202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum. “പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ”? കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ “History of Lunacy” യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെContinue reading “202.KILLER TOON(KOREAN,2013)”
Category Archives: Uncategorized
201.THE EXTERMINATING ANGEL(SPANISH,1962)
201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel. ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നിContinue reading “201.THE EXTERMINATING ANGEL(SPANISH,1962)”
200.Dr.BABASAHEB AMBEDKAR(HINDI,2000)
200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni. “ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍.” “Dr.ബാബ സാഹെബ് അംബേദ്കര്‍” ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട് കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചുContinue reading “200.Dr.BABASAHEB AMBEDKAR(HINDI,2000)”
199.GOOD MORNING,VIETNAM(ENGLISH,1987)
199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker. അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് “ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ” കഥ നടക്കുന്നത്.”റോബിന്‍ വില്യംസ്” അഡ്രിയാന്‍ ക്രോണര്‍ എന്ന “ആര്‍ ജെ”യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നുംContinue reading “199.GOOD MORNING,VIETNAM(ENGLISH,1987)”
198.SEVEN DAYS(KOREAN,2007)
198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim. യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ടContinue reading “198.SEVEN DAYS(KOREAN,2007)”
197.THE CASE OF ITAEWON HOMICIDE(KOREAN,2009)
197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong. “യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍” കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.”ഇട്ടാവോണ്‍ കേസിലും” അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997Continue reading “197.THE CASE OF ITAEWON HOMICIDE(KOREAN,2009)”
196.DECEMBER HOLLYWOOD RELEASES
196.DECEMBER HOLLYWOOD RELEASES “മഞ്ഞുകാലം വരവേല്‍ക്കാന്‍ ഒരുങ്ങി ഹോളിവുഡ്” ക്രിസ്മസ്സ് റിലീസുകളിലേക്ക് ഹോളിവുഡ് യാത്ര ചെയ്യുമ്പോള്‍ കൂടെ ഉള്ളത് ഒരു പറ്റം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “നോളന്‍-മക്ഖനെ” കൂട്ടുക്കെട്ടില്‍ ഉള്ള “Interstellar” ,”റിഡ്ലി സ്കോട്ട്-ബേല്‍” കൂട്ടുക്കെട്ടില്‍ ഉള്ള “Exodus: Gods and Kings” എന്നിവയാണ്.വര്‍ഷാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കുക. 1.Interstellar :-“നോളന്‍” എന്ന ഒറ്റ പേര് മതി സിനിമയുടെ മേല്‍ ഉള്ള പ്രതീക്ഷകള്‍ കൂട്ടാന്‍.ഇത്തവണ കൂട്ടിനായി “മാത്യു മഖന്നെ”Continue reading “196.DECEMBER HOLLYWOOD RELEASES”
195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012)
195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012) |Comedy| ” രണ്ടു ചിത്രങ്ങള്‍-അമരിക്കന്‍ മധ്യവയസ്ക്കരുടെ ദാമ്പത്യ ജീവിതം പ്രമേയം.” 1.SEX TAPE(Dir:-Jake Kasdan,*ing:-Cameroon Diaz,Jason Segel) ജയ് എഫ് എം റേഡിയോയിലെ സൗണ്ട് എന്‍ജിനീയര്‍ ആണ്.ജയും ഭാര്യയായ ആനിയും പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആണ്.അവര്‍ ഒരുമിച്ചുള്ള ജീവിതത്തിലെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷത്തോടെയാണ് ചിലവഴിച്ചത്.എന്നാല്‍ ജീവിതത്തില്‍ പ്രാരാബ്ധം കൂടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പഴയ ജീവിതം ആണ്.രണ്ടു കുട്ടികളും കൂടി ആയപ്പോള്‍ അവര്‍ മാത്രം ഒന്നിച്ചുള്ളContinue reading “195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012)”
194.WRONG TURN 6:LAST RESORT (ENGLISH,2014)
194.WRONG TURN 6:LAST RESORT(ENGLISH,2014),|Horror|,Dir:-Valeri Milev,*ing:-Ilott,Aqueela Zoll. “ആദ്യ ഭാഗം കണ്ടത്തില്‍ നിന്നും തുടങ്ങിയ കൗതുകം ആറാം ഭാഗത്തില്‍ എത്തിച്ചിരിക്കുന്നു” മലയില്‍ താമസിക്കുന്ന വൈകൃത രൂപികളായ നരഭോജികളുടെ കഥ അവതരിപ്പിക്കുന്ന “Wrong turn “പരമ്പരയിലെ ആറാം ഭാഗം ആണ് ഈ ചിത്രം.ആദ്യ രണ്ടു ഭാഗത്തിന് ശേഷം മികച്ചതെന്നു പറയാന്‍ ഒന്നും ഇല്ലെങ്കിലും ഈ സിനിമ പരമ്പര എനിക്ക് ഇഷ്ടമാണ്.അത് കൊണ്ട് തന്നെയാണ് ആറാം ഭാഗം ഇറങ്ങിയപ്പോള്‍ കണ്ടത്.പ്രതീക്ഷകള്‍ അധികം ഒന്നും ഇല്ലായിരുന്നു.ആ പ്രതീക്ഷ ചിത്രം തകര്‍ത്തുംContinue reading “194.WRONG TURN 6:LAST RESORT (ENGLISH,2014)”
193.PRINCESS AURORA(KOREAN,2005)
193.PRINCESS AURORA(KOREAN,2005),|Crime|Mystery|,Dir:-Eun Jin pang,*ing:-Jeong Hwa Eom,Seong Kum Mun. “പരമ്പര കൊലയാളിയും അറോറ രാജകുമാരിയുടെ സ്റ്റിക്കറും” രണ്ടാനമ്മയുടെ ക്രൂരതയില്‍ വിഷമിക്കുന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ ആശ്വാസം ആയാണവള്‍ നമ്മുടെ മുന്നില്‍ ആദ്യം എത്തുന്നത്.ടോയിലറ്റില്‍ വച്ച് അതി ക്രൂരമായി തന്നെ അവള്‍ ദുഷ്ടയായ ആ രണ്ടാനമ്മയെ കൊന്നു.മരിച്ച സ്ത്രീയുടെ ശവശരീരത്തിന്റെ അടുക്കല്‍ നിന്നും “അറോറ രാജകുമാരി” എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ സ്റ്റിക്കര്‍ പോലീസിനു ലഭിക്കുന്നു.കേസ് അന്വേഷിക്കുന്നത് “ഒഹ് സോംഗ് ഹോയും” കൂട്ടരും ആണ്.ശരിയായ ട്രെയിനിംഗ് ലഭിക്കാത്തവര്‍Continue reading “193.PRINCESS AURORA(KOREAN,2005)”
192.BLACK COAL,THIN ICE(MANDARIN,2014)
192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi’nan Dio,*ing:-Fan Lio,Lun Mei Gwei. “കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും” 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ “ഗോള്‍ഡന്‍ ബെയര്‍” പുരസ്ക്കാരം നേടിയ ചിത്രമാണ്” Daylight Fireworks “എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട്Continue reading “192.BLACK COAL,THIN ICE(MANDARIN,2014)”
191.DIARY OF JUNE(KOREAN,2005)
191.DIARY OF JUNE(KOREAN,2005),|Thriller|Mystery|,Dir:-Kyung Soo Im,*ing:-Ki-Beom Jang,Ji Min Kim. “പരമ്പര കൊലയാളിയും ജൂണയുടെ ഡയറിയും” സിനിമ ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.റെയിന്‍ കോട്ട് ധരിച്ച ഒരാള്‍ മറ്റൊരാളെ റോഡില്‍ വച്ച് കുത്തി കൊല്ലുന്നു.അടുത്തതായി നടക്കുന്നത് ഒരു ആത്മഹത്യ ആയിരുന്നു.ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ച വിദ്യാര്‍ഥി ആയിരുന്നു മരണപ്പെട്ടത്.കേസ് അന്വേഷണം “ജാ- യങ്ങും” അവരുടെ പാര്‍ട്ണര്‍ ആയ “കിമ്മും” ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.ആദ്യം കൊല്ലപ്പെട്ടതും ഒരു വിദ്യാര്‍ഥി ആയിരുന്നു.രണ്ടാമത് മരിച്ച വിദ്യാര്‍ഥിയുടെ സഹപാടി.ക്ലാസില്‍ ഒന്നുംContinue reading “191.DIARY OF JUNE(KOREAN,2005)”