532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.

  ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!

   മാര്‍വല്‍ കഥാപാത്രം ആയ സ്കോട്ട് ലാംഗ് മുഖ്യ കഥാപാത്രം ആയാണ് ഈ ചിത്രത്തില്‍ വരുന്നത്.ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ  ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം എന്നാല്‍ പിന്നീട് തന്‍റെ  കണ്ടു പിടുത്തത്തിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മനുഷ്യ രാശിയില്‍ നിന്നും അത് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാര്‍ഥി ഡാരന്‍ ക്രോസ് ആ രഹസ്യം എന്താണെന്ന് മനസ്സിലാകുകയും അത് പുന:നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

  സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒരു മോഷണ ശ്രമത്തിനു ജയിലില്‍ എത്തി.തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു സ്കോട്ട്.കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക്‌ ജോലികള്‍ ചെയ്യുന്നതിനും തടസ്സം ആയി.ഈ അവസരത്തില്‍ ആണ് സുഹൃത്തിന്‍റെ നിര്‍ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ട്ടിക്കാന്‍ ആയി സ്ക്കോട്ട് തീരുമാനിക്കുന്നത്.ആ തീരുമാനം സ്ക്കൊട്ടിന്റെ ജീവിതത്തില്‍ നിര്‍ണായകം ആകുന്നു.Ant-Man ന്റെ കഥ ഇവിടെ നിന്നും തുടങ്ങുന്നു.സാധാരണക്കാരന്‍ എന്ന ലേബല്‍  ഉള്ള പോള്‍ റഡ് ഈ കഥാപാത്രം ചെയ്തപ്പോള്‍ ഈ സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് തോന്നി.കാരണം “സാധാരണക്കാരന്‍ ആയ അമാനുഷിക കഥാപാത്രം” ആയിരുന്നു Ant-Man.എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല . ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ല റിലീസ് ആകുന്നുണ്ട്.അതിനായി കാത്തിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

531.NO ESCAPE(ENGLISH,2015)

531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.

   ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്.”Survival of the Fittest” പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും  “Fittest” ആകുന്നതു  നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടം ആണ്.കാരണം ഈ രക്ഷപ്പെടലുകള്‍ തരുന്ന ത്രില്‍ ആകും.

  ഇനി ചിത്രത്തിലേക്ക് പേര് ഏതാണ് എന്ന് പറയാത്ത ഒരു മൂന്നാം/നാലാം ലോക രാജ്യത്തേക്ക് എന്‍ജിനീയര്‍ ആയ ജാക്ക് അയാളുടെ കുടുംബവും ആയി പോകുന്നു.സ്ഥിരം കോമഡി റോളുകള്‍ ചെയ്യുന്ന ഓവന്‍ വില്‍സന്റെ വേറിട്ട ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ജാക്ക്.  ആ രാജ്യത്തിലെ പുതിയ ഒരു പ്രോജക്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുടെ ആളായാണ് ജാക്ക് പോകുന്നത്.ജാക്കും കുടുംബവും എയര്‍പ്പോര്‍ട്ടില്‍ വച്ച് ഹമ്മണ്ട് എന്ന ബ്രിട്ടീഷുകാരനെ  പരിചയപ്പെടുന്നു.നേരത്തെ അവരെ ഹോട്ടലിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ ഡ്രൈവര്‍ വരാത്തത് കൊണ്ട് അവര്‍ അയാളുടെ സഹായത്തോടെ ഹോട്ടലില്‍ എത്തുന്നു.

  ആ രാജ്യത്ത് അവര്‍ എത്തിയത് മുതല്‍ എന്തോ ഒരു പന്തികേട്‌ അവര്‍ക്ക് തോന്നിയിരുന്നു.ഇന്റര്‍നെറ്റ്‌,ഫോണ്‍,പത്രം എന്നിവയൊന്നും കിട്ടുന്നില്ലായിരുന്നു.മൂന്നാം ലോക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണം ആണെന്ന് അവര്‍ കരുതി.എന്നാല്‍ അവിടെ തീര്‍ത്തും അപകടകരമായ ഒരു അന്തരീക്ഷം നില നിന്നിരുന്നു.അത് ജാക്കിനും കുടുംബത്തിനും ഒപ്പം ജാക്കിനെ പോലെ ഉള്ള പലരുടെയും ജീവന് ആപത്തും ആയിരുന്നു.അതില്‍ നിന്നും ജാക്കിനും കുടുംബത്തിനും രക്ഷപ്പെടണമായിരുന്നു.ഒപ്പം ഭാര്യയും രണ്ടു പെണ്‍കുട്ടികളും.അവരുടെ അതിജീവനത്തിന്റെ കഥയാണ് ബാക്കി ചിത്രം.ചിത്രത്തിന്‍റെ അവസാനം ഒരു അതി മാരക മാസ് സീന്‍ ഉണ്ട്.അത് നന്നായി ഇഷ്ടപ്പെട്ടൂ.ഒരു പക്ഷേ ബഹുരാഷ്ട്ര കമ്പനിക വിഭാവനം ചെയ്യുന്ന പ്രോജക്ട്ടുകള്‍ക്ക് എതിരെ ഇടയ്ക്ക് മനുഷ്യര്‍ പ്രതികരിക്കും എന്നതും ഈ ചിത്രം സൂചന നല്‍കുന്നുണ്ട്.തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു No Escape.

More movie suggestions @www.movieholicviews.blogspot.com

530.ASSASSINATION(KOREAN,2015)

530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee.

  1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായി പോരാടിയ കുറച്ചു ആളുകളുടെ കഥ,

   “മാമൊരു” എന്ന ജാപ്പനീസ് ഗവര്‍ണറെ വധിക്കാനായി ഒരു സംഘം 1930 കളില്‍ രൂപപ്പെടുന്നു.വളരെയധികം സാധ്യതകള്‍ ആ കൊലപാതകം നടത്താനായി അവര്‍ തിരഞ്ഞെടുക്കുന്നു.അതിനായി ഒരു സംഘം രൂപീകരിക്കുന്നു.കൊറിയയുടെ സ്വാതന്ത്ര്യം വളരെയധികം ആഗ്രഹിക്കുന്ന ആളാണ്‌  ഒക് യൂന്‍ എന്ന പെണ്‍ക്കുട്ടി. അപകടകാരിയായ ഷാര്‍പ്-ഷൂട്ടര്‍ ആയിരുന്നു അവള്‍ .അവളെ ഈ സംഘത്തിലേക്ക് കൊണ്ട് വരുന്നത് സിയോക് ജിന്‍ ആയിരുന്നു.സിയോക് ജിന്നിന് ഈ ഉദ്യമത്തില്‍ അയാളുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.സോകാസ്പ്പോ,ടിയോക്-സാം എന്നിവരും അവളുടെ ആ സംഘത്തില്‍ ഉണ്ടായിരുന്നു.

  എന്നാല്‍ ഇതേ സമയം ഈ സംഘത്തെ നശിപ്പിക്കാന്‍ ആയി മറ്റൊരു സംഘവും പ്രവൃത്തിക്കുന്നുണ്ടായിരുന്നു.ഒക് യൂന്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ അവള്‍ അറിയാതെ പോയ അവളുടെ ഒരു ഭൂതക്കാലം  കൂടി ഉണ്ടായിരുന്നു.സ്വന്തം രാജ്യത്തെ ചതിക്കാന്‍ കൂട്ട് നിന്ന ഒരാളും ആയുള്ള അവളുടെ ബന്ധം.അവളുടെ ഭൂതക്കാലം  അവളെ പിന്തുടരുമ്പോള്‍ അവളുടെ ഉദ്യമം അവള്‍ പ്രതീക്ഷിച്ചതിലും കഠിനം ആകുന്നു.ആദ്യ കുറച്ചു സമയം ചിത്രം തുടങ്ങുമ്പോള്‍ ഒരു ചരിത്ര സിനിമയായി മാത്രം അവതരിപ്പിക്കും എന്ന് തോന്നിയെങ്കിലും പിന്നീട് ചിത്രം അതി വേഗത്തില്‍ മാറി മറിയുന്ന സന്ദര്‍ഭങ്ങള്‍ കൊണ്ട് നല്ലൊരു ത്രില്ലര്‍ ആയി മാറി.ഒരു കൊറിയന്‍ ക്ലാസിക്കല്‍-ത്രില്ലര്‍ എന്ന് പറയാം.

More movie suggestions @www.movieholicviews.blogspot.com

529.CARANCHO(SPANISH,2010)

529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber .

  അര്‍ജന്റീനയില്‍ റോഡ്‌ അപകടങ്ങള്‍ കൂടുന്നു.വര്ഷം  തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുക വാങ്ങി എടുക്കാന്‍ സഹായിക്കുന്നു.ആദ്യം കേള്‍ക്കുമ്പോള്‍ സഹായം എന്ന തോന്നല്‍ ഉണ്ടാകും എങ്കിലും ഇതിനു പുറകില്‍ ചില കള്ളക്കളികള്‍ ഉണ്ട്.

  അപകട സ്ഥലങ്ങളില്‍ ഒരു പ്രാപ്പിടയനെ പോലെ അപകടം നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ആദ്യം എത്തി ചേരുമായിരുന്നു.അയാള്‍ക്ക്‌ അതിനു തന്‍റേതായ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു.ഇന്‍ഷുറന്‍സ് തുക അപകടത്തില്‍പ്പെട്ട ആള്‍ക്ക് ലഭിക്കുമ്പോഴും അതിലും കള്ളക്കളികള്‍ നടന്നിരുന്നു.എന്നാല്‍ ഇതിലും ഭീകരം ആയിരുന്നു  സഹായം എന്ന വ്യാജേന അവരെ സമീപിക്കുന്ന  ആളുകളുടെ പ്രവൃത്തി.ശരിക്കും ഒരു മാഫിയ പോലെ ഉള്ള പ്രവര്‍ത്തനം ആയിരുന്നു അവര്‍ അവലംബിച്ചിരുന്നത്.അങ്ങനെ ഒരു അപകട സ്ഥലത്ത് വച്ചാണ് സോസ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ലുയാന്‍ എന്ന ഡോക്റ്ററെ പരിചയപ്പെടുനത്.

  അവരുടെ ബന്ധം മുറുകെ സോസയുടെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയ സംഭവങ്ങള്‍ ഉണ്ടാകുന്നു.ജീവിതത്തില്‍ ഒരു മാറ്റം വരണം എന്ന ആഗ്രഹത്തില്‍ പ്രവൃത്തിച്ച സോസയുടെ ജീവന്‍ തന്നെ അപകടത്തില്‍ ആകുന്നു.എന്തായിരുന്നു ആ സംഭവം?മാഫിയയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വിദേശ ഭാഷ ചിത്രങ്ങള്‍ക്കായുള്ള നോമിനേഷന്‍ 83 ആം അക്കാദമി പുരസ്ക്കാരങ്ങളില്‍  അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ഈ ചിത്രത്തിനായിരുന്നു.

More movie suggestions @www.movieholicviews.blogspot.com

528.KARTHIKEYA(TELUGU,2014)

528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth

   വിശ്വാസം മനസ്സിന്  ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍  ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം.

  തെലുങ്ക്‌./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളും എല്ലാം മുഴച്ചു നിന്ന് ചിത്രത്തില്‍.കാരണം ഒരു പൂര്‍ണമായ ത്രില്ലര്‍/മിസ്റ്ററി ചിത്രം ആകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നിട്ടും .പലപ്പോഴും ത്രില്ലര്‍ element പ്രേക്ഷകന്റെ മുന്നില്‍ വയ്ക്കുമെങ്കിലും കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അതിലെ അതി നിഗൂഡത ഒക്കെ ബലി കഴിപ്പിച്ചു എന്ന് തോന്നുന്നു.എങ്കില്‍ കൂടിയും തരക്കേടില്ലാത്ത രീതിയില്‍ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. പഴയ ഹാപ്പി ഡേയ്സ് കഥാപാത്രം ആയി വന്ന നിഖില്‍ സിദ്ധാര്‍ത് മോശം ആക്കിയില്ല .സ്വാതി കൂടുതല്‍ സുന്ദരി ആയതു പോലെ.തെലുങ്ക്‌ സിനിമയിലെ  പതിവ്മേ നി പ്രദര്‍ശനം ഒക്കെ ഒഴിവാക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ഒരു ക്ഷേത്രവും അതിലെ ഐതിഹ്യങ്ങളെ കുറിച്ചുള്ള വിശ്വാസവും അതിന്‍റെ പിന്നില്‍ ഉള്ള രഹസ്യത്തെയും കുറിച്ച് അറിയാന്‍ അവന്‍ തീരുമാനിക്കുന്നു.അതിലേക്കു നയിച്ച കാര്യങ്ങള്‍ കെട്ടു കഥയെക്കാളും ഭീകരം ആയിരുന്നു.മരണങ്ങള്‍ കാര്‍ന്നു തിന്നുന്ന ആ ഗ്രാമത്തിലേക്ക് കാര്‍ത്തികേയന്‍ ആകസ്മികം ആയി വന്നതാണെങ്കിലും അത് അവിടെ ഉള്ളവര്‍ക്ക് അനുഗ്രഹം ആയി മാറുമോ എന്നതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്.മോശമല്ലാത്ത ഒരു മിസ്റ്ററി.ത്രില്ലര്‍ തെലുങ്ക്‌ ചിത്രം ആണ് കാര്‍ത്തികേയാ.

More movie suggestions @www.movieholicviews.blogspot.com

527.THE MAN FROM U.N.C.L.E(ENGLISH,2015)

527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander

 
   വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് “Spy” (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക്  സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍  പരമ്പരയുടെ ചുവടു പിടിച്ചാണ്  ഗയ് റിച്ചി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സോളോ എന്ന അമേരിക്കന്‍ ചാരന്‍ ആയി വരുന്ന ഹെന്രി കവിലിനെ ഈ ചിത്രത്തില്‍ കണ്ടാലും കോട്ടും സ്യൂട്ടും ഇട്ട ക്ലാര്‍ക്ക് കെന്റ് (Man of  Steel) ആണെന്നെ  തോന്നൂ.Daniel Pemberton നല്‍കിയ സംഗീതം ആയിരുന്നു മറ്റൊരു ഹൈലൈറ്റ്.സീനുകള്‍ക്ക് നല്ല മാച്ച് ഉണ്ടായിരുന്നു.”take You Down” എന്ന ആ ചെസിംഗ് സമയത്തെ പാട്ട്  എത്ര പ്രാവശ്യം ഇപ്പോള്‍ കേട്ടൂ എന്നറിയില്ല .

   ഒരു അന്താരാഷ്ട്ര പ്രശ്നത്തില്‍ ഒരിക്കലും യോജിക്കില്ല എന്ന് കരുതിയ രണ്ടു രാജ്യങ്ങളും അവരുടെ മിടുക്കരായ രണ്ടു ചാരന്മാരും ഒന്നിച്ചു പ്രവൃത്തിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഒരിക്കലും ചേരാത്ത സ്വഭാവം ഉള്ളവരായിരുന്നു സോളോയുടെയും ഇല്യയുടെയും.അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി ആണവര്‍ കണ്ടു മുട്ടുന്നത് തന്നെ.അവുടെ  കഥയുടെ ഭാഗം ആകാന്‍ മെക്കാനിക് ആയിരുന്ന ഗാബി എന്ന സ്ത്രീയും ചേരുന്നു.ജെയിംസ് ബോണ്ട്‌ ശൈലി ആണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.എന്നാല്‍ ഒരിക്കലും മടുപ്പുണ്ടാക്കാത്ത രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

വളരെ വേഗത്തില്‍ കഥ പറഞ്ഞു പോകുന്ന രസകരമായ ഗയ് റിച്ചി ശൈലി ആണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.സ്ഥിരം കഥ ആയിരുന്നു ചിത്രത്തിന്.എങ്കിലും അവതരണ രീതി കൊണ്ട് ചിത്രം എനിക്ക് മികച്ചതായി തോന്നി.

More movie suggestions @www.movieholicviews.blogspot.com

526.5150 RUE DES ORMES(FRENCH,2009)

526.5150 RUE DES ORMES(FRENCH,2009),|Thriller|Drama|,Dir:-Éric Tessier,*ing:-Marc-André Grondin, Normand D’Amour, Sonia Vachon

  കനേഡിയന്‍ സൈക്കോ-ത്രില്ലര്‍ ചിത്രം ആണ് 5150 Rue Des Ormes.ഇതേ പേരില്‍ ഉള്ള പാട്രിക് സെനക്കലിന്റെ  നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.യാനിക്ക് എന്ന യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയില്‍ പ്രവൃതിക്കുക എന്നത്.അവസാനം അവന്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.സിനിമ സ്ക്കൂളില്‍ പഠിക്കാന്‍ ഉള്ള അവസരം അവനു കിട്ടുന്നു.സ്വന്തം വീട്ടില്‍ നിന്നും മാറി ആയിരുന്നു യാനിക്ക് പഠിക്കാന്‍ ചെന്നത്.ആദ്യ ദിവസങ്ങളില്‍ പഠനത്തിന്‍റെ ഭാഗമായി അവന്‍ തന്‍റെ ക്യാമറയും ആയി ഇറങ്ങി.വഴിയില്‍ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കയ്യില്‍ നിന്നും മിട്ടായി തട്ടി  കൊണ്ട് പോകുന്ന യുവാവില്‍ നിന്നും അവളെ സഹായിക്കുന്നു.അവളുടെ അമ്മ യാനിക്കിനോട് നന്ദി പറയുന്നു.

യാനിക്ക് തന്‍റെ ക്യാമറയും ആയി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് അവന്‍റെ സൈക്കിള്‍ നിന്നും അവന്‍ വീഴുന്നു.വിജനമായ ഒരു തെരുവ് ആയിരുന്നു അവിടെ.അടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആരെയും കാണാന്‍ ഇല്ല.RUE DES ORMES എന്ന ആ തെരുവില്‍ അവന്‍ ആകെ കണ്ടത്  ബുയേല്‍ എന്നയാളുടെ വീടായിരുന്നു.യാനിക്കിന്റെ ഫോണും നശിച്ചു  പോയതിനാല്‍ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അയാള്‍ സമ്മതം നല്‍കി യാനിക്കിനോട് വഴിയില്‍ കാത്തു നില്ക്കാന്‍ പറയുന്നു.എന്നാല്‍ യാനിക്കിന്റെ കയ്യിലെ മുറിവ് അവനു കഴുകണമായിരുന്നു.

  ആരെയും വിളിച്ചിട്ട് കാണാതെ ആയപ്പോള്‍ അവന്‍ വീടിന്റെ അകത്തു കയറുന്നു.ഒരു പക്ഷെ യാനിക്ക് എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരിക്കും അത്.സ്വന്തമായി നീതിവ്യവസ്ഥ വച്ചിരിക്കുന്ന ഒരാളെ ആണ് അവന്‍ അവിടെ കാണുന്നത്.അയാളുടെ ഏറ്റവും വലിയ ഭ്രാന്തു ചെസ്സും.കറുത്ത കരുക്കളെ തിന്മയായും വെളുത്ത കരുക്കളെ നന്മയുടെ പ്രതീകം  ആയും കാണുന്ന ആള്‍.ഒരു മികച്ച സൈക്കോ ത്രില്ലര്‍ അവിടെ തുടങ്ങുകയായി.അല്‍പ്പം ഡ്രാമ ആയി തോന്നുന്ന രംഗങ്ങള്‍ പോലും ഭ്രാന്തമായ മനസ്സിന്റെ വേറിട്ട യാത്രകള്‍ ആണെന്ന്  പിന്നീട് ഉള്ള രംഗങ്ങള്‍ കാണിച്ചു തരുന്നു.

More movie suggestions @www.movieholicviews.blogspot.com

525.NAANUM ROWDY DHAAN(TAMIL,2015)

525.NAANUM ROWDY DHAAN(TAMIL,2015),Dir:-Vignesh Shivan,*ing:-Vijay Sethupathi,Parthiban,Nayanthara.

  “പുതുപ്പേട്ടൈ” യില്‍ ധനുഷ് നായകന്‍ ആയി അഭിനയിക്കുമ്പോള്‍ ഗുണ്ടകളില്‍ ഒരാളായി നിന്ന വിജയ്‌ സേതുപതി എന്ന നടനെ ആരും ശ്രദ്ധിച്ചു കാണില്ല.എന്നാല്‍ “നാനും റൌഡി താന്‍” എന്ന ചിത്രം ആകുമ്പോള്‍ അതേ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നായകന്‍ ആയി വിജയ്‌ അഭിനയിക്കുന്നു.ഒരു പക്ഷെ സിനിമ കഥ പോലെ തന്നെ ഒരു സംഭവം ആകും അത്.പറഞ്ഞു വന്നത് വിജയ്‌ സേതുപതി എന്ന നടന്‍റെ വളര്‍ച്ചയെ കുറിച്ചാണ്.പിസ എന്ന ചിത്രത്തിലൂടെ ലഭിച്ച സിനിമ ജീവിതത്തില്‍ ഈ ചിത്രത്തിലൂടെ മുഖ്യധാര നായകന്‍ ആയി മാറുന്നു.നേരത്തെ ഉള്ള ചിത്രങ്ങള്‍ പലതും വ്യത്യസ്ഥതയ്ക്ക് പ്രാമൂഖ്യം കൊടുത്തെങ്കില്‍ ഇത്തവണ ഒരു “നായകന്‍” ആയി തന്നെ അഭിനയിച്ചു.

    റൌഡി ആകുന്നതാണോ  പോലീസ് ആകുന്നതാണോ നല്ലത് എന്ന സംശയം ഉള്ള കുട്ടി ആയിരുന്നു പോണ്ടിച്ചേരിക്കാരന്‍ ആയ പാണ്ടി.അമ്മ പോലീസ് ഉദ്യോഗസ്ഥ.മകനെ പോലീസ് ആക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ പാണ്ടിയുടെ മനസ്സ് ആഗ്രഹിച്ചിരുന്നത് വേറെ ആയിരുന്നു.പാണ്ടി ആ ശ്രമത്തിനിടയില്‍ അമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു.അതിനോടൊപ്പം പാണ്ടി അവന്‍റെ ആഗ്രഹവും.രസകരമായ ഒരു കഥയാണ്‌ ഈ ശ്രമത്തില്‍ അവതരിപ്പിക്കുന്നത്‌.പാണ്ടി, കാദംബരി എന്ന സ്ത്രീയെ ജീവിതത്തില്‍ കണ്ടു മുട്ടുന്നതോടെ ജീവിതം ആകെ മാറുന്നു.

   രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ പാര്‍ഥിപന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.മന്‍സൂര്‍ അലി ഖാന്‍ ,രാജേന്ദ്രന്‍  എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ  അവതരിപ്പിച്ചു.അനിരുധിന്റെ പാട്ടുകളും എല്ലാം കൂടി ആയപ്പോള്‍ നല്ല ഒരു കൊമേര്‍ഷ്യല്‍ Entertainer ആയി  ഈ ചിത്രം.അധികം ഹീറോയിസം ഇല്ലാതെ ഒരു ലിമിറ്റ് വച്ച് ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

 More movie suggestions @www.movieholicviews.blogspot.com

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg,

   സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത്‌ അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍ എന്ന നൂറു വയസ്സുകാരന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് വിധിയുടെ ഈ കളികള്‍ ആയിരുന്നിരിക്കണം.

   തനിക്കു നേരെ ശബ്ദം ഉയര്‍ത്തിയവരും താന്‍ കാരണം ശബ്ദം ഉയര്ന്നവരെയും അതി സമര്‍ത്ഥമായി അലന്‍ അപഗ്രഥനം ചെയ്യുന്നുണ്ട്.തന്‍റെ പ്രിയപ്പെട്ട നായയെ കൊന്ന കുറുക്കനോടുള്ള പ്രതികാരം അലന്‍ ചെയ്യുന്നത് താന്‍ എന്തില്‍ ആയിരുന്നോ മികച്ചത് ആ വഴിയിലൂടെ ആണ്.എന്നാല്‍ ആ പ്രവൃത്തി വൃദ്ധ  സദനത്തില്‍ എത്തിച്ച അലന്‍ എന്നാല്‍ തന്‍റെ നൂറാം പിറന്നാളിന്റെ അന്ന് പോലും തനിക്കു ബാക്കി ഉണ്ടെന്നു കരുതുന്ന ജീവിതത്തെ അറിയാന്‍ അവിടത്തെ ജനാല ചാടി രക്ഷപ്പെടുന്നു.എവിടേക്കെങ്കിലും പോകാന്‍ ബസ്സില്‍ പോകാന്‍ വേണ്ടി വന്ന അലന്‍ തന്‍റെ കയ്യില്‍ അപ്രതീക്ഷിതം ആയി കിട്ടുന്ന പെട്ടിയും ആയി യാത്രയാകുന്നു.അതില്‍ എന്താണ് എന്നറിയാതെ.

 അലന്‍ പിന്നീട് കണ്ടു മുട്ടുന്നവരും ആ പെട്ടി അന്വേഷിച്ചു വരുന്നവരും എല്ലാം ആ വിധിയുടെ കളിക്കാര്‍ ആകുന്നു.അലന്റെ സ്വന്തം ജീവിതം പലപ്പോഴും പ്രത്യക്ഷത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ഫ്ലാഷ്ബാക്ക് പോലെ പോകുന്നുണ്ട്.പ്രത്യേകിച്ചും ലോക ചരിത്രം,അക്കാലത്തെ നേതാക്കള്‍ എല്ലാം.അലന്‍ ആരായിരുന്നു എന്നും ലോക ചരിത്രത്തില്‍ അയാള്‍ എന്ത് സ്വാധീനം ആണ് നടത്തിയത് എന്നും ആണ് ആ കഥകളില്‍ അയാള്‍ പോലും പ്രാധാന്യം കൊടുക്കാത്ത കഥകളില്‍ ഉള്ളത്.അലന്റെ ആ പെട്ടിയുടെ കഥ പോലെ തന്നെ ആയിരുന്നു ഈ കഥയും.”ജോനാസ് ജാന്‍സന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രം അതീവ രസകരം ആയിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങളും പശ്ചാത്തലവും .ഈ സിനിമയുടെ ഭംഗി അവിടെയാണ്.നൂറു വയസ്സുള്ള അലന്റെ കഥയില്‍ നിന്നും  ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കാനും കഴിയില്ല.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)

523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee.

  2011 ല്‍ റിലീസ് ചെയ്ത  Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാം വര്‍ഷത്തിലെ ഭരണ സമയത്ത് നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

   കൊറിയന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വെള്ളിയുടെ വ്യാജ അനുകരണങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിക്കുന്നു.ജപ്പാനുമായി കച്ചവടം നടത്തുന്ന കൊറിയയ്ക്ക് ഈ വ്യാജന്‍ വലിയ പ്രശ്നം ആയി തീര്‍ന്നൂ.വേഷം മാറി ഒളിവില്‍ K യും സിയോ ഫില്ലും അത്തരം ഒരു സങ്കേതത്തില്‍ എത്തിച്ചേരുന്നു.എന്നാല്‍ അവിടെ വച്ച് അവരുടെ ലക്‌ഷ്യം തകരുന്നു.എന്നാല്‍ താല്‍ക്കാലികം ആയെങ്കിലും അത്തരം ഒരൂ സംഘത്തെ അവര്‍ തടവില്‍ ആക്കുന്നു.എന്നാല്‍ പിന്നീട് ആവരുടെ ഭീഷണി കാരണം നാട് കടത്തപ്പെട്ട  K ഒരു ദ്വീപില്‍ അഭയം തേടുന്നു.അവിടെ ചെറിയ പരീക്ഷണങ്ങള്‍ ഒക്കെ ആയി K കഴിഞ്ഞു കൂടുന്നു.കൂട്ടിനു സിയോ ഫില്ലും ഉണ്ട്.ആ സമയത്താണ്  ഒരു ദിവസം കടലില്‍ തിര കുറഞ്ഞ സമയം നോക്കി ഒരു പെണ്‍ക്കുട്ടി K യെ കാണാന്‍ എത്തുന്നത്‌.അവളുടെ ആവശ്യം സ്വന്തം സഹോദരിയെ കണ്ടെത്തുക എന്നതായിരുന്നു.അവളെ കാണാതായി കഴിഞ്ഞു എങ്കിലും  ദാരിദ്ര്യം മൂലം പല പെണ്‍ക്കുട്ടികളെയും അടിമകള്‍ ആക്കി വില്‍ക്കുന്നത് പോലെ ആണെന്ന് K കരുതി.അവര്‍ ദാരിദ്ര്യത്തില്‍ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടട്ടെ എന്ന് അയാള്‍ കരുതി.

   എന്നാല്‍ ആ സമയം വീണ്ടും വ്യാജ വെള്ളിയുടെ നിര്‍മാണം കൊറിയയില്‍ കൂടി.ഇത്തവണ വ്യാജ വെള്ളിയും യഥാര്‍ത്ഥ വെള്ളിയും തമ്മില്‍ കണ്ടെത്താന്‍ എളുപ്പം അല്ലായിരുന്നു.രാജ്യത്തിന്റെ ആവശ്യം നിറവേറ്റാന്‍ നാട് കടത്തപ്പെട്ട K വീണ്ടും കൊറിയയില്‍ എത്തുന്നു.എന്നാല്‍ അവിടെ വച്ച് ഒരു രഹസ്യം മനസ്സിലാക്കുന്നു.ആ പെണ്‍ക്കുട്ടിയെ കാണാതെ ആയതിനു പിന്നിലും വെള്ളി നിര്‍മാണവും തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച്.K തന്‍റെ അടുത്ത സാഹസികമായ  കേസ് അന്വേഷണം ആരംഭിക്കുന്നു.ആ കഥയാണ് ബാക്കി ചിത്രം.ആദ്യ ഭാഗം പോലെ തന്നെ നല്ല ഒരു ചിത്രം ആണ് രണ്ടാം ഭാഗവും.ഈ രണ്ടു ഭാഗത്തിലൂടെ ഡിട്ടക്ട്ടീവ് K യുടെ ആരാധകന്‍ ആയി ഞാന്‍ മാറി.

More movie suggestions @www.movieholicviews.blogspot.com

   

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han.

   കിം ടക് ഹ്വാന്‍  എഴുതിയ നോവലിനെ ആസ്പദം  ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതക പരമ്പരകള്‍ ആണ് ചിത്രത്തിന് ആധാരം.

   രാജാവിന് കിട്ടേണ്ട പണത്തില്‍ തിരിമറി നടത്തുന്ന ഉദ്യോഗസ്ഥര്‍ കാരണം അതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഡിട്ടക്ട്ടീവ് K.സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ ജയിലില്‍ അടയ്ക്കപ്പെട്ട നഗര ഗവര്‍ണറെ കാണാന്‍ പോയ K,ഗവര്‍ണര്‍ ജയിലില്‍ മരിച്ചതായി കണ്ടെത്തി.എന്നാല്‍ K ആ കുറ്റത്തിന് തെറ്റിദ്ധരിക്കപ്പെട്ടൂ.എന്നാല്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച നീളമേറിയ കമ്പി,തലയുടെ പിന്നില്‍ ആഴത്തില്‍ കുത്തി ഇറക്കിയ നിലയില്‍ ആയിരുന്നു.ആ സൂചി പോലത്തെ വസ്തുവിന് എന്തോ പ്രത്യേകത ഉണ്ടായതായി K മനസ്സിലാക്കുന്നു.എന്നാല്‍ ജയിലില്‍ അടയ്ക്കപ്പെട്ട K യെ അവിടെ നിന്നും നായ വില്‍പ്പനക്കാരന്‍ ആയ സിയോ ഫില്‍ രക്ഷപ്പെടുത്തുന്നു.അവര്‍ രണ്ടു പേരും സുഹൃത്തുക്കള്‍ ആകുന്നു.

  ഈ സംഭവം കാരണം K യെ ജോലിയില്‍  നിന്നും തരം താഴ്ത്തുന്നു.കാരണം,കൊലയ്ക്കു കാരണമായത് എന്ന് കരുതുന്ന ആയുധം അയാളുടെ കയ്യില്‍ നിന്നും കണ്ടെത്തുന്നു.പകരം രാജാവ് അയാളെ ജിയോക്സിയോംഗിലേക്ക് അയക്കുന്നു.അവിടെ ഒരു വിധവയുടെ മരണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് അയക്കുന്നതെങ്കിലും  അതിനു മറ്റൊരു വശം കൂടി ഉണ്ടായിരുന്നു.ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗവര്‍ണറുടെ ശവ ശരീരത്തില്‍ നിന്നും ജിയോക്
സിയോംഗില്‍ ഉള്ള ഒരു പ്രത്യേകതരം ചെടിയുടെ സാമീപ്യം ഉണ്ടായിരുന്നു.എന്നാല്‍ ജിയോക്സിയോംഗില്‍ എത്തിയ Kയെയും സിയോ ഫില്ലും നടന്നടുത്തത് മറ്റു ചില രഹസ്യങ്ങളിലേക്ക് കൂടി ആണ്.രാജ്യത്തെ മന്ത്രിയുടെ വിധവയായ മരുമകളെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന K താന്‍ അന്വേഷിക്കുന്ന കേസിലെ ചില നിഗൂഡ വസ്തുതകള്‍ ആണ്.ആ കേസിന്റെ ബാക്കി ഉള്ള അന്വേഷണം ആണ് ചിത്രം.കൊലപാതകങ്ങള്‍ ഇനിയും സംഭവിക്കും.ആരായിരിക്കും കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മുഴുവന്‍  ആയി സീരിയസ് ആയി പോകാതെ ആവശ്യത്തിനു തമാശയും കൂടി ചേര്‍ത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.കൊറിയന്‍ മിസ്റ്ററി പ്രേമികള്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം.ഈ ചിത്രത്തിന്‍റെ അവസാനത്തോടെ ഒരു മാസ് എന്ന് വിളിക്കാവുന്ന സീന്‍ ഉണ്ട്.നല്ല കളര്‍ഫുള്‍ ആയ ഒരു മാസ് സീന്‍.എ ചിത്രത്തിന്‍റെ രണ്ടാം ഭാഗം Detective K: Secret of the Lost Island 2015 ല്‍ റിലീസ് ആയിരുന്നു.

More movie suggestions @www.movieholicviews.blogspot.com

521.Mr.HOLMES(ENGLISH,2015)

521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada.

  ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍  നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറി ഷെര്‍ലോക്ക് ഹോംസിന്റെ ജീവിതത്തിലെ അവസാന നാളുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രം ആണ് Mr.Holmes.

   A Slight Trick of the Mind(2005) എന്ന Mitch Cullin ന്റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തന്‍റെ അവസാനത്തെ കേസിന് ശേഷം ഒരു ഗ്രാമത്തില്‍ അധികം ആളുകള്‍ അറിയാതെ കഴിഞ്ഞിരുന്ന വൃദ്ധന്‍ ആയ ഷെര്‍ലോക്ക് ഹോംസ് ആണ് ഇവിടെ മുഖ്യ കഥാപാത്രം.ആര്‍തര്‍ കോനാന്‍ ഡോയല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എന്നാല്‍ അദ്ധേഹത്തിന്റെ അനശ്വര കഥാപാത്രങ്ങള്‍  നിര്‍മിച്ച വഴിയിലൂടെ ആണ് ഈ ചിത്രത്തില്‍ സഞ്ചരിക്കുന്നത്.ഹോംസിന്റെ കഥകള്‍ ഫിക്ഷണല്‍ രൂപത്തില്‍ എഴുതിയിരുന്ന സഹപ്രവര്‍ത്തകന്‍ Dr.വാട്സണ്‍ ഹോംസിന്റെ അവസാന കേസ് അന്വേഷണം കഥയായി അവതരിപ്പിച്ചിരുന്നു.ജീവിതത്തില്‍ ഹോംസ് എന്തായിരുന്നോ അതില്‍ നിന്നും വ്യത്യസ്തമായ മുഖം ആയിരുന്നു വാട്സണ്‍ തന്‍റെ കഥാപാത്രത്തിന് നല്‍കിയിരുന്നത് Deer Stalker തൊപ്പിയും,പുകവലി പൈപ്പും ,ബേക്കര്‍ സ്ട്രീറ്റിലെ മേല്‍വിലാസം ഒക്കെ അങ്ങനെ  ആയിരുന്നു എന്ന് ഷെര്‍ലോക്ക് ജീവിതത്തിന്‍റെ അവസാനം ഓര്‍ത്തെടുക്കുന്നു.

  എന്നാല്‍ ജീവിതത്തിലെ ഒരു പ്രത്യേക സമയത്ത് ഇത് വരെ വായിച്ചിട്ടില്ലാത്ത ഹോംസിന്റെ കുറ്റാന്വേഷണ ചരിത്രം അദ്ദേഹം വായിക്കുന്നു.അത് പോലെ അതിനെ ആസ്പദം ആകി നിര്‍മിച്ച Lady in Grey(Woman in Green/The Grey lady അല്ല) എന്ന സിനിമ കാണുമ്പോള്‍ (സാങ്കല്‍പ്പിക കഥയിലെ സാങ്കല്‍പ്പികത) ആണ് അദ്ദേഹം അവസാനം ചെയ്ത കേസ് അങ്ങനെ അല്ല അവസാനിച്ചത്‌ എന്ന് ഓര്‍ക്കുന്നത്.മറവി അലട്ടി തുടങ്ങിയ ഹോംസ് ആദ്യമായി താന്‍ അന്വേഷിച്ച കേസിന്റെ യഥാര്‍ത്ഥ കഥ എഴുതാന്‍ തീരുമാനിക്കുന്നു.ഫിക്ഷണല്‍ Element ഇല്ലാതെ.

   ജപ്പാനില്‍ ഒരു ആവശ്യത്തിനു പോയി വന്ന വൃദ്ധന്‍ ആയ ഹോംസിനു കൂട്ട് അവിടത്തെ ജോലിക്കാരിയുടെ മകന്‍ റോജര്‍ ആണ്.ഹോംസിനു  എല്ലാം എഴുതണം എന്നുണ്ട്.എന്നാല്‍ ഓര്‍മ കുറവും വാര്‍ദ്ധക്യവും അതിനു വിലങ്ങു തടി ആകുന്നു.ഹോംസ് 35 വര്‍ഷം മുന്‍പ് എന്ത് കൊണ്ട് തന്‍റെ  ജോലി  അവസാനിപ്പിച്ച്‌ എന്നറിയാന്‍ ബാക്കി ചിത്രം കാണുക.ബേക്കര്‍ സ്ട്രീറ്റ് സംഭവങ്ങള്‍ കുറവായിരുന്നു എങ്കിലും വ്യത്യസ്തന്‍ ആയിരുന്നു ഈ പ്രായം ആയ ഹോംസ്.നല്ല ഒരു ചിത്രം ആയി തോന്നി.ഹോംസിന്റെ വൈകാരികമായ ഒരു മുഖം ആണ് ഈ ചിത്രത്തില്‍ കൂടുതലും തുറന്നു കാണിക്കുന്നത്.അത് കൊണ്ട് തന്നെ വളരെയധികം പുതുമയും തോന്നി.

  More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started