603.VETERAN(KOREAN,2015)

603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo.

   2015 ലെ കൊറിയന്‍  ബോക്സോഫീസിലെ  ഏറ്റവും  വലിയ  ഹിറ്റ്‌ ചിത്രം  ആയിരുന്നു Veteran.കൊറിയന്‍  സിനിമയിലെ  തന്നെ  മൂന്നാമത്തെ  ഏറ്റവും  വലിയ  ബോക്സോഫീസ് ഹിറ്റ്‌  ആയും  ഈ ചിത്രം  മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ്  നിലവില്‍  ഉള്ള ഏറ്റവും  വലിയ  ഹിറ്റുകള്‍.ഈ  ചിത്രം  കൊറിയന്‍  ചിത്രങ്ങള്‍  അവതരിപ്പിക്കപ്പെടുന്ന ഒരു  Dark Atmosphere ല്‍  അല്ല  എടുത്തിരിക്കുന്നത്.കൂടുതല്‍  ആളുകള്‍ക്ക്  ഇഷ്ടം  ആകുന്ന കോമഡി,ആക്ഷന്‍  എന്നിവയൊക്കെ  ചേര്‍ത്ത്  ആണ്.കൊറിയന്‍  സിനിമ  കോമഡി  ഒക്കെ നമുക്ക്  വെറും  ചളി ആയി  തോന്നും  എന്നത്  വേറെ  കാര്യം.

  കൊറിയന്‍  സിനിമയിലെ   മികച്ച  നായക  നടന്‍  ആയി  പല  വേഷങ്ങളും  ചെയ്ത ഹ്വാംഗ് -ജുംഗ്- മിന്‍ ആണ്  ഈ ചിത്രത്തിലെ  നായക  കഥാപാത്രം  ആയ ഡിറ്റക്ട്ടീവ് സിയോ യെ  അവതരിപ്പിച്ചിരിക്കുന്നത്.ആള്‍  രസികന്‍  ആണെങ്കിലും  കേസുകളില്‍  മുഴു  ശ്രദ്ധയും  ഉണ്ടായിരുന്നു  സിയോയ്ക്ക്.കുറ്റവാളികളെ കഠിനമായി  ശിക്ഷിക്കാന്‍ ശ്രമിക്കുന്ന സിയോയുടെ  പുറകെ പോലീസിലെ  തന്നെ അച്ചടക്ക  സമിതി  അത്  കൊണ്ട്  തന്നെ  ഇപ്പോഴും  ഉണ്ടായിരുന്നു.ഒരിക്കല്‍  സിയോ  കൊറിയയിലെ  വലിയ  ഒരു  ബിസിനസ്  ഗ്രൂപ്പിന്റെ  ഇപ്പോഴത്തെ  അവകാശിയെ  പരിചയപ്പെടുന്നു.പണത്തിന്റെ  ഹുങ്ക് ജോ ടെയോയെ  മൃഗം  ആക്കി മാറ്റുന്നു.സിയോയ്ക്ക്  പരിചയം  ഉള്ള  സിയോയുടെ  ഡ്രൈവര്‍  ഒരിക്കല്‍   ജോ  ടെയുടെ  കൊള്ളരുതായ്മയ്ക്ക്  പാത്രമാകുന്നു.

    ജോ  ടെ യെ  കുടുക്കാന്‍  സിയോ  ശ്രമിക്കുന്നുണ്ടെങ്കിലും   അയാളുടെ സ്വാധീനം  ഉപയോഗിച്ച്  രക്ഷപ്പെടുന്നു.ഈ  അവസരത്തില്‍  ആണ്  സിയോ ജോ  ടെയെ കുടുക്കാന്‍  ഒരു  പ്ലാന്‍  തയ്യാറാക്കുന്നത്.അതാണ്‌  ചിത്രത്തിന്റെ  ബാക്കി  കഥ.ക്ലൈമാക്സിലെ  ഫൈറ്റ്  സീന്‍  ഒക്കെ  വളരെയധികം പണം  മുടക്കി  ആണ്  ഈ ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും  സ്ഥിരം  കൊറിയന്‍ ത്രില്ലര്‍  സിനിമകളുടെ  പ്രേക്ഷകര്‍ക്ക്‌ ഈ കൊമേര്‍ഷ്യല്‍ ത്രില്ലര്‍   വെര്‍ഷന്‍   അധികം  ഇഷ്ടം  ആകാന്‍  സാധ്യത  കുറവാണ്.നമ്മുടെ  നാട്ടിലെ  വലിയ  ഹിറ്റുകള്‍  പലപ്പോഴും എല്ലാ തരം  പ്രേക്ഷകര്‍ക്കും  വേണ്ടി  ആണല്ലോ  ഉണ്ടാക്കുന്നത്‌.അത് പോലെ  തന്നെ കൊറിയന്‍  പ്രേക്ഷകരുടെ  ഭൂരിഭാഗ  അഭിരുചി  ആണ്  ഈ ചിത്രത്തില്‍  ഉള്ളത്.ക്ലൈമാക്സില്‍  മാ ഡോംഗ്  സിയോക് അപ്രതീക്ഷിതമായി  വന്നപ്പോള്‍  അതില്‍  ഒരു  മാസ്  പ്രതീക്ഷിച്ചിരുന്നു.എന്നാല്‍  അതുണ്ടായില്ല.കൊറിയയിലെ  ഇപ്പോഴത്തെ  തലമുറയിലെ  വലിയ  രണ്ടു  താരങ്ങള്‍  ഒരുമിച്ചതും  ചിത്രത്തിന്റെ  മൈലേജ്  കൂട്ടിയിട്ടുണ്ടാകും.

More movie  suggestions @www.movieholicviews.blogspot.com

602.THE CORPSE OF ANNA FRITZ(SPANISH,2015)

602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra.

    Necrophilia-വല്ലാത്ത  ഒരു  അവസ്ഥ  ആയാണ്  തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത  ശരീരങ്ങളോട് തോന്നുന്ന  ലൈംഗികമായ  ആസക്തി.പരിഷ്കൃത  സമൂഹത്തിന്‍റെ  നിര്‍വചനങ്ങളെ  കുറിച്ച്  വ്യത്യസ്തമായ  അഭിപ്രയങ്ങള്‍  ഉണ്ടെങ്കിലും  ഇത്തരം  ഒരു  ആസക്തിയെ ഭൂരിപക്ഷം  ആളുകളും  എതിര്‍ക്കുന്നുണ്ട്  എന്ന്  തന്നെയാണ്  വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍  ഒക്കെ  സുന്ദരികളായ  സ്ത്രീകളുടെ  മൃതദേഹം മൂന്നു  നാല്  ദിവസം  അഴുകിയതിനു  ശേഷം  മാത്രം  ആയിരുന്നു  Embalm ചെയ്തിരുന്നതത്രേ!!ജോസഫ് ഗിസ്‌ലാന്‍ രൂപം  നല്‍കിയ ഈ വാക്കാണ്‌   വൈകൃത  പ്രണയത്തെ സൂചിപ്പിക്കുന്നത്.അതിനെ ആസ്പദം ആക്കിയാണ്   The Corpse of Anna Fritz അവതരിപ്പിച്ചിരിക്കുന്നത്.

   അന്ന ഫ്രിട്സ് അതീവ സുന്ദരി  ആണ്.അവള്‍  നടി  ആണ്.ചെറുപ്പക്കാരുടെ സ്വപ്ന കാമുകിയും .എന്നാല്‍  ഒരു  ദിവസം അവള്‍  മരിക്കുന്നു.വളരെ  ചെറിയ  പ്രായത്തില്‍  തന്നെ  പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുന സമയത്ത് ഒരു പാര്‍ട്ടിക്കിടെ  ആയിരുന്നു  മരണം.മൃതദേഹം  മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരുന്നു.മോര്‍ച്ചറി  സൂക്ഷിപ്പുക്കാരന്‍  ആയ പോ ഒരു  പാവത്താന്‍  ആണെങ്കിലും  അവന്റെ  മനസ്സിലെ  അവനെക്കുറിച്ചു  ആരും  കരുതാത്ത  പ്രവര്‍ത്തികള്‍  ചെയ്തിട്ടുള്ള  ആള്‍  ആണ്.അര്‍ദ്ധരാത്രി അവനെ  ഒരു പാര്‍ട്ടിക്കായി കൊണ്ട്  പോകാന്‍  സുഹൃത്തായ  ജാവിയും ഇവാനും  എത്തുന്നു.

  മദ്യം,മയക്കുമരുന്ന്  എന്നിവ അന്ന് രാത്രി  ആ ചെറുപ്പക്കാരുടെ  മാനസിക  നില  മാറ്റി  എന്ന്  വേണമെങ്കില്‍  പറയാം.ആരും ഒരിക്കലും  അറിയരുത്  എന്ന്  കരുതിയ  ആ രഹസ്യ  പ്രവര്‍ത്തി ചെയ്യാന്‍  അവരില്‍  ത്വര  ഉണ്ടാകുന്നു.എന്നാല്‍  ആ തീരുമാനം  അവരുടെ  ജീവിതത്തിലെ ഏറ്റവും  അപകടകരമായ  അവസ്ഥയില്‍  അവരെ  കൊണ്ടെത്തിക്കുന്നു.ഒരു  തരം  മുഷിപ്പോടെ  ചിത്രത്തിന്റെ  തുടക്കം  കാണുന്ന പ്രേക്ഷകന്‍  പിന്നീട്  ചിത്രം  ഒരു  ത്രില്ലര്‍  ആയി  മാറുമ്പോള്‍  കൂടുതല്‍  ത്രില്ലിംഗ്  ആകുന്നു.മനുഷ്യ  മനസ്സിന്റെ  ക്രൂരതകളും കാപട്യങ്ങളും എല്ലാം  ഒരിക്കല്‍  പ്രവര്‍ത്തിയില്‍ ദോഷം  ആയി  മാറും  എന്ന്  മനസ്സിലാക്കി തരുന്നു  ഈ ചിത്രം.Karma ഒക്കെ  പോലെ  ഒന്ന്…

More movie  suggestions @www.movieholicviews.blogspot.com

601.STEVE JOBS(ENGLISH,2015)

601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen.

88 മത്  അക്കാദമി  പുരസ്ക്കാര  നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച  ചിത്രമാണ് Steve Jobs.

  • Best Performance by an Actor in a Leading Role

Michael Fassbender

  • Best Performance by an Actress in a Supporting Role

Kate Winslet

എന്നീ  വിഭാഗങ്ങളില്‍  ആയിരുന്നു  അത്

     സ്റ്റീവ് ജോബ്സിന്‍റെ  ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന  സംഭവങ്ങള്‍  അവതരിപ്പിച്ച  Walter Isaacson ന്‍റെ Steve Jobs എന്ന ബയോഗ്രഫിയെ ആസ്പദം  ആക്കി ഡാനി ബോയ്ല്‍ സംവിധാനം  ചെയ്ത  സിനിമയാണ് Steve Jobs.മൈക്കില്‍ ഫാസ്ബെണ്ടറിന് മികച്ച  നടനുള്ളതും കേറ്റ് വിന്‍സ്ലട്ടിനു മികച്ച സഹ  നടിക്കുള്ള ഓസ്ക്കാര്‍  നാമനിര്‍ദേശം  2015 ല്‍  ലഭിച്ചതു  ഈ ചിത്രത്തിലൂടെ  ആയിരുന്നു. Apple Macintosh ന്‍റെ Launch നു അതിലെ Voice Demo യില്‍ പ്രശ്നം ഉണ്ടാകുന്ന സമയത്ത്  അസ്വസ്ഥന്‍  ആകുന്ന സ്റ്റീവില്‍  നിന്നുമാണ്  ചിത്രം  ആരംഭിക്കുന്നത്.നാല്‍പ്പതു മിനിറ്റ്  മാത്രം  ബാക്കി നില്‍ക്കെ അതില്‍ ഒന്നും  ചെയ്യാന്‍ കഴിയില്ല എന്ന്  എഞ്ചിനീയര്‍ Hertzfeld തീര്‍ത്തു  പറയുന്നു.എന്നാല്‍  സ്ട്ടീവിനു  തന്റെ  തീരുമാനത്തില്‍  നിന്നും  ഒരടി  മാറാനും  തയ്യാറാകുന്നില്ല.വേണമെങ്കില്‍ Launch  പോലും  മാറ്റം  എന്ന  നിലപാട്  ആണ്  സ്ട്ടീവിനു.അയാളുടെ  ഈ  ഒരു  സ്വഭാവത്തിന്  ആണ്  ചിത്രത്തില്‍ മൊത്തം  പ്രാധാന്യം  കൊടുത്തിരിക്കുന്നതും.

   സ്റ്റീവ്  ജോബ്സിന്റെ ജീവിതത്തിലെ തുടക്കക്കാലം  മുതല്‍  അവതരിപ്പിച്ച 2013ലെ  ആഷ്ടന്‍ കച്ചറിന്റെ Jobs ല്‍ ആഷ്ടന്‍ യഥാര്‍ത്ഥ  സ്റ്റീവിനെ അനുകരിക്കാന്‍   ഉള്ള  ശ്രമം  നടത്തിയിരുന്നു.പല  രീതിയിലും   എന്നാല്‍  ചിത്രം  വിമര്‍ശനം   നേരിടുകയും ശരാശരി വിജയത്തില്‍ ഒതുങ്ങുകയും ചെയ്തു.എന്നാല്‍  ഈ ചിത്രത്തില്‍  മൈക്കില്‍  നമുക്ക്  പരിചിതനായ സ്റ്റീവിനെ  രൂപത്തില്‍  അധികം അവതരിപ്പിക്കുന്നില്ല.എന്നാല്‍  കേട്ടറിഞ്ഞ  പോലെ  ഉള്ള  Body  Language പല  അവസരത്തിലും  മൈക്കില്‍  അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍  പിന്നീട്  അല്‍പ്പം  പ്രായം  ഏറിയ  സ്റ്റീവ്  ആയി  മാറുമ്പോള്‍  അയാള്‍  വളരെയധികം  മാറിയിട്ടുണ്ട്  ശരീര  ഭാഷയില്‍.കൂടുതല്‍  സൌമ്യന്‍  ആയി  മാറുന്ന  സ്ട്ടീവിനെയും  കാണാം  അപ്പോള്‍.

   സ്റ്റീവിന്റെ ജീവിതത്തിലെ ഉയര്‍ച്ച  താഴ്ച്ചകളില്‍ പലപ്പോഴും  സ്റ്റീവ് ഒരു  ബിസിനസ്മാന്‍  മാത്രം  ആയി  മാറുന്നു.പ്രത്യേകിച്ചും മികച്ച ടെക്നിക്കല്‍  വിദഗ്ധന്‍ ആയ  Apple co-founder സ്റ്റീവ്  വോസ്നിയാക്കും  ആയുള്ള ബന്ധം.തന്റെ  പിടിവാശികള്‍ക്ക്  പ്രാധാന്യം  കൊടുക്കുകയും  ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  സ്ട്ടീവിനെയും  കാണാം.പ്രത്യേകിച്ചും  കാമുകിയില്‍  ഉണ്ടായ കുട്ടിയോട് ഒക്കെ  പെരുമാറുന്നതൊക്കെ.സ്റ്റീവിന്റെ  സഹപ്രവര്‍ത്തക ജോന്ന  ഹോഫ്മാനെ  ആണ്  കേറ്റ്  വിന്‍സ്ലറ്റ്  അവതരിപ്പിച്ചത്.സ്റ്റീവിന്റെ ജീവിതം  ബയോപിക്  ആയി  അവതരിപ്പിച്ചെങ്കിലും  ഒരു  ഡോക്യുമെന്‍ററി  ആയി  മാറാതെയും  എന്നാല്‍  ഒരു  സിനിമയുടെ  മെച്ചങ്ങള്‍  ഏറെ  ഉണ്ടാവുകയും  ചെയ്ത  ചിത്രം  ആണ്  Steve Jobs.

More movie  suggestions @www.movieholicviews.blogspot.com

600.THE DEAL(KOREAN,2015)

600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim .

  ഡിറ്റക്റ്റീവ്  ടെ -സൂ ഒരു  പരമ്പര കൊലയാളിയെ  കുറിച്ചുള്ള  അന്വേഷണത്തില്‍  ആണ്.സമാന സാഹചര്യത്തില്‍  കാണാതാകുന്ന  പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു  പിന്നില്‍  ഒരു  സീരിയല്‍  കില്ലര്‍  ഉണ്ടെന്നു  പോലീസ്  വിശ്വസിക്കുന്നു.പതിവ്  പോലെ  അലസമായ ഒരു  അന്വേഷണ ദിവസം  ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു  നിര്‍ത്താതെ  പോയ  ഒരു  സംഭവം  വഴിയില്‍  വച്ച്  ശ്രദ്ധയില്‍ പെടുന്നത്.ഒരു  സാധാരണ  കേസ്  ആയി  മാറേണ്ട  ആ  സംഭവം  എന്നാല്‍  വഴിയില്‍  കിടന്നു  കിട്ടുന്ന  മൊബൈല്‍  ഫോണിലൂടെ  ദുരൂഹം ആയി  മരുന്ന്.ഒരു  സ്ത്രീയുടെ  എന്ന്  തോന്നിപ്പിക്കുന്ന  മൊബൈല്‍  ഫോണ്‍  ആയിരുന്നു  അത്.ഒപ്പം  രക്തത്തിന്‍റെ അടയാളങ്ങളും  അയാളിലെ  പോലീസ്  ബുദ്ധി  ഉണര്‍ത്തി.

  പിന്നീട്  നടന്ന  അന്വേഷണത്തില്‍  അനാവരണം  ചെയ്യപ്പെട്ടത്  പൈശാചികമായി  നടത്തിയ കുറെ  കൊലപാതകങ്ങളുടെ  ബാക്കി പത്രം  ആയിരുന്നു.പ്രതിയെ  അവര്‍  പിടിച്ചുവെങ്കിലും അന്വേഷണത്തില്‍ ആണ്  ആ സംഭവം  മനസ്സിലാകുന്നത്‌.വഴിയില്‍  കിടന്നു കിട്ടിയ  മൊബൈല്‍  ടെ-  സുവിന്‍റെ സഹോദരിയുടെ  ആയിരുന്നു.ഇത്  മനസ്സിലാക്കിയ ടെ സൂ പ്രതിയായ കാംഗ് ചിയോനെ  ആക്രമിക്കുന്നു.എന്നാല്‍ അയാള്‍  ക്രൂരനായ,മനസാക്ഷി  ഇല്ലാത്ത  മനുഷ്യ മൃഗം  ആയിരുന്നു.അയാള്‍ ടെ-  സൂവിന്റെ  സഹോദരിയെ  എന്ത്  ചെയ്തു  എന്ന്  പറയുന്നില്ല.

  എന്നാല്‍ പോലീസിന്റെ  അന്വേഷണത്തില്‍ മൂന്നു  മൃതദേഹങ്ങള്‍  ലഭിക്കുന്നു.കൊലയാളിയെ തൂക്കി  കൊല്ലാന്‍ കോടതി  വിധിക്കുന്നു.എന്നാല്‍  1997 നു  ശേഷം  ആരെയും  തൂക്കിക്കൊല്ലാത്ത ദക്ഷിണ  കൊറിയയില്‍ അയാളുടെ  ജീവന്  ആപത്  ഒന്നും  ഇല്ലായിരുന്നു.തന്റെ  സഹോദരി  മരിക്കുമ്പോള്‍  ഗര്‍ഭിണി  ആണെന്ന്  മനസ്സിലാക്കുന്ന ടെ -സൂവും  അവളുടെ  ഭര്‍ത്താവായ സിയൂംഗ്  ഹ്യൂനും  താങ്കള്‍ക്ക്  നീതി  കിട്ടാന്‍  ഉള്ള  പരിശ്രമത്തില്‍  ആണ്.എന്നാല്‍  അവരുടെ  വഴിയില്‍  ഒന്നും  വരുന്നില്ല.വര്‍ഷങ്ങള്‍  കഴിയുന്നു.പക  എന്നും  മനുഷ്യ  മനസ്സില്‍  ഒളിച്ചിരിക്കും.കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഈ ചിത്രവും പൊതുവായ  കൊറിയന്‍  സിനിമകളുടെ  മാതൃകയില്‍  ആരംഭിച്ചു  എങ്കിലും അപ്രതീക്ഷിതമായ  രീതികളിലൂടെ  ആണ്  മുന്നേറുന്നത്.കൊറിയന്‍  ക്രൈം/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്  ഇഷ്ടം ആകും  ഈ ചിത്രവും.

More movie  suggestions @www.movieholicviews.blogspot.com

599.REVENGE:A LOVE STORY(KOREAN,2010)

599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu.

  കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി  അവതരിപ്പിക്കുന്ന ഒരു പ്രമേയം  ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ  വരുന്ന  സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം  ഉണ്ടെങ്കിലും  അത് ഒരു  സീരിയല്‍ കില്ലര്‍ സിനിമ  ആണെന്ന്  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍  നിന്നും  മാറി  ചിന്തിക്കാന്‍ ഉള്ള  അവസരം   നല്‍കുന്നുണ്ട്.ചിത്രം  ആരംഭിക്കുന്നത് ദുരൂഹം  ആയ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന  ഒരു  ഗര്‍ഭിണിയായ  സ്ത്രീയിലൂടെ   ആണ്.അവരുടെ ഉദരത്തില്‍ നിന്നും കുട്ടിയെ  പുറത്തെടുത്തു  കൊല്ലപ്പെടുത്തിയിരിക്കുന്നു.

     ദുരൂഹമായ  സാഹചര്യത്തില്‍  ലഭിച്ച  ഒരു  ബാഗില്‍  നിന്നും  ലഭിച്ച  തെളിവുകള്‍  പോലീസിനെ  മരിച്ച സ്ത്രീയുടെ  അടുക്കല്‍  എത്തിക്കുന്നു.ആ സംഭവം  പുറം  ലോകം  അറിയുന്നു.പോലീസ് അന്വേഷണം  ആരംഭിക്കുന്ന  സമയം  തന്നെ  സമാനമായ രീതിയില്‍ മറ്റൊരു  കൊലപാതകം  കൂടി  നടക്കുന്നു.ഒരു  പരമ്പര  കൊലയാളിയുടെ സാമീപ്യം  പോലീസ്  അവിടെ  ആണ്  മനസ്സിലാക്കുന്നത്.ഗര്‍ഭിണിയായ  സ്ത്രീയുടെ  വയറു  കീറി  കുട്ടിയേയും  കൊല്ലപ്പെടുത്തി  ആണ്  രണ്ടു  മൃതദേഹങ്ങളും  കണ്ടെത്തുന്നത്.പോലീസിനു  കിട്ടിയ  തെളിവ്  ഈ  മരണത്തില്‍  ഉള്‍പ്പെട്ടിരിക്കുന്നത്  പോലീസുകാരുടെ  തന്നെ  കുടുംബങ്ങള്‍  ആണ്.അതില്‍ ഒരു  പോലീസുകാരനെ  സംഭവ സ്ഥലത്ത്  കൊല്ലപ്പെട്ട  രീതിയില്‍ കാണപ്പെടുകയും മറ്റൊരാളെ  കാണാതെ  ആകുകയും  ചെയ്തിരുന്നു.

   ദുരൂഹമായ സാഹചര്യത്തില്‍  പോലീസ്  ഒരു  പ്രതിയെ  പിടിക്കൂടുന്നു.എന്നാല്‍  അയാള്‍  ജയിലില്‍  ഉള്ളപ്പോഴും  സമാന  രീതിയില്‍  ഉള്ള  കൊലപാതകം  നടക്കുന്നു,പോലീസിനെ  ഈ സംഭവങ്ങള്‍  ചിന്താക്കുഴപ്പത്തില്‍  ആകുന്നു.എന്നാല്‍  ചിലര്‍ക്ക്  ഇതിന്റെ  പുറകില്‍  ഉള്ള രഹസ്യങ്ങള്‍  അറിയാമായിരുന്നു.മൂടി  വയ്ക്കപ്പെട്ട  രഹസ്യം.അത്  അനാവരണം  ചെയ്യപ്പെടുമ്പോള്‍  നഷ്ടമാകുന്നത്  പലതും ആണ്.ആരാണ്  കൊലയാളി?എന്താണ്  ഇതിനുള്ള  കാരണം?അതാണ്‌  ഈ കൊറിയന്‍  ചിത്രം  അവതരിപ്പിക്കുന്നത്‌,കൊറിയന്‍  മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങളുടെ  ആര്ധകര്‍ക്ക്  തീര്‍ച്ചയായും ഈ  സിനിമ  ഇഷ്ടമാകും.

More movie suggestions @www.movieholicviews.blogspot.com

598.DHEEPAN(FRENCH,2015)

598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby

    വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന്  വേണ്ടി  വാദിക്കുന്ന LTTE എന്ന  സംഘടനയും തമ്മില്‍  ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം  ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു  തുടങ്ങി.അതിന്റെ ഭാഗമായി പലരും  അഭയാര്‍ഥികള്‍ ആയി  രാജ്യം  വിട്ടു  തുടങ്ങി.യൂറോപ്യന്‍  രാജ്യങ്ങളില്‍  ഒട്ടേറെ  ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ  ഒരു  സാഹചര്യത്തില്‍ നിന്നും  ആണ് സിനിമയുടെ കഥയുടെ ആരംഭം.

   എന്നാല്‍ കുടിയേറുന്ന രാജ്യത്തില്‍ അവിടത്തെ  സര്‍ക്കാരിനു  മുന്നില്‍ വിശ്വസനീയം  ആയ ഒരു  കഥ അവതരിപ്പിക്കാന്‍  വേണ്ടി  ആണ് ദീപന്‍ യാളിനി,ഇളയാല്‍  എന്നിവരെ  തന്റെ  കുടുംബം  ആയി  അവതരിപ്പിക്കാന്‍  ശ്രമിക്കുന്നത്.യാളിനി അയാളുടെ   ഭാര്യ  ആയും ഇളയാല്‍ മകള്‍  ആയും   അങ്ങനെ മാറി .മൂന്നു  പേര്‍ക്കും  അവരുടെ കുടുംബങ്ങളെ  നഷ്ടമായിരുന്നു.യാളിനി ഇംഗ്ലണ്ടില്‍ ഉള്ള  അവരുടെ ബന്ധുവിന്റെ  അടുക്കല്‍ പോകാന്‍  ആയിരുന്നു  ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അവര്‍ക്ക്  ഫ്രാന്‍സിലേക്ക് പോകേണ്ടി  വരുന്നു .പുതിയ  ജീവിതം  തുടങ്ങാം എന്ന മോഹത്തില്‍ പഴയക്കാല  തമിഴ്  തീവ്രവാദി ആയ ദീപന്‍ ഫ്രാന്‍സില്‍ ഒരു  കെട്ടിടത്തിന്‍റെ  സൂക്ഷിപ്പുകാരന്‍  ആയി  മാറുന്നു.ഒപ്പം സഹായിക്കാന്‍  ആയി  യാളിനിയും ഉണ്ട്.ഇലയാല്‍  സ്ക്കൂളില്‍ പോയി  തുടങ്ങുന്നു.

   എന്നാല്‍  അവരുടെ ജീവിതം  അവര്‍  പ്രതീക്ഷിച്ചത് പോലെ  ആകുന്നില്ല.സ്ക്കൂളില്‍ പോലും വിവേചനം  നേരിടേണ്ടി  വരുന്ന ഇളയാല്‍ ആദ്യമൊക്കെ  ബുദ്ധിമുട്ടി.യാളിനി അധോലോക നേതാവിന്റെ വീട്ടില്‍ അയാളുടെ ബന്ധുവിനെ ശുശ്രൂഷിക്കാന്‍  നിയോഗപ്പെടുന്നു.അവര്‍ മൂവരും  തമ്മില്‍ ഉള്ള  ബന്ധങ്ങളുടെ  അര്‍ത്ഥവും കെട്ടിച്ചമച്ച  കഥയിലെ യാതാര്‍ത്ഥ്യം എന്നിവ  വിഷയം  ആകുമ്പോള്‍  ആണ്  അത്  സംഭവിക്കുന്നത്‌.തന്റെ  പഴയ രീതികളിലേക്ക്  പോകാന്‍  ഉള്ള  സാഹചര്യം  ദീപന്  ഉണ്ടാകുന്നു.ആ സാഹചര്യം  അതീവ  അപകടകരം ആണ്.കാരണം പുതിയ രാജ്യം  മാനസിക  സംഘര്‍ഷങ്ങള്‍ .അവര്‍  മൂവരും  എങ്ങനെ  അതിനെ  നേരിടുന്നു എന്നതാണ്  ബാക്കി ചിത്രം. 2015 Cannes Film Festival ല്‍   Palme d’Or പുരസ്ക്കാരം  നേടിയ  ചിത്രം യുദ്ധം തകര്‍ത്ത  ജീവിതങ്ങളുടെ അവിശ്വസനീയം  ആയ  ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആണ്  ത്രില്ലര്‍  രീതിയിലൂടെ  അവതരിപ്പിക്കുന്നത്‌.പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ച യേശുദാസന്‍ ,കാളിയേശ്വരി,ക്ലോദിന്‍ വിനാസിതമ്പി  എന്നിവരുടെ  പ്രകടനം  മികച്ചതും  ആയിരുന്നു.

  More movie  suggestions @www.movieholicviews.blogspot.com

597.SE7EN(ENGLISH,1995)

597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey .

“‘The world is a fine place, and worth fighting for’…I agree with the second part.”

   Se7en- ഏതൊരു  മിസ്റ്ററി/ത്രില്ലര്‍ സിനിമ  പ്രേമിയുടെയും  ഇഷ്ട സിനിമകളുടെ  ലിസ്റ്റില്‍  ആദ്യം  വരുന്ന  പേരുകളില്‍  ഒന്നാണ് Se7en എന്ന്  നിസ്സംശയം  പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍  വരുന്നത് അതിന്റെ  പശ്ചാത്തലം  ആണ്.നിഗൂഡമായ എന്തോ  പ്രേക്ഷകനെ  കാത്തിരിക്കുന്നു  എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന  പശ്ചാത്തലം.ഡേവിഡ് ഫിഞ്ചര്‍ ഉപയോഗിച്ച ഈ രീതി പല  കൊറിയന്‍  സിനിമകളിലും ഉപയോഗിക്കാറുണ്ട്.മഴയും ഇരുട്ടും  നിറഞ്ഞ രക്തം പോലും  ഭയം  മൂലം  ഉറയുന്ന  അവസ്ഥ.സിനിമയുടെ  കഥയും ആ ഒരു   ഫീല്‍  കൊണ്ട്  വരുന്നു.

   നായക  കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് സോമര്‍സെറ്റ്‌,മില്‍സ്  എന്നിവരുടെ സ്വകാര്യ  ജീവിതത്തെ  കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിന് ഒരു  മിസ്റ്ററി  .ത്രില്ലര്‍  എന്നതില്‍ നിന്നും  കൂടുതല്‍  സങ്കീര്‍ണം  ആയ  ഒരു  മുഖം  നല്‍കുന്നുണ്ട്.ജീവിതത്തെ  കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍  പ്രാധാന്യം  വഹിക്കുന്നും  ഉണ്ട്.ഇവിടെ Se7en  എന്ന്  സൂചിപ്പിക്കുന്നത്  എന്താണ്  എന്നുള്ളത്  എന്നത്  ചിത്രത്തിന്റെ  മൊത്തം  കഥയും  ഒറ്റ  വാക്കില്‍  സൂചിപ്പിക്കുന്നുണ്ട്.പ്രേക്ഷകന്  ചിത്രത്തിന്റെ  അവസാനം  ആകുമ്പോള്‍  പൂര്‍ണമായും  മനസ്സിലാകുന്ന  ഒന്ന്  ആണത്.പേരില്ലാത്ത  ആ  നഗരം  വളരെയധികം  അലോസരം  ആയിരുന്നു  ട്രേസിക്ക്.ഭര്‍ത്താവായ മില്‍സിനു  അവള്‍  പറയുന്നത്  കേള്‍ക്കാന്‍  ഉള്ള  മനസ്സ്  ഉണ്ടാകുമോ  എന്നൊരു  സംശയം  അവള്‍ക്കു   ഉണ്ടായിരുന്നു താനും.

   നഗരത്തില്‍  നടക്കുന്ന  രണ്ടു  കൊലപാതകങ്ങള്‍ .അതിക്രൂരമായി  കൊല്ലപ്പെട്ട  രണ്ടു  ആളുകള്‍ ,അവരുടെ  മൃതദേഹത്തിന്‍റെ  അടുക്കല്‍  നിന്നും  കിട്ടിയ  രണ്ടു  വാക്കുകള്‍ “gluttony”,”greed” എന്നെ  വാക്കുകള്‍ ഒരു  പരമ്പര കൊലയാളിയുടെ  സാമീപ്യത്തെ  സൂചിപ്പിക്കുന്നു.സോമര്‍സെറ്റ്‌,മില്‍സ് എന്നിവര്‍ അവര്‍  നേരിടുന്ന സംഭവം  എന്താണെന്ന്  മനസ്സിലക്കുന്നതോട്  കൂടി  ചിത്രം  ഹൊറര്‍ ആയി  മാറുന്നോ  എന്ന്  സംശയിക്കും.കാരണം  പലപ്പോഴും ഈ ചിത്രം  പ്രേക്ഷകനെ   ഭയപ്പെട്ടും.Best Film Editing  വിഭാഗത്തില്‍  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം   എന്നാല്‍  കഥാഘടനയിലും അവതരണ  രീതിയിലും  എല്ലാം  ഹോളിവുഡ് സിനിമ  ചരിത്രത്തിലെ  തന്നെ  മികച്ച  മിസ്റ്ററി  /ത്രില്ലര്‍  ആയി  കണക്കാക്കുന്നു.ബ്രാഡ് പിറ്റ്,മോര്‍ഗന്‍  ഫ്രീമാന്‍  എന്നിവരുടെ  സിനിമ  ജീവിതത്തിലെ  തന്നെ  ഏറ്റവും  മികച്ച  കഥാപാത്രങ്ങളില്‍  ഒന്നാണ്  മില്‍സ്,സോമര്‍സെറ്റ്‌ എന്നിവര്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Se7en.

More Movie suggestions @www.movieholicviews.blogspot.com

596.AIRLIFT(HINDI,2016)

596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir.

  ലോക ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  Civilian  Evacuation  ആയിരുന്നു കുവെത്ത് ,ഇറാഖ്  ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ  രക്ഷിക്കാന്‍  ആയി  നടന്നത്.മാത്തുണ്ണി  മാത്യൂസ്  എന്ന  ബിസിനസുകാരന്‍  ആയ  മലയാളി  ഈ  സംഭവങ്ങള്‍ക്ക് മുന്‍പ്  ബിസിനസിനു  പ്രാമൂഖ്യം  കൊടുക്കുകയും ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  ആളും  ആയിരുന്നു.എന്നാല്‍  താന്‍  പടുത്തുയര്‍ത്തുന്ന  സാമ്രാജ്യം  ഉപേക്ഷിച്ചു  കുടുംബവും  ആയി  ഇന്ത്യയിലേക്ക്‌  പാലായനം  ചെയ്യേണ്ട  അവസ്ഥ  എത്തിയപ്പോള്‍  ആണ് അദ്ദേഹം  തനിക്കു  വേണ്ടി  ഇത്രയും  കൊല്ലം  ജോലി  ചെയ്യുന്നവരെ  കുറിച്ച്  ഓര്‍ത്തത്‌.പിന്നെ  എല്ലാം  ചരിത്രം.

    Airlift  എന്ന  ചിത്രം  മാത്യുണ്ണി  മാത്യൂസും  കൂട്ടരും യുദ്ധം  കാരണം  കുവൈത്തില്‍ അകപ്പെട്ടു പോയ ഒരു  ലക്ഷത്തില്‍പരം ഇന്ത്യക്കാരെ  രക്ഷിക്കാനായി  നടത്തിയ  ശ്രമങ്ങള്‍  ആണ്.ഇതില്‍  കഥാപാത്രത്തിന്റെ  പേര് രഞ്ജിത്ത് കത്യാല്‍  എന്നായി  മാറിയിട്ടുണ്ട്.ബിസിനസ്സുകാരന്‍  ആയ  രഞ്ജിത്ത്  സമൂഹത്തിലെ  പ്രധാന  വ്യക്തികളും  ആയി  സൗഹൃദത്തില്‍  ആണ്.എന്നാല്‍ അപ്രതീക്ഷിതമായി  എണ്ണയ്ക്ക്   വേണ്ടി  പൊട്ടിപ്പുറപ്പെട്ട  യുദ്ധം അയാളുടെ  ജീവിതത്തില്‍  മാറ്റങ്ങള്‍  ഉണ്ടാക്കുന്നു.ഇന്ത്യന്‍  വിദേശകാര്യ  മന്ത്രാലയം  എന്നത്തേയും  പോലെ  നിസ്സഹായര്‍  ആയി  ഇരുന്നപ്പോള്‍  ആണ് ജോയിന്റ്  സെക്ക്രട്ടറി  കോഹ്ലിയെ  രഞ്ജിത്ത്  ഫോണിലൂടെ  പരിചയപ്പെടുന്നത്,ഇന്ത്യന്‍  ബ്യൂറോക്രസിയുടെയും  രാഷ്ട്രീയക്കാരുടെയും നിഷ്ക്രിത്വം  ആദ്യം  അവരെ  സഹായിച്ചില്ലെങ്കിലും  രഞ്ജിത്ത്  ഉള്‍പ്പടെ  ഉള്ള കുറച്ചു  നല്ല  മനുഷ്യരുടെ ശ്രമങ്ങള്‍ ചരിത്രം  ആയി  മാറുകയാണ്  ഉണ്ടായതു.

     ഒരു  ആക്ഷന്‍  ത്രില്ലര്‍  പ്രതീക്ഷിച്ചു  പോയ  എനിക്ക് എന്നാല്‍ കാണാന്‍  കഴിഞ്ഞത് അത്ഭുതത്തോടെ  മാത്രം  കണ്ടിരിക്കാവുന്ന  ഒരു  യഥാര്‍ത്ഥ  കഥയാണ്.ഹീറോയിസം  എന്ന്  പറഞ്ഞാല്‍  ഇതും  ഹീറോയിസം  ആണ്.തോക്കെടുത്ത് വെടി  വയ്ക്കുന്നതിലും  വലിയ  ഹീറോയിസം.അവിശ്വസനീയം   ആയിരുന്നു ഈ ദൌത്യത്തിലെ  പല  സംഭവങ്ങളും.അവസാനം  ഇന്ത്യന്‍  പതാക  ഉയര്‍ത്തുന്ന  ഒരു  രംഗം ഉണ്ട്.ശരിക്കും  എഴുന്നേറ്റു  നിന്ന്  സല്യൂട്ട്  അടിക്കാന്‍  തോന്നി.പ്രേക്ഷകനില്‍  ഇത്തരം  ഒരു  വികാരത്തെ “ഭാരത്  മാതാ  കീ  ജയ് ” പോലെയുള്ള  സംഭാഷണങ്ങളില്‍   കൂടി  അല്ലാതെ സന്ദര്‍ഭങ്ങളിലൂടെ ആ  ഒരു  മനോനിലയില്‍  എത്തിച്ചു  എന്ന് വേണം  പറയാന്‍.ഈ  വര്‍ഷത്തെ  ആദ്യത്തെ  വലിയ  ഹിറ്റുകളില്‍  ഒന്നാകും  Airlift  എന്ന്  പ്രതീക്ഷിക്കുന്നു.ആക്ഷന്‍ genreല്‍   ഉള്ള  ചിത്രം  അല്ല  എന്നത്  മനസ്സില്‍  സൂക്ഷിക്കുക.തീര്‍ച്ചയായും  കാണാന്‍  ശ്രമിക്കുക.ഒരിക്കലും  നിരാശപ്പെടേണ്ടി  വരില്ല.നല്ല  ചിത്രം.മലയാള  നടി  ലെനയും  ചിത്രത്തില്‍  ഒരു  നല്ല  കഥാപാത്രത്തെ  അവതരിപ്പിച്ചിട്ടുണ്ട്.ഇടയ്ക്ക്  പശ്ചാത്തലത്തില്‍  പറയുന്ന  മലയാളം  ഒക്കെ  ചിത്രത്തെ  യാതാര്‍ത്ഥ്യത്തോട്  അടുപ്പിച്ചു.കുവൈറ്റ്  എന്ന  രാജ്യത്ത്  ഏറ്റവും  കൂടുതല്‍  ഉള്ളതും  മലയാളികള്‍  ആണല്ലോ.അവരുടെ  ജീവന്  വില  ഇടാന്‍  ശ്രമിച്ചവരില്‍  നിന്നും  അവരെ  രക്ഷപ്പെടുത്തിയത്  അവിശ്വസനീയതോടെ  ആണ്  കാണാന്‍  സാധിക്കുക.

More movie  suggestions @www.movieholicviews.blogspot.com

595.PIKU(HINDI,2015)

595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan .

   രസകരമായ  ഒരു  പശ്ചാത്തലം  ആണ്  Piku എന്ന  സിനിമയ്ക്ക്  ഉള്ളത്.ഈ  ചിത്രം Piku  എന്ന  യുവതിയുടെ  കഥയാണ്.ജീവിതത്തില്‍   ചില  കര്‍ക്കശമായ,അതിലുമുപരി  ശല്യക്കാരന്‍  ആയി  മാറുന്ന ഭാസ്ക്കര്‍  എന്ന പിതാവിനോടൊപ്പം ആണ്  അവള്‍  ജീവിക്കുന്നത്.ശരിക്കും  വയറ്റില്‍  നിന്നും  പോകാത്ത  അയാള്‍  അത്  ആണ്  ജീവിതത്തിലെ  ഏറ്റവും  വലിയ   പ്രശ്നം  എന്ന്  വിചാരിക്കുന്നു.ഭാസ്ക്കറിന്റെ  ഈ പ്രശ്നം  കാരണം   സിനിമയിലുടന്നീളം ഈ വിഷയം  സംസാരം  ആകുനും  ഉണ്ട്.

   വിവാഹ  പ്രായം  ആയിട്ടും  പികൂ പിതാവിന്റെ  കാര്യങ്ങള്‍  നോക്കി  ജീവിക്കുന്നു,മക്കള്‍ക്ക്‌  മാതാപിതാക്കളോട് ഉത്തരവാദിത്തം  ഉണ്ട്  എന്നും  കുട്ടിക്കാലത്ത്  മക്കളെ  നോക്കിയ  പോലെ   മക്കള്‍   അവരെ വയസാകുന്ന  സമയത്ത്   പകരമായി  നോക്കണം  എന്ന് ഭാസ്ക്കര്‍  വിശ്വസിക്കുന്നു.അത്  കൊണ്ട്  തന്നെ  മകള്‍  വിവാഹം  ചെയ്യാത്തതില്‍  അയാള്‍ക്ക്‌   പ്രശ്നങ്ങള്‍  ഒന്നുമില്ല  എന്ന്  മാത്രമല്ല അയാള്‍  പലപ്പോഴും  അതിനു  സംമാതിക്കുന്നും  ഇല്ല .സ്ഥിരമായി  ടാക്സി  ഡ്രൈവരുമാരും  ആയി  പ്രശ്നം  ഉണ്ടാക്കുന്ന  പികൂ ആ കാരണങ്ങള്‍  കൊണ്ട് തന്നെ  നഗരത്തിലെ ടാക്സി  കമ്പനിക്കാരുടെ  പേടി  സ്വപ്നം  ആയി  മാറുന്നു.അവിടെ  ആണ് റാണ  ചൗധരിയുടെ  രംഗ  പ്രവേശം.ആയാല്‍  ആ ടാക്സി  കമ്പനിയുടെ  ഉടമയാണ്.

   ബോളിവുഡ്  സിനിമകളിലെ ആര്‍ഭാടങ്ങള്‍  ഒന്നും  ഇല്ലാതെ രസകരമായ ചില  സന്ദര്‍ഭങ്ങളിലൂടെ  ഒരു  ചിത്രം  അവതരിപ്പിച്ചിരിക്കുന്നു.പൊതുവേ  ദീപിക  പദുക്കോണ്‍  എന്ന  നടിയുടെ  ചിത്രങ്ങള്‍  താല്‍പ്പര്യം  ഇല്ലാത്ത  എനിക്ക്  അവരുടെ  സിനിമ  ജീവിതത്തിലെ  ഏറ്റവും  മികച്ച  വേഷമായി   തോന്നി  ഇതിലെ  പികൂ  എന്ന  കഥാപാത്രം.ഇടയ്ക്ക്  സഹതാപം  തോന്നുകയും  എന്നാല്‍ അവളുടെ  പിതാവിനോട്  ഉണ്ടാകുന്ന അതെ  ദേഷ്യവും  പ്രേക്ഷകന്   തോന്നിപ്പിക്കുന്ന  കഥാപാത്രം.അച്ഛന്‍-മകള്‍  വേഷങ്ങളില്‍  ഏറ്റവും മികച്ച  ജോടികളില്‍  ഒന്നായി  തോന്നി  അമിതാബ്  ബച്ചന്‍-ദീപിക   കൂട്ടുക്കെട്ട്.ഇര്‍ഫാന്‍  ഖാന്റെ  വേഷവും  നന്നായിരുന്നു.കുറച്ചു  പരിചിതമായ  കഥാപാത്രങ്ങള്‍,സമൂഹത്തിലെ പൊതുവായ  ചില  ധാരണകളും  മുന്‍വിധികളും  കാത്തു  സൂക്ഷിക്കുകയും  അതിനോടൊപ്പം ആധുനിക  ജീവിത  രീതി  പിന്തുടരാന്‍  ശ്രമിക്കുന്നവര്‍ എന്ന  വൈരുദ്ധ്യം  ഇവര്‍ക്കൊക്കെ  ഉണ്ട്.സാമ്പത്തികമായും നിലവാരം  സംബന്ധിച്ചും  വിജയം  ആയിരുന്നു  ഈ ചിത്രം.

MOre movie  suggestions @www.movieholicviews.blogspot.com

594.NA MALOOM AFRAAD(URDU,2014)

594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider .

  പാക്കിസ്ഥാന്‍  സിനിമകളിലെ  ഏറ്റവും  വലിയ  ഹിറ്റുകളില്‍  ഒന്നാണ്  “Na Maloom Afraad”.2007 നു  ശേഷം  ഏറ്റവും കൂടുതല്‍  ദിവസം  തിയറ്ററില്‍  ഓടിയ  പാക്കിസ്ഥാന്‍  ചിത്രവും  ആണിത്.പൊതുവേ  ഇന്ത്യന്‍  ഭാഷകളില്‍ മുഖ്യ  പ്രമേയം  ആയി  വരുന്ന  അനിശ്ചിതങ്ങളുടെയും  ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും  വിചാരിക്കാതെ പണക്കാരാകുന്ന നായക  കഥാപാത്രങ്ങളുടെയും ഒക്കെ  പതിവ്  ഫോര്‍മാറ്റില്‍  ഉള്ള  രസികന്‍ ചിത്രം  ആയിരുന്നു ഇത്.മുഴുവനായും  പാക്കിസ്ഥാനില്‍  തന്നെ  ഷൂട്ട്‌  ചെയ്ത  അപൂര്‍വ്വം  ചിത്രങ്ങളില്‍  ഒന്നാണ്  ഇത്.

   എന്തിനും ഏതിനും  കലാപം ഉണ്ടാകുന്ന  പാക്കിസ്ഥാനില്‍  അത്തരം  ഒരു  അവസ്ഥ  ഉണ്ടായാല്‍  അതില്‍  നിന്നും  മുതലെടുക്കാന്‍  തീരുമാനിക്കുന്ന  മൂന്നു  കഥാപാത്രങ്ങള്‍  ആണ് പ്രധാന  വേഷങ്ങള്‍  അവതരിപ്പിക്കുന്നത്‌.ഫര്‍ഹാന്‍  ഇന്ഷുറന്സ്  എജന്റ്റ്  ആണ്.ഒരു  ബിസിനസ്സും ചെയ്യാന്‍  പറ്റാതെ  അവസാനം  ഒരെണ്ണം  വിറ്റപ്പോള്‍  അത്  അബദ്ധം  ആയി  മാറി  ജോലി  പോകുന്നു.മൂണ്‍ ബാന്‍ഡ്  മേളക്കാരുടെ  കുടുംബത്തില്‍  ജനിച്ചയാളാണ്.എന്നാല്‍  തന്റെ  സ്വപ്‌നങ്ങള്‍  അതിലും  വലുതാണ്‌  എന്ന്  മനസ്സിലാക്കിയ മൂണ്‍  ദുബായില്‍  പോകാനായി  വീട്ടില്‍  നിന്നും   ഇറങ്ങുന്നു.എന്നാല്‍  അബദ്ധം  പറ്റിയ  അവന്‍  കറാച്ചിയില്‍ കുടുങ്ങുന്നു.ഷക്കീല്‍ ഭായ്  ഒരു  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍  ആണ്.സാധാരണ  ജീവിതം  നയിക്കുന്ന  അയാള്‍  ജോലിയില്‍  നിന്നും   വിരമിച്ചതിനു   ശേഷം  തന്‍റെ  സഹോദരിയുടെ  വിവാഹം  നടത്താന്‍  നെട്ടോട്ടം  ഓടുകയാണ്.

  ഷക്കീല്‍  ഭായുടെ  സഹോദരി   രഹസ്യമായി   ഫര്‍ഹാനും  ആയി  പ്രണയത്തിലാണ്.ഷക്കീല്‍  ഭായുടെ  വീട്ടില്‍  വാടകയ്ക്ക്  ജീവിക്കുന്ന ഫര്‍ഹാനും  മൂന്നും  അവരുടെ  മോശം  സമയത്ത്  ,പണത്തിനു  ആവശ്യം  വരുമ്പോള്‍  ഒരു  റിസ്ക്‌  എടുക്കാന്‍  തീരുമാനിക്കുന്നു.അപകടകരമായ  നടക്കുമോ  എന്ന്  ഉറപ്പില്ലാത്ത എന്നാല്‍  അവര്‍ക്ക്  ആത്മവിശ്വാസം ഉള്ള  ഒരു   വഴി.അതിന്‍റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അതിന്റെ  ഇടയ്ക്കുള്ള  പ്രണയങ്ങളും,വിധിയുടെയും  മനുഷ്യന്‍റെയും  രൂപത്തില്‍ ഉള്ള  വില്ലന്മാരും  എല്ലാം  ഈ ചിത്രത്തില്‍  ഉണ്ട്.  തമിഴ്,മലയാളം  സിനിമകളില്‍  ഇത്തരം  കഥാപാത്രങ്ങളെയും  സാഹചര്യങ്ങളും  നമ്മള്‍  പലപ്പോഴും കണ്ടിട്ടുള്ളതാണ്.എന്നാലും  മോശമില്ലാത്ത  സിനിമ  തന്നെയാണ്  Na Maloom  Afraad.പാക്കിസ്ഥാനിലെ  Lux  പുരസ്ക്കരങ്ങളില്‍  ഏറ്റവും  അധികം  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  എന്ന  ഖ്യാതിയും  Na  Maloom  Afraad  നു  ഉണ്ട്.

  More movie  suggestions @www,movieholicviews.blogspot.com

593.PATHEMARI(MALAYALAM,2015)

593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary.

  എണ്ണ  ഉല്‍പ്പാദനം ഗള്‍ഫ്  രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി  മാറ്റി. “From Camel to Cadillac” എന്ന അവസ്ഥയില്‍  ആയപ്പോള്‍  ആ പുരോഗതി  ഏറ്റവും  കൂടുതല്‍  ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത്‌  പാവയ്ക്കയുടെ  രൂപത്തില്‍  ഉള്ള  ഒരു  കൊച്ചു  സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും  അതിനോട്  അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും  എല്ലാം നിധി  കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു  തുള്ളികളുടെ ഫലം  ആയിരുന്നു.ഇന്ത്യയിലെ  മറ്റു  ഭാഗങ്ങളെ  അപേക്ഷിച്ച്  എന്നും  മലയാളികള്‍ക്ക്  അഭിമാനിക്കാവുന്ന  ഉയര്‍ന്ന  ജീവിത രീതിക്ക് ഗള്‍ഫിലെ  പുരോഗതിയും ആയി  അഭേദ്യ  ബന്ധം  ഉണ്ടെന്നു  നിസ്സംശയം  പറയാം.

   എന്നാല്‍  ഈ  അവസ്ഥ ഒറ്റ  ഒരാള്‍ ആയി  കൊണ്ട്  വന്ന സൌഭാഗ്യം  അല്ലായിരുന്നു.പകരം അനേകം ആളുകള്‍ അവരുടെ ജീവിതത്തില്‍  നടത്തിയ കഷ്ടപ്പാടുകളുടെ  ഫലം  ആയിരുന്നു.നിയമപരമായി  അല്ലാതെ കടലിലൂടെ നടത്തിയ സാഹസിക യാത്രകള്‍ പലരെയും അറബിക്  നാട്ടില്‍  വിളയുന്ന സൌഭാഗ്യങ്ങളുടെ  അടുക്കല്‍  എത്തിച്ചു.എന്നാല്‍  ആ  ദൂരം  താണ്ടാന്‍  ആകാതെ സ്വര്‍ണ്ണത്തിന്റെ  പ്രഭയിലേക്ക്  നടന്നടുത്തു  ഈയാംപാറ്റകളായി  മാറിയവരും  അനേകം  ആണ്.പള്ളിക്കല്‍  നാരായണന്‍ ആദ്യ  വിഭാഗത്തില്‍  ഉള്‍പ്പെടുന്നു.വീട്ടിലെ  ദാരിദ്ര്യം നാരായണനെ പത്തേമാരി കയറി അറബി  നാട്ടിലേക്ക്  പോകാന്‍ പ്രേരിപ്പിക്കുന്നു.ഒപ്പം  സുഹൃത്തായ മോയ്ദീനും  ഉണ്ടായിരുന്നു.

  നാരായണന്‍  തന്‍റെ  ജീവിതക്കാലം  മുഴുവന്‍  ഒന്നേ  ചെയ്തുള്ളൂ.തന്റെ  ചുറ്റും  ഉള്ളവരെയും  കുടുംബത്തെയും  സംരക്ഷിച്ചു.തന്റെ  ജീവിതവും  ആഘോഷങ്ങളും  എല്ലാം  നഷ്ടപ്പെടുത്തി കൊണ്ട്.എന്നാല്‍  പള്ളിക്കല്‍  നാരായണന്‍ എന്ന മനുഷ്യന് ജീവിതം  ബാക്കി  വച്ചത്  എന്തായിരുന്നു?അതാണ്‌  ബാക്കി ചിത്രം.പള്ളിക്കല്‍  നാരായണന്‍ എന്നത്  ഒരു  വ്യക്തി  ആണെങ്കിലും അയാള്‍ പ്രതിനിധീകരിക്കുന്നത് അനേകമായിരം ഗള്‍ഫ്  പ്രവാസികളെ  ആണ്.സ്ഥിരമായി  സോഷ്യല്‍  മീഡിയ  വെറുപ്പീര്  ആയി  മാറിയ  പ്രവാസ ജീവിത  ദുരിതങ്ങള്‍  ,അത്  ഉണ്ടായിരുന്ന  കാലഘട്ടത്തിലേക്ക് മാത്രമായി  ചുരുക്കുകയും  ഈ തലമുറ അത്തരം  പ്രശ്നങ്ങള്‍ ,ദുരിതം എന്നിവ  അനുഭവിക്കുന്നില്ല  എന്നും വ്യംഗ്യം ആയ  രീതിയില്‍  അവതരിപ്പിച്ചിട്ടുണ്ട്.മമ്മൂട്ടി  എന്ന നടന്റെ  പല രംഗങ്ങളും  കണ്ണുകളെ ഈറന്‍  അണിയിച്ചു.നടന്മാര്‍  അവരുടെ  പ്രായവും അഭിനയശേഷിയും കാലങ്ങള്‍  മാറുമ്പോള്‍ അവലോകനം ചെയ്യുന്നത്  നന്നായിരിക്കും  എന്നത്  പള്ളിക്കല്‍  നാരായണന്‍  എന്ന  കഥാപാത്രം  കാണിച്ചു  തരുന്നു.മറ്റൊന്ന്  സിദ്ധിക്കും ശ്രീനിവാസനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍  ആണ്.അവസാനം ഒരു  നൊമ്പരം ആയി  സിദ്ധിക്ക്  മാറുന്നു.സുഹൃത്തിന്റെ  ജീവിതത്തെ  നോക്കി  കാണുന്ന  ശ്രീനിവാസന്റെ മോയ്ദീനും സിനിമയുടെ  പൂര്‍ണതയ്ക്കു  ചേര്‍ന്ന കഥാപാത്രങ്ങള്‍  തന്നെ  ആയിരുന്നു.കഴിഞ്ഞ  വര്‍ഷത്തെ  മികച്ച  മലയാള  സിനിമകളില്‍  ഒന്ന്  തന്നെയാണ്  പത്തേമാരി  എന്ന്  സിനിമ  കണ്ടു  കഴിഞ്ഞപ്പോള്‍  തോന്നി.

More movie suggestions @www.movieholicviews.blogspot.com

592.SICARIO(ENGLISH,2015)

592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro.

2016 ലെ  അക്കാദമി  പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ്  Sicario.

Best Achievement in Cinematography/Music Written for Motion Pictures/Sound Editing  എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍.

   സ്പാനിഷില്‍  Sicario  എന്ന  വാക്ക്  വാടക കൊലയാളിയെ  സൂചിപ്പിക്കുന്നു.അമേരിക്ക  അവരുടെ  അതിര്‍ത്തി  പങ്കു  വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന്  മാഫിയയുടെ  ഈറ്റില്ലം  ആണ്.ഈ സിനിമയുടെ കഥയ്ക്ക്‌  ഈ പകുതിയും  ആയി  ആണ്  കൂടുതല്‍  ബന്ധം.ചിത്രത്തിന്  വേറെ ഉള്ള പകുതി  എന്ന്  പറഞ്ഞാല്‍ മുഖ്യ  കഥയെ  ലിങ്ക്  ചെയ്യുന്നത് ആയി  അധികം  ബന്ധം  ഒന്നുമില്ല.എന്നാല്‍  ആദ്യ  സീനില്‍  ഉള്ള ഓപറേഷന്‍ ,അതില്‍  നിന്നും  സിനിമയിലെ  മുഖ്യ  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.കാണാതായ   ആളുകളെ  കണ്ടെത്താന്‍  ഉള്ള  ഓപറേഷന്‍ നയിക്കുക  ആയിരുന്നു  കേറ്റ്.എന്നാല്‍  അതില്‍ ഉള്ള  ദാരുണമായ കൊലപാതകങ്ങള്‍ പിന്നീട്  നടക്കുന്ന സംഭവങ്ങള്‍  എല്ലാം  മറ്റൊരു  കഥയിലേക്ക്  പോകുന്നു  എന്ന്  തോന്നിപ്പിച്ചൂ.

   ഇതെല്ലാം  കൂടി  കേറ്റ്  മേസര്‍  എന്ന ഓഫീസറെ പ്രേക്ഷകര്‍ക്ക്‌   പരിചയപ്പെടുത്തുന്നു.അവരെ  പിന്നീട് കൂടുതല്‍  വലുതായ ഒരു ഓപറേഷന്‍ നടത്താന്‍  ഉള്ള  ടീമില്‍  ഉള്‍പ്പെടുത്തുന്നു,കാര്യം  എന്താണെന്ന്  ശരിക്കും  മനസ്സിലാകാതെ  ആണ്  ശരിക്കും  കേറ്റ്  ആ വലിയ  ടീമില്‍  കയറുന്നത്.ഓപറേഷന്‍ എന്താണെന്ന്  കേറ്റ്  മനസ്സിലാക്കുന്നില്ല.  എങ്കിലും അവര്‍ ആ ദൌത്യത്തില്‍  പങ്കാളി  ആകാന്‍  തീരുമാനിക്കുന്നു.

  എന്നാല്‍  കേറ്റ്  പിന്നീട്  കാണുന്ന  കാഴ്ചകള്‍ അവരുടെ പ്രതീക്ഷകക്കും  അപ്പുറം  ഉള്ളതായിരുന്നു.അമേരിക്ക എന്ന രാജ്യം  മറ്റു  രാജ്യങ്ങളില്‍ നടത്തുന്ന അധികാര പ്രയോഗങ്ങള്‍,കൊലപാതകങ്ങള്‍  നടന്നാല്‍ പോലും കണ്ണടയ്ക്കുന്ന  പത്രങ്ങള്‍  മുതല്‍ അമേരിക്കയുടെ  കനിവില്‍  കഴിയേണ്ടി  വരുന്ന രാജ്യങ്ങളില്‍  അവര്‍ക്ക്  ഉള്ള  സ്വാധീനം  ഒക്കെയായി  അവതരിപ്പിക്കുന്നു.അമേരിക്കയുടെ  പ്രവര്‍ത്തികളെ ലോക  ജനതയുടെ  തന്നെ രക്ഷകര്‍  ആയി  കാണിക്കുന്ന സ്ഥിരം  സിനിമകളില്‍ നിന്നും  കഥയിലെ  മുഖ്യ  കഥാപാത്രം  എന്ന്  കരുതിയ   ആളും  വില്ലന്‍  കഥാപാത്രം  എന്ന്  ആര്‍ക്കും  സംശയിക്കാവുന്ന  കഥാപാത്രവും  തമ്മില്‍  ഉള്ള സംഘര്‍ഷം ആയി  മാറുന്നു.ഇവിടെ  ആണ്  ചിത്രം  അപ്രതീക്ഷിതമായ  ഒരു  ട്വിസ്റ്റ്  എടുക്കുന്നത്.അമേരിക്കയുടെ പ്രവര്‍ത്തികളെ  വിമര്‍ശിക്കുന്നുണ്ട്  എങ്കിലും  അത്  മാത്രമായി  Sicario  അവസാനിക്കുന്നില്ല.പകരം വേറൊരു  കഥയും  കൂടി അവതരിപ്പിക്കുന്നു.Over Glorification of American Forces എന്ന ഘടകം  വിരസത  ഉണ്ടാക്കാന്‍ ഉള്ള  സാധ്യത  ഉണ്ടായിരുന്നു  എങ്കിലും അതിനു മുതിരാതെ  ചിത്രം  ഒരു  ത്രില്ലര്‍  എന്ന  നിലയില്‍  കൂടുതല്‍  മികവിലേക്ക്  ഉയരുക  ആണ്  ചെയ്തത്.

More movie  suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started