232.THE DOLPHINS(MALAYALAM,2014)

232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj.

മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച “ദി ഡോളഫിന്‍സ്‌.”

 ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത്  പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെ ഉള്ള കഥാപാത്രം ആയിരുന്നു ഇതിലെ സുര.ഒരു പക്ഷേ 46 ബാറുകള്‍ ഉള്ളപ്പോള്‍ തന്നെ മദ്യപിക്കാത്ത അബ്ദ്ക്കാരി മുതലാളി.വലിയ ഭംഗിയില്ലാത്ത പേര് ആണെന്ന് സ്വയം മനസ്സിലാക്കുന്ന ഒരു സാധാരണ മലയാളിയുടെ എല്ലാ കോമ്പ്ലക്സും മരണത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഭയമുള്ള ഒരു മധ്യ വയസ്ക്കന്‍ ആണ് സുര.

 എന്നാല്‍ ഒരിക്കല്‍ സുരയുടെ ആയുസ്സിനെ കുറിച്ച് ഒരു ജ്യോത്സ്യന്‍ പറയുന്ന വാക്കുകള്‍ ഏകദേശം ശരി വയ്ക്കുന്ന രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍.അതിന്റെ ഇടയ്ക്ക് ഒരു പരമ്പര കൊലയാളിയുടെ സാമീപ്യ അനുഭവപ്പെടുന്ന കുറച്ചു കൊലപാതകങ്ങള്‍.ഇതെല്ലാം കൂടി ഒത്തു ചേരുന്നതാണ് ഈ ചിത്രം.അനൂപ്‌ മേനോന്‍ ഈ പ്രാവശ്യം നന്മയുടെ നിറകുടം ആയി പെണ്‍ക്കുട്ടികളെ വശീകരിക്കുന്ന രാത്രിക്കാല ഫോണ്‍ വിളികളുടെ എല്ലാം മികച്ച സ്റ്റഡി ക്ലാസ് ഈ ചിത്രത്തില്‍ കൊടുക്കുന്നുണ്ട്.എല്ലാ തോലന്മാരും പ്രയോഗിച്ച ആ നമ്പര്‍ പാളി പോയാല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള അടവ് ഭാവി തലമുറയ്ക്ക് ഉപയോഗിക്കാവുന്നതാണ്.ഒരു നല്ല ബാറിന്‍റെ അന്തരീക്ഷത്തില്‍ ഉള്ള ആ സീനുകള്‍ മനോഹരമായി തോന്നി.പിന്നെ ഏറ്റവും ഹരം കൊള്ളിച്ചത് സര്‍ക്കാരിന്റെ മദ്യ നയത്തെ കുറിച്ച് സുര നടത്തുന്ന പരാമര്‍ശങ്ങള്‍ ആണ്.പഴയ “ഓര്‍മ്മയുണ്ടോ ഈ മുഖം” ശൈലിയില്‍.ബാറുകള്‍ പൂട്ടിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കുന്നു.അത് പോലെ തന്നെ പണ്ട് ചാരായ ഷാപ്പുകള്‍ പൂട്ടിയപ്പോള്‍ നടന്ന വ്യാജ മദ്യ ദുരന്തവും കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്..

 മദ്യപാനം ,പുകവലി എന്നിവയുടെ പരസ്യം ആയിരുന്നു മിയ്ക്ക സീനിലും.ഇവയ്ക്കു രണ്ടും ഇതിലും നല്ല പരസ്യം ഇനി കിട്ടാന്‍ ഇല്ല എന്ന് വശങ്ങളില്‍ എഴുതി കാണിക്കുന്നതും സിനിമയുടെ തുടക്കവും ഇടവേളകളിലും എഴുതി കാണിക്കുന്ന ആ പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നും.സെന്‍സര്‍ ബോര്‍ഡിന്റെ ഈ പരസ്യങ്ങള്‍ ശരിക്കും അപഹാസ്യം ആയി മാറുന്നു.പരമ്പര കൊലപാതകങ്ങളും ഫോണ്‍ വിളികളും ആയി പോകുന്ന സിനിമയുടെ ക്ലൈമാക്സിലേക്ക് ഇനി വരാം. സിനിമയുടെ ഏറ്റവും നല്ല വശം എന്ന് പറയാവുന്നത് അപ്രതീക്ഷിതമായ ക്ലൈമാക്സ് ആണ്.ഒരു പക്ഷേ ശരാശരിയിലും താഴെ പോകുമായിരുന്ന ഒരു സിനിമയെ അല്‍പ്പം എങ്കിലും ശ്രദ്ധേയം ആക്കിയത് ആ ക്ലൈമാക്സ് ആയിരുന്നു.പനയമുട്ടം സുരയുടെ കാര്യത്തില്‍ ,അയാളുടെ സ്വഭാവത്തിലേക്കു അത് വിരല്‍ ചൂണ്ടുന്നു.മനോഹരമായി ഒരു ബന്ധം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

 ക്ലൈമാക്സ്,അനൂപ്‌ മേനോന്‍ എന്നിവ കൂടാതെ കല്‍പ്പനയുടെ കഥാപാത്രം.ഇത്ര മാത്രം ആണ് ചിത്രം കണ്ടതിനു ശേഷം മനസ്സില്‍ തങ്ങിയത്.സുരേഷ് ഗോപി എന്ന നടനില്‍ ഇനിയും ഊര്‍ജം ബാക്കി ഉണ്ട്.കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും എന്ന് വിശ്വസിക്കുന്നു.ഈ സിനിമ ഒരു ശരാശരി നിലവാരം ഉള്ള സിനിമയായി തോന്നി.അത് കൊണ്ട് ഇതിനു നല്‍കുന്ന മാര്‍ക്ക് 2.5/5

More reviews @ http://www.movieholicviews.blogspot.com

231.INTERSTELLAR(ENGLISH,2014)

231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine.

“HIGH SPOILER ALERT”(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ്‌ ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)

 ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against the dying of the light.”  Dr.Brand പലപ്പോഴും ചിത്രത്തില്‍ പറയുന്ന Dylan Thomas ന്‍റെ വരികളില്‍ തന്നെ ഈ ചിത്രത്തെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കും.കാരണം ഈ ചിത്രം അവതരിപ്പിക്കുന്ന  Science concepts മനസ്സിലാക്കാന്‍ അധികം പ്രയാസം ഇല്ലെങ്കിലും കൂടുതലും ശാസ്ത്രത്തിന്റെ ഭാവന എന്ന് വിളിക്കവുന്നവയാണ് പലതും.മറ്റൊരു concept ഇത്രയും ശക്തമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വസിക്കാവുന്ന ഒന്ന്.പ്രപഞ്ച രഹസ്യങ്ങള്‍ അങ്ങനെ ആണല്ലോ പലപ്പോഴും.എന്തായാലും Interstellar എന്ന സിനിമയുടെ റിവ്യൂ എന്നതിലും ഉപരി ഒരു വിശദീകരണം ആണ് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.അത് കൊണ്ട് “Spoiler Alert” പലയിടത്തും കൊടുക്കുന്നു.

  പ്രകൃതിയില്‍ നടന്ന ചില ദുരിതങ്ങള്‍ കാരണം ഭൂമിയില്‍ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നു.പണത്തിനും മീതെ പ്രകൃതി മനുഷ്യനുമായി പോരാടുന്ന ഒരു അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൂപ്പര്‍ തന്‍റെ മക്കളും ആയി താമസിക്കുന്നു.പഴയ NASA യുടെ പൈലറ്റ്‌ ആയിരുന്നു.ഭക്ഷ്യ ക്ഷാമം മനുഷ്യനെ ശാസ്ത്ര പുരോഗതിയില്‍ തുരങ്കം വയ്ക്കുന്നു.ഭക്ഷണം കണ്ടെത്താന്‍ വേണ്ടി ആ പണം ഉപയോഗിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മനുഷ്യ രാശി.ഇപ്പോള്‍ കര്‍ഷകന്‍ ആയി ജീവിതം നയിക്കുന്ന കൂപ്പര്‍ എന്നാല്‍ മകളായ മര്‍ഫിയുടെ ശാസ്ത്രത്തോട്‌ ഉള്ള താല്‍പ്പര്യം കാണുന്നു.അവളുടെ മുറിയില്‍ ഇടയ്ക്ക് നടക്കുന്ന പ്രതിഭാസത്തെ ഒരു പ്രേതാത്മാവായി കാണുന്നു.എന്നാല്‍ അതിനു പിന്നില്‍ ശാസ്ത്രീയം ആയി എന്തോ ഉണ്ടെന്നു മനസ്സിലാക്കുന്ന കൂപ്പര്‍ gravity anomaly അതില്‍ കാണുന്നു.(ഒരു ഗ്രഹത്തിന് ഉള്ള ഗുരുത്വാകര്‍ഷണം ചിലപ്പോള്‍ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ കണക്കാക്കാം.എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുരുത്വാകര്‍ഷണം ഉണ്ടെങ്കില്‍ പോസിറ്റീവ് എന്ന് മറിച്ചാണെങ്കില്‍ നെഗറ്റീവ് എന്നും വിളിക്കാം).

കൂപ്പറിന്റെ അന്വേഷണങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്നത് അതി രഹസ്യമായി NASA നടത്തുന്ന ഒരു പരീക്ഷണ ശാലയിലേക്ക് ആണ്.മനുഷ്യ രാശിയെ രക്ഷിക്കാന്‍ വേണ്ടി Dr.Brand ഉം കൂട്ടരും നടത്തുന്ന ശ്രമങ്ങളിലേക്ക്.കൂപ്പറിനെ അവര്‍ ക്ഷണിക്കുന്നു.ഒരു യാത്രയാണ് അവരുടെ ലക്‌ഷ്യം.”They” എന്ന് വിളിക്കുന്ന അജ്ഞാതര്‍ നിര്‍മ്മിച്ച “Wormhole”ലൂടെ ഉള്ള ഒരു യാത്ര.(Wormhole:-ഒരു സാങ്കല്‍പ്പിക space time ആണത്.ഒരു കുറുക്കു വഴി എന്ന് പറയാം ഈ തുരങ്കത്തെ.ഇവിടെ സ്പേസ്-സമയം എന്നിവയാണ് കണക്കില്‍ എടുക്കുന്നത്.നമ്മള്‍ ദൂരത്തെ 3 dimensional ആയി ആണ് കണക്കാക്കുന്നത്.ഈ ത്രിമാന ദൂരത്തെ അളക്കാന്‍ Euclidean  distance formula യ്ക്ക് കഴിയും.അത് ഇങ്ങനെ ആണ് ത്രിമാനസ്വഭാവം കാണിക്കുമ്പോള്‍.
d(p, q) = \sqrt{(p_1 – q_1)^2 + (p_2 – q_2)^2+(p_3 – q_3)^2}..ഇവിടെ p,q എന്നിവ യഥാക്രമം രണ്ടു വശത്തും ഉള്ള ബിന്ദുക്കള്‍ ആണ്.)

എന്നാല്‍ theoretical ആയ നാലാമതൊരു dimension കൂടി ഉണ്ട്.അത് കൊണ്ട് തന്നെ ആ Wormhole രണ്ടു ലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് വേണമെങ്കില്‍ പറയാം.കൂപ്പര്‍ ബ്രാണ്ടിനെ കാണുന്നതിനു മുന്‍പ് തന്നെ പതിമൂന്നോളം ആളുകള്‍ ഇതേ ഉദ്യമവും ആയി പോയിട്ടുണ്ട്.ഇനി ഉദ്യമം.അതിനെ രണ്ടായി അവതരിപ്പിക്കാം.ഒന്നിനെ Plan A എന്നും അടുത്തതിനെ Plan B എന്നും.

Plan A:-കൂപ്പര്‍ അടങ്ങുന്ന Endurance ടീം തങ്ങളുടെ യാത്ര നടത്തുമ്പോള്‍ ബ്രാന്‍ഡ് തന്‍റെ നാല്‍പ്പതു വര്ഷം ആയി ഉത്തരം കണ്ടെത്താന്‍ നടത്തുന്ന അതിസങ്കീര്‍ണമായ സമസ്യയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.അത് കണ്ടെത്തിയാല്‍ മനുഷ്യരാശിക്ക് അഞ്ചാമതൊരു dimension ഉപയോഗപ്പെടുത്താന്‍ സാധിക്കും.ഗുരുത്വാകര്‍ഷണം ആണ് അവിടെ അഞ്ചാമത്തെ dimension ആയി സങ്കല്‍പ്പിക്കുന്നത്.അതിലൂടെ NASA യ്ക്ക് ബാക്കി ഉള്ള മനുഷ്യ രാശിയെ നോഹയുടെ പെട്ടകം എന്നത് പോലെ മറ്റു ലോകങ്ങളിലേക്ക് കൊണ്ട് പോകാന്‍ സാധിക്കും.

Plan B:-NASA വികസിപ്പിച്ചെടുത്ത embryo മനുഷ്യവാസം ഉള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുക.അവിടെ പുത്തന്‍ ഒരു ജീവരാശിയെ വളര്‍ത്തുക എന്നതാണ്.അതായത് ആ ഉദ്യമം Endurance ടീമില്‍ ഉള്ളവരില്‍ നിക്ഷിപ്തം ആണ്.പ്ലാന്‍ A പരാജയപ്പെട്ടാല്‍ മാത്രം ആണ് പ്ലാന്‍ B യിലേക്ക് പോകൂ  എന്ന് ചുരുക്കം.

എന്നാല്‍ പിന്നീട് Plan A നടക്കാന്‍ സാധ്യത ഇല്ലാത്ത ഒന്നാണ് എന്ന് കൂപ്പര്‍ ടൈം ഷിഫ്റ്റ്‌ മൂലം പ്രായം ആയ മകള്‍ മര്‍ഫി വഴി മനസിലാക്കുന്നു.ബ്രാണ്ടിന്റെ മകള്‍ അമേലി എന്നാല്‍ പ്ലാന്‍ A സംഭവ്യം ആകും എന്ന് വിശ്വസിക്കുന്നു.എന്നാല്‍ അതില്‍ വിശ്വാസം ഇല്ലാതിരുന്ന കൂപ്പര്‍ TARS എന്ന യന്ത്ര മനുഷ്യനെ ബ്ലാക്ക് ഹോളിലേക്ക്‌ അയക്കുന്നു.അതില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു.ബ്രാണ്ടിന്റെ equation നു വേണ്ടിയ എന്തെങ്കിലും data ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അത്.എന്നിട്ട് കൂപ്പര്‍ സ്വയം Endurance ന്‍റെ ഭാരം കുറയ്ക്കാന്‍ ആയി സ്വയം ആ പേടകത്തില്‍ നിന്നും പുറത്തേക്കു പോകുന്നു.അമേലിയയെ പ്ലാന്‍ B നിര്‍വഹിക്കാന്‍ വേണ്ടി കൂപ്പര്‍ അവിടെ രക്ഷിക്കുന്നു.

പക്ഷേ കൂപ്പര്‍ എത്തി ചേര്‍ന്നത്‌ Tesseract ല്‍ ആയിരുന്നു.(Tesseract:-ഒരു ചതുരവും ക്യൂബും എങ്ങനെ വ്യതസ്തപ്പെട്ടിരിക്കുന്നോ അത് പോലെ തന്നെ ആണ് ക്യൂബും Tesseract ഉം തമ്മില്‍ ഉള്ള വ്യത്യാസവും.ഇത് ചുരുക്കത്തില്‍ 4 dimensional ആണെന്ന് പറയാം .ക്യൂബിന് 6 മുഖങ്ങള്‍ ഉള്ളപ്പോള്‍ Tesseract നു എട്ടു മുഖങ്ങള്‍ ഉണ്ടാകും എന്ന് ചുരുക്കം).Wormhole ല്‍ ഈ Tesseract നിര്‍മ്മിച്ചത്‌ നേരത്തെ “They” എന്ന് ബ്രാന്‍ഡ് വിളിച്ച അതെ ആളുകള്‍ ആണ്.ആ യാത്ര കൂപ്പരിനെ കൊണ്ടെത്തിച്ചത് മകളുടെ മോറിയിലേക്ക് ആണ്.ഭാവിയില്‍ ഉള്ള കൂപ്പര്‍ ഭൂതക്കാലത്ത് ഉള്ള മ്മകള്‍ മര്‍ഫിയെ അവിടെ കാണുന്നു.നേരത്തെ അവര്‍ വിശ്വസിച്ച പ്രേതാത്മാവ് ഭാവിയില്‍ ഉള്ള കൂപ്പര്‍ ആണെന്ന് മനസ്സിലാകുന്നു.

അയാള്‍ പോകാന്‍ നേരം മകള്‍ക്ക് സമ്മാനിച്ച വാച്ചിലൂടെ മോര്‍സ് കോഡ് ഉപയോഗിച്ച് Dr.ബ്രാന്‍ഡ് തന്‍റെ equation ല്‍ തെറ്റ് പറ്റിയ സ്ഥലങ്ങള്‍ ശരിയാക്കുന്നു.ഒരു 5 dimensional ലൂടെ മനുഷ്യ രാശിക്ക് മറ്റുള്ള ലോകത്തിലേക്ക്‌ പോകാന്‍ ഉള്ള വഴികള്‍ അതിലൂടെ ലഭിക്കുന്നു.അതിനു ശേഷം അവിടെ നിന്നും നിലം പതിക്കുന്ന കൂപ്പര്‍ പുതിയ ഒരു ഭൂമിയില്‍ എത്തിയിരുന്നു.മനുഷ്യന് വേണ്ടി വേറെ ഗ്രഹങ്ങളില്‍ ഉള്ള 5 dimensionil ഉള്ള പുതിയ ലോകം.അപ്പോള്‍ കൂപ്പറിന്  124 വയസ്സില്‍ ആയിരുന്നു.മകള്‍ മര്‍ഫി മരണക്കിടക്കയില്‍ ഉള്ള വൃദ്ധയും.ഒരിക്കലും സ്വന്തം മക്കള്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ അതില്‍ നിന്നും മാറി നില്‍ക്കണം എന്ന് മര്‍ഫി പറയുമ്പോള്‍ കൂപ്പര്‍ ആ മുറിയില്‍ നിന്നും പുറത്തു ഇറങ്ങുന്നു.തന്‍റെ ഇപ്പോള്‍ ഉള്ള തലമുറയെയും കണ്ടതിനു ശേഷം.

ഇനി പ്രായ വ്യത്യാസം എങ്ങനെ വന്നു എന്നതിന്.പല ലോകത്തും രാത്രി-ദിനങ്ങള്‍ക്കുള്ള ദൈര്‍ഘ്യം വ്യത്യാസം ഉണ്ട്.അത് കൊണ്ട് തന്നെ മനുഷ്യന്റെ ഒരു ദിവസത്തിന് മറ്റു ലോകങ്ങളില്‍ ഉള്ള ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും.കൂപ്പറും കൂട്ടരും ആദ്യം ഇറങ്ങിയ സ്ഥലത്ത് തന്നെ അവരുടെ 21 ഭൂമി വര്‍ഷങ്ങള്‍ മാറിയിരുന്നു.പിന്നെ Dr.Mann നെ കാണുന്ന സ്ഥലത്ത് 53 ഓളം വര്‍ഷവും.

ഇനി “They” എന്ന് വിളിക്കപ്പെട്ടവരെ കുറിച്ച്.അവര്‍ ഒരു എലിയന്‍ ആയിരിക്കും എന്നാണു ബ്രാണ്ടും കൂട്ടരും കരുതിയിരുന്നത്.എന്നാല്‍ അവസാനം മനസ്സിലാകും അതും ഭാവിയില്‍ ഉള്ള മനുഷ്യര്‍ ആയിരുന്നു എന്ന്.ബ്രാന്‍ഡും കൂട്ടരും മനുഷ്യ രാശിയും ആയി ബന്ധപ്പെടാന്‍ വേണ്ടി മറ്റൊരു വര്‍ഗ്ഗം ശ്രമിക്കുന്നു എന്ന് കണ്ടെത്തുന്നു.എന്നാല്‍ അത് 5th dimension(ഗുരുത്വാകര്‍ഷണം ഉളപ്പടെ ഉള്ള) തന്ത്രങ്ങള്‍ സ്വായതം ആക്കിയ ഭാവിയിലെ മനുഷ്യര്‍ ആയിരുന്നു.കൂപ്പര്‍ പിന്നീട് ഇറങ്ങുന്ന Tesseract നിര്‍മ്മിച്ചത്‌ അവര്‍ ആയിരുന്നു.കൂപ്പര്‍ വഴി മര്‍ഫി അങ്ങനെ മനുഷ്യ രാശിയില്‍ ബാക്കി ഉള്ളവരെ രക്ഷിക്കാന്‍ ഉള്ള ഉദ്യമത്തില്‍ ഭാഗം  ആകുന്നു.(അവസാന രംഗങ്ങളില്‍ അത് മനസ്സിലാകും).ചുരുക്കത്തില്‍ Tesseract എന്നുള്ളത് ത്രിമാനസ്വഭാവം ഉള്ളതിനെ 5th dimensional ആക്കി മാറ്റുന്ന ഒന്നായി മാറുന്നു.കൂപ്പര്‍ ഉള്‍പ്പടെ Saturn നെ വലം വയ്ക്കുന്ന ആ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന ടൈം ഷിഫ്റ്റ്‌ ആണ് ഇതിനു കാരണം.പക്ഷെ ഇതില്‍ ഒരു സംശയം വരുന്നുണ്ട്.പ്രത്യേകിച്ചും മനുഷ്യ രാശി എങ്ങനെ സ്വയം നശിക്കുന്നതില്‍ നിന്നും രക്ഷിച്ചു ഭാവിയിലേക്ക് ഉള്ള Tesseract ഉണ്ടാക്കി എന്ന്.ഒരു പക്ഷേ ഈ ചിത്രത്തില്‍ അതിനെ കുറിച്ച് വിശദീകരണം ഒന്നും കാണാത്തത് കൊണ്ട് അത് Endurance ടീമില്‍ ഉള്ള ആരെങ്കിലും ആകും എന്ന് കരുതാം.

More reviews @ http://www.movieholicviews.blogspot.com

230.TANGERINES(ESTONIAN,2013)

230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen.

 1992-’93 കാലഘട്ടത്തില്‍  ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി   വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയ ജുഹാനും.ഒരു ദിവസം രണ്ടു പേര്‍ ഇവോയുടെ വീട്ടില്‍ തോക്കും ആയി വന്നു.പുതിയ രാജ്യത്തിനായി വാദിക്കുന്ന വിമത സേനയിലെ അംഗങ്ങള്‍ ആയ ഇബ്രാഹിം ,അഹമദ് എന്നിവരായിരുന്നു അവര്‍.അവര്‍ ഇവോയോടു ഭക്ഷണം ആവശ്യപ്പെടുന്നു.ഇവോയുടെ ആകെ സ്വന്തം  എന്ന് പറയാവുന്ന  ചെറു മകള്‍ പോലും യുദ്ധം തുടങ്ങിയ സമയം തിരികെ നാട്ടിലേക്ക് പോയിരുന്നു.എന്നാല്‍ ആ നാടിനെ വളരെയധികം ഇഷ്ടപ്പെട്ട ഇവോ അവിടെ നിന്നും പോകുന്നില്ല.ഇവോ അവര്‍ക്ക് ഭക്ഷണം നല്‍കുന്നു.മാര്‍ഗാസ് ആ സമയം തന്റെ ഓറഞ്ചു തോട്ടത്തില്‍ പണിയില്‍ ആയിരുന്നു.പിറ്റേ ദിവസം ഓറഞ്ചു പറിച്ചെടുക്കാന്‍ സഹായിക്കുന്നതിനായി ആളുകള്‍ വരുമെന്ന് ഒരു മേജര്‍ അയാള്‍ക്ക്‌ ഉറപ്പു കൊടുത്തിരുന്നു.അതും പ്രതീക്ഷിച്ചു ആണ് മാര്‍ഗസ് ഇരിക്കുന്നത്.ആ ഓറഞ്ചു വിറ്റ കാശ് കൊണ്ട് വേണം അയാള്‍ക്ക്‌ സ്വന്തം നാട്ടിലേക്ക് പോകാന്‍.ഓറഞ്ചു കൊണ്ട് പോകാന്‍ ഉള്ള തടി പെട്ടികളുടെ നിര്‍മാണത്തില്‍ ആയിരുന്നു ഇവോ.

  എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഒരു ആക്രമണം നടന്നതിന്‍റെ ശബ്ദം കേട്ട ഇവോ ഓടി മാര്‍ഗസ്സിന്റെ ഓറഞ്ചു തോട്ടത്തില്‍ എത്തുന്നു.അവിടെ മരിക്കാറായി കിടക്കുന്ന അഹമ്മദിനെ അവര്‍ കാണുന്നു.ഇബ്രാഹിം ആദ്യം തന്നെ മരണപ്പെട്ടിരുന്നു.ജോര്‍ജിയന്‍ സേനയും ആയുള്ള വെടിവെപ്പില്‍ ആണ് ഇബ്രാഹിം മരിച്ചത്.ജോര്‍ജിയന്‍ സേനയില്‍ മൂന്നു പേരും മരിച്ചിരിക്കുന്നു.ഇവോയും മാര്‍ഗസ്സും കൂടി അവരെ ഒരു കുഴി ഉണ്ടാക്കി ഒരുമിച്ചു അടക്കാന്‍ ശ്രമിക്കുന്ന സമയം ജോര്‍ജിയന്‍ സേനയിലെ ഒരു സൈനികന് ജീവന്‍ വന്നതായി തോന്നി.അവര്‍ ബാക്കി ഉള്ള ശവങ്ങള്‍ മൂടിയതിന് ശേഷം അയാളെയും കൊണ്ട് ഇവോയുടെ വീട്ടില്‍ പോകുന്നു.അഹമ്മദ് നേരത്തെ തന്നെ ഇവോയുടെ ശുശ്രൂഷയില്‍ ആണ്.അവര്‍ ഡോക്റ്റര്‍ ആയ ജഹാനെ വിളിച്ചു വരുത്തി.ജോര്‍ജിയന്‍ സൈനികന്റെ തലയില്‍ റോക്കറ്റ് ആക്രമണത്തില്‍ തറച്ച ഷെല്‍ ആണ് പ്രശ്നക്കാരന്‍.എന്നാല്‍ ബോധം കെട്ടു അയാള്‍ കിടന്നെങ്കിലും അയാള്‍  രക്ഷപ്പെടാന്‍  ഉള്ള സാധ്യതകള്‍ കൂടിയിരുന്നു.എന്നാല്‍ പതുക്കെ മുറിവുകള്‍ ഭേദം ആയ അഹമദ് അപ്പുറത്തെ മുറിയില്‍ തന്‍റെ ശത്രുക്കളില്‍ ഒരാള്‍ ആണ് കിടക്കുന്നത് എന്നറിഞ്ഞപ്പോള്‍ അയാളെ കൊല്ലും എന്ന് ഇവോയോടു പറയുന്നു.അഹമ്മദ് അയാളെ കൊല്ലുമോ?സ്വന്തം ജീവിതം ശത്രുവിനെ ഇല്ലാതാക്കാന്‍ വേണ്ടി മാറ്റി വച്ച അയാളുടെ വാക്കുകള്‍ സംഭവ്യം ആകുമോ?

  യുദ്ധങ്ങള്‍ ആര്‍ക്കു വേണ്ടി ആണ്?പലപ്പോഴും അത് മണ്ണിനു വേണ്ടി ആകുമ്പോള്‍ അവ തീക്ഷണം ആകുന്നു.എന്നാല്‍ ഇതില്‍ ഇരു വശത്ത് നില്‍ക്കുന്ന നേതാക്കള്‍ മാത്രം അല്ലാതെ സൈനികര്‍ ഇതില്‍ എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതും ചിന്തിക്കണ്ട കാര്യം ആണ്.ഒരു പക്ഷേ വംശീയം ആയും മതത്തിന്‍റെ പേരിലും പോര്‍വിളികള്‍ നടത്തുന്നവര്‍ പോലും ഒരു പക്ഷേ മനസ്സില്‍ ഇതൊന്നും ആഗ്രഹിക്കുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒന്നാണ് ഈ എസ്റ്റോണിയന്‍ ചിത്രം.ജീവിതവും ജീവിത യാഥാര്‍ത്ഥ്യവും ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സാസായുടെ സംവിധാന മികവിന് സാധിച്ചിട്ടുണ്ട്.സംഗീതം അതി മനോഹരം ആയിരുന്നു.ഒരു പ്രത്യേക അനുഭവം ആണ് ഈ ചിത്രം.അത് പോലെ തന്നെ സംഗീതവും.ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയി ഉള്ള എസ്റ്റോണിയന്‍ സിനിമ ഇതാണ്.ചിത്രത്തിന് മികച്ച വിദേശ ഭാഷ സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിക്കാന്‍ നല്ല സാധ്യത കാണുന്നുണ്ട്.അത്രയും ഹൃദ്യം ആയിരുന്നു പോര്‍വിളികള്‍ നടത്തിയവരുടെ ബന്ധം അവതരിപ്പിച്ചിരിക്കുന്നത്.

Download Link:-http://thepiratebay.website/torrent/9498479/Tangerines___Mandariinid___Mandarinebi_(2013)_-_HC_Russian_Eston

More reviews @ http://www.movieholicviews.blogspot.com

229.WHITE NIGHT(KOREAN,2009)

229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go.

 ദൃശ്യം എന്ന മലയാളത്തിലെ  എക്കാലത്തെയും ഹിറ്റ്‌ സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരു കഥയാണ് ഈ ചിത്രത്തിനും ഉള്ളത്.ഗലീലിയോ പരമ്പരയിലൂടെ പ്രശസ്തന്‍ ആയ കീഗോയുടെ ഗലീലിയോ ഇല്ലാത്ത ഒരു ക്രൈം/ത്രില്ലര്‍/മിസ്റ്ററി കഥയാണ് ഈ ചിത്രത്തിന് ഉള്ളത്.ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.പലിശക്കാരന്‍ ആയ കിം സി ഹൂ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നു.ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കെട്ടിടത്തില്‍ ആണ്ശവ ശരീരം കാണപ്പെട്ടത്.

  മരണം കൊലപാതകം ആണോ അതോ ആത്മഹത്യ ആണോ എന്ന സംശയം പോലീസിനും ഉണ്ടായി.കേസ് അന്വേഷണം ജോ മിന്‍ വൂ എന്ന ഡിട്ടക്ട്ടീവ് ആണ് ഏറ്റെടുത്തത്.എന്നാല്‍ ഇപ്പോള്‍ നടന്ന മരണവും പതിന്നാലു വര്ഷം മുന്‍പ് നടന്ന ഒരു മരണവും ആയി എന്തോ ബന്ധം ഉള്ളത് പോലെ ജോ മിന്‍ വൂവിനു തോന്നുന്നു.പതിന്നാലു വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകവും മറ്റൊരു ആത്മഹത്യയും തമ്മില്‍ ഈ കേസിന് ബന്ധം ഉണ്ടെന്നു അയാള്‍ക്ക്‌ തോന്നുന്നു.അത് കൊണ്ട് തന്നെ അന്ന് കേസ് അന്വേഷണം നടത്തിയ ഹാംഗ് ദോംഗ് സൂവിനെ അയാള്‍ ബന്ധപ്പെടുന്നു.എന്നാല്‍ ആ കേസ് അന്വേഷണത്തില്‍ തന്‍റെ പോലീസ് ജീവിതം തകരുകയും അത് പോലെ തന്നെ മകന്‍റെ മരണവും ദാമ്പത്യബന്ധത്തില്‍ ഉള്ള വിള്ളലും എല്ലാം ആയിരുന്നു അയാള്‍ക്ക്‌ അന്ന് ലഭിച്ചത്.മാത്രമല്ല രണ്ടു വര്‍ഷത്തെ അന്വേഷണം അയാള്‍ക്ക്‌ ദുരിതം ആയി മാറുകയും ചെയ്തു.പതിന്നാലു വര്‍ഷത്തെ വാര്‍ധക്യം പ്രത്യക്ഷത്തില്‍ ഉള്ള  ഹാംഗ് ദോംഗ് സൂവിനു എന്നാല്‍ ഈ കേസിനെ കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരുന്നു.ഒരിക്കല്‍ ഉപേക്ഷിച്ച കേസ് ആണെങ്കിലും Statute of Limitations തീരാന്‍ ഇരിക്കുന്ന സമയത്ത് സാദൃശ്യം തോന്നുന്ന രീതിയില്‍ ഉള്ള കേസ് വന്നത് ആദ്യം സ്വയം ഒഴിഞ്ഞെങ്കിലും ഹാം ദോംഗ് സൂ ഏറ്റെടുക്കുന്നു.അയാള്‍ ജോ മിന്‍ വൂവിനെ താന്‍ കേസ് അന്വേഷണത്തില്‍ പങ്കെടുക്കാന്‍ തയാര്‍ ആണെന്ന് വിളിച്ചു പറയുന്നു.എന്നാല്‍ അയാള്‍ ഒരാഴ്ച ആയി കാണാനില്ല എന്ന വിവരം ആണ് ഹോംഗ് ദോംഗ് സൂ അറിഞ്ഞത്.അയാളുടെ ഓര്‍മയിലൂടെ പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ മിന്നി മറയുന്നു.അന്ന് മരിച്ച ആളുടെ ഭാര്യയും മകനും പറഞ്ഞ മൊഴികളും അതിനു അല്‍പ്പ ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തു എന്ന് കരുതുന്ന അയാളുടെ കാമുകിയും ജീവിച്ചിരുന്ന മകളും എല്ലാം ഓര്‍മകളിലൂടെ ഒഴുകി.അവര്‍ ഒക്കെ ഇപ്പോള്‍ എന്ത് ചെയ്യുന്നു?പതിന്നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം നടന്ന ഈ മരണം എന്തിന്‍റെ എങ്കിലും അടയാളം ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  പണം ഇല്ലാത്തതു കൊണ്ട് ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നവരും മനുഷ്യത്വത്തിന്റെ പേരില്‍ വലിയ പാതകങ്ങള്‍ നടത്തുന്നവരുടെയും ലോകം ആണ് ചുറ്റും ഉള്ളത്.ഇതില്‍ പ്രണയം ഇഷ്ടം എന്നിവ എല്ലാം ചെരുവകകളില്‍ ഒന്ന് മാത്രം.SUSPECT X  നെക്കാളും കൂടുതല്‍ എനിക്ക് ഇഷ്ടം ആയതു ഈ ചിത്രം ആണ്. ഒരു പക്ഷേ വൈകാരികം ആയി ഈ ചിത്രം കൂടുതല്‍ ശക്തം ആണ്.അതിനോടൊപ്പം അധികം എളുപ്പം കൈ തരാത്ത കഥയും.ചിത്രത്തിന്‍റെ ഇടയ്ക്കിടെ കാണിക്കുന്ന സംഭവങ്ങളിലൂടെ ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ പ്രേക്ഷകനെ കുഴപ്പിക്കും.എന്തായാലും നല്ലൊരു ത്രില്ലര്‍ ചിത്രം ആണ് White Night.2011 ല്‍ ഈ ചിത്രം Into the White Night എന്ന പേരില്‍ സിനിമയായി ഇറങ്ങിയിരുന്നു.2010ലെ ബ്ലൂ ഡ്രാഗന്‍ പുരസ്ക്കരങ്ങളില്‍ ജനപ്രീതി ഉള്ള സിനിമയായി കൊറിയന്‍ പതിപ്പിനെ തിരഞ്ഞെടുത്തിരുന്നു.

Download Link:-https://kickass.so/white-night-2009-bluray-1080p-5-1ch-x264-smallandhd-t8961695.html

More reviews @ http://www.movieholicviews.blogspot.com

228.MURDERER(KOREAN,2013)

228.MURDERER(KOREAN,2013),||Thriller|,Dir:-Lee Ki-Wook,*ing:-Ma Dong-Seok,Ahn Do-Kyu,Kim Hyun-Soo.

  യോംഗ് ഹൂ തന്‍റെ അച്ഛന്റെ ഒപ്പം ആണ് താമസം.നായ്കളെ വളര്‍ത്തി വില്‍ക്കുന്ന ജൂ-ഹ്യൂബ് ആണ് അവന്‍റെ അച്ഛന്‍.ഇതിന്‍റെ പേരില്‍ അവന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവനെ കളിയാക്കുകയും ഇത് പറഞ്ഞു ഒറ്റപ്പെടുത്തി ദ്രോഹിക്കുകയും ചെയ്യുന്നു.എന്നാല്‍ യോംഗ് ഹൂ തന്‍റെ വിഷമങ്ങള്‍ എല്ലാം തന്നില്‍ ഒതുക്കി അച്ഛന് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു ജീവിക്കുന്നു.നല്ലത് പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന യോംഗ് ഹൂ അവന്റെ എല്ലാ പിറന്നാളിനും അവനും അച്ഛനും കൂടി ഉള്ള പടം വരച്ചു കൊടുക്കാറുണ്ട്.ആള് മുരടന്‍ ആയിരുന്നെങ്കിലും യോംഗ് ഹൂ അവന്റെ അച്ഛനെ ഇഷ്ടം ആയിരുന്നു.അത് പോലെ തന്നെ ആയിരുന്നു ജൂ-ഹ്യൂബിനും.മകനോട്‌ ഉള്ള സ്നേഹം അയാള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അയാള്‍ക്ക്‌ അവന്‍റെ ചിത്ര രചനയെ കുറിച്ചും പാചക നൈപുണ്യത്തിലും മതിപ്പായിരുന്നു.പ്രത്യേകതകള്‍ ഒന്നും ഇല്ലാതെ അമ്മ അപകടത്തില്‍ മരിച്ചു എന്ന് അച്ഛന്‍ പറഞ്ഞു കൊടുത്ത കുട്ടിയായി യോംഗ് ഹൂ ജീവിക്കുന്നു.

   അങ്ങനെയിരിക്കെ യോംഗ് ഹൂ പതിവായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന പാലത്തിന്റെ താഴെ ഒരു പെണ്‍ക്കുട്ടിയെ കാണുന്നു.അവള്‍ ആരില്‍ നിന്നോ ഒളിക്കാന്‍ വേണ്ടി പാലത്തിന്റെ തൂണുകളുടെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.അവളെ കണ്ടോ എന്ന് പാലത്തിന്റെ മുകളില്‍ ഒരു വാഹനത്തില്‍ വന്ന സ്ത്രീ അവനോടു ചോദിച്ചപ്പോള്‍ അവന്‍ അവിടെ ആരും ഇല്ല എന്നൊരു കള്ളം പറയുന്നു.പിറ്റേ ദിവസം ആ പെണ്‍ക്കുട്ടി യോംഗ് ഹൂവിന്റെ ക്ലാസ്സില്‍ പഠിക്കാനായി ചേരുന്നു.വിഷാദം ആയിരുന്നു അവളുടെ മുഖത്തിലെ സ്ഥായിയായ ഭാവം.ആരോടും അവള്‍ സംസാരിക്കാതെ ഇരുന്നു.യോംഗ് ഹൂ അവളെ ശ്രദ്ധിക്കുന്നു.പിരിഞ്ഞു താമസിക്കുന്ന അച്ഛനും അമ്മയും ആയിരുന്നു അവള്‍ക്കു ഉണ്ടായിരുന്നത്.മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്ന അച്ഛനും സ്ഥിരം മദ്യപാനിയായ അമ്മയും ആയിരുന്നു അവള്‍ക്കു ഉണ്ടായിരുന്നത്.പതുക്കെ യോംഗ് ഹൂവും ജി-സൂ എന്ന ആ പെണ്‍ക്കുട്ടിയും സൗഹൃദത്തില്‍ ആകുന്നു.ജൂ-ഹ്യൂബ് ഒരു ദിവസം പാലത്തിന്‍റെ അടിയില്‍ വച്ച് അവരെ കാണുന്നു.ഒരിക്കല്‍ മദ്യപിച്ചു പുറത്തു വച്ച് ബഹളം ഉണ്ടാക്കിയ അമ്മയെ കൊണ്ട് വരാന്‍ അവള്‍ പോകുന്നു.അമ്മയുമായി രാത്രി തിരികെ നടന്നു വരുമ്പോള്‍ ജൂ ഹ്യൂബ് അവരെ കാണുന്നു.യോംഗ് ഹൂവിന്റെ പിതാവാണ് താന്‍ എന്നും അവരെ വീട്ടില്‍ കൊണ്ട് എത്തിക്കാമെന്നും അയാള്‍ പറയുന്നു.അവര്‍ അയാളുടെ വാനില്‍ കയറുന്നു.എന്നാല്‍ ആ വാനില്‍ കണ്ട ഒരു ചിത്രം ജി-സൂവിനെ പരിഭ്രാന്തിയില്‍ ആക്കുന്നു.യോംഗ് -ഹൂ പിതാവിനായി വരച്ചു കൊടുത്ത ഒരു ചിത്രം ആയിരുന്നു അത്.എന്തിനാണ് ജീ-സൂ ഭയപ്പെട്ടത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ഒരു വലിയ ത്രില്ലര്‍ എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ പറ്റില്ലെങ്കിലും കൊറിയന്‍ സിനിമയുടെ നിഗൂഡത ഈ ചിത്രത്തിലും ഉണ്ട്.ഭയപ്പെടുത്തുന്ന ഒരു നിഗൂഡത.ജൂ ഹ്യൂബിനെ അവതരിപ്പിച്ച മാ ഡോംഗ് ഇപ്പോള്‍ കാംഗ് ഹോ സോയുടെ ഒപ്പം എന്റെ പ്രിയപ്പെട്ട കൊറിയന്‍ നടന്‍ ആണ്.വില്ലത്തരം ഉള്ള വേഷത്തില്‍ ആണ് കൂടുതല്‍ വന്നിട്ടുള്ളതെങ്കിലും മികച്ച അഭിനയം ആണ് മാ ദോംഗ് പലപ്പോഴും കാഴ്ച വച്ചിട്ടുള്ളത്.മുഖത്ത് തന്നെ എഴുതി വച്ച ഒരു ഭാവം അയാള്‍ക്ക്‌ സിനിമയില്‍ തന്‍റെ കഥാപാത്രങ്ങളെ കൂടുതല്‍ വിശ്വസിപ്പിക്കാന്‍ ആയി കഴിഞ്ഞിട്ടുണ്ടാകും.ഒന്നേക്കാല്‍ മണിക്കൂര്‍ മാത്രം ഉള്ള ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.പ്രത്യേകിച്ചും അവസാന ഭാഗങ്ങള്‍.ഭീകരം ആയി ആ രംഗങ്ങള്‍.പ്രമേയപരമായി ഒരു ശക്തി ആ ചിത്രത്തിന് കിട്ടിയത് അപ്പോഴായിരുന്നു.പ്രത്യേകിച്ചും യോംഗ് ഹൂവും ജൂ ഹ്യൂബും തമ്മില്‍ ഉള്ള ബന്ധത്തിന്‍റെ തീവ്രത.

Download Link :- https://kickass.so/murderer-2013-xvid-ac3-zoom-t9622953.html

More reviews @ http://www.movieholicviews.blogspot.com

227.THE HUNDRED-FOOT JOURNEY(ENGLISH,2014)

227.THE HUNDRED-FOOT JOURNEY(ENGLISH,2014),|Drama|Comedy|,Dir:-Lasse Hallström,*ing:-Helen Mirren, Om Puri, Manish Dayal

 ” ഒരു ഇന്‍ഡോ-ഫ്രഞ്ച് രുചി-പ്രണയ കഥ.”
കദം കുടുംബം മുംബയില്‍ ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് കലാപം കാരണം ഇന്ത്യ വിടേണ്ടി വന്ന കുടുംബം ആണ്.രുചികളെ വളരെയധികം ഇഷ്ടപ്പെട്ട അവര്‍ക്ക് എന്നാല്‍ ആ കലാപത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ കദമിന് അയാളുടെ ഭാര്യയെ നഷ്ടപ്പെടുന്നു.തന്റെ കുടുംബവും ആയി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ച ആ കുടുംബം അവിടെയും ഒരു രെസ്റൊരന്റ്റ് തുടങ്ങി.എന്നാല്‍ ഒരു വര്‍ഷം അവിടെ കഴിഞ്ഞതിനു ശേഷം അവര്‍ ഫ്രാന്‍സിലേക്ക് കുടിയേറുന്നു.ഇംഗ്ലണ്ടില്‍ ഉള്ള പച്ചക്കറികള്‍ക്ക് ജീവന്‍ ഇല്ല എന്നാണു അവരുടെ അഭിപ്രായം.കദമിന്റെ ഇളയ മകന്‍ ആയ ഹസന്‍ ആണ് അവരുടെ പ്രധാന കുക്ക്.അവര്‍ ഫ്രാന്‍സില്‍ എവിടെയെങ്കിലും താമസിച്ചു തങ്ങളുടെ പുതിയ രേസ്റൊരന്റ്റ് തുടങ്ങാന്‍ വേണ്ടി അവരുടെ വാനില്‍ യാത്ര ചെയ്യുന്നു.ആ യാത്രയില്‍ അവരുടെ വാന്‍ കേടാകുന്നു.അപ്പോള്‍ അത് വഴി വന്ന ഫ്രഞ്ച് പെണ്‍ക്കുട്ടി ആയ മാര്‍ഗിരറ്റ് അവരെ സഹായിക്കുന്നു.അവള്‍ അവരെ തന്റെ വീട്ടിലേക്കു കൊണ്ട് വന്നു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു.എന്നാല്‍ കദം അവിടെ  ഒരു പഴയ വീട് കണ്ടു. അവിടെ തന്‍റെ പുതിയ ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുന്നു.കൂടെ ജീവിതവും.

  എന്നാല്‍ ആദ്യം ആ പഴയ വീട് വാങ്ങാന്‍ കുടുംബത്തില്‍ ആരും സമ്മതിക്കുന്നില്ല.കദം എന്നാല്‍ തന്റെ തീരുമാനവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ആ നീക്കത്തിലൂടെ കദം പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുക ആയിരുന്നു.”Maison Mumbai” എന്ന് പേരിട്ടു തുടങ്ങിയ പുതിയ രെസറൊരന്റിന്റെ എതിര്‍വശത്ത് ആണ്  പാചകത്തിലെ മികവു കാരണം ഒരു മിഷലിന്‍ സ്റ്റാര്‍ ലഭിച്ച “Le Saule Pleureur” സ്ഥിതി ചെയ്യുന്നത്.റോഡിന്റെ ഇരുവശവും ഒരേ തരത്തില്‍ ഉള്ള ബിസിനസ് വന്നതോടെ അവര്‍ തമ്മില്‍ ഉള്ള ശത്രുത അഥവാ യുദ്ധം ആരംഭിക്കുന്നു.മാഡം മലോറി എന്ന സ്ത്രീ രുചിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവള്‍ ആണ്.പുതിയ രേസ്റൊരന്റ്റ് എന്നാല്‍ അവരെ അലോസരപ്പെടുത്തുന്നു.ചന്തയില്‍ ഉള്ള സാധനങ്ങള്‍ കദം വാങ്ങിക്കുന്നതിനു മുന്‍പ് അവര്‍ മൊത്തമായി വാങ്ങി തുടങ്ങി.എന്നാല്‍ കദം തന്‍റെ മക്കളുമായി പോരാടുന്നു.കൂടെ ഉള്ളത് മികച്ച പാചകക്കാരന്‍ ആയ ഹസ്സന്‍ ആണ്.ജന്മസിദ്ധമായി കിട്ടിയ കഴിവും അമ്മയുടെ ചെറുപ്പത്തില്‍ ഉള്ള നുറുങ്ങുകളും അവനെ മികച്ച ഒരു പാചകക്കാരന്‍ ആയി മാറ്റുന്നു.ഈ സമയത്താണ് ഫ്രഞ്ച് ദേശിയ ദിനം വരുന്നത്.അന്ന് രാത്രി ഉണ്ടായ സംഭവങ്ങള്‍ എന്നാല്‍ ഇവരുടെ മത്സരത്തെ വേറെ ഒരു തലത്തില്‍ എത്തിക്കുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  Richard C. Morais’ 2010 ല്‍ എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നാണ് ഇ ചിത്രം എടുത്തിരിക്കുന്നത്.ഏ ആര്‍ റഹ്മാന്‍ ആണ് സംഗീതം.സംഗീതം ശരിക്കും സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്‌ അനുസരിച്ച് അതി മനോഹരം ആയി മാറി.വംശീയ ആയ വ്യത്യാസങ്ങളുടെ ഇടയിലും മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒന്നുണ്ട്.രുചി.ഓര്‍മകളുടെ ഗന്ധം നല്‍കാന്‍ നന്നായി പാകം ചെയ്ത ഭക്ഷണത്തിന് ആകും.അത് പോലെ തന്നെ ആണ് പ്രണയവും .ജീവിതത്തിലെ ഏറ്റവും മികച്ച ചേരുവക ആണ് പ്രണയം.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള പ്രമേയം ഇതാണ്.ഒരു ചെറിയ ഇന്‍ഡോ-ഫ്രഞ്ച് ചിത്രം.ഒരു ഫീല്‍ ഗുഡ് മൂവി എന്ന് പറയാം.

Download Link:- https://yts.re/movie/The_Hundred_Foot_Journey_2014

More reviews @ http://www.movieholicviews.blogspot.com

226.RAINBOW EYES(KOREAN,2007)

226.RAINBOW EYES(KOREAN,2007),|Thriller|Crime|Mystery|,Dir:-Yun-ho Yang,*ing:-Kang-woo Kim, Gyu-ri Kim, Su-kyeong Lee.

   അതിക്രൂരമായി കൊല ചെയ്ത ശരീരത്തിന്റെ അടുക്കല്‍ നിന്നും തെളിവായി പോലീസിനു ആകെ ലഭിക്കുന്നത് കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ നിന്നും കൊലയാളിയുടെ എന്ന് സംശയിക്കാവുന്ന  ഒരു മുടി നാരിഴയും പിന്നെ AB ബ്ലഡ്‌ ഗ്രൂപ്പ് ഉള്ള ഒരു പുരുഷന്‍ ആണ് അതെന്നുള്ള സൂചനയും.പണക്കാരന്‍ ആയ മരിച്ച ആളുടെ ജീവിതത്തിലേക്ക് പോലീസ് അന്വേഷണം എത്തുന്നു.ഇരുപതോളം കുത്തുകള്‍ അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.അയാളുടെ കാമുകിയെ അവര്‍ ചോദ്യം ചെയ്യുന്നു.ഒരു പെര്‍ഫക്റ്റ് ക്രൈം പോലെ ഫോറന്‍സിക് ഏജന്‍സിക്കും ഈ കേസില്‍ പ്രധാനമായ തുമ്പുകള്‍ ഒന്നും ലഭിക്കുന്നില്ല.ക്യൂന്‍ യൂ,യൂന്‍ ജൂ എന്നിവര്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്.യൂന്‍ ജൂ ഒരു സ്ത്രീ ആയിരുന്നെങ്കിലും അവരുടെ മട്ടും ഭാവവും അവരെ ഒരു പുരുഷന്‍ ആയി തന്നെ അവരെ എല്ലാവരും കണക്കാക്കുന്നു.അവള്‍ക്കു ക്യൂന്‍ യൂവിനോട് ചെറിയ ഒരു ഇഷ്ടം തോന്നുന്നും ഉണ്ട്.

  എനാല്‍ ക്യൂന്‍  യൂ മറ്റൊരു പെണ്‍ക്കുട്ടിയെ പ്രണയിക്കുന്നു.അത് കൊണ്ട് തന്നെ യൂന്‍ ജൂവിനു തന്‍റെ ഇഷ്ടം അയാളോട് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല.എന്നാല്‍ ക്യൂന്‍ യൂവിന് തന്‍റെ കാമുകിയോട് ഉള്ള പ്രണയം അല്‍പ്പം സങ്കീര്‍ണം ആണ്.ആദ്യ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഇടയില്‍ അടുത്ത കൊലപാതകവും നടക്കുന്നു.അതി ക്രൂരമായി കൊലപ്പെടുത്തിയ അടുത്ത ആള്‍ ആദ്യം കൊല്ലപ്പെട്ട ആളുടെ സുഹൃത്ത്‌ ആണ്.അത് കൊണ്ട് കേസ് ഇവരെ രണ്ടു പേരെയും ഒരു പോലെ അറിയാവുന്ന ആളുടെ ഇടയിലേക്ക് ഉള്ള അന്വേഷണതിലേക്കു  നീങ്ങുന്നു.അത്തരത്തില്‍ ഒരാളെ കണ്ടെത്താനായി പോലീസിന്റെ അടുത്ത ശ്രമം.ആയിടയ്ക്കാണ് ക്യൂന്‍ യൂ തന്‍റെ പഴയ സുഹൃത്തായ യൂന്‍ സൂവിന്റെ സഹോദരിയെ കാണുന്നത്.യൂന്‍ സൂവിനെ കാണാതായിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി.അയാളെ അന്വേഷിക്കാന്‍ ആയി ക്യൂന്‍ യൂവിനോട് അവര്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഒരു പോലീസ് ആണെങ്കിലും  അയാള്‍ അതിനു ആത്മാര്‍ത്ഥം ആയി ശ്രമിക്കുന്നില്ല.ഈ സമയത്താണ് പോലീസ് സുപ്രധാനം ആയ ഒരു ബന്ധം ആദ്യ രണ്ടു കൊലപാതകത്തില്‍ മരിച്ചവരില്‍ കണ്ടെത്തുന്നത്.ആ ബന്ധം അവരിലേക്ക്‌ മൂന്നാമതൊരു കൊലപാതകത്തിലേക്ക് ഉള്ള സൂചന നല്‍കുന്നു.ആ കൊലപാതകം നടക്കാതെ ഇരിക്കാന്‍ പോലീസ് ശ്രമിക്കുന്നു.എന്നാല്‍ കൊലയാളിക്ക് അയാളെ കൊല്ലുകയും  വേണം.ആരാണ് ആ കൊലപാതകി?മരിച്ചവരും കൊല്ലപ്പെടാന്‍ സാധ്യത ഉള്ള ആളും തമ്മില്‍ ഉള്ള ബന്ധം എന്താണ്?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  വീണ്ടും കുറേ ട്വിസ്റ്റുകള്‍ ഉള്ള ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രം.അവസാനത്തെ ഒരു ചേസ് സീന്‍ അല്‍പ്പം എങ്കിലും ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള ഒഴുക്കിനെ ബാധിച്ചെങ്കിലും ചിത്രം മൊത്തത്തില്‍ ഒരു മികച്ച ത്രില്ലര്‍ ആയി അനുഭവപ്പെട്ടു.ഒരിക്കലും പ്രതീക്ഷിക്കാത്ത കൊലപാതകിയും ഈ ചിത്രത്തിന്‍റെ ഒരു ഹൈ ലൈറ്റ് ആണ്.പലരെയും പലപ്പോഴും സംശയിക്കുമെങ്കിലും സമര്‍ത്ഥം ആയി ഒരു മുഖമൂടി അണിയിച്ചു നിര്‍ത്തിയ കൊലപാതകി.കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒന്ന്.

More reviews @ http://www.movieholicviews.blogspot.com

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009),|Comedy|Music|Drama|,Dir:-Richard Curtis,*ing:-Philip Seymour Hoffman, Bill Nighy, Nick Frost.

  “Attitude”- റേഡിയോ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്.ആ വാക്കിന്‍റെ റേഡിയോ അര്‍ഥം എന്താണ് എന്നറിയണം എങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതിയാകും.ഒരു പക്ഷേ Out of the Box വിഷയങ്ങള്‍ എങ്ങനെ ഒക്കെ കൊണ്ട് വരാം എന്നത് ഇതില്‍ ഉണ്ട്.ഒരു ചട്ടക്കൂട്ടില്‍ അടച്ചിട്ടു ഒരിക്കലും വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കില്ല.അതാണ്‌ ഈ അറുപതുകളില്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു ഒരു പിടി Pirate Radio സ്റ്റേഷനുകളും  ചെയ്തിരുന്നത്.ആ സംഭവങ്ങളുടെ ഫിക്ഷണല്‍ ആയ ഒരു വേര്‍ഷന്‍ ആണ് ഈ ചിത്രം.പ്രത്യേകിച്ച് അന്നുള്ള ഒരു പ്രത്യേക റേഡിയോയും പേരെടുത്തു പറയാതെ അവരുടെ എല്ലാ പൊതു സ്വഭാവങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആണ് കടലില്‍ നിന്നും ബ്രോട്കാസ്റ്റ് ചെയ്യുന്ന Radio Rock.റോക്ക്,പോപ്‌ ഗാനങ്ങള്‍ മുഴുവന്‍ സമയവും സംപ്രേക്ഷണം ചെയ്തിരുന്ന ആ റേഡിയോ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്‌ ഒരു വികാരം ആയിരുന്നു.

   അവരില്‍ പല റേഡിയോ ജോക്കികളും ജനങ്ങള്‍ക്ക്‌ ഹരം ആയിരുന്നു.അവരുടെ പരിപാടികള്‍ കേള്‍ക്കാന്‍ വേണ്ടി തന്നെ ഒരു പറ്റം ശ്രോതാക്കള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.സദാചാര പ്രശ്നങ്ങളും ഈ റേഡിയോ സ്റ്റേഷനുകള്‍  മൂലം ബി ബി സി റേഡിയോയ്ക്ക് ഉണ്ടാകുന്ന നഷ്ടവും കണക്കു കൂട്ടി Sir. Alistair ആ റേഡിയോ സ്റ്റേഷന്‍ എല്ലാം അടച്ചു പൂട്ടാന്‍ ഉള്ള നടപടികള്‍ തുടങ്ങുന്നു.എന്നാല്‍ ജനഹിത പരിശോധനയില്‍ 93% സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായിരുന്നു.ഈ സമയം എന്നാല്‍ ഒന്നിനെയും കൂസാതെ ആ റേഡിയോ സംഘം North Sea യില്‍ നങ്കൂരം ഇട്ടു തങ്ങളുടെ ജീവിതം ആഘോഷ പൂര്‍ണം ആക്കി മാറ്റി.പതിനേഴു മണിക്കൂറില്‍ അവസാനിച്ച സിമ്പിള്‍ സൈമണിന്റെ കല്യാണം,പിതാവിനെ തങ്ങളുടെ കൂട്ടത്തില്‍ കണ്ടെത്തിയ   കാര്‍ള്‍,അത് പോലെ ലെസ്ബിയന്‍ ആയ ഫെലിസിട്ടി എന്ന പാചകക്കാരിയുടെ പങ്കാളി അന്വേഷണം ,അത് പോലെ എന്തിനെയും ചങ്കുറപ്പോടെ നേരിടുന്ന കൌണ്ട്,ഗാവിന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഒരു സംഘം ആയിരുന്നു അവരുടേത്.എന്നാല്‍ ബ്രിട്ടീഷ് “House of Commons”, “Marine Offences Act” ലൂടെ റേഡിയോ സ്റ്റേഷന്‍ എല്ലാം നിരോധിക്കാന്‍ തീരുമാനിക്കുന്നു.അത് പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ 31 അര്‍ദ്ധരാത്രിയും.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

 ഒരു പക്ഷേ ഈ ചിത്രവും ഒരു തരംഗം ആകേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും..എന്‍റെ ഇഷ്ട സിനിമകളില്‍ ഒന്ന്.എന്നാല്‍ ഇറങ്ങിയ സമയ ദൈര്‍ഘ്യം കാരണം ഈ ചിത്രം തീരെ വിജയിച്ചില്ല.പിന്നീട് എഡിറ്റ്‌ ചെയ്തു ഇറക്കിയെങ്കിലും നഷ്ടം നികത്താന്‍ സാധിച്ചില്ല.മുഴുവന്‍ സമയവും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള റോക്ക് സംഗീതം തന്നെ ഈ ചിത്രം കാണുമ്പോള്‍ പ്രത്യേക അനുഭവം ആകുന്നുണ്ട്.എന്തോ ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടം ആണ്.നാല് തവണ പലപ്പോഴായി ഈ ചിത്രം അത് കൊണ്ട് തന്നെ കാണുകയും ചെയ്തിട്ടുണ്ട്.ക്ലൈമാക്സ് രംഗം ഒക്കെ വളരെയധികം നന്നായി എടുത്തത്‌ പോലെ തോന്നിയിരുന്നു.

More reviews @ http://www.movieholicviews.blogspot.com

224..MIDNIGHT IN PARIS(ENGLISH,2011)

224.MIDNIGHT IN PARIS(ENGLISH,2011),|Romance|Comedy|Fantasy|,Dir:-Woody Allen,*ing:-Owen Wilson, Rachel McAdams, Kathy Bates

ഗില്‍ പെന്ദര്‍ ഹോളിവുഡ് സിനിമകളിലെ തിരക്കഥ എഴുതുന്ന ആളാണ്‌.എന്നാല്‍ അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് താന്‍ എഴുതുന്ന പുസ്തകം.ഗില്‍ നോസ്ട്ടാല്‍ജിയയെ കൂടുതാല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ചരിത്രവും കലയും എല്ലാം ഉറങ്ങി കിടക്കുന്ന പാരീസിനെ അയാള്‍ ഇഷ്ടപ്പെടുന്നു.പാരീസില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഇനസ് എന്ന പെണ്‍ക്കുട്ടിയുടെ കുടുംബത്തോടൊപ്പം ആണ് ഗില്‍ വന്നിരിക്കുന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ പാരീസിലെ മഴ ഉള്ള രാത്രികള്‍ വളരെയധികം ഇഷ്ടപ്പെടുന്നു.പാരീസിന്‍റെ സൗന്ദര്യം അയാളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നു.എന്നാല്‍ ഇനസ് ഗില്ലിന്‍റെ അമേരിക്കയില്‍ നിന്നും പാരീസിലേക്ക്‌ മാറി താമസിക്കാം എന്ന ചിന്താഗതിയോട് യോജിക്കുന്നില്ല.അവള്‍ സമ്പന്നതയുടെ ആഴങ്ങളില്‍ ജീവിക്കാന്‍ കൂടുതല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ഹോളിവുഡ് സിനിമകളില്‍ വിജയകരമായ ഒരു കരിയര്‍ ഉള്ള ഗില്ലിന്‍റെ പുസ്തക എഴുത്തിനെ അവള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.ഒരു ദിവസം ലോകത്തുള്ള എല്ലാ സംഭവങ്ങളെ കുറിച്ചും അറിയാം എന്ന് സ്വയം ഭാവിക്കുന്ന ഇനസിന്റെ സുഹൃത്തായ പോളിനെയും അയാളുടെ ഭാര്യയേയും അവര്‍ അവിടെ വച്ച് കാണുന്നു.

  അയാളുമായി ഒത്തു പോകാന്‍ സ്വപ്ന ജീവിയായ ഗില്ലിന് സാധിക്കുന്നില്ല.ഒരു ദിവസം രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞിറങ്ങിയ ഗില്‍ താന്‍ ഒറ്റയ്ക്ക് പാരീസ് തെരുവ് വീഥികളിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നടക്കുന്നു.കുറേ കഴിഞ്ഞപ്പോള്‍ അയാളുടെ വഴി തെറ്റി.ഒരു പള്ളിയുടെ മുന്നില്‍ അര്‍ദ്ധരാത്രി ഇരുന്ന ഗില്‍ 1920 കളിലെ ഒരു പ്യൂജിയറ്റ് കാര്‍ 176 ആ വഴി പോകുന്നത് കണ്ടു.ആ കാര്‍ അവിടെ നില്‍ക്കുകയും പഴയകാല വസ്ത്രധാരണം ഉള്ള കുറച്ചാളുകള്‍ അയാളെ ആ കാറില്‍ കയറാനും നിര്‍ബന്ധിക്കുന്നു.ഗില്‍ അതില്‍ കയറുന്നു.ആ യാത്ര ഗില്ലിനെ കൊണ്ടെത്തിച്ചത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലേക്ക് ആണ്.1920 ലെ ഫ്രഞ്ച് ചരിത്രത്തിലൂടെ ,അന്നത്തെ സമ്പന്നമായ കലയിലൂടെ ആണ്.അയാള്‍ അവിടെ കോള്‍ പോര്‍ട്ടര്‍,ഹെമ്മിംഗ് വേ,പിക്കാസോ സെല്ട,ഫ്രിറ്സ്ജെരാല്ദ് തുടങ്ങി പല പ്രഭലരെയും കാണുന്നു.പിന്നീടുള്ള അയാളുടെ രാത്രികള്‍ അതി സുന്ദരം ആയിരുന്നു.ഗില്ലിന്റെ പിന്നീടുള്ള രാത്രികളുടെയും അവ അയാളുടെ ജീവിതത്തില്‍  വരുത്തിയ മാറ്റങ്ങളുടെ കഥയാണ് ഈ ഫാന്റസി ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്‌.

  വുഡി അലന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ഓസ്കാര്‍ പുരസ്ക്കാരവും നേടുകയുണ്ടായി.നോസ്ടാല്ജിയ എന്നത് വര്‍ത്തമാന കാലത്ത് ജീവിക്കുമ്പോള്‍ ഉള്ള ഒരു നീരസത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഒന്നാണ് എന്ന് ചിത്രം പറയാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ.സുവര്‍ണ്ണ കാലഘട്ടം എന്ന് കരുതുന്ന 1920 നെക്കാളും Renaissance ആയിരുന്നു മനോഹരം എന്ന് പറയുന്ന കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.ശരിക്കും ആ ഒരു കാലഘട്ടത്തിലേക്ക് ഉള്ള ഒരു മടങ്ങി പോകല്‍ ആയിരുന്നു ഈ ചിത്രം.

Download Link:-https://yts.re/movie/Midnight_in_Paris_2011

More reviews @ http://www.movieholicviews.blogspot.com

223.MONSTER(KOREAN,2014)

223.MONSTER(KOREAN,2014),|Thriller|,Dir:-In-ho Hwang,*ing:-Min-ki Lee, Go-eun Kim.

 കൊറിയന്‍ സിനിമയില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികള്‍ വന്നതോടെ അവരുടെ സിനിമകളില്‍ ഉള്ള സ്വാഭാവികമായ  ഒരു വന്യത അകന്നു നില്‍ക്കുക ആയിരുന്നു.പ്രത്യേകിച്ചും Vengeance Trilogy  പോലെ ഒക്കെ ഉള്ള ഒരു സിനിമ ഇനി കൊറിയയില്‍ നിന്നും വരാന്‍ സാധ്യത കുറവാണെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് Monster എന്ന ചലച്ചിത്രം അവരുടെ പതിവ് വഴികളിലേക്ക് പോകുന്നത്.ബോക്-സൂന്‍ മാനസിക വളര്‍ച്ച അധികം ഇല്ലാത്ത പെണ്‍ക്കുട്ടി ആണ്.അവളുടെ അനുജത്തി ആയ യൂന്‍ ജിയോങ്ങിനെ എന്നാല്‍ അവള്‍ പച്ചക്കറി കച്ചവടം നടത്തി സ്ക്കൂളില്‍ പഠിപ്പിക്കാന്‍ വിടുന്നു.ബോക്-സൂണ്‍ തന്‍റെ സ്വപ്നങ്ങളില്‍ അവളുടെ അമ്മൂമ്മ വന്നു യൂന്‍ ജിയോങ്ങിനെ വളര്‍ത്താന്‍ ആവശ്യപ്പെടുന്നതായി കാണാറുണ്ട്.ബോക്-സൂണ്‍ അവളുടെ അനുജത്തിയെ വളരെയധികം സ്നേഹിക്കുന്നു.പെട്ടന്ന് ദേഷ്യം വരുകയും അത് പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്ന നല്ല ഒരു പാചകക്കാരി കൂടി ആണ് ബോക്-സൂണ്‍.ഇതേ സമയം മറ്റൊരിടത്ത് ഇക-സാന്ഗ് എന്നയാളോട് തനിക്കു വേണ്ടി ഒരു ജീവനക്കാരിയുടെ കയ്യില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് വരാന്‍ ജിയോന്‍ ആവശ്യപ്പെടുന്നത്.ഇക സാങ്ങിന്റെ അമ്മാവന്‍ ആണ് പണക്കാരന്‍ ആയ ജിയോന്‍.ഇക-സാംഗ് ജീവനക്കാരിക്ക് ആ ഫോണിന് പകരം  കൊടുക്കാന്‍ ഉള്ള കാശ് ജിയോനിന്റെ കയ്യില്‍ നിന്നും വാങ്ങുന്നു.

  എന്നാല്‍ അയാള്‍ ആ കാശ് അവള്‍ക്കു കൊടുക്കുന്നില്ല.പകരം ഒരു കാരണവും ഇല്ലാതെ ആളുകളെ കൊല്ലുന്നതില്‍ ഹരം കണ്ടെത്തുന്ന ഇക-സാങ്ങിന്റെ മാതാപിതാക്കള്‍ എടുത്തു വളര്‍ത്തുന്ന അനുജനോട് ആ ഫോണ്‍ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു.ഇക്-സാംഗ് ആ കാശ് തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നു.എന്നാല്‍ അനുജനായ ടൈ സൂ ആ പെണ്‍ക്കുട്ടിയെ അവളുടെ വീട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ കൊടുക്കാത്തത് കൊണ്ട് കൊല്ലുന്നു.അതിനു ശേഷം  അവളുടെ അനിയത്തിയായ കൊച്ചു പെണ്‍ക്കുട്ടി നാ-രിയെ തന്റെ കാറില്‍ അയാളുടെ വീട്ടില്‍ കൊണ്ട് പോകുന്നു.താന്‍ മദ്യം കഴിച്ചു തീരുന്നതിനു മുന്‍പ് അവള്‍ ഓടി രക്ഷപ്പെടാന്‍ പോകുന്ന അത്ര ദൂരം പോകാന്‍ അയാള്‍ പറയുന്നു.അവളെ അയാള്‍ കണ്ടു പിടിച്ചാല്‍ കൊന്നു കളയും എന്നും അവളെ ആരെങ്കിലും സഹായിച്ചാല്‍ അവരെയും കൊല്ലുമെന്നും പറയുന്നു.ആ കൊച്ചു പെണ്‍ക്കുട്ടി ഓടി.അവള്‍ എത്തിച്ചേരുന്നത് ബോക്-സൂനിന്റെ വീട്ടില്‍ ആണ്.നാ-രി അവളോട്‌ സത്യം പറയുന്നില്ല.എന്നാല്‍ അടുത്ത ദിവസം ടൈ-സൂ അവളെ കണ്ടെത്തുന്നു.അവള്‍ രക്ഷപ്പെട്ടെങ്കിലും യൂന്‍ ജിയോങ്ങിനെ അയാള്‍ കൊല്ലാന്‍ ശ്രമിക്കുന്നു.ഇത് കണ്ടു വന്ന ബോക്-സൂന്‍ അയാളെ തലയ്ക്കു അടിച്ചു വീഴ്ത്തിയിട്ട് ബോധരഹിതയായ  അനിയത്തിയെ രക്ഷിക്കാന്‍ ആയി വാഹനം വിളിക്കാനായി പോകുന്നു.എന്നാല്‍ അവള്‍ പോലീസും ആയി വന്നപ്പോള്‍ യൂ-ജിയോന്‍ അവിടെ ഇല്ലായിരുന്നു.അവള്‍ എവിടെ പോയിരിക്കും?നാ-രി യും അപ്രത്യക്ഷ ആയിരുന്നു.എന്താണ് സംഭവിച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  നല്ല ഒന്നാന്തരം പ്രതികാര കഥയാണ് ഈ ചിത്രത്തിന് ഉള്ളത്.ഒരു വശത്ത് എന്തിനെയും നശിപ്പിക്കാന്‍ നടക്കുന്ന,സ്വന്തം ചേട്ടന്‍ പോലും കൊലപ്പെടുത്താന്‍ നോക്കുന്ന ടൈ സൂ. മറു വശത്ത് അനിയത്തിയെ കണ്ടെത്താന്‍ നടക്കുന്ന മാനസിക വളര്‍ച്ച അധികം ഇല്ലാത്ത ബോക്-സൂന്‍.ദയ അര്‍ഹിക്കാത്ത ഒരു കഥാപാത്രം ആണ് ഇതിലെ ടൈ സൂ.സിനിമയുടെ പേരിനോട് ഏറ്റവും ചേര്‍ച്ചയുള്ള പേര്.കൊല്ലുന്നത്  അയാള്‍ക്ക്‌ ഒരു ഹരം ആണ്.കൊല്ലുന്നവരുടെ ശവങ്ങള്‍ മറച്ചു  വയ്ക്കുന്നത് അതിലും വിചിത്രവും.വീണ്ടും കൊറിയന്‍ സിനിമയുടെ ത്രില്ലര്‍ ആരാധകര്‍ക്ക് വേണ്ടി ഒരു ചിത്രം.

More reviews @ http://www.movieholicviews.blogspot.com

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012),|Romance|Comedy|Fantasy|,Dir:-Lorene Scafaria,*ing:-Steve Carell, Keira Knightley.

  അമേരിക്കന്‍ സിനിമകളില്‍ പതിവായി വരുന്ന ഒരു തീം ആണ് Apocalypse.അമേരിക്കയില്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ലോകം മൊത്തം നശിക്കും എന്നുള്ള വാര്‍ത്ത അറിയുന്ന ബുദ്ധിമാന്മാരായ സൂപ്പര്‍ മനുഷ്യന്മാര്‍ അതിനെ നേരിട്ട് തോല്പ്പിക്കുന്നതായിരിക്കും പ്രമേയം.എന്നാല്‍ ഈ ചിത്രം അല്‍പ്പം വ്യത്യസ്തം ആണ്.കാരണം ഇതിലെ നായകന് അത്തരം കഴിവുകള്‍ ഒന്നും ഇല്ല.ഇംഗ്ലീഷ് സിനിമയിലെ നന്മ മരം എന്ന് വിളിക്കാവുന്ന സ്റ്റീവ് കാരല്‍ ആണ് ഇതിലെ നായക കഥാപാത്രം ആയ ഡോട്ജിനെ അവതരിപ്പിക്കുന്നത്‌.ഇവിടെ സിനിമയുടെ പ്രമേയം മറ്റൊന്നാണ്.ഒരു Asteroid ആയുള്ള കൂട്ടിയിടിയില്‍ അവസാനിക്കാന്‍ പോകുന്ന ലോകത്തെ രക്ഷിക്കാന്‍ ഉള്ള അവസാന ശ്രമവും പാളി പോയി  എന്ന വാര്‍ത്ത കേട്ട് ഡോട്ജിന്റെ ഭാര്യ ആയ ലിന്റ അയാളെ ഉപേക്ഷിച്ചു ഒരു സ്ത്രീയ്ക്ക്  ഓടി പോകാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ഓടി പോകുന്നു.ഒറ്റയ്ക്കായ ടോട്ജിന്റെ സുഹൃത്തുക്കള്‍ മാത്രം ആയിരുന്നു ബാക്കി ഉണ്ടായിരുന്നത്.ലോക അവസാനം മുന്‍കൂട്ടി ആളുകള്‍ എല്ലാം സ്വതന്ത്രര്‍ ആയി തുടങ്ങുന്നു.എല്ലാവരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചു തുടങ്ങുന്നു.

  ബന്ധങ്ങള്‍ പലതും Free relations ലേക്ക് മാറുന്നു.എന്നാല്‍ ഡോട്ജിനു അതിലൊന്നും താല്‍പ്പര്യം ഇല്ലായിരുന്നു.ഒരു രാത്രി അയാള്‍ ഒറ്റയ്ക്ക് വീട്ടില്‍ ഇരിക്കുമ്പോള്‍ ആണ് ജനാലയുടെ അടുത്ത് അവളെ ആദ്യം കാണുന്നത്.പെന്നി എന്നായിരുന്നു അവളുടെ പേര്.പതിനഞ്ചു മിനിറ്റ് അവള്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ താമസിച്ചത് കൊണ്ട് തന്റെ എല്ലാം ആയ കുടുംബത്തോടൊപ്പം പോകാന്‍ ഉള്ള പ്ലെയിന്‍ നഷ്ടപ്പെട്ട സ്ത്രീ.അവള്‍ അതിന്റെ ദുഃഖത്തില്‍ ആയിരുന്നു.ഡോഡ്ജ് അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നു.രണ്ടു പേരും തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.ഒരേ അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു താമസം എങ്കിലും അവര്‍ ആദ്യം ആയാണ് കാണ്ടിരുന്നത്.പെന്നി ഡോട്ജിനോട് അയാളുടെ പെണ്‍ സുഹൃത്തിന്റെ കാമുകനെ കണ്ടിട്ടുണ്ടെന്ന് പറയുന്നു.ഡോഡ്ജ് താന്‍ ഇത്ര നാലും  വഞ്ചിക്കപ്പെടുക ആയിരുന്നു എന്ന് മനസിലാക്കുന്നു.ഈ സമയം ആളുകള്‍ മൊത്തം പരിഭ്രാന്തരായി ആക്രമണങ്ങള്‍ തെരുവില്‍ അഴിച്ചു വിടുക ആയിരുന്നു.ഡോട്ജും പെന്നിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ഡോഡ്ജ് പെന്നിയോടു അയാള്‍ക്ക്‌ പ്ലെയിന്‍ ഉള്ള ഒരു സുഹൃത്ത്‌ ഉണ്ടെന്നും അയാള്‍ക്ക്‌ അവളെ കുടുംബത്തോടൊപ്പം എത്തിക്കാം എന്നും പറയുന്നു.അവര്‍ റോഡ്‌ വഴി അവിടെ നന്നും രക്ഷപ്പെടുന്നു പെന്നിയുടെ കാറില്‍.എന്നാല്‍ അപരിചിതര്‍ ആയിരുന്ന അവരുടെ ജിവിതം മാറുക ആയിരുന്നു.അവര്‍ അറിയാതെ തന്നെ.ബന്ധങ്ങള്‍ ശക്തമായി മാറി.ലോകാവസാനം മുന്നില്‍ കണ്ടു ജീവിക്കുന്ന അവര്‍ക്ക് വൈകി കിട്ടിയ സൗഹൃദം.

   ഒരു റോഡ്‌ മൂവി എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ പറയാം.കാറിലൂടെ പോകുമ്പോള്‍ ശക്തമായ ബന്ധം.ഒരു പക്ഷെ മരണം അടുത്തു എന്ന് മനസ്സിലാകുന്ന മനുഷ്യന്റെ നിസ്സംഗതയില്‍ ഉടലെടുക്കുന്ന ബന്ധം.അതാണ്‌ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കോമഡി/റൊമാന്‍സ്/ഫാന്റസി സിനിമകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം.

More reviews @ http://www.movieholicviews.blogspot.com

221.A HARD DAY(KOREAN,2014)

221.A HARD DAY(KOREAN,2014),|Thriller|Crime|,Dir:-Seong-hoon Kim,Dir:-Lee Sun Gyun, Cho Jin-Woong, Man-shik Jeong

  ഹോമിസൈഡ് ഡിട്ടെക്ട്ടീവ് ആയ ഗോ ജീയോന്‍ സൂവിന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് A Hard Day എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്‌.അയാളുടെ അമ്മ മരിച്ച ആ ദിവസം ആണ് അയാളുടെ ഭാര്യയുടെ വിവാഹമോചന കത്ത് അയാള്‍ക്ക്‌ ലഭിക്കുന്നത്.അന്ന് തന്നെ ആണ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്നും ഉള്ള അന്വേഷണവും അതിനെ ചുറ്റിപ്പറ്റി ഉള്ള പരിശോധനകളും അയാളുടെ ഓഫീസില്‍  നടക്കുന്ന നടക്കുന്നതും അന്നേ ദിവസം ആണ്.ഒരു വശത്ത് കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും തന്‍റെ ഒപ്പം ഉള്ള മകളും.മറുവശത്ത് അമ്മയുടെ മരണവും അയാള്‍ അവിടെ ഉള്ള ചടങ്ങുകള്‍ക്ക് അവിടെ ഉണ്ടാകേണ്ട ആവശ്യകതയും.എന്നാല്‍ ഓഫീസില്‍ നിന്നും അയാളോടൊപ്പം ആരോപണ വിധേയര്‍ ആയ സഹപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളും.

    ആകെ തകര്‍ന്ന ഗോ ജിയോന്‍ കാറും എടുത്തു ഓഫീസിലേക്ക് പോകാന്‍ ഒരുങ്ങുന്നു.എന്നാല്‍ ആ സമയത്ത് അയാള്‍ അബദ്ധത്തില്‍ ഒരാളെ റോഡില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്നു.ഒരു നായയെ രക്ഷിക്കാന്‍ വേണ്ടി വണ്ടി വെട്ടിച്ചപ്പോള്‍ ആണ് അപകടം ഉണ്ടായത്.ഗോ ജിയോന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അയാള്‍ രക്തം വാര്‍ന്നു മരിച്ചിരുന്നു.എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് അയാള്‍ ആ വഴി വരുന്ന പോലീസ് കാര്‍ കണ്ടത്.ഗോ ജിയോന്‍ പെട്ടന്ന് തന്നെ ആ ശരീരം റോഡില്‍ നിന്നും മാറ്റി ഒളിപ്പിക്കുന്നു.അങ്ങനെ ദുരിതമായി മാറിയ ഒരു ദിവസത്തെ ദുരിതത്തിന്റെ ആഴം കൂട്ടാന്‍ ഒരെണ്ണം കൂടി.എന്നാല്‍ ഇവിടെ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ശിക്ഷയും ലഭിക്കും.ഗോ ജിയോന്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നു.അതിനായി അയാള്‍ ഒരു വഴി കണ്ടെത്തുന്നു.അയാള്‍ തന്‍റെ അന്നത്തെ ദിവസത്തെ ദുരിതങ്ങള്‍ മുഴുവനും ഒളിപ്പിച്ചു എന്ന് കരുതുമ്പോള്‍ ആണ് ആ കോള്‍ വരുന്നത്.ഗോ ജിയോന്‍ അന്ന് ചെയ്തതിനെ കുറിച്ച് അറിയാവുന്ന ഒരാള്‍.അയാള്‍ ഗോ ജിയോനെ ബ്ലാക്ക് മെയില്‍ ചെയ്തു തുടങ്ങുന്നു.എന്നാല്‍ പോലീസ് സേനയില്‍ ഉള്ള ഗോ ജിയോന്‍ അയാളെ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ അയാള്‍ ഗോ ജിയോനെക്കാളും ശക്തന്‍ ആയിരുന്നു.ഗോ ജിയോനിന്റെ കാര്‍ ഇടിച്ചു തെറുപ്പിച്ചത് ആരെ ആയിരുന്നു?എന്താണ് ബ്ലാക്മെയില്‍ ചെയ്ത ആളുടെ ഉദ്ദേശം?ശത്രു എത്ര മാത്രം ശക്തനായിരുന്നു,അത് പോലെ അപകടകാരിയും?കൂടുതല്‍ അറിയാന്‍ ബാക്കി ചിത്രം കാണുക.

  ആദ്യം ഈ ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ മലയാളത്തിലെ നേരം സിനിമയുടെ തീം പോലെ ഉണ്ടല്ലോ എന്ന് തോന്നി.എന്നാല്‍ പതിവ് പോലെ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പറയാന്‍ ഉള്ളത് കൊണ്ട് വീണ്ടും ആസ്വാദ്യകരം ആയി മാറി.ഈ വര്‍ഷം ഇറങ്ങിയ മികച്ച കൊറിയന്‍ ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ.അവസാനം വരെ സസ്പന്‍സ് തരുന്ന മികച്ച  ഒരു കൊറിയന്‍ ചിത്രം.ഒരു ക്യാറ്റ് & മൗസ് ഗെയിം ആണ് ചിത്രത്തില്‍ എങ്കില്‍ പോലും ഒരിക്കല്‍ പോലും മുഷിപ്പിക്കാതെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.Directors’ Fortnight വിഭാഗത്തില്‍ 2014 ലെ  Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started