711.BEDAZZLED(ENGLISH,1967)

711.BEDAZZLED(ENGLISH,1967),|Comedy|Fantasy|,Dir:- Stanley Donen,*ing:-Peter Cook, Dudley Moore, Eleanor Bron.

  സ്വന്തം  ആത്മാവ്  മറ്റു  ആഗ്രഹങ്ങള്‍ക്കായി  പണയം  വച്ചവന്റെ  അവസ്ഥ  എന്താകും?അതിനുള്ള  ഉത്തരം  നല്‍കുന്ന  ചിത്രം  ആണ്  Bedazzled.സ്വന്തം  ജീവിതത്തിനു  പ്രത്യേകിച്ച്  ലക്‌ഷ്യം  ഒന്നും  ഇല്ല  എന്ന്  കരുതുന്ന  ആളുകള്‍ക്ക്  ചെറിയ  ഒരു  ഉണര്‍ത്തു  പാട്ടാണ്  ഈ  ചിത്രം.ഗൌരവം  ആയി  എടുക്കണ്ട  രീതിയില്‍  അല്ല  ചിത്രം  അവതരിപ്പിച്ചിരുന്നതെങ്കിലും  ഗൌരവ പൂര്‍ണം  ആയ ചിന്തകള്‍ക്ക്  സ്ഥാനം  നല്‍കുന്നുണ്ട്  ഈ  ചിത്രം.ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്ന  പോലെ പ്രതികൂലം  ആയ  സാഹചര്യങ്ങളില്‍  അതിന്റെ  ആനുകൂല്യം  മുതലെടുക്കുന്ന  രണ്ടു  പേരുടെ  കഥ  ആണ്  ഈ ചിത്രം.ഒരാള്‍  ചെകുത്താനും.മറ്റൊന്ന്  സാധാരണക്കാരന്‍  ആയ  ഔര്‍  മനുഷ്യനും.

  അയാളുടെ  പേര് സ്റ്റാന്‍ലി  മൂണ്‍.ഒരു  ചെറിയ  രേസ്റ്റൊരന്റില്‍ പാചകക്കാരന്‍  ആയി  ജോലി  ചെയ്യുന്നു.സാധാരണയില്‍  സാധാരണം  ആണ്  അയാളുടെ  ജീവിതം.ചെറിയ  ഒരു  മുറിയില്‍  താമസിക്കുന്നു.പ്രത്യേക  ബുദ്ധി,വ്യക്തി  വൈഭവങ്ങള്‍  ഒന്നും  ഇല്ലാത്ത  മനുഷ്യന്‍.അയാളുടെ ഹോട്ടലില്‍  ജോലി  ചെയ്യുന്ന മാര്‍ഗരറ്റ്  സ്പെന്സരോട്  അയാള്‍ക്ക്‌  കടുത്ത  പ്രണയം  ആണ്.എന്നാല്‍  ആ  പ്രണയം  അവള്‍ക്കു  അറിയില്ലായിരുന്നു.ഉയര്‍ന്ന  നിലയില്‍  ഉള്ള  പുരുഷ  സുഹൃത്തുക്കള്‍  ഉള്ള  മാര്‍ഗരറ്റ് അയാളെ  പ്രണയിക്കണ്ട  ആവശ്യം  ഒന്നും  ഇല്ല  എന്നത്  മറ്റൊരു  സത്യം.തന്റെ  ജീവിതത്തില്‍  ആകെ  നിരാശന്‍  ആയി  സ്റ്റാന്‍ലി  മാറുമ്പോള്‍  ആണ്  അപ്രതീക്ഷം  ആയി  ആ  അതിഥി  എത്തുന്നത്‌.ഒരു  പക്ഷെ  ദൈവത്തെക്കാളും  കൂടുതല്‍  ആരാധകര്‍  ഉള്ള,അവരുടെ  ആഗ്രഹങ്ങള്‍ക്ക്  നേരെ  കണ്ണടയ്ക്കാത്ത  ചെകുത്താന്‍  ആയിരുന്നു  അത്.അയാള്‍  അവനു  7  ആഗ്രഹങ്ങള്‍  സാധിപ്പിച്ചു  കൊടുക്കാം  എന്ന  ഉറപ്പിന്മേല്‍ പകരമായി  അവന്റെ  ആത്മാവ്  ആവശ്യപ്പെടുന്നു.

  പ്രത്യേകിച്ച്  ഒരു  പ്രാധാന്യവും  ഇല്ലാത്ത  തന്റെ  ജീവിതത്തില്‍  ആ  ആത്മാവിനു  എന്ത്  ഉപയോഗം  എന്ന്  ചിന്തിക്കുന്ന  സ്റ്റാന്‍ലി  ആ  ആവശ്യത്തോട്  സമ്മതം  അറിയിക്കുന്നു.തന്റെ  7  ആഗ്രഹങ്ങളും  ട്രയല്‍  ആന്‍ഡ്‌  എറര്‍  പോലെ  ഉപയോഗിക്കാന്‍    സ്വാതന്ത്ര്യം  സ്റ്റാന്‍ലിയ്ക്ക്  ഉള്ളപ്പോള്‍ അതില്‍  തന്റെ  പൈശാചികം  ആയ കുസൃതികള്‍  കാണിക്കുവാന്‍ ചെകുത്താനും  ഒരുങ്ങുന്നു.സ്റ്റാന്‍ലി  എങ്ങനെ  തന്റെ ആഗ്രഹങ്ങള്‍  ഉപയോഗിച്ചു  എന്നും  ചെകുത്താന്‍  തന്‍റെ  വിശ്വ  വിജയത്തിനായി  എന്തൊക്കെ  ചെയ്തു  എന്നും  അറിയാന്‍  ഈ  ചിത്രം  കാണുക.

  NB:-ഈ  ചിത്രത്തിലെ  ഒരു  സീന്‍  രാജ  മൌലിയെ  ഈഗ (ഈച്ച)  എന്ന  ചിത്രം  പ്രേരിപ്പിച്ചു  എന്ന്  പറഞ്ഞാല്‍  അത്  അതിശയോക്തി  ആകില്ല.ഒരു  പക്ഷെ  പ്രേരണ  ഉണ്ടായിരുന്നിരിക്കാം  ഇല്ലായിരുന്നിരിക്കാം.എന്നാല്‍  ചിത്രം  കണ്ടു  കൊണ്ടിരുന്നപ്പോള്‍  അങ്ങനെ  ഒരു  തോന്നല്‍  ഉണ്ടായി  എന്നത്  സത്യം  ആണ്.

More movie suggestions @www.movieholicviews.blogspot.com

710.PLUTO(KOREAN,2012)

710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo.

      കുട്ടികളെ  അവരുടെ  സ്വാഭാവിക  വളര്‍ച്ചയില്‍ തുണ  ആകേണ്ട  മാതാപിതാക്കള്‍  അവരില്‍ മത്സര  ബുദ്ധി  കുത്തി  വയ്ക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്തുക്കള്‍  അധികം  ആയിരിക്കും,നമ്മള്‍  ജീവിക്കുന്നത്  മത്സരത്തില്‍  ആദ്യം  ഓടി  എത്തുന്നത്‌ ആരാണെന്ന്  നോക്കി  വിജയിയെ  കണ്ടെത്തുന്ന  സമൂഹത്തില്‍  ആണെന്ന  സത്യം  നിലനില്‍ക്കുമ്പോള്‍  തന്നെ സ്വാഭാവികമായ  പരിശ്രമങ്ങളെ  മാറ്റി  മറിച്ചു  കുത്തി  വയ്ക്കുന്ന  അത്തരം  മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന  കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത്  അവരുടെ  സുന്ദരമായ  ബാല്യ-കൗമാര  കാലങ്ങളെ  ആണ്.ഒരല്‍പം  കുസൃതി  ഒന്നും  തെറ്റല്ല  എന്ന്  ചുരുക്കം.എന്നാല്‍ “കുസൃതികള്‍”  മേല്‍പ്പറഞ്ഞ  മത്സര  ബുദ്ധിയില്‍  ആകുമ്പോഴോ??

   പ്ലൂട്ടോ  എന്ന  കൊറിയന്‍  ചിത്രം  പങ്കു  വയ്ക്കുന്നതും ഇത്തരം  ഒരു  ആശയത്തെ  ആണ്.സൂര്യന്  ചുറ്റാന്‍  ഭ്രമണം  നടത്തുന്ന ഗ്രഹങ്ങളില്‍  നിന്നും പ്ലൂട്ടോയെ  ഒഴിവാക്കിയതിനെ  കുറിച്ചുള്ള  ക്ലാസ്  ചര്‍ച്ചയില്‍ മറ്റുള്ളവരുടേതില്‍  നിന്നും  വിഭിന്നം  ആയ  അഭിപ്രായം അവതരിപ്പിച്ച  വിദ്യാര്‍ഥി  ആയിരുന്നു ജൂണ്‍.ഒരു  സാധാരണ ഇന്ഷുറന്സ്  ഏജന്റിന്റെ  മകന്‍ .അവന്‍  ക്ലാസിലെ  ഏറ്റവും  മികച്ച  വിദ്യാര്‍ഥി  ആയ യൂ ജിന്നിന്റെ  കൊലപാതകവും  ആയി  ബന്ധപ്പെട്ടു  പോലീസ്  കസ്റ്റഡിയില്‍  ആണ്.കാരണം കൊലപാതക  സ്ഥലത്ത്  നിന്ന്  ജൂണിന്റെ  മൊബൈല്‍  ഫോണ്‍  പോലീസിനു  ലഭിച്ചു  എന്നത്  ആണ്  കാരണം.ഒപ്പം  അവരുടെ  സഹപാഠികള്‍  നല്‍കിയ  മൊഴിയും.ശരിക്കും  അന്ന്  അവിടെ  സംഭവിച്ചത്  എന്താണ്??ജൂണ്‍  ആണോ  യഥാര്‍ത്ഥ  കൊലയാളി??കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.

   ജാപ്പനീസ്  സിനിമ   ആയ  Confessions  എന്ന  എന്റെ  എക്കാലത്തെയും  പ്രിയപ്പെട്ട  ത്രില്ലറിന്റെ  മൂഡ്‌  ഒരു  പരിധി  വരെ  നില  നിര്‍ത്താന്‍  ഈ  കൊറിയന്‍  ചിത്രത്തിന്  കഴിഞ്ഞിട്ടുണ്ട്.കഥ ഒരു  പോലെ  ആണെന്ന്  അല്ല  പറഞ്ഞത്.പകരം  സ്ക്കൂള്‍/ക്യാമ്പസ്  എന്നിവയുടെ  ഒക്കെ   സുഖകരം  അല്ലാത്ത ഒരു  മുഖം  ഭീകരം  ആയി  തന്നെ  അവതരിപ്പിച്ചിട്ടുണ്ട്  ഈ  ചിത്രത്തിലും.”ചതിയില്‍  വഞ്ചന  ഇല്ല”  എന്ന്  തമാശയ്ക്ക്  പറയുന്ന  പോലെ  ആണ്  “മത്സരത്തില്‍  ഉള്ള  വഞ്ചനയും” .അത്  ഏറ്റവും  പ്രിയപ്പെട്ടവരോട്  ആയാല്‍  പോലും  ഒരു  പക്ഷെ  മത്സരത്തിന്റെ  ഫലത്തെ  കുറിച്ചുള്ള  വര്‍ണപ്പകിട്ട്  ഉള്ള  ഓര്‍മ്മകള്‍  അവരില്‍  അന്ധത ഉണ്ടാക്കും.  തങ്ങളുടെ  ബുദ്ധിയും  ചിന്തകളും  എല്ലാം  മറ്റുള്ളവരുടെ  സ്വപ്നങ്ങള്‍ക്കായി  ഉഴിഞ്ഞു  വച്ച  തലമുറകള്‍ക്ക്  എല്ലാം  വ്യത്യസ്തം  ആയ  ചിന്ത  ആയിരിക്കും  ഈ  ചിത്രം.

More movie suggestions @www.movieholicviews.blogspot.com

709.TIME RENEGADES(KOREAN,2016)

709.TIME RENEGADES(KOREAN,2016),|Thriller|Mystery|Fantasy|,Dir:-Jae-Yong Kwak,*ing:- Su-jeong Lim, Jung-suk Jo, Jin-wook Lee

   Time Renegades-കാലങ്ങള്‍ കാരണം  ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ്  ഈ  സിനിമയ്ക്ക് ഈ  പേരിനോട് പുലര്‍ത്താന്‍  കഴിയുന്ന  നീതി.കൊറിയന്‍  സിനിമകള്‍  ആയ  Il Mare,Ditto  തുടങ്ങിയവയുടെ  എല്ലാം  പശ്ചാത്തലം  തന്നെ  ആണ്  ഈ  ചിത്രത്തിനും  ഉള്ളത്.രണ്ടു  കാലഘട്ടത്തിലെ  ആശയ  വിനിമയം.അതിനു  Il Mare  യില്‍  ആ  പോസ്റ്റ്‌  ബോക്സ്  ആണെങ്കില്‍  അത്  Ditto  യില്‍  റേഡിയോ  ആയിരുന്നു.Time Renegades  ല്‍  അത്  സ്വപ്നവും.ഒപ്പം  പറയേണ്ട  മറ്റൊന്ന്  കൂടി  ഉണ്ട്.ഈ  ആശയത്തിന്റെ  അപ്പുറം  Butterfly  Effect,Donnie  Darko  പോലെ  ഉള്ള  ചിത്രങ്ങള്‍  കൂടി അവതരിപ്പിച്ച  രീതി  കൂടി  കൂട്ടി  ഇണക്കിയാലോ??ഈ  വര്ഷം  കണ്ട  ഏറ്റവും  ത്രില്ലിംഗ്  ആയ  കൊറിയന്‍  ചിത്രം  ആയി  മാറാന്‍ ഈ ഒരു  അവതരണ  രീതിയിലൂടെ  Time  Renegades  നു  കഴിഞ്ഞിട്ടുണ്ട്  എന്ന്  തന്നെ  അത്  കൊണ്ട്  വിശ്വസിക്കുന്നു.

  ഇനി  കഥയിലേക്ക്.30  വര്‍ഷങ്ങള്‍ക്കു  അപ്പുറവും  ഇപ്പുറവും  ഉള്ള  കഥാപാത്രങ്ങളും  കഥയും.1983  ല്‍  ജീവിക്കുന്ന സ്ക്കൂള്‍  അദ്ധ്യാപകന്‍  ആയ ജി ഹ്വാന്‍ തന്റെ  സ്വപ്നങ്ങളില്‍  കാണുന്നത്  2015  ലെ  പോലീസ്  ഉദ്യോഗസ്ഥന്‍  ആയ ഗുന്‍-വോയുടെ  ജീവിതം  ആണ്.തിരിച്ചു  ഗുന്‍  വോ  കാണുന്നത്  1983 ലെ  ഹ്വാന്റെ  ജീവിതവും.സ്ക്കൂള്‍  അദ്ധ്യാപകന്‍  ആയി  സാധാരണ  രീതിയില്‍  ജീവിക്കുന്ന ജി  ഹ്വാന്റെ  ജീവിതം  ഒക്കെ  സ്വപ്നത്തില്‍  കാണുമ്പോള്‍  ആദ്യം  രസകരം  ആയിരുന്നെങ്കിലും,പ്രത്യേകിച്ചും  പ്രണയം  ഒക്കെ  .എന്നാല്‍  ആ  ഭാഗത്ത്‌  നിന്നും  ആ  സ്ക്കൂളില്‍  സംഭവിക്കുന്ന അതിദാരുണം  ആയ  കൊലപാതകങ്ങള്‍,ഒരു സീരിയല്‍  കില്ലറുടെ  സാമീപ്യം  ഉളവാക്കി.ഒരു രീതിയില്‍  ഉള്ള  കൊലപാതകങ്ങള്‍.എന്നാല്‍  അന്ന്  നടക്കുന്ന  സംഭവങ്ങള്‍,അത്  ഭാവിയില്‍  ഉള്ള  ആളുകളുടെ  ജീവിതത്തെ  മാറ്റി മറിക്കും.അത്  കൊണ്ട്  ഈ  സ്വപ്നങ്ങളിലൂടെ  ഈ  രണ്ടു  കഥാപാത്രങ്ങളും  അതിനെ   മാറ്റി  മറിയ്ക്കാന്‍  ശ്രമിക്കുന്നു.എന്നാല്‍  അനന്തര  ഫലം??

   Butterfly  concept  പോലെ  തന്നെ  ചെറിയ  മാറ്റങ്ങള്‍  പോലും  അവരുടെ  ജീവിതത്തില്‍  വലിയ  മാറ്റങ്ങള്‍  ആകും  ഉണ്ടാക്കുക.ഒരു  പക്ഷെ  അവര്‍  ആരായിരുന്നോ  അതില്‍  നിന്നും  എല്ലാം  മാറി  ഉള്ള  ജീവിതം.നേരത്തെ  സൂചിപ്പിച്ച  രണ്ടു  കൊറിയന്‍  ചിത്രങ്ങളും  മികച്ച  റൊമാന്റിക്   ചിത്രങ്ങള്‍  ആയിരുന്നെങ്കിലും   ഇതില്‍  മനോഹരമായ  പ്രണയത്തോട്  ഒപ്പം  ത്രില്ലിംഗ്  element  കൂടി  ഉള്‍പ്പെടുത്തിയിരിക്കുന്നു.എന്തായാലും  എന്റെ  പ്രിയപ്പെട്ട  കൊറിയന്‍  ചിത്രങ്ങളുടെ  ഒപ്പം  ഇനി  ഈ  ചിത്രവും  ഉണ്ടാകും.കാരണം  അത്രയധികം  ത്രില്‍  ആയിരുന്നാണ്  ഈ  ചിത്രം  കണ്ടത്  എന്നത്  തന്നെ.

More movie  suggestions @www.movieholicviews.blogspot.ca

708.MANHOLE(KOREAN,2014)

708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim .

   ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ദുഷ്ട  ശക്തികള്‍ എന്നും  സിനിമകള്‍ക്കും  കഥകള്‍ക്കും  ഒക്കെ വില്ലന്‍  പരിവേഷം   ആണ്  ഉള്ളത്.ഇരുട്ടത്ത്‌   ഇരിക്കുകയും  അത്  ഓരോരുത്തരുടെയും സ്വന്തം   കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര  ഭയാനകം  ആയിരിക്കും ആ  അവസ്ഥ.കാരണം  ഒളിച്ചിരിക്കാന്‍  അതിലും  പറ്റിയ  നല്ലൊരു  സ്ഥലം  ഇല്ല  എന്നത്  തന്നെ.തങ്ങളുടെ  പ്രിയപ്പെട്ടവരേ  നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍  പോകുന്ന രണ്ടു  പേരും  ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ഒരു  സീരിയല്‍  കില്ലറും  ആണ്  ഈ  ചിത്രത്തിലെ  പ്രധാന  കഥാപാത്രങ്ങള്‍.

  സിയോളിനെ  ഭീതിയില്‍  ആക്കിയിരുന്നു  കുറഞ്ഞ  കാലയളവില്‍  കാണാതായ ആളുകളെ  കുറിച്ച്  ഓര്‍ത്തു.പോലീസിനു  ഈ  കേസുകളില്‍  കാര്യമായ  ഒന്നും  കണ്ടെത്താന്‍  സാധിക്കുന്നില്ല.നിന്ന  നില്‍പ്പില്‍  മനുഷ്യര്‍  അപ്രത്യക്ഷര്‍  ആയി  കൊണ്ടേ  ഇരുന്നു.ടാക്സി  ഡ്രൈവര്‍  ആയ പിതാവ്  തന്റെ  മകളെ  തേടി  അലയുന്ന  സമയം  ആണ്  അടുത്ത  സംഭവം  ഉണ്ടാകുന്നത്.യിയോന്‍ സീ  എന്ന  യുവതിയുടെ  അനുജത്തിയെയും  സമാനമായ  രീതിയില്‍   കാണാതെ  ആകുന്നു.എന്നാല്‍ ജീവിച്ചിരിക്കുന്ന  മനുഷ്യരുടെ  കാല്‍ ചുവടുകളുടെ  അടിയില്‍  തന്‍റേതായ ,തന്റെ  മാനസിക  വൈകൃതത്തിന്റെ  ഇരകള്‍  ആയവരെ കൊണ്ട്  പോകാന്‍  അവിടെ  ഉണ്ടായിരുന്നു.മരണത്തിന്‍റെ ഇരുട്ടില്‍  ഒരു  കൊലയാളി.

   അലസരായ  കൊറിയന്‍  പോലീസ്  എന്ന  ക്ലീഷേ ഉണ്ടായിരുന്നെങ്കിലും  കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം  നല്‍കാന്‍  സാധിക്കുന്ന  ഇത്  പോലത്തെ  ഒരു  പശ്ചാത്തലം  വേറെ  കാണുകയില്ല.കാരണം  കഥാപാത്രങ്ങളുടെ  നിസഹായാവസ്ഥ ആണ്  അവരെ  വിചിത്രമായ കാര്യങ്ങളിലേക്ക്  നയിക്കുന്നത്.ഇവിടെയും  അതാണ്‌  ഉണ്ടായിരിക്കുന്നത്.എന്തായാലും  സസ്പെന്‍സ്/മിസ്റ്ററി  എന്ന  ഗണത്തിലേക്ക്  ഉള്‍പ്പെടുത്താന്  കഴിയാത്ത  ചിത്രം  ആണ്  Manhole.പക്ഷേ  ഇരുട്ടില്‍  അവതരിപ്പിച്ച  മിക്ക  ഭാഗങ്ങളും പ്രേക്ഷകനെയും  ശ്വാസം  മുട്ടിക്കും…

More movie views @www.movieholicviews.blogspot.ca

707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .

   യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകം  മൊത്തം  മാറ്റി  മറിക്കുന്ന ഏറ്റവും  ശക്തമായ  ആയുധങ്ങള്‍  വില്‍ക്കുമ്പോള്‍  അതിന്റെ  അനന്തര  ഫലങ്ങളെ  കുറിച്ച്  ആലോചിക്കാതെ കീശ  വീര്‍പ്പിക്കാന്‍  നോക്കുന്നവര്‍ ആണ്.

  മൈല്‍സ്  ടെല്ലര്‍  അവതരിപ്പിക്കുന്ന  ഡേവിഡ്‌  ആണ്  ചിത്രത്തിന്റെ  കഥ  നമ്മളിലേക്ക്  എത്തിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആകി  നിര്‍മിച്ച  ഈ ചിത്രത്തില്‍  അല്‍ബേനിയയില്‍  തനിക്കു  മനസ്സിലാകാത്ത  ഭാഷ  സംസാരിക്കുന്ന   ആളുകളുടെ  തോക്കിന്റെ  മുനില്‍ ജീവന്  വേണ്ടി  യാചിക്കുന്ന  ആളെ  ആണ്  കാണുന്നത്.ഡേവിഡ്‌  ഒരു  കഥ  പറയാന്‍  തുടങ്ങുകയാണ്.പല  ജോലികള്‍  ചെയ്യുകയും  അതിലൊന്നും   തൃപ്തി ലഭിക്കാതെ  അവസാനം  താന്‍  പഠിച്ച  മസാജ്  ചെയ്തു  ജീവിക്കുന്നു.ആകസ്മികം  ആയാണ്  ഡേവിഡ്‌  തന്റെ  കുട്ടിക്കാലത്തെ  സുഹൃത്തായ എഫ്രെയിമിനെ  കണ്ടു  മുട്ടുന്നത്;പല  വര്‍ഷങ്ങള്‍ക്കു  ശേഷം   ഒരു   മരണ  ചടങ്ങില്‍  പങ്കെടുക്കുമ്പോള്‍  ആണ്.അന്നത്തെ  പരിചയം  അയാളെ  ഇന്ന്  മരണത്തെ  നേര്‍ക്ക്‌  നേര്‍  കാണാന്‍  പ്രാപ്തന്‍  ആക്കിയത്  എങ്ങനെ  ആണെന്നാണ്  ചിത്രത്തിന്റെ  കഥ.

   ജോന  ഹില്‍  കഴിഞ്ഞ  കുറച്ചു  വര്‍ഷങ്ങള്‍   ആയി തന്റെ  സുരക്ഷിത  തട്ടകം  ആയ  ടീനേജ്  /പോട്ട്  കോമഡി  ചിത്രങ്ങളില്‍  നിന്നും  മാറി  എന്ന്  തോന്നുന്നു.ജോനയെ  സംബന്ധിച്ച്  വ്യത്യസ്തം  ആയ  മറ്റൊരു  കഥാപാത്രം.എഫ്രെയിം  എന്ന  പല  മുഖങ്ങള്‍  ഉള്ള  കഥാപാത്രം  ആയിരുന്നു ഈ  സിനിമയെ വഴി  തിരിക്കുന്നത്.രസകരമായി  തുടങ്ങുന്ന  സിനിമ  പിന്നീട്  “ചതിയില്‍  വഞ്ചന  ഇല്ല”  എന്നത്  മാറ്റി “യുദ്ധത്തില്‍  ചതിയില്ല”  എന്ന്  പറയാവുന്നതിന്റെ  വക  ഭേദവും  ആയി  മാറി.ആകെ  മൊത്തത്തില്‍  ഇത്ര  അലോസരപ്പെടുത്തുന്ന  ആയ  അന്തരീക്ഷം .യുദ്ധഭൂമിയില്‍  പോലും  കാണില്ല  ഈ  ഒരു  അവസ്ഥ.കൂടുതല്‍  അറിയാന്‍  ഈ  ചിത്രം  കാണുക.എങ്ങനെ  ഡേവിഡ്‌  തന്റെ  ഇപ്പോഴത്തെ  സ്ഥിതിയില്‍  എത്തി  ചേര്‍ന്നൂ  എന്ന് മനസ്സിലാക്കാം

ഈ  വര്ഷം  ഇറങ്ങിയ  ചിത്രങ്ങളില്‍  മികച്ച  ഒന്നായി  തോന്നി  War Dogs.കാണാന്‍  ശ്രമിക്കുക !!

More movie  suggestions @www.movieholicivews.blogspot.ca                                 

    

706.SEOUL STATION(KOREAN,2016)

706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee.

  “Before TRAIN TO BUSAN there was ‘SEOUL STATION’ “

    ബുസാനിലേക്ക്  ഉള്ള  ആ ട്രെയിന്‍  യാത്രയുടെ  ഓര്‍മ്മകള്‍ ആയി  വന്ന  സോമ്പി  ചിത്രം  ഒരു  പക്ഷെ  ഒരു  കൊറിയന്‍  ചിത്രത്തിന്  കിട്ടാവുന്ന ഏറ്റവും  മികച്ച  സ്വീകരണം  ആകും  ലോകം  എമ്പാടും  ലഭിച്ചതും.കൊറിയന്‍  സിനിമകളെ  കുറിച്ച്  പല  തരത്തില്‍  ഉള്ള  മുന്‍  വിധികള്‍  ഉണ്ടായിരുന്ന  ഒരു  കൂട്ടം  പ്രേക്ഷകരെ  കൊറിയന്‍  സിനിമകളുടെ  വ്യത്യസ്തം  ആയ  ലോകത്തേക്ക്  കൊണ്ട്  ചെല്ലാന്‍  ആ  ചിത്രത്തിന്  കഴിഞ്ഞൂ  എന്ന്  വേണം  കരുതാന്‍.പ്രത്യേകിച്ചും ആ  ക്ലൈമാക്സ്  ഒക്കെ  വേറെ  ഒരു  സിനിമ  ലോകത്ത്  നിന്നും  അവതരിപ്പിക്കപ്പെടാന്‍  സാധ്യത  ഇല്ല  എന്ന്  നിസംശയം  പറയാം.ഇനി ഈ  ചിത്രത്തിലേക്ക്.സംവിധായകന്‍  സാംഗ്  ഹോ  തന്റെ  സ്ഥിരം  തട്ടകം  ആയ  അനിമെഷനിലേക്ക്  ആണ്  ബുസാനിലേക്ക്  ഉള്ള  യാത്രയുടെ  prequel  ആയി  പോയത്.

  എല്ലാത്തിന്റെയും  ആരംഭം സിയോളില്‍  നിന്നും  ആയിരുന്നു.തളര്‍ന്നു  നടന്നു  വരുന്ന  ആ വൃദ്ധനു  എന്തോ  അപകടം  പറ്റിയിട്ടുണ്ടായിരുന്നു.എന്നാല്‍  തിരക്കേറിയ  നഗര  ജീവിതത്തില്‍ അലിഞ്ഞു  ചേര്‍ന്ന  ആര്‍ക്കും  അയാളെ  ശ്രദ്ധിക്കാന്‍  പോലും  കഴിഞ്ഞില്ല.ശ്രദ്ധിച്ച ആളുകള്‍ക്ക്  പോലും  അയാളുടെ  ബാഹ്യ രൂപവും  ഗന്ധവും  പോലും  അസഹനീയം  തോന്നി.ഈ  സിനിമയുടെ  കഥയിലെ  മുഖ്യ  മൂന്നു  കഥാപാത്രങ്ങള്‍  ആണ്  കഥാഗതിയെ  നിയന്ത്രിക്കുന്നത്‌. ഹയെ സുന്‍  എന്ന  മുന്‍  അഭിസാരിക  ഇപ്പോള്‍  തന്‍റെ  പഴയ  ജീവിതത്തില്‍  നിന്നും  മാറി  ജീവിക്കുക  ആണ്.എന്നാല്‍  അവളുടെ പുരുഷ  സുഹൃത്ത്‌  കി  വൂംഗ്  അവളെ  വീണ്ടും  കച്ചവട  ചരക്കു  ആക്കാന്‍  ശ്രമിക്കുന്നു.ആ  ദിവസം  അവള്‍  അതറിയുന്നു.അവള്‍  അവനുമായി  അതിന്റെ  പേരില്‍  ഉടക്കുന്നു.അന്ന്  അവളെ  അന്വേഷിച്ചു  മൂന്നാമത്  ഒരാള്‍  കൂടി  എത്തുന്നു.ഇവരുടെ  കണ്ണിലൂടെ  ആണ്  സോമ്പി  ആക്രമണം  അവതരിപ്പിക്കുന്നത്‌.

   ആക്രമാസക്തര്‍  ആയ  മനുഷ്യര്‍.ഒരു  പക്ഷെ  സ്ഥിരം  ഇത്തരം  സോമ്പി  ചിത്രങ്ങള്‍   ശാസ്ത്രീയ  വിശദീകരണങ്ങള്‍  ഒക്കെ  കൊടുത്തു  സ്ഥിരം  ഫോര്‍മാറ്റില്‍  എടുക്കുമ്പോള്‍  ഇവിടെ  സംവിധായകനും  എഴുത്തുകാരനും ആയ  സാംഗ്  ഹോ നേരത്തെ  പറഞ്ഞ  ആ  കൊറിയന്‍  സിനിമാ രീതി  ആണ്  പിന്തുടര്‍ന്നിരിക്കുന്നത്.മനുഷ്യന്റെ  പക.ഒരു  പക്ഷെ  ജനങ്ങളെ  സംരക്ഷിക്കേണ്ട  എന്ന്  ജനം  എങ്കിലും  വിശ്വസിക്കുന്ന  ആളുകളുടെ  അനാസ്ഥ.സഹജീവിയെ  കണ്ടാല്‍  ഒന്ന്  നോക്കുക  പോലും  ചെയ്യാതെ  പോകുന്ന  ജനങ്ങള്‍  എന്നിവരെല്ലാം സ്വാര്‍ഥത  കാരണം  എന്തെല്ലാം  രീതിയില്‍  അപകടകാരികള്‍  ആകും  എന്ന്  ബുസാനിലേക്ക്  ഉള്ള  ട്രെയിന്‍  യാത്രയില്‍  കണ്ടതാണ്.ഒരു  സോമ്പി  ചിത്രത്തിലൂടെ  അപ്രതീക്ഷിതമായി  സാമൂഹിക  വിമര്‍ശനം  നടത്തുക  എന്നതും  നല്ല  ഒരു  കാര്യമാണ്.Train To Busan  പ്രതീക്ഷിച്ചു  ഈ  ചിത്രം  കാണാതെ  ഇരിക്കുന്നതാകും  നല്ലത്.കാരണം  ഇത്  അനിമേഷന്‍  ചിത്രം  ആണ്.എന്നാല്‍  ആദ്യം  ഇറങ്ങിയ  സിനിമ  നല്‍കിയ  കൌതുകം  ഈ  ചിത്രത്തെയും  പ്രിയങ്കരം  ആക്കും  എന്നതില്‍  സംശയം  ഇല്ല.പ്രത്യേകിച്ചും   കൊറിയന്‍  സിനിമകളുടെ  ആരാധകര്‍ക്ക്  ഉണ്ടാകാന്‍  സാധ്യത  ഉള്ള  ആ  ആകാംക്ഷ  നില  നിര്‍ത്താന്‍  കഴിഞ്ഞിട്ടുണ്ട്  ഈ ചിത്രത്തിലൂടെ.ഒപ്പം  ക്ലൈമാക്സിലെ  അപ്രതീക്ഷിത  ട്വിസ്റ്റും.

  More movie suggestions @www.movieholicviews.blogspot.ca

705.KARMA(TAMIL,2016)

705.KARMA(TAMIL,2016),|Crime|Mystery|,Dir:-Arvind Ramalingam,*ing:-**********

    അഭിനയിച്ചവരുടെ  പേര് പറഞ്ഞാല്‍  ഒരു  പക്ഷേ  ഈ  ചിത്രത്തിന്റെ  മിസ്റ്ററി  എന്ന  genre  ഒഴിവാക്കേണ്ടി  വരും.കൌതുകം  തോന്നുന്നുണ്ടാകാം  അല്ലെ?അതാണ്‌  അരവിന്ദ്  എന്ന  സംവിധായകന്‍റെ ഒരു  മണിക്കൂറില്‍  അല്‍പ്പം  കൂടി  കൂടുതല്‍  ഉള്ള  ഈ  ചിത്രത്തിന്റെ  അനേകം പ്രത്യേകതകളില്‍  ഒന്ന്.Perfect Murder  അഥവാ  പഴുതുകള്‍  ഇല്ലാത്ത  കൊലപാതകം  ഇതൊരു  കൊലയാളിയുടെ  സ്വപ്നം  ആയിരിക്കണം.പ്രത്യേകിച്ചും മറ്റെല്ലാ  മേഖലകളിലും  ശ്രദ്ധയോടെ  കാര്യങ്ങള്‍  ചെയ്യുന്നത്  പോലെ  തന്നെ  മറ്റൊരാളുടെ  ജീവന്‍  എടുക്കുമ്പോള്‍  ഉണ്ടാകുന്ന  ഉന്മാദ  അവസ്ഥ  ആസ്വദിക്കുന്ന  ഒരാള്‍ക്ക്‌ Perfection  എന്ന്  പറയുന്ന  ഘടകം  എത്ര  മാത്രം  പ്രാധാന്യം അയാളുടെ  പ്രവര്‍ത്തിയില്‍  ഉണ്ടാകും  എന്ന് പറയുന്നതിലും ഒരു  പക്ഷെ  തന്റെ കൃത്യങ്ങളില്‍  കൃത്യത  പുലര്‍ത്തുന്നവര്‍  ഉണ്ടായിരിക്കാം.ഒരു  പക്ഷെ  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്  എന്ന ഈ  വിഷയത്തില്‍  മികച്ച  സിനിമകള്‍  അവതരിപ്പിച്ച  “ഏറ്റവും  അപകടകരമായ  ചിന്തകള്‍” നല്‍കിയ  സംവിധായകന്  ഒരു Tribute  ആയിരുന്നിരിക്കാം  ഈ  സിനിമ.

   ഒരു  മുറിയില്‍ ,ഒരു  ക്രൈം കഥാകൃത്തിനെ  അയാളുടെ  ഭാര്യയുടെ  മരണവും  ആയി  ബന്ധപ്പെട്ട  ചില  കാര്യങ്ങള്‍  അറിയുന്നതിനായി  അന്വേഷണം  നടത്താന്‍  വന്ന  പോലീസ്  ഉദ്യോഗസ്ഥനും ആയുള്ള  സംഭാഷണം  ആണ്  ചിത്രത്തിന്റെ  കഥ  എന്ന്  പറയാവുന്നത്.ഒരു  കേസിനെ  പല  രീതിയില്‍  അപഗ്രഥിച്ചു  പോകുമ്പോള്‍  പോലീസ്  ഉദ്യോഗസ്ഥന്‍റെ  ബുദ്ധിയില്‍  മതിപ്പ്  തോന്നുക  സ്വാഭാവികം.അതാണ്‌  ചിത്രത്തിന്റെ കാതലായ  സ്വഭാവവും  കഥയും.ഒരു  ചെറിയ  പാളിച്ച  പോലും   ചിത്രം  ഒരുക്കിയ  രീതിയെ  ബാധിക്കുമായിരുന്നു  എന്നതാണ്  സത്യം.Perfect  Murder  എന്ന  വിഷയത്തില്‍  നടത്തിയ  ധീരമായ  പരീക്ഷണങ്ങളില്‍  ഒന്നാണ്  ഈ  ചിത്രവും.

  അധികം  മുടക്ക്  മുതല്‍  ഇല്ലാതെ  നിര്‍മിച്ച  ഈ  ചിത്രം  നിര്‍മാതാവ്  കൂടി  ആയ  സംവിധായകന്‍ അനുരാഗ്  കശ്യപ്  പോലെ  ഉള്ള  പ്രമുഖരുടെ  സഹായത്തോടെ  മാര്‍ക്കറ്റ്  ചെയ്യുകയും ചിത്രത്തിന്  അത്  വഴി  ജനശ്രദ്ധ  ആകര്‍ഷിക്കാനും  കഴിഞ്ഞിരുന്നു.അതിനോടൊപ്പം “മാഡ്രിഡ്‌  ചലച്ചിത്ര  മേളയില്‍”  മികച്ച  പുതുമുഖ  സംവിധായകന്‍ (വിദേശ  ഭാഷ  ) നു  അരവിന്ദിന്റെ  പേര്  നിര്‍ദേശം  ലഭിച്ചിരുന്നു.ഹോളിവുഡ്  സ്കൈ  ചലച്ചിത്ര  മേളയില്‍  സ്ഥാനവും  ലഭിച്ചു  ഈ  ചിത്രത്തിന്.പരീക്ഷണങ്ങള്‍  ആണ്  ചലച്ചിത്ര  കലയെ  ഇത്  വരെ  മുന്നോട്ടു  നയിച്ച  ഘടകം.പരീക്ഷണങ്ങള്‍ പാളി  പോകാറുണ്ട്  ചിലപ്പോള്‍.മറ്റു  ചിലപ്പോള്‍ അവ  ട്രെന്‍ഡ്  സെറ്റര്‍  ആയി  മാറാറും  ഉണ്ട്.എന്നാല്‍  സിനിമ  റിലീസ്  ചെയ്ത  രീതിയിലൂടെ  സിനിമയെ  സ്വപ്നം  കാണുന്ന  ആര്‍ക്കും സിനിമാക്കാരന്‍  ആകാം  എന്ന്  അരവിന്ദ്  തെളിയിച്ചു.സന്തോഷ്‌  പണ്ഡിറ്റ്‌  ഒക്കെ  തെളിച്ച  വഴിയിലൂടെ  ആയിരുന്നെങ്കിലും  അരവിന്ദ്  പിന്തുടര്‍ന്ന  വഴി  വ്യത്യസ്തം  ആയിരുന്നു.ഒരു  ക്രൈം/മിസ്റ്ററി  ചിത്രം  എന്ന  നിലയില്‍  എന്നെ  വളരെയധികം  ഈ  ചിത്രം  തൃപ്തിപ്പെടുത്തി.ഒരു  പക്ഷെ  ഇതരെം  തീമുകളോട്  ഉള്ള  പ്രത്യേക  ഇഷ്ടം  ഒരു  കാരണം  ആയിരുന്നിരിക്കണം.

ചിത്രത്തിന്റെ  ലിങ്ക് :-  https://www.youtube.com/watch?v=by8p6yYQsAE

704.THE TUNNEL(KOREAN,2016)

704.THE TUNNEL(KOREAN,2016).|Thriller|Drama|,Dir:-Seong-hun Kim,*ing:-Doona Bae, Jung-woo Ha, Dal-su Oh.

   ജീവിതത്തില്‍  ഭയം  മനുഷ്യനെ കീഴ്പ്പെടുത്തുന്ന  അവസരങ്ങള്‍ ധാരാളം  ഉണ്ട്.വൈകാരികം ആയും സ്വന്തം  നിലനില്‍പ്പിനു  വരെ  അപകടകരമായ സാഹചര്യം  ഉണ്ടാക്കുന്നവ ആണ്  അതില്‍ ഏറ്റവും  ഭീകരം.ഇതേ തീമില്‍  പലപ്പോഴും  ചിത്രങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.ഈ  തീം  എന്ന്  പറയുന്നത്  അടയ്ക്കപ്പെട്ട /അടച്ചു  വച്ച  മുറി  അല്ലെങ്കില്‍ അത്തരം  ഒരു  സാഹചര്യം.ഈ  സിനിമയിലും  അത്തരം  ഒരു  സാഹചര്യം  ആണ്  ഉള്ളത്.തകര്‍ന്ന ഒരു  തുരങ്കം.അതില്‍  ഒറ്റപ്പെട്ടു  പോയ  മനുഷ്യന്‍.അയാള്‍ക്ക്‌  പുറം  ലോകവും ആയി  ഉള്ള  ബന്ധം ഒരു  മൊബൈല്‍  ഫോണ്‍  മാത്രം.നീളം  ഉള്ള  തുരങ്കത്തില്‍  അയാളുടെ  സ്ഥാനം  പോലും  കൃത്യമായി  നിര്‍ണയിക്കാന്‍  കഴിയാതെ വിഷമിക്കുന്ന Rescue Team.

   അതിനോടൊപ്പം  ഒരാളുടെ  ജീവന്  വേണ്ടി  ബലി  കഴിപ്പിക്കേണ്ടി  വരുന്ന  പണം അതിനായി  അധ്വാനിക്കുന്നവരുടെ  പ്രയത്നം.അവസാനം  എത്തി  ചേരുന്ന  പണത്തെ  ആസ്പദം  ആക്കിയുള്ള  സര്‍ക്കാര്‍  ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍/സാധാരണ  ഇത്തരം  ചിത്രങ്ങളില്‍  വരുന്ന  ധൈര്യവാനായ  എന്തും  ചെയ്യാന്‍  കഴിവുള്ള  നായകന്‍  അല്ല  ലീ ജുംഗ് സൂ.അയാള്‍ക്ക്‌  ഭയം  ഉണ്ട്.ഇരുട്ട്  അടഞ്ഞ  ആ  തകര്‍ന്ന  തുരങ്കത്തില്‍  വെളിച്ചം  ഇല്ലാതെ  ഉറങ്ങാന്‍  അയാള്‍ക്ക്‌  ഭയം  ആണ്.കയ്യില്‍  ഉള്ള  രണ്ടു  ചെറിയ  കുപ്പികളിലെ  വെള്ളം  തീര്‍ന്നു  പോകാം  എന്നും  അയാള്‍  ഭയപ്പെടുന്നു.കൂടെ  അല്‍പ്പം  ദിവസത്തിന്   ശേഷം  കണ്ടു  മുട്ടിയ  മറ്റൊരു  സ്ത്രീയുടെ  വിഷമങ്ങള്‍  അയാളെ  സാധാരണ മനുഷ്യനും  ആക്കുന്നുണ്ട്‌.സ്വാര്‍ത്ഥത  ഉള്ള  ശരാശരി  മനുഷ്യന്‍.

   സ്വന്തം  മകളുടെ  പിറന്നാളിന്  കേക്കും  ആയി  പോകുന്ന  ഒരു  അച്ഛന്‍ ഒരിക്കലും  തന്റെ  ഏറ്റവും  ഭയാനകം  ആയ  സ്വപ്നങ്ങളില്‍  പോലും  കാണാത്തത്  ആണ്  അന്ന്  കാണുന്നത്.അയാള്‍  പോയിക്കൊണ്ടിരുന്ന തുരങ്കം  തകര്‍ന്നു  വീഴുന്നു.ജീവിതത്തില്‍  ഇനി  ഇത്  പോലെ  ഒരു  തുരങ്കത്തിലൂടെ  പോകുമ്പോള്‍  തീര്‍ച്ചയായും  ഈ  സംഭവം  ഓര്‍മ  വരും.കൊറിയന്‍  സിനിമകള്‍  ഇത്തരം  സാധാരണം ആയ  ഹോളിവുഡ്  തീമുകളെ  തങ്ങളുടേതായ  രീതിയില്‍  കൈകാര്യം  ചെയ്യുന്നത്  കാണാന്‍  തന്നെ  നല്ല  രസമുണ്ട്.ഒരു  പക്ഷെ  പഴകിയ  പ്രമേയങ്ങളില്‍ പുതുമ  കണ്ടെത്താന്‍  ഉള്ള  കഴിവ്.

  ലോജിക്കല്‍  ആയി  കുറച്ചു  തെറ്റുകള്‍  തോന്നിയിരുന്നു.പ്രത്യേകിച്ചും  ഫോണിന്‍റെ  കാര്യത്തില്‍.അത്  മാറ്റി  നിര്‍ത്തിയാല്‍ നല്ല  ഒരു  ചിത്രം  ആയി  തോന്നി  The Tunnel

More Movie suggestions @www.movieholicviews@blogspot.ca

703.24 HOURS TO DIE(KOREAN,2008)

703.24 HOURS TO DIE(KOREAN,2008),|Mystery|Thriller|,Dir:-Hyeong-jin Kwon,*ing:-Yeong Bang, Cheong-ja Choi, Gyo-sik Choi.

  “മനുഷ്യമനസ്സും  സാഹചര്യങ്ങളും” പരസ്പ്പര പൂരകം  ആണ്.സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച്  മാറാന്‍  ഉള്ള  കഴിവ്  തന്നെ  ആയിരിക്കും  മനുഷ്യന്റെ  ഏറ്റവും  വലിയ  ശക്തി.അനുകൂലം  ആയ  സാഹചര്യങ്ങള്‍   ഒരാളുടെ  അന്തര്‍ലീനം  ആയ  കഴിവുകളെ മറച്ചു  പിടിക്കും  എന്ന്  തന്നെ  പറയാം.ഒരു  പക്ഷെ  ലോകം  മുഴുവന്‍  ദുര്‍ബലന്‍  എന്ന്  വിളിച്ചേക്കാവുന്ന  മനുഷ്യന്‍  പലപ്പോഴും  അത്തരം  സാഹചര്യങ്ങളുടെ  അടിമ  ആയിരിക്കും.ചുല്‍-മിന്‍  അത്തരത്തില്‍  ഒരാളായിരുന്നു  എന്ന്  വേണം  കരുതാന്‍.കാരണം  സാധരണ  ജീവിതം  നയിച്ചിരുന്ന ഒരു  ട്രക്ക്  ഡ്രൈവര്‍  എന്നതില്‍  ഉപരി  അയാള്‍  ഒന്നും  അല്ലായിരുന്നു.

   ഭക്ഷിക്കാന്‍  ആയി  പന്നിയെ  വെട്ടുമ്പോള്‍  പോലും  അയാളുടെ മനസ്സില്‍  വരുന്നത്  ഭയം  ആയിരുന്നു.ജന്മന  ഉള്ള  ഹൃദയ  വൈകല്യം  മരണപ്പെട്ട   അമ്മയില്‍  നിന്നും  ലഭിച്ച  ഒരു  മകള്‍  ആയിരുന്നു  അയാളുടെ  ഏക  സമ്പാദ്യം.എന്നാല്‍  ഒരു  ദിവസം  പെട്ടന്ന്  സ്വന്തം  മകളുടെ  ചികിത്സയ്ക്ക്  ,അവളുടെ  ജീവന്‍  രക്ഷിക്കാന്‍  ഒരു  വന്‍  തുക  വേണമെന്ന്  പറഞ്ഞപ്പോള്‍  സാധാരണക്കാരില്‍  സാധാരണ  മനുഷ്യന്‍  ആയ ചുല്‍  മിന്‍ ആദ്യം  പകച്ചു  പോകുന്നതും.പിന്നീട്  അയാള്‍  സഞ്ചരിച്ചത്  ഒരു  ശുദ്ധ  ഗതിക്കാരന്  പോകാന്‍  പറ്റുന്ന  വഴികളില്‍  കൂടി  അല്ലായിരുന്നു.ചൂതാട്ടം,പിന്നീട്  ,  തെറ്റായ  സമയത്ത്  എത്തിപ്പെടരുതാത്ത സ്ഥലത്ത്  എത്തിപ്പെടുന്ന  അയാള്‍ക്ക്‌ മറ്റു  ചിലരുടെ   രക്തക്കറ  മായ്ച്ചാല്‍  തന്റെ  ലക്‌ഷ്യം  നിറവേറാം  എന്ന  വിശ്വാസം  ഉണ്ടാകുന്നു.

   എന്നാല്‍  തന്റെ  ആ യാത്രയ്ക്കിടയില്‍  അവിചാരിതമായി  കണ്ടു  മുട്ടിയ അപകടകാരി  ആയ  അപരിചിതന്‍  കൂടി ആകുമ്പോള്‍  ഒരു  രാത്രി  കൊണ്ട്  മരണത്തിനെ  പലപ്പോഴായി  നേരില്‍ കണ്ട  അവസ്ഥയില്‍  ആകുന്നു  അയാള്‍.ചുല്‍  മിന്നിന്റെ  അന്നത്തെ  ഒരു  ദിവസം .മരണവും  ജീവിതവും  തമ്മില്‍  ഉള്ള  ദൂരം  അന്നത്തെ  രാത്രിക്ക്  മാത്രം  അവകാശപ്പെട്ട  കണക്കാണ്.ആ  കണക്കു  കൂട്ടലുകള്‍  പിഴച്ചാല്‍  അയാള്‍ക്ക്‌  നഷ്ടം  ആകുന്നത്‌  പ്രിയപ്പെട്ട  പലതും  ആണ്.24  Hours To Die  എന്ന  ചിത്രം  കൊറിയന്‍  ചിത്രങ്ങളുടെ  തനതായ  ഇരുണ്ട  വെളിച്ചത്തില്‍  മഴയുടെ  അകമ്പടിയോടെ പ്രേക്ഷകനില്‍  ത്രില്‍  എന്ന  X-factor  നല്‍കാന്‍  തക്ക രീതിയില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍  ത്രില്ലര്‍  ചലച്ചിത്ര  പ്രേമികള്‍ക്ക്  ഇഷ്ടമാകും  ഈ  ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

702.TRAIN TO BUSAN(KOREAN,2016)

702.TRAIN TO BUSAN(KOREAN,2016),|Horror|Thriller|,Dir:-Sang-ho Yeon,*ing:-Yoo Gong, Soo-an Kim, Yu-mi Jeong .

  ചില  മനുഷ്യരുണ്ട്‌, ജീവിതത്തില്‍ അവര്‍  സ്വാര്‍ത്ഥത കാണിക്കുന്നതില്‍  എന്നും  മുന്‍പ്പന്തിയില്‍  ആയിരിക്കും.സ്വന്തം  നേട്ടങ്ങള്‍  മാത്രം  മനസ്സില്‍  കണ്ടു  ജീവിക്കുന്നവര്‍.എന്നാല്‍  അവര്‍  ചിലപ്പോഴെങ്കിലും  ചില  തിരിച്ചറിവുകളില്‍  കൂടി  കടന്നു  പോകേണ്ടാതായും  വരും.സിയോക്  വൂ  എന്ന  ഫണ്ട്  മാനേജറും  അത്തരത്തില്‍  ഉള്ള  ഒരാളായിരുന്നു.എന്നാല്‍  ജീവിതത്തില്‍  അയാള്‍ക്കുണ്ടാകുന്ന  അത്തരം  അനുഭവങ്ങള്‍ അയാളുടെ  ഏറ്റവും  മോശം  സ്വപ്നത്തില്‍  പോലും  കാണാത്ത  അത്ര  ഭീകരം  ആയ  സംഭവങ്ങളുടെ  പിന്‍പ്പറ്റി  ആണ്  ഉണ്ടാകുന്നത്.Train  to  Busan  എന്ന  കൊറിയന്‍-സോമ്പി  ചിത്രം ഒരു  പക്ഷെ  ആ  genre  ല്‍  വന്ന  ചിത്രങ്ങളിലെ  മാസ്റ്റര്‍പ്പീസ്  ആയി  മാറുന്നത്തില്‍ ഇത്തരത്തില്‍ ഉള്ള  കഥയുടെ  അവതരണ  രീതി  മുഖ്യ  പങ്കു  വഹിക്കുന്നുണ്ട്.

   പലപ്പോഴും  വേഷം  കെട്ടല്‍  ആയി  മാറുന്ന  സോമ്പി  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തം  ആണ്  Train to  Busan.ഭൂരിപക്ഷ  പ്രേക്ഷകനു  ആസ്വദിക്കാന്‍  കഴിയുന്നതിനോടൊപ്പം ചിത്രം  കാത്തു സൂക്ഷിച്ച  നിലവാരവും  കാരണം  ആണ്.സിയോക്  വൂ  മകളുടെ  നിര്‍ബന്ധം  കാരണം അവളുടെ  പിറന്നാളിന്  തന്റെ  മുന്‍  ഭാര്യയെ  കാണാന്‍  ബുസാനിലേക്ക്  മകളോടൊപ്പം  യാത്ര  പോകുന്നു.അന്ന് ഉണ്ടായ അപകടകരമായ  സാഹചര്യങ്ങളെ  അവര്‍  എങ്ങനെ  അതി  ജീവിക്കാന്‍  ശ്രമിച്ചു  എന്നതാണ്  ചിത്രത്തിന്റെ  രത്ന  ചുരുക്കം. ഹോളിവുഡ്  ചിത്രങ്ങളില്‍  പലപ്പോഴും  സോമ്പി  ചിത്രങ്ങള്‍ നായക  കഥാപാത്രങ്ങളുടെ  ഹീറോയിസത്തിലേക്ക്  ക്യാമറ  തിരിക്കുമ്പോള്‍  ജീവിതത്തില്‍  പലപ്പോഴും  അന്യമാകുന്ന  ചില മനുഷ്യ  സ്വഭാവങ്ങളിലേക്കും   ചിത്രം  വെളിച്ചം  വീശുന്നു.സോമ്പി-വൈറസ്  എന്നിവയുടെ  ശാസ്ത്ര  മുഖം  ചിത്രത്തില്‍  പ്രാധാന്യം  തീരെ  ഇല്ലാതെ  കാണിച്ചതില്‍  നിന്നും അത്തരം  കണ്ടു  പഴകിയ  ദൃശ്യാവിഷ്ക്കാരം ചിത്രത്തിന്റെ  അണിയറ  പ്രവര്‍ത്തകര്‍  മനപ്പൂര്‍വം മാറ്റി  എഴുതിയതാണെന്ന് പ്രേക്ഷകന്  തോന്നാം.

      വ്യത്യസ്തമായ Zombie-Survival  ചിത്രത്തില്‍  മനുഷ്യര്‍  തമ്മില്‍  ചില  പ്രത്യേക  സാഹചര്യങ്ങളില്‍  പരസ്പ്പരം  സഹായിക്കുക  എന്നതിന്റെ  പ്രസക്തി,ജീവിതത്തില്‍  നഷ്ടപ്പെടുന്ന  കൊച്ചു  കൊച്ചു  സന്തോഷങ്ങളും  അവയുടെ  നഷ്ടബോധവും  ഒക്കെ ഒരു  social-commentary അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും  ക്ലൈമാക്സ്.കൊറിയന്‍  സിനിമയുടെ  തനതായ  ശൈലിയില്‍ ഒരു  പക്ഷെ  അവരുടെ  ചിത്രങ്ങളിലെ ആ  ഒരു  വശം പ്രേക്ഷകന്  ഒരു  നൊമ്പരം   ആയി  മാറാം.തന്റെ  മകളുടെ  മുഖം  ആദ്യമായി  കാണുന്ന  പിതാവ് ,അയാള്‍  ഒരു  പക്ഷെ  ആ  നിമിഷത്തില്‍  ആയിരിക്കും  പിന്നീട്  തന്റെ  ഓര്‍മകളിലൂടെ  തലോടിയിട്ടുണ്ടാവുക.

  കൊറിയന്‍  സിനിമയിലെ  ഈ  വര്‍ഷത്തെ  തരംഗം  ആയി  മാറിക്കൊണ്ടിരിക്കുന്ന  ഈ  ചിത്രം ഏറെ  വൈകാതെ  ഏറ്റവും  വലിയ  പണം  വാരി  ചിത്രങ്ങളുടെ  പട്ടികയില്‍  ഒന്നാം  സ്ഥാനത്ത്  എത്തും  എന്നാണു പ്രവചനങ്ങള്‍ .കഴിഞ്ഞ  ദിവസം  ചിത്രത്തിന്  ഒരു  രണ്ടാം  ഭാഗം  വരുന്നതായി  മുഖ്യ  കഥാപാത്രങ്ങളില്‍   ഒന്നിനെ  അവതരിപ്പിച്ച   മാ  ഡോംഗ്  സിയോക്  സൂചനകള്‍  നല്‍കിയിരുന്നു.Seoul  Station  എന്ന  animated  prequel  ചിത്രം  ഇറങ്ങിയതിനു  ശേഷം  റിലീസ്  ആയിരുന്നു.കൊറിയന്‍  സിനിമ  പ്രേമികള്‍ക്ക്  എന്ന്  മാത്രമല്ല എല്ലാ തരം  സിനിമകളെയും  ഇഷ്ടപ്പെടുന്ന  പ്രേക്ഷകര്‍ക്ക്‌  ഒരു  നല്ല  അനുഭവം  ആകും ഈ  ചിത്രം.കാരണം പതിവ്  ചേരുവകകളില്‍  നിന്നും  മാറി  ഒരു  പക്ഷെ  28  Days later പോലുള്ള  ചിത്രങ്ങളോട്  കിടപ്പിടിക്കുന്ന  നിലവാരം  ഉള്ളതാണ്  Train  to  Busan.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്.

More movie suggestions @www.movieholicviews.blogspot.ca

701.CHEF(ENGLISH,2014)

701.CHEF(ENGLISH,2014),|Drama|Comedy|,Dir:-Jon Favreau,*ing:-Jon Favreau, Robert Downey Jr., Scarlett Johansson.

    Chef-  ഈ  ചിത്രം  കാര്‍ള്‍  കാസ്പ്പര്‍  എന്ന  പാചകക്കാരന്റെ  കഥയാണ്;ഒപ്പം  നമ്മളില്‍  പലരുടെയും .മറ്റുള്ളവരുടെ  രുചികള്‍  കണ്ടെത്താന്‍  സാമര്‍ത്ഥ്യം  ഉള്ള  പാചകക്കാരന്‍.അടുക്കളയുടെ ചുവരുകള്‍ക്ക്  അപ്പുറം  ഉള്ള  ജീവിതത്തിനു  അയാള്‍  അധികം  പ്രാധാന്യം  നല്‍കിയിരുന്നില്ല.വിവാഹ മോചിതന്‍,ആഴ്ചയില്‍  ഒരിക്കല്‍ ഒരു  ചടങ്ങ്  എന്ന  പോലെ  സ്വന്തം  മകനെ  കണ്ടിരുന്ന  ആള്‍,ഒപ്പം  ചുറ്റും  നടക്കുന്ന  സാങ്കേതിക  വളര്‍ച്ചയുടെ ഒന്നും  ശ്രദ്ധിക്കാത്ത  മനുഷ്യന്‍.അയാളുടെ  ജീവിതം  അടുക്കളയില്‍  പുതിയ  രുചിക്കൂട്ടുകള്‍  ഉണ്ടാക്കുന്നതില്‍ ആയിരുന്നു ശ്രദ്ധ  ചെലുത്തിയിരുന്നത്‌.പാചകത്തെ  ഒരു  കലയായി  തന്നെ  സമീപിച്ച  കാര്‍ള്‍  കാസ്പ്പര്‍ ജോലി  ചെയ്തിരുന്ന  രെസ്റ്റൊരന്റില്‍  മെനു  തന്റെ  അഭിരുചികള്‍ക്ക്  അനുസരിച്ച്  വേണം  എന്ന്  വാശി  പിടിച്ചിരുന്നു.

   എന്നാല്‍  അന്ന്  രെസ്റ്റൊരന്റ്റ്  ഉടമയുടെ  വാശി  മൂലം അവിടത്തെ രുചിക്കൂട്ടുകളെ  കുറിച്ച്  നിരൂപിക്കാന്‍  പ്രമുഖനായ ബ്ലോഗര്‍  എത്തുന്ന ദിവസം ഉടമയുടെ  ഇഷ്ടാനിഷ്ടങ്ങള്‍  അനുസരിച്ച്  അത്  തയ്യാറാക്കുന്നു .കാര്‍ള്‍  കാസ്പ്പരുടെ  ജീവിതം  അവിടെ  മാറുന്നു.അയാളുടെ  ജീവിതത്തില്‍  ഉണ്ടായ  ബാക്കി  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.കാര്‍ള്‍  കാസ്പ്പാര്‍  എന്ന  വ്യക്തിത്വം  ഒരു  പക്ഷെ  നമ്മ്മുടെ  ചുറ്റും  ഉള്ള  ഓരോ  ആളിലും  കാണാന്‍  സാധിക്കുന്നതാണ്.പ്രത്യേകിച്ചും സ്വയം  വിഭാവനം  ചെയ്ത  ഒരു  ലോകത്തില്‍  അതില്‍  നിന്നും  ഉള്ള  അറിവില്‍  ആനന്ദം  കൊള്ളുന്നവര്‍,സ്വന്തം  കാര്യത്തിനു  മാത്രം  താല്‍പ്പര്യം  നല്‍കുന്നവര്‍  എന്ന  ചീത്ത  പേര്  ഇക്കൂട്ടര്‍ക്ക്  ഉണ്ടാകുമെങ്കിലും  അവരുടെ  ഇഷ്ടപ്പെട്ട  കാര്യങ്ങളില്‍   അവര്‍  എടുക്കുന്ന പരിശ്രമം  വലുതായിരിക്കും.

     കാര്‍ള്‍  കാസ്പ്പാര്‍  ഒരു  ഭര്‍ത്താവ്,പിതാവ്  ,മനുഷ്യന്‍  എന്ന  നിലയില്‍  ഒക്കെ  പരാജയപ്പെട്ടത്  ഇത്തരം  കാരണം  കൊണ്ടായിരിക്കും.എന്നാല്‍  അയാള്‍ക്ക്‌  പുന:ചിന്തനതിനു  അവസരം  കിട്ടിയപ്പോള്‍  അയാളുടെ  ജീവിതത്തില്‍ പ്രകടമായ  മാറ്റം  കൊണ്ട്  വരാന്‍  സാധിച്ചു.പ്രത്യേകിച്ചും  ഫുഡ്  ട്രക്ക്  എന്ന ആശയം.അയാളുടെ  ജീവിതത്തില്‍  കൊണ്ട്  വന്നത്  സ്വന്തം  മകനെ  കൂടുതല്‍  അടുത്തറിയാന്‍  സാധിച്ച  ഒരു  പിതാവിനെ  ആയിരുന്നു.അയാളുടെ  നൈസര്‍ഗ്ഗികം  ആയ  രുചിക്കൂട്ടുകള്‍ കൂടുതല്‍  സ്ഥലങ്ങള്‍  പിന്നിടുമ്പോള്‍  പ്രേക്ഷകര്‍ക്ക്‌  അടുക്കളയില്‍  കയറി  ചെറുതായി  പാചകം  ചെയ്യാന്‍  തോന്നിപ്പിക്കും  ഈ  ചിത്രം.ജീവിതത്തിലെ  ഇങ്ങനെയും  ചില  വശങ്ങള്‍  കാണിച്ചു  തരുന്ന   ഒരു  കൊച്ചു  ചിത്രം.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്.കാരണം  ജീവിതത്തില്‍  ഇഷ്ടങ്ങളുടെ  പിന്നാലെ  പായുമ്പോള്‍  നഷ്ടമാകുന്ന  ചിലതുണ്ട്.അതൊക്കെ  മനസ്സിലാകാതെ  പോകുമ്പോള്‍  ഉള്ള  ഒരു  ഓര്‍മ്മപ്പെടുത്തല്‍  ആണ്  Chef!!

More movie suggestions @www.movieholicviews.blogspot.com

700.THE UNTOUCHABLES(ENGLISH,1987)

700.THE UNTOUCHABLES(ENGLISH,1987),|Crime|Thriller|,Dir:-Brian De Palma,*ing:-Kevin Costner, Sean Connery, Robert De Niro.

  അമരിക്കയില്‍  Dry  Crusaders    എന്ന  പേരില്‍  അറിയപ്പെട്ടിരുന്ന  ഒരു  കൂട്ടം  ആളുകളുടെ  ശ്രമങ്ങളുടെ  ഫലമായി  1920  മുതല്‍  1933  വരെയുള്ള  കാലഘട്ടങ്ങളില്‍  മദ്യ  നിരോധനം ഉണ്ടാകുന്നു.കാനഡ പോലുള്ള  അയല്‍  രാജ്യങ്ങളില്‍  നിന്നും  മദ്യത്തിന്റെ  ഒഴുക്ക്  അമേരിക്കയിലേക്ക്  ഉണ്ടാകുന്നു  ഈ  കാലഘട്ടത്തില്‍.നിയമപരമായി  അല്ലാതെ  വരുന്നു  എന്നത്  കൊണ്ട്  തന്നെ  ഈ  കാലയളവില്‍  പലരും  ഈ  സൗകര്യങ്ങളോടെ കോടികള്‍  സമ്പാദിക്കുന്നു.അല്‍  കപ്പോന്‍  അത്തരത്തില്‍  ഒരാളായിരുന്നു.അയാളുടെ  കച്ചവടം  വലിയ  രീതിയില്‍   ആയിരുന്നു.പോലീസുകാര്‍  മുതല്‍  ഭരണത്തില്‍  ഇരിക്കുന്ന  പലരും   അയാളുടെ  മാസപ്പടി  പറ്റുന്നവര്‍  ആയി  മാറി.

  ഈ  സമയം  ആണ്  ട്രഷറി  ഡിപ്പാര്ട്ട്മെന്റ്റ്  പോലീസിനോട്  ഒത്തു  ചേര്‍ന്ന് അല  കപ്പോനെ  നിയമത്തിന്റെ  മുന്നില്‍  കൊണ്ട്  വരാന്‍  ശ്രമിക്കുന്നത്.ആ  ടീമിന്  നേതൃത്വം  നല്‍കിയത്  ട്രഷറി  ഉദ്യോഗസ്ഥന്‍  ആയ എലിയറ്റ്  നെസ്  ആയിരുന്നു.നെസ്  നേതൃത്വം  നല്‍കിയ ആദ്യ  ഓപറേഷന്‍  പരാജയപ്പെടുന്നു.ആരെയും  വിശ്വസിക്കാന്‍  ആകാത്ത  അവസ്ഥ.അങ്ങനെ  ആണ്  അയാള്‍ സ്വന്തമായി  ഒരു  ടീം  ഉണ്ടാക്കാന്‍  ശ്രമിക്കുന്നത്.ബീറ്റ്  പോലീസ്  ആയി  ജോലി  ചെയ്യുന്ന,എന്നാല്‍  രാജ്യത്തിലെ  നിയമം  സത്യസന്ധമായി  നടക്കണം  എന്ന്  ആഗ്രഹിക്കുന്ന ജിം,ട്രഷറി  ഉദ്യോഗസ്ഥന്‍  ആയ  ഓസ്ക്കാര്‍,പോലീസ്  പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സ്റ്റോണ്‍  എന്നിവര്‍  ആയിരുന്നു  ആ  ടീമില്‍.

  അവരുടെ  പ്രവര്‍ത്തനം  അപകടം  പിടിച്ചതായിരുന്നു.ചിത്രത്തിലെ  റെയില്‍വേ  സ്റ്റേഷന്‍  സീന്‍  ഒക്കെ  ശ്വാസം  പിടിചിരുന്നേ  കാണാന്‍  ഒക്കൂ.അപകടകരമായ  ദൌത്യം,അപകടകാരികള്‍  ആയ  ശത്രുക്കള്‍.അതായിരുന്നു  നെസ്സിനും  കൂട്ടര്‍ക്കും  നേരിടേണ്ടി  വന്ന  സാഹചര്യം.ഈ  സംഭവങ്ങള്‍  ആണ്  The Untouchables  എന്ന  പുസ്തകത്തിനെ  ആധാരമാക്കി  എടുത്ത  ചിത്രത്തിന്റെ  പ്രമേയം.തീര്‍ച്ചയായും   കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്നാണ്   ഇത്.

More movie suggestions @www.movieholicviews.blogspot.ca

Design a site like this with WordPress.com
Get started