952.Hurok(Hungarian,2016)

952.Hurok(Hungarian,2016)
       Mystery,Thriller,Fantasy.

        ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം?

    “Hurok” എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരു കഥയാണ്.കഥയുടെ ചുരുക്കം സിനിമയുടെ ഇംഗ്ലീഷ് പേരില്‍ ഉണ്ട്.”Loop”.അതെ ഇതൊരു ടൈം ലൂപ് ചിത്രമാണ്.’Timecrimes’ ഒക്കെ പോലത്തെ ഇത്തരം ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും.ഈ സിനിമയും അതില്‍ നിന്നും അധികം വിഭിന്നം അല്ല.പക്ഷെ ഈ ഒരു പ്രക്രിയയില്‍ നിന്നും കഥ വികസിക്കുമ്പോള്‍ അധികം ശാസ്ത്ര പരിജ്ഞാനം ഉള്ള കഥാപാത്രങ്ങള്‍ അല്ലാത്തത് കൊണ്ടാകും അവരുടെ വികാരങ്ങള്‍ കൂടി ഈ സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്.

   എന്നാല്‍ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ മാത്രം വെളിവാകുന്ന ദുരൂഹതയുണ്ട്.അത് ആ ലൂപ് എവിടെ നിന്നും തുടങ്ങിയത് ആണെന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി പ്രേക്ഷകന് നല്‍ക്കാതെ കൂടുതല്‍ കഥാപരമായി ഉള്ള സങ്കീര്‍ണത കൂട്ടുക ആണ്.സിനിമയുടെ കഥയും പലപ്പോഴും അങ്ങനെ ആണ്.ആദം പല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ആ സമയങ്ങളില്‍ പരീക്ഷിക്കുമ്പോള്‍ പക്ഷെ അതിനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള വഴി കണ്ടു പിടിക്കാന്‍ അത്ര സാമര്‍ത്ഥ്യം കാണിക്കുന്നതും ഇല്ല.പലപ്പോഴും പലരിലും പ്രേക്ഷകന് ദുരൂഹതകള്‍ തോന്നുക സ്വാഭാവികവും.പലപ്പോഴും കുരുങ്ങി കിടക്കുന്ന നൂലിന്റെ അറ്റം കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ആദം നടത്തുന്നത് എന്നാണു പ്രേക്ഷകന് തോന്നുക.അടിസ്ഥാനപരമായി ഇത്തരം ഒരു പ്രക്രിയ അവസാനിക്കണമെങ്കില്‍ ഈ പ്രക്രിയയില്‍ മാറ്റങ്ങള്‍ വരണം.മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള സാഹചര്യവും ഉണ്ട്.

    മികച്ച ഒരു സിനിമ അനുഭവം ആയാണ് ‘Hurok’ അനുഭവപ്പെട്ടത്.പെട്ടെന്ന് തന്നെ മുഖ്യ കഥയിലേക്ക് പോവുകയും മികച്ച ആഖ്യാന രീതിയും എല്ലാം ചിത്രം മികച്ചതാക്കി മാറ്റി.ടൈം ലൂപ് സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് നല്ലൊരു അനുഭവം ആകും ഈ ഹംഗേറിയന്‍ ചിത്രം.

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

t.me/MHviews

951.Killing Ground(English,2016)

951.Killing Ground(English,2016)
       Thriller,Horror

         അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നായകനും നായികയും.വിജനമായ സ്ഥലത്ത് ടെന്റ് ഉണ്ടാക്കി താമസിക്കുന്നു.വില്ലന്മാര്‍ വരുന്നു.ശുഭം!!

   മേല്‍പ്പറഞ്ഞ കഥകള്‍ പ്രമേയമായി ധാരാളം സിനിമകള്‍ വന്നിട്ടുള്ളത് കൊണ്ട് തന്നെ ക്ലീഷേ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രവചനാത്മകമായ കഥകളില്‍ അവതരിപ്പിക്കുന്ന സംഭവങ്ങളുടെ മേന്മ മാത്രമാകും ഇത്തരം ചിത്രങ്ങളില്‍ അല്‍പ്പം താല്‍പ്പര്യം ഉണ്ടാക്കാന്‍ സാധിക്കുക.Killing Ground ന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനായി ഒരു ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്.

  ആദ്യമായി സമാന്തരമായി അവതരിപ്പിക്കുന്ന രണ്ടു കഥകള്‍.ദുരൂഹത ഉണര്‍ത്തുന്ന അടുത്തുള്ള ടെന്റ്.അവിടെ എന്തും ചിന്തിക്കാന്‍ ഉള്ള സ്ക്കോപ്പ് ഉണ്ട്.ഒരു ടൈം ട്രാവല്‍ ചിത്രം ആയി വരെ കരുതാം.അതില്‍ നിന്നും കഥയ്ക്ക് ആവശ്യമായ രീതിയില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചിത്രത്തിന് അല്‍പ്പം പുതുമ ഉള്ളതായി കാണാം.ഇനി ഉള്ളത് സംഭവങ്ങളിലെ യാതാര്‍ത്ഥ്യങ്ങളോട് ഇഴകി ചേര്‍ന്നിരിക്കുന്ന അവതരണ രീതി ആണ്.

  ഇത്തരം ഒരു തീമില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അത്യാവശ്യം ഹൊറര്‍ കൂടി ചേരുമ്പോള്‍ സിനിമ തരക്കേടില്ലാത്ത അനുഭവം ആണ്.ക്ലൈമാക്സിലെ സംഭവങ്ങള്‍ യാതാര്‍ത്ഥ്യങ്ങളോട് കൂട്ടി വായിക്കണോ അതോ അത്യാവശ്യം ത്രില്ലര്‍ ആയോ എന്ന് പ്രേക്ഷകന്‍ ചിന്തിക്കുന്നിടത് ആണ് സിനിമ ഇഷ്ടം ആയോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുക.

ഈ ഘടകങ്ങള്‍ വച്ച് നോക്കുക ആണെങ്കില്‍ Killing Ground ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അത്യാവശ്യം തൃപ്തി നല്‍കിയ ചിത്രം ആണ്.ഇപ്പോഴും ഇത്തരം പ്രമേയങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് കണ്ടു നോക്കാം ഈ ചിത്രം.

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/MHviews

950.UPGRADE(ENGLISH,2018)

950.UPGRADE(ENGLISH,2018)
       Sci-Fi,Thriller,Action.Mystery

  തന്‍റെ ഭാര്യയോടൊപ്പം സുഹൃത്തിനെ കാണാന്‍ പോയിട്ട് വരുന്ന വഴി ആയിരുന്നു ആ അപകടം അവര്‍ക്ക് ഉണ്ടായത്.അപകടം നടന്ന ഉടന്‍ തന്നെ കുറച്ചാളുകള്‍ അവിടെ എത്തി.ഭാര്യയെ കൊല്ലപ്പെടുത്തുകയും ഭര്‍ത്താവായ ഗ്രേ ട്രേസിനെ അപകടകരമാം വിധത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.എന്തിനു വേണ്ടി ആണ് അവര്‍ അങ്ങനെ ചെയ്തത്?ആരായിരുന്നു അവര്‍?സാധാരണ ഗതിയില്‍ ഇത്തരം ഒരു ചിത്രത്തിനുള്ള ഉത്തരങ്ങള്‍ ഭൂതക്കാലത്തിന്റെയും ഇപ്പോഴത്തെയും സംഭവങ്ങളെ ആധാരമാക്കിയാകും ഉണ്ടാവുക.എന്നാല്‍ Upgrade അങ്ങനെ ഒരു ചിത്രമാണോ?
   

ഭാവി ലോകം ഇങ്ങനെ ആയിരിക്കും അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞുള്ള സിനിമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കാണുന്നതാണ്.പറക്കും കാറുകള്‍,മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രകള്‍ മുതല്‍ ഒരു സയന്‍സ് ഫിക്ഷനിലൂടെ കാണാന്‍ ശ്രമിക്കുന്ന സ്വപ്‌നങ്ങള്‍ ഏറെയാണ്‌.അത്തരത്തില്‍ ഉള്ള ഒരു സ്വപ്നത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു പക്ഷെ മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ നേട്ടമായി മാറാന്‍ കഴിവുള്ള ഒന്ന്.യഥാര്‍ത്ഥ ജീവിതത്തില്‍ വിലമതിക്കാന്‍ ആകാത്ത,ലോകത്തിന്റെ മുഖം തന്നെ മാറ്റാന്‍ സാധിക്കുന്ന ഒരു concept എന്ന് വേണമെങ്കില്‍ പറയാം ഇതില്‍ അവതരിപ്പിചിര്‍ക്കുന്ന സ്റ്റെം എന്ന ടെക്നോളജിയെ കുറിച്ച്.

  എന്നാല്‍ സാധാരണ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയി മാറുക അല്ല Upgrade ചെയ്തത്.പകരം നല്ലൊരു ആക്ഷന്‍,മിസ്ട്ടറി ചിത്രമായി മാറുന്നു.അതും,നല്ല ത്രില്ലിംഗ് ആയ ഒരു പശ്ചാത്തലത്തില്‍,ഇരുണ്ട നിറങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ പ്രത്യേക ഒരു ഭംഗി ആയിരുന്നു ചിത്രത്തിന്.ക്ലീഷേ കഥാഗതി ആയിരിക്കും എന്ന് പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും.എന്നാല്‍ അതിനും അപ്പുറം കഥാപാത്രങ്ങളുടെ വ്യക്തിത്വ വിശദീകരണം നല്‍കുകയും ചിത്രം കൂടുതല്‍ വിശ്വസനീയം ആയി മാറുകയും ചെയ്യുന്നു.അവസാനം ക്ലൈമാക്സ് ആയപ്പോള്‍ ഒരു രണ്ടാം ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും എന്ന് തോന്നി.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടമാകും Upgrade.

ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

949.Straw Dogs(English,1971)

949.Straw Dogs(English,1971)
       Thriller,Action

             എത്ര പാവത്താന്‍ ആയ മനുഷ്യനും ഒരു ‘ബ്രേക്കിംഗ് പോയിന്റ്’ ഉണ്ടാകും.അയാളെ കുറിച്ച് ലോകത്തിനു പരിചിതമായ ഒരു മുഖം ഉണ്ടാകും.അയാളുടെ വ്യക്തിത്വം ആയി നിര്‍വചിക്കുന്നത് ആ ഒരു വശം ആയിരിക്കും.Dustin Hoffman,Straw Dogs ല്‍ അവതരിപ്പിച്ച ‘ഡേവിഡ് സംനര്‍’ എന്ന കഥാപാത്രത്തിനും ഇത്തരത്തില്‍ ഉള്ള സ്വഭാവം ആയിരുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് തോന്നി പോകും ‘Straw Dogs’ കാണുമ്പോള്‍.

   പ്രത്യേകിച്ചും സിനിമയുടെ തുടക്കം ഉള്ള അയാളുടെ സ്വഭാവം.അമരിക്കന്‍ ഗണിത ശാസ്ത്രജ്ഞന്‍ ആയ ഡേവിഡ്‌ അയാള്‍ പ്രതിനിധീകരിക്കുന്ന എലീറ്റ് ക്ലാസിന്റെ രീതികളിലോ അല്ലെങ്കില്‍ അയാള്‍ വന്നെത്തിയ കോര്‍ണിഷ് ഗ്രാമാപശ്ചാതലത്തില്‍ ജീവിച്ചിരുന്നവരെക്കാളും പുരോഗമനം കൈ വരിച്ച ആളായിരുന്നിരിക്കാം.മനപ്പൂര്‍വം ഉള്ള പ്രകോപനങ്ങള്‍ അയാളുടെ കാമുകിയുടെ നാട്ടില്‍ അയാള്‍ക്ക്‌ നേരെ ഉണ്ടാകുന്നെങ്കിലും നിഷ്ക്കളങ്കമായ മുഖ ഭാവത്തോടെ ആണ് അയാള്‍ അതിനെ നേരിടുന്നതും.

   എന്നാല്‍ കാമുകിയായ ആമി ചാപല്യങ്ങള്‍ നിറഞ ഒരാളായാണ് കാണപ്പെടുന്നത്.അവളുടെ മുന്‍ കാമുകനും കൂട്ടരും അവള്‍ക്കു നേരെ ലൈംഗിക ച്ചുവയോടെ നോക്കുമ്പോള്‍ അവളുടെ വസ്ത്രധാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഡേവിഡ്‌ പലപ്പോഴും അവിടെ അവള്‍ക്കു സുരക്ഷ ഒരുക്കുന്നതായി അവള്‍ക്കു  തോന്നുന്നില്ല.അതിന്റെ ഒപ്പം റിസേര്‍ച്ച് ആവശ്യങ്ങള്‍ക്കായി സമയം ചിലവഴിക്കുന്ന ഡേവിഡ് അവളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്നും കരുതുന്നു.ഇതൊക്കെ ഡേവിഡ്‌ തുടക്കത്തില്‍ പ്രകടിപ്പിക്കുന്ന ഒരു മുഖമാണ്.അത് പോലെ പുരോഗമനം കൈവരിച്ച ഒരു അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞന് അധികം പുരോഗമനങ്ങള്‍ ഒന്നുമില്ലാത്ത,സംശയ ദൃഷ്ടിയോടെയും മറ്റും നോക്കുന്ന കൊച്ചു ഗ്രാമത്തിലെ ആളുകളുമായി സ്വഭാവത്തില്‍ ധാരാളം അന്തരങ്ങള്‍ ചൂണ്ടി കാണിക്കുവാന്‍ സാധിക്കും.

  എന്നാല്‍ ആ കോര്‍ണിഷ് ഗ്രാമത്തില്‍ സംഭവങ്ങള്‍ മാറി മറിയുന്നു.ഡേവിഡ്‌-ആമി എന്നിവരെ കാത്തു വലിയൊരു അപകടം പതുങ്ങിയിരുപ്പുണ്ട്.അതിനെ ഡേവിഡ്‌ എങ്ങനെ നേരിടുന്നു എന്നാണ് ബാക്കി ചിത്രം പറയുന്നത്.ചിത്രത്തിന്റെ അവസാന ഒരു മണിക്കൂര്‍ ആണ് ഇതിന്റെ കാതലായ വശം.ഒരു പക്ഷെ ഭീകരമായ transformation സംഭവിക്കുന്നു.മുന്‍വിധികള്‍ എല്ലാം മാറി മറിയുന്നു.തീര്‍ച്ചയായും ഇത്തരത്തില്‍ ഉള്ള വയലന്‍സ് വരുന്ന സിനിമകളുടെ ഴോന്രെയിലെ ഒരു ക്ലാസിക് ആണ് ‘സാം പെക്കിന്പ’ സംവിധാനം ചെയ്ത “The Siege of Trencher’s Farm” എന്ന “Gordon M. Williams” നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം.  ഈ ചിത്രത്തിന്റെ റീമേക്ക് പിന്നീട് ഇറങ്ങിയെങ്കിലും ആദ്യ  ചിത്രമാണ് പ്രിയപ്പെട്ടത്.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
t.me/mhviews

948.Time Trap(English,2017)

948.Time Trap(English,2017)
      Thriller,Mystery,Adventure,Sci-Fi/Fantasy

         അവര്‍ അഞ്ചു പേരും യാത്ര തിരിക്കുന്നത് ‘ഹോപ്പര്‍’ എന്ന ആളെ അന്വേഷിച്ചായിരുന്നു.ഒരു സാധാരണ യാത്ര ആയി തുടങ്ങിയ അവരെ കാത്തിരുന്നത് അവിശ്വസനീയം ആയ സംഭവങ്ങള്‍ ആയിരുന്നു.ഹോപ്പറിനെ അന്വേഷിച്ചു ആ ഗുഹയ്ക്കുള്ളിലേക്ക്‌ കയറിയ അവര്‍ ഏതാനും മിനിറ്റുകള്‍ക്കും അപ്പുറം ആ രഹസ്യം മനസ്സിലാക്കുന്നു.അതിനായി നല്‍കിയ വില അവരുടെ കൂട്ടത്തിലെ അഞ്ചാമന്റെ ജീവനായിരുന്നു.എന്ത് രഹസ്യം ആണ് അവര്‍ മനസ്സിലാക്കിയത്?

   ഇത്രയും വായിച്ചിട്ട് ഈ സിനിമ കാണാന്‍ തുടങ്ങിയാല്‍ മനസ്സിലാകും എന്ത് മാത്രം ‘Under -Rated’ ചിത്രം ആണ് ‘Time Trap’ എന്ന്.സിനിമയുടെ പേരില്‍ തന്നെ കഥയുടെ മര്‍മ പ്രധാനമായ ഭാഗം ഉണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി.ഭീകരം ആയിരുന്നു.അടുത്തത്  എന്താകും ഉണ്ടാവുക എന്ന് പ്രേക്ഷകന് എളുപ്പം മനസ്സിലാകും എന്ന് കരുതുന്നില്ല.ടൈം ട്രാവല്‍ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ ഉള്ള എല്ലാ അവസരവും ഉള്ള ചിത്രം എന്ന് പറയാന്‍ സാധിക്കും ഈ ചിത്രത്തെ.ഒരു പക്ഷെ തീരെ പ്രതീക്ഷ ഇല്ലാതെ കാണാന്‍ ഇരുന്നത് കൊണ്ട് തന്നെ മികച്ച ചിത്രമായാണ് തോന്നിയത്.

   ഭാവി ,ഭൂതക്കാലം എല്ലാം ഒരു പ്രത്യേക പോയിന്‍റില്‍ കണ്ടു മുട്ടുമ്പോള്‍ എങ്ങനെ ആകും പരസ്പ്പരം മനസ്സിലാക്കുക?സ്ഥിരം ടൈം ട്രാവല്‍ ചിത്രങ്ങളിലെ അടിസ്ഥാന പ്രമേയം അതാണെങ്കിലും ഇവിടെ അവതരണ രീതി മികച്ചതായിരുന്നു.പ്രത്യേകിച്ചും ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉള്ള പുതുമ .അല്ലെങ്കില്‍ അങ്ങനെ ആണ് കഥ എന്ന് തുടക്കത്തില്‍ പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.അതിന്‍റെ നിഗൂഢമായ അനന്തരഫലങ്ങള്‍ എല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ കഴിയും.ഈ കാരണം കൊണ്ട് തന്നെ ഇത്തരം ഒരു സംഭവത്തിന്റെ ശാസ്ത്രീയമായ വശങ്ങളിലേക്ക് അധികം പോകാതെ, അടുത്തത് എന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമായി സംഭവങ്ങള്‍ അവതരിപ്പിക്കുന്നത്‌ കൊണ്ട് ചിത്രം തീരെ സങ്കീര്‍ണം അല്ല.

  കണ്ടു മറക്കേണ്ട ഒരു ചിത്രമായി തോന്നിയില്ല ‘Time Trap’തീരെ ആകര്‍ഷം അല്ലാത്ത പോസ്റ്ററുകള്‍ ഒക്കെ കണ്ടുതുടക്കത്തില്‍ അത്ര വര്‍ണപ്പകിട്ട് തോന്നണം എന്നില്ല.എന്നാല്‍ ഇരട്ട സംവിധായകര്‍ ആയ Mark Dennis, Ben Foster എന്നിവര്‍ അവതരിപ്പിച്ച ചിത്രത്തിന്‍റെ ambiance എടുത്തു പറയേണ്ട ഒന്നാണ്.കുറവുകള്‍ ഇല്ലെന്നല്ല.ബജറ്റില്‍ ഉള്ള കുറവുകള്‍ ചിത്രത്തില്‍ കാണുമെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ ചിത്രം നല്‍കിയത് മികച്ച ഒരു സിനിമാനുഭവം ആയിരുന്നു.

  ടൈം ട്രാവലിനെ ഇപ്പോഴും ഫാന്റസി ആയാണോ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ആണോ ഉള്‍പ്പെടുത്തേണ്ടത് എന്ന സംശയം ഉണ്ട് ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക്.എന്നാലും ആ ഴോന്രെയുടെ ആരാധകന്‍ എന്ന നിലയില്‍ ഈ ചിത്രം ഒരിക്കലും നഷ്ടം ആകില്ല എന്ന് കരുതുന്നു.

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/MHviews

       

947.Seven Years of Night(Korean,2018)

947.Seven Years of Night(Korean,2018)
        Thriller

           ഹ്യൂന്‍-സൂ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അന്നത്തെ ആ രാത്രി തന്‍റെ ജീവിതം ഇത്ര മാത്രം മാറി മറിക്കും എന്ന്.അയാളുടെ ജീവനും, അത് പോലെ ധാരാളം ആളുകളുടെ മരണത്തിലൂടെ കൊടും കുറ്റവാളി ആയ അയാള്‍ വധ ശിക്ഷ കാത്തു ജയിലില്‍ ആണ്.ഒരു പക്ഷെ അങ്ങനെ ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ ഇത്ര ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ഒരു കുറ്റവാളി ആയി അയാള്‍ മുദ്ര കുത്തപ്പെടില്ലായിരുന്നു.ഒരല്‍പം നേരത്തെ അശ്രദ്ധ,തെറ്റിധാരണ.അവിടെ തുടങ്ങുന്നു അയാളുടെ തകര്‍ച്ച.അടുത്ത തലമുറയെ പോലെ ബാധിക്കുന്ന ഒന്നായി അത് മാറുന്നു.അതിന്‍റെ അനന്തരഫലമായി  ‘സ്പിരിറ്റ് വില്ലേജ്’ എന്ന കൊറിയന്‍ ഗ്രാമത്തിനെ ഒരു രാത്രി കൊണ്ട് അയാള്‍ നാമവശേഷം ആക്കി മാറ്റുന്നു.

      ‘ജുംഗ് യൂ ജുംഗ്’ എഴുതിയ അതെ പേരില്‍ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ‘Seven Years of Night’ അവതരിപ്പിച്ചിരിക്കുന്നത്.പല തരത്തില്‍ ഉള്ള കൊലപാതകങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള കൊറിയന്‍ സിനിമയിലെ വ്യത്യസ്തമായ ഒന്നായിരിക്കും ‘സ്പിരിറ്റ് വില്ലേജ്’ ന്‍റെ കഥയിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടാവുക.ഇവിടെ മുഖ്യ കഥാപാത്രങ്ങള്‍ രണ്ടു പിതാക്കന്മാര്‍ ആണ്.സ്വന്തം രക്തത്തെ അവര്‍ സ്നേഹിക്കുന്നതും വ്യത്യസ്തം ആയാണ്.എങ്കിലും അതിന്റെ എല്ലാം അവസാനം അവര്‍ വില വില കൊടുക്കുന്നത് ഒരേ ഒരു കാര്യത്തിനാണ്.എങ്കിലും അതിന്റെ അവസാനവും മരണം ആണ്.മരണത്തെ ആ വലിയ തടാകത്തില്‍ കാണുന്ന സ്ത്രീയെ പോലെ.അവര്‍ക്ക് അത് മാത്രമേ കാണാന്‍ സാധിക്കൂ.

  കാരണം ചിലരുടെ വിലപ്പെട്ടത്‌ കാത്തു രക്ഷിക്കാന്‍ അവര്‍ നിശ്ചയിച്ച വില കൂടുതലായി പോയെന്നു മാത്രം.അവിശ്വസനീയതോടെ ആണ് ചിത്രത്തിന്‍റെ അവസാന രംഗങ്ങള്‍ കണ്ടത്.പല തരത്തില്‍ ഉള്ള കൊറിയന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കും ആ സംഭവം.മിസ്റ്ററി എന്ന രീതിയില്‍ ചിത്രത്തെ കാണേണ്ട കാര്യം ഇല്ലെങ്കിലും ഇടയ്ക്ക് “ക്യാറ്റ് ആന്‍ഡ്‌ മൗസ്” കളികള്‍ പോലെ ആയി ചിത്രം മാറും എന്ന് കരുതുമെങ്കിലും പ്രാധാന്യം ആ ഭാഗത്തിന് അല്ലായിരുന്നു എന്ന് മാത്രം.കഥാപാത്രങ്ങളോട് പ്രത്യേക മമത ഒന്നും കാണിക്കാത്ത കൊറിയന്‍ സിനിമയുടെ രീതിയില്‍ തന്നെ ആണ് കഥപാത്രങ്ങളുടെ ജീവിതവും ചിത്രത്തില്‍ ഉടന്നീളം.

കൊറിയന്‍ സിനിമ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് ‘Seven Years of Night’.

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

   t.me/MHviews

946.The Chronicles of Evil(Korean,2015)

946.The Chronicles of Evil(Korean,2015)
        Thriller,Mystery.

 പ്രഭാതത്തില്‍   നഗര മധ്യത്തില്‍ കൊന്നതിനു ശേഷം എല്ലാവരും കാണ്‍കെ കെട്ടി തൂക്കിയ ശവ ശരീരം ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കി.പോലീസും സമ്മര്‍ദ്ദത്തില്‍ ആകുന്നു.അന്വേഷണം ആരംഭിച്ചുവെങ്കിലും വിദഗ്ധമായ രീതിയില്‍ പല സ്ഥലങ്ങളിലും യോജിപ്പിക്കാന്‍ ആകാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു.കാരണം,ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം അറിയുന്ന ഒരാള്‍ ഉണ്ട്.എന്നാല്‍ അയാളുടെ കയ്യില്‍ നിന്നും സംഭവം വഴുതി പോകുന്ന രീതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്.ആരാണ് ഇതിനു പിന്നില്‍ എന്ന ചോദ്യം അയാളെ പോലും വലച്ചു.

    ‘The Chronicles of Evil” എന്ന കൊറിയന്‍ പടത്തിന്റെ ഒരു ഏകദേശ രൂപം ഇതാണ്.പോലീസിലെ ഉന്നത ഉദ്യോഗസ്ഥനും അത് പോലെ കൊറിയന്‍ പോലീസിലെ മികച്ച ഓഫീസര്‍ എന്ന നിലയിലും പ്രശസ്തനായ ചീഫ് ചോയി തന്‍റെ ഉദ്യോഗത്തിലെ ഓരോ പടവുകള്‍ ചവിട്ടിക്കയറി പോലീസില്‍ തന്‍റെ നിര്‍ണായക സ്വാധീനം അറിയിക്കുന്ന സമയം.തന്‍റെ ടീം അംഗങ്ങളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരു പോലീസ് ഓഫീസര്‍.എല്ലാവര്ക്കും ചോയിയോടും ഒരു മൂത്ത ജ്യേഷ്ഠന്‍ എന്ന പോലെ ബഹുമാനം ആണ്.എന്നാല്‍ ഇന്നയാള്‍ താന്‍ ഇത് വരെ നേടിയതെല്ലാം നഷ്ടമാകും എന്ന നിലയില്‍ ആണ്.അത് കൊണ്ട് തന്നെ ഒരു പരിധിയ്ക്കപ്പുറം കാര്യങ്ങളില്‍ ഇടപ്പെടാന്‍ കഴിയാതെ.എന്നാല്‍ സത്യം അറിയാനുള്ള ശ്രമത്തില്‍ ആണയാള്‍.എന്നാല്‍ തനിക്കെതിരെ ഉള്ള തെളിവുകള്‍ പോലീസിന്റെ മുന്നിലും ഉണ്ട്.

  ചോയിയെ കുടുക്കാന്‍ ആരാണ് ശ്രമിക്കുന്നത്?ചോയി എങ്ങനെ ആണ് ഇത്തരത്തില്‍ ഒരു സംഭവത്തില്‍ കുടുങ്ങിയത്?ചോയിയെ നശിപ്പിക്കാന്‍ ആര്‍ക്കാണ് ഇത്ര വാശി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.തുടക്കത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ അവതരിപ്പിക്കുകയും,പിന്നീട് അയാളുടെ തകര്‍ച്ചയും കാണിച്ചു തുടങ്ങുന്ന ചിത്രത്തില്‍ വ്യക്തമായ ഒരു മിസ്റ്ററി സ്വഭാവം ഇല്ലെങ്കിലും പതിയെ അയാളുടെ അതി ജീവനം ആകുമ്പോള്‍ കഥയോട് ഉള്ള താല്‍പ്പര്യം കൂടും.എന്നാല്‍ പിന്നീട് അതിനു പുറകില്‍ ഉള്ള രഹസ്യങ്ങള്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ആയി വരുമ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങളില്‍ നായകന്‍-വില്ലന്‍ എന്നീ വേര്‍തിരിവുകള്‍ക്ക് അപ്പുറം ഒരു കഥാപാത്രം ശരി എന്താണ് തെറ്റ് എന്താണ് എന്ന് മനസിലാകാതെ കുഴയുന്നതായി കാണാം.

  കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളിലെ അനിശ്ചിതത്വം നില നിര്‍ത്തി കൊണ്ട് തന്നെ ചിത്രം അവസാനിക്കുന്നു.കൊറിയന്‍ സിനിമ സ്നേഹികള്‍ക്ക് ഇഷ്ടമാകും ഈ ചിത്രം.

ചിത്രം എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് .

       t.me/MHviews 

945.The Quiz Scandal(Korean,2010)

945.The Quiz Show Scandal(Korean,2010)
       Thriller.

   ‘കോന്‍ ബനേഗ ക്രോര്‍പതി’ യില്‍ നിങള്‍ മത്സരിക്കുക ആണെന്ന് കരുതുക.നിങ്ങള്‍ക്ക് അവസാന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ആകസ്മികം ആയി ലഭിക്കുന്നു എന്ന് കരുതുക.അവസാനത്തെ ചോദ്യം ഒഴികെ ഉള്ള എല്ലാ ഉത്തരവും പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 15 മത്തെ ചോദ്യം ഉത്തരം പറയുകയും കോടിപതി ആവുകയും ചെയ്യാം.എന്നാല്‍ ഇതില്‍ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടെങ്കിലോ?.”The Quiz Show Scandal” എന്ന കൊറിയന്‍ സിനിമയുടെ പ്രമേയം ഈ കഥയുമായി ബന്ധം ഉള്ളതാണ്.എന്നാല്‍ വളരെയേറെ മാറ്റങ്ങള്‍ ഉണ്ട് താനും.

   നാല് കൂട്ടം ആളുകള്‍ കണ്ടു മുട്ടുന്നത് ഒരു അപകടത്തിലൂടെ ആണ്.പിന്നീട് അതിലേക്ക് കൂടുതല്‍ ആളുകള്‍ അടുക്കുന്നു.ആവശ്യങ്ങള്‍ പലതാണ് പലര്‍ക്കെങ്കിലും ഒറ്റ ലക്‌ഷ്യം ആണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്.അതെ,മനുഷ്യ രാശിയുടെ മുഴുവന്‍ ആവശ്യവും ഇതായിരിക്കണം.പണം.പണം സമ്പാദിക്കാന്‍ നല്ലത് പോലെ പ്രയത്നിക്കണം.അതിലേറെ പ്രയത്നിക്കണം ഒരു മോഹിപ്പിക്കുന്ന തുക ലഭിക്കുവാന്‍.ആ മോഹിപ്പിക്കുന്ന തുകയിലേക്ക് അടുക്കുന്ന വിദ്യ ആണ് അവരുടെ കയ്യില്‍ ഉള്ളത്.എന്നാല്‍ മത്സരത്തിലെ 29 ചോദ്യങ്ങളുടെയും ഉത്തരം കണ്ടെത്തുക അവരുടെ എല്ലാം മുന്നില്‍ ഉള്ള പ്രശ്നം ആണ്.ഇത് വരെയും അവസാന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കും കഴിയാത്തത് കൊണ്ട് തന്നെ സമ്മാനത്തുക പതിമൂന്നു മില്യന്‍ ഡോളര്‍ ആയിട്ടുണ്ട്‌.

   അജയരായി പോകുന്ന ക്വിസ് ഷോയില്‍ സാധാരണക്കാരായ കുറച്ചു ആളുകള്‍ തങ്ങളുടെ സ്വപ്നം സഫലീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുണ്ടാകും എന്നത് കോമഡിയുടെ അകമ്പടിയോടെ ഒരു ത്രില്ലര്‍ ചിത്രമായി ആണ് ‘The Quiz Show Scandal” അവതരിപ്പിച്ചിരിക്കുന്നത്.കഥയുടെ കൌതുകം തന്നെ ആണ് ചിത്രത്തിനോട് ഉള്ള താല്‍പ്പര്യം കൂട്ടുന്നത്‌.അതിനോടൊപ്പം പ്രവചിക്കാന്‍ കഴിയുന്ന ഒരു കഥയില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് കൂടി കൊണ്ട് വന്നപ്പോള്‍ ചിത്രം നല്ല തൃപ്തി നല്‍കി.കൊറിയന്‍ സിനിമ പ്രേക്ഷകര്‍ക്ക്‌ കണ്ടു നോക്കാവുന്ന ഒരു ചിത്രം.

  സിനിമയുടെ ലിങ്ക് എന്റെ Telegram Channel ല്‍ ലഭ്യമാണ്.

Channel Link: t.me/MHviews

944.Derailed(Korean,2016)

944.Derailed(Korean,2016)
       Action,Crime.

   
       ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാം ചോദ്യങ്ങള്‍ മാത്രം ആകും.

  ഹ്യുംഗ്-സുക്,ജിന്‍ ഇല്‍.സുംഗ് ഹോ എന്നിവരാണിവര്‍.ഇവരില്‍ രണ്ടു പേര്‍ക്ക് അവരുടെ സ്വന്തമായതിനെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ തട്ടിയെടുക്കാന്‍ ആണ് ശ്രമിക്കുന്നത്.അങ്ങനെ അത് തന്‍റെ പ്രിയപ്പെട്ടതാക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ സംഭവങ്ങള്‍ എല്ലാം മാറി പോവുകയാണ്.ജീവിതത്തിലെ ദാരിദ്ര്യം ആണ് ഒരു കൂട്ടരേ ആ അവസ്ഥയില്‍ എത്തിച്ചത്.അവര്‍ അതിനായി തിരഞ്ഞെടുത്ത വഴി തെറ്റിയത് കൊണ്ടാകാം പരസ്പ്പരം ബന്ധിപ്പിക്കുന്ന ഈ സംഭവങ്ങളുടെ തുടക്കം അത്തരം ചില സംഭവങ്ങളിലൂടെ ആയിരുന്നു ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണവും.

   മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് Derailed.വഴി തെറ്റിയ ജീവിതങ്ങള്‍.അവരെ നേര്‍വഴിക്കു കൊണ്ട് വന്നു പുണ്യവാന്മാര്‍ ഒന്നും ആക്കുന്നില്ല എങ്ങും.സിനിമയില്‍ കാണുന്നതിനും അപ്പുറം അത്തരത്തില്‍ ഉള്ള ഒരു വലിയ ശതമാനം ആളുകളും അവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ മാത്രേ ശ്രമിക്കാറും ഉള്ളൂ.വളരെ സത്യസന്ധമായ കഥാപാത്രങ്ങള്‍,കഥയും അങ്ങനെ തന്നെ.സസ്പന്‍സ് /മിസ്റ്ററി ഘടകങ്ങള്‍ ഒന്നും ഉണ്ടാകില്ല.പക്ഷെ തെരുവില്‍ നിന്നുമുള്ള ചെറിയ തെറ്റുകള്‍ക്ക് പിന്നിലൂടെ പോകുന്നവരും,അല്‍പ്പം മാറ്റത്തോടെ ആണെങ്കിലും ആ ജീവിതത്തെ പിന്തുടരുന്നവരും ഓക്കെ ആയി നോക്കുമ്പോള്‍ ‘Deranged’ പ്രേക്ഷകന് നല്ല ഒരു അനുഭവമാണ്.പ്രത്യേകിച്ചും ക്ലൈമാക്സ്!!അതില്‍ ദയ ആണോ അതോ ജീവന്‍ എടുക്കാന്‍ ഉള്ള ത്വര ആയിരുന്നോ കഥാപാത്രങ്ങളില്‍ എന്ന് സംശയിക്കാം.

കാണാന്‍ ശ്രമിക്കുക.

സിനിമയുടെ telegram ലിങ്ക് http://www.movieholicviews.blogspot ല്‍ ലഭ്യമാണ്..

Telegram link: t.me/mhviews

943.6ixty Nin9(Thai,1999)

943.6ixty Nin9(Thai,1999)
       Mystery,Thriller

    മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്‌.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല ‘തും’  എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായി വരെ സ്വപ്നം കാണുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ‘തും’ തന്‍റെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു ചോദിച്ച ചോദ്യം ഇതായിരുന്നു.”ഒരു പെട്ടി നിറയെ പണം നിന്റെ വാതിലിനു മുന്നില്‍ കണ്ടാല്‍ നീ എന്ത് ചെയ്യും”?

     പ്രേക്ഷകനും തോന്നും ‘ശരിയാണ്,ഒരു പെട്ടി നിറയെ പണം കിട്ടിയാല്‍ എന്ത് ചെയ്യാം’ എന്ന്.പക്ഷെ ഒന്ന് കാത്തിരിക്കണം.കാരണം ആ പണത്തിനു പിന്നാലെ ധാരാളം ആളുകള്‍ ഉണ്ട്.അറിഞ്ഞും അറിയാതെയും വരുന്നവര്‍.അവരില്‍ ഭൂരിഭാഗത്തിന്റെയും വിധി സമാനമായിരുന്നു.അധോലോകവും ,സാധാരണക്കാരനും എന്തിനു പോലീസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.തുമ്മിന്റെ ഒരു ദിവസത്തെ ജീവിതം ആണ് ‘6ixty Nin9″ എന്ന തായ്‌ ചിത്രത്തിന്റെ കഥ.എന്ത് കൊണ്ടാണ് ഈ രീതിയില്‍ ചിത്രത്തിന്റെ പേര് എന്നല്ലേ?അത് ഒരു വലിയ രഹസ്യമാണ്.രസകരവുമാണ്‌.

   തായ് സിനിമയിലെ ‘Pulp Fiction’ എന്നായിരുന്നു ഈ ചിത്രത്തെ നിരൂപകര്‍ വാഴ്ത്തിയത്.മികച്ച സിനിമകളില്‍ ഒന്ന് എന്ന് തന്നെ പറയേണ്ടി വരും.ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത,ചടുലമായ കഥ.അതിനോടൊപ്പം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത്‌ എന്നാ ആകാംക്ഷ.ഒരു മികച്ച ചിത്രം വേറെ എന്താണ് പ്രേക്ഷകന് നല്‍കാനുള്ളത്?ധാരാളം കഥാപാത്രങ്ങള്‍ വരുന്ന ഈ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കഥയും ഉണ്ട്.എന്നാല്‍ എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണ്.മനസ്സിനെ മാറ്റുന്ന ആ വസ്തുവിന് മരണത്തിനെ വിളിച്ചു വരുത്താനും കഴിവുണ്ട്.

മികച്ച തായ് ചിത്രങ്ങളില്‍ ഒന്നാണ് 6ixty Nin9.ചിത്രം telegram ല്‍ ലഭ്യമാണ്.
ചാനല്‍ ലിങ്ക് ബ്ലോഗില്‍ ലഭ്യമാണ്
http://www.movieholicviews.blogspot.ca

Telegram link:- t.me/mhviews

942.Deranged(Korean,2012)

942.Deranged(Korean,2012)
       Thriller

        രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആണ് അയാള്‍ പുഴയിലെ വെള്ളത്തില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒരു വസ്തു കണ്ടത്.അതെന്താണെന്ന് നോക്കാനുള്ള ശ്രമത്തില്‍ അയാള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു.എന്നാല്‍ അത് എന്താണെന്ന് നോക്കിയപ്പോള്‍ അയാള്‍ ഭയപ്പെട്ടു.കാരണം അതൊരു മൃതദേഹം ആയിരുന്നു.ഭീകരമായ രൂപത്തില്‍ കാണപ്പെട്ട മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ വീണ്ടും വീണ്ടും മൃതദേഹങ്ങള്‍ കാണപ്പെട്ടു തുടങ്ങി.മനുഷ്യനാല്‍ സാധ്യമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ ആയിരുന്നില്ല.പകരം എന്താണ് അത്?

   രാജ്യമെമ്പാടും പടര്‍ന്ന ഒരു പ്രത്യേക തരാം ദുരൂഹമായ അവസ്ഥയുടെ കഥയാണ് Deranged അവതരിപ്പിക്കുന്നത്‌.മനുഷ്യനെ ബാധിക്കുന്ന/ബാധിക്കാവുന്ന ഏതു മാരക അവസ്ഥയ്ക്കും പിന്നില്‍ കണ്ടെത്തുന്ന മികച്ച ഭാവനകളുടെ മിശ്രിതം ആണ് Deranged.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളില്‍ മികച്ചതെന്നു പറയാവുന്ന ഒന്ന്.മുഖ്യ കാരണം ,കൊറിയന്‍ സിനിമകളില്‍ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള കൂടുതല്‍ വൈകാരികമായ പശ്ചാത്തലം.സമാന സിനിമകളുടെ റീമേക്കുകളില്‍ പോലും പലപ്പോഴും അന്യമാകുന്ന ഒന്നാണിത്.അത്തരത്തില്‍ ഉള്ള സമീപനം ചിത്രത്തിന് കൊണ്ട് വരുന്ന ദുരൂഹതയും ഭയവും ഏറെയാണ്‌.

  ഇവിടെ ജീവിക്കാനായി പൊരുതുന്ന തന്‍റെ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ജേ-ഹ്യൂക്കിന്റെ കഥ ആണെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയുടെ സ്വാര്‍ത്ഥതയും ദയയും എല്ലാം സിനിമയുടെ ഒഴുക്കിനെ നന്നായി സ്വധീനിക്കുന്നും ഉണ്ട്.പ്രത്യേകിച്ച് താന്‍ അന്വേഷിച്ചു ഇറങ്ങിയ സാധനം കയ്യില്‍ കിട്ടുമ്പോള്‍ ജേ-ഹ്യൂക്ക് ചെയ്യുന്നതും അതിന്റെ അനന്തര ഫലങ്ങളും എല്ലാം.അതിനൊപ്പം മനുഷ്യനിലെ ഏറ്റവും ഭയങ്കരമായ വിഷം.മറ്റുള്ളവന്റെ ജീവന് വില കല്‍പ്പിക്കാതെ ലാഭ കണക്കുകള്‍ക്ക്‌ പുറകെ ഓടുന്ന ജീവിതങ്ങള്‍.

കേട്ട് പഴകിയ കഥ ആണെങ്കില്‍ കൂടിയും മികച്ച ട്രീട്ട്മെന്റ്റ് ആണ് ഈ കൊറിയന്‍ Survival Thriller അവതരിപ്പിക്കുന്നത്‌.Deranged മികച്ച ഒരു സിനിമ പരിശ്രമം ആണ്.ക്ലീഷേ ആയ വിഷയത്തിനു ആഴമേറിയ അവതരണ ശൈലി നല്‍കിയ ഒന്ന്.കൊറിയന്‍ സിനിമകളിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു Deranged നേടിയതും.

941.Reasonable Doubt(English,2014)

941.Reasonable Doubt(English,2014)
      Crime,Mystery

        അടുത്തായി ജയിച്ച കേസിന്‍റെ വിജയാഘോഷങ്ങള്‍ മദ്യത്തിലേക്ക് നയിച്ചപ്പോള്‍,ഒരു ടാക്സി വിളിച്ചു പോകാമായിരുന്നിട്ടും ചിക്കാഗോയിലെ യുവ അറ്റോര്‍ണി ആയ മിച്ച് സ്വന്തം കാറില്‍ ഡ്രൈവ് ചെയ്തു പോകാന്‍ തന്നെ തീരുമാനിച്ചു.എന്നാല്‍ പോകുന്ന വഴി ഒരാളെ വണ്ടി ഇടിക്കുകയും മിച്ച് പരിഭ്രാന്തന്‍ ആവുകയും ചെയ്യുന്നു.അതിനു വലിയൊരു കാരണം ഉണ്ടായിരുന്നു.തന്‍റെ ഭാവി പോലും മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കി എന്ന കാരണം കൊണ്ട് അയാള്‍ക്ക്‌ നഷ്ടമായേക്കാം.അത് കൊണ്ട് തന്നെ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ നിന്നും ഒരു ആംബുലന്‍സ് വിളിച്ചതിന് ശേഷം അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു.

   എന്നാല്‍ പിറ്റേ ദിവസം ആ അപകടത്തിലേക്ക് ഉള്ള  സൂചനകള്‍ പതിയെ കൊണ്ടെത്തിക്കുന്നത് മറ്റൊരു പ്രതിയിലേക്ക് ആയിരുന്നു.മിച്ചിന് കുറ്റബോധം തോന്നുന്നു.തന്‍റെ ചെയ്തികള്‍ക്ക് മറ്റൊരാള്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു.മിച്ചിന്റെ മനസാക്ഷി അതിനു അനുവദിക്കുന്നില്ല.അയാള്‍ വേറെ രീതിയില്‍ ആ കേസ് കൈകാര്യം ചെയ്യാന്‍ നോക്കുന്നു.എന്നാല്‍ മിച് എടുത്ത തീരുമാനം ശരിയായിരുന്നോ?കാരണം .സമാന സ്വഭാവമുള്ള കൊലപാതകങ്ങള്‍ വീണ്ടും അരങ്ങേറുന്നു.ഒരു പരമ്പര കൊലയാളിയുടെ സാന്നിദ്ധ്യം പോലീസ് സംശയിക്കുന്നു.

   നല്ല ഒരു പ്രമേയം കയ്യില്‍ ഉണ്ടായിരുന്നിട്ടും അതിനു ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് തോന്നി.നിലവാര തകര്‍ച്ച അല്ലായിരുന്നു ചിത്രത്തിന്റെ പ്രശ്നം.പക്ഷെ ഗ്രിപ്പിംഗ് ആയ ഒരു മൂഡ്‌ നിലനിര്‍ത്താന്‍ സാധിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌.ചിത്രം കൂടുതല്‍ predictable ആയതു പോലെ തോന്നി.മികച്ച ഒരു സിനിമ ആയി മാറുന്നതില്‍ അതാണ്‌ തടസ്സം നിന്നത്.എന്നാല്‍ക്കൂടിയും ഒരു ശരാശരി ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം സംതൃപ്തി നല്‍കി.

  

Design a site like this with WordPress.com
Get started