484.THANI ORUVAN(TAMIL,2015)

484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara.

  സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും  ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ “സിദ്ധാര്‍ഥ് അഭിമന്യു ” എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത് ഇന്ത്യന്‍ പെണ്‍ക്കുട്ടികളുടെ തന്നെ സൗന്ദര്യ സങ്കല്പം ആയി അരവിന്ദ് സ്വാമി മാറിയിരുന്നു.കരിയറില്‍ ഒരു ബ്രേക്ക് വന്ന അദ്ദേഹത്തിന്റെ പുതിയ രൂപം തന്നെയാണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റും.നായകന്‍റെ ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു സിദ്ധാര്‍ഥ്.നല്ല സ്റ്റൈലിഷ് ലുക്ക്‌ ആയിരുന്നു അരവിന്ദ് സ്വാമി.അജിത്‌ ഒക്കെ സ്ക്രീനില്‍ വന്നു നില്‍ക്കുന്ന പോലെ ഉണ്ടായിരുന്നു (തമിഴ് സിനിമകളെ ആണ് ഉദ്ദേശിച്ചത് ).

    ജയം രവിക്കും ഒരു ബ്രേക്ക് ആയി മാറും ഈ ചിത്രത്തിലെ മിത്രന്‍ IPS.തമിഴ് സിനിമകളില്‍ ഇത്തരം ഒരു തീം വരുമ്പോള്‍ ഉപയോഗിക്കാവുന്ന ധാരാളം കൊമേര്‍ഷ്യല്‍ മസാലങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഒരു പരിധി വരെ അതിലേക്കൊന്നും തിരിഞ്ഞു നോക്കിയിട്ടില്ല.ചിത്രത്തിന്‍റെ ജോനറിനോട് കൊമേര്‍ഷ്യല്‍ ചിത്രം ആയി അവതരിപ്പിക്കുമ്പോഴും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.നയന്‍ താരയെ ഷോ ഗേള്‍ മാത്രമാക്കി അവതരിപ്പിക്കാതെ ഇടയ്ക്കിടെ സിനിമയില്‍ രംഗങ്ങളും കൊടുത്തിട്ടുണ്ട്‌.മലയാളി നടന്മാര്‍ കുറച്ചു പേര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.അനില്‍ മുരളി,സൈജു കുറുപ്  കുറുപ് എന്നിവര്‍ക്ക് പുറമേ രാഹുല്‍ മാധവ് നായകന്‍റെ സുഹൃത്തായി അഭിനയിച്ചു.ഗണേഷ് വെങ്കട്ടരാമനെ പോലെ ഉള്ള പലര്‍ക്കും അവരുടെ കരിയറില്‍ വിജയം ആയ ചിത്രത്തിന്‍റെ ഭാഗം ആകാനുള്ള അവസരം ആണ് ഈ ചിത്രത്തിലൂടെ വന്നത്.

  മിത്രന്‍ IPS-സിദ്ധാര്‍ത് അഭിമന്യൂ എന്നിവര്‍ തമ്മില്‍ ഉള്ള Cat & Mouse ഗെയിം ആണ് ചിത്രം.നായകന്‍ ജയിക്കും എന്ന് ഉള്ള സാധാരണ സിനിമ സങ്കല്പം ഉള്ളപ്പോഴും വില്ലന്‍ പലപ്പോഴും ജയിക്കുന്നു എന്ന് തോന്നിച്ചു.സിദ്ധാര്‍ത് അഭിമന്യൂ ,മിത്രനെ Stalking ചെയ്യുന്ന സീനുകള്‍ ഒക്കെ നല്ല ത്രില്ലിംഗ് ആയിരുന്നു.Hip Hop Tamizha യുടെ ബി ജി എമ്മും പാട്ടുകളും സിനിമയുടെ മൊത്തം മൂഡിനെ നിലനിര്‍ത്താന്‍ സഹായിച്ചു.വില്ലന്റെ പഞ്ച് ഡയലോഗ് ഒക്കെ നന്നായിരുന്നു.കഥയുടെ അവസാനം എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാമായിരുന്നു എങ്കിലും ക്ലീഷേ രീതിയില്‍ ആണെങ്കില്‍ പോലും അവതരിപ്പിച്ച പല സീനുകളും നന്നായി തന്നെ തോന്നി.ചിത്രം ഏറ്റവും മികച്ചതാണ് എന്നൊന്നും പറയുന്നില്ല.എന്നാലും തമിഴ് Cop-Thriller ചിത്രങ്ങളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ നല്ല ചിത്രങ്ങളുടെ കൂടെ ഈ ചിത്രവും ഉള്‍പ്പെടുത്താം എന്ന് കരുതുന്നു.എനിക്ക് ഈ ചത്രം ഇഷ്ടം ആയി.എന്റെ റേറ്റിംഗ് 3.5/5!!

More movie posts @www.movieholicviews.blogspot.com

483.CRUEL WINTER BLUES(KOREAN,2006)

483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na,

  ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരം ഒരു ചിത്രത്തില്‍ വരുന്ന അത്ര ഉള്‍പ്പെടുത്തിയിട്ടില്ല.പകരം പ്രേക്ഷകനെ വൈകാരികമായി സമീപിക്കുന്ന കൊറിയന്‍ രീതിയില്‍ ആണ് ചിത്രം ഒരു പരിധി കഴിയുമ്പോള്‍ മാറുന്നത്.

   ജേ-മുന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.ഒരു ഗ്യാംഗിലെ അംഗമായ അയാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഒരു ജോലി കൂടി ബാക്കി ഉണ്ട്.ഗ്യാംഗിനു വേണ്ടി ആണ് അത് ചെയ്യാന്‍ പോകുന്നതെങ്കിലും വ്യക്തിപരമായ ഒരു കാരണം കൂടി അയാളുടെ ആ പുതിയ ജോലി ഏറ്റെടുക്കാന്‍ കാരണം ആയുണ്ട്.ആജ്ഞകള്‍ അനുസരിക്കുക എന്ന പതിവ് രീതികളില്‍ തന്നെ ആണ് ആ ഗ്യാംഗും പ്രവര്‍ത്തിക്കുന്നത്.അവിടത്തെ സീനിയര്‍ അംഗം ആയ ജേ-മുന്‍ തന്റെ ജോലിയ്ക്ക് സഹായി ആയി കൂടെ കൂട്ടിയത് പുതുതായി അവരുടെ ഒപ്പം ചേര്‍ന്ന ചി-ഗുക്കിനെ ആണ്.

  ബുല്‍ഗ്യോ എന്ന ഗ്രാമ പ്രദേശം ചി-ഗുക്കിനു പരിചിതം ആണ്.അയാളുടെ വേരുകള്‍ ആ സ്ഥലത്ത് ഉണ്ട്.ജേ-മുന്നിന്റെ ചി-ഗുക്കിനോടുള്ള സമീപനം വളരെ മോശം ആയിരുന്നു.അകാരണമായി അവനെ ഉപദ്രവിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.ജേ-മുന്‍ അവിടെ വച്ച് ചിലരുമായി പരിചയത്തില്‍ ആകുന്നു.താന്‍ കഠിന ഹൃദയന്‍ ആണെന്ന് അവരെ കാണിക്കാന്‍ ഉള്ള അവസരങ്ങളില്‍ പോലും അയാള്‍ പതറുന്നുണ്ട്.അയാളുടെ ഉള്ളിലെ മനുഷ്യന്‍ പുറത്തു വരാന്‍ തുടങ്ങി.എന്നാല്‍ അയാള്‍ക്ക്‌ തന്‍റെ പ്രതികാരം  തീര്‍ക്കുകയും ചെയ്യണം.ജേ-മുന്നിന്റെ രണ്ടു പകുതികളും തമ്മില്‍ ഉള്ള യുദ്ധം ആണ് ബാക്കി ഉള്ള ചിത്രം.സ്ഥിരം ശൈലിയില്‍ ഉള്ള കൊറിയന്‍ ഗാങ്ങ്സ്ട്ടര്‍ സിനിമകളില്‍ നിന്നും വേറിട്ട രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  more movieholicviews.blogspot.com

482.X+Y(ENGLISH,2014)

482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins

    X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്‌.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവും മനസ്സും നല്‍കുന്ന ചെറിയ കുഴപ്പങ്ങള്‍ കാണാറും ഉണ്ട്.”Beautiful Young Minds” എന്ന BBC2 അവതരിപ്പിച്ച ഡോക്യുമെന്‍ററി കൈകാര്യം ചെയ്തതും 2006 ലെ International Mathematical Olympiad ല്‍ പങ്കെടുത്ത Daniel Lightwing എന്ന കുട്ടി ഉള്‍പ്പെടുന്ന പ്രത്യേക കഴിവുകള്‍ ഉള്ളവരെ കുറിച്ചുള്ള ഫീച്ചര്‍ ആയിരുന്നു.Autism എന്ന അവസ്ഥയുടെ പല വകഭേദങ്ങളും ആ അതിബുദ്ധിമാന്മാരായ കുട്ടികളില്‍ കണ്ടെത്തുന്നതിനെ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.

   Daniel Lightwing ഈ ചിത്രത്തില്‍ നാഥാന്‍ എലിസ് ആയി മാറുന്നു.ചെറുപ്പത്തില്‍ തന്നെ അസാധാരണമായ ബുദ്ധിവളര്‍ച്ച പ്രകടിപ്പിച്ച അവനു എന്നാല്‍ ഗണിത ശാസ്ത്രത്തോട്‌ ഉള്ള അഭിരുചി കണ്ടെത്തിയതിനോടൊപ്പം അവനു സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ ഉള്ളതായും ഡോക്റ്റര്‍ കണ്ടെത്തുന്നു.ഒരു അപകടത്തില്‍ അവനു ഏറെ ഇഷ്ടം ഉള്ള പിതാവ് മരിച്ചതിന് ശേഷം സ്വയം ഉള്‍വലിഞ്ഞ അവന്‍ സാമൂഹിക ജീവിതം ഉപേക്ഷിച്ച് ഗണിത ശാസ്ത്രത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്നു.സ്വന്തം അമ്മയായി പോലും ഒരു നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ അവന്‍ പരാജയപ്പെടുന്നു.നാഥാനെ ചെറുപ്പത്തില്‍ തന്നെ കണക്കില്‍ പ്രത്യേക പരിശീലനത്തിനായി അവന്റെതിനോട് സമാനമായ എന്നാല്‍ ചലനങ്ങളില്‍ പ്രശ്നം ഉള്ള ഹംഫ്രിസിന്റെ അടുക്കല്‍ പരിശീലനത്തിന് വിടുന്നു.ഹംഫ്രീസിന്റെ ജീവിതം ഒരു ദുരിതം ആയിരുന്നു എല്ലാം കൊണ്ടും..International Mathematical Olympiad ല്‍ പങ്കെടുക്കുന്ന ബ്രിട്ടന്‍ ടീമില്‍ അംഗം ആവുകയായിരുന്നു പിന്നീട് ഹംഫ്രീസിന്റെ കീഴില്‍ പരിശീലിച്ച നാഥാന്റെ ഉദ്ദേശം.

   എന്നാല്‍ ഈ തീരുമാനം നാഥാന്റെ ജിവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ആവുകയായിരുന്നു.അവനു അന്യമാണെന്ന് കരുതിയ ഒരു ജീവിതം പുറത്തു ഉണ്ടെന്നുള്ള വിശ്വാസം അവനു ഉണ്ടായി.അതെങ്ങനെ എന്നാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.Keaton Henson എന്ന ബ്രിട്ടീഷ് ഗായകനെ ഈ ചിത്രം കാണുന്നത് വരെ ഒരു അറിവും എനിക്കില്ലായിരുന്നു.എന്നാല്‍  ഈ ചിത്രത്തിലെ അഞ്ചു പാട്ടുകളിലൂടെ ഇഷ്ടപ്പെട്ട ഗായകന്മാരുടെ കൂട്ടത്തില്‍ ആയി ഈ Folk ഗായകനും.

  വൈകാരികം ആയി ഈ ചിത്രം പല സ്ഥലത്തും നൊമ്പരപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.നാഥാന്റെ അമ്മയോട് അവന്‍ കാണിക്കുന്ന അവഗണന വേദന ആകുന്നെങ്കിലും അവന്റെ അച്ഛനോടൊപ്പം ഉള്ള ഓര്‍മകള്‍ സിനിമയില്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ വലിയ പുരസ്ക്കാര വേദികളില്‍ ഒന്നും ഈ ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും ഇല്ലാത്തതു അത്ഭുതം ആയി തോന്നി.പ്രത്യേകിച്ചും ചിത്രം അവസാനം ഇത്തരം പ്രമേയങ്ങളില്‍ കാണുന്ന സ്ഥിരം ക്ലീഷയില്‍ നിന്നും മാറി ചലിക്കുന്നത്‌ തന്നെ ഒരു പുതുമ ആയി തോന്നി.ഈ അടുത്ത് ഇറങ്ങിയവയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു കഥാപാത്രങ്ങളും രംഗങ്ങളും ഉള്ള ചിത്രം ആണ് X+Y.

More movie views @www.movieholicviews.blogspot.com

   

481.CREEP(ENGLISH,2014)

481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass.

   Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ  ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്‌/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ.

   പ്രത്യേകിച്ചും അപ്രതീക്ഷിതം ആയി പ്രേക്ഷകന് മുന്നില്‍ വരുന്ന അവസാന സീന്‍ ഉണ്ടാക്കുന്ന ഒരു ഭയം.അതിലേക്കുള്ള യാത്ര ആണ് ഈ ചിത്രം തുടക്കം മുതല്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.പ്രത്യേകിച്ചും ക്യാമറ കണ്ണിലൂടെ മാത്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍,സംഭാഷണങ്ങള്‍ മാത്രം ഉള്ള ഒരു ചിത്രം.ക്യാമറ ഓഫ് ആക്കി വയ്ക്കുമ്പോള്‍ സ്ക്രീനും ഇരുട്ടാണ്‌.പ്രേക്ഷനില്‍ ഇത്തരം ഒരു ചിത്രം എന്ത് മാത്രം സ്വാധീനിക്കും എന്നത് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് ഈ ചിത്രം അവര്‍ മുഴുമിപ്പിച്ചത്.

   ആരോണ്‍ ഒരു വീഡിയോഗ്രാഫര്‍ ആണ്.അയാള്‍ക്ക്‌ ഒരു ദിവസം  ഫോണ്‍ കോള്‍ വരുന്നു.അതനുസരിച്ച് അയാള്‍ മലയില്‍ ഉള്ള ആ വീട്ടിലേക്കു  പുറപ്പെടുന്നു.അവിടെ ഉണ്ടായിരുന്ന ജോസഫ് എന്നയാള്‍ ആണ് ആരോണിനെ അങ്ങോട്ട്‌ വിളിക്കുന്നത്.താന്‍ ഒരു ക്യാന്‍സര്‍ രോഗി ആണെന്നും ഏതാനും മാസങ്ങളില്‍ അയാള്‍ മരിച്ചു പോകും എന്നും പറയുന്നു.മൂന്നു മാസത്തില്‍ തനിക്കു ഉണ്ടാകാന്‍ പോകുന്ന മകന് സ്വന്തം പിതാവ് ഇങ്ങനെ ആയിരുന്നു എന്ന് കാണിക്കാന്‍ വേണ്ടി ഒരു വീഡിയോ നിര്‍മിക്കാന്‍ ആണ് അയാളെ വിളിച്ചു വരുത്തിയത്.ജോസഫ് പ്രത്യേക സ്വഭാവം ഉള്ള മനുഷ്യന്‍ ആയിരുന്നു.ആരോണ്‍ പലപ്പോഴും അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു, ഉണ്ട്.എന്നാല്‍ മരണത്തെ നേരിടുന്ന ഒരു മനുഷ്യന്‍ എന്ന പരിഗണന ജോസഫിന് ലഭിക്കുന്നും ഉണ്ട്.എന്നാല്‍ എന്തായിരുന്നു ജോസഫ്?അയാള്‍ ആരോണിന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?സിനിമയുടെ അവസാന രംഗം വരെ നീളുന്ന ഒരു കഥ.അനുകമ്പ,സ്നേഹം തുടങ്ങിയവ അവനവനു തന്നെ അപകടകരം ആയി മാറുന്ന അവസ്ഥ/ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകാന്‍ സാധ്യത ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

480.CREEP(ENGLISH,2004)

480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood.

    ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം  ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെ അവരുടെ ഉപജീവന മാര്‍ഗം അതായി മാറുമ്പോള്‍ അവരുടെ ഭയം മാറാന്‍ സാധ്യത ഉണ്ട്.

  എന്നാല്‍ ജോര്‍ജ് ,ആര്‍തരിന്റെ ഒപ്പം ആ തുരങ്കത്തിലൂടെ ആദ്യ ദിവസത്തെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതല്ലായിരുന്നു അവസ്ഥ.വര്‍ഷങ്ങളായി അവിടത്തെ മലിന ജലം പോകുന്ന വഴികള്‍ കാണാപാഠം ആണ് ആര്‍തറിന്,എന്നാല്‍ പതിവ് പോലെ കേട്ട ശബ്ദ തരംഗങ്ങളെ ശ്രദ്ധിച്ച ആര്‍തര്‍ അവിടെ നേരത്തെ ശ്രദ്ധിക്കപ്പെടാത്ത ഒരു വഴി കണ്ടെത്തുന്നു തുരങ്കത്തില്‍.ആര്‍തര്‍ ജോര്‍ജിനെ അവിടെ നിര്‍ത്തിയിട്ടു അകത്തേക്ക് കയറുന്നു.കേറ്റ് ,ഈ സമയം ജോര്‍ജ് ക്ലൂണിയെ കാണാനായി ഉള്ള യാത്രയില്‍ ആയിരുന്നു. ഗയ് എന്ന അവളുടെ സഹപ്രവര്‍ത്തകന് അവളെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കാന്‍ ആഗ്രഹം ഉണ്ട്.

  അന്ന് രാത്രി റെയില്‍ സ്റ്റേഷനില്‍ എത്തിയ കേറ്റ് ഒരു ചെറു മയക്കം കഴിഞ്ഞു എണീറ്റപ്പോള്‍ അവിടെ ആരും ഇല്ല എന്ന് മനസിലാക്കുന്നു.റെയില്‍ സ്റ്റേഷന്‍ രാത്രി അടച്ചിരിക്കുന്നു.അവള്‍ സഹായത്തിനായി അപേക്ഷിക്കുന്നു.എന്നാല്‍ നിരാശ ആയിരുന്നു ഫലം.അപ്പോള്‍ ആണ് ആ വഴി ഒരു ട്രെയിന്‍ വന്നത് യാത്രക്കാര്‍ ഇല്ലാതെ.ആ ട്രെയിനില്‍ കയറിയ അവളെ കാത്തിരുന്നത് അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ ആയിരുന്നു.ഒപ്പം അപ്രതീക്ഷിതം ആയ ഒരു ദുരന്തവും.ആര്‍തര്‍,ജോര്‍ജ്,കേറ്റ് എന്നിവര്‍ അന്ന് നേരിട്ടത് എന്തിനെയാണ്?അവരുടെ തന്നെ ഭയത്തെ ആണോ അതോ?ത്രില്ലര്‍ ചിത്രങ്ങളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകാന്‍ സാധ്യത ഉള്ള ചിത്രം.

  More movie suhhestions @www.movieholicviews.blogspot.com

479.THE COTTAGE(ENGLISH,2008)

479.THE COTTAGE(ENGLISH,2008),|Thriller|Mystery|,Dir:-Paul Andrew Williams,*ing:-Andy Serkis, Reece Shearsmith, Jennifer Ellison.

    ബ്ലാക്ക് കോമഡി രംഗങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിച്ച് ചിത്രത്തിന് ആവശ്യമായ ഒരു പ്ലോട്ട് നിര്‍മിച്ചാണ് The Cottage അവതരിപ്പിച്ചിരിക്കുന്നത്.പാളിപ്പോയ ഒരു തട്ടി കൊണ്ട് പോകല്‍.നേരിടാന്‍ ഉള്ളത് പ്രബലനായ ഒരു മാഫിയ തലവനെയും.ഡേവിഡ്,പീറ്റര്‍ എന്നീ സഹോദരങ്ങള്‍ ആയിരുന്നു ഈ ഓപറേഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.അവര്‍ക്ക് അതിന്‍റെ പിന്നില്‍ വ്യക്തമായ ചെറിയ ലക്‌ഷ്യം ഉണ്ടായിരുന്നു.ഈ കിട്നാപ് വിജയിച്ചാല്‍ കിട്ടുന്ന കാശ് കൊടുത്താല്‍ ഡേവിഡ് തന്റെ സഹോദരനായ പീറ്ററിന് മാത്രമായി അമ്മ വില്‍ പത്രത്തില്‍ തുല്യമായി വീതിച്ച വീട് കൊടുക്കും.ആ പണം കിട്ടിയിട്ട് വേണം ഡേവിഡ് തന്റെ ഏറ്റവും വലിയ സ്വപ്നം ആയ ആ ബോട്ട് വാങ്ങി അതില്‍ താമസം ആക്കാന്‍.

   ഡേവിഡ് ആണ് ഈ പ്ലാന്‍ തയ്യാറാക്കുന്നത്.ഒരു കാടിനു നടുവില്‍ ഉള്ള ഒരു വീടായിരുന്നു അവര്‍ അതിനായി തിരഞ്ഞെടുത്തത്.ദുര്‍ബലന്‍ ആയിരുന്നു പീറ്റര്‍.വീട് തനിക്കു മാത്രം ആയി കിട്ടുമല്ലോ എന്ന് കരുതി ആണ് അയാള്‍ ഡേവിഡ് പറയുന്നത് പോലെ കേള്‍ക്കുന്നത്.പീറ്റര്‍ മൊത്തത്തില്‍ അവര്‍ രണ്ടു പേരിലും ഉള്ള ദുര്‍ബലനായ ലിങ്ക് ആയിരുന്നു.ട്രേസി എന്ന മാഫിയ തലവന്റെ മകളെ കാറിന്റെ ഡിക്കിയില്‍ ആദ്യ ഇട്ട അവര്‍ പിന്നെ അവളെ വീട്ടിലേക്കു കൊണ്ട് പോകുന്നു.ഈ ചിത്രത്തിന്‍റെ കഥയും അവിടെ നിന്നും തുടങ്ങുന്നു.

  നേരത്തെ പറഞ്ഞത് പോലെ പ്രബലനായ മാഫിയ തലവന്‍ മകളെ രക്ഷിക്കാന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്.അതില്‍ അടങ്ങിയിരിക്കുന്ന അപകടവും അവര്‍ക്ക് അറിയാം.എന്നാല്‍ കണക്കു കൂട്ടലുകള്‍ മൊത്തം തെറ്റിയാലോ??പറഞ്ഞു വരുന്നത് ഈ ചിത്രത്തിലെ അപ്രതീക്ഷിതം  ആയ ട്വിസ്റ്റ്‌ ആണ്.നമ്മള്‍ പ്രതീക്ഷിച്ചിരുന്ന കഥയില്‍ നിന്നും ഉള്ള ഒരു മാറ്റം.ഈ ചിത്രത്തില്‍ അതെന്തായാലും ഉണ്ട്.ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകാന്‍ സാധ്യത  ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

478.SEVERANCE(ENGLISH,2006)

478.SEVERANCE(ENGLISH,2006),|Thriller|Mystery|,Dir:-Christopher Smith,*ing:-Danny Dyer, Laura Harris, Tim McInnerny .

    സിനിമകള്‍ മനുഷ്യന്‍റെ ജീവിതത്തില്‍  എന്ത് മാത്രം സ്വാധീനം ഉളവാക്കും എന്നത് വാശിയേറിയ ചര്‍ച്ചയ്ക്കു വിഷയം ആകുന്ന ഈ അവസരത്തില്‍ അതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലയ്ക്കു പ്രചോദനം ആയ സംഭവം ഉള്ള ചിത്രം ആണ് Severance.സിനിമയിലെ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അതിലെ തിന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുടെ  മാനസിക നില ശരിക്കും പരിശോധിക്കണ്ട  വിഷയം ആണ്.സിനിമയുടെ മുഖ്യ കഥയും ആയി ആ ഒരു മരണത്തിനു ബന്ധം ഇല്ലെങ്കിലും  ഈ സിനിമയിലെ ആ ഒരു സീന്‍ കണ്ടപ്പോള്‍ ഒരാള്‍  സ്വയം ചോദിച്ച ഒരു ചോദ്യം  ഒരു കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.

   Severance അവതരിപ്പിക്കാന്‍ ശ്രമിച്ച പ്രമേയം വഴി തെറ്റി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്ത് എത്തുന്ന കുറെ ആളുകളുടെ കഥയാണ്.സ്ഥിരം സിനിമ ക്ലീഷേ ആണ് ആ പ്രമേയം.എന്നാല്‍ ഈ ചിത്രത്തെ അവതരിപ്പിച്ച രീതി വ്യത്യസ്തം ആണ്.ഒരു ആയുധ ഇടപാട് കമ്പനിയുടെ എക്സിക്യൂടീവ് ആയ കുറച്ചു പേര്‍ Team Building നായാണ്‌ ഹംഗറിയില്‍ ഉള്ള ആ സ്ഥലത്ത് എത്തുന്നത്‌.വിജനമായ ഒരു കാടാണ് ആവര്‍ തിരഞ്ഞെടുത്തത്.ടീം ലീഡര്‍ ആയ റിച്ചാര്‍ഡ് ഒരു typical മാനേജര്‍ ആണ്.അയാള്‍ ടീമില്‍ ഉള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.അവരുടെ യാത്രയില്‍ ഒരു തടസ്സം വന്നപ്പോള്‍ അവരുടെ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ അവരെ ഉപേക്ഷിച്ചു  പോകുന്നു.അവര്‍ നടന്നു എത്തിച്ചേര്‍ന്നത് ആരും  ഇല്ലാതിരുന്ന ഒരു വീട്ടില്‍ ആയിരുന്നു.

  കോമഡിയും  കലര്‍ത്തി ചെയ്ത ഈ Survival of the Fittest ടൈപ്പ് ചിത്രത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത് രണ്ടു കാര്യങ്ങള്‍ ആണ്.ഒന്ന് ആയുധങ്ങള്‍  വില്‍ക്കുന്നതിലൂടെ മരണത്തിന്റെ വില എന്നി വാങ്ങുന്ന മനസ്ഥിതി ഉള്ളവര്‍ക്ക് അവരുടെ End Product നല്‍കുന്ന തിരിച്ചടി എങ്ങനെ ആയിരിക്കും എന്ന് .പിന്നെ കോര്‍പ്പറേറ്റ് ലോകത്തിലെ ചില മോശം പ്രവണതകള്‍ എന്നിവയാണ്.രസകരം ആണ് ഈ ചിത്രം.ഇത്തരം ചിത്രങ്ങളില്‍ ഉള്ള മുഖ്യ കഥാപാത്രം ആയ “ബ്ലഡ് ” ഇതിലും തന്റെ  വേഷം ഗംഭീരം  ആക്കിയിട്ടുണ്ട്.

  More movie suggestions @www.movieholicviews.blogspot.com

477.THE STRANGERS(ENGLISH,2008)

477.THE STRANGERS(ENGLISH,2008),|Thriller|Mystery|,Dir:-Bryan Bertino,*ing:-Scott Speedman, Liv Tyler, Gemma Ward .

  സംവിധായകന്‍ ബ്രയാന്‍ ബെര്‍ടിനോയുടെ കുട്ടിക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം  ആക്കിയാണ്  The Strangers നിര്‍മിച്ചിരിക്കുന്നത്.മറിച്ചുള്ള അഭിപ്രായങ്ങള്‍ പലതും വന്നെങ്കിലും വിദേശ സിനിമകളിലെ സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് The Strangers.ഒരു വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അവിടെ ഉള്ളവര്‍ക്ക് അറിയുന്നത് സ്വാഭാവികം ആണ്.എന്നാല്‍ അവിടെ ഉള്ളവര്‍ അറിയാതെ അജ്ഞാതരായ അതിഥികള്‍ അവിടെ വേറെ ഉണ്ടെങ്കിലോ?വീട്ടില്‍ ഉള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ അറിയില്ല എങ്കിലും വീട്ടില്‍ ഉള്ളവരുടെ ഓരോ ചലനവും വ്യക്തമായി കണക്കു കൂട്ടുകയും അവരെ നിരീക്ഷിക്കുകയും അവസാനം അവരെ അപകടത്തില്‍ പെടുത്താന്‍ നോക്കുമ്പോഴും എല്ലാം  പ്രേക്ഷകന്‍ അത്തരത്തില്‍ ഒരു അടയ്ക്കപ്പെട്ട വീട്ടില്‍ ഉള്ള ആളുകളുടെ മേല്‍ ഒരു അനുകമ്പ ഉണ്ടാവുക സാധാരണം ആണ്.

   ഇരകളെ വേട്ടയാടാന്‍ വരുന്ന വേട്ടക്കാരില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നത്  കാണാന്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നതും.അത് കൊണ്ടാകാം പല ഭാഷയില്‍ പല വേഷത്തില്‍ വന്ന ഈ പ്രമേയത്തിന് സ്വീകാര്യത ഇപ്പോഴും ഉള്ളത്.ജയിംസിന്റെയും കിര്സ്ടെന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആയിരുന്നു അന്ന്.സുഹൃത്തുക്കള്‍ ആയ അവര്‍ അന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന് എടുക്കണ്ട ദിവസം ആയി മാറുന്നു.ജയിംസ് അന്ന് ആണ് കിര്സ്ടെനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നത്.എന്നാല്‍ കിര്സ്ടന്‍ എടുത്ത തീരുമാനം അന്നത്തെ ദിവസം  ജയിംസിന് നല്‍കിയത് മറിച്ചുള്ള അനുഭവം ആയിരുന്നു.

    ജയിംസിന്‍റെ കുടുംബ സ്വത്തായ ആ ബംഗ്ലാവില്‍ അവര്‍ അന്ന് രാത്രി ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.വികാര നിര്‍ഭരം  ആയിരുന്നു ജയിംസിന് ആ ദിവസം.രണ്ടു പേരും ജീവിതത്തില്‍ ഒരു  തീരുമാനം എടുക്കാന്‍ ആകാതെ നിന്ന ദിവസം .അന്ന് അവര്‍ക്ക്  അവിടെ കൂട്ടിനായി അജ്ഞാത സുഹൃത്തുക്കള്‍  ഉണ്ടായിരുന്നു.അവരുടെ അപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഒന്നും അല്ലായിരുന്നു എന്നവരുടെ സാമീപ്യം തെളിയിക്കുന്നു.The Strangers ന്റെ കഥ ഈ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.അന്നത്തെ ആ രാത്രി അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഈ ചിത്രം ബാക്കി കാണുക.

More movie suggestions @www.movieholicviews.blogspot.com

476.MANJHI:THE MOUNTAIN MAN(HINDI,2015)

476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya .

   ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്‌.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യം നിറഞ്ഞ ചുറ്റുപ്പാടില്‍ നിന്നും ഒളിച്ചോടിയ മാഞ്ചി 7 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ഭരണഘടന നിര്‍മിച്ച സമയം ആയിരുന്നു.

  പിന്നീട് ബാല വിവാഹത്തില്‍ തന്റെ വധു ആയിരുന്ന ഫഗൂനിയയെ അവളുടെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്നു വിവാഹം ചെയ്ത മാഞ്ചി അവരെ ജീവന് തുല്യം സ്നേഹിച്ചിരുന്നു.രണ്ടു മക്കളെയും ഏല്‍പ്പിച്ചു മരണത്തെ ഫഗൂനിയ പുണര്‍ന്നു.മലയുടെ മുകളില്‍ നിന്നും പൂര്‍ണ ഗര്‍ഭിണി  ആയ ഫഗൂനിയ വീണു പരിക്കേറ്റു.70 കിലോമീറ്റര്‍ അകലെ ഉള്ള ആശുപത്രിയില്‍ എത്താന്‍ അയാള്‍ക്ക്‌ ഗെലോര്‍ മലനിരകള്‍ കടന്നു പോകണമായിരുന്നു.എന്നാല്‍ ആ ദൂരം എത്തി ചേര്‍ന്നപ്പോള്‍ ഫഗൂനിയ മരണപ്പെട്ടിരുന്നു.മാഞ്ചി തന്‍റെ ഗ്രാമത്തില്‍ യാത്രയ്ക്ക് തടസ്സമായ ആ മലനിരയില്‍ ഒരു പാത  നിര്‍മിക്കാന്‍ ശ്രമിക്കുന്നു.മാഞ്ചിയെ സഹായിക്കാന്‍ ആരും ഇല്ലായിരുന്നു.അയാള്‍ ഒരു ഭ്രാന്തന്‍ ആണെന്ന് വരെ ആളുകള്‍ പറഞ്ഞു.അതിന്‍റെ ഇടയ്ക്ക് അധികാരികളുടെ ,ജന്മിയുടെ ക്രൂരതകള്‍ എല്ലാം അയാള്‍ക്ക്‌ വിലങ്ങു തടി ആയി വന്നു.എന്നാല്‍ മലയോടു പൊരുതുന്ന മാഞ്ചിയ്ക്ക് അതൊന്നും  അല്ലായിരുന്നു.അയാള്‍ തന്റെ ലക്‌ഷ്യം മാത്രം മുന്നില്‍ വച്ച് തന്റെ ജോലി ആരംഭിച്ചു .

  മാഞ്ചിയുടെ ഐതിഹാസികമായ 22 വര്‍ഷത്തെ ജീവിത കഥയാണ് Manjhi:The Mountain Man അവതരിപ്പിക്കുന്നത്‌.നവാസുധീന്‍ സിദ്ധിഖി,ഹിന്ദി സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച അഭിനേതാവാണ് എന്ന് പറയേണ്ടി വരും.അയാള്‍ തന്റെ വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്ന അനായാസത അമ്പരിപ്പിക്കുന്നതാണ്.“അയാളുടെ വേഷം കാണുമ്പോള്‍ നമ്മള്‍ കാണുന്നത് സിനിമ ആണോ എന്ന് പോലും ഇടയ്ക്ക് സംശയിച്ചു പോകും”.എത്ര അതിഭാവുകത്വം ആണ് ആ വരികള്‍ എന്ന് തോന്നിയാലും എന്നെ സംബന്ധിച്ച് നവാസുധീന്‍ സിദ്ധിഖി ഒരു അത്ഭുതം ആണ്.110 മീറ്റര്‍ നീളത്തില്‍ ഉള്ള ഒരു പാത.അതും 25 ഉം 30ഉം അടി നീളമുള്ള മല പൊട്ടിച്ച് നിര്‍മിച്ച ആള്‍ അല്ലെ ഏറ്റവും മനോഹരമായ പ്രണയ സൗധം നിര്‍മ്മിച്ചത്‌?ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ഇടയില്‍ ഈ ചിത്രവും ഇടം പിടിച്ചേക്കാം.

  More movie suggestions @www.movieholicviews.blogspot.com

475.LOHAM(MALAYALM,2015)

475.LOHAM(MALAYALM,2015),Dir:-Renjith,*ing:-Mohanlal,Renji Panicker,Siddique.

      ഈ ഓണത്തിലെ  ആദ്യ  ചിത്രം എന്ന ടാഗില്‍ ഇറങ്ങിയ ലോഹം കഥാപ്രമേയം  ആക്കിയിരിക്കുന്നത് മനുഷ്യ  യുഗത്തിന്റെ ആരംഭം മുതല്‍ കണ്ണ്  മഞ്ഞളിപ്പിക്കുന്ന ആ മഞ്ഞ ലോഹത്തിന്റെ കഥയാണ്.കാണുംതോറും മനുഷ്യന് ആര്‍ത്തി തോന്നുന്ന ലോഹം.സ്ത്രീകള്‍ക്ക് അത് ആഭരണം ആണെങ്കില്‍ മനുഷ്യക്കുലത്തിനു മുഴുവന്‍ അത് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും വഴിയും ആണ്.ഇത് സ്വര്‍ണം.രഞ്ജിത്ത് “ഇന്ത്യന്‍ റുപ്പിയില്‍” റിയല്‍ എസ്റ്റേറ്റ് മാഫിയയെ പശ്ചാത്തലം ആക്കി സിനിമ ചെയ്തെങ്കില്‍  ഇത്തവണയും അത്തരം ഒരു മാഫിയയെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.

  പ്രേക്ഷകന് പരിചിതമായ സാമൂഹിക പ്രശ്നങ്ങള്‍ അവിടിവിടയായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ സ്വര്‍ണം കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കാന്‍ ഉള്ള ശ്രമവും ആണ്.രാഷ്ട്രീയ -കച്ചവട രംഗത്തെ പ്രമൂഖരെ ഒക്കെ സിംബോളിക് ആയി വിമര്‍ശിക്കാന്‍ ഉള്ള ശ്രമം.ഇനി ഒരു ചിത്രം എന്ന നിലയില്‍ നോക്കിയാല്‍ ആരാധകര്‍ക്ക് ആവേശം ആകേണ്ട മീശ പിരിയിലും മുണ്ട് കുത്തലിലും ലാലേട്ടന്‍ മാസ് ഒതുക്കിയത് പോലെ തോന്നി.ടീസറില്‍ ഉണ്ടായിരുന്ന ആവേശം ആ ഡയലോഗ് തിയറ്ററില്‍ ഉണ്ടാക്കിയതായി  തോന്നിയില്ല.ഈ അടുത്ത് തമിഴ്,മലയാളം സിനിമകളില്‍ സ്ഥിരം ആയി വന്ന കഥ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.സിനിമകളുടെ പേരുകള്‍ പറയുന്നില്ല.കാരണം അത് പറഞ്ഞാല്‍ ഈ സിനിമ കാണേണ്ടി വരുന്നത് അര്‍ത്ഥശൂന്യം  ആയി മാറും ഫാന്‍സ്‌ അല്ലാത്തവര്‍ക്ക്.

  എടുത്തു പറയേണ്ട ഒരു കാര്യം ചിത്രം “പെരുച്ചാഴി” ലെഗസി പോലെ ബോര്‍ ആക്കിയില്ല.രഞ്ജിത്ത് ആദ്യം  തന്നെ പ്രതീക്ഷകള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് നന്നായി.കുറച്ചു പേരെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നു കാണും.മോഹന്‍ലാല്‍ സ്ഥിരം “ശക്തിമാന്‍” സീരിയലിലെ പോലെ ആളുകളെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇതിനൊരു അവസാനം ഇല്ലേ?എത്ര സിനിമ ആയി എന്ന് പ്രേക്ഷകന് തോന്നിയാല്‍ തെറ്റൊന്നും ഇല്ല.അഭിനയിച്ചവര്‍ എല്ലാവരും തന്നെ മോശമാക്കിയില്ല.ആവശ്യമില്ലാത്ത രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ “ക്ലാസും മാസ്സും” ആകാതെ പാതി വേവിച്ച “Pizza”(ഒരു ജാഡയ്ക്ക് ഇരിക്കട്ടെ ) പോലെ ആയി “ലോഹം”.നേരത്തെ പറഞ്ഞിരുന്നു.ഇത് മോശം പടം അല്ല.പക്ഷെ എന്തോ ഒരു കുറവ് തീര്‍ച്ചയായും ഉണ്ട്.

  ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 2.5/5(Strictly Self Opinion as a viewer)

More movie suggestions @www.movieholicviews.blogspot.com

474.REPEATERS(ENGLISH,2010)

474.REPEATERS(ENGLISH,2010),|Thriller|Mystery|,Dir:-Carl Bessai,*ing:-Dustin Milligan, Amanda Crew, Richard de Klerk.

  ടൈം ലൂപ് പ്രമേയം ആയി ധാരാളം സിനിമകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു പ്രത്യേക ദിവസത്തില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങള്‍ പ്രമേയം ആയ ചിത്രങ്ങള്‍.ആ ദിവസങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.Groundhog Day,Los cronocrímene,12:01 തുടങ്ങിയവ അവയില്‍ ചിലത് മാത്രം.അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിലും ഉള്ളത്.

  Rehab Centre ല്‍ അയക്കപ്പെട്ട കയ്ല്‍,മൈക്കില്‍,സോണിയ എന്നിവര്‍ ആണ് ഈ ടൈം ലൂപ്പില്‍ അകപ്പെട്ടു പോകുന്നത്.ഒരു സ്വപ്നത്തില്‍ നിന്നും എണീറ്റ കയ്ല്‍ Rehab Centre ല്‍ വച്ച് പരിചയപ്പെട്ട സോണിയ ഭക്ഷണം കഴിക്കാന്‍ ഇരുന്ന മെസ് റൂമിലേക്ക്‌ പോകുന്നു.അവിടെ ഇനി എത്ര ദിവസം ബാക്കി അവിടെ കഴിയണം എന്നുള്ളത് മേശയില്‍ രേഖപ്പെടുത്തുന്ന സോണിയയെ കാണുന്നു.അവിടെ ഒരു പാത്രം താഴെ വീഴുന്നു.അല്‍പ്പ സമയം കഴിഞ്ഞു അവിടെ എത്തുന്ന മൈക്കിളിനെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ കാല്‍ വച്ച് വീഴ്ത്തുന്നു.മൈക്കിളിന്റെ കയ്യിലെ പാത്രം താഴെ വീഴുന്നു.കയ്ല്‍ അതിന്‍റെ പേരില്‍ അടിയുണ്ടാക്കുന്നു.അന്ന് വൈകിട്ട് കൌണ്സിലിംഗ് നടക്കുമ്പോള്‍ അന്നത്തെ സംഭവങ്ങള്‍ വിവരിക്കാന്‍ കൌണ്‍സിലര്‍ ആയ ബോബ് ആവശ്യപ്പെടുന്നു.സഹോദരിയെ കാണാന്‍ പോയ കയലിനോട് സംസാരിക്കാന്‍  സഹോദരി തയ്യാറാകുന്നില്ല.ജയിലില്‍ ആയ പിതാവിനെ കാണാന്‍ പോയ മൈക്കിളിനോട് പിതാവ് ദേഷ്യപ്പെടുന്നു.ആശുപത്രിയില്‍ കിടക്കുന്ന പിതാവിനെ കാണാതെ സോണിയ തിരിച്ചു പോരുന്നു.മൂന്നു പേര്‍ക്കും അവരുടേതായ  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ അത് ഒരു ഗ്രൂപ്പില്‍ പറയാന്‍ കയ്ല്‍ തയ്യാറാകുന്നില്ല.മൈക്കിളിനും സമാന അഭിപ്രായം ആയിരുന്നു.അവര്‍ അവിടെ നിന്നും ഇറങ്ങി പോകുന്നു.

  അന്ന് രാത്രി മഴ ഉണ്ടായിരുന്നു.ടി വിയില്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ആളെ കുറിച്ചുള്ള വാര്‍ത്ത ടി വി യില്‍ പറയുന്നു.ആ സമയത്താണ് അത് സംഭവിച്ചത്.എങ്ങനെ ആണ് അവര്‍ ടൈം ലൂപ്പില്‍ അകപ്പെട്ടത്??ആ ടൈം ലൂപ്പില്‍ അവര്‍ അകപ്പെട്ടതിന്റെ ഉദ്ദേശം എന്താണ്?ജീവിതത്തില്‍ ഒരു രണ്ടാം അവസരം ആണോ അത്?  അവര്‍ അതില്‍ നിന്നും എങ്ങനെ പുറത്തു കിടക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ഉള്ള അപ്രതീക്ഷിത ട്വിസ്റ്റ് കൂടി കാണുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം കൂടും.ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന ടൈം ലൂപ് സിനിമകളിലെ കൗതുകം ഇഷ്ടം ഉള്ളവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടും.

more movie suggestions @www.movieholicvies.blogspot.com

   

473.RESOLUTION(ENGLISH,2012)

473.RESOLUTION(ENGLISH,2012),|Mystery|Thriller|,Dir:-Justin Benson, Aaron Moorhead,*ing:-Peter Cilella, Vinny Curran, Zahn McClarnon

  Resolution-  One of the most under- rated movies എന്ന വിശേഷണത്തിന് അര്‍ഹം ആണെന്ന് തോന്നുന്നു.ഒരു പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് കഥ മനസ്സിലാകുമോ ഇല്ലയോ എന്നതില്‍ ഉപരി സിനിമയില്‍ പ്രേക്ഷകന്‍റെ മനസ്സിന്റെ ക്രിയേറ്റിവിറ്റി  കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പല ചിത്രങ്ങളുടെയും അവസ്ഥ ആണ് ഈ under-rated category യിലേക്ക് ഉള്ള യാത്ര.സ്പൂണ്‍ ഫീഡിംഗ്  നടത്തി സിനിമയുടെ ഓരോ മൂലയും വിശദം ആക്കുന്ന സിനിമകള്‍ കൂടുതല്‍ ആയി ഇറങ്ങുന്ന കാലഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ എല്ലാം പരീക്ഷണ ചിത്രം മാത്രം ആയി ഒതുങ്ങി പോകുന്നു.ഒരു ഹൊറര്‍ സിനിമ എന്ന് തോന്നിപ്പിക്കുമ്പോഴും മുഖ്യ കഥാപാത്രങ്ങള്‍ എന്തിനെ ആണ് നേരിടുന്നത് എന്നുള്ള ചോദ്യം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുമ്പോള്‍ വീണ്ടും ചോദ്യം ആയി “can we try another way?!” എന്ന്  വരുമ്പോള്‍ Plain Horror  സിനിമ concept ആയി കാണുന്നവര്‍ പോലും  തീര്‍ച്ചയായും കണ്ഫ്യൂഷനില്‍  ആകും.

    എന്നാല്‍ ഈ സങ്കീര്‍ണത ഒക്കെ ഉണ്ടെങ്കിലും വളരെ സിമ്പിള്‍ ആയ കഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്.വിവാഹ ശേഷം ഭാര്യയും ആയി കഴിയുന്ന മൈക്കിന്റെ ലാപ്പില്‍ ഒരു ദിവസം സുഹൃത്തായ ക്രിസ് മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം കാട്ടി കൂട്ടുന്നതൊക്കെ കാണിച്ച് അതിനോടൊപ്പം ക്രിസ് എവിടെ ആണെന്നും ഉള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയ മാപ്പിനോപ്പം മെയില്‍ ആയി ലഭിക്കുന്നു.ഉറ്റ സുഹൃത്തായ ക്രിസ്സിന്റെ ജീവിതം രക്ഷപ്പെടുത്താന്‍ മൈക്ക് തീരുമാനിക്കുന്നു,ഭാര്യയുടെ സമ്മതപ്രകാരം അവിടെ എത്തിയ മൈക്ക്,ക്രിസ് താമസിക്കുന്ന ചെറിയ വീട്ടില്‍ എത്തുന്നു,ആകെ അലങ്കോലം ആയ ജീവിതം ആയിരുന്നു ക്രിസിനു ഉള്ളത്.ആരും സ്നേഹിക്കാന്‍ ഇല്ല,ജീവിതത്തില്‍ സുഖങ്ങള്‍ ഇല്ല എന്നതൊക്കെ ആണ് പരിഭവം.അതിനായി അഭയം കണ്ടെത്തിയത് മയക്കു മരുന്നിലും.മൈക്ക് ക്രിസ്സിനെ തന്ത്രപരമായ നീക്കങ്ങളിലൂടെ Handcuff ചെയ്യുന്നു .

   സുഹൃത്തുക്കള്‍ തമ്മില്‍ ഉള്ള സംസാരവും ചെറിയ വഴക്കുകളും ജീവിത കാഴ്ചപ്പാടും ആയി പോകുമ്പോള്‍ ആണ് ക്രിസ്സിന്റെ മോശം കാലത്തുള്ള  സുഹൃത്തുക്കളും മറ്റൊരു കൂട്ടരും അവരെ കാണാന്‍ എത്തുന്നത്‌.മൈക്ക് പ്രശ്നങ്ങള്‍ എല്ലാം ഇഴിവാക്കി എങ്കിലും അവര്‍ അപകടകാരികള്‍ ആയിരുന്നു.ഈ സമയത്താണ് മൈക്കിനു കുറച്ചു വീഡിയോകള്‍ കിട്ടുന്നത്.“Sinister” ല്‍ ഒക്കെ ഉപയോഗിച്ച ഒരു പ്ലോട്ടിലേക്ക് ചിത്രം എന്നാല്‍ പോകുന്നില്ല.പകരം വേറെ ഒരു രീതിയില്‍ പോവുകയും അവസാന അഞ്ചു മിനിറ്റില്‍ ഉള്ള  “can we try another way?!” എന്ന ചോദ്യവും ആയി പ്രേക്ഷകനെ അമ്പരിപ്പിക്കുന്നു.ചിത്രത്തിന് അവസാനം ഒരു Plain Explanation മുതല്‍ സൈക്കോളജിക്കല്‍ ആയ explanations വരെ കൊടുക്കാന്‍ സാധിക്കും.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് Resolution.ജോണര്‍ ,ചിത്രം കണ്ടതിനു ശേഷം ഏതാണ് എന്ന് തീരുമാനിക്കുക.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started