568.UNFINISHED BUSINESS(ENGLISH,2015)

568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson.

വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് “Unfinished Business”.വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ  കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം  ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം..

ഡാന്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.എന്നാല്‍ ഡാനിന്റെ ശമ്പളം കുറയ്ക്കാന്‍ മാനേജര്‍ ആയ ചക് ശ്രമിക്കുമ്പോള്‍ അവിടെ നിന്നും അയാള്‍ ഇറങ്ങുന്നു.പുതുതായി ഒരു കമ്പനി നിര്‍മിക്കാം എന്ന പ്രതീക്ഷയില്‍.-അവിചാരിതം ആയി കൂടെ കൂടിയത് തിമോത്തി എന്ന 67 വയസ്സുകാരനും അവിടെ അന്ന് ഇന്റര്‍വ്യൂവിനു വന്ന മൈക്കും ആയിരുന്നു.ഡാന്‍  അവരെ ഒപ്പം കൂട്ടുന്നു.എന്നാല്‍ ഒരു വര്‍ഷത്തിനു അപ്പുറവും അവരുടെ പുതിയ കമ്പനി ആയ അപെക്സ് രക്ഷപ്പെടുന്നില്ല.അവസാന പിടിവള്ളി പോലെ ഡാന്‍ ഒരു പ്രോജക്റ്റ് നേടി എടുക്കാന്‍ ശ്രമിക്കുന്നു.സ്വന്തം ഓഫീസ് പോലും ഇല്ലാത്ത അവര്‍ പ്രതീക്ഷയോടെ ഡീല്‍ ഉറപ്പിക്കാന്‍ ബിസിനസ് ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു.എന്നാല്‍ പ്രതീക്ഷിച്ച പോലെ എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍.കാരണം ഡാനിന്റെ എതിരാളി ആയി ഉള്ളത്  പഴയ മാനേജര്‍ ചക്ക് ആയിരുന്നു.അവരുടെ ബിസിനസ് ട്രിപ്പ്‌ അവരുടെ മൂന്നു പേരുടെയും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒന്നായി മാറുന്നു.ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

   എന്നാല്‍ സിനിമ കണ്ടു തീര്‍ന്നപ്പോള്‍ മനസിലായത് സ്ഥിരം ഫോര്‍മാറ്റില്‍ എടുത്ത ഒരു ഫീല്‍ ഗുഡ് മൂവി ആക്കാന്‍ ആണ് ശ്രമിച്ചത്‌ എന്നായിരുന്നു.പതിവ് പോലെ പ്രവചനാതീതം ആയ ക്ലൈമാക്സും എല്ലാം ആയിരുന്നെങ്കിലും ഒരു പ്രാവശ്യം കാണുന്നതില്‍ തെറ്റില്‍ എന്ന് തോന്നി ചിത്രം.ഒരു പക്ഷെ ഇത് പോലത്തെ സിനിമകള്‍ ഇഷ്ടം ഉള്ളത് കൊണ്ടാകാം എനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടത്.പക്ഷെ നിര്‍ബന്ധമായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നായി “Unfinished Business” മാറുന്നില്ല എന്നാണു തോന്നുന്നത്.

More movie suggestions @www.movieholicviews.blogspot.com

567.FORREST GUMP(ENGLISH,1994)

567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise.

  ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം  കാണുമ്പോഴും  ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് “ഫോറസ്റ്റ് ഗമ്പ്”.ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം  ചെയ്യാന്‍ വേണ്ടി  മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു  സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷം ടോം ഹാങ്ക്സ് അല്ലാതെ വേറെ  ആര്  ചെയ്താലും  ഇത്രയും  ഗംഭീരം  ആകും എന്ന് തോന്നുന്നില്ല.(സ്വന്തം അഭിപ്രായം മാത്രം ആണത്)

  ഫോറസ്റ്റ് ഗംപ് എന്ന ഐ ക്യൂ തീരെ കുറവുള്ള,പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലാത്ത കുട്ടിയുടെ കഥയില്‍ നിന്നും ആണ് സിനിമ ആരംഭിക്കുന്നത്.കഥ പറയുന്നത് മുതിര്‍ന്ന ഫോറസ്റ്റ് ഗംപും.തികച്ചും നിഷ്ക്കളങ്കനായ ഒരാള്‍ ഒരു ബസ് സ്റ്റോപ്പില്‍ അടുത്തിരുന്ന സ്ത്രീയോട് ,അവര്‍ക്ക് സംസാരിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലാതിരുന്ന സമയത്ത് സംഭവ ബഹുലമായ ആ കഥ പറഞ്ഞു തുടങ്ങുന്നു.നേരത്തെ പറഞ്ഞതില്‍ ഒരു ചെറിയ വ്യത്യാസം ഉണ്ട്.അവന്റെ കഴിവുകളെ കുറിച്ച് പറഞ്ഞതില്‍.ഗംപ് മികച്ച ഒരു ഓട്ടക്കാരന്‍ ആയിരുന്നു.അത് അവനു മനസ്സിലായത് അവന്‍റെ എക്കാലത്തെയും പ്രണയിനി ആയിരുന്ന ജെന്നിയും.അവന്റെ ആ കഴിവ് അവനെ പോലെ ബൗദ്ധിക നിലവാരം കുറവാണ് എന്ന് കരുതിയ കൊണ്ട് എത്തിച്ചത് സ്വപ്നതുല്യമായ ഒരു ജീവിതത്തിലേക്ക് ആയിരുന്നു.കോളേജ് റഗ്ബി ടീമില്‍ നിന്നും പട്ടാളത്തിലേക്ക്.പിന്നീട് അവിടെ നിന്നും പുതിയ മേച്ചില്‍ പുറങ്ങളിലേക്കും.സൗഹൃദത്തിനും പ്രണയത്തിനും ജീവിതത്തില്‍ വില കൊടുത്തിരുന്ന ഗംപിനെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വം അവന്റെ അമ്മയുടെ ആയിരുന്നു.അവര്‍ ശരിക്കും അവനു വേണ്ടി ജീവിച്ചു എന്ന് പറയാം.എല്ലാ അര്‍ത്ഥത്തിലും.

  ഗംപിന്റെ കഥ ഡ്രാമയായോ റൊമാന്‍സ് ആയോ മുഖ്യ പ്രമേയം വരുന്ന കഥയില്‍ നിന്നും ഒരു ഫാന്റസി ആയി കാണാന്‍ ആണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താല്‍പ്പര്യം.കാരണം കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരു മുത്തശ്ശി കഥ പറയുന്ന അത്ര രസകരമായ രീതിയില്‍ ആയിരുന്നു.ഗംപിന്റെ ജീവിതത്തിലെ ഓരോ ഏടും ആകര്‍ഷകം ആകുന്നതു അത് കൊണ്ടാണ്.”വിന്‍സ്ടന്‍ ഗ്രൂം” എഴുതിയ നോവല്‍ അതെ പേരില്‍ ചിത്രം ആയപ്പോള്‍ തിരക്കഥ എഴുതിയ “എറിക് റോത്ത്” ആ കഥയെ സിനിമ ഭാഷ്യമായി മനോഹരമായി തിരക്കഥ എഴുതി എന്ന് പറയാം.പതിമൂന്നു വിഭാഗത്തില്‍ ഓസ്ക്കര്‍ നാമ നിര്‍ദേശം ലഭിച്ച ചിത്രം അതില്‍ ആറു വിഭാഗങ്ങളില്‍ മികവു തെളിയിച്ചു വിജയിയും ആയി.മികച്ച നടന്‍/ചിത്രം/സംവിധായകന്‍/തിരക്കഥ/എഡിറ്റിംഗ്/വിഷ്വല്‍ എഫക്ട്സ് എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു അവ.

  ഫോറസ്റ്റ് ഗംപ് തനിക്കു ആവശ്യം ഉള്ള കാര്യങ്ങള്‍ മാത്രം ആയിരുന്നു ജീവിതത്തില്‍ മനസ്സിലാക്കിയിരുന്നത്.അല്ലെങ്കില്‍ അവന്റെ ജീവിതത്തില്‍ അവനു വേണ്ടിയിരുന്നത് സരളമായ കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്നു.ബാക്കി എല്ലാം അവന്‍റെ ജീവിതത്തില്‍ അവനെ തേടി എത്തി.ഗംപ് അവന്റെ ജീവിതത്തില്‍ എത്തി ചേര്‍ന്ന വഴികള്‍ ഒക്കെ നോക്കുമ്പോള്‍ “The Man From Earth”  ലെ പ്രോഫസ്സര്‍ ജോണ്‍ ഓള്‍ഡ്‌മാനെ ആര്‍ക്കെങ്കിലും ഓര്‍മ വന്നാലും തെറ്റില്ല.കാരണം ഈ രണ്ടു സിനിമയ്ക്കും ചേരുന്ന ഒരു ഫാന്റസി അവിടെ ഉണ്ട്.അത്രയ്ക്കും അസ്വാഭാവികം ആണ് ഗംപിന്റെ കഥ.ഒരിക്കലും കണ്ടാല്‍ മടുപ്പ് തോന്നാത്ത ഗംപിന്റെ അവിശ്വസനീയം ആയ കഥ.ചിത്രത്തിന്റെ അവസാന രംഗം അവന്‍റെ ജീവിതത്തിനു പൂര്‍ണത നല്‍കുന്നും ഉണ്ട്.സിനിമ അവസാനിക്കുമ്പോള്‍ ഒരു നല്ല പുസ്തകം വായിച്ച പ്രതീതിയും.

More movie suggestions @www.movieholicviews.blogspot.com

    

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)

566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner.

2004 ല്‍ ഇറങ്ങിയ Direct-to-Video ചിത്രം ആയാണ് ആദ്യ ഭാഗത്തിലെ ചില സംഭവങ്ങളെ ഒക്കെ കോര്‍ത്ത്‌ ഇണക്കി  ” Wake Up, Ron Burgundy: The Lost Movie” ഇറങ്ങുന്നത്.അതിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി തിയറ്ററില്‍ റിലീസ് ആകുന്ന ചിത്രം ആണ് “ANCHORMAN 2:THE LEGEND CONTINUES”.ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാം ഭാഗത്തിലും അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.ഡിസ്ട്രിബ്യൂഷന്‍ Paramount Picture,DreamWorks Pictures ല്‍ നിന്നും നേടിയെടുത്തത് മാറ്റി നിര്‍ത്തിയാല്‍ ആദ്യ ഭാഗതിന്റെ അതെ രീതിയിലും അതെ ടീമും ആണ് ഈ ചിത്രത്തിലും ഉള്ളത്.അപ്രതീക്ഷിതം ആയി സ്ക്രീനില്‍ വരുന്ന പരിചിത മുഖങ്ങള്‍ ടി വി ചാനലുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്ന ഭാഗത്തിലും അവതരിപ്പിക്കുന്നുണ്ട്.

  ആദ്യ സിനിമയുടെ കഥാഘടന ആണ് ഈ ചിത്രത്തിനും ഉള്ളത്.റോണ്‍ ബര്‍ഗണ്ടിയും കൂട്ടരും അവരുടെ ജീവിതത്തിലെ മോശം സമയത്ത് വീണ്ടും ഒന്നിക്കുകയാണ്.അമേരിക്കയിലെ ആദ്യ 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനലിനു വേണ്ടി.GNN എന്ന സാങ്കല്‍പ്പിക ടെലിവിഷന്‍ ചാനലിലെ അര്‍ദ്ധരാത്രിയിലെ വാര്‍ത്തകള്‍ക്ക് വേണ്ടി ആണ് ഈ ടീം വീണ്ടും ഒരുമിക്കുന്നത്.കാലഘട്ടം മാറിയിരുന്നു.സാന്‍ ദിയാഗോയില്‍ നിന്നും ന്യൂ യോര്‍ക്കില്‍ എത്തിയ അവരെ കാത്തിരുന്നത് പ്രൈം ടൈമില്‍ വാര്‍ത്ത വായിക്കുന്ന പുതിയ തരംഗം ആയിരുന്ന ജാക്ക് ലൈമും കൂട്ടരും ആയിരുന്നു.ഒരു ബെറ്റില്‍ ജാക്കും ലൈമും ഏര്‍പ്പെടുന്നു.റേറ്റിംഗ് ആര്‍ക്കു കൂടുന്നു എന്നതില്‍ ആയിരുന്നു അവരുടെ മത്സരം.

   എന്നാല്‍ റോണ്‍ ബര്‍ഗണ്ടി വീണ്ടും ടെലിവിഷനില്‍ പുതുമകള്‍ അവതരിപ്പിക്കാന്‍ ഉറപ്പിച്ചു തന്നെ ആയിരുന്നു.എല്ലാവരും ഉറങ്ങുന്ന സമയത്ത് വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ അതില്‍ പുതുമ വേണം എന്ന് റോണ്‍ മനസ്സിലാക്കുന്നു.അയാള്‍ തന്‍റെ പുതിയ രീതി അവതരിപ്പിക്കുന്നു.റോണ്‍ ബര്‍ഗണ്ടിയുടെയും കൂട്ടരുടെയും യാത്ര വീണ്ടും തുടരുന്നു.ഇത്തവണ റോണ്‍ ബര്‍ഗണ്ടിക്ക് കുറച്ചു കൂടി ഉത്തരവാദിത്തം ഉണ്ട് ജീവിതത്തില്‍.ജീവിതവും വാര്‍ത്തയും അതിലെ മാന്യതയും റൊണിന് കാത്തു സൂക്ഷിച്ചേ മതിയാകൂ.ആദ്യ ഭാഗം പോലെ തന്നെ തമാശകളും ഒക്കെ ആയി പോകുന്നു രണ്ടാം ഭാഗവും.ആദ്യ ഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് ഈ ഭാഗം ഇഷ്ടപ്പെടാതെ ഇരിക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)

565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner

   ജൂഡ് അപ്പടോയുടെയും  കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് “ANCHORMAN:THE LEGEND OF RON BURGUNDY”.സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.വില്‍ ഫെരല്‍ ആണ് മുഖ്യ കഥാപാത്രം ആയ റോണ്‍ ബര്‍ഗണ്ടിയെ അവതരിപ്പിക്കുന്നത്‌.

    KVWN channel 4 എന്ന സാങ്കല്‍പ്പിക ടെലിവിഷന്‍ ചാനലിലെ മുഖ്യ വാര്‍ത്ത അവതാരകന്‍ ആണ് റോണ്‍.സാന്‍ ദിയഗോയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന റോണ്‍ ആ കൊച്ചു നഗരത്തില്‍ ഇതിഹാസ തുല്യമായ പരിവേഷം ആയിരുന്നു.ആരാധകര്‍ റോണിന്റെ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു.ആ കൊച്ചു നഗരത്തിന്റെ വികാരം ആയിരുന്നു റോണ്‍.റോണിന്റെ വാര്‍ത്തകളുടെ ടീം ആയിരുന്നു ബ്രയാന്‍,ബ്രിക്ക്,ചാമ്പ് എന്നിവര്‍. അവരുടെ വിജയങ്ങള്‍ അവര്‍ ആഘോഷിച്ചു.ടെലിവിഷന്‍ ചാനലുകളുടെ തുടക്ക സമയം സ്ത്രീ അവതാരകര്‍ ആരും ഇല്ലായിരുന്നു.എന്നാല്‍ അവസാനം അതും സംഭവിച്ചു.വെറോണിക്ക എന്ന സ്ത്രീ പുരുഷ മേധാവിത്വം ഉള്ള ആ രംഗത്തേക്ക് വരുന്നു.

  റോണും കൂട്ടരും അവരുടെ വരവിനെ സ്വീകരിക്കുന്നില്ല.എന്നാല്‍ വെറോണിക്കയ്ക്ക് തന്‍റെ പ്രവര്‍ത്തികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.അവള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.എന്നാല്‍ അവളുടെ മാര്‍ഗം എളുപ്പം അല്ലായിരുന്നു.എന്നാല്‍ അവള്‍ റോണിന്റെ മനസ്സില്‍ കടന്നു കൂടുന്നു.അവരുടെ ബന്ധം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുന്നു.അമേരിക്കന്‍ Adult-Comedy യുടെ ചേരുവകകള്‍ ഒക്കെ ചേര്‍ത്ത രസകരമായ മറ്റൊരു ചിത്രം ആണ് “ANCHORMAN:THE LEGEND OF RON BURGUNDY”.വളരെയധികം റിലാക്സ് ചെയ്തു കാണാവുന്ന മറ്റൊരു ചിത്രം.

More movie suggestions @www.movieholicviews.blogspot.com

564.THE 40 YEAR OLD VIRGIN(ENGLISH,2005)

564.THE 40 YEAR OLD VIRGIN(ENGLISH,2005),|Comedy|,Dir:-Judd Apatow,*ing:-Steve Carell, Catherine Keener, Paul Rudd.

   ഹോളിവുഡ് സിനിമകളിലെ പല തമാശ ചിത്രങ്ങളിലും കാണുന്ന പേരാണ് ജൂഡ് അപാടോ.സംവിധായകന്‍ ആയും നിര്‍മാതാവ് ആയും കഥ എഴുത്തുകാരന്‍ ആയും  ഒക്കെ വരുന്ന ജൂഡിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങള്‍ ആണ് സ്റ്റീവ് കാരല്‍,റോജര്‍ സേത്ത്,പോള്‍ റഡ,വില്‍ ഫാരല്‍,ജോനാ ഹില്‍  തുടങ്ങി കുറെ മുഖങ്ങള്‍.പല ചിത്രങ്ങളിലും ഇവര്‍ ഒരു ടീം ആയി ചെറിയ വേഷങ്ങളില്‍ കൂടി ആണെങ്കിലും ചിത്രങ്ങളില്‍ മുഖം കാണിക്കും.ഈ ലിസ്റ്റില്‍ ഇനിയും ഉണ്ട് ആളുകള്‍.കോമഡിക്ക് പ്രാധാന്യം കൊടുത്തു,സ്ഥിരം അമേരിക്കന്‍ തമാശ ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ആവശ്യത്തിന് സെക്സ്,മയക്കുമരുന്ന് ഒക്കെ ചേര്‍ന്ന തമാശയുടെ ഒരു മിശ്രിതം ഉണ്ടാക്കി ആണ് അവതരിപ്പിക്കപ്പെടുന്നത്.പലപ്പോഴും സാധാരണ കഥാപാത്രങ്ങള്‍ ,അവരുടെ മണ്ടത്തരങ്ങള്‍ ഒക്കെ ആയി രസകരം ആണ് മിക്ക ചിത്രങ്ങളും.

  ഇനി The 40 Year Old Virgin ന്‍റെ കഥയിലേക്ക്.പേരില്‍ തന്നെ സിനിമയുടെ കഥ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.40 വയസ്സായിട്ടും ഒരു സ്ത്രീയുടെ സാമീപ്യം അറിയാത്ത കഥാപാത്രം ആണ് ഈ ചിത്രത്തിലെ ആന്‍ഡി.അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ ഏറ്റവും വലിയ ദുരിതങ്ങളില്‍  ഒന്നായി മാറുന്നു ആന്‍ഡിയുടെ ജീവിതം.ആന്‍ഡി ജീവിതത്തില്‍ എല്ലാ നന്മകളും ഉള്ള മനുഷ്യന്‍ ആണ്.ഒരു ഇലക്ട്രോണിക്  സ്റ്റോറില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന അയാളുടെ ജീവിതം സാധാരണയിലും സാധാരണം ആണ്.ഒരു കാര്‍ പോലും ഇല്ലാതെ സൈക്കിളില്‍ സഞ്ചരിക്കുന്ന വാരാന്ത്യം വീട്ടില്‍ ഇരുന്നു ഗെയിം കളിച്ചും കോമിക്സ് പുസ്തകങ്ങള്‍ വായിച്ചും ജീവിക്കുന്ന ആന്‍ഡി അമേരിക്കന്‍ ജീവിതത്തിലെ വൈചിത്ര്യങ്ങളില്‍ ഒന്നായി മാറുന്നു.

   എന്നാല്‍ ഒരു ദിവസം ലൈംഗിക ജീവിതത്തെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്ന ഡേവിഡ്,ജേ,കാള്‍ എന്നിവരോട് സംസാരിക്കുമ്പോള്‍ അവര്‍ ആന്‍ഡി എല്ലാവരിലും നിന്നും ഒളിപ്പിച്ചു വച്ച ആ രഹസ്യം അവര്‍ മനസ്സിലാക്കുന്നു.ആന്‍ഡി നാല്‍പ്പതാം വയസ്സിലും “കന്യകന്‍” ആണ്.സൗഹൃദം ഒന്നും ഇല്ലാതിരുന്ന അവര്‍ ആന്‍ഡിയെ സഹായിക്കാന്‍ തീരുമാനിക്കുന്നു.അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉണ്ടാകുന്നു.അതിനു ഒപ്പം ആന്‍ഡിയ്ക്ക് ചേരുന്ന ഒരു സ്ത്രീയെ അന്വേഷിച്ചും ഉള്ള യാത്രയും.സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഉള്ള അഭിപ്രായങ്ങളും അവരുടെ വാക്കുകള്‍ കേട്ട് ആന്‍ഡി ചെന്ന് എത്തുന്ന മണ്ടത്തരങ്ങള്‍ എല്ലാം കൂടി ചിത്രത്തെ രസകരം  ആക്കുന്നുണ്ട്‌.സാധാരണ കഥയും സ്റ്റീവ് കാരലിന്റെ രസകരമായ ആന്‍ഡിയും സുഹൃത്തുക്കളും എല്ലാം കൂടി ചിത്രത്തെ നല്ലൊരു Adult-Comedy ചിത്രമായി മാറ്റുന്നു.

More movie suggestions @www.movieholicviews.blogspot.com

563.IDENTITY THIEF(ENGLISH,2013)

563.IDENTITY THIEF(ENGLISH,2013),|Comedy|Crime|,Dir:-Seth Gordon,*ing:-Jason Bateman, Melissa McCarthy, John Cho.

    ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി അയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും കേള്‍ക്കുന്നതാണ്.ലോകമെമ്പാടും നടക്കുന്ന സാധാരണയായ ഈ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് ധന നഷ്ടവും മാനഹാനിയും പലപ്പോഴും സംഭവിക്കുന്നു..ഇന്റര്‍നെറ്റ്‌,മറ്റു ആശയ വിനിമയ സങ്കേതങ്ങള്‍ വഴി ഒക്കെ നടക്കുന്ന ഈ തട്ടിപ്പുകള്‍  ദിവസം തോറും വളര്‍ന്നു വരുന്ന ടെക്നോളജികളെ പലപ്പോഴും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കാറും ഉണ്ട്.ഒരാള്‍ അയാളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഏതു സ്ഥലത്തും കാത്തിരിക്കുന്ന ഒരു അപകടം.അതാണ്‌ Identity Thief  എന്ന ചിത്രത്തിന്‍റെ കഥ കോമഡി ആയി അവതരിപ്പിക്കുന്നത്‌.

  സാധാരണക്കാരന്‍  ആണ് സാന്‍ഡി പാറ്റെര്സന്‍ എന്ന അക്കൌണ്ടന്റ്.രണ്ടു പെണ്‍ക്കുട്ടികളും ഭാര്യയും ആയി ജീവിക്കുന്ന അയാളുടെ  ജീവിത സ്വപ്‌നങ്ങള്‍ നേടുവാന്‍ ആയി അയാള്‍ പരിശ്രമിക്കുന്നു.എന്നാല്‍ ഏതൊരു സാധാരണക്കാരനെ പോലെയും മാസ ശമ്പളത്തില്‍ ആശ്രയിക്കുന്ന അയാള്‍ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്നു.ജീവനക്കാരുടെ ശമ്പളം ഒന്നും കൂട്ടാതെ സ്വന്തം ശമ്പളം കൂട്ടുന്ന മാനേജര്‍ ഒക്കെ അയാളുടെ ദുരിതം കൂട്ടുന്നു.എന്നാല്‍ ഒരു ദിവസം ബാങ്കില്‍ നിന്നും വന്നതാണെന്ന് പറഞ്ഞ ഒരു ഫോണ്‍ കോളില്‍ അയാളുടെ സ്വകാര്യമായ ചില വിവരങ്ങള്‍ ചോരുന്നു.അമേരിക്കയുടെ മറ്റൊരു  ഭാഗത്ത്‌ അയാളുടെ പേരില്‍ മറ്റൊരാള്‍ രൂപം കൊള്ളുകയായിരുന്നു.ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും അയാള്‍ പോലും അറിയാതെ പണം പോകുന്നു.ചെയ്യാത്ത കുറ്റത്തിന് പോലീസ് കേസുകള്‍ ഉണ്ടാകുന്നു.പുതുതായി ലഭിച്ച സ്വപ്നതുല്യമായ ജോലിക്ക് പോലും ഭീഷണി ഉണ്ടാകുന്നു.

  സാന്‍ഡിയ്ക്ക് തന്‍റെ നിരപരാധിത്വം തെളിയിച്ചേ തീരൂ.അതിനു അയാള്‍ ഒരു യാത്ര തുടങ്ങുന്നു.അയാള്‍ തന്‍റെ വ്യക്തിത്വം മോഷ്ട്ടിച്ച ആളെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.മെലിസ മക്കാര്‍ത്തി,ജേസന്‍ ബേറ്റ് മാന്‍ എന്നിവര്‍ ഒറിജിനലും അപര വ്യക്തിത്വവും ആയി അഭിനയിച്ച ചിത്രം ബോക്സോഫീസ് വിജയം നേടിയിരുന്നു ചെറിയ ബജറ്റില്‍ നിന്ന് കൊണ്ട്.കുറച്ചു തമാശകള്‍ ഒക്കെ ഉള്ള പ്രവചിക്കാവുന്ന ക്ലൈമാക്സും  ഉള്ള ഒരു സാധാരണ  കൊച്ചു ചിത്രം ആണ് Identity Thief.കുറച്ചു സ്നാക്സ് ഒക്കെ മുന്നില്‍ വച്ച്  കണ്ടു  കൊണ്ടിരിക്കാവുന്ന രസകരമായ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)

562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980),|Action|Adventure|Fantasy|,Dir:-Irvin Kershner,Dir:-Mark Hamill, Harrison Ford, Carrie Fisher .

   ആദ്യ  ഭാഗത്തില്‍ സാമ്രാജ്യത്തിന്‍റെ എതിരെ ഉള്ള കലാപത്തില്‍ സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കേണ്ടി വന്ന ലൂക്കും ഹാനും ഇപ്പോള്‍ കലാപകാരികളുടെ കൂട്ടത്തിലെ പ്രമൂഖര്‍ ആണ് ഇപ്പോള്‍.കലാപകാരികള്‍ ഇപ്പോള്‍ ഡെത്ത് സ്റ്റാറിന്റെ നശീകരണത്തിന് ശേഷം ഹോത്ത് എന്ന തണുത്ത ഗ്രഹത്തില്‍ ആണ് താമസം.എങ്ങും മഞ്ഞു മൂടി കിടക്കുന്ന ഹോത്തില്‍ അവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡാര്‍ത് വേദറുടെ നേതൃത്വത്തില്‍ കലാപകാരികളുടെ നശീകരണത്തിനായി ശ്രമിക്കുന്നു.

    ഒരു ദിവസം ലുക്ക്‌ അപകടത്തില്‍ പെടുന്നു.ആ സമയം ലൂക്കിന് ഒബി വാന്‍  വന്നു അവന്റെ പരിശീലനം തുടരണം എന്ന് പറയുന്നതായി  തോന്നി.ലൂകിനെ അന്വേഷിച്ചു ഹാന്‍  വരുന്നു.ഹാനിന്റെ തലയ്ക്ക് ഇട്ടിരുന്ന വില കൂടിയത് അറിഞ്ഞു തന്‍റെ  കടം തീര്‍ക്കാന്‍ ആയി ഹാന്‍ ച്യൂയിയയൂം കൂട്ടി തിരികെ പോകാന്‍ ഒരുങ്ങുന്ന സമയത്തായിരുന്നു ഈ സംഭവം.ഹാന്‍ ലൂക്കിനെയും രക്ഷിച്ചു അവരുടെ സങ്കേതത്തില്‍ എത്തുന്നു.അപ്പോള്‍ പുതിയ ആക്രമണവും ആയി ഡാര്‍ത് വേദര്‍ കലാപകാരികളെ ആക്രമിക്കുന്നു.അവര്‍ അവിടെ നിന്നും പാലായനം ചെയ്യുന്നു.ഹാന്‍ ലിയയെയും സംഘത്തെയും രക്ഷിക്കാനായി യാത്ര തുടരുന്നു.ലുക്ക്‌ തന്റെ ജെഡി പരിശീലനം തുടരാനും

  ഹാനിനും ലൂക്കിനും തങ്ങളുടെ ശ്രമങ്ങളില്‍ എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ ബാക്കി.അക്കാദമി പുരസ്ക്കാരങ്ങളില്‍ മികച്ച ശബ്ദ ലേഖനത്തിന് ഈ ചിത്രം അര്‍ഹമായിരുന്നു.സ്റ്റാര്‍ വാര്‍ ഫ്രാഞ്ചൈസിയുടെ സിനിമകള്‍ വീണ്ടും തുടര്‍ന്നൂ..തുടര്‍ന്ന്  കൊണ്ടിരിക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം 2015 ല്‍ പോലും ചിത്രത്തിന് ഉള്ള ആരാധകര്‍ അതിനു അടിവരയിടുന്നു.

More movie suggestions @www.movieholicviews.blogspot.com

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)

561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977),|Action|Adventure|Fantasy|,Dir:-George Lucas,*ing:-Mark Hamill, Harrison Ford, Carrie Fisher

     ശക്തമായ ഏകാധിപത്യ വ്യവസ്ഥയോട് പൊരുതുന്ന ഒരു കൂട്ടം കലാപകാരികള്‍.നിരന്തരമായ കലാപങ്ങള്‍ ചുറ്റും ഉള്ള എന്തിനെയും നശിപ്പിക്കാന്‍ ഉള്ള കഴിവ് നേടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കും.ജോര്‍ജ് ലൂക്കാസിന്റെ എക്കാലത്തെയും മികച്ച പരമ്പരയായ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിന്‍റെ മൂല കഥ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ പരിചിതം ആണ്.ലോക ജനത അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ഒരു വിധം രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്നത്‌ സാങ്കല്‍പ്പികമായ ഗ്രഹങ്ങള്‍ തമ്മില്‍ ഉള്ള അധികാരത്തിന്‍റെ കാവലാളാകാന്‍ ഉള്ള യുദ്ധം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ആദ്യ ചിത്രം ഇവിടെ തുടങ്ങുന്നു.

  അക്കാദമി പുരസ്ക്കാര വേദിയില്‍ പത്തു നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രം അതില്‍ ആറെണ്ണം നേടുകയും ഉണ്ടായി.മികച്ച കലാസംവിധാനം,വസ്ത്രാലങ്കാരം,ശബ്ദലേഖനം,എഡിറ്റിംഗ്,വിഷ്വല്‍ എഫക്ട്സ് എന്നീ സാങ്കേതിക വിഭാഗങ്ങളിലും സംഗീതം എന്നിവയിലും ആണ് ചിത്രം ആ വര്‍ഷത്തെ ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ തരംഗം ആയി മാറിയത്.തലമുറകള്‍ പിന്നീട് ഈ ചിത്രത്തെ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രമായി മാറ്റി.36 വര്‍ഷങ്ങള്‍ക്കു അപ്പുറം 2013 ല്‍ പോലും ചിത്രം അമേരിക്കയിലും കാനഡയിലും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി കണക്കു കൂട്ടലുകളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

  Death Star എന്ന ഗലക്ട്ടിക് സാമ്രാജ്യത്തിന്റെ Space Station അതീവ ശക്തം ആണ്.മറ്റുള്ള ഗ്രഹങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയ അത് പഴയ ജെഡി ആയിരുന്ന Lord Darth Vander ന്‍റെ മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.അതിനെതിരെ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ സഹായിക്കുന്നത് ലിയ രാജകുമാരി ആണ്.അക്വില എന്ന ഗ്രഹത്തിലെ രാജകുമാരി ആയ ലിയ സാമ്രാജ്യ ശക്തികളുടെ പിടിയില്‍ അകപ്പെടുന്നു.ഡെത്ത് സ്റ്റാറിന്റെ രൂപകല്‍പ്പന അറിയാവുന്ന കുഞ്ഞന്‍ റോബോട്ട് R2-D2, അതിന്‍റെ ഭാഷ മനസ്സിലാക്കി അവതരിപ്പിക്കുന്ന C-3PO എന്നിവ അവിടെ നിന്നും രക്ഷപ്പെടുന്നു.ഈ സമയം കലാപകാരികള്‍ക്ക് പുതിയൊരു കൂട്ട് ലഭിക്കുന്നു.ലുക്ക്‌ സ്കൈ വാക്കര്‍.ലുക്ക്‌ എങ്ങനെ അവരുടെ ഒപ്പം എത്തി എന്നും അവരുടെ ശ്രമങ്ങളില്‍ എങ്ങനെ അവന്‍ പങ്കാളി ആയി എന്നതും ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.Motion Control Photography ഉപയോഗിച്ച് ചെയ്ത ഇതിലെ ഗ്രാഫിക്സ് ഒക്കെ ഇന്നത്തെ തലമുറയ്ക്ക് കൗതുകം ആയി തോന്നാമെങ്കിലും അന്നത്തെ തലമുറയ്ക്ക് ഒരു വിസ്മയം ആയിരുന്നു ഈ ചിത്രം.ഇന്നും സ്റ്റാര്‍ വാര്‍സ് ഒരു തരംഗം ആയി പുതിയ ഭാഗം തിയറ്ററുകളില്‍ വരുമ്പോഴും അതിനെല്ലാം തുടക്കം ഇവിടെ നിന്നും ആയിരുന്നു.ഐതിഹാസികം ആയ തുടക്കം.Star Wars:Episode IV:A New Hope.

More movie suggestions @www.movieholicviews.blogspot.com

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)

  മോഷണം പ്രമേയം ആയി വന്ന രണ്ടു ചിത്രങ്ങള്‍ ആയിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല,കോഹിനൂര്‍ എന്നിവ.മോഷണക്കലയെ കുറിച്ചൊക്കെ ആധികാരികം എന്ന് “തോന്നിക്കുന്ന”  രീതിയില്‍(അതാണോ മോഷണക്കല എന്നത് കൊണ്ട് മനസ്സിലാകാത്തത് കൊണ്ടാണ് “തോന്നിക്കുന്ന” എന്ന വാക്ക് ഉപയോഗിച്ചത്) ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ പകുതി അവതരിപ്പിച്ചത്.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്‌,സുധീര്‍ കരമന,അജൂ വര്‍ഗീസ്‌  എന്നിവരൊക്കെ ഇന്നത്തെ  മലയാള സിനിമയുടെ അവിഭാജ്യ  ഘടകം ആണെന്ന് അടിവരയിടുന്നു അവരുടെ ചിത്രത്തിലെ പ്രകടനങ്ങള്‍.മോശമായി ഒന്നും തോന്നിയില്ല.ചെമ്പന്‍ വിനോദ് ഒക്കെ പക്കാ ഗ്രാമീണനായ കള്ളന്‍ ആയി ജീവിച്ചു എന്ന് പറയാം.ചെമ്പന്‍ വിനോദ് തന്റേതായൊരു ശൈലിയിലൂടെ നല്ല അഭിനയ പ്രകടനത്തോടെ സിനിമയുടെ മുഖ്യ ഭാഗം ആയി ആദ്യ പകുതിയില്‍.

സസ്പന്‍സ്,ട്വിസ്റ്റ് എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന ഇന്നത്തെ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ അവസാനം അത്യാവശ്യം വിശ്വസനീയം ആയ ട്വിസ്റ്റ് ഒക്കെ കൊടുത്ത് സിനിമ അവസാനിപ്പിക്കുന്നു.സിനിമയില്‍ ലോജിക് നോക്കുന്നത് ശരി അല്ലെങ്കിലും അവസാനം ഈ കൊച്ചു ചിത്രം തരക്കേടില്ലാതെ അവസാനിപ്പിച്ചു.ശരാശരി വിജയം ആയിരുന്നു ഈ ചിത്രം എന്ന് കേട്ടിരുന്നു.ഒരു പക്ഷെ കുറച്ചു കൂടി പരസ്യം ചെയ്തിരുന്നെങ്കില്‍ ഈ ചിത്രം മികച്ച വിജയം ആകാന്‍ സാധ്യത ഉണ്ടായിരുന്നു എന്ന്  തോന്നി.

   കോഹിനൂര്‍-കള്ളന്മാരുടെ വേറെ ഒരു സിനിമ.എന്നാല്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയുള്ള “നൊസ്റ്റാള്‍ജിയ”ട്രെന്റിനെ കൂട്ട് പിടിച്ചാണ്.എണ്‍പതുകളുടെ  അവസാനം സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന മമ്മൂട്ടി-മോഹന്‍ലാല്‍  ദ്വയങ്ങളുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ ഒക്കെ പശ്ചാത്തലത്തില്‍ പലപ്പോഴായി പ്രേക്ഷകനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.ചെമ്പന്‍  വിനോദ്,വിനയ് ഫോര്‍ട്ട്‌,സുധീര്‍ കരമന,അജൂ വര്‍ഗീസ്‌  എന്നിവര്‍ ഈ ചിത്രത്തിലും നല്ല പ്രകടനം കാഴ്ച വച്ചു.നായകനായി  വന്ന ആസിഫ് അലി,ഇന്ദ്രജിത്ത് എന്നിവരും മോശം ആക്കിയില്ല.ട്വിസ്റ്റ്,പിന്നെ ട്വിസ്റ്റ്,പിന്നെയും ട്വിസ്റ്റ്,ധാ!! വീണ്ടും ട്വിസ്റ്റ് എന്ന രീതിയില്‍ ആയിരുന്നു ചിത്രം അവതരിപ്പിച്ചത്.പക്ഷേ ആ ട്വിസ്റ്റ് ഒക്കെ ത്രില്ലിംഗ് ആയി അധികം തോന്നിയില്ല.ഒരു പക്ഷെ ചേരുന്ന ഒരു പശ്ചാത്തല സംഗീതം  ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അതിനൊക്കെ ഒരു “ശക്തി മരുന്ന്” ആയേനെ എന്ന് കരുതി.മൊത്തത്തില്‍ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമായി തോന്നി കോഹിനൂര്‍.

More movie suggestions @www.movieholicviews.blogspot.com

559.THE CABIN IN THE WOODS(ENGLISH,2012)

559.THE CABIN IN THE WOODS(ENGLISH,2012),|Thriller|Mystery|,Dir:-Drew Goddard,*ing:-Kristen Connolly, Chris Hemsworth, Anna Hutchison.

   THE CABIN IN THE WOODS  എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക Wrong turn ഒക്കെ പോലെ ഉള്ള ഒരു Slasher സിനിമ  എന്നായിരിക്കും.Wrong turn മാത്രമല്ല സ്ഥിരമായി ഹോളിവുഡ് ഹൊറര്‍ സിനിമകളുടെ തീം ആണ് ഇത്.ഒരു പക്ഷെ പറഞ്ഞു പഴകി പോയ ഒരു തീം.എന്നാല്‍ ഈ  പഴകിയ തീം വച്ച് ഈ ചിത്രം ഹൊറര്‍/കള്‍ട്ട് പടത്തിന്റെ നിലവാരത്തിലേക്ക് ഒരു പരിധി വരെ എത്തുകയാണ് ചെയ്തത്.എന്തായിരിക്കും അതിനു കാരണം?ഒരു പക്ഷെ ഈ ഹൊറര്‍ ചിത്രം ഒളിപ്പിച്ചു വച്ച ചില കാര്യങ്ങള്‍ ആകാം.

  ഒരു Slasher ചിത്രത്തില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?ഭയാനകമായ രംഗങ്ങളും പിന്നെ വെള്ളം ചീറ്റുന്നത് പോലെ ഒഴുകുന്ന രക്തവും ആണ്.ഈ ചിത്രത്തിലും അങ്ങനെ ഒക്കെ തന്നെ ഉണ്ട്.എന്നാല്‍ പലരും പല രീതിയില്‍ വ്യാഖ്യാനം നല്‍കിയ ഈ ചിത്രത്തില്‍ ഞാന്‍ കണ്ടത് ചിത്രത്തിലെ മുഖ്യമായ രണ്ടു സന്ദര്‍ഭങ്ങള്‍ അതില്‍ ഒന്നില്‍ കള്ളത്തരം ആണ് എന്നുള്ളതാണ്.ഒരു ഹൊറര്‍ സിനിമയില്‍ അവശേഷിപ്പിക്കുന്ന അപൂര്‍വമായ കഥാഗതി.പറഞ്ഞു വരുന്നത് കഥ അവതരിപ്പിച്ച രീതി അല്ല.എന്നാല്‍ അതില്‍ നിന്നും മാറി പ്രേക്ഷകന്റെ മുന്നില്‍ അവസാനം സ്പൂണ്‍ ഫീഡിംഗ് ആയി ഒരു കഥ ഇട്ടു കൊടുക്കുകയും എന്നാല്‍ ആ സ്പൂണ്‍ ഫീഡിംഗ് ന്യായമായും പ്രേക്ഷകന്‍ സ്വന്തം ആക്കുകയുള്ളൂ.ചിത്രത്തില്‍ അത് വരെ അവതരിപ്പിച്ചത് അപ്രസക്തം ആവുകയും ചെയ്യും.ആ രീതിയില്‍ ചിത്രത്തിന്റെ അവസാനം വലിയ ഒരു കള്ളം ആണ്.

   ചിത്രത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ പലതും ഉറക്കത്തിലെ ദു:സ്വപ്‌നങ്ങള്‍ ആണ്.ഒരു പക്ഷെ ജപ്പാനില്‍ നടക്കുന്ന സംഭവങ്ങള്‍ ഒക്കെ ചേര്‍ത്ത് വായിക്കണം ഈ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം എത്താന്‍.ഇത്തരത്തില്‍ ഉള്ള അപഗ്രഥനം ഒന്നും ഇല്ലെങ്കില്‍ ഈ ചിത്രം ഇളക്കക്കാരി ആയ ഒരു പെണ്‍ക്കുട്ടി അവളുടെ സുഹൃത്തും കാമുകനും പിന്നെ മറ്റു രണ്ടു സുഹൃത്തുക്കളുടെയും ഒപ്പം വിനോദ യാത്രയ്ക്ക് പോയി അപകടം വരുത്തി വയ്ക്കുന്ന ഒരു സാധാരണ കഥ മാത്രം ആയി അവശേഷിക്കും.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കള്ളത്തരം ഉണ്ടെന്നും ഒരു സത്യം ഉണ്ടെന്നും വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.ആ കഥ അവതരണ രീതി നോക്കുമ്പോള്‍ ചിത്രം ഏതു genre  ആണെന്ന്  പോലും സംശയം ഉണ്ടാവുക സ്വാഭാവികം.

More movie suggestions @www.movieholicviews.blogspot.com

558.NARC(ENGLISH,2002)

558.NARC(ENGLISH,2002),|Crime|Mystery|,Dir:-Joe Carnahan,*ing:-Ray Liotta, Jason Patric, Chi McBride .

  പലപ്പോഴും സിനിമകള്‍ക്ക്‌ വിഷയം ആയിട്ടുള്ള തീം ആണ് അധോലോക-പോലീസ് ബന്ധം.മയക്കുമരുന്ന്  മാഫിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് പലപ്പോഴും ഉപയോഗിക്കുന്ന വഴി ആണ് അവരുടെ ഇടയിലേക്ക് രഹസ്യമായി ഇറക്കി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവരെ പോലെ പെരുമാറുക എന്നതാണ് ഈ ജോലിയിലെ പ്രധാന പ്രശ്നം.പ്രത്യേകിച്ചും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അത് ഉപയോഗിച്ച് തുടങ്ങുക മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകഎന്നത് വരെ അതില്‍ ഉള്‍പ്പെടുന്നു.

  ചിലര്‍ അത്തരം അവസ്ഥയില്‍ പോലും കേസിനായുള്ളത് കണ്ടെത്താന്‍ ശ്രമിക്കുബോള്‍ മറ്റു ചിലര്‍ പുതുതായി ലഭിച്ച ജീവിതത്തിലെ സ്വാതന്ത്ര്യം ആണ് അനുഭവിക്കുന്നത്.അധോലോകത്തില്‍ കടന്നു പറ്റിയ നിക്ക് ടെലിസ് എന്നാല്‍ പിന്നീട് അയാള്‍ ആരാണ് എന്നുള്ള വിവരം പുറത്തു ആകും എന്ന് വന്നപ്പോള്‍ നടന്ന ആക്രമണത്തില്‍ ഗര്‍ഭിണി ആയ ഒരു സ്ത്രീയ്ക്ക് അപകടം സംഭവിക്കുകയും ആ കുട്ടി മരിച്ചു പോവുകയും ചെയ്യുന്നു.ഒളിവുജീവിതം  ജീവിതം അവസാനിപ്പിച്ച്‌ വീണ്ടും പോലീസ് എത്തിയെങ്കിലും അന്നത്തെ അപകടം ഔദ്യോഗികമായി നിക്കിനെ പിന്തുടരുന്നു.

   നിക്കിന് ആ സമയത്താണ് ഒരു കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പോലീസില്‍ നിന്നും ആവശ്യം ഉയരുന്നത്.മൈക്കില്‍ കാല്‍വസ്  എന്ന പോലീസുകാരന്‍ നിക്കിനെ പോലെ തന്നെ മയക്കു മരുന്ന് മാഫിയയുടെ ഉള്ളില്‍ കടന്നിരുന്നു.എന്നാല്‍ പിന്നീട് അയാള്‍ കൊല്ലപ്പെടുന്നു.അയാളുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാന്‍ നടന്ന ഹെന്രി ഓക്ക് എന്ന പോലീസുകാരനെ നിക്ക് അവിടെ വച്ച് പരിചയപ്പെടുന്നു.കേസ് അന്വേഷിക്കാന്‍ നിക്ക് രണ്ടു ഉപാധികള്‍ മുന്നോട്ടു വച്ചു.1)കേസ് അന്വേഷണം കഴിയുമ്പോള്‍ നിക്കിന് ഓഫീസില്‍ ഒരു ഡസ്ക് വേണം. 2)കേസ് അന്വേഷണത്തില്‍ കൂട്ടായി ഒട്ടും പരിചയം ഇല്ലാത്ത പ്രത്യക സ്വഭാവം ഉള്ള ദേഷ്യക്കാരന്‍ ആയ ഹെന്രിയും വേണം എന്നതായിരുന്നു അത്.പ്രതീക്ഷിക്കുന്നതില്‍ നിന്നും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്.മിസ്റ്ററി ചിത്രം എന്ന നിലയില്‍ ഉള്ള മികവിനെക്കാളും ക്രൈം ചിത്രം എന്ന നിലയില്‍ നല്ല നിലവാരം ഈ ചിത്രം കാത്തു സൂക്ഷിച്ചു.

More movie suggestions @www.movieholicviews.blogspot.com

   

557.RUNNING TURTLE(KOREAN.2009)

557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho.

   പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍  ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കി ജീവിക്കുകയും അതെ സമയം തനിക്കു കിട്ടിയ ജീവിതത്തെ ശപിക്കുകയും ചെയ്യുന്നു.അവര്‍ ഇപ്പോഴും പില്‍ സിയോംഗും ആയി വഴക്കിലും ആണ്.

   അയാള്‍ സ്ഥിരം പോകുന്ന ബാറിലെ ജോലിക്കാരിയുടെ കാമുകന്‍ ആണ് പിടിക്കിട്ടാപ്പുള്ളി ആയ സോംഗ് കി ടെ.അവിടത്തെ അധോലോകം ഒക്കെ ആയി ബന്ധം ഉണ്ടായിരുന്ന പില്‍ സിയോംഗ് പണത്തിനായി പലതും അവര്‍ക്ക് ചെയ്തു കൊടുത്തിരുന്നു.ഒരു ദിവസം ഭാര്യയുടെ അക്കൌണ്ടില്‍ നിന്നും പണം അവരറിയാതെ എടുത്തു അത് ഒരു കാളപ്പോരില്‍ പില്‍ സിയോംഗ് പന്തയം വയ്ക്കുന്നു.എന്നാല്‍ അപ്രതീക്ഷിതം ആയി അതില്‍ വിജയിച്ച അയാള്‍ക്ക്‌ വലിയൊരു തുക ലഭിക്കുന്നു.എന്നാല്‍ ആതുക തട്ടി എടുക്കാന്‍ മറ്റൊരാള്‍ വരുന്നു.

  ഒരു പക്ഷെ അലസമായി ഒരു പ്രയോജനവും ഇല്ലാതെ പോകുമായിരുന്ന ഒരു പോലീസുകാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ അയാളുടെ ഇടപ്പെടലിനു സാധിക്കുന്നു.ജീവിതത്തില്‍ പരാജയപ്പെട്ട ആള്‍ എന്നാല്‍ അത് വിദഗ്ധമായി മറച്ചു പിടിച്ചു സ്വന്തമായി ജീവിക്കുന്നു.എന്നാല്‍ അയാള്‍ കെട്ടിപ്പെടുത്തിയ ആ വലിയ നുണയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അയാളും നായകന്‍ ആകാന്‍ ശ്രമിക്കുന്നു.പില്‍ സിയോംഗിനു മുന്നോട്ടുള്ള ജീവിതം നോക്കി കാണുവാന്‍ ആ ശക്തി ആവശ്യവും ആയിരുന്നു.കുറച്ചു തമാശകള്‍ ഉള്ള ഒരു കൊച്ചു കൊറിയന്‍ വിജയ ചിത്രം ആണ് Running Turtle.

More movie suggestions  @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started