639.HAUNTER(ENGLISH,2013)

539.HAUNTER(ENGLISH,2013),|Mystery|Thriller|,Dir;-Vincenzo Natali,*ing:-Abigail Breslin, Peter Outerbridge, Michelle Nolden .

“Time Loop-Time Travel-??? !!!  വ്യത്യസ്ത  genre  ല്‍  ഉള്ള  Haunter!!

  ലിസ  എന്നും  രാവിലെ  എണീക്കുമ്പോള്‍  മുതല്‍  നടക്കുന്ന  സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നു  എന്നവള്‍ക്ക്  തോന്നി  തുടങ്ങി.അവര്‍തന  വിരസത  നേരിടുമ്പോള്‍  അവളുടെ മാതാപിതാക്കളും   സഹോദരനും  എല്ലാം  പറയുന്നതും  പ്രവര്‍ത്തിക്കുന്നതും  എല്ലാം തന്നെ   അവള്‍ക്കു  പരിചിതവും  അതെ  സമയം  അലോസരം  ഉണ്ടാക്കുകയും  ചെയ്യുന്നു.ഒരു  വിധത്തില്‍  പറഞ്ഞാല്‍  Time Loop  ല്‍  അകപ്പെട്ടു  പോയ  അവസ്ഥ,

   അവരുടെ  ദിവസങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നു.അതിനു  പിന്നില്‍  ഒരു  പ്രത്യേക  കാരണവും  അവള്‍ക്കു  കാണാന്‍  സാധിക്കുന്നില്ല.എന്നാല്‍  ലിസ   അതിനു  പിന്നില്‍  ഉള്ള  കാരണം  കണ്ടു  പിടിക്കാന്‍  ശ്രമിക്കുന്നു.ഞെട്ടിക്കുന്നതായിരുന്നു  അവളുടെ  കണ്ടു  പിടുത്തം.അവളുടെ ജീവിതം  ഇപ്പോള്‍  പോകുന്നത്  അവള്‍   കരുതുന്നത്  പോലെ  അല്ല.ആവര്‍ത്തന  വിരസത  മാത്രം   അനുഭവിച്ചിരുന്ന  അവള്‍ക്കു  തന്റെയും  കുടുംബത്തിന്റെയും  നിലനില്‍പ്പ്‌  പോലും  അപകടത്തില്‍  ആണ്  എന്ന  തിരിച്ചറിവ്  അതി  ഭയാനകം  ആയിരുന്നു.

  എന്തായിരുന്നു  ലിസയ്ക്കും  കുടുംബത്തിനും  സംഭവിച്ചത്??കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.Time Loop,Time travel  ഒക്കെ  കൂട്ടി  ചേര്‍ത്ത്  വേറെ  ഒരു  genre  ല്‍  പരീക്ഷിച്ച  ചിത്രം   ആണ്  Haunter.ഒരു  പക്ഷെ   ഇങ്ങനെ  ഒരു  അവിയല്‍  genre  ചിത്രം  ആദ്യമായി    കാണുന്നത്  കൊണ്ട്  ആയിരിക്കണം  അതിലെ  വ്യത്യസ്തത  നല്ല  ഒരു  കൌതുകം  ആയി  മാറിയത്.ചിത്രത്തിന്‍റെ  കഥ  അത്  കൊണ്ട്  തന്നെ  നല്ല  രീതിയില്‍  അവിശ്വസനീയം  ആയി  മാറുകയും  ഒരു  ഫാന്റസി  ത്രില്ലര്‍  ചിത്രം  ആയി  മാറുകയും  ചെയ്യുന്നു.

More movie suggestions @www.movieholicviews.blogspot.com

638.RETRIBUTION(SPANISH,2015)

538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez.

   എന്നത്തേയും  പോലെ കാര്‍ലോസിന്റെ  ദിവസം  തുടങ്ങിയത്  പതിവ് രീതികളിലൂടെ  ആയിരുന്നു.രാവിലെ  തന്നെ  വരുന്ന  ഫോണ്‍കോളുകള്‍,അയാളുടെ  തിരക്കേറിയ  ബാങ്ക്  ജീവിതത്തിന്റെ  ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍  കൊണ്ട്  പോകാന്‍  അയാള്‍  തീരുമാനിക്കുന്നു.ഭാര്യയും  ആയി  അത്ര  രസത്തില്‍  അല്ലായിരുന്നു  കാര്‍ലോസ്.ജോലിയില്‍  നിന്നും  ലഭിക്കുന്ന   ശമ്പളത്തിന്റെ  അവസാനമുള്ള  പൂജ്യങ്ങള്‍   അവരുടെ  ബന്ധത്തിന്റെ   വില  ആയി  നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ  എന്നത്തേയും  പോലെ  തിരക്കേറിയ  ആ  ദിവസത്തിന്‍റെ  ഗതി  മാറിയത്  പെട്ടെന്നായിരുന്നു.

     അയാളുടെ  കാറില്‍  ഉണ്ടായിരുന്ന  അജ്ഞാതമായ  ഒരു  ഫോണ്‍.അതില്‍  കോള്‍  വന്നപ്പോള്‍  ആദ്യം  കരുതിയത്‌  അത്  ഭാര്യയുടെ  ഫോണ്‍  ആണെന്നായിരുന്നു.എന്നാല്‍   കോള്‍  അറ്റന്‍ഡ് ചെയ്ത അയാളെ  കാത്തിരുന്നത്  അപകടകരമായ  ഒരു  സന്ദേശം  ആയിരുന്നു.അയാളുടെ  കാറില്‍  ബോംബ്‌  വച്ചിട്ടുണ്ടെന്നും.ആ  കാറില്‍  നിന്നും  ആരെങ്കിലും  ഇറങ്ങാനോ  മറ്റോ  ശ്രമിച്ചാല്‍  അത് പൊട്ടിതെറിക്കും  എന്നും  ആയിരുന്നു.ഫോണ്‍ വിളിച്ചയാളുടെ  ആവശ്യങ്ങള്‍  നിറവേറ്റിയില്ലെങ്കില്‍ നടക്കാന്‍  പോകുന്ന ഭവിഷ്യത്തും  അയാള്‍  അറിയിച്ചു.

   സ്വന്തം  ജീവനോടൊപ്പം  മക്കളുടെ  ജീവനും  രക്ഷിക്കണം.എന്നാല്‍  ആരാണ്  ഈ   പ്രവൃത്തി  ചെയ്യുന്നത്  എന്നും  അറിയാത്ത  അവസ്ഥ.ഒപ്പം  കാര്‍ലോസിനെ  അയാളുടെ  പ്രതിയോഗി  നിരീക്ഷണത്തിന്  വിധേയമാക്കുകയും  ചെയ്തിരുന്നു.സ്പാനിഷ്  സിനിമ  ലോകത്ത്  നിന്നും   വന്ന  മുഴുന്നീള  ത്രില്ലര്‍   ചിത്രം  ആണ്  Retribution.ശരിക്കും  Edge of the Seat Thriller  എന്ന്  പറയാന്‍  സാധിക്കുന്ന  ഒന്ന്.ഒരു  ത്രില്ലര്‍  എന്നതിനോടൊപ്പം  പട്ടാപകല്‍  നടക്കുന്ന  ഒരു  സാമൂഹിക  വിപത്ത്  കൂടി  ഈ  ചിത്രം  ചര്‍ച്ച  ചെയ്യുന്നുണ്ട്.ത്രില്ലര്‍  സിനിമ  സ്നേഹികള്‍ക്ക്  ഇഷ്ടമാകുന്ന  തരത്തില്‍  നിര്‍മിച്ച  ചിത്രം  ആണ്  Retribution.

More movie suggestions @www.movieholicviews.blogspot.com

637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.

   തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.

     മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെ  മുഖ്യ  കഥാപാത്രങ്ങള്‍  ആക്കി  അവതരിപ്പിച്ച  വില്‍ അമ്പ്  എന്ന  ചിത്രം ഒരു  കൊച്ചു  തമിഴ്  ത്രില്ലര്‍  ചിത്രം  ആണ്.വിധി  ആണ്  ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.ഒരിക്കലും  കണ്ടു  മുട്ടിയിട്ടില്ലാത്ത  രണ്ടു പേര്‍,കാര്‍ത്തിക്-അരുള്‍.ഒരേ നഗരത്തില്‍  തന്നെ  ജീവിതം  തുടങ്ങിയ  രണ്ടു പേര്‍.ചേരി നിവാസി  ആയ  കാര്‍ത്തിക്   പരിഷ്കൃത  ലോകത്തിലെ നിലവാരം കുറഞ്ഞ ചുറ്റുപ്പാടിലും അരുള്‍ പതിവായി  കാണുന്ന  മക്കളെ  ശ്രദ്ധാപൂര്‍വ്വം  വളര്‍ത്തി  സ്വപ്‌നങ്ങള്‍  നെയ്തെടുക്കുന്ന “മിഡില്‍ ക്ലാസ്” ചുറ്റുപ്പാടിലും  ആണ്  വളര്‍ന്നത്‌.കാര്‍ത്തിക്   ചെറുപ്പത്തില്‍  തന്നെ  വിദ്യാഭ്യാസം ഉപേക്ഷിച്ച് അലക്ഷ്യമായ ഒരു ജീവിതം  തിരഞ്ഞെടുക്കുന്നു .അരുള്‍  എന്നാല്‍   സ്വന്തം  വീട്ടുകാരുടെ ഇഷ്ടപ്രകാരം ഉള്ള കോഴ്സ് തിരഞ്ഞെടുത്തു  തന്റെ  സ്വപ്നങ്ങളെ  ബലി  കഴിക്കുന്നു.

  ഇതാണ്  രണ്ടു  പേരുടെയും   ജീവിത  പശ്ചാത്തലം.എന്നാല്‍  ഇവര്‍  ജീവിതത്തില്‍  നേരില്‍  കാണാതെ  തന്നെ ഒരാള്‍  മറ്റൊരാളുടെ  ജീവിതം   നിര്‍ണയിക്കുന്നതില്‍  പ്രധാന  ഘടകം  ആകുന്നു.ആകസ്മികം  എന്ന്  പറയാവുന്ന  സന്ദര്‍ഭങ്ങള്‍  എന്നാല്‍  സാധാരണ  മനുഷ്യരുടെ  ജീവിതത്തിലും  അവരെ കൊണ്ട്  സമൂഹത്തിനും  വരുന്ന  മാറ്റങ്ങളെ  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.വളരെ  നല്ല  പ്രമേയം  ആയിരുന്നു  ചിത്രത്തിന്  ഉണ്ടായിരുന്നത്.ഒരു  പക്ഷെ  കുറച്ചും  കൂടി  നന്നായി  അവതരിപ്പിച്ചിരുന്നെങ്കില്‍  ശരാശരിയില്‍  നിന്നും  മാറി  മികച്ച  ചിത്രം  ആയി  മാറേണ്ട  ഒന്ന്.ഒരു  പ്രാവശ്യം  കണ്ടിരിക്കാവുന്ന,എന്നാല്‍ ഇത്തരം  പ്രമേയങ്ങള്‍  ഇഷ്ടമുള്ളവര്‍ക്ക് താല്‍പ്പര്യം  തോന്നുന്ന  ചിത്രം  ആണ്  വില്‍  അമ്പു.

More movie suggestions @www.movieholicviews.blogspot.com

636.THE GOOD DINOSAUR(ENGLISH,2015)

636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla

    ഡിസ്നി പിക്സാര്‍ ഇപ്പോള്‍  ഹോളിവുഡ്  അനിമേഷന്‍ സിനിമകളിലെ  അനിഷേധ്യമായ  മാര്‍ക്കറ്റ്  സ്വന്തം  ആക്കിയിട്ടുണ്ട്.നിലവാരത്തില്‍  അതിലും  മികച്ച  സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം  ആണെന്നല്ല!!)  വേറെ  ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ  കൂടുതല്‍  ആണ്.ഈ  അടുത്ത്  മികച്ച അനിമേഷന്‍  ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം  ലഭിച്ച  Inside Out പിക്സാര്‍ ചിത്രം  ആയിരുന്നു.ഡിസ്നി പിക്സാര്‍  ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും  അനുഗ്രഹം  ആയി  തീര്‍ന്നൂ അനിമേഷന്‍ സിനിമകളുടെ   മത്സരത്തില്‍  പിടിച്ചു നില്‍ക്കാന്‍.

  The Good Dinosaur വളരെ  നല്ലൊരു  ചിത്രമായി  തോന്നി.സാധാരണ  ഒരു  കഥ.എന്നാല്‍  Feel-Good-Movie  എന്ന  നിലയില്‍  പ്രത്യേക  ഒരു  അനുഭവം ആയി  ഈ  ചിത്രം  മാറുന്നുണ്ട്.ദിനോസറുകളുടെ വംശനാശത്തിനു   കാരണം ആയ ആ  ദുരന്തം  ഭൂമിയില്‍  സംഭവിച്ചില്ലായിരുന്നു എങ്കില്‍ എന്ന  ആശയത്തില്‍  നിന്നും  ആണ് ഈ  ചിത്രത്തിന്റെ  പിറവി.  പിന്നീട്  അല്‍പ്പ  പുരോഗമനം  ജീവിത  സാഹചര്യങ്ങളില്‍  ഉണ്ടായ  ഭൂമിയിലെ പഴയ തമ്പുരാക്കന്മാര്‍ അവരുടെ  കുടുംബങ്ങളുമായി  ജീവിക്കുന്നു.അക്കൂട്ടത്തില്‍  ഉള്ള ഹെന്രി,ഐഡ  എന്നീ ദിനോസര്‍ ദമ്പതികള്‍ക്ക് മുട്ട  വിരിഞ്ഞു  മൂന്നു  കുഞ്ഞുങ്ങള്‍  ഉണ്ടാകുന്നു.

  വളര്‍ന്നു  വലുതാകുമ്പോള്‍   കുടുംബത്തിന്റെ  അഭിമാനം  ആകാന്‍  അവര്‍  ഓരോരുത്തരും ശ്രമിച്ചപ്പോള്‍  വലിയ  മുട്ടയില്‍  നിന്നും ഉണ്ടായ ചെറിയ ആര്‍ലോയ്ക്ക്  മറ്റു  രണ്ടു  പേരുടെയും  മികവിലേക്ക്  ഉയരാന്‍  അവന്റെ  ഭയങ്ങള്‍  വിലങ്ങു  തടി  ആകുന്നു.എന്നാല്‍ ഹെന്രി  തന്റെ  ഇളയ  മകനെ  വെറുതെ  വിടാന്‍  തയ്യാറല്ലായിരുന്നു.ആര്‍ലോയുടെ  സംഭവബഹുലമായ  ആ കഥയാണ്  ഈ  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.എണ്ണമറ്റ  Feel-Good-Movie  കളുടെ  കൂട്ടത്തില്‍  തന്നെ  മികച്ച  ഒരു  ചിത്രം ആണ്  The Good Dinosaur.ഇത്തരം  ചിത്രങ്ങള്‍  ഇഷ്ടമുള്ളവര്‍ക്ക്   നല്ലൊരു  അനുഭവം  ആകും  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

  

635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.

   ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി   നല്‍കിയ  വീട്  തടങ്കലും സിനിമ  നിര്‍മിക്കുന്നതില്‍  നിന്നും  20  വര്‍ഷം  നല്‍കിയ വിലക്കൊന്നും  അദ്ധേഹത്തിലെ സിനിമക്കാരനെ  തളര്‍ത്തിയില്ല  എന്ന് “This Is Not a Film” എന്ന  ചിത്രത്തിലൂടെ  അദ്ദേഹം  തെളിയിച്ചതാണ്.പ്രത്യേകിച്ചും ആ  ചിത്രം  Camcorder,മൊബൈല്‍ ഫോണ്‍  ക്യാമറ  എന്നിവ  ഉപയോഗിച്ച്  അദ്ധേഹത്തെ തടവില്‍  ആക്കിയിരുന്ന ഫ്ലാറ്റില്‍  വച്ച്  തന്നെ  എടുത്തതാണ് എന്ന് അറിയുമ്പോള്‍  അദ്ദേഹം  എന്താണോ  ഉദ്ദേശിച്ചത്  അതിനു  വേണ്ടി  എന്ത്  സാഹസവും  ചെയ്യാന്‍  തയ്യാറാണ് എന്ന്  മനസ്സിലാകാന്‍  സാധിക്കും.

   ഇത്തവണ  പനാഹി  വ്യത്യസ്തമായ  ഒരു  രീതിയില്‍  ആണ്  തന്റെ  പുതിയ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ഒരു  ടാക്സി  ഡ്രൈവര്‍ ആയി  ടെഹ്‌റാന്‍ നഗരത്തിലൂടെ യാത്ര  ചെയ്യുന്ന പനാഹി  കുറെ  മനുഷ്യരെ  കാണുന്നു.അവര്‍ക്ക്  പല മുഖങ്ങളുണ്ട്.അവരുടെ  സാമൂഹിക താല്‍പ്പര്യങ്ങള്‍,അവര്‍  കാണുന്ന  ജീവിതം,അവര്‍  അനുഭവിക്കുന്ന  ജീവിതം  എന്ന്  വേണ്ട  അവരുടെ  ഓരോ  ഭാവവും  ടാക്സിയില്‍  ഉള്ള  ആ ക്യാമറ പകര്‍ത്തുന്നു.ഇറാനിലെ  ശിക്ഷ  രീതികളെ  കുറിച്ച്  അഭിപ്രായം  പറയുന്ന  യാത്രക്കാര്‍,വ്യാജ  സി ഡി  വില്‍ക്കുന്ന  ആളിലൂടെ അവിടത്തെ സിനിമ  പ്രേക്ഷകര്‍ വിലക്കുകള്‍ക്കിടയിലും ആളുകളുടെ സിനിമ  അഭിരുചി  അവതരിപ്പിക്കുന്നു.വാഹനാപകടത്തില്‍  പരുക്കേറ്റ  യുവാവ്  താന്‍  മരിച്ചാല്‍  തന്റെ  ഭാര്യയ്ക്ക്  സംഭവിക്കാന്‍  സാധ്യതയുള്ള  സംഭവത്തെ  കുറിച്ച്   വ്യാകുലപ്പെടുന്നതും ഇവിടെ  കാണാം.

  പനാഹിയുടെ  ബന്ധുവായ ഹാന സെയ്ദിയിലൂടെ സിനിമകള്‍ക്ക്‌ രാജ്യം  നിഷ്കര്‍ഷിക്കുന്ന അവതരണ രീതി  മുതലായവ  എല്ലാം  ചര്‍ച്ചാ  വിഷയം  ആകുന്നുണ്ട്.ചിത്രത്തിലെ  മുഖ്യ  കഥാപാത്രമായി  വരുന്ന  പനാഹിയുടെ  മുഖം എപ്പോഴും  പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്നു.എല്ലാ  സാഹചര്യങ്ങളും  അദ്ദേഹം പുഞ്ചിരി  കൊണ്ട്  അഭിമുഖീകരിക്കുന്നു.ഒരു  പക്ഷെ  നിഗൂഡത  ഏറെ  കാണാം  ആ പുഞ്ചിരിയില്‍.രാജ്യത്തെ  സാഹചര്യങ്ങള്‍  ഇതാണെന്നും തന്റെ  ഭാഗത്ത്‌  ന്യായങ്ങള്‍  ആണ്  ഉള്ളത്  എന്നും  ഉള്ള ഒരു  പുഞ്ചിരി.പനാഹിയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Taxi  Tehran.പ്രത്യേക ബന്ധനങ്ങള്‍ ഒന്നും  ഇല്ലാതെ കാണാന്‍  ഇരുന്നാല്‍  വളരെയധികം യാതാര്‍ത്ഥ്യ  ബോധത്തോടെ  കാണാന്‍  സാധിക്കുന്ന  ഒരു  നല്ല  ചിത്രം  ആണിത്.

More movie suggestions @www.movieholicviews.blogspot.com

634.THE GIRL BY THE LAKE(ITALIAN,2007)

634.THE GIRL BY THE LAKE(ITALIAN,2007),|Mystery|Drama|,Dir:-Andrea Molaioli,*ing:-Toni Servillo, Denis Fasolo, Nello Mascia.

    ഇറ്റാലിയന്‍  സിനിമയുടെ  ഭംഗി  മുഴുവന്‍  ഒപ്പിയെടുത്ത ഒരു മിസ്റ്ററി  ചിത്രം  ആണ്  The Girl By The Lake.ആ കൊച്ചു  ഗ്രാമം  അന്നും  ശാന്തമായി  തന്നെ  ഉണര്‍ന്നൂ,ഒരു  കൊച്ചു  പെണ്‍ക്കുട്ടിയെ കാണാതായി  എന്നുള്ള  പരാതി   പോലീസിനു  ലഭിക്കുന്നതില്‍  നിന്നും  ആണ്  ചിത്രം  ആരംഭിക്കുന്നത്.വളുടെ തിരോധാനം  ആ ചെറിയ  ഗ്രാമത്തില്‍  സംസാരവിഷയം  ആയി.എല്ലാവരും  അവള്‍ക്കു  വേണ്ടി  അന്വേഷണം ആരംഭിക്കുന്നു.അവസാനം  അവള്‍  തരിച്ചു  വരുന്നു.

   മരിയോ   എന്ന  യുവാവിന്റെ  കൂടെ  അയാളുടെ  വളര്‍ത്തു  മുയലുകളെ  കാണാന്‍  ആണ്  അവള്‍  പോയതെന്ന്  പറയുന്നു.മരിയോ  ആ  കുട്ടിയെ  ഉപദ്രവിചിട്ടുണ്ടോ  എന്നാ അന്വേഷണത്തിന്റെ  ഇടയില്‍  ആണ്  അവള്‍  ആ രഹസ്യം  പറയുന്നത്.ഗ്രാമത്തിലെ  തടാകത്തിന്റെ അടുക്കല്‍  കണ്ട ഒരു  പെണ്‍ക്കുട്ടിയുടെ  ശവശരീരത്തെ  കുറിച്ച്.

   ബുദ്ധി  വളര്‍ച്ച  കുറവായ  മരിയോയും  ആയി  ഈ മരണത്തിനു  ബന്ധം  ഉണ്ടോ  എന്ന  അന്വേഷണം  തുടങ്ങുന്നു.ആ  ചെറിയ  ഗ്രാമത്തില്‍  ഉള്ള  കുറച്ചു  കുടുംബങ്ങളിലും  ആളുകളിലും  മാത്രം  ഒതുങ്ങുന്ന  അന്വേഷണം.എന്നാല്‍  ശാന്തമായ  ആ കൊച്ചു  ഗ്രാമത്തില്‍  ദുരൂഹമായി  ഒളിച്ചിരിക്കുന്ന  രഹസ്യങ്ങള്‍  പലതും  ഉണ്ടായിരുന്നു.ആ  രഹസ്യങ്ങള്‍  അനാവരണനം  ചെയ്യുകയാണ്  ഈ ചിത്രത്തില്‍.പതിഞ്ഞ  താളത്തില്‍ പോവുകയും  പെട്ടന്ന്  തന്നെ  അവിചാരിതമായി  കഥാഗതി  മാറുകയും  ചെയ്യുന്ന  ഈ ചിത്രം  മികച്ചത്  തന്നെയാണ്.

More movie suggestions @www.movieholicviews.blogspot.com

633.THE LAST OF SHEILA(ENGLISH,1973)

633.THE LAST OF SHEILA(ENGLISH,1973),|Crime|Thriller|Mystery|,Dir:-Herbert Ross,*ing:-Richard Benjamin, James Coburn, James Mason.

  The Last of Sheila-ഷീല  എന്ന  യുവതിയുടെ  അവസാന  നിമിഷങ്ങളില്‍  ആണ്  ചിത്രം  ആരംഭിക്കുന്നത്.ധനികയായ  ഷീല  അന്ന്  ആ  പാര്‍ട്ടിയില്‍  നിന്നും  ഇറങ്ങി  പുറത്തു  വന്നപ്പോള്‍   ഒരു  അജ്ഞാത  കാര്‍  വന്നു  ഇടിച്ചാണ്  കൊല്ലപ്പെടുന്നത്.ഒരു  വര്ഷം  കഴിഞ്ഞപ്പോള്‍  അന്ന് ആ  പാര്‍ട്ടിയില്‍  ഉണ്ടായിരുന്നവര്‍ക്ക്  ഷീലയുടെ  ധനികനായ  ഭര്‍ത്താവ്  ക്ലിന്ടനില്‍    നിന്നും  ഒരു  ക്ഷണം  ലഭിക്കുന്നു.ഒരു  ആഡംബര  നൗകയില്‍ എല്ലാവരും  ഒത്തു കൂടല്‍  ആയിരുന്നു  അയാള്‍  ഉദ്ദേശിച്ചത്.അതിഥികള്‍  ആറു  പേരുണ്ടായിരുന്നു.

   ക്ലിന്റന്‍  അതിഥികള്‍ക്കായി  ഒരു  മത്സരം  സംഘടിപ്പിക്കാന്‍  പോകുന്നതായി  അവരെ  അറിയിക്കുന്നു.അതിന്റെ  ഭാഗം  ആയി  ഓരോരുത്തര്‍ക്കും  ഓരോ  പെര്‍പ്പാര്‍  കഷ്ണം  കൊടുക്കുന്നു.അതില്‍  എഴുതിയിരിക്കുന്നത്  എന്താണ്  എന്ന്  കണ്ടു  പിടിക്കുകയായിരുന്നു  ആ മത്സരത്തിന്റെ  ലക്‌ഷ്യം.ഒരു  മത്സരം,ഭര്‍ത്താവിന്റെ  പക-സിനിമ  അങ്ങനെ  ഒരു  ക്ലീഷേ  ആയി  മാറും  എന്ന്  കരുതിയപ്പോള്‍  ആണ്  ആ  അപ്രതീക്ഷിത  മാറ്റം  കഥയില്‍  ഉണ്ടായത്.

   ഷെര്‍ലോക്ക്ഹോംസും  വാട്സനും  അവരുടെ  കേസുകളെ  അപഗ്രഥനം  ചെയ്യുന്ന  രീതിയില്‍  ആണ്  ഈ ചിത്രത്തിലെ  രഹസ്യങ്ങള്‍  ചുരുളഴിക്കുന്നത്  അവതരിപ്പിച്ചിരിക്കുന്നത്.ഏറെ  കുറെ  ലോക  സിനിമ മുഴുന്‍  പിന്തുടരുന്ന   ഒരു  രീതി ആണിത്.എന്നാല്‍  ഇവിടെ  ഈ  സിനിമയില്‍  നടക്കുന്ന  നിഗൂഡ  സംഭവങ്ങളെ  ഒരു  സിനിമ  സംവിധായകനും  തിരക്കഥകൃത്തും  കൂടി  അപഗ്രഥനം  ചെയ്യുന്ന  രീതിയില്‍  ആണ്  അവതരിപിചിരിക്കുന്നത്.ഇനി  എന്താണ്   അവര്‍  കണ്ടെത്താന്‍  ശ്രമിക്കുന്ന  നിഗൂഡ  രഹസ്യം  എന്നറിയാന്‍  ചിത്രം  കാണുക.ത്രില്ലര്‍/മിസ്റ്ററി  ചിത്രങ്ങളുടെ  ആരാധകര്‍ക്ക്  ഇഷ്ടം  ആകും  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

632.REMEMBER(ENGLISH,2015)

632.REMEMBER(ENGLISH,2015),|Mystery|,Drama|,Dir:-Atom Egoyan,*ing:-Christopher Plummer, Dean Norris, Martin Landau.

  വര്‍ഷങ്ങളുടെ  ഓര്‍മകളില്‍  ഒളിച്ചിരിക്കുന്ന  കുറെ  ഏറെ  കഥകള്‍ ഉണ്ടാകും.പ്രത്യേകിച്ചും സെവ്വിനെ  പോലെ  ഒരു  വൃദ്ധന്.എന്നാല്‍  പ്രായം നല്‍കിയ  രോഗാവസ്ഥ  അയാളുടെ  ഓര്‍മകളില്‍  വിള്ളലുകള്‍  വരുത്തി.ഭാര്യ  മരിച്ചത് പോലും  ഇടയ്ക്ക്  മറന്നു പോയി  അവരെ  വിളിച്ചു  കൊണ്ട്  വരാനും  അവരെ  കാത്തിരിക്കാനും  ഒക്കെ  അയാള്‍  ശ്രമിക്കുന്നും  ഉണ്ട്.അയാള്‍  ഒരു  വൃദ്ധസദനത്തില്‍  ആണ്  ഇപ്പോള്‍  ജീവിക്കുന്നത്.

   രണ്ടാം  ലോക  മഹായുദ്ധതിലേക്കു  നയിച്ച  സംഭവങ്ങളില്‍  ഹിറ്റ്ലര്‍  തന്റെ  ജൂത  വിരോധം  കാരണം  കൊന്നൊടുക്കിയ  ലക്ഷക്കണക്കിന്‌  ആളുകള്‍ക്ക് പ്രതികാരം  മനസ്സില്‍  ഉണ്ടാകും.മാക്സ്  എന്ന  വൃദ്ധന്‍  അവിടെ  ഉണ്ടായിരുന്നു.സെവ്വിന്റെ  മനസ്സിലെ  ഓര്‍മ്മകള്‍  വായിച്ചെടുത്ത  അയാള്‍  സെവ്വിനു  ഒരു  കത്ത്  നല്‍കുന്നു.ഓര്‍മ്മകള്‍  വീണ്ടെടുക്കാന്‍  ഒരു  ഉപാധി  ആയിരുന്നു  ആ  കത്ത്.

  സെവ്വ്  തന്റെ  ലക്ഷ്യത്തിലേക്ക്  യാത്ര  തുടങ്ങുന്നു.ഓര്‍മ്മകള്‍  മരിക്കാതെ  ഇരിക്കുകയും  വേണം  സ്വന്തം  ജീവന്‍  കാത്തു  സൂക്ഷിക്കുകയും  വേണം.അതാണ്‌ സെവ്വിനു  ലക്ഷ്യത്തിലേക്ക് അടുക്കാന്‍  ഉള്ള  എളുപ്പ  വഴി.ആ  ലക്‌ഷ്യം  തേടി  ഉള്ള  യാത്ര  ആണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്.വളരെ  നല്ല  ഒരു  ക്ലൈമാക്സ് ഒരു  മിസ്ട്ടരി  ചിത്രം  എന്ന  നിലയിലേക്ക്  ഈ  ചിത്രത്തെ  മാറ്റുന്നു.വളരെ  നല്ലൊരു  ചിത്രം  ആണ്  Remember.

More movie suggestions @www.movieholicviews.blogspot.com

631.WOULD YOU RATHER(ENGLISH,2012)

631.WOULD YOU RATHER(ENGLISH,2012),|Thriller|,Dir:-David Guy Levy,*ing:-Brittany Snow, June Squibb, Jeffrey Combs.

  തങ്ങള്‍  നില്‍ക്കുന്ന  സ്ഥലത്ത്  എങ്ങനെ  എത്തി  ചേര്‍ന്നൂ  എന്ന്  മനസ്സിലാകാത്ത  കഥാപാത്രങ്ങള്‍  നേരിടേണ്ടി  വരുന്ന പരീക്ഷണങ്ങളുടെ  കഥകള്‍  ധാരാളം  ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.Saw പരമ്പര,Cube പരമ്പര മുതലായവ  ചിലത്  മാത്രം.എന്നാല്‍  ഈ  ചിത്രവും  സമാന  പശ്ചാത്തലം  ആണ്.ഇവിടെയും  ഒരു  ഗെയിം  തന്നെ  ആണ്  നടക്കുന്നത്.എന്നാല്‍  ഈ  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  മത്സരം  നടത്തുന്നത്  ആരാണെന്നും  അവര്‍  എവിടെ  ആണ്  മത്സരിക്കുന്നത്  എന്നും വ്യക്തമായി  അറിയാം.ഇവിടെ  എത്തി  ചേര്‍ന്നവര്‍ക്കു  ഒക്കെ  ഒരു  ലക്‌ഷ്യം  ഉണ്ട്.ദുരിത പൂര്‍ണം   ആയ  അവരുടെ ജീവിതത്തില്‍ ഒരു  പ്രത്യാശ  ആകും  ആ മത്സരം  എന്നവര്‍  വിശ്വസിച്ചു.

     ഐറിസ്  എന്ന  യുവതി  അവരുടെ  അനുജന്റെ  രോഗാവസ്ഥയില്‍  അവനെ  രക്ഷിക്കാന്‍  നോക്കുകയാണ്.അതിനായി  വരുന്ന  ഭീമമായ  ചെലവ് അവള്‍ക്കു  താങ്ങാന്‍  കഴിയുന്നില്ല.അപ്പോഴാണ്‌  അവളുടെ  ഡോക്റ്റര്‍ ഒരു  വഴി  പറഞ്ഞു കൊടുക്കുന്നത്.ഷെപ്പേര്‍ഡ്  ലാംബ്രിക്  എന്നയാളുടെ  അത്താഴ  വിരുന്നില്‍  പങ്കെടുത്തു  അവിടെ നടക്കുന്ന  മത്സരങ്ങളില്‍  പങ്കെടുത്തു  വിജയിച്ചാല്‍  നല്ലൊരു  തുക  കിട്ടുമെന്ന്  അറിയിക്കുന്നു.മാത്രമല്ല  അയാള്‍  അത്തരത്തില്‍  നടന്ന  ഒരു  മത്സരത്തിലെ  വിജയി  ആണെന്നും .

  അങ്ങനെ  ഐറിസ്  മത്സരിക്കാന്‍  അവിടെ  എത്തുന്നു.വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും  വന്ന  വേറെയും  ആളുകള്‍  അവിടെ  ഉണ്ടായിരുന്നു.അങ്ങനെ  ആ മത്സരം  തുടങ്ങി.അപകടകരമായ  ഒരു  മത്സരം  ആയിരുന്നു  അത്.അവിടെ നടക്ക്കുന്ന സംഭവങ്ങള്‍  എന്തന്നെഉ  അറിയാന്‍  ചിത്രം കാണുക.സാഹചര്യങ്ങള്‍  മനുഷ്യനെ  കൊണ്ട്  എന്തൊക്കെ  ചെയ്യിപ്പിക്കാന്‍  സാധ്യത  ഉണ്ടെന്നും  ഈ ചിത്രം  കാണിച്ചു  തരുന്നു.ത്രില്ലര്‍  സിനിമകളുടെ  ആരാധകര്‍ക്ക്  ഇഷ്ടപ്പെടാന്‍  സാധ്യതയുണ്ട്   ഈ ചിത്രം.

More movie views @www.movieholicviews.blogspot.com

630.OSCARS 2016-WINNERS ROUND UP!!

                                        630.OSCARS 2016-WINNERS ROUND UP!!

    അവസാനം  ലോകത്തുള്ള  ലിയോനാര്‍ഡോ  ഫാന്‍സിന്റെ  എല്ലാം  പ്രാര്‍ഥനയും  നേര്‍ച്ചയും   ഫലിച്ചു  എന്ന്  വേണം  കരുതാന്‍.അങ്ങനെ  ലിയോ  അവസാനം  അക്കാദമി  പുരസ്ക്കാരങ്ങളില്‍  മികച്ച  നടന്‍  ആയി  മാറി..കഴിഞ്ഞ  വര്‍ഷത്തെ  മികച്ച  നടന്‍  Eddie Redmayne  ആയിരുന്നു  പലരുടെയും  അഭിപ്രായത്തില്‍ മുഖ്യ  എതിരാളി.എന്നാല്‍  മികച്ച    നടിയെ  പ്രഖ്യാപിക്കാന്‍  Eddie  സ്റ്റേജില്‍   വന്നപ്പോള്‍  തന്നെ  ഒരു  ട്വിസ്റ്റ്  ഉണ്ടാകില്ല  എന്ന്  പ്രതീക്ഷിച്ചവര്‍  ഏറെ.Room  എന്ന  ചിത്രത്തിലെ  മികച്ച   അഭിനയത്തിന്  ബ്രയി  ലാര്‍സന്‍  തീര്‍ച്ചയായും   ആ  പുരസ്ക്കാരം  അര്‍ഹിക്കുന്നു.വല്ലാത്ത  ഒരു  കഥ  ആയിരുന്നു  ആ ചിത്രത്തിന്  ഉണ്ടായിരുന്നതെങ്കില്‍  കൂടി  മികച്ച  അഭിനയം  കൂടി  ആയപ്പോള്‍  Room  എന്ന  ചിത്രത്തിന്റെ  നിലവാരം  പിന്നെയും  കൂടി.

  മികച്ച  ചിത്രം  ആയി  Spot Light  മാറി.ഈ  വര്‍ഷത്തെ   നോമിനേഷനുകളിലെ  മികച്ച  ത്രില്ലര്‍  എന്ന്  പറയാം വിവാദമായ   ഒരു  സംഭവത്തെ  സ്ക്രീനില്‍  അവതരിപ്പിച്ച  ഈ ചിത്രം മികച്ച  തിരക്കഥയ്ക്കും  പുരസ്ക്കാരം  നേടിയിരുന്നു .മികച്ച  സംവിധായകന്‍  ആര്  എന്നതിന്  അലെജാണ്ട്രോ  ഇനാരിറ്റൂ  എന്നതിനും  അപ്പുറം  ഒരു  പേരും  ആരുടേയും  മനസ്സില്‍  ഉണ്ടായിരുന്നിരിക്കില്ല.Son Of Saul  മികച്ച വിദേശ  ഭാഷ  ചിത്രമായി  തിരഞ്ഞെടുക്കപ്പെട്ടൂ .ഹംഗറി  സിനിമ  ലോകത്തിനു  അഭിമാനിക്കാം.Mad Max Fury Road  തന്നെ  ഈ  വര്‍ഷത്തെ  ടോപ്‌  സ്കോറര്‍..നാമനിര്‍ദേശം  ലഭിച്ച  11  വിഭാഗത്തില്‍ 6  എന്നാവും  ചിത്രം  നേടി.ടെക്നിക്കല്‍  സൈഡ്  ഒറ്റയ്ക്ക്  കൊണ്ട്  പോയി  എന്ന്   തന്നെ  പറയാം.ഓസ്ക്കാര്‍  പുരസ്ക്കാരങ്ങള്‍  മൊത്തത്തില്‍  ചുവടെ.നാമനിര്‍ദേശം  ഉള്‍പ്പടെ!!

Best original screenplay
SPOTLIGHT – WINNER!
Straight Outta Compton
Bridge of Spies
Ex Machina
Inside Out

Best adapted screenplay
THE BIG SHORT – WINNER!
The Martian
Room
Brooklyn
Carol

Best supporting actress
ALICIA VIKANDER, THE DANISH GIRL – WINNER!
Jennifer Jason Leigh, The Hateful Eight
Rachel McAdams, Spotlight
Rooney Mara, Carol
Kate Winslet, Steve Jobs

Best costume design
Carol
Cinderella
The Danish Girl
MAD MAX: FURY ROAD – WINNER!
The Revenant

Sign up to our Film Today email
 Read more
Best production design
Bridge of Spies
The Danish Girl
MAD MAX: FURY ROAD – WINNER!
The Martian
The Revenant

Best make-up and hair
MAD MAX: FURY ROAD – WINNER!
The 100-Year Old Man Who Climbed Out a Window and Disappeared
The Revenant

Best cinematography
Carol
The Hateful Eight
Mad Max: Fury Road
THE REVENANT – WINNER!
Sicario

Best editing
The Big Short
MAD MAX: FURY ROAD – WINNER!
The Revenant
Spotlight
Star Wars: The Force Awakens

Best sound editing
MAD MAX: FURY ROAD – WINNER!
The Martian
The Revenant
Sicario
Star Wars: The Force Awakens

Best sound mixing
Bridge of Spies
MAD MAX: FURY ROAD – WINNER!
The Martian
The Revenant
Star Wars: The Force Awakens

Best visual effects
EX MACHINA – WINNER!
Mad Max: Fury Road
The Martian
The Revenant
Star Wars: The Force Awakens

Best animated short
BEAR STORY – WINNER!
Prologue
Sanjay’s Super Team
We Can’t Leave Without Cosmos
World of Tomorrow

Best animated film
Anomalisa
Boy and the World
INSIDE OUT – WINNER!
Shaun the Sheep Movie
When Marnie Was There

Best supporting actor
Christian Bale, The Big Short
Tom Hardy, The Revenant
Mark Ruffalo, Spotlight
MARK RYLANCE, BRIDGE OF SPIES – WINNER!
Sylvester Stallone, Creed

Best short documentary
Body Team 12
Chau, beyond the Lines
Claude Lanzmann: Spectres of the Shoah
A GIRL IN THE RIVER: THE PRICE OF FORGIVENESS – WINNER!
Last Day of Freedom

Best documentary
AMY – WINNER!
Cartel Land
The Look of Silence
What Happened, Miss Simone?
Winter on Fire: Ukraine’s Fight for Freedom

Best short film
Ave Maria
Day One
Everything Will Be Okay
Shok
STUTTERER – WINNER!

Best foreign language film
Embrace of the Serpent
Mustang
SON OF SAUL – WINNER!
Theeb
A War

Best original score
Thomas Newman, Bridge of Spies
Carter Burwell, Carol
ENNIO MORRICONE, THE HATEFUL EIGHT – WINNER!
Jóhann Jóhannsson, Sicario
John Williams, Star Wars: The Force Awakens

Best original song
Earned It, Fifty Shades of Grey
Manta Ray, Racing Extinction
Simple Song #3, Youth
Til It Happens To You, The Hunting Ground
WRITING’S ON THE WALL, SPECTRE – WINNER!

Best director
Adam McKay, The Big Short
George Miller, Mad Max: Fury Road
ALEJANDO GONZALEZ INARRITU, THE REVENANT – WINNER!
Tom McCarthy, Spotlight
Lenny Abrahamson, Room

Best actress
Cate Blanchett, Carol
BRIE LARSON, ROOM – WINNER!
Jennifer Lawrence, Joy
Charlotte Rampling, 45 Years
Saoirse Ronan, Brooklyn

Best actor
Matt Damon, The Martian
LEONARDO DICAPRIO, THE REVENANT – WINNER!
Michael Fassbender, Steve Jobs
Eddie Redmayne, The Danish Girl
Bryan Cranston, Trumbo

Best picture
The Martian
The Revenant
Room
Bridge of Spies
SPOTLIGHT – WINNER!
The Big Short
Brooklyn
Mad Max: Fury Road

629.BLUE RUIN(ENGLISH,2013)

629.BLUE RUIN(ENGLISH,2013),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Macon Blair, Devin Ratray, Amy Hargreaves.

  “Revenge is a dish best served cold”

  ശരിക്കും  ഈ  വാക്കുകള്‍  അര്‍ത്ഥ  പൂര്‍ണം  ആക്കുന്ന  ചിത്രം  ആണ്  Blue  Ruin.ചിത്രത്തിന്റെ  ആരംഭത്തില്‍  കാണുന്ന ദ്വയിറ്റ്  ഇവാന്‍സ്  ഒരു  ഭിക്ഷക്കാരന്‍  ആണെന്ന്  പോലും  തോന്നി  പോകും.സ്വന്തം  കാര്‍  ആണ്  അയാള്‍  താമസിക്കാന്‍  ഉപയോഗിക്കുന്നത്.ഈ  ഒരു  കഥാപാത്രത്തിന്റെ അല്‍പ്പ  സമയം  കൊണ്ടുള്ള  മാറ്റം  ആണ്  പിന്നീട്  ചിത്രത്തില്‍  കാണുന്നത്.ആദ്യം  എന്താണ്  അയാള്‍  എന്ന്  മനസ്സിലായി  വരുമ്പോഴും  തീര്‍ത്തും  അശക്തന്‍  ആയ  ഒരു  കഥാപാത്രം  ആയി  മാത്രമേ  ഇവാന്സിനെ  കാണുവാന്‍  സാധിക്കൂ.

   ഇവാന്സിനു  വലിയ  ഒരു  ലക്‌ഷ്യം  ഉണ്ട്.പ്രതികാരം  ആണ്  അയാളുടെ  ലക്‌ഷ്യം.പക്ഷെ  അശക്തന്‍  ആയ  ഒരാള്‍ക്ക്‌ പ്രതീക്ഷിക്കവുന്നതിലും  അപ്പുറം  ആണ്  അയാളുടെ  ലക്‌ഷ്യം.എന്നാല്‍  തന്റെ  ലക്ഷ്യത്തില്‍  നിന്നും  അണുവിട  മാറാന്‍  ഇവാന്‍സ്  ഒരുക്കം  അല്ലായിരുന്നു  താനും.അയാളുടെ  ജീവിതം  തന്നെ  ആ ലക്ഷ്യത്തിനു  വേണ്ടി  ആണെന്ന്  തോന്നി  പോകും.

   ഇവാന്‍സ്  എങ്ങനെ  തന്റെ  ലക്‌ഷ്യം  നേടി  എന്നതാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.Crowd Funding ഫലവത്തായി  ഉപയോഗിച്ച ചിത്രം  ആണ് Blue Ruin.ക്ലൈമാക്സ്  രംഗങ്ങള്‍  ഒക്കെ   അയാളുടെ  തീവ്രമായ  ലക്ഷ്യത്തിന്റെ  വ്യാപ്തി  കാണിക്കുന്നു.മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയായി  Blue  Ruin  നെ  തോന്നുന്നത്  അതിന്റെ  അവതരണ  രീതി  തന്നെയാണ്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്നാണ്  Blue Ruin.

More movie suggestions @www.movieholicviews.blogspot.com

628.CIRCLE(ENGLISH,2015)

628.CIRCLE(ENGLISH,2015),|Thriller|,Dir:-Aaron Hann, Mario Miscione,*ing:-Allegra Masters, Molly Jackson, Jordi Vilasuso.

    ഈ  ചിത്രത്തിന്റെ  പ്രമേയം ഒറ്റ  വാക്കില്‍  തീരുന്ന  ഒന്നാണ്.പ്രത്യേകിച്ചും ഇത്തരം  കഥകള്‍   പലപ്പോഴും  സിനിമയ്ക്ക്  വിഷയം  ആയി  മാറിയിട്ടും  ഉണ്ട്.ഒരു  കൂട്ടം  ആളുകള്‍.അവരുടെ കഴിവുകള്‍  അളക്കുന്നതിനായി അല്ലെങ്കില്‍  പരീക്ഷണങ്ങള്‍ക്കായി   അവര്‍  തന്നെ അറിയാതെ നടക്കുന്ന  പരീക്ഷകള്‍.അതാണ്‌  ഈ ചിത്രത്തിന്റെ  പ്രമേയം.

  ചിത്രം  ആരംഭിക്കുമ്പോള്‍ ഒരു  കൂട്ടം  ആളുകള്‍  ഒരു  മുറിയില്‍  അകപ്പെട്ടു  നില്‍ക്കുന്നു.അവിടെ നില്‍ക്കുന്ന  ഓരോരുത്തര്‍ക്കും  ഓരോ  തീരുമാനങ്ങള്‍  എടുക്കാന്‍  ഉണ്ട്.അവരുടെ  ജീവന്‍  രക്ഷിക്കുക  എന്നതാണ്  ആദ്യ   ലക്‌ഷ്യം.അതിനായി അവര്‍ക്ക്  ബുദ്ധിപൂര്‍വ്വം  തീരുമാനം  എടുക്കണം  എന്ന്  ആദ്യം  തോന്നുമെങ്കിലും  അതില്‍  വികാരങ്ങളും  വിവേചന  ബുദ്ധിയും  എല്ലാം  വിഷയം  ആയി  മാറുന്നു.ആദ്യം  പ്രായം  ഒരു മാനദണ്ഡം  ആക്കി  തുടങ്ങിയ  ആ  പരീക്ഷണം  എന്നാല്‍  പല  വിഭാഗങ്ങളിലേക്കും  മാറി  പോകുന്നു.

   ആ  ആളുകള്‍  അവിടെ  എന്തിനു  എത്തി  എന്നും  അവരുടെ  ലക്‌ഷ്യം  എന്തായിരുന്നു    എന്നതാണ്  ചിത്രം  ബാക്കി  അവതരിപ്പിക്കുന്നത്‌.മനുഷ്യന്റെ  വിവേചന  ബുദ്ധി  പോലും മരണ  ഭയം   അടുക്കുമ്പോള്‍  എന്തായി  തീരും  എന്നതാണ്  ഈ  ചിത്രത്തില്‍  കൂടി  കൂടുതല്‍  ആയി  അവതരിപ്പിക്കുന്നത്‌.ഇത്തരം  ചിത്രങ്ങള്‍  താല്‍പ്പര്യം  ഉള്ളവര്‍ക്ക്  കണ്ടു  നോക്കാവുന്ന  ഒരു  ചിത്രം  ആണ്  Circle.

More movie  suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started