615.DEADPOOL(ENGLISH,2016)

615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller.

     ഈ  വര്ഷം  ലോകമെമ്പാടും  കാത്തിരുന്ന അമാനുഷിക നായക  കഥാപാത്രം  ആയിരുന്നു  Deadpool.ഇതിനോടൊപ്പം  തന്നെ  ഒരു പിടി  സമാന  ചിത്രങ്ങള്‍  കൂടി  ഈ വര്‍ഷം  പ്രതീക്ഷിക്കുന്നുണ്ട്  ആരാധകര്‍.Deadpool എന്ന  കഥാപാത്രം  ശരിക്കും  അല്‍പ്പം  ഭ്രാന്ത്  ഉണ്ടെന്നു  തോന്നിപ്പിക്കുന്ന  ഒരു  അമാനുഷിക  നായകന്‍  ആണ്.സ്ഥിരമായി നീതിയും   ചില തത്വങ്ങളും  എല്ലാം  കാത്തു  സൂക്ഷിക്കുന്ന  അമാനുഷിക  നായകന്മാരില്‍  നിന്നും  ഇയാള്‍  വേറിട്ട്‌  നില്‍ക്കുന്നു.Fourth Wall ന്റെ  സാദ്ധ്യതകള്‍  ഉപയോഗപ്പെടുത്തുന്ന  കഥാപാത്രം  ആയാണ്  Deadpool  പലപ്പോഴും   അവതരിപ്പിക്കപ്പെട്ടത്.ഒരു  സൂപ്പര്‍  വില്ലന്‍  ആയി  തുടക്കം  കുറിച്ച  Deadpool അയാളുടെ Comic/Adult  തമാശകളിലൂടെ  ആണ്   കഥയില്‍ ഉടന്നീളം  അവതരിപ്പിക്കപ്പെടുന്നത്.

   മാര്‍വലിന്റെ  ഈ  നായകന്‍    എന്നാല്‍   സിനിമ  ആയപ്പോള്‍  മേല്‍പ്പറഞ്ഞ  സ്വഭാവ  ഗുണങ്ങള്‍  കൊണ്ട്  തന്നെ  നല്ല  രസകരമായ  തമാശ  നിറഞ്ഞ ഒരു  ബ്ലാക്ക്  ഹ്യൂമര്‍  സൂപ്പര്‍  ഹീറോ  ചിത്രമായി  മാറി.Deadpool  ന്‍റെ  കഥ  വളരെ ചെറുതാണ്.പ്രതികാരം  എന്ന  വാക്കില്‍  ഒതുക്കാവുന്ന  ഒന്ന്.ഒരു  പ്രത്യേക  അവസരത്തില്‍ തന്‍റെ  സ്വന്തമായുള്ള  ജീവിതം  ഉപേക്ഷിക്കേണ്ടി  വന്ന  സൂപ്പര്‍  ഹീറോയ്ക്ക്   ചില  ലക്ഷ്യങ്ങളും  ഉണ്ട്.അയാളെ  അതിനു  സഹായിക്കുന്ന  സുഹൃത്തും  ഉണ്ട്.പ്രത്യേക  കഴിവുകളായി  എളുപ്പം ഉണങ്ങുന്ന  മുറിവുകളും  പിന്നെ  ഭ്രാന്തമായ  ചിന്തകളും   ആണ്  ഈ  പാത്ര  സൃഷ്ടിയില്‍   ഉള്ളത്.

   ചിത്രത്തിന്‍റെ Post Credits  Deadpool  ആരാധകര്‍ക്ക്  കൂടുതല്‍  പ്രിയപ്പെട്ടതാണ്.വളരെ  ഭ്രാന്തമായ  അഭിനിവേശത്തോടെ  വില്ലന്മാരെ   തല്ലി  ഒതുക്കുന്ന സൂപ്പര്‍  ഹീറോ  ആയി  റയാന്‍  റെയ്നോള്‍ഡ്സ് ആണ്  വേഷമിട്ടത്.ഇടയ്ക്കിടെ  പശ്ചാത്തലത്തില്‍  ഉള്ള  ഹിന്ദി  ഗാനങ്ങളും  ഇന്ത്യന്‍   വംശജനായ  ഡ്രൈവര്‍  ഒക്കെ  രസകരം  ആയിരുന്നു.രസകരമായ ഒരു അമാനുഷിക  ചിത്രം  എന്നത്  കൊണ്ട്  തന്നെ  നല്ല  ഒരു  Entertainer  കൂടി   ആണ്  ഈ  ചിത്രം.ആത്യന്തികമായി  സിനിമയുടെ  പരമമായ  ഉദ്ദേശം  അത്  തന്നെ  ആണെന്ന്  കരുതുന്നത്  കൊണ്ട് ഈ  ചിത്രം  അതില്‍  ലോകമെമ്പാടും  വിജയിച്ചു  എന്ന്  തന്നെ  പറയാം.

More movie suggestions @www.movieholicviews.blogspot.com

614.30 MINUTES OR LESS(ENGLISH,2011)

614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson

  വലിയ  കഴിവ്  ഇല്ലാത്ത  രണ്ടു  യുവാക്കള്‍.അതില്‍  ഒരാളായ ട്വേയന്‍  തന്റെ  പിതാവിനെ  വധിച്ചാല്‍  ആ  സ്വത്തു  കൊണ്ട് അടിച്ചു  പൊളിക്കാം  എന്ന  തീരുമാനം  എടുക്കുന്നതില്‍  നിന്നും  ആണ്  സാധാരണക്കാരനില്‍  സാധാരണക്കാരന്‍  ആയ  പിസ delivery boy ക്ക് അവരുടെ  ആ പ്ലാനില്‍ ചേരേണ്ടി  വരുന്നത്.എന്നാല്‍  അത്  സ്വന്തം  ഇഷ്ടത്തോടെ  അല്ലായിരുന്നു.ആ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.

  ഇന്ത്യന്‍  വംശജനായ  ചേത് എന്ന യുവാവാണ്  നിക്ക് എന്ന Pizza Delivery ചെയ്യാന്‍  പോകുന്ന ആ യുവാവിന്റെ  ആകെ  ഉള്ള  സുഹൃത്ത്‌.ജീവിതത്തില്‍  ഒന്നും  ആകാന്‍  തീരെ  സാധ്യത  ഇല്ലാത്ത ആ യുവാവിനോടൊപ്പം അവന്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  സംഭവത്തില്‍  പങ്കാളി  ആകേണ്ടി  വരുന്നു.ചേതിന്റെ  സഹോദരിയോട്‌  പ്രണയം  തോന്നുന്ന  നിക്ക് ചേതിനോട്  ഇടയ്ക്ക്  പിണങ്ങുന്നും  ഉണ്ട്.എന്നാലും സൗഹൃദത്തില്‍  ആ പിണക്കം  ഒക്കെ  ഒരു  പ്രശ്നം  ഉണ്ടാകുമ്പോള്‍  എല്ലാം  മാറുന്നു.

  കോമഡിയും ത്രില്‍  ഉണ്ടാകുന്ന  കുറച്ചു  രംഗങ്ങളും  എല്ലാം  ചേര്‍ന്ന്  ഒരു  പ്രാവശ്യം  കാണാവുന്ന  ചിത്രം  ആണ്   Minutes Or Less.ജെസ്സി  ഹെസേന്ബെര്ഗ് ആണ്  നായക  കഥാപാത്രം  ആയ  നിക്കിനെ  അവതരിപ്പിക്കുന്നത്‌.സിനിമയ്ക്ക്  രണ്ടു  തരത്തില്‍  ഉള്ള ക്ലൈമാക്സ്  ആണ്  ഉള്ളത്.രണ്ടു  പ്രധാന  കഥാപാത്രങ്ങള്‍ക്കും  ഉണ്ടാകുന്ന മാറ്റങ്ങള്‍  ആണ്  ക്ലൈമാക്സില്‍  രണ്ടു രീതിയില്‍  അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

613.JIL JUNG JUK(TAMIL,2016)

613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan .

     “ജില് ജംഗ് ജുക്”-തമിഴിലെ  ഡബിള്‍ ബാരല്‍

  ആദ്യ  വരി  കണ്ടു  സംശയിക്കണ്ട.ഈ  സിനിമ  ഡബിള്‍  ബരലിന്റെ  കോപ്പി  ഒന്നും  അല്ല.പകരം  ഡബിള്‍  ബാരല്‍  കണ്ട  പോലെ തന്നെ  ഒരു  അനുഭവം  ആയിരുന്നു  ഈ ചിത്രവും.ഇന്ത്യന്‍  സിനിമയില്‍  വ്യാപകമായി  കണ്ടു  വരുന്ന സിനിമ അഭിരുചികളുടെ  മാറ്റം ഓരോ  ഭാഷയിലും  വ്യത്യസ്തമായ  ചിത്രങ്ങള്‍  ഒരുക്കാന്‍  സംവിധായകര്‍ക്ക്  ധൈര്യം  നല്‍കുന്നുണ്ട്  എന്നത്  സത്യം  ആണ്.പഴയ  കാലത്ത്  ഉള്ളത് പോലെ ക്ലാസിക്  ആയ  കഥയും  കഥാകൃത്തും  ഒന്നും  അല്ല ഇപ്പോഴത്തെ  വ്യത്യസ്ത  എന്ന്  പറയുന്നത്.പകരം  പലപ്പോഴും  കേട്ട  കഥ  തന്നെ  വ്യത്യസ്തമായ  രീതിയില്‍  അവതരിപ്പിക്കുക  എന്ന  ഉദ്യമം  ആണ്  സംവിധായകര്‍  ഏറ്റെടുത്തിരിക്കുന്നത്.

   നായകനായ  സിദ്ധാര്‍ത് തന്നെയാണ്  നിര്‍മാതാവിന്‍റെ വേഷവും  നിര്‍വഹിച്ചിരിക്കുന്നത്.ജില് ജംഗ് ജുക്  എന്നത്  പഴ The Good,Bad And  Ugly  എന്നോ The  Good,Bad And Weird എന്നോ  ഒക്കെ  വായിച്ചാലും  പ്രശ്നവും  ഇല്ല.രണ്ടു  വില്ലന്മാര്‍.അവരില്‍  ഒരാള്‍ക്ക്‌   ഒരു  സാധനം   മറ്റൊരു  സ്ഥലത്ത്  എത്തിക്കണം.അതിനായി   മൂന്നു പേരെ  വാടകയ്ക്ക്  എടുക്കുന്നു.ക്ലീഷേ  കഥ.എന്നാല്‍ അവതരണ  രീതി  ആണ് വ്യത്യാസം.ടെക്നിക്കല്‍  ആയ  സംഭവങ്ങള്‍  പറഞ്ഞു  ഫലിപ്പിക്കാന്‍  ഉള്ള  കഴിവ്  കുറവും  അതില്‍  ഉള്ള  വിജ്ഞാന  കുറവും   കൊണ്ട്  തന്നെ  അതിലേക്കു കൂടുതല്‍  കടക്കുന്നില്ല.

   എന്നാലും തമിഴ്‌  സിനിമ  പഴയ   ഗ്രാമങ്ങളില്‍  നിന്നും  വിട്ടു  പിന്നീട്  അന്താരാഷ്ട്ര  തലങ്ങളില്‍   വരെ  കത്തിക്കയറുന്ന  നായക  കഥാപാത്രങ്ങള്‍ക്കും  എല്ലാം  മുകളില്‍  പോയിരിക്കുന്നു.പുതുതായി  വന്ന  ഒരു  കൂട്ടം  യുവാക്കള്‍  കൊണ്ട്  വന്ന  മാറ്റം  ആണത്.ഒപ്പം മികച്ച  സിനിമകള്‍  വരണം  എന്നാഗ്രഹം  ഉള്ള  നടന്മാരായ  ചില  നിര്‍മാതാക്കളും.പ്രേക്ഷകന്റെ  അഭിരുചി  സ്വയം  തീരുമാനിച്ചു  പടച്ചുവിടുന്ന  ഒരേ അച്ചില്‍  ഉള്ള  ചിത്രങ്ങള്‍ ആണ്  അവരുടെ ഇഷ്ടം  എന്നതിന്  പകരം  കൂടുതല്‍  വ്യത്യസ്തമായ  ചിത്രങ്ങള്‍  നല്‍കുക  എന്നതും  ശ്രമകരം  ആണ്.അത് പോലെ  പരീക്ഷണവും.എന്റെ  വ്യക്തിപരമായ  അഭിപ്രായത്തില്‍  ഈ കോമഡി /ഫ്രോഡ്  ചിത്രം  എനിക്ക്  ഇഷ്ടപ്പെട്ടൂ.ഇനി  കാണുന്നവര്‍ക്ക്   വേറെ  ആയിരിക്കും  അഭിപ്രായം.ഇതൊക്കെ  ആയിരിക്കും  ആ ചിത്രങ്ങള്‍  മുന്നോട്ട്  വയ്ക്കുന്ന  ആശയവും.

More movie suggestions @www.movieholicviews.blogspot.com

612.UNBOWED(KOREAN,2011)

612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na

“നീതി  വ്യവസ്ഥയെ  വെല്ലുവിളിച്ച   തലക്കുനിക്കാത്ത  പ്രൊഫസ്സാര്‍ കിം  ക്യൂന്‍  ഹോ”

    ഈ  അടുത്ത്  കണ്ട ഏറ്റവും  മികച്ച  കൊറിയന്‍  സിനിമകളില്‍  ഒന്നാണ്  Unbowed.കോര്‍ട്ട് റൂം  -ഡ്രാമ ചിത്രം  ആയ  Unbowed യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  ആണ്  അവതരിപ്പിച്ചത്.നിയമ  വ്യവസ്ഥയെ  തന്നെ  വെല്ലുവിളിച്ചു   കൊണ്ട്  നിയമം  അതിന്റെ  സൗകര്യാര്‍ത്ഥം  കുറ്റവാളി  എന്ന്  വിധിച്ച  പ്രതി  തന്റെ പോരാട്ടം  തുടരുന്നു.അതാണ്‌  ചിത്രത്തിന്റെ  കഥയുടെ  ഇതിവൃത്തം.ശരിക്കും  നിയമവ്യവസ്ഥയെ  വിറപ്പിക്കുക  ആയിരുന്നു കിം ക്യൂന്‍  ഹോ   എന്ന  പ്രൊഫസ്സര്‍.ഒരു  പരീക്ഷയില്‍  കണക്കിന്റെ  ചോദ്യപ്പേപ്പറില്‍ വന്ന  തെറ്റിന്റെ  ഫലമായി  ആ  പരീക്ഷ  വീണ്ടും  നടത്താന്‍ തീരുമാനിച്ച  അധികൃതര്‍ക്ക്   എതിരെ   ശബ്ദം  ഉയര്‍ത്തിയ   പ്രൊഫസ്സര്‍  എന്നാല്‍  പിന്നീട്  ജീവിതത്തില്‍  നേരിടേണ്ടി  വന്നത്  മോശം  അനുഭവങ്ങള്‍  ആയിരുന്നു.

   അപകടകരമായ  സാഹചര്യങ്ങളില്‍  പിന്നീട്  പ്രൊഫസ്സര്‍   പോലീസ്  പിടിയില്‍  ആകുമ്പോള്‍ പോലീസും  നിയമവ്യവസ്ഥയും   എല്ലാം  അയാള്‍ക്ക്  എതിരെ  ഉള്ള  തെളിവുകള്‍  മെനയുക  ആയിരുന്നു.പ്രത്യേകിച്ചും  എതിര്‍  ഭാഗത്ത്‌  ഉള്ളവര്‍  തന്നെ  നിയമത്തിന്റെ  കാവലാളുകള്‍  ആകുന്ന   അവസ്ഥ.പ്രൊഫസ്സര്‍ക്ക് കേസ്  വാദിക്കാന്‍  സ്വയം കഴിവുണ്ടായിരുന്നു  എങ്കിലും   ഒരു  യഥാര്‍ത്ഥ  വക്കീല്‍  കേസ്  വിസ്താരം  നടത്തുന്ന  സമയം  ആവശ്യം  ആണെന്ന  കാരണം  മൂലം  ആണ് പാര്‍ക്ക്  ജൂനെ   സമീപിക്കാന്‍   പ്രൊഫസരുടെ   ഭാര്യ  വരുന്നത്.എന്നാല്‍ ആ കേസ്  ആദ്യം   അയാള്‍  ഏറ്റെടുക്കുന്നില്ല.

   പിന്നീട് തെളിവും  കോടതിയും  ആ  കേസിനെ  പ്രൊഫസ്സര്‍ നിയന്ത്രിക്കാന്‍  തുടങ്ങാന്‍  ശ്രമിക്കുന്നു.സംവിധായകന്‍  ജി-യുംഗ് 13  വര്‍ഷത്തെ  അജ്ഞാത  വാസത്തിനു  ശേഷം  അവതരിപ്പിച്ച  ഈ ചിത്രം  കൊറിയയില്‍  അപ്രതീക്ഷിത  ഹിറ്റ്  ആയിരുന്നു.നിലവാരം  ഉള്ള അവതരണ  രീതിയോടൊപ്പം ചിത്രം   നല്ലൊരു  ത്രില്ലര്‍  കൂടി  ആയി  മാറുന്നു.നിയമത്തിനും   വഴി  തെറ്റുമ്പോള്‍  അതിനെ   നേര്‍ വഴിക്ക്  നടത്താന്‍  പ്രൊഫസ്സാര്‍  ശ്രമിക്കുമ്പോള്‍ അയാളുടെ  മേല്‍  ചുമത്തപ്പെട്ട  കുറ്റം സത്യം ആണോ  അതോ  കള്ളം  ആണോ  എന്നും  ചിത്രം  അവതരിപ്പിക്കുന്നു.കൊറിയന്‍  സിനിമ  പ്രേമികള്‍ക്ക്  തീര്‍ച്ചയായും  ഇഷ്ടമാകുന്ന  ചിത്രം  ആണ്  Unbowed.

More movie suggestions @www.movieholicviews.blogspot.com

611.KUNG FU PANDA 3(ENGLISH,2016)

611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman .

  “വീണ്ടും  രസിപ്പിക്കാന്‍  ആയി  കുംഗ് ഫു പാണ്ടേ മൂന്നാം  ഭാഗം”

  കുസൃതിക്കാരനായ  പോ  എന്ന  പാണ്ടയുടെ  കഥ  ആദ്യ  രണ്ടു  ഭാഗം  സിനിമയായി  വന്നപ്പോള്‍  വലിയൊരു  ആരാധക  കൂട്ടാതെ  തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍  ഇഷ്ടം  ഉള്ള  രസകരമായ  ചിത്രം  എന്നൊക്കെ  പറയാവുന്ന  ഒന്നായിരുന്നു ആ  സിനിമകള്‍.എന്നും  പോയ്ക്ക്  ഉള്ള  സംശയം  തന്റെ അസ്തിത്വത്തെ കുറിച്ച്  ആയിരുന്നു.താന്‍  ആരാണ് എന്നുള്ള  സംശയം  അവനെ  എന്നും  അലട്ടിയിരുന്നു.Dragon Warrior ആയി  മാറിയിട്ടും  അവനു ഒരു  ആത്മവിശ്വാസക്കുറവ്  പലപ്പോഴും  ഉണ്ടായിരുന്നു.

   ഈ  ഭാഗവും  ആദ്യ  രണ്ടു  ഭാഗങ്ങളില്‍  സംഭവിക്കുന്നത്‌  പോലെ  ഉള്ള  കാര്യങ്ങള്‍  തന്നെ  ആണ്  ഉള്ളത്.ഇത്തവണ  എന്നാല്‍  പോയ്ക്ക് തന്റെ   ജീവിതത്തെ  കുറിച്ച്  ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.പോയുടെ ദൌത്യം  ഇത്തവണ  കുറച്ചും  കൂടി  കഠിനം  ആണ്.പ്രത്യേകിച്ചും അവനെ കൊണ്ട്  മാത്രം  ചെയ്യാന്‍  കഴിയുന്ന  ഒരു  ഉദ്യമം.ദുഷ്ട ശക്തികളെ തകര്‍ക്കാന്‍ അവനു  വീണ്ടും   തന്‍റെ  ശക്തി  പുറത്തു  എടുക്കേണ്ടി  വരുന്നു .പോ തന്‍റെ പുതിയ  ദൌത്യം  എങ്ങനെ  പൂര്‍ത്തീകരിക്കുന്നു  എന്നതാണ്  ചിത്രം.

   ആദ്യ  രണ്ടു  ഭാഗവും  ആയി  ഈ  ചിത്രത്തെ  താരതമ്യപ്പെടുത്തുന്നതില്‍  കാര്യം  ഇല്ല  എന്ന്  തോന്നുന്നു.എന്നാലും  ആദ്യ  രണ്ടിലും  ഉള്ള  അതെ  Energy Level  ഈ  ചിത്രത്തിലും  പോയ്ക്കും  കൂട്ടര്‍ക്കും  ഉണ്ടായിരുന്നു.കീറി   മുറിച്ചു  പരിശോധിക്കാന്‍ ഉള്ള  ഒന്നും  ഈ പരമ്പരയ്ക്ക്  ഇല്ല  എന്നുള്ളത്  കൊണ്ട്  തന്നെ  നല്ല അനിമേഷനും രസകരമായ  കഥാപാത്രങ്ങളും  ഒക്കെയായി  പോയുടെയും  കൂട്ടരുടെയും  കൂടെ  ഒരു  യാത്ര  പോയാല്‍ അതൊരു  നഷ്ടം  ആകില്ല  എന്നുറപ്പ്.കുട്ടികള്‍ക്കും  അതു പോലെ  ഈ Franchisee യുടെ  ആരാധകര്‍ക്കും  എല്ലാം  ഒരു  പോലെ  ഇഷ്ടമാകും  ഈ ഭാഗം  എന്നാണു   എന്റെ  വിലയിരുത്തല്‍.

More movie suggestions @www.movieholicviews.blogspot.com

610.VISARANAI(TAMIL,2016)

610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani.

    “നിയമത്തിന്റെ  ഇരുട്ടറയില്‍  വിസാരണ”

   ഇന്ത്യന്‍  നിയമ സംഹിത എഴുതി വച്ചവര്‍  വിഭാവനം  ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ  കാത്തു  സൂക്ഷിക്കേണ്ട  നിയമപാലകര്‍ അതിനു  എതിരായി  പ്രവര്‍ത്തിക്കുന്ന  കഥകള്‍ പ്രമേയം  ആയി  വരുന്ന  സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ  നിയമ ലംഘനം  നടത്തുന്ന  അധികാരികളുടെ  കഥകള്‍ കൊമേര്‍ഷ്യല്‍  സിനിമകളില്‍   കൂടുതലായി  വന്നിട്ടുമുണ്ട്  .എന്നാല്‍  വെട്രിമാരന്‍  സംവിധാനം  ചെയ്ത  വിസാരണ   എന്ന  ചിത്രം  ശരിക്കും   ഞെട്ടിച്ചു.ഈ  പ്രമേയത്തില്‍  വന്ന  ചിത്രങ്ങളില്‍ ഏറ്റവും  ഭീകരം  എന്ന്  വിശേഷിപ്പിക്കാം  ഈ  ചിത്രത്തെ.വ്യാപകമായി ധാരാളം  അഭിനന്ദനങ്ങള്‍  ലഭിച്ച  ഈ ചിത്രം  72nd Venice Film Festival ല്‍  പ്രദര്‍ശിപ്പിച്ചിരുന്നു.അവിടെയും  വ്യാപകമായി  പ്രശംസ  പിടിച്ചുപ്പറ്റിയിരുന്നു.

   ശരിക്കും  ഇരുണ്ട വഴിയിലൂടെ  സഞ്ചരിക്കുന്ന  നിയമപാലകരും  അവരുടെ  സ്വന്തം  ഇഷ്ടങ്ങള്‍ക്കായി ബലി  കഴിക്കുന്ന  സാധാരണക്കാരുടെ  ജീവിതവും  ആണ്   വളരെയധികം  realistic ആയി  അവതരിപ്പിച്ചിരിക്കുന്നത്.Lockup എന്ന M.ചന്ദ്രകുമാര്‍   എന്ന ഓട്ടോറിക്ഷ  ഡ്രൈവര്‍  എഴുതിയത് അയാളുടെ  ജീവിതത്തിലെ  ഇരുണ്ട  നാളുകളെ  ആസ്പദം ആക്കിയായിരുന്നു.എന്താണ്  അവര്‍ക്ക്  സംഭവിക്കുന്നത്‌  എന്ന്  മനസ്സിലാകുന്നതിനു  മുന്‍പ്  തന്നെ  പോലീസ്  ലോക്കപ്പില്‍  ആകുന്ന  കുറച്ചു  യുവാക്കളുടെയും അവരുടെ ജീവിതത്തിലെ   കറുത്ത  ദിനങ്ങള്‍  തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിയമപാലകരുടെ ക്രൂരമായ   മറ്റൊരു  മുഖം  ആണ്  കണ്ടത്.ഒരു  പ്രശ്നത്തില്‍  നിന്നും  മറ്റൊന്നിലേക്കു  അവര്‍  എടുത്ത്  എറിയപ്പെട്ടൂ.

   ഒരു  ഡോക്യുമെന്‍ററി  എന്ന  നിലയിലേക്ക്  മാറാതെ  എന്നാല്‍  കൊമേര്‍ഷ്യല്‍  സിനിമകളിലെ   ചേരുവകള്‍  ഒന്നും  ചേര്‍ക്കാതെ  ,പ്രത്യേകിച്ചും  ഒരു  പാട്ട്  പോലും  ചിത്രത്തില്‍  ഇല്ലായിരുന്നു.സംഭവങ്ങള്‍  മാത്രം  ,അതിനു  മാത്രം  പ്രാധാന്യം  കൊടുത്തു  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്..നിര്‍മാതാവായ  ധനുഷും  സഹ  നിര്‍മാതാവായ വെട്രിമാരനും  ചെയ്തത്  ഒരു  സാഹസം  തന്നെ  ആയിരുന്നു.പ്രത്യേകിച്ചും   ഇത്തരത്തില്‍   ഒരു  ചിത്രം  ആളുകള്‍  എത്ര  മാത്രം  സ്വീകരിക്കും  എന്നത്  തന്നെ  ഒരു  വിഷയം  ആയിരുന്നു.എന്നാല്‍ ചിത്രം  വ്യാപകമായി  പ്രശംസ  നേടുകയും സിനിമ  ലോകത്തിലെ പ്രമൂഖരും  ഈ  ചിത്രത്തെക്കുറിച്ച്  വളരെയധികം  നല്ല  അഭിപ്രായം  കേള്‍പ്പിക്കുകയും  ചെയ്തു.ഒരു പ്രേക്ഷകന്‍  എന്ന  നിലയില്‍ ചിത്രം കണ്ടപ്പോള്‍  മറിച്ചൊരു  അഭിപ്രായം തോന്നിയും  ഇല്ല.ഇന്ത്യന്‍  സിനിമയില്‍  തന്നെ  ഈ  അടുത്ത്  ഇറങ്ങിയ  മികച്ച  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  ഈ  ചിത്രം.അട്ടക്കത്തി  ദിനേഷ്‌  ഒക്കെ   മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.അത്  പോലെ  ചിത്രത്തിലെ  ഓരോ  കഥാപാത്രം ആയി  വന്നവരും.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ഒരു  ചിത്രം  ആണ്  വിസാരണ.വ്യത്യസ്ഥം  ആയ  ഒരു  അനുഭവം  തന്നെയാണ്  ഈ ചിത്രം..

More movie  suggestions @www.movieholicviews.blogspot.com

   

609.NO DOUBT(KOREAN,2010)

609.NO DOUBT(KOREAN,2010),|Crime|mystery|Drama|,Dir:-Soo-young Park,*ing:-In-gi Jeong, Chang-sook Kim, Tae-woo Kim.

   സമാധാനപരമായി  എല്ലാവരും ജീവിച്ചിരുന്ന  ഒരു  ചെറിയ  ഗ്രാമത്തിലേക്ക്  ആ കുടുംബം  താമസം  മാറ്റി.ഒരു  അമ്മയും  മകനും  മകളും  അടങ്ങുന്ന  കുടുംബം.എന്നാല്‍  അവര്‍  വന്നതിന്റെ  അടുത്ത  ആഴ്ച  ആ  ഗ്രാമത്തില്‍  ഒരു  ദുരൂഹ  മരണം  സംഭവിക്കുന്നു.സ്ഥിരം  കൊറിയന്‍  മിസ്റ്ററി/ക്രൈം ത്രില്ലര്‍  ചിത്രങ്ങളുടെ  രീതിയില്‍  തന്നെയാണ്  ഈ ചിത്രത്തിന്റെ  കഥയും  ആരംഭിക്കുന്നത്.എന്നാല്‍   ഈ  ചിത്രത്തില്‍ അതില്‍  കൂടുതല്‍  ചര്‍ച്ച  ചെയ്യുന്ന  ഒരു  സംഭവം  ഉണ്ട്.സമൂഹം  തന്നെ  ഒരാളെ   കുറ്റക്കാരന്‍  ആയി  വിധിക്കുന്നത്.

   ഈ  അടുത്ത്   ഒരു  മലയാള  ചിത്രത്തില്‍ സമാനമായ Mob  Justice അവതരിപ്പിച്ചിരുന്നു.എന്നാല്‍ ഈ  ചിത്രം  അത്തരത്തില്‍  ഒരു  സംഭവം അവതരിപ്പിക്കുന്നില്ല  പ്രത്യക്ഷത്തില്‍ എങ്കിലും  ഒരു  സമൂഹം തന്നെ  ഈ ചിത്രത്തില്‍   കുറ്റവാളിയെ   തീരുമാനിച്ചിരിക്കുന്നത്  കാണാം.അത്തരം  ഒരു  അവസ്ഥയില്‍  പൊതുവായ  ഭയം  ഉണ്ടാവുക  എന്നതും  സ്വാഭാവികം  ആണ്.പോലീസ്  കേസ്  അന്വേഷണം  ആരംഭിക്കുന്നു.Pedophile  ആയി  മുദ്ര  കുത്തപ്പെട്ട   ഒരാള്‍  ആ ഗ്രാമത്തില്‍  ഉള്ളത്  കൊണ്ട്  കേസ്  അന്വേഷണം  അതിനെ  ചുറ്റിപ്പറ്റി  ആയി.

    ഈ  സമയത്ത്  ആണ്  കേസില്‍  നിര്‍ണായകമായ  ചില  തെളിവുകള്‍  പോലീസിനു  ലഭിക്കുന്നത്.ലഭിച്ച  തെളിവുകള്‍  അവരെ  എങ്ങനെ  സഹായിക്കുന്നു?ആരാണ്  യഥാര്‍ത്ഥ  പ്രതി?മനുഷ്യന്  ജീവിതത്തില്‍  എപ്പോള്‍  വേണമെങ്കിലും  തെറ്റ്  സംഭവിക്കാം .ഒരിക്കല്‍  സംഭവിച്ച  തെറ്റ്  തന്നെ  ആവര്‍ത്തിക്കപ്പെടുമോ??കൂടുതല്‍  അറിയാന്‍ ചിത്രം  കാണുക.ചിത്രത്തിന്റെ  തീം  പലപ്പോഴും  അലോസരപ്പെടുത്തുന്നു  എങ്കിലും  കൊറിയന്‍  മിസ്റ്ററി/ക്രൈം  ചിത്രങ്ങള്‍  ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും  ആ ഒരു  ambience ല്‍  തന്നെ  കാണാവുന്ന   ചിത്രം.

More movie  suggestions @www.movieholicviews.blogspot.com

608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.

   വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടം  സംഭവിക്കുന്നത്‌ ലോകത്തിലെ  തന്നെ  ഏറ്റവും  വലിയ  ജനസംഖ്യ  ഉള്ള  രാജ്യങ്ങളില്‍  ഒന്ന്  അന്താരാഷ്‌ട്ര  കായിക  സമൂഹത്തിനു മുന്നില്‍  തല  കുനിക്കുന്ന  അവസ്ഥയില്‍   ആണ്.

   സാധാരണ  സ്പോര്‍ട്സ് സിനിമകളില്‍  പലതിലും  ഇതല്ലെങ്കില്‍  മറ്റു  ചില  ഇത്തരം  മോശം  പ്രവണതകള്‍  ആണ്  അവതരിപ്പിക്കുക.ഈ  സിനിമയില്‍ ഇന്ത്യന്‍  കായിക  രംഗത്ത്‌  നടക്കുന്ന/നടന്നു  കൊണ്ടിരിക്കുന്ന  ചില  സംഭവങ്ങള്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ഒരു  ബോക്സിംഗ്  ചിത്രം  എന്ന  നിലയില്‍  റോക്കി  ഒക്കെ  നിര്‍മിച്ച  രീതിയില്‍  അല്ല  ഈ ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യം   സൂചിപ്പിച്ച  ദുഷിച്ച പ്രവണതകളെ തുറന്നു  കാട്ടാന്‍  ചിത്രം  വളരെയധികം  ശ്രമിച്ചിട്ടുണ്ട്.ബോക്സിംഗ് മത്സരം  ഒക്കെ  പിന്നീട്  മാത്രം  ആണ്  ഇതില്‍ പ്രാധാന്യം   വരുന്നത്.

   അതിനോടൊപ്പം മുതിര്‍ന്ന  ബോക്സിംഗ്  കോച്ച്  ആയ പ്രഭുവും അദ്ദേഹം കണ്ടെത്തുന്ന മധി  എന്ന പെണ്‍ക്കുട്ടിയും  തമ്മില്‍  ഉള്ള  ബന്ധത്തിനും  പ്രാധാന്യം  കൊടുക്കുന്നുണ്ട്.മധിയുടെ സഹോദരി  ലക്ഷ്മി  ഒരു  ബോക്സര്‍  ആണ്.ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍  നിന്നും ജീവിക്കാന്‍  ഒരു  വഴി  ഉണ്ടാക്കാന്‍  ആണ്  അവള്‍  ബോക്സിംഗ്  തിരഞ്ഞെടുക്കുന്നത്.അത്  വഴി  ലഭിക്കുന്ന  ജോലി  ഒക്കെ  ആണ്  അവളുടെ  ലക്‌ഷ്യം.എന്നാല്‍  മധി  അങ്ങനെ  അല്ലായിരുന്നു.അവളുടെ ഉള്ളിലെ  കഴിവ്  പ്രഭു  കണ്ടെത്തുന്നു.അത്  മുതല്‍  ഉള്ള  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്റെ  കഥ  എന്ന്  പറയുന്നത്.ചിത്രത്തിനായി  നല്ല രീതിയില്‍  ശരീരം  മാറ്റി  എടുത്ത  മാധവനും  പ്രൊഫഷനല്‍  ബോക്സര്‍  ആയ  നായിക ഋതിക സിംഗും  എല്ലാം  മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.സ്പോര്‍ട്സ്  പ്രമേയം  ആയി  വരുന്ന  സിനിമകളില്‍  നിലവാരം  ഉള്ള ചിത്രം  തന്നെ  ആണ് ഇരുധി സുട്ര്.

More movie suggestions @www.movieholicviews.blogspot.com

607.INSIDE OUT(ENGLISH,2015)

607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black

88th അക്കാദമി  നാമനിര്‍ദേശ   വേളയില്‍  രണ്ടു  വിഭാഗത്തില്‍   ആണ്  Inside Out പുരസ്ക്കാര  വേദിയിലേക്ക് ശ്രദ്ധ  ക്ഷണിക്കുന്നത്

  1. Best Animated Feature Film of the Year

Pete Docter
Jonas Rivera

  • Best Writing, Original Screenplay

Pete Docter (screenplay/story)
Meg LeFauve (screenplay)
Josh Cooley (screenplay)
Ronnie Del Carmen (story)

  എന്നീ  വിഭാഗത്തില്‍  ആണവ

    ലോകത്തിലെ  സകല ജീവജാലങ്ങളുടെ  മനസ്സ്  ഒരു   യന്ത്രം  ആണെന്ന്  സങ്കല്‍പ്പിക്കുക.ഓരോരുത്തരുടെയും  മനസ്സിലെ  ഓരോ വികാരങ്ങളെയും  നിയന്ത്രിക്കുന്ന ഒരു  ടീം അതിനായി  ജോലി  ചെയ്യുന്നുണ്ടെന്നും.ഉദാഹരണത്തിന് ദേഷ്യം,സങ്കടം,സന്തോഷം,ഓര്‍മ എന്ന്  വേണ്ട  എല്ലാത്തിലും അങ്ങനെ  ഒരു സംവിധാനം പ്രവര്‍ത്തിക്കുകയും ഓരോ പ്രവര്‍ത്തിയിലും അവര്‍ നല്‍ക്കുന്ന input  ആണ്  നമ്മുടെ  ഓരോരുത്തരുടെയും ഓരോ  നീക്കങ്ങളുടെയും പുറകില്‍  ഉള്ളതെന്ന്  ചിന്തിക്കുന്നത് തന്നെ  നല്ല  രസമുണ്ട്.നമുക്ക്  ദേഷ്യം  വരുകയും  പിന്നീട്  ആ  ദേഷ്യം  മാറാന്‍  ഉള്ള വഴിയും  എല്ലാം ഈ ഒരു  ടീമിന്റെ നിയന്ത്രണത്തില്‍  ആണെന്നൊക്കെ  ഉള്ള  concept  തന്നെ  മികച്ചതായി  തോന്നുന്നു.

  Inside Out അത്തരം ഒരു  കഥയാണ്  അവതരിപ്പിക്കുനത്.ഒരു കഥ  എന്ന്  പറഞ്ഞാല്‍ ഇവിടെ  ആ concept  അവതരിപ്പിക്കാന്‍  റൈലി  എന്ന പെണ്‍ക്കുട്ടിയെ ആണ്  specimen ആയി  അവതരിപ്പിച്ചിരിക്കുന്നത്.അവളുടെ  മനസ്സിലെ  സന്തോഷം,സങ്കടം,ഭയം,ദേഷ്യം,വെറുപ്പ്‌ തുടങ്ങി  എല്ലാ  വികാരങ്ങളും എങ്ങനെ  പ്രവര്‍ത്തിക്കുന്നു എന്ന്  ചിത്രം  അവതരിപ്പിക്കുന്നുണ്ട്.പന്ത്രണ്ടു  വയസു  പ്രായം  ഉള്ള  ആ പെണ്‍ക്കുട്ടിയുടെ  ഓര്‍മ്മകള്‍,അവളുടെ  മാതാപിതാക്കളും ആയി  ഉള്ള  ബന്ധം,അവളുടെ സൗഹൃദം,താന്‍  ജീവിച്ചിരിക്കുന്ന സ്ഥലത്ത്  നിന്നും  പറിച്ചു  മാറ്റപ്പെടുമ്പോള്‍  ഉള്ള  അവസ്ഥ  എല്ലാം  സങ്കീര്‍ണം  ആയ ജീവിതത്തിലെ  പല വൈകാരികമായ   മാറ്റങ്ങളുടെയും  തുടക്കം  കുറിക്കുന്ന  ഒരു  പ്രായത്തില്‍  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു.

   നമ്മുടെ  എല്ലാം  ജീവിതത്തില്‍  ചെറുപ്പത്തിലെ  ഓര്‍മ്മകള്‍,നിഷ്കളങ്കത  എല്ലാം നഷ്ടമാകുന്ന  ഒരു  അവസ്ഥ  ഉണ്ടാകും.മുതിര്‍ന്നു  വരുമ്പോള്‍  നമ്മള്‍  പോലും അറിയാതെ  നമ്മളെ  വിട്ടു പോകുന്നവ.ഒരു  concept എന്നതില്‍  ഉപരി സാധാരണ ഒരു  കുട്ടിയുടെ  ബന്ധങ്ങളുടെ വ്യാപ്തിയും  എല്ലാം  ഈ  ചിത്രത്തില്‍  അവതരിപ്പിച്ചിട്ടുണ്ട്.മികച്ച അനിമേഷന്‍  ചിത്രത്തിനും ,തിരക്കഥയ്ക്കും  ഉള്ള  ഈ വര്‍ഷത്തെ  ഓസ്ക്കാര്‍  നാമനിര്‍ദേശം  ഈ ചിത്രത്തിന്  ലഭിച്ചിട്ടും  ഉണ്ട്.കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും  തീര്‍ച്ചയായും  ഇഷ്ടപ്പെടുന്ന  ഒരു  ഫീല്‍  ഗുഡ്  മൂവി  ആണ്  Inside Out.മനോഹരമായ  ഒരു  concept നെ  കൂടുതല്‍  അറിയാന്‍  ആഗ്രഹം  ഉള്ളവര്‍ക്ക്  തീര്‍ച്ചയായും  ഈ ചിത്രം  ഇഷ്ടപ്പെടും.

More movie suggestions @www.movieholicviews.blogspot.com

606.THE SILENCE OF THE LAMBS(ENGLISH,1991)

606.THE SILENCE OF THE LAMBS(ENGLISH,1991),|Crime|Mystery|Thriller|,Dir:-Jonathan Demme,*ing:-Jodie Foster, Anthony Hopkins, Lawrence A. Bonney.

     ഹാനിബാള്‍ ലെക്ട്ടര്‍-1986 ലെ Manhunter എന്‍  ചിത്രത്തില്‍ ആണ് ആദ്യമായി സിനിമയില്‍  പ്രത്യക്ഷപ്പെടുന്നത്.ബ്രയാന്‍ കോക്സ് അവതരിപ്പിച്ച ആ കഥാപാത്രം സിനിമയില്‍  അല്‍പ്പ നേരം  മാത്രമേ  വന്നുള്ളൂ  എങ്കിലും  ശ്രദ്ധിക്കപ്പെട്ടിരുന്നു,ലെക്ട്ടര്‍  എന്ന  കഥാപാത്രത്തിന്റെ  ഭീകര  ഭാവത്തിന് ആദ്യ  സൂചനകള്‍  സ്ക്രീനിലൂടെ പ്രേക്ഷകന്  അവിടെ നിന്നും  ലഭിച്ചു.തോമസ്‌  ഹാരിസ് എന്ന എഴുത്തുകാരന്റെ  സൃഷ്ടി  ആയിരുന്നു ക്രൂരനായ  എന്നാല്‍  പുറമേ  സൌമ്യ  ഭാവങ്ങള്‍  പ്രകടിപ്പിക്കുന്ന  ഈ കഥാപാത്രം.ജയിലില്‍  അടയ്ക്കപ്പെട്ട  ലെക്ട്ടര്‍  ആണ്   ഈ  ഭാഗത്തില്‍  ഉള്ളത്.

     ഇനി  The Silence of Lambs ന്‍റെ കഥയിലേക്ക്,ക്ലാരിസ് FBI  യിലെ  പുതുമുഖം  ആണ്.അവളെ പുതിയൊരു ഉദ്യമം ഏല്‍പ്പിക്കുന്നു.Buffalo Bill എന്ന പരമ്പര കൊലയാളിയെ  കണ്ടെത്താന്‍  ഹാനിബാള്‍  ലെക്ട്ടരും  ആയുള്ള കൂടിക്കാഴ്ചകള്‍  സഹായിക്കും  എന്ന്  അവര്‍ കണക്കു  കൂട്ടി.ഒരു  പരമ്പര  കൊലയാളിയുടെ പ്രവചനാതീതം ആയ മനസ്സ്  വായിക്കാന്‍ അതെ മാനസികാവസ്ഥ ഉള്ള ഒരാള്‍ക്ക്  സാധിക്കും എന്ന  ചിന്തയില്‍  ആണ്  ക്ലാരിസ് ലെക്ട്ടരെ കാണാന്‍ പോകുന്നത്,ലെക്ട്ടര്‍ അവളെ  സഹായിക്കുമോ??ലെക്ട്ടരുടെ ചെയ്തികള്‍ അയാളുടെ  ചിന്തകള്‍  എല്ലാം  അപകടകരം  ആയിരുന്നു.ഒരു  മുറിയില്‍  അടയ്ക്കപ്പെട്ട  ആ ജീനിയസ് സഹായിക്കുന്നത്  ക്ലാരിസിനു അവളുടെ  ചിന്തകളില്‍  പുതിയ  മാനങ്ങള്‍  നല്‍കാന്‍  സാധിക്കും.

    It Happened One Night, One Flew Over the Cuckoo’s Nest  എന്നെ  ചിത്രങ്ങള്‍ക്ക്  ശേഷം  അക്കാദമി  പുരസ്ക്കാരങ്ങളില്‍ പ്രധാനപ്പെട്ട അഞ്ചു  പുരസ്ക്കാരങ്ങളും  നേടുന്ന  ചിത്രം  ആയി  മാറി  The Silence Of The Lambs.മികച്ച ചിത്രം,നടന്‍,നടി,സംവിധായകന്‍,തിരക്കഥ  എന്നിവ  ആണ്  ആ വിഭാഗങ്ങള്‍.വല്ലാത്ത  ഒരു  മൂഡ്‌  നല്‍കുന്നുണ്ട്  ഈ  ചിത്രം.ഭയത്തിന്‍റെ  അലോസരമായ  ഒരു  സ്വഭാവം ചിത്രത്തില്‍  കാണാം.പരമ്പര  കൊലയാളിയുടെ  ചെയ്തികള്‍,അതിനെ  കുറിച്ചുള്ള  വിവരങ്ങള്‍  അന്വേഷിക്കാന്‍  ആയി  ചെന്ന  ഭ്രാന്തനും  അപകടകാരിയും  ആയ  ഡോക്റ്റര്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  സൈക്കോ  ത്രില്ലര്‍  ആണ്  ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

605.SIN OF A FAMILY(KOREAN,2010)

605.SIN OF A FAMILY(KOREAN,2010),|Mystery|Crime|,Dir:-Byeong-jin Min,*ing:-Ki-woo Lee, Young Hak No, Jo Sang-Yeon.

  Sin of a Family  എന്ന  സിനിമയുടെ പേര് കൊണ്ട്  ഇവിടെ  അര്‍ത്ഥം  ആക്കുന്നത്  പല  കാര്യങ്ങള്‍  ആണ്.പ്രത്യേകിച്ചും  ഓരോരുത്തരുടെയും കുടുംബത്തിലെ ചില തെറ്റുകള്‍.അത് സാഹചര്യം  കാരണം ആകാം  അല്ലെങ്കില്‍  മനപ്പൂര്‍വം  ആകാം.ഡിറ്റക്ട്ടീവ് ജോയുടെ  കാര്യത്തില്‍  അയാള്‍ ചെയ്യുന്ന  ഏറ്റവും  വലിയ  തെറ്റ്  അയാളുടെ  മകന്‍റെ  ജീവിതത്തെ  ആണ്  ബാധിക്കുന്നത്.പോലീസുകാരന്‍  ആണെങ്കിലും  സ്വന്തം  കഴിവില്‍  വിശ്വാസം  ഇല്ലാത്ത  ഒരാള്‍  ആണ്  ജോ.ഭാര്യ  വിവാഹ മോചനം  നേടി വേറെ  താമസിക്കുന്നു.മകന്‍ ആണെങ്കില്‍  സ്ക്കൂളിലെ  തന്നെ  ഏറ്റവും  വലിയ  കുഴപ്പക്കാരനും.മറ്റൊരു  ഡിറ്റക്ട്ടീവ്  ആയ  ലീയും  സമാനമായ  ഒരു  പ്രശ്നത്തെ അഭിമുഖീകരിക്കുന്നു.അത് അയാളുടെ പിതാവിനെ  സംബന്ധിച്ച്  ആണ്.സ്വന്തം  പിതാവ്  അയാള്‍ക്ക്‌  ഒരു  ബാദ്ധ്യത ആണ്.

   ഇത്  ഇവരുടെ ജീവിതങ്ങള്‍.സ്ത്രീലമ്പടന്‍  ആയ   ജോ അത്തരം  കേസുകളില്‍  പ്രത്യേകം  താല്‍പ്പര്യം  കാണിക്കുന്നു.എന്നാല്‍ ജോയും  ലീയും  അടങ്ങിയ ആ  ടീമിന്  ഒരിക്കല്‍  ഒരു  സുപ്രധാന  കേസ്  ലഭിക്കുന്നു.കൊറിയന്‍  പോലീസിലെ മടിയന്മാരായ  പോലീസുകാര്‍  പലരും  ആ കേസ്  ഏറ്റെടുക്കാന്‍  തയ്യാറായില്ല.ഒരു  കുട്ടിയെ  കൊല്ലപ്പെടുത്തി  കുഴിച്ചിട്ടിരിക്കുന്നു  എന്നറിഞ്ഞു  അവര്‍  പോയത്  ഒരു  വിവാഹ  പാര്‍ട്ടിയില്‍  നിന്നും  ആണ്.പോലീസുകാര്‍  എന്ന  നിലയില്‍  അവര്‍  കാണിക്കേണ്ട  ഉത്തരവാദിത്തം  അവര്‍  കാണിക്കുന്നില്ല  അവിടെ.കേസ്  അന്വേഷണം  ഒരു  തെളിവും ഇല്ലാതെ  മുന്നോട്ടു  പോകുന്നു.ആ  കുട്ടി  ആരാണ്  എന്നുള്ളത്  പോലെ  കണ്ടു  പിടിക്കാന്‍  സാധിക്കുന്നില്ല.

   എന്നാല്‍  കേസ്  അന്വേഷണം ജോയും  ലീയും  ഏറ്റെടുത്തതോടെ അവരുടെ  ജീവിതത്തിലും ചില  അപ്രതീക്ഷിത  മാറ്റങ്ങള്‍ സംഭവിക്കുന്നു.മറ്റൊരാളുടെ  ജീവിതത്തെ  കൂടുതല്‍  അറിയുമ്പോള്‍  തങ്ങളുടെ  ജീവിതത്തില്‍ നിന്നും  സമാനമായ  സാഹചര്യങ്ങള്‍.ശ്രദ്ധിക്കണം,സമാനമായ  സാഹചര്യങ്ങള്‍  കാണാന്‍  സാധിക്കും.അത്  മറ്റേയാളുടെ  ജീവിതത്തില്‍  exact സംഭവം  ആയിരിക്കണം  എന്ന്  നിര്‍ബന്ധം  ഇല്ല.ജോയുടെയയൂം  ലീയുടെയും  അന്വേഷണം  അവരെ  കൊണ്ടെത്തിക്കുന്നത്  അത്തരം  ചില  തിരിച്ചറിവുകളിലും ഒപ്പം ഒരു  വലിയ  രഹസ്യത്തിലേക്കും  ആണ്.ക്ലൈമാക്സ്  ഒക്കെ  ഭീകരം  ആയിരുന്നു.പ്രേക്ഷകന്‍റെ  മനസ്സില്‍  നൊമ്പരം  ഉളവാക്കുന്നു  ക്ലൈമാക്സ്.മിസ്റ്ററി/ത്രില്ലര്‍  എന്ന  നിലയില്‍  മാത്രം  അല്ലാതെ  ആ  ക്ലൈമാക്സ്  നല്‍കുന്ന ഒരു  വേദന  കൂടി  സിനിമ   എന്ന  നിലയില്‍  ഈ ചിത്രത്തിന്‍റെ  നിലവാരം  കാണിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com 

604.OFFICE(KOREAN,2015)

604.OFFICE(KOREAN,2015),|Thriller|,Dir:-Won-Chan Hong,*ing:-Seong-woo Bae, Eui-sung Kim, Ah-sung Ko .

   മോശം മാനസികാവസ്ഥകള്‍  മനുഷ്യരെക്കൊണ്ട്  ഏറ്റവും മോശം  ആയതു  വരെ  ചെയ്യിക്കും.കോര്‍പ്പറേറ്റ്  ലോകത്തില്‍  കഠിനമായി  ജോലി  ചെയ്യുന്നതിലും  കൂടുതല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത് എന്ത്  ആണെന്ന്  മനസ്സിലാകാത്ത  പല  ആളുകളും  ഉണ്ടാകും.ഒരു  പക്ഷെ “Unsung Heroes” എന്നൊക്കെ  വിളിക്കാം  അവരെ.അങ്ങനെ  ഒരു ജോലിക്കാരന്‍  ആണ് കിം-ബിയൂംഗ്.വളരെ ശാന്തന്‍  ആയ  ഒരു  മനുഷ്യന്‍.പതിവ് പോലെ അയാള്‍  അന്നും  വീട്ടില്‍  എത്തി.ടി  വി  കണ്ടുക്കൊണ്ടിരിക്കുന്ന  അമ്മ.പാചകം  ചെയ്യുന്ന  ഭാര്യ.കാലു  വയ്യാത്ത മകന്‍.ഇവരോടൊപ്പം  അയാള്‍  അന്ന്  ഭക്ഷണം  കഴിക്കുന്നു.ജോലി  കഴിഞ്ഞു  വന്നിട്ടും  വേഷം മാറാത്ത അയാളോട് ഭാര്യ  എന്ത്  കൊണ്ട്  വേഷം  മാറിയില്ല  എന്ന  ചോദ്യത്തിന്  അയാള്‍  ഒന്നും  മിണ്ടിയില്ല.

   എന്നാല്‍  അടുത്ത  നിമിഷം  സംഭവിച്ചത്  വേറെ  ഒന്നായിരുന്നു.അയാളുടെ മനസ്സ് ആകെ  മാറി.അയാളുടെ പ്രവൃത്തി അതി  ഭീകരം  ആയിരുന്നു.ഒരു  ചുറ്റിക  കൊണ്ട് അയാള്‍  അവരെ  എല്ലാം  കൊല്ലുന്നു.പ്രശ്നങ്ങള്‍  ഒന്നും  ഇല്ല  എന്ന്  തോന്നിക്കുന്ന  ശാന്തനായ  മനുഷ്യന്‍.അയാള്‍  എന്തിനാണ്  അങ്ങനെ  ചെയ്തത്?അടുത്ത  ദിവസം  പോലീസ് അയാള്‍  ജോലി  ചെയ്ത  സ്ഥലത്ത് അന്വേഷണത്തിന്  എത്തുന്നു.പുതുതായി  intern  ആയി  ജോലിക്ക്  കയറിയ ലീ മി രേ  എന്ന  പെണ്‍ക്കുട്ടി അവിടെ  എത്തിച്ചേരുമ്പോള്‍  ആണ്  ആ വിവരം  അറിയുന്നത്.പോലീസ്  അവിടെ  ജോലി  ചെയ്തവരെ  എല്ലാം  ചോദ്യം  ചെയ്യുന്നു.പ്രത്യേകിച്ചും  അയാളുടെ  സെയില്‍സ്  ടീമില്‍  ഉണ്ടായിരുന്നവരെ.

    കേസ് അന്വേഷണം  നടത്തിയ ജോംഗ്  ഹൂന്‍   അവിടെ  എന്തോ  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി  തോന്നുന്നു.എന്നാല്‍  ആരുടേയും വാക്കുകളില്‍  പ്രശ്നങ്ങ  ഒന്നും  കാണുന്നില്ല.പ്രത്യേകിച്ചും കിം  ബിയൂംഗ്  എന്ന  ജോലിക്കാരനെ  കുറിച്ചും  അയാളുടെ  പുറത്തെ  ജീവിതത്തെ  കുറിച്ചും  എല്ലാവര്‍ക്കും  നല്ല  അഭിപ്രായം  ആണ്  ഉണ്ടായിരുന്നത്.ആരും  അയാളെ  കുറിച്ച്  മോശം  ഒന്നും  പറയുന്നില്ല.എന്നാല്‍  അവിടെ  ഒരു  കാര്‍മേഘം  ഉള്ളത്  പോലെ  ജോംഗ്  ഹൂനു  തോന്നുന്നു.എന്തിനാണ് കിം  ബിയൂംഗ് ആ  കൊലപാതകങ്ങള്‍  ചെയ്തത്?ഈ കേസ്  അന്വേഷണവും  അതിനെ  ചുറ്റിപ്പറ്റി  ഉള്ള  സംഭവങ്ങളും  ആണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.കൊറിയന്‍  മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്‌  ഇഷ്ടമാകുന്ന  രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്/പ്രത്യേകിച്ചും  അവസാനം  കഥ  മാറുന്ന  രീതി  ഒക്കെ.

NB:-ഇതേ  പേരില്‍  ഉള്ള  ഹോംഗ് കോംഗ് ചിത്രവും  ഉണ്ട്,എന്നാല്‍  വ്യത്യസ്തമായ  genre.

More movie suggestions @www,movieholicviews.blogspot.com

Design a site like this with WordPress.com
Get started