94.MISSISSIPPI BURNING(ENGLISH,1988)

94.MISSISSIPPI BURNING(ENGLISH,1988),|Crime|Thriller|,Dir:-Alan Parker,*ing:-Gene Hackman,Willaim Dafoe,Frances McDormand  അമേരിക്കയിലെ മിസിസിപ്പിയില്‍  നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് “മിസിസിപ്പി ബേര്‍ണിംഗ്”.ജീന്‍ ഹാക്ക്മാന്‍,വില്ല്യം ടെഫോ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു.അതില്‍ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ല്‍ മിസിസിപ്പിയില്‍ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിന്‍റെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്വം അവസാനിപ്പിച്ച അമേരിക്കയില്‍ പിന്നീട് അവര്‍ക്കെതിരെContinue reading “94.MISSISSIPPI BURNING(ENGLISH,1988)”

93.THE TERROR LIVE(KOREAN,2013)

93.THE TERROR LIVE(KOREAN,2013),|Thriller|Crime|,Dir:-Byeong-woo Kim,*ing:-Duek-mun Choi, Jin-ho Choi, Jung-woo Ha  The Terror Live,മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയുടെ അടുക്കല്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉള്ള പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള വിടവ് നീതിയുടെ കാര്യത്തില്‍ കൂടി വരുന്നു.രമ്യഹര്‍മ്യങ്ങള്‍ പണിതു പൊക്കുന്ന സമ്പദ് വ്യവസ്ഥ പലപ്പോഴും കുടിലുകളുടെ പുറത്ത് നികുതികളിലൂടെയും വിലക്കയറ്റം തുടങ്ങിയവയിലൂടെ സാധാരണ മനുഷ്യന്‍റെ ചോര കുടിക്കുന്നു.കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടുംContinue reading “93.THE TERROR LIVE(KOREAN,2013)”

92.UNDERGROUND(SERBIAN,1995)

92.UNDERGROUND(SERBIAN,1995),|Comedy|War|Drama|,Dir:-Emir Kusturica,*ing:-Predrag Manojlovic, Lazar Ristovski, Mirjana Jokovic ” അണ്ടര്‍ഗ്രൌണ്ട് ” ഒരു യാത്രയാണ്.ദി കിങ്ങ്ഡം ഓഫ് യൂഗോസ്ലാവിയയില്‍ നിന്നും ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു രാജ്യത്തിന്‍റെ കഥ.വംശീയമായ കലഹങ്ങള്‍ യുദ്ധങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ ലോകത്തിലെ പ്രധാന മാറ്റങ്ങള്‍ക്ക് പങ്കു വഹിച്ച ഒരു ഭൂപ്രദേശം അവസാനം പുസ്തകത്താളുകളില്‍ മാത്രം ആയി ഒതുങ്ങിയ ചരിത്രമാണ്‌ ആ രാജ്യത്തിന്.ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടോ എന്തോ യൂഗോസ്ലാവിയ എന്നും യുദ്ധത്തിന് വേദി ആയിരുന്നു.അത് കൊണ്ടാകാം ഈ ചിത്രത്തിലും നല്ല രീതിയില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും  ആളുകള്‍Continue reading “92.UNDERGROUND(SERBIAN,1995)”

91.THE THIEVES(KOREAN,2012)

91.THE THIEVES(KOREAN,2012),|Crime|Thriller|,Dir:-Dong-Hoon Choi,*ing:-Yun-seok Kim, Jung-Jae Lee, Hye-su Kim കൊറിയന്‍ ചിത്രങ്ങള്‍ അതിന്‍റെ മെലോഡ്രാമ ,ത്രില്ലര്‍ സിനിമ വിഭാഗങ്ങളാല്‍ സമ്പന്നം  ആണ്.എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് “ദി തീവ്സ്”.പേര് പോലെ തന്നെ ഇത് കള്ളന്മാരുടെയും അവരുടെ നവീന രീതിയില്‍ ഉള്ള മോഷണങ്ങളുടെയും കഥയാണ്.ഈ സിനിമ കൊറിയയിലെ സര്‍വകാല പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഉള്ളതാണ്.ഈ ചിത്രം Heist ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.ആസൂത്രിതമായി വളരെയധികം വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരു കൂട്ടം കള്ളന്മാര്‍ ആണ്Continue reading “91.THE THIEVES(KOREAN,2012)”

90.1983(MALAYALAM,2014)

90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew. ” Don’t stop chasing your dreams,because dreams do come true”-Sachin Tendulkar ” ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983″ ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ്Continue reading “90.1983(MALAYALAM,2014)”

89.HER(ENGLISH,2013)

89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin Phoenix, Amy Adams, Scarlett Johansson,Brian Cox. ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള “ഹെര്‍ “!!     ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണംContinue reading “89.HER(ENGLISH,2013)”

88.THE CURE(JAPANESE,1997)

88.THE CURE(JAPANESE,1997),|Psychological Thriller|Crime|,Dir:-Kiyoshi Kurosawa,*ing:-Masato Hagiwara, Kôji Yakusho, Tsuyoshi Ujiki   അസാധാരണമായ ഒരു വിഷയം അസാധാരണമായ രീതിയില്‍ അവതരിപ്പിക്കുകയാണ് “ദി ക്യൂര്‍” എന്ന ജാപനീസ് സിനിമ.മനസ്സിന്‍റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം തെറ്റ് ,ശരി എന്നിവയില്‍ നിന്നും വേര്‍തിരിച്ചുള്ള കാഴ്ചപ്പാടിലേക്ക് നയിക്കുന്നു.ചിലപ്പോഴൊക്കെ അത് കൈ മോശം വരുന്നവരില്‍ പിന്നീട് ജീവിതാന്ത്യം വരെ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വരുകയും അതിന്‍റെ ഫലമായി ദുരനുഭവങ്ങള്‍ വരുകയും ചെയ്യും.ഒരു ജന സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്നContinue reading “88.THE CURE(JAPANESE,1997)”

87.HIDE AND SEEK(KOREAN,2013)

87.HIDE AND SEEK(KOREAN,2013),|Thriller|,Dir:-Jung Huh,*ing:- Mi-seon Jeon, Jung-Hee Moon, Hyeon-ju Son കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ സിനിമകള്‍ എന്ന ശാഖയില്‍ വരുന്നവയെല്ലാം ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് .പലപ്പോഴും ഒരു കഥയുടെ ആരംഭത്തില്‍ പ്രേക്ഷകന്‍ ഒരു കഥയെക്കുറിച്ച് പ്രതീക്ഷിക്കുന്നതല്ല സിനിമയുടെ അവസാനം സംഭവിക്കുന്നത്‌.ത്രില്ലര്‍ സിനിമകള്‍ കണ്ടിട്ടുള്ളപ്പോള്‍  എല്ലാം തന്നെ ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.പലപ്പോഴും ഒരു ചിത്രത്തിന്‍റെ തുടക്കത്തിലെ രംഗങ്ങളില്‍ നിന്നും ആ സിനിമയുടെ അവസാന രംഗങ്ങളിലേക്ക് മനസ്സില്‍ ഒരു യാത്ര നടത്തിയാല്‍ പലപ്പോഴും വഴി തെറ്റാന്‍ ഇടയാകാറുണ്ട്.അത്Continue reading “87.HIDE AND SEEK(KOREAN,2013)”

86.THE BOYS FROM BRAZIL (ENGLISH,1978)

86.THE BOYS FROM BRAZIL(ENGLISH,1978),,|Thriller|Sci-fi|Crime|,Dir:- Franklin J. Schaffner,*ing:-Gregory Peck, Laurence Olivier, James Mason.     നമുക്കിടയില്‍ ഭീതി പരത്തുന്ന ധാരാളം രഹസ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ ധാരാളം ഉണ്ട്.ലോകാവസാനം,യതി എന്നിവ  മുതല്‍ പാപത്തിന്‍റെ ശമ്പളമായി നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ വരെ അതില്‍ പെടുന്നു .ഇന്റര്‍നെറ്റ്‌ ജനകീയമായതോട് കൂടി ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരുന്ന മനുഷ്യന്‍,ഏറ്റവും വലിയ പാമ്പ് എന്നിവ പോലുള്ള hoax ദിനംപ്രതി കൂടി വരുകയും ചെയ്തു.ചിലര്‍ അതെല്ലാം വിശ്വസിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചിലര്‍ അതിന്‍റെContinue reading “86.THE BOYS FROM BRAZIL (ENGLISH,1978)”

85.12 YEARS A SLAVE(ENGLISH,2013)

85.12 YEARS A SLAVE(ENGLISH,2013),|History|Drama|Biography|,Dir:-Steve McQueen,*ing:- Chiwetel Ejiofor, Michael K. Williams, Michael Fassbender,Brad Pitt,Benedict Cumberbatch.         ചരിത്രത്തിന്‍റെ ഇരുണ്ട ഇടനാഴിയിലൂടെ പന്ത്രണ്ട് വര്‍ഷത്തെ സോളമന്റെ നരക ജീവിതം “       കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം മനുഷ്യനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും അകറ്റി നിര്‍ത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തൊലിയുടെ നിറം നോക്കി ഒരാളെ വിലയിരുത്തിയിരുന്ന ആ ചരിത്രം എത്ര മാത്രം ഭീകരം ആയിരിക്കണം?ആ ഭീകരതയുടെ വ്യാപ്തി ഒരു പരിധി വരെ വരച്ചുContinue reading “85.12 YEARS A SLAVE(ENGLISH,2013)”

84.THE WOLF OF WALL STREET(ENGLISH,2013)

83.THE WOLF OF WALL STREET(ENGLISH,2013),|Comedy|Crime|Biography|,Dir:-Martin Scorsese,*ing:-Leonardo Di Caprio,Jonah Hill,Margot Robie.   കച്ചവടത്തിലെ പുതിയ തന്ത്രങ്ങളുമായി “The Wolf Of Wall Street”  ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരം(കോമഡി/മ്യുസിക്കല്‍) വിഭാഗത്തില്‍  നേടിയ ഡി കാപ്രിയോ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണെന്ന് പറയാം.അതിനു പ്രധാന കാരണം,എന്നും ഒത്തു ചേരുമ്പോള്‍  മികച്ച  ചിത്രങ്ങള്‍ മാത്രം  പ്രേക്ഷകന് നല്‍കിയ സ്കൊര്സേസേ-ഡി കാപ്രിയോ കൂട്ടുകെട്ടായിരുന്നു.ഇവര്‍ രണ്ടു പേരും ഒന്നിക്കുന്നContinue reading “84.THE WOLF OF WALL STREET(ENGLISH,2013)”

83.DALLAS BUYERS CLUB(ENGLISH,2013)

83.DALLAS BUYERS CLUB(ENGLISH,2013),|Biography|History|Drama|,Dir:-Jean-Marc Vallée,*ing:-Matthew McConaughey, Jennifer Garner, Jared Leto   ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാര നിറവില്‍ “Dallas Buyers Club “.മികച്ച നടന്‍ (ഡ്രാമ വിഭാഗം) -Matthew McConaughey,മികച്ച സഹ നടന്‍ (ഡ്രാമ വിഭാഗം)-Jared Leto എന്നിവരുടെ ഈ സിനിമയിലെ മികച്ച അഭിനയത്തിന് ലഭിച്ച പുരസ്ക്കാരങ്ങളാണ് .റോണ്‍  വുഡ്റൂഫ് എന്ന അമേരിക്കക്കാരന്‍ എയിഡ്സ് എന്ന മാരക രോഗത്തെ ഒരു പരിധി വരെ ചെറുത്തു   തോല്പിച്ച കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സമൂഹത്തിന് ,എയിഡ്സ് രോഗികളോടുള്ള  സമീപനം,അവര്‍ മറ്റേതോ ലോകത്തില്‍Continue reading “83.DALLAS BUYERS CLUB(ENGLISH,2013)”

Design a site like this with WordPress.com
Get started