106.THE UNJUST(KOREAN,2010)

106.THE UNJUST(KOREAN,2010),|Crime|Thriller|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Seung-beom Ryu, Hae-jin Yu നീതി എന്നുളത് പലതിനോടും പലരോടും  സന്ധി ചെയ്തു ലഭിക്കുന്ന അവസ്ഥയില്‍ സമൂഹത്തില്‍ അരാജകത്വം ഉത്ഭവിക്കുന്നു.അത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുകയാണ് The Unjust എന്ന ഈ കൊറിയന്‍ ചിത്രം.ഒരു പെണ്‍ക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.അതിനു ശേഷം അവളെ കൊലപ്പെടുകയും ചെയ്യുന്നു.തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന ആ കേസില്‍ നിയമവ്യവസ്ഥ മുഴുവന്‍ ഇരുട്ടില്‍ തപ്പുന്നു.ഭരണകൂടത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന അവസ്ഥയില്‍ അന്വേഷണം ത്വരിതപ്പെടുത്തുന്നു.ആ അവസരത്തില്‍ മരണപ്പെട്ട പെണ്‍ക്കുട്ടിയുടെ ബന്ധുവായ പോലീസുകാരന്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ കൊല്ലപ്പെടുത്തുന്നു.അതോടെContinue reading “106.THE UNJUST(KOREAN,2010)”

105.SNOWPIERCER(ENGLISH/KOREAN,2013)

105.SNOWPIERCER(ENGLISH/KOREAN,2013),|Sci-Fi|Action|Drama|,Dir:-Joon-ho Bong,*ing:-Kang Ho Song,Chris Evans, Tilda Swinton, Jamie Bellഹോളിവുഡ് sci-fi സിനിമകളുടെ ഇടയില്‍ കൊറിയയില്‍ നിന്നും വന്ന അതെ ജോനരില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് “Snowpiercer”.മഞ്ഞിനെ കീറി മുറിക്കുക എന്ന അര്‍ത്ഥത്തില്‍ പേര് വരുന്ന ഈ സിനിമ അതി ശൈത്യക്കാലത്ത് അവയെ കീറി മുറിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കുറച്ചാളുകളുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.ആഗോളതാപനം ഭാവിയില്‍ വളരെയധികം കൂടുകയും അതിനെ കുറയ്ക്കാന്‍ വേണ്ടി ലോകരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് CW7 എന്ന പദാര്‍ത്ഥം അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്നു.എന്നാല്‍ അതിന്‍റെ ഫലമായി ഭൂമി മുഴുവന്‍ മഞ്ഞുContinue reading “105.SNOWPIERCER(ENGLISH/KOREAN,2013)”

104.INSOMNIA (NORWEGIAN,1997)

104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan Skarsgård, Maria Mathiesen, Sverre Anker Ousdal   “ഇന്‍സോമനിയ” ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്‌.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു.”ഇന്‍സോമനിയ ” എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍Continue reading “104.INSOMNIA (NORWEGIAN,1997)”

103.THESIS ON A HOMICIDE (SPANISH,2013)

103.THESIS ON A HOMICIDE(SPANISH,2013),|Mystery|Crime|Thriller|,Dir:-Hernán Goldfrid,*ing:-Ricardo Darín, Natalia Santiago, Alberto Ammann.  നിയമ സംഹിതയുടെ  അടിത്തറ എന്ന് പറയുന്നത് നിയമങ്ങള്‍ ജനങ്ങളില്‍ തുല്യതയോടെ പ്രയോഗിക്കപ്പെടുമ്പോള്‍ ആണ്.നിയമം നല്‍കുന്ന പരിരക്ഷ പലതരത്തില്‍ ആകുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു.അത് കൊണ്ട് തന്നെ കഴിയുന്നതും കുറ്റമറ്റ നിയമവ്യവസ്ഥകള്‍ മെനഞ്ഞെടുക്കാന്‍ ആണ് വിദഗ്ദ്ധരായ നിയമജ്ഞര്‍ ശ്രമിക്കുന്നത്.അത്തരത്തില്‍ നിയമത്തെ കുറിച്ച് അഗാധമായ പഠനം നടത്തുന്ന ഒരു നിയമ അദ്ധ്യാപകന്‍ ആണ് മധ്യവയസ്ക്കനായ ആല്‍ബര്‍ട്ടോ.നിയമത്തിന്റെ അടിത്തറയെ കുറിച്ചുള്ള പുസ്തകങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉള്ളത് പ്രസിദ്ധീകരിച്ച അദ്ദേഹം തന്‍റെContinue reading “103.THESIS ON A HOMICIDE (SPANISH,2013)”

102.HIGHWAY(HINDI,2014)

102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia Bhatt, Randeep Hooda  ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍Continue reading “102.HIGHWAY(HINDI,2014)”

101.MIRACLE IN CELL NO.7(KOREAN,2013)

101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-Ryong, Kal So-Won, Dal-su Oh  കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന “മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്നContinue reading “101.MIRACLE IN CELL NO.7(KOREAN,2013)”

100.THE FOUNTAIN(ENGLISH,2006)

100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh Jackman, Rachel Weisz   പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് “ദി ഫൗണ്ടന്‍”.അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് “Pi” ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരുContinue reading “100.THE FOUNTAIN(ENGLISH,2006)”

99.PAPILIO BUDDHA(MALAYALAM,2013)

PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan. പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുContinue reading “99.PAPILIO BUDDHA(MALAYALAM,2013)”

98.THE TRAFFICKERS(KOREAN,2012)

98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung Lim, Daniel Choi, Dal-su Oh“ദി ട്രാഫിക്കര്‍സ്”,പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള  സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തിContinue reading “98.THE TRAFFICKERS(KOREAN,2012)”

97.PANNAIYARUM PADMINIYUM(TAMIL,2014)

97.PANNAIYARUM PADMINIYUM(TAMIL,2014),Dir:-Arun Kumar,*ing:-Vijay Sethupathi,Jayaprakash,Dinesh,Sneha  “പണ്ണയാറും പദ്മിനിയും” തൊണ്ണൂറുകളില്‍ ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്‍റെ കഥയാണ് അവതരിപിക്കുന്നത്.അപ്രതീക്ഷിതമായി ആ നാട്ടില്‍ വന്ന ഒരു പ്രീമിയര്‍ പദ്മിനി കാറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്..സാധാരണ മനുഷ്യരുടെ ചെറിയ ആഗ്രഹങ്ങളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.അതിനാല്‍ തന്നെ ഒരു നന്മയുള്ള ചിത്രം ആണിത് ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് ജയപ്രകാശ് അവതരിപ്പിക്കുന്ന പണ്ണയാര്‍ എന്ന കഥാപാത്രം.ആ നാട്ടില്‍ ആദ്യമായി റേഡിയോ,ടി വി എല്ലാം അവതരിപ്പിച്ചത് അദ്ദേഹം ആണ്.നാട്ടിലെ ആദ്യ കക്കൂസ് പോലുംContinue reading “97.PANNAIYARUM PADMINIYUM(TAMIL,2014)”

96.BAALYAKAALASAKHI(MALAYALAM,2014)

96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas    ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ്‌ എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയംContinue reading “96.BAALYAKAALASAKHI(MALAYALAM,2014)”

95.OM SHANTHI OSHAANA(MALAYALAM,2014)

95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan  ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ളContinue reading “95.OM SHANTHI OSHAANA(MALAYALAM,2014)”

Design a site like this with WordPress.com
Get started