178.THE GRAND SEDUCTION(ENGLISH,2013)

178.THE GRAND SEDUCTION(ENGLISH,2013),|Comedy|Drama|,Dir:-Don McKellar,*ing:-Taylor Kitsch,Brendan Gleeson.  ഒരു ചെറിയ തുറമുഖ  ഗ്രാമം മുഴുവന്‍ തങ്ങളുടെ ജീവിതത്തിലെ നഷ്ടപ്രാതപം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി നടത്തുന്ന “വശീകരണം” ആണ് ഈ സിനിമയുടെ ഇതിവൃത്തം.”ടിക്കിള്‍ ഹെഡ്” എന്ന ഗ്രാമം കടലിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് മത്സ്യബന്ധനം നടത്തി തങ്ങളുടെ ജിവിതം ആസ്വാദ്യകരം ആക്കിയിരുന്നു അവര്‍.സമ്പന്നതയുടെ കൊടുമുടിയില്‍ അല്ലായിരുന്നു എങ്കിലും എല്ലാ കുടുംബങ്ങളിലും സന്തോഷവും ഭക്ഷണവും ഉണ്ടായിരുന്നു.പ്രധാനമായി സ്വസ്ഥതയുള്ള കുടുംബാന്തരീക്ഷം അവര്‍ക്കുണ്ടായിരുന്നു.എന്നാല്‍ മത്സ്യബന്ധനത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അവരുടെ ജീവിതംContinue reading “178.THE GRAND SEDUCTION(ENGLISH,2013)”

177.MILLION DOLLAR ARM(2014,ENGLISH)

 177.MILLION DOLLAR ARM(ENGLIS H,2014),|Drama|Sports|Biography|,Dir:-Craig gillespie,*ing:-John hamm,Suraj Sharma,Madhur Mittal.       ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കന്‍  പ്രൊഫഷണല്‍ ബേസ്ബോളില്‍ പങ്കെടുത്ത “റിങ്കു സിംഗ്”,”ദിനേശ് പട്ടേല്‍” എന്നീ സാധാരണ  യുവാക്കളുടെ ജീവിത കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ബേസ്ബോളും ക്രിക്കറ്റും തമ്മില്‍ ഘടനാപരമായ ചില സാമ്യതകള്‍ ഉണ്ട്.നമ്മുടെ കുട്ടിയും കോലും കളി പോലെ തന്നെ.ഈ ഒരു അവസരത്തില്‍ മറ്റെന്ത് കളിയേക്കാളും ക്രിക്കറ്റിന് പ്രചാരം ഉള്ള ഒരു രാജ്യത്ത് നിന്ന് തന്നെ ബേസ്ബോളിന് വേണ്ടിയുള്ള പുത്തന്‍ കണ്ടെത്തലുകള്‍Continue reading “177.MILLION DOLLAR ARM(2014,ENGLISH)”

176.THE SUSPECT(KOREAN,2013)

176.THE SUSPECT(KOREAN,2013),|Thriller|Crime|Action|,Dir:-Shin Yeon Won.*ing:-Yoo Gong,Jae Yun Jo.  ചാരന്മാരുടെ കഥകള്‍ പലപ്പോഴും സിനിമകള്‍ക്ക്‌ പ്രധാനമായ ഒരു പ്രമേയം ആണ്.തീര്‍ച്ചയായും അവരുടെ ജീവിതം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കോര്‍ത്ത്‌ ഇണക്കി ഉള്ള സംഭവങ്ങളും ആയി ഇറങ്ങുന്നത് സാധാരണം.”ജെയിംസ് ബോണ്ട്‌,”ജേസന്‍ ബോണ്‍” തുടങ്ങിയ പ്രശസ്തരായ ചാരന്മാരുടെ കഥകള്‍ പല ആവര്‍ത്തി കണ്ടതും കേട്ടതും ആണ്.ഇവര്‍ മാത്രമല്ല ഹോളിവുഡ് മേഖലയില്‍ ഉള്ള ചാര സാധ്യതകള്‍.കൊറിയന്‍ സിനിമകളില്‍ ഇത്തരം കഥാതന്തു കുറവാണെന്ന് തോന്നുന്നു.”ബോണ്‍ പരമ്പരയിലെ” ജേസന്‍ ബോണിന്റെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്നContinue reading “176.THE SUSPECT(KOREAN,2013)”

175.APAN(SWEDISH,2009)

175.APAN(SWEDISH,2009),|Thriller|Drama|,Dir:-Jesper Ganslandt,*ing:-Olle Sari,Eva Rexed.  സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപ്പെടാന്‍ പ്രേക്ഷകനും ഒരു അവസരം തന്നിരിക്കുകയാണ് ഈ ചിത്രത്തില്‍.”Apan” അഥവാ “Ape” എന്ന ഈ സ്വീഡിഷ് ചിത്രത്തിന് അതിന്റെ പേരും ആയുള്ള ബന്ധം മനസ്സിലാകുമ്പോള്‍ മാത്രമേ പ്രേക്ഷകന് തന്‍റെ കണ്മുന്നില്‍ അത്രയും നേരം കണ്ടത് എന്താണെന്ന് ബോധ്യം വരൂ.അതും സ്വന്തം മനോധര്‍മം അനുസരിച്ച് ഭാവനകള്‍ നെയ്തെടുക്കാന്‍ ഉള്ള ധാരാളം സംഭവങ്ങള്‍ ചിത്രം ഈ നല്‍കുന്നും ഉണ്ട്.അത് കൊണ്ട് തന്നെ ഒരിക്കലും വെറുതെ സമയം കൊല്ലി ആയി ഈContinue reading “175.APAN(SWEDISH,2009)”

174.COLD IN JULY(ENGLISH,2014)

174.COLD IN JULY(ENGLISH,2014),|Crime|Thriller| Dir:-Jim Mickle,*ing:-Michael C Hall,Sam Shepard,Don Johnson.  ഒരു പിതാവെന്ന നിലയില്‍ രണ്ടു അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കളെ അഭിമൂഖികരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് “Cold in July” എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.രണ്ടു പേര്‍ക്കും തങ്ങളുടെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്ന് മാത്രം.”റിച്ചാര്‍ഡ് ഡെന്‍” തന്‍റെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ആണ്.ഒരു രാത്രി അയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആളെ  അബദ്ധത്തില്‍ വെടി വച്ച് കൊല്ലുന്നു.”ഫ്രെഡി എന്ന ക്രിമിനലിനെContinue reading “174.COLD IN JULY(ENGLISH,2014)”

173.PARQUE VIA(SPANISH,2008)

173.PARQUE VIA (SPANISH,2008),|Drama|,Dir:-Enrique Rivero,*ing:-Nolberto Coria,Nancy Orozco.  “Parque Via” ഒരു മെക്സിക്കന്‍ ഡ്രാമ ചിത്രമാണ്.ഒരു ചെറു ചിലന്തിയെ ചവിട്ടി അരച്ച് പോകുന്ന ഷൂസിലൂടെ ആണ് സിനിമയുടെ തുടക്കം.സിനിമയുടെ പ്രമേയത്തിന് പുറത്തു നില്‍ക്കുന്ന ഈ രംഗത്തിന് എന്നാല്‍ സിനിമയില്‍ പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് തോന്നാം.ഈ രംഗം ഒരു പക്ഷേ മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തന വിരസമായ സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലക ആയിരുന്നിരിക്കാം.ചിത്രം അവതരിപ്പിക്കുന്നത് “ബെറ്റോ” എന്നയാളുടെ ജീവിതമാണ്.ബെറ്റോ മുപ്പതു വര്‍ഷമായി ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരന്‍Continue reading “173.PARQUE VIA(SPANISH,2008)”

172.THE TWO FACES OF JANUARY(ENGLISH,2014)

172.THE TWO FACES OF JANUARY(ENGLISH,2014),|Thriller|Drama|,Dir:-Hossein Amini,*ing:-Viggo Mortensen,Kirsten Dunst,Oscar Isac.  “Strangers On A Train”  “പട്രീഷിയ ഹിഗ്സ്മിത്തിന്റെ” നോവലിനെ ആധാരമാക്കി “ഹിച്ച്കോക്ക്” സംവിധാനം ചെയ്ത ലോക പ്രശസ്ത ത്രില്ലര്‍ സിനിമയാണ്.അതേ പട്രീഷിയയുടെ നോവലിനെ ആസ്പദം ആക്കിയാണ് “The Two Faces of January” എന്ന സിനിമ നവാഗതനായ “Hosein Amini” ഒരുക്കിയിരിക്കുന്നത്.ഈ സിനിമയില്‍ മുഖ്യമായും മൂന്നു കഥാപാത്രങ്ങള്‍ ആണുള്ളത്.”ചെസ്റ്റര്‍” എന്ന് പേരുള്ള മദ്ധ്യവയസ്കന്‍,അയാളുടെ ഭാര്യ “കോളറ്റ്” പിന്നെ “റയ്ടല്‍” എന്ന യുവാവും.ചെസ്ട്ടറും ഭാര്യയും ഗ്രീസില്‍ വിനോദസഞ്ചാരികള്‍Continue reading “172.THE TWO FACES OF JANUARY(ENGLISH,2014)”

171.THE ELEMENT OF CRIME(ENGLISH,1984)

171.THE ELEMENT OF CRIME(ENGLISH,1984),|Thriller|Crime|,Dir:-Lars Von Trier,*ing:-Michael Elphick,Esmond Knight  “ലാര്‍സ് വോണ്‍ ട്രയറിന്റെ” ആദ്യ സിനിമയാണ് 1984 ല്‍ റിലീസ് ചെയ്ത “The Element of Crime”.അദ്ദേഹത്തിന്റെ തന്നെ Europa പരമ്പരയിലെ ആദ്യ ചിത്രവും ഇതായിരുന്നു.”Epidemic”,”Europa” എന്നിവയാണ് പിന്നീട് ഇറങ്ങിയ ഭാഗങ്ങള്‍.”ഫിഷര്‍” എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കയ്റോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു ജര്‍മനിയില്‍ നിന്നും.പിന്നീട് അയാളെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു ഒരു കേസ് അന്വേഷണത്തിനായി,അയാള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു മാസങ്ങള്‍ അയാളില്‍ പുതിയ ഒരുContinue reading “171.THE ELEMENT OF CRIME(ENGLISH,1984)”

170.VILLALI VEERAN(MALAYALAM,2014)

170.VILLALI VEERAN(MALAYALAM,2014_,Dir:-Sudeesh Sankar,*ing:-Dileep,Namitha Pramod. ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ഉള്ള രണ്ടു ആശ്വാസങ്ങള്‍ ആണ് ദിലീപേട്ടന്റെ സിനിമയും തെലുങ്കിലെ രവി തേജയുടെ സിനിമയും.എന്താണെന്നറിയില്ല നല്ല രീതിയില്‍ മനസ്സിന് വിഷമം വരുമ്പോള്‍ ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ മനസ്സിലെ വിഷമങ്ങള്‍ എല്ലാം ഓടി പോകും.”ഡാര്‍ലിംഗ് ഡാര്‍ലിംഗ്” എന്ന സിനിമ ആണ് വിഷമിച്ചിരിക്കുന്ന മനസ്സിന് പറ്റിയ ടോണിക്ക് ദിലീപ് സിനിമകള്‍ ആണെന്ന് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത്.സ്ക്കൂളില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ വിഷമിച്ചിരുന്ന എനിക്ക് അന്ന് മനസ്സ് തുറന്നു ചിരിക്കാന്‍Continue reading “170.VILLALI VEERAN(MALAYALAM,2014)”

169.RAJADHI RAJA(MALAYALAM,2014)

169.RAJADHI RAJA(MALAYALAM,2014),Dir:-Ajai Vasudev,*ing:-Mammootty,Joju  “ഞാന്‍ വെയിലത്ത്‌ നടന്നാലും ഇക്കയും ലാലേട്ടനും ബെന്‍സില്‍ തന്നെ പോകണം ” എന്ന് ചിന്തിക്കുന്ന ആരാധകര്‍ തന്നെയാണ് ഈ താരങ്ങളുടെ ജീവിത വിജയത്തില്‍ നിര്‍ണായ ഘടകം ആയതു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണ ഒരു പ്രേക്ഷകന്‍ ഒരു നല്ല സിനിമ കണ്ടു അതിനെ പുകഴ്ത്തുന്നതിലും അധികം ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയിലൂടെ നേടാം എന്നൊരു വിശ്വാസവും ഇവര്‍ക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഓണം റിലീസുകളെ കുറിച്ചാണ്.മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളും ആരാധകരെ ലക്ഷ്യമാക്കി ആണ് ഇത്തവണത്തെContinue reading “169.RAJADHI RAJA(MALAYALAM,2014)”

168.SAPTHAMASREE THASKARA(MALAYALAM,2014)

168.SAPTHAMASREE THASKARA(MALAYALAM,2014),Dir:-Anil Radhakrishnan Menon,*ing:-Prithviraj,Reenu Mathews.   പ്രിത്വിരാജും ആസിഫും ഒന്നിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സപ്തമ. ശ്രീ.തസ്ക്കര ഏഴു കള്ളന്മാരുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ഒരുമിച്ച് ജീവിതത്തില്‍ കണ്ടു മുട്ടുന്നവര്‍.എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി പറയാന്‍ ഒരു കഥയുണ്ടാകും.സ്വാഭാവികമായും ഇവര്‍ക്കും കഥ ഉണ്ടാകും.സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.സാഹചര്യങ്ങള്‍ കാരണം കുറ്റവാളികള്‍ ആകേണ്ടി വരുന്നവരും അല്ലാതെ അറിഞ്ഞു കൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്നവരും.ഒരാള്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുന്നുള്ളൂ.ഇവരുടെContinue reading “168.SAPTHAMASREE THASKARA(MALAYALAM,2014)”

167.SPIDER(ENGLISH.2002)

167.SPIDER(ENGLISH,2002),|Drama|,Dir:-David Cronenberg,*ing:-Ralf Fiennes,Miranda Richardson   “സ്പൈഡര്‍” ഒരു മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്.മാനസിക നില സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ ആണ് മുഖ്യ കഥാപാത്രം.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച “ഡെന്നിസ് ക്ലെഗ്” സമൂഹവുമായി കൂടുതല്‍ ഇണങ്ങാന്‍ വേണ്ടി നടത്തുന്ന “Halfway House” ല്‍ അയാള്‍ എത്തുന്നിടത്ത് നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ട്രെയിന്‍ വരുന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ തന്നെ ഇയാളെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രം ട്രയിനില്‍Continue reading “167.SPIDER(ENGLISH.2002)”

Design a site like this with WordPress.com
Get started