627.STRIPES(ENGLISH,1981)

627.STRIPES(ENGLISH,1981),|Action|Comedy|War|,Dir:- Ivan Reitman,*ing:-Bill Murray, John Candy, Harold Ramis.

    സാധാരണ  ജോലികള്‍  ചെയ്തു  ജീവിച്ചിരുന്ന ജോണ്‍   വിംഗര്‍ അവസാനം  ചെയ്തിരുന്ന ടാക്സി  ഡ്രൈവര്‍  ജോലി  ഉപേക്ഷിക്കുന്നു.റസല്‍  സിസ്ക്കി എന്ന ജോണിന്റെ  സുഹൃത്ത്‌  പുതുതായി  അമേരിക്കയില്‍  വന്ന പ്രവാസികളെ  ഇംഗ്ലീഷ്  പഠിപ്പിക്കുക  എന്ന  “വിഷമകരമായ”  ജോലി  ആണ്  ചെയ്തിരുന്നത്.രണ്ടു  പേരും  ജീവിതത്തില്‍  അവര്‍  ചെയ്തിരുന്ന  ജോലിയില്‍ ആകെ  നിരാശ  തോന്നി  തുടങ്ങുമ്പോള്‍  ആണ്   ടി  വിയില്‍  സ്ഥിരമായി  വരുന്ന  ആ പരസ്യം  ശ്രദ്ധിക്കുന്നത്.

  അമേരിക്കന്‍  സൈന്യത്തിലേക്ക്  പൊതു  ജനങ്ങളെ  ക്ഷണിച്ചു  കൊണ്ടുള്ള  പരസ്യം  ആയിരുന്നു  അത്.ജോണും റസ്സലും പട്ടാളക്കരാകാന്‍  തീരുമാനിക്കുന്നു.അങ്ങനെ  അവര്‍  പരിശീലനത്തിനായി  പട്ടാള  ക്യാമ്പില്‍  എത്തിച്ചേരുന്നു.പരിശീലനം  തുടങ്ങുമ്പോള്‍  തന്നെ സെര്‍ജന്റ്  ഹള്‍ക്ക  എന്ന പട്ടാള  ക്യാമ്പിലെ  പരിശീലകന്റെ  കണ്ണിലെ  കരടായി  ജോണ് മാറുന്നു.പലപ്പോഴും  അവര്‍  തമ്മില്‍  പ്രശ്നങ്ങള്‍  ഉണ്ടാവുകയും ജോണിനെ  ശിക്ഷകള്‍ക്ക്  വിധേയന്‍  ആക്കുകയും  ചെയ്തിരുന്നു  ഹള്‍ക്ക.

   എന്നാല്‍  ജോണും  കൂട്ടരും  അവരുടെ  ജീവിതം  ആസ്വദിച്ചു  തന്നെ  സൈനിക   പരിശീലനം  തുടരുന്നു.അവസാനം  അവരുടെ  പരിശീലനം  തീരുന്ന  ദിവസം  അവര്‍ അത്ഭുതങ്ങള്‍  കാണിക്കുന്നു,അങ്ങനെ  അവര്‍  വളരെ  തന്ത്രപ്രധാനമായ  ഒരു  സൈനിക  നീക്കത്തില്‍  പങ്കാളി  ആകുന്നു.അതിനെത്തുടര്‍ന്ന്  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രം  രസകരമായി  അവതരിപ്പിക്കുന്നത്‌.ചിത്രം  ചിലയിടത്ത്  ഒക്കെ  മലയാളത്തിലെ  വന്‍  വിജയ  ചിത്രങ്ങളില്‍  ഒന്നായ നായര്‍  സാബിനെ  ഓര്‍മിപ്പിച്ചു.കഥയില്‍  ഉള്ള  സാമ്യം  അല്ല  പറഞ്ഞത്.തമാശകള്‍  ഒക്കെ  വളരെ  നന്നായിരുന്നു  ഈ  ചിത്രത്തില്‍.ബില്‍  മുറേയുടെ  മികച്ച  അഭിനയം  ചിത്രത്തെ  മികച്ചതാക്കി.

More movie  suggestions @www.movieholicviews.blogspot.com

626.THE GUEST(ENGLISH,2014)

626.THE GUEST(ENGLISH,2014),|Thriller|,Dir:-Adam Wingard,*ing:-Dan Stevens, Sheila Kelley, Maika Monroe .

  ആ  കുടുംബത്തിലേക്ക്  ഡേവിഡ്‌ കോളിന്‍സ് കയറി  വന്നത് അവര്‍ക്ക്  ഒരു  ആശ്വാസം  ആയിട്ടായിരുന്നു.അമേരിക്കന്‍  സൈന്യത്തില്‍  ചേര്‍ന്ന  അവരുടെ  മകന്‍  കാലിബിന്റെ  മരണത്തിനു   ശേഷം  വന്ന  അതിഥി അവന്റെ  കൂട്ടുകാരന്‍  ആണെന്ന്  അവരോടു  പറയുന്നു.പെട്ടന്ന്   തന്നെ  ഡേവിഡ്‌  ആ  കുടുംബത്തില്‍  ഉള്ളവരുടെ   എല്ലാം  വിശ്വാസവും  സ്നേഹവും  നേടുന്നു.കാലേബിന്റെ  അനുജന്‍  ആയ  ലൂക്കിന്  ആയിരുന്നു  അവനെ  വളരെയധികം  വിശ്വാസം.കാരണം  അവനെ ക്ലാസില്‍  വച്ച്  ശല്യപ്പെടുത്തിയ  സഹപാഠികളെ  ഡേവിഡ്‌  ശരിയാക്കുന്നു.കാലേബിന്റെ  അമ്മയ്ക്കും അച്ഛനും  എല്ലാം  അവരുടെതായ  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു.

   എന്നാല്‍  അവരുടെ  എല്ലാം  ജീവിതത്തില്‍  ചില  അപ്രതീക്ഷിതം   ആയ  മാറ്റങ്ങള്‍  ഉണ്ടായി.ആ   മാറ്റങ്ങള്‍  അവരുടെ  ജീവിതത്തിലും   മാറ്റങ്ങള്‍  വരുത്തി.എന്നാല്‍  കാലേബിന്റെ സഹോദരി  അന്നയ്ക്കു  ചില  സംശയങ്ങള്‍  ഒക്കെ  ഉണ്ടായി  തുടങ്ങുന്നു.പ്രത്യേകിച്ചും  ആ  സമയത്ത്  അവളുടെ  ജീവിതത്തില്‍  നടന്ന  സംഭവങ്ങള്‍.ഈ  സംഭവങ്ങള്‍ക്ക്  എല്ലാം  പുതിയതായി  വന്ന  അതിഥിയുമായി   എന്തെങ്കിലും  ബന്ധം   ഉണ്ടോ  എന്നാണു  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.

   ചിത്രം  പലപ്പോഴും  നല്ലൊരു  ത്രില്ലര്‍  തന്നെ  ആയി  അനുഭവപ്പെട്ടു.ചിത്രത്തിന്‍റെ    ട്വിസ്റ്റ്  ക്ലീഷേ  ആയതു  പോലെ  തോന്നിപ്പിച്ചുവെങ്കിലും   ക്ലൈമാക്സ് നന്നായി  തോന്നി.ഒരു  ആക്ഷന്‍  ത്രില്ലര്‍   എന്നത്  കൂടാതെ  മുഖത്ത്  അധികം  ഭാവങ്ങള്‍  വരാത്ത ഡാന്‍  സട്ടീവന്‍സിനു ചേര്‍ന്ന വേഷം  തന്നെ  ആയിരുന്നു ഇതിലെ ഡേവിഡ്‌  കോളിന്‍സ്.ത്രില്ലര്‍  സിനിമകളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.

More movie suggestions @www/movieholicviews.blogspot.com

625.TRUMBO(ENGLISH,2015)

625.TRUMBO(ENGLISH,2015),|Drama|Biography|,Dir:-Jay Roach,*ing:-Bryan Cranston, Diane Lane, Helen Mirren.

  Breaking  Bad  എന്ന  ജനപ്രിയ  സീരിയലിലൂടെ പ്രശസ്തനായ ബ്രയാന്‍  ക്രാന്‍സ്ട്ടന്‍  മികച്ച  നടനുള്ള  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ചത്  ഈ  ചിത്രത്തിലൂടെ  ആയിരുന്നു.ഒരു  ചിത്രം  എന്നതിലുപരി  കഥ ശരിക്കും ഒരു  ത്രില്ലര്‍  പോലെ  അനുഭവപ്പെട്ടു.കാരണം  അമേരിക്കന്‍  സിനിമയുടെ  ചരിത്രത്തിലെ നാല്‍പ്പതുകളുടെ  അവസാനം  മുതല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി  അമേരിക്കയില്‍  ശക്തി  പ്രാപിച്ച  സമയം  സിനിമക്കരിലും  അതിന്റെ  സ്വാധീനം  ഉണ്ടായി.ഹോളിവുഡ് ഈ  പുതിയ  തരംഗത്തെ  എതിരേറ്റൂ.

  സിനിമലോകത്തിലെ പ്രശസ്തര്‍  പലരും  കമ്യൂണിസ്റ്റ്  അനുഭാവികള്‍   ആയി  മാറിയപ്പോള്‍  എന്നാല്‍  റഷ്യ  എന്ന  രാജ്യത്തോട്  ഉള്ള  ശത്രുത  മനോഭാവം  അവരില്‍  പലരെയും രാജ്യദ്രോഹികള്‍  ആക്കി മുദ്ര  കുത്താന്‍  തുടങ്ങി.അതിനെ തുടര്‍ന്ന്  നടന്ന  സംഭവങ്ങള്‍ ആണ്  ചിത്രത്തിന്  ആധാരം.അവരില്‍  പ്രമുഖന്‍  ആയ ഡാള്‍ട്ടന്‍  ട്രമ്പോയുടെ   അവിശ്വസനീയം  ആയ  ജീവിത  കഥയാണ്  ചിത്രത്തിന്  ആധാരം.

  ഒരു  പക്ഷേ ഈ  ചിത്രം  കൂടുതല്‍  അത്ഭുതപ്പെടുത്തുന്നത് ഈ  സിനിമയില്‍  പരാമര്‍ശ  വിധേയം  ആയ സിനിമകളുടെ ചരിത്രം  ആയിരിക്കാം.Roman Holiday,The Brave One,Spartacus തുടങ്ങിയ  ചിത്രങ്ങളുടെ ചരിത്രം ആദ്യമായി  അറിയുന്ന  പ്രേക്ഷകന്  ഈ  ചിത്രം  തീര്‍ച്ചയായും ഒരു  Informative  Thriller ആയിരിക്കും.കൂടുതല്‍  ഈ ചിത്രത്തെ  കുറിച്ച്  പറയുന്നതിലും നല്ലത്  ചിത്രം  കാണുന്നത്  ആണ്.ഒരു  പക്ഷെ  നിങ്ങളെ  ഈ  ചിത്രം ആ  രീതിയില്‍   അത്ഭുതപ്പെടുത്തും.

More movie  suggestions @www.movieholicviews.blogspot.com

624.THE MARTIAN(ENGLISH,2015)

624.THE MARTIAN(ENGLISH,2015),|Sci-Fi|Adventure|Drama|,Dir:-Ridley Scott,*ing:-Matt Damon, Jessica Chastain, Kristen Wiig .

  88 മത് അക്കാദമി പുരസ്ക്കാരത്തില്‍ 7  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Martian.

  • Best Motion Picture of the Year

Simon Kinberg
Ridley Scott
Michael Schaefer
Mark Huffam

  • Best Performance by an Actor in a Leading Role

Matt Damon

  • Best Writing, Adapted Screenplay

Drew Goddard

  • Best Achievement in Sound Mixing

Paul Massey
Mark Taylor
Mac Ruth

  • Best Achievement in Sound Editing

Oliver Tarney

  • Best Achievement in Visual Effects

Richard Stammers
Anders Langlands
Chris Lawrence
Steven Warner

  • Best Achievement in Production Design

Arthur Max (production design)
Celia Bobak (set decoration)

  എന്നീ വിഭാഗങ്ങളില്‍  ആണ്  ഈ  ചിത്രം  ഓസ്ക്കാര്‍  വേദിയില്‍  സംസാരവിഷയം  ആയതു.

  Andy Weir  എഴുതിയ അതെ പേരില്‍  ഉള്ള  നോവലിനെ  ആസ്പദം  ആക്കിയാണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.സയന്‍സ്  ഫിക്ഷന്‍  സിനിമകളുടെ  സങ്കീര്‍ണത പലപ്പോഴും അത്തരം  സിനിമകളുടെ ആസ്വാദനത്തില്‍  ചിലപ്പോഴെങ്കിലും പ്രേക്ഷകരുടെ   ശാസ്ത്ര  വിജ്ഞാനത്തെ അളക്കും.എന്നാല്‍  The Martian ഇവിടെ  ആണ്  വ്യത്യസ്തം  ആകുന്നത്.സയന്‍സ്  ഫിക്ഷന്‍  സിനിമകളുടെ  ഗണത്തില്‍  ഉള്‍പ്പെടുന്നു  എങ്കിലും വളരെ സരളമായാണ്  ഈ സിനിമയുടെ   കഥ  അവതരിപ്പിച്ചിരിക്കുന്നത്.

     Mars ഗ്രഹത്തിലേക്കുള്ള ഒരു  പര്യടനത്തില്‍  ഉണ്ടായ  അപകടത്തില്‍ വാട്നി  മരിച്ചു  എന്ന് എല്ലാവരും  കരുതി.എന്നാല്‍  അത്ഭുതകരമായി  രക്ഷപ്പെടുന്ന വാട്നി  തന്റെ  കയ്യില്‍  ബാക്കി  ഉണ്ടായിരുന്ന സാധനങ്ങള്‍  ഉപയോഗിച്ച്  ആരെങ്കിലും  തന്നെ  രക്ഷപ്പെടുത്താന്‍  വരും  എന്ന  പ്രതീക്ഷയില്‍ അയാള്‍  ജീവിച്ചു  തുടങ്ങുന്നു.ഈ  സമയം  ഭൂമിയില്‍  വാട്നി  മരിച്ചു  എന്ന്  പ്രഖ്യാപിക്കുന്നു.കാരണം  അങ്ങനത്തെ  സാഹചര്യങ്ങളില്‍  ഒരു  മനുഷ്യന്  ജീവിക്കാന്‍  ഒരു  സാധ്യതയും  ഇല്ലായിരുന്നു.

   എന്നാല്‍  അപ്രതീക്ഷിതമായി വാട്നി  ജീവനോടെ  ഉണ്ടെന്നുള്ള  വിവരം  അറിഞ്ഞ  നാസ വാട്നിയെ  തിരികെ കൊണ്ട്  വരന്‍  ഉള്ള  ശ്രമങ്ങള്‍  തുടങ്ങുന്നു.ഒരു  ഉറപ്പും  ഇല്ലാത്ത   ഒരു ശ്രമം.ആ  ശ്രമങ്ങളുടെ  കഥയും  അതിന്റെ  ജയപരാജയങ്ങളും  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.ഇത്രയും സങ്കീര്‍ണതകള്‍   കുറച്ചു  ഈ  ചിത്രം  അവതരിപ്പിക്കാന്‍  കഴിഞ്ഞത്  ഒരു  പക്ഷേ  യഥാര്‍ത്ഥ നോവലിന്   ഉണ്ടായിരുന്ന  ജനകീയ മുഖം  ആയിരിക്കും  കാരണം.എളുപ്പം   ഒരു  സയന്‍സ്  ഫിക്ഷന്‍  ചിത്രം  എന്ന  നിലയില്‍ ഈ  ചിത്രം എല്ലാവര്‍ക്കും  ഇഷ്ടപ്പെടുന്ന  ഒന്നാണ്.

More movie  suggestions @www.movieholicviews.blogspot.com

623.BRIDGE OF SPIES(ENGLISH,2015)

623.BRIDGE OF SPIES(ENGLISH,2015),|Thriller|Drama|Biography|,Dir:-Steven Spielberg,*ing:-Tom Hanks, Mark Rylance, Alan Alda

   88 മത്  അക്കാദമി പുരസ്ക്കരങ്ങളില്‍  6  വിഭാഗങ്ങളില്‍ നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Bridge of Spies.

  • Best Motion Picture of the Year

Steven Spielberg
Marc Platt
Kristie Macosko Krieger

  • Best Performance by an Actor in a Supporting Role

Mark Rylance

  • Best Writing, Original Screenplay

Matt Charman
Ethan Coen
Joel Coen

  • Best Achievement in Music Written for Motion Pictures, Original Score

Thomas Newman

Best Achievement in Sound Mixing
Andy Nelson
Gary Rydstrom
Drew Kunin

  • Best Achievement in Production Design

Adam Stockhausen (production design)
Rena DeAngelo (set decoration)
Bernhard Henrich (set decoration)

   ശീത  യുദ്ധക്കാലത്ത്   അമേരിക്കയും   ശത്രുക്കളുടെ  നിരയില്‍  ഉണ്ടായിരുന്ന  രാജ്യങ്ങളും  തമ്മില്‍  എപ്പോഴും പരസ്പ്പരം  ഉള്ള  ഭയം നിലനിന്നിരുന്നു.അന്താരാഷ്ട്രതലത്തില്‍   തന്നെ  പലപ്പോഴും  യുദ്ധ  സമാനമായ  സാഹചര്യങ്ങള്‍  നിലനിന്നപ്പോഴാണ് അമേരിക്ക റുഡോള്‍ഫ് ആബേല്‍  എന്നയാളെ  അറസ്റ്റ് ചെയ്യുന്നത്,റഷ്യന്‍  ചാരന്‍  എന്ന  ആരോപണം  നേരിട്ട  അയാളെ  ഏറ്റെടുക്കാന്‍  എന്നാല്‍  റഷ്യ  ശ്രമിച്ചതും  ഇല്ല.കാരണം അയാളെ  അംഗീകരിക്കുക  വഴി  അന്താരാഷ്ട്ര  സമൂഹത്തില്‍  അവര്‍ക്ക്   മോശമായ  പ്രതിച്ചായ  ഉണ്ടാകും  എന്നവര്‍  ഭയന്നു.

   വധശിക്ഷ കേസ്  തുടങ്ങുന്നതിനു  മുന്‍പ്  തന്നെ  അമേരിക്കന്‍  നീതിവ്യവസ്ഥ   നല്‍കും  എന്ന്  ഉറപ്പുണ്ടായിരുന്ന രുഡോള്‍ഫിനെ രക്ഷിക്കാന്‍  എന്നാല്‍ ഒരാള്‍ മുന്നോട്ടു  വരുന്നു.സമൂഹത്തില്‍  നല്ല വിലയുള്ള  അഭിഭാഷകന്‍  ആയ ജെയിംസ് ഡോനവന്‍ ആയിരുന്നു  അത്.ഒരു ചാരന്  വേണ്ടി കോടതിയില്‍ വാദിക്കുന്നതിനെ  നാട്ടുകാരും  വീട്ടുകാരും  പോലും  എതിര്‍ക്കുന്നു.എന്നാല്‍  ജെയിംസിന്റെ  രീതി  വേറെ  ആയിരുന്നു.

  ജെയിംസിന്റെ  പുതിയ  ചിന്തകള്‍  അമേരികന്‍  ചരിത്രത്തിലെ  തന്നെ വലിയ  ഒരു  സംഭവം ആയി  മാറുക  ആയിരുന്നു.വധശിക്ഷ  ആ  സമയത്ത് നടത്താതെ കലുഷിതമായ  ആ  അവസ്ഥയില്‍ രാജ്യത്തിന്‍റെ  തന്നെ  ആവശ്യങ്ങള്‍ക്കായി  ഉപയോഗിക്കാന്‍  കഴിയുന്നതിനെ  എങ്ങനെ  ജെയിംസ് തനിക്കു  അനുകൂലമാക്കി  മാറ്റുന്നു  എന്നതാണ്  ബാക്കി കഥ.നല്ല  ഒരു  ത്രില്ലര്‍  ചിത്രം  എന്നതിലുപരി  വൃത്തിയായി  അവതരിപ്പിച്ച  സ്പീല്‍ബെര്‍ഗ്  ചിത്രം ആണ്  Bridge of Spies!!

More movie suggestions @www.movieholicviews.blogspot.com

622.BROOKLYN(ENGLISH,2015)

622.BROOKLYN(ENGLISH,2015),|Drama|Romance|,Dir:-John Crowley,*ing:-Saoirse Ronan, Emory Cohen, Domhnall Gleeson .

 88മത്  അക്കാദമി പുരസ്ക്കാരങ്ങളില്‍ 3  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Brooklyn.

  • Best Motion Picture of the Year

Finola Dwyer
Amanda Posey

  • Best Performance by an Actress in a Leading Role

Saoirse Ronan

  • Best Writing, Adapted Screenplay

Nick Hornby

  എന്നീ  വിഭാഗങ്ങളില്‍  ആണ്  പരാമര്‍ശം  ലഭിച്ചത്.

  ഐറിഷ്  യുവതിയായ എയ്ളിഷ്‌എന്ന  കഥാപാത്രത്തെ  അവതരിപ്പിച്ച സയോര്സ്  റോനന് മികച്ച  നടിക്കുള്ള   നാമനിര്‍ദേശം  ഈ ചിത്രത്തിലൂടെ  നേടുകയുണ്ടായി.വീട്ടിലെ  ദാരിദ്ര്യം  കാരണം  മെച്ചപ്പെട്ട  അവസരങ്ങള്‍  ജീവിതത്തില്‍  ഉണ്ടാവുകയും അത്  വഴി ജീവിതത്തില്‍ എന്തെങ്കിലും  ഒക്കെ  ആയി  തീരണം  എന്ന  ആഗ്രഹത്തോടെ  ആണ്  എയ്ലിഷ് ആ  ചെറിയ ഐറിഷ്  ഗ്രാമത്തില്‍  നിന്നും അവളുടെ  സഹോദരി  റോസിന്റെ  പരിചയത്തില്‍  ഉള്ള  ഒരു  പാതിരി  വഴി അമേരിക്കയില്‍  എത്തുന്നത്‌.വളരെ  സാധരന്‍  ജീവിതം  ആയിരുന്നു  അവള്‍  അയര്‍ലണ്ടില്‍  നയിച്ചിരുന്നത്.ചേച്ചിയും  അമ്മയും  അടങ്ങുന്ന  ചെറു  കുടുംബം.

   എന്നാല്‍  അമേരിക്കയിലേക്ക് പോകുന്ന  വഴി  അവള്‍  കൂടുതല്‍  ബന്ധങ്ങള്‍  ഉണ്ടാക്കി  തുടങ്ങി.1950 കളിലെ അമേരിക്ക  ആയിരുന്നെങ്കിലും അക്കാലത്തും  സ്വപ്‌നങ്ങള്‍ നേടാന്‍  ഉള്ള  ഏതൊരു സാധാരണക്കാരന്റെയും വഴി  ആയിരുന്നു  അമേരിക്ക.ജീവിതത്തില്‍ പുതുതായി  നെയ്തെടുക്കാന്‍  തുടങ്ങിയ  സ്വപ്നങ്ങളില്‍  നിന്നും അവളുടെ  ജീവിതത്തിനു  ഉണ്ടാകുന്ന  മാറ്റങ്ങളുടെയും അവളുടെ ഇഷ്ടാനിഷ്ടങ്ങളുടെയും  കഥയാണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.

  കഥയില്‍  വലിയ  പ്രത്യേകതകള്‍  ഇല്ലെങ്കിലും ഒരു  കാലഘട്ടവും  അതിനോടൊപ്പം ഒരു  പെണ്‍ക്കുട്ടി  അവളുടെ  ജീവിതം  നെയ്തു   എടുക്കുന്നതും  എല്ലാം വളരെ  മനോഹരമായി  തന്നെ  അവതരിപ്പിച്ചിരുന്നു.വളരെയധികം  നിരൂപക  പ്രശംസ  ലഭിച്ച  ചിത്രം  നല്ലൊരു  ചിത്രം  ആണ്  എന്നതും  കൂടാതെ  സയോര്സ്  റോനന് എന്ന  നടിയുടെ  നല്ല  പ്രകടനവും   എടുത്തു  പറയേണ്ടത്  ആണ്.

more movie  suggestions @www.movieholicviews.blogspot.com

621.NEERJA(HINDI,2016)

621.NEERJA(HINDI,2016),|Drama|Biography|.Dir:-Ram Madhvani,*ing:-Sonam Kapoor, Parth Akerkar, Bobby Arora.

   യഥാര്‍ത്ഥ  സംഭവത്തെ ആസ്പദമാക്കി  അവതരിപ്പിച്ച  ചിത്രം  ആണ്  Neerja.മുംബയില്‍ നിന്നും  അമേരിക്കയിലേക്ക്  പോവുകയായിരുന്നു  Pan Am Flight 73.അതില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ  ജീവന്  ഭീഷണി  ആയി  മാറിയ,തങ്ങളുടെ ആവശ്യങ്ങള്‍  നേടുന്നതിനായി  യാത്രക്കാരുടെ  ജീവന്‍  വച്ച്  വില പേശിയ അബു നിദാല്‍  സംഘടനയുടെ നാല്  തീവ്രവാദികളെ  സന്ദര്‍ഭോചിതമായ മന:ധൈര്യത്തോടെ  നേരിട്ട  നീര്‍ജയുടെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.

   സോനം  കപൂര്‍  ശരിക്കും  ഈ  വേഷം  അവതരിപ്പിക്കാന്‍  വേണ്ടി  ജനിച്ചതാണെന്ന്  തോന്നി.കാരണം  ചിത്രം  അവസാനിക്കുമ്പോള്‍  യഥാര്‍ത്ഥ  നീര്‍ജയുടെ ഫോട്ടോ  കാണിക്കുന്നുണ്ട്.നല്ല  രീതിയില്‍  സാമ്യം  തോന്നിയിരുന്നു രണ്ടു പേരും  തമ്മില്‍.ഇസ്രേലിലേക്ക്  തട്ടി  കൊണ്ട്  പോകാന്‍  ഇരുന്ന  ആ വിമാനത്തില്‍ നടന്ന  സംഭവങ്ങള്‍ ഒരു  സാധാരണ  ബോളിവുഡ് സിനിമയിലെ പോലെ ആക്ഷന്‍  ത്രില്ലര്‍ ആയല്ല  അവതരിപ്പിക്കുന്നത്‌,എന്നാല്‍  അതൊന്നും  ഇല്ലാതെ  തന്നെ ഈ  ചിത്രം  ഒരു  ത്രില്ലര്‍  ഫീല്‍  തരുന്നുണ്ട്.

   തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍ ഒന്ന്  തന്നെയാണ്  നീര്‍ജ  എന്ന്  തോന്നി.ഇരുപത്തിമൂന്നാം  പിറന്നാളിന്  അല്‍പ്പ  ദിവസം  മാത്രം  ഉള്ളപ്പോള്‍ നീര്‍ജയുടെ  ജീവിതത്തില്‍  സംഭവിച്ചതും  അതിന്‍റെ  അനന്തരഫലമായി അവരുടെ  കുടുംബത്തില്‍  നടന്ന  സംഭവങ്ങളും  എല്ലാം  കൂടി  അവസാനം  ആയപ്പോള്‍ ചിത്രത്തിന്റെ  വൈകാരികമായ  ഒരു  ഭാഗം  കൂടി  കാണിച്ചു.നീര്‍ജയുടെ  അമ്മയായി  വന്ന  ശബാന  ആസ്മിയുടെ  അഭിനയവും അവസാനം ചിത്രത്തില്‍  മികച്ചതായിരുന്നു.ധീരതയുടെ മറ്റൊരു  വാക്കായി  നീരജ  മാറുന്നത്  കണ്ടു  തന്നെ  അറിയുക.

More movie suggestions @www.movieholicviews.blogspot.com 

620.THE BIG SHORT(ENGLISH,2015)

620.THE BIG SHORT(ENGLISH,2015),|Drama|Biography|,Dir:-Adam McKay,*ing:-Christian Bale, Steve Carell, Ryan Gosling ,Brad Pitt.

88 മത്   അക്കാദമി  പുരസ്ക്കാരത്തില്‍ 5  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  The Big  Short.

  • Best Motion Picture of the Year

Brad Pitt
Dede Gardner
Jeremy Kleiner

  • Best Performance by an Actor in a Supporting Role

Christian Bale

  • Best Achievement in Directing

Adam McKay

  • Best Writing, Adapted Screenplay

Charles Randolph
Adam McKay

  • Best Achievement in Film Editing

Hank Corwin

   എന്നീ  വിഭാഗങ്ങളില്‍  ആണ്  ചിത്രം  ഓസ്ക്കാര്‍  ശില്‍പ്പത്തില്‍  കണ്ണുംനട്ട്  ഇരിക്കുന്നത്.

മൈക്കില്‍  ലൂയിസ്  എഴുതിയ  അതെ പേരില്‍  ഉള്ള  പുസ്തകത്തെ  ആസ്പദം ആക്കിയാണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.അമേരിക്കന്‍  സമ്പദ്  വ്യവസ്ഥയുടെ പ്രധാന  ഭാഗം  ആയി  തീര്‍ന്ന  ബാങ്കിംഗ്  മേഖലയില്‍  വന്ന  തകര്‍ച്ചകള്‍   ലോകത്തെ  തന്നെ  വന്‍  കടക്കെണിയില്‍  ആക്കിയിരുന്നു.2008  ല്‍  സാമ്പത്തിക മാന്ദ്യം  ലോകം  മൊത്തം  അലയടിച്ചപ്പോള്‍ അതിനെ  അഭിമുഖീകരിച്ച  ചില  കഥാപാത്രങ്ങളിലൂടെ  ആണ്  കഥ  വികസിക്കുന്നത്.കണക്കുകള്‍ക്കൊപ്പം  ഭാഗ്യത്തിന്റെ  കൂടി  കളിയായ  സാമ്പത്തിക  മേഖലയില്‍  അടുത്ത  നിമിഷം  എന്ത്  സംഭവിക്കും  എന്ന്  പ്രവചിക്കാന്‍  ആകില്ലെങ്കിലും  ഈ  സംഭവങ്ങള്‍  മുന്‍ക്കൂട്ടി  കണ്ടവര്‍  ഉണ്ടായിരുന്നു.

  മൈക്കില്‍  ബറി  എന്ന ഫണ്ട്  മാനേജര്‍  ഊതി  വീര്‍പ്പിച്ച  വിപണിയുടെ അസ്ഥിരതയെ  കുറിച്ച്  മനസ്സിലാക്കുകയും  അത്  തന്റെ നേട്ടങ്ങള്‍ക്കായി  എങ്ങനെ  ഉപയോഗിക്കാം  എന്നും  മനസ്സിലാക്കുന്നു.സമാനമായ  അവസ്ഥ  ആയിരുന്നു  വെന്നെട്ടിന്റെ  കാര്യത്തിലും.അപകടം  മുന്‍ക്കൂട്ടി  അറിഞ്ഞ  വെന്നെട്ടിനെ  ആദ്യം  ആരും  വിശ്വസിക്കുന്നില്ല.മാര്‍ക്ക്  ബോം  എന്ന  മറ്റൊരു  ഫണ്ട്  മാനേജരും ഈ  കളികള്‍ക്കിടയില്‍  പെടുന്നു/ഇവരൊക്കെ  ആ  സമൂഹത്തിലെ  സാമ്പിളുകള്‍  ആയിരുന്നു  എന്ന്  പറയാം.ഇവരെ  പോലെ  അനേകം  ആളുകള്‍  ഉണ്ടായിരുന്നു,ലോകത്തെ  മുഴുവന്‍  കടക്കെണിയില്‍  ആക്കിയ  ആ  വര്‍ഷങ്ങളുടെ  നേര്‍ക്കാഴ്ച  ആണെന്ന്  പറയാം  ഈ ചിത്രം.

  വന്‍  താരനിര  തന്നെ  ചിത്രതിളുടെ  .ഒരു  ചെറിയ  വേഷം  അവതരിപ്പിക്കുന്ന  ബ്രാഡ് പിറ്റ്  ആണ്  ചിത്രത്തിന്റെ  സംവിധായകരില്‍ ഒരാള്‍.സ്റ്റീവ്  കാരല്‍,ക്രിസ്ത്യന്‍  ബേല്‍  ,റയാന്‍  ഗോസ്‌ലിംഗ്  തുടങ്ങിയ  വലിയ  പേരുകള്‍  വേറെ.നേര്‍  ജീവിതത്തിലേക്ക്   ക്യാമറ  ചലിപ്പിച്ചത്  പോലെ  അവതരിപ്പിച്ച  ചിത്രം  ഒരു  ഡോക്യുമെന്‍ററി  ആയി  അനുഭവപ്പെടാത്തത്  ഈ   പരിചിത  മുഖങ്ങള്‍  കാരണം  ആണ്.ചിത്രം  നല്ലത്  തന്നെ  ആണ്.എന്നാല്‍  മൊത്തം  കണക്കുകളില്‍ ആണ്  ചിത്രം  ചലിക്കുന്നത്‌.കഴിഞ്ഞ  വര്ഷം  ഇറങ്ങിയ  മികച്ച  സിനിമകളില്‍  ഒന്നായിരുന്നു  ഇത്.

More movie  suggestions http://www.movieholicviews.blogspot.com

619.THE NIGHT BEFORE(ENGLISH,2015)

619.THE NIGHT BEFORE(ENGLISH,2015),|Comedy|,Dir:-Jonathan Levine,*ing:-Joseph Gordon-Levitt, Seth Rogen, Jillian Bell.

  മൂന്നു  സുഹൃത്തുക്കള്‍.അവരുടെ വര്‍ഷങ്ങളുടെ   സൗഹൃദത്തില്‍  അവര്‍  തിരക്കില്‍  ആയപ്പോഴും  മറക്കാത്ത  ഒന്നുണ്ട്  ക്രിസ്മസ്  ദിവസം  അവര്‍  ഒരുമിച്ചു ആഘോഷിക്കുന്നത്.ഈതന്‍,ഐസക്,ക്രിസ്  എന്നിവരായിരുന്നു  അവര്‍.ഈതന്‍  ജീവിതത്തില്‍  വലുതായി  ഒന്നും  നേടിയില്ല.ചെറിയ  ജോലികളൊക്കെ  ആയി  ജീവിക്കുന്നു.ഈതന്റെ  മാതാപിതാക്കളുടെ  മരണത്തിനു  ശേഷം   അവനു  ആകെ  ഉണ്ടായിരുന്നവര്‍  ഐസക്കും  ക്രിസും  ആയിരുന്നു  ജീവിതത്തില്‍.ഐസക്  ഒരു  അഭിഭാഷകന്‍  ആണ്.ക്രിസ്  പ്രശസ്തനായ ഒരു  കായികതാരവും.

   ഏറെ വര്‍ഷങ്ങള്‍ക്കു  ശേഷം  അവര്‍  ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍  കാരണം  ഇനി പതിവ്  പോലെ  ഉള്ള  ആഘോഷങ്ങള്‍ വേണ്ട  എന്ന  തീരുമാനത്തില്‍  ആണ്.ആ  വര്‍ഷം  ആണ് അവരുടെ  അവസാന ആഘോഷം.ഐസക്  ഒരു  പിതാവ് ആകുന്നതിനും കാത്തിരിക്കുകയാണ്.എന്തായാലും ഐസക്കിന്റെ   ഭാര്യയും   ആ  അവസാനത്തെ  ക്രിസ്മസ്  ആഘോഷിക്കാന്‍  അയാളെ  അനുവദിക്കുന്നു.അന്ന്  രാത്രി   അവരുടെ  ആഘോഷങ്ങള്‍ക്കൊപ്പം  ചിലത്  കൂടി  സംഭവിക്കുന്നു.സ്നേഹത്തിന്റെയും  ക്ഷമയുടെയും ആ  ക്രിസ്മസ്  രാത്രി  അവര്‍  അവരുടെ  ജീവിതത്തെ  കുറിച്ച്  പല  കാര്യങ്ങളും  മനസ്സിലാക്കുന്നു.

  ബന്ധങ്ങളും സൌഹൃദങ്ങളുടെയും  എല്ലാം  വില  അന്നത്തെ   ആ ആഘോഷങ്ങള്‍ക്കിടയില്‍   അവര്‍  മനസ്സിലാകുന്നു.മിസ്റ്റര്‍  ഗ്രീന്‍  എന്ന  മയക്കു  മരുന്ന്  കച്ചവടക്കാരന്‍  അതില്‍  ഒരു  പ്രധാന  പങ്കു  വഹിക്കുന്നുണ്ട്.അന്ന്  രാത്രി  അവര്‍  ഏറെ  കാലം  കൊതിച്ച  ഒരു  സ്ഥലത്ത്  എത്തിച്ചേരാന്‍  ഉള്ള അവസരം  കൂടി  ലഭിക്കുകയാണ്.ഹോളിവുഡ്  സിനിമകളിലെ  ക്ലീഷേ  കഥ  ആണെങ്കിലും സേത്ത്  രോജന്റെയും  കൂട്ടരുടെയും  തമാശകളും   എല്ലാം രസകരമായിരുന്നു.മദ്യം.മയക്കുമരുന്ന്.പെണ്ണ്  എന്നീ  ഘടകങ്ങളും  എല്ലാം  ചേര്‍ന്ന  Adult/Comedy  വിഭാഗത്തില്‍  ഉള്‍പ്പെടുത്താവുന്ന  നല്ല  ഒരു  ചിത്രം  ആണ്  The Night Before.

More movie suggestions @www.movieholicviews.blogspot.com

618.REGRESSION(ENGLISH,2015)

618.REGRESSION(ENGLISH,2015),|Mystery|Crime|,Dir:-Alejandro Amenábar,*ing:-Ethan Hawke, David Thewlis, Emma Watson .

   ജോണ് ഗ്രേയെ പോലീസ്  സ്റ്റെഷനിലേക്ക്  വിളിപ്പിക്കുമ്പോള്‍ അയാള്‍  അറിയുന്നില്ല   എന്തിനാണ്  അവിടെ  എത്തിയതെന്ന്.പോലീസ്  ചീഫ്  അയാളുടെ  കയ്യില്‍  ഒരു  പരാതി  കത്ത്  വച്ച്  കൊടുക്കുന്നു.ഒപ്പം ഡിട്ടക്ട്ടീവ്   ബ്രൂസ്  കെന്നെര്‍   അയാളെ  ചോദ്യം  ചെയ്യാന്‍  തുടങ്ങുന്നു.ജോണ്  ഗ്രേയുടെ  മകള്‍  ആഞ്ചല നല്‍കിയ  പരാതിയുടെ  പുറത്തു  ആണ്  അയാളെ  പോലീസ്  സ്റ്റേഷനില്‍  കൊണ്ട്  വരുന്നത്.എന്നാല്‍  ആ പരാതിയില്‍  പറഞ്ഞത്  പോലെ  ഉള്ള  തെറ്റ്   ചെയ്തതായി  ജോണ്  ഓര്‍ക്കുന്നില്ല.ഒരുക്കാലത്ത്  മുഴു  മദ്യപാനി  ആയിരുന്ന  താന്‍  ആ  തെറ്റ്  ചെയ്തിട്ടുണ്ടാകും  എന്ന്  അയാള്‍  വിശ്വസിക്കുന്നു.ഒപ്പം  തന്‍റെ   മകള്‍  കള്ളം  പറയില്ല  എന്ന  വിശ്വാസവും.

   വീട്ടുക്കാരില്‍  നിന്നും  മാറി  ഒരു  പള്ളിയില്‍  ആണ്  ആഞ്ചല അഭയം  കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍  അവളും  നടന്ന  സംഭവങ്ങള്‍  വ്യക്തമായി  ഓര്‍ക്കുന്നില്ല.അപ്പോഴാണ്‌   ബ്രൂസ് ഇതില്‍  ഒരു  മനശാസ്ത്ര  വിദഗ്ദ്ധന്റെ  ആവശ്യകത  മനസ്സിലാക്കുന്നത്.പ്രൊഫസര്‍   കെന്നെത്ത്  രേയ്ന്സിന്റെ  സഹായത്തോടെ  അയാള്‍  ആ  കേസിനെ  സമീപിക്കാന്‍  തുടങ്ങുന്നു.Regression  എന്ന  ഹിപ്നോട്ടിക്   രീതി  ഉപയോഗിച്ച് അവര്‍  ആ കേസിനെ  അഭിമുഖീകരിക്കുന്നു.എന്നാല്‍  ആ കേസ്  കൂടുതല്‍  സങ്കീര്‍ണം  ആവുകയായിരുന്നു.

   കാരണം  കേട്ട്  കേള്‍വി   മാത്രം   ഉള്ള ആചാരങ്ങള്‍  ഒക്കെ  പ്രതി  സ്ഥാനത്  വരുമ്പോള്‍  സത്യവും  മിഥ്യയും  തമ്മില്‍   ഉള്ള  വ്യത്യാസം  അവര്‍ക്ക്  തിരിച്ചറിയാന്‍  സാധിക്കുന്നില്ല.മാത്രമല്ല ഈ കേസ്  അതില്‍  ഉള്‍പ്പെട്ടവരുടെ  ചിന്തകളെയും  സ്വാധീനിച്ചു  തുടങ്ങുന്നു.ഈ  കേസിലെ  രഹസ്യങ്ങള്‍  ചുരുളഴിയുന്നതാണ്  ബാക്കി  കഥ.ഈതന്‍ ഹോക്ക്   ഇപ്പോള്‍  ഇത്തരം  ചെറു  ത്രില്ലറുകളുടെ   ഭാഗം  ആയി  മാറിയെന്നു  തോന്നുന്നു.എമ  വാട്സണ്‍  ആണ്  ഈ  ചിത്രത്തിലെ ആഞ്ചലയെ  അവതരിപ്പിക്കുന്നത്‌.തരക്കേടില്ലാത്ത  ഒരു  മിസ്റ്ററി/ത്രില്ലര്‍  ചിത്രം  ആണ്  Regression.

More movie  suggestions @www.movieholicviews.blogspot.com

617.THE DANISH GIRL(ENGLISH,2015)

617.THE DANISH GIRL(ENGLISH,2015),|Drama|Biography|Romance|,Dir:-Tom Hooper,*ing:-Eddie Redmayne, Alicia Vikander, Amber Heard

   88th അക്കാദമി  പുരസ്ക്കരങ്ങളില്‍  നാല്  നാമനിര്‍ദേശങ്ങള്‍  ലഭിച്ച  ചിത്രം  ആണ്  The Danish Girl.

  • Best Performance by an Actor in a Leading Role

Eddie Redmayne

  • Best Performance by an Actress in a Supporting Role

Alicia Vikander

  • Best Achievement in Costume Design

Paco Delgado

  • Best Achievement in Production Design

Eve Stewart (production design)
Michael Standish (set decoration)

The Theory Of Everything  എന്ന  സിനിമയില്‍  വിഖ്യാതനായ  സ്റ്റീഫന്‍  ഹോക്കിങ്ങ്സിനെ     അവതരിപ്പിച്ച  Eddie  Redmayne ഇത്തവണ മറ്റൊരു  ബയോഗ്രഫിയിലൂടെ  ആണ്  പ്രേക്ഷകനെ  ഞെട്ടിച്ചിരിക്കുന്നത്.ലിലി  എല്ബെ-ഗില്‍ഡ വെഗ്നര്‍  ദമ്പതികളെ  ആസ്പദം  ആക്കി ഡേവിഡ്  എബെര്ശോഫ്  എഴുതിയ  ഇതേ  പേരില്‍  ഉള്ള  നോവലിനെ  ആസ്പദം  ആക്കിയാണ്  ഈ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.സങ്കീര്‍ണമായ  ഒരു  പ്രണയ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.ചിത്രകലയില്‍  പ്രാവീണ്യം  ഉള്ള  ദമ്പതികള്‍  ആയിരുന്നു എയ്നാര്‍-ഗില്‍ഡ  ദമ്പതികള്‍.ഗില്‍ഡ  തന്‍റെ  ചിത്രങ്ങളിലൂടെ  പ്രശസ്തിയുടെ  പടവുകള്‍  താണ്ടാന്‍  ശ്രമിക്കുമ്പോള്‍  എയ്നര്‍ ഒരു  ലോകത്തിലേക്ക്‌  ചുരുങ്ങി  പോകുന്നത്  പോലെ   തോന്നി.

   ഒരു  ദിവസം  തന്‍റെ  ഭാര്യയുടെ  ചിത്ര  വര  മോഡല്‍  വരാത്തത്  കൊണ്ടാണ്   എയ്നര്‍  അവര്‍ക്ക്  വേണ്ടി  ലിലി  എന്ന   സ്ത്രീയായി  അവളുടെ  ചിത്രത്തിന്   മോഡല്‍  ആകുന്നതു.എന്നാല്‍  ആ  ഒരു  സംഭവം  എയ്നരെ  വളരെയധികം  മാറ്റിയെടുക്കുന്നു.അവളുടെ  ഉള്ളില്‍  ഉണ്ടായിരുന്ന   മറ്റൊരു   രൂപം  ശക്തമായി  പുറത്തേക്കു  വന്നു  തുടങ്ങുന്നു.താന്‍  ആരാണെന്ന്  പോലും  എയ്നര്‍ക്ക്  മനസ്സിലാകാത്ത  അവസ്ഥ  ആയി  അത്  മാറാന്‍  അധികം  നാള്‍  വേണ്ടി  വന്നില്ല.എയ്നര്‍   ആ  ഭാഗം  ശരിക്കും  പ്രണയിച്ചു  തുടങ്ങുന്നു.അവന്റെ  മനസ്സ്  മാറുകയായിരുന്നു.എയ്നര്‍   എന്ന  ആളുടെ  മേല്‍  ലിലി  എന്ന കഥാപാത്രം   ആധിപത്യം  സ്ഥാപിച്ചു  തുടങ്ങുകയായിരുന്നു.ഭാര്യ-ഭര്‍തൃ  ബന്ധത്തിനും  അപ്പുറം  രണ്ടു  വ്യക്തികള്‍  പരസ്പ്പരം  മനസ്സിലാക്കുന്നതും  ഈ ചിത്രത്തിന്റെ  നല്ല  കാഴ്ചകളില്‍  ഒന്നാണ്.

   അഭിനയത്തിന്റെ  കാര്യത്തില്‍  ആണെങ്കില്‍  ഇത്തവണയും  ശക്തമായ  മത്സരവും  ആയി  Eddie  ലിയോയുടെ  ഒപ്പം  ഉണ്ടാകും  എന്ന്   തോന്നും  ഈ ചിത്രം  കണ്ടു  കഴിയുമ്പോള്‍.ശരിക്കും  കഥാപാത്രം ആയി  മാറാന്‍  ഉള്ള  ഈ നടന്റെ  കഴിവ്  അപാരം  തന്നെയാണ്.ഹോളിവുഡ്  സിനിമകളിലെ  എണ്ണം  പറഞ്ഞ  മികച്ച  നടന്മാരില്‍  ഒരാള്‍  ആണ്  താന്‍  എന്ന്  ഈ ചിത്രത്തിലൂടെ  Eddie  വീണ്ടും  തെളിയിക്കുകയാണ്.ചരിത്രപരമായ  കാര്യങ്ങള്‍    വളച്ചൊടിച്ച്  ആണ്    ചിത്രം  അവതരിപ്പിച്ചതെന്ന  വിമര്‍ശനം  വ്യാപകമായി  ഉയര്‍ന്നിരുന്നു.എന്നാല്‍  അതിലേക്കു  അധികം  പോയില്ലെങ്കില്‍  ഒരു  സിനിമ  എന്നതിനപ്പുറം  മികച്ച  അഭിനയം  കാണണം  എന്ന  ആഗ്രഹത്തോടെ  ഈ ചിത്രത്തെ  സമീപിച്ചാല്‍   നിരാശനാകേണ്ടി  വരില്ല  എന്ന്  തീര്‍ച്ച.ഈ   പ്രാവശ്യവും   Eddie  മികച്ച  നടനുള്ള  പുരസ്ക്കാരം   നേടുമോ  എന്ന്  കണ്ടു  തന്നെ  അറിയണം .

More movie  suggestions @www.movieholicviews.blogspot.com

616.ROOM(ENGLISH,2015)

616.ROOM(ENGLISH,2015),|Drama|,Dir:-Lenny Abrahamson,*ing:-Brie Larson, Jacob Tremblay, Sean Bridgers.

     88 മത്  ഓസ്ക്കാര്‍  പുരസ്ക്കാരങ്ങളില്‍  നാല്  വിഭാഗത്തില്‍  നാമനിര്‍ദേശം  നേടിയ  ചിത്രം  ആണ്  Room.

  • Best Motion Picture of the Year

Ed Guiney

  • Best Performance by an Actress in a Leading Role

Brie Larson

  • Best Achievement in Directing

Lenny Abrahamson

  • Best Writing, Adapted Screenplay

Emma Donoghue

   എന്നീ വിഭാഗങ്ങളില്‍  ആണ്  ചിത്രം   നാമനിര്‍ദേശം  നേടിയത്.ശരിക്കും  ഈ  വര്‍ഷത്തെ  അപ്രതീക്ഷിതമായി   മികവിലേക്ക്  ഉയര്‍ന്ന  ചിത്രം  ആണ്  Room  എന്ന്  പറയേണ്ടി  വരും.വല്ലാത്ത   ഒരു  അനുഭവം  ആണ്  ഈ  ചിത്രം  പ്രേക്ഷകന്  സമ്മാനിക്കുന്നത്.ലോകവുമായി  ഒരു  പരിചയവും   ഇല്ലാത്ത  ജാക്കും  അവന്റെ  അമ്മയും  ആ  ഒറ്റ  മുറിയില്‍  ആണ്  ജീവിക്കുന്നത്.ദാരിദ്ര്യം  മൂലം  ആണ്  അവര്‍  ആ  മുറിയില്‍  ജീവിക്കുന്നത്  എന്ന്  കരുതിയാല്‍  തെറ്റി.അല്‍പ്പം  ഭയപ്പെടുത്തുന്ന ഒരു  അവസ്ഥ  ആണ്  അവരുടേത്.പ്രത്യേകിച്ചും  ജാക്കിന്റെ.ഒരു  വേള പെണ്‍ക്കുട്ടി  ആണോ  എന്ന്  തോന്നിക്കും  പോലെ  ഉള്ള  അവന്‍റെ  മുടി  പോലും  പരിഷ്കൃത  ലോകത്തില്‍  നിന്നും  വ്യത്യസ്തം  ആണ്.

   എന്നാല്‍  അവന്റെ  അമ്മ  അവനെ  എല്ലാം  പഠിപ്പിക്കുന്നുണ്ട്.ടി  വിയിലൂടെ  മാത്രം  ലോകം  കാണുന്ന  ഒരു  കുട്ടിക്ക്  എന്താണ്  ലോകത്തില്‍  ഉള്ളത്  എന്ന്  അവതരിപ്പിക്കാന്‍   അവരെ  കൊണ്ട്  കഴിയുന്ന  അത്ര  ശ്രമിക്കുന്നുണ്ട്.ജാക്കും  അമ്മയും  എങ്ങനെ  ഈ  ഒരു  അവസ്ഥയില്‍  എത്തി  എന്നതാണ്  ചിത്രം  ബാക്കി  അവതരിപ്പിക്കുന്നത്‌.രണ്ടു  പകുതി  ആയി  ഈ ചിത്രത്തെ  അവതരിപ്പിക്കാം.Boyhood  എന്ന  ചിത്രം  2014  ലെ  അത്ഭുത  ചിത്രങ്ങളില്‍  ഒന്നായിരുന്നെങ്കില്‍  ഈ വര്‍ഷം  ആ  ഖ്യാതി  ഈ  ചിത്രത്തിന്  ആണെന്ന്  തോന്നുന്നു.ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  എനിക്ക്  അങ്ങനെ  ആണ്  തോന്നുന്നത്.ആ  ചിത്രത്തില്‍   ഒരു   കുട്ടിയുടെ  സാധാരണമായ   വളര്‍ച്ച  വര്‍ഷങ്ങളിലൂടെ  അവതരിപ്പിച്ചപ്പോള്‍  ഇവിടെ  ഒരു  അഞ്ചു  വയസ്സുകാരന്‍   പുതിയതായി  കണ്ടറിഞ്ഞ  ലോകത്തില്‍   എങ്ങനെ   വളരുന്നു  എന്ന്  അവതരിപ്പിക്കുന്നു.

   ഈ  സിനിമയുടെ  ഒരു  ഇരുണ്ട  വശം  കൂടി  ഉണ്ട്.കുടുംബങ്ങളും  ബന്ധങ്ങളും  ഒക്കെ  പരാമര്‍ശിക്കുന്ന  ഭാഗങ്ങളില്‍.പ്രത്യേകിച്ചും  ജാക്കിനോട്  അവന്റെ  അമ്മയുടെ  അച്ഛന്‍  പെരുമാറുന്ന  രീതിയും  അത്  പോലെ  ജാക്കിന്റെ  അച്ഛന്  അവന്റെ  അമ്മ  കൊടുക്കുന്ന  നിര്‍വചനം  ഒക്കെ.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്   Emma Donoghue  എഴുതിയ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  ചലച്ചിത്രാവിഷ്ക്കാരം.ഈ  വര്‍ഷത്തെ   അക്കാദമി   പുരസ്ക്കാരങ്ങളില്‍  ശ്രദ്ധേയം  ആകാന്‍   ഈ  ചിത്രത്തിന്  കഴിയും   എന്ന്  പ്രതീക്ഷിക്കുന്നു.

More movie  suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started