154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom. മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍Continue reading “154.MANGLISH(MALAYALAM,2014)”
Category Archives: Uncategorized
153.VIKRAMADITHYAN(MALAYALAM,2014)
153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan. റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് “വിക്രമാദിത്യന്‍”.ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ “അഞ്ചാതെ”,”ദ്രോഹി” തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, “വിക്രമന്‍” ,”ആദിത്യന്‍ ” എന്ന രണ്ടു യുവാക്കളുടെContinue reading “153.VIKRAMADITHYAN(MALAYALAM,2014)”
152.BANGALORE DAYS(MALAYALAM,2014)
152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya. വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത് നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെContinue reading “152.BANGALORE DAYS(MALAYALAM,2014)”
151.THE GRAND BUDAPEST HOTEL(ENGLISH,2014)
151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി “The Grand Budapest Hotel”.ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍.”Bottle Rocket”,”Moonrise Kingdom” തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ “Wes Anderson” ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരുContinue reading “151.THE GRAND BUDAPEST HOTEL(ENGLISH,2014)”
150.CITIZEN KANE (1941,ENGLISH)
CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore. ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് “ഓര്‍സന്‍ വെല്‍സും” അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE “എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ “Roger Ebert” അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് “American Film Institute” നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായിContinue reading “150.CITIZEN KANE (1941,ENGLISH)”
149.THE SCENT(KOREAN,2012)
149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park. വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും നല്ലത്.പറഞ്ഞു വരാന്‍ കാരണം “The Scent” എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയിContinue reading “149.THE SCENT(KOREAN,2012)”
148.CONFESSIONS(JAPANESE,2010)
148.CONFESSIONS(JAPANESE,2010),|Thriller|Mystery|Drama|,Dir:-Tetsuya nakashima,*ing:-Takako Matsu,Yoshino Kimura,Masaki Okada. “Confessions”, 2010 ല്‍ ഇറങ്ങിയ ജാപ്പനീസ് സൈക്കോ ത്രില്ലര്‍ ആണ്.പ്രതികാരം എന്ന പ്രമേയത്തെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.ജപ്പാനിലെ നിയമപ്രകാരം പ്രായപൂര്‍ത്തി ആകാത്ത കുറ്റവാളികള്‍ക്ക് നമ്മുടെ നാട്ടിലെ പോലെ തന്നെ നാമമാത്രമായ ശിക്ഷ ആണ് ലഭിക്കുന്നത്.അത് കൊണ്ട് തന്നെ തന്‍റെ എല്ലാം ആയ മകളെ അകാരണമായ ,പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കില്‍ ചില ഈഗോകള്‍ കാരണം നഷ്ടപ്പെടുമ്പോള്‍ ആ അമ്മ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നിലേക്ക് വിട്ടു കൊടുക്കുന്നില്ല.ജീവന്‍റെ വില മനസ്സിലാകാത്തContinue reading “148.CONFESSIONS(JAPANESE,2010)”
147.THE DISCREET CHARM OF THE BOURGEOISIE(FRENCH,1972)
147.THE DISCREET CHARM OF BOURGEOISIE(FRENCH,1972),|Fantasy|Comedy|Drama|,Dir:-Luis Bunuel,*ing:-Fernando Rey,Delphine Seyrig,Paul Frankeur. ലൂയി ബുനുവല്‍ സംവിധാനം ചെയ്ത 1972 ലെ റിലീസ് ആയ ചിത്രം ആണ് “The Disceet Charm of the Bourgeoisie”.1920 കളില്‍ ആരംഭിച്ച “സറിയലിസ്റ്റിക്ക്” രീതിയില്‍ ഉള്ള കലാവിഷ്ക്കാരം ആണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഫാന്റസി/കോമഡി ചിത്ര വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇത്.ലൂയി ബയൂവലിന്റെ മറ്റൊരു ചിത്രമായ “The Exterminating Angel” എന്ന ചിത്രത്തിന്‍റെ സമാനമായ ഒരു പശ്ചാത്തലം ആണ് ഈContinue reading “147.THE DISCREET CHARM OF THE BOURGEOISIE(FRENCH,1972)”
146.BEKAS(KURDISH,2012)
146.BEKAS(KURDISH,2012),|Drama|,Dir:-Karzan Kader,*ing:-Zamand Taha,Sarwar Fazil. സൂപ്പര്‍മാന്‍-അനീതിക്കെതിരെ പോരാടുന്ന അമാനുഷികന്‍ എന്ന് ബാല്യത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കാത്ത ബാല്യങ്ങള്‍ കുറവാണ്.കുട്ടികളെ കുറിച്ചുള്ള സിനിമകള്‍ പലതും ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബാല്യത്തിലെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ ആധാരമാക്കി ആകും.ജീവിത ലക്ഷ്യത്തില്‍ എത്തി ചേരാന്‍ പ്രയത്നിക്കുന്ന കുട്ടികളുടെ കഥകള്‍ അത് കൊണ്ട് തന്നെ നിഷ്ക്കളങ്കമായ മനസ്സ് കൊണ്ട് കാണുമ്പോള്‍ പലപ്പോഴും മനസ്സിന് ഒരു പ്രത്യേക സുഖം നല്‍കും.അതിനായി മുതിര്‍ന്നവരുടെ മനസ്സും അവരുടെ ചിന്തകള്‍ക്ക് ഒപ്പം അതിവേഗം സഞ്ചരിക്കണം എന്ന്Continue reading “146.BEKAS(KURDISH,2012)”
145.THE CRIMSON RIVERS(FRENCH,2000)
145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel. ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് “The Crimson Rivers”.ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന “നിമാന്‍സ് ” എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളുംContinue reading “145.THE CRIMSON RIVERS(FRENCH,2000)”
144.THE NEIGHBORS(KOREAN,2012)
144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin. കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍ എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു.”Azooma”, “Psychometry”,”Memories of Murder”,”Monatge”,”Missing”,”NoContinue reading “144.THE NEIGHBORS(KOREAN,2012)”
143.BAMBARA WALLALA (SINHALESE,2009)
143.BAMBARA WALLALA(SINHALESE,2009),|Drama|Thriller|,Dir:Athula Liyanage,*ing:-Athula Liyanage,Mahendra Perera,Sriyantha Mendis. “പൊടി എക്ക” എന്ന കുട്ടിയുടെ ജീവിത കഥയാണ് “ബംബര വല്ലല” എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു.അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്.അത് പോലെ തന്നെ ആണ് പൊടി എക്കയുടെ ജീവിതവും.തുടക്കത്തില്‍ താളം പിഴച്ച ജീവിതം പിന്നീട് ബാലന്‍സ് നേടി എത്തിയപ്പോഴേക്കും ജീവിതം അയാളെContinue reading “143.BAMBARA WALLALA (SINHALESE,2009)”