262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith. കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക് സിനിമ!! ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം എല്ലാ നിറവും ചേര്‍ത്ത് ഇണക്കി ഉള്ള ഒരു “പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ് സിനിമ” ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗംContinue reading “262.COUSINS(MALAYALAM,2014)”
Category Archives: Uncategorized
261.PK(HINDI,2014)
261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma. “PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം” അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ് പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത്Continue reading “261.PK(HINDI,2014)”
260.THE INTERVIEW(ENGLISH,2014)
260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park. “This is the End” എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് “The Interview”.ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത്Continue reading “260.THE INTERVIEW(ENGLISH,2014)”
259.ONE ON ONE(KOREAN,2014)
259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന്Continue reading “259.ONE ON ONE(KOREAN,2014)”
258.I ORIGINS(ENGLISH,2014)
258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey. “Priya Varma: You know a scientist once asked the Dalai Lama, “What would you do if something scientific disproved your religious beliefs?” And he said, after much thought, “I would look at all the papers. I’d take a look at all the research and really try toContinue reading “258.I ORIGINS(ENGLISH,2014)”
257.REDIRECTED(ENGLISH,2014)
257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell . IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും “9” ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ് അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക്Continue reading “257.REDIRECTED(ENGLISH,2014)”
256.LES DIABOLIQUES(FRENCH,1955)
256.LES DIABOLIQUES(FRENCH,1955),|Mystery|Thriller|,Dir:-Henri-Georges Clouzot,*ing:-Simone Signoret, Véra Clouzot, Paul Meurisse. ലോക സിനിമയുടെ ചരിത്രത്തില്‍ മികച്ച മിസ്റ്ററി/ത്രില്ലര്‍ ജോനറില്‍ വരുന്ന സിനിമ പേരുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന ഒന്നാണ് “Les Diaboliques” എന്ന ഫ്രഞ്ച് സിനിമ.മനുഷ്യ മനസ്സുകളുടെ ഭയം എന്ന വികരാതെ സമര്‍ത്ഥമായി ഉപയോഗിച്ച് തുടങ്ങുന്ന സിനിമ,ആ ഒരു ഭാവം അവസാനം വരെ നില നിര്‍ത്തുന്നും ഉണ്ട്.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭാര്യയായ ക്രിസ്ട്ടീനയെയും കാമുകിയായ നിക്കോളിനെയും അവരുടെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്താണ് മിഷല്‍ ടെല്ലാസല്‍ എന്നContinue reading “256.LES DIABOLIQUES(FRENCH,1955)”
255.BETIBU(SPANISH,2014)
255.BETIBU(SPANISH,2014),|Mystery|Thriller|Crime|,Country:-Argentina,Dir:-Miguel Cohan,*ing:-Mercedes Morán, Daniel Fanego, Alberto Ammann. Claudia Piñeiro എഴുതിയ നോവലിനെ ആസ്പദം ആക്കിയാണ് Betibu തയ്യാറാക്കിയിരിക്കുന്നത്,മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള പണക്കാരുടെ വീടുകള്‍ ഉള്ള സ്ഥലത്ത് ആണ് പെഡ്രോ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴുത്ത് മുറിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട അയാളുടെ ശവശരീരം പിറ്റേ ദിവസം രാവിലെ അയാളുടെ സെക്രട്ടറി ആണ് ആദ്യം കാണുന്നത്.മോഷണം നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ കൊല്ലപ്പെട്ടതായിരിക്കും എന്ന് പോലീസ് വിധി എഴുതുന്നു.എന്നാല്‍ The Tribune എന്ന പത്ര സ്ഥാപനത്തിന്‍റെ എഡിറ്റര്‍ ലോറന്‍സോContinue reading “255.BETIBU(SPANISH,2014)”
254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)
254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014),|Comedy|*ing:Simon Bird,James Buckley.Blake Harrison, Joe Thomas അമേരിക്കന്‍ സിനിമകളില്‍ പലപ്പോഴും കൗമാരക്കാരുടെ കുസൃതിയും അവരുടെ സെക്സിനോടുള്ള മനോഭാവവും ഒക്കെ ചേര്‍ത്ത് ഇണക്കി ഇറങ്ങുന്ന ധാരാളം Coming-of-age/Teen sex comedy ജോനറില്‍ ഉള്ള സിനിമകള്‍ വന്നിട്ടുണ്ട്.American Pie മുതല്‍ Boyhood എന്ന ചിത്രം വരെ ഉള്ളവ പറയാന്‍ ശ്രമിച്ചത് ആണ് ഈ ജോനറില്‍ ഉള്ളത്.Boyhood എന്ന ചിത്രം ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചു ഒരു Near to classic സിനിമയായിContinue reading “254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)”
253.MISS VIOLENCE(GREEK,2013)
253.MISS VIOLENCE(GREEK,2013),|Drama|Mystery|,Dir:-Alexandros Avranas,*ing:-Kostas Antalopoulos, Constantinos Athanasiades, Chloe Bolota. Miss Violence,വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ ഗ്രീക്ക് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം ആണ് കാണിക്കുന്നത്.വീട്ടിലെ അംഗങ്ങള്‍ മാത്രം ഉള്ള ഒരു ഒത്തുകൂടല്‍.ആ സമയം തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം ആഞ്ചലിക്കി എന്ന പേരുള്ള ബര്‍ത്ത്ഡേ ഗേള്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടി മരിക്കുന്നു.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്.അപ്രതീക്ഷിതം ആയി സന്തോഷംContinue reading “253.MISS VIOLENCE(GREEK,2013)”
252.LINGA(TAMIL,2014)
252.LINGA(TAMIL,2014),Dir:-K S RAVIKUMAR,*ing:-Rajnikanth,Anoushka,Sonakshi. രാവിലെ പത്തു മണിക്ക് സിനിമയ്ക്ക് കയറുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം ഇടണ്ട എന്ന് കരുതിയതാണ്.എന്നാലും സിനിമ കണ്ടതിനു ശേഷം പലരും വാ തോരാതെ റിവ്യൂ ഒക്കെ ആയി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരെണ്ണം ഇടാം എന്ന് കരുതി.സെല്‍ ഫോണും ലോജിക്കും ഒന്നും ഓഫ് ചെയ്യാതെ തന്നെ അറിയാം രജനി സിനിമകള്‍ എന്താണ് എന്ന്.കൂറ തെലുങ്ക് പടങ്ങള്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഒന്നോര്‍ക്കണം അവരുടെ ഒക്കെ ഇഷ്ട സിനിമകളുടെ ബാപ്പ ആണ് രജനിContinue reading “252.LINGA(TAMIL,2014)”
251.STONEHEARST ASYLUM(ENGLISH,2014)
251.STONEHEARST ASYLUM(ENGLISH,2014),|Thriller|,Dir:-Brad Anderson,*ing:-Kate Beckinsale, Jim Sturgess, David Thewlis ,Ben Kingsley,Michael Caine. “The System of Doctor Tarr and Professor Fether” എന്ന “Edgar Allan Poe” എഴുതിയ ചെറുകഥയെ ആസ്പദം ആക്കിയാണ് “Stonehearst Asylum” നിര്‍മിച്ചിരിക്കുന്നത്.1899 ല്‍ ഡോക്റ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ ഒരു സെമിനാറില്‍ മാനസിക നില തെറ്റിയ ആളുകളെ കുറിച്ചുള്ള കേസ് സ്റ്റഡി നടക്കുമ്പോള്‍ ആണ് ഒരു പരീക്ഷണ വസ്തു ആയി അവളെ അവതരിപ്പിക്കുന്നത്.”എലീസ ഗ്രെവ്സ്” എന്നായിരുന്നു അവളുടെContinue reading “251.STONEHEARST ASYLUM(ENGLISH,2014)”