190.THE PLAYER(ENGLISH,1992).|Thriller|Comedy|,Dir:-Robert Altman,*ing:-Tim Robbins,Greta Scacchi. “ഹോളിവുഡ് ഫോര്‍മുല സിനിമകളുടെ ചേരുവകകള്‍,ഒപ്പം കുറച്ചു നിഗൂഢതയും” “ടിം റോബിന്‍സ്” “ഗ്രിഫിന്‍ മില്‍” എന്ന ഹോളിവുഡ് സ്റ്റുഡിയോ എക്സിക്യൂട്ടിവ് ആയി വേഷമിട്ട ചിത്രത്തെ ഒറ്റ വാക്കില്‍ മേല്‍വിവരിച്ച രീതിയില്‍ രേഖപ്പെടുത്താം.ഒരു ഹോളിവുഡ് സിനിമയുടെ ചേരുവകകള്‍ എന്താണ്?പ്രേക്ഷകര്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഹോളിവുഡ് സ്റ്റുഡിയോകളും അവയിലെ എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്നവരും ആണെന്ന് ഈ സിനിമ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നു.ദിവസം തോറും 125 ഓ അതിലധികമോ ആയ സിനിമയുടെ കഥകള്‍ അവര്‍Continue reading “190.THE PLAYER(ENGLISH,1992)”
Category Archives: Uncategorized
189.THE MEDUSA TOUCH(ENGLISH,1978)
189.THE MEDUSA TOUCH(ENGLISH,1978),|Thriller|Sci-Fi|,Dir:-Jack Gold,*ing:-Richard Burton,Lino Ventura. “Medusa, Telekinesis പിന്നെ കുറച്ചു ദുരൂഹതയും ആയി സൈക്കോ/ഫാന്റസി/സൈ-ഫൈ ത്രില്ലര്‍…!!” ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥാപാത്രം ആണ് “Medusa.”സ്ത്രീയുടെ മുഖവും തലമുടിക്ക് പകരം വിഷ പാമ്പുകളും ആണ് അവള്‍ക്കു ഉള്ളത്.അവളുടെ കണ്ണിലേക്ക് നോക്കുന്ന ആളുകളെ എല്ലാം അവള്‍ കല്ലാക്കി മാറ്റും.ചുരുക്കത്തില്‍ വിപത്തിനെ ആണ് Medusa പ്രതിനിധികരിക്കുന്നത് എന്ന് പറയാം.ഫ്രഞ്ച് പോലീസില്‍ നിന്നും പകരത്തിനു പകരം പോലീസിനെ കൈമാറുന്ന പദ്ധതി പ്രകാരം “സ്കോട്ട്ലന്റ് യാര്‍ഡില്‍” എത്തിയതായിരുന്നു “ബ്രുണേല്‍”Continue reading “189.THE MEDUSA TOUCH(ENGLISH,1978)”
188.22 JUMP STREET(ENGLISH,2014)
188.22 JUMP STREET(ENGLISH,2014),|Comedy|Action|,Dir:-Phil Lord,Christopher Miller, *ing:-Jonah Hill,Channing Tatum. “21 JUMP STREET ആരാധകര്‍ക്ക് നിരാശ നല്‍കാതെ രണ്ടാം ഭാഗം..(അവസാനത്തെയും??)” “ഷ്മിതും” “ജെങ്കോയും” സ്ക്കൂളില്‍ അണ്ടര്‍ കവര്‍ പോലീസുകാരായി പോയതിനു ശേഷം (21 Jump Street) ഉള്ള കഥയാണ് ഈ ഭാഗത്തില്‍ അവതരിപ്പിക്കുന്നത്.ഇത്തവണ അവര്‍ക്ക് പോകേണ്ടത് കോളേജിലേക്ക് ആണ്.”വൈഫൈ” എന്ന ഏകാഗ്രത കൂട്ടുന്ന മയക്കു മരുന്ന് ഉപയോഗം കോളേജില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും അത് ഉപയോഗിച്ചിരുന്ന ഒരു പെണ്‍ക്കുട്ടി മരിച്ചു എന്നും ഉള്ള വാര്‍ത്തകള്‍Continue reading “188.22 JUMP STREET(ENGLISH,2014)”
187.VELLIMOONGA(MALAYALAM.2014)
187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese. “ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും”. മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ് ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരിContinue reading “187.VELLIMOONGA(MALAYALAM.2014)”
186.THE DOUBLE(ENGLISH,2013)
186.THE DOUBLE(ENGLISH,2013),|Thriller|Drama|,Dir:-Richard Ayoade,*ing:-Jessie Eisenberg,Mia Wasikowska. “ജെയിംസ് സൈമണ്‍ vs ജയിംസ് സൈമണ്‍.” ജയിംസ് സൈമണ്‍ -അധികം ആര്‍ക്കും ഇഷ്ടമില്ലാത്ത,എന്നാല്‍ ജോലിയില്‍ മിടുക്ക് കാണിക്കുന്ന ,അമ്മയുടെ പൊന്നോമന ആയ പുത്രന്‍ ആണ്.എന്നാല്‍ ഒരു ദിവസം ജയിംസ് സൈമണിന്റെ ജീവിതം ആകെ മൊത്തം തെറ്റുന്നു.രാവിലെ ട്രെയിനില്‍ വച്ച് അയാളുടെ സ്യൂട്ട് കെയ്സ് ട്രെയിന്‍ ഡോറിന്റെ ഇടയില്‍ കുരുങ്ങുന്നു.അതിനും മുന്‍പ് ഒരാള്‍ ജെയിംസിനോട് തന്‍റെ സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുണ്ട് ട്രെയിനില്‍.എന്നാല്‍ ബാക്കി എല്ലാം ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു.പിന്നീട് തന്‍റെContinue reading “186.THE DOUBLE(ENGLISH,2013)”
185.JEEVA(TAMIL,2014)
185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya. “മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ” “1983” എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച “കപിലിന്‍റെ ചെകുത്താന്മാര്‍” മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടുContinue reading “185.JEEVA(TAMIL,2014)”
184.STONEMAN MURDERS(HINDI,2009)
184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan. “ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്” “സഞ്ജയ്” എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ് ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ് തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക് എടുക്കുന്നു.അയാള്‍ ജയിലില്‍Continue reading “184.STONEMAN MURDERS(HINDI,2009)”
183.STILL SMALL VOICES(ENGLISH,2007)
183.STILL SMALL VOICES(ENGLISH,2007),|Thriller|Mystery|Fantasy|,Dir:-Mario Azzopardi,*ing:-Catherine Bell,Mark Humphrey. “മരണപ്പെട്ടു എന്ന് കരുതിയ പെണ്‍ക്കുട്ടിയുടെ 911 കോള്‍!!” ഫാന്റസി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ആണ് “Still Small Voices”.അമേരിക്കന്‍ ടി വി ചിത്രമായാണ് ഇത് റിലീസ് ആകുന്നത്.”മൈക്കള്‍” 911 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്.കുറച്ചു ദിവസം മുന്‍പ് അവളുടെ കുട്ടിയെ പ്രസവത്തില്‍ തന്നെ നഷ്ടപ്പെടുന്നു.അതിനു ശേഷം മൈക്കള്‍ ദു:സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.നീല ഫ്രോക്ക് അണിഞ്ഞ പെണ്‍ക്കുട്ടി അവളുടെ കുട്ടിയെ തട്ടി എടുത്തു കൊണ്ട്Continue reading “183.STILL SMALL VOICES(ENGLISH,2007)”
182.BUNNY LAKE IS MISSING(ENGLISH,1965)
182.BUNNY LAKE IS MISSING(ENGLISH,1965),|Thriller|Mystery|,Dir:-Otto Preminger,*ing:-Keir Dullea,Carol Lynley. “ബണ്ണി ലേക്ക്” – ഒരു യാഥാര്‍ത്ഥ്യം ആയിരുന്നോ അതോ കെട്ടുക്കഥ മാത്രമോ? “ആനി” എന്ന യുവതി രാവിലെ സ്കൂളില്‍ ആക്കിയിട്ട് പുതിയ താമസ സ്ഥലത്തേക്ക് പോയിട്ട് തിരിച്ചു വന്നപ്പോള്‍ തന്‍റെ മകള്‍ ആയ “ബണ്ണി ലേക്ക്” അഥവാ “ഫെലീഷ്യ” എന്ന നാല് വയസ്സുകാരി അവിടെ നിന്നും അപ്രത്യക്ഷം ആയതായി മനസ്സിലാക്കുന്നു.അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ ഉള്ള സഹോദരന്‍റെ ഒപ്പം താമസിക്കാനായി ആനി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആനിContinue reading “182.BUNNY LAKE IS MISSING(ENGLISH,1965)”
181.29 FEBRUARY(KOREAN,2006)
181.29 FEBRUARY(KOREAN,2006),|Thriller|,Dir:-Jon Hoon Jung,*ing:-Eun Jin Baek,Yoon Jeong Choi. മരിച്ചു എന്ന് കരുതപ്പെട്ട ഒരാള്‍ തിരികെ അതെ സ്ഥലത്ത് വന്നു കൊലപാതകങ്ങള്‍ നടത്തുമോ?അതും അവര്‍ മരിച്ചു എന്ന് കരുതുന്ന ഫെബ്രുവരി 29 മാത്രം?സയന്‍സുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മാത്രം എഴുതുന്ന ഒരു ജേര്‍ണലിസ്റ്റ് ഒരിക്കല്‍ ഇത്തരം ഒരു അവസ്ഥയില്‍ വന്നെത്തുന്നു.മനോരോഗ ഡോക്റ്റര്‍ ആയ സുഹൃത്തിന്‍റെ ആവശ്യപ്രകാരം ആണ് അയാള്‍ അവളെ കാണാനായി ആ മനോരോഗ ചികില്സാലയത്തില്‍ എത്തുന്നത്.കണ്മുന്നില്‍ നടക്കുന്നത് മാത്രം വിശ്വസിക്കുന്ന ശാസ്ത്രത്തിന്‍റെ സമസ്യകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നContinue reading “181.29 FEBRUARY(KOREAN,2006)”
180.THE TREATMENT(DUTCH,2014)
180.THE TREATMENT(DUTCH,2014),|Thriller|Crime|,Dir:-Hans Herbots,*ing:-Geert Van Rampelberg,Ina Geerts. “നിക്ക്” ഒരു പോലീസ് ഇനസ്പക്ട്ടര്‍ ആണ്.ഭൂതകാലത്തെ മോശം ഓര്‍മ്മകള്‍ അയാളെ പലപ്പോഴും മാനസികമായി അലട്ടുന്നും ഉണ്ട്.കുട്ടിക്കാലത്ത് അയാള്‍ക്ക് സ്വന്തം അനുജനെ നഷ്ടപ്പെട്ടിരുന്നു.അയല്‍വാസി ആയ “പ്ലെട്ടിങ്ക്സ്” എന്നയാള്‍ ആണ് അതിനു കാരണം എന്ന് നിക്കിന് അറിയാമായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്ലെട്ടിങ്ക്സ് രക്ഷപ്പെടുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് അവിടെ ഉണ്ടെന്നു നിക്ക് വിശ്വസിക്കുന്നു.ഒരു ദിവസം തന്‍റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നിക്ക് സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു.”അലെക്സ്” എന്നയാളുടെContinue reading “180.THE TREATMENT(DUTCH,2014)”
179.SECRET(KOREAN,2009)
179.SECRET(KOREAN,2009),|Thriller|,Dir:-Jae Goo Yun,*ing:-Seung Won Cha,Yun-ah Song. “കിം സിയോംഗ്” കൊറിയന്‍ പോലീസിലെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ ഡിറ്റക്ടീവ് ആണ്.തന്‍റെ ജോലിയില്‍ മിടുക്കന്‍ ആയിരുന്നു എങ്കിലും അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയും ആയുള്ള ബന്ധം അയാളുടെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സമ്മാനിക്കുന്നു.അതിന്‍റെ ഇടയില്‍ ആയിരുന്നു അയാളുടെ മകളുടെ മരണവും.കിം സിയോംഗ് മദ്യപിച്ച് കാര്‍ ഓടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ മകള്‍ മരിക്കുന്നു.ആ ഇടയ്ക്ക് ആണ് രണ്ടു വര്‍ഷത്തെ സസ്പന്‍ഷന്‍ കഴിഞ്ഞതിനു ശേഷം “ഡിറ്റക്ടീവ് ചോയി” ജോലിയില്‍ തിരികെ പ്രവേശിക്കുന്നു.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്Continue reading “179.SECRET(KOREAN,2009)”