460.AIRPLANE II:THE SEQUEL(ENGLISH,1982)

460.AIRPLANE II:THE SEQUEL(ENGLISH,1982),|Comedy|,Dir:-Ken Finkleman,*ing:-Robert Hays, Julie Hagerty, Lloyd Bridges.

  Airplane II:The Sequel ആദ്യ ഭാഗം റിലീസ് ആയതിനു രണ്ടു വര്‍ഷം ശേഷം റിലീസ് ആയി.ആദ്യ ഭാഗത്തിലെ സംവിധായക ത്രയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.പകരം രണ്ടാം ഭാഗത്തിന് പുതിയ സംവിധായകന്‍ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.ഇത്തവണ ഒരു സാധാരണ ഫ്ലൈറ്റിന്‍റെ യാത്രയില്‍ നിന്നും മാറി യാത്ര ചന്ദ്രനിലേക്ക് ആണ്.ചിത്രത്തിന്‍റെ തുടക്കം Star Wars മോഡലില്‍ എന്തോ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഭാവിയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള ടെക്നോളജിയുടെ കുതിച്ചു ചാട്ടത്തില്‍ നടക്കുന്ന സംഭവം ആയാണ്  അവതരിപ്പിക്കുന്നത്‌.

  പതിവ് പോലെ യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ കയറുന്ന സ്ഥലം മുതല്‍ ഇവിടെയും തമാശകള്‍ ആരംഭിക്കുന്നു.സുരക്ഷ പരിശോധനകള്‍ മുതല്‍ അന്നത്തെ അന്താരാഷ്‌ട്ര മാധ്യമ  രംഗം ,മതങ്ങള്‍ എല്ലാം ഇത്തവണയും വിഷയം ആകുന്നുണ്ട് അവിടെ.ഒപ്പം അന്ന് വന്‍ തോതില്‍ ആയുധ വില്‍പ്പന നടത്തിയിരുന്ന അമേരിക്കയുടെ നിലപാടിനെ ഒക്കെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നുണ്ട്.അതി വേഗത്തില്‍ എയര്‍പ്പോര്‍ട്ടില്‍ കയറാന്‍ ശ്രമിച്ച സ്ത്രീയെ പിടിച്ചു പരിശോധിക്കുന്നതും.മിസൈല്‍ ആയി പോകുന്ന തീവ്രവാദികളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനം ഒക്കെ അന്നത്തെ സമൂഹത്തില്‍ പ്രസക്തം ആയിരുന്നു.

  ഇത്തവണ ടെഡ് സ്ട്രൈക്കര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആണ്.ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ഫ്ലൈറ്റിന്‍റെ വയറിംഗ് ശരി അല്ല എന്ന് പറഞ്ഞതിന് കോടതി നേരിട്ട് ടെഡ് സ്ട്രൈക്കറെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കുകയായിരുന്നു.എലൈന്‍ പുതിയ ആളെ കണ്ടെത്തി കഴിഞ്ഞു.ആദ്യ തവണ അവിചാരിതമായി ഹീറോ ആകേണ്ടി വന്ന ടെഡ് ഇത്തവണ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് ആ ഫ്ലൈറ്റില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് എടുത്തു കയറുന്നു.ക്ലിന്റ് ഈസ്റ്റ്‌വുഡ്നെ അനുസ്മരിപ്പിച്ച ദി സാര്‍ജ് എന്ന കഥാപാത്രം ഒക്കെ രസികനായിരുന്നു.ചിത്രം ആദ്യ ഭാഗത്തിന്റെ അത്ര നിരൂപക പ്രശംസ പിടിച്ചു പറ്റിയില്ല അന്ന്.എങ്കില്‍ കൂടി മോശം ആക്കിയതായി തോന്നിയില്ല.ആദ്യ ഭാഗത്തിലെ പോലെ സ്ലാപ് സ്ടിക് കോമഡി /സ്പൂഫ് റൂട്ടില്‍ തന്നെ ആണ് ചിത്രം മുന്നേറിയത്.ആദ്യ ഭാഗം കണ്ടവര്‍ക്ക് മുഷിയാതെ കണ്ടിരിക്കാം ഈ ഭാഗം.

More movie suggestions @www.movieholicviews.blogspot.com

459.AIRPLANE!(ENGLISH,1980)

459.AIRPLANE!(ENGLISH,1980),|Comedy|,Dir:-Jim Abrahams, David Zucker,Jerry Zucker,*ing:-Robert Hays, Julie Hagerty, Leslie Nielsen .

  Airplane!-വളരെ അധികം ഭ്രാന്തമായ ആശയങ്ങള്‍ നിറഞ്ഞ ചിത്രം ആണ്.എണ്‍പതുകളില്‍ ഉള്ള ലോക രാഷ്ട്രീയം മുതല്‍ എല്ലാത്തിനെയും ശരിക്കും പരിഹസിച്ചു വിടുന്ന കോമഡി/സറ്റയര്‍ ചിത്രം ആണ് .Zero Hour!,Airport 1975 തുടങ്ങിയ disaster ജോനറില്‍ ഉള്ള ചിത്രങ്ങളുടെ സ്പൂഫ് കോമഡി അവതരണം ആണ് ഈ ചിത്രം.പല രീതിയില്‍ ഉള്ള മനുഷ്യര്‍.അവരില്‍ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ആ വിമാന താവളത്തില്‍ പല തരം ആളുകളെയും കാണാന്‍ സാധിക്കും.എയര്‍പ്പോര്‍ട്ടിന്റെ അടുത്തുള്ള റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് നിര്‍ദേശം കൊടുക്കുന്ന Announcer ല്‍  തുടങ്ങുന്നു ചിത്രത്തിലെ തമാശകള്‍.

  അതിന്‍റെ ഇടയ്ക്ക് മത കാര്യങ്ങള്‍ ,അന്താരാഷ്‌ട്ര വിഷയങ്ങള്‍ എല്ലാം അവിടെ ചര്‍ച്ച വിഷയം ആകുന്നു.ഇനി കഥയിലേക്ക് പോവുകയാണെങ്കില്‍ പ്രത്യേകിച്ച് വലിച്ചു നീട്ടുന്ന ഒന്നും ഇല്ല.സ്ഥിരം ഹോളിവുഡ് disaster ചിത്രത്തില്‍ ഉള്ളത് പോലെ എല്ലാവരാലും അവഗണിക്കപ്പെടുന്ന ഭൂതക്കാലത്തിലെ ഓര്‍മ്മകള്‍ വേട്ടയാടുന്ന നായക കഥാപാത്രം.യുദ്ധ സമയത്ത് ഉണ്ടായ അപകടം കാരണം ജീവിതത്തില്‍ ആകെ പ്രശ്നങ്ങള്‍ വന്ന ടെഡ് സ്ട്രൈക്കര്‍ ആണ് ഇവിടെ ഹീറോ.കാമുകിയും എയര്‍ ഹോസ്റ്റസ്സും ആയ എലൈന്‍ ,സ്ട്രൈക്കറെ ഉപേക്ഷിച്ചു പോകുന്നു.പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു പുതിയ ജീവിതം തുടങ്ങാന്‍ ആയി ഇപ്പോള്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ടെഡ് തീരുമാനിക്കുന്നു.അയാളുടെ എയര്‍പ്പോര്‍ട്ടില്‍ വരുന്ന രംഗങ്ങള്‍ പോലും തമാശ ആയിരുന്നു.

 ഫ്ലൈറ്റില്‍ കയറിപ്പറ്റിയ ടെഡ് തന്റെ പ്രണയ ,യുദ്ധ കഥകള്‍ പറഞ്ഞു  വെറുപ്പിക്കല്‍ തുടങ്ങുമ്പോള്‍ മറ്റു യാത്രക്കാരും കോക്ക്പ്പിറ്റില്‍ ഉള്ളവര്‍ അവരുടെ തമാശകളും തുടങ്ങുന്നു.സ്വാഭാവികമായി അവതരിപ്പിക്കുന്ന തമാശകളില്‍ സ്ലാപ്സ്റ്റിക് കൊമാടികള്‍,വാക്കുകളില്‍ കണ്ഫ്യൂഷന്‍ ഉണ്ടാക്കി ജനിക്കുന്ന തമാശകള്‍ മുതല്‍ എല്ലാം ഉണ്ട്.ലോകത്തിലെ ഏറ്റവും മികച്ച തമാശ ചിത്രങ്ങളില്‍ സ്ഥാനം പിടിച്ച ഈ ചിത്രം പിന്നീട് 2010 ല്‍ സംരക്ഷിക്കപ്പെടേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രിന്റ്‌ സൂക്ഷിക്കാന്‍ Library of Congress തീരുമാനിച്ചിരുന്നു.ഈ ചിത്രം മിസ്‌ ആയാല്‍ നഷ്ടം ആകുന്നതു കള്‍ട്ട്/ക്ലാസിക്/കോമഡി ചിത്രം ആകും.

More movie suggestions @www.movieholicviews.blogspot.com

458.BEDEVILLED(KOREAN,2010)

458.BEDEVILLED(KOREAN,2010),|Crime|Drama|,Dir:-Cheol-soo Jang,*ing:-Yeong-hie Seo, Seong-won Ji, Min-ho Hwang.

    Bedevilled– ഈ സിനിമയെ  കുറിച്ച് ഏറ്റവും ആദ്യം  പറയേണ്ടത് ഇതിന്‍റെ അവസാന അമ്പത് മിനിറ്റിനെ കുറിച്ച്  ആണ്.വല്ലാത്ത ഒരു വികാരം ആണ് മനസ്സില്‍ ഉണ്ടാവുക.ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പലരും ശരിക്കും വെറുപ്പ്‌ തോന്നിപ്പിക്കും.Hillbilly കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വരുമ്പോള്‍ ഉള്ളതിനേക്കാളും വെറുപ്പ്‌ ആ ദ്വീപിലെ പല താമസക്കരോടും തോന്നി പോകും.പല കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ  ഉള്ള മനുഷ്യര്‍ ജീവിച്ചിരിക്കണ്ട കാര്യം ഉണ്ടോ എന്ന് ഒരാള്‍ വിചാരിച്ചാലും തെറ്റ് പറയാന്‍ ഇല്ല.Pervert ആയ കഥാപാത്രങ്ങള്‍ തന്‍റെ സിനിമകളിലൂടെ അവതരിപ്പിച്ച കിം-കി-ഡുക്കിന്റെ സംവിധാന സഹായി ചുള്‍ സൂ ജാംഗ് തന്റെ ആദ്യ ചിത്രത്തില്‍ ഗുരുവിന്‍റെ പാതയില്‍ അധികം പോകാതെയും എന്നാല്‍ കഥാപാത്രങ്ങളുടെ നോട്ടം,സംഭാഷണം എന്നിവയിലൂടെ പ്രേക്ഷകനില്‍ ഭീതിയും വെറുപ്പും  ഉണ്ടാക്കാന്‍ സാധിച്ചു.Secretly,Greatly പോലെ ഉള്ള ചിത്രം രണ്ടാം ചിത്രം ആയി എടുത്ത ഒരാള്‍ ആണ് ചുള്‍ സൂ ജാംഗ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു.

   ഇതിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ ഇരുണ്ട വശം ആണ് ജീവിതത്തില്‍ കൂടുതല്‍.അത് സാഹചര്യങ്ങള്‍ അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.എന്നാല്‍ ബോക്-നാം പ്രേക്ഷകനില്‍ അനുകമ്പ ഉണ്ടാക്കുന്നുണ്ട്.സിനിമയിലെ പ്രധാന കഥാപാത്രത്തിനെ പിന്തുണയ്ക്കാന്‍  പ്രേക്ഷകനെ കൊണ്ട് എത്തിക്കുന്നതില്‍ സിനിമയുടെ ആദ്യ ഭാഗങ്ങള്‍ക്ക് നല്ലത് പോലെ കഴിഞ്ഞിട്ടുണ്ട്.നാഗരിക ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടും ഗ്യൂം-ഹീ എന്ന യുവതിക്ക് അവളുടെ ജോലി സ്ഥലത്തെ ധാര്‍ഷ്ട്യം അവളുടെ ജോലിയില്‍ പ്രശ്നം ആയി തീരുന്നുണ്ട്.ഒരു പക്ഷെ ആ ഒറ്റപ്പെട്ട ദ്വീപിലെ ആളുകളില്‍ ഉള്ള ജീന്‍ ആയിരിക്കും അവളിലും ഉണ്ടാവുക.എന്നാല്‍ ബോക്-നാം എന്ത് കൊണ്ട് അവിടെ വ്യത്യസ്ത ആകുന്നു എന്നത് ആണ് ചിത്രം മുഴുവന്‍ അവതരിപ്പിക്കുന്നത്‌.നല്ലൊരു മനസ്സിനുടമയും ജീവിതത്തില്‍ മേല്‍ ഗതി വേണം എന്നും ഒക്കെ കരുതുന്ന കഠിന അധ്വാനി ആയ അവള്‍ക്കു എന്നാല്‍ ജീവിതം സമ്മാനിച്ചത്‌ എന്നും ക്രൂരത നിറഞ്ഞ സമീപനം ആയിരുന്നു ചുറ്റും നിന്നും.അവള്‍ ഉറ്റ സുഹൃത്തായ കരുതിയ ഗ്യൂം-ഹീ പോലും വ്യത്യസ്ത അല്ലായിരുന്നു.ഒന്നുമില്ലെങ്കിലും എത്ര പ്രാവശ്യം ആണ് ബോക്-നാം അവളെ സഹായിച്ചത്?എന്നാല്‍ ജീവിതത്തില്‍ അവള്‍ക്കു രക്ഷ വേണ്ട ഒരു സ്ഥലത്ത് അവളുടെ കൂടെ ആരും ഇല്ലായിരുന്നു.

   എന്നും കഷ്ടപ്പെട്ട് ഉരുളക്കിഴങ്ങ് തോട്ടത്തിലും,തേന്‍ ശേഖരിക്കുന്ന  പണി എടുത്താലും അവള്‍ക്കു എന്നും കുറ്റം മാത്രം ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്.അവളുടെ മനസ്സു ശരിക്കും കല്ലായി മാറി.ഒരു സാധാരണ സ്ത്രീ ആയി ജീവിക്കണം എന്ന നിഷ്കളങ്കത അവളുടെ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും ഭര്‍ത്താവ്,ബന്ധുക്കള്‍ എന്നിവര്‍ ഉള്ള ആ ദ്വീപില്‍ നടന്ന ക്രൂരമായ സംഭവങ്ങളും അതിന്‍റെ പ്രതിഫലനം ആയു നടന്ന സംഭവങ്ങളും ആണ് ബാക്കി ചിത്രം.സിയോ-യംഗ് ഹീ ,സമ്മതിച്ചിരിക്കുന്നു .മികച്ച അഭിനയം.അവസാന രംഗങ്ങളില്‍ ഒക്കെ നിങ്ങളെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല.വെറുതെ അല്ല മിക്ക അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും മികച്ച അഭിനേത്രി ആയി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.എന്‍റെ ഇഷ്ടപ്പെട്ട കൊറിയന്‍ സിനിമകളില്‍ എന്നും മനസ്സില്‍ ഡിപ്രഷന്‍ നല്‍കിയ ഈ ചിത്രം ഉണ്ടാകും.

More movie suggestions @www.movieholicviews.blogspot.com

457.EBAR SHABOR(BENGALI,2015)

457.EBAR SHABOR(BENGALI,2015).|Mystery|Thriller|Crime|,Dir:-Arindam Sil,*ing:-Abhishek Bagchi, Rahul Banerjee, Ritwick Chakraborty .

   സ്രീശേന്ദു മുഖോപദ്യയുടെ Rwin എന്ന കഥയെ ആസ്പദം ആക്കിയാണ് എബാര്‍ ശബോര്‍ നിര്‍മിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ശബോര്‍ ദാസ്ഗുപ്ത സര്‍വീസില്‍ വളരെയധികം എക്സ്പീരിയന്‍സ് ഉള്ള ആളാണ്‌.ആ സീനിയോരിറ്റി ആകാം മിതാലി ഘോഷ് കൊല്ലപ്പെട്ടപ്പോള്‍ ആ കേസ് അദ്ധേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം.മിതാലി ഘോഷിന്‍റെ മരണം നടക്കുന്നതിനു മുന്‍പ് മിതാലി ഒരാള്‍ മരിച്ചു വഴിയില്‍ കിടക്കുന്നതായി  കാണുന്നുണ്ട്.പ്രഭാതത്തില്‍ ഉള്ള ഓട്ടത്തിന്റെ ഇടയില്‍ ആണ് അവള്‍ അത് കാണുന്നത്.അത് കണ്ടു അവള്‍ ഭയപ്പെടുന്നു.

  പിന്നീട് നടക്കുന്നത് അവളുടെ കൊലപാതകം ആണ്.വളരെയധികം ദുരൂഹം ആയ ജീവിതം ആണ് അവള്‍ക്കുള്ളത്‌.അസാധാരണമായ വൈവാഹിക ജീവിതം.സ്വന്തം സ്വാതന്ത്ര്യത്തിനു മേല്‍ പിതാവ് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയ ബന്ധം അവള്‍ ഉപേക്ഷിക്കുന്നു.പിന്നെ പലരുമായും ബന്ധം ഉണ്ടായിരുന്ന അവള്‍ സ്വതന്ത്ര ആയി പറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്നു.അതായിരിക്കാം അവള്‍ പോണ്ടിച്ചേരിയില്‍ താമസിക്കാന്‍ കാരണം.അവളുടെ തിരിച്ചു വരവില്‍ അവള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ പാര്‍ട്ടിയുടെ അന്ന് രാത്രി ആണ് അവള്‍ കൊല്ലപ്പെടുന്നത്.ആന്റി-ആല്‍ക്കഹോളിക്ക് പ്രസ്ഥാനങ്ങളും ആയി പോണ്ടിച്ചേരിയില്‍ വച്ച് സഹകരിച്ചിരുന്ന അവള്‍ എന്നാല്‍ ആ പാര്‍ട്ടിയില്‍ വച്ച് പതിവില്ലാത്ത വിധത്തില്‍ മദ്യപിക്കുന്നു.

  മിതാലി ഘോഷിന്റെ മരണം കൊലപാതകം ആണെന്ന് മനസ്സിലാക്കിയതോടെ ശബോര്‍ ദാസ്ഗുപ്തയുടെ മുന്നില്‍ സംശയത്തിന്‍റെ കണ്ണുകള്‍ എത്തുന്നത്‌ അവളുമായി ബന്ധം ഉള്ളവരിലേക്ക് ആയിരുന്നു.അവര്‍ ഓരോരുത്തരും ആയുള്ള കൂടിക്കാഴ്ചകള്‍ മിതാലിയുടെ ജീവിതത്തെ കുറിച്ചുള്ള ഏകദേശ ധാരണ ശബോറിന് ലഭിക്കുന്നു.ഓരോരുത്തര്‍ക്കും പറയാന്‍ ഉള്ളത് അവര്‍ക്കറിയാവുന്ന മിതാലിയെ കുറിച്ചായിരുന്നു.ശബോറിന്റെ ബാക്കി ഉള്ള മിതാലിയെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം.സംശയത്തിന്‍റെ മുനയില്‍ ധാരാളം ആളുകളെ നിര്‍ത്തി പ്രേക്ഷകനെ കണ്ഫ്യൂസ് ചെയ്യുന്ന രീതിയില്‍ ആണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്.തരക്കേടില്ലാത്ത ഒരു ബംഗാളി ക്രൈം/ത്രില്ലര്‍ ആണ് എബാര്‍ ശബോര്‍.

More movie suggestions @www.movieholicviews.blogspot.com

  

456.BLOOD AND TIES(KOREAN,2013)

456.BLOOD AND TIES(KOREAN,2013),|Crime|Mystery|Thriller|,Dir:-Dong-Suk Kuk,*ing:-Ye-jin Son, Kap-su Kim, Kyu-han Lee |.

Blood and Ties- Voice of a  Murderer നു ഒരു രണ്ടാം ഭാഗം?

  2007 ല്‍ റിലീസ് ആയ Voice of a Murderer എന്ന ചിത്രം മികച്ച ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ ആയിരുന്നു.

(അത് കണ്ടിട്ടില്ലാത്തവര്‍ക്കായി ചെറിയ ഒരു സിനോപ്സിസ് ഈ ലിങ്കില്‍ :-http://goo.gl/0QL2rw).ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ ഈ ചിത്രത്തെ കണ്ടാല്‍ കൂടുതല്‍ ആസ്വദിക്കാം എന്ന് കരുതുന്നു.

ഹാന്‍ ക്യുംഗ് ബേ  എന്ന ടി വി അവതാരകന്റെ കുട്ടി ഒരു ദിവസം അപ്രത്യക്ഷന്‍ ആവുകയും ഒരു ലക്ഷം ഡോളര്‍ നല്‍കിയാല്‍ ആ കുട്ടിയെ തിരിച്ചു തരാം എന്നും പറഞ്ഞു നടന്ന ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി ആയിരുന്നു.കൊറിയയില്‍ മൊത്തം സംസാര വിഷയം ആയ ആ കേസ് അന്വേഷണം അവതരിപ്പിച്ച ആ സിനിമ അവസാനിക്കുന്നത് നിഗൂഡം ആയ രഹസ്യം ഒളിപ്പിച്ചു വച്ചാണ്.

  Blood and Ties നടക്കുന്ന കാലഘട്ടം ആണ് ഇനി പരാമര്‍ശിക്കുന്നത്.കൊറിയന്‍ നീതി പീഠം കുറ്റ കൃത്യം നടന്നതിനു പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളിയെ പോലീസിനു കണ്ടെത്താന്‍ ആയില്ലെങ്കില്‍ ആ കേസ് നില നില്‍ക്കില്ല എന്ന് നിഷ്ക്കര്‍ഷിക്കുന്നു.എന്നാല്‍ ജൂലൈ 05,2015 ല്‍ ദക്ഷിണ കൊറിയ Statute of Limitations യഥാര്‍ത്ഥത്തില്‍  കൊലപാതക കുറ്റങ്ങള്‍ക്ക്  അവസാനിപ്പിച്ചു.ഈ ചിത്രം നടക്കുന്നത് ആ കാലഘട്ടത്തിനു മുന്നേ ആകാം അത് കൊണ്ട്.രണ്ടു ചിത്രങ്ങള്‍ തമ്മില്‍ 15 വര്‍ഷം വ്യത്യാസം ഇല്ലെങ്കിലും ഈ ചിത്രം ആ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

  ഒറ്റ മകളെ വളരെയധികം കഷ്ടപ്പെട്ട് വളര്‍ത്തുന്ന കാപ് സൂ കിം വളരെയധികം നല്ല മനുഷ്യന്‍ ആണ്.വളരെയധികം, കഷ്ടപ്പെട്ട് അയാള്‍ തന്റെ മകള്‍ ദാനയെ വളര്‍ത്തുന്നു.ഒരു ജേര്‍ണലിസ്റ്റ് ആകുകയാണ് അവളുടെ ഇഷ്ടം.എന്നാല്‍ അവള്‍ പോകുന്ന ഇന്റര്‍വ്യൂവില്‍ മിക്കതിലും പരാജയപ്പെടുന്നു.ആ സമയത്താണ് പണ്ട് നടന്ന ഒരു കുട്ടിയുടെ തിരോധാനത്തെ കുറിച്ചുള്ള സിനിമ കൊറിയയില്‍ റിലീസ് ആകുന്നത്.Statute of Limitations അവസാനിക്കാന്‍ പോകുന്ന സമയം ഇറങ്ങിയ ആ ചിത്രം കൊറിയയിലെ സംസാര വിഷയം ആയി തീര്‍ന്നു.ദാനയും തന്റെ സുഹൃത്തുക്കളോടൊപ്പം  ചിത്രത്തിന് പോകുന്നു.സിനിമയുടെ അവസാനം യഥാര്‍ത്ഥ കുറ്റവാളിയുടെ ഫോണ്‍ കോള്‍ ചിത്രത്തില്‍  യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നു.ദാനയ്ക്ക് ആ ശബ്ദം കേട്ടപ്പോള്‍ നല്ല പരിചയം തോന്നി.ഒപ്പം കുറ്റവാളി ഉപയോഗിച്ച ഒരു phrase.അത് ദാനയുടെ അച്ഛന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു,

അതോടെ അവള്‍ക്കു ഒരു സംശയം തോന്നി സ്വാഭാവികം ആയി.ആ കുട്ടിയെ തട്ടി കൊണ്ട് പോയത് അവളുടെ സ്വന്തം പിതാവാണോ?ദാന തന്റെ സംശയം ദുരീകരിക്കാന്‍ ആയുള്ള ശ്രമം തുടങ്ങുന്നു.ഇനി നടക്കുന്ന നാടകീയ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.ആദ്യ ചിത്രം അവശേഷിപ്പിച്ച മരവിപ്പില്‍ നിന്നും ആ ചിത്രത്തെ പൂര്‍ണം ആക്കാന്‍ ഈ ചിത്രത്തിന് കഴിയുമോ?കൊറിയന്‍ മിസ്റ്ററി/ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും ഈ ചിത്രം.Voice of a Murderer ല്‍ കുട്ടിയുടെ പിതാവ് ടി വി അവതാരകന്‍ ആയിരുന്നു എങ്കില്‍ ഇവിടെ അയാള്‍ ഡോക്റ്റര്‍ ആണ്.

More movie suggestions @www.movieholicviews.blogspot.com

455.THE RECIPE(KOREAN,2010)

455.THE RECIPE(KOREAN,2010),|Mystery|Romance|Drama|,Dir:-Suh-Goon Lee,*ing:-Seung-ryong Ryu, Yo-won Lee, Dong-Wook Lee.

  രുചിയുള്ള ഭക്ഷണം പലരുടെയും ബലഹീനതകളില്‍ ഒന്നായിരിക്കും.നാക്കിനു ഉന്മേഷം നല്‍കുന്ന ഭക്ഷണം പലപ്പോഴും വിരസമായ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും അത് കൊണ്ട് തന്നെ ഒരു അനുഗ്രഹം ആയി മാറാറുണ്ട്.എന്നാല്‍ ഇന്ററ്ര്‍ന്ഷിപ് ചെയ്യാന്‍ വന്ന ചെറുപ്പക്കാരന്‍ തന്നെ ആ പ്രോഗ്രാമില്‍   ഉള്‍പ്പെടുത്തുക ആണെങ്കില്‍ അതിനു പകരം ആയി ടി വി യില്‍ പ്രോട്യൂസര്‍ ആയ യു-ജിന്ന് നല്‍കിയ ആ രഹസ്യം സാധാരണക്കാരന് ദഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആയിരുന്നു.ഒരു പരമ്പര കൊലയാളി ,അയാളെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കൊറിയയില്‍ നടന്ന ആദ്യ വധ ശിക്ഷയില്‍ അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരം ആണ് കൌതുകം ആയതു.പുറം ലോകത്തിനു അറിയാത്ത ആ രഹസ്യം അന്ന് വധശിക്ഷയുടെ സമയം അവിടെ ഉണ്ടായിരുന്ന ആ യുവാവിനു അറിയാമായിരുന്നു.”ടോയിഞ്ഞാംഗ്” എന്ന കൊറിയയിലെ ഒരു പ്രത്യേക തരം  സൂപ്പ് ആണ് അയാള്‍ അവസാന ആഗ്രഹം ആയി അന്ന് ചോദിച്ചത്.

  യു-ജിന്നിന് ആ ഉത്തരം കൌതുകം ആയി തോന്നി.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് അത്തരം ഒരു ആഗ്രഹം അയാള്‍ പറഞ്ഞതില്‍ എന്തോ രഹസ്യം ഉള്ളത് പോലെ അയാള്‍ക്ക്‌ തോന്നി.ആ സമയത്ത് ജയിലില്‍ ഉണ്ടായിരുന്നവരുമായും അയാളുടെ ആരോഗ്യ നില പരിശോധിച്ച ഡോക്റ്റര്‍മാര്‍ എന്നിവരും ആയി യൂ-ജിന്‍ സംസാരിക്കുന്നു.അയാളുടെ ആ സ്വഭാവത്തില്‍ അസ്വാഭാവികത ഉണ്ടെന്നു അവര്‍ സമ്മതിക്കുന്നു.അതിലും അസ്വാഭാവികം ആയി തോന്നിയത്.പലപ്പോഴും പോലീസിന്‍റെ കയ്യില്‍ നിന്നും വിദഗ്ധം ആയി രക്ഷപ്പെട്ട ആ കൊലയാളി എന്നാല്‍ അയാളെ പിടിക്കാന്‍ പോലീസ് ആ ഭക്ഷണ ശാലയില്‍  വച്ച് വളഞ്ഞപ്പോള്‍ പോലും അയാളുടെ ആ സൂപ്പ് നിറഞ്ഞ പാത്രം മുഴുമിക്കാന്‍ ആണ് ശ്രമിച്ചത്‌ എന്നതായിരുന്നു.പത്തു മിനുട്ടുകള്‍ക്കു മുന്‍പ് പോലീസ് അവിടെ എത്തും എന്ന് അറിഞ്ഞിട്ടു പോലും എന്ത് കൊണ്ടായിരിക്കും അയാള്‍ അവിടെ നിന്നും രക്ഷപ്പെടാതെ ആ സൂപ്പില്‍ അഭയം പ്രാപിച്ചത്?

   ആ സൂപ്പില്‍ നിഗൂഡം ആയ എന്തോ ഉള്ളതായി യൂ-ജിന്നിന് തോന്നുന്നു.അയാള്‍ തന്‍റെ പരിപാടിക്ക് വേണ്ടി ആ വിഷയം പ്രമേയം ആക്കാന്‍ തീരുമാനിക്കുന്നു.യൂ-ജിന്‍ ആ സൂപ്പിന്‍റെ രുചിക്കൂട്ട് തയ്യാറാക്കിയ ആളെയും അതുമായി ബന്ധം ഉള്ളവരെയും അന്വേഷിച്ച് ഇറങ്ങുന്നു.എന്നാല്‍ ഒരു കാര്‍ അപകടത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ ആ സൂപ്പിന്‍റെ രസക്കൂട്ടു അറിയാവുന്ന ആള്‍ മരിച്ചതായി അയാള്‍ മനസിലാക്കുന്നു.മരിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ വ്യത്യസ്തമായ രീതിയില്‍ നിര്‍മിച്ച ഒരു ദ്രാവകം ശരീരത്തില്‍ ഉള്ളതായി ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തുന്നു.യൂ-ജിന്നിന്റെ അന്വേഷണം ആണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.സാധാരന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രത്തില്‍ നിന്നും മാറി രുചിയും പ്രണയവും ആയുള്ള ഒരു കോമ്പിനേഷന്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത്.യൂ-ജിന്‍ കണ്ടെത്തുന്ന രഹസ്യങ്ങള്‍ അറിയാന്‍  ബാക്കി ചിത്രം കാണുക.

more movie suggestions @www.movieholicviews.blogspot.com

  

454.PEE MAK PHARAKANONG(THAI,2013)

454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong.

   തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ  സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനം ചെയ്തത്.

  തായ് പ്രേത കഥകളിലെ പ്രശസ്തമായ Mae Nak Phra Kanong (Lady Nak of Phra Kanong) എന്ന കഥയാണ് anachronistic രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.അതായത് ഈ ചിത്രം നടക്കുന്നത് നൂറു വര്‍ഷം  മുന്‍പ് ആണെങ്കിലും ഇപ്പോഴത്തെ ടൈം ഫ്രെയിമില്‍ ഉള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി (ഉദാ:Spiderman,Last Samurai,hair style) കാലത്തെ അനുസരിക്കാത്ത രീതിയില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.നൂറു വര്‍ഷം മുന്‍പ് നടന്ന യുദ്ധത്തില്‍ പങ്കെടുത്ത രസികരായ 5 സുഹൃത്തുക്കള്‍ മാക്,ഏയ്‌,ടെര്‍,പുവാക്,ഷിന്‍ എന്നിവര്‍ ഒരു വിധത്തില്‍  ആണ് യുദ്ധത്തില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു എത്തിയത്.സ്വഭാവം വച്ച് നോക്കുകയാണെങ്കില്‍ ഈ അഞ്ചു പേരും മണ്ടന്മാരാണ്.പ്രേത സിനിമയില്‍ ഇടയ്ക്കിടെ ഭയപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇവരുടെ മണ്ടത്തരങ്ങള്‍ തമാശയായി മാറുന്നു.യുദ്ധത്തില്‍ നിന്നും തിരിച്ചെത്തിയ മാക് തന്റെ ഭാര്യയ നാക്കിനെ കാണുന്നു.യുദ്ധത്തിനു മാക് പോയപ്പോള്‍ ഗര്‍ഭിണി ആയിരുന്ന നാക്കിന്റെ ഒപ്പം അവരുടെ കുട്ടിയായ ടാംഗും ഉണ്ട്.മാക് കൂട്ടുകാരോട് അവരുടെ വീടിന്‍റെ അപ്പുറത്തെ കരയില്‍ ഉള്ള വീട്ടില്‍ താമസിക്കാന്‍ ആവശ്യപ്പെടുന്നു.

  പിറ്റേ ദിവസം ചന്തയില്‍ പോയപ്പോള്‍ നാട്ടുകാര്‍ എല്ലാം മാക്കിനോട് അസാധാരണമായ ഭയത്തോടെ പെരുമാറുന്നു.മാക്കിന്റെ ഭാര്യ പ്രേതം ആണെന്ന് അവര്‍ എല്ലാം കരുതുന്നു .എന്നാല്‍ മാക് അത് വിശ്വസിക്കുന്നില്ല.എന്നാല്‍ കൂട്ടുകാര്‍ സത്യം എന്താണെന്ന് അറിയാന്‍ തീരുമാനിക്കുന്നു.പഴയ രീതി അനുസരിച്ച് സ്വന്തം കാലിന്‍റെ അടിയിലൂടെ ഒരാളെ നോക്കിയാല്‍ അയാള്‍ പ്രേതം ആണെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയും എന്നാണ് വിശ്വാസം.സുഹൃത്തുക്കള്‍ സത്യം അന്വേഷിക്കുമ്പോള്‍ മാക്കും നാക്കും തമ്മില്‍ ഉള്ള പ്രണയം ദിവസം തോറും കൂടി വരുന്നു.നാട്ടുകാര്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നതാണ് ഹാസ്യവും ചേര്‍ത്ത് മേമ്പൊടിയായി പ്രണയവും ചേര്‍ത്ത് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും ആ അഞ്ചു സുഹൃത്തുക്കളും നല്ല രീതിയില്‍ ചിരിപ്പിച്ചു അവരുടെ കൌണ്ടറുകളിലൂടെ.  ഹൊറര്‍ സ്പൂഫ് ചിത്രം എന്ന് പറയുന്നതില്‍ ഉപരി വ്യത്യസ്തമായ ചിന്തയാകും ഈ ചിത്രത്തിന്‍റെ ജനനത്തിനു പിന്നില്‍ എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

453.THE BERLIN FILE(KOREAN,2013)

453.THE BERLIN FILE(KOREAN,2013),|Action|Drama|Thriller|,Dir:-Seung-wan Ryoo,*ing:-Jung-woo Ha, Suk-kyu Han, Seung-beom Ryu.

  ഹോളിവുഡ് സിനിമകളിലെ സ്ഥിരം തീം ആണ് സ്പൈ ചിത്രങ്ങള്‍.അതില്‍ പലതും മികച്ച സിനിമകള്‍ ആയി മാറിയിട്ടും ഉണ്ട്.കൊറിയന്‍ സിനിമയിലും ആ ജോനറില്‍ ചിത്രങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ഉള്ള അസ്വസ്ഥമായ രാഷ്ട്രീയ അന്തരീക്ഷം ആ രാജ്യങ്ങളെ ചാര പ്രവൃത്തി അവരവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.ശരിക്കും ഈ ചിത്രത്തിന്‍റെ പ്രമേയവും ഈ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള പ്രക്ഷുബ്ധം ആയ ചുറ്റുപാടുകള്‍ ആണ്.എന്നാല്‍ സിനിമാറ്റിക് ആയി ചില കാര്യങ്ങള്‍ ഒക്കെ ഉള്‍പ്പെടുത്തി കുറ്റം മൊത്തം ഒരു രാജ്യത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നും ഇല്ല.

  ഈ ചിത്രത്തില്‍ മിക്ക രഹസ്യാന്വേഷണ ഏജന്‍സികളുടെയും പങ്കാളിത്തം കഥാപാത്രങ്ങള്‍ ആയും പരാമര്‍ശങ്ങള്‍ ആയും ഉള്‍പ്പെടുത്തി ഇതിനൊരു അന്താരാഷ്‌ട്ര ഫീല്‍ നല്‍കിയിട്ടുണ്ട്. ബെര്‍ലിനില്‍ നടക്കുന്ന നിയമവിരുദ്ധമായ ഒരു ആയുധ കച്ചവടം നടക്കുന്ന സീനിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.യൂറി എന്ന  റഷ്യന്‍ ബ്രോക്കര്‍ ഇടന്നിലക്കാരന്‍ ആയി നടക്കുന്ന  കച്ചവടത്തില്‍ ഒരു ഭാഗത്ത്‌ അറബ് സ്വദേശിയും മറു ഭാഗത്ത്‌ ഉത്തര കൊറിയയില്‍ നിന്നും ഉള്ള അജ്ഞാതന്‍ ആയ  ആളും ആണ്.ഈ ഓപറേഷന്‍ തകര്‍ക്കാന്‍ ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി ആയ NIS ശ്രമിക്കുന്നുണ്ട്.എന്നാല്‍ പെട്ടന്നുണ്ടായ ഒരു ആക്രമണം ആ കച്ചവടം തകര്‍ത്തു.അപ്രതീക്ഷിതമായി അവിടെ എത്തിയ മൊസാദ്, അജ്ഞാതന്‍ ആയ ഉത്തര കൊറിയക്കാരനെ വെറുതെ വിടുകയും അവര്‍ക്ക് ആവശ്യം മറ്റു രണ്ടു പേരെയും ആണെന്ന് പറയുന്നു.

  അവിടെ നിന്നും രക്ഷപ്പെട്ട ഉത്തര കൊറിയയില്‍ നിന്നും ഉള്ള ആ അജ്ഞാതന്‍ ആരായിരുന്നു?NIS ലെ ജുംഗ് ജിന്‍ സൂ അയാളെ അന്വേഷിച്ച് ഇറങ്ങുന്നു.അയാള്‍ക്ക്‌ മറ്റു ഏജന്‍സികളില്‍ സുഹൃത്തുക്കള്‍ ഉണ്ട്.അജ്ഞാതനെ എന്തിനു മൊസാദ് വെറുതെ വിട്ടു എന്ന് അന്വേഷിച്ച് നടക്കുമ്പോള്‍ ആണ് അപകടകരമായ മറ്റൊരു ഗൂഡാലോചന വെളിപ്പെടുന്നത്.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം മാത്രം ആയിരുന്നോ അവിടെ ഉള്ളത്?സ്ഥിരം ഒരു പ്ലോട്ടില്‍ നിന്നും അവിടെ ആണ് ചിത്രം മാറുന്നത്.സ്പൈ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രം ഇഷ്ടം ആകും.അമേരിക്കന്‍ റിലീസ് കൂടി പ്രതീക്ഷിച്ചു നിര്‍മിച്ച ചിത്രം ആയതിനാല്‍ ഇംഗ്ലീഷിലും ധാരാളം ഡയലോഗ് ഉണ്ട് ഏ ചിത്രത്തില്‍.ഈ ചിത്രം മികച്ച വിജയം ആയിരുന്നു കൊറിയന്‍ ബോക്സോഫീസില്‍.

More movie suggestions @www.movieholicviews.blogspot.com

452.LA COMUNIDAD(SPANISH,2000)

452.LA COMUNIDAD(SPANISH,2000),|Comedy|Crime|,Dir:-Álex de la Iglesia,*ing:-Carmen Maura, Eduardo Antuña, María Asquerino .

   ” COMMON WEALTH-ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന അത്യാര്‍ത്തിയുടെ കഥ.” 

    മനുഷ്യന് ഏറ്റവും ആര്‍ത്തി ഉള്ളത് പണത്തോട് ആയിരിക്കും എന്ന് തോന്നുന്നു.പേപ്പര്‍ കെട്ടുകള്‍ക്കു മനുഷ്യ ജീവനേക്കാളും വില ഉണ്ടാകുന്നത് അത് കൊണ്ടായിരുന്നിരിക്കാം.മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല എന്നത് കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത് ജീവിതത്തിലെ ഒരേ ഒരു ലക്‌ഷ്യം ആയി കരുതുന്നവര്‍ ധാരാളം ഉണ്ട്.പലപ്പോഴും പ്ലാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍ പണത്തിനായി നടക്കുമ്പോള്‍ എളുപ്പത്തില്‍ അവര്‍ നിയമത്തിന്‍റെ കൂച്ച് വിലങ്ങുകളില്‍ അകപ്പെടാറുണ്ട്.പറഞ്ഞത് പ്രൊഫഷണല്‍ ആയ തട്ടിപ്പുക്കാരെ കുറിച്ചല്ല.കുറച്ചു പണം കിട്ടിയാല്‍ അത് ചെയ്യാമായിരുന്നു ഇത് ചെയ്യാമായിരുന്നു എന്നൊക്കെ പറയുന്ന ആളുകളെ കുറിച്ചാണ്.ഈ സിനിമയിലും മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉള്ള കഥാപാത്രങ്ങള്‍ ആണുള്ളത്.

  ജൂലിയ എന്ന സ്ത്രീ ഒരു റിയല്‍ എസ്റ്റേറ്റ് എജന്റ്റ് ആണ്.പ്രത്യേകിച്ചും വലിയ പരിശ്രമങ്ങള്‍ വേണ്ടാത്ത കാണാതെ പഠിച്ച വാക്കുകള്‍ വീട് വാങ്ങാന്‍ വരുന്നവരെ പറഞ്ഞു കേള്‍പ്പിച്ചു വീട് വില്‍ക്കുന്ന പരിപാടി ആണ് ജൂലിയ നടത്തിയിരുന്നത്.ജൂലിയ അവരുടെ മധ്യവയസ്സു പിന്നിട്ടിരുന്നു.ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടില്ല അവരും അവരുടെ ഭര്‍ത്താവും.ഒരു ജോലിയിലും ഉറച്ചു നില്‍ക്കാനാവാത അവരുടെ ഭര്‍ത്താവ് അത്യാവശ്യം ഈഗോയും കോമ്പ്ലക്സും ഉള്ള മനുഷ്യന്‍ ആണ്.അങ്ങനെ ആ ദിവസം അവര്‍ ഒരുമിച്ചു കാണാന്‍ ആയി ആ ഫ്ലാറ്റ്  തിരഞ്ഞെടുക്കുന്നു.വില്കാന്‍ വേണ്ടി ഏജന്‍സി ഏല്‍പ്പിച്ച ഫ്ലാറ്റ് ആയിരുന്നു അത്.എല്ലാ സൌകര്യങ്ങളും ഉള്ള ആ ഫ്ലാറ്റില്‍ അവര്‍ സമയം ചിലവഴിച്ചപ്പോള്‍ ആണ് കിടക്കയുടെ മുകളിലത്തെ സീലിംഗിലെ വിടവിലൂടെ പാറ്റകള്‍ വരുന്നത് കാണുന്നത്.പിന്നീട് ആ ഫ്ലാറ്റ് വാങ്ങാന്‍ വന്ന ദമ്പതികള്‍ അത് കണ്ടു ,ഒപ്പം ചോര്‍ച്ചയും.അവര്‍ ഫയര്‍ ഫോര്‍സിനെ വിളിക്കുന്നു.

  അവിടെ എത്തിയ ഫയര്‍ ഫോര്‍സുകാര്‍ കണ്ടു പിടിച്ചത് മുകളിലത്തെ നിലയിലെ വൃദ്ധന്റെ ജീര്‍ണിച്ചു അഴകിയ ശവ ശരീരം ആണ്.അതോടെ അയല്‍വാസികള്‍ അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണിക്കുന്നതായി ജൂലിയയ്ക്ക് തോന്നുന്നു.ശവ ശരീരം കൊണ്ട് പോകുന്ന വഴിയില്‍ അവര്‍ക്ക് കിട്ടിയ പേഴ്സ് അവരുടെ ജിവിതം മാറ്റി മറിക്കാന്‍ തക്ക കഴിവുള്ളതായിരുന്നു.ഒപ്പം വര്‍ഷങ്ങളായി തങ്ങളുടെ ജീവിതവും സ്വപ്നങ്ങളും വൃദ്ധന്‍റെ വീട്ടിലേക്കു നിക്ഷേപിച്ചു ജീവിക്കുന്ന ആളുകളുടെ ശത്രുതയും .ബ്ലാക്ക് ഹ്യൂമറിലൂടെ മരണങ്ങളെ പോലും തമാശ രീതിയില്‍ അവതരിപ്പിക്കുകയും അത്യാര്‍ത്തിയാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിപത്ത് എന്ന് പറയാതെ പറയുകയും ആണ് ഈ ചിത്രം.പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ .ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിച്ച മികച്ച ഒരു ക്രൈം ചിത്രം ആണ് La Comunidad അഥവാ Common Wealth എന്ന ഈ സ്പാനിഷ്  ചിത്രം.

വാല്‍ കഷ്ണം :-പ്രിയദര്‍ശന്‍ ഈ ചിത്രം ഇത് വരെ  കണ്ടില്ല എന്ന്  തോന്നുന്നു.അല്ലെങ്കില്‍  ഇത്  മലയാളത്തില്‍  മുംബൈ/ചെന്നൈ   പശ്ചാത്തലം ആക്കി എന്നേ വന്നേനെ  എന്ന്  തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.com

  

451.ORANGE MITTAI(TAMIL,2015)

451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak.

    വിജയ്‌ സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള “ജനങ്ങളുടെ രക്ഷകന്‍” എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍ ന്യൂനപക്ഷം ആയെങ്കിലും പ്രേക്ഷകര്‍ ആയുണ്ട്.ആ കോമഡി/മെലോ ഡ്രാമ ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വിജയ്‌ സേതുപതിയുടെ പുതിയ ചിത്രമാണ് ഓറഞ്ചു  മിട്ടായി.അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള തലമുടി ആകെ നരച്ച കഥാപാത്രമായ  കൈലാസം ആയാണ് വിജയ്‌ സേതുപതിയുടെ ഇത്തവണത്തെ  വരവ്. ചെറിയ ഒരു കഥ,40 മിനിറ്റില്‍  ഇടവേള.ഒന്നര മണിക്കൂറിനും അല്‍പ്പം കൂടുതല്‍ ഉള്ള മുഴുവന്‍ സിനിമ ആണ് ഓറഞ്ചു  മിട്ടായി.ഈ കഥ രസകരമായി അവതരിപ്പിക്കാന്‍ ഈ സമയം തന്നെ ധാരാളം.

  ആംബുലന്‍സില്‍ ജോലി ചെയ്യുന്ന സത്യ എന്ന യുവാവ് അയാളുടെ അച്ഛന്‍ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞ ദിവസം മുതല്‍ ഉള്ള കഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്.അറുമുഖം എന്ന സുഹൃത്താണ് ആംബുലന്‍സ് ഡ്രൈവര്‍.തന്‍റെ ജീവിതത്തിലെ ഒരു പ്രധാന കാര്യത്തില്‍ തീരുമാനം എടുക്കണ്ട ദിവസം ആണ് സത്യയ്ക്ക് അയാളെ പരിചയപ്പെടേണ്ടി വന്നത്.ഹൃദയ സ്തംഭനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു പറയുന്ന ഒരു രോഗിയെ വണ്ടി പോലും കടക്കാത്ത സ്ഥലത്ത് നിന്നും അവര്‍ കൊണ്ട് വരന്‍ ശ്രമിക്കുന്നു.എന്നാല്‍ കൈലാസം പ്രത്യേക സ്വഭാവം ഉള്ള ആളായിരുന്നു.വാര്‍ദ്ധക്യം  മനസ്സിനെയും  ബാധിച്ചു തോന്നിയ അയാളുടെ സ്വഭാവം അറുമുഖത്തെ ദേഷ്യം പിടിപ്പിക്കുന്നും ഉണ്ട്.എന്നാല്‍ സത്യ സമന്വയം പാലിക്കുന്നു.ആ ഗ്രാമത്തില്‍ നിന്നും അവരുടെ യാത്രയാണ് സിനിമ.

  ഒരു റോഡ്‌ മൂവി ആയി കണക്കാക്കാം ഈ ചിത്രത്തെ.അതിനൊപ്പം പലപ്പോഴും ജീവിതത്തില്‍ മനപ്പൂര്‍വം പലരും മറക്കാന്‍ ശ്രമിക്കുന്ന ഒരു ബന്ധം ഉണ്ട്.അച്ഛന്‍-മകന്‍ ബന്ധങ്ങള്‍ അങ്ങനെ വര്‍ണപ്പകിട്ടില്‍ പൊതിഞ്ഞ് അധികം ആഘോഷിക്കപ്പെടാറില്ല.കാരണങ്ങള്‍ പലതാകാം.ഒരു തലമുറ അടുത്ത തലമുറയെ മനസ്സിലാക്കാതെ വരുമ്പോള്‍ അത് പിന്നീടുള്ള തലമുറയിലേക്കും മാറ്റപ്പെടുന്നു.അധികം ആഡംബരം ഇല്ലാതെ ആ വിഷയം കൈ കാര്യം ചെയ്തിട്ടുണ്ട്.ഇടയ്ക്ക് ചെറു ചിരികളും അല്ലാത്തപ്പോള്‍ ചെറു നൊമ്പരങ്ങളും നല്‍കുന്നു കൈലാസം.അതിനോടൊപ്പം പ്രായം  ആയതിന്‍റെ കഷ്ടപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ പോലും അടുത്ത തലമുറയോടുള്ള ധാര്‍ഷ്ട്യം കൂടി ആ കഥാപാത്രം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ബിജു വിശ്വനാഥ് കുറച്ചധികം വിദേശ ഭാഷ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അല്‍പ്പം ബുദ്ധിജീവി ചായവു  ഉള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം.അത് കൊണ്ട് തന്നെയാകും തമിഴ് സിനിമയില്‍ അപരിചിതമായ ശൈലി വ്യത്യസ്തം ആയി മാറ്റുന്നതും.മൊത്തത്തില്‍ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം ആണ് “ഓറഞ്ചു  മിട്ടായി”.

more movie suggestions @www.movieholicviews.blogspot.com

450.THE LADY VANISHES(ENGLISH,1938)

450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്.“The Lady Vanishes”,അദ്ദേഹം  ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത  ചിത്രങ്ങളില്‍ ഒന്നാണ്.പിന്നീട് അദ്ദേഹം തന്‍റെ ജോലി സ്ഥലം ഹോളിവുഡ് എന്ന ഭീമാകാരമായ ചലച്ചിത്ര വ്യവസായത്തിന്‍റെ ഭാഗം ആക്കി തീര്‍ത്തു.മികച്ച ബ്രിട്ടീഷ് ചിത്രങ്ങളുടെ കണക്കെടുത്താല്‍ എന്നും ഇടം പിടിക്കുന്ന ചിത്രം ആണ് ഇത്.അക്കാലത്തെ ബ്രിട്ടീഷ് സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന് ആയിരുന്നു The Lady Vanishes.

  ഏതല്‍ ലൈന വൈറ്റ് എഴുതിയ “The Wheel Spins “ എന്ന നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.Bandrika എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ എത്തി ചേര്‍ന്ന ചിലര്‍ തങ്ങളുടെ ബ്രിട്ടന്‍ യാത്രയ്ക്കായി അന്നുണ്ടായിരുന്ന ട്രെയിന്‍ പിറ്റേ ദിവസം മാത്രമേ യാത്ര തുടരൂ എന്ന് മനസ്സിലാക്കിയപ്പോള്‍ അവിടെ അടുത്തുള്ള ഹോട്ടലില്‍ അഭയം പ്രാപിക്കുന്നു.ചാര്‍ട്ടര്‍സ്,കാള്‍ഡികോട്ട് എന്നീ ക്രിക്കറ്റ് പ്രേമികള്‍ ആയ ബ്രിട്ടീഷുകാര്‍ ക്രിക്കറ്റ് ടെസ്റ്റ്‌ മാച് കാണാന്‍ ആയി മാഞ്ചസ്ട്ടരില്‍  പോകാന്‍ ആണ് ഉദ്ദേശം.അവരിലൂടെ കഥ ആരംഭിച്ച ഈ ചിത്രത്തില്‍ അന്ന് രാത്രി ആ ഹോട്ടലില്‍ ഉണ്ടായിരുന്ന പലരും പരിചയപ്പെടുന്നത് അവതരിപ്പിക്കുന്നു.അന്ന് അവിടെ ഉണ്ടായിരുന്ന ഐറിസ്,ഗില്‍ബര്‍ട്ട്,മിസ്‌ ഫ്രോയ് എന്നിവര്‍ പല അവസരങ്ങളിലായി പരിചയപ്പെടുന്നു.ഐറിസ് വ്യാഴാഴ്ച  നടക്കുന്ന തന്റെ വിവാഹത്തിനായി ബ്രിട്ടനിലേക്ക്  യാത്ര തിരിക്കാന്‍ ആണ് വന്നിരിക്കുന്നത്.ഗില്‍ബര്‍ട്ട് ഒരു ചെറുകിട സംഗീതജ്ഞന്‍  ആണ്.മിസ്‌ ഫ്രോയ് വയസ്സായ ഒരു സ്ത്രീയും.

  പിറ്റേന്ന് ആരോ തലയില്‍ വീഴ്ത്തിയ രീതിയില്‍ വന്ന കല്ല്‌ കൊണ്ട് ഐറിസിനു അല്‍പ്പ സമയം ബോധക്ഷയം ഉണ്ടാകുന്നു.ട്രെയിനില്‍ കയറിയപ്പോള്‍ അവളെ മിസ്സ്‌ ഫ്രോയ് സഹായിക്കുന്നു.ഐറിസ് ആരോഗ്യവതി ആയതിനു ശേഷം അവര്‍ ഫ്രോയുടെ ഒപ്പം ചായ കഴിക്കുന്നു.അവര്‍ കൂടുതല്‍ അടുക്കുന്നു.പിന്നീട് ഒന്ന് മയങ്ങിയത്തിനു ശേഷം കാണണ് തുറന്ന ഐറിസിനു ഫ്രോയിയെ അവിടെ കാണാന്‍ സാധിക്കുന്നില്ല.അത്ഭുതം  എന്ന് പറയട്ടെ.ആ ട്രെയിനില്‍ ഉള്ള മറ്റാരും ആ സ്ത്രീയെ കണ്ടിട്ടില്ല എന്ന് ഐറിസിനോട് പറയുന്നു.അവള്‍ മിസ്‌ ഫ്രോയെ അന്വേഷിച്ച് ഇറങ്ങുമ്പോള്‍ വീണ്ടും ആ ട്രെയിനില്‍ ഗില്‍ബര്‍ട്ടിനെ കാണുന്നു.അയാള്‍ ഐറിസിനെ അന്വേഷണത്തില്‍ സഹായിക്കുന്നു.ഈ സമയം Dr.ഹാര്‍ട്സ് എന്ന ആള്‍ ഒരു പക്ഷെ ശക്തമായി തലയ്ക്കു അടിയേറ്റ ഐറിസിന്റെ ഭാവനയാകാം മിസ്‌.ഫ്രോയ് എന്ന് അഭിപ്രായപ്പെടുന്നു.ട്രെയിനില യാത്രക്കാര്‍ എല്ലാം അതിനോട് യോജിക്കുന്നു.യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചത്?മിസ്‌ ഫ്രോയ് എന്ന വൃദ്ധ ആ ട്രയിനില്‍ ഉണ്ടായിരുന്നോ?ഉണ്ടെങ്കില്‍ തന്നെ അവര്‍ എവിടെയ്ക്കാണ് അപ്രത്യക്ഷ ആയതു?അതോ മിസ്‌ ഫ്രോയ് എന്ന കഥാപാത്രം ഐറിസിന്റെ തോന്നല്‍ മാത്രം ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.Baandrika എന്ന ആ സാങ്കല്‍പ്പിക രാജ്യത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷ ചിത്രത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയതാകാന്‍ സാധ്യത ഉണ്ട്.ഈ ചിത്രം പിന്നീട് 1979 ല്‍ അതെ പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.അത് പോലെ BBC 2013 ഇതിന്‍റെ ടെലിവിഷന്‍ അവതരണം നടത്തുകയും ഉണ്ടായി.

More movie suggestions @www.movieholicviews.blogspot.com

449.LADY ON A TRAIN(ENGLISH,1945)

449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett .

   ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍  സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും  തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം  ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയ  ഡിട്ടക്ട്ടീവ് കഥ പുസ്തകത്തിലെ കഥ പോലെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതും.

   നിക്കി കോളിന്‍സ് എന്ന ധനികയായ് സ്ത്രീ ക്രിസ്ത്മസ് ചിലവഴിക്കാന്‍ ആയി ന്യൂ യോര്‍ക്കിലെ അവരുടെ ആന്റിയുടെ അടുക്കലേക്കു പോവുകയാണ്.കുറ്റാന്വേഷണ കഥകളില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വെയ്ന്‍ മോര്‍ഗന്‍ ആയിരുന്നു.ആ യാത്രയില്‍ വെയ്ന്‍ മോര്‍ഗന്റെ കുറ്റാന്വേഷണ നോവല്‍ ആയിരുന്നു അവരുടെ കൂട്ട്.നോവലിലെ കഥാ സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ നായിക ജനലിന്റെ പുറത്തേക്കു നോക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ സമയം ആണ് അവര്‍ നിര്‍ത്തി ഇട്ടിരുന്ന തന്‍റെ ട്രെയിനിന്‍റെ ജനാലയിലൂടെ നോക്കുന്നത്.അവര്‍ നോക്കുമ്പോള്‍ അടുത്തൊരു കെട്ടിടത്തില്‍ നടക്കുന്ന കൊലപാതകം കാണുന്നു.പിന്നീട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ക്രിസ്ത്മസ് അവധികളുടെ ആലസ്യത്തിലും കുറ്റാന്വേഷണ നോവലുകള്‍ വായിക്കുകയും ചെയ്യുന്ന സ്ത്രീയുടെ  ഭാവന മാത്രം ആയി തള്ളിക്കളയുന്നു.

  നിക്കിക്ക് മരിച്ചത് ആരാണെന്ന് അറിയണം.അവര്‍ അതിന്‍റെ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആയ മോര്‍ഗന്‍ സഹായിക്കും എന്ന് അയാളെ കാണാന്‍ ചെല്ലുന്നു.എന്നാല്‍ അയാള്‍ അവര്‍ക്ക് ചെവി കൊടുക്കുന്നില്ല.ഈ സമയം മോര്‍ഗന്റെ കാമുകിക്ക് നിക്കിയുടെ വരവില്‍ സംശയം തോന്നുകയും ചെയ്യുന്നു.എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ അവള്‍ തന്റെ അന്വേഷണം തുടരുന്നു.അവള്‍ കൊലപാതകം ആണെന്ന് കരുതിയ ആ സംഭവം പൊതു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആയിരുന്നു.കേസ് അന്വേഷണം അവള്‍ സ്വയം നടത്തുന്നു.ആ നവെഷനതിന്റെ അവസാനം അവള്‍ക്കു എന്താണ് ലഭിച്ച ഉത്തരം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started