118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}

118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}   ഒരു ടൈം പാസിനു കാണാവുന്ന രണ്ടു സിനിമകള്‍ ആണ് ഈ റിവ്യൂവില്‍ ഉള്ളത്.അധികം എഴുതാന്‍ ഒന്നും ഇല്ലാത്ത രണ്ടു ഫീല്‍ ഗുഡ് സിനിമകള്‍.ഒരെണ്ണം കുഴപ്പമില്ലാത്ത ഒരു റൊമാന്റിക് സിനിമ.മറ്റുള്ളത് ഒരു സിമ്പിള്‍ ഫാന്റസിയും. 1)DEFINITELY,MAYBE(ENGLISH,2008),|Romance|Drama|,Dir:-Adam Brooks,*ing:-Ryan Reynolds, Rachel Weisz, Abigail Breslin  ഇതൊരു അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയാണ്.വില്‍ ഹേയ്സ് തന്‍റെ മകളായ മായയോട്‌ അവളുടെ നിര്‍ബന്ധപ്രകാരം വില്ലും ഭാര്യയും  എങ്ങനെ ആണ് കണ്ടുമുട്ടിയതെന്ന് ഒരു കഥയായി പറയുന്നു.ഒരു ബെഡ്Continue reading “118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}”

117.TELL ME SOMETHING(KOREAN,1999)

117.TELL ME SOMETHING(KOREAN,1999),|Thriller|Mystery|Crime|,Dir:-Youn-hyun Chang,*ing:-Suk-kyu Han, Eun-ha Shim, Hang-Seon Jangകൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ക്ക്‌ ഒരു പ്രത്യേക തരം അനുഭവം കൊടുക്കുവാനായി പലപ്പോഴും അവര്‍ മഴയുടെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷവും അവതരിപ്പിക്കാറുണ്ട്.എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്ന് നില്‍ക്കുന്ന മേഘങ്ങള്‍ പോലെയാണ് പല സിനിമകളും.സസ്പന്‍സ് മിക്കവാറും വരുന്നത് ഇത് പോലെ ആയിരിക്കും.ഒരു സിനിമയില്‍ ആര്‍ വേണമെങ്കിലും സംശയിക്കാവുന്ന കഥാതന്തു.ചിലപ്പോള്‍ നമ്മള്‍ കുറ്റവാളികളെ ഒക്കെ സ്വയം കണ്ടെതുമെങ്കിലും പലപ്പോഴും അവരില്‍ നിന്നും കഥ വഴുതി പോകാറും ഉണ്ട്.അത്തരത്തില്‍Continue reading “117.TELL ME SOMETHING(KOREAN,1999)”

116.BLOOD RAIN(KOREAN,2005)

116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won Cha, Yong-woo Park, Seong Ji  പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് “ബ്ലഡ്‌ റെയിന്‍” എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതംContinue reading “116.BLOOD RAIN(KOREAN,2005)”

115.H (KOREAN,2002)

115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah Yum, Jin-hee Ji, Ji-ru Sung  “H” ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെContinue reading “115.H (KOREAN,2002)”

114.7 BOXES(SPANISH,2012)

114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos Maneglia, Tana Schembori,*ing:-Celso Franco, Víctor Sosa, Lali Gonzalez പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് “7 ബോക്സെസ്”.ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്‌.അങ്ങനെ ഒരു ദിവസംContinue reading “114.7 BOXES(SPANISH,2012)”

113.SECONDS(ENGLISH,1966)

113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock Hudson, Frank Campanella, John Randolph  സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ്‌ ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച്Continue reading “113.SECONDS(ENGLISH,1966)”

112.BLOW OUT(ENGLISH,1981)

112.BLOW OUT(ENGLISH,1981),|Thriller|,Dir:-Brian De Palma,*ing:-John Travolta, Nancy Allen, John Lithgow. അവിചാരിതമായി ഒരു അപകടത്തിനു സാക്ഷിയാകേണ്ടി വരുകയും പിന്നീട് ആ അപകടത്തിന്‍റെ പിന്നില്‍ ഉള്ള യാഥാര്‍ത്യങ്ങള്‍ അവിശ്വസനീയമായ ഒരു അപസര്‍പ്പക കഥ പോലെ തന്നെ പിന്തുടരുകയും  ചെയ്ത ജാക്ക് ടെറി എന്ന സൌണ്ട് ഡിസൈനറുടെ കഥയാണ് ബ്ലോ ഔട്ട്‌ എന്ന ഈ ബ്രയാന്‍ ഡി പാമ ചിത്രം അവതരിപ്പിക്കുന്നത്‌.ജോണ്‍ ട്രവോള്‍ട്ട ആണ് ഇവിടെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ജാക്ക് ടെറി ബി-ഗ്രേഡ് സിനിമകളിലെ സൌണ്ട് ഡിസൈനര്‍ ആണ്.പ്രകൃതിയില്‍ നിന്നും സ്വാഭാവികമായContinue reading “112.BLOW OUT(ENGLISH,1981)”

111.SIN RETORNO(SPANISH,2012)

111.SIN RETORNO(SPANISH,2010),|Thriller|Drama|,Dir:-Miguel Cohan,*ing:-Leonardo Sbaraglia, Martin Slipak, Bárbara Goenaga  ഒരു കുറ്റകൃത്യം ചെയ്ത ആളെ സമൂഹം കൈകാര്യം ചെയ്യുന്നത് അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ ആയിരിക്കും പലപ്പോഴും.രാഷ്ട്രീയം മാത്രം ആണ് ഇതിനു അപവാദം.എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ,അതും ഒരു കൊലപാതകത്തിന്റെ പാപക്കറ തന്‍റെ ചുമലില്‍ ഏല്‍ക്കേണ്ടി വരുകയും,സത്യം അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാതെ വരുമ്പോള്‍ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകും.ജീവിതത്തിലെ ഒരു വന്‍ വീഴ്ച ആകും അത്തരമൊരു അവസ്ഥ.അത്തരത്തില്‍ ഉള്ള ഒരു അവസ്ഥയില്‍ അകപ്പെടുന്നു ഒരു മനുഷ്യന്റെ കഥയാണ്Continue reading “111.SIN RETORNO(SPANISH,2012)”

110.THE PARALLAX VIEW(ENGLISH,1974)

:- 110.THE PARALLAX VIEW (ENGLISH,1974),|Thriller|,Dir:-Alan J. Pakula,*ing:-Warren Beatty, Paula Prentiss, William Daniels Parallax View-ഒരു വസ്തുവിനെ രണ്ടു സ്ഥലത്തായി കാണുന്ന അവസ്ഥയെ ആണ് ഈ പടം കൊണ്ട് സൂചിപ്പിക്കുന്നത്.ഈ സിനിമയും അത്തരത്തില്‍ ഒരു തീം തന്നെയാണ് അവതരിപ്പിക്കുന്നത്‌.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രം,നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കൊക്കെ നമ്മള്‍ വീക്ഷിക്കുന്നതിനും അപ്പുറം ഒരു അര്‍ത്ഥം ഉണ്ടെങ്കില്‍?നമ്മുടെ എല്ലാം കാഴ്ചപ്പാടുകളില്‍ അധികം പ്രാധാന്യം കൊടുക്കാത്ത വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു രീതിയില്‍ എഴുതപ്പെട്ട തിരക്കഥകള്‍ ആണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്നContinue reading “110.THE PARALLAX VIEW(ENGLISH,1974)”

109.TEOREMA(ITALIAN,1968)

109.TEOREMA(ITALIAN,1968),|Mystery|Drama|,Dir:-Pier Paolo Pasolini,*ing:-Silvana Mangano, Terence Stamp, Massimo Girotti “Teorema” നിഗൂഡമായി ഒരു കുടുംബത്തിലേക്ക് അതിഥിയായി വന്ന ഒരു യുവാവ് ആ കുടുംബത്തില്‍ ഉള്ളവരില്‍ നല്‍കിയ സന്തോഷങ്ങളും അതിനു ശേഷം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും കഥ പറയുന്നു.ഒരു മിസ്റ്ററി സിനിമ എന്ന നിലയില്‍ വളരെയധികം സാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട് ഈ ചിത്രം.ഇറ്റലിയില്‍ ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ ഒരു അതിഥി എത്തുന്നു.അതിഥി എന്ന് മാത്രം ആണ് ആ കഥാപാത്രത്തിനെ സിനിമയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ഇറ്റലിയിലെ സമ്പദ് വ്യവസ്ഥയില്‍ ഉന്നത സ്വാധീന ഉള്ളContinue reading “109.TEOREMA(ITALIAN,1968)”

108.THE RAID 2:BERANDAL

108.THE RAID 2:BERENDAL(INDONESIAN,2014),|Crime|Action|,Dir:-Gareth Evans,*ing:-Iko Uwais, Yayan Ruhian, Arifin Putra2011 ല്‍ ഇറങ്ങിയ Raid:Redemption എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Raid 2:Berendal.ആദ്യ ഭാഗം ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒന്നായിരുന്നു.അതി വേഗതയും സാഹസവും  എല്ലാം ഒത്തു ചേര്‍ന്ന ആദ്യ ഭാഗം കണ്ടവര്‍ ഒക്കെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ ആണ് ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം.അവര്‍ ആ ആക്രമണത്തിന് പോയതിനു പിന്നില്‍ ഒരു വലിയContinue reading “108.THE RAID 2:BERANDAL”

107.JUNK MAIL(NORWEGIAN,1997)

JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert Skjærstad, Andrine Sæther, Per Egil Aske Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ്Continue reading “107.JUNK MAIL(NORWEGIAN,1997)”

Design a site like this with WordPress.com
Get started