1000.Dirty Harry(English,1971)

1000.Dirty Harry(English,1971)
          Action,Thriller

   Harry Callahan: Uh uh. I know what you’re thinking. “Did he fire six shots or only five?” Well to tell you the truth in all this excitement I kinda lost track myself. But being this is a .44 Magnum, the most powerful handgun in the world and would blow your head clean off, you’ve gotta ask yourself one question: “Do I feel lucky?” Well, do ya, punk?

   ഒരു ശരാശരി വിദേശ സിനിമ ആരാധകന് പരിചിതമായ ഡയലോഗ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.ചിത്രം “Dirty Harry”.അധികാരികളുടെ ഇടപ്പെടലുകളില്‍ നിന്നും അകലം പാലിച്ചു കൊണ്ട്,തന്‍റേതായ രീതിയില്‍ നിയമ പാലനത്തിന് ഇറങ്ങിയ ഇന്സ്പക്ട്ടര്‍ ഹാരി കാലഹാന്‍.ഒരു പക്ഷെ അതിനു ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും സമാന സ്വഭാവമുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആണ് ഭൂരിഭാഗം നടന്മാര്‍ക്കും കഴിഞ്ഞത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല.കാരണം,പല സിനിമകളിലും സമാനമായ രീതിയിലാകും കഥാഗതി.Dirty Harry യിലെ പോലെ തന്നെ,അല്‍പ്പം നിഗൂഡമായ സ്വഭാവ വിശേഷമുള്ള കൊലയാളി.എന്നാല്‍ ആ കേസിന് മിസ്റ്ററി കലര്‍ന്ന ഒരു അവതരണ രീതി ഉപയോഗിക്കാതെ മുഖ്യ കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിന് പ്രാമൂഖ്യം കൊടുത്ത് കൊണ്ട് ,അയാളുടെ ഹീറോയിസം പ്രധാന വിഷയമാക്കി കുറ്റവാളിയെ കണ്ടെത്തുക.

   ഒരു പക്ഷെ മലയാള സിനിമ തന്നെ നോക്കിയാല്‍,ഓര്‍മയില്‍ വരുന്നത് ഇന്സ്പക്ട്ടര്‍ ബല്‍റാം മുതല്‍ അങ്ങ് സുരേഷ് ഗോപിയുടെ ‘Parallel World’ “പോലീസ് സീരീസ്” സിനിമകളില്‍ വരെ ഇതേ രീതിയില്‍ ആയിരുന്നു കഥയുടെ അവതരണം.ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സിനിമ ആദ്യമായി കാണുമ്പോള്‍ പെട്ടെന്ന് തന്നെ പരിചിതമായ രീതിയില്‍ വന്ന ‘ഹാരി” എക്കാലത്തെയും പ്രിയപ്പെട്ട ഹീറോ ആയി മാറിയത് ഡയലോഗുകളിലൂടെയും അയാളുടെ attitude ലൂടെയും ആണ്.ഒരു പ്രത്യേക സ്റ്റൈലില്‍ നടന്നു വരുന്ന നായകന്‍.കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ അയാള്‍ തന്നെ വിധിക്കുന്നു.”സാന്‍ ഫ്രാന്‍സിസ്കോ”പോലീസിലെ ഹാരിയെ മറ്റുള്ളവര്‍ വിളിക്കുന്നത്‌ ‘Dirty Harry’ എന്നാണു.കേസിന്‍റെ മെരിറ്റ്‌ നോക്കാതെ എപ്പോഴും കര്‍മ നിരതനായ പോലീസ് ഉദ്യോഗസ്ഥന്‍.അത്ര അഴുക്കു പുരണ്ട ജോലി ആണെങ്കിലും അയാള്‍ ചെയ്തിരിക്കും.ഹാരി കലാഹാന്‍ ആണ് എന്‍റെ ഓര്‍മയില്‍ ഇത്തരത്തില്‍ കൂടുതല്‍ പോലീസ് കഥാപാത്രങ്ങളെയും സ്വാധീനിച്ച കഥാപാത്രം എന്ന് തോന്നുന്നു.അത് പോലെ തന്നെ അയാളെ എപ്പോഴും ശാസന രൂപേണ ഉപദേശിക്കുന്ന മേലുദ്യോഗസ്ഥന്‍.ഈ കഥാപാത്രങ്ങള്‍ ഓക്കെ ക്ലീഷേ ആയി മാറിയെങ്കിലും ഇന്നും ചില പോലീസ്  ആക്ഷന്‍ സിനിമകളില്‍ ഈ കഥാപാത്രം പ്രാധാന്യത്തോടെ തന്നെ വരാറുണ്ട്.

  അഞ്ചു ചിത്രങ്ങള്‍ അടങ്ങിയ Dirty Harry പരമ്പരയിലെ ആദ്യ ചിത്രമാണ് ഇത്.’Zodiac’ കില്ലര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന,ഇപ്പോഴും തെളിയാതെ കിടക്കുന്ന കേസിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഇവിടെ ‘Zodiac’ ,’Scorpion’ ആയി എന്ന് മാത്രം.’ഡേവിഡ്‌ ഫിഞ്ചര്‍” ന്‍റെ ‘ Zodiac’ എന്ന ചിത്രത്തില്‍ ‘Dirty Harry’ യെ കുറിച്ച് പരാമര്‍ശമുണ്ട്.ഇവിടെ റഫലോ അവതരിപ്പിക്കുന്ന ‘Toschi’ എന്ന പോലീസ് കഥാപാത്രം ,ജേക്കിന്റെ കഥാപാത്രത്തോട് പറയുന്നുണ്ട് കേസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ “Pal? They’re already making movies about it.” ‘Dirty Harry’ യിലെ ലെറ്റര്‍ സീന്‍ വരെ കാണിക്കുന്നും ഉണ്ട്.

  സ്കോര്‍പ്പിയോയും ഹാരിയും തമ്മിലുള്ള പോരാട്ടം രസകരമാണ്.ഹാരിയ്ക്ക് അയാളെ അടുത്ത് കിട്ടിയെങ്കിലും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്,അതും ഹാരി വരുത്തിയ നടപടി ക്രമങ്ങളിലെ അപാകത കാരണം രക്ഷപ്പെട്ടതിന് ശേഷം ആദ്യ തവണത്തെ പോലെ വീണ്ടും പണം കൊണ്ട് പോകാന്‍ ഉള്ള അവസരം വന്നപ്പോള്‍ അതിനെ തൃണവല്‍ക്കരിച്ചു പോവുകയും, പിന്നീട് ആ പാലത്തിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ സ്കൊര്‍പ്പിയോന്‍ അയാളെ നോക്കി  പറയുന്നത് “Oh Jesus!’ എന്നാണ്.ഹാരിയുടെ അടുക്കല്‍ നിന്നും നരകം കണ്ട ഒരു കൊടും കുറ്റവാളിയ്ക്കു ആ ഒരു ഭയം മാത്രം ആകും തോന്നുക.ശരിക്കും സിനിമകളിലെ പോലീസ് പൗരുഷം ഒക്കെ മികച്ച രീതിയില്‍ രൂപപ്പെടുത്തിയ കഥാപാത്രം.ഹോളിവുഡ് ഇതിഹാസ നായകനായി മാറി അമേരിക്കന്‍ ദേശീയതയോട് ഏറെ അടുത്ത് നില്‍ക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീട് പല സിനിമകളിലും മികവു കാണിച്ചെങ്കിലും എന്നും ഒരു വലിയ ആരാധകന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈസ്റ്റ്‌വുഡ് കഥാപാത്രം ‘ഹാരി കലാഹന്‍” ആണ് എന്നും.

  ഒരു സിനിമ സജഷന്‍ എന്നതിലുപരി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്ന നിലയില്‍ ആണ് ചിത്രത്തെ കുറിച്ച് എഴുതാന്‍ തോന്നിയത്.’Dirty Harry’ പരമ്പരയുടെ തുടക്കം ആണ് 1971 ലെ ഈ ചിത്രം.മറ്റു ചിത്രങ്ങള്‍ പുറകെ…

More movie suggestions @www.movieholicviews.blogspot.ca

ചിത്രം കാണാത്തവര്‍ക്കായി എന്റെ ടെലിഗ്രാം ചാനലില്‍ ലിങ്ക് ഉണ്ട് t.me/mhviews


999.C/o Kancharapalem(Telugu,2018)

999.C/o Kancharapalem(Telugu,2018)
       Drama,Romance

          ജീവിതത്തില്‍ നഷ്ടങ്ങള്‍ ആണ് ഇവര്‍ക്ക് കൂടുതലും ഉണ്ടായത്.സുന്ദരം, തനിക്കു ഇഷ്ടമായ് പെണ്‍ക്കുട്ടിയുടെ പ്രിയപ്പെട്ട നിറമായ ‘പിങ്ക്” ഷര്‍ട്ട്‌ അണിയുന്നതും,ജാക്സണ്‍ തന്‍റെ പ്രിയസഖിക്കു വേണ്ടി  ജീവിത മാര്‍ഗം മാറ്റിയതും ഗദാം സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയ ‘ഇഷ്ടമുള്ളത് ചെയ്യാന്‍” ഉള്ള സ്വാതന്ത്ര്യത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അവരെ കാത്തിരുന്നത് മറ്റെന്തോ ആണ്.സര്‍ക്കാര്‍ ആഫീസിലെ പ്യൂണ്‍ ആയ രാജുവിന്റെ ജീവിതം കൂടി ഒന്ന് നോക്കിക്കൊള്ളൂ.50 വയസ്സിനോട് അടുക്കുമ്പോഴും വിവാഹം കഴിക്കാതെ നില്‍ക്കുന്ന അയാളെ തേടി വന്ന പ്രണയം.ഈ കഥകളില്‍ എല്ലാം തന്നെ പ്രണയമുണ്ട്.എന്നാലും ആ ഒരു പൊതു ഘടകം മാറ്റി നോക്കിയാല്‍ കഥാപാത്രങ്ങള്‍ക്ക് പിന്നെയും സാദൃശ്യം തോന്നാം.അവരുടെ നഷ്ടപ്പെടലുകളിലൂടെ.

   നാല് വ്യത്യസ്ത കഥകള്‍ ആണ് C/o Kancharapalem എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.വിസാഗിലെ കഞ്ചരപലേം എന്ന സ്ഥലം ആണ് സിനിമയുടെ കഥ നടക്കുന്ന സ്ഥലം.ഒരു ചെറിയ ഗ്രാമത്തിന്റെ ചുറ്റുവട്ടത്തില്‍ നടക്കുന്ന 4 വ്യത്യസ്ത സംഭവങ്ങള്‍ സമാന്തരമായി ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.നാലും പ്രണയ കഥകള്‍ ആണ്.വളരെ വ്യത്യസ്തമായ നാല് ചുറ്റുപ്പാടുകള്‍.ഈ കഥയില്‍ പലതിലും വില്ലന്‍ ആയി വരുന്ന ഒന്നുണ്ട് ‘മതം’.പ്രത്യേകമായി ഒരു മതത്തോടും മമത കാണിക്കാതെ,നിശബ്ദമായി പ്രേക്ഷകനെ മനസ്സിലാക്കാന്‍ സംവിധായകന്‍ ‘മഹാ’ യും കൂട്ടരും അവതരിപ്പിച്ച കഥകള്‍ ചെറിയ ഒരു നൊമ്പരത്തോടെ അല്ലാതെ മാഞ്ഞു പോകില്ല കണ്മുന്നില്‍ നിന്നും.

   മനുഷ്യ ജീവിതത്തില്‍ എന്ത് മാത്രം സ്വാധീനം ചെലുത്താന്‍ മതങ്ങള്‍ക്ക് കഴിയും എന്നതിന്‍റെ മോശപ്പെട്ട ഒരു വശമാണ് കാണാന്‍ സാധിക്കുക.അത് കഥാപാത്രങ്ങളോടൊപ്പം യാത്ര ചെയ്‌താല്‍ മാത്രമേ മനസ്സിലാകൂ.അത്രയ്ക്കും തീക്ഷണം ആണ് തുടക്കത്തില്‍ അല്‍പ്പം തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍, ചുറ്റുപ്പാടുകള്‍ എന്നിവയ്ക്ക് ഉണ്ടായത്.കഥാപാത്രങ്ങളെ പ്രേക്ഷകന് കൂടുതല്‍ മനസ്സിലാക്കിക്കാന്‍ വേണ്ടി ആണ് കഥ കൂടുതല്‍ നേരവും ശ്രമിച്ചത്‌.ഒരു പക്ഷെ ഈ കഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും അതായിരുന്നിരിക്കണം.

  പതിവ് തെലുങ്ക്‌ മസാലകളില്‍ നിന്നും വ്യത്യസ്തമായി,ചെറിയ മുതല്‍മുടക്കില്‍ ,മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.നിര്‍മാതാവായ വിജയ പ്രവീണ,മോഹന്‍ ഭഗത്,സുബ്ബ റാവു,കാര്‍ത്തിക് രത്നം തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചു.പുതുമുഖങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ ഭൂരിഭാഗവും.അതും കഞ്ചരപലേം നിവാസികള്‍.ഒരു കഥ വായിക്കുന്ന പ്രസന്നതയോടെ സമാധാനപരമായി കണ്ടു പോകാവുന്ന ചിത്രം പിന്നീട് റൂട്ട് മാറി സഞ്ചരിക്കുന്നുണ്ട്.മനസ്സില്‍ തങ്ങി നില്‍കും പല കഥാപാത്രങ്ങളും.പ്രത്യേകിച്ചും നിര്‍മാതാവ് തന്നെ അവതരിപ്പിച്ച നസീമ എന്ന കഥാപാത്രം.അതിനൊപ്പം മോഹന്‍ ഭാഗത്തിന്റെ നിഷ്കളങ്കതയില്‍ പൊതിഞ്ഞ പ്രണയം.ഇതിന്റെ എല്ലാം അവസാനം മനസ്സില്‍ കുറേ കാലം തങ്ങി നില്‍ക്കും എന്ന് തോന്നുന്നു.അത് പോലെ മറ്റൊരാള്‍ ആണ് സുന്ദരത്തിന്റെ അച്ഛന്‍.വല്ലാത്ത ഒരു കഥാപാത്രമായി പോയി അത്.ശരിയും തെറ്റും ഒന്നും കണ്ടെത്താന്‍ ആകാതെ അല്‍പ്പ സമയം മരവിച്ചു പോയി കാഴ്ച. മറ്റു രണ്ടു കഥാപാത്രങ്ങളുടെ കഥയ്ക്കും അത്ര തീവ്രത ഇല്ലായിരുന്നു.എങ്കിലും സിനിമയുടെ പൂര്‍ണതയ്ക്കു ആവശ്യമായിരുന്നു അവരും.സമൂഹത്തിലെ ചില അനാചാരങ്ങള്‍ക്ക് എതിരെ പ്രതികരിച്ചു അവസാനം ജീവിതത്തില്‍ ധൈര്യം കാണിക്കുവാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് കഴിയുമോ?ചിത്രം കാണുക!!

   ചിത്രത്തിന്‍റെ അവസാനം നല്ല ഒരു സസ്പന്‍സ് ഒളിച്ചിരുപ്പുണ്ട്!!

   More movie suggestions @www.movieholicviews.blogsot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
  Telegram channel link: t.me/mhviews

998.Black Mirror: Bandersnatch (English,2018)

998.Black Mirror: Bandersnatch (English,2018)
       Mystery,Sci-Fi

        ഒരു സിനിമ കണ്ടു കഴിയുമ്പോള്‍ ആ സംഭവം ഇങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ എന്ന് പലപ്പോഴും തോന്നാറുണ്ട്.അല്ലെങ്കില്‍ ഓരോരുത്തരുടെയും അഭിരുചി അനുസരിച്ച് ക്ലൈമാക്സ്,കഥാഗതി എന്നിവയൊക്കെ കുറച്ചും കൂടി മെച്ചപ്പെടുത്താം എന്ന തോന്നല്‍ ഉണ്ടാകാറില്ലേ?Netflix അതിനൊരു അവസരം നല്‍കിയിരിക്കുകയാണ് അവരുടെ subscribers ന്.അതിന്‍റെ ഫലമാണ് രണ്ടു വര്‍ഷത്തോളം എടുത്തു  “Live-Action Interactive Space” ല്‍ അവതരിപ്പിച്ച ‘Black Mirror: Bandersnatch’.1984 ല്‍ ഒരു വ്യത്യസ്തമായ ഗെയിം ഐഡിയയും ആയി വരുന്ന സ്റ്റെഫാന്‍ എന്ന യുവാവിന്റെ ജീവിതമാണ് പ്രേക്ഷകന് ‘കളിക്കാനായി’ കിട്ടുന്നത്.

   ‘കളിക്കാന്‍’ എന്ന് പറഞ്ഞത് സ്വന്തം കാഴ്ച അനുഭവത്തിലൂടെ ആണ്.ഒരു ഗെയിം കളിക്കുന്ന പോലെ ആണ് ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോഴും തോന്നിയത്.”Sugar Puffs” or “Frosties” എന്ന് സ്റ്റെഫാന്റെ പിതാവ് ചോദിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു പ്രേക്ഷകന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഉള്ള അവസരം.പ്രേക്ഷകന്റെ ഓരോ ഓപ്ഷനും കഥയെ മാറ്റുന്നു.(ഞാന്‍ കളിച്ചു അവസാനം സ്റ്റെഫാനെ സൈക്കോ വരെ ആക്കി).സ്റ്റെഫാന്‍ തന്‍റെ സ്വപ്ന പദ്ധതിയായ ഗെയിം ഐഡിയ കൊണ്ട് ഗെയിമുകളിലെ ഇതിഹാസമായി മാറിയ ‘കോളിന്‍’ ആയി പരിചയപ്പെടുന്നു.തന്‍റെ ഗെയിം development ഓഫീസില്‍ ഇരുന്നു ചെയ്യാം എന്ന് തീരുമാനിച്ചാല്‍ പോലും കഥ മാറാവുന്ന ഒന്നാണ് “ബ്ലാക്ക്‌ മിറര്‍”.അത് പോലെ തന്നെ ആണ് സ്വന്തം പിതാവായും,കോളിന്‍ ആയും,കൌണ്‍സിലര്‍ ആയും എല്ലാം ഉള്ള ബന്ധം.ഇതെല്ലാം മാറ്റാനും ഓരോരോ സാധ്യതകളിലേക്കും കഥയെ മുന്നോട്ട് കൊണ്ട് പോകാനും പ്രേക്ഷകന് സാധിക്കും.

     ഇനി ഒരു ചെറിയ യഥാര്‍ത്ഥ സംഭവ കഥ.”Bandersnatch” യഥാര്‍ത്ഥത്തില്‍ 1984 ല്‍ പുറത്തിറങ്ങാന്‍ ഇരുന്ന ഒരു ഗെയിം ആയിരുന്നു.ഏകദേശം പത്തോളം വിദഗ്ധര്‍ ഗ്രാഫിക്സിന് വേണ്ടി മാത്രം പണി എടുത്തിരുന്നു.അക്കാലത്ത് ഉള്ള കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് ആയിരുന്നെങ്കിലും അവസാനം എങ്ങും എത്താതെ ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷം ഗെയിം നിര്‍മാണം ഉപേക്ഷിക്കുകയും ‘Imagine Software’ എന്ന കമ്പനി അടച്ചു പൂട്ടുകയും ആണുണ്ടായത്.സമാനമായ ഒരു ക്ലൈമാക്സ് സിനിമയില്‍ കാണാനും സാധിക്കും.അത് പോലെ “Bandersnatch” എന്ന പേരും.ലൂയിസ് കരോള്‍ “Through the Looking-Glass” എന്ന നോവലിലെയും ” The Hunting of the Snark.”എന്ന കവിതയിലേയും കഥാപാത്രത്തിന്റെ പേരായിരുന്നു.

     നിരൂപകരുടെ ഇടയിലും അത് പോലെ സിനിമകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നവരുടെ ഇടയിലും സിനിമയെ കുറിച്ച് വിഭിന്നമായ ചിന്തകള്‍ ധാരാളം വന്നിരുന്നു.സിനിമയില്‍ സംഭവിക്കാവുന്ന ധാരാളം ക്ലൈമാക്സുകള്‍ പലതും രസകരമായിരുന്നു.ഒരു സിനിമ കാണുന്നതിലുപരി ഒരു ഗെയിം കളിക്കുന്ന മനസ്സോടെ സിനിമയെ സമീപിക്കുക.അങ്ങനെ മുന്നോട്ടു പോകുമ്പോള്‍,”അയ്യേ ഇതെന്തു കഥ” എന്ന് തോന്നിയാല്‍ മനസ്സിലാക്കുക.നമ്മുടെ ചിന്തകളുടെ പരാധീനത കൊണ്ടാണ് എന്ന്.അപ്പോള്‍ ആരെയും കുറ്റം പറയാനും തോന്നില്ലല്ലോ?സിനിമയെ സമീപിക്കേണ്ട രീതിയിലെ പുതുമ മാത്രം മതി “Black Mirror: Bandersnatch” ഇഷ്ടപ്പെടാന്‍ എന്ന് വിശ്വസിക്കുന്നു.

ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.നെറ്റ്ഫ്ലിക്സില്‍ മാത്രമേ പ്രേക്ഷകന് Interaction നടത്താന്‍ ഉള്ള അവസരം ലഭിക്കുകയുള്ളൂ!!

 More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link:t.me/mhviews

997.Animal World(Mandarin,2018)

997.Animal World(Mandarin,2018)
       Thriller

       സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്‌ എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത്‌ അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി.

   “Kaiji” എന്ന മാംഗയെ ആസ്പദമാക്കിയാണ് “Animal World” അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.”Rock Paper Scissors hand gam”e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കളി.പക്ഷെ വെറും ഒരു ഗെയിം എന്നതിനും അപ്പുറം ധാരാളം കാര്യങ്ങള്‍ ഈ കളിയില്‍ ഉണ്ട്.അതിലൊന്ന് ഈ കളിയിലെ വിജയ പരാജയങ്ങള്‍ അവരില്‍ ഓരോരുത്തരുടെയും ജീവന്‍റെ വിള തീരുമാനിക്കും എന്നതാണ്.ഇത്തരത്തില്‍ പ്രമേയം വരുന്ന ചിത്രങ്ങളില്‍ ഉള്ള ട്വിസ്റ്റ് എന്ന ഘടകം ആവോളം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ബുദ്ധിപരമായി കളിയെ അവലോകനം ചെയ്യുന്ന നായകന്‍,അതിനൊപ്പം പലപ്പോഴും വരുന്ന ട്വിസ്റ്റുകള്‍ ചിത്രത്തെ കൂടുതല്‍ രസകരമാക്കും.അത് പോലെ നായകന്‍റെ സ്വഭാവത്തിലെ മറ്റൊരു ഘടകം ആയ ‘Clown’ എന്ന കഥാപാത്രവും ചിത്രത്തിന് മറ്റൊരു dimension ആണ് നല്‍കുക.

    വിസ്തരിച്ചു എഴുതാനായി ഒരു ഒറ്റവരി കഥ ഉണ്ടാക്കിയാല്‍ അതില്‍ കൌതുകകരമായി ഒന്നുമുണ്ടാകില്ല.കാരണം ഈ ചിത്രത്തില്‍ സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ച് കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥ മനസ്സിലാക്കിയാല്‍ മാത്രമേ നേരത്തെ പറഞ്ഞ ട്വിസ്റ്റുകള്‍ ആസ്വാദ്യകരം ആകൂ.അത് കൊണ്ട് ചിത്രം കണ്ടു തന്നെ ആസ്വദിക്കണം.വളരെ നല്ല വേഗതയില്‍ പോകുന്ന ചിത്രം ,നല്ലൊരു ത്രില്ലര്‍ കൂടിയാണ്.രണ്ടാം ഭാഗത്തിനായി ഉള്ളത് നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്‌.മൈക്കല്‍ ഡഗ്ലസ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി വരുന്നുണ്ട് ഈ ചൈനീസ് ചിത്രത്തില്‍!!

ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!

More movie suggestions @www.movieholicviews.blogspot.ca

   ചിത്രത്തിന്‍റെ ലിങ്ക് ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ചാനല്‍ ലിങ്ക്: t.me/mhviews

996.The Christmas Chronicles(English,2018)

996.The Christmas Chronicles(English,2018)
        Adventure,Family

      “സാന്ത ക്ലോസ് ശരിക്കും ഉള്ളതാണോ?ചെറു പ്രായത്തില്‍ സാന്തയില്‍ വിശ്വസിക്കുകയും,സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയും,അദ്ദേഹത്തിന് എഴുത്തുകള്‍ എഴുതുകയും ചെയ്യും.എന്നാല്‍ സാന്ത ഉണ്ടെന്നുള്ള തെളിവ് അവള്‍ക്കു ലഭിക്കുകയാണ്.അവളുടെ അച്ഛന്‍ പണ്ട് റെക്കോര്ഡ് ചെയ്ത വീഡിയോയില്‍ ഒരു മിന്നായം പോലെ കണ്ടിരുന്നു.ഈ വര്ഷം സാന്തയെ നേരിട്ട് കണ്ടേ തീരൂ എന്ന് കേറ്റ് തീരുമാനിക്കുന്നു.ഒപ്പം ഉള്ളത് സഹോദരന്‍ ടെഡിയും

    “The Christmas Chronicles” സാധാരണ ഇത്തരം ചിത്രങ്ങളിലെ കേട്ടിട്ടുള്ള കഥ ആണെങ്കിലും എന്തോ കൂടുതല്‍ ഇഷ്ടം തോന്നി.കുടുംബമായി ആണ് ചിത്രം കാണാന്‍ ഇരുന്നത്.അതാകും ഒരു കാരണം.വര്‍ഷങ്ങളായി ഉള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്ന “പിയേര്‍സ്” കുടുംബത്തെ ആണ് ഈ ചിത്രത്തില്‍ കാണുന്നത്.എന്നാല്‍ ഈ വര്‍ഷത്തെ ക്രിസ്മസ് വ്യത്യസ്തമാണ് അവര്‍ക്ക്.അതിനൊരു കാരണം ഉണ്ടായിരുന്നു.ആ സമയത്താണ് ആകസ്മികമായി സാന്ത ക്ലോസിനെ പരിചയപ്പെടാന്‍ ആ വീട്ടിലെ കേറ്റ്,ടെഡി എന്നിവര്‍ക്ക് അവസരം ലഭിക്കുന്നത്.അത് അവരുടെ ജീവിതത്തിലെ മറക്കാന്‍ ആകാത്ത ക്രിസ്മസ് ആയി മാറുന്നു.

  നിഷ്ക്കളങ്കമായ ബാല്യത്തില്‍ സാന്ത ഉണ്ടെന്നു വിശ്വസിക്കുന്നവരില്‍ നിന്നും നിഷ്കളങ്കത നഷ്ടമാകുമ്പോള്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രായം ആയിരുന്നു ടെഡിക്ക്.എന്നാല്‍ അവനെ കാത്തിരുന്നത് പ്രത്യാശയുടെ മറ്റൊരു ലോകമായിരുന്നു.ഇടയ്ക്ക് പലപ്പോഴും കണ്ണ് നനയിച്ച കഥാപാത്രമാണ് ടെഡി.അവന്റെ സാഹചര്യത്തില്‍ മറ്റൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു.എന്തായാലും അന്നത്തെ ദിവസം അവന്റെ കാഴ്ചപ്പാടുകള്‍ പലതും മാറ്റി.അതിനു കാരണം സാന്ത ആയിരുന്നു.’Kurt Russell” അവതരിപ്പിച്ച സാന്ത  കഥാപാത്രം ഇത്തരം വേഷങ്ങളില്‍ മികച്ചത് ആയിരുന്നു.അത്ര എനെര്‍ജെട്ടിക് ആയ സാന്ത.ഒരു പക്ഷെ ഈ ഫീല്‍ ഗുഡ് മൂവിയിലെ ഏറ്റവും ഫീല്‍ ഗുഡ് ആയ ഘടകം Kurt ആയിരുന്നിരിക്കണം.

എല്ലാ വര്‍ഷവും ക്രിസ്മസ് അടുക്കുമ്പോള്‍ വരുന്ന “ക്രിസ്മസ് സിനിമകള്‍” കാണുന്നത് ശീലം ആക്കി തുടങ്ങിയിട്ട് കുറച്ചു കാലമായി.ശരിക്കും ക്രിസ്മസിന്റെ ഫ്ലേവര്‍ ആ സിനിമകളിലൂടെ ലഭിക്കാറും ഉണ്ട്.ക്രിസ്മസ് ചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ സാന്ത വരുന്ന സിനിമകള്‍ എന്ന് മാത്രമില്ല എനിക്ക്.ഹോം എലോണും,ഡൈ ഹാര്‍ഡും ,It’s A Beautiful Life എല്ലാം ഉള്‍പ്പെടും.അതിന്റെ കൂടെ ഓരോ വര്‍ഷങ്ങളിലെ സിനിമകളും.ഇത്തവണ കണ്ട മികച്ച സിനിമകളില്‍ ഒന്നാണ് “The Christmas Chronicles”.

ക്രിസ്മസ് കാലത്തില്‍ ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനോ അല്ലെങ്കില്‍ കുടുംബമായി കാണുവാനോ പറ്റിയ ചിത്രമാണ് ‘The Christmas Chronicles’,

  ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!

  more movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

 ടെലിഗ്രാം ലിങ്ക്:t.me/mhviews

995.The Interview(English,1998)

995.The Interview(English,1998)
       Thriller,Mystery

    “വീട്ടില്‍ ഇരുന്നു ഉറങ്ങിക്കൊണ്ടിരുന്ന ആളെ വന്നു പോലീസുകാര്‍ പിടിച്ചു കൊണ്ട് പോവുക.താന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുക.ഇടയ്ക്ക് മോശമായ സംസാരം.അതിനൊപ്പം കുറ്റവാളിയോട് എന്നത് പോലത്തെ സംസാരവും.ചുരുക്കത്തില്‍ ‘ഭരണക്കൂട ഭീകരത’ ആയി പോലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന അവസ്ഥ.ഒരു പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള കടന്നു കയറ്റം”

    The Interview എന്ന ചിത്രത്തില്‍ കസേരയില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരുന്ന ഫ്ലെമിംഗ് എന്ന യുവാവിന്‍റെ അവസ്ഥയെ പ്രേക്ഷകനും ആദ്യം അങ്ങനെ ആകും തോന്നുക.എന്നാല്‍ സംഭവങ്ങള്‍ അതിനും അപ്പുറം ആണ്.ഒരു കാര്‍ മോഷണ കേസ് ആണ് ഇവിടെ അയാളെ കൊണ്ടെത്തിക്കുന്നത്.സന്ദര്‍ഭം,സമയം എല്ലാം അയാള്‍ക്ക്‌ പ്രതികൂലം ആണ്.എന്തിനു,അയാളുടെ എഴുത്തു പോലും.പലപ്പോഴും ഫ്ലെമിംഗ് പല രീതിയിലും സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്നു.പ്രധാനമായും താന്‍ എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നും,അതിനൊപ്പം പോലീസ് പറയുന്ന ഈ കഥയിലെ തനിക്കുള്ള പങ്കു എന്താണെന്നും മനസ്സിലാകാതെ അയാള്‍ കുഴയുന്നു.കുറച്ചു മാസങ്ങളായി ജോലി നഷ്ടപ്പെട്ട അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി.തനിക്കു ഇപ്പോള്‍ സ്വന്തമായി ഒന്നുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ അയാളെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ഇത്.

    എന്നാല്‍?പോലീസ് എന്തിനാണ് അയാളെ അവിടെ കൊണ്ട് വന്നത്?അതാണ്‌ സിനിമയുടെ കഥ.തുടക്കത്തിലേ അമ്പരപ്പ് മാറുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഉള്ളത് മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നാണ്.”12 Angry Man” പോലെ ഉള്ള ചിത്രങ്ങളില്‍ ഉണ്ടായിരുന്ന ഒരു റൂമില്‍ നടക്കുന്ന സംഭവങ്ങളിലെ ‘Australian Under-rated Masterpiece” എന്ന് ഈ ചിത്രത്തെ വിളിക്കാന്‍ ആണ് ഇഷ്ടം.ഹ്യൂഗോയുടെ ‘ഫ്ലെമിംഗ്’ എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ കഥയിലേക്ക് ഉള്ള ഒന്നും കണ്ണുകളില്‍ കൂടി പോലും നല്‍കുന്നില്ല.അയാളുടെ പിന്നീടുള്ള അഭിനയവും അങ്ങനെ തന്നെ.അത്രയ്ക്കും Calm,Composed ആയ ഒരാള്‍ അത്തരം ഒരു സാഹചര്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഉണ്ട്.അത് അയാളുടെ ഭയത്തെ സൂചിപ്പിക്കുമെങ്കിലും ഈ ചിത്രത്തില്‍ വലിയ ഒരു ഘടകം ആയിരുന്നു.മൊബൈല്‍ ഫോണുകള്‍ ഓക്കെ ഇത്രയും പ്രശസ്തം ആകുന്നതിനു മുന്നേ ഉള്ള കാലഘട്ടം ആയതു കൊണ്ട് 20 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ടെക്നോളജി ആണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും.കാലഘട്ടത്തെ മനസ്സിലാക്കി,കഥയുടെ ആ നിഗൂഡത ആസ്വദിച്ചാല്‍ ചിത്രം ഉറപ്പായും ഇഷ്ടമാകും.

  ‘ഫ്ലെമിംഗിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ആഗ്രഹം ഉണ്ടോ.സിനിമ കണ്ടു നോക്കൂ’

More movie suggestions @www.movieholicviews.blogspot.com

  ചിത്രം “നെറ്റ്ഫ്ലിക്സില്‍”  ലഭ്യമാണ്!!

 സിനിമയുടെ കുഴപ്പമില്ലാത്ത ഒരു പ്രിന്‍റ് എന്റെ ടെലിഗ്രാം ചാനലില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

സിനിമയുടെ ലിങ്ക്: t.me/mhviews

994.Dead End (English,2003)

994.Dead End (English,2003)
       Thriller

      “മരിയന്‍ നടന്നു വരുമ്പോള്‍ കണ്ണിലേക്കു എതിരെ വരുന്ന വണ്ടിയില്‍ നിന്നും വന്ന വെളിച്ചത്തില്‍ അവളുടെ കാഴ്ച്ച മങ്ങുമ്പോഴും അവ്യക്തമായി അത് കണ്ടു.ബ്രാഡ് ആ കറുത്ത ‘hearse’ കാറില്‍ അകപ്പെട്ടു പോയിരിക്കുന്നു.ഈ കാഴ്ച കണ്ട അവള്‍ ഓടി”

   Dead End.ക്രിസ്മസ് ആഘോഷിക്കാന്‍ ഭാര്യയുടെ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്ന ഫ്രാങ്ക് ,20 വര്‍ഷമായി ഉപയോഗിച്ചിരുന്ന റൂട്ട് മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുന്നു.ഭാര്യ,മകന്‍,മകള്‍,അവളുടെ ബോയ്‌ ഫ്രണ്ട് എന്നിവരായിരുന്നു ആ കാറില്‍ ഉണ്ടായിരുന്നത്.യാത്രയ്ക്കിടയില്‍ ഉറക്കത്തിലേക്കു വീഴുന്ന ഫ്രാങ്കും കുടുംബവും ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു.എന്നാല്‍ അവര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.ഏറെ നേരമായി ഒരു റൂട്ടില്‍ തന്നെ അനന്തമായി അവര്‍ കാറില്‍ പോയിക്കൊണ്ടിരിക്കുന്നു.ഇടയ്ക്ക് കാണുന്ന ഒരു സ്ഥലത്തിന്‍റെ ബോര്‍ഡ് ഒഴികെ മറ്റൊരു ഇടവഴിയോ ആള്‍ സഞ്ചാരമോ മറ്റൊരു കാറോ ഒന്നുമില്ല.ഗതി മാറി സഞ്ചരിച്ച റോഡ്‌ അന്യഗ്രഹ ജീവികള്‍ ഉള്ളതായിരിക്കാം,ഒരു മിലിട്ടറി ബേസ് ആയിരിക്കാം എന്നെല്ലാം ഉള്ള ചിന്തകള്‍ അവര്‍ക്കിടയില്‍ ഉണ്ടായി.

    വഴിയില്‍ വച്ച് കുഞ്ഞിനെ കയ്യില്‍ പൊതിഞ്ഞു ഒരു യുവതുയെയും അവര്‍ കണ്ടു മുട്ടുന്നു.അവര്‍ അവളെയും കൂടെ കൂട്ടുന്നു.ഈ ഒരു സന്ദര്‍ഭത്തില്‍ നിന്നും കഥ മാറുകയാണ്.ഒരേ വഴിയിലൂടെ തന്നെ അനന്തമായി കറങ്ങി കൊണ്ടിരിക്കുന്ന അവരെ തേടി ശവം കൊണ്ട് പോകുന്ന വണ്ടിയും,മരണങ്ങളും എല്ലാം നടക്കുക ആണ്.നിഗൂഡമായ എന്തോ ആ വഴിയില്‍ നടക്കുന്നും ഉണ്ട്.ഏഴര മണിക്ക് നിശ്ചലമായ അവരുടെ സമയം ആ ദുരൂഹത കൂട്ടി.എന്തായിരുന്നു അവിടെ നടക്കുന്നത്?ഈ യാത്രക്കാര്‍ക്ക് എന്ത് സംഭവിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം ആണെന്ന പ്രതീതി മൊത്തത്തില്‍ സിനിമ നല്‍കുന്നുണ്ട്.എന്നാല്‍ മറച്ചു വച്ച ഒരു ട്വിസ്റ്റും ഉണ്ടെന്നതാണ് സത്യം.കിലോമീറ്ററുകള്‍ ഒരാളും ഉണ്ടാകാതെ രാത്രി കാലങ്ങളില്‍ വണ്ടി ഓടിക്കുക എന്നത് തന്നെ എത്ര മാത്രം ഭയം ഉണ്ടാക്കും എന്ന് അനുഭവം ഉണ്ട്.സിനിമയില്‍ ഈ രംഗങ്ങള്‍ തുടക്കത്തില്‍ തന്നെ ഭയം ഉണ്ടാക്കിയിരുന്നു.പ്രത്യേകിച്ചും കുടുംബത്തോടൊപ്പം പോകുമ്പോള്‍.എന്താ ഇങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറാണോ?നിഗൂഡമായ,ഭയം നല്‍കുന്ന ഒരു യാത്രയ്ക്ക്?

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
ചാനല്‍ ലിങ്ക്: t.me/mhviews

993.Nightshift(English,2018)

993.Nightshift(English,2018)
      Mystery,Thriller,Horror

        ഇരൂട്ടു എമിക്ക് ഭയമാണ്.അന്നാല്‍ അന്ന് രാത്രി,ആദ്യമായി ജോലി ചെയ്യാന്‍ പോയ ഹോട്ടലില്‍ അവള്‍ നേരിടേണ്ടി വന്നത് ഇരുട്ടിനെക്കാളും ഭയാനകമായ ഒന്നായിരുന്നു.അവള്‍ അറിയാതെ തന്നെ ആ ലൂപ്പില്‍ അവള്‍ വീണു പോവുക ആയിരുന്നു.അതിനുള്ള മുന്നൊരുക്കങ്ങള്‍ ആകും അവള്‍ അനുഭവിച്ചത്.

       Nightshift എന്ന സിനിമയുടെ കഥ വളരെ സിമ്പിള്‍ ആണ് ഒറ്റ നോട്ടത്തില്‍.അതിനൊരു കാരണം,അധികം വിശദീകരണം ഇല്ലാതെ കാണിച്ച സംഭവങ്ങള്‍ ആയിരുന്നു.ഒരു പക്ഷെ അല്‍പ്പം കൂടി വിശദീകരണം ഉണ്ടായിരുന്നെങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നി.സിനിമ കണ്ടു തുടങ്ങിയ സമയം 7 എന്ന റേറ്റിംഗ് IMDB യില്‍ ഉണ്ടായിരുന്ന ചിത്രം 5 ന്‍റെ പടി വാതില്‍ക്കല്‍ നില്‍ക്കുകയാണ് ഇത് ടൈപ്പ് ചെയ്യുന്ന സമയം.പ്രമേയത്തില്‍ ഉള്ള കൌതുകം കാരണം ആണ് സിനിമ കണ്ടു തുടങ്ങിയത്.അമേരിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാന്‍ ചെല്ലുന്ന പകുതി ഐറിഷ് ആയ ഏമി.അവള്‍ക്കു ജോലി കിട്ടിയ ‘ലിമെരിക് ഹോട്ടല്‍” ലില്‍ ആദ്യ ദിവസം ലഭിച്ച നൈറ്റ് ഷിഫ്റ്റ്.

   ആ ഹോട്ടലിനെ സംബന്ധിച്ച് വലിയ ഒരു രഹസ്യമുണ്ടായിരുന്നു.ആ രഹസ്യത്തിന് അവളുടെ ജീവന്റെ വിലയും.സിനിമയുടെ പ്രമേയം ഓക്കെ നല്ലതാണ്.പക്ഷെ ,ബജറ്റിന്റെ ദൗര്‍ബല്യം ചിത്രത്തില്‍ പ്രകടമായിരുന്നു.ഒന്നിനും വ്യക്തത വരുത്താനോ അല്ലെങ്കില്‍ സൂചനകള്‍ കൊടുക്കാനോ തൃപ്തികരമായി കഴിഞ്ഞില്ല എന്നത് പോലെ തോന്നി.ചില സീനുകളിലൂടെ മാത്രം അവസാനം ഉള്ള കഥ മനസ്സിലാകുമായിരിക്കും എന്ന് മാത്രം.എങ്കില്ക്കൂടിയും,ഒരു പ്രാവശ്യം കാണാന്‍ ഉള്ളതൊക്കെ ഉണ്ട് ചിത്രത്തില്‍.അതി ഗംഭീരം എന്നൊന്നും ഉള്ള വാഗ്ദാനങ്ങള്‍ ഇല്ല.പലതും തമ്മില്‍ ഉള്ള ബന്ധം ഒക്കെ വ്യക്തത വരുത്താന്‍ ഒന്നും ചെയ്തില്ല എന്നത് നിരാശപ്പെടുത്തുന്നു.കാരണം,അവതരിപ്പിച്ച പ്രമേയത്തെ സീരിയസ് ആണ് കാണാത്തവര്‍ ആണ് സിനിമ ചെയ്തതെന്ന് തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.ca

സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്

t.me/mhviews

992.The Looming Storm(Mandarin,2017)

992.The Looming Storm(Mandarin,2017)
      Mystery,Crime

     ഏറെ ക്രൂരമായാണ് ആ സ്ത്രീകള്‍ എല്ലാം കൊല്ലപ്പെട്ടത്.ഒരു തെളിവ് പോലും കൊലപാതകത്തില്‍ പ്രതിയെ സൂചിപ്പിച്ചു ഉണ്ടായിരുന്നില്ല.അത്           ‘യൂ ഗുവേയ്”യെക്കൊണ്ട്    കൊണ്ട് പലതും ചെയ്യിപ്പിച്ചു.അയാള്‍ക്ക്‌ അവിടെ അവസരങ്ങളും ഉണ്ടായിരുന്നു.എന്നാല്‍,കേസ് അന്വേഷണ സമയത്ത്   ഏതാനും നിമിഷങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക്‌ തന്‍റെ ലക്‌ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്. ദുരൂഹമയിരുന്നു  അയാള്‍ ഒരു പക്ഷെ .തെറ്റിദ്ധാരണയുടെ പുറത്തു ചെയ്ത കുറ്റം.അതിലേക്കു നയിച്ച സംഭവങ്ങള്‍ ഏറെ ഉണ്ടായിരുന്നു.ഒരു സീരിയല്‍ കില്ലറുടെ സാമീപ്യം.അതില്‍ നിന്നും മുതലെടുക്കാന്‍ ഉള്ള അയാളുടെ ശ്രമം.അവസാനം?അയാള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഈ വിധി.തന്‍റെ അന്വേഷണത്തിന്റെ ഉത്തരം?

   ‘The Looming Storm”.ദുരൂഹതകള്‍ ആണ് ചിത്രത്തിന്‍റെ ആദ്യം മുതല്‍.2007  കാലഘട്ടത്തിലേക്ക് തുടക്കം ചില സീനുകള്‍ക്ക് അപ്പുറം പോകുന്ന ചിത്രം പറയുന്നത് ചൈനയിലെ ഒരു ഫാക്റ്ററിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമത്തെ കുറിച്ചാണ്.ഇത് 2007 കാലഘട്ടം.അടുത്തായി നടന്ന സ്ത്രീകളുടെ കൊലപാതകങ്ങള്‍ക്ക് പോതവായ രീതികള്‍ ഉണ്ടായിരുന്നു.പോലീസ് ഒരു സീരിയല്‍ കില്ലര്‍ ആയിരിക്കം ഇതിന്റെ എല്ലാം പിന്നില്‍ എന്ന് കരുതുന്നു.ഫാക്റ്ററിയില്‍ സെക്യൂരിട്ടു ജോലി നോക്കുന്ന “യോ ഗുവേയ്” പോലീസിന്റെ ഒപ്പം സ്വയം കേസ് അന്വേഷിച്ച് തുടങ്ങുന്നു.ഫാക്ട്ടറിയും ആയി ബന്ധമുള്ള ആരോ ആണ് ഇതിനു പിന്നില്‍ എന്ന് അയാള്‍ സംശയിക്കുന്നു.വളരെ raw ആയ ,തീരെ professionalism ഇല്ലാത്ത രീതിയില്‍ ആയിരുന്നു അയാളുടെ അന്വേഷണം.അയാള്‍ പല രീതിയും പയറ്റി നോക്കി.അയാള്‍ക്ക്‌ അതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതിനു മാത്രമല്ല.അയാള്‍ക്ക്‌ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ ഇതെല്ലം കൂടി ചേര്‍ന്ന് അയാളുടെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.എന്തൊക്കെ ആണത്?നേരത്തെ പറഞ്ഞ കൊലപാതകങ്ങള്‍ ചെയ്തത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഒരു പക്ഷെ കുറച്ചും കൂടി ദുരൂഹതകള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആയിരുന്നെങ്കില്‍ ഒരു ചൈനീസ്  ‘Memories of Murder” നോട് ഒപ്പം നില്‍ക്കാമായിരുന്ന ചിത്രം ആയേനെ എന്ന് തോന്നി,പ്രമേയം കൊണ്ട്.മഴ പോലുള്ള ചില ഘടകങ്ങള്‍ രണ്ടിലും വരുന്നുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്റെ കോപ്പി ആകാതെ തന്നെ ഈ ചിത്രത്തിന് ഒരു ക്ലാസിക് പദവി കൈവന്നെനെ.എന്നാല്‍ ക്ലൈമാക്സിലേക്ക് കാണിച്ച അനാവശ്യ ധൃതി സിനിമയുടെ അവസാനം ഉള്ള മൊത്തം മൂഡും കളഞ്ഞതായി തോന്നി.അത് പോലെ അവസാന രംഗങ്ങളിലേക്കും കാത്തു വയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവസാന രംഗത്തോട് അടുക്കുമ്പോള്‍ “Memories of Murder” കണ്ടത് പോലെ ഉള്ള അനുഭവം ആയി മാറിയേനെ.

  എങ്കില്‍ക്കൂടിയും,നിലവാരമുള്ള മികച്ച ചൈനീസ് മാണ്ടാരിന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘The Looming Storm’ മികച്ച അഭിനയത്തിനോടൊപ്പം,പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരു പരിധി വരെ ചിത്രം നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്തു.സീരിയല്‍ കില്ലര്‍ ചിത്രങ്ങളില്‍ സാധാരണയായുള്ള ത്രില്ലര്‍ ഗ്രിപ്പ് ഒന്നും ഇതിനു ഇല്ലാതെ പോയി.എന്നാല്‍ ദുരൂഹത ഏറെയുണ്ട് ചിത്രത്തില്‍.Whodunnit!! എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെ അവസരങ്ങളും.എന്നാല്‍ വിധിയെ തകര്‍ക്കാന്‍ കഴിയുമോ?താല്‍പ്പര്യമുള്ളവര്‍ ചിത്രം കാണാന്‍ ശ്രമിക്കുക.നിങ്ങളെ കാത്തിരിക്കുന്നത് വലിയ ട്വിസ്റ്റ് എന്നൊന്നും പറയാന്‍ ആകാത്തത് ആണെങ്കിലും ഒരു നല്ല സിനിമാക്കാഴ്ച തന്നെയാണ്.

More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
            t.me/mhviews

991.Andhadhun(Hindi,2018)

991.Andhadhun(Hindi,2018)
       Thriller,Mystery

                    തോട്ടത്തിലെ വിള തിന്നു നശിപ്പിക്കുന്ന മുയല്‍.അതിനെ കൊല്ലാനായി തോക്കും കൊണ്ട് പുറകെ പോകുന്ന ആള്‍.ഒരു പക്ഷെ അയാള്‍ കൃഷിക്കാരന്‍ ആകാം.അല്ലെങ്കില്‍ ഒരു വേട്ടക്കാരന്‍ ആകാം.അയാള്‍ ഓടിയോടി റോഡിലേക്ക് കയറിയ മുയലിന്റെ നേരെ വെടിയുതിര്‍ക്കുന്നു.’Andhadhun”

      മുകളില്‍ പറഞ്ഞ കഥയ്ക്ക്‌ സിനിമയുമായി വലിയൊരു ബന്ധം ഉണ്ട്.അതാണ്‌ ‘അന്ധാധുന്‍” എന്ന ചിത്രത്തിലെ സസ്പന്‍സ്.അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റ്.അയാള്‍ അവിചാരിതം ആയി  പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ,തെറ്റായ സമയത്ത്,തെറ്റായ സ്ഥലത്ത് എത്തി ചേരുന്നു.അയാളുടെ ജീവിതം ആകെ മൊത്തം മാറ്റിയ സന്ദര്‍ഭം ആയിരുന്നു അത്.ഇവിടെ തുടങ്ങുന്നു സിനിമയിലെ ട്വിസ്റ്റുകളുടെ പെരുമഴ.ബ്ലാക്ക് കോമഡി രീതിയില്‍ അവതരിപ്പിച്ച ഈ ത്രില്ലര്‍ ചിത്രത്തില്‍ “Whodunnit?” എന്ന ചോദ്യം പ്രേക്ഷകന്റെ മുന്നില്‍ വരുന്നതേ ഇല്ല.കാരണം,സംഭവങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകന്റെ മുന്നിലൂടെ തന്നെ പറഞ്ഞു പോകുന്നുണ്ട്,വളരെ ചെറിയ ഒരു ഭാഗം ഒഴിച്ചാല്‍.എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആണ് ഈ ചിദ്യം ചോദിയ്ക്കാന്‍ ഉള്ള അവസരം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ മിസ്റ്ററി ഭാഗം യഥാര്‍ത്ഥത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ളത് ആണ്.

   ഇവിടെ കഥാപാത്രങ്ങള്‍ പലരും അവരുടേതായ രഹസ്യങ്ങള്‍ ഉള്ളവരാണ്.അവിടെയും ഉണ്ടാകുന്നു മിസ്റ്ററി ഘടകങ്ങള്‍.”L’Accordeur” എന്ന ഫ്രഞ്ച് ഷോര്‍ട്ട് ഫിലിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്രീരാം രാഘവന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ബോക്സോഫീസില്‍ വലിയ ഹിറ്റ് ആയ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം.അനാവശ്യമായ രംഗങ്ങള്‍ പരമാവധി കുറച്ചു,കഥാപാത്രങ്ങളെ അവതരിപ്പിച്ചു,നേരെ കഥയിലേക്ക് പോവുക എന്ന സാമാന്യ മര്യാദ ഒരു ത്രില്ലറിന് ആവശ്യം ആണെന്ന അഭിപ്രായം ആണ് ഉള്ളത്.സിനിമയുടെ വേഗത നില നിര്‍ത്താന്‍ സാധിക്കും ഈ രീതിയില്‍ ഒരു പരിധി വരെ എന്ന് തോന്നുന്നു.”അന്ധാധുന്‍” ഇത്തരത്തില്‍ നോക്കിയാല്‍ മികച്ച അവതരണ രീതി തന്നെയായിരുന്നു.

   ആ മുയലിനു എന്ത് സംഭവിച്ചു എന്ന് അറിയണ്ടേ?മറക്കാതെ ചിത്രം കാണുക.നല്ലൊരു ത്രില്ലര്‍ ആണ് കാത്തിരിക്കുന്നത്.ഇന്ത്യന്‍ ഭാഷകള്‍ മിയ്ക്കതും നവീന കാലത്തിനു അനുയോജ്യമായ സിനിമ ഭാഷ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്.പ്രേക്ഷകരും ഏറെ മാറി.ലോക സിനിമ തന്നെ ഇന്ത്യന്‍ പ്രേക്ഷകന്റെ വിരല്‍ തുമ്പില്‍ ഇരിക്കുമ്പോള്‍ പഴയ ഗിമ്മിക്കുകള്‍ പലതും നൊസ്റ്റാള്‍ജിയ ആയി മാറാന്‍ ആണ് സാധ്യത.ഒരു ബിസിനസ് എന്ന രീതിയിലും സിനിമയ്ക്ക് പുത്തന്‍ മാര്‍ക്കറ്റുകള്‍ ലഭിക്കുന്നു നിലവാരം അനുസരിച്ച്.നല്ല വാര്‍ത്തയാണിത്.” രാജ്-രോഹിത് “,കളര്‍ഫുള്‍ സിനിമകളില്‍ നിന്നും ഏറെ മാറിയിരിക്കുന്നു/മാറാന്‍ ശ്രമിക്കുന്നു ഇന്ന് ഇന്ത്യന്‍ സിനിമ മൊത്തത്തില്‍.!!

  More movie suggestions @www.movieholicviews.blogspot.ca

  ടെലിഗ്രാം ചാനല്‍ ലിങ്ക്:  t.me/mhviews

990.The Brave One(English,2007)

990.The Brave One(English,2007)
       Crime,Drama

           ആദ്യ പ്രാവശ്യം വെടി വയ്ക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ബുള്ളറ്റുകള്‍ ലക്ഷ്യ സ്ഥാനത്ത് കൊണ്ടിരുന്നില്ല.എന്നാല്‍ പിന്നീട് എല്ലാം ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ട് തുടങ്ങി.മാദ്ധ്യമങ്ങള്‍ ന്യൂ യോര്‍ക്കിലെ പുതിയ Vigilante ആയി ആ കൊലപാതകങ്ങള്‍ നടത്തുന്ന ആളെ കുറിച്ച് എഴുതി തുടങ്ങി.പോലീസ്,കേസ് അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതെ വലയുന്നു.കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ആണ് താനും.ആരാണ് ഇവരെ എല്ലാം കൊല്ലുന്നത്?അതിനു പിന്നിലുള്ള പ്രചോദനം?

      ഒരു റേഡിയോ ആര്‍ ജെയില്‍ നിന്നും സമൂഹത്തിലെ ശല്യക്കാര്‍ക്ക് എതിരെ എറിക്കാ ഇറങ്ങി തിരിച്ചതിനു കാരണം ഉണ്ടായിരുന്നു.ആ ഒറ്റ രാത്രിയില്‍ അവള്‍ക്കു നഷ്ടം ആയതു അവളുടെ സ്വപ്നങ്ങളും ആഗ്രഹിച്ചിരുന്ന ഭാവി ജീവിതവും ആണ്.പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ഒരു മനുഷ്യനെ കൊല്ലപ്പെടുത്തുക.മനുഷ്യത്വം തീരെ ഇല്ലാത്ത പെരുമാറ്റം.എറിക്കാ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവളുടെ മുന്നില്‍ പ്രതികാരം ചെയ്യാന്‍ ഉള്ള ആഗ്രഹം ആണുണ്ടായിരുന്നത്.അത് കൂടാതെ സ്വന്തം ജീവനില്‍ അകാരണമായ ഒരു ഭയവും ഉണ്ടായിരുന്നിരിക്കാം.അവളുടെ മുന്നൊരുക്കങ്ങള്‍,പ്രവര്‍ത്തികള്‍ ഓക്കെ കാണുമ്പോള്‍ അങ്ങനെ സംശയിച്ചാലും പ്രശ്നമില്ല.എറിക്കയുടെ മുന്നോട്ടുള്ള പ്രവര്‍ത്തികള്‍ ആണ് സിനിമയുടെ ബാക്കി കഥ.

     ഒരു വലിയ ത്രില്ലര്‍ ചിത്രം ഒന്നും അല്ല ‘The Brave One’.ഒരു സാധാരണക്കാരി ആയി തന്നെയാണ് മുഖ്യ കഥാപാത്രം പോകുന്നത്.തോക്ക് ഉപയോഗിക്കുമ്പോള്‍ അവളുടെ കൈ വിറയ്ക്കുന്നില്ല എന്ന് മനസ്സിലാകുമ്പോള്‍ ഉള്ള ധൈര്യം.അത് മാത്രം ആണ് ‘Vigilante’ ആയി അവളെ കണക്കാക്കുമ്പോഴും അവളുടെ പ്രവര്‍ത്തികളെ സാധൂകരിക്കുന്നത്‌.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളില്‍ ആക്ഷന്‍ സീനുകള്‍ക്ക് ഉള്ള പ്രാധാന്യം ഇവിടെ കാണാന്‍ കഴിയില്ല.കഥാപാത്രത്തെ mould ചെയ്തിരിക്കുന്നത് ആ വിധത്തില്‍ ആണെന്നത് തന്നെ കാരണം.

  മനോരമ മോഡ്:സിനിമയിലെ നായകന്‍ നവീന്‍ ആണ്ട്രൂസ് മലയാളി ആണ്.മീരാ നായരുടെ ‘കാമസൂത്ര’ യിലെ രാജ് സിംഗിനെ അവതരിപ്പിച്ച നവീന്‍,മലയാളി ദമ്പതികള്‍ക്ക് ജനിച്ച ബ്രിട്ടീഷ് പൗരന്‍ ആണ്.ഇഷ്ടപ്പെട്ട ഭക്ഷണ രീതികള്‍ അറിയില്ല.സോറി!!

More suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/mhviews 

989.Pickings(English,2018)

989.Pickings(English,2018)
      Action,Crime

  ” Pickings-When ‘Usher Morgan’ meets ‘Kill Bill’ “

          അബല ആണെന്ന് അവര്‍ക്ക് ആ സ്ത്രീയെ കുറിച്ച് തോന്നി കാണും.അവര്‍ ആ തോന്നലില്‍ അവിടെ പലതും ചെയ്യാന്‍ ശ്രമിച്ചു.ഇത് അവര്‍ക്ക് ആദ്യ സംഭവം അല്ല.അവരുടെ പ്രവര്‍ത്തന രീതി അതാണ്‌.എന്നാല്‍ അവരുടെ മുന്നില്‍ ഇരുന്നത് മറ്റൊരാളായിരുന്നു.അവര്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും പറ്റാത്ത ഒരാള്‍.അതിന്‍റെ ഫലം??നിമിഷ നേരം മതിയായിരുന്നു അവര്‍ക്ക് അത് മനസ്സിലാകാന്‍.അവിടെ മറ്റൊന്നുമില്ല.രക്തം മാത്രം!!

   
     ഒരു ബി-ഗ്രേഡ് ത്രില്ലര്‍ ആണെന്ന് ഉള്ള അറിവോടെ ആണ് സിനിമ കാഴ്ച തുടങ്ങിയത്.Sin City യുടെ പോലെ ഒക്കെ ഉള്ള മേക്കിംഗ്.അതിന്റെ ഒപ്പം വെസ്റ്റേണ്‍ മ്യൂസിക്കും കൂടി ആവശ്യാനുസരണം ചേര്‍ത്തപ്പോള്‍ പല സീനുകളും നന്നായി തോന്നി.ആദ്യം പറഞ്ഞ ‘കില്‍ ബില്‍’ പരാമര്‍ശം സിനിമ കാണുമ്പോള്‍ മനസ്സിലാകും.സിനിമയുടെ ഇടയ്ക്ക് തന്നെ പലപ്പോഴും അനിമേഷനിലൂടെ  ഒരു കോമിക് ബുക്ക് വായിക്കുന്നത് പോലെ  ഫ്ലാഷ്ബാക്ക്  അവതരിപ്പിച്ചിട്ടും ഉണ്ട്.മറ്റുള്ളവരുടെ വസ്തുക്കള്‍ കൈപ്പിടിയില്‍ ആക്കാന്‍ വേണ്ടി പരമാവധി ആക്രമണം നടത്തുന്ന പോര്‍ട്ട്‌ സിറ്റിയിലെ ഒരു ഗ്യാംഗ് ഒരിക്കല്‍ നേരിടേണ്ടി വരുന്നത് അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം ചരിത്രം ഉള്ള ഒരു സ്ത്രീയെ ആണ്.അവിടിവിടെയായി ‘കില്‍ ബില്‍’ പാത്തും പതുങ്ങിയും വരുന്നതായി തോന്നുമെങ്കിലും എലീസ് പ്രൈസിന്റെ ,ജോ ലീ ഹേയ് വുഡ് നല്ല ഒരു കഥാപാത്രമായിരുന്നു.Internal trauma അനുഭവപ്പെടുന്ന,ചുമതലകള്‍ എല്ലാം ഭംഗിയായി ചെയ്തു തീര്‍ക്കുന്ന അവരുടെ ചിന്തകളിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ സാധാരണ ഹോളിവുഡ് സിനിമയിലെ പോലെയുള്ള അവതരണം നല്‍കാതെ കഥയുടെ ഏതോ ഒരു ഭാഗത്ത്‌ മാത്രം അനിമേഷനില്‍ അവരുടെ മുഴുവന്‍ കഥയും പറയുന്നു.

   ഗംഭീര ചിത്രം ആണെന്നുള്ള അഭിപ്രായം ഒന്നുമില്ലെങ്കിലും Indie സിനിമയുടെ ബജറ്റില്‍ ഇത്തരത്തില്‍ ഉള്ള ചിത്രം തീരെ മോശവും അല്ലായിരുന്നു.ടരന്റിനോ സിനിമയുടെ ‘weed version’  എന്ന് വിളിക്കാനും ഇഷ്ടമാണ് ഈ ചിത്രത്തെ.പരിഹസിച്ചല്ല ഈ അഭിപ്രായം.പകരം,നേരത്തെ കണ്ടിട്ടുള്ള കാഴ്ചകളില്‍ Visual Richness ഒരു കോമിക് കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചു വരുമ്പോള്‍ ഭയങ്കര ഡാര്‍ക്ക്‌ ആയി തോന്നി.അത് കൊണ്ടാണ്.മാത്രമല്ല,അത് ഈ ഒരു പ്രതീതി ഉണ്ടാക്കുകയും ചെയ്തു.എല്ലാവര്ക്കും ദഹിക്കണം എന്നില്ലെങ്കിലും ,ചുമ്മാ ഒന്ന് കണ്ടു നോക്കാം ഈ ചിത്രം.

  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews
         

Design a site like this with WordPress.com
Get started