436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .

 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലും ചെയ്യണ്ടാത്ത സുരക്ഷിതത്വം ആണ് അവിടെ ഉണ്ടായിരുന്നത്.

  എന്നാല്‍  മാര്‍ച്ച്  മാസത്തിലെ ആ രാത്രി ശാന്തമായ നഗരം എന്ന നിലയില്‍ നിന്നും കുപ്രസിദ്ധിയിലേക്ക് കൂപ്പു കുത്തി.കാമുകി കാമുകന്മാര്‍ പരസ്പ്പരം കാണാന്‍ തിരഞ്ഞെടുക്കുന്ന “Lover’s Lane” കളില്‍ ഒന്നില്‍ അന്ന് രാത്രി ഭയാനകം ആയ ആ സംഭവം നടന്നു.രണ്ടു കമിതാക്കളെ മുഖമൂടി അണിഞ്ഞ ഒരാള്‍ ആക്രമിച്ചു.ഗുരുതരമായ പരുക്കുകള്‍ സംഭവിച്ച  അവരെ ആശുപത്രിയില്‍ ആക്കുന്നു.സാമി-ലിന്റ എന്നീ കമിതാക്കളില്‍ ലിന്റയെ ആക്രമി ക്രൂരമായി ഉപദ്രവിച്ചിരുന്നു.എന്നാല്‍ അയാള്‍ തന്‍റെ ഇരയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിചിരുന്നും ഇല്ല.പിന്നീട് മാര്‍ച്ച് മാസത്തില്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ റാംസേ തന്‍റെ പതിവ്  റോന്തുചുറ്റല്‍  സമയം വെടിയൊച്ച കേള്‍ക്കുന്നത്.അപകടം മാനത റാംസേ കൂടുതല്‍ പോലീസുകാരെ വിളിച്ചു വരുത്തുന്നു.മുഖമൂടി അണിഞ്ഞ ആ കൊലപാതകിയുടെ കൊലകള്‍ അവിടെ ആരംഭിക്കുന്നു.

   റ്റെക്സര്‍ക്കനയെ ഒരിക്കല്‍ ഭീതിയില്‍  ആഴ്ത്തിയ ഫാന്‍റം കൊലപാതകി എന്ന പേരില്‍ അറിയപ്പെട്ട പരമ്പര കൊലയാളിയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്നും  തലവേദന ആയിരുന്നു.കേസ് അന്വേഷണത്തിന് നിയോഗിച്ചത് സര്‍വീസിലെ മികച്ച ഉദ്യോഗസ്ഥരെയും. സ്വന്തം നാട്ടിലെ പരിചിതമായ സംഭവങ്ങള്‍ ഇടക്കലര്‍ത്തി ചിത്രം എടുത്തിരുന്ന പിയര്‍സ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.യഥാര്‍ത്ഥ സംഭവങ്ങളോട് ആത്മാര്‍ത്ഥത കാണിച്ച ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങള്‍ ഒരു പരിധി വരെ തിരശീലയില്‍ അവതരിപ്പിക്കുകയും ചെയ്തു ഈ ചിത്രം.അറുപതുകളിലെ സിനിമകളുടെ രീതിയില്‍ അണിയിച്ചു ഒരുക്കുകയും അന്നത്തെ സിനിമ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തം ആയ ഒരു അവസാനവും ആണ് ഈ ചിത്രത്തിന് ഉള്ളത്.

More movie suggestions @www.movieholicviews.blogspot.com

435.THE KING’s SPEECH(ENGLISH,2010)

435.THE KING’s SPEECH(ENGLISH,2010),|Biography|History|Drama|,Dir:-Tom Hooper,*ing:-Colin Firth, Geoffrey Rush, Helena Bonham Carter .

  “സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ” ഭരണം ജനങ്ങളിലേക്ക് മാറിയപ്പോള്‍ രാജകുടുംബം രാജ്യത്തിന്റെ ആഭിജാത്യ പ്രതീകം മാത്രം ആയി തീര്‍ന്ന കാലഘട്ടം.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നു എങ്കിലും രാജ ഭക്തി ഉള്ള യാതസ്ഥിതികര്‍ ആയ ജനങ്ങള്‍ക്ക്‌ രാജാവിന്‍റെ വാക്കുകള്‍ വേദവാക്ക്യം ആയിരുന്നു.ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ തന്നെ മോശം ആയ ഒരു അവസ്ഥയില്‍ ആയിരുന്ന മുപ്പതുകളുടെ പകുതി മുതല്‍ ആണ് “The King’s Speech”ന്റെ കഥ ആരംഭിക്കുന്നത്.

  ജോര്‍ജ് V രാജാവിന്‍റെ  മരണവും അതിനു ശേഷം രാജഭരണം ഏറ്റെടുത്ത ഡേവിഡ് V111  തന്റെ സ്വകാര്യ ജീവിതത്തിനു വില കൊടുക്കുകയും ചെയ്തപ്പോള്‍ ഭരണം ഏറ്റെടുക്കേണ്ടി വന്ന ജോര്‍ജ് ആറാമന്റെ ജീവിതത്തിലെ സംഭവ ബഹുലമായ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .ജോര്‍ജ് അഞ്ചാമന്റെ രണ്ടാമത്തെ മകന്‍ തന്റെ വിക്ക് കാരണം വളരെയധികം പരിഹാസ്യന്‍ ആകുന്നുണ്ട്.ഒരു ജനക്കൂട്ടത്തെ ആവേഷഭരിതന്‍ ആക്കാന്‍ ഉള്ള കഴിവ് അയാള്‍ക്ക്‌ ഇല്ലായിരുന്നു.വെംബ്ലിയില്‍ നടന്ന “ബ്രിട്ടീഷ് എമ്പയര്‍ എക്സിബിഷനില്‍” തന്‍റെ മോശം പ്രകടനം ജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയപ്പോള്‍ തന്നെ ബെര്‍ട്ടി എന്ന വിളിപ്പേരുള്ള ആ രാജക്കുമാരന്‍ തനിക്കു ഭരണത്തില്‍ എത്താന്‍ ഉള്ള കഴിവ് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു.എന്നാല്‍ ബെര്‍ട്ടിയുടെ ഭാര്യയ എലിസബത്ത്‌ തന്റെ ഭര്‍ത്താവിനെ പല സ്പീച് തെറാപ്പിസ്റ്റുകളുടെ അടുക്കല്‍ കൊണ്ട് പോകുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല.അങ്ങനെയാണ് അവസാനം അവര്‍ ലോഗ് എന്ന ഓസ്ട്രേയിലന്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ കാണാന്‍ പോകുന്നത്.

  രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുമ്പോള്‍ ബെര്‍ട്ടി താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത സ്ഥാനത്തില്‍  എത്തിയിരുന്നു.ജനങ്ങളുടെ ആവേശം ആകേണ്ട ആള്‍ ആയി മാറാന്‍ ബെര്‍ട്ടി ലോഗിന്റെ സഹായത്തോടെ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ.2011 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ എട്ടു നാമനിര്‍ദേശം ലഭിച്ച ഈ ചിത്രം മികച്ച നടന്‍,ചിത്രം,സംവിധായകന്‍,തിരക്കഥ എന്നീ വിഭാഗങ്ങളില്‍ പുരസ്ക്കാരവും നേടിയിരുന്നു.രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ ജനതയുടെ ആവേശം ആയി എങ്ങനെ ബെര്‍ട്ടി മാറി എന്നുള്ളത് അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു നല്ല ഫീല്‍ ഗുഡ് മൂവി ആണ് പ്രേക്ഷകന്‍റെ മുന്നില്‍ എത്തുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

434.THE DEN(ENGLISH,2013)

434.THE DEN(ENGLISH,2013),|Thriller|Mystery|Horror|,Dir:-Zachary Donohue,*ing:- Melanie Papalia, David Schlachtenhaufen, Adam Shapiro

  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗം ആയി തീര്‍ന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തില്‍ പരിചയപ്പെടുന്നവര്‍ എല്ലാം ഏതു തരത്തില്‍ ഉള്ള ആളുകള്‍ ആണെന്ന് പലപ്പോഴും മനസ്സിലാവുകയില്ല.എലിസബത്ത്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റ് അതാണ്‌.തന്റെ പ്രോജക്റ്റിന്റെ കാലയളവില്‍ അവള്‍ വീഡിയോ ക്യാം ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്ന DEN എന്ന ആപ്ലികെഷനില്‍ ആണ് തന്റെ പരീക്ഷണം നടത്തുന്നത്.

  DEN ,പലര്‍ക്കും പരിചിതമായ CAMFROG പോലെ ഒരു ആപ്ലികേഷന്‍ ആണ്.ഓണ്‍ ലൈനില്‍ ആ സമയത്ത് ഉള്ള ആളുകളെ മൊത്തം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉള്ള ഒരു അന്താരാഷ്ട്ര ആപ്ലികേഷന്‍ ആണ് DEN.എലിസബത്ത്‌ പല തരത്തില്‍ ഉള്ള ആളുകളെ അതില്‍ പരിചയപ്പെടുന്നു.കൂടുതലും ലൈംഗികമായ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ ആയിരുന്നു.എലിസബത്ത്‌ അവളുടെ വീഡിയോ ചാറ്റുകള്‍ എല്ലാം Screen Capturing  സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ റെക്കോര്ഡ് ചെയ്യുന്നും ഉണ്ടായിരുന്നു.Random ആയി ആളുകളെ തിരഞ്ഞെടുത്തു അവള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് വെബ്‌ ക്യാം ഇല്ല എന്നും പറഞ്ഞു കൊണ്ട് ഒരു പെണ്‍ക്കുട്ടിയുടെ ചിത്രം ഉള്ള പ്രൊഫൈല്‍ കാണുന്നത്.ഇടയ്ക്കിടെ എലിസബത്തും ആയി അവള്‍ ടൈപ്പ് ചെയ്തു ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

  എന്നാല്‍ ഒരു ദിവസം ആകസ്മികം ആയി അവളെ ക്യാമില്‍ കണ്ട എലിസബത്ത്‌ ഞെട്ടി പോയി.മുഖമൂടി ധരിച്ച ഒരാള്‍   അവളെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു .ഈ സംഭവത്തോടെ എലിസബത്തിന്റെ ജീവിതം ആകെ മാറി.മരിച്ച  ആ പെണ്‍ക്കുട്ടി ആരായിരുന്നു?അവളെ കൊന്നവരുടെ കാല്‍ഷ്യം എന്താണ്?അതിനോടൊപ്പം എലിസബത്തിന്റെ ചുറ്റും ഉള്ളവര്‍ അപകടത്തില്‍ ആണ്.കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.Horror എന്ന്‍ ജോനരില്‍ കൊടുത്തിട്ടുള്ളത്  പ്രേത സാന്നിധ്യം ഒന്നും കാരണം അല്ല.പകരം ഇത് ചെറിയ രീതിയില്‍ ഒരു സ്ലാഷര്‍ സിനിമ ആണ്.നമുക്ക് അറിയാവുന്നതിന്റെ അപ്പുറം ചതികള്‍ ഒളിഞ്ഞു കിടക്കുന്ന ഒരു ലോകത്തെ കുറിച്ച് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.മറച്ചു വച്ചിരിക്കുന്ന ക്യാമറകള്‍, DEN ഇന്‍റെ വെബ്‌ ക്യാം കണ്ണുകള്‍ എന്നിവയിലൂടെ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.Found footage സിനിമകളുടെ ഇന്റര്‍നെറ്റ് വേര്‍ഷന്‍ എന്നൊക്കെ ക്ലൈമാക്സില്‍ വേണമെങ്കില്‍ ഈ ചിത്രത്തെ വിളിക്കാം.അപ്രതീക്ഷിതമായ ക്ലൈമാക്സും എനിക്ക് ഇഷ്ടപ്പെട്ടു.ത്രില്ലര്‍/മിസ്റ്ററി സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

433.HAUNTERS(KOREAN,2010)

433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae .

  നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും  സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍ കുറച്ചു കാലങ്ങളായി ഹോളിവുഡ് ശൈലിയില്‍ ഉള്ള കഥാപാത്രങ്ങള്‍ പ്രമേയം ആക്കി ചിത്രങ്ങള്‍ വരുന്നുണ്ട്.

  പേരെടുത്തു പറയാന്‍ കുറെ എണ്ണം ഉണ്ട് ആ ഗണത്തില്‍ .Psychic/Haunters എന്ന ചിത്രവും ഈ ഗണത്തില്‍ പെടുന്നതാണ്.ചെറിയ ഒരു സാദൃശ്യം തോന്നിയിരുന്നു ഹോളിവുഡ് ചിത്രം Jumper നോട്.ആ ചിത്രത്തില്‍ Jumper-Paladin വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥയും ആയി സാമ്യം ഈ ചിത്രത്തില്‍ കാണാം.രണ്ടു കഥാപാത്ര സൃഷ്ടികള്‍ തമ്മില്‍ ഉള്ള സാമ്യം.ബാക്കി എല്ലാം കൊറിയന്‍ സിനിമയുടെ ചുറ്റുപാട് അനുസരിച്ച് തന്നെ.ഇതൊരു സൂപ്പര്‍ നാച്ചുറല്‍ ചിത്രം ആണ്.ചോ-ഇന്നിന്റെ കുട്ടിക്കാലം ഭീകരം ആയിരുന്നു.അവന്‍റെ കണ്ണുകളുടെ പ്രത്യേക കഴിവ് കാരണം അവന്റെ കാഴ്ച്ചയുടെ പരിധിയില്‍ വരുന്നതിനെ ഒക്കെ അവനു നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു.പിശാചായി സ്വന്തം പിതാവ് പോലും മുദ്ര കുത്തിയ അവന്‍ അമ്മയുടെ ഒപ്പം ആയിരുന്നു താമസം.അതും കണ്ണ് കെട്ടി.ചെറുപ്പത്തില്‍ അവന്റെ ജീവിതത്തില്‍ കുറച്ചു ദുരന്തങ്ങള്‍ സംഭവിക്കുന്നു.

  വളര്‍ന്നു വലുതായപ്പോള്‍ ചോ-ഇന്‍ അവന്റെ കഴിവുകള്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ തുടങ്ങി.അങ്ങനെ ഒരു മോഷണത്തിന്റെ ഇടയില്‍ ആണ് അവന്‍ ക്യു-നാമിനെ പരിചയപ്പെടുന്നത്.ചോ-ഇന്നിന്റെ കണ്ണുകളുടെ ശക്തി ബാധിക്കാത്ത ആളായിരുന്നു ക്യു-നാം.ഇവരുടെ കണ്ടു മുട്ടലുകള്‍ ധാരാളം മരണങ്ങള്‍ക്ക് കാരണം ആകുന്നു.രണ്ടു പേര്‍ക്കും പകരം വീട്ടാന്‍ ഉണ്ട്.അവര്‍ തമ്മില്‍ ഉള്ള പോരാട്ടത്തിന്റെ കഥയാണ് ഈ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം കൊറിയയില്‍ വന്‍ വിജയം ആയിരുന്നു.അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു ഈ ചിത്രം.2014 ല്‍ ഈ ചിത്രം Monsterz എന്ന പേരില്‍ ജപ്പാനില്‍ രേമെക് ചെയ്തിരുന്നു.ഒരു കൊറിയന്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ഈ ചിത്രത്തെ സമീപിക്കാം.

more movie suggestions @www.movieholicviews.blogspot.com

432.BLACK SWAN(ENGLISH,2010)

432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel.

  ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ “സ്വാന്‍ ലേക്ക്” ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്‌.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെ വെളുത്ത വശം ചെയ്യാന്‍ ഏറ്റവും മികച്ച ഡാന്‍സര്‍ ആണ്.അത് തോമസ്‌ ലിറോയ്‌ അവളോട്‌ പറയുന്നും ഉണ്ട്.

  എന്നാല്‍ കറുത്ത അരയന്നത്തെ അവതരിപ്പിക്കുമ്പോള്‍ അവള്‍ പതറി പോകുന്നു.വശീകരണ ഭാവം ,അതിനോടൊപ്പം വന്യമായ അഭിനിവേശം അവതരിപ്പിക്കണ്ട ആ വേഷം അവളുടെ ചലനങ്ങളില്‍ അവള്‍ കാണിക്കുന്ന ഒഴുക്കില്ലായ്മ മൂലം പൂര്‍ണതയില്‍ എത്തിക്കുവാന്‍ നീനയ്ക്ക് കഴിയുന്നില്ല.പഴയക്കാല ഡാന്‍സര്‍ ആയ തന്റെ അമ്മയ്ക്കൊപ്പം ആണ് അവള്‍ ജീവിക്കുന്നത്.ഇരുപത്തെട്ടു വര്‍ഷം മുന്‍പ് അവള്‍ക്കു വേണ്ടി ഡാന്‍സ് ഉപേക്ഷിച്ച അമ്മയുടെ തണലില്‍ ആണ് അവള്‍ ജീവിക്കുന്നത്.വൈകാരികമായി നീന ദുര്‍ബലയാണ്.സഹ നൃത്തകനോ ;എന്തിനു തോമസിന് പോലും അവളോട്‌ ഒരു അഭിനിവേശം ഉണ്ടാകുന്നില്ല.എന്നാല്‍ അവള്‍ അവതരിപ്പിക്കണ്ട വേഷം അത് ആവശ്യപ്പെടുന്നും ഉണ്ട്.ഏതൊരാളുടെയും മോഹം ആയ ആ വേഷം ചെയ്യാനായി മറ്റൊരാള്‍ കൂടി ഉണ്ടെന്നുള്ള ചിന്തകള്‍ നീനയെ ഭയപ്പെടുത്തുന്നു.

  ശരീരത്തില്‍ അവള്‍ അറിയാതെ തന്നെ തന്റെ നഖങ്ങള്‍ കൊണ്ട് വരിഞ്ഞുണ്ടാകുന്ന പാടുകള്‍ അവളുടെ ദു:സ്വപ്നങ്ങളും ആകുന്നുണ്ട്.നതാലി പോര്‍ട്മാന്‍ അവതരിപ്പിച്ച നീന അങ്ങനെ വ്യത്യസ്തമായ മാനസിക തലങ്ങള്‍ ഉള്ള കഥാപാത്രം ആണ്.അവളുടെ വൈകാരിക തലങ്ങളില്‍ ഉള്ള മാറ്റങ്ങള്‍ക്കു മാത്രമേ അവള്‍ക്കു രക്ഷിക്കാന്‍ കഴിയുകയുള്ളൂ.നീനയുടെ ശത്രു ആരാണ്?അവള്‍ എങ്ങനെ ആ ശത്രുവിനെ അതി ജീവിക്കാന്‍ ശ്രമിക്കും?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഡാരന്‍ അരനോഫ്സ്കി തന്‍റെ Black Swan ലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഓസ്ക്കാര്‍ അവാര്‍ഡ് ഈ സൈക്കോ ത്രില്ലറിലൂടെ അവര്‍ക്ക്  ലഭിച്ചിരുന്നു.നതാലി പോര്‍ട്മാന്റെ മികച്ച അഭിനയം ആണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സംവിധാനവും  ,ക്യാമറയും എല്ലാം മികച്ചു നിന്നു.

More movie suggestions @www.movieholicviews.blogspot.com

431.THE TIME OF THEIR LIVES(1946,ENGLISH)

431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds |

  അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു “Abbott and Costello” കൂട്ടുക്കെട്ടിന്റെ “Who’s on First?”വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് “The Time Of Their Lives”ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടു കാലഘട്ടത്തെ ആണ് അവതരിപ്പിക്കുന്നത്‌.ഒന്ന് 1780 ല്‍ അമേരിക്കന്‍  കോളനികളുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം നടന്ന സമയവും പിന്നെ 166 വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള  1946 ഉം.

  കൊല്ലപ്പണിക്കാരന്‍ ആയ ഹോറാഷിയോ തന്റെ കാമുകിയായ നോറയെ കാണാന്‍ വേണ്ടിയാണ് ടോം ദാന്‍ബരിയുടെ ബംഗ്ലാവില്‍ എത്തുന്നത്‌.നോറ അവിടെ വീട്ടു ജോലിക്കാരി ആണ്.വിവാഹം ചെയ്തു ഒരുമിച്ചു താമസിക്കാന്‍ വേണ്ടി പണം ഉണ്ടാക്കാന്‍ ആയി പോയ ഹോറാഷിയോ എന്നാല്‍ വന്നത് വെറും കയ്യോടെ ആണ്.ആ ബംഗ്ലാവിലെ മറ്റൊരു ജോലിക്കാരന്‍ അയ ഗ്രീന്‍ വേ  നോറയെ സ്നേഹിക്കുന്നുണ്ട്.എന്നാല്‍ അവള്‍ക്കത് ഇഷ്ടം അല്ലായിരുന്നു.അന്ന് രാത്രി അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തിനായി  ജോര്‍ജ് വാഷിംഗ്ടണ്‍ നേതൃത്വം നല്‍കുന്ന യുദ്ധത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിവരം ഹോറോഷിയയും നോറയും മനസ്സിലാക്കുന്നു.ദാന്ബരിയുടെ പ്രതിശ്രുത വധുവായ മെലഡി അലനും ഈ വിവരം അറിയുന്നു.വാഷിങ്ങ്ടന്‍ തന്റെ സുഹൃത്താണ് എന്ന് എഴുതി കൊടുത്ത എഴുത്ത് ഹോരാഷിയയുടെ കൈ വശം ഉണ്ട്.അന്ന് രാത്രി യുദ്ധം അട്ടിമറിക്കാന്‍ ഉള്ള വിവരം അറിയിക്കാന്‍ മെലഡി അലനും ഹോറാഷിയയും തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു അമേരിക്കന്‍ സൈനികര്‍ തന്നെ കൊല ചെയ്തു അവരെ ഒരു കിണറ്റില്‍ ഇടുന്നു.ഒപ്പം അവരുടെ നിരപരാധിത്തം തെളിയിക്കുന്നത് വരെ അവരുടെ ആത്മാക്കള്‍ ഭൂമി വിട്ടു പോകരുതെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

  അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ ആകെ ഉള്ള വഴി ജോര്‍ജ് വാഷിങ്ങ്ടന്‍ ഹോരാഷിയോയ്ക്ക് നല്‍കിയ എഴുത്ത് മാത്രം ആണ്.അത് കണ്ടെത്താന്‍ ആകാതെ അവര്‍ അവരെ കൊന്നു തള്ളിയ കിണറിന്റെ അടുക്കല്‍ 166 വര്‍ഷം കാത്തിരിക്കുന്നു.അവര്‍ക്ക് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയും എന്ന ചിന്തയും ആയി.1946-ലോകം വളരെയധികം മുന്നോട്ടു മാറിയിരുന്നു.ഇതൊന്നും  പരിചയം  ഇല്ലാത്ത രണ്ടു ആത്മാക്കള്‍; മെലഡി അലനും ഹോരാഷിയോയും അവരുടെ അവസ്ഥ എങ്ങനെ തരണം ചെയ്യുന്നു എന്നാണു ഈ ഫാന്റസി/കോമഡി ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്‌.ചെറിയ തമാശകളും അക്കാലത്തെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ മതിയാകുന്നതാണ്.എങ്കിലും ഇന്നത്തെ കാലത്ത് ആ തമാശകല്‍ക്കൊന്നും മംഗല ഇട്ടിട്ടും ഇല്ല.The Time Of Their Lives ഒരു കോമഡി ക്ലാസിക് ചിത്രം ആണ്.തീര്‍ച്ചയായും രണ്ടു കാലഘട്ടത്തെ പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

430.BAJRANGI BHAIJAAN(HINDI,2015)

430.BAJRANGI BHAIJAAN(HINDI,2015),Dir:-Kabir Khan,*ing:-Salman Khan, Kareena Kapoor,Nawazuddin Siddiqui.

   ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍ കുറച്ചെങ്കിലും ഉണ്ടാകും.സാധാരണയായി ഇന്ത്യന്‍/പാക്കിസ്ഥാന്‍ പോര്‍ വിളികള്‍ സിനിമയ്ക്ക് പ്രമേയം ആകുമ്പോള്‍ “ബജ്രംഗ്ബലി ഭായിജാന്‍” അത്തരം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആണ്.

  അവിചാരിതമായി ഇന്ത്യയില്‍ എത്തിച്ചേരുന്ന,സ്വന്തം നാടായ പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാതെ വരുന്ന ആറു വയസ്സുകാരിയുടെയും അവളുടെ രക്ഷകന്‍ ആയി മാറുന്ന പവന്‍ കുമാര്‍ എന്ന യുവാവിന്റെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സല്‍മാന്‍ പതിവ് മസാല വേഷങ്ങള്‍ ഒക്കെ അഴിച്ചു വച്ച് സാധാരണ മനുഷ്യന്‍ ആയി സ്ക്രീനില്‍ കണ്ടപ്പോള്‍ തന്നെ സന്തോഷം തോന്നി.സല്‍മാന്‍ ഖാന്‍റെ തട്ടുപ്പൊളിപ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഇടയില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും ഈ  ചിത്രം എന്തായാലും എന്നും ഓര്‍മിക്കപ്പെടും.ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന നവാസുദീന്‍ സിദ്ദിഖി ഈ ചിത്രത്തിലും തന്‍റെ വേഷം പതിവ് മികവോടെ അവതരിപ്പിച്ചു.പ്രിതം സംഗീതം നല്‍കിയ ഗാനങ്ങളും മനോഹരം.കരീന കപൂര്‍ ഏറ്റവും സുന്ദരിയായി വന്നത് ഈ ചിത്രത്തില്‍ ആയിരുന്നിരിക്കാം.ആറു വയസ്സുകാരിയായി വന്ന ഹര്‍ശാലി മല്‍ഹോത്രയും തന്‍റെ വേഷം മോശം ആക്കിയില്ല.

  രണ്ടാം പകുതിയിലെ കുറച്ചു ക്ലീഷേ  ഭാഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം നല്ലൊരു ഫീല്‍ ഗുഡ് മൂവി ആണ്.ആ ക്ലീഷേകള്‍ ഈ ചിത്രത്തിന് അനിവാര്യം ആണ് താനും.എങ്കില്‍ മാത്രമേ ഈ ചിത്രത്തിന് അത് ഉദ്ദേശിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.കെ.വി വിജയേന്ദ്ര പ്രസാദിന് തിരക്കഥാകൃത്ത്‌ എന്ന നിലയില്‍ നല്ല സമയം ആണെന്ന് തോന്നുന്നു.ഒരു ലോട്ടറി ഒക്കെ എടുത്താല്‍ നല്ല രീതിയില്‍ കാശ് കിട്ടുമെന്ന് തോന്നുന്നു.അടുത്തടുത്തായി ബാഹുബലി,ഭജ്രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യയിലെ പണം വാരി ചിത്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചാല്‍ അത് വിജയേന്ദ്ര പ്രസാദിന്റെയും വിജയം  ആയിരിക്കും.നന്മയുള്ള ഒരു കൊച്ചു ചിത്രം പ്രതീക്ഷിച്ചു പോകുന്ന ആരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!

More movie suggestions @www.movieholicviews.blogspot.com

429.MANORAMA SIX FEET UNDER(2007,HINDI)

429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen

  റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക്  “ചൈന ടൌണ്‍”  ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം.”ചൈന ടൌണ്‍ ” ആയി മൂല കഥയില്‍ സാദൃശ്യം ഉണ്ടെങ്കിലും കഥ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആണ്.ചൈന ടൌണ്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഈ ചിത്രത്തിലും സര്‍ക്കാരും കര്‍ഷകരും തമ്മില്‍ രാജസ്ഥാനിലെ ലഖോട്ട് എന്ന സ്ഥലത്ത് നടക്കുന്ന പ്രശ്നങ്ങള്‍ ആണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കുന്നത്‌.

  വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സ്ഥലം ആണ് ലഖോട്ട്.അതി ശൈത്യം,കൊടും ചൂട് എന്നിവയില്‍ മരിക്കുന്ന ആളുകളുടെ വിവരണം ആയിരിക്കും ആ വാര്‍ത്തകളില്‍.സാധാരണക്കാരന്‍ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് സത്യവീര്‍ സിംഗ്.കൈക്കൂലി വാങ്ങിയ കേസില്‍ അയാള്‍ സസ്പെന്‍ഷനില്‍ ആണ്.പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു അയാളെ സമ്മര്‍ദ്ദത്തില്‍ ആക്കാറുണ്ട്.ഒരു ദിവസം രാത്രി ആണ് ആ സ്ത്രീ സത്യവീരിനെ കാണാന്‍ എത്തുന്നത്‌,ജലസേചന വകുപ്പ് മന്ത്രിയുടെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തിയ അവര്‍ സത്യവീറിന്റെ പരാജയപ്പെട്ട നോവലായ “മനോരമ”യുടെ വലിയ ആരാധിക ആണെന്നും പറയുന്നു.ഡിട്ടക്ട്ടീവ് രഘു എന്ന സത്യവീരിന്റെ കഥാപാത്രത്തിന്റെ ബുദ്ധി അതിന്‍റെ എഴുത്തുകാരന്റെ ആണെന്നുള്ള വിശ്വാസം ആണ് അവരെ സത്യവീറിന്റെ അടുക്കല്‍ എത്തിക്കുന്നത്.അവര്‍ക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു.ജലസേചന മന്ത്രിയായ പഴയ രാജകുടുംബാംഗം അവരുടെ ഭര്‍ത്താവ് രാത്തോരിന്റെ രഹസ്യ കാമുകിയെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം.

  പണത്തിനു ബുദ്ധിമുട്ടിയിരുന്ന സത്യവീര്‍ ആ കേസ് ഏറ്റെടുക്കുന്നു.അയാള്‍ രാത്തോറും അയാളുടെ രഹസ്യ കാമുകി ആണെന്ന് വിശ്വസിക്കുന്ന സ്ത്രീയുടെയും ഫോട്ടോ എടുക്കുന്നു.അത് അയാള്‍ ആ സ്ത്രീയെ ഏല്‍പ്പിക്കുന്നു.എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍ സത്യവീര്‍ ആ സ്ത്രീ രാത്തോറിന്റെ ഭാര്യ അല്ലന്നു മനസ്സിലാക്കുന്നു.ഒരു രാത്രി അവരെ വീണ്ടും അയാള്‍ കാണുന്നു.അവര്‍ അയാളോട് പറയുന്നു.അവരുടെ പേര്‍ മനോരമ ആണെന്നും അവരുടെ വയസ്സ് 32 ആണെന്നും അവര്‍ക്ക് എന്ത് സംഭവിച്ചാലും ഈ വിവരങ്ങള്‍ ഓര്‍ക്കണം എന്നും  .പിറ്റേന്ന് അവര്‍ അപകടത്തില്‍ മരിച്ചു എന്ന് സത്യവീര്‍ അറിയുന്നു.ആരായിരുന്നു ആ സ്ത്രീ?അവര്‍ കളിച്ച നാടകം എന്തായിരുന്നു?എന്തിനായിരുന്നു?കൂടുതല്‍ രഹസ്യങ്ങള്‍ അറിയണം എങ്കില്‍ ഈ ചിത്രം കാണുക.

  ഹിന്ദി സിനിമകളില്‍ മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കാണാന്‍ കഴിയും.ക്ലൈമാക്സ് പോലും വലിയ ശബ്ദ കോലാഹലം ഇല്ലാതെ പണം ആണ് ശക്തി എന്ന് വിശ്വസിക്കുന്ന ആള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച “ക്ലൈമാക്സ്” ആണ് ചിത്രത്തില്‍.കഥയില്‍ പല തരത്തില്‍ ഉള്ള ദുരൂഹ സംഭവങ്ങള്‍ സത്യവീര്‍ നേരിടുന്നുണ്ട്/ചൈന ടൌണ്‍ സിനിമയിലെ ഗിറ്റീസിന്റെ ഒപ്പം നില്‍ക്കുന്ന കഥാപാത്ര സൃഷ്ടി ആണ് സത്യവീറും.ഹിന്ദിയിലെ മികച്ച മിസ്റ്ററി/ത്രില്ലറുകളുടെ ഒപ്പം കൂട്ടി ചേര്‍ക്കാവുന്ന പേരാണ് മനോരമയുടെ ആറടി താഴ്ച്ചയില്‍ പറയാന്‍ ഉണ്ടായിരുന്ന കഥയ്ക്ക്‌.

More movie suggestions @www.movieholicviews.blogspot.com

428.CHINATOWN(ENGLISH,1974)

428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston .

  1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ്  ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍ തന്റെ ഭര്‍ത്താവായ ഹോളിസ് മല്രേയെ കുറിച്ച് അന്വേഷിക്കണം എന്ന് പറയുന്നു.ടൌണ്‍ ചീഫ് എഞ്ചിനീയര്‍ ആയ മല്രേ മറ്റൊരു സ്ത്രീയും ആയി ബന്ധം ഉണ്ടെന്നു ഈവ്ലിന്‍ വിശ്വസിക്കുന്നു.അതിന്‍റെ തെളിവുകള്‍ ശേഖരിക്കുകയാണ് ഗിറ്റിസിന്റെ ജോലി.

    ഗിറ്റിസ് ആ ഉദ്യമം ഏറ്റെടുക്കുന്നു.തന്‍റെ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഗിറ്റിസ് മല്രേ ആ സ്ത്രീയും ആയി ഉള്ള ഫോട്ടോകള്‍ എടുക്കുന്നു.ഈവ്ലിന് ആ ഫോട്ടോകള്‍ അയാള്‍ കൈ മാറുകയും ചെയ്യുന്നു.എന്നാല്‍ അടുത്ത സിവസം തന്നെ പത്രത്താളുകളില്‍ ആ ഫോട്ടോകള്‍ സ്ഥാനം പിടിക്കുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു സ്ത്രീ ഗിട്ടീസിനെ അന്വേഷിച്ച് എത്തുന്നത്‌.അവര്‍ ഈവ്ലിന്‍ മല്രേ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്നു.അവര്‍ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ അറിയാന്‍ ആരെയും ഏര്‍പ്പാട് ആക്കിയിട്ടില്ല എന്ന് പറയുന്നു.ആദ്യം വന്ന സ്ത്രീ മറ്റൊരാള്‍ ആണെന്ന് ഗിട്ടീസ് മനസ്സിലാക്കുന്നു.ഗിട്ടീസിന്റെ പേരില്‍ ആ സ്ത്രീ കേസ് കൊടുക്കുന്നു.എന്താണ് ചുറ്റും നടക്കുന്നത് എന്ന് ഗിറ്റീസ് മനസ്സിലാക്കുന്നതിനു മുന്‍പ് അപകടത്തില്‍ പെട്ട് ഹോളിസ് മല്രേ മരണപ്പെടുന്നു.

  ഗൌരവപൂര്‍ണമായ എന്തോ ദുരൂഹതകള്‍ തന്റെ ചുറ്റും ഉണ്ടെന്നു മനസ്സിലാക്കുന്ന ഗിറ്റീസ് തന്നെ കരുവാക്കി നീക്കം നടത്തിയവരെ കണ്ടെത്താന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ക്ക്‌ തന്നെ ആദ്യം സമീപിച്ച സ്ത്രീയെ കുറിച്ചും അവരുടെ ഉധേശത്തെ കുറിച്ചും അറിയണമായിരുന്നു.അതയാള്‍ക്ക്‌ പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.ആ നാട്ടില്‍ നടക്കുന്ന ഒരു വലിയ ചതിയോടൊപ്പം കെട്ടുകഥകളെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ ഗിറ്റീസ് കേള്‍ക്കുന്നു.ഗിറ്റീസ് കണ്ടെത്തുന്ന രഹസ്യങ്ങള്‍ ആണ് ചിത്രത്തില്‍ ബാക്കി ഉള്ളത്.ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി “The Two Jakes” എന്ന ചിത്രം പിന്നീട് വന്നിരുന്നു.മിസ്റ്ററി സിനിമകളുടെ വിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രമായി American Film Institute ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ചൈന ടൌണ്‍ പിന്നീട് ഇടം പിടിച്ചു.മികച്ച തിരക്കഥയ്ക്കുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം റോബര്‍ട്ട് ടൌണ്‍ ഈ ചിത്രത്തിലൂടെ നേടിയിരുന്നു.തീര്‍ച്ചയായും കണ്ടിരിക്കണ്ട ക്ലാസിക് മിസ്റ്ററി ചിത്രം ആണ് ചൈന ടൌണ്‍.

More movie suggestions @www.movieholicviews.blogspot.com

427.THE SILENCED(KOREAN,2015)

427.THE SILENCED(KOREAN,2015),|Mystery|Thriller|,Dir:-Hae-young Lee,*ing:-Bo-yeong Park, Su-dam Park, Ji-won Uhm.

  1938 കാലഘട്ടങ്ങളില്‍ ജാപ്പനീസ് അധിനിവേശം കൊറിയയില്‍ നടന്നപ്പോള്‍ ഉള്ള പശ്ചാത്തലം ആണ് ഈ ചിത്രത്തിന് പ്രമേയം ആയി വരുന്നത്.ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് സ്ക്കൂളിലേക്ക് മാറ്റപ്പെടുന്ന ജുറാന്‍ എന്ന പെണ്‍ക്കുട്ടി അവിടേക്ക് എത്തിച്ചേരുന്നു.ശ്വാസ സംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന  ജുറാന്‍ അത് കൊണ്ട് കൂടി ആണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന വിശ്വാസത്തില്‍ അവളുടെ പിതാവും രണ്ടാനമ്മയും അങ്ങോട്ട്‌ മാറ്റുന്നത്.ജുറാന്റെ അസുഖം അവര്‍ക്കും കൂടി പകരുമോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു.

  ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് നിഗൂഡതകളുടെ  കലവറ ആയിരുന്നു.ആദ്യ ദിവസം തന്നെ ജുറാന്‍ അത് മനസ്സിലാക്കുന്നു.എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചത് പോലത്തെ ആ സ്ഥലം അവളെ ഭയപ്പെടുത്തി.പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആ സ്ക്കൂള്‍ മറ്റുള്ളവര്‍ക്ക് അപരിചിതം ആയിരുന്നു.മികവ് കാട്ടുന്നവരെ ടോക്യോയിലേക്ക് അയച്ചു പഠിപ്പിക്കുന്ന പദ്ധതി  നിലവില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തമ്മില്‍ ഉള്ള മത്സര ബുദ്ധി എങ്ങനും പ്രകടം ആയിരുന്നു.അവിടെ എത്തിയപ്പോള്‍ യുക്ക ,യിയോന്‍ ഡുക് എന്നിവര്‍ ആയിരുന്നു അവിടെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിനികള്‍.യുക്ക ജുറാനെ വന്നപ്പോള്‍ തന്നെ ഭയപ്പെടുത്താന്‍ തുടങ്ങി.എന്നാല്‍ യിയോന്‍ ഡുക് അവളോട്‌ അനുകമ്പ കാണിച്ചു.

    യിയോന്‍ ഡുക് അവളോട്‌ അനുകമ്പ കാണിച്ചതിന് ഒരു കാരണം ഉണ്ടായിരുന്നു.കെട്ടു കഥകളെ  പോലും തോല്‍പ്പിക്കുന്ന അവിശ്വസനീയം ആയ ഒരു കഥ.എന്നാല്‍ അതിനു പിന്നിലെ രഹസ്യങ്ങള്‍ അന്വേഷിച്ച് ജുറാന്‍ നടക്കുമ്പോള്‍ ആണ് അവള്‍ക്കു തന്റെ ആരോഗ്യാവസ്ഥയില്‍ മാറ്റം ഉണ്ടായതായി കാണുന്നത്.അവിടെ ഉള്ള ചികിത്സ രീതി അവളുടെ അസുഖം മാറ്റിയതായി അവള്‍ വിശ്വസിക്കുന്നു.എന്നാല്‍ അവിടെ നടക്കുന്ന സംഭവങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യം എന്താണ്??കൂടുതല്‍ അറിയാനായി ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

426.RAHASYA(HINDI,2015)

426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi.

 വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയി മാറി.മാധ്യമ വിചാരണ എന്ന് പലരും വിളിച്ച ആ കഥകള്‍ കേസിനെ പോലും സ്വാധീനിച്ചു എന്ന് വേണം കരുതാന്‍.സി ബി ഐ കേസ് അന്വേഷിച്ചതിനു ശേഷം പ്രതികള്‍ മാറിയെങ്കിലും അവര്‍ പ്രതികളെ കണ്ടെത്താനായി ഉപയോഗിച്ച മാര്‍ഗങ്ങള്‍ വിമര്‍ശിക്കപ്പെട്ടു.

  ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വന്ന പ്രതികളെ വിട്ടയച്ചു.കോടതി എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ട് കൂടി  ആരുഷിയുടെ മാതാപിതാക്കളെ തന്നെ കേസിലെ പ്രധാന പ്രതികള്‍ ആക്കി മാറ്റി പിന്നീട്.ഈ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരം ആണ് “രഹസ്യ”.വിവാദപരമായ കേസ് ആയതു കൊണ്ടും കോടതി വിധി അന്തിമമായി വരാത്തത് കൊണ്ടും സാങ്കല്‍പ്പികമായ കഥാ സന്ദര്‍ഭം ആണ് ചിത്രത്തില്‍ ഉടന്നീളം ഉപയോഗിച്ചിരിക്കുന്നത്.കൊലപാതകം നടത്തിയ ആ പ്ലോട്ട് ഒക്കെ യഥാര്‍ത്ഥ കഥയോട് അടുത്ത് നില്‍ക്കുന്നതാണ്.എന്നാല്‍ സിനിമയ്ക്ക് ഒരു ക്ലൈമാക്സ്  കൊണ്ട് വരാനായി ഇന്ത്യന്‍ സിനിമകളില്‍ സാധാരണയായി പരീക്ഷിക്കുന്ന ഡിട്ടക്ട്ടീവ്-തെളിവ്  കഥാ രീതി  ആണ് ഉപയോഗിച്ചിരിക്കുന്നത്.

  കെ കെ മേനോന്‍ അവതരിപ്പിക്കുന്ന സുനില്‍ പരസ്ക്കാര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് ശേഷം ആയേഷ മഹാജന്‍റെ കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കുന്നു.ലോക്കല്‍ പോലീസ് ആയെഷയുടെ പിതാവായ ഡോ.സച്ചിന്‍ മഹാജന്‍ ആണ് കുറ്റവാളി എന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഡോ.സച്ചിന്‍ മഹാജന്‍റെ ഭാര്യയായ ഡോ.ആരതി മഹാജന്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം സി ബി ഐയുടെ കയ്യില്‍ എത്തിക്കുന്നു.നേരത്തെ പറഞ്ഞത് പോലെ സിനിമയ്ക്ക് വേണ്ടി മാറ്റങ്ങള്‍ വരുത്തിയതിനാല്‍ അവസാനം കഥ പോകുന്നത് വേറെ ഒരു പ്ലോട്ടിലൂടെ ആണ്.അതിനെ കുറിച്ച് അധികം വിവരണം നല്‍കുന്നില്ല.യഥാര്‍ത്ഥ കഥകള്‍ പലര്‍ക്കും അറിയാവുന്നതാണ് എന്നത് തന്നെ കാരണം .മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

425.PAPER MOON(ENGLISH,1973)

425.PAPER MOON(ENGLISH,1973),|Comedy|Crime|,Dir:-Peter Bogdanovich,*ing:-Ryan O’Neal, Tatum O’Neal, Madeline Kahn

  ഈ ചിത്രം നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമേരിക്കയില്‍ 18 Amendment അനുസരിച്ച് മദ്യ നിരോധനം നടത്തിയ സമയം ആണ്,അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറില്‍ ആകാന്‍ പോകുന്ന കാലഘട്ടത്തിനു മുന്നോടിയായി സമൂഹത്തില്‍ വളരെയധികം മാറ്റംഉണ്ടായി.പ്രത്യേകിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അന്തരത്തില്‍.ഈ കാലയളവില്‍ നടന്ന രസകരമായ ചെറിയ തട്ടിപ്പുകളും ആയി രണ്ടു പേര്‍ ജീവിച്ചിരുന്നു.ചെറിയ തുകയുടെ തട്ടിപ്പുകള്‍.അവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് ഒരു മരണം ആയിരുന്നു.

    പള്ളി സെമിത്തേരിയില്‍ അഡി ലോഗിന്സ് എന്ന ഒമ്പത് വയസ്സുകാരിയുടെ അമ്മയെ അടക്കുമ്പോള്‍ ആണ് മോസ് അവിടെ എത്തുന്നത്‌.അഡിയുടെ അമ്മയുടെ അനേകം കാമുകരില്‍ ഒരാളായ മോസ് അന്തിമോപചാരം അറിയിക്കാന്‍ വന്നപ്പോള്‍ ആണ് അവിടെ ഉള്ളവര്‍ അഡിയെ അവളുടെ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ കൊണ്ട്  ആക്കാമോ എന്ന് ചോദിക്കുന്നത്.അഡിയും ആയുള്ള മുഖച്ഛായ മോസിനു ഉള്ളത് കൊണ്ട് അവളുടെ അച്ഛന്‍ ആണ് മോസ് എന്ന് പോലും പലരും വിശ്വസിച്ചു.(യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ രണ്ടു പേരും അച്ഛനും മകളും തന്നെയാണ് -Ryan O’Neal, Tatum O’Neal)  അവളെയും കൊണ്ടി മോസസ് പോയത് അവളുടെ അച്ഛന്റെ സഹോദരന്റെ അടുക്കല്‍ ആയിരുന്നു.എന്നാല്‍ അയാള്‍ അവളെ സ്വീകരിക്കുന്നില്ല.പകരം അവളെ അവിടെ നിന്നും കൊണ്ട് പോകുന്നതിനായി  200 ഡോളര്‍ മോസിനു കൊടുക്കുന്നു.

  എന്നാല്‍ ഇത് കണ്ട അഡി താന്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകില്ല എന്നും പിതാവിന്റെ സഹോദരന്‍ നല്‍കിയ ഇരുന്നൂറു ഡോളര്‍ തനിക്കു വേണം എന്ന് വാശി പിടിക്കുന്നു.പലതരം തട്ടിപ്പുകള്‍ നടത്തിയിരുന്ന മോസ് അ സമയം ബൈബിള്‍ വിലപ്പനയില്‍ തട്ടിപ്പുകള്‍ കാണിച്ചാണ് ജീവിക്കുന്നത്.പണം തിരിച്ചു കൊടുക്കാന്‍ എന്ന ധാരണയില്‍ അവര്‍ രണ്ടു പേരും ഒന്നിച്ചു ഇറങ്ങുന്നു ചതിയുടെ ലോകത്തിലേക്ക്‌.അവരുടെ ബന്ധത്തിന്റെ കഥയാണ് “അഡി പ്രേ” എന്ന ജോ ഡേവിഡ് ബ്രൌണ്‍ നോവലിന്റെ സിനിമ രൂപം ആണ് Paper Moon.സാമൂഹിക പശ്ചാത്തലം  വ്യത്യാസം ഉണ്ടാകുമെങ്കിലും നമ്മുടെ നാട്ടിലും തട്ടിപ്പുകള്‍ നടത്തുന്ന വ്യവസ്ഥിതിയുടെ ആളുകളെ പോലെ ഉള്ളവര്‍  തന്നെയാണ് നമ്മുടെ ഒപ്പം ഉള്ളതെന്ന് സരസമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു പീറ്റര്‍ ബോഗ്ദാനോവിച് തന്റെ സംവിധാനത്തിലൂടെ.തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനികളില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം.

Nire movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started