699.FARGO(ENGLISH,1996)

699.FARGO(ENGLISH,1996),|Crime|Thriller|,Dir:-Joel Coen, Ethan Coen ,*ing:-William H. Macy, Frances McDormand, Steve Buscemi.

  What  will happen  when plans go wrong? വ്യക്തമായ  ഉത്തരം  നല്‍കാന്‍  കഴിയുന്ന  ചിത്രം  ആണ്  ഫാര്‍ഗോ.കോയെന്‍  സഹോദരന്മാരുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്.കുറ്റ  കൃത്യം  വ്യക്തമായി  പ്ലാന്‍  ചെയ്യുന്നുണ്ടെങ്കിലും  ജെറി  തന്റെ  ഭാര്യയെ  തട്ടി  കൊണ്ട്  പോകാന്‍  എല്പ്പിക്കുന്നവര്‍ക്ക്  എവിടെയോ  തെറ്റ്  പറ്റുന്നു.അവര്‍  പ്രതീക്ഷിക്കുന്നത്  അല്ല  അനവിടെ  രാത്രി  നടക്കുന്നതും.സ്വന്തമായി  എന്തെങ്കിലും  നേടി  എടുക്കുക  എന്ന  ജെറിയുടെ  ആഗ്രഹത്തിന്  സഹായിക്കാന്‍  ആളുകള്‍  ഉണ്ടായിരുന്നു  എങ്കിലും  അവരാരും  അയാളെ  ഗൗനിച്ചില്ല.

  അയാള്‍  കുടുംബ  എന്ന  sentiments  ഉപേക്ഷിച്ചു തന്റെ  ജീവിതം കരപ്പറ്റിക്കാന്‍  തീരുമാനിക്കുന്നു.ജെറി  സത്യസന്ധന്‍  അല്ലായിരുന്നു,ജോലിയിലും  ജീവിതത്തിലും.എന്നാല്‍  ആഗ്രഹങ്ങള്‍  ഏറെ  ആയിരുന്നു.ജെറി ഈ  അവസരത്തില്‍  ആണ്  തന്റെ  ലക്ഷ്യങ്ങള്‍  നിറവേറ്റാന്‍  ആയി  കാള്‍,ഗെയര്‍  എന്നിവരെ  സമീപിക്കുന്നത്.രണ്ടു  പേരും  ഒന്നാംകിട  കുറ്റവാളികള്‍.ഉദ്യമം-ജെറിയുടെ  ഭാര്യയെ  തട്ടി  കൊണ്ട്  പോവുക.ജെറിയുടെ  ഭാര്യ  പിതാവ്  കൊടുക്കുന്ന  മോചന  ദ്രവ്യത്തില്‍  നിന്നും  ഉള്ള  ഷെയര്‍  ആയിരുന്നു  അവര്‍ക്ക്  വാഗ്ദാനം.,

   എന്നാല്‍  അന്ന്  രാത്രി  നടന്ന  സംഭവങ്ങള്‍  എല്ലാവരുടെയും  പ്ലാനുകള്‍  തെറ്റിക്കുന്നു.ആര്‍ക്കും  എന്താണ്  സംഭവിക്കുന്നത്‌  എന്ന്  പോലും  മനസ്സിലാകുന്നതിനു  മുന്‍പ് വരി  വരിയായി  കുറ്റ  കൃത്യങ്ങള്‍  അരങ്ങേറുന്നു.ഈ  കേസുകള്‍  അന്വേഷിക്കുന്നത്   മാര്‍ഗെ  എന്ന  പോലീസുകാരിയും.അവര്‍  ഓരോ  ചരടുകള്‍  അഴിച്ചു  വരുമ്പോഴും  സംഭവിക്കുന്നത്‌  വേറെ  ആയിരുന്നു.ചിത്രം  തീര്‍ച്ചയായും  കണ്ടിരിക്കണ്ടവയുടെ  പട്ടികയില്‍  ഉള്‍പ്പെടുത്താം.അമേരിക്കയിലെ  മികച്ച  100  ചിത്രങ്ങളില്‍  ഇടം  പിടിച്ചിരുന്നു  Fargo.

More movie suggestions @www.movieholicviews.blogspot.ca

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998)

698.LOCK,STOCK AND TWO SMOKING BARRELS(ENGLISH,1998),|Crime|Thriller|Comedy|,Dir:-Guy Ritchie,*ing:-Jason Flemyng, Dexter Fletcher, Nick Moran.

   Guy Ritchie-സംവിധായകന്‍  ആയി  ഈ പേരുണ്ടെങ്കില്‍  പിന്നെ  ചിത്രം  ഏതു  രീതിയില്‍  ആണെന്ന്  ഊഹിക്കാവുന്നതെ  ഉള്ളൂ.Lock,Stock And Two Smoking Barrels അദ്ധേഹത്തിന്റെ  മറ്റു  ചിത്രങ്ങളില്‍  നിന്നും  അത്ര  വ്യത്യസ്തവും  അല്ല.പക്ഷെ  എന്തോ  ഒരു  മാന്ത്രികത  ഉണ്ട്  ഈ  ചിത്രങ്ങള്‍ക്ക്.ശരിക്കും  കാണും  തോറും  ഇഷ്ടം  കൂട്ടുന്ന  സിനിമ  ആഖ്യാന  ശൈലി.ശരിക്കും  ഈ ചിത്രത്തെ  നോക്കിയാല്‍  മനസ്സിലാകും  സങ്കീര്‍ണമായ  എന്നാല്‍  ലാഘവത്തോടെ  അവതരിപ്പിച്ച  ഒന്നാണ്  എന്ന്.കഥയും  കഥാപാത്രങ്ങളും  എല്ലാം  തന്നെ  പരസ്പ്പരം  കെട്ടു  പിണഞ്ഞു  കിടക്കുന്നു.ചുരുക്കി  പറഞ്ഞാല്‍  ആറു  വ്യത്യസ്ത  ഗ്രൂപ്പുകള്‍  എന്നാല്‍  ഈ  ആറു  പേരും  ചെയ്യാന്‍  ഉദ്ദേശിക്കുന്ന  പ്രവര്‍ത്തി  ഒന്നാണ്.

   അത്  അവരെ  കൊണ്ടെത്തിക്കുന്നത്  മറ്റൊരു  ആളുടെ  അടുക്കലും.ഒരു  ചീട്ടു  കളിയില്‍ Eddy  എന്ന  ചെറുപ്പക്കാരന്‍  തന്റെ  സുഹൃത്തുക്കളുടെ  എല്ലാം  ജീവിതത്തിലെ  സമ്പാദ്യം  മുതല്‍  മുടക്കായി  ഇറക്കുന്നു.അവിടെ  നടന്ന  സംഭവങ്ങള്‍  മുതല്‍  ആണ്  ചിത്രം  ആരംഭിക്കുന്നത്.അന്ന്  ഉണ്ടായ  നഷ്ടം ആ  ചെറുപ്പക്കാരുടെ  ജീവന്‍  പോലും  അപകടത്തിലാക്കി.എന്നാല്‍ ഇതിനൊപ്പം  ഒരു  വഴിയില്‍  സഞ്ചരിക്കുന്ന  അഞ്ചു  ഗ്രൂപ്പുകള്‍  വേറെയും  ഉണ്ടായിരുന്നു.എല്ലാവരുടെയും  ലക്‌ഷ്യം  ഒന്നായിരുന്നു.പണം.

  എന്നാല്‍  അതിനായി  നടത്തുന്ന  ശ്രമങ്ങള്‍  എല്ലാവരെയും  പല  രീതിയില്‍  ഉള്ള  അപകങ്ങളില്‍  കൊണ്ടെത്തിക്കുന്നു.അതില്‍ നിന്നും  ആര്‍ക്കും  മോചനവും  ഇല്ലായിരുന്നു.ഓരോ  കുരുക്കും  അവര്‍  അറിയാതെ  തന്നെ  അവരെ  കുരുക്കുക  ആയിരുന്നു.പരസ്പ്പരം  എന്താണ്  സംഭവിക്കുന്നത്‌  എന്നോ  അവര്‍  എന്തിനെ  ആണ്  അഭിമുഖീകരിക്കുന്നത്  എന്നോ  മനസ്സിലാകാത്ത  അവസ്ഥ.,Guy  Ritchie  സിനിമകളിലെ  മികച്ചതെന്നു  പറയാവുന്ന  ചിത്രം  പ്രേക്ഷകനെ  ശരിക്കും  ത്രില്‍  അടിപ്പിക്കുന്നുണ്ട്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്നാണ്   Lock,Stock And Two Smoking Barrels.

More movie suggestions @www.movieholicviews.blogspot.ca

697.ONLY GOD FORGIVES(ENGLISH,2013)

697.ONLY GOD FORGIVES(ENGLISH,2013),|Crime|Drama|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Kristin Scott Thomas, Vithaya Pansringarm .

   ദൈവത്തിനു  മാത്രം  ക്ഷമിക്കാന്‍  കഴിയുന്ന  ചില  തെറ്റുകള്‍.അത്തരം  ചില  തെറ്റുകള്‍  മനുഷ്യന്‍  ചെയ്തു  കൂട്ടുന്നുണ്ട്.എന്തൊക്കെ  ന്യായീകരണങ്ങള്‍  പറഞ്ഞാലും  തെറ്റുകള്‍  അതല്ലാതെ  ആകുന്നില്ല.ദൈവം  എന്നുള്ളത്  ഇവിടെ generalize ചെയ്തു  പറയുന്ന  പദം  ആയി  കണക്കാക്കിയാല്‍  മതി.കാരണം ദൈവം  ഉണ്ടോ  ഇല്ലയോ  എന്നത്  തര്‍ക്ക  വിഷയം  ആയി  നില്‍ക്കുന്നിടത്തോളം  നീതി,ധര്‍മം  എന്നിവ  പാലിക്കാന്‍  ആയി  ഒരാള്‍  ഉണ്ടാകും.

  സാധാരണ  സിനിമകളില്‍ നായക  കഥാപാത്രം  പ്രതിധാനം  ചെയ്യുന്നത്  അത്തരം  അത്തരം  സ്വഭാവ  ഗുണങ്ങള്‍  ഉള്ള  മനുഷ്യരെ  ആണ്.വിലയേറിയ  നായകന്മാര്‍ എപ്പോഴും  നീതിമാന്മാര്‍  ആണല്ലോ പൊതുവേ?എന്നാല്‍  നിക്കോളാസ്  വൈന്ടിന്ഗിന്റെ ഈ  ചിത്രം  ചില  മുന്‍വിധികളെ  ഒക്കെ  മാറ്റി  മറിക്കുന്നു.ചിത്രത്തില്‍  ഉടന്നീളം അക്രമം  കാണിക്കുന്ന  കഥാപാത്രങ്ങള്‍  ഉണ്ടെങ്കിലും  ഇതില്‍ ആരാണ്  ശരി  എന്നുള്ളത്  സാധാരണ  ഒരു  ചിത്രം  കാണുന്ന  ലാഘവത്തോടെ മനസ്സിലാക്കാന്‍  സാധിക്കില്ല.ജൂലിയന്‍  തന്റെ  സഹോദരന്‍  ആയ ബില്ലിയെ  കൊന്നവരോട്  പകരം  വീട്ടാന്‍  നടക്കുന്നു.

  ബില്ലിയുടെ  അമ്മ ക്രിസ്റ്റല്‍ അതെ  ഉദ്ദേശ്യത്തോടെ  ആണ്  തായ്ലാന്‍ഡില്‍  എത്തുന്നതും.എന്നാല്‍  ബില്ലി,ജൂലിയന്‍,ക്രിസ്റ്റല്‍  എന്നിവര്‍  ആരാണ്?അവര്‍ക്ക്  ഈ  പക  വീട്ടുന്നതില്‍  എന്തെങ്കിലും  സാമാന്യ  യുക്തി  പറയാന്‍  സാധിക്കുമോ  എന്നത്  അവരുടെ  പാത്ര  സൃഷ്ടിയില്‍  വരുന്ന  ചോദ്യം  ആണ്.മറ്റൊരു  കഥാപാത്രം  ആയ പോലീസ്  ഉദ്യോഗസ്ഥന്‍  ചാംഗ്,അയാളുടെ  രീതികള്‍  അയാളോട്  വെറുപ്പും  ഉണ്ടാക്കും.എന്നാല്‍  ഈ  നാല്  കഥാപാത്രങ്ങളും  ഒരു  തുലാസില്‍  അളന്നു  നോക്കേണ്ടി  വന്നാലോ??പ്രേക്ഷകന്  ഇഷ്ടപ്പെടുകയോ  അല്ലെങ്കില്‍  തീരെ  ഉപേക്ഷിക്കാനോ  കഴിയുന്ന  ചിത്രം  ആണ്  Only  God  Forgives.ഒരു  പക്ഷെ  ചിത്രത്തിന്റെ  അവതരണ  രീതി  തന്നെയാകാം   പ്രേക്ഷകനെ  കൊണ്ട്  ഇത്തരം  ഒരു  തീരുമാനം  എടുപ്പിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.ca

696.UNDER SUSPICION(ENGLISH,2000)

696.UNDER SUSPICION(ENGLISH,2000),|Mystery|Crime|,Dir:-Stephen Hopkins,*ing:-Morgan Freeman, Gene Hackman, Thomas Jane.

   സമ്പന്നതയില്‍  ജീവിക്കുന്നതിനോടൊപ്പം  സമൂഹത്തില്‍  ഉന്നതമായ  ഒരു  സ്ഥാനം  കൂടി  ഉള്ള  ആളാണ്‌ ഹെന്രി.പ്യൂര്‍ട്ടോ  റിക്കോയില്‍  അടുത്തുണ്ടായ ദുരന്തങ്ങള്‍  നേരിടാനും  അവിടത്തെ  ജനങ്ങളെ  സഹായിക്കാനും  ആയുള്ള ധന സമാഹരണം  ആയിരുന്നു  അന്ന്  രാത്രി  നടക്കാന്‍  പോകുന്നത്.സമ്പന്നര്‍   പങ്കെടുക്കുന്ന  ആ  വേദിയില്‍ ഹെന്രി എന്ന ടാക്സ്  അറ്റോര്‍ണിക്ക് ചെയ്യാന്‍  ഏറെ  ഉണ്ടായിരുന്നു.ഹെന്രിയും  അയാളുടെ  സുന്ദരി  ആയ  ഭാര്യയും ആയിരുന്നു  മുഖ്യ  ആകര്‍ഷണം.

  അന്നത്തെ  ദിവസം  ഒരുങ്ങുമ്പോള്‍  ആണ്  അടുത്ത്  നടന്ന  കൊലപാതകത്തെ  കുറിച്ച്  ഉള്ള  ചെറിയ  ഒരു  കാര്യം  അന്വേഷിക്കണം  എന്ന്  പറഞ്ഞു ക്യാപ്റ്റന്‍  വിക്റ്റര്‍  ബെന്സേറ്റ് പോലീസ്  സ്റ്റേഷന്‍  വരെ  വരാന്‍  ആവശ്യപ്പെടുന്നത്.സുഹൃത്തുക്കള്‍  ആയ  അവര്‍  തമ്മില്‍  ഔപചാരികതയുടെ മുഖമൂടി  ഒന്നും  ഇല്ലായിരുന്നു.അത്  കൊണ്ട്  തന്നെ ഹെന്രി  തന്റെ  സുഹൃത്ത്‌  എന്ന  നിലയില്‍   വിക്ട്ടറിനോട്  സംസാരിക്കുന്നു.

   എന്നാല്‍  ആ  സംഭാഷണം നീളും  തോറും   ഹെന്രി  ആ  കുറ്റകൃത്യങ്ങളിലെ  പ്രതി  ആയി  മാറിക്കൊണ്ടിരിക്കുക  ആയിരുന്നു.വിക്റ്റര്‍  നിരത്തിയ  തെളിവുകള്‍ ഹെന്രിയെ  സംശയത്തിന്റെ  മുള്‍മുനയില്‍  ആക്കുന്നു.അയാള്‍  എതിര്‍ത്ത്  നോക്കിയെങ്കിലും….തെളിവുകള്‍..വളരെയധികം താല്‍പ്പര്യത്തോടെ  പോയിരുന്ന  കുറ്റാന്വേഷണം  പിന്നീട്  വേറെ  വഴിയിലൂടെ  സഞ്ചരിക്കുന്നു.ഹെന്രി  എന്ന  സമ്പന്നന്റെ  ഉള്ളിന്റെ  ഉള്ളില്‍  ഉള്ള  മനുഷ്യന്‍  മറ  നീക്കി  പുറത്തു  വരുന്നു.അന്ന്  ആ  പോലീസ്  സ്റ്റേഷനില്‍  നടന്ന  സംഭവങ്ങള്‍  കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.പ്രതീക്ഷിക്കാത്ത  ക്ലൈമാക്സും  ചിത്രത്തെ വേറെ  ഒരു  തലത്തില്‍  എത്തിച്ചു..

More movie suggestions @www/movieholicviews.blogspot.ca

695.THE BROTHERS GRIMSBY(ENGLISH,2016)

695.THE BROTHERS GRIMSBY(ENGLISH,2016),|Comedy|Action|,Dir:-Louis Leterrier,*ing:-Sacha Baron Cohen, Mark Strong, Rebel Wilson.

    കോമഡി /സ്പൈ-ആക്ഷന്‍  സിനിമകളുടെ  നല്ല  സമയം  ആണെന്ന്  തോന്നുന്നു  ഇപ്പോള്‍.പ്രേക്ഷകനെ ചിരിപ്പിക്കുന്ന full-entertainment  പാക്കേജ്  എന്ന്  പറയാവുന്ന ഒരു കൂട്ടം  ചിത്രങ്ങള്‍  ആണ്  ഈ  അടുത്ത്  സൂപ്പര്‍  ഹീറോ  ചിത്രങ്ങള്‍ക്കൊപ്പം  വന്നത്.സാച്ച  ബാരോണ്‍  അഭിനയിച്ച  The Brothers Grimsby  യും  അത്തരത്തില്‍  ഉള്ള  ഒരു  ബ്രിട്ടീഷ്  ചിത്രം  ആണ്.28  വര്‍ഷങ്ങള്‍ക്കു  മുന്‍പ് നഷ്ടപ്പെട്ട  സഹോദരനെ  കാത്തിരിക്കുന്ന നോബി  സമൂഹത്തിലെ  ഏറ്റവും  താഴെ  തട്ടില്‍  ആണ്  ജീവിക്കുന്നത്.അടക്കും  ചിട്ടയും  ഇല്ലാത്ത  ജീവിതം.Football  Hooligan  ആയി   നോബി  കുടുംബ  സമേതം  വെള്ളമടിച്ചും  ഫുട്ബോളിനെ  സ്നേഹിച്ചും  ജീവിക്കുന്നു.

     ഇതേ  സമയം  നോബിയുടെ  സഹോദരന്‍  MI6  ന്റെ  ചാരന്‍   ആയി   ജോലി  ചെയ്യുകയായിരുന്നു.അപകടകരമായ  ദൌത്യങ്ങള്‍  അയാള്‍ക്ക്  എന്നും  പ്രിയപ്പെട്ടതായിരുന്നു.നോബിയുടെ  അന്വേഷണം അതിന്‍റെ  ഫലം  കണ്ടൂ.സെബാസ്റ്റിന്‍  എന്ന  നോബിയുടെ  സഹോദരനെ  നോബിയുടെ  സുഹൃത്തുക്കളില്‍  ഒരാള്‍  തിരിച്ചറിഞ്ഞൂ.തന്റെ  സഹോദരനെ  കാണാനായി  നോബി  പോകുമ്പോള്‍ അന്നത്തെ  ദിവസം  സെബാസ്റ്റിന്‍  പ്രധാനപ്പെട്ട  ഒരു ദൌത്യത്തില്‍  ആയിരുന്നു.എന്നാല്‍  നോബിയുടെ  സാമീപ്യം  സെബാസ്ട്ടിന്റെ  ജീവന്‍  തന്നെ  അപകടത്തില്‍  ആക്കി.

   അതിനു  ശേഷം  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.സ്ലാപ്സ്റ്റിക്/adult കോമഡികളിലൂടെ  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.ചിരിപ്പിക്കുന്ന  ധാരാളം  രംഗങ്ങള്‍   ഉണ്ട്  ചിത്രത്തില്‍.ചിത്രം  അത്  കൊണ്ട്  തന്നെ  അവസാനിക്കുമ്പോള്‍ ഒരു  നിരാശ  തോന്നുന്നതും  സ്വാഭാവികം.ഇംഗ്ലീഷ്  കോമഡി  ചിത്രങ്ങളുടെ  ആരാധകര്‍ക്ക്  ഇഷ്ടപ്പെടുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.ca

694.INTRUDERS(ENGLISH,2015)

694.INTRUDERS(ENGLISH,2015),|Horror|Thriller|,Dir:-Adam Schindler,*ing:-Rory Culkin, Leticia Jimenez, Jack Kesy.

   ഭയം  മനുഷ്യ  മനസ്സില്‍  എത്തി  ചേരുന്നത്  പല  വഴികളിലൂടെയും  ആയിരിക്കും.ഉള്ളിന്റെ  ഉള്ളില്‍  എങ്കിലും  ഭയം  ഒരാള്‍  അറിയാതെ  തന്നെ  അയാളെ  വേട്ടയാടുന്നുണ്ടായിരിക്കും.Agarophobia-അതായിരുന്നു അന്നയുടെ   രോഗാവസ്ഥയുടെ  പേര്.പുറം  ലോകത്തിനെ  അവള്‍ക്കു  ഭയം  ആയിരുന്നു.പത്തു  വര്‍ഷത്തോളം  ആയി  അവള്‍  ആ  വലിയ  വീടിന്റെ  പുറത്തു  ഇറങ്ങിയിട്ട്.അന്ന  അവളുടെ  സഹോദരന്‍  ആയ  കോനാര്‍ഡിന്റെ ഒപ്പം  ആയിരുന്നു  താമസം.കാന്‍സര്‍  ബാധിതനായി  അവസാന   നാളുകള്‍ തള്ളി  നീക്കാന്‍ അയാള്‍  ബുദ്ധി  മുട്ടിയിരുന്നു.

   എന്നാല്‍  അത്  അവസാനം   സംഭവിക്കുന്നു.ധനികനായ  അയാള്‍  ധനികന്‍  ആയി  തന്നെ  മരിക്കുന്നു.പുറം  ലോകത്തെ  നേരിടാന്‍  ഭയക്കുന്ന  സ്വന്തം അനുജത്തിയെ  തനിച്ചാക്കി  അയാള്‍  തന്റെ  ജീവിതത്തിലെ  അവസാന  ശ്വാസം  വലിക്കുന്നു.ഈ  കാലയളവില്‍  അവര്‍ക്ക്  ഭക്ഷണം  വീട്ടില്‍  കൊണ്ട്  വന്നിരുന്ന  ഡാന്‍  എന്ന  യുവാവിനു  അന്ന  കുറച്ചു  പണം  നല്‍കുന്നു.അവനോടു  അതും  കൊണ്ട്  രക്ഷപെടാന്‍  ആവശ്യപ്പെടുന്നു.എന്നാല്‍  അടുത്ത  ദിവസം  അന്ന  ഇരയായി  മാറുന്നു.വീട്ടില്‍  കടന്നു  വന്ന  മൂന്നു  ആളുകള്‍.

  അതി  ക്രൂരന്മാരായ ക്രിമിനലുകള്‍  ആയിരുന്നു  അവര്‍.എന്നാല്‍  ഇവിടെ  ആണ്  ഈ ചിത്രത്തിലെ  ട്വിസ്റ്റ്.അന്നയെ  കൊള്ളയടിക്കാന്‍  വന്ന  അവര്‍  അവളുടെ  ജീവിതം  ദുസ്സഹം  ആക്കുമ്പോള്‍  അവര്‍  അറിഞ്ഞിരുന്നില്ല  ആ  വലിയ  വീട്ടില്‍  ഉറങ്ങി  കിടന്നിരുന്ന  സത്യങ്ങള്‍.ഒരു  പക്ഷെ പ്രേക്ഷകനോടൊപ്പം   ക്ഷണിക്കപ്പെടാത്ത  ആ  അതിഥികളും ഒരു  പക്ഷെ  അമ്പരന്നിരിക്കാം.ആ  വലിയ  വീട്ടില്‍  പിന്നീട്  എന്ത് സംഭവിച്ചു  എന്നറിയാന്‍  ചിത്രം  കാണുക.സമാനമായ  പശ്ചാത്തലത്തില്‍  ചിത്രങ്ങള്‍  പലതും  ക്ലീഷേ  ആയി  വന്നിട്ടുണ്ടെങ്കിലും   ഇങ്ങനെ  ഒരു  മാറ്റം  ആദ്യമായാണ്  കണ്ടത്  എന്നത്  കൊണ്ട്  തന്നെ  ഈ  ചിത്രം  വളരെയധികം  ഇഷ്ടപ്പെട്ടൂ.

More movie  suggestions @www.movieholicviews.blogspot.ca 

693.THE COLLECTION(ENGLISH,2012)

693.THE COLLECTION(ENGLISH,2012),|Horror|Thriller|,Dir:-Marcus Dunstan,*ing:- Josh Stewart, Emma Fitzpatrick, Christopher McDonald.

      ആദ്യ  ഭാഗത്തില്‍  ഉണ്ടായതിന്‍റെ  ബാക്കി  ആയി  ആണ്  The Collection  ആരംഭിക്കുന്നത്.അര്‍ക്കിന്‍   ഈ  തവണ  നേരിടുന്നത്  അന്ന്  രാത്രി  നടന്ന  സംഭവങ്ങള്‍ അര്‍ക്കിന്റെ  ജീവിതത്തെ  മൊത്തം  മാറ്റി  മറിച്ചിരിക്കുന്നു.ആശുപത്രിയില്‍  ആയ  അര്‍ക്കിനെ  അന്വേഷിച്ചു  ആണ്  അവര്‍  എത്തുന്നത്‌.അതെ  അപകടം  സംഭവിച്ചിരിക്കുന്നു.അന്ന്  നടന്ന  ദു:സ്വപ്നം  വീണ്ടും  ആവര്‍ത്തിക്കുന്നു.ഒരു  പക്ഷെ  അന്ന്  രാത്രിയില്‍  നടന്നതിലും  അതി  ഭീകരം  ആയ  സംഭവങ്ങള്‍ .

    കോടീശ്വരന്റെ  മകള്‍  ആയ   എലീന   അന്ന് രാത്രി  പോയ  പാര്‍ട്ടിയില്‍  ആണ്  ആ  അപകടം  വീണ്ടും  സംഭവിക്കുന്നത്‌.ഏതു  വിധേയനെയും  അവളെ  കണ്ടെത്താന്‍  ശ്രമിക്കുമ്പോള്‍ അര്‍ക്കിന്‍  വീണ്ടും  അതില്‍  പങ്കാളി  ആകേണ്ടി  വരുന്നു.നേരിട്ട  ആദ്യ  അപകടത്തില്‍  നിന്നും  വീണ്ടും  അതെ  വേഗത്തില്‍   മനസ്സില്‍  ഇഷ്ടം  ഇല്ലാതിരുന്നിട്ട്   കൂടി  അര്‍ക്കിന്‍  പോകുന്നു.വീണ്ടും  അറിഞ്ഞു  കൊണ്ട്  അപകടത്തിലേക്ക് കാലെടുത്തു  വയ്ക്കാന്‍ ആര്‍ക്കിന്‍  യാത്ര  ആകുന്നു.

   ശരിക്കും  ഈ  രണ്ടു  ചിത്രത്തിലും  The Collector  എന്ന  കഥാപാത്രത്തെ ,അത്  സൂക്ഷിച്ചിരുന്ന  നിഗൂഡത  ശ്രദ്ധേയം  ആണ്.ഒപ്പം ആ  കഥാപാത്രത്തിന്റെ  ലക്ഷ്യങ്ങള്‍  ,എന്തിനാണ്  തന്റെ  കൃത്യങ്ങളുടെ  തിരു  ശേഷിപ്പ്   പോലെ  തന്‍റെ ഇരകളെ  സൂക്ഷിക്കുന്നത്  എന്നും  ഈ  ചിത്രം  ഉള്ള മിത്തുകള്‍ക്ക്‌  കൂടുതല്‍  തെളിവുകള്‍  നല്‍കുന്നു  ഈ  ഭാഗം.ആദ്യം  ഭാഗത്തിന്റെ  ബാക്കി  അറിയാന്‍  ആകാംക്ഷ  ഉള്ളവര്‍ക്ക്  ഈ  ചിത്രവും   ഇഷ്ടമാകും.

More movie suggestions @www.movieholicviews.blogspot.com

692.THE COLLECTOR(ENGLISH,2009)

:-

692.THE COLLECTOR(ENGLISH,2009),|Thriller|Horror|,Dir:-Marcus Dunstan,*ing:-Josh Stewart, Andrea Roth, Juan Fernández .

     ഒരു  ദിവസത്തില്‍  നടക്കുന്ന  സംഭവങ്ങള്‍  ആണ്  The Collector  എന്ന  ചിത്രത്തിന്റെ  പ്രമേയം.ചില  ആളുകള്‍ തെറ്റായ  സമയം  ചില  സ്ഥലത്ത്  എത്തി  പോകും  എന്ന്  കേട്ടിട്ടില്ലേ??അത്  പോലെ ആയിരുന്നു അര്‍ക്കിന്റെ  അവസ്ഥയും.ആര്‍ക്കിന്‍  ജീവിതത്തിന്റെ  രണ്ടറ്റവും  കൂട്ടി  മുട്ടിക്കാന്‍  കഷ്ടപ്പെടുകയാണ്.മോഷണ  കുറ്റങ്ങളില്‍  പ്രതിയായ  അയാള്‍ക്ക്‌  നല്ല  ജോലികള്‍  ഒന്നും  കിട്ടാത്തത്  കൊണ്ട്  ചെറിയ  ജോലികളില്‍  അഭയം  തേടിയിരിക്കുക  ആണ്  അയാള്‍.ഒരു  മകളും  ഭാര്യയും  അടങ്ങിയ കുടുംബം  ആയിരുന്നു  അയാളുടേത്.എന്നാല്‍ ഭാര്യയ്ക്ക് ഉണ്ടായിരുന്ന  ചില  കടങ്ങള്‍  വന്‍കിട   കൊള്ള  പലിശക്കാരില്‍  നിന്നും  ഉള്ളതായിരുന്നു.

   പതിവ്  പോലെ  അന്നത്തെ  ജോലി  കഴിഞ്ഞു  തിരിച്ചെത്തിയ  അര്‍ക്കിനോട്  ഭാര്യ   അന്ന്  അര്‍ദ്ധ രാത്രി  വരെ  തന്റെ  കടം  തിരിച്ചു  അടയ്ക്കാന്‍  സമയം  ഉണ്ടെന്നും  അല്ലെങ്കില്‍  അവിടം  വിട്ടു  എവിടെയെങ്കിലും പോയി  രക്ഷപ്പെടാന്‍  ശ്രമിക്കും  എന്നും  പറയുന്നു.എന്നാല്‍  ഭാര്യയെ  പിരിയാന്‍  ആഗ്രഹം  ഇല്ലാതിരുന്ന  അര്‍ക്കിന്‍  അന്ന്  അര്‍ദ്ധ  രാത്രിക്ക്  മുന്‍പ്  പണം  ഒപ്പിക്കും  എന്ന്  ഉറപ്പു  കൊടുക്കുന്നു.അന്ന്  പകല്‍  ജോലി  ചെയ്ത  വീട്ടില്‍  ആരും  ഇല്ല  എന്നും  അവിടെ  തന്റെ  ആവശ്യങ്ങള്‍  നിറവേറ്റാന്‍  ഉള്ള  എല്ലാം  ഉണ്ടെന്നും അര്ക്കിന്  അറിയാമായിരുന്നു.

  അന്ന്  രാത്രി  ആ  വീട്ടില്‍  കയറിയ  അര്‍ക്കിന്‍  എന്നാല്‍  നേരിടാന്‍  പോയത്  തന്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  ദു:സ്വപ്നം  ആയിരുന്നു.ഒരു  മനുഷ്യായുസ്സില്‍  കാണാവുന്നതിനും  അപ്പുറം  ഭീകരത.ആരും  ഇല്ല  എന്ന്  കരുതിയ  വീട്ടില്‍  എന്തായിരുന്നു  അര്‍ക്കിന്‍  നേരിട്ടത്?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.Gore/Horror  ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കണ്ടു  നോക്കാവുന്ന  ചിത്രങ്ങളില്‍  ഒന്നാണ് The Collector.  

More movie  suggestions @www.movieholicviews.blogspot.ca

691.CLEANER(ENGLISH,2007)

691.CLEANER(ENGLISH,2007),|Mystery|Crime|,Dir:-Renny Harlin,*ing:-Samuel L. Jackson, Ed Harris, Eva Mendes.

     ഭൂതക്കാലം  വേട്ടയാടുന്ന  മനുഷ്യന്‍.അയാള്‍ക്ക്‌ പല നഷ്ടങ്ങള്‍  ഉണ്ടായിട്ടുണ്ട്  ജീവിതത്തില്‍.പോലീസ്  ഉദ്യോഗസ്ഥന്‍  ആയിരുന്നിട്ടും  കൊലപാതകിയുടെ  വെടിയേറ്റ്‌  മരിക്കുന്ന  ഭാര്യ.രഹസ്യം  ആയെങ്കിലും  കളങ്കിതം  ആയി  മാറിയ  ഉദ്യോഗം.തോമസ്‌  കട്ലര്‍ എന്ന മുന്‍ക്കാല  പോലീസ്  ഉദ്യോഗസ്ഥന്‍  ഇപ്പോള്‍  തിരഞ്ഞെടുത്തിരിക്കുന്ന  ജോലിയുടെ  പുറകില്‍  ഇങ്ങനെ  ചില  കാരണങ്ങള്‍  കൂടി  ഉണ്ട്.വളര്‍ന്നു  വരുന്ന  മകള്‍.അമ്മയുടെ  മരണം  മുന്നില്‍  കണ്ട  അവളുടെ  ജീവിതത്നു  അയാള്‍ക്ക്‌  കൊടുക്കണ്ട  പ്രാധാന്യം .അങ്ങനെ  ഉള്ള  സംഭവങ്ങള്‍  അയാളെ  പോലീസ്  ജോലിയില്‍  നിന്നും  വിരമിപ്പിക്കാന്‍  ഉള്ള  തീരുമാനത്തില്‍  എത്തിക്കുന്നു.അയാള്‍  കണ്ടെത്തിയ  പുതിയ  ജോലി ഒരു  ക്ലീനര്‍  ആയിരുന്നു.

   ക്ലീനര്‍  എന്ന്  പറഞ്ഞാല്‍  സാധാരണ  ക്ലീനര്‍ അല്ല.മരണം  വരെ കച്ചവടവല്‍ക്കരിക്കുന്ന ഈ  കാലത്ത്  മരിച്ചവര്‍ ബാക്കി  ആക്കി  പോയ  അവരുടെ  ജീവന്‍റെ  ശേഷിപ്പുകളെ പുറന്തള്ളുക  എന്നതായിരുന്നു.മരിച്ചു  കഴിയുമ്പോള്‍ വെറും  മൃതദേഹം   മാത്രം  ആയി  മാറുന്നവരുടെ  ജീവന്റെ  അവശിഷ്ടങ്ങള്‍  വീടുകളില്‍  നിന്നും  മാറ്റുക.തോമസ്‌ ആ  ജോലിയില്‍  ആണ്  ഇപ്പോള്‍.അങ്ങനെ  ഒരു  ദിവസം  തോമസിന്  ഒരു  ദൌത്യം  ലഭിച്ചു.കൊല്ലപ്പെട്ട  ഒരാളുടെ  രക്ത  കറകള്‍  ഒരു  വീട്ടില്‍  നിന്നും  മാറ്റാനായി.ഒപ്പം മറ്റു  വിവരണങ്ങളും.തോമസ്‌  എന്നത്തേയും  പോലെ  തന്റെ  ജോലി  ചെയ്തു  തിരിച്ചു  വരുന്നു.എന്നാല്‍  പിറ്റേ  ദിവസം ചെയ്ത  ജോലിയുടെ  ബില്‍  കൊടുക്കാന്‍  ആയി  പോകുമ്പോള്‍  ആണ്  അയാള്‍  അത്  മനസ്സിലാക്കുന്നത്.അവിടെ  അങ്ങനെ  ഒരു  കൊലപാതകം  നടക്കുകയോ ആരും  മരണപ്പെടുകയോ  ചെയ്തിട്ട്  ഇല്ല  എന്ന്.

    സാങ്കേതികം  ആയി  പറഞ്ഞാല്‍  തോമസിനും  കൊല  നടത്തിയ  ആള്‍ക്കും  അറിയാവുന്ന  ഒരു  കൊലപാതകം  തെളിവുകള്‍  പോലും  അവശേഷിപ്പിക്കാതെ  കുഴിച്ചുമൂടി  എന്ന്.ആരാണ്  ഇതിനു  പിന്നില്‍??തോമസിനെ  വച്ച്  കളിച്ചത്  ആരാണ്??കൂടുതല്‍  വിവരങ്ങള്‍  അറിയാന്‍  ചിത്രം  കാണുക.വളരെ  സാധ്യതകള്‍  ഉള്ള  ഒരു   കഥ  ആയിരുന്നു  ഈ  ചിത്രത്തിന്  ഉണ്ടായിരുന്നത്.ഒരു  മികച്ച  ത്രില്ലര്‍  ആയി  മാറാന്‍  ഉള്ള  എല്ലാ സാഹചര്യവും.പൂര്‍ണമായും  മികച്ചതെന്നു  പറയാന്‍  സാധിക്കില്ലെങ്കിലും  മികച്ച  അവതരണം  ഉള്‍പ്പടെ  ഉള്ള  കാര്യങ്ങള്‍ അവസാനം  അല്‍പ്പം  ദുര്‍ബലം  ആയി  പോയ  കഥയെ  മികച്ചതാക്കി  മാറ്റി.ത്രില്ലര്‍  സിനിമ  പ്രേമികള്‍ക്ക്  ഇഷ്ടമാകുന്ന  രീതിയില്‍  ആണ്  ചിത്രത്തിന്റെ  അവതരണം  എന്ന്  പറയാം.

More movie sugestions @www/movieholicviews.blogspot.ca

690.13 SINS(ENGLISH,2014)

690.13 SINS(ENGLISH,2014),|Thriller|Mystery|,Dir:-Daniel Stamm,*ing:-Mark Webber, Devon Graye, Tom Bower

  Conspiracy Theory കള്‍  നമ്മുടെ  ചുറ്റും  നടക്കുന്ന  ഓരോ  പ്രധാനപ്പെട്ട  സംഭവങ്ങളെ  ആധാരം  ആക്കി   വരാറുണ്ട്.രാഷ്ട്രത്തലവന്മാര്‍,രാഷ്ട്രീയ  നിലപാടുകള്‍ മുതല്‍ ദുരന്തങ്ങള്‍  പോലും  പലപ്പോഴും ഇത്തരം  തിയറികള്‍  ആയി  ബന്ധിപ്പിക്കാറുണ്ട്  ചിലര്‍.പലപ്പോഴും  അവ  ചെന്നെത്തുന്നത്  ലോകം  ഭരിക്കുന്നു  അല്ലെങ്കില്‍  ലോകത്തിലെ  കാര്യങ്ങള്‍  നിയന്ത്രിക്കുന്നു   എന്ന്  കരുതുന്ന  രഹസ്യ  ഗ്രൂപ്പുകളില്‍ ആയിരിക്കും.വിശ്വസനീയം  എന്ന്  തോന്നുന്ന  കെട്ടുക്കഥകള്‍  ആണ്  പലതെങ്കിലും  അവയൊക്കെ  ഒരു  ത്രില്ലര്‍  പോലെ വായിച്ചിരിക്കാന്‍  തോന്നും.ഇത്തരത്തില്‍ കെട്ടുക്കഥ ആണോ  അതോ മറ്റെന്തെങ്കിലും  ആണോ  എന്ന്  ചിന്തിക്കാന്‍  പോലും  കഴിയാത്ത  ചില  സംഭവങ്ങളുടെ  ആവിഷ്ക്കാരം  ആണ്  13  Sins.

   Saw,Cube  പരമ്പരകള്‍ പോലെ  ജീവിക്കാനായി  അടച്ചു  വയ്ക്കപ്പെട്ട  അന്തരീക്ഷത്തില്‍  നിന്നും  രക്ഷപ്പെടാന്‍  ശ്രമിക്കുന്ന  കഥാപാത്രങ്ങളുടെ  കഥ  പറയുന്ന  ധാരാളം  ചിത്രങ്ങള്‍  ഉണ്ട്.അതെ  പ്രമേയം  ആണെങ്കിലും  ഈ  ചിത്രത്തിന്  അവയില്‍  നിന്നും  വ്യത്യാസം  ഉണ്ടാകുന്നത് തുടക്കത്തില്‍  എളുപ്പം  ആയി  തോന്നുകയും  പിന്നീട് ഇരയെ  കുരുക്കുന്ന  പെരുമ്പാമ്പ്‌  പോലെ മത്സരാര്‍ത്ഥിയെ കുരുക്കുന്ന  കളിയുടെ  രീതിയും  ആണ്.ജീവിതത്തില്‍  ആകെ  തകര്‍ന്നു  നില്‍ക്കുന്ന എലിയട്ടിനു തന്റെ  ഫോണില്‍  വന്ന സന്ദേശം  അത്തരത്തില്‍  ഒന്നാണ്.മത്സരത്തില്‍  പങ്കെടുക്കുക.വിജയിച്ചാല്‍  അയാളുടെ  പ്രശ്നങ്ങള്‍  എല്ലാം  തീരും.അയാള്‍ക്ക്‌  എപ്പോള്‍  വേണമെങ്കിലും  മത്സരത്തില്‍  നിന്നും  പിന്മാറാന്‍  ഉള്ള  അവസരം  ഉണ്ട്.എന്നാല്‍ പിന്മാറിയാല്‍  അയാള്‍  സമ്പാദിച്ചതെല്ലാം  നഷ്ടം  ആവുകയും  ചെയ്യും.എളുപ്പം  ഉള്ള  ദൌത്യങ്ങള്‍  ആയിരുന്നു  തുടക്കം.എന്നാല്‍  എലിയട്ടിനെ  പിന്നെ  കാത്തിരുന്നത് അപകടകരമായ  ദൌത്യങ്ങള്‍  ആയിരുന്നു.

  സ്വന്തം  സ്വഭാവത്തില്‍  നിന്നും  എലിയട്ടിനെ  മാറ്റുക  എന്നതായിരുന്നു  ആ മത്സരങ്ങളുടെ  ഉദ്ധേശ ശുദ്ധി  എന്ന്  തോന്നി പോകുമെങ്കിലും അയാള്‍ക്ക്‌  നേരിടേണ്ടി  വരുന്ന  സാഹചര്യങ്ങള്‍  പലതായിരുന്നു.അപകടകരമായ  പ്രവര്‍ത്തികള്‍,സാഹചര്യങ്ങള്‍.അയാള്‍  പലപ്പോഴും  അത്  ആസ്വധിക്കുന്നുണ്ടോ  എന്ന്  പോലും  തോന്നി  പോകും.എലിയട്ടിനെ  കാത്തിരുന്നത്  എന്താണെന്ന്  കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.മേല്‍പ്പറഞ്ഞ  സംഭവങ്ങള്‍ പലപ്പോഴായി ചിന്നി  ചിതറി  അവതരിപ്പിച്ചിട്ടുണ്ട്  ചിത്രത്തില്‍.അതായത്  നേരത്തെ  പറഞ്ഞ  Conspiracy  Theory ഒക്കെ.ഇത്തരം  ചിത്രങ്ങളോട്  ഉള്ള  താല്‍പ്പര്യം  കാരണം  ആണെന്ന്  തോന്നുന്നു,ചിത്രം  നന്നായി  ഇഷ്ടപ്പെട്ടൂ.

More movie  suggestions @www.movieholicviews.blogspot.ca

689.NEIGHBORS 2:SORORITY RISING(ENGLISH,2016)

689.NEIGHBORS 2:SORORITY RISING(ENGLISH,2016),|Comedy|,Dir:-Nicholas Stoller,*ing:-Seth Rogen, Rose Byrne, Zac Efron.

    സേത്ത്  റോജന്‍  ടീമിന്‍റെ Bad Neighbors 2:Sorrority Rising  ആദ്യ  ഭാഗത്തിന്റെ  അതെ  രീതിയില്‍  തന്നെ  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ഭാഗത്തില്‍ അയല്‍ക്കാരും ആയി  പ്രശ്നങ്ങള്‍  ഉണ്ടാകുന്ന മാക്-കെല്ലി എന്നിവര്‍ ഇത്തവണ തങ്ങളുടെ വീട് വില്‍ക്കാന്‍  ഉള്ള പ്ലാനില്‍  ആണ്.അവരുടെ മകള്‍  വളര്‍ന്നിരിക്കുന്നു.സമാധാനമായി  പോകുന്ന  അവര്‍  പുതിയ  വീട്  വേറെ  കണ്ടു  വച്ചിട്ടുണ്ട്.ആ  സമയം  ആണ് ആദ്യ  ഭാഗത്തിലെ ടെഡി  തന്റെ  പഴയ  കൂട്ടുകാരുമായി  ഉള്ള  പിണക്കത്തില്‍  സ്ഥലം  വിടുന്നതും  പഴയ  സ്ഥലത്ത്  എത്തുന്നതും

  ഇതേ  സമയം മറ്റൊരു സ്ഥലത്ത്  ശേല്‍ബ്ബി  എന്ന  ടീനേജില്‍  നിന്നും  പുറത്തു  കടന്നു  സ്വതന്ത്രയാകാന്‍  ശ്രമിക്കുന്നു.അവള്‍  മനസ്സിലാക്കുന്നു  ഒരു  സത്യം.എല്ലാ രാത്രി  പാര്‍ട്ടികളും  ആണുങ്ങളുടെ  മേധാവിത്തം  ഉള്ളതാണ്.അതില്‍  നിന്നും  ഒരു  മാറ്റം  വരണം  എന്ന്  അവള്‍ക്ക്  തോന്നുന്നു.അവള്‍  അതിനായി  പദ്ധതികള്‍  ഒരുക്കുന്നു.അവള്‍  ഈ  സമയം  ആണ്  ടെഡിയെ  കാണുന്നത്  അവള്‍ക്കും  കൂട്ടര്‍ക്കും  ഉള്ള  സഹായം  ചെയ്തു  കൊടുക്കാം  എന്നവന്‍  സമ്മതിക്കുന്നു,എന്നാല്‍  ടെഡിയുടെ  മനസ്സില്‍  കുറെ  പ്ലാനുകള്‍  ഉണ്ടായിരുന്നു..ശെല്‍ബിക്കും..!!

   എന്നാല്‍  ഇവരുടെ  രണ്ടു  പേരുടെയും  പദ്ധതികള്‍ മാക്-കെല്ലി  ദമ്പതികള്‍ക്ക്  പ്രശ്നം  ഉണ്ടാക്കുന്നു.അവര്‍  വീണ്ടും  ആദ്യ  ഭാഗത്തിലെ  പോലെ  പ്രശ്നങ്ങളില്‍  ചെന്ന്  ചാടുന്നു.ഈ  ചിത്രത്തില്‍  സ്ത്രീകളുടെ  അവകാശങ്ങള്‍,സ്വ വര്‍ഗക്കാരുടെ  അവകാശങ്ങള്‍   തുടങ്ങിയ  വിഷയങ്ങളെ  പ്രതിപാദിക്കുന്നതിനോടൊപ്പം പെണ്‍ക്കുട്ടികളെ  വളര്‍ത്തുന്ന  അമേരിക്കന്‍  മാതാപിതാക്കളുടെ  കൌതുകത്തെ  കുറിച്ചും  പരാമര്‍ശങ്ങള്‍  ഉണ്ട്.സേത്ത് റോജന്‍  സിനിമകളുടെ  സ്ഥിരം  ഫോര്‍മാറ്റ്  ആണെങ്കിലും  ആ  ചിത്രങ്ങള്‍  ഇഷ്ടം  ആകുന്നവര്‍ക്ക്  ഈ  ചിത്രവും  രസിപ്പിക്കും.

  More movie suggestions @www.movieholicviews.blogspot.ca

  

688.CLOWN(ENGLISH,2014)

688.CLOWN(ENGLISH,2014),|Horror|Fantasy|,Dir:-Jon Watts,*ing:-Andy Powers, Laura Allen, Peter Stormare

  സര്‍ക്കസില്‍  ഉള്ള  കോമാളിക്ക് ആളുകളെ  ചിരിപ്പിക്കുക  എന്നതാണ്  ജോലി.സ്വയം  സംഭവിക്കുന്ന  മണ്ടത്തരങ്ങള്‍ സര്‍ക്കസ്  കാണികളെ അമാനുഷികം  എന്ന്  പറയാവുന്ന പ്രവര്‍ത്തികളിലൂടെ  അമ്പരപ്പിക്കുന്ന  പ്രകടനം  നടത്തുന്നവരുടെ  ഇടയില്‍ കോമാളികളെ  എന്നും  വേറിട്ട്‌  നില്‍ക്കുന്നു.ഈ  കോമാളിക്ക് ഭീതി  ഉണര്‍ത്തുന്ന ഒരു  മിത്തിന്റെ  അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന കനേഡിയന്‍-അമേരിക്കന്‍  ചിത്രം  ആണ്  Clown.ഇറ്റലിയില്‍  ഈ  ചിത്രത്തിന്റെ  പോസ്റ്ററുകള്‍  നിരോധിച്ചിരുന്നു.സ്ഥിരം  ഹൊറര്‍  ഫോര്‍മുലയില്‍ ഒരുക്കിയ ,എന്നാല്‍ ഹൊറര്‍  സിനിമ  ആസ്വാധകര്‍ക്ക്  ഇഷ്ടം  ആകുന്ന  സൂപ്പര്‍   നാച്വറല്‍ ത്രില്ലര്‍  ആണ്  Clown.

  സാധാരണക്കാരന്‍  ആയിരുന്നു കെന്റ്.മകനും  ഭാര്യയും  ആയി  സമാധാനപരമായ  ഒരു  കുടുംബ  ജീവിതം  ആയിരുന്നു  അയാള്‍ക്ക്‌  ഉണ്ടായിരുന്നത്.എന്നാല്‍ അന്ന് മകന്‍ ജാക്കിന്റെ  പിറന്നാള്‍  ആഘോഷത്തിനായി  നിയോഗിച്ചിരുന്ന  കോമാളി  വരില്ല  എന്ന്  പറയുന്നതോടെ  ആണ്  ചിത്രത്തിലെ  മുഖ്യ  സംഭവങ്ങള്‍  ആരംഭിക്കുന്നത്.പകരത്തിനു  ആളെ  കിട്ടാതെ  ആയപ്പോള്‍ വീട് വില്‍പ്പനക്കാരന്‍ ആയി  ജോലി  ചെയ്യുന്ന  കെന്റ്  അന്ന്  വില്‍ക്കാന്‍  വേണ്ടി  ഉദ്ദേശിക്കുന്ന  വീട്ടില്‍  നിന്നും  ആണ്  ആ  വേഷം  കിട്ടുന്നത്.ഒരു  കോമാളിയുടെ  വേഷം  ആയിരുന്നു  അത്.അയാള്‍  അന്നത്തെ  പാര്‍ട്ടിയില്‍  കോമാളിയുടെ  വേഷം  കെട്ടുന്നു.

   എന്നാല്‍  പിറ്റേ  ദിവസം  ആ  വേഷം അഴിച്ചു  മാറ്റാന്‍  സാധിക്കില്ല  എന്ന്  അയാള്‍  മനസ്സിലാക്കുന്നു.കെന്റ്  അതിനായുള്ള  ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ അയാളെ  കാത്തിരുന്നത്  വലിയ  ഒരു  അപകടം  ആയിരുന്നു.തനിക്കും  തന്റെ  ചുറ്റും  ഉള്ളവര്‍ക്കും  ഉണ്ടാകുന്ന വലിയൊരു  അപകടം.അതിനെ  പിന്താങ്ങാന്‍  ഒരു  മിത്തും.കെന്ടിന്റെയും  കുടുംബത്തിന്റെയും  ഒപ്പം  ചുറ്റും  ഉള്ളവരുടെയും  ജീവിതം  ആണ്  പിന്നീട്  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.എന്തായിരുന്നു  കെന്റിന്റെ  പുതിയ  ജീവിതത്തിലെ  അപകടം?അയാള്‍ ആ  സാഹചര്യത്തെ  എങ്ങനെ  നേരിടുന്നു??കൂടുതല്‍ അറിയാന്‍  ചിത്രം  കാണുക.സമാനമായ  പലതരം  ചിത്രങ്ങള്‍  വന്നിട്ടുണ്ടെങ്കിലും  Clown  എന്ന  ചിത്രം  അവയില്‍  മികച്ചത്  എന്ന്  പറയാവുന്ന  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെടുത്താം.

More movie  suggestions @www.movieholicviews.blogspot.ca

  

Design a site like this with WordPress.com
Get started