508.MURDER BY DEATH(ENGLISH,1976)

508.MURDER BY DEATH(ENGLISH,1976),|Mystery|Comedy|Thriller|,Dir;-Robert Moore,*ing:-Peter Falk, Alec Guinness, Peter Sellers.

   വിശ്വവിഖ്യാത കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ മറ്റൊരു പതിപ്പിനെ ഉപയോഗിച്ച് സ്പൂഫ് രീതിയില്‍ അവതരിപ്പിച്ച കോമഡി/മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് റോബര്‍ട്ട് മൂറിന്‍റെ Murder By Death.ഈ സിനിമയെ സമീപിക്കുമ്പോള്‍ ഒരു സ്പൂഫ് എന്നതില്‍ ഉപരി ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ഉണ്ട്.ചിത്രത്തിലെ ഒരു കഥാപാത്രം തന്നെ പറയുന്നത് പോലെ വായിക്കുന്ന കഥയുടെ അവസാന അഞ്ചു പേജുകളില്‍ ആണ് പല കുറ്റാന്വേഷണ കഥയുടെയും ഗതി നിയന്ത്രിക്കുന്നത്‌ എന്ന്.അത് വരെ പരിചിതം അല്ലാത്ത കഥാപാത്രങ്ങള്‍ അത് വരെ വായിച്ച കഥയില്‍ നിന്നും പ്രേക്ഷകന്‍റെ ശ്രദ്ധ പതിയാത്ത രംഗങ്ങളിലൂടെ കഥയുടെ വഴിത്തിരിവ് ആകുന്നു എന്ന്.

  അത്തരത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്‌ എഴുത്തുകാരന്റെ തൂലികയില്‍ നിന്നും വിരിഞ്ഞ ഒരു കണ്‍ക്കെട്ട് വിദ്യ ആയി അത് മാറുന്നു.മാജിക്കിലും ഇത്തരം ഒരു രീതി ആണല്ലോ പിന്തുടരുന്നത്.ഈ ഒരു രീതി ആണ് കാലാകാലങ്ങളായി കുറ്റാന്വേഷണ കഥകളും കഥാപാത്രങ്ങളും അനുവര്‍ത്തിച്ചു വരുന്നതും.ഈ ഒരു സമീപനവും ആയി ചിത്രത്തിന് വളരെയേറെ ബന്ധം ഉണ്ട്.ആ ബന്ധം ശരിക്കും ആസ്വദിക്കണം എങ്കില്‍ ചിത്രം കാണുക തന്നെ വേണം.ഇനി കഥയിലേക്ക് പോവുകയാണെങ്കില്‍ ഒരു ബംഗ്ലാവില്‍ ഒത്തു കൂടുന്ന കഥാപാത്രങ്ങള്‍ കഥാഗതിയെ നിയന്ത്രിക്കുന്ന ചിത്രങ്ങളുടെ അതെ രീതിയില്‍ തന്നെ ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.ഒരു നീണ്ട ലിസ്റ്റ് ആ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ആയുണ്ട്.The Exterminating Angel,Clue,The Man From Earth തുടങ്ങിയ ചിത്രങ്ങള്‍ ഒക്കെ അവതരിപ്പിക്കപ്പെടുന്ന രീതി ആണ് ഇവിടെ ഉദ്ദേശിച്ചത്.

  എന്നാലും അഗത ക്രിസ്റ്റിയുടെ Then There Were None എന്ന ചിത്രത്തിന്‍റെ ഒരു സ്പൂഫ് ആയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടത് എന്ന് പറഞ്ഞാലും അതിശയോക്തി ഇല്ലാതില്ല .ലയണല്‍ ട്വയിന്‍ എന്ന അജ്ഞാതനായ ആതിഥ്യം സ്വീകരിക്കാന്‍ ആണ് വിശ്വ പ്രശസ്തരായ കുറ്റാന്വേഷണ കഥാപാത്രങ്ങളോട് സാമ്യം ഉള്ള ആ കഥാപാത്രങ്ങള്‍ എത്തുന്നത്‌.

“Each character is broadly based on a famous literary detective: Sidney Wang (Peter Sellers) is an aphorism-spouting Charlie Chan clone: Dick and Dora Charleston (David Niven and Maggie Smith) are patterned on the protagonists of the Thin Man flicks; Milo Perrier (James Coco), a Hercule Poirot takeoff, stalks through the proceedings declaring “I’m a Belgie, not a Frenchie!”; Sam Diamond (Peter Falk) is Raymond Chandler’s Philip Marlowe and Dashiell Hammett’s Sam Spade rolled in one; and Jessica Marbles (Elsa Lanchester) is a dottier variation of Agatha Christie’s Miss Marple. Best bit: a “conversation” between blind butler Jamessir Bensonmum (Alec Guinness) and deaf-mute maid Yetta (Nancy Walker). The fade-out gag of Sherlock Holmes and Dr. Watson showing up late for Lionel Twain’s party was edited from the theatrical version of Murder by Death, but was restored for TV. ” (കടപ്പാട്:-Rotten Tomatoes)

  അവിടെ അവരെ കാത്തിരുന്നത് മരണം നടക്കും എന്ന് പ്രവചിച്ച ആതിഥേയന്‍ ആയിരുന്നു.അവരുടെ പരീക്ഷണങ്ങള്‍ ആ ബംഗ്ലാവില്‍ വാരാന്ത്യം ചിലവഴിക്കാന്‍ എത്തിയപ്പോള്‍ തന്നെ തുടങ്ങിയിരുന്നു.തമാശയിലൂടെയും കുറ്റാന്വേഷണ വിദഗ്ദ്ധരായ കഥാപാത്രങ്ങള്‍ തെളിവുകള്‍ നല്‍കുന്ന രീതികളിലൂടെയും ഒക്കെ ഈ ചിത്രം രസിപ്പിക്കുന്നുണ്ട്.അതിലും ഭീകരം ആയതു ഈ ചിത്രത്തിലെ ഓടി ഓടി വരുന്ന ട്വിസ്റ്റുകള്‍ ആണ്.കണ്ണടച്ച് തുറക്കുമ്പോള്‍ ട്വിസ്റ്റുകള്‍ മാറി മറിയുന്ന അവസ്ഥ.തീര്‍ച്ചയായും കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ കാണേണ്ട ഒന്ന് തന്നെയാണ് ഇത്.കാരണം അവതരണ രീതിയുടെ പ്രത്യേകത മാത്രം അല്ല.കൂടാതെ അടക്കത്തോടെ ഒരുക്കിയ സ്പൂഫ് ചിത്രം എന്ന നിലയിലും കൂടി ആണ്.ഇതില്‍ മുഖ്യ കഥാപാത്രങ്ങളെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഈ കഥാപാത്രങ്ങള്‍ എങ്ങനെ  അവിടെ എത്തി എന്നും അതിനു കാരണം നമുക്ക് പരിചിതം ആയ ഒരു സംഭവം ആണെന്നതും ചിത്രത്തിലെ കൌതുകങ്ങളില്‍ ഒന്നാണ്.

More movie suggestions @www.movieholicviews.blogspot.com

   

507.LIFE OF JOSUTTY(MALAYALAM,2015)

507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt.

    സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ്‌ ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ “ലൈഫ് ഓഫ് ജോസൂട്ടിയില്‍ ” പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക്   ജീത്തൂ ജോസഫിന്‍റെ “ആല്‍ഫ്രെഡ് ഹിച്ച്കോക്ക്” സാനിധ്യവും.   ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ കട്ടപ്പനക്കാരന്‍ ഗ്രാമവാസി.ജീവിതത്തിലെ നന്മകളെയും തിന്മകളെയും ജോസൂട്ടി പലപ്പോഴുമായി നേരിട്ട് അറിയുന്നുണ്ട്.സാധാരണക്കാരന്റെ സാധാരണമായ ജീവിതം ആണ് ചുരുക്കത്തില്‍ ജോസൂട്ടിക്ക് ഉള്ളത്.

  കഥയിലേക്ക് പോവുകയാണെങ്കില്‍ കാലാകാലങ്ങളായി ജീവിതത്തില്‍ വലിയ മെച്ചം ഒന്നും ഇല്ലാതെ ജീവിക്കുന്ന നായകന്‍ ചെയ്യുന്നത് മാത്രം ആണ് ജോസൂട്ടിയും ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ ചെയ്യുന്നുള്ളൂ.ആദ്യ പ്രണയം മുതല്‍ തുടങ്ങുന്നു ജോസൂട്ടിയുടെ ജീവിതം.പ്രണയങ്ങള്‍ പല ഘട്ടങ്ങളായി കാലത്തിനനുസരിച്ച് മാറുന്നും  ഉണ്ട്,”പ്രേമത്തിലെ” ജോര്‍ജിനെ പോലെ.എന്നാല്‍ ഇതല്‍പ്പം വ്യത്യസ്തം ആണ്.വിധി ജോസൂട്ടിയെ എത്തിച്ചത് അയാള്‍ ഒരിക്കലും സ്വപ്നം കാണാത്ത നാട്ടിലേക്കും അതിലും അവിശ്വസനീയം ആയ ജീവിതത്തിലേക്കും ആയിരുന്നു.തിരിച്ചറിവുകള്‍ വന്നപ്പോഴേക്കും ജോസൂട്ടിയിലെ നന്മ നിറഞ്ഞ നിഷ്ക്കളങ്കന്‍ ആയ മനുഷ്യന് എന്ത് പറ്റുന്നു?ജോസൂട്ടിയുടെ മനസാക്ഷി ആരാണ് കവര്‍ന്നെടുത്തത്?ചോദ്യങ്ങള്‍ പലതുണ്ടെങ്കിലും ജോസൂട്ടിയുടെ ഉത്തരം ഒന്നായിരുന്നു.അവന്റെ അപ്പനില്‍ നിന്നും പഠിച്ചത്.ജീവിതത്തെ ഒരു പാഠം ആയും ജീവിത പരീക്ഷണങ്ങളെ പരീക്ഷയായും കാണാന്‍ ആണ്.ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരാള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് മാത്രം മാറും എന്നും ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ചിലരെങ്കിലും അവിശ്വസനീയം ആയ കഥയാണ് ചിത്രത്തിന് എന്ന് പറഞ്ഞു കേട്ടിരുന്നു.എന്നാല്‍ ജോസൂട്ടിയെ പോലെ പല രാജ്യത്തും ജീവിക്കുന്ന കുറച്ചു ജോസൂട്ടികള്‍ ഉണ്ടെന്നുള്ള കഥകള്‍ പലപ്പോഴും കേട്ടിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഒന്നും അവിശ്വസനീയം ആയി തോന്നിയും ഇല്ല.ന്യൂസീലാന്റ് പോലെ ഉള്ള പ്രകൃതി രമണീയം ആയ സ്ഥലത്തിനെ അതിന്‍റെ ഭംഗിയോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.ഹരീഷ് പെരടിയുടെ അച്ഛന്‍ കഥാപാത്രം ഇടയ്ക്കൊക്കെ നൊമ്പരം ആയി മാറി.ചിരിപ്പിക്കാന്‍ ആയി വന്ന നോബിയും പാഷാണം ഷാജിയും ഒക്കെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ തന്നെ ആ കടമ നിര്‍വഹിച്ചിട്ടും ഉണ്ട്.ഗ്രാമീണന്‍ ആയ ജോസൂട്ടിയെ ആദ്യ പകുതിയിലും ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഉള്ള ജോസൂട്ടി ആയും ദിലീപ് നല്ല പ്രകടനം ആയിരുന്നു.തന്റെ “അയല്‍വക്കത്ത്‌ ഉള്ള പയ്യന്‍” എന്ന പ്രതിച്ഛായ ഈ സിനിമയിലും ദിലീപ് നന്നായി ഉപയോഗിച്ചു.

   ജീവിതം പലപ്പോഴും പലര്‍ക്കും നല്‍കുന്നത് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ജോസൂട്ടിയുടെ ജീവിതത്തിലെ ക്ലീഷേകള്‍ മാറ്റി നിര്‍ത്തിയാല്‍ ആ ഒരു സാഹചര്യം നേരിടേണ്ടി വരുന്ന അയാളെ പോലെ ഉള്ള ഒരാള്‍ ചെയ്യുന്നത് മാത്രമേ ജോസൂട്ടിയും ചെയ്തിട്ടുള്ളൂ.ജോസൂട്ടി മാത്രമല്ല.ചിത്രത്തിലെ പല കഥാപാത്രങ്ങളും അങ്ങനെ തന്നെ.ആരുടെ ഭാഗത്ത്‌ ആണ് ശരി/തെറ്റ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ജീവിതത്തിനു ഓരോ ന്യായീകരണങ്ങള്‍ നല്‍കാനും സിനിമയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.ദിലീപ് എന്ന നടന്‍റെ പ്രധാന കാണികളായ കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ കയറിയാല്‍ ബോക്സോഫീസിലും ചിത്രത്തിന് മികച്ച വിജയം നേടാം.പറഞ്ഞു വരുന്നത് ജീത്തൂ ജോസഫിന്‍റെ ത്രില്ലറുകള്‍ പ്രതീക്ഷിച്ചു വരുന്ന  അല്ലെങ്കില്‍ അവിശ്വസനീയം ആയ കഥ എന്ന് പറയുന്ന ഒരു വിഭാഗത്തിന് ചിത്രം ഇഷ്ടപ്പെടാന്‍  സാധ്യത കുറവാണ്.എന്നാലും സിനിമാറ്റിക് സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ സംഭവങ്ങള്‍ ഒക്കെ പലപ്പോഴും സംഭവിക്കാന്‍ സാധ്യത ഉള്ളതും ആണ്.

ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3.5/5 !!

More movie suggestions @www.movieholicviews.blogspot.com

506.FIVE FINGERS(ENGLISH,2006)

506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud

    തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍ മോശം അല്ല എന്ന അഭിപ്രായം വരുകയും ചെയ്യുന്ന ചിത്രങ്ങളുടെ ഇത്തരത്തില്‍ ഉള്ള തിരോധാനം അത്ഭുതം ഉളവാക്കും.ഈ ചിത്രത്തിന് ഉണ്ടായിരുന്നത് പത്തു നിര്‍മാതാക്കള്‍ ആയിരുന്നു.ഒരു പക്ഷെ ചിത്രത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് കാരണവും അതാകാം എന്ന് തോന്നി.

   ഇനി സിനിമയുടെ കഥയിലേക്ക്.മാര്‍ട്ടിന്‍ ഹോളണ്ട് പൗരന്‍ ആണ്.മോറോക്കയില്‍ നിന്നും ഉള്ള കാമുകിയും ആയി അയാള്‍ ജീവിക്കുന്നു.മാര്‍ട്ടിന്‍ ഒരു ബാങ്കര്‍ ആണ്.അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ആ Food Programme.മോറോക്കയില്‍ ഉള്ള കഷ്ടപ്പാട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി അയാള്‍ നടത്തുന്ന ഒരു പരിപാടി.കയ്യില്‍ ഉള്ളത് ഒരു മില്യന്‍ ഡോളര്‍ ആണ്.കാമുകിയോട് വിട പറഞ്ഞ ശേഷം മോറോക്കയില്‍ എത്തിയ മാര്‍ട്ടിന്‍ ഗാവിന്‍ എന്ന ഗൈഡിനെ ആണ് കൂടെ കൂട്ടുന്നത്‌.മാര്‍ട്ടിന്‍ അവിടെ വച്ച് ഒരു ഫോണ്‍ കോള്‍ ചെയ്യുന്നു.പിന്നീട് മാര്‍ട്ടിനും ഗവിനും തീവ്രവാദികളുടെ പിടിയില്‍ ആകുന്നു.അവരുടെ ആക്രമണത്തില്‍ ബോധം പോയ മാര്‍ട്ടിന്‍ പിന്നീട് കണ്ണ് തുറക്കുമ്പോള്‍ അയാളുടെയും ഗവിന്റെയും കൈ കെട്ടി ഇട്ടിരിക്കുകയാണ് ഒരു കസേരയില്‍ ഉറപ്പിച്ചതിനു ശേഷം.ഒപ്പം അവരുടെ കണ്ണും കെട്ടിയിട്ടുണ്ട്.

  ആരാണ് അവരെ തട്ടി കൊണ്ട് പോയവര്‍?അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്?ശരിക്കും കണ്ണിന്റെ മുന്നില്‍ നടക്കുന്ന കാഴ്ചകളെ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.അതാണ്‌ ഇവിടെയും സംഭവിക്കുന്നത്‌.പ്രത്യേകിച്ചും അവസാന സീനിലെ ട്വിസ്റ്റ്!! ആ ഒരു കാര്യത്തിലേക്ക് അധികം ചിന്തകള്‍ പോകാന്‍ ഉള്ള സാധ്യത കുറവും ആണ്.ആ ഒരു മുറിയില്‍ നടക്കുന്ന സംഭാഷണങ്ങളും ഉദ്ധേശ ലക്ഷ്യങ്ങളും ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌..തരക്കേടില്ലാത്ത ഒരു സിനിമയും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും ആണ് ഈ മിസ്റ്ററി/ത്രില്ലര്‍ ചിത്രം നല്‍കുന്നത്.

  MOre movie suggestions @www.movieholicviews.blogspot.com

505.ENNU NINTE MOIDEEN(MALAYALAM,2015)

505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon.

  അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയ പരിശുദ്ധമായ പ്രണയം ആയിരുന്നു ആ കോഴിക്കോട്ടുകാരുടെ.ആനുകാലികങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷിക്കപ്പെട്ടിരുന്ന കഥ സിനിമ ആയി മാറിയപ്പോഴും പുതുമുഖ സംവിധായകന്‍ ചെയ്ത ചിത്രം ആണെന്ന് പറയാന്‍ കഴിയാത്ത അത്ര മികവോടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.R S വിമല്‍ എന്ന സംവിധായകന് മലയാളത്തില്‍ ഇനിയും ഭാവി ഉണ്ടെന്നു തോന്നി.

    സമ്പന്നരായ രണ്ടു കുടുംബങ്ങള്‍.പരസ്പ്പരം സൗഹൃദത്തില്‍ കഴിഞ്ഞ അ കുടുംബങ്ങളുടെ ഇടയില്‍ ഒരു വില്ലനായാണ് മൊയ്ദീന്‍-കാഞ്ചന പ്രണയം വരുന്നത്,അന്നത്തെ സാമൂഹിക അവസ്ഥ അവരുടെ ബന്ധത്തിന് അദൃശ്യമായ വിലക്ക് കല്‍പ്പിച്ചിരുന്നു.എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല പേരുള്ള രണ്ടു പേര്‍,അതും യാഥാസ്ഥിക മാമൂലുകളെ വക വയ്ക്കാത്ത രണ്ടു പേരുടെ പ്രണയം കൂടി ആയപ്പോള്‍ അതില്‍ ധീരതയും സഹന ശക്തിയും ത്യാഗവും എല്ലാം ഇടകലര്‍ന്നു വന്നൂ.ക്ലാസിക് പ്രണയ കഥ ആണ് അവരുടെ,നല്ല രീതിയില്‍ അവതരിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ചിത്രം “ഇന്‍സ്റ്റന്റ് ക്ലാസിക് ബോക്സ് ഓഫീസ് ഹിറ്റ്‌” ആകുകയും ചെയ്തു.പ്രണയത്തിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഓരോ ആളുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും,ഇവിടെ മൊയ്ദീനും കാഞ്ചനയും ചിന്തിച്ചിരുന്നത് ഏകദേശം ഒരു പോലെ ആയിരുന്നു.അവര്‍ക്ക് ഒന്നിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവര്‍ മറ്റു ചിലതിനും കൂടി പ്രാധാന്യം കൊടുത്തു.ആത് കൊണ്ട് തന്നെ അവിടെ പ്രണയം പൈങ്കിളി ആയി മാറിയില്ല.ഇവിടെ പല അവസരങ്ങളിലും വിധി മാത്രം ആണ് അവര്‍ക്ക് വില്ലനായി വന്നത്.

  ചില ഭാഗങ്ങളില്‍ ഒക്കെ പശ്ചാത്തല സംഗീതം പോലും മികവിലേക്ക് ഉയര്‍ന്നു.കേള്‍ക്കാന്‍ ഇമ്പം ഉള്ള ഗാനങ്ങളും നല്ല ക്യാമറ വര്‍ക്കുകളും .അതിനൊപ്പം ടോവിനോയുടെയും നായിക പാര്‍വതിയുടെയും മികച്ച അഭിനയം കൂടി ആയപ്പോള്‍ ചിത്രത്തിന്‍റെ നിലവാരം തന്നെ മാറി.പ്രിത്വി രാജ് മൊയ്ദീനെ നല്ല രീതിയില്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.എന്നാല്‍ കാഞ്ചനയുടെ കാര്യങ്ങള്‍ കൂടി വിശദമായി കാണിച്ചതോടെ പാര്‍വതിയുടെ അഭിനയം കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം ആയി.

  “പ്രേമം” എന്ന ചിത്രവും ആയി ഇതിനെ താരതമ്യം ചെയ്യാന്‍ ഒരിക്കലും കഴിയില്ല.അതിനു ശ്രമിക്കുന്നത് പോലും മണ്ടത്തരം ആണ്.രണ്ടു ചിത്രവും അത് അവതരിപ്പിച്ച രീതികളില്‍ മികവ് പുലര്‍ത്തിയവ ആണ്.”പ്രേമം” എന്ന ചിത്രം അവതരിപ്പിച്ചത് സാധാരണ ഒരാളുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള,പല പ്രായത്തില്‍ ഉള്ള പ്രണയം ആയിരുന്നു,ആ പ്രണയത്തിന്റെ തീവ്രത പ്രായവും ആയി ബന്ധിച്ചിരിക്കും.എന്നാല്‍ “എന്ന് നിന്റെ മൊയ്ദീനിലെ” പ്രണയം UNIQUE ആണ്.കാന്ച്ചനയും-മൊയ്ദീനും ആയി അവര്‍ മാത്രമേ കാണൂ.മൊയ്ദീന്റെ രാഷ്ട്രീയം ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചില്ല എന്ന് തോന്നി.ഒരു പക്ഷെ സിനിമയുടെ ജോണര്‍ എന്താണെന്നുള്ള വ്യക്തമായ ധാരണയുടെ പുറത്തു ആയിരിക്കും ഈ രീതിയില്‍ അവതരിപ്പിച്ചത്.ഈ അടുത്ത കാലത്ത് ഇറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് “എന്ന് നിന്‍റെ മൊയ്ദീന്‍”.അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന രംഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ മനസ്സിന് ഒരു ഭാരവും കാണും.

  നല്ല ഒരു മലയാള ചിത്രംആണ് “എന്ന് നിന്റെ മൊയ്ദീന്‍”.ഈ ചിത്രത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 4/5.

  More movie suggestions @www.movieholicviews.blogspot.com

504.MIRACLE OF GIVING FOOL(KOREAN,2008)

504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi

    “A Man Who Was Superman”,”Miracle on Cell No 7″ തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്ന ഒരു കൊച്ചു സുന്ദര ചിത്രം ആണ് “Miracle of Giving Fool”.

   സിയൂംഗ് ആണ് ആ ഗ്രാമത്തിലെ വിഡ്ഢിപ്പട്ടത്തിനു അര്‍ഹന്‍.അവനു നേരെ നടക്കാന്‍ പോലും അറിയില്ലായിരുന്നു.എന്ത് കണ്ടാലും  അവന്‍ ചിരിക്കും.അവനു സന്തോഷം വരുമ്പോഴും ദു:ഖം വരുമ്പോഴും ഉള്ള ഒരേ വികാരം അതായിരുന്നു.കുളിക്കാതെ,നല്ല വേഷം ധരിക്കാതെ,ഷൂ പോലും ധരിക്കാന്‍ അറിയാത്ത സിയൂംഗിനു ആകെ അറിയാവുന്നത് മുട്ട,ബ്രെഡ്‌ എന്നിവ ഉപയോഗിച്ച് ടോസ്റ്റ്‌ ഉണ്ടാക്കാന്‍ ആയിരുന്നു.അവന്റെ കൂടെ താമസിക്കുന്നത് അവനെ തീരെ ഇഷ്ടമില്ലാത്ത സഹോദരി ആയിരുന്നു.സഹോദരിയുടെ സ്ക്കൂളിന്റെ അടുത്താണ് സിയൂംഗ് ആ ടോസ്റ്റ്‌ കട നടത്തിയിരുന്നത്.സ്ക്കൂളിലെ പെണ്‍ക്കുട്ടികള്‍ അവിടെ നിന്നും ഭക്ഷണം വാങ്ങിയിരുന്നെങ്കിലും സിയൂംഗിന്റെ സഹോദരി അവനോടൊപ്പം ടോസ്റ്റിനെയും വെറുത്തു.

  എന്നാല്‍ അവന്‍ എല്ലാ ദിവസവും ആരെയോ പ്രതീക്ഷിച്ചു ഇരുപ്പുണ്ടായിരുന്നു.ഒരു ദിവസം അവന്‍ പ്രതീക്ഷിച്ച ആള്‍ അങ്ങ് അകലെ നിന്നും ആ ഗ്രാമത്തില്‍ എത്തി.ആദ്യം ഭയത്തോടെ ആണെങ്കിലും സിയൂംഗ് ആ അതിഥിയോട് സംസാരിക്കുന്നു.പഴയക്കാല സിയൂംഗിന്റെ ജീവിത കഥയില്‍ പുതുതായി വന്ന ആള്‍ക്ക് സ്ഥാനം ഉണ്ട്.സിയൂംഗിന്റെ സുഹൃത്തായിരുന്നു സാംഗ് സൂ.പുതിയ അതിഥിയും ഇവരുടെ മൂന്നു പേരുടെയും ജീവിതത്തെ ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.എന്താണ് അത്?സിയൂംഗ് ചിത്രത്തിന്‍റെ അവസാനം ഒരു നനഞ്ഞ ഓര്‍മ ആയി മാറും.മരിച്ചവരുടെ ലോകത്തില്‍ നിന്നും അച്ഛനും അമ്മയും നക്ഷത്രങ്ങളുടെ രൂപത്തില്‍ രാത്രിക്കാലങ്ങളില്‍ അവനെ കാണാന്‍ എത്തും എന്ന് കരുതിയിരുന്ന സിയൂംഗിന്റെ ജീവിതം ആണ് “Miracle of Giving Fool”.

   More movie suggestions @www.movieholicviews.blogspot.com

503.A SCANNER DARKLY(ENGLISH,2006)

503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson.

  ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക്‌ അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറും കാഴ്ചയും എല്ലാം ലഹരി ഉപയോഗിക്കുന്നവരില്‍ വേറെ രീതികളില്‍ പ്രവൃത്തിച്ചു തുടങ്ങും.

 സബ്സ്റ്റന്‍സ് D എന്ന പേരില്‍ അറിയപ്പെടുന്ന ഗുളികകള്‍ ഉപയോഗിക്കുന്നവരെയും അത് വില്‍ക്കുന്നവരെയും പിടിക്കൂടാന്‍ അമേരിക്കന്‍ നിയമ വിഭാഗം തീരുമാനിക്കുന്നു.ആ ഉദ്യമത്തിനായി അവര്‍ under- cover ആയി പോലീസുകാരെ നിയോഗിക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അവരുടെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യം ആകില്ല.പ്രത്യേകിച്ചും അവരുടെ മേധാവികളുടെ മുന്നിലും ലോകത്തിനു മുന്നിലും വരുമ്പോള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഒരു വിധം മനുഷ്യരുടെ സ്വഭാവ -രൂപങ്ങളെ പ്രതിധാനം ചെയ്യുന്ന സ്യൂട്ട് ഇടുമ്പോള്‍.

  ബോബ് ആര്‍ക്ട്ടര്‍ പോലീസിന്‍റെ കണ്ണിലെ കരടാണ്.സബ്സ്റ്റന്‍സ് D യുടെ മുഖ്യ വിതരണക്കാരന്‍ അല്ലെങ്കില്‍ അവരുമായി ബന്ധം ഉള്ള ആളാണെന്നു പോലീസ് അയാളെ സംശയിക്കുന്നു.അയാളുടെ ഒപ്പം ഉള്ളത് സുഹൃത്തുക്കള്‍ ആയ ബാരിസ്,എര്‍നീ,ഡോണ എന്നിവര്‍ ആണ്.ഇവര്‍ പലരും സബ്സ്റ്റന്‍സ് D യുടെ അടിമകള്‍ ആണ്.പോലീസ് അവരെ കര്‍ശനമായി നിരീക്ഷിക്കുന്നു.ആ സമയം ആണ് അവരില്‍ ഒരാള്‍ ആര്‍ക്ട്ടര്‍ വെറും മയക്കു മരുന്ന് ബിസിനസ് മാത്രമല്ല നടത്തുന്നത് എന്നും അതില്‍ വലിയ വിധംസ്വക പ്രവൃത്തികള്‍ നടത്തുന്ന ആളാണെന്നും പറഞ്ഞു ഒരാള്‍ പോലീസിനെ സമീപിക്കുന്നത്.ആരാണ് അയാള്‍?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?ആരാണ് ആര്‍ക്ട്ടര്‍ യഥാര്‍ത്ഥത്തില്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക. Interpolated Rotoscope എന്ന അനിമേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ത്രില്ലറില്‍ നിന്നും മാറി ഈ ചിത്രം കൂടുതല്‍ സംസാരിക്കുന്നുണ്ട്.ലഹരികളുടെ ഉപയോഗം മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്ന്-അതിനു അടിമപ്പെട്ടു കഴിഞ്ഞാല്‍.

  More movie suggestions @www.movieholicviews.blogspot.com

502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright

   എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!

  1996 ല്‍ എവറസ്റ്റ്കീ ഴടക്കാന്‍ എത്തിയ ഒരു കൂട്ടം പര്‍വതാരോഹകര്‍ അവരുടെ ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.ഈ പ്രമേയം ആധാരമാക്കി Cliffhanger,Vertical Limit തുടങ്ങി ധാരാളം ചിത്രങ്ങള്‍ വരുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അതില്‍ പലതും വീര പരിവേഷം ഉള്ള കഥാപാത്രങ്ങള്‍ ആയിരുന്നു.Nanga Parbat പോലെ ഉള്ള ചിത്രങ്ങളെ വിസ്മരിക്കുകയല്ല.എന്നാലും ഈ ചിത്രം വേറെ ഒരു തരത്തില്‍ ഉള്ളതാണ്.3D കാഴ്ചയില്‍ ഉയരങ്ങള്‍ പേടി ഉള്ളവര്‍ക്ക് ചെറു ഭയം ഉണ്ടാക്കുന്ന സീനുകള്‍ ആവശ്യത്തിനു ഉണ്ട്.അത് പോലെ തന്നെ അപകടകരമായ സാഹചര്യത്തില്‍ ഉള്ള യാത്രയും.

  ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും വന്നവര്‍.അവുടെ എല്ലാം ആഗ്രഹം ഒന്നാണ്.ഏവര്സ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തുക എന്നത്.അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി തന്നെ ആണ് അവര്‍ യാത്ര തിരിക്കുന്നത്.എന്നാല്‍ ആ യാത്ര അവര്‍ക്കായി കരുതി വച്ചത് എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ജേതാക്കളെ കണ്ടു കയ്യടിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഈ ചിത്രം നിരാശ ആയിരിക്കും നല്‍കുക.ജേക് ഗില്ലെന്ഹാല്‍ ഒക്കെ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ പ്രേക്ഷകന് ആകുമല്ലോ.

  More movie suggestions @www.movieholicviews.blogspot.com

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974),|Crime|Action|Thriller|,Dir:-Joseph Sargent,*ing:-Walter Matthau, Robert Shaw, Martin Balsam

   മോര്‍ട്ടന്‍ ഫ്രീഗുഡ് എഴുതിയ നോവലിനെ അവലംബിച്ച് എടുത്ത ചിത്രം ആണ് The Taking of Pelham 123.ഹൈ  ജാക്ക് ചെയ്ത പ്ലെയിനുകളുടെ കഥകള്‍ സിനിമയായി വരാറുണ്ട്.ഒരു പക്ഷെ ചിന്തിച്ചു നോക്കുമ്പോള്‍ ഏറ്റവും അപകടകരമായ ഹൈ ജാക്ക് എന്നൊക്കെ പ്ലെയിനുകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പറയാം.എന്നാല്‍ പെട്ടന്ന് മനസ്സില്‍ തോന്നാത്ത ഒരു തരം ഹൈ ജാക്കിംഗ് ആണ് ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ അതും അല്ലെങ്കില്‍ കാറൊക്കെ തട്ടി കൊണ്ട് പോകുന്നത്.മനുഷ്യര്‍ക്ക്‌ പെട്ടന്ന് അത്തരം ഒരു പ്രവൃത്തി നടത്തുന്ന ആളെ പിടികൂടാന്‍ ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം സാധിക്കും എന്നത് തന്നെ ആണ് കാരണം.

  ന്യൂ യോര്‍ക്കിലെ ആ സബ് വേയില്‍ എന്നാല്‍ അന്ന് നടന്നത് മുന്‍ വിധികളെ തെറ്റിച്ചു കൊണ്ടുള്ള ഒരു ഹൈ ജാക്കിംഗ് ആയിരുന്നു.ആയുധധാരികളായ ,വേഷം മാറി വന്ന നാല് പേര്‍.ബ്ലൂ ,ഗ്രീന്‍,ഗ്രേ ,ബ്രൌണ്‍ എന്നീ പേരുകള്‍ ആണ് അവര്‍ ആ ഹൈ ജാക്കിങ്ങില്‍ പേരായി ഉപയോഗിച്ചത്.സബ് വേ ട്രെയിന്‍ നിയന്ത്രിക്കുന്നവരും  ജോലിക്കാരും ഒന്നും ഇങ്ങനെ ഒരെണ്ണം  ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇങ്ങനെ ഒരു  സംഭവത്തെ കുറിച്ച് കേട്ട് കേള്‍വി പോലും ഇല്ലായിരുന്നു അവര്‍ക്കും.ട്രയിനിന്റെ ആദ്യ കാര്‍ മാത്രം തട്ടി എടുത്ത അവര്‍ അത് നിയന്ത്രിക്കുകയും അതിലെ 17 യാത്രക്കാരെ ബന്ദി ആക്കുകയും  ചെയ്തു.ഈ സമയം റെയില്‍വേ പോലീസിലെ ഉദ്യോഗസ്ഥന്‍ ആയ ഗാര്‍ബര്‍ അവരോടു സംസാരിക്കുന്നു.ഒരേ ഒരു  ആവശ്യമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

   ഒരു കോടി ഡോളര്‍ അവര്‍ക്ക് നല്‍കുക.എന്നാല്‍ അത് അവരുടെ കയ്യില്‍ എത്തിക്കാന്‍ കുറച്ചു നിബന്ധനകളും ഉണ്ടായിരുന്നു.അത് അക്ഷരം പ്രതി ചെയ്തില്ലെങ്കില്‍ നഷ്ടം ആകാന്‍ പോകുന്നത് അ ട്രെയിനിലെ യാത്രക്കാരുടെ ജീവന്‍ ആണ്.ആ യാത്രക്കാരെ സഹായിക്കാന്‍ ആര്‍ക്കു സാധിക്കും?ന്യൂ യോര്‍ക്ക്‌ മേയര്‍ അവരുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഒരു റാംബോ സ്റ്റൈല്‍ അല്ലെങ്കില്‍ അമാനുഷിക പരിവേഷം ഉള്ള നായകന്‍ ആളുകളെ രക്ഷിക്കാന്‍ ആയി വരുന്ന ഇത്തരം തീമുകളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു ആ കാലത്ത് ഇറങ്ങിയ ഈ survival ചിത്രം.ഇത്തരം സിനിമകളുടെ വിഭാഗത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ഇത്.പിന്നീട് ടെലിവിഷന്‍ റീമേക്ക് ആയും 2009 ല്‍ ഒരു മുഴുനീള സിനിമയായും ഇത് റീമേക്ക് ചെയ്തിരുന്നു.ക്ലൈമാക്സിലെ ആ സീന്‍ നന്നായിരുന്നു.പ്രവചനാത്മകംആയ ഒരു ചിത്രം ആയിരുന്നെങ്കില്‍ കൂടിയും നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള പാത്ര സൃഷ്ടി ഇല്ലാത്തതു ആണ് ഈ ചിത്രത്തിന്‍റെ മേന്മയും.

More movie suggestions @www.movieholicviews.blogspot.com

500.RIFIFI(FRENCH,1955)

500.RIFIFI(FRENCH,1955),|Crime|Thriller|,Dir:-Jules Dassin,*ing:-Jean Servais, Carl Möhner, Robert Manuel

  Auguste Le Breton എഴുതിയ അതെ പേരില്‍ ഉള്ള നോവലിന്റെ സിനിമ രൂപം ആണ് French/Noir /Crime ചിത്രം ആയ RIFIFI.ആധുനിക Heist ചിത്രങ്ങളുടെ തുടക്കം എന്ന് പറയാവുന്ന ഈ ഫ്രഞ്ച് ചിത്രം ആണ് ആ ജോണറില്‍ ഉള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ചതായി നിരൂപകര്‍ കരുതുന്നതും.Heist ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കാലത്ത് വലിയ ബട്ജറ്റ് ആവശ്യമായി വരുമ്പോള്‍ RIFIFI നിര്‍മ്മിച്ചത്‌ വളരെയധികം താഴ്ന്ന ചിലവില്‍  ആയിരുന്നു.സംവിധായകന്‍ ആയ ദാസിന്‍ തന്റെ സിനിമ ജീവിതത്തിലെ മോശം സമയത്ത് കൂടി കടന്നു പോകുന്ന സമയം ആണ് ഈ ചിത്രം ഒരുക്കാനായി അവസരം ലഭിക്കുന്നത്.

   Ocean’s Eleven പരമ്പര പോലെ ഉള്ള ചിത്രങ്ങള്‍ക്ക് പ്രചോദനം ആവുകയും ചെയ്ത ചിത്രം  അതല്ലാതെ  ലോകമാകമാനം കൊള്ളയ്ക്ക് കള്ളന്മാര്‍  ഉപയോഗിക്കുന്ന ഹാന്‍ഡ്‌ ബുക്ക് ആയി ചിത്രത്തെ പലരും കണക്കാക്കുന്നുണ്ട്.വളരെയധികം സൂക്ഷ്മതയോടെ അവതരിപ്പിച്ച ഈ ചിത്രത്തിലെ മോഷണ രംഗം തന്നെ ആണ് ഈ സിനിമയുടെ ഹൈലൈറ്റ്.CCTV ക്യാമറ ഇല്ലായിരുന്നു ആ കാലത്ത് എന്ന് വാദിക്കാമെങ്കിലും അന്നത്തെ പരിമിത സാഹചര്യങ്ങളില്‍ ഉള്ള ടെക്നോളജിയെ തങ്ങള്‍ക്കു തകര്‍ക്കാന്‍ കഴിയും എന്ന് കാണിച്ച ആദ്യ പകുതി ആണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം.ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്റ്റെഫാനോസിസ് തന്‍റെ ജീവിതം തകര്‍ന്നതിന്റെ നിരാശയില്‍ ആണ്.മോഷണ കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അയാള്‍ അതിനൊപ്പം തന്നെ വിട്ടു പോയ കാമുകിയോടുള്ള അമര്‍ശത്തിലും ആണ്.ഈ സമയം ആണ് ജോ.മരിയോ,സെസാര്‍ എന്നിവര്‍ ഒരുക്കുന്ന മോഷണ പദ്ധതിയില്‍ ഒപ്പം ചേരാന്‍ സ്റ്റെഫാനോസിസിനെ ക്ഷണിക്കുന്നത്.ആദ്യം താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ സ്റ്റെഫാന്‍ എന്നാല്‍ പിന്നീട് അവരോടൊപ്പം ചേരുന്നു.

   പലതരം വിശകലനങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടത്തിയാണ് അവര്‍ അസാധ്യം എന്ന് കരുതുന്നു ഒരു മോഷണത്തിന്റെ രൂപ രേഖ  തയ്യാറാക്കുന്നത്.ഈ ഭാഗത്തില്‍ ഉള്ള നിശബ്ധമായ മോഷണ ശ്രമം പ്രേക്ഷകനെ ശരിക്കും ത്രില്‍ അടിപ്പിക്കും.ചെയ്യുന്നത് കൊള്ള ആണെങ്കിലും അത് നന്നായി ചെയ്യണം ആ കഥാപാത്രങ്ങള്‍ എന്ന് ആശിക്കുന്ന അവസ്ഥ.എന്നാല്‍ ഒരു Heist ല്‍ മാത്രമായി ചിത്രം ഒതുങ്ങുന്നില്ല.ഒരു കൊള്ളയ്ക്കും അപ്പുറം ജീവിതങ്ങള്‍ ബാക്കിയുണ്ട്.അതിനെ ഒപ്പം കൂട്ടാന്‍ പിന്നീട് ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ അവരുടെ വേട്ടക്കാരുടെ അടുക്കല്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ആണ്.ചിത്രത്തിന്‍റെ സുപ്രധാനമായ ഭാഗം ഇതാണെന്ന് പറയാം.കാന്‍സില്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം 1955 ല്‍ ദാസിന്‍ ഈ ചിത്രത്തിലൂടെ കരസ്ഥം ആക്കിയിരുന്നു.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് RIFIFI.

More movie suggestions @www.movieholicviews.blogspot.com

499.SHADOW OF A DOUBT(ENGLISH,1943)

499.SHADOW OF A DOUBT(ENGLISH,1943),|Crime|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Teresa Wright, Joseph Cotten, Macdonald Carey.

   “ചാര്‍ളി-ചാര്‍ളി”.ഒരാള്‍ ഷാര്‍ലറ്റ് “ചാര്‍ളി” ന്യൂട്ടണ്‍,മറ്റെയാള്‍ അവളുടെ അമ്മാവന്‍ ആയ ചാള്‍സ് “ചാര്‍ളി” ഓക്കേലേ. ഷാര്‍ലറ്റ് അമേരിക്കയിലെ ഒരു സാധാരണ നഗരത്തില്‍ ആണ് ജീവിക്കുന്നത്.മൂന്നു കുട്ടികളില്‍ മൂത്തവളായ ഷാര്‍ലറ്റ് നിരാശയില്‍ ആണ്.ജീവിതത്തിനു ഒരു അര്‍ത്ഥം ഇല്ലാതെ ആയതു പോലെ അവള്‍ക്കു തോന്നുന്നു.ഒരേ കാര്യങ്ങള്‍ തന്നെ എല്ലാ ദിവസവും ചെയ്യുമ്പോള്‍ തോന്നുന്ന ഒരു വിരസത ആണ് അവള്‍ക്കു.ബാങ്കര്‍ ആയ പിതാവും,വീട്ടിലെ ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുന്ന അവളുടെ അമ്മയും ആണ് അവള്‍ക്കു ഉള്ളത്.ഷാര്‍ലറ്റ് ,അവളുടെ സഹോദരിയായ വായനയില്‍ ആണ് തന്‍റെ ജീവിതം എന്ന് കരുതുന്ന ആന്‍ ,കണക്കുകളില്‍ ഹരം പിടിച്ച അനുജന്‍ റോജര്‍ എന്നിവരും കൂടി ആയപ്പോള്‍ അവരവരുടെ ലോകങ്ങളിലേക്ക് ഒതുങ്ങി കൂടിയ തന്റെ വേണ്ടപ്പെട്ടവര്‍  ബന്ധങ്ങള്‍ക്ക് അര്‍ഹിച്ച വില നല്‍കുന്നില്ല  എന്നവള്‍ക്ക് തോന്നുന്നു.

  അവളുടെ അമ്മാവനായ ചാള്‍സിനെ വീട്ടിലേക്കു വരുത്തിയാല്‍ എന്തെങ്കിലും മാറ്റം ജീവിതത്തില്‍ ഉണ്ടാകും എന്ന് അവള്‍ കരുതുന്നു.ചാള്‍സിനു ടെലിഗ്രാം ചെയ്യാന്‍ പോയപ്പോള്‍ ആണ് അവരെ സന്ദര്‍ശിക്കാനായി ചാള്‍സ് വരുന്നുണ്ട് എന്ന വാര്‍ത്ത ഷാര്‍ലറ്റ് അറിയുന്നത്.ചാള്‍സ് വരുന്നതില്‍ ഏറ്റവും അധികം സന്തോഷിച്ചത്‌ ഷാര്‍ലറ്റ് ആയിരുന്നു.ലോകത്തെ കുറിച്ച് തന്നെ വ്യത്യസ്തം ആയ കാഴ്ചപ്പാടുള്ള അവളുടെ അമ്മാവനെ അവള്‍ക്കു ഇഷ്ടവും ബഹുമാനവും ആയിരുന്നു.എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍  ചാള്‍സ് അവര്‍ കരുതുന്നത് പോലത്തെ ആളല്ല എന്ന് മനസ്സിലാക്കുന്നു.സര്‍ക്കാരില്‍ നിന്നും വീടുകളെ തിരഞ്ഞെടുത്തു നടത്തുന്ന സര്‍വേ അവളുടെ കാഴ്ചപ്പാടുകളെ മാറ്റുന്നു.ആരാണ് ചാള്‍സ്?ഷാര്‍ലറ്റ് തന്റെ അനുമാനങ്ങള്‍ ശരി ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മാവനോടുള്ള സ്നേഹവും ഒപ്പം ചാള്‍സിനെ കുറിച്ചുള്ള സംശയം അറിഞ്ഞാല്‍ സഹോദരനെ വളരെയധികം സ്നേഹിക്കുന്ന അമ്മ അതെങ്ങനെ സഹിക്കും എന്നത് അവളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആണ്.ചാള്‍സ് ആണോ ഷാര്‍ലറ്റ് ആണോ ശരി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  Perfect Murder എന്ന തീം ഹിച്ച്കോക്ക് ചിത്രങ്ങളില്‍ പലപ്പോഴുമായി ഉപയോഗപ്പെടുത്താറുണ്ട്.ഒരു കുറ്റ കൃത്യം തെളിയിക്കപ്പെടുന്ന വരെ അത് കുറ്റ കൃത്യം ആയി നിയമം കണക്കാക്കില്ല എന്ന വ്യവസ്ഥിതി നില നില്‍ക്കുമ്പോള്‍ ബുദ്ധിമാന്മാരായ കുറ്റവാളികള്‍ foolproof ആയ കൊലപാതക സാധ്യതകള്‍ അന്വേഷിക്കുന്നു.ഈ ചിത്രത്തില്‍ തന്നെ അത്തരം കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കഥാപാത്രങ്ങള്‍ ആയി ഷാര്ലട്ടിന്റെ പിതാവിനെയും അയാളുടെ സുഹൃത്തായ ഹെര്‍ബിയും സംസാരിക്കുന്നുണ്ട്.ചിത്രത്തിന്‍റെ അവസാനം പോലും അത്തരം ഒരു സാധ്യതയില്‍ ആണ് ക്ലൈമാക്സ് അവസാനിപ്പിക്കുന്നതും.സ്ഥിരം ഹിച്ച്കോക്ക് ചിത്രങ്ങളിലെ പോലെ കുറ്റ കൃത്യം എവിടെ നിന്നും ആരംഭിക്കുന്നു എന്നതിന് പകരം അതിനു ശേഷം ഉള്ള കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.United States National Film Registry യില്‍ പരിരക്ഷിക്കണ്ട സിനിമ പ്രിന്ടുകളുടെ ഒപ്പം ഇടം പിടിച്ചിട്ടുണ്ട് ഈ ചിത്രവും.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിച്ച നല്ല ഒരു ത്രില്ലര്‍ ആണ് Shadow of A Doubt.മികച്ച കഥയ്ക്ക്‌ ഉള്ള അക്കാദമി  പുരസ്ക്കാര നാമനിര്‍ദേശം ഈ ചിത്രത്തിലൂടെ Gordon McDonell  നു ലഭിച്ചിരുന്നു.

  More movie views @www.movieholicviews.blogspot.com 

498.A BAREFOOT DREAM(KOREAN,2010)

498.A BAREFOOT DREAM(KOREAN,2010),|Sports|Drama|,Dir:-Tae-gyun Kim,*ing:-Gabriel Da Costa, Junior Da Costa, Zefancy Diaz

    ലോക ഭൂപടത്തിലെ ചെറിയ രാജ്യമായ കിഴാക്കാന്‍ തിമൂര്‍ ധാരാളം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്ന കൊച്ചു രാജ്യമാണ്.പോര്‍ച്ചുഗലും ഇന്തോനേഷ്യയും അവരുടെ ഭാഗം ആയി കരുതിയിരുന്ന ഈ കുഞ്ഞു രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം കിട്ടിയ ആദ്യ  സ്വന്തന്ത്ര രാഷ്ട്രം ആയി മാറി.ദാരിദ്ര്യവും വിദ്യാഭ്യാസമില്ലയ്മയും ആ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ദോഷകരമായി മാറി.ആഭ്യന്തര കലാപങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണമായി.ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ച രാഷ്ട്രം ആണ് കിഴക്കന്‍ തിമൂര്‍.എന്നാല്‍ ഈ കൊച്ചു രാജ്യം അപ്രതീക്ഷിതമായി സ്വപ്ന സമാന നേട്ടം ഒന്ന് നേടിയിരുന്നു.അതും ഫുട്ബോളില്‍ അന്താരാഷ്ട്രതലത്തില്‍ നേടിയ ജൂനിയര്‍ കപ്പുകളില്‍ ഒന്നിലൂടെ.സീനിയര്‍ ടീം ഫിഫ് റാങ്കിങ്ങില്‍ പുറകില്‍ ആണെങ്കിലും മികച്ച ഒരു ജൂനിയര്‍ നിര അവര്‍ക്ക് ഉണ്ടായി.സ്വപ്ന സമാനമായ ആ കഥയാണ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

  കിം എന്ന പഴയക്കാല കൊറിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ ജീവിക്കാനായി നടത്തിയ ബിസിനസ് എല്ലാം പരാജയപ്പെട്ടപ്പോള്‍ ആണ് ആ ഇടയ്ക്ക്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കന്‍ ടിമൂറില്‍ ഉള്ള കച്ചവട സാധ്യതകളെ കുറിച്ച് അറിഞ്ഞത്.എന്നാല്‍ പ്രതീക്ഷകളുമായി  അവിടെ എത്തിയ കിം നിരാശനായി.ദാരിദ്ര്യവും ആക്രമണങ്ങളും കൂടി ചേര്‍ന്ന ആ രാജ്യത്തു അയാള്‍ക്ക്‌ ചെയ്യാനായി ഒന്നും ഇല്ല എന്ന് തോന്നി.ബിസിനസിലെ പരാജയത്തിനു പുറമേ കുടുംബ ജീവിതവും കിമ്മിന് പരാജയം ആയിരുന്നു.എന്നാല്‍ യുദ്ധക്കെടുതികളുടെ ഇടയിലും ഫുട്ബോള്‍ കളിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന അവിടത്തെ ജനതയ്ക്ക് വേണ്ടി കിം ഒരു സ്പോര്‍ട്സ് സ്റ്റോര്‍ ആരംഭിക്കുന്നു.എന്നാല്‍ പണമില്ലാത്തത് കാരണം ആരും ഒന്നും വാങ്ങിക്കാതെ ആയപ്പോള്‍ ദിവസം ഒരു ഡോളര്‍ നല്‍കണം എന്ന വ്യവസ്ഥയില്‍ ഫുട്ബോള്‍ കമ്പക്കരായ അവിടത്തെ കുട്ടികള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നു.ബിസിനസ് ലക്‌ഷ്യം ആക്കി തുടങ്ങിയ പദ്ധതി ആയിരുന്നു എങ്കിലും ആ നീക്കം കിമ്മിനും പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനതയ്ക്കും പുത്തന്‍ ഉണര്‍വായി മാറുന്നത് എങ്ങനെ ആണെന്നാണ്‌ ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  പരസ്പ്പരം പോരടിക്കുന്ന കുടുംബങ്ങളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന ഒരു ടീമിനെ ഒന്നിച്ചു കൊണ്ട് പോകാന്‍ ഉള്ള കഴിവ് കിമ്മിന് ഇല്ലായിരുന്നു.എന്നാല്‍ സ്വപ്ന സാദൃശ്യമായ ഒരു ശക്തി അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുന്നു.പ്രവചനാധീതം ആകും സ്പോര്‍ട്സ് ചിത്രങ്ങളിലെ ക്ലൈമാക്സ് .എന്നിരുന്നാലും മികച്ച പ്രകടനവുമായി സ്ക്രീനില്‍ നിറഞ്ഞ കുട്ടികളും അവരുടെ സാമൂഹിക അവസ്ഥയും എല്ലാം നേരില്‍ കാണുന്ന പോലെ മുന്നില്‍ വരുമ്പോള്‍ ക്ലീഷേകള്‍ പോലും ആസ്വാദ്യകരം ആയി മാറുന്നു.പതിവ് പോലെ സന്തോഷം കൊണ്ട് പ്രേക്ഷകനെ കരയിപ്പിച്ചു സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‍റെ അവസാനവും കഴിയുന്നു.2010 ലെ ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ കൊറിയയില്‍ നിന്നും ഉള്ള നോമിനേഷന്‍ ആയിരുന്നു ഈ ചിത്രം വിദേശഭാഷാ വിഭാഗത്തില്‍.എന്നാല്‍ ചിത്രം ഫൈനല്‍ റൗണ്ടില്‍ കടന്നില്ല.സ്പോര്‍ട്സ് ചിത്രങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ഇഷ്ടമാകും ഈ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.

  2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് “കോര്‍ട്ട്”.അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍ ജനതയെ മൊത്തം അല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.പകരം ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയും നിയമത്തിന്‍റെ നിസ്സംഗതയും മുന്‍ വിധികളോടെ പൗരന്മാരെ കാണുന്ന സാമൂഹിക വ്യവസ്ഥയെ ആണ്.സിനിമ അവതരിപ്പിച്ചിരിക്കുന്നത് Plain ആയ അത്തരം ഒരു കാഴ്ച ആണ്.അതിനു മറ്റൊരു മുഖം ഉണ്ടോ എന്ന് പ്രേക്ഷകന് അന്വേഷിക്കവുന്നതും ആണ്.

    നാരായണ്‍ കാംബ്ലെ ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് ജീവിക്കുന്നത്.ഒഴിവു നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയും കവിത,നാടകം എന്നിവയിലൂടെ ഒക്കെ ദളിത്‌ വിഭാഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന നാരായണ്‍ കാംബ്ലയെ പോലീസ് അയാള്‍ നടത്തുന്ന ഒരു പരിപാടിയുടെ ഇടയില്‍ വച്ച് അറസ്റ്റ് ചെയ്യുന്നു.കുറ്റം ആയി പറഞ്ഞത് അടുത്ത ദിവസങ്ങളില്‍ മരിച്ച മാലിന്യ നിര്‍മാര്‍ജന തൊഴിലാളിയുടെ മരണത്തില്‍ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു.ദളിത്‌ വിഭാഗങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന വിനയ് വോറ കേസ് ഏറ്റെടുക്കുന്നു.

  ഈ സംഭവം സിനിമയിലേക്ക് ഉള്ള ഒരു ജാലകം മാത്രം ആണ്.വര്‍ഷങ്ങളായി സമൂഹത്തിനു പ്രശ്നം ഉണ്ടാക്കും എന്ന് ഭയക്കുന്ന ഭരണകൂടം അല്ലെങ്കില്‍ പോലീസ് നടത്തുന്ന പ്രവൃത്തികളുടെ ഇരയാണ് നാരായണ്‍ കാംബ്ലെ എന്ന് ചിത്രത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.തീവ്ര വിഭാഗങ്ങളില്‍ പ്രവൃത്തിച്ചിരുന്ന അയാള്‍ വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി എങ്കിലും പോലീസ് അയാളുടെ പുറകെ ഉണ്ട്.

   നേരത്തെ പറഞ്ഞത് പോലെ ഒരു ജനല്‍ തുറന്നു കൊടുത്തിട്ട് സിനിമയുടെ ഉദ്ദേശം മനസ്സിലാക്കുന്നത്‌ ഒരു തരം സ്വഭാവ പഠനങ്ങളിലൂടെ ആണ്.പ്രത്യേകിച്ചും ജഡ്ജ്,അഭിഭാഷക എന്നിവര്‍.അവര്‍ക്ക് കേസ് എന്നത് വെറും ഒരു തൊഴില്‍  മാത്രം ആണ്.പോലീസും പ്രവൃത്തിക്കുന്നത് അങ്ങനെ തന്നെ.നിസംഗതയോടെ രാജ്യത്തെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പെരുമാറുന്നു.നാരായണ്‍ കാംബ്ലെ എന്നത് ഒരു പ്രതീകം മാത്രം ആണ് ഇവിടെ.ദളിത്‌ വര്‍ഗ നേതാവായി ചിത്രീകരിച്ചിരിക്കുന്നു എങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതിനിധി ആണ് നാരായണ്‍.പ്രത്യേകിച്ചും അയാളുടെ മൌലിക അവകാശങ്ങള്‍ പലപ്പോഴിം ലംഘിക്കുന്നതായി കാണുന്നു.അതും നാട്ടിലെ നിയമ വ്യവസ്ഥതയുടെ മുന്നില്‍ വച്ച് തന്നെ.

  പഴകിയ നിയമങ്ങള്‍,കോടതിയുടെ പരമാധികാരം  വസ്ത്രധാരണ രീതിയ്ക്ക് പോലും ബാധകം ആക്കി കൊണ്ട് അവതരിപ്പിക്കുന്നത്‌ മുതല്‍ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ വരെ ശിക്ഷണ നടപടികളില്‍ ഭാഗം ആകുന്നുണ്ട്.എന്നാല്‍ പൌരനെ ബാധിക്കുന്ന വലിയ സംഭവങ്ങള്‍ പോലും ലഘൂകരിക്കുന്ന ന്യായാധിപന്‍ ചെറിയ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ കഥ അവസാനിക്കുന്നു.ഈ കഥ നമുക്കെല്ലാം പരിചിതം ആണ്.ഗര്‍ജിക്കുന്ന സിംഹങ്ങള്‍ ഒക്കെ കോടതികളില്‍ കാണുന്നത് സിനിമകളിലും അല്ലെങ്കില്‍ അമാനുഷിക പരിഗണന ലഭിച്ച വക്കീലന്മാരിലും ആണെന്ന് തോന്നും ഈ ചിത്രം കണ്ടാല്‍.ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് നല്‍കിയ പുരസ്ക്കാരം ആരുടേയും കണ്ണ് തുറപ്പിക്കുകയോ മാറ്റങ്ങള്‍ ഉണ്ടാക്കുകയോ ഇല്ല.എന്നാലും ഒരു സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തമായ അനുഭവം ആണ്.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started