268.THE FLY(ENGLISH,1986)

268.THE FLY(ENGLISH,1986),|Sci-Fi|Horror|,Dir:-David Cronenberg,*ing:-Jeff Goldblum, Geena Davis, John Getz .

 George Langelaan 1957 ല്‍ എഴുതിയ ചെറുകഥയെ ആസ്പദം ആക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് The Fly.ക്രിസ് വാലസ്, ദുപീസ്‌ എന്നിവര്‍ക്ക് പ്രസ്തുത ചിത്രത്തിലൂടെ മികച്ച മേക് അപ് മാനുള്ള അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി.Disaster Experiments ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഒരു സമയം സയന്‍സ് ഫിക്ഷന്‍ ആയി മാസികകളില്‍ വന്നിരുന്ന കഥകളുമായി സാമ്യം ഉള്ള ഒരു കഥയാണ് ഈ ചിത്രത്തിനും.എങ്കിലും അന്നത്തെ സാങ്കേതിക മികവില്‍ മുന്നിട്ടു നിന്നിരുന്നു ഈ ചിത്രം.

   ബ്രുണ്ടെല്‍ എന്ന യുവശാസ്ത്രജ്ഞ്ജനെ വെറോണിക്ക പരിചയപ്പെടുന്നത് ഒരു മീറ്റ്‌ ദി പ്രസ്‌ പരിപാടിയുടെ ഇടയില്‍ ആണ്.ബാര്‍ടോക് സയന്‍സ് ഇന്ടസ്ട്രീസ് നടത്തുന്ന പരിപാടിയായിരുന്നു അത്.ശാസ്ത്ര ലോകത്തിനു വിസ്മയം ആയേക്കാവുന്ന പരീക്ഷണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അന്വേഷിച്ചാണ് വെറോണിക്ക അവിടെ എത്തുന്നത്‌.ബ്രുണ്ടെല്‍ വെറോണിക്കയോട് മനുഷ്യ രാശിയിലെ ഏറ്റവും ഗംഭീരം ആയ പരീക്ഷണം ആണ് താന്‍ നടത്തുന്നത് എന്ന് പറയുന്നു.ആദ്യ നിസ്സാരം ആയി തള്ളിയെങ്കിലും വെറോണിക്കയെ നിര്‍ബന്ധിച്ചു അയാളുടെ പരീക്ഷണ ശാലയിലേക്ക് കൊണ്ട് പോകുന്നു.അവിടെ കണ്ട ഫോണ്‍ ബൂത്ത്‌ പോലെ തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടു വെറോണിക്ക അയാളെ ആദ്യം പുചിക്കുന്നു.എന്നാല്‍ തന്‍റെ കണ്ടു പിടുത്തം വെറോണിക്ക അണിഞ്ഞിരുന്ന സ്റ്റൊക്കിങ്ങ്സിലൂടെ അയാള്‍ അവതരിപ്പിച്ചപ്പോഴും അഭിപ്രായത്തിനു മാറ്റം ഇല്ലായിരുന്നു.പിറ്റേ ദിവസം ഇതിനെ കുറിച്ച് വെറോണിക്ക  സ്ടാതീസ് എന്ന മുന്‍ കാമുകന്‍ ആയ മേലധികാരിയോട് പറഞ്ഞപ്പോള്‍ അയാളും കാര്യമാക്കിയില്ല.പുറം ലോകത്തിനു ഈ പരീക്ഷണങ്ങളെ കുറിച്ച് അറിവില്ലായിരുന്നു.എന്നാല്‍ പിന്നീട് വെറോണിക്ക ബ്രുണ്ടെല്‍പറയുന്നത് വിശ്വസിച്ചു അയാള്‍ നിര്‍മിച്ച Telepod കാണുവാന്‍ ഒന്നും കൂടി പോകുന്നു.ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ഉള്ള എളുപ്പ വഴി,അതോടൊപ്പം സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കുന്ന യന്ത്രം ആയിരുന്നു അത്.പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ആ പരീക്ഷണങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ബ്രുണ്ടെല്‍ വെറോണിക്കയെ അനുവദിക്കുന്നു.എന്നാല്‍ എല്ലാ പരീക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന റിസ്ക്‌ ഈ പരീക്ഷണത്തിലും  ഉണ്ടായിരുന്നു.ഒരു പക്ഷേ അപ്രതീക്ഷിതമായ റിസ്ക്കുകള്‍.അതിനെ കുറിച്ചും അതിന്‍റെ അന്തര ഫലങ്ങളെ കുറിച്ചും ആണ് ബാക്കി ചിത്രം.

 ഈ ചിത്രത്തിലെ Monkey-Cat പരീക്ഷണ രംഗങ്ങള്‍ ഒക്കെ അതിന്റെ ഭീകരത കാരണം മുറിച്ചു മാറ്റിയിരുന്നു മറ്റു പല രംഗങ്ങളെ പോലെ.ഇതിന്‍റെ രണ്ടാം ഭാഗം 1989 ല്‍ ഇറങ്ങിയിരുന്നു  The Fly 2 എന്ന പേരില്‍.ഒരു കൌതുകത്തിന്റെ പേരില്‍ ആണെങ്കിലും കണ്ടു തുടങ്ങിയാല്‍ പലര്‍ക്കും ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.പരീക്ഷണങ്ങളില്‍  നടക്കുന്ന ദുരിതങ്ങളെ വലിയ ഒരു ക്യാന്‍വാസില്‍ ഈ ചിത്രം അവതരിപ്പിച്ചിട്ടും ഉണ്ട്.മനുഷ്യന്‍റെ ചിന്തകളുടെ ഭീകരത ആണ് ഈ ചിത്രവും അവതരിപ്പിക്കുന്നത്‌.

more reviews @ http://www.movieholicviews.blogspot.com

267.LOS SIN NOMBRE(SPANISH,1999)

267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa .

   ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ  തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും  ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്ന കണ്ടെത്തലും എല്ലാം  എല്ലാം ശവം ആ ആറു വയസ്സുകാരിയുടെ ആണെന്ന നിഗമനത്തില്‍ എത്തി ചേരുന്നു പോലീസ്.കുട്ടിയുടെ അച്ഛനായ മാര്‍ക്കും അത് ശരി വയ്ക്കുന്നു.

  ഇനി കഥ നടക്കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.കുട്ടിയുടെ മാതാപിതാക്കളായ മാര്‍ക്കും ക്ലൌടിയയും ബന്ധം വേര്‍ പിരിഞ്ഞു.മാര്‍ക്ക് ഇംഗ്ലണ്ടില്‍ ആണ് താമസം.അവര്‍ തമ്മില്‍ ഒരു വിനിമയവും ഇല്ല.ക്ലൌടിയ ഒരു മാസികയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു.എന്നാല്‍ മകളുടെ വേര്‍പാട് മൂലം ഒറ്റയ്ക്കായ അവര്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉള്ള മരുന്നുകളില്‍ അഭയം തേടുന്നു.അന്ന് കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ മസ്സേര രണ്ടാഴ്ച മുന്‍പ് പോലീസില്‍ നിന്നും വിരമിച്ചു.അയാളുടെ കുടുംബത്തില്‍ ഉണ്ടായ ദുരന്തം ആയിരുന്നു അതിനു കാരണം.തന്‍റെ ഓഫീസില്‍ ഉള്ള കുറച്ചു സാധനങ്ങള്‍ എടുക്കാനായി വന്നപ്പോഴാണ് ക്ലൌടിയ അയാള്‍ക്ക്‌ അയച്ച സന്ദേശത്തെ കുറിച്ച് അറിയുന്നത്.അല്‍പ്പ ദിവസം മുന്‍പ് ക്ലൌടിയയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.മരിച്ചു പോയി എന്ന് കരുതിയിരുന്ന തന്‍റെ മകള്‍ അവരെ വിളിച്ചു താന്‍ അകപ്പെട്ട സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സഹായം ചോദിച്ചു എന്നും പറയുന്നു.അവള്‍ പറഞ്ഞതനുസരിച്ച് ബീച്ചില്‍ അവര്‍ പോയ വിവരവും പറയുന്നു.അസ്വാഭാവികം എന്ന് തോന്നാം എങ്കിലും ക്ലൌടിയയുടെ വിശ്വാസത്തിനു കാതോര്‍ക്കാന്‍ മെസ്സേര തീരുമാനിക്കുന്നു.ക്ലൌടിയയുടെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?അതോ വേറെ ആരെങ്കിലും അവരെ മാനസികമായി തകര്‍ക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തി ആണോ ഇത്.ശേഷം സ്ക്രീനില്‍ കാണുക.

   വിശ്വാസങ്ങളും മനുഷ്യന്‍ തന്നെ മുന്നോട്ടു വയ്ക്കുന്ന ചില മതങ്ങളുടെ ആശയങ്ങളും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആയതു കൊണ്ടാണ് സിനിമ കണ്ടത്.സിനിമ മോശവും ആയിരുന്നില്ല.എന്നാല്‍ ക്ലൈമാക്സ് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.പിന്നെ സംഭാഷണങ്ങള്‍ക്ക്  ഉള്ള പരാമര്‍ശങ്ങള്‍ കഥയുടെ അവസാനം പ്രവചിക്കുന്നതായി തോന്നി.പ്രത്യേകിച്ചും വില്ലനെ കുറിച്ച് ഉള്ള സൂചനകള്‍,സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും പ്രേക്ഷകന് ആ ക്ലൂ ഒക്കെ എളുപ്പം ലഭിക്കാവുന്ന പാകത്തില്‍ ആക്കി.എന്നിരുന്നാലും അവസാന ഒരു അഞ്ചു മിനിറ്റ് ഒഴികെ ചിത്രം മികച്ചു നിന്ന്.അവസാന ഭാഗം മോശം ആണെന്നല്ല.എങ്കില്‍ കൂടിയും കുറച്ചും കൂടി നന്നാക്കിയുരുന്നെങ്കില്‍ എന്ന് തോന്നി.

More reviews @www.mmovieholicviews.blogspot.com

266.POKER NIGHT(ENGLISH,2014)

266.POKER NIGHT(ENGLISH,2014),|Thriller|Mystery|Crime|,Dir:-Greg Francis,*ing:-Beau Mirchoff, Ron Perlman, Giancarlo Esposito

 POKER NIGHT ന്‍റെ സിനോപ്സിസ് വായിച്ചു ഇഷ്ടപ്പെട്ടതിന് ശേഷം ആണ് കാണാന്‍ ആരംഭിച്ചത്.മോശമായ റേറ്റിംഗുകളുടെ  ഒപ്പം  ചിത്രം മികച്ചതാണ് എന്നുള്ള അഭിപ്രായങ്ങളും കണ്ടിരുന്നു.VDO(Video On Demand) ലൂടെ ഇറങ്ങിയ ഈ ചിത്രം കുറച്ചു തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.ഇനി സിനിമയെക്കുറിച്ച് എനിക്ക് എന്ത് തോന്നുന്നു എന്ന് പറയാം.

  വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്.നോണ്‍ ലീനിയര്‍ ആഖ്യാന ശൈലി ആണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.സമാന്തരമായി കാണിക്കുന്ന മൂന്നു സന്ദര്‍ഭങ്ങള്‍.സ്റ്റാന്‍ ജീറ്റര്‍ എന്ന യുവ ഡിറ്റക്ടീവ് താന്‍ വിജയിച്ച ആദ്യ കേസിനെക്കുറിച്ച് ഉള്ളത് ഒന്ന്.പിന്നെ ഉള്ളത് സ്റ്റാന്‍ പങ്കെടുത്ത പോക്കര്‍ ഗെയിമിനെക്കുറിച്ച്.അന്ന് രാത്രി ആ മുറിയില്‍ നടന്നത് സ്റ്റാനിന്റെ മികവു കണ്ടെത്താനായി നടത്തുന്ന ഒരു പരീക്ഷണം ആയിരുന്നു.അത് നടത്തുന്നത് പോലീസിലെ തന്നെ ഏറ്റവും മിടുക്കരും സീനിയറും ആയ ഉദ്യോഗസ്ഥരും.അവരുടെ അനുഭവ പരിജ്ഞാനം ഒരു കളിയില്‍ എന്നത് പോലെ അവര്‍ സ്റ്റാനിനെ പഠിപ്പിക്കുന്നു.മൂന്നു കേസുകള്‍,എളുപ്പം എന്ന് തോന്നും എങ്കിലും അവര്‍ പോയ വഴികള്‍ ,അവരുടെ അനുഭവങ്ങള്‍.സ്റ്റാന്‍  ആ സന്ദര്‍ഭത്തില്‍ എത്തിയാല്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊടുക്കുന്നു. .മൂന്നാമതായി സ്റ്റാന്‍ അകപ്പെട്ടിരിക്കുന്ന ഒരു വലിയ അപകടത്തെ കുറിച്ചും.ഈ മൂന്നു സംഭവങ്ങളും സ്റ്റാനിന്റെ മുന്നോട്ടു ഉള്ള ജീവിതത്തില്‍ നിര്‍ണായകം ആയി മാറുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   എനിക്ക് വളരെ നല്ലൊരു ത്രില്ലര്‍ ചിത്രം ആയി തന്നെ ഈ സിനിമ തോന്നി.പ്രത്യേകിച്ചും സ്കോട്ട് ഗ്ലാസ്ഗോയുടെ പശ്ചാത്തല സംഗീതം ഓരോ സീനിനും യോജിച്ചതായിരുന്നു.

   “If you really want to kill people,and you really want to get with it,then you do need to do a little research.Now where do you go to learn sick things like that?The Discovery channel off course.They have a whole channel devoted to murder.It was liking watching TV to get a PhD. in murder.And the Internet,a World of debauchery right at your finger tips.Everything you ever wanted to know about anything,sick and twisted.”
 
  പലപ്പോഴും എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട് ഇതൊക്കെ.അത്രയ്ക്കും ഭാവനയാണ് പലപ്പോഴും വായിച്ചും കണ്ടും പോകുന്ന പല കൊലപാതകങ്ങളിലും ഉള്ളത്.ഒരു പക്ഷേ സിനിമ അവതരിപ്പിച്ച രീതി പലര്‍ക്കും ഇഷ്ടം ആയി കാണില്ല എന്ന് കരുതുന്നു.എന്നാല്‍ വ്യക്തിപരമായി ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.

More reviews @www.movieholicviews.blogspot.com

265.MY TOP 10 MALAYALAM MOVIES 2014

                                   
265.MY TOP 10 MALAYALAM MOVIES 2014

   2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണം കഴിയുന്നതൊക്കെ തിയറ്ററില്‍ നിന്ന് തന്നെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്.എല്ലാ ചിത്രവും കണ്ടില്ലെങ്കിലും മുഖ്യധാര സിനിമകളില്‍ കൂടുതലും കാണാന്‍ കഴിഞ്ഞിരുന്നു.അങ്ങനെ ആണ് 2014 ലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു TOP 10 ഉണ്ടാക്കാന്‍ ശ്രമിച്ചത്‌.ഇത് എനിക്ക് മാത്രം ഉള്ള അഭിപ്രായം ആണ്.അതൊരു 2014 Round Up ആയി അവതരിപ്പിക്കുന്നു എന്ന് മാത്രം.ആസ്വാദന നിലവാരം വ്യത്യസ്തം ആണ് എല്ലാവര്‍ക്കും എന്ന സ്വയം ബോധത്തോടെ  തന്നെ എന്‍റെ ഒരു ചെറിയ ലിസ്റ്റ്.

NB:-ഇവിടെ ചിത്രങ്ങള്‍ അവതരിപ്പിചിരിക്കുന്നടു അവയുടെ ബോക്സോഫീസ് ലാഭം നോക്കി അല്ല.ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ  അല്‍പ്പം എങ്കിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍ മാത്രം ആണ് ഇതില്‍ ഉള്ളത്.

1)ഇയോബിന്റെ പുസ്തകം:-പ്രതീക്ഷ തീരെ ഇല്ലാതെ പോയത് കൊണ്ടാകാം ഈ ചിത്രം എന്നെ വളരെയധികം ആകര്‍ഷിച്ചു.ഒരു പക്ഷേ തിരശീലയില്‍ കണ്ട ക്യാമറ കണ്ണുകളില്‍ ഒരു പ്രേക്ഷകന്‍ ആയ ഞാന്‍ വീണു പോയി എന്നതാകും സത്യം. അമല്‍ നീരദ് എന്ന ടെക്നീഷ്യന്‍റെ കഴിവാണ് ഈ ചിത്രത്തെ മറ്റുള്ളവയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിഞ്ഞത്.

2)1983:-സച്ചിനെയും അത് പോലെ തന്നെ നോസ്ടാല്‍ജിയയും ഉള്‍പ്പെടുത്തി എണ്‍പതുകളുടെ പകുതിയില്‍ ജീവിതം തുടങ്ങിയവരെ ഒക്കെ വളരെയധികം ആകര്‍ഷിക്കാന്‍ കഴിഞ്ഞു ഈ ചിത്രം എന്ന് കരുതുന്നു.നിവിന്‍ പോളി എന്ന 2014 ന്‍റെ വിജയ നായകന്‍റെ ചിത്രം.അബ്രിദ് ഷൈന്‍ എന്ന പുതിയ സംവിധായകന് അഭിമാനിക്കാവുന്ന ചിത്രം.

3)മുന്നറിയിപ്പ് & അപ്പോത്തിക്കരി:-

മുന്നറിയിപ്പ്:-ആരാധകര്‍ ആഘോഷിച്ച സിനിമകള്‍ കൂടുതലും ദുരിതം ആയപ്പോള്‍ മലയാളികളുടെ സിനിമ അഭിരുചികളില്‍ വ്യത്യസ്തതയും ആയി വേണു  വന്ന ചിത്രം ആണ് മുന്നറിയിപ്പ്.രാഘവന്‍റെ ക്ലൈമാക്സിലെ ചിരി അങ്ങനെ മലയാളികളുടെ ഇടയില്‍ സംസാരവിഷയം ആയി.മമ്മൂട്ടി എന്ന നടന്‍ അഭിനയം മറന്നിട്ടില്ല എന്ന് ഈ ചിത്രം കാണിച്ചു തന്നു.

അപ്പോത്തിക്കരി:-സുരേഷ് ഗോപിയുടെ ഏറെ നാളുകള്‍ക്കു ശേഷം ഉള്ള ചിത്രം പതിവ് പോലീസ് വേഷങ്ങളില്‍ നിന്നും വിഭിന്നം ആയി ഒരു ഡോക്റ്റര്‍ ആയി ആയിരുന്നു.ജയസൂര്യ,ആസിഫ് അലി എന്നിവര്‍ക്ക് ലഭിച്ച വേഷങ്ങളും സംസാര വിഷയം ആയി.ഈ ചിത്രങ്ങള്‍ ആണ് എന്റെ ലിസ്റ്റില്‍  മൂന്നാം സ്ഥാനത്ത് ഉള്ളത്.

4)വെള്ളിമൂങ്ങ:-താരശോഭയില്‍ ഉപരി സിനിമയ്ക്ക് വിജയിക്കാം എന്ന് കാണിച്ച ചിത്രം ആയിരുന്നു വെള്ളിമൂങ്ങ.ബിജു മേനോന്‍ കഴിഞ്ഞ വര്‍ഷം മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയുടെ ഭാഗം ആയ വെള്ളിമൂങ്ങ ആയി മാറി.മറ്റൊരു പുതുമുഖ സംവിധായകന്‍ ആയ ജിബു  കൂടി നല്ല ചിത്രവും ആയി മലയാളികളുടെ മുന്നില്‍ വന്നു.

5)ബാംഗ്ലൂര്‍ ഡെയ്സ്:-2014 ലെ പണം വാരി മലയാള ചിത്രങ്ങളില്‍ മുന്നിട്ടു നിന്നത് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ആയിരുന്നു.ഫഹദ്,ദുല്‍ക്കാര്‍,നിവിന്‍ എന്നീ യുവതാരങ്ങളുടെ ഈ ചിത്രം ആകര്‍ഷിച്ചത് യുവാക്കളെ ആയിരുന്നു കൂടുതലും.

6)വര്‍ഷം:-രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒക്കെ എന്നെ കരയിപ്പിച്ചിരുന്നു.പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാതിരുന്ന ഈ ചിത്രം എന്നാല്‍ മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ശേഷി അല്‍പ്പം എങ്കിലും ചൂഷണം ചെയ്യാന്‍ കഴിഞ്ഞു എന്ന് കരുതുന്നു.

7)ഞാന്‍ സ്റ്റീവ് ലോപസ് & സപ്തമശ്രീ തസ്ക്കര:-

  ഞാന്‍ സ്റ്റീവ് ലോപസ്:-രാജീവ് രവി ചുരുങ്ങിയ ചിലവില്‍ ഒരുക്കിയ ഈ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.ഒരു പക്ഷേ അലസനായ നായകന്‍റെ അധികം നാടകീയമായ ഭാവങ്ങള്‍ അല്ലാതെ സാധാരണ മനുഷ്യരെ അവതരിപ്പിച്ചത് കൊണ്ടാണ് ഇഷ്ടം ആയത് എന്ന് കരുതുന്നു.ഒരു പക്ഷേ സാധാരണ ഒരു സിനിമയില്‍ വില്ലനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന നായകനില്‍ നിന്നും തന്‍റെ പരിമിതികളില്‍ മാത്രം നിന്ന സ്റ്റീവിനെ ഇഷ്ടമായി.

സപ്തമശ്രീ തസ്ക്കര:-ചെമ്പന്‍ വിനോദ് ,നീരജ് മാധവ് എന്നിവര്‍ കാരണം ഒരു സ്ഥിരം ഹീസ്റ്റ് മൂവിയെ ആളുകള്‍ക്ക് ഇഷ്ടപ്പെടുതാന്‍ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണന് സാധിച്ചു.അത് കൊണ്ട് തന്നെ കേട്ട് പഴകിയ പ്രമേയം ആയിരുന്നു എങ്കിലും ലീഫ് വാസൂ കൂടി വന്നതോടെ ചിത്രം പ്രേക്ഷകനെ ആകര്‍ഷിച്ചു.

8)ഇതിഹാസ & ഹോംലി മീല്‍സ്:-

 ഇതിഹാസ:-ഇംഗ്ലീഷ് സിനിമയില്‍ നിന്നും സ്വാധീനം ഉള്ള ചിത്രം ആയിരുന്നു എങ്കിലും മലയാളീകരിച്ചപ്പോള്‍ പ്രേക്ഷകന്‍ ഏറ്റെടുക്കാന്‍ മാത്രം നിലവാരം ഉണ്ടായി ഈ ചിത്രത്തിന്.അനുശ്രീയും  ഷൈന്‍ ടോമും തങ്ങളുടെ വേഷം നന്നാക്കിയിരുന്നു.വീണ്ടും ഒരു പുതുമുഖ സംവിധായകന്‍ ആയ ബിനുവിനെ അവതരിപ്പിച്ച ചിത്രം.

ഹോംലി മീല്‍സ്:-കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ടോറന്റ് ഹിറ്റ്‌.തിയറ്ററില്‍ പോയി കാണാത്തവര്‍ ഭൂരി ഭാഗവും ഇഷ്ടം ആയി എന്ന് പറഞ്ഞ ചിത്രം.വിപിന്‍ അട്ളീ എന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതന്‍ ആയ നടന്റെ വ്യത്യസ്തം ആയ ഒരു ചിത്രം ആയിരുന്നു ഇത്.പലപ്പോഴും ഈ ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സാധിച്ചിരുന്നു.

9)ഗോഡ്സ് ഓണ്‍ കണ്ട്രി:-ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ച ഈ ചിത്രം നല്ലൊരു ത്രില്ലര്‍ ആയി അനുഭവപ്പെട്ടു.അത് കൊണ്ട് ഈ ചിത്രവും ലിസ്റ്റില്‍ ഇടം പിടിച്ചു.ന്യൂ ജെനരേശന്‍ സംവിധാകര്‍ പരീക്ഷിച്ച പ്രമേയം തന്നെയാണ് വാസുദേവന്‍ സനല്‍ ഇവിടെയും ഉപയോഗിച്ചത് എന്നാല്‍ മൊത്തത്തില്‍ ഈ ചിത്രത്തിന് ആ ഒരു ഫീല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി തോന്നി.

10)Hai I’m Tony:-ജൂനിയര്‍ ലാലിന്‍റെ ഈ ചിത്രം ആസിഫ് അലി ആരാധകര്‍ കാരണം വളരെയധികം വാര്‍ത്ത ആയി മാറിയ ചിത്രം ആണ്.എന്നാല്‍ വിവാദങ്ങള്‍ തിയറ്ററില്‍ ഈ ചിത്രത്തെ സഹായിച്ചില്ല എന്ന് മാത്രം.എങ്കില്‍ കൂടി ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരവും നല്ലൊരു ത്രില്ലര്‍ ആയി തോന്നി.

More reviews @www.movieholicviews.blogspot.com

  

264.Dr.CABBIE(ENGLISH,2014)

264.Dr.CABBIE(ENGLISH,2014),|Comedy|Romance|,Dir:-Jean-François Pouliot,*ing:-Vinay Virmani, Adrianne Palicki, Kunal Nayyar.

  കാനഡ എന്ന് എവിടെ കണ്ടാലും ഞാന്‍  ഇപ്പോള്‍ എത്തി നോക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയതു കൊണ്ടാണ് Dr.Cabbie യുടെ സിനോപ്സിസ് വായിച്ചപ്പോള്‍ തന്നെ സിനിമ  കാണാന്‍ തീരുമാനിച്ചത്.2015 ല്‍ ഞാന്‍ ആദ്യം കാണുന്ന സിനിമ അങ്ങനെ ഇതായി മാറി,വിദേശ രാജ്യങ്ങളിലെ ഭാവിയിലേക്കുള്ള ജീവിതത്തിലേക്ക് നോക്കിയാല്‍ ഇപ്പോള്‍  ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള രാജ്യം കാനഡ ആണെന്ന് തോന്നുന്നു.കൂടുതലായി ആ രാജ്യത്ത് ഉള്ള വിഭവങ്ങളും കുറഞ്ഞ ജനവാസവും ആണ് അതിനു മുഖ്യ കാരണം.ഈ ഒരു അവസ്ഥയില്‍ ആണ് ഇന്ത്യയില്‍ നിന്നും MBBS,MD എന്നിവ കഴിഞ്ഞ ദീപക് വീര്‍ ചോപ്ര എന്ന യുവാവ് അമ്മയോടൊപ്പം കാനഡയിലേക്ക് കൂടുതല്‍ സൌഭാഗ്യങ്ങള്‍ തേടി എത്തിയത്.

  ദീപക്കിനെയും അമ്മയെയും സ്പോണ്‍സര്‍ ചെയ്തത് ദീപക്കിന്റെ അമ്മയുടെ സഹോദരനും ഇന്ത്യന്‍ ഹോട്ടല്‍ ഉടമയും ആയ വിജയ്‌ ആയിരുന്നു.റാണി എന്ന് പേര് മാറ്റിയ ഒരു വെള്ളക്കാരിയും ആയി വിജയ്‌ അവിടെ ജീവിക്കുന്നു.നല്ല സ്വീകരണം ആയിരുന്നു ദീപക്കിനും അമ്മയ്ക്കും അവിടെ ലഭിച്ചത്.എന്നാല്‍ ജോലി അന്വേഷിച്ചു ഇറങ്ങിയ ദീപക്കിനെ കാത്തിരുന്നത് കര്‍ശനമായ നിയമങ്ങള്‍ ആയിരുന്നു.അത് കൊണ്ട് തന്നെ ഡോക്റ്റര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ കിട്ടാനായി ജനങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ആണ് അവിടെ ഉണ്ടായിരുന്നത്.അതിനാല്‍ തന്നെ അയാള്‍ക്ക് ഒരു ഡോക്റ്റര്‍ ആയി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല.തന്‍റെ മരിച്ചു പോയ ഡോക്റ്റര്‍ ആയ പിതാവിന്‍റെ ആഗ്രഹപ്രകാരം ഡോക്റ്റര്‍ ആയ ദീപക്കിന്റെ മാനസികാവസ്ഥയും മാറുന്നു ആ വിഷമത്തില്‍.എന്തെങ്കിലും ജോലി എന്ന നിലയില്‍ ദീപക് അമ്മാവന്റെ ഹോട്ടലില്‍ ജോലിക്കാരന്‍ ആയി കയറുന്നു.എന്നാല്‍ ഹോട്ടലിലെ ജോലിയില്‍ മികവു കാണിക്കാന്‍ ആ ഇന്ത്യന്‍ ഡോക്റ്റര്‍ക്ക്‌ കഴിഞ്ഞില്ല.ആ സമയം ആണ് ഇന്ത്യന്‍ വംശജനും ടാക്സി ഡ്രൈവറും ആയ ടോണിയെ ദീപക് പരിചയപ്പെടുന്നത്.ടോണിയുടെ അഭിപ്രായ പ്രകാരം ദീപക് ഒരു ടാക്സി ഡ്രൈവര്‍ ആകുന്നു.എന്നാല്‍ ഡോക്റ്റര്‍   ടാക്സി ഡ്രൈവര്‍ ആയി മാറിയപ്പോള്‍  ദീപക്കിന്റെ ജീവിതം ഈ ഒരു തീരുമാനത്തിലൂടെ മാറി മറിയുന്നു.ദീപക്കിന് ആഗ്രഹിച്ച ജീവിതം ലഭിക്കുമോ?അതോ ഒരു ടാക്സി ഡ്രൈവര്‍ ആയി അയാള്‍ അവിടെ ജീവിക്കാണ്ടി വരുമോ എന്നുള്ളതാണ് ബാക്കി സിനിമ.

  ഒരു റൊമാന്റിക് ഹിന്ദി/ഇംഗ്ലീഷ് കോമഡി സിനിമയാണ് Dr.Cabbie.ദ്വയാര്‍ത്ഥപ്രയോഗത്തിലെ സാധ്യതകള്‍ ആവശ്യത്തിനു ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടും ഉണ്ട്.ഒരു പക്ഷേ ഒരു ബോളിവുഡ് സിനിമയായി തന്നെ ഇറക്കാമായിരുന്ന കഥയാണ് നായകനായ ദീപക് ചോപ്രയെ അവതരിപ്പിച്ച വിനയ് വിര്‍മാനി എഴുതിയ ഈ കഥയിലും ഉള്ളത്.ഒരു പ്രാവശ്യം വലിയ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം ആയി തോന്നി Dr.Cabbie.

More reviews @www.movieholicviews.blogspot.com

263.AAMAYUM MUYALUM(MALAYALAM,2014)

263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu.

“ആമയും മുയലും” മലയാളികള്‍ മറക്കേണ്ട സിനിമ.

   പഴയ കാല ഹിറ്റ്‌ സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ.”ഇന്നസെന്‍റിനെ” നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാം പലപ്പോഴും ഓര്‍ക്കാന്‍ ഈ സിനിമ സഹായിച്ചു.സാധാരണയായി മലയാളം സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ ചെയ്തു ഹിറ്റ്‌ ആക്കിയ ചരിത്രം ഉള്ള പ്രിയന്‍ ഇത്തവണ “മാലാമാല്‍ വീക്കിലി” എന്ന തന്‍റെ തന്നെ പഴയ ഹിന്ദി  ചിത്രം മലയാളത്തിലേക്ക് മാറ്റി “ആമയും മുയലും” ആക്കി.

  സുധാ ചന്ദ്രന്‍ അവതരിപ്പിച്ച വേഷത്തില്‍ സുകന്യയും പിന്നെ പരേഷ് റാവല്‍,ഓം പൂരി എന്നിവര്‍ അവതരിപ്പിച്ച വേഷത്തില്‍ യഥാക്രമം നെടുമുടി വേണുവും ഇന്നസന്റും  വന്നു.ഇന്നസന്‍റ് അവതരിപ്പിച്ച ഹിന്ദി സിനിമയിലെ വേഷം മലയാളത്തില്‍ നന്ദു അവതരിപ്പിച്ചു.കേരളത്തിന്‌ അപരിചിതമായ ഒരു ഗ്രാമം.രാജസ്ഥാനിലോ ബീഹാറിലോ മറ്റോ കാണാന്‍ സാധിക്കും എന്ന് കരുതുന്നു.എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ അവരുടെ വിധിയില്‍ വിശ്വസിച്ചു ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി അവിടെ ഒരാള്‍ക്ക്‌ ലോട്ടറി അടിക്കുന്നു.പിന്നെ നടക്കുന്ന ടോം ആന്‍ഡ് ജറി കളികള്‍ ആണ് സിനിമ മൊത്തം.സ്ഥിരം പ്രിയന്‍ ചേരുവകകള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും അതെല്ലാം നന്നായി ബോറടിപ്പിച്ചു.പ്രത്യേകിച്ചും ക്ലൈമാക്സിലെ കൂട്ടയോട്ടം.പണ്ടൊരു കഥ കേട്ടിട്ടുണ്ട്.ഒരു തമാശ സര്‍ക്കസിലെ ആ കോമാളി ആദ്യം പറഞ്ഞു.അപ്പോള്‍ എല്ലാവരും ചിരിച്ചു.അയാള്‍ രണ്ടാം ദിവസവും അത് തന്നെ പറഞ്ഞു.ആളുകള്‍ കുറച്ചു ചിരിച്ചു.മൂന്നാം ദിവസം കുറച്ചു ഗൌരവത്തില്‍ ആയി.നാലാം ദിവസം ആളുകള്‍ കൂവി.ആ അവസ്ഥ ആയിരുന്നു സിനിമയില്‍ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചു എടുത്ത പല രംഗങ്ങളിലും.

  എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയപ്പോള്‍ പാട്ടുകള്‍ തീരെ നിലവാരം കാണിച്ചില്ല എന്നതും പ്രിയന്‍റെ മുന്‍ക്കാല ചിത്രങ്ങളിലെ നയന മനോഹരമായ ഗാന രംഗങ്ങളും ഈ ചിത്രത്തിന് അന്യം ആയിരുന്നു.ചുരുക്കി പറഞ്ഞാല്‍ ഹരിശ്രീ അശോകന്‍,മാമുക്കോയ എന്നിവര്‍ ഉള്‍പ്പെട്ട അതി ശക്തമായ  കോമഡി നിരയ്ക്കും മറ്റു വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ ആയില്ല.ജയസൂര്യ നായകന്‍ ആണെന്ന് പറയാമെങ്കിലും സഹ നടന്‍ മാത്രമായാണ് സിനിമയില്‍ നിന്നത്.സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദം കേള്‍പ്പിച്ച പ്രിയന്‍ ഇടയ്ക്ക് മോഹന്‍ലാലിനെ പോലെ അഭിനയിക്കുന്ന അനൂപ്‌ മേനോനെയും കൊണ്ട് വന്നു അഭിനയിപ്പിച്ചു.

  തീര്‍ച്ചയായും മലയാളികളും പ്രിയദര്‍ശനും കൂട്ടരും മറക്കേണ്ട ഒരു ദുരിതം ആണ് “ആമയും മുയലും”.ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ “ഇപ്പോള്‍ പിള്ളേരൊക്കെ സിനിമ ഡൌണ്‍ലോഡ് ചെയ്തു കാണുന്ന കാലമാണ്”.അത് കൊണ്ട് തന്നെ മൂവി ബഫ് അല്ലാത്ത സാധാരണക്കാരും പണ്ട് ഉരുട്ടി കൊടുത്ത ചോറ് പോലെ ഉള്ള സിനിമകളില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.പ്രത്യേകിച്ചും കുടുംബങ്ങള്‍.എന്തായാലും പ്രിയന്‍ എന്ന സംവിധായകനില്‍ വിശ്വാസം ഉള്ള ധാരാളം പ്രേക്ഷകര്‍ എന്നും ഇവിടെ ഉണ്ടാകും.പക്ഷേ അവര്‍ക്ക് വേണ്ടത് പഴയ ചോറ് അല്ല.പകരം നല്ലൊരു ബിരിയാണി ആണ്.പ്രിയനിലെ സംവിധായകന്‍ അതുമായി മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @www.movieholicviews.blogspot.com

262.COUSINS(MALAYALAM,2014)

262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.

 കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക്‌ സിനിമ!!

  ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം  എല്ലാ നിറവും ചേര്‍ത്ത് ഇണക്കി  ഉള്ള ഒരു “പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ്‌ സിനിമ” ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു  സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാരന് അല്‍പ്പ നേരം ചിരിച്ചു മറക്കാന്‍ ഉള്ളത്  ആയിരുന്നു.എന്നാല്‍ ഒരു ചുവടു മാറ്റം “കൊന്തയും പൂണൂലും” എന്ന ചിത്രത്തില്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.അതാകും വീണ്ടും വൈശാഖ് തന്‍റെ സുരക്ഷിത മേഖലയിലേക്ക് ഇത്തവണ തിരിച്ചു വന്നത്.

  നാല് കസിന്‍സിന്റെ സൗഹൃദവും അവരില്‍ ഒരാളായ ശ്യാമിന്‍റെ മെഡിക്കല്‍ സയന്‍സിനു തന്നെ അത്ഭുതമായ വായില്‍ കൊള്ളാത്ത പേരുള്ള ആ പഴയ അസുഖം മാറ്റാന്‍ അവര്‍ ശ്രമിക്കുന്നതും ആണ് കഥ.മിന്നു കെട്ടുന്നതിനു മുന്‍പ് പള്ളിയില്‍ വച്ച് അച്ചന്‍ സമ്മതം ചോദിക്കുമ്പോള്‍ സ്ക്കൂളിലെ പഴയ കാമുകിയെ അല്ലേ വിവാഹം ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന രീതിയില്‍ വരെ മാരകം ആയ അസുഖം ആണ് സാമിന്.ഡോക്റ്റര്‍ പറഞ്ഞതനുസരിച്ച് സാമിന് ആറു വര്‍ഷം മുന്‍പ് അപകടം നടന്ന സ്ഥലത്തേക്ക് ഓര്‍മകള്‍ വഴിയില്‍ കിടന്നു കിട്ടും എന്ന് കരുതി മഞ്ഞ ജീപ്പില്‍ നാല് പേരും വീട്ടുകാരുടെ അനുവാദം ഒക്കെ ചോദിച്ചു പോകുന്നു.കേരളത്തില്‍ ഉണ്ടായിരുന്ന പച്ച,മഞ്ഞ,ചുവപ്പ് നിറത്തിന്റെ ഒക്കെ കുറവ് നികത്തിയാണ് പിന്നെയുള്ള രംഗങ്ങള്‍.കേരള ബോര്‍ഡറില്‍ ബ്രിട്ടീഷുകാര്‍ ഭരണം നിര്‍ത്തി പോയത് അറിയാത്ത,പ്രേം നസീര്‍ മരിച്ചത് അറിയാത്ത നാട്ടില്‍ അവര്‍ എത്തപ്പെടുന്നു.രാജ്ഞി വാഴ്ച ആണ് അവിടെ.അവിടെ മൊത്തം ഐറ്റം ഡാന്‍സിനു തയ്യാറെടുത്തു നില്‍ക്കുന്ന കുറെ പെണ്ണുങ്ങള്‍ ഉണ്ട് എപ്പോഴും.അവിടെ വച്ച് സാമിന് ഓര്‍മ തിരിച്ചു കിട്ടുമോ എന്നതാണ് സിനിമ പറഞ്ഞു തരുന്നത്.

  നാല് കസിന്‍സ് ആയി കുഞ്ചാക്കോ ബോബന്‍,ഇന്ദ്രജിത്ത്,സുരാജ് പിന്നെ ജോജു എന്നിവര്‍ വേഷമിടുന്നു.മടിയന്മാരും  മണ്ടന്മാരുമായ കസിന്‍സ് ആയ പോളിയും ടോണിയും  ആയി സുരാജും ജോജുവും സ്ഥിരം ചളികള്‍ ഒക്കെ ആയി തിളങ്ങിയിട്ടുണ്ട്.അതില്‍ നല്ലതെന്ന് പറയാന്‍ ജോജുവിന്‍റെ ചില ഭക്ഷണ തമാശകള്‍  ഉണ്ടായിരുന്നു.പിന്നെ ഉള്ളത് ഇന്ദ്രജിത്തിന്‍റെ ജോജി.തന്നെ കൊണ്ട് ആകും വിഷം ആ  വേഷം നന്നാക്കിയിട്ടുണ്ട് ഇന്ദ്രജിത്ത്.സാമിനെ അവതരിപ്പിച്ച കുഞ്ചാക്കോയും തെറ്റില്ലായിരുന്നു.പക്ഷേ ഒരു മീശക്കാരന്‍ പണക്കാരന്‍ ആയി വന്ന ഷാജോണ്‍ ശരിക്കും വെറുപ്പിച്ചു.ചളി അടിക്കുകയാണ് എന്നറിഞ്ഞു തന്നെയാകും അവര്‍ ഈ ഡയലോഗ് ഒക്കെ പറയുന്നതെന്ന് എന്നാണു തോന്നുന്നത്.സച്ചി-സേതുവിലെ സേതു തിരക്കഥ എഴുതിയെങ്കിലും ഒറ്റയ്ക്ക് പണി എടുത്തു പണി വാങ്ങിയ  സലാം കാശ്മീര്‍,ഐ ലവ് മീ എന്നിവയുടെ ഒക്കെ നിലവാരത്തില്‍ എത്തിയില്ലെങ്കിലും മല്ലു സിംഗിന്‍റെ നിലവാരം പോലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.പിന്നെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് വേണ്ടി മാത്രം കുറെ സീനുകളും.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമകള്‍ ആയി വന്നു ഹിറ്റ്‌ ആയവയെല്ലാം ഈ ഒരു ചേരുവക കഥയില്‍ ഇടാറുണ്ട് പലപ്പോഴും.മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ആകെ മൊത്തം നിഷ അഗര്‍വാളും ,വേദികയും മാത്രം ആണ്.രണ്ടു പേരെയും നല്ല സുന്ദരിമാരായി തന്നെ കാണിച്ചിട്ടുണ്ട്.

ലോജിക് ഒന്നും നോക്കിയില്ലെങ്കില്‍ പോലും ഇപ്പോള്‍ പല സംവിധായകരും വില കുറച്ചു കാണുന്ന കുടുംബ പ്രേക്ഷകരുടെ ആസ്വാദന നിലവാരം പ്രതീക്ഷിച്ചാകാം ഈ സിനിമയും പുറത്തു വന്നത്.എന്നാല്‍ കാലം മാറിയത് വൈശാഖും കൂട്ടരും അറിഞ്ഞില്ല എന്ന് തോന്നുന്നു.ജനപ്രിയ നായകന് അടുത്ത് പറ്റിയതൊന്നും ആരും കണ്ടില്ല എന്ന് തോന്നുന്നു.ഒരു കോടി മുടക്കി സെറ്റ് ഇട്ട സമയത്ത് ഒരു നൂറു രൂപ കൊടുത്ത് ഒരു കൊച്ചു കുട്ടിയോട് ആ തിരക്കഥ വായിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ അപകടം  സംഭവിക്കില്ലായിരുന്നു എന്ന് തോന്നുന്നു.ചളിയും തമാശയും ഒക്കെ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ സിനിമയ്ക്ക് കയറുന്നത്.എന്നാല്‍ അത് അവരുടെ വായില്‍ കയറിയിരുന്നു വെടി വയ്ക്കുന്നത് പോലെ ആയാല്‍ അവര്‍ ഉപേക്ഷിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.പ്രതീക്ഷിക്കാവുന്ന ട്വിസ്ട്ടുകളും കഥയുമായി ചിത്രം അവസാനിക്കുമ്പോള്‍ ഇത്രയും നേരം കണ്ടതാണോ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വന്ന സിനിമ എന്ന് ഓര്‍ക്കാതെ ഇരുന്നാല്‍ നന്ന്.

More reviews @ http://www.movieholicviews.blogspot.com

  

261.PK(HINDI,2014)

261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma.

  “PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം”

  അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ്‌ പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത് Crime File,Da Vinci Code,വിശ്വരൂപം എന്ന് വേണ്ട ഏതു ചിത്രമായാലും അത് തങ്ങള്‍ക്ക് എതിരെ ആണെന്ന് കരുതുന്ന മത സംഘടനകള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാന്‍ ശ്രമിക്കുകയാണ് എന്ന് പറയേണ്ടി വരും.പണ്ട് പ്രവാചകന്‍റെ ചിത്രം വരച്ചതിന്റെ പേരില്‍ നടന്ന സംഭവങ്ങളും,എം എഫ് ഹുസ്സൈന്‍ വരച്ച ചിത്രങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പും എല്ലാം ഇവിടെ കൂട്ടി വായിക്കേണ്ടത് ആണ്.

  PK എന്നാല്‍ ഒരിക്കലും blasphemy പ്രചരിപ്പിക്കുന്നില്ല എന്നതാണ് സത്യം.പകരം അത് റോങ്ങ്‌ നമ്പര്‍ എന്ന് വിളിക്കുന്ന മനുഷ്യരുടെ ഇടയില്‍ ഉള്ള ദൈവീക ദൂതന്മാരെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.ഹൈന്ദവ പ്രതീകങ്ങള്‍ കൂടുതലായി വിമര്‍ശന വിധേയം ആയിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ഉടന്നീളം ദൈവത്തിന്‍റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന കള്ളാ നാണയങ്ങള്‍ക്ക് ചിത്രം മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.OH My God എന്ന പരേഷ് റാവല്‍ ചിത്രം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും PK പറയുന്നില്ല.ഒരു പക്ഷേ ദൈവങ്ങളുടെ അസ്തിത്വത്തെ കൂടുതല്‍ ചോദ്യം ചെയ്തത് OMG ആകാന്‍ ആണ് സാധ്യത കൂടുതല്‍.എന്നാല്‍ PK ഭാരതത്തിലെ ചില കള്ള നാണയങ്ങള്‍ക്കും അത് പോലെ തന്നെ ചില സാമൂഹിക അവസ്ഥകളെയും ആണ് വിമര്‍ശിച്ചിട്ടുള്ളത്.പ്രത്യേകിച്ചും ആ കോണ്ടം സീനും പിന്നെ ഒരു ദൈവത്തിന്‍റെ അടുക്കല്‍ എത്തിച്ചേരാന്‍ പലതരം മാര്‍ഗങ്ങള്‍ ആരായുന്ന ഒരു വിശാല സമൂഹത്തെയും ആണ്.മനുഷ്യ രൂപം എടുത്ത PK എന്ന അന്യഗ്രഹ ജീവി തനിക്കു തിരിച്ചു പോകാന്‍ ഉള്ള റിമോട്ട് നഷ്ടം ആകുമ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ ആണ് ദൈവം എല്ലാം കണ്ടെത്തും എന്ന വിശ്വാസത്ല്‍ എത്തി ചേരുന്നത്.

PK തന്‍റെ ആ അവസ്ഥയില്‍ ഏതൊരു മനുഷ്യനെയും പോലെ തന്നെ തന്റെ മനുഷ്യ രൂപത്തോട് നീതി കാണിച്ച് ദൈവത്തില്‍ വിശ്വസിക്കുന്നു.PK തന്‍റെ അന്വേഷണങ്ങള്‍ ദൈവ വിശ്വാസത്തില്‍ മാത്രം നിര്‍ത്തുന്നു.ഒരു പക്ഷേ സാധാരണ മനുഷ്യന് മനസ്സിലാകാത്ത കാര്യം അന്വേഷിക്കുന്ന PKയ്ക്ക് വേറെ വഴികളും ഇല്ലായിരുന്നു.ഇത് തന്നെ അല്ലെ മനുഷ്യനും പരാജയം ഉണ്ടാകുമ്പോള്‍ ചെയ്യുന്നത്?സ്വയം തന്‍റെ പരാജയത്തില്‍ നിന്നും മുക്തന്‍ ആകുന്നതിനു പകരം ദൈവത്തില്‍ മാത്രം എല്ലാ പഴി ചാരുന്നു.ഒരു സന്തോഷത്തിനും ആശ്വാസതിനും ഈശ്വരനെ ആശ്രയിക്കുന്നതിനു പകരം എല്ലാം ഈശ്വരന്‍ ആണ് നല്‍കുന്നതെന്ന ഒരു മിഥ്യ ധാരണ വച്ച് പുലര്‍ത്തുന്ന സമൂഹത്തിനു ഒരു അടി തന്നെ ആണ് ഈ ചിത്രം.ഈ ചിത്രം കാണാത്തവര്‍ ആണ് ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്ന് തോന്നുന്നു.ശിവ ഭഗവാന്‍റെ വേഷം ധരിച്ച ഒരാളുടെ പുറകെ ഓടുന്നത് ദൈവത്തെ കളിയാക്കുന്നതാണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു ആവോ?എന്തായാലും The Interview എന്ന ഒരു സാധാരണ തമാശ പടത്തിനു  എതിരെ ഉത്തര കൊറിയന്‍ സ്വേചാധിപതി ചെയ്തത് എന്താണോ അതാണ്‌ ഇപ്പോള്‍ വര്‍ഗീയതയുടെ പേരില്‍ ഈ ചിത്രത്തിന് എതിരെയും നടക്കുന്നത്.ഈ സിനിമ പറയാന്‍ ഉദ്ദേശിച്ചത് എന്താണ് എന്നെങ്കിലും മനസിലാക്കുക.ഇവിടെ വിമര്‍ശന വിധേയര്‍ ആയ റോങ്ങ്‌ നമ്പരുകള്‍ അല്ല വിശ്വാസികളുടെ എല്ലാ കാര്യങ്ങളും നടത്തി തരുന്നത്.അത് ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് മാത്രം എങ്കിലും സ്വയം മനസ്സിലാക്കുക.

More reviews @www.movieholicviews.blogspot.com

260.THE INTERVIEW(ENGLISH,2014)

260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park.

  “This is the End” എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് “The Interview”.ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത് ലോകം മുഴുവന്‍ അറിഞ്ഞതാണ്.ഒരു സമയത്ത് സിനിമയുടെ പ്രദര്‍ശനം തന്നെ ഭയം മൂലം നിര്‍ത്തി വയ്ക്കാന്‍ സോണി നിര്‍ബന്ധിതരായി എന്നും കേട്ടിരുന്നു.എന്നാലും ഏകാധിപത്യ വ്യവസ്ഥയോട് തോറ്റ് കൊടുക്കരുതെന്ന വാദങ്ങള്‍ മൂലം സോണി അവസാനം തീരുമാനം മാറ്റുകയായിരുന്നു.

  ചിത്രം ക്രിസ്ത്മസ് ദിനത്തിന്‍റെ തലേന്ന് തിരഞ്ഞെടുത്ത തിയട്ടരുകളില്‍ റിലീസ് ചെയ്യുകയും ചെയ്തു.മണിക്കൂറുകള്‍ക്കകം സിനിമയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിറ്റും പോയിരുന്നു.ഈ ഒരു ഓവര്‍ ഹൈപ്പ് ചിത്രത്തെ സുരക്ഷിതം ആക്കി എന്ന് പറയാം.ലോകം മുഴുവന്‍ കാത്തിരുന്ന സിനിമ കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയത് ഒന്ന് മാത്രം.അമേരിക്ക അവരോടു ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ ഉപയോഗിക്കുന്ന അതേ കളിയാക്കല്‍ തന്ത്രം തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ്.”The Dictator” എന്ന ചിത്രവും പിന്നെ ചാര്‍ളി ചാപ്ലിന്റെ വിശ്വപ്രസിദ്ധമായ “The Great Dictator” എന്നിവയൊക്കെ സമാനമായ തീം രസകരമായി അവതരിപ്പിച്ചവയാണ്.എന്നാല്‍ ഈ ചിത്രത്തില്‍ ഇടയ്ക്കുള്ള ചില പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചിത്രം ഉത്തര കൊറിയന്‍ എകാധിപതിയെക്കുറിച്ചു ലോക മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ ഒക്കെ ഒരു സ്പൂഫ് അവതരണം  ആയി മാറി.അതാകും കിം ജോംഗ് യുന്നിനെ ഈ ചിത്രം ചൊടിപ്പിച്ചത്.ഇത് രാഷ്ട്രീയമായ രീതിയില്‍ കാണുന്ന പ്രേക്ഷകന് തോന്നാവുന്ന ഒരു വികാരം ആണ്.ഏകാധിപത്യം ഭൂമിയില്‍ നിന്നും തുടച്ചു കളയണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അവിശ്വസനീയമായ,എങ്കിലും തമാശയുടെ രീതിയില്‍ അവതരിപ്പിച്ച ക്ലൈമാക്സില്‍ നടക്കുന്ന സംഭവങ്ങള്‍ രസിപ്പിച്ചിരുന്നു.ഉത്തര കൊറിയന്‍ ജനത ഇതിനെക്കുറിച്ച്‌ എന്ത് പറയുന്നു?ക്രൂരനും സര്‍വോപരി ജനങ്ങളെ അടിമയെ പോലെ കരുതുന്ന ഒരു ഏകാധിപതിയുടെ lighter side ആണ് ചിത്രം തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നത്‌.

 Skylark Tonight എന്ന ടി വി ഷോയുടെ അവതാരകനെയും നിര്‍മാതാവിനെയും ഉത്തര കൊറിയയിലേക്ക് ആ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്ന കിം ജോംഗ് ഉന്നിനെ കാണാന്‍ അവര്‍ തയ്യാറാകുന്നു.എന്നാല്‍ CIA യ്ക്ക് വേറെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഈ അഭിമുഖം കൊണ്ട്.അതെന്താണ് എന്നും അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെ ആണെന്നും ആണ് ബാക്കി ചിത്രം. ഈ ചിത്രത്തിന്‍റെ മൂലകഥ. ഒരു സിനിമ എന്ന നിലയില്‍ റോജര്‍ സേത്ത് ആന്‍ഡ് ടീമിന്‍റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബോര്‍ അടിക്കാതെ കണ്ടിരിക്കാവുന്ന ഒരു തമാശ ചിത്രം ആയി മാറും.എന്നാല്‍ വളരെയധികം പ്രതീക്ഷയോടെ എന്തോ സംഭവം ആണെന്ന മട്ടില്‍ കാണാന്‍ ഇരുന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ നിരാശന്‍ ആയേക്കാം.പ്രത്യേകിച്ചും “This is the End” എന്ന എന്നെ രസിപ്പിച്ച സിനിമ പലര്‍ക്കും ഇഷ്ടം ആയില്ല എന്ന് കണ്ടിരുന്നു.ആ ഒരു തരത്തില്‍ തന്നെയാകും അഭിപ്രായങ്ങള്‍ പലതും വരുക എന്ന് കരുതുന്നു.

More reviews @www.movieholicviews.blogspot.com

259.ONE ON ONE(KOREAN,2014)

259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee

  കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര്‍  സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

   മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ അവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുന്‍പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്.ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്.സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്.ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു.ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര്‍ തട്ടി കൊണ്ട് വരുന്നത്.നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു.ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു.അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു.അവസാനം അവര്‍ ജീവന്‍ രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല.എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്?ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു?ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള്‍ മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.

  കിം കി ദുക് സിനിമകളില്‍ മികച്ചത് എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ കഴിയില്ല.എന്നാല്‍ മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.71 ആം വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉത്ഘാടന ചിത്രം.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്ത ചിത്രം എന്ന് കിം കി ദുക് വാദിക്കുമ്പോഴും ആ സംഭവം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല എന്നത് കൊണ്ട് അത് കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട് കിം.

More reviews @www.movieholicviews.blogspot.com

258.I ORIGINS(ENGLISH,2014)

258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey.

“Priya Varma: You know a scientist once asked the Dalai Lama, “What would you do if something scientific disproved your religious beliefs?” And he said, after much thought, “I would look at all the papers. I’d take a look at all the research and really try to understand things. And in the end, if it was clear that the scientific evidence disproved my spiritual beliefs, I would change my beliefs.”

Ian: That’s a good answer.

Priya Varma: Ian… what would you do if something spiritual disproved your scientific beliefs?”

  ഇത്തരം  ഒരു ആശയത്തില്‍ ഊന്നിയാണ് I Origins എന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയത്തിനും അപ്പുറം ഈ ചിത്രത്തിന് വിശ്വാസങ്ങളില്‍ ഊന്നിയുള്ള ഒരു മുഖം കൂടി നല്‍കാന്‍ “Another Earth” സിനിമയുടെ സംവിധായകന്‍ ആയ മൈക്ക് ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.കണ്മുന്നില്‍ കാണുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ഥി ആയ ഇയാന്‍ ഗ്രേയില്‍ ഈ ചിത്രം ആരംഭിക്കുന്നു.അയാള്‍ക്ക്‌ കണ്ണുകളോട് ഭയങ്കരമായ ഒരു ആകര്‍ഷണം  ഉണ്ട്.ഇയാന്‍ അത് കൊണ്ട് തന്നെ അയാളെ  ആകര്‍ഷിക്കുന്ന കണ്ണുകളുടെ ചിത്രങ്ങള്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്താനും ശ്രമിക്കാറുണ്ട്.മനുഷ്യന്‍റെ ഉല്‍പ്പത്തിയില്‍ ദൈവത്തെ കൂടുതലായി വിശ്വസിക്കുന്നത് കണ്ണിനു മാത്രമായി ലഭിച്ച പ്രത്യേകത മൂലം ആണ്.ഒരു കണ്ണ് പോലെ ആയിരിക്കില്ല മറ്റൊരാളുടെ കണ്ണ്.Unique എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്ഥലം.എന്നാല്‍ സയന്‍സില്‍ വിശ്വസിക്കുന്ന ഇയാന്‍ പരിണാമ പ്രക്രിയ മൂലം ഉണ്ടായതല്ല കണ്ണുകളുടെ ഈ പ്രത്യേകത എന്ന തത്വത്തില്‍ വിശ്വസിക്കുന്നില്ല.

   അയാള്‍ സ്വന്തമായി കണ്ണുകള്‍ ഒരു ജീവനില്‍ സ്വയം ഉണ്ടാക്കാന്‍ ആയി ശ്രമിക്കുന്നു.അതിനായി കൂടെ ഉള്ള ജൂനിയര്‍ ഗവേഷണ വിദ്യാര്‍ഥി ആയ കരേന്‍ ,സുഹൃത്തായ കെന്നി എന്നിവര്‍ ആണ് കൂടെ ഉള്ളത്.ആ സമയത്താണ് കണ്ണുകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു ഇയാന്‍ സോഫി എന്ന പെണ്‍ക്കുട്ടിയില്‍  അനുരക്തന്‍ ആകുന്നത്.എന്നാല്‍ സോഫിയുടെ ചിന്താഗതികള്‍ മറ്റൊന്നായിരുന്നു.അവള്‍ ആത്മാവിലും അത് പോലെ തന്നെ ദൈവീകമായ കാര്യങ്ങളിലും വിശ്വസിച്ചിരുന്നു.ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്ന,എന്നാല്‍ തന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിവസം നടന്ന സംഭവങ്ങളില്‍ ഇയാന്‍റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നു.ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഇയാന്‍റെ ജീവിതത്തില്‍ ആകസ്മികമായി ആണ് Iris database ഒരു പ്രധാന വിഷയം ആയി വരുന്നത്.ഇയാന്‍റെ മകനില്‍ Dr.സിമ്മന്‍സ്  നടത്തിയ ചില പരീക്ഷണങ്ങള്‍ എന്തിനെ കുറിച്ചാണ് എന്നുള്ള അന്വേഷണത്തില്‍ ആണ് ഇയാന്‍ ആ രഹസ്യത്തിന്റെ പുറകെ പോകുന്നത്.അയാള്‍ക്ക്‌ അതിനു ഉത്തരം ലഭിച്ചത് ഒരു പക്ഷേ പൂര്‍ണമായും നടപ്പിലാക്കിയാല്‍ ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ആളുകളുടെ bio metric വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന ആധാര്‍ കാര്‍ഡില്‍ ഉണ്ടായ ഒരു വിവരവും.അതിന്‍റെ ഡാറ്റാബേസ് access ഉള്ള കെന്നിയുടെ സഹായം അയാള്‍ക്ക്‌ അതില്‍ ലഭിച്ചു.പിന്നീട് നടന്ന സംഭവങ്ങള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം.

   സിനിമ കഴിഞ്ഞതിനു ശേഷം Dr.സിമ്മന്‍സ് നടത്തുന്ന പരീക്ഷണങ്ങള്‍ മറ്റൊരു സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്ക് വിത്ത് പാകിയിട്ടും ഉണ്ട്.പ്രത്യേകിച്ചും ഇയാന്‍ കണ്ടു പിടിക്കുന്ന രഹസ്യവുമായി കൂട്ടി വായിക്കുമ്പോള്‍.സിനിമയുടെ ഭൂരിഭാഗവും പരീക്ഷണങ്ങളും ബന്ധങ്ങളുടെ വൈരുദ്ധ്യമായ കാര്യങ്ങളും അവതരിപ്പിച്ചു പോകുന്നു.എന്നാല്‍ സിനിമ പിന്നീട്  മറ്റൊരു മുഖം കൈ വരിക്കുന്നു.നല്ലൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആയി തോന്നി I Origins അങ്ങനെ. Festival Internacional de Cinema Fantàstic de Catalunya യില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണിത്.കണ്ണും ചിന്തകളും തമ്മില്‍ എന്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?ഇപ്പോഴത്തെ ജീവിതത്തിലും ഭാവി ജീവിതത്തിലും??

More reviews @www.movieholicviews.blogspot.com

257.REDIRECTED(ENGLISH,2014)

257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .

  IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും “9” ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന  ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ്‌ അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ ആണ് ഈ വര്‍ഷം Redirected എന്ന ഈ ലിത്വേനിയന്‍ ചിത്രത്തിനും കാത്തിരുന്നത്.ലിത്വേനിയയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായി  ഈ ചിത്രം മാറി എന്നത് ചരിത്രം.എന്നാല്‍ ഈ ചിത്രം ഇത്രയും അധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മാത്രം മികച്ചതാണോ എന്നൊന്ന് പരിശോധിക്കാം.

  അന്ന് മൈക്കിളിന്റെ പിറന്നാള്‍ ആയിരുന്നു.ജോലി കഴിഞ്ഞതിനു ശേഷം കാമുകിയോടൊപ്പം അയാള്‍ പുറത്തു ഡിന്നറിനു പോകാന്‍ തയ്യാരാകാം എന്ന് പറഞ്ഞു.അന്നയാള്‍ അവളോട്‌ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടാന്‍ പോവുകയായിരുന്നു.അയാള്‍ ഫോണില്‍ ആയിരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നത്.പെട്ടന്നായിരുന്നു ആ ആക്രമണം.അയാളെ അവര്‍ കീഴ്പ്പെടുത്തി.അല്‍പ്പ സമയത്തിന് ശേഷം ബോധം വന്നപ്പോള്‍ അയാള്‍  പന്നികള്‍ ഒക്കെ ഉള്ള ഒരു വണ്ടിയില്‍ ആയിരുന്നു.അപ്രതീക്ഷിതമായത്‌ ആണ് അവിടെ പിന്നീട് സംഭവിക്കുന്നത്‌.അയാള്‍ അറിയാതെ തന്നെ വലിയൊരു കുറ്റകൃത്യത്തിന്റെ ഭാഗം ആവുകയായിരുന്നു.പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് ചാടി പോകുന്ന സംഭവങ്ങള്‍ ആയിരുന്നു പിന്നീട്.മൈക്കില്‍ അന്ന് ഓര്‍ക്കാപ്പുറത്ത് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി.ഗോള്‍ഡന്‍ പോള്‍ എന്ന അധോലോക തലവന്‍ ആയിരുന്നു അത്.മൈക്കിളിന്റെ ഒപ്പം ഉറ്റ സുഹൃത്തുക്കള്‍ ആയ ജോണി,ബെന്‍,ടിം എന്നിവരും ഈ പ്രശ്നത്തില്‍ അകപ്പെടുന്നു.എന്താണ് ആ കുറച്ചു നേരത്തിനുള്ളില്‍ സംഭവിച്ചത് എന്നതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   Facial Comedy യുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ഈ ചിത്രത്തെ.സംവിധായകന്‍ ആയ വെളിവിസ്, എമിര്‍  കുസ്ടൂരിക്കയുടെ സിനിമകളുടെ ഒരു മൂഡ്‌ പകര്‍ത്താന്‍ ശ്രമിച്ചത്‌ പോലെ തോന്നി.പ്രത്യേകിച്ചും Black Cat,White Cat ,Underground തുടങ്ങിയ ചിത്രങ്ങളുടെ ഒരു അന്തരീക്ഷം ആയിരുന്നു ചിത്രത്തിന്.ക്ലൈമാക്സിലെ കല്യാണ രംഗം ഒക്കെ Black Cat,White Cat നെ ഓര്‍മിപ്പിച്ചു.ചിലയിടങ്ങളില്‍ Hangover Series,Dude, Where’s My Car,Thursday എന്നിവയുടെ ഒരു സാമ്യം തോന്നി.Pulp Fiction പോലെ നല്ല സ്ടയ്ലിഷ് സിനിമ ആയി ആരംഭിച്ച ഈ ചിത്രം പിന്നീട് പലപ്പോഴായി കണ്ട ചിത്രങ്ങളുടെ ഓര്‍മ ഉണ്ടാക്കി.വിന്നി ജോണ്‍സിന്റെ വില്ലന്‍ കഥാപാത്രം നന്നായിരുന്നു.പല ഓര്‍മപ്പെടുത്തലുകള്‍ വന്നെങ്കിലും ചിത്രം ഉടന്നീളം ഒരു വേഗത നില നിര്‍ത്തി.IMDB 9 എന്ന റേറ്റിങ്ങില്‍ നിന്നും ചിത്രം ഇപ്പോള്‍ താഴേക്കു ഇറങ്ങിയിട്ടുണ്ട്.ലിത്വേനിയയില്‍ ജനുവരിയില്‍ റിലീസ് ആയ ഈ ചിത്രം നവംബറില്‍ ആണ് UK യില്‍ ഇറങ്ങുന്നത്.അവര്‍ക്ക് ചിത്രം അധികം ഇഷ്ടം ആയെന്നു തോന്നുന്നില്ല.കാരണം ഇപ്പോള്‍ അഭിപ്രായങ്ങള്‍ പലതും മോശം ആണ്.എന്നാല്‍ ലിത്വേനിയന്‍ പ്രേക്ഷകര്‍ ചിത്രം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതായും കാണാം.സിനിമ കാഴ്ചപ്പാടുകളുടെ വ്യത്യാസം ആയിരിക്കാം കാരണം.എന്നാല്‍ എന്‍റെ കാഴ്ചപ്പാടില്‍ ഞാന്‍ ലിത്വെനിയയുടെ ഒപ്പം നില്‍ക്കുന്നു. നല്ലൊരു ആക്ഷന്‍/ത്രില്ലര്‍/കോമഡി  ചിത്രമായി എനിക്ക്  ഇത് തോന്നി,റേറ്റിംഗിനോട് അത്ര യോജിപ്പ് ഇല്ലാതെ തന്നെ..

More reviews @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started