220.LIFE AS WE KNOW IT(ENGLISH,2010)

220.LIFE AS WE KNOW IT(ENGLISH,2010),|Romance|Comedy|,Dir:-Greg Berlanti,*ing:-Katherine Heigl, Josh Duhamel, Josh Lucas

  അധികം സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാത്ത ഒരു കൊച്ചു അമേരിക്കന്‍ കോമഡി/റൊമാന്‍സ് ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രം ആണ് Life As We Know It.വ്യത്യസ്ത സ്വഭാവം ഉള്ളവര്‍ ആണ് ഹോളിയും മെസ്സറും.അവരുടെ സുഹൃത്തുക്കള്‍ ആയ പീറ്ററും അലിസനും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യ dating നടത്താന്‍ അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ച ദിവസം തന്നെ ആ പദ്ധതി പാളി പോകുന്നു.പരസ്പ്പരം ചീത്ത പറഞ്ഞു കൊണ്ട് അവര്‍ പോകുന്നു.മെസ്സര്‍ ഒന്നിനെ കുറിച്ചും പ്ലാനിംഗ് ഇല്ലാത്ത ഒരു care -free ആയി നടക്കുന്ന ആളാണ്‌.എന്നാല്‍ ഹോളി എന്തും ഏതും പ്ലാന്‍ ചെയ്യുന്ന സ്ത്രീയാണ്.മെസ്സര്‍ ഒരു ടി വി ബ്രോട്കാസ്ട്ടിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.ഹോളി സ്വന്തമായി ഒരു ബേക്കറി നടത്തുന്നു.

  ഇരുവരും പീറ്റര്‍-അലിസന്‍ ദമ്പതികളുടെ പാര്‍ട്ടികളില്‍ വച്ച് കണ്ടു മുട്ടുമെങ്കിലും പരസ്പരം അവര്‍ തമ്മില്‍ അകലം പാലിച്ചു.പീറ്റര്‍ അലിസന്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടായി.അവര്‍ അവള്‍ക്കു സോഫി എന്ന് പേരിട്ടു.അവള്‍ എല്ലാവരുടെയും പൊന്നോമന ആയി വളരുമ്പോള്‍ ആണ് ആ ദുരിതം സോഫി എന്ന കൊച്ചു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്.ഹോളിയും മെസ്സറും ഒരിക്കലും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത വേഷം അണിയേണ്ടി വരുന്നു.എന്നാല്‍ ഒരിക്കലും മാനസികമായി തയ്യാറെടുക്കാത്ത അവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് ജീവിതത്തില്‍ വന്നു ചേര്‍ന്ന ഉത്തരവാദിത്തം അവരെ കൊണ്ട് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറം ആയിരുന്നു.അവര്‍ ആ അവസ്ഥയെ എങ്ങനെ ഒരുമിച്ചു നേരിട്ടു എന്നുള്ളതാണ് ബാക്കി ചിത്രം.

   സാധാരണ ഈ ജോനരില്‍ ഉള്ള അമേരിക്കന്‍ സിനിമകള്‍ പോലെ തന്നെ നിരുപദ്രവകാരി ആയ ഒരു ഫീല്‍ ഗുഡ് മൂവി.വെറുതെ റിലാക്സ് ചെയ്യാന്‍ ഉള്ള നുറുങ്ങു തമാശകളും സംഭവങ്ങളും റൊമാന്‍സും ഒക്കെ ആയി പോകുന്ന ചിത്രം.ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു തവണ കാണാവുന്ന ചിത്രം.

More reviews @ http://www.movieholicviews.blogspot.com

219.SUPER MARIO BROS.(ENGLISH,1993)

219.SUPER MARIO BROS.(ENGLISH,1993),|Comedy|Adventure|,Dir:-Annabel Jankel, Rocky Morton,*ing:-Bob Hoskins, John Leguizamo, Dennis Hopper.

 തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടിക്കാലം ആഘോഷിച്ച പലര്‍ക്കും ഓര്‍മ ഉണ്ടാകും സൂപ്പര്‍ മരിയോ,ല്യൂജി എന്നിവരെ.ദിനോസറിന്റെ അടുക്കല്‍ നിന്നും രാജകുമാരിയെ രക്ഷിക്കുവാന്‍ വേണ്ടി വഴിയില്‍ വരുന്ന ആമകളെയും മറ്റും ചവിട്ടി പൊട്ടിക്കുകയും  പൈപ്പുകളിലൂടെ അടുത്ത ലോകത്ത് എത്തുന്ന മരിയോ അവസാനം രാജകുമാരിയെ രക്ഷിക്കാന്‍ വരുമ്പോള്‍ ദിനോസര്‍ വായില്‍ നിന്നും തുപ്പുന്ന തീ അന്ന് പലരുടെയും വലിയ പ്രശ്നം ആയിരുന്നു അന്ന് .എങ്ങനെങ്കിലും ആ ലെവല്‍ ജയിക്കുക,അടുത്തതില്‍ പോവുക,കൂട്ടുകാരോട് വീമ്പു പറയുന്ന കുട്ടിക്കാലം.അന്ന് കൂണ് കിട്ടുമ്പോള്‍ 1 UP ആകുന്നതൊക്കെ നല്ല രസം ആയിരുന്നു.ഒരു ചാന്‍സ് കൂടി കൂടുതല്‍ കിട്ടുമായിരുന്നു.

  സൂപ്പര്‍ മരിയോ ഗെയിമിനെ ആസ്പദം ആക്കി ആണ് Super Mario Bros നിര്‍മിച്ചിരിക്കുന്നത്.പ്ലംബര്‍ ആയ മരിയോ മരിയോയും അയാള്‍ എടുത്തു വളര്‍ത്തുന്ന ല്യൂജിയും ആണ് മുഖ്യ കഥാപാത്രങ്ങള്‍.ല്യൂജി അഭൌമികമായ കാര്യങ്ങളില്‍ വളരെ താല്‍പ്പര്യം കാണിച്ചിരുന്നു.എന്നാല്‍ പ്ലംബിംഗ് ജോലികള്‍ അധികം കിട്ടാത്തത് കൊണ്ട് രണ്ടു പേരും കഷ്ടപ്പാടില്‍ ആയിരുന്നു.അപ്പോഴാണ്‌ ഒരു ദിവസം ല്യൂജി ആകസ്മികം ആയി ടെയ്സിയെ പരിചയപ്പെടുന്നത്.ഭൂമിയില്‍ പണ്ടുണ്ടായിരുന്ന ദിനോസറുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ആയിരുന്നു ഡെയ്സി.ഡെയ്സി ഒരു യൂനിവേര്‍സിറ്റി വിദ്യാര്‍ഥിനി ആണ്.എന്നാല്‍ അവള്‍ പരിവേഷണം നടത്തുന്ന സ്ഥലം സ്കപ്പെലിയുടെ ആണ്.അയാള്‍ക്ക്‌ കൂടുതല്‍ ഫോസിലുകള്‍ അവിടെ നിന്നും ലഭിച്ചാല്‍ തന്‍റെ സ്ഥലം കൈ മാറേണ്ടി വരും എന്ന് കരുതുന്നു.അയാള്‍ അത് കൊണ്ട് ടെയ്സിയെയും കൂട്ടരെയും ഭീഷണിപ്പെടുത്തുന്നു.ഇതേ സമയം സമാന്തരമായ ദിനോസറുകളും മറ്റു ജീവജാലങ്ങളും പരിണമിച്ചുകൊണ്ടുള്ള ഒരു ലോകം വേറെ ഉണ്ടായിരുന്നു.അവിടത്തെ രാജാവായിരുന്നു ക്രൂരനായ കൂപ്പാ.അയാള്‍ക്ക്‌ തന്‍റെ ലോകം മനുഷ്യന്‍റെ ലോകവുമായി കൂട്ടി ചേര്‍ക്കാന്‍ ഒരു വസ്തു ആവശ്യമായിരുന്നു.ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന ആ സംഭവത്തിലേക്കുള്ള വഴി അത് മാത്രം ആണ്.അയാള്‍ക്ക്‌ അത് നേടാന്‍ ഭൂമിയില്‍ ഉള്ള ചിലരെ ആവശ്യം ഉണ്ട്.അതാണ്‌ ഈ ചിത്രത്തിന്റെ ബാക്കി കഥ.

  ഒരു മികച്ച സിനിമ ഒന്നും അല്ല Super Mario Bros. സെറ്റുകളും വസ്ത്രാലങ്കാരവും ഒക്കെ കൊള്ളാം എങ്കിലും ഒരു ചിത്രം എന്ന നിലയില്‍ കാര്യമായി ഒന്നും ഇതില്‍ ഇല്ലായിരുന്നു.പിന്നെ പണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ കഥാപാത്രങ്ങളെയും ആ അന്തരീക്ഷവും മറ്റും സ്ക്രീനില്‍ കാണുമ്പോള്‍ ഒരു നോസ്ടാല്ജിയ തോന്നും എന്ന് മാത്രം.ആ നോസ്ടാല്ജിയ ഇഷ്ടം ഉള്ളവര്‍ക്ക് വെറുതെ ഇരുന്നു കാണാവുന്ന ഒരു ചിത്രം.എന്തായാലും രാജകുമാരിയെ രക്ഷിക്കുമ്പോള്‍ പോയിന്റുകളോടൊപ്പം പടക്കം പൊട്ടുന്നത് കാണുന്നത് അന്നത്തെ വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.

More reviews @ http://www.movieholicviews.blogspot.com

218.6-5=2(KANNADA,2013)

218.6-5=2(KANNADA,2013),|Horror|,Dir:-KS Ashoka,*ing:-Darshan Apoorva,Krishna Prakash,Vijay Chendoor,Pallavi,Tanuja,Mruthyunjaya

6-5=2 കന്നടയില്‍ നിന്നും ഒരു  The Blair Witch Project.

     ചെറുപ്പത്തില്‍  വളരെയധികം പേടിപ്പിച്ച ഒരു ചിത്രം ആയിരുന്നു The Blair Witch Project.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് അന്നാരോ പറഞ്ഞത് വിശ്വസിച്ചു ഉണ്ടായ ഭയം ആയിരുന്നു അത്.ഏകദേശം അതേ പ്ലോട്ടിലൂടെ ആണ് കന്നടയുടെ ആദ്യ Found Footage സിനിമയും ചലിക്കുന്നത്‌.വെറും 30 ലക്ഷം രൂപ ബട്ജട്ടില്‍ ഒരുക്കിയ ഈ ചിത്രം ഒരു വന്‍ വിജയം ആയിരുന്നു കന്നടയില്‍.അതും ടി വി,ന്യൂസ്‌പേപ്പര്‍ എന്നിവയിലൂടെ ഉള്ള പ്രൊമോഷന്‍ ഇല്ലാതെ.അവര്‍ ആശ്രയിച്ചത് സോഷ്യല്‍ മീഡിയയെ ആയിരുന്നു പരസ്യങ്ങള്‍ക്ക് വേണ്ടി.രണ്ടര കോടിയോളം ഈ ചിത്രം തിരിച്ചു പിടിക്കുകയും ചെയ്തു.ചുരുക്കത്തില്‍ കന്നഡ സിനിമയില്‍ ലൂസിയ പോലെ ഒരു നവ പരീക്ഷണം ആയിരുന്നു ഈ വിജയ ചിത്രവും.

  ചിത്രം ആരംഭിക്കുന്നത് ഒരു ട്രെക്കിംഗ് ദുരന്തത്തില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഒരാള്‍ ആയ പ്രകാശ് ഒരു ടി വി ചാനലിനു നല്‍കുന്ന അഭിമുഖത്തില്‍ നിന്നും ആണ്.അന്നത്തെ ആ യാത്രയുടെ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അനുമതി അവര്‍ പ്രകാശില്‍ നിന്നും നേടുന്നു.സ്ഥലം ഏതാണെന്ന് വ്യക്തമാക്കാത്ത ആ കാട്ടിലേക്കുള്ള യാത്ര ആണ് പിന്നെ പ്രേക്ഷകന്‍ മുന്നില്‍ കാണുന്നത്. രമേശ്‌ സിനിമയില്‍ ക്യാമറമാന്‍ ആകാന്‍ വേണ്ടി ഉള്ള പരിശ്രമത്തില്‍ ആണ്.രമേശ്‌ തന്‍റെ ഡിജിറ്റല്‍ HD ക്യാമറയുമായി സുഹൃത്തുക്കള്‍ ആയ പ്രകാശ്,നവീന്‍,സൌമ്യ,ദീപ,കുമാര്‍ എന്നിവരും ആയി ഒരു ട്രെക്കിങ്ങിനു പ്ലാന്‍ ചെയ്യുന്നു.ഒരു വ്യത്യസ്ത അനുഭവം ആകും ആ യാത്ര എന്ന് കരുതി സുഹൃത്തുക്കള്‍ അതിനു സമ്മതിക്കുന്നു.അവര്‍ ആദ്യം താമസിച്ച ഹോം സ്റ്റെയില്‍ അവര്‍ രാത്രി ചിലവഴിച്ചതിനു ശേഷം സന്തോഷകരമായി ആ ട്രക്കിംഗ് തുടങ്ങുന്നു.അപ്പുറത്തെ വശത്തുള്ള കുന്നില്‍ എത്തി ചേരുക ആണ് അവരുടെ ലക്‌ഷ്യം.അതിനായി അവര്‍ക്ക് ഒരു കൊടും കാട് കടന്നു പോകേണ്ടതുണ്ട്.രസകരം ആയിരുന്നു അവരുടെ യാത്രയുടെ തുടക്കം.യാത്രയിലെ സംഭവങ്ങള്‍ എല്ലാം രമേശന്‍ തന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.എന്നാല്‍ അഞ്ചു ദിവസത്തെ യാത്രയുടെ അവസാനം അവര്‍ക്ക് സംഭവിച്ച ഭയപ്പെടുത്തുന്ന അനുഭവം ആണ് ബാക്കി ചിത്രം.

  ഇരുണ്ട ഒരു രാത്രി.ഹെഡ് ഫോണും  വച്ച് ഒരു വിധം കേട്ടാല്‍ മനസ്സിലാകുന്ന കന്നഡ ഭാഷയില്‍ ഉള്ള സിനിമ കണ്ടു കൊണ്ടിരുന്ന ഞാന്‍ അപ്രതീക്ഷിതം ആയി വന്ന പല സീനുകളിലും ശരിക്കും ഞെട്ടിയിരുന്നു.പേടിക്കുക ഇല്ല  ഒരിക്കലും എന്ന് കരുതി ഇരുന്നാല്‍ ഈ ചിത്രം കണ്ടാലും പേടിക്കില്ല എന്ന് തോന്നുന്നു.എന്നാല്‍ രക്തപങ്കിലമായ ദൃശ്യങ്ങള്‍ തരുന്ന ഭയാനകതതയില്‍ കൂടുതല്‍  “രമേശാ” എന്നുള്ള അനന്തതയില്‍ നിന്നുള്ള ആ വിളിയില്‍ ഉണ്ടായിരുന്നു.എന്തായാലും കുറച്ചു വര്‍ഷങ്ങള്‍ ആയി മോശം ആയിക്കൊണ്ടിരുന്ന കന്നഡ സിനിമയ്ക്ക് ലൂസിയ എങ്ങനെ ഉണര്‍വ് നല്‍കിയോ ആ പാതയില്‍ തന്നെ ആണ് ഈ ഹൊറര്‍ ചിത്രവും.

More reviews @ http://www.movieholicviews.blogspot.com

217.SAMRAT & Co.(HINDI,2014)

217.SAMRAT & Co.(HINDI,2014),|Thriller|Mystery|,Dir:-Kaushik Ghatak,*ing:-Rajeev Khandelwal,Madalasa Sharma.

 ആദ്യം തന്നെ പറയട്ടെ ഈ സിനിമ ഒരു വലിയ സംഭവം അല്ല.ശരാശരി ആയി മാറിയ  ഒരു ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ് എന്ന് വേണമെങ്കില്‍ പറയാം.ത്രില്ലര്‍/മിസ്റ്ററി ജോണറില്‍ ഉള്ള ഒരു ശരാശരി ഇന്ത്യന്‍ പടം ആയി മാറി സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ്.ഷെര്‍ലക്ക്‌ ഹോംസിന്റെ പേരില്‍ ഉള്ള സീരിയലുകള്‍ക്കും സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ എന്ത് മാത്രം സ്വീകാര്യത ഉണ്ട് എന്നുള്ള തിരിച്ചറിവില്‍ ആകാം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുമായി മുന്നോട്ടു പോയതെന്ന് കരുതുന്നു. ചിത്രത്തിന്‍റെ തുടക്കത്തില്‍ അവര്‍ അത് സൂചിപ്പിച്ചിട്ടും ഉണ്ട്.കൂടുതലും  രണ്ടാം നിര താരങ്ങളെ വച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.കഥയുടെ അവതരണം ഒരു ഷെര്‍ലക്ക്‌ ഹോംസ് പുസ്തകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.എന്നാല്‍ അതിലും കൂടുതല്‍ ഈ അടുത്തിറങ്ങിയ ഷെര്‍ലക്ക്‌ ഹോംസ് സീരിയലിലെ ബെനഡിക്റ്റ് കുംബര്‍ബാചിനെ പോലെ അഭിനയിക്കാന്‍ നായകന്‍ രാജീവ്  ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് പലയിടത്തും.

   കഥ ആരംഭിക്കുന്നത് സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ് തന്‍റെ നിരീക്ഷണ പാടവം ഓര്‍മിപ്പിക്കുന്ന ഷെര്‍ലക്ക്‌ -വാട്സന്‍ സംഭാഷണങ്ങളെ പോലെ ആണ്.സി ഡി അഥവാ ചക്രധര്‍ പാണ്ടേ ആണ് ഇവിടെ വാട്സന്‍.അയാള്‍ ഒരു ടി വി ചാനലിലെ അന്വേഷണ പരിപാടി അവതരിപ്പിക്കുന്ന ആളാണ്‌.കാഴ്ച ശക്തിയില്‍ ഉള്ള കുറവ് കാരണം ഐ പി എസ സെലക്ഷന്‍ കിട്ടാതെ പോയ ആളാണ് സാമ്രാട്ട്.എന്നാല്‍ അയാളുടെ അസാധാരണ നിരീക്ഷണ പാടവം അയാളെ ഒരു മികച്ച കുറ്റാന്വേഷകന്‍ ആക്കുന്നു.നിരീക്ഷണത്തിലൂടെ അയാള്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെ നേരത്തെ പറഞ്ഞത് പോലെ ഷെര്‍ലക്ക്‌ കഥകളെ ഓര്‍മിപ്പിക്കുന്നു.തന്റെ ബുദ്ധിക്കു മത്സരം ആകാവുന്ന ഒരു കേസിനായി അയാള്‍ കാത്തിരിക്കുക ആണ്.അങ്ങനെയാണ് ഒരു സുന്ദരി അയ യുവതി ശിംലയില്‍ നിന്നും അയാളെ കാണാന്‍ മുംബയില്‍ എത്തുന്നത്‌.കോടീശ്വരി ആയ അവരുടെ വീട്ടില്‍ പഴയ ജോലിക്കാരന്റെ ശാപം മൂലം അയാളുടെ മരണ ശേഷം അവരുടെ പൂന്തോട്ടത്തിലെ ചെടികള്‍ എല്ലാം കരിഞ്ഞു പോയി എന്നവര്‍ വിശ്വസിക്കുന്നു.അത് മാത്രം അല്ല അയാളുടെ പ്രേതം അവരുടെ അച്ഛന്‍ ആയ മഹേന്ദ്ര സിംഗ്‌ പ്രതാപിനെ ശല്യപ്പെടുത്തുന്നു എന്നും പറയുന്നു.സാമ്രാട്ട് ഈ കേസ് ഏറ്റെടുക്കുന്നു.എന്നാല്‍ സാമ്രാട്ട് വിചാരിച്ച അത്ര എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍.അപ്രതീക്ഷിതം അയ പലതും മഹേന്ദ്ര സിംഗിന്റെ അറുപതാം പിറന്നാളിന്റെ അന്ന് നടക്കുന്നു.എതിരാളികളെ കണ്ടെത്താനും മാത്രം തെളിവുകള്‍ ഇല്ല.പോലീസിന്റെ മുന്നില്‍ ഒരു കുറ്റവാളി ഉണ്ട്.എന്നാല്‍ മരണങ്ങള്‍ വീണ്ടും അവിടെ താമസിക്കുന്നവരുടെ ഇടയില്‍ സംഭവിക്കുന്നു.ബാക്കി ആണ് ചിത്രം.

   കഥ മോശം ആണെന്നുള്ള അഭിപ്രായം എനിക്കില്ല ഈ ചിത്രത്തെ കുറിച്ച്.എന്നാല്‍ ഇത് കൈകാര്യം ചെയ്തതില്‍ പിഴവ് വന്നിട്ടുണ്ട് എന്ന് കരുതുന്നു.എന്നാല്‍ ഒരു ഇന്ത്യന്‍ ഷെര്‍ലക്ക്‌ എന്ന നിലയില്‍ വലിയ മോശവും ആക്കിയില്ല.പ്രത്യേകിച്ചും അദ്ധേഹത്തിന്റെ ഒപ്പം ബുദ്ധി ഉണ്ടാകും എന്ന് കരുതുന്ന സാമ്രാട്ട് നടത്തുന്ന നിരീക്ഷണങ്ങള്‍ .പതിവ് ഇന്ത്യന്‍ സിനിമയിലെ മസാല ചേരുവകകള്‍ കുറച്ചു ആണെങ്കിലും  ഈ ചിത്രത്തിലും ഉണ്ട്.ഒരു ശരാശരി നില്‍ക്കുന്ന ഇന്ത്യന്‍ മിസ്റ്ററി/ ത്രില്ലര്‍ ആയി കണക്കാക്കാം ഈ ചിത്രത്തെ.

More reviews @ http://www.movieholicviews.blogspot.com

216.VARSHAM(MALAYALAM,2014)

216.VARSHAM(MALAYALAM,2014),Dir:-Ranjith Shankar,*ing:-Mammootty,Asha Sarath.

  “കണ്ണീരിന്‍റെ നനവുള്ള “വര്‍ഷം”,പ്രതീക്ഷയുടെയും” .

   ഒരു മനുഷ്യന്‍ അയാള്‍ എന്തില്‍ ആണോ നല്ലത് അതില്‍ നിന്നും മാറി മറ്റൊരാള്‍ ആയി മാറാന്‍ നോക്കുമ്പോള്‍ അയാളെ പരാജയം തേടി ഇരുപ്പുണ്ടാകും.പലപ്പോഴും കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപ്പെടുന്ന മാതാപിതാക്കളുടെ പിടിവാശി മൂലം പലരും അങ്ങനെ ആയി മാറാറുണ്ട്.അത് പോലെ ആണ് എന്ന് തോന്നുന്നു മമ്മൂട്ടി എന്ന നടന്‍റെ കാര്യവും.ദിലീപ് തുടങ്ങിയ നടന്മാര്‍ വിജയിപ്പിച്ച വളിപ്പുകള്‍ നിറഞ്ഞ സിനിമകള്‍ അഭിനയിച്ച് ,മികച്ച നടന്‍ ആയ മമ്മൂട്ടി നഷ്ടപ്പെടുത്തിയ രണ്ടോളം വര്‍ഷങ്ങള്‍ മലയാളം സിനിമയ്ക്ക് സാമ്പത്തികം ആയും കലാപരം ആയും നഷ്ടം ആണെന്ന് പറയാം (എല്ലാ സിനിമകളും അല്ല).എന്നാല്‍ എന്തിനായിരുന്നു മംഗ്ലീഷ്,ക്ലീറ്റസ്,ജവാന്‍,കോബ്ര ഒക്കെ തന്ന് ഇത്രയും കഴിവ് തന്നില്‍ തന്നെ അല്‍പ്പ ദിവസം ഒളിപ്പിച്ചു വച്ചത്?മമ്മൂട്ടി എന്ന നടന്‍റെ ആരാധകര്‍ അല്ലെങ്കില്‍ ഫാന്‍സ്‌ എന്ന് പറയുന്നവരെ പല മോശം സിനിമകള്‍ക്കും കയ്യടിക്കാന്‍ തിയറ്ററില്‍ കണ്ടിരുന്നു.അവസാനം ഇറങ്ങിയ മുന്നറിയിപ്പ്,മൂന്നാം ദിവസത്തെ “വര്‍ഷം” എന്നീ സിനിമകള്‍ക്ക്‌ ഒന്നും കണ്ടില്ല ആളെ.ചുമ്മാ ഓണ്‍ലൈന്‍ തെറി വിളികള്‍ക്ക് മാത്രം ആയി അവര്‍ ഒതുങ്ങിയോ അവര്‍  അതോ അവര്‍ ഈ നടന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ അസ്വധിക്കണ്ട എന്ന തീരുമാനത്തില്‍ ആണോ?

  ഇനി സിനിമയെ കുറിച്ച്.ആദ്യം തന്നെ പറയാമല്ലോ ഹാസ്യപ്രധാനം ആയ സിനിമ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുകയും,വൈകാരികത നിറഞ്ഞ സിനിമകള്‍ ആ മൂഡ്‌ നല്‍കുമ്പോള്‍ അത് ആസ്വധിക്കുന്ന ഒരാള്‍ ആണ് ഞാന്‍.ഈ ചിത്രം എന്നെ കരയിപ്പിച്ചു പല സീനുകളിലും.ഒരച്ഛന്‍ ആയ വേണുഗോപാല്‍ ആയും കച്ചവടക്കാരന്‍ ആയ വേണുഗോപാല്‍ ആയും യഥാക്രമം കരയിപ്പിക്കുകയം ദേഷ്യം വരുത്തുകയും ചെയ്തു മമ്മൂട്ടി എന്ന നടന്‍.വളരെ സാധാരണം ആയ കഥ.ഒരു പക്ഷേ പലരുടെയും  ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഒന്ന്.സന്തോഷകരം ആയ ജീവിതത്തില്‍ കാര്‍മേഘം മരണത്തിന്‍റെ നിഴലായി പതിയുമ്പോള്‍ പലപ്പോഴും ജീവിതത്തില്‍ തകരും.അതും സ്വന്തം ചോര തന്നെ ആകുമ്പോള്‍.എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ ആകാത്ത അവസ്ഥ വരുന്ന  ആ പിതാവായി മമ്മൂട്ടി  ഗംഭീരം ആയി ചെയ്തു.നഷ്ടങ്ങളില്‍ നിന്നും മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നേടിയ വിജയ കഥ ആണ് വേണുഗോപാലിന് പറയാന്‍ ഉള്ളത്.ആ ശ്രമത്തിനിടയില്‍ പുറമേ ചിരിച്ചു കാണിച്ച പലരും അദ്ദേഹത്തിന് ശത്രുക്കള്‍ ആയി.എങ്കിലും മരണം ആഗ്രഹിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് അതൊക്കെ ഒരു പരീക്ഷണം ആകുമോ?

  മമ്മൂട്ടിക്ക് പുറമേ ആശ ശരത് നല്ലൊരു അമ്മയായി ജീവിച്ചു.ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ദുരന്തത്തിനായി കാത്തു കഴിയുന്ന പലരുടേയും ജിവിതത്തില്‍ പ്രകാശം പരത്തുന്നത് ഈ ചിത്രത്തില്‍  ഉണ്ട്.പ്രത്യേകിച്ച് വിനോദ് കോവൂര്‍,സുനില്‍ സുഗദ തുടങ്ങിയവര്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രങ്ങള്‍.ആദ്യ പകുതി രണ്ടാം പകുതി എന്നൊക്കെ വച്ച് സിനിമയെ വിലയിരുത്തിയാല്‍ ആദ്യ പകുതി വളരെയധികം കരയിപ്പിച്ചു.രണ്ടാം പകുതി മറ്റൊരു സാമൂഹിക വിപത്തിലേക്ക് ഉള്ള കാഴ്ച ആയിരുന്നു.ഈ ചിത്രത്തിന് ഞാന്‍ 3.5/5 കൊടുക്കുന്നു.കഥയില്‍ അധികം സങ്കീര്‍ണം ആയതൊന്നും ഇല്ലായിരുന്നു,രഞ്ജിത്ത്  ശങ്കറുടെ മികച്ച ചിത്രം അല്ലെങ്കില്‍ എങ്കിലും സംഗീതവും അഭിനയവും എല്ലാം കൂടി ഈ ചിത്രം എന്നെ ഒരു പ്രത്യേക മൂഡില്‍ ആക്കി കളഞ്ഞു.

More reviews @ http://www.movieholicviews.blogspot.com

215.IYOBINTE PUSTHAKAM(MALAYALAM,2014)

215.IYOBINTE PUSTHAKAM(MALAYALAM,2014),Dir:-Amal Neerad,*ing:-Fahad,Lal,Jayasurya.

MARVELOUS”  ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം,

   തിയറ്ററില്‍ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടെന്നു തോന്നിയിരുന്നു.എന്നാല്‍ സ്ഥിരമായി നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന അമല്‍ നീരദ് എന്ന സംവിധായകന്‍ പലപ്പോഴും ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ആകണം ഈ ചിത്രത്തെ കുറിച്ച് ആദ്യ സീന്‍ കാണുന്നത് വരെ പ്രതീക്ഷ ഇല്ലാതെ ഇരുന്നത്.എന്നാല്‍ “പുകവലിയുടെ പരസ്യം” കഴിഞ്ഞതിനു ശേഷം തിയറ്റര്‍ സ്ക്രീനില്‍ കണ്ടത് അതി സുന്ദരമായ ഫ്രെയിമുകളുടെ ഒപ്പം മികച്ച ഒരു സിനിമയായിരുന്നു.ഒരു പക്ഷേ ക്ലീഷേ എന്ന് തോന്നിപ്പിക്കുമായിരുന്ന ഒരു സിനിമയെ അമല്‍ നീരദ് അണിയിച്ചൊരുക്കി തന്നപ്പോള്‍ ലഭിച്ചത് ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.

  ഇയോബിന്റെ പുസ്തകം ഒരു കഥാപുസ്തകം വായിക്കുന്ന രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അടിയന്തരാവസ്ഥ കാലത്ത് എഴുതി തുടങ്ങുന്ന ഒരു കഥ.ആ കഥ നമ്മളെ 1900 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു മൂന്നാറിലേക്ക്.ബ്രിട്ടീഷുകാരന്‍ ആയ ഹാരിസണ്‍ സായിപ്പ് ചൈനയില്‍ നിന്നും ഉള്ള തേയിലയുടെ ദൌര്‍ഭല്യം മൂലം മൂന്നാറില്‍ പുതിയ കൃഷി സ്ഥലം കണ്ടെത്തുന്നത് മുതലുള്ള മിത്തില്‍ പൊതിഞ്ഞ ചരിത്രം ആണ് ബാക്കി സിനിമ.ഈ കഥ ഇയോബിന്റെ ജീവിത കഥയാണ്.ഒരു അടിമയില്‍ നിന്നും ഇയോബ് ജീവിതത്തില്‍ എന്തായി തീര്‍ന്നു എന്നുള്ള ഒരു കഥ.ബ്രിട്ടീഷ് രാജ്ഞ്ഞിയോടു കൂറുള്ള ആ തലമുറയുടെ വക്താവായിരുന്നു ഇയോബ്.ഹാരിസന്‍ സായിപ്പ് അയാളെ ക്രൈസ്തവ മത വിശ്വാസിയായി മാറ്റി ഇയോബ് എന്ന പേര് നല്കിയതും അതിനു പ്രത്യുപകാരമായി ഒരു വിശ്വസതനായ നായെ പോലെ ഇയോബ് അയാളെ പിന്തുടര്‍ന്നു.എന്നാല്‍ കാലം മനുഷ്യനെ മാറ്റും.ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തമായ അവസ്ഥയില്‍ നിന്നും നാട്ടു സായിപ്പന്മാര്‍ അവരുടെ സ്ഥാനം ഏറ്റെടുത്തു തുടങ്ങിയ നാല്‍പതുകളുടെ അവസാന ദശയിലൂടെ ആണ് ചിത്രം പിന്നെ സഞ്ചരിക്കുന്നത്.ദിമിത്രി,ഐവാന്‍,പിന്നെ അലോഷ്യസ് എന്ന മുടിയനായ പുത്രനും ആണ് ഇയോബിന്റെ ജീവിതത്തിന്‍റെ അവസാന നാളുകള്‍ നിയന്ത്രിച്ചിരുന്നത് .കൂടെ മൈസൂരില്‍ നിന്നും ഉള്ള റാവുത്തര്‍ കൂടി വന്നപ്പോള്‍ ഇയോബിന്റെ ജീവിതം പൂര്‍ണമായി.

   അലോഷ്യസ് എന്ന കഥാപാത്രമായി ഫഹദ് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ചൂടനായ അലോഷ്യസ് സംഘട്ടന രംഗങ്ങളിലും ഇടയ്ക്കുള്ള ഡയലോഗ് ടെലിവറിയിലും മികച്ചു നിന്ന്.കുറുക്കന്റെ കണ്ണോടെ വന്ന ജയസൂര്യയുടെ കഥാപാത്രം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള നിലവാരം കൂട്ടി.ജിനുവിനും ചെമ്പന്‍ വിനോദിനും ലഭിച്ച വേഷങ്ങളും മികച്ചതായി അവതരിപ്പിച്ചു.വശ്യ മനോഹരമായ ക്യാമറയും മൂന്നാറിന്റെ ഭംഗിയും കൂടി ആയപ്പോള്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.സംഗീതം വ്യത്യസ്തമായി തോന്നി.എടുത്തു പറയേണ്ടത് ബി ജി എം ആണ്.രംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ അവയ്ക്കായി.ഇടയ്ക്ക് കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു ചിത്രത്തില്‍.വേണമെങ്കില്‍ അതിനെ മാസ് എന്ന് വിളിക്കാം.എടുത്തു പറയണ്ട രണ്ടു വിഭാഗങ്ങള്‍ ആണ്  തിരക്കഥയും സംഭാഷണങ്ങളും.”അരിക്കണ്ടി” എന്ന് പുട്ടിനു മറ്റൊരു പേരുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. രണ്ടാം പകുതിയില്‍ രസം കൊല്ലിയായി വന്ന പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തിയറ്ററില്‍ നിന്നും തീര്‍ച്ചയായും കാണേണ്ട ഒരു മലയാള ചിത്രം എന്ന് തന്നെ പറയാം.ഒന്നുമില്ലെങ്കിലും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാം.

More reviews @ http://www.movieholicviews.blogspot.com

214.SURVEILLANCE(ENGLISH,2008)

214.SURVEILLANCE(ENGLISH,2008),|Thriller|Mystery|,Dir:-Jennifer Chambers Lynch,*ing:- Julia Ormond, Bill Pullman, Pell James

 നെബ്രസ്ക്കയില്‍ നടക്കുന്ന പരമ്പര കൊലപാതകങ്ങളുടെ അന്വേഷണതിനായി ആണ് എഫ്.ബി.ഐ ഏജന്റുമാരായ Sam Hallaway,Elizabeth Anderson എന്നിവര്‍ ആ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്‌.പരമ്പര കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ സാധ്യത ഉള്ള സംഭവങ്ങള്‍ പിന്നിട്ടു പോയ ദിവസങ്ങളില്‍ നടന്നിരുന്നു.ഒരു കൂട്ട രക്തച്ചൊരിച്ചില്‍,അതിനു സാക്ഷികള്‍ ആയ മൂന്നു പേര്‍.സ്റ്റെഫാനി എന്ന പെണ്‍ക്കുട്ടി,മയക്കു മരുന്നിനു അടിമയായ ബോബി പിന്നെ പോലീസുകാരന്‍ ആയ ബെന്നറ്റ്‌ എന്നിവര്‍ ആയിരുന്നു അവര്‍.ഒരു പ്രത്യേക രീതിയില്‍ ഉള്ള അന്വേഷണം ആണ് സാമും എലിസബത്തും സ്വീകരിച്ചിരുന്നത്.മൂന്നു സാക്ഷികളെയും വ്യത്യസ്ത മുറികളില്‍ ഇരുത്തി അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുക.അതിനു വേണ്ടി അവര്‍ ക്യാമറകള്‍ കൊണ്ട് വന്നിട്ടും ഉണ്ട്.മൂന്നു സാക്ഷികളും വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.

  സ്റ്റെഫാനി,ബോബ്ബി എന്നിവര്‍ക്ക് ഉണ്ടായത് പോലെ നഷ്ടം ബെന്നട്ടിനും ഉണ്ടായി.അയാളുടെ കൂട്ടാളി  ആയ Conard കഴിഞ്ഞ ദിവസം നടന്ന കൂട്ട രക്ത ചൊരിചിലില്‍ മരണപ്പെട്ടു പോയിരുന്നു.ബെന്നറ്റ്‌ അതിന്റെ വിഷമത്തില്‍ ആണ്.അതയാളെ മാനസികമായി അലോസരപ്പെടുത്തുന്നും  ഉണ്ട്.അത് കാരണം അയാള്‍ വളരെ മോശമായ രീതിയില്‍ ആണ് സാമിനോടും എലിസബതിനോടും സംസാരിക്കുന്നതും.ക്യാപ്റ്റന്‍ ബില്ലിംഗ്സ് ആണ് ബെന്നട്ടിനെ ചോദ്യം ചെയ്യുന്നത്.ബോബിയെ ചോദ്യം ചെയ്യുന്നത് റൈറ്റും ടിഗ്രാസോയും ആണ്.സ്റ്റെഫാനിയെ ചോദ്യം ചെയ്യുന്നത് എലിസബത്തും.അവരുടെ സഹായത്തിനായി ജാനറ്റും ഉണ്ട് അവിടെ.തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ആണ് ബെന്നട്ടും കൊനര്‍ഡും എന്ന് ബെന്നട്ടിന്റെ മൊഴികളുടെ തുടക്കത്തില്‍ നിന്നും വ്യക്തം ആകുന്നുണ്ട്.ബോബി മോഷ്ടിച്ച മയക്കു മരുന്നുമായി കാമുകനോടൊപ്പം ആണ് ആ ദിവസം കാറില്‍ യാത്ര ചെയ്തിരുന്നത്.സ്റ്റെഫാനി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം.എന്നാല്‍ അന്ന് നടന്ന സംഭവങ്ങള്‍ മൂന്നു പേരുടെയും കാഴ്ചപ്പാടില്‍ അതി ഭീകരം ആയി മാറുന്നു.സ്റ്റെഫാനി കണ്ടു എന്ന് പറയുന്ന ചോര പാടുകള്‍ കാണുന്ന വാന്‍ മുതല്‍ എല്ലാത്തിനും അന്ന് രക്ത വര്‍ണം ആയിരുന്നു.ആ സ്റ്റെഷനിലും അന്ന് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആണ് ഈ കേസിനെ കുറിച്ച് ഉണ്ടാകുന്നത്.

  സിനിമയുടെ സസ്പെന്‍സ് എന്ന് പറയുന്ന ഭാഗം അത്രയ്ക്കും ആരും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ല.വിഖ്യാത സംവിധായകന്‍ ആയ ഡേവിഡ് ലിഞ്ചിന്റെ മകള്‍ ജെനിഫര്‍ ലിഞ്ച് ആണ് ഈ ചിത്രത്തിന്റെ സംവിധായക.അച്ഛന്റെ സിനിമയുടെ അത്രയും നിലവാരം ഇല്ലെങ്കില്‍ പോലും ത്രില്ലര്‍ സിനിമകളില്‍ മികച്ചതെന്നു പറയാവുന്ന ഒന്നാണ് ഈ ചിത്രം.പ്രത്യേകിച്ചും അവസാന ഭാഗങ്ങളില്‍ ഉള്ള സിനിമയുടെ സഞ്ചാരം.പല സ്ഥലങ്ങളിലും ഇവര്‍ക്ക് ആര്‍ക്കെങ്കിലും ആ കൊലപാതകങ്ങളും ആയി ബന്ധം ഉണ്ടെന്നു തോന്നിക്കും എങ്കിലും കഥ അതിനും അപ്പുറത്താണ്.ത്രില്ലര്‍ പ്രേമികള്‍ക്ക് ഈ ചിത്രം ഇഷ്ടം ആകും എന്ന് കരുതുന്നു .True Detective സീരിയലിന്റെ അടുത്ത സീസന്‍  കണ്ട ഒരു പ്രതീതി ആയിരുന്നു ഈ ചിത്രം ഒരു പരിധി വരെ നല്‍കിയിരുന്നതും.

More reviews @ http://www.movieholicviews.blogspot.com

213.THE UNINVITED GUEST(SPANISH,2004)

213.THE UNINVITED GUEST(SPANISH,2004),|Thriller|Mystery|,Dir:-Guillem Morales,*ing:- Andoni Gracia, Mónica López, Francesc Garrido.

  ഒരു വലിയ വീട്.അതില്‍ താമസക്കാരന്‍ അറിയാതെ മറ്റൊരാള്‍ കൂടി ഒരു ഇത്തിള്‍ക്കണ്ണി പോലെ താമസിക്കുന്നു.ഉടമസ്ഥന്റെ നിഴല്‍ പോലും അപരിചിതന്റെ നിഴലിനോട്‌ ചേരുന്ന അവസ്ഥ.ഒരേ അടുക്കളയില്‍ നിന്നും രണ്ടു പേര്‍ ഭക്ഷിക്കുന്നു.പക്ഷേ ഭക്ഷണം പാകം ചെയ്ത ആള്‍ അത് അറിയുന്നില്ല.കിടക്കാനും കുളിക്കാനും എല്ലാം അപരിചിതന്‍ വീട്ടുടമസ്ഥനെ അയാള്‍ അറിയാതെ തന്നെ ആശ്രയിക്കുന്നു.ഇത്തരം ഒരു തീം ഇതിനു മുന്‍പ് കൊറിയന്‍ ചിത്രമായ Hide and Seek ല്‍ കണ്ടിരുന്നു.എന്നാല്‍ ആ ചിത്രം അവിടത്തെ പൊതുവായ ഒരു മിത്തിനെ അടിസ്ഥാനം ആക്കി ആയിരുന്നു അവതരിപ്പിച്ചിരുന്നത്.എന്നാല്‍ ഈ സ്പാനിഷ് ചിത്രം കുറച്ചും കൂടി വ്യത്യസ്തം ആണ്.പലപ്പോഴും സ്വയം ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തപ്പെട്ടിരുന്നു എങ്കില്‍ എന്ത് ചെയ്യേണ്ടി വന്നേനെ എന്നൊരു ഭയം  ഈ ചിത്രം നല്കുന്നുണ്ടായിരുന്നു.

  ഫെലിക്സ് ഒരു Architect ആയിരുന്നു.പൊതുവേ കെട്ടിടങ്ങള്‍ തങ്ങളുടെ ഭാവനയില്‍ നിര്‍മിക്കുന്ന  ഇവര്‍ക്ക് അവിടെ ഉള്ള താമസവും എങ്ങനെ ആയിരിക്കണം എന്നൊരു മുന്‍ വിധിയും ഉണ്ടായിരുന്നിരിക്കാം.അതായിരിക്കും ഫെലിക്സിന്റെ ഭാര്യ ആയ വിരാ അയാളുടെ അടുക്കല്‍ നിന്നും താമസം മാറ്റിയത്.ഒറ്റയ്ക്കായി പോയ ഫെലിക്സ് ഭയം ഉളവാക്കുന്ന പലതും സങ്കല്‍പ്പിക്കുന്നു.ഒരു രാത്രി ഫെലിക്സിന്റെ വാതിലില്‍ ഒരാള്‍ കൊട്ടുന്നു.അയാള്‍ ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ വേണ്ടി ഫെലിക്സ്നോട് അയാളുടെ വീട്ടിലെ ഫോണ്‍ ആവശ്യപ്പെടുന്നു.വീടിന്റെ മുന്നില്‍ ഉള്ള ടെലിഫോണ്‍ ബൂത്തിലെ ഫോണ്‍ കേടായി എന്നയാള്‍ ഫെലിക്സിനോട് പറയുന്നു.ഫെലിക്സിന്റെ വീടിന്റെ അടിയില്‍ ഉള്ള Basement നെ  കുറിച്ചും അയാള്‍ ചോദിക്കുന്നു.ഫെലിക്സ് അയാള്‍ക്ക്‌ സംസാരിക്കാന്‍ ഉള്ള സൗകര്യത്തിനായി അപ്പുറത്തെ മുറിയിലേക്ക് മാറുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഫെലിക്സ് അയാളെ കാണാത്തത് കൊണ്ട് പോയി നോക്കുമ്പോള്‍ അയാള്‍ അവിടെ നിന്നും അപ്രത്യക്ഷന്‍ ആയിരുന്നു.ഫെലിക്സ് അയാളെ വീട് മുഴുവന്‍ തേടുന്നു.എന്നാല്‍ അയാളെ കിട്ടുന്നില്ല.വീടിന്റെ മുന്നില്‍ ഉള്ള ടെലിഫോണ്‍ ബൂത്തില്‍ പോയി നോക്കുമ്പോള്‍ ഫോണിനു പ്രശ്നം ഒന്നും ഇല്ല.ഫെലിക്സ് വിരായെ വീട്ടിലേക്കു വിളിക്കുന്നു.ഭയന്ന് പോയ ഫെലിക്സ് വിരായോടു അവിടെ താമസിക്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം വീടിനുള്ളില്‍ അയാള്‍ അപരിചിതമായ ശബ്ദങ്ങള്‍ കേട്ട് തുടങ്ങുന്നു.ഒരു അവസരത്തില്‍ വിരാ മറ്റൊരാളോട് സംസാരിക്കുന്നതു പോലെയും തോന്നുന്നു.ഇടയ്ക്ക് ഒരു മരണവും ഉണ്ടാകുന്നു.ഫെലിക്സ് ആകെ മൊത്തം തകര്‍ന്നു പോകുന്നു.സ്വന്തം വീട്ടില്‍ അന്യനായ ഒരാള്‍ ഉണ്ട് എന്ന തോന്നല്‍ അയാളെ മൊത്തത്തില്‍ മാറ്റുന്നു.അയാള്‍ മറ്റൊരു ജീവിതം ആരംഭിക്കുന്നു.

   ആറു ദിവസത്തെ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രം അവസാനം ആകുമ്പോള്‍ വേറെ ഒരു ട്രാക്കിലേക്ക് മാറുന്നു.പ്രത്യേകിച്ചും ഫെലിക്സ് അകപ്പെട്ട പുതിയ സാഹചര്യം.അയാള്‍ എന്തിനെ ഭയന്നോ അയാള്‍ അതായി തീരുന്നു.ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചിത്രം ആണ് The Uninvited Guest.

More reviews @ http://www.movieholicviews.blogspot.com

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010),|Fantasy|Drama|,Dir:-Apichatpong Weerasethakul,*ing:- Thanapat Saisaymar, Jenjira Pongpas, Sakda Kaewbuadee.

  തായ് ഭാഷയില്‍ ഉള്ള ആക്ഷന്‍ സിനിമകള്‍ ആണ് നമുക്കെല്ലാം കൂടുതല്‍ പരിചയം എന്ന് തോന്നുന്നു.പ്രത്യേകിച്ചും ടോണി ജായുടെ സിനിമകള്‍ക്കെല്ലാം നല്ലൊരു മാര്‍ക്കറ്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍.”A Man Who Can Recall Past Lives” എന്ന  Phra Sripariyattiweti യുടെ ബുക്കില്‍ നിന്നും ആണ് ഈ സിനിമയുടെ കഥ എടുത്തിട്ടുള്ളത്.”Unique” എന്ന് പറയാം ഈ  ചിത്രത്തെ മുഴുവനായും കാണുമ്പോള്‍ .ഒരു പ്രത്യേക രസം ആണ് ഈ ചിത്രം കാണുമ്പോള്‍.പ്രത്യേകിച്ചും തായ്‌ലാന്‍ഡ് എന്ന രാജ്യത്തെ ഹരിതവര്‍ണാഭം ആയ പ്രകൃതി ഭംഗിയും പിന്നെ അതി വ്യത്യസ്തമായ കഥയുടെ തീമും.ആദ്യം തന്നെ പറയട്ടെ ഈ ചിത്രം എല്ലാവര്ക്കും വേണ്ടി ഉള്ളതല്ല.രസിപ്പിക്കുന്ന തമാശകളോ ത്രില്ലര്‍ എന്ന് വിളിപ്പിക്കാവുന്ന സംഭവങ്ങളോ ഒന്നും ഈ ചിത്രത്തില്‍ ഇല്ല.

  “Facing the jungle, the hills and vales, my past lives as an animal and other beings rise up before me.” എന്ന് പറഞ്ഞു തുടങ്ങുന്ന ഈ ചിത്രത്തിനെ ഒറ്റ വാക്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കാം.ബൂണ്മീ വൃദ്ധന്‍ ആണ്.കിഡ്നിയില്‍ ഉള്ള പ്രശ്നങ്ങള്‍ മൂലം അയാള്‍ മരണത്തെ കാത്തു കഴിയുകയാണ്.തന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ഉള്ള അവസാന നാളുകള്‍ ബൂണ്മി ചിലവിടുകയാണ്.നാടോടി കഥകളും തായ് രാഷ്ട്രീയവും എല്ലാം ബൂണ്മി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്.മരിച്ചു പോയ തന്റെ ഭാര്യ തിരിച്ചു വരുന്നതായി അയാള്‍ സങ്കല്‍പ്പിക്കുന്നു.ഭാര്യയുടെ സഹോദരി ആയ ജെന്‍ അയാളുടെ കൂടെ അല്‍പ്പ ദിവസം താമസിക്കാന്‍ ആയി എത്തുന്നു.കാണാതായ ബൂണ്മിയുടെ മകന്‍ ഒരു കുരങ്ങു മനുഷ്യനായി അയാളെ കാണാന്‍ വരുന്നുണ്ട്.ഫോട്ടോഗ്രാഫിയില്‍ അതീവ് തല്‍പ്പരന്‍ ആയ അവന്‍ ഒരു ദിവസം ആകസ്മികമായി കാണുന്ന കുരങ്ങു മനുഷ്യരെ അന്വേഷിച്ചു പോവുകയും അവന്‍ അവരുടെ കൂട്ടത്തില്‍ തന്റെ ഇണയെ കണ്ടെത്തുകയും അവന്റെ ശരീരം മുഴുവനും മനുഷ്യ കുരങ്ങനെ പോലെ രോമങ്ങള്‍ വന്നു നിറഞ്ഞു എന്നും അവന്‍ പറയുന്നതായി ബൂന്മി സങ്കല്‍പ്പിക്കുന്നു.ജീവന്‍ നിലനിര്‍ത്താന്‍ ആയി ബൂണ്മി ഡയാലിസിസ് ചെയ്തിരുന്നു.ജൈ എന്ന ലാവോസ് വംശജന്‍ ആണ് അയാളുടെ സഹായി.ബൂണ്മി അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ തന്‍റെ പഴയ ജന്മങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

  ഒരു മുത്തശ്ശി കഥ പോലെ പതിഞ്ഞ താളത്തില്‍ പോകുന്ന ചിത്രം ആണിത്.പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും ജീവിതാവസാനം ആയപ്പോള്‍ ബൂണ്മി തിരഞ്ഞെടുത്ത സ്ഥലം.കഥയില്‍ മല്സയവുമായി സംസാരിക്കുന്ന വിരൂപയായ രാജകുമാരി എന്നിവ.അവരുടെ വിഷമത്തിലും അവര്‍ക്ക് ആഗ്രഹിച്ച സുഖം ലഭിക്കുന്നതും പ്രകൃതിയില്‍ നിന്നും ആണ്.പട്ടാളക്കാരന്‍ ആയതിലൂടെ അയാള്‍ നാടിനു വേണ്ടി കൊന്നൊടുക്കിയ കമ്മ്യൂനിസ്ട്ടുകളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.ചുരുക്കത്തില്‍ ഒരു വ്യത്യസ്തം അയ അനുഭവം ആണ് ഈ ചിത്രം.Palme d’Or പുരസ്ക്കാരം  2010ലെ  Cannes Film Festival ല നേടിയതിലൂടെ ഈ ബഹുമതിക്ക് അര്‍ഹമായ ആദ്യ തായ്  ചിത്രമായി ഇത് മാറി.Reincarnation എന്ന തീമിനെ ആസ്പദമാക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് Primitive എന്ന പ്രോജക്റ്റിന്റെ ഭാഗം ആയാണ് ഈ ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്.

More reviews @ http://www.movieholicviews.blogspot.com

211.TWO MOONS(KOREAN,2012)

211.TWO MOONS(KOREAN,2012),|Horror|Mystery|,Dir:- Dong-bin Kim,*ing:-Sujin Kim, Han-byeol Park, Jin-joo Park.

  ഇരുട്ട് നിറഞ്ഞ ഒരു മുറി.അതില്‍ പരസ്പ്പരം അറിയാത്ത മൂന്നു ആളുകള്‍.ഈ തീം കേള്‍ക്കുമ്പോള്‍ Saw മുതല്‍ ഉള്ള പരീക്ഷണങ്ങള്‍ ജയിക്കുന്നവര്‍ രക്ഷപ്പെടുന്ന സിനിമകളുടെ കഥകള്‍ ഓര്‍മ വരുന്നത് സ്വാഭാവികം.എന്നാല്‍ 2 Moons എന്ന കൊറിയന്‍ ചിത്രം ആരംഭിക്കുന്നത് ഇത്തരം ഒരു സംഭവത്തോടെ ആണെങ്കിലും പിന്നീട് നടക്കുന്നത് ഹൊറര്‍ ആണോ യാഥാര്‍ത്ഥ്യം ആണോ എന്നറിയാത്ത ഒരു പ്ലോട്ടിലൂടെ ആണ്.സിനിമ ആരംഭിക്കുന്നത് രണ്ടു ചന്ദ്രനെ കാണുന്ന രാത്രിയുടെ പ്രത്യേകത അവതരിപ്പിച്ചു കൊണ്ടാണ്.പ്രേതാത്മാക്കള്‍ക്ക് ജീവന്‍ ലഭിക്കും രണ്ടു ചന്ദ്രനെ ഒരുമിച്ചു കാണുന്ന രാത്രിയില്‍ എന്നൊരു മിത്ത് കൊറിയക്കാരുടെ ഇടയില്‍ നില നില്‍ക്കുന്നുണ്ട്.പ്രതികാര ദാഹികള്‍ ആയ ആത്മാക്കള്‍ മറ്റൊരു ലോകത്ത് നിന്നും പ്രതികാരം തീര്‍ക്കാന്‍ എ രാത്രികളില്‍ വരും എന്നൊരു വിശ്വാസം.

   ഒരു ഇരുട്ട് മുറിയില്‍ പരിചയം ഇല്ലാത്ത മൂന്നു പേര്‍ കണ്ടു മുട്ടുന്നു.രണ്ടു യുവതികളും ഒരു യുവാവും.ഇവരൊന്നും പരസ്പ്പരം നേരത്തെ കണ്ടതായി പോലും ഒരു ഓര്‍മ ഇല്ല.ഇരുട്ട് നിറഞ്ഞ ആ മുറി അവരെ ഭയപ്പെടുത്തുന്നു.സോ-ഹീ എന്ന പ്രേത കഥ എഴുത്തുകാരിയും,സിയോക് ഹോ എന്ന യുവാവും  ഇന്‍ ജിയോന്‍ എന്ന ഹൈ സ്ക്കൂള്‍ വിദ്യാര്‍ഥിനിയും ആയിരുന്നു ആ മൂന്ന് പേര്‍.അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നോ അവര്‍ അവിടെ എങ്ങനെ എത്തി എന്നോ അവര്‍ക്ക് ഒരു ഉത്തരം ഇല്ലായിരുന്നു.ബോധം മറയുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ മറന്നു പോയിരുന്നു.അവര്‍ അവിടെ മൊത്തം ചുറ്റി നടക്കുന്നു.രക്ഷപ്പെടാന്‍ ആദ്യം സിയോക് ഹോയും ഇന്‍ ജിയോനും ശ്രമിച്ചെങ്കിലും ഏതോ ഒരു അദൃശ്യ ശക്തി അവരെ കാടിന് ചുറ്റും അകപ്പെട്ട ആ സ്ഥലത്ത് നിന്നും പിന്നോട്ട് വലിക്കുന്നതായി തോന്നി.കാടിന്റെ അടുത്ത ഭാഗത്ത്‌ കടന്ന സിയോക് ഹോ തന്നെ ആരോ ആക്രമിക്കാന്‍ വരുന്നതായി കണ്ടു ഭയന്ന് ഓടുന്നു.എന്നാല്‍ അയാള്‍ ഇന്‍ ജിയോന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോള്‍ വെറും നിമിഷങ്ങള്‍ മാത്രം ആണ് സിയോക് ഹോ അവിടെ നിന്നും മാറി നിന്നതെന്ന് പറയുന്നു.അവര്‍ തിരിച്ചെത്തുന്നു ആ കെട്ടിടത്തിലേക്ക്.സോ-ഹി എന്നാല്‍ ആ സമയം അവിടെ ഇരുപ്പുണ്ടായിരുന്നു.ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളും അവര്‍ക്ക് കേള്‍ക്കാമായിരുന്നു.ഈ മൂന്നു പേരും യഥാര്‍ത്ഥത്തില്‍ എവിടെ ആണ്?ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും എന്താണ് നടക്കുന്നത് എന്നറിയാമോ?ബാക്കി അറിയാന്‍ ചിത്രം കാണുക.

   ഒരു പ്രേത സിനിമ ആണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ കരുതിയ എനിക്ക് വലിയ ഒരു ട്വിസ്റ്റ് തന്നു ഈ ചിത്രം അവസാന ഭാഗങ്ങളില്‍.കൊറിയന്‍ സിനിമയുടെ നിലവാരത്തില്‍ ഒരു പക്ഷെ കുറച്ചു താഴെ ആണെന്ന് കരുതി ഇരുന്നെങ്കിലും  അവസാന ഭാഗങ്ങള്‍ ആയപ്പോള്‍ മനസ്സിലായി സിനിമ മൊത്തത്തില്‍ വേറെ ഒരു dimension ആയിരുന്നു എന്ന്.എങ്കിലും അവസാന രംഗങ്ങളിലേക്ക് പോകുമ്പോള്‍ സത്യം എന്താണ് എന്നറിയാതെ പ്രേക്ഷകനെ കുഴയ്ക്കാന്‍ ഉള്ളത് ഈ ചിത്രത്തില്‍ ഉണ്ട്.

 More reviews @ http://www.movieholicviews.blogspot.com

210.BOYHOOD(ENGLISH,2014)

210.BOYHOOD(ENGLISH,2014).|Drama|,Dir:- Richard Linklater,*ing:- Ellar Coltrane, Patricia Arquette, Ethan Hawke.

  പന്ത്രണ്ടു വര്‍ഷത്തെ ഷൂട്ടിംഗ്-ഒരു കുട്ടിയുടെ ബാല്യം മുതല്‍ കൗമാരം വരെ അവതരിപ്പിച്ച “Boyhood”

  ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം വരുമ്പോള്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഹോളിവുഡ് കരുതുന്ന ചിത്രം ആണ് Boyhood.റിച്ചാര്‍ഡ് ലിങ്ക്ലട്ടര്‍ എന്ന സംവിധായകന്റെ തലയില്‍ ഉദിച്ച നവീന ആശയം ആയിരുന്നു ഈ ചിത്രം.ഒരു കുട്ടിയുടെ ജീവിതം അവന്റെ ബാല്യക്കാലം മുതല്‍ ജോലി കിട്ടുന്ന സാഹചര്യം വരെ ഉള്ള ഒരു കഥയാക്കി അവതരിപ്പിക്കാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നായിരുന്നു ഈ സിനിമയുടെ പുറകിലെ ചിന്തകളുടെ തുടക്കം.മേയ് 2002 മുതല്‍ ഒക്ടോബര്‍ 2013 വരെ ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.പന്ത്രണ്ടു വര്‍ഷക്കാലം ഒരു എഴുതി തയ്യാറാക്കിയ നിബന്ദനകള്‍ ഒന്നും ഇല്ലാതെ ആയിരുന്നു ഇതിലെ താരങ്ങള്‍ അഭിനയിച്ചത്.Ellar Coltrene എന്ന കുട്ടിയുടെ ആറു വയസ്സ്  മുതല്‍ കൌമാരം വരെ ഉള്ള പന്ത്രണ്ടു വര്‍ഷക്കാലം ആണ് ചിത്രത്തില്‍.പ്രത്യേകിച്ച് ഒരു വലിയ കഥ ഈ ചിത്രത്തില്‍ ഇല്ല.പക്ഷേ ഒരു ഡോക്യുമെന്‍ററി നിലവാരത്തില്‍ എത്തിയേക്കാവുന്ന ഈ ചിത്രം അതില്‍ നിന്നെല്ലാം മാറി രണ്ടേമുക്കാല്‍ മണിക്കൂര്‍ തീരെ ബോര്‍ അടിപ്പിച്ചില്ല എന്നതില്‍ നിന്നും ചിത്രത്തിന്‍റെ മേന്മ മനസ്സിലാക്കാം.

   മാസന്‍ ഇവാന്‍സ് Jr. സഹോദരി സമാന്ത എന്നിവര്‍ അമ്മയോടൊപ്പം ആണ് താമസം.കോളേജ് ജീവിതത്തിന്‍റെ ഇടയ്ക്ക് കണ്ടു മുട്ടിയ ഇവരുടെ മാതാപിതാക്കള്‍ ഇവരുടെ ബാല്യത്തില്‍ തന്നെ വേര്‍പ്പിരിയുന്നു.എങ്കിലും പിതാവായ മേസന്‍ Sr. എല്ലാ വാരാന്ത്യത്തിലും വന്നു കുട്ടികളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.അവരുടെ അമ്മയായ് പട്രീഷ്യ തന്‍റെ തുടര്‍ വിദ്യാഭ്യാസത്തിനായി ഹൂസ്ട്ടനിലേക്ക് താമസം മാറുന്നു.അവര്‍ അവിടെ വച്ച്  തന്‍റെ പ്രൊഫസറായ ബില്ലിനെ വിവാഹം ചെയ്യുന്നു.ബില്ലിന്റെ രണ്ടു മക്കള്‍ക്കൊപ്പം മേസനും സമാനതയും വളരുന്നു.എന്നാല്‍ ജീവിതം അവര്‍ക്ക് മുന്നോട്ടു നല്‍കിയത് സമ്മിശ്ര പ്രതികരണം ഉളവാക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു.പട്രീഷ്യയുടെ ജീവിതം പലപ്പോഴും കയ്യില്‍ നിന്നും വഴുതുകയും അതവര്‍ തിരികെ പിടിക്കുകയും ചെയ്തു.സമന്തയ്ക്കും ഇവാന്സിനും ഒരു നല്ല അമ്മയായിരുന്നു അവര്‍.ഒരിക്കലും അവര്‍ അവരെ ഉപേക്ഷിച്ചില്ല.അത് പോലെ തന്നെ അകന്നു താമസിക്കുന്നുവെങ്കിലും തന്റെ മക്കളുടെ കാര്യങ്ങളില്‍ ഒരു മാര്‍ഗ ദര്‍ശി ആയി വരുന്ന മേസന്‍ സീനിയര്‍ ഒക്കെ അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോയി.

  മേസന്‍ ജൂനിയറിന്റെ കൌമാര ചാപല്യങ്ങള്‍ സമാന്തയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ എല്ലാം അവതരിപ്പിച്ചു ഈ സിനിമ വികസിക്കുമ്പോള്‍ ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ അവരുടെ വളര്‍ച്ച ഒക്കെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയിലെ ഒരു നാഴിക കല്ലായി മാറുക ആയിരുന്നു Boyhood.ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.പ്രത്യേകിച്ചും ഒരു ഒറിജിനാലിറ്റി ഈ സിനിമയില്‍ അനുഭവപ്പെട്ടു.വേറിട്ട പരീക്ഷണ രീതിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഒരു പക്ഷെ ഈ പന്ത്രണ്ടു വര്‍ഷക്കാലത്തിന്റെ ഇടയ്ക്ക് എങ്ങാനും താന്‍  മരിച്ചു പോയാല്‍ ഈ ചിത്രം മേസന്‍ സീനിയറിനെ അവതരിപ്പിച്ച Ethan Hawke തന്നെ പൂര്‍ത്തി ആക്കണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു.അത്രയ്ക്കും ആത്മാര്‍ഥത ആയിരുന്നു സംവിധായകന്‍ ആയിരുന്ന റിച്ചാര്‍ഡ് ഈ സിനിമയോട് കാണിച്ചിരുന്നത്.

More reviews @ http://www.movieholicviews.blogspot.com

209.SUSPECT(ENGLISH,1987)

209.SUSPECT(ENGLISH,1987),|Thriller|Crime|,Dir:-Peter Yates,*ing:-Cher, Dennis Quaid, Liam Neeson.

  അമേരിക്കന്‍ കോര്‍ട്ട്റൂം/ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്  Suspect.ക്രിസ്മസ് അവധിക്കാലത്തിന്റെ സമയം അടുക്കാറായി.തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരെ യാത്രയാക്കിയതിനു ശേഷം അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ലോവല്‍ വായിലേക്ക് വെടി വച്ച് ആത്മഹത്യ ചെയ്യുന്നു.അല്‍പ്പ ദിവസത്തിന് ശേഷം നിയമ വകുപ്പിലെ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ക്വിന്‍ എന്ന യുവതിയെ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു.ഒരു നദിയുടെ അടുക്കല്‍ ആണ് അവളുടെ ശവ ശരീരം കണ്ടെത്തിയത്.എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവിടെ നിന്നും സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെത്തുന്നു.ആക്രമണകാരിയായ അയാളെ പോലീസ് കീഴ്പ്പെടുത്തുന്നു.മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ അയാളെ ആര്‍ക്കും മെരുക്കാന്‍ സാധിക്കുന്നില്ല.കേസിനോട് തീരെ സഹകരിക്കാതെ ഇരുന്ന അയാള്‍ക്ക്‌ വേണ്ടി വാദിക്കാന്‍കോടതി കാതലീന്‍ എന്ന യുവ പ്രോസിക്യൂട്ടറെ നല്‍കുന്നു.

   എന്നാല്‍ ജിവിത തിരക്കുകള്‍ കാരണം ജീവിതം തെരെ ആസ്വദിക്കാന്‍ കഴിയാത്ത കാതലീന്‍ അതവന്‍ അവധിക്കാലം അവര്‍ക്ക് വേണം എന്ന് ജഡ്ജ് ആയ ബിഷപ്‌ ഹെമ്സിനോട് പറയുന്നു.എന്നാല്‍ അയാള്‍ അതിനു സമ്മതിക്കുന്നില്ല.അവസാനം നഷ്ടമായ അവധിക്കാലത്തെ പഴിച്ചു കൊണ്ട് കാതലീന്‍ തന്‍റെ കക്ഷിയെ കാണുവാന്‍ ആയി ജയിലില്‍ എത്തുന്നു.എന്നാല്‍ അയാള്‍ കാതലീനെ ആക്രമിക്കുന്നു.എന്നാല്‍ കാതലെന്‍ നിരാശയാകാതെ വീണ്ടും അവിടെ എത്തുന്നു.എന്നാല്‍ ഇത്തവണ അയാള്‍ സഹകരിക്കാന്‍ തയ്യാറായി.അമേരിക്കന്‍ ആര്‍മിയിലെ ഒരു താഴ്ന്ന ജീവനക്കാരന്‍ ആയ കാര്‍ള്‍ വെയ്ന്‍ ആണ്ടെര്സന്‍ ആയിരുന്നു അയാള്‍.പട്ടാള സേവനത്തിനിടെ ഉണ്ടായ പ്രയാസങ്ങള്‍ മൂലം അയാള്‍ക്ക്‌ കേള്‍വി ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.സ്വന്തമായി താമസിക്കാന്‍ വീട് പോലും ഇല്ലാതിരുന്ന ആയാള്‍ താമസിച്ചിരുന്നത് വഴിയോരങ്ങളില്‍ ആണ്.സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അയാള്‍ക്ക്‌ കാതലീന്‍ എഴുത്തിലൂടെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാകുന്നു.പ്രതിയെന്നു സംശയിക്കുന്ന ആളുടെ ആക്രമണ സ്വഭാവം കാരണം ആദ്യം മുതല്‍ തന്നെ അയാള്‍ ആണ് കുറ്റവാളി എന്ന നിലയില്‍ ആണ് കേസ് മുന്നോട്ടു പോകുന്നത്.അപ്പോഴാണ്‌ കയ്യില്‍ ടാടൂ കുത്തിയ മൈക്കില്‍ എന്നയാളുടെ കാര്യം കാര്‍ള്‍ പറയുന്നത്.കൊലപാതകത്തെ കുറിച്ച് അയാള്‍ക്ക്‌ അറിയാം എന്ന് അറിഞ്ഞപ്പോള്‍ മൈക്കിളിനെ അന്വേഷിച്ചു കണ്ടെത്തണം എന്ന് കാതലീന്‍ തീരുമാനിച്ചു..കാതലീന്‍ കേസ് അന്വേഷണത്തിനായി ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നു.എന്നാല്‍ മൈക്കില്‍ അയാളെ മാരകമായി മുറിവേല്‍പ്പിക്കുന്നു.ആ സമയം ആണ് അപ്രതീക്ഷിതമായ ഒരു ഷായ ഹസ്തം അവള്‍ക്കു ലഭിക്കുന്നത്.

  പക്ഷെ ആ സഹായം അവളെ ആപത്തുകളില്‍ കൊണ്ടെതിക്കാം.ആരാണ് യഥാര്‍ത്ഥ കൊലപാതകി?ബാക്കി അറിയണമെങ്കില്‍ ചിത്രം കാണുക.തരക്കേടില്ലാത്ത ഒരു കോര്‍ട്ട് റൂം സസ്പ്പന്‍സ് ത്രില്ലര്‍ ചിത്രം ആണ് ഇത്.ലിയാം നീസന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഉള്ള സിനിമകളില്‍ ഒന്ന്.അപ്രതീക്ഷിതമായ ട്വിസ്റ്റും എല്ലാം നിറഞ്ഞ ഈ ചിത്രം തരക്കേടില്ലാത്ത ഒരു ത്രില്ലര്‍ ആണ്.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started