400.PSYCHO(ENGLISH,1960)

400.PSYCHO(ENGLISH,1960),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Anthony Perkins, Janet Leigh, Vera Miles.

  ലോക സിനിമയിലെ മാന്ത്രികന്‍ എന്ന് വിളിക്കാവുന്ന ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്ന ചിത്രം ആണ് Psycho.നോര്‍മാന്‍ ബേട്സ് എന്ന ആന്റണി പെര്‍ക്കിന്സിന്റെ കഥാപാത്രം പിന്നീട് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്നത്‌ ചരിത്രം.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് ചിത്രങ്ങള്‍ സ്ഥിരമായി സംവിധാന മികവില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ നോര്‍മാന്‍ ബേട്സ് നേടിയ പ്രശസ്തി ഹിച്ച്കോക്കിയന്‍ സിനിമകളുടെ ചരിത്രത്തില്‍ പതിവില്ലാത്തതാണ്.പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും വന്നു പോകുന്ന കഥാപാത്രമായി വരുന്നുണ്ട്.ഇത്തവണ ഗ്ലാസ് ഇട്ട വാതിലിന്റെ അപ്പുറം കാണാവുന്ന തരത്തില്‍ നില്‍ക്കുന്ന  കഥാപാത്രം ആയിട്ടാണ് അദ്ദേഹം സ്ക്രീനില്‍ അവതരിച്ചിരിക്കുന്നത്.

   സൈക്കോ ത്രില്ലര്‍ എന്ന് വിളിക്കുന്നതാകും ഈ ചിത്രത്തിന് കൂടുതല്‍ ചേരുന്ന ജോണര്‍.കാരണം ചിത്രം അവതരിപ്പിക്കുന്ന കണ്സപ്റ്റ് ഇന്നത്തെ കാലത്ത് സര്‍വ സാധാരണം ആണെങ്കില്‍ പോലും അക്കാലത്ത് റോബര്‍ട്ട് ബ്ലോച്ചിന്റെ നോവലില്‍ മാത്രം ആയിരിക്കും ഇത്രയും സങ്കീര്‍ണം ആയ കഥാപാത്രത്തെ കാണാന്‍ ആവുക.മരിയോന്‍ എന്ന സ്ത്രീ സാം എന്നായാലും ആയി ബന്ധത്തില്‍  ആയിരുന്നു.എന്നാല്‍ ആദ്യ ഭാര്യയ്ക്ക് ചിലവിനു കൊടുക്കുന്നത് ഉള്‍പ്പടെ ഉള്ള സാമ്പത്തിക ബാദ്ധ്യതകള്‍ കാരണം സാം അവളെ  വിവാഹം ചെയ്യുന്നില്ല.അതില്‍ മരിയോനിന്റെ മാനസിക വിഷമം സാമിനെ അറിയിക്കുന്നും ഉണ്ട്.ഒരു സ്ഥലമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മരിയോന്‍ അന്ന് നടന്ന ഒരു ബംഗ്ലാവിന്റെ കച്ചവടത്തില്‍ നിന്നും ലഭിച്ച നാല്‍പ്പതിനായിരം ഡോളര്‍ എന്ന തുകയുടെ ഭാരം അവളുടെ മനസ്സില്‍ ചിന്തകള്‍ ഉണ്ടാക്കുന്നു.ബാങ്കില്‍ ഇടാന്‍ കൊടുത്ത ആ പണം അവളുടെ മനസ്സില്‍ ചെറിയ ചിന്തകള്‍ ഉണ്ടാക്കുന്നു.അവള്‍ ആ ചിന്തകളെ സ്വന്തം ആക്കാന്‍ തീരുമാനിക്കുന്നു.മരിയോന്‍ തന്‍റെ ചിന്തകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മനസ്സാക്ഷി ,നിയമം എന്നിവ ഉള്‍പ്പെടുന്ന സാമൂഹിക വ്യവസ്ഥകള്‍ അവളെ വേട്ടയാടുന്നുണ്ട്‌.

  ആ യാത്ര മരിയോനിനെ കൊണ്ടെത്തിച്ചത് അവളുടെ പ്രതീക്ഷകളുടെയും അപ്പുറത്ത് ഉള്ള മരണത്തിന്‍റെ മാലാഖമാരുടെ കയ്യില്‍ ആയിരുന്നു.ചിത്രം ബാക്കി ഉറപ്പായും കാണുക.പറഞ്ഞു തരുന്ന കഥയിലും അപ്പുറം ആണ് ഈ ചിത്രം അനുഭവിച്ചു അറിയാന്‍ ഉള്ളത്.ഒരു പറ്റം തുടര്‍ ഭാഗങ്ങള്‍ ,സീരിയലുകള്‍ ഒക്കെയായി ഈ ചിത്രം വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും ആദ്യ ഭാഗം നല്‍കിയ ഒരു അനുഭവം ഒന്നിനും നല്‍കാന്‍ സാധിച്ചില്ല.കാരണം അത് ആ മാന്ത്രികന് മാത്രം അവകാശപ്പെട്ട അത്ഭുത വിദ്യ ആയിരുന്നു.സിനിമകള്‍ മനുഷ്യ മനസ്സില്‍ സംവിധായകന്‍ ഉദ്ദേശിച്ച വികാരം വളര്‍ത്തി എടുക്കുക എന്ന കഴിവ്.ലോകത്തിലെ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ എന്നും ഇടം പിടിക്കുന്ന ഈ ചിത്രം പില്‍ക്കാലത്ത്‌ National Film Registry. സൂക്ഷിച്ചു വയ്ക്കണ്ട സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചു.

More movie suggestions @www.movieholicviews.blogspot.com

399.THE PLACE BEYOND THE PINES(ENGLISH,2012)

399.THE PLACE BEYOND THE PINES(ENGLISH,2012),|Drama|Crime|Thriller|,Dir:-Derek Cianfrance,*ing:-Ryan Gosling, Bradley Cooper, Eva Mendes.

  പരസ്പ്പര ധ്രുവങ്ങളില്‍ ജീവിച്ച രണ്ടു വ്യക്തികളുടെ കഥയാണ് The place Beyond the Pines അവതരിപ്പിക്കുന്നത്‌.എന്നാല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചതിനു എല്ലാം പരസ്പ്പരം ഉത്തരവാദികള്‍ ആകുകയും ചെയ്യുന്നു.എല്ലാ രാജ്യത്തിലും ഉള്ളത് പോലെ പോലീസ് സംവിധാനത്തിന്റെ ചീത്ത വശങ്ങളില്‍ കൂടി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവില്‍ വിശ്വാസം ഉള്ള പോലീസുകാരനും അതിനെക്കാളും വിശ്വാസം താന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മോട്ടര്‍ സൈക്കിളിലും അര്‍പ്പിച്ച മറ്റൊരു  മനുഷ്യന്‍റെയും കഥയാണ് ഈ ചിത്രം.ഒപ്പം മാനുഷിക ബന്ധങ്ങളുടെ നേര്‍ക്കാഴ്ച ആകുന്നുണ്ട് ഈ ചിത്രം.ഹോളിവുഡ് സിനിമകളില്‍ അന്യം നിന്ന് പോകുന്ന വൈകാരിക തലത്തിലേക്ക് അത് കൊണ്ട് തന്നെ എത്തി ചേരാന്‍ സാധിക്കുന്ന ഒരു ചിത്രം കൂടി ആണിത്.

  മരണക്കിണറില്‍ ബൈക്ക് ഓടിച്ച് പ്രശസ്തന്‍ ആണ് ലൂക്ക്.അയാള്‍ ആ നാട്ടിലെ പരിപാടി കഴിഞ്ഞു പോകുന്നതിന്റെ തലേ രാത്രി ആണ് തന്‍റെ മുന്‍ കാമുകി ആയ റൊമിനയെ കാണുന്നത്.അന്ന് രാത്രി അവളെ വീട്ടില്‍ കൊണ്ട് വിട്ടെങ്കിലും അവള്‍ അധികം അടുപ്പം കാണിച്ചില്ല ലൂക്കിനോട്.ലുക്ക്‌ പിറ്റേ ദിവസം അവിടെ വിട്ടു പോകുന്നതിനു മുന്‍പ് അവസാനമായി അവളെ കാണാനായി വീട്ടില്‍ പോകുന്നു.റോമിനയുടെ അമ്മയും ഒരു കൈ കുഞ്ഞും മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.റോമിനയുടെ അമ്മ ആ കുട്ടി ലൂക്കിന്റെ ആണെന്ന് പറയുന്നു.എന്നാല്‍ കോഫി എന്നയാളുടെ ഭാര്യയായി മാറിയ റോമിന ലൂക്കിന്റെ ഒപ്പം പോകാന്‍ വിസ്സമ്മതിക്കുന്നു.എന്നാല്‍ തന്‍റെ മകനെ വിട്ടു പോകാന്‍ മനസ്സ് വരാത്ത ലൂക്ക് അവിടെ തുടരുന്നു.ആ സമയത്താണ് മെക്കാനിക് ആയ റോബിനെ പരിചയപ്പെടുന്നത്.അയാളുടെ കയ്യില്‍ പണം എളുപ്പത്തില്‍ ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി ഉണ്ടായിരുന്നു.തന്‍റെ മകനെ നന്നായി നോക്കാന്‍ പണം വേണം എന്ന ചിന്ത ലൂക്കിനെ റോബിന്‍ പറഞ്ഞ ആശയത്തോട് സന്ധി ചെയ്യിക്കാന്‍ നിര്‍ബന്ധിതന്‍ ആക്കുന്നു.

  പണം ഉണ്ടാകാന്‍ ഉള്ള ശ്രമത്തില്‍ ആണ് ലൂക്ക് ആ ദിവസം അപ്രതീക്ഷിതം ആയി  നടക്കുന്ന സംഭവങ്ങളുടെ അനന്തര്ര ഫലമായി അവറി എന്ന പോലീസ് ഉദ്യോഗസ്ഥനെ കാണുന്നത്.നിയമ ബിരുദം ഉണ്ടായിരുന്നിട്ടും പോലീസില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉള്ള യുവാവായിരുന്നു ആവറി.എന്നാല്‍ അവരുടെ കണ്ടു മുട്ടല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ വളരെയധികം മാറ്റം ഉണ്ടാക്കുന്നു.അവരുടെ അടുത്ത തലമുറയ്ക്ക് പോലും ആ മാറ്റത്തിന്‍റെ അലയടികള്‍ ഉണ്ടാകാം.വൈകാരികമായി ചിത്രത്തെ സമീപിച്ചാല്‍ ഒരു പക്ഷേ നല്ല ഒരു ഇമോഷണല്‍ ത്രില്ലര്‍ ആയി മാറും ഈ ചിത്രം.അത്രയ്ക്ക് ശക്തി ഉണ്ടായിരുന്നു ചില രംഗങ്ങള്‍ക്ക്.ചിത്രത്തില്‍ രണ്ടു മുന്‍ നിര നായകന്മാര്‍ ഉണ്ടായിരുന്നിട്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കോഫി ആയിരുന്നു.അത് എന്ത് കൊണ്ടാണ് എന്ന് ചിത്രം കാണുമ്പോള്‍ മനസ്സിലാകും കുറച്ചു രംഗങ്ങളില്‍ മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നു എങ്കില്‍ പോലും.

More movie suggestions @www.movieholicviews.blogspot.com

398.HEADHUNTERS(NORWEGIAN,2011)

398.HEADHUNTERS(NORWEGIAN,2011),|Thriller|Crime|,Dir:-Morten Tyldum,*ing:-Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau .

  Jo Nesbø എഴുതിയ നോവലിനെ അവലംബം ആക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആണ് Headhunters.കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ പണത്തിനും സുഖത്തിനും വേണ്ടി ആകുമ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുന്നവര്‍ക്കും അതിന്റെ പങ്കു ലഭിക്കാറുണ്ട്.അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ ആവശ്യം അനുസരിച്ച് മാനെജ്മെന്റ് തലത്തില്‍ മികവു ഉള്ളവരെ കണ്ടെത്താന്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു റോജര്‍ ബ്രൌണ്‍.എന്നാല്‍ അയാള്‍ക്ക്‌ വേറെ ഒരു മുഖം കൂടി ഉണ്ടായിരുന്നു.അതി സമര്‍ത്ഥന്‍ ആയ Art Thief ആയിരുന്നു അയാള്‍.സ്വന്തമായി ഇത്തരം ഓപ്പറേഷന്‍ നടത്തുകയും അതിനായി ഉപയോഗിക്കുന്ന നിയമാവലിയും ഉള്ള ആള്‍.

  തന്‍റെ ഭാര്യയായ ഡയാന ആഡംബരത്തില്‍ ഭ്രമം ഉള്ളവള്‍ ആണെന്നുള്ള തോന്നല്‍ ആണ് അയാളെ കൊണ്ട് വീണ്ടും വീണ്ടും വിലയേറിയ ചിത്രങ്ങള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്.എന്നാല്‍ അയാളുടെ ഭാര്യ ഒരിക്കല്‍ പരിചയപ്പെടുത്തിയ ക്ലാസ് എന്നയാള്‍ രോജരിന്റെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌.ആദ്യം ക്ലാസിനെ പരിചയപ്പെട്ടപ്പോള്‍ ആളുകളെ ട്രാക്ക് ചെയ്യുന്നതില്‍ വൈദഗ്ധ്യം ഉള്ള കമ്പനിയില്‍ നിന്നും വിരമിച്ച ക്ലാസിനു റോജര്‍ അതേ വഴിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുടെ ഉന്നത  പദവി വാഗ്ദാനം ചെയ്യുന്നു.എന്നാല്‍ ആദ്യം ആ ഓഫര്‍ നിരസിച്ച ക്ലാസ് പിന്നീട് രോജരിനോട് താന്‍ നോര്‍വയില്‍ വരാന്‍ കാരണം ആയ പാരമ്പര്യ വസ്തുവിന്റെ നടത്തിപ്പിനായി പണം ആവശ്യം ഉള്ളത് കൊണ്ട് ആ ജോലി ചെയ്യാന്‍ തയ്യാറാണ് എന്ന് അറിയിക്കുന്നു.

എന്നാല്‍ റോജര്‍ അടുത്ത ദിവസം ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നു.തെളിവുകളുടെ പിന്‍ബലം മാത്രം ഉള്ള ഒരു  സത്യം.ആ സത്യം അയാളെ ആകെ ആശങ്കാകുലന്‍ ആക്കുന്നു.അയാള്‍ ക്ലാസും ആയുള്ള യുദ്ധം അവിടെ ആരംഭിച്ചു..എനാല്‍ അത് സംഭവിച്ചത് രോജരിന്റെ മനസ്സിലും.എന്നാല്‍ റോജര്‍ അറിയാത്ത സത്യങ്ങള്‍ കുറെ ഉണ്ടായിരുന്നു.അപകടകരമായ ആ രഹസ്യങ്ങള്‍ ആണ് ബാക്കി ചിത്രം.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ചിത്രം ആണ് Headhunters.

397.DISCONNECT(ENGLISH,2012)

397.DISCONNECT(ENGLISH,2012),|Thriller|Drama|Crime|,Dir:-Henry Alex Rubin,*ing:- Jason Bateman, Jonah Bobo, Haley Ramm.

  ഇന്ന് ലോകം ഒരു ക്ലിക്കില്‍ ഒതുങ്ങുമ്പോള്‍ അടുത്തുള്ളത് പലതും കാണാന്‍ ഉള്ള സമയവും ക്ഷമയും ഈ തലമുറയ്ക്ക് കൈ മോശം വന്നിരിക്കുന്നു.ലോകത്തുള്ള രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാന്‍ പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ മനുഷ്യനെ സഹായിക്കുന്ന ശക്തി ആണ് ഇന്റര്‍നെറ്റ്‌‌.എന്നാല്‍ അത് പോലെ തന്നെ ഇരു തല മൂര്‍ച്ച ഉള്ള വാളും ആകാറുണ്ട് ഇന്റര്‍നെറ്റ്‌.വെര്‍ച്ച്വല്‍ ആയുള്ള ഒരു ലോകത്തില്‍ അകപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും ചില ആളുകള്‍ക്കെങ്കിലും യഥാര്‍ത്ഥ ജീവിതം ആയുള്ള കണക്ഷന്‍ നഷ്ടം ആകുന്നു.അത്തരത്തില്‍ ഉള്ള മൂന്നു കൂട്ടം ആളുകളുടെ കഥയാണ് നോണ്‍-ലീനിയര്‍ ആഖ്യാന ശൈലിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

   ഈ ചിത്രത്തില്‍ അവതരിപ്പിച്ച മൂന്നു കൂട്ടം ആളുകളെ പരിചയപ്പെടാം.ആദ്യത്തേത് ടി വി പ്രവര്‍ത്തക ആയ നീന.തനിക്കായി കാത്തിരിക്കുന്ന ആ വലിയ വാര്‍ത്തയ്ക്കായി അവള്‍ തിരഞ്ഞെടുക്കുന്നത് വെബ്കാമിലൂടെ ചൂടന്‍ സംഭാഷണങ്ങളും പ്രവര്‍ത്തികളും ചെയ്യുന്ന കൈല്‍ എന്ന പതിനെട്ടുവയസ്സുകാരനില്‍ ആണ്.പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉള്ള പ്രവൃത്തികള്‍ ഏര്‍പ്പെടുത്തുന്ന മാഫിയ ആയിരുന്നു അവളുടെ വാര്‍ത്ത.രണ്ടാമത്തെ കഥാപാത്രങ്ങള്‍ ജേസന്‍,ഫ്രൈ എന്നീ ടീനേജ് കുട്ടികള്‍ ആണ്.ബെന്‍ എന്ന അധികം കൂട്ടുകാര്‍ ഒന്നും ഇല്ലാത്ത ,പണക്കാരന്‍ ആയ അച്ഛന് അവന്റെ സംഗീതത്തോടുള്ള അഭിനിവേശം പുച്ചമായി തോന്നുമ്പോള്‍ അതില്‍ വിഷമത്തില്‍ ആണ്.അപ്പോഴാണ്‌ അവനെ പറ്റിക്കാന്‍ ആയി ജേസനും ഫ്രയും ശ്രമിക്കുന്നു.അതിനായി അവര്‍ ഇന്റെര്‍നെറ്റിന്റെ കൂട്ട് പിടിക്കുന്നു.മൂന്നാമത്തെ കഥാപാത്രങ്ങള്‍ സിണ്ടി-ടെറിക് ദമ്പതികള്‍ ആണ്.തങ്ങള്‍ക്കുണ്ടായ കുട്ടി മരിച്ചതിന്റെ വിഷമത്തില്‍ നിന്നും അവര്‍ വിമുക്തര്‍ ആയില്ല.പരസ്പ്പരം ഉള്ള വിശ്വാസം നഷ്ടപ്പെട്ട അവരുടെ ജീവിതത്തില്‍ ഇന്റര്‍നെറ്റ്‌ മുഖ്യ കഥാപാത്രം ആയി മാറുന്നു.

  ഈ മൂന്നു കൂട്ടം ആളുകളുടെ ഇടയിലും ഇന്റര്‍നെറ്റ്‌ എന്ന മായിക വലയത്തില്‍ നടക്കുന്ന പൊള്ളത്തരങ്ങള്‍ ആണ് കാണിച്ചു തരുന്നത്.ഒരു മനുഷ്യന് മറ്റൊരാളെ നശിപ്പിക്കാന്‍ ഉള്ള മാര്‍ഗം ആയി ഇന്റര്‍നെറ്റ്‌ എങ്ങനെ മാറുന്നു എന്ന് ചിലയിടത്തെങ്കിലും പരസ്പ്പര ബന്ധം ഉള്ള ഈ കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നു.അത് പോലെ തന്നെയാണ് മാറിയ ലോകത്തിലെ ബന്ധങ്ങളുടെ ബലക്ഷയം.അതിനെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്.മികച്ച സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആണ് Disconnect.

More movie suggestions @www.movieholicviews.blogspot.com

396.MAD MAX:FURY ROAD(ENGLISH,2015)

396.MAD MAX:FURY ROAD(ENGLISH,2015),|Action|Adventure|Sci-Fi|,Dir:-George Miller,*ing:-Tom Hardy, Charlize Theron, Nicholas Hoult .

88 -മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 10  വിഭാഗങ്ങളില്‍   നോമിനേഷന്‍  നേടിയ  ചിത്രം  ആണ്  MAD MAX:FURY ROAD.

  • Best Motion Picture of the Year

Doug Mitchell

George Miller
  • Best Achievement in Directing

George Miller

  • Best Achievement in Cinematography

John Seale

  • Best Achievement in Film Editing

Margaret Sixel

  • Best Achievement in Costume Design

Jenny Beavan

  • Best Achievement in Makeup and Hairstyling

Lesley Vanderwalt
Elka Wardega
Damian Martin

  • Best Achievement in Sound Mixing

Chris Jenkins
Gregg Rudloff
Ben Osmo

  • Best Achievement in Sound Editing

Mark A. Mangini
David White

  • Best Achievement in Visual Effects

Andrew Jackson
Tom Wood
Dan Oliver
Andy Williams

  • Best Achievement in Production Design

Colin Gibson (production design)
Lisa Thompson (set decoration)

എന്നീ  വിഭാഗങ്ങളില്‍  ആണ്  അവ  .
  

ഭാവിയില്‍ മനുഷ്യര്‍ തമ്മില്‍ പോരാട്ടങ്ങള്‍ നടക്കുന്നത് വെള്ളത്തിനും ഇന്ധനത്തിനും വേണ്ടി ആകും.ആരാണോ ഇവ രണ്ടും അധീനതയില്‍ ആക്കുന്നത്,അവരാകും ഭൂമിയിലെ രാജാക്കന്മാര്‍.അങ്ങനെ ഉള്ള ഒരു ഭാവിക്കാലം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ജോര്‍ജ് മില്ലര്‍-മെല്‍ ഗിബ്സന്‍ കൂട്ടുക്കെട്ടില്‍ വന്ന മാഡ് മാക്സ് ട്രയോളജിക്ക് ശേഷം ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ ഭാഗം ഇറങ്ങുന്നത്.ജോര്‍ജ്ജ് മില്ലര്‍-ഈ സീരീസിനു ഇതിലും മികച്ച സംവിധായകന്‍ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് നാലാം ഭാഗത്തില്‍ ടോം ഹാര്‍ഡിയുടെ ഒപ്പം വന്നപ്പോഴും തെളിയിച്ചു.

    Adrenaline Rush എന്നൊക്കെ പറയുമ്പോള്‍ ഈ ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു വികാരം ആണ്.പ്രത്യേകിച്ച് കഥ ഒന്നും ഇല്ലെങ്കില്‍ പോലും മേക്കിങ്ങിലെ അപാര മികവു ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.പഴകും തോറും വീര്യം കൂടുന്ന ജോര്‍ജ്ജ് മില്ലര്‍ നാലാം ഭാഗത്തിലും വീര്യം കൂട്ടുക തന്നെയാണ് ചെയ്തത്.ഭാവിയിലെ അത്യാധുനിക ശേഷിയുള്ള യുദ്ധ വാഹനങ്ങളുടെ മേക്കിങ്ങില്‍ തന്നെ ഉള്ള മികവു ഈ സീരീസ് ഭാവിയിലെ കള്‍ട്ട് ചിത്രങ്ങളുടെ  ഇടയില്‍ എന്നും ഉണ്ടാകും എന്ന് ഉറപ്പു വരുത്തുന്നു.ഇമ്മോര്‍ട്ടന്‍ ജോയുടെ പിടിയില്‍ ആകുന്ന  മാക്സിനെ ബ്ലഡ് ബാങ്ക് ആയി ജോയുടെ പട്ടാള വിഭാഗം ആയ War Boys,ഫുരിയോസ എന്ന സ്ത്രീയും ആയുള്ള യുദ്ധത്തില്‍ കൊണ്ട് പോകുന്നു.ജോയുടെ അഞ്ചു ഭാര്യന്മാരും ആയി രക്ഷപ്പെട്ട ഫുരിയോസയെ തകര്‍ക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്.പിന്നീട് നടന്നത് സ്ക്ക്രീനില്‍ തന്നെ കാണണം.

  3D യില്‍ ചിത്രം കാണാന്‍ സാധിച്ചില്ല.ഇപ്പോള്‍ അതിന്റെ വിഷമം നന്നായി മനസ്സിലാകുന്നുണ്ട്.ഈ സിനിമയില്‍ ഭാവിയില്‍ സംഭാവിക്കാവുന്ന ഒരു ലോകം കാണിക്കുന്നുണ്ട് .സാങ്കല്പികം ആയി സ്ക്രീനില്‍ കാണിക്കുമ്പോള്‍ പോലും ആ ലോകത്തിന്‍റെ കഷ്ടപ്പാട് പ്രേക്ഷകന് ശരിക്കും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്.ഒരിക്കലും ലോകം അങ്ങനെ ആകരുതെന്ന് പ്രാര്‍ഥിക്കുകയും വേണം.കാരണം അതിന്‍റെ ഭീകരതയുടെ ഡോസ് കൂടുതലാണ്.

More movie suggestions @www.movieholicviews.blogspot.com

395.WARRIOR(ENGLISH,2011)

395.WARRIOR(ENGLISH,2011),|Sports|Drama|,Dir:-Gavin O’Connor,*ing:-Tom Hardy, Nick Nolte, Joel Edgerton |,

  സ്പോര്‍ട്സ് തീം ആയി വരുന്ന സിനിമകള്‍ സ്ഥിരം പാലിക്കുന്ന കുറച്ചു നിയമങ്ങള്‍ ഉണ്ട്.മിടുക്കന്‍ ആയിരുന്നു എങ്കിലും ജിവിതം നഷ്ടപ്പെടുത്തിയ നായക കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും ചിത്രങ്ങളില്‍.എന്നാല്‍ ഫീനിക്സ് പക്ഷിയെ പോലെ അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതും ആ ക്ലീഷേ ആണ്.വൈകാരികം ആയി പ്രേക്ഷകനെ അത്തരം സിനിമകളില്‍ തളച്ചിടുമ്പോള്‍ ആണ് സ്പോര്‍ട്സ്/ഡ്രാമ ജോനറില്‍ ഉള്ള ചിത്രങ്ങള്‍ വിജയം കാണുന്നത്.ബേല്‍,മാര്‍ക്ക് വാല്‍ബര്‍ഗ് എന്നിവര്‍ സഹോദരന്മാരായി അഭിനയിച്ച Fighter പോലെ തന്നെ ബോക്സിംഗ് മുഖ്യ പ്രമേയം ആയി വരുകയും അതില്‍ സഹോദരന്മാരുടെ ബന്ധത്തിലെ പ്രശ്നങ്ങളും രക്ത ബന്ധത്തിന്റെ തീവ്രതയും  അവതരിപ്പിക്കുകയാണ് ഈ ചിത്രവും ചെയ്യുന്നത്.

   സഹോദരന്മാരായ ബ്രെണ്ടന്‍ -ടോമി എന്നിവര്‍ അവരുടെ ചെറുപ്പത്തില്‍ ഉണ്ടായ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം അകല്‍ച്ചയില്‍ ആണ്.അവര്‍ തമ്മില്‍ പൊതുവായി ഉള്ളത് ബോക്സിംഗ് പരിശീലകനും പണ്ട് തികഞ്ഞ മദ്യപാനിയും ആയ അവരുടെ പിതാവിനോടുള്ള വിരോധം മാത്രം ആയിരുന്നു.അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക് അവരുടെ പിതാവിനോട് വിരോധം തോന്നാന്‍.ബ്രെണ്ടന്‍ കുടുംബവുമായി മാറി താമസിക്കുന്നു.അയാള്‍ ഇപ്പോള്‍ ഒരു സ്ക്കൂളിലെ ഫിസിക്സ് ടീച്ചര്‍ ആണ്.വീട് വാങ്ങിച്ച വകയില്‍ വന്ന കടം തീര്‍ക്കാന്‍ അയാള്‍ ഭാര്യ അറിയാതെ ചെറിയ ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നു.ടോമി അമേരിക്കന്‍ നാവിക സേനയില്‍ നിന്നും പുറത്തിറങ്ങി പിതാവിനെ കാണാന്‍ വരുന്നു.ബോക്സിങ്ങില്‍ മിടുക്കന്‍ ആയ ടോമി തന്‍റെ ചില ആവശ്യങ്ങള്‍ക്കു പണം കണ്ടെത്താന്‍ ആയി സ്പാര്‍ട്ട ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നു.കോച്ചായി പിതാവും എത്തുന്നു.

  ഇതേ സമയം  സ്ക്കൂളില്‍ നിന്നും താല്‍ക്കാലിക സസ്പെന്‍ഷന്‍ നേരിടുന്ന ബ്രെണ്ടന്‍ കുടുംബത്തെ താങ്ങി നിര്‍ത്താന്‍ ബോക്സിംഗ് റിങ്ങിലേക്ക് വരുന്നു.പതിനാറു ബോക്സര്‍മാര്‍ മത്സരിക്കുന്ന സ്പാര്‍ട്ട ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഉള്ള അസുലഭ അവസരം ലഭിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അയാളുടെ പ്രായം കൂടുതല്‍ ആണ്.പക്ഷേ അയാളെ സ്പാര്‍ട്ട  ടൂര്‍ണമെന്റ്  പ്രലോഭിപ്പിക്കുന്നുണ്ട്.കാരണം സമ്മാന   തുക..5 മില്ല്യന്‍ ഡോളര്‍!!ഉടന്‍ തന്നെ ഹിന്ദിയില്‍ അക്ഷയ് കുമാര്‍-സിദ്ധാര്‍ത്  മല്‍ഹോത്ര കൂട്ടുക്കെട്ടില്‍ ഈ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് വരുന്നുണ്ട്.മികച്ച സ്പോര്‍ട്സ് സിനിമകളില്‍ ഒന്നായി എ ചിത്രവും മാറുന്നു .കാരണം ആദ്യം പറഞ്ഞ കാര്യങ്ങള്‍ ആവോളം ഈ ചിത്രത്തില്‍ ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

394.DRIVE(ENGLISH,2011)

394.DRIVE(ENGLISH,2011),|Action|Thriller|Crime|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Carey Mulligan, Bryan Cranston .

  ജയിംസ് ദാലിസ് എഴുതിയ ഡ്രൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചിത്രം.റയാന്‍ ഗോസ്‌ലിംഗ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് ചിത്രത്തില്‍ ഒരിക്കലും പരാമര്‍ശിക്കുന്നില്ല.പകരം ഡ്രൈവര്‍,കിഡ് എന്നൊക്കെ  ഉള്ള വിളിപ്പേരുകള്‍ ആണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ വേഗത്തില്‍  കാറുകള്‍ ഓടിക്കുന്ന ആ കഥാപാത്രം ഷാനോന്‍ എന്ന സിനിമയില്‍ കാര്‍ ചെസ് രംഗങ്ങള്‍ ഒരുക്കുന്ന ആളുടെ പ്രിയപ്പെട്ട “കിഡ്” ആണ്.സിനിമകളില്‍ അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പ് ആയി അഭിനയിക്കുന്ന ഡ്രൈവര്‍ അല്ലാത്ത സമയം ഷാനോനിന്റെ മെക്കാനിക് ഷോപ്പിലെ ജീവനക്കാരന്‍ ആണ്.

  ഒറ്റയ്ക്കായിരുന്നു അയാള്‍ ജീവിച്ചിരുന്നത്.ഇടയ്ക്ക് ചില കുറ്റകൃത്യങ്ങളില്‍ ഡ്രൈവര്‍ ആയി പോകുന്ന അയാള്‍ കൂടെ ഉള്ളവര്‍ക്ക് അഞ്ചു മിനിറ്റ് നല്‍കും.അതിനുള്ളില്‍ വന്നാല്‍ അവരെ രക്ഷപ്പെടുത്തുന്ന കാര്യം ഡ്രൈവര്‍ ഏറ്റു.എന്നാല്‍ അഞ്ചു മിനിട്ടിനു ശേഷം ഉള്ള സംഭവങ്ങള്‍ക്ക് അയാള്‍ ഉത്തരവാദി ആയിരിക്കുകയും ഇല്ല.അതായിരുന്നു അയാളുടെ രീതി .  ഈ സമയത്താണ് അയലത്തുള്ള ഫ്ലാറ്റില്‍ മകനുമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഐറിനെ അയാള്‍ പരിചയപ്പെടുന്നത്.ഭര്‍ത്താവ് ജയിലില്‍ ആയ ഐറിനെയും മകനായ ബെനീഷ്യയോയെയും അയാള്‍ സഹായിക്കുന്നു.അല്‍പ്പ ദിവസങ്ങളില്‍ ഐറിനും ആയി അയാള്‍ അടുക്കുന്നു.ആ സമയം ആണ് ഐറിന്റെ ഭര്‍ത്താവായ Standard ജയിലില്‍ നിന്നും എത്തുന്നത്‌.റിയാലിറ്റിയിലേക്ക് അവര്‍ രണ്ടു പേരും തിരിച്ചു പോകുന്നു.എന്നാല്‍ ഒരു ദിവസം അജ്ഞാതര്‍ ആയ രണ്ടു പേര്‍ Standard നെ ആക്രമിക്കുന്നത് കണ്ടു അന്വേഷിച്ച ഡ്രൈവര്‍ തന്‍റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുന്നു.

  തികച്ചും അപകടകരമായ ആ ദൗത്യം അയാളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും എന്നതാണ് ബാക്കി ചിത്രം.റയാന്‍ ഗോസ്ലിങ്ങിന്റെ സ്ക്രീന്‍ പ്രസന്‍സ് എടുത്തു പറയേണ്ടതാണ്.ആക്ഷന്‍ രംഗങ്ങള്‍ എല്ലാം നല്ല രീതിയില്‍ വയലന്‍സ് അവതരിപ്പിച്ചിട്ടും ഉണ്ട്.അത് പോലെ തുടക്കത്തിലേ കാര്‍ ചേസ് രംഗങ്ങള്‍   നന്നായിരുന്നു.ഒരു മികച്ച ത്രില്ലര്‍ ആണ് Drive.ത്രില്ലര്‍ സിനിമ സ്നേഹികള്‍ തീര്‍ച്ചയായും കാണുക.

More movie suggestions @www.movieholicviews.blogspot.com

393.HEREAFTER(ENGLISH,2010)

393.HEREAFTER(ENGLISH,2010),|Fantasy|Drama|,Dir:-Clint Eastwood,*ing:-Matt Damon, Cécile De France, Bryce Dallas Howard.

  മരണത്തിനു ശേഷം ഉള്ള ജീവിതം എങ്ങനെ  ആകും ഉണ്ടാവുക.മരിച്ച ഒരാള്‍ക്ക്‌ ആ ജീവിതം ലോകത്തോട്‌ വിളിച്ചു പറയാന്‍ കഴിയില്ല.കാരണം അയാള്‍ ലോകത്തിന്‍റെ ഒരു ഭാഗം അല്ല. എന്നാല്‍ മരണത്തെ അഭിമുഖീകരിച്ച് Near Death Experience ഉള്ളവര്‍ക്ക് ഒരു പരിധി വരെ അവര്‍ മരണത്തെ നേരിട്ട ജീവിതത്തെ കുറിച്ച് പറയാന്‍ സാധിക്കുമായിരിക്കും.ഒരു പക്ഷേ ശാസ്ത്രം മണ്ണില്‍ ജീര്‍ണിച്ചു തീരുന്ന മൃതദേഹം മാത്രം ആയി മാറാനും അല്ലെങ്കില്‍ വിശ്വാസി സമൂഹം പറയുന്നത് പോലെ അവരെ കാത്തിരിക്കുന്ന  സ്വര്‍ഗ്ഗമോ അല്ലെങ്കില്‍ പുനര്‍ജ്ജന്മം ഒക്കെ ആകും മരണത്തെ പുല്‍കിയാല്‍ ഉണ്ടാവുക.ഇത്തരം ഒരു വിഷയത്തിലേക്ക് ആഴ്ന്നിറങ്ങി ഈ ചിത്രം പോകുന്നില്ലെങ്കിലും ആ ചിന്തകളുടെ തുടക്കം ഇടാന്‍ സാധിക്കുന്നുണ്ട്.

  മരണാന്തര ജീവിതം തങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയ മൂന്നു കഥാപാത്രങ്ങളെ ആണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഒരാള്‍ തായ് ലാന്‍ഡില്‍  വച്ച് സുനാമിയെ നേരിടുകയും എന്നാല്‍ മരണത്തെ നേരില്‍ കണ്ടതിനു ശേഷം ജീവിതത്തിലേക്ക് വരുകയും ചെയ്ത മാരി ലെലായ് എന്ന ഫ്രഞ്ച് ടി വി അവതാരക.ഈ  ചിത്രത്തിലെ ആ സുനാമി രംഗത്തിന്റെ പെര്‍ഫെക്ഷന്‍ ഭീകരം ആയിരുന്നു.ശരിക്കും നടന്ന സുനാമി പോലെ തന്നെ ആ രംഗം ഭയപ്പെടുത്തി.  രണ്ടാമത്തെ കഥാപാത്രം ചെറുപ്പത്തില്‍ ഉണ്ടായ അസുഖം മൂലം മരിച്ചവരും ആയി സംസാരിക്കാന്‍ കഴിയുന്ന ജോര്‍ജ് ലോനെഗാന്‍.മാര്‍ക്കസ് എന്ന ബാലന്‍ ആണ് മൂന്നാമത്തെ കഥാപാത്രം.ഇരട്ട സഹോദരന്‍ ആയ ജേസന്‍ അപകടത്തില്‍ മരിച്ചതിനു ശേഷം അവനുമായി സംസാരിക്കാന്‍ ഉള്ള അവസരം തേടി നടക്കുന്നു.ഈ മൂന്നു കഥാപാത്രങ്ങളും മരണാനന്തര ജീവിതത്തെ സമീപിക്കുന്നത് വെവ്വേറെ രീതികളില്‍ ആണ്.

  എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ മൂന്നു കഥാപാത്രങ്ങളും കണ്ടുമുട്ടുന്നു.അത് മാത്രം അല്ലാതെ മരണത്തിന്‍റെ അപ്പുറത്തുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന അവര്‍ക്ക് സാമൂഹിക  ജീവിതത്തിലും നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്.അത് മാറേണ്ടത് അവരുടെ അനിവാര്യത ആണ്.അല്ലെങ്കില്‍ അവര്‍ ജീവിതത്തില്‍ നിന്നും ഒളിച്ചു ഓടേണ്ടി വരും.ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ആയുള്ള ചിത്രം ആണ് Hereafter.

More movie suggestions @www.movieholicviews.blogspot.com

392.MUSARANAS(SPANISH,2014)

392.MUSARANAS(SPANISH,2014),|Thriller|Mystery|Crime|,Dir:-Juanfer Andrés, Esteban Roel,*ing:-Macarena Gómez, Nadia de Santiago, Hugo Silva.

   ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചിത്രം ആണ് Musaranas.വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുന്ന സ്ത്രീ ആണ് മോണ്ട്സേ.അവളുടെ വിശ്വാസത്തിന്‍റെ പുറകില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.പതിനെട്ടു വയസ്സ് ആയ അമ്മ മരിച്ച, അച്ഛന്‍ യുദ്ധത്തില്‍  അപ്രത്യക്ഷനായ പെണ്‍ക്കുട്ടിക്കു അനുജത്തിയെ വളര്‍ത്താന്‍ ,അവളുടെ അച്ചടക്കം ഉള്ള ജീവിതം കൈവരിക്കാന്‍ നിന എന്ന അനുജത്തിയുടെ മുന്നില്‍ അവള്‍ ദൈവ വിശ്വാസി ആയിരുന്നു.എപ്പോഴും പ്രാര്‍ത്ഥിക്കുകയും സ്വാതികമായ ഭാവത്തോടെ നടക്കുന്ന മോണ്ട്സേ പക്ഷേ വര്‍ഷങ്ങളായി വീടിന്റെ പുറത്തു ഇറങ്ങിയിട്ടില്ല.

    തുണി തയ്ച്ചു കൊടുക്കുന്ന അവളുടെ സ്ഥിരം കസ്റ്റമര്‍ ആണ് ഡോക്റ്ററുടെ ഭാര്യയായ ഡോണ.ഭീകര സ്വപ്‌നങ്ങള്‍ ഉറക്കം കെടുത്തുന്ന മോണ്ട്സേയുടെ രക്ഷ ഡോണ്‍ നല്‍കുന്ന മോര്‍ഫിന്‍ ദ്രാവകം ആണ്.പതിനെട്ടു വയസ്സ് തികഞ്ഞ അനുജത്തിയെ ജനാലയിലൂടെ നോക്കിയപ്പോള്‍ ഒരു ആണ്‍ സുഹൃത്തുമായി കണ്ടതിനു മോണ്ട്സേ നല്‍കിയത് മുള്ളുള്ള കമ്പ് വച്ച് കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥന ചൊല്ലി ആയിരുന്നു.ഇത്രയും ആണ് മോണ്ട്സെ എന്ന 1950 കളില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ കഥ.എന്നാല്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും സംഭിവാക്കാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു സംഭവം നടക്കുന്നു.മോണ്ട്സേയുടെ വ്യക്തിത്വം,അത് പകല്‍ വെളിച്ചത്തില്‍ ഉള്ളത് തന്നെയാണോ?

  ആദ്യം പറഞ്ഞത് പോലെ ഭീകരമാണ് ഈ സിനിമയുടെ അവസാനം.Musaranas എന്ന വാക്കിനു അര്‍ഥം എലിയുടെ കൂട് എന്നാണ്.ആ എലിക്കൂട്ടില്‍ മോണ്ട്സേ എല്ലാവര്‍ക്കുമായി കാത്തു വച്ചിരുന്ന ഒന്നുണ്ടായിരുന്നു.മോണ്ട്സേയുടെ ബാല്യ,കൌമാരം ഒക്കെ എന്തിനായി വിനിയോഗിച്ചു എന്നും യുവതിയായ അവളുടെ മനസിന്റെ മറുമുഖവും  ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.പ്രണയം കൊതിക്കുന്ന മനസ്സിനെ മറ്റൊരു രീതിയില്‍ ആ പ്രണയം തിരസ്ക്കരിക്കപ്പെടുമ്പോള്‍ അത് മനസ്സിന്റെ ചാഞ്ചല്യത്തിനു തന്നെ കാരണം ആകാം.

more movie suggestions @www.movieholicviews.blogspot.com

391.ARAGAMI(JAPANESE,2003)

391.ARAGAMI(JAPANESE,2003),|Action|Mystery|Thriller|Fantasy|,Dir:-Ryûhei Kitamura,*ing:-akao Ohsawa, Masaya Katô, Kanae Uotani.

   ജപ്പാനിലെ സിനിമ  നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു മുഖ്യ  കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട്‌ ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ്Aragami.മറ്റൊന്ന് 2LDK.(അതിനെ  കുറിച്ച് ഇവിടെ വായിക്കാം  http://goo.gl/gtus2v)

  2LDK രണ്ടു സ്ത്രീകളുടെ ഈഗോയില്‍  നിന്നും ഉടലെടുക്കുന്ന പകയാണ് കഥാപ്രമേയം ആയി ഉപയോഗിച്ചത്.എന്നാല്‍ ഈ ചിത്രം സംവിധാനം ചെയ്ത കിറ്റാമുര രണ്ടു പുരുഷന്മാരുടെ കഥയാണ് ഫാന്ടസിയില്‍ കലര്‍ത്തി എടുത്തിരിക്കുന്നത്.യുദ്ധത്തില്‍ മാരകമായി മുറിവേറ്റ രണ്ടു പടയാളികള്‍ ആ ബുദ്ധ ക്ഷേത്രത്തില്‍ എത്തി ചേരുന്നു.അവിടെ ഉണ്ടായിരുന്ന സ്ത്രീ അവരെ ക്ഷേത്രത്തില്‍ കയറ്റുന്നു.അതിനു ശേഷം അവരുടെ ബോധം മറയുന്നു. പിന്നീട്   കണ്ണ് തുറന്ന സാമുറായ് അതി ശക്തനായ ഒരു മനുഷ്യന്‍ അവിടെ ഇരിക്കുന്നതാണ്.ഉറക്കം എണീറ്റ സാമുറായുടെ സുഹൃത്ത്‌ മരിച്ചു പോയെന്നു അയാള്‍ പറയുന്നു.സാമുറായിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം മറ്റെയാള്‍ ഫ്രാന്‍സില്‍ നിന്നും കൊണ്ട് വന്ന വൈന്‍ സാമുറായിയെ കുടിപ്പിക്കുന്നു.സാമുറായി  ഇത് വരെ എത്ര ആളുകളെ കൊന്നു എന്നുള്ള ചോദ്യത്തോടെ സംസാര വിഷയം മാറി പോകുന്നു. പിന്നീട് അയാള്‍ താന്‍ അരിഗാമി എന്ന ഭീകര  സത്വം ആണെന്നും യുദ്ധത്തിന്റെ ദേവന്‍ ആണെന്നും സാമുറായിയോടു പറയുന്നു.ഒപ്പം അയാളുടെ സുഹൃത്തിനെ കുറിച്ചുള്ള ഒരു രഹസ്യവും.അരിഗാമി ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ആള്‍ക്ക് ആ സാമുറായിയെ കൊണ്ട് ഒരു ആവശ്യവും ഉണ്ട്.എന്താണ് സുഹൃത്തിനെ കുറിച്ച് പറഞ്ഞ രാഹസ്യം?അരിഗാമി ആണെന്ന് പറഞ്ഞ ആള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്.അതാണ്‌ ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  ജാപ്പനീസ് സാമുറായ് ചിത്രങ്ങളിലെ പോലെ തന്നെ മികച്ച ഫയിറ്റ് സീന്‍സ് ചിത്രത്തില്‍ ഉണ്ട്.ഒപ്പം ചിത്രത്തിന്‍റെ മൂഡ്‌ മൊത്തം ആവാഹിച്ച പശ്ചാത്തല സംഗീതവും.2LDK ആണോ ഇതാണോ മികച്ചതെന്നു ചോദിച്ചാല്‍ 2LDK ആണെന്ന് പറയുമായിരിക്കും.കാരണം അതവതരിപ്പിച്ച വിഷയം കാരണം.എന്നാല്‍ ഈ ചിത്രം ഫാന്ടസിയില്‍ പൊതിഞ്ഞ പരമ്പരയിലെ 2LDK യെ പോലെ തന്നെ സംഭാഷണങ്ങളില്‍ പ്രാധാന്യം കൊടുത്ത ചിത്രം ആണ്.ജാപ്പനീസ് മിതോലജിയും സിനിമയുടെ കഥയില്‍ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

     

390.TOMORROWLAND(ENGLISH,2015)

390.TOMORROWLAND(ENGLISH,2015),|Sci-Fi|Action|Adventure|,Dir:-Brad Bird,*ing:-George Clooney, Britt Robertson, Hugh Laurie.

  ഡിസ്നി ചിത്രം ആയ Tomorrowland ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ്.ജോര്‍ജ് ക്ലൂണി നായകനായ ചിത്രം എന്നതായിരുന്നു ഈ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റാനും  കാരണമായി.വാള്‍ട്ട് ഡിസ്നിയുടെ ആശയം ആയിരുന്നു EPCOT(Experimental Prototype Community of Tomorrow).തീം പാര്‍ക്കുകളില്‍ നവീന ആശയങ്ങള്‍ നിറയ്ക്കാന്‍ ഉള്ള വാള്‍ട്ട് ഡിസ്നിയുടെ ചിന്തകളുടെ പരിണിത ഫലം ആയിരുന്നു ഈ ചിന്ത.എന്നാല്‍ പിന്നീട് ഡിസ്നിയുടെ മരണത്തോടെ അവസാനിച്ച ഈ പ്രോജക്റ്റ് തീം പാര്‍ക്ക്‌ ആയി മാറിയതിനോടൊപ്പം ഡിസ്നി അവരുടെ ബ്രാന്‍ഡില്‍ തന്നെ ഈ ചിന്ത സിനിമയായി അവതരിപ്പിച്ചു.

   നാളെയുടെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്ന സമൂഹത്തിന്‍റെ കഥയാണ് Tomorrowland.ഫ്രാങ്ക് വാക്കര്‍ ആരോടോ പറയുന്നത് പോലത്തെ ലെക്ചര്‍ രംഗത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.താന്‍ കുടി ആയിരുന്നപ്പോള്‍ 1964 ലെ ന്യൂയോര്‍ക്ക്‌  വേള്‍ഡ് ഫെയറില്‍ പങ്കെടുക്കാന്‍ വന്നതിനെ തുടര്‍ന്നുണ്ടായ കഥയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.അവന്‍ അവിടെ വച്ച് പരിചയപ്പെടുന്ന അഥീന എന്ന പെണ്‍കുട്ടി ആ കുട്ടിയുടെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നത് എങ്ങനെ ആണ് എന്ന് വാക്കര്‍ പറയുന്നു.കഥ വികസിക്കുമ്പോള്‍ വര്‍ത്തമാന കാലം ആണ് കഥാ സന്ദര്‍ഭം.കാസെ എന്ന ശാസ്ത്രകുതുകി ആയ പെണ്‍ക്കുട്ടി അവളുടെ അന്വേഷണ ത്വരയില്‍ NASA ഉപേക്ഷിച്ച പഴയ പ്രോജക്റ്റിനെ കുറിച്ച് അറിവ് ലഭിക്കുന്നു.അഥീന അവളെയും സ്വാധീനിക്കുന്നു.തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായി.എന്തിനാണ് ഇവരെ തിരഞ്ഞെടുക്കുന്നത് എന്നതാണ്  ചിത്രം.

   സയന്‍സ് കൊണ്സപ്റ്റ് ഒക്കെ ഫാന്റസി ചിത്രമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഈ ചിത്രം കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരുക്കിയത് പോലെ തോന്നി.എന്നാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വേണ്ടുന്ന ഒരു നിലവാരം പ്രകടം ആയിരുന്നില്ല.ഡിസ്നിയുടെ അന്നത്തെ ചിന്ത ഒരു പക്ഷേ അന്നത്തെ ശാസ്ത്ര വളര്‍ച്ചയെ മാത്രം ആസ്പദം ആക്കി ആയിരുന്നിരിക്കണം.അതാകും എണ്‍പതുകളില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആളുകള്‍ ആകാശത്ത് പറങ്ങി നടക്കും എന്നൊക്കെ ഉള്ള കൊണ്സപ്റ്റുകള്‍ ഉണ്ടായിരുന്നത് പോലത്തെ മിഥ്യ ആയി മാറുന്നത്.അങ്ങനെ ഡിസ്നിയുടെ പാളി പോയ ഒരു ചിത്രമായി Tomorrowland മാറി.

More movie suggestions @www.movieholicviews.blogspot.com

389.RADIO DAYS(ENGLISH,1987)

389.RADIO DAYS(ENGLISH,1987),|Comedy|Drama|,Dir:-Woody Allen,*ing:- Mia Farrow, Dianne Wiest, Mike Starr .

  വുഡി അലന്‍ സംവിധാനം ചെയ്ത Radio Days അവതരിപ്പിക്കുന്നത്‌ റേഡിയോ സ്റ്റേഷനുകളുടെ സുവര്‍ണക്കാലം എന്നറിയപ്പെടുന്ന 1930,1940 കാലഘട്ടം ആണ്.സംവിധായകന്‍ ആയ വുഡി അലന്‍ ശബ്ദം നല്‍കിയിരിക്കുന്ന ജോ എന്ന റേഡിയോ RJ തന്‍റെ ജീവിതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടിയായിരുന്നു ജോ അക്കാലത്തു എല്ലാവരെയും പോലെ റേഡിയോ പരിപാടികള്‍ ശ്രവിച്ചിരുന്നു.മറ്റു കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ജോ തനിക്കു ചുറ്റും ഉള്ളതിനെ നിരീക്ഷിച്ചതിനോടൊപ്പം റേഡിയോ പരിപാടികളും ശ്രദ്ധിച്ചിരുന്നു.

   വീട്ടിലെ ഓരോരുത്തരും വ്യത്യസ്തം ആയ സ്വഭാവ വിശേഷതകള്‍ എന്തെങ്കിലും ഉള്ളവരായിരുന്നു.അവരുടെ എല്ലാം ഇഷ്ട റേഡിയോ പരിപാടികളെ കുറിച്ച് ജോ അവതരിപ്പിക്കുന്നുണ്ട്.കഥ എന്ന് പറയാന്‍ ഈ ചിത്രത്തില്‍ ഉള്ളത് സ്കിറ്റ് പോലെ ഉള്ള ഓരോരുത്തരുടെയും ജീവിത കയ്തകള്‍ ആണ്.ഉദാഹരണത്തിന് സാലി എന്ന അപ്പോഴത്തെ റേഡിയോ താരം.അവര്‍ ഒരു താരം ആയതിനു പിന്നില്‍ ഉള്ള കഥകള്‍.അത് ജോയുടെ മുന്നില്‍ ഉള്ള കഥ അല്ലായിരുന്നു.പക്ഷേ ഗോസിപ്പുകള്‍ ജോയ്ക്ക് ഒരു കഥ ഉണ്ടാക്കി കൊടുത്തു.ഹോട്ടലിന്റെ ടെറസിലെ സംഭവങ്ങള്‍ ഒക്കെ അത് കൊണ്ട് തന്നെ ഭാവനയിലൂടെ ജോ  അവതരിപ്പിച്ച തമാശ ആയിരിക്കാം.അത് പോലെ തന്നെ ജോയുടെ ആന്‍റി ആയ ബിയ.അവരുടെ ആഗ്രഹങ്ങള്‍ അനുസരിച്ച് ഒരു പുരുഷനെ കല്യാണം കഴിക്കുക എന്നത് മാത്രം ആയിരുന്നു അവരുടെ ജീവിത ലക്‌ഷ്യം.

  ജോയുടെ അച്ഛന്‍ ആണെങ്കില്‍ തന്‍റെ ജോലി എന്താണെന്ന് പോലും മകനെ അറിയിക്കുന്നില്ല.അത് പോലെ മീന്‍ കൊതിയന്‍ ആയ അമ്മാവന്‍.എല്ലാ കഥാപാത്രങ്ങള്‍ക്കും ജോ ഒരു വ്യക്തിത്വം നല്‍കുന്നുണ്ട്.വുഡി അലന്റെ സംവിധാനം കൂടി ആയപ്പോള്‍  മികച്ച കോമഡി ചിത്രം ആയി മാറി Radio days.2 ഓസ്ക്കാര്‍ നിര്‍ദേശം ലഭിച്ച ഈ ചിത്രം ഒരു കോമഡി ക്ലാസിക് ആണ്.തീര്‍ച്ചയായും കാണേണ്ട ഒന്ന്.ഒന്നുമില്ലെങ്കിലും കുറച്ചു സംഭവങ്ങള്‍ മാത്രം പരാമര്‍ശിച്ചു അതിനെ കുറിച്ച് സാധാരണക്കാരന്റെയും സമ്പന്നരുടെയും മനസ്സുകള്‍ അവതരിപ്പിചിരിക്കുന്നതില്‍ കാണാം ക്രാഫ്റ്റിനെ  സൗന്ദര്യം.

more movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started