807.HAPPY DEATH DAY(ENGLISH,2017)

807.HAPPY DEATH DAY(ENGLISH,2017),|

Thriller|Mystery|Fantasy|,
Director:-Christopher Landon,
Characters Played by:-Jessica Rothe, Israel Broussard, Ruby Modine

MH Views rating:2.75/5

“Happy Death Day”-‘When Groundhog Day’ meets ‘Scream’

   തന്‍റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തനവും, ഒരേ ദിവസം ആണ് പല തരത്തില്‍  പിന്നീട് പല ദിവസങ്ങലുമായി ജീവിക്കുന്നത് എന്ന വിവരം തെരേസയുടെ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിച്ചത്.സ്വന്തം ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതെ ജീവിച്ചിരുന്ന അവള്‍ തന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 18 നു ഫോണില്‍ റിങ്ങ്ടോണ്‍ കേട്ട് ഉണരുമ്പോള്‍ കാര്‍ട്ടര്‍ എന്ന സഹപാഠിയുടെ റൂമില്‍ ആയിരുന്നു.അതിനു ശേഷം നടക്കുന്ന ഓരോ സംഭവങ്ങളും പിന്നീട് ഉള്ള ദിവസങ്ങളില്‍ ആവര്‍ത്തിച്ചു വരുന്നതായി അവള്‍ കാണുന്നു.

   കാര്ട്ടരിന്റെ മുറിയില്‍ ഉറക്കം ഉണരുന്നത് മുതല്‍ മുഖമൂടി വച്ച ഒരാള്‍ അവളെ പിന്നീട് കൊല്ലുന്നത് വരെയുള്ള സംഭവങ്ങള്‍ പിറ്റേ ദിവസം ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം പോലെ ആണ് അവള്‍ക്കു തോന്നുക.തെരേസ അവളുടെ ജീവിതത്തില്‍ പിന്നീട് അവളുടെ തന്നെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു.യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി അവള്‍ക്കു ഇതിനു പിന്നിലുണ്ടായിരുന്നു.

  എന്നാല്‍ പലപ്പോഴും അവളുടെ വിധി ഒന്ന് തന്നെ ആയിരുന്നുവെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.തെരേസ,സ്വയമായി അവളുടെ കൊലയാളിയെ തേടി ഇറങ്ങുന്നതനു ചിത്രത്തിന്റെ പ്രമേയം.പക്ഷെ അതിനായി അവള്‍ക്കു ജീവിതത്തിലെ ഓരോ സംഭവങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു.തെരേസ അവളുടെ കൊലയാളിയെ കണ്ടെത്തുമോ?ഈ ടൈം ലൂപ്പില്‍ നിന്നും അവള്‍ക്കു രക്ഷപ്പെടാന്‍ ആകുമോ?സെപ്റ്റംബര്‍ 19 എന്ന ദിവസം അവള്‍ക്കു അന്യമാണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

ടൈം ലൂപ് പ്രമേയമായി സാദൃശ്യം ഉള്ള പ്ലോട്ടുകളുമായി അടുത്ത് ഇറങ്ങിയ ചിത്രങ്ങളാണ് “Before I Sleep”,”Happy Death Day” എന്നിവ.രണ്ടു വിദ്യാര്‍ത്ഥിനികള്‍ടൈം ലൂപ്പില്‍ അകപ്പെടുന്നതാണ് രണ്ടു കഥയുടെയും പ്രമേയം.തന്‍റെ കൊലയാളിയെ കണ്ടെത്തുക,സ്വഭാവ സമീപനങ്ങളിലെ മാറ്റം വരുത്തല്‍ തുടങ്ങിയവ രണ്ടു ചിത്രങ്ങളിലെയും പൊതു ഘടകങ്ങള്‍ ആയിരുന്നെങ്കിലും ക്ലൈമാക്സ് രണ്ടു ചിത്രതിലും അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ പ്രകടമായ വ്യത്യാസം ഉണ്ട്.പ്രത്യേകിച്ചും അടുത്ത ദിവസം അവര്‍ എങ്ങനെ നോക്കി കാണുന്നു എന്നതില്‍.സിനിമ എന്ന നിലയില്‍ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും.

806.CROOKED HOUSE(ENGLISH,2017)

806.CROOKED HOUSE(ENGLISH,2017),|Mystery|Thriller|
       Dir:-Gilles Paquet-Brenner
       Characters Played by: Christina Hendricks, Honor Kneafsey, Gillian Anderson
     
MH Views rating: 2.75/5

    സ്റ്റീഫന്‍ കിംഗ്‌,അഗത ക്രിസ്റ്റി തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ക്ക് സിനിമ ലോകത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നു എപ്പോഴും.ഇവരുടെ രണ്ടു പേരുടെയും കഥകള്‍ ചിത്രങ്ങള്‍ ആയി ഇപ്പോഴും പലതും ഇറങ്ങുന്നത് കൊണ്ടാണ് ഇരുവരെയും ഒരേ ലീഗില്‍ ഉള്‍പ്പെടുത്തിയത്.കഥകളില്‍ ഒക്കെ വ്യക്തമായ ശൈലി വ്യത്യാസം ഇവരില്‍ രണ്ടു പേരിലും കാണാന്‍ സാധിക്കുമെങ്കിലും.അഗത ക്രിസ്റ്റിയുടെ Poirot എന്ന കുറ്റാന്വേഷണ വിദഗ്ധന്‍ ഇതിഹാസം ആയതു പോലെ സ്റ്റെഫാന്‍ കിങ്ങിന്റെ സിഗ്നേച്ചര്‍ കഥാപാത്രമായി മാറി IT ലെ കോമാളി.

   ഇനി സിനിമയിലേക്ക്.Crooked House ഒരു കുറ്റാന്വേഷണ സിനിമയാണ്.എംബസി ഉദ്യോഗസ്ഥന്‍ ആയിരുന്ന ചാര്‍ല്സ് ഹേയ്വാര്‍ഡ്‌ തന്‍റെ ജോലി വ്യക്തിപരമായ കാരണങ്ങളാല്‍  ഉപേക്ഷിച്ച് ഒരു കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്,തന്‍റെ അച്ഛന്റെ പാത പിന്തുടര്‍ന്ന്.സോഫിയ എന്ന ഒരു യുവതി ഒരു ദിവസം ചാര്‍ല്സിനെ കാണാന്‍ എത്തുന്നു.ധനികനായ അവരുടെ മുത്തശന്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഹൃദയാഘാതം ആണ് മരണത്തിനു കാരണം എന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് ഇന്‍സുലിന്‍ കുപ്പിയില്‍ വിഷം മാറ്റി വച്ച് ആരോ ചെയ്ത കൊലപാതകം ആണെന്നുള്ള സൂചന ലഭിച്ചു തുടങ്ങിയിരുന്നു.

  പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ അരിസ്ട്ടിദ് ലയനിടിസ് കൊല്ലപ്പെട്ട ആ ബംഗ്ലാവില്‍ തന്നെ ഉണ്ടാകും കൊലപാതകി എന്ന് സോഫിയ വിശ്വസിക്കുന്നു.പോലീസ് ആ രഹസ്യം കണ്ടെത്തുന്നതിനു മുന്‍പ് ചാര്‍ല്സ് ആ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ അവള്‍ അഭ്യര്‍ത്ഥിക്കുന്നു.ചാര്‍ല്സ് തീരുമാനം എടുക്കാന്‍ ആകാതെ കുഴയുമ്പോള്‍ ആണ് ചാര്‍ല്സിന്റെ പിതാവിന്റെ സുഹൃത്തായ സ്കോട്ട്ലന്റ് ഉദ്യോഗസ്ഥന്‍ ചാര്‍ല്സിനോട് കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നു.അതിനു അയാള്‍ക്ക്‌ വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.ലയനിടിസിനു ഉള്ള പല അന്താരാഷ്ട്ര ബിസിനസ്സുകളിലും പല വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധം ഉണ്ടായിരുന്നു.അവര്‍ ആരെങ്കിലും ആണോ ഇത് ചെയ്തതെന്ന് അറിയാന്‍ ഉള്ള ആഗ്രഹം ആയിരുന്നു സ്കോട്ട്ലന്റ് യാര്‍ഡിന് ആ കേസില്‍ ഉള്ള താല്‍പ്പര്യം.

  ചാര്‍ല്സ് അന്വേഷണം ഏറ്റെടുക്കുന്നു.അയാള്‍ അതിനായി ആ വീട്ടിലേക്കു പോകുന്നു.ലയനിടിസ് എന്ന കോടീശ്വരന്റെ സാമ്രാജ്യത്തിന്റെ രഹസ്യങ്ങളുടെ നിഗൂഡത പോലെ തന്നെ നിഗൂഡത പേറി ജീവിക്കുന്ന അയാളുടെ മക്കള്‍,ബന്ധുക്കള്‍ എന്നിവര്‍.അവിടെ ഉള്ള എല്ലാവരിലും കൊലപാതകി ആണെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു.കേസന്വേഷണം നടത്താന്‍ സമീപിച്ച സോഫിയയില്‍ പോലും.ചാര്‍ല്സിന്റെ അന്വേഷണത്തില്‍ കൊലപാതകിയെ കണ്ടെത്താന്‍ സാധിക്കുമോ?ആരാണ് യഥാര്‍ത്ഥ കൊലപാതകി?എന്തായിരുന്നു ആ കൊലപാതകത്തിന്റെ ഉദ്ദേശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഈ ചിത്രത്തില്‍ Poirot നു കൊടുത്ത പോലെ ഉള്ള ഒരു കഥാപാത്ര സൃഷ്ടിക്ക് അഗത ശ്രമിച്ചില്ല എന്ന് തോന്നും.കാരണം,പലപ്പോഴും അപ്രസക്തമായിരുന്നു അയാളുടെ ഇടപെടലുകള്‍ ആ അന്വേഷണത്തില്‍.അപൂര്‍വ്വം ആയി മാത്രം ആയിരുന്നു അയാളില്‍ കുറ്റാന്വേഷകന്‍ എന്ന ഗുണം കാണാന്‍ സാധിക്കുക.ഇത് മനപ്പൂര്‍വം ആണെന്നും തോന്നുന്നു.കാരണം,അഗതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത് ആ വലിയ ബംഗ്ലാവിലെ നിഗൂഡതയുടെ കഥയാണ്.സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഷേധത്തിന്റെ കഥ ആയിരുന്നു.

805.THE TRUTH BENEATH(KOREAN,2016)

805.                              THE TRUTH BENEATH(KOREAN,2016),|Mystery|Crime|

                      Director: Kyoung-mi Lee
                       Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .

    രാഷ്ട്രീയം പ്രധാന വിഷയം ആയി ആരംഭിക്കുന്ന The Truth Beneath എന്ന കൊറിയന്‍ ചിത്രം പിന്നീട് ഒരു മിസ്റ്ററി/ക്രൈം ചിത്രം ആയി മാറുന്നു.നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കുന്ന ചാന്‍ ജോംഗ് കുറെ കാലങ്ങളായി അനൌന്സര്‍ ആയി ജോലി ചെയ്യുകയായിരുന്നു.എന്നാല്‍ ഇത്തവണ ഇലക്ഷന്‍ ജയിക്കണം എന്ന ആഗ്രഹത്തോടെ തന്നെ അയാള്‍ പ്രചരണം തുടങ്ങുന്നു തന്‍റെ കന്നിയങ്കത്തില്‍.ആദ്യ ദിവസം അയാളുടെ ഭാര്യ ഹോംഗ് യോണും ഉത്സാഹത്തോടെ തന്‍റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായി.

  എന്നാല്‍ അന്ന് അവരെ വരവേറ്റ വാര്‍ത്ത അവരുടെ ടീനെജ്കാരിയായ മകള്‍ മിന്‍-ജിന്നിനെ കാണുന്നില്ല എന്നതായിരുന്നു.പ്രത്യേകതരം സ്വഭാവക്കാരി ആയ മിന്‍ ജിന്നിന്റെ തിരോധാനം അവര്‍ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ പിന്നീട് മനസ്സിലായി സംഭവം അല്‍പ്പം ഗൌരവം ഉള്ളതാണ് എന്ന്.ഇലക്ഷന്‍ പ്രചരണം തുടര്‍ന്ന ചാന്‍ ഗോംഗ് മകളുടെ തിരോധാനം ഇലക്ഷനില്‍ സഹതാപ വോട്ടുകള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഹോംഗ് യോണ്‍ മകളെ കണ്ടെത്താന്‍ ഒറ്റയ്ക്ക് ഇറങ്ങി തിരിക്കുന്നു.തെളിവുകള്‍ ഇല്ലാതെ പോലീസും.

   യോംഗ് ഹോന്‍ മകളുമായി ബന്ധം ഉള്ളവരെയും,അവള്‍ സ്ഥിരം ഫോണ്‍ വിളിക്കുന്നവരെയും അത് പോലെ മെയില്‍ അയക്കുന്നവരെയും എല്ലാം നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ തുടങ്ങി.അവരുടെ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് മിന്‍-ജിന്നിന്‍റെ സ്വഭാവം അവര്‍ കരുതിയത്‌ പോലെ അല്ല എന്ന് മനസ്സിലാകുന്നത്‌.ഇതിന്റെ ഇടയ്ക്ക് അവളുടെ മറവു ചെയ്യപ്പെട്ട ശരീരം ലഭിക്കുന്നു.

  ആരാണ് യഥാര്‍ത്ഥത്തില്‍ അവളെ കൊല്ലപ്പെടുത്തിയത്?അവളുടെ സുഹൃത്തുക്കള്‍ക്ക് അതില്‍ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും ആണോ?യോംഗ് ഹോന്നിന്റെ ഈ ഒറ്റയാള്‍ അന്വേഷണം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.പ്രേക്ഷകനെ കേസില്‍ പ്രതികള്‍ ആണെന്ന് ഉള്ള ധാരണ നല്‍കാന്‍ പല കഥാപാത്രങ്ങളിലൂടെയും ശ്രമിക്കുന്നുണ്ട്.എന്നാല്‍ക്കൂടിയും അധികം പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ നല്ല ഒരു കൊറിയന്‍ ചിത്രം ആകും പ്രേക്ഷകന്റെ മുന്നില്‍ അവസാനിക്കുക.

804.BEFORE I FALL(ENGLISH,2017)

804.BEFORE I FALL(ENGLISH,2017),|Fantasy|Mystery|
       Dir:Ry Russo-Young
        Characters Played by: Zoey Deutch, Halston Sage, Cynthy Wu

      “ടൈം ലൂപ്” പ്രധാന പ്രമേയമായി വന്ന ധിത്രങ്ങള്‍ ഒരുപാട് ഉണ്ട് പല ഭാഷകളിലായി.”Groundhog Day” എന്ന ബില്‍ മറെ ചിത്രം ആണ് ഈ വിഭാഗത്തിലെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നത്.സ്പാനിഷ് ചിത്രം “Los cronocrímenes” (Time Crimes) ,Triangle, തുടങ്ങി നീണ്ടു കിടക്കുന്ന ഒരു ലിസ്റ്റ് ആണ് ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളുടെ ആയുള്ളതു,പ്രധാന കഥാപാത്രം/കഥാപാത്രങ്ങള്‍ ഒരു പ്രത്യേക സമയ പരിധിക്കുള്ളില്‍ അവരുടെ ജീവിതം തളയ്ക്കപ്പെടുന്നു.എന്നും ഒരേ ജീവിതം തന്നെ ഒരേ രീതിയില്‍ അല്ലെങ്കില്‍ ആ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മറ്റൊരു രീതിയിലേക്ക് പോകുന്ന അവസ്ഥ.

    “Before I Sleep” എന്ന ലോറന്‍ ഒലിവറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 12,Cupid’s Day ആയി ആചരിക്കുമ്പോള്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയ സമാന്ത അന്നത്തെ ദിവസം കൂട്ടുകാരികളോട് ഒപ്പം പല കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു.പതിവ് രീതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ക്കു അന്ന് ലഭിച്ച പുഷപ്പങ്ങളും അന്നത്തെ ദിവസം വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ വച്ചുള്ള പാര്‍ട്ടിയിലെ പദ്ധതികളും എല്ലാമായിരുന്നു മനസ്സ് നിറയെ.എന്നാല്‍ സമാന്തയ്ക്ക് കൂട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു അതിഥി അന്ന് ആ പാര്‍ട്ടിയില്‍ എത്തി ചേരുന്നു.അവിടെ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം നാല്‍വര്‍ സംഘം യാത്ര തിരിക്കുമ്പോള്‍ ഒരു അപകടം ഉണ്ടാകുന്നു.

 പിറ്റേന്ന് രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ സമാന്ത തലേ ദിവസത്തെ കാര്യങ്ങള്‍ അത് പോലെ നടക്കുന്നതായി മനസ്സിലാക്കുന്നു.തലേ ദിവസം നടന്ന സംഭവങ്ങള്‍ എന്ന് കരുതിയത്‌ ഒരു സ്വപ്നം ആണോ?അതോ?അന്ന് ആ പാര്‍ട്ടിയില്‍ വന്ന അതിഥി ആരായിരുന്നു?”Before I Sleep” ന്‍റെ ബാകി കഥ അതാണ്‌.

  നല്ല പശ്ചാത്തല സംഗീതവും ചിത്രത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിച്ച ടീനേജ് കഥാപാത്രങ്ങളും ആണ് സിനിമയുടെ പ്രധാന ഘടകങ്ങള്‍.സമാന്ത അവളുടെ അത് വരെയുള്ള ജീവിതത്തില്‍ നടത്തിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ അവള്‍ക്കു കിട്ടിയ ഓരോ ദിവസവും ശ്രമിക്കുന്നു.അത് അവള്‍ തുടരുന്നു ഇനിയും മുന്നോട്ടു ദിവസങ്ങള്‍ എന്നെങ്കിലും പോകുമെന്ന് ഉള്ള പ്രതീക്ഷയില്‍.

      

803.BAD GENIUS(THAI,2017)

803.BAD GENIUS(THAI,2017),|Thriller|Crime|,Dir:- Nattawut Poonpiriya,*ing:-Chutimon Chuengcharoensukying, Eisaya Hosuwan, Teeradon Supapunpinyo.

 ഒറ്റ വരിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കഥ.”പരീക്ഷ എഴുതാന്‍ നിയമവിരുദ്ധമായ രീതിയില്‍ ,പണം വാങ്ങി സഹായം ചെയ്ത ബുദ്ധിശാലികളുടെ കഥ”.ഏറ്റവും വിരസമായ പരീക്ഷകളെ രണ്ടു മണിക്കൂറില്‍ അധികം ഉള്ള ഒരു സിനിമയായി അവതരിപ്പിച്ച് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത മികച്ച ചിത്രമായി മാറിയ തായ് സിനിമയാണ് Bad Genius.

  ശരിക്കും ഈ ചിത്രം അത്ഭുതപ്പെടുത്തി കളഞ്ഞൂ.എഡിറ്റിംഗ് വേഗത ഒക്കെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച് യാതാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ഇത്രയും മികവുറ്റ രീതിയില്‍ അവതരിപ്പിച്ചത് തന്നെ ഒരു അത്ഭുതമാണ്.”ഓംഗ്-ബാക്ക്” ഒരു കാലത്ത് തായ് സിനിമകളില്‍ നിന്നും ലോകം ആകമാനം പടര്‍ന്നു പിടിച്ച തരംഗമായിരുന്നു.എന്നാല്‍ കളക്ഷനില്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും ഓംഗ്-ബാക്കിനെ പോലും പിന്തള്ളി ആണ് പുതുമുഖം ആയ Chutimon Chuengcharoensukying പ്രധാന കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ച ഈ ചിത്രം പ്രശസ്തി നേടുന്നത്.

   ഒരു സ്ക്കൂളും കുറച്ചു വിദ്യാര്‍ത്ഥികളും ആണ് പ്രധാന കഥാപാത്രങ്ങള്‍.അതീവ ബുദ്ധിശാലി ആയ ലിന്നിന് തന്‍റെ പിതാവിന്റെ അധ്യാപക ജോലി കൊണ്ട് തന്‍റെ സ്വപ്‌നങ്ങള്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന ചിന്തയില്‍ ആണ് അവള്‍ പരീക്ഷകളില്‍ സുഹൃത്തുക്കളെ പണം വാങ്ങി സഹായിക്കാം എന്ന് സമ്മതിക്കുന്നത്.സാധാരണ രീതിയില്‍ ഉള്ള കോപ്പിയടി ആയിരുന്നില്ല അത്.ലിന്‍ തന്‍റെ ബുദ്ധിയില്‍ കോപ്പിയടിയില്‍ പലതരം പുതിയ ടെക്നിക്കുകളും കൊണ്ട് വരുന്നു.സ്ക്കൊലര്‍ഷിപ് നേടി പഠിക്കുന്ന ലിന്നിന്റെ സഹായത്തോടെ ധനികരായ ധാരാളം വിദ്യാര്‍ഥികള്‍ വിജയങ്ങള്‍ നേടി തുടങ്ങി.

  എന്നാല്‍ പിന്നീട് അവരുടെ അതിബുദ്ധി അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെടുന്ന പരീക്ഷകളില്‍ കൂടി പ്രയോഗിക്കാന്‍ ശ്രമം തുടങ്ങുന്നു.ലിന്നിനും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?അതാണ്‌ ചിത്രത്തിന്റെ ബാക്കി കഥ പറയുന്നത്.പുതുമുഖങ്ങളുടെ അഭിനയം മികച്ചതായിരുന്നു.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒനാണു തായ് ഭാഷയില്‍ നിന്നുമുള്ള ഈ അത്ഭുത ത്രില്ലര്‍.എല്ലാതരം സിനിമകളുടെ ആസ്വാദകരെയും ഒരു പോലെ തൃപ്തിപ്പെടുന്ന ചിത്രമാണ് Bad Genius.

802.LAST HOUSE ON THE LEFT(ENGLISH,2009)

802.LAST HOUSE ON THE LEFT(ENGLISH,2009),|Thriller|Horror|,Dir:- Dennis Iliadis,*ing:-Garret Dillahunt, Monica Potter, Tony Goldwyn.

  അവധിക്കാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ജോണ്‍ തന്‍റെ കുടുംബവും ആയി അവധിക്കാല വസതിയില്‍ എത്തുന്നത്‌.ഒപ്പമുണ്ടായിരുന്ന മകള്‍ മേരി അവളുടെ കൂട്ടുകാരിയെ കാണാനായി പോയി.ഒരു കടയില്‍ ജോലി ചെയ്തിരുന്ന അവളുടെ കൂട്ടുകാരിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് അന്ന് രാത്രി അവളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അല്‍പ്പം കൂടി എരിവു പകരുന്ന വസ്തുവുമായി ഒരു യുവാവ് അവിടേക്ക് വരുന്നത്.

   അവന്റെയൊപ്പം പോകാന്‍ തീരുമാനിച്ച ഇരുവരും എത്തിച്ചേരുന്നത് വലിയൊരു അപകടത്തിലേക്ക് ആയിരുന്നു.അല്‍പ്പ ദിവസം മുന്‍പ് വലിയ രീതിയില്‍ കൊലപാതകം നടത്തി ഇറങ്ങിയ ക്രൂരരായ ഒരു കൂട്ടം ആളുകളുടെ അടുക്കല്‍.അവിടെ നിന്നും അവര്‍ രക്ഷപ്പെടുമോ?ചിത്രത്തിന്റെ കഥ ഇതാണ്.

  ക്ലീഷേകള്‍ നിറഞ്ഞ സ്ഥിരം ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ സ്റ്റോറി ലൈന്‍ തന്നെ ആണ് ഈ ചിത്രത്തിലും ഉള്ളത്.1972 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം സംവിധാനം ചെയ്ത വെസ് ക്രേവന്‍ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.അന്ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും വലിയ ഒരു കാന്‍വാസില്‍ ചിത്രം അവതരിപ്പിക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചതും.Torture Porn വിഭാഗം പ്രബലമായിരുന്ന ഒരു കാലത്ത് നിര്‍മിച്ച ചിത്രം ആയതു കൊണ്ട് തന്നെ അത്തരം ഒരു രീതിയില്‍ ആയിരുന്നു ചിത്രം അവതരിപ്പിച്ചിരുന്നതും.B grade ചിത്രം എന്ന് വിളിക്കാവുന്ന ഒന്ന് ആയിരുന്നിട്ടു കൂടി സാമ്പത്തികമായി ചിത്രം വിജയിച്ചിരുന്നു.കാരണം ചിത്രം അവതരിപ്പിച്ച ഴോന്രെയോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നത് ആണ് ഒരു കാരണം.

801.JOINT SECURITY AREA(KOREAN,2000)

801.JOINT SECURITY AREA(KOREAN,2000),|Thriller|Drama|,Dir:-Chan-wook Park,*ing:-Seong-san Jeong, Hyun-seok Kim .

  രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെയധികം മോശമായി നില നില്‍ക്കുന്ന 2 അയല്‍ രാജ്യങ്ങള്‍ ആണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും.കമ്യൂണിസ്റ്റുകള്‍ ആധിപത്യം നില നിര്‍ത്തിയ ഉത്തര കൊറിയ സ്വേചാധിപത്യം നില നിര്‍ത്തി.അമേരിക്കയുടെ സഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ദക്ഷിണ കൊറിയ സ്വതന്ത്രമായി.ഈ രണ്ടു രാജ്യങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന തന്ത്ര പ്രധാനമായ അതിര്‍ത്തി ആണ് JSA(Joint Security Area).ഒരു പാലത്തിനു അപ്പുറവും ഉള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായ രണ്ടു രാജ്യങ്ങള്‍.പരസ്പ്പരം ഉള്ള സുരക്ഷ ഭീഷണി കാരണം വളരെ പ്രാധാന്യത്തോടെ ആണ് രണ്ടു രാജ്യങ്ങളും ഈ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നതും.

    അതിര്‍ത്തികള്‍ അപകടകരമാകുന്ന അവസ്ഥയിലാണ് ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ രണ്ടു പട്ടാളക്കാരെ വധിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദക്ഷിണ കൊറിയന്‍ പട്ടാളക്കാരന്‍ ലീ സൂ ഹ്യൂക് പിടിയില്‍ ആകുന്നതു.ചെറിയ സംഭവങ്ങള്‍ പോലും പ്രശ്നങ്ങള്‍ വഷളാക്കുന്ന സ്ഥലത്ത് ഈ പ്രധാന സംഭവം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ശത്രുത കൂട്ടി.ദക്ഷിണ കൊറിയന്‍ സേന ലീ സ്യൂക്കിനെ രക്ഷിച്ചെങ്കിലും അത് ഉത്തര കൊറിയയ്ക്ക് അപമാനമായി തീര്‍ന്നൂ.ഈ അവസരത്തില്‍ ആണ് NNSC(Neutral Nations Supervisory Commission) ഉദ്യോഗസ്ഥ ആയ സോഫി സ്വിറ്റ്സര്‍ലന്‍ഡ് അന്നത്തെ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ എത്തുന്നത്‌.

   എന്നാല്‍ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ അന്നത്തെ രാത്രിയെ കുറിച്ച് ഇരു സേനയിലും ഉള്ള പട്ടാളക്കാര്‍ പറഞ്ഞതല്ല ശരിക്കുള്ള കഥ എന്ന സംശയത്തില്‍ എത്തുന്നു സോഫി.വൈരുധ്യങ്ങള്‍ ആയ മൊഴികള്‍ ആയിരുന്നു പലപ്പോഴും ആ കഥയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവത്തെ മാറ്റിയത്.അന്ന് രാത്രി അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ അവര്‍ തീരുമാനിക്കുന്നു.സോഫിക്ക് അന്നത്തെ സംഭവങ്ങളുടെ രഹസ്യം അറിയാന്‍ സാധിക്കുമോ?അന്നെന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?അതോ സോഫിയുടെ വെറും സംശയം മാത്രം ആയിരുന്നോ അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   രാഷ്ട്രീയ  സംഭവങ്ങള്‍ കാരണം ശത്രുക്കള്‍ ആകുന്ന രാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികളില്‍ പരസ്പ്പര അവിശ്വാസത്തോടെയാണ് സുരക്ഷ ഉറപ്പാക്കുന്നത്.എന്നാല്‍ ഇരു ഭാഗത്തും ഉള്ള ജനത.പ്രത്യേകിച്ചും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് വിഭാജിക്കപ്പെട്ടവര്‍ തമ്മില്‍ സ്വന്തം എന്ന ഭാവത്തിലുള്ള കൂട്ടുക്കെട്ടുകള്‍ കാണും.ഇത്തരം കലഹങ്ങള്‍ ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് കണ്ടറിയുമ്പോള്‍ ചിലപ്പോള്‍ നേരത്തെ ഉള്ള ചിന്തകള്‍ എല്ലാം തെറ്റാണ് എന്ന് മനസ്സിലാകാന്‍ വരെ സാദ്ധ്യതകള്‍ ഉണ്ട്.Park Sang-yeon ന്‍റെ DMZ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സിനിമ റിലീസ് ആയ കാലത്ത് കൊറിയന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായിരുന്നു ചിത്രം.
ചാന്‍ വൂക് പാര്‍ക്കിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന്.

800.OLDBOY(KOREAN,2003)

800.OLDBOY(KOREAN,2003),|Thriller|Mystery|Action|,Dir:-Chan-wook Park,*ing:-Min-sik Choi, Ji-tae Yu, Hye-jeong Kang

Remember this: “Be it a rock or a grain of sand, in water they sink as the same.”

   ജീവിതത്തിലെ സംഭവങ്ങളും ഇത് പോലെയാണ്.തുല്യ പ്രാധാന്യം ഇല്ലാത്ത സംഭവങ്ങള്‍ ആണെങ്കിലും അവസാന ഫലം പലപ്പോഴും ഒന്ന് തന്നെയായിരിക്കും.

 
 ചാന്‍ വുക്ക് പാര്‍ക്കിന്റെ പ്രതികാരം പ്രമേയം ആയി വരുന്ന Vengeance Trilogy യിലെ രണ്ടാമത്തെ ചിത്രമാണ് Oldboy.കൊറിയന്‍ സിനിമകളിലെ കള്‍ട്ടുകളില്‍ ഒന്നായി മാറിയ ചിത്രം പലപ്പോഴും ലോക സിനിമ വേദിയില്‍ കൊറിയന്‍ ചിത്രങ്ങളുടെ മുഖമുദ്ര ആയി മാറുകയും ചെയ്തിരുന്നു.കൊറിയന്‍ സിനിമകള്‍ക്ക്‌ മാത്രം ചേരുന്ന തരത്തില്‍ ബന്ധങ്ങളും പ്രതികാരവും എല്ലാം സമന്വയിപ്പിച്ച ചിത്രം അതിന്റെ മറ്റു ഭാഷകളില്‍ ഉള്ള റീമേക്കുകളില്‍ വന്‍ പരാജയങ്ങള്‍ ആയി മാറിയത് ചരിത്രം.കാന്‍സില്‍ പ്രീമിയര്‍ നടത്തിയ ചിത്രം അവിടെ നിന്നും ഗ്രാന്‍ഡ്‌ പ്രിക്സ് നേടുകയുണ്ടായി.

   കഥാപരമായ കൗതുകം പ്രേക്ഷകനില്‍ ഉണ്ടാക്കുവാന്‍ ചിത്രത്തിന് തുടക്കം തന്നെ സാധിച്ചിട്ടുണ്ട്.പതിനഞ്ചോളം വര്‍ഷമായി ഒരു മുറിയില്‍ അകപ്പെട്ട ഡേ സൂ എന്ന നായക കഥാപാത്രം.തന്നെ എന്തിനാണ് ആ മുറിയില്‍ ഇത്രയും കാലം ആയി പാര്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍ അയാള്‍ക്ക്‌ അതിനുള്ള ഉത്തരങ്ങള്‍ ഇല്ലായിരുന്നു.താനും ആയി ശത്രുത ഉള്ള ആളുകളുടെ പേരുകള്‍ നോക്കി ഒരു ആത്മവിശകലനം നടത്തിയെങ്കിലും ഉത്തരം അയാളില്‍ നിന്നും അകന്നു തന്നെ നിന്നൂ.

  ടെലിവിഷന്‍ ആയിരുന്നു പുറം ലോകവും ആയുള്ള അയാളുടെ ഏക ബന്ധം.അയാളുടെ പള്ളിയും,കാമുകിയും,ലൈംഗികതയും,സുഹൃത്തും എല്ലാം ആ കാലയളവില്‍ ടെലിവിഷനില്‍ മിന്നി മായുന്ന കാഴ്ചകള്‍ ആയിരുന്നു.ആ മുറിയില്‍ കഴിയുന്ന ഓരോ ദിവസവും അയാള്‍ എണ്ണി സൂക്ഷിച്ചു.അയാളില്‍ പ്രതികാരം കൂടിക്കൊണ്ടിരുന്നു ഓരോ ദിവസവും.ആ മുറിയില്‍ വച്ച് പുറം ലോകത്ത് പോയി തന്‍റെ ശത്രുവിനെ കണ്ടെത്തുമ്പോള്‍ അയാളെ നേരിടാന്‍ വേണ്ടി ശരീരം പോലും അതിനായി പ്രാപ്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

  അവസാനം ആ ദിവസം വന്നെത്തി.അയാള്‍ സ്വതന്ത്രന്‍ ആയി.ആ സമയത്ത് പലപോഴുമായി അയാള്‍ തന്‍റെ ശത്രുവിന്റെ അവ്യക്തമായ രൂപം കണ്ടൂ.പലപ്പോഴും അയാള്‍ക്ക്‌ അന്വേഷണങ്ങള്‍ കൊണ്ടെത്തിക്കുന്ന സ്ഥലങ്ങളില്‍ കണ്ടെത്തുന്ന പ്രതിയോഗികളെ നേരിടെണ്ടാതായി വരുന്നു.ഈ ഇടയ്ക്ക് അയാള്‍ തന്നെക്കാളും വളരെയധികം പ്രായം കുറഞ്ഞ ഒരു പെണ്‍ക്കുട്ടിയെ പരിചയപ്പെടുന്നു.അവളുമായുള്ള പ്രണയം അയാളെ ഇത്രയും കാലം അടച്ചിട്ട മുറിയില്‍ കഴിഞ്ഞത് നന്നായി എന്ന് പോലും തോന്നിപ്പിക്കുന്നു.അല്ലെങ്കില്‍ അയാള്‍ക്ക്‌ അവളെ ഒരിക്കലും കണ്ടു മുട്ടന്‍ സാധിക്കില്ല എന്ന് പോലും കരുതുന്നു.

   ഡേ-സൂ വിന്റെ അന്വേഷണം ആണ് ബാക്കി ചിത്രം.അയാള്‍ എന്ത് കൊണ്ട് ഇത്രയും കാലം ശിക്ഷ അനുഭവിച്ചു?ആരാണ് അയാളുടെ ശത്രു?അയാളുടെ ശത്രുതയ്ക്ക് കാരണം എന്താണ്?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബാക്കി ചിത്രം.റിപ്പര്‍ മോടലില്‍ ആക്രമിക്കുന്ന നായകന്‍.അയാളുടെ ബലഹീനതകള്‍ പലപ്പോഴും ദൃശ്യമാണ്.മികച്ച ആക്ഷന്‍ രംഗങ്ങള്‍.പരിധിയിലും കൂടുതല്‍ ഉള്ള വയലന്‍സ്,പ്രമേയപരമായി വിലക്കപ്പെട്ട ലൈംഗിക രംഗങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ ഉണ്ടെങ്കിലും കഥാപരമായി അവയെല്ലാം നീതി പുലര്‍ത്തിയോ എന്നത് പ്രേക്ഷകന്‍റെ കണ്ണിലൂടെ ഉള്ള കാഴ്ചയില്‍ വന്നു ചേരുന്ന ചിന്തകള്‍ ആണ്.അത് കൊണ്ട് പ്രമേയം എത്രത്തോളം സ്വീകാര്യം എന്നത് അനുസരിച്ചിരിക്കും സിനിമ ആസ്വാദനവും.

799.SYMPATHY FOR Mr.VENGEANCE(KOREAN,2002)

799.SYMPATHY FOR Mr.VENGEANCE(KOREAN,2002),|Crime|Thriller|,Dir:-Chan-wook Park,*ing:-Kang-ho Song, Ha-kyun Shin, Doona Bae.

  കൊറിയന്‍ സിനിമയിലെ മികച്ച മൂന്നു ചിത്രങ്ങള്‍ സമ്മാനിച്ച Vengeance Trilogy യിലെ ആദ്യ ഭാഗം ആണ് Sympathy for Mr.Vengeance.സംവിധായകന്‍ ചാന്‍ വൂക് പാര്‍ക്ക് ,പ്രതികാരത്തിന്റെ കഥ നല്ല രീതിയില്‍ വയലന്‍സ് കൂടി ചേര്‍ത്താണ് ഈ മൂന്നു ചിത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൊറിയന്‍ സിനിമയില്‍ മിസ്റ്ററി,വയലന്‍സ് എന്നീ ഘടകങ്ങള്‍ കൂട്ടി ചേര്‍ക്കുകയും അതിന്‍റെ തീക്ഷ്ണമായ ഭാവം പ്രേക്ഷകനില്‍ എത്തിക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചു.കഥാപരമായി ബന്ധം ഒന്നും ഇല്ലെങ്കിലും പ്രമേയപരമായി ബന്ധം ഉള്ള മൂന്നു കഥകള്‍ ആണ് ഈ Trilogyയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

1.Sympathy for Mr.Vengeance
2.Oldboy
3.Sympathy for Lady Vengeance എന്നിവയാണ് പ്രതികാര കഥകളിലെ ഒരു ബെഞ്ച്മാര്‍ക്ക് ആയി മാറിയ Trilogy  യിലെ ചിത്രങ്ങള്‍.

1.Sympathy for Mr.Vengeance.

     സമൂഹത്തിലെ അദൃശ്യമായ രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ധനികന്‍,ദരിദ്രന്‍ എന്നീ വിഭാഗങ്ങള്‍.സാധാരണഗതിയില്‍ പരസ്പ്പരം ജോലി സ്ഥലം പോലുള്ള അപൂര്‍വ സ്ഥലങ്ങളില്‍ അല്ലാതെ വ്യക്തിപരമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകള്‍.എന്നാല്‍ ഇവരെ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്.ഇവരെ തമ്മില്‍ വേര്‍തിരിച്ച പണം.പണം ആണ് ഇവിടെ നല്ലവരെയും മോശം ആളുകളെയും തീരുമാനിക്കുന്നത്.ഈ ചിത്രത്തില്‍ അത് എങ്ങനെ ആണെന്ന് നോക്കാം.

  ഒരു ഫാക്റ്ററി തൊഴിലാളി ആയ റ്യൂ തന്‍റെ സഹോദരിയുടെ കിഡ്നി മാറ്റി വയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ്.പണി മുടക്കിയ കിഡ്നി അവളുടെ ജീവന് തന്നെ അപകടം ആകുമ്പോള്‍ അവള്‍ക്കായി കിഡ്നി ദാനം ചെയ്യാന്‍ ഒരാളെ തേടി റ്യൂ അലയുന്നു.അവന്റെ സ്വന്തം കിഡ്നി ബ്ലഡ് ഗ്രൂപ്പ് വ്യത്യാസം ആയതു കൊണ്ട് കൊടുക്കാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ കരിഞ്ചന്തയില്‍ ആയി അവന്റെ അന്വേഷണം.അവയവ കച്ചവടം നടത്തുന്ന ഒരു സ്ത്രീയെ അവന്‍ പരിചയപ്പെടുകയും അവന്റെ കിഡ്നി അവര്‍ക്ക് കൊടുക്കാമെന്നും പകരം പെങ്ങള്‍ക്ക് വേണ്ടി ഒരു കിഡ്നി ഒപ്പിച്ചു  കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

  എന്നാല്‍ വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങള്‍.അവന്‍ ചതിക്കപ്പെടുന്നു.കിഡ്നി ഒപ്പിക്കാന്‍ ഉള്ള അടുത്ത ശ്രമങ്ങള്‍ തുടങ്ങുന്നു.ആ സമയത്താണ് റ്യൂവിന്റെ കാമുകി അവനു മറ്റൊരു ആശയം നല്‍കുന്നത്.സമ്പന്നന്‍ ആയ ഒരാളുടെ മകളെ തട്ടിക്കൊണ്ടു വരുക.റ്യൂ ചെയ്യുന്നതിലെ ശരിക്കേടുകള്‍ അന്വേഷിച്ച അവന്റെ സഹോദരി ആത്മഹത്യ ചെയ്യുന്നു.ബധിരനും മൂകനും ആയ റ്യൂവിന്റെ കയ്യില്‍ നിന്നും ഉണ്ടായ ചെറിയ അബദ്ധങ്ങള്‍ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.പിന്നീട് അവിടെ ഒഴുകിയത് ചോരപ്പുഴ ആയിരുന്നു.എന്തെല്ലാം സംഭവങ്ങള്‍ ആണ് അവയവ ദാനത്തിന്റെ കാര്യത്തില്‍  ഉണ്ടായത്?കൊലപാതകങ്ങള്‍ എന്തിനു വേണ്ടി ആയിരുന്നു യഥാര്‍ത്ഥത്തില്‍ കൊലപാതകങ്ങള്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഇവിടെ പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ എറിഞ്ഞു കൊടുക്കുന്ന ചോദ്യം ഉണ്ട്.ആരാണ് ഇവിടെ ദയ അര്‍ഹിക്കുന്ന നീതിമാന്‍?ഇവിടെ ആളുകള്‍ തങ്ങളുടെ മനസ്സിന് തോന്നിയ ധര്‍മം ആണ് ചെയ്യുന്നത്.അത് ചിത്രത്തിന്റെ അവസാന രംഗത്ത്‌ പോലും ഉണ്ട്.പലപ്പോഴും പലയിടത്തായി ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഇത്തരത്തില്‍ ഒരു കൂട്ടം ആളുകളിലൂടെ ആണ്.സ്ക്രീനിലെ കഥാപാത്രങ്ങള്‍ക്ക് പ്രമൂഖമായ സ്ഥാനം ചിത്രത്തില്‍ ഉണ്ടെന്നു ചുരുക്കം.ധാര്‍മികത ഒരാളുടെ മാത്രം കുത്തക അല്ല എന്ന് കാണാം.ചിത്രത്തില്‍ സാമ്പ്രധായിക രീതിയില്‍ നിന്നും വ്യതി ചലിച്ചു ഇത്തരത്തില്‍ ഓരോ കഥാപാത്രങ്ങളുടെ ചെയ്തികളിലും ചാരികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നും ഉണ്ട്.അത് ജോലി നഷ്ടപ്പെട്ട ആള്‍ ആണെങ്കിലും ഇടതു പക്ഷ കലാപകാരികള്‍ ആണെങ്കിലും.ചെറുതെന്ന് തോന്നുന്ന ഇത്തരം കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തമായ വ്യക്തിത്വംനല്‍കിയിരിക്കുന്നു Sympathy for Mr.Vengeance ല്‍.

798.I’M A KILLER(POLISH,2016)

798.I’M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza.

   പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് “The Silesian Vampire” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക്‌ “The Silesian Vampire” എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍ ഉള്ള ഒരു ഷൂവിന്റെ അടയാളം മാത്രമാണ്.

  പോലീസിന്റെ വിവിധ യൂണിറ്റുകള്‍ ശ്രമിച്ചിട്ടും കൊലപാതകി അജ്ഞാതന്‍ ആയി തുടരുമ്പോള്‍ പോലീസ് അധികാരികളില്‍ സമ്മര്‍ദം ഏറുന്നു.പ്രത്യേകിച്ചും അയാളുടെ ഇരകളില്‍ ഒരാള്‍ പോളീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ First Secretary യുടെ ബന്ധു കൂടി ആയിരുന്നു.കേസ് അന്വേഷണം ജനുസ്കി എന്ന അധികം സീനിയര്‍ അല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു.പരിചയക്കുറവ് ഉണ്ടായിരുന്നുവെങ്കിലും ജനുസ്കി മികച്ച  നയ ചാതുര്യ വിദഗ്ധന്‍ ആയിരുന്നു.ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവര്‍ തന്‍റെ ആവശ്യങ്ങളോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും അയാള്‍ക്ക്‌ സാധിക്കുന്നുണ്ടായിരുന്നു.

  പോളീഷ് കമ്യൂണിസ്റ്റ് രാഷ്ട്രീയ  നിലപാടുകള്‍ക്ക് വിരുദ്ധം ആയിരുന്നിട്ടു പോലും അന്നത്തെ കാലത്തെ ആദ്യ കമ്പ്യൂട്ടറുകളില്‍ ഒന്ന് ഈ കേസന്വേഷണത്തില്‍ ഭാഗമാകാന്‍ അയാളുടെ ഇടപ്പെടലുകള്‍ മൂലം സാധിച്ചു.അന്വേഷണ വൈദഗ്ധ്യം കുറഞ്ഞത്‌ കൊണ്ടാണ് അതോ അന്നത്തെ കാലത്തെ സൌകര്യമില്ലായ്മ കാരണമോ ആകാം കേസ് നീണ്ടു പോയത്.എന്നാല്‍ കുറച്ചു സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനുസ്ക്കി ,വീസ്ലോ എന്നയാളെ അറസ്റ്റ് ചെയ്യുന്നു.എന്നാല്‍ അയാള്‍ കുറ്റം സമ്മതിക്കുന്നില്ല.എന്നാല്‍ ജനുസ്കി അയാളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു.

  സ്ഥിരം പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചിത്രം ഇവിടെ വഴി മാറുന്നു.ചിത്രം മുഖ്യമായും ശ്രദ്ധിച്ചിരിക്കുന്നത്‌ ജനുസ്ക്കി ആ കേസില്‍ നടത്തിയ ഇടപ്പെടലുകള്‍ ആണ്.പ്രത്യേകിച്ചും മറ്റൊരാളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയെങ്കിലും അയാളുടെ അശ്രദ്ധയും തന്‍റെ നിലപാട് തെറ്റാണ് എന്നും മറ്റുള്ളവര്‍ പറയാതെ ഇരിക്കാനും വേണ്ടി അയാള്‍ നടത്തിയ നീക്കങ്ങള്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി.കേസന്വേഷണം മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യം മറ്റുള്ളവര്‍ അയാള്‍ക്കായി ഉണ്ടാക്കി കൊടുത്തെങ്കിലും തന്‍റെ ഈഗോ ജനുസ്ക്കിയ്ക്ക് വില്ലനായി മാറുന്നു.

  ഈഗോ,കോമ്പ്ലക്സ് എന്നിവ ഒരാളെ എത്ര മാത്രം ജീവിതത്തില്‍ ബാധിക്കും?ജനുസ്ക്കിയുടെ ഭാഗത്തുള്ള ശരികള്‍ എന്തൊക്കെയാണ്?വീസ്ലോ യഥാര്‍ത്ഥത്തില്‍ കുറ്റവാളി ആണോ?പ്രേക്ഷകന്റെ മുന്നില്‍ ചോദ്യചിഹ്നം ആയി പല കാര്യങ്ങളും അവശേഷിക്കും.സ്ഥിരം സീരിയല്‍ കില്ലര്‍ ഫോര്‍മാറ്റില്‍ ഉള്ള ചിത്രം അല്ല I’m A Killer.പകരം,അന്വേഷണത്തിന്റെ ഒപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ശരികളും,തെറ്റുകളും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും എല്ലാം പല രീതിയില്‍ കേസിന്‍റെ മുന്നോട്ടുള്ള നിലപാടുകളെ നിര്‍ണയിക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടുകള്‍ ശരിയായ ദശയില്‍ ആണെങ്കില്‍ കൊലപാതകി പിടിയിലാകും.തിരിച്ചു ആയാലോ?ഇത്തരത്തില്‍ ഉള്ള ചിത്രത്തില്‍ മികച്ച ഒന്നായി തോന്നി I’m A Killer.പ്രത്യേകിച്ചും പഴയ സോവിയറ്റ്,പോളീഷ് സിനിമകളിലെ പശ്ചാത്തല സംഗീതം ,സീനുകളെ വേഗത്തിലാക്കാന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

  

797.MEMOIR OF A MURDERER(KOREAN,2017)

797.MEMOIR OF A MURDERER(KOREAN,2017),|Mystery|Thriller|,Dir:-Shin-yeon Won,*ing:-Kyoung-gu Sul, Nam-gil Kim, Seol-Hyun Kim

   സീരിയല്‍ കില്ലര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറിയന്‍ മിസ്റ്ററി ചിത്രങ്ങള്‍ സര്‍വസാധാരണം ആണ്.മിക്കപ്പോഴും നോവല്‍ രൂപങ്ങളുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വരുന്ന അത്തരം ചിത്രങ്ങള്‍ക്ക് ക്രൂരതയുടെ പര്യായം ആയ കഥാപാത്രങ്ങളെ ധാരാളം കാണാനാകും.പല ചിത്രങ്ങളും മികച്ചതാണെങ്കിലും “കൊറിയന്‍ സിനിമകളിലെ ക്ലീഷേ” എന്ന് പറയാവുന്ന സ്ഥിരം പ്രമേയങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.എന്നാല്‍ ഒരു സീരിയല്‍ കില്ലര്‍,അയാള്‍ ഇത് വരെ നേരിടാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതാണ് “Memoir of a Murderer” എന്ന ചിത്രത്തിന്‍റെ പ്രമേയം.”Salinjaui Gieokbeob” എന്ന കിം-യംഗ്-ഹായുടെ നോവാലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   ബ്യൂമ്ഗ്-സൂ പതിനേഴു വര്‍ഷങ്ങള്‍ മുന്‍പ് വരെ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യത ഇല്ല എന്ന സ്വന്തം അഭിപ്രായം മൂലം ധാരാളം ആളുകളെ കൊന്നൊടുക്കിയിരുന്നു രഹസ്യമായി.അയാള്‍ ശവശരീരങ്ങള്‍ എല്ലാം രഹസ്യമായി ഒരു സ്ഥലത്ത് മറവു ചെയ്തിരുന്നു.ഇപ്പോള്‍ വൃദ്ധനായി മാറിയ ബ്യൂംഗ് സൂ അല്ഷിമേഴ്സ് രോഗത്തിന്റെ പിടിയില്‍ ആണ്.പലപ്പോഴും അയാള്‍ക്ക്‌ ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങള്‍ എല്ലാം റെക്കോര്ഡറില്‍ രേഖപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.

   മകളോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍ സ്വയം പഴയക്കാല ഓര്‍മ്മകള്‍ ടൈപ്പ് ചെയ്തു സൂക്ഷിക്കാന്‍ തുടങ്ങി.ഈ സന്ദര്‍ഭത്തില്‍ ആയിരുന്നു ഒരു നാള്‍ താന്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും വണ്ടിയില്‍ വരുമ്പോള്‍ ഒരു കാറുമായി കൂട്ടിമുട്ടുന്നത്.വണ്ടിയില്‍ നിന്നും ഇറങ്ങിയ ബ്യൂംഗ് സൂ അതില്‍ രക്തം കാണുന്നു.വണ്ടി ഓടിച്ചിരുന്ന ആള്‍ ഒരു കൊലപാതകി ആണെന്ന് അയാള്‍ സംശയിക്കുന്നു.ബ്യൂംഗ് സൂ പോലീസില്‍ വിവരം അറിയിക്കുന്നു.എന്നാല്‍ പിന്നീട് സംഭവിച്ചത് എന്തായിരുന്നു?കൊലപാതകി എന്ന് സംശയിച്ച ആള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ ബ്യൂംഗ് സൂവിന്റെ തെറ്റായ ചിന്തകള്‍ ആയിരുന്നോ അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രമാണ് “Memoir of a Murderer”.തനിക്കു സമമായി മറ്റൊരാള്‍ ഉണ്ടെന്നു തോന്നുകയും അയാളുടെ ചിന്തകള്‍ എത്രത്തോളം ക്രൂരം ആണെന്നും ചിന്തിക്കുന്ന ബ്യൂംഗ് സൂവിന്റെ കണ്ടെത്തലുകള്‍ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.നല്ല ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി തോന്നി ചിത്രം.

796.THE ORPHANAGE(SPANISH,2007)

796.THE ORPHANAGE(SPANISH,2007),|Mystery|Thriller|,Dir:-J.A. Bayona,*ing:- Belén Rueda, Fernando Cayo, Roger Príncep .

   ഭൂതക്കാലം നല്‍കിയ ഓര്‍മ്മകള്‍,അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം പുതിയ കാലത്തില്‍ നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത്‌ അന്ധവിശ്വാസത്തിന്റെയും അതിനൊപ്പം സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ ഉള്ള ഒരു സഞ്ചാരം ആയിരിക്കും.ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ അതില്‍ ഉള്‍പ്പെടുമ്പോള്‍ ഒരാളുടെ മാത്രം ചിന്തകള്‍ പലപ്പോഴും ഇത്തരത്തില്‍ വേറിട്ട്‌ നില്‍കാന്‍ സാധ്യതയുണ്ട്‌.എന്നാല്‍ കൂടിയും ഇത്തരം ചിന്തകള്‍ക്ക് ചുറ്റും ഉള്ളവരില്‍ നിന്നും ലഭിക്കുന്ന അംഗീകാരം അതെല്ലാം എത്ര മാത്രം വിശ്വസനീയം ആണെന്ന് വിവേചനപരമായ തീരുമാനം എടുക്കാന്‍ സാധിക്കുന്ന മട്ടുല്ലവരിലൂടെ ആയിരിക്കും.

  “The Orphanage” എന്ന സ്പാനീഷ് ചിത്രം മേല്‍പ്പറഞ്ഞ ചിന്തകള്‍ക്ക് പ്രാമൂഖ്യം നല്‍കുന്നുണ്ട്.ലോറ അനാഥ ആയിരുന്നു.അവള്‍ കുട്ടിക്കാലം ചിലവഴിച്ച അനാഥാലയം പിന്നീട് അവള്‍ വാങ്ങുകയും,അവളുടെ നല്ല ജീവിതത്തിനു നന്ദിയായി ഒരു അനാഥാലയം തുടങ്ങാനും തീരുമാനിക്കുന്നു.ഭര്‍ത്താവായ കാര്‍ലോസ്,വളര്‍ത്തു മകന്‍ ആയ സൈമണ്‍ എന്നിവരോടൊപ്പം അവള്‍ അവിടെ താമസമാക്കി.ചില ആരോഗ്യ പ്രശ്നങ്ങള്‍ സൈമണിന് ഉണ്ടായിരുന്നു.എന്നാല്‍ അവന്റെ അസുഖ വിവരവും അവനെ ദത്തെടുത്ത വിവരവും ലോറയും കാര്‍ലോസും അവനില്‍ നിന്നും മറച്ചു പിടിക്കുന്നു.

   Invisible Friends തനിക്കു ഉണ്ടെന്നു അവകാശപ്പെടുന്ന സൈമണ്‍ അവരോടൊപ്പം കളിക്കുന്നു എന്ന് ലോറയോടു പറഞ്ഞിരുന്നു.ഒരു ദിവസം ലോറയെ കാണാന്‍ വൃദ്ധയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ സംസാരത്തില്‍ നീരസം തോന്നിയ ലോറ അവരോടു അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുന്നു.കുട്ടിയുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എത്തിയ സോഷ്യല്‍ വര്‍ക്കര്‍ ആണെന്ന് പറഞ്ഞാണ് അവര്‍ അവിടെ എത്തുന്നത്‌.അന്ന് രാത്രി അവരെ അവിടെ ചുറ്റുവട്ടങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ ലോറ കാണുന്നു.അനാഥാലയം തുറക്കുന്ന ദിവസം ലോറയും സൈമണും തമ്മില്‍ ചെറിയ രീതിയില്‍ വഴക്കുണ്ടാകുന്നു.അവനെ കാണാതാകുന്നു.സൈമണിന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?അവന്‍ ജീവനോടെ ഇപ്പോഴും ഉണ്ടോ?പോലീസ് അന്വേഷണം തുടങ്ങുന്നു.അതിനൊപ്പം ലോറയും.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ചിത്രം പലപ്പോഴും ഒരു ഹൊറര്‍ ചിത്രം പോലെയാകും പ്രേക്ഷകന് തോന്നുക.Scare Jump സീനുകള്‍ ഒന്നുമില്ലാതെ തന്നെ പ്രമേയപരമായ ഒരു ഹൊറര്‍ സ്വഭാവം ചിത്രം നിലനിര്തുന്നും ഉണ്ട്.ക്ലൈമാക്സ്‌ ട്വിസ്ട്ടിലൂടെ കഥയുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാകുമെങ്കിലും ചിത്രം അവതരിപ്പിച്ച രീതി പ്രേക്ഷകനെ പല കാര്യത്തിലും ചിന്തിപ്പിക്കുന്നും ഉണ്ട്.ലോറയുടെ വിശ്വാസങ്ങള്‍,ഭര്‍ത്താവും പോലീസും എല്ലാം അതിനോട് പ്രതികരിക്കുന്നത്.അവള്‍ പറയുന്ന കഥകള്‍ എന്നിവയെല്ലാം അവളുടെ അനുഭവങ്ങളിലൂടെ ആയതു കൊണ്ട് ആണ് പ്രേക്ഷകനും ഈ സംശയത്തില്‍ ആകുന്നതു.വളരെ മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് സ്പാനിഷ്‌ ദേശിയ പുരസ്ക്കാരം ആയ ഗോയ പുരസ്ക്കാരം 7 വിഭാഗത്തില്‍ നേടിയ ഈ ചിത്രം.

Movie on my View:Above Average Mystery/Thriller.
   

Design a site like this with WordPress.com
Get started