454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong. തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനംContinue reading “454.PEE MAK PHARAKANONG(THAI,2013)”
Category Archives: Uncategorized
453.THE BERLIN FILE(KOREAN,2013)
453.THE BERLIN FILE(KOREAN,2013),|Action|Drama|Thriller|,Dir:-Seung-wan Ryoo,*ing:-Jung-woo Ha, Suk-kyu Han, Seung-beom Ryu. ഹോളിവുഡ് സിനിമകളിലെ സ്ഥിരം തീം ആണ് സ്പൈ ചിത്രങ്ങള്‍.അതില്‍ പലതും മികച്ച സിനിമകള്‍ ആയി മാറിയിട്ടും ഉണ്ട്.കൊറിയന്‍ സിനിമയിലും ആ ജോനറില്‍ ചിത്രങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ഉള്ള അസ്വസ്ഥമായ രാഷ്ട്രീയ അന്തരീക്ഷം ആ രാജ്യങ്ങളെ ചാര പ്രവൃത്തി അവരവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.ശരിക്കും ഈ ചിത്രത്തിന്‍റെ പ്രമേയവും ഈ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള പ്രക്ഷുബ്ധം ആയ ചുറ്റുപാടുകള്‍ ആണ്.എന്നാല്‍Continue reading “453.THE BERLIN FILE(KOREAN,2013)”
452.LA COMUNIDAD(SPANISH,2000)
452.LA COMUNIDAD(SPANISH,2000),|Comedy|Crime|,Dir:-Álex de la Iglesia,*ing:-Carmen Maura, Eduardo Antuña, María Asquerino . ” COMMON WEALTH-ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന അത്യാര്‍ത്തിയുടെ കഥ.” മനുഷ്യന് ഏറ്റവും ആര്‍ത്തി ഉള്ളത് പണത്തോട് ആയിരിക്കും എന്ന് തോന്നുന്നു.പേപ്പര്‍ കെട്ടുകള്‍ക്കു മനുഷ്യ ജീവനേക്കാളും വില ഉണ്ടാകുന്നത് അത് കൊണ്ടായിരുന്നിരിക്കാം.മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല എന്നത് കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത് ജീവിതത്തിലെ ഒരേ ഒരു ലക്‌ഷ്യം ആയി കരുതുന്നവര്‍ ധാരാളം ഉണ്ട്.പലപ്പോഴും പ്ലാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍Continue reading “452.LA COMUNIDAD(SPANISH,2000)”
451.ORANGE MITTAI(TAMIL,2015)
451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak. വിജയ് സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള “ജനങ്ങളുടെ രക്ഷകന്‍” എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍Continue reading “451.ORANGE MITTAI(TAMIL,2015)”
450.THE LADY VANISHES(ENGLISH,1938)
450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas ആല്‍ഫ്രഡ് ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്.“The Lady Vanishes”,അദ്ദേഹം ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത ചിത്രങ്ങളില്‍Continue reading “450.THE LADY VANISHES(ENGLISH,1938)”
449.LADY ON A TRAIN(ENGLISH,1945)
449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett . ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍ സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയContinue reading “449.LADY ON A TRAIN(ENGLISH,1945)”
448.LITTLE MISS SUNSHINE(ENGLISH,2006)
448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear. കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞContinue reading “448.LITTLE MISS SUNSHINE(ENGLISH,2006)”
447.MASAAN(HINDI,2015)
447.MASAAN(HINDI,2015),|Drama|,Dir:-Neeraj Ghaywan,*ing:-Richa Chadda, Sanjay Mishra, Vicky Kaushal. ജീവിതത്തില്‍ നേരിടുന്ന അപ്രതീക്ഷിതമായ ദുരിതങ്ങള്‍ അവരെ മാനസികമായി തളര്‍ത്തുന്നു.സാമൂഹിക വ്യവസ്ഥിതിയെ ഭയക്കുന്ന ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ ജീവിക്കുന്ന അവരുടെ ജീവിതം പല ബന്ധങ്ങളാല്‍ പിണഞ്ഞു കിടക്കുന്നു.മസാനിലെ മുഖ്യ രണ്ടു കഥാപാത്രങ്ങളായ ദേവിയും ദീപകും പരസ്പ്പരം പരിചയം ഇല്ലെങ്കിലും അവരുടെ ലോകം ഒരു പരിധി വരെ ഒന്നാണ്.എന്നാല്‍ സ്വഭാവ രീതികളില്‍ വലിയ അന്തരം കാണാനും സാധിക്കും.ജീവിതത്തില്‍ അപാരമായ ധൈര്യം കാണിക്കുന്ന ദേവി അവള്‍ വളര്‍ന്ന പരിതസ്ഥിതി അനുസരിച്ച്Continue reading “447.MASAAN(HINDI,2015)”
446.SEVEN PSYCHOPATHS(ENGLISH,2012)
446.SEVEN PSYCHOPATHS(ENGLISH,2012),|Crime|Comedy|,Dir:-Martin McDonagh,*ing:-Colin Farrell, Woody Harrelson, Sam Rockwell . കഥാപാത്ര സൃഷ്ടിയിലും കഥ അവതരിപ്പിക്കുന്ന രീതിയിലും വ്യത്യസ്തതയും അതെ സമയം ഒരു “ക്ലാസിക് കള്‍ട്ട്” entertainer എന്ന രീതിയിലും പുതുമ ഉള്ള ചിത്രം ആണ് Seven Psychopaths.ഭ്രാന്തമായ ഒരു ആശയം ആണ് സിനിമയുടെ കഥയായി അവതരിപ്പിക്കുന്നത്.സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ത മനോനില ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍.വൈകാരികമായ നിലയിലും അവരുടെ ഓരോ ചുവടുവയ്പ്പിലും ഒരു വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു കൂട്ടം ആളുകളുടെContinue reading “446.SEVEN PSYCHOPATHS(ENGLISH,2012)”
445.VAVIEN(TURKISH,2009)
445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen . ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍ ഒരു സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു സ്ഥലത്ത് ഘടിപ്പിച്ച സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു സ്ത്രീയില്‍ അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെContinue reading “445.VAVIEN(TURKISH,2009)”
444.MERANTAU(INDONESIAN,2009)
444.MERANTAU(INDONESIAN,2009),|Action|Drama|,Dir:-Gareth Evans,*ing:-Iko Uwais, Sisca Jessica, Christine Hakim Raid പരമ്പരയിലെ ആദ്യ രണ്ടു ഭാഗങ്ങള്‍ കാണാത്തവര്‍ ചുരുക്കം ആയിരിക്കും.മൂന്നാമത്തെ ഭാഗം Raid 3 വരുന്നത് സ്ഥിരീകരിക്കുകയും ചെയ്തു അണിയറക്കാര്‍.ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ എന്നൊക്കെ Raid ആദ്യ ഭാഗത്തെ വിളിച്ചാല്‍ അതിശയോക്തി ഇല്ല എന്ന് പറയാം.ബ്രൂസ്‌ലിയെ ഒന്നും മറന്നല്ല പറയുന്നത്.ബ്രൂസ്‌ലി സിനിമകളിലെ വില്ലന്മാരും പ്രശസ്തര്‍ ആയി തീര്‍ന്നു എങ്കിലും Raid പരമ്പരയിലെ വില്ലന്മാരെ.പ്രത്യേകിച്ചും യയന്‍ റുഹിയാനേ Raid ആദ്യ ഭാഗം കണ്ടവര്‍ക്ക് ഒന്നും മറക്കാന്‍Continue reading “444.MERANTAU(INDONESIAN,2009)”
443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)
443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986),|Crime|Drama|,Dir:- John McNaughton,*ing:-Michael Rooker, Tracy Arnold, Tom Towles ഹെന്‍ട്രി ലീ ലൂക്കാസ്-അമേരിക്കയിലെ പരമ്പര കൊലപാതക കേസുകളില്‍ ഏറ്റവും കൂടുതല്‍ നിഗൂഡവും വിവാദവും ആയ കേസുകളിലെ കൊലപാതകി .ഹെന്‍ട്രി ,താന്‍ അറുന്നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റം ഏല്‍ക്കുന്നു.അതും സ്വന്തം അമ്മയെ കൊന്ന കേസില്‍ നിന്നും ജയില്‍ മോചിതന്‍ ആയ 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍.തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുകയും അതില്‍ പ്രത്യേകിച്ച് ഒരു രീതി അവലംബിക്കുകയോ ചെയ്യാത്തContinue reading “443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)”