196.DECEMBER HOLLYWOOD RELEASES

196.DECEMBER HOLLYWOOD RELEASES

“മഞ്ഞുകാലം വരവേല്‍ക്കാന്‍ ഒരുങ്ങി ഹോളിവുഡ്”

ക്രിസ്മസ്സ് റിലീസുകളിലേക്ക് ഹോളിവുഡ് യാത്ര ചെയ്യുമ്പോള്‍ കൂടെ ഉള്ളത് ഒരു പറ്റം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “നോളന്‍-മക്ഖനെ” കൂട്ടുക്കെട്ടില്‍ ഉള്ള “Interstellar” ,”റിഡ്ലി സ്കോട്ട്-ബേല്‍” കൂട്ടുക്കെട്ടില്‍ ഉള്ള
“Exodus: Gods and Kings” എന്നിവയാണ്.വര്‍ഷാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ കുറിച്ച് തുടര്‍ന്ന് വായിക്കുക.

1.Interstellar :-“നോളന്‍” എന്ന ഒറ്റ പേര് മതി സിനിമയുടെ മേല്‍ ഉള്ള പ്രതീക്ഷകള്‍ കൂട്ടാന്‍.ഇത്തവണ കൂട്ടിനായി “മാത്യു മഖന്നെ” എന്ന അനുഗ്രഹീത നടനും ഉണ്ട്.കഴിഞ്ഞ പ്രാവശ്യത്തെ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് “Dallas Buyers Club” ലൂടെ നേടിയ അദ്ദേഹം കൂടി ചേരുമ്പോള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമ ഓസ്കാര്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടും എന്ന് തന്നെ ആണ് പ്രതീക്ഷ,കൂടാതെ ഒരു സൂപ്പര്‍ ഹിറ്റ്‌ ക്ലാസിക്കും.

2.Dumb and Dumber To:-1994 ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു വലിയ ഹിറ്റ്‌ ആയിരുന്നു.”ജിം കാരി-ജെഫ് ഡാനിയേല്‍സ്” കൂട്ടുകെട്ട് അന്ന് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുക തന്നെ ചെയ്തിരുന്നു.വിഡ്ഢികള്‍ ആയ രണ്ടു സുഹൃത്തുക്കളുടെ കഥ അവതരിപ്പിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ തീര്‍ച്ചയായും ചിരിയുടെ മാലപ്പടക്കം പ്രേക്ഷകര്‍ പ്രതീക്ഷിക്കും.

3.Horrible Bosses 2:-വില്ലന്‍ കഥാപാത്രമായി ഹോളിവുഡ് സിനിമയിലെ മൂന്നു പ്രമൂഖര്‍ വേഷമിട്ട ഇതേ പേരില്‍ ഉള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷാവസാനം ഇറങ്ങുന്നുണ്ട്.”കെവിന്‍ സ്പേസി”,”ജെനിഫര്‍ അനിസ്ടന്‍”,”കോളിന്‍ ഫാരല്‍” എന്നിവര്‍ വില്ലന്മാരായ മേലധികാരികളെ അവതരിപ്പിച്ച കോമഡി ചിത്രം ഒരു മികച്ച ഹിറ്റ്‌ ആയിരുന്നു.”നിക്ക്-ഡെയില്‍-കുര്‍ട്ട്” എന്നിവര്‍ രണ്ടാം ഭാഗത്തില്‍ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിയാന്‍ കുറച്ചും കൂടി കാത്തിരിക്കണം.

4.The Imitation Game:-രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ “ബെനെടിക്റ്റ് കുംബര്‍ബാച്” മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രവും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയം ഒരു കോഡ് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലീഷ് കണക്ക് വിദഗ്ധന്‍ ആയ “അലന്‍ ടൂറിങ്ങിന്റെ” കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

5.V/H/S :Viral:-V/H/S പരമ്പരയിലെ മൂന്നാം ഭാഗം ആണ് ഈ ചിത്രം.ഹൊറര്‍ ചിത്രങ്ങളുടെ ഈ പരമ്പരയിലെ ആദ്യ രണ്ടു ചിത്രങ്ങളും സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയിരുന്നത്.

6.The Hunger Games: Mockingjay -Part 1 :-“Hunger Games” പരമ്പരയിലെ മൂന്നാമത്തെ ചിത്രം ആണിത്.പുസ്തകത്തിന്റെ മൂന്നാം ഭാഗം രണ്ടായാണ് റിലീസ് ചെയ്യുന്നത്.അതിന്റെ ആദ്യ ഭാഗം ആണ് ഈ വര്‍ഷം അവസാനം ഇറങ്ങുന്നത്.

7.Exodus: Gods and Kings:-“ക്രിസ്ത്യന്‍ ബേല്‍” “മോസസ്” ആയി അഭിനയിക്കുന്ന ചിത്രമാണിത്.”റിഡ്ലി സ്കോട്ട്” സംവിധാനം ചെയ്ത ഈ ചിത്രം ഇജിപ്ഷ്യന്‍ ഫറോവ “രംസസും” ആയുള്ള പോരാട്ടത്തിന്‍റെ കഥ അവതരിപ്പിക്കുന്നു.

8.The Hobbit: The Battle of Five Armies:-ഹോബിറ്റ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം.ലോകമെമ്പാടും ആരാധകര്‍ ഉള്ള ഈ പരമ്പരയും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

9.Night at the Museum: Secret of the Tomb (2014) :- “റോബിന്‍ വില്ല്യംസിന്റെ” അവസാന ചിത്രങ്ങളില്‍ ഒന്ന്.രാത്രിയില്‍ ചരിത്രകാല മ്യൂസിയത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അടങ്ങിയ  ഈ ഫാന്റസി ചിത്രവും ആരാധകരെ നേടി എടുത്തിരുന്നു ചരിത്രകാല കഥാപാത്രങ്ങള്‍ ഒക്കെ രാത്രി ജീവന്‍ വച്ച സിനിമയുടെ മൂന്നാം ഭാഗം.

Big Hero 6,The Theory of Everything,Foxcatcher , Beyond the Lights,Penguins of Madagascar ,Wild,Inherent Vice,Annie എന്നീ സിനിമകളും വര്‍ഷാവസാന സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കും.ഇന്ത്യയില്‍ ഇവയില്‍ ഏതൊക്കെ റിലീസ് ചെയ്യും എന്നതും ഒരു പ്രശ്നമാണ്.എന്തായാലും മികച്ചതെന്നു പറയാവുന്ന കുറച്ചു സിനിമകള്‍ മാത്രമേ ഈ വര്‍ഷം ഹോളിവുഡ് നല്‍കിയത്.വര്‍ഷാവസാനം ഇറങ്ങുന്ന ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്നവ ആണ്.കഴിഞ്ഞ വര്ഷം അവസാനം ഇറങ്ങിയത്‌ പോലെ ഈ ചിത്രങ്ങളും മികച്ചതാകും എന്ന് പ്രതീക്ഷിക്കാം.

As appeared on http://www.movietoday.org/movietoday-magazine-oct-2014/

195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012)

195.SEX TAPE(ENGLISH,2014) & THIS IS 40(ENGLISH,2012) |Comedy|

” രണ്ടു ചിത്രങ്ങള്‍-അമരിക്കന്‍ മധ്യവയസ്ക്കരുടെ ദാമ്പത്യ ജീവിതം പ്രമേയം.”

1.SEX TAPE(Dir:-Jake Kasdan,*ing:-Cameroon Diaz,Jason Segel)

     ജയ്‌  എഫ് എം റേഡിയോയിലെ സൗണ്ട് എന്‍ജിനീയര്‍ ആണ്.ജയും  ഭാര്യയായ ആനിയും പ്രണയിച്ചു വിവാഹം ചെയ്തവര്‍ ആണ്.അവര്‍ ഒരുമിച്ചുള്ള ജീവിതത്തിലെ ആദ്യ വര്‍ഷങ്ങള്‍ സന്തോഷത്തോടെയാണ് ചിലവഴിച്ചത്.എന്നാല്‍ ജീവിതത്തില്‍ പ്രാരാബ്ധം കൂടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പഴയ ജീവിതം ആണ്.രണ്ടു കുട്ടികളും കൂടി ആയപ്പോള്‍ അവര്‍ മാത്രം ഒന്നിച്ചുള്ള സമയം വളരെയധികം  കുറഞ്ഞു.അവര്‍ക്ക് ജീവിതത്തില്‍ നഷ്ടമായത് അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ ആസ്വധിചിരുന്നതായിരുന്നു.ആനിയുടെ ബ്ലോഗ്‌ ഒരു വലിയ കമ്പനി ഏറ്റെടുക്കുന്നതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ ആയ ദിവസം അവര്‍ വീണ്ടും തങ്ങളുടെ സമയം ഒന്നിച്ചു ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.കുട്ടികളെ അമ്മയുടെ വീട്ടിലാക്കിയ ശേഷം അവര്‍ പഴയത് പോലെ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പഴയത് പോലെ ആകാന്‍ സാധിക്കുന്നില്ല.ആ സമയത്താണ് ആനി ഒരു വീഡിയോ ഉണ്ടാക്കാന്‍ ഉള്ള ഐഡിയ പറയുന്നത്.ഒരു രസത്തിനു അവര്‍ അത് ചെയ്യുന്നു.എന്നാല്‍ ജയ്‌ അത് അബദ്ധത്തില്‍ ക്ലൌടിലേക്ക് സിങ്ക് ചെയ്യുന്നു.ജയുടെ അക്കൗണ്ട്‌ ഉള്ള എല്ലാ ഐ പാഡിലും ആ വീഡിയോ പോകും.ജയ് സുഹൃത്തുക്കള്‍ക്കായി സ്ഥിരം നല്‍കുന്നതും ഐ പാഡ് ആണ് സമ്മാനമായി,അതും അയാളുടെ ഐ പാഡ് അക്കൗണ്ട്‌ സിങ്ക് ചെയ്തു.ആ സമയത്താണ് ജയുടെ ഫോണില്‍ ഒരു മെസേജ് വരുന്നത്.കൂടുതല്‍ അറിയുവാന്‍ ബാക്കി ചിത്രം കാണുക.

2.THIS IS 40(Dir:-Judd Apatow,*ing:-Paul rudd ,Leslie Mann)

 Knocked Up എന്ന സിനിമയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം.പീറ്റും ടെബിയും സന്തോഷമായി ജീവിക്കുന്നു.ടെബിയ്ക്ക് നാല്പതു വയസ്സായി.പിറന്നാള്‍ ദിവസം അവര്‍ ആഘോഷിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ താന്‍ വയാഗ്ര ഉപയോഗിച്ച് എന്ന് പീറ്റ് പറയുമ്പോള്‍ ടേബി ചൂടാകുന്നു.ടെബി ഒരു പൂക്കട നടത്തുന്നു.പീറ്റ് സ്വന്തമായി ഒരു മ്യൂസിക് കമ്പനിയും.അവരുടെ ജീവിതത്തിലും ഈ പ്രായത്തില്‍ പലതും നഷ്ടം ആകുന്നു.പ്രത്യേകിച്ചും അവരുടെ ഇടയ്ക്കുള്ള പ്രണയം.അത് അവരെ പലപ്പോഴും വിഷമിപ്പിക്കുന്നും ഉണ്ട്.പരസ്പ്പരം ഉള്ള ആകര്‍ഷണീയത വരെ അവര്‍ക്ക് കുറഞ്ഞതായി തോന്നുന്നു.കൂടെ കുടുംബത്തിലെ ചില പ്രശ്നങ്ങളും അത് പോലെ പീറ്റിന്റെ കമ്പനിയ്ക്ക് ഉണ്ടാകുന്ന നഷ്ടവും.അവര്‍ക്ക് രണ്ടു പേര്‍ക്കും ജിവിതം തിരിച്ചു പിടിക്കണം.അതിനായി അവര്‍ക്ക് അവസരം ലഭിക്കുന്നു.പീറ്റിന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷ ദിവസം.അന്ന് അവരുടെ ജീവിതത്തിലെ കൊച്ചു അകല്‍ച്ചകള്‍ മാറ്റാന്‍ ഉള്ള ദിവസം ആണ്.

 ഈ രണ്ടു ചിത്രങ്ങളും അമേരിക്കന്‍ ജീവിതത്തിലെ ദാമ്പത്യത്തില്‍ വരുന്ന മുഷിപ്പുകള്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്.കാഴ്ചക്കാരില്‍ തമാശ രൂപേണ ആ അവസ്ഥകള്‍ എത്തിക്കാനും ഈ രണ്ടു ചിത്രങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.”Sex Tape” കണ്ടപ്പോള്‍ ആണ് “This is 40” യുടെ കാര്യം ഓര്‍മ വന്നത്.ഒരു പക്ഷെ ലോകത്ത് എല്ലായിടത്തും നടക്കുന്ന ഈ ഒരു പ്രവണത നമ്മുടെ നാട്ടിലൊക്കെ രൂപീകരിച്ചിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ അകപ്പെട്ടു പരസ്പരം പറയാതെ പോകുന്നു എന്നാണു  തോന്നുന്നത്.ഒരു പക്ഷെ അങ്ങനെ ഒരു തുറന്നു പറച്ചില്‍ വ്യക്തികളെയും കുടുംബത്തിന്റെ ബലത്തിനെയും മൊത്തത്തില്‍ ബാധിക്കും എന്ന് ആണ് എല്ലാവരും കരുതുന്നത് എന്ന് തോന്നുന്നു.എന്നാല്‍ എല്ലാം തുറന്നു പറഞ്ഞു അമേരിക്കകാരന്‍ അതില്‍ സിനിമയും ഉണ്ടാക്കുന്നു.മൊത്തത്തില്‍ സിനിമ എന്ന നിലയില്‍ അത്യാവശ്യം ചിരിക്കാന്‍ ഉള്ളതെല്ലാം ഇതില്‍ ഉണ്ട്.മസാലയുടെ അംശം കൂടി ഉള്ളത് കൊണ്ട് ഒറ്റയ്ക്ക് ഇരുന്നു കാനുന്നതാകും നല്ലത്.

NB:-Sex Tape സിനിമയില്‍ അവസാന ഭാഗത്ത്‌ ആവശ്യത്തിനു പോര്‍ണ്‍ സൈറ്റുകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട് .

More reviews @ http://www.movieholicviews.blogspot.com

194.WRONG TURN 6:LAST RESORT (ENGLISH,2014)

194.WRONG TURN 6:LAST RESORT(ENGLISH,2014),|Horror|,Dir:-Valeri Milev,*ing:-Ilott,Aqueela Zoll.

  “ആദ്യ ഭാഗം കണ്ടത്തില്‍  നിന്നും തുടങ്ങിയ  കൗതുകം ആറാം ഭാഗത്തില്‍ എത്തിച്ചിരിക്കുന്നു”

 മലയില്‍ താമസിക്കുന്ന വൈകൃത  രൂപികളായ  നരഭോജികളുടെ കഥ അവതരിപ്പിക്കുന്ന “Wrong turn “പരമ്പരയിലെ ആറാം ഭാഗം ആണ് ഈ ചിത്രം.ആദ്യ രണ്ടു ഭാഗത്തിന് ശേഷം മികച്ചതെന്നു പറയാന്‍ ഒന്നും ഇല്ലെങ്കിലും ഈ സിനിമ പരമ്പര എനിക്ക് ഇഷ്ടമാണ്.അത് കൊണ്ട് തന്നെയാണ് ആറാം ഭാഗം ഇറങ്ങിയപ്പോള്‍ കണ്ടത്.പ്രതീക്ഷകള്‍ അധികം ഒന്നും ഇല്ലായിരുന്നു.ആ പ്രതീക്ഷ ചിത്രം തകര്‍ത്തും ഇല്ല.ഇതിനു മുന്‍പുള്ള ഭാഗങ്ങളില്‍ നരഭോജികള്‍ വൈകൃത രൂപികള്‍ ആയതിനെ കുറിച്ച് ഒക്കെ അവതരിപ്പിച്ചിരുന്നു.ഫാക്റ്ററിയില്‍ ന്നിന്നും ഉള്ള കെമിക്കലുകള്‍ ഒക്കെ അവരെ മാറ്റി ഈ രൂപത്തില്‍ ആക്കി എന്നൊക്കെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.

  എന്നാല്‍ ഈ ഭാഗത്തില്‍ കഥ മറ്റൊരു രീതിയില്‍ ആണ്.”ഹോബ് സ്പ്രിങ്ങ്സ്” എന്ന സ്ഥലത്തേക്ക് “ഡാനിയും: സുഹൃത്തുക്കളും എത്തി ചേരുന്നു.ഡാനിയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച പാരമ്പര്യ വസ്തുവകകള്‍ കാണുവാന്‍ ആയിരുന്നു അവര്‍ എത്തിയിരുന്നത്.ആ സ്ഥലം മൊത്തം ഡാനിയുടെയും കുടുംബത്തിന്റെയും ആയിരുന്നു.അവിടെ ഡാനിയുടെ ബന്ധുക്കള്‍ ഇപ്പോഴും താമസം ഉണ്ട്.”ജാക്സന്‍”, “സാലി” എന്നീ   ബന്ധുക്കള്‍ ആണ് ഡാനിയുടെ ആ റിസോര്‍ട്ട് നോക്കി നടത്തിയിരുന്നത്.കുടംബം മുഴുവനായി നഗരത്തില്‍ താമസിക്കാന്‍ ചെന്നപ്പോള്‍ ആണ് ഡാനിയ്ക്ക് അവരുമായുള്ള ബന്ധം അറ്റ് പോയത്.എന്തായാലും ഡാനിയെ അവര്‍ ഊഷ്മളമായി വരവേറ്റു.ഡാനിയുടെ ഭാര്യ “ടോണി” എന്ത് കൊണ്ടോ അവിടെ സന്തുഷ്ട ആയിരുന്നില്ല.അത് പോലെ തന്നെ ആയിരുന്നു അവരുടെ സുഹൃത്തുക്കളും.എന്തായാലും സാമ്പത്തികമായി മോശം നിലയില്‍ ആയിരുന്ന ഡാനി എന്തായാലും ആ സ്ഥലം വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ജാക്സണ്‍,സാലി എന്നിവര്‍ക്ക് വേറെ ചിന്തകളും താല്‍പ്പര്യവും ആയിരുന്നു ഉണ്ടായിരുന്നത്.

 കുടുംബം-അതായിരുന്നു അവര്‍ക്ക് വലുത്.ആ കുടുംബത്തെ രക്ഷിക്കാന്‍ ഇനി ഡാനിയ്ക്ക് മാത്രമേ സാധിക്കൂ.എന്നാല്‍ അതിനു ധാരാളം ചോര വീഴണം.എങ്കില്‍ മാത്രമേ ജാക്സണ്‍,സാലി എന്നിവരുടെ ലക്‌ഷ്യം നടക്കൂ.ഡാനിയാണ് ഇനി തീരുമാനം എടുക്കേണ്ടത്.അയാളുടെ രണ്ടു വശത്തും ഉള്ളവര്‍ അയാള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ ആണ്,അതിനാല്‍ തന്നെ അയാളുടെ തീരുമാനങ്ങള്‍ പ്രധാനം ആണ്.ബാക്കി അറിയാന്‍ ചിത്രം കാണൂ.ഈ പരമ്പരയിലെ എല്ലാ സിനിമകളും കണ്ടവര്‍ക്ക് ഇത് ഇഷ്ടപ്പെടുമായിരിക്കും.എന്നാല്‍ ആദ്യമായി ഈ പരമ്പരയെ കുറിച്ച് കേള്‍ക്കുന്നവരോ കാണുന്നവരോ അതിനു തുനിയാതെ ഇരിക്കുന്നതാകും നല്ലത്.കാരണം ഒരിക്കലും തീര്‍ച്ചയായും കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ ഇത് വരില്ല.

More reviews @ http://www.movieholicviews.blogspot.com

193.PRINCESS AURORA(KOREAN,2005)

193.PRINCESS AURORA(KOREAN,2005),|Crime|Mystery|,Dir:-Eun Jin pang,*ing:-Jeong Hwa Eom,Seong Kum Mun.

 “പരമ്പര കൊലയാളിയും അറോറ രാജകുമാരിയുടെ സ്റ്റിക്കറും”

     രണ്ടാനമ്മയുടെ ക്രൂരതയില്‍ വിഷമിക്കുന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ ആശ്വാസം ആയാണവള്‍ നമ്മുടെ മുന്നില്‍ ആദ്യം എത്തുന്നത്‌.ടോയിലറ്റില്‍ വച്ച് അതി ക്രൂരമായി തന്നെ അവള്‍ ദുഷ്ടയായ ആ രണ്ടാനമ്മയെ  കൊന്നു.മരിച്ച സ്ത്രീയുടെ ശവശരീരത്തിന്റെ അടുക്കല്‍ നിന്നും “അറോറ രാജകുമാരി” എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ സ്റ്റിക്കര്‍ പോലീസിനു ലഭിക്കുന്നു.കേസ് അന്വേഷിക്കുന്നത് “ഒഹ് സോംഗ് ഹോയും” കൂട്ടരും ആണ്.ശരിയായ ട്രെയിനിംഗ് ലഭിക്കാത്തവര്‍ ആണ് അയാളുടെ കൂടെ ഉള്ളവര്‍ പലരും.അത് കൊണ്ട് തന്നെ കേസില്‍ തെളിവുകള്‍ ഒന്നും ലഭിക്കുന്നില്ല.ഓഹ് സോംഗ് ഹോ ഒരു പാസ്റ്റര്‍ ആകാന്‍ വേണ്ടി ഉള്ള ശ്രമത്തിലും ആണ്.എന്നാല്‍ തന്‍റെ ജോലിയില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്ന അയാള്‍ ആദ്യ കൊലപാതകം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ ഒരു സ്ത്രീയെ കാണുന്നു.എന്നാല്‍ അയാള്‍ അത് ആരെയും അറിയിക്കുന്നില്ല.

  അല്‍പ്പ ദിവസത്തിന് ശേഷം ഒരു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയും അവരുടെ കാമുകനായ മറ്റൊരു ഹോട്ടല്‍ ഉടമയും കൊല്ലപ്പെടുന്നു.സമാനമായ ഒരു രീതി ഈ രണ്ടു കൊലപാതകങ്ങള്‍ക്കും ആദ്യത്തേതില്‍ നിന്നും ഇല്ലായിരുന്നു.ആദ്യം കൊല ചെയ്യപ്പെട്ട സ്ത്രീയുമായി രണ്ടാമത് കൊല്ലപ്പെട്ടവര്‍ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു അവിടെ കണ്ട അറോറ രാജകുമാരിയുടെ സ്റ്റിക്കര്‍ ഒഴികെ.കൊലപാതകങ്ങള്‍ എല്ലാം നടത്തുന്നത് ഒരു സ്ത്രീയാണ്.അവരെ തുടക്കം മുതല്‍ പ്രേക്ഷകന്റെ മുന്നില്‍ സസ്പന്‍സ് ഒന്നും ഇല്ലാതെ കാണിച്ചു കൊടുക്കുന്നുണ്ട്.എന്നാല്‍ ഈ ചിത്രത്തിലെ പ്രധാന സംഭവം എന്താണെന്ന് വച്ചാല്‍ ഈ കൊലപാതകങ്ങള്‍ അവള്‍ ചെയ്യുന്നത് എന്തിനു വേണ്ടി ആണ് എന്ന് അറിയുവാന്‍ ഉള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ആണ്.പ്രത്യേകിച്ചും നമ്മള്‍ ആദ്യം ചിത്രം കാണുമ്പോള്‍ തോന്നുന്ന ലൂപ് ഹോള്‍സ്.അത് സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു ത്രില്ലര്‍ മൂഡ്‌ നശിപ്പിക്കുന്നു.എന്നാല്‍ പിന്നീട് സിനിമയുടെ കഥയും സാഹചര്യങ്ങളും ആളുകളുടെ വിവരണവും എല്ലാം കൂടി കഴിയുമ്പോള്‍ ചിത്രം മറൊരു തലത്തിലേക്ക് എത്തി ചേരുന്നു.കൊലപാതകങ്ങള്‍ വീണ്ടും തുടരുന്നു;അറോറ രാജകുമാരിയുടെ സ്ടിക്കറുകള്‍ പതിപ്പിച്ച സ്ഥലങ്ങളില്‍.എന്താണ് അതിന്റെ രഹസ്യം?കൊലയാളി ആയ സ്ത്രീ യഥാര്‍ത്ഥത്തില്‍  ആരാണ്? ബാക്കി അറിയാന്‍ ചിത്രം കാണുക.

  കൊലയാളിയെ മറയ്ക്കാതെ ആരംഭിച്ച ചിത്രം എന്നാല്‍ അവസാന രംഗങ്ങളിലേക്ക് അടുക്കുമ്പോള്‍ ചിത്രത്തിന് മൊത്തത്തില്‍ ഒരു പൂര്‍ണത നല്‍കുന്നു.പ്രത്യേകിച്ചും കാരണങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ ആളുകളെ കൊല്ലുന്നത് കണ്ടപ്പോള്‍ അന്ന്യന്‍ സിനിമയുടെ രീതിയില്‍ ഉള്ള ചിത്രം ആയിരിക്കുമോ എന്ന് കരുതി.സാമൂഹിക സുരക്ഷയാണ് വിഷയം എന്നും വിചാരിച്ചു.എന്നാല്‍ ഓരോ കൊലപാതകത്തിനും അതിന്‍റേതായ കാരണങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ചിത്രം ആസ്വാദ്യകരം ആയി തോന്നി.

More reviews @ http://www.movieholicviews.blogspot.com

192.BLACK COAL,THIN ICE(MANDARIN,2014)

192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi’nan Dio,*ing:-Fan Lio,Lun Mei Gwei.

“കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും”

 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ “ഗോള്‍ഡന്‍ ബെയര്‍” പുരസ്ക്കാരം നേടിയ ചിത്രമാണ്” Daylight Fireworks “എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട് തന്നെ ഒരു ചൈനീസ് ത്രില്ലറിന്റെ രീതി വ്യത്യസ്തം ആണ്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിലെ ഒരു ദിവസത്തില്‍ കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ ശരീര ഭാഗം ആണ് ഈ കേസിന്റെ ആരംഭം.രാജ്യം മുഴുവന്‍ വിതറിയ രീതിയില്‍ കാണപ്പെട്ട ശരീര ഭാഗങ്ങള്‍ കേസ് കൂടുതല്‍ ദുഷ്ക്കരം ആക്കി.പ്രത്യേകിച്ചും ഡി എന്‍ ഏ ടെസ്റ്റ്‌ പോലുള്ള മാര്‍ഗങ്ങള്‍ ഒന്നും അത്ര പരിചിതം അല്ലാതെ ഇരുന്ന ഒരു സമയത്ത്.എന്നാല്‍ ഒരു കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ വസ്ത്രവും ഐ ഡി കാര്‍ഡും ശവശരീരം ആരുടെ ആണെന്നുള്ള തെളിവുകള്‍ നല്‍കി.

  ആ കല്‍ക്കരി പാടത്തില്‍ ജോലി ചെയ്തിരുന്ന “ലിയാന്ഗ്” എന്നയാളുടെ ശരീരം ആയിരുന്നു അത്.കേസ് അന്വേഷിച്ച “സാംഗും” കൂട്ടരും ലിയാങ്ങിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നു.ദുഖിതയായ ഭാര്യയെ അവര്‍ കാണുന്നു.ലിയാങ്ങിനു ഒരു സഹോദരന്‍ ഉണ്ടെന്നു മനസ്സിലാക്കിയ സാംഗും കൂട്ടരും അയാളെ വേറെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തുന്നു.എന്നാല്‍ അവിടെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയും സാംഗിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ മരണപ്പെടുകയും ചെയ്യുന്നു.സാംഗിനും മുറിവേല്‍ക്കുന്നു.എന്നാല്‍ ആശുപത്രിയില്‍ നിന്നും  തിരികെ എത്തിയ സാംഗ് അന്വേഷണങ്ങളില്‍ നിന്നും മാറ്റപ്പെട്ടു.അയാള്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ആയി ജോലി.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2004 ല്‍  അന്ന് നടന്നത് പോലെ ഉള്ള രീതിയില്‍ ശവശരീരങ്ങള്‍ കാണപ്പെടുന്നു.മരിച്ച രണ്ടു പേരെയും തിരിച്ചു അറിയുന്നു.ആദ്യം കൊല്ലപ്പെട്ട ലിയാങ്ങിന്റെ ഭാര്യയും ആയി ബന്ധം ഉണ്ടായിരുന്ന രണ്ടു പേര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.ആകസ്മികം ആയി പോലീസ് ചീഫിനെ കാണാന്‍ എത്തിയ സാംഗ് കേസ് അന്വേഷണത്തില്‍ പങ്കെടുക്കുന്നു.തന്‍റെ നഷ്ടപ്പെട്ട വില തിരികെ പിടിക്കാന്‍ അയാള്‍ക്ക്‌ ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

  ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം ഈ കേസിലും തെളിയുന്നു.സാംഗ് കേസ്  അന്വേഷണവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഇത്തവണ വ്യക്തമായ ഒരാള്‍ ഈ കേസിന്റെ മുന്നില്‍ ഉണ്ട് അവര്‍ക്ക് അന്വേഷണത്തിനായി.കേസിന്റെ മുന്നോട്ടുള്ള ഗതി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു പരിധി കഴിയുമ്പോള്‍ കേസിനെ കുറിച്ചുള്ള നമ്മുടെ അഭിപ്രായം മാറ്റുന്ന രീതിയില്‍ ഉള്ള ട്വിസ്റ്റ് ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മനുഷ്യര്‍ പലരും പകല്‍ വെളിച്ചത്തില്‍ തിളക്കം ഉള്ളവര്‍ ആയി തോന്നുമല്ലോ.ഒരു ക്ലാസിക് പരിവേഷം ഉള്ള ക്രൈം ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com

191.DIARY OF JUNE(KOREAN,2005)

191.DIARY OF JUNE(KOREAN,2005),|Thriller|Mystery|,Dir:-Kyung Soo Im,*ing:-Ki-Beom Jang,Ji Min Kim.

 “പരമ്പര കൊലയാളിയും ജൂണയുടെ ഡയറിയും”

 സിനിമ ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.റെയിന്‍ കോട്ട് ധരിച്ച ഒരാള്‍ മറ്റൊരാളെ റോഡില്‍ വച്ച് കുത്തി കൊല്ലുന്നു.അടുത്തതായി നടക്കുന്നത് ഒരു ആത്മഹത്യ ആയിരുന്നു.ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ച വിദ്യാര്‍ഥി ആയിരുന്നു മരണപ്പെട്ടത്.കേസ് അന്വേഷണം “ജാ- യങ്ങും” അവരുടെ പാര്‍ട്ണര്‍ ആയ “കിമ്മും” ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.ആദ്യം കൊല്ലപ്പെട്ടതും ഒരു വിദ്യാര്‍ഥി ആയിരുന്നു.രണ്ടാമത് മരിച്ച വിദ്യാര്‍ഥിയുടെ സഹപാടി.ക്ലാസില്‍ ഒന്നും രണ്ടും റാങ്ക് അലങ്കരിച്ചവര്‍ ആയിരുന്നു മരിച്ചത്.തുടക്കത്തില്‍ ഈ കേസ് അസൂയ മൂലം ഇവരില്‍ രണ്ടാമന്‍ നടത്തിയതാണ് എന്നുള്ള നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.എന്നാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ വയറ്റില്‍ ഒരു ക്യാപ്സൂളില്‍ നിന്നും ലഭിച്ച ഒരു ചെറിയ കഷ്ണം പേപ്പര്‍ അവരുടെ നിഗമനങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നു.

   ആദ്യം കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ വയറ്റില്‍ നിന്നും സമാനമായ ഒരു കുറിപ്പ് കൂടി കിട്ടിയതോട് കൂടി കൂടുതല്‍ മരണങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നു.പ്രത്യേകിച്ചും ആ കുറിപ്പുകള്‍ ഉള്ള ഒരു  പുസ്തകത്തില്‍ അവതരിപ്പിച്ച ദിവസങ്ങളില്‍ ആണ് കൊലപാതകങ്ങള്‍ നടന്നത് എന്ന് മനസ്സിലാകുന്നു.പക്ഷേ ആദ്യം ആ പുസ്തകം കണ്ടു പിടിക്കണം.അതിനായി അവര്‍ ആദ്യം തന്നെ മരിച്ച കുട്ടികള്‍ പഠിച്ച  സ്ക്കൂളില്‍ ചെല്ലുന്നു.അവിടെ ആ ക്ലാസ്സില്‍ ഉള്ള കുട്ടികളുടെ കയ്യക്ഷരം പരിശോധിക്കുന്നു.എന്നാല്‍ അവിടെ ഉള്ള ആരുടേയും കയ്യക്ഷരവും ആയി ആ കുറിപ്പുകള്‍ക്ക് സമയം തോന്നുന്നില്ല.ഇതിന്റെ ഇടയ്ക്ക് അടുത്ത കൊലപാതകം നടക്കുന്നു.ഒരു ഇന്റര്‍നെറ്റ് കഫയില്‍ വീണ്ടും ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുന്നു.ഇതിന്‍റെ ഇടയ്ക്ക് അവര്‍ക്ക് തന്ത്രപ്രധാനമായ ഒരു തെളിവ് കിട്ടുന്നു.ആ കുറിപ്പുകള്‍ ഒരു ഡയറിയില്‍ നിന്നുള്ളത് ആണെന്നും അതിന്റെ ഉടമസ്ഥന്‍ ആരാണെന്നും.എന്നാല്‍ അവരുടെ അന്വേഷണത്തിന്റെ വഴി കൂടുതല്‍ സങ്കീര്‍ണം ആവുകയാണ്  ഈ കണ്ടെത്തലില്‍ കൂടി സംഭവിച്ചത്.ആരാണ് ആ ഡയറി കുറിപ്പുകള്‍ എഴുതിയത്.ഈ കൊലപാതകങ്ങളും ആ കുറിപ്പുകളും ആയി എന്ത് ബന്ധം?കൂടുതല്‍  അറിയുവാന്‍ സിനിമ കാണുക.

  കൊറിയന്‍ സിനിമകളില്‍ ഉള്ള സ്ഥിരം ഫോര്‍മാറ്റില്‍ ആണ് കഥ ആരംഭിക്കുന്നതും കഥ മുന്നോട്ടു പോകുന്നതും.എന്നാല്‍ പിന്നീട് കൊലയാളിയെയും  അവരുടെ ലക്ഷ്യങ്ങളെയും  മനസ്സിലാക്കുമ്പോള്‍ സിനിമ ഒരു മികച്ച ത്രില്ലര്‍ ആയി അനുഭവപ്പെട്ടു,പ്രത്യേകിച്ചും ബന്ധങ്ങളുടെ തീവ്രത,അതില്‍ ഉള്ള സത്യസന്ധത അതൊക്കെ സിനിമയില്‍ ദൃശ്യം ആയിരുന്നു.കൊറിയന്‍ ക്രൈം ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക്  ഈ സിനിമ ഇഷ്ടം  ആകും..

More reviews @ http://www.movieholicviews.blogspot.com

190.THE PLAYER(ENGLISH,1992)

190.THE PLAYER(ENGLISH,1992).|Thriller|Comedy|,Dir:-Robert Altman,*ing:-Tim Robbins,Greta Scacchi.

“ഹോളിവുഡ് ഫോര്‍മുല  സിനിമകളുടെ ചേരുവകകള്‍,ഒപ്പം കുറച്ചു നിഗൂഢതയും”

 “ടിം റോബിന്‍സ്” “ഗ്രിഫിന്‍ മില്‍” എന്ന ഹോളിവുഡ് സ്റ്റുഡിയോ എക്സിക്യൂട്ടിവ് ആയി വേഷമിട്ട ചിത്രത്തെ ഒറ്റ വാക്കില്‍ മേല്‍വിവരിച്ച രീതിയില്‍ രേഖപ്പെടുത്താം.ഒരു ഹോളിവുഡ് സിനിമയുടെ ചേരുവകകള്‍ എന്താണ്?പ്രേക്ഷകര്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഹോളിവുഡ് സ്റ്റുഡിയോകളും അവയിലെ എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്നവരും ആണെന്ന് ഈ സിനിമ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നു.ദിവസം തോറും 125 ഓ അതിലധികമോ ആയ സിനിമയുടെ കഥകള്‍ അവര്‍ കേള്‍ക്കുന്നു.അവയില്‍ പ്രേക്ഷകനെ രസിപ്പിക്കാന്‍ എന്തുണ്ട് എന്നവര്‍ ആലോചിക്കുന്നു.പ്രേക്ഷകന്‍ രസിക്കുമ്പോള്‍ അവരുടെ കീശ നിറയുമോ എന്നതാണ് പ്രധാനമായും ശ്രദ്ധിക്കണ്ട കാര്യം.”ബൈസിക്കിള്‍ തീവ്സ്” എന്ന വിശ്വ പ്രസിദ്ധമായ സിനിമയെ കുറിച്ച് ഇതില്‍ ഒരു പരാമര്‍ശമുണ്ട്.”അത്തരം സിനിമകള്‍ അവര്‍ക്ക് വേണ്ട എന്ന്”.ഈ ഒരവസ്ഥയില്‍ ആണ് ഗ്രിഫിന്‍ മില്‍ എന്ന പ്രശസ്ത സ്റ്റുഡിയോ എക്സിക്യൂട്ടീവിനു ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റ്‌ കാര്‍ഡുകള്‍ വന്നു തുടങ്ങുന്നത്.

   അയാളുടെ ജീവിതത്തിലെ മോശം സമയം ആയിരുന്നു അതെന്നു വേണമെങ്കില്‍ പറയാം.തന്‍റെ ഒപ്പം മറ്റൊരു സ്റ്റുഡിയോ എക്സിക്യൂട്ടീവിനെ കമ്പനി നിയമിക്കുന്ന സമയം.അയാള്‍ അതിന്‍റെ കാര്യത്തില്‍ ആകെ അസ്വസ്ഥന്‍ ആയിരുന്നു.തന്‍റെ ജോലിയിലെ സുരക്ഷിത്വമില്ലായ്മ അയാളെ അലട്ടുന്നു.ആ സമയത്താണ് ഗ്രിഫിന്‍ മില്ലിനെ കൊല്ലുമെന്നും അതിനു കാരണം ഗ്രിഫിന്‍ പോസ്റ്റ്‌ കാര്‍ഡ് അയച്ച ആളുടെ സിനിമ  ഐഡിയ കണക്കില്‍ എടുക്കാതെ അയാളെ ഉപേക്ഷിച്ചത് കൊണ്ടാണെന്നും മനസ്സിലാക്കുന്നു.ദിവസവും നൂറുകണക്കിന് കഥകള്‍ കേട്ട് അവയില്‍ ഭൂരിഭാഗവും നിരസിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക്‌ ഒരാളെ ആപോസ്റ്റ് കാര്‍ഡ് അയച്ചതിന് ചൂണ്ടി കാണിക്കുവാന്‍  കഴിയുന്നില്ല.എന്നാല്‍ ഭീഷണിയുടെ സ്വരവും എണ്ണവും കൂടിയപ്പോള്‍ ഗ്രിഫിന്‍ ആളെ അന്വേഷിച്ചു ഇറങ്ങാന്‍ തീരുമാനിക്കുന്നു.”ഡേവിഡ് കഹാനെ” എന്നയാളെ ആയിരുന്നു ഗ്രിഫിന് സംശയം.ഗ്രിഫിന്‍ അയാളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നു.ഫോണ്‍ എടുത്തത്‌ കഹാനെയുടെ പെണ്‍ സുഹൃത്തും.കഹാനെ സിനിമയ്ക്ക് പോയിരിക്കുകയാണെന്ന് മാന്സ്സിലാക്കിയ ഗ്രിഫിന്‍ ആ തിയറ്ററില്‍ പോകുന്നു.അയാള്‍ കഹാനയെ കാണുന്നു.അവര്‍ തമ്മില്‍ സംസാരിക്കുന്നു.ഗ്രിഫിന്‍ അയാളുടെ കഥ കേള്‍ക്കാം എന്ന് സമ്മതിക്കുന്നു.പക്ഷെ കഹാനയ്ക്ക് ആ വ്യവസ്ഥിതിയോട് തന്നെ പുച്ഛം ആയിരുന്നു.അയാള്‍ അതിനെതിരെ പ്രതികരിക്കുന്നു.എന്നാല്‍ ഗ്രിഫിന്‍ അതിനെ എതിര്‍ത്തപ്പോള്‍ ആപത്തുകള്‍ സംഭവിക്കുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഹോളിവുഡ് സിനിമയ്ക്ക് നേരെ നീളുന്ന സ്ഥിരം ഫോര്‍മുലകളെ ഈ ചിത്രം നല്ല രീതിയില്‍ പരിഹസിക്കുന്നുണ്ട്.കൃത്രിമത്വം നിറഞ്ഞ സിനിമകള്‍ മാത്രം സ്വീകരിക്കുന്ന പ്രേക്ഷകര്‍ ആണ് എല്ലായിടത്തും പ്രശ്നം  എന്ന് ഈ സിനിമയും കാണിച്ചു തരുന്നു.യാഥാര്‍ത്ഥ്യം സിനിമയ്ക്ക് താങ്ങാവുന്ന ഒന്നല്ല പകരം അസംഭവ്യം ആയ കാര്യങ്ങള്‍ ആണ് പ്രേക്ഷകര്‍ക്കും ഇഷ്ടം എന്ന് തോന്നുന്നു.ചിത്രത്തില്‍ ഉടനീളം അടുത്ത് വരാന്‍ പോകുന്ന രംഗങ്ങളെ സൂചിപ്പിക്കാന്‍ ആയി ഉപയോഗിച്ചിട്ടുള്ള ഐതിഹാസിക ചിത്രങ്ങളുടെ പോസ്റ്റര്‍ ഒക്കെ കാണിക്കുന്ന രംഗങ്ങള്‍ ഒക്കെ മികച്ചതായിരുന്നു.തീര്‍ച്ചയായും നല്ലൊരു സിനിമാനുഭവം ആയാണ് എനിക്ക് ഈ ചിത്രം അനുഭവപ്പെട്ടത്.

More reviews @ http://www.movieholicviews.blogspot.com

  

189.THE MEDUSA TOUCH(ENGLISH,1978)

189.THE MEDUSA TOUCH(ENGLISH,1978),|Thriller|Sci-Fi|,Dir:-Jack Gold,*ing:-Richard Burton,Lino Ventura.

   “Medusa, Telekinesis പിന്നെ കുറച്ചു    ദുരൂഹതയും ആയി സൈക്കോ/ഫാന്റസി/സൈ-ഫൈ ത്രില്ലര്‍…!!”

 ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥാപാത്രം ആണ് “Medusa.”സ്ത്രീയുടെ മുഖവും തലമുടിക്ക് പകരം വിഷ പാമ്പുകളും ആണ് അവള്‍ക്കു ഉള്ളത്.അവളുടെ കണ്ണിലേക്ക് നോക്കുന്ന  ആളുകളെ  എല്ലാം അവള്‍ കല്ലാക്കി മാറ്റും.ചുരുക്കത്തില്‍ വിപത്തിനെ ആണ് Medusa പ്രതിനിധികരിക്കുന്നത് എന്ന് പറയാം.ഫ്രഞ്ച് പോലീസില്‍ നിന്നും പകരത്തിനു പകരം പോലീസിനെ കൈമാറുന്ന പദ്ധതി പ്രകാരം “സ്കോട്ട്ലന്റ് യാര്‍ഡില്‍” എത്തിയതായിരുന്നു “ബ്രുണേല്‍” എന്ന പോലീസുകാരന്‍.എഴുത്തുകാരന്‍ ആയ “മോര്‍ലരിനെ” സ്വവസതിയില്‍ അപകടകരമായി ക്ഷതമേല്‍പ്പിച്ചു കൊല്ലപ്പെട്ടതായി കാണപ്പെടുന്നു.ബ്രുണേല്‍ ആയിരുന്നു ആ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്.സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞ് അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു എന്ന് കരുതിയ മോര്‍ലറിനു ജീവന്‍ വന്നതായി കാണപ്പെട്ടു.അവര്‍ ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.

  ബ്രുണേല്‍ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ മോര്‍ലറിനെ കുറിച്ച് പലരോടും അന്വേഷണം നടത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു.പ്രത്യേകിച്ചും അയാള്‍ എഴുതി കൊണ്ടിരുന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്ന അവ്യക്തമായ കഥാപാത്രങ്ങള്‍.അയല്‍വാസികളും ആയി ബന്ധം ഒന്നുമില്ലാത്ത,സുഹൃത്തുക്കളും ശത്രുക്കളും ഇല്ലാത്ത ഒരാള്‍ ആണ് മോര്‍ലര്‍ എന്ന് ബ്രുണേല്‍ മനസ്സിലാകുന്നു.അത് കൊണ്ട് തന്നെ മോര്‍ലറിനു എന്ത് ആണ് അന്ന് രാത്രി സംഭവിച്ചത് എന്നറിയാന്‍ ഉള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അയാളുടെ മുറിയില്‍ കാണപ്പെട്ട ദുരൂഹമായ ചിത്രങ്ങളും സംഭവത്തിന്‌ ആകെ മൊത്തം നിഗൂഡമായ ഒരു പരിവേഷം നല്‍കുന്നു.ആ സമയത്താണ് മോര്‍ലറിനെ പരിചരിക്കുന്ന ഡോക്റ്റര്‍ ബ്രുനെലിനോട് വിചിത്രമായ ഒരു കാര്യം പറയുന്നത്.പള്‍സ് തീരെ കുറഞ്ഞ മോര്‍ലറിന്റെ തലച്ചോറ് സാധാരണ മനുഷ്യനില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.ബ്രുണേല്‍ മോര്‍ലര്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെ തിരയാന്‍ തുടങ്ങുന്നു.അതിലെ ഒരു കഥാപാത്രമായ “സോണ്‍ഫെല്‍ടിനെ” കണ്ടെത്തുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു-മനുഷ്യ മനസ്സിനെ പരിചരിക്കുന്ന ഒരു ഡോക്റ്റര്‍.മോര്‍ലാര്‍ അവരുടെ ചികിത്സ തേടിയിരുന്നു എന്നവര്‍ പറയുന്നു.കൂടെ മോര്‍ലറിന്റെ വിചിത്രമായ ജീവിതത്തെ കുറിച്ചും.കൂടുതല്‍ ദുരൂഹമായ ആ കഥ അറിയാന്‍ ബാക്കി ചിത്രം കാണുക.

 “റിച്ചാര്‍ഡ് ബര്‍ട്ടന്‍” മോര്‍ലര്‍ എന്ന കഥാപാത്രമായി മികച്ചു നിന്നു.എടുത്തു പറയേണ്ടത് ബി ജി എം ആണ്.എഴുപതുകളിലും എന്പതുകളിലും ഇറങ്ങിയ പല ചിത്രങ്ങളിലും തീമിലും സംഗീതത്തിലും ഉള്ള ഒരു പുതുമ ഇപ്പോള്‍ കാണുന്ന പ്രേക്ഷകന് പോലും അനുഭവപ്പെടും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌.ഒരു പക്ഷേ ഇന്ന് ഹോളിവുഡ് സിനിമകള്‍ പലതിനും പുതുമ അവകാശപ്പെടാന്‍ പോലും ഇല്ലാതെ ഉള്ള സാഹചര്യത്തില്‍.ഇനി ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സൈക്കോ-ഫാന്റസി-ത്രില്ലര്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം;പ്രത്യേകിച്ചും ക്ലൈമാക്സ് രംഗം പ്രേക്ഷകനില്‍ എത്തിക്കുന്ന ഭീകരത അത്രമാത്രം ആണ്.

More reviews @ http://www.movieholicviews.blogspot.com

188.22 JUMP STREET(ENGLISH,2014)

188.22 JUMP STREET(ENGLISH,2014),|Comedy|Action|,Dir:-Phil Lord,Christopher Miller, *ing:-Jonah Hill,Channing Tatum.

 “21 JUMP STREET ആരാധകര്‍ക്ക് നിരാശ നല്‍കാതെ രണ്ടാം ഭാഗം..(അവസാനത്തെയും??)”

  “ഷ്മിതും” “ജെങ്കോയും” സ്ക്കൂളില്‍ അണ്ടര്‍ കവര്‍ പോലീസുകാരായി പോയതിനു ശേഷം (21 Jump Street) ഉള്ള കഥയാണ് ഈ ഭാഗത്തില്‍ അവതരിപ്പിക്കുന്നത്‌.ഇത്തവണ അവര്‍ക്ക് പോകേണ്ടത് കോളേജിലേക്ക് ആണ്.”വൈഫൈ” എന്ന ഏകാഗ്രത കൂട്ടുന്ന മയക്കു മരുന്ന് ഉപയോഗം കോളേജില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും അത് ഉപയോഗിച്ചിരുന്ന ഒരു പെണ്‍ക്കുട്ടി മരിച്ചു എന്നും ഉള്ള വാര്‍ത്തകള്‍  ആണ് “ക്യാപ്റ്റന്‍ ദിക്സന്‍” ഇവരെ രണ്ടു പേരെയും തിരികെ വിളിക്കാന്‍ കാരണം.ആകെ ഉള്ള തെളിവ് മരിച്ച പെണ്‍ക്കുട്ടി മയക്കുമരുന്ന് കൈ മാറ്റം ചെയ്യുന്ന സമയത്ത് ആരോ എടുത്ത ഒരു ഫോട്ടോ മാത്രം.അത് കൊണ്ട് തന്നെ മുഖം വ്യക്തം അല്ലാത്ത ആ രണ്ടാമത്തെ ആളെ കണ്ടെത്തി ഈ മയക്കുമരുന്ന് അവിടെ വില്‍ക്കുന്നവരെ കണ്ടെത്തുക എന്നതാണ് അവരുടെ ദൗത്യം.

  ഷ്മിതും ജെങ്കോയും കോളേജില്‍ എത്തുന്നു.മുപ്പതുകളില്‍ ആയി പ്രായം എങ്കിലും രണ്ടു പേരും ഇപ്പോഴും കൊച്ചു കുട്ടികളുടെ മനസ്സുമായാണ് ജീവിക്കുന്നത്.രണ്ടു പേരും തമ്മില്‍ ഉള്ള കൌമാരപ്രായക്കാരുടെ സൌഹൃദത്തിലെ പിണക്കങ്ങളും ഇണക്കങ്ങളും ആണ് പിന്നീട് ഉള്ളത്.പ്രത്യേകിച്ചും ആദ്യ ഭാഗത്ത്‌ ജെങ്കോ ഷ്മിതിനെ രക്ഷിക്കാന്‍ വേണ്ടി കൊണ്ട വെടിയുണ്ടയുടെ കഥ ഒക്കെ സിനിമയില്‍ വരുന്നും ഉണ്ട്.നാമമാത്രം ആയ തെളിവുമായി കോളേജില്‍ എത്തിയ അവര്‍ അവസാനം ആദ്യ ഭാഗത്തിലെ വില്ലനായ “വാല്‍ട്ടരെ” കാണാന്‍ ആയി ജയിലില്‍ പോകുന്നു.അയാള്‍ ആ ഫോട്ടോയില്‍ ഉള്ള രണ്ടാമത്തെ ആളുടെ കയ്യിലെ ടാറ്റു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു.മയക്കു മരുന്ന് ആരാണ് കൊടുത്തതെന്ന് അറിയാന്‍ ആ ടാറ്റൂ ഉള്ള ആളെ കണ്ടെത്തിയാല്‍ മതിയെന്ന്  പറയുന്നു.ശ്മിതും ജെങ്കോയും ടാറ്റൂ അന്വേഷിച്ചു ഇറങ്ങുന്നു.അത് ഒരു പാര്‍ട്ടിക്കിടയില്‍ “സൂക്കിന്റെ” കയ്യില്‍ ആണത് ഉള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നു.എന്നാല്‍ ജെങ്കോയുടെ അതെ രീതിയില്‍ ഇഷ്ടങ്ങള്‍ ഉള്ള സൂക്കും ജെങ്കോയും സുഹൃത്തുക്കള്‍ ആകുന്നു.അവിടെ ഷ്മിത് ജെങ്കോയും ആയുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിക്കുന്നു.ഷ്മിതും ജെങ്കോയും കേസന്വേഷണം പൂര്‍ത്തി ആക്കുമോ?സൂക്ക് ആ മയക്കു മരുന്ന് കണ്ണിയില്‍ ആരായിരുന്നു?ഇതൊക്കെ ആണ് ബാക്കി ചിത്രം.

 സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോള്‍  നല്ല രസമുണ്ടായിരുന്നു .ഇനി അടുത്ത് വന്നേക്കാവുന്ന Jump Street പരമ്പരയിലെ ചിത്രങ്ങള്‍ എന്ന് പറഞ്ഞു കുറേ സംഭവങ്ങള്‍ കാണിക്കുന്നുണ്ട്.ഇടയ്ക്ക് “ജോനാ ഹില്ലിനെ” മാറ്റി “സേത്ത് റോജനെയും” ഒക്കെ കാണിച്ചു.മൊത്തത്തില്‍ രസകരമായ ഒരു പാകെജ് ആണ് 22 Jump Street.പ്രത്യേകിച്ചും ആദ്യ ഭാഗത്തിന്റെ ആരാധകര്‍ക്കും പിന്നെ അമേരിക്കന്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും.കുറച്ചു നേരം ഇരുന്നു ചിരിക്കാന്‍ ഉള്ളത് ഈ ചിത്രം നല്‍കുന്നുണ്ട്.

More reviews @www.movieholicviews.blogspot.in

187.VELLIMOONGA(MALAYALAM.2014)

187.VELLIMOONGA(MALAYALAM,2014),Dir:-Jibu Jacob,*ing:-Biju Menon,Aju Varghese.

“ചളിയുടെ എണ്ണം കുറച്ചാലും മലയാളി കുടുംബങ്ങള്‍ തിയറ്ററില്‍ കയറും”.

 മലയാളം സിനിമയില്‍ താരങ്ങള്‍ മാത്രം ആയപ്പോള്‍ കുറഞ്ഞതാണ് നിഷ്കളങ്ക ചളികള്‍.ഹാസ്യ സിനിമകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുന്നവര്‍ ദൈവതുല്യരായി മാറുകയും പിന്നീട് ചില  ഭാഷകളില്‍ ഉള്ള തമാശകള്‍ ക്ലച് പിടിക്കുകയും ചെയ്തു.എന്നാല്‍ ഒരു പരിധി വരെ മാത്രമേ അതിനും നിലനില്‍പ്പ്‌ ഉണ്ടായുള്ളൂ.പിന്നീട് ന്യൂ ജെനരേശന്‍ സിനിമകളും അല്ലാത്ത ഹാസ്യ പ്രധാനമായ സിനിമകളും തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ചളികള്‍ ആണ്.തിയറ്ററില്‍ അത് കേള്‍ക്കുമ്പോള്‍ ചിരി വരും എങ്കിലും അല്‍പ്പം നേരത്തിനു ശേഷം മറന്നു പോകാവുന്നത്ര ആയുസ്സ് മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴത്തെ അവസ്ഥയില്‍ ത്രില്ലറുകള്‍ ആണ് എല്ലാവര്‍ക്കും ഇഷ്ടം എന്നും തോന്നി പോകുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി വലിയ പരസ്യവും കോലാഹലവും ഒന്നും ഇല്ലാതെ “വെള്ളിമൂങ്ങ” വന്നത്.ബിജു മേനോന്‍ എന്ന നടന്‍റെ പടത്തിനു എന്ത് മാത്രം ഉണ്ടാകും മാര്‍ക്കറ്റ് എന്നതും ഒരു വിഷയം ആയിരുന്നു.

  മാമച്ചന്‍ എന്ന “ഖദര്‍ധാരി”യുടെ രാഷ്ട്രീയം ആണ് സിനിമയില്‍ ഹാസ്യാത്മകം ആയി അവതരിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ മുന്നണി രാഷ്ട്രീയവും അവിശുദ്ധ കൂട്ടുകെട്ടുകളും എല്ലാം അത് പോലെ തന്നെ തമാശ രൂപേണ അവതരിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത “ശിക്കാരി ശംഭു” എന്ന് മനസ്സില്‍ തോന്നി പോകുന്ന “വെള്ളിമൂങ്ങ” മാമച്ചന്‍ ആയി വന്ന ബിജു മേനോന്‍ കലക്കി എന്ന് തന്നെ പറയാം.നല്ല ടൈമിംഗ് ഉള്ള തമാശകളും പിന്നെ അജു വര്‍ഗീസും ആയുള്ള  കോമ്പിനേഷനും ഒക്കെ നന്നായിരുന്നു.പ്രത്യേകിച്ച് എടുത്തു പറയാന്‍ സങ്കീര്‍ണമായ ഒരു കഥയൊന്നും ഇതില്‍ ഇല്ല.പകരം കുറെ സിട്ടുവേഷനല്‍ കോമഡികള്‍ ആണ് ചിത്രത്തില്‍ അധികവും.ആദ്യ പകുതിയില്‍ ചിരി ഒഴിഞ്ഞു നേരം ഇല്ല എന്നത് പോലെ ആയിരുന്നു.മസ്സില്‍ പിടിക്കാതെ അല്‍പ്പം റിലാക്സ് ചെയ്തു കണ്ടാല്‍ ചിരി വരാന്‍ നല്ല സാധ്യത ഉണ്ട്.പിന്നെ എന്ത് കട്ട ചളിക്കും ചിരിച്ചു മറിയുന്ന എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു.കൂടെ തിയറ്ററില്‍ ഉണ്ടായിരുന്നവരും എന്നെ പോലെ ആണെന്ന് കരുതുന്നു.ജിബു തോമസിന്‍റെ സംവിധാനം നന്നായിരുന്നു.ഭാവി ഉണ്ടെന്ന് തോന്നുന്ന ഒരു സംവിധായകന്‍.കുടുംബവും ആയി പോയി കാണാവുന്ന ഒരു നല്ല കൊച്ചു സിനിമ ആണ് “വെള്ളിമൂങ്ങ “

  വെള്ളിമൂങ്ങ ഇറങ്ങിയ ദിവസം മറ്റൊരു സിനിമ കാണാന്‍ നിന്ന  എന്‍റെ സുഹൃത്തിനോട്‌ ഒരാള്‍ ചോദിച്ചു അപ്പുറത്തെ തിയറ്ററിലെ സിനിമ എങ്ങനെ ഉണ്ടെന്ന്.അവന്‍ പറഞ്ഞു കൊള്ളില്ല എന്ന്.ഞാന്‍ അവനോടു പിന്നീട്  ചോദിച്ചു നീ അതിനു അത് കണ്ടോ അതോ റിപ്പോര്‍ട്ട് വല്ലതും കിട്ടിയിരുന്നോ എന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു “പേര് കേട്ടാല്‍ തന്നെ അറിയില്ലേ പടം പൊളി ആണെന്ന്”.ഇന്നും തിയറ്ററിലെ തിരക്ക് കാരണം അവനു ടിക്കറ്റ് കിട്ടിയിട്ടില്ല ഇത് വരെ..

More reviews @ http://www.movieholicviews.blogspot.com

186.THE DOUBLE(ENGLISH,2013)

186.THE DOUBLE(ENGLISH,2013),|Thriller|Drama|,Dir:-Richard Ayoade,*ing:-Jessie Eisenberg,Mia Wasikowska.

 “ജെയിംസ് സൈമണ്‍ vs ജയിംസ് സൈമണ്‍.”

ജയിംസ് സൈമണ്‍ -അധികം ആര്‍ക്കും ഇഷ്ടമില്ലാത്ത,എന്നാല്‍ ജോലിയില്‍ മിടുക്ക് കാണിക്കുന്ന ,അമ്മയുടെ പൊന്നോമന ആയ പുത്രന്‍ ആണ്.എന്നാല്‍ ഒരു ദിവസം ജയിംസ് സൈമണിന്റെ ജീവിതം ആകെ മൊത്തം തെറ്റുന്നു.രാവിലെ ട്രെയിനില്‍ വച്ച് അയാളുടെ സ്യൂട്ട് കെയ്സ് ട്രെയിന്‍ ഡോറിന്റെ ഇടയില്‍ കുരുങ്ങുന്നു.അതിനും മുന്‍പ് ഒരാള്‍ ജെയിംസിനോട് തന്‍റെ സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുണ്ട് ട്രെയിനില്‍.എന്നാല്‍ ബാക്കി എല്ലാം ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു.പിന്നീട് തന്‍റെ ഓഫീസില്‍ എത്തിയ ജയിംസിനോട് സെക്യൂരിറ്റി പുതിയ ആളെ കാണുന്നത് പോലെ ഐ ഡി കാര്‍ഡ് ചോദിക്കുന്നു.താന്‍ ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ട് അവിടെ എന്ന് പറഞ്ഞിട്ട് പോലും രക്ഷ ഉണ്ടായില്ല.സന്ദര്‍ശകന്‍ ആയി ജയിംസ് രജിസ്റ്ററില്‍ ഒപ്പിട്ടു ഓഫീസില്‍ കയറുന്നു.ഓഫീസില്‍ അകെ മൊത്തം അപരിചിത്വ ഭാവം ആയിരുന്നു എല്ലാവര്ക്കും ജയിംസിനോട്.

  ജയിംസ് ധാരാളം ആശയങ്ങള്‍ ഉള്ള ജോലിക്കാരന്‍ ആയിരുന്നു.എന്നാല്‍ അയാള്‍ക്ക്‌ തന്റെ ആശയങ്ങള്‍ പലപ്പോഴും വ്യക്തമായി പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.അതിനാല്‍ തന്നെ അയാളുടെ മേധാവി ആയ കേണലിന്റെ അടുക്കല്‍ തന്‍റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരവും കിട്ടുന്നില്ല.ആ സമയത്താണ് പുതിയ ഒരു ജോലിക്കാരന്‍ അവിടെ ജോലിയില്‍ ചേരുന്നത്.അയാളുടെ പേരും ജയിംസ് സൈമണ്‍ എന്നായിരുന്നു.അയാള്‍ക്ക്‌ ജയിംസ് സൈമണിന്റെ അതേ മുഖവും.അയാളെ എല്ലാവരും ഇഷ്ടപ്പെടുന്നു.താന്‍ ജനാലയിലൂടെ ടെലിസ്കോപ്പ് വച്ച് നോക്കുന്ന അടുത്ത കെട്ടിടത്തിലെ തന്‍റെ സ്വപ്ന സുന്ദരി പോലും പുതിയ ജയിംസ് സൈമണ്‍ തട്ടി എടുക്കുന്നു.പുതിയ ജയിംസ് സൈമണ്‍ പഴയ ജയിംസ് സൈമണിന്റെ എതിര്‍ വശം ആയിരുന്നു സ്വഭാവത്തില്‍.ആരുമായും എളുപ്പം കൂട്ട് കൂടുന്ന,തന്‍റെ ആവശ്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധിക്കുന്ന ഒരാള്‍.പുതിയ ജയിംസ് സൈമണ്‍ ആദ്യം പഴയ ജയിംസ് സൈമണിനെ സഹായിക്കുന്നുണ്ട് എങ്കിലും  പിന്നീട് പഴയ ജയിംസ് സൈമണ്‍ പുതിയ ജയിംസ് കാരണം ആര്‍ക്കും വേണ്ടാത്ത ആള്‍ ആയി മാറുന്നു.പുതിയ ജയിംസ് സൈമണിന്റെ പിടിയില്‍ നിന്നും പഴയ ജയിംസ് സൈമണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ആ സംഭവ വികാസങ്ങള്‍ ആണ് ബാക്കി സിനിമ.

 “Kaarthik Calling Kaarthik” എന്ന ഹിന്ദി സിനിമയുമായി ചില ബന്ധങ്ങള്‍ ആദ്യം തോന്നിയിരുന്നു എങ്കിലും അവസാനം ആ സംശയം പൂര്‍ണമായും മാറി.”ജെസ്സി ഐസന്ബെര്ഗ്” ഇംഗ്ലീഷ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെ ആണെന്ന് ഈ സിനിമയിലൂടെയും അടിവരയിടുന്നുണ്ട്.(എന്‍റെ പേര്‍സണല്‍ അഭിപ്രായം ആണ്).ഒരു പ്രത്യേക തരം ത്രില്ലര്‍ എന്ന് വിളിക്കാം ഈ ചിത്രത്തെ:പ്രത്യേകിച്ചും കണ്ണാടിയില്‍ കാണുന്നത് പോലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍.ഇതേ പേരില്‍ ഉള്ള “Fyodor “ന്‍റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

More reviews @ http://www.movieholicviews.blogspot.com

185.JEEVA(TAMIL,2014)

185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya.

 “മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ”

“1983” എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച “കപിലിന്‍റെ ചെകുത്താന്മാര്‍” മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടു ക്രിക്കറ്റ് ജീവിതത്തിലേക്ക് ആവാഹിച്ച ജീവ എന്ന ബാലനില്‍ നിന്നും ആണ്.മൂന്നാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട ജീവ താമസിക്കുന്നത് സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ അച്ഛന്റെ കൂടെ ആണ്.എന്നാല്‍ ജീവയ്ക്ക് അയല്‍വക്കത്ത്‌  ഉള്ള  വീട്ടില്‍ ഒരച്ഛനും അമ്മയും സഹോദരിയും ഉണ്ട്.ജീവയുടെ എല്ലാം അവര്‍ ആണ്.രക്ത ബന്ധം കൊണ്ട് അല്ലെങ്കിലും അവര്‍ ജീവയെയും സ്വന്തം മകനായി കരുതുന്നു.

  ചെറുപ്പത്തില്‍ ജീവയുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം സ്വപിതാവിന് ദഹിക്കുന്നില്ലെങ്കിലും അടുത്ത വീട്ടില്‍ ഉള്ളവര്‍ അവന്‍റെ ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നു.ജീവയുടെ ജീവിതത്തില്‍ ക്രിക്കറ്റ് അലിഞ്ഞു ചേരുന്നത് ഇവിടെയാണ്‌.പിന്നീട് സ്ക്കൂള്‍ ടീമില്‍ അംഗമാവുകയും കൗമാരത്തില്‍ പ്രണയത്തില്‍ അകപ്പെടുകയും ഒക്കെ ജീവ ചെയ്യുന്നുണ്ട്.എന്നാല്‍ ജീവയ്ക്ക് അതിലും താല്‍പ്പര്യം ക്രിക്കറ്റ് മാത്രം ആയിരുന്നു.തന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി ചേരാന്‍ ജീവയ്ക്ക് ഒരു വഴി തെളിയുന്നു.ജീവ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ കഠിന പരിശ്രമം നടതുന്നും ഉണ്ട്.എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എന്താണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ.അതാണ്‌ ജീവയുടെയും ജീവിതത്തില്‍ സംഭവിച്ചത്.ജീവയുടെ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഉള്ള പോരാട്ടങ്ങള്‍ ആണ് ബാക്കി സിനിമ.

  ചെന്നൈ ടീമിന്‍റെ ശ്രീനിവാസനെയും ക്യാപ്റ്റന്‍ ധോണിയെയും സംവിധയകന്മാര്‍ക്ക് ഒന്നും തീരെ ഇഷ്ടം ഇല്ല എന്ന് തോന്നും 1983 യും ജീവയും കാണുമ്പോള്‍.രണ്ടു സിനിമയും കണ്ടവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും എന്ന് കരുതുന്നു.ക്രിക്കറ്റിനെ കുറിച്ച് ഒരു സിനിമ എടുത്താല്‍ ഇവരോടുള്ള വിരോധം മാത്രം ആണ് മുതല്‍ മുടക്ക് എന്ന് തോന്നി പോകും.എന്തായാലും ക്രിക്കറ്റ് എന്ന കളിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രാവശ്യം ധൈര്യമായി കാണാവുന്ന സിനിമയാണ് ജീവ.വലിയ സംഭവം ആയി തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചിത്രം ഇഷ്ടപ്പെടും.

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started