310.THE SECRET IN THEIR EYES(SPANISH,2009)

310.THE SECRET IN THEIR EYES(SPANISH,2009),|Drama|Crime|Mystery|,Dir:-Juan José Campanella,*ing:-Ricardo Darín, Soledad Villamil, Pablo Rago.   2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.   നിയമ സംവിധാനത്തില്‍ ഉള്ള    ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായിContinue reading “310.THE SECRET IN THEIR EYES(SPANISH,2009)”

309.TIME LAPSE(ENGLISH,2014)

309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O’Leary, George Finn.   ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍  ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.Continue reading “309.TIME LAPSE(ENGLISH,2014)”

308.THE NEVERENDING STORY(ENGLISH,1984)

308.THE NEVERENDING STORY(ENGLISH,1984),|Fantasy|Adventure|,Dir:-Wolfgang Petersen,*ing:-Noah Hathaway, Barret Oliver, Tami Stronach.    സ്വപ്‌നങ്ങള്‍ കാണുന്ന ഒരാള്‍ അയാളുടെ ഭാവനയിലൂടെ ആകാം സഞ്ചരിക്കുക.ഭാവന സ്വപ്നം  ആയി മാറുമ്പോള്‍ ജനിക്കുന്നത് ഒരു പക്ഷേ മികച്ച കഥയും ആകാം.ഭാവന ആവശ്യം ഉള്ള മറ്റൊന്നാണ് വായന.ഒരു കഥ  വായിക്കുമ്പോള്‍ അത് എഴുതിയ ആളുടെ ഭാവനയുടെ ഒപ്പം വായനക്കാരന്‍ സഞ്ചരിച്ചാല്‍ മാത്രമേ അയാള്‍ക്ക്‌ ആ കഥയുടെ സാരം അറിയാന്‍ സാധിക്കൂ.ഇത്തരം ഒരു ആശയം പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രം ആണ് 1984Continue reading “308.THE NEVERENDING STORY(ENGLISH,1984)”

307.FASANDRAEBERNE(DANISH,2014)

307.FASANDRAEBERNE(DANISH,2014),|Thriller|Mystery|Crime|,Dir:-Mikkel Nørgaard,*ing:-Nikolaj Lie Kaas, Pilou Asbæk, Fares Fares.   The Keeper of Lost Causes എന്ന 2013 ല്‍ ഇറങ്ങിയ ഡാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Fasandraeberne.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം. http://goo.gl/mMrEEI .  Q ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ സുപ്രധാനമായ ഒരു വിഭാഗം  ആയി മാറ്റിയ കാര്‍ള്‍,അസ്സാദ് എന്നിവര്‍ തെളിയിക്കപ്പെടാത്ത അടുത്ത കേസുകളില്‍ പ്രാമൂഖ്യം നല്‍കേണ്ടത് ഏതൊക്കെ എന്നുള്ള അന്വേഷണത്തില്‍ ആണ്.തെളിവുകളുടെ അഭാവത്തില്‍ എഴുതി തള്ളിയ കേസുകളില്‍ പുനരന്വേഷണം നടത്തുന്ന QContinue reading “307.FASANDRAEBERNE(DANISH,2014)”

306.THIRD EYE(FILIPINO,2014)

306.THIRD EYE(FILIPINO,2014),|Horror|,Dir:-Aloy Adlawan,*ing:-Carla Abellana, Camille Prats, Ejay Falcon.    ഫിലിപ്പിനോ ഭാഷയില്‍ 2014 ല്‍ ഇറങ്ങിയ ചിത്രമാണ് Third Eye.ഹൊറര്‍ ആണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.രണ്ടാം ഭാഗത്തിനായുള്ളത് മാറ്റി വച്ചിട്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.ഭയപ്പെടുത്തുന്ന സീനുകള്‍ ചിത്രത്തില്‍ കുറവായിരുന്നു.ഒരു പക്ഷേ രണ്ടാം ഭാഗം ആയി വരുമ്പോള്‍ ആ കുറവ് നികത്താമിയിരിക്കും ഈ ചിത്രത്തിന്.(രണ്ടാം ഭാഗം വരുമോ എന്നറിയില്ല.എങ്കിലും അങ്ങനെ ഒരു സാധ്യത ചിത്രത്തിനുള്ളതായി തോന്നി).   Wrong Turn meets Horror എന്നതാണ് ചിത്രത്തിന്‍റെContinue reading “306.THIRD EYE(FILIPINO,2014)”

305.COHERENCE(ENGLISH,2014)

305.COHERENCE(ENGLISH,2014),|Thriller|Mystery|,Dir:-James Ward Byrkit,*ing:-Emily Baldoni, Maury Sterling, Nicholas Brendon.   കഴിഞ്ഞ ദിവസം ഉല്‍ക്ക ആണെന്ന് വിശ്വസിക്കുന്ന പ്രകാശം ഉണ്ടായപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായ ഭീതിയും അത് ഒരാഴ്ച ഓടിക്കാന്‍ വേണ്ടി ശ്രമപ്പെടുന്ന മാധ്യമങ്ങളെയും നമ്മള്‍ പലരും കണ്ടതാണ്.പറഞ്ഞു വരുന്നത് അത്തരം ഒരു വാര്‍ത്ത ആളുകളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തി ആണ്.അജ്ഞാതം ആയ ഏതൊരു വസ്തുവിനെയും ഭയത്തോടെ സമീപിക്കുന്ന മനുഷ്യന്‍റെ സ്വഭാവ വിശേഷം ആകാം അതിനു കാരണം.Coherence പറയുന്നതും അത്തരം ഒരു കഥയാണ്.എന്നാല്‍ കഥ അല്‍പ്പം കുഴയ്ക്കുന്നതുംContinue reading “305.COHERENCE(ENGLISH,2014)”

304.12:01(ENGLISH,1993)

304.12:01(ENGLISH,1993),|Sci-Fi|Romance|,Dir:-Jack Sholder,*ing:-Helen Slater, Jonathan Silverman, Nicolas Surovy.  Groundhog Day എന്ന 1993 ല്‍ ഇറങ്ങിയ സിനിമ പ്രശസ്തി നേടിയപ്പോള്‍ ആ സിനിമയുടെ മൂല കഥ യഥാര്‍ത്ഥത്തില്‍ 1990 ല്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നേടിയ 12 01 എന്ന  ചിത്രത്തിന്‍റെ ആണെന്നുള്ള ആരോപണം നേരിട്ടിരുന്നു.1990 ല്‍ ഇറങ്ങിയ ഷോര്‍ട്ട് ഫിലിം ടെലിവിഷന്‍ സിനിമയാക്കിയാണ് 1993 ല്‍ ഈ ചിത്രം നിര്‍മിക്കപ്പെട്ടത്.എന്നാല്‍ Groundhog Day യും അതേ മൂല കഥയും ആയി ഇറങ്ങി.GroundhogContinue reading “304.12:01(ENGLISH,1993)”

303.ACADEMY AWARDS 2015 RESULTS

303.ACADEMY AWARDS 2015 RESULTS അക്കാദമി പുരസ്ക്കാരങ്ങള്‍ 2015 ഒറ്റ നോട്ടത്തില്‍.കൂടെ അവയുടെ ചെറു വിവരണവും. Birdman മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.Boyhood നു കിട്ടും എന്നായിരുന്നു ആദ്യ പ്രതീക്ഷ.എന്നാല്‍ പിന്നീട് Birdman കണ്ടതോട്‌ കൂടി സംശയത്തില്‍ ആയി.ഈ ചിത്രം സംവിധാനം ചെയ്ത Alejandro González Iñárritu മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച തിരക്കഥയ്ക്ക് Alejandro González Iñárritu, Nicolás Giacobone, Alexander Dinelaris, Jr. and Armando Bo എന്നിവര്‍ക്ക് പുരസ്ക്കാരം ഈ ചിത്രം കാരണം ലഭിച്ചു.CinematographyContinue reading “303.ACADEMY AWARDS 2015 RESULTS”

302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.   87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.   Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍Continue reading “302.LEVIATHAN(RUSSIAN,2014)”

301.MURDER ON THE ORIENT EXPRESS(ENGLISH,1974)

301.MURDER ON THE ORIENT EXPRESS(ENGLISH,1974),|Crime|Mystery|Thriller|,Dir:-Sidney Lumet,*ing:-Albert Finney, Lauren Bacall, Ingrid Bergman .   കുറ്റാന്വേഷണ നോവലുകളുടെ ചരിത്രം ശ്രദ്ധിച്ചാല്‍ ‘അഗതാ ക്രിസ്റ്റി’ എന്ന 66 കുറ്റാന്വേഷണ നോവലുകള്‍ എഴുതിയ മഹതിക്ക് ഉള്ളത് അമൂല്യമായ സ്ഥാനം ആണ്.നോവലുകള്‍ പിന്നീട് പലപ്പോഴും അത് പോലെ തന്നെയും ചിലപ്പോള്‍ അതിലെ മുഖ്യ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയും ദൃശ്യാവിഷ്ക്കാരം നടത്തപ്പെട്ടിട്ടുണ്ട്.’സര്‍ ആര്‍തര്‍ കോണാന്‍ ഡോയലിനോടും’ അദ്ദേഹം അവതരിപ്പിച്ച ‘ഷെര്‍ലോക്ക് ഹോംസിനോടും’ തുല്യം നില്‍ക്കുന്ന പാത്ര സൃഷ്ടി ആയിരുന്നു ‘ഹെര്‍ക്യുല്‍ പോയിറോറ്റ്’Continue reading “301.MURDER ON THE ORIENT EXPRESS(ENGLISH,1974)”

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton. 87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍. 1)മികച്ച ചിത്രം.2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍4)മികച്ച സഹ  നടി-എമ സ്റ്റോണ്‍5)മികച്ച സംവിധായകന്‍-Alejandro González Iñárritu6)മികച്ച തിരക്കഥ-Alejandro González Iñárritu,Continue reading “300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)”

299.TWO DAYS,ONE NIGHT(FRENCH,2014)

299.TWO DAYS,ONE NIGHT(FRENCH,2014),|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Marion Cotillard, Fabrizio Rongione, Catherine Salée.   Marion Cotillard നു 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ്.   സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു.സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു.കാരണം-അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെContinue reading “299.TWO DAYS,ONE NIGHT(FRENCH,2014)”

Design a site like this with WordPress.com
Get started