322.THE PRESIDENT(PERSIAN,2014)

322.THE PRESIDENT(PERSIAN,2014),|Drama|Comedy|,Dir:-Mohsen Makhmalbaf,*ing:-Misha Gomiashvili.   The President എന്ന ചിത്രത്തിലൂടെ മോഹ്സീന്‍ മഖ്മല്ബാഫ് പറയാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ കഥയാണ്.തന്‍റെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ ചിലവഴിച്ചത് ജനങ്ങളുടെ ജീവിതം ആയിരുന്നു.അതിന്റെ പ്രതിഫലം ആയിരുന്നു ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍.രാജ്യത്തിന്റെ ഏകാധിപതിയെ ദൈവത്തെ പോലെ കണ്ടു ആരാധിച്ചിരുന്ന ജനങ്ങള്‍ ഒരു ദിവസം സംഘടിച്ചു.തങ്ങളുടെ ജീവിതത്തിനും ജീവനും വില കൊടുക്കാത്ത ഒരു ഭരണാധികാരി തങ്ങള്‍ക്കു വേണ്ട എന്ന തീരുമാനം എടുത്ത ദിവസം ആണ് ആ ഏകാധിപതി സുരക്ഷിതമായ ഒരുContinue reading “322.THE PRESIDENT(PERSIAN,2014)”

321.ALIF(MALAYALAM,2015)

321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew.   അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍  കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കിContinue reading “321.ALIF(MALAYALAM,2015)”

320.DIFRET(AMHARIC,2014)

320.DIFRET(AMHARIC,2014),|Drama|,Dir:-Zeresenay Mehari,*ing:-Meron Getnet, Tizita Hagere, Rahel Teshome .   എത്യോപയിലെ അദീസ് അബാബയിലെ ഒരു ഗ്രാമത്തില്‍ ആണ് കഥ ആരംഭിക്കുന്നത്.തികച്ചും ദരിദ്രര്‍ ആയ കര്‍ഷകര്‍ ജീവിക്കുന്ന ആ സ്ഥലത്തെ നിയമങ്ങള്‍ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങള്‍ അനുസരിച്ചുള്ള നാട്ടു കൂട്ടം ആണ്.അതില്‍ ഒരു നിയമം ആയിരുന്നു ഇഷ്ടമുള്ള പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുക എന്നുള്ളത്.ഹിറുറ്റ് എന്ന പെണ്‍ക്കുട്ടിയെ ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ഈ രീതിയില്‍ തട്ടിക്കൊണ്ടു പോകുന്നു.അഞ്ചാം ക്ലാസിലേക്ക് അവള്‍ക്കു പഠിക്കാന്‍ ഉള്ളContinue reading “320.DIFRET(AMHARIC,2014)”

319.THEY ARE THE DOGS(ARABIC,2014)

319.THEY ARE THE DOGS(ARABIC,2014),|Drama|,Dir:-Hisham Lasri,*ing:-Hassan Ben Badida, Yahya El Fouandi, Imad Fijjaj   അറബ് വസന്തത്തിന്‍റെ സമയം.മൊറോക്കയിലെ ജനങ്ങള്‍ തെരുവുകളില്‍ ആണ്.തൊഴിലില്ലായ്മ അലട്ടുന്ന യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് അറബ് യുവതയുടെ പ്രതിഷേധത്തിന്റെ ഭാഗം ആവുകയായിരുന്നു.വാര്‍ത്തകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വന്ന ലോഫ്തിയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത വേണമെന്ന് ആഗ്രഹം ഉണ്ട്.എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറുന്നു.അപ്പോഴാണ്‌ തന്‍റെ ക്യാമറാമാനും അയാളുടെ ട്രെയിനിയും ആയി വാര്‍ത്ത അന്വേഷിച്ചുContinue reading “319.THEY ARE THE DOGS(ARABIC,2014)”

318.OBLIVION SEASON(PERSIAN.2014)

318.OBLIVION SEASON(PERSIAN.2014),|Drama|,Dir:-Abbas Rafei,*ing:-Sareh Bayat, Amin Zendegani, Shahin Taslimi   ജീവിതത്തിലെ ഒരു സമയം തെരുവകളുടെ പ്രിയങ്കരിയായിരുന്ന ഫരിബ അവളെ ഒരിക്കല്‍ സ്നേഹിച്ചിരുന്ന മോര്‍ടസയുടെ ഭാര്യ ആയതിനു ശേഷം പഴയ ജീവിതം ഓര്‍മകളില്‍ പോലും ഇല്ലാതെ ജീവിക്കുകയായിരുന്നു.മോശക്കാരി ആയി കരുതുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തതിലൂടെ മോര്‍ടാസ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അനഭിമതനായി മാറി.ആ കാരണം കൊണ്ട് തന്നെ ആണ് മൊര്‍ടാസ ഫരീബയെ വെറുക്കുന്നതും അവളെ സംശയിക്കുന്നതും.ഫരിബ പഴയക്കാല ജീവിതത്തിലേക്ക് തിരിച്ചു പോകും എന്ന ഭയം കാരണംContinue reading “318.OBLIVION SEASON(PERSIAN.2014)”

317.ORAALPPOKKAM(MALAYALAM,2014)

317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari.   Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക്‌ തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവുംContinue reading “317.ORAALPPOKKAM(MALAYALAM,2014)”

316.BICYCLE THIEVES(ITALIAN,1948)

316.BICYCLE THIEVES(ITALIAN,1948),|Drama|,Dir:-Vittorio De Sica,*ing:-Lamberto Maggiorani, Enzo Staiola, Lianella Carell.   ബൈസിക്കിള്‍ തീവ്സ്-പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ചിത്രം.ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്ന സമയം ആദ്യ സിനിമ കാഴ്ചകളില്‍ ഒന്നായിരിക്കും പലര്‍ക്കും ഇത്.മികച്ച ആദ്യ സിനിമ നിര്‍ദേശങ്ങളില്‍ പലരും പറഞ്ഞു കൊടുക്കുന്ന ഒരു മനോഹര ചിത്രം ആണ് വിട്ടോരിയോ സംവിധാനം ചെയ്ത ഈ ഇറ്റാലിയന്‍ ചിത്രം.കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള കോട്ടയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.പണ്ട് സി ഡി യില്‍ കണ്ട ഈ ചിത്രംContinue reading “316.BICYCLE THIEVES(ITALIAN,1948)”

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014),|Drama|Biography|,Dir:-Ananth Mahadevan,*ing:-Vinay Pathak, Asrani, Tannishtha Chatterjee   1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത് നെഹ്രുവും ഗാന്ധിയും മാത്രമാണോ എന്നാ ചോദ്യത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.പേരറിയാത്ത എത്രയോ പേര്‍ ഒഴുക്കിയ രക്തത്തിന്റെയും ജീവിതത്തിന്റെയും വില കൂടി ആണ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യം.നേതാക്കന്മാരുടെ പേരില്‍ അതൊക്കെ എഴുതി ചേര്‍ത്ത് എങ്കിലും ചരിത്രം പലരെയും വിസ്മരിച്ചു.ചരിത്രം മറന്ന  നീതി കേടു ആകാം ആ കഥകള്‍.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായContinue reading “315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)”

314.UGLY(HINDI,2013)

314.UGLY(HINDI,2013),|Mystery|Thriller|,Dir:-Anurag Kashyap,*ing:-Tejaswini Kohlapure,Rahul Bhay,Ronit Roy,Surveen Chawla.  Ugly ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ ചീത്ത വശങ്ങള്‍ ആണ്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മധ്യ വര്‍ഗ കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ആണ്.സുഖ സൌകര്യങ്ങള്‍ നോക്കി ജീവിക്കാന്‍ പഠിക്കുന്ന ഒരു തലമുറയുടെ കഥയാണ് അഗ്ലി.   സിനിമ മോഹവുമായി നടക്കുന്ന രാഹുലിന്റെ കോളേജില്‍ നിന്നുള്ള സുഹൃത്താണ് ശാലിനി.പ്രണയത്തില്‍ ആയContinue reading “314.UGLY(HINDI,2013)”

313.INDIA’S DAUGHTER(ENGLISH/HINDI,2015)

313.INDIA’S DAUGHTER(ENGLISH/HINDI,2015),|Documentary|,Dir:-Leslee Udwin   മനുഷ്യത്വം ഉള്ളില്‍ ഉള്ളവരെ മൊത്തം ഞെട്ടിപ്പിച്ച സംഭവം ആയിരുന്നു 2012 ഡിസംബറിലെ ആ രാത്രിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ സംഭവിച്ചത്.ഒരു പക്ഷെ മൃഗങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്രൂര ജന്തുക്കള്‍ പോലും സഹ ജീവിയോടു ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി ആണ് അന്ന്  നടന്നത്.ഇതിനു മുന്‍പും പിന്‍പും ഇന്ത്യയില്‍ ബലാല്‍സംഘം നടന്നിട്ടില്ല എന്നല്ല.പക്ഷേ സമൂഹത്തിനു മൊത്തം ഇത്തരം ഒരു പ്രവൃത്തിയോടുള്ള കാഴ്ചപ്പാട് മാറാന്‍ ഈ സംഭവം കാരണമായി എന്നത് സത്യം.സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷംContinue reading “313.INDIA’S DAUGHTER(ENGLISH/HINDI,2015)”

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.   രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ടContinue reading “312.CONFESSION OF PAIN(MANDARIN,2006)”

311.TABLOID TRUTH(KOREAN,2014)

311.TABLOID TRUTH(KOREAN,2014),|Thriller|Crime|,Dir:-Kwang-shik Kim,*ing:-Jin-yeong Jeong, Kang-woo Kim, Chang-Seok Ko .   ഗോസ്സിപ്പുകള്‍ നിയന്ത്രിക്കുന്ന ജീവിതങ്ങളും മാധ്യമങ്ങളും ആണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്.മറ്റൊരാളുടെ ജീവിതത്തില്‍ ഇറങ്ങി നോക്കാന്‍ ഉള്ള ആഗ്രഹം ഒരു അവകാശമായി കൊണ്ട് നടക്കുന്ന ഒരു സമൂഹം എന്ന് പറയാം.അതിനൊപ്പിച്ചു വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളും അവ പടച്ചു വിടുന്ന കഥകളും അതിശയോക്തി ഉള്ളവ ആണെങ്കില്‍ പോലും നാവില്‍ തൊടാതെ വിഴുങ്ങാന്‍ ആണ് പലരും ശ്രമിക്കുന്നതും.അത് തന്നെയാണ് ഇത്തരം മാധ്യമങ്ങളുടെ നില നിലനില്‍പ്പിനെ സഹായിക്കുന്നതും.ഇത്തരത്തില്‍Continue reading “311.TABLOID TRUTH(KOREAN,2014)”

Design a site like this with WordPress.com
Get started