1053.No Mercy (Korean,2019)

1053.No Mercy (Korean,2019)
         Action,Thriller.

      അനിയത്തിയെ വൈകി ഏറെ നേരമായിട്ടും സ്ക്കൂളിൽ നിന്നും വരാത്തത് കൊണ്ടു ആണ് അവൾ അന്വേഷിച്ചു ഇറങ്ങിയത്.എന്നാൽ വളരെ ദുഷിച്ച ഒരു സമൂഹത്തിൽ ആണ് ജീവിച്ചു കൊണ്ടിരുന്നത് എന്നു അവൾ പിന്നീട് ആണ് മനസ്സിലാക്കുന്നത്.അനിയത്തിയുടെ ക്ലാസിൽ പഠിച്ചിരുന്നവർ മുതൽ സമൂഹത്തിലെ പലരുടെയും നേർ സ്വഭാവം വൾക്കു മനസ്സിലാകുന്നു.ഒരു Maze പോലെ.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോൾ അവിടെല്ലാം അപകടങ്ങൾ മാത്രം.ഒപ്പം വൈകൃതങ്ങൾ നിറഞ്ഞ കുറെ ഏറെ മനുഷ്യരും.എന്നാൽ അവൾ അതിനെതിരെ പോരാടാൻ ശ്രമിക്കുന്നു.ഇതിന്റെ ഇടയിൽ അവളെ കാത്തിരിക്കുന്ന മറ്റൊരു പകടം കൂടിയുണ്ട്.

   കൊറിയൻ സിനിമയിലെ കൾട്ട് ചിത്രങ്ങളിൽ ഒന്നാണ് 2010 ൽ ഇറങ്ങിയ “No Mercy.അതും ആയി 2019 ലെ ഈ ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല.അതൊക്കെ വേറെ ലെവൽ ആയിരുന്നു ആദ്യം കാണുമ്പോൾ.അവസാനത്തെ മിസ്റ്ററി ഒക്കെ കണ്ടു ഞെട്ടി തരിച്ചിരുന്നിട്ടും ഉണ്ട്.ഇനി 2019 ലെ സിനിമയെ കുറിച്ചു.ഫുൾ ആൻഡ് ഫുൾ ആക്ഷൻ ചിത്രം ആണിത്.മാർഷ്യൽ ആർട്‌സ് സിനിമകളിലെ പോലുള്ള വളരെ ഏറെ കൊറിയോഗ്രാഫി ചെയ്തത് ഒന്നും അല്ല പക്ഷെ ഈ ആക്ഷനിൽ.എന്നാലും നല്ല രീതിയിൽ തന്നെ ചെയ്തിട്ടും ഉണ്ട്.പ്രത്യേകിച്ചു ഒരു കഥ ഈ ചിത്രത്തിനില്ല എന്നു പറയുന്നതിന് പകരം,ക്ളീഷേ കഥ എന്നു പറയുന്നതാണ് നല്ലതു.

  ലീ-സീ യംഗ്,തന്റെ ബോക്സിങിലെ പാടവത്തെ കഥാപാത്രത്തിനായി നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്.പ്രൊഫഷണൽ ബോക്‌സർ കൂടിയായ അവർക്ക് ചേർന്ന വേഷം ആയിരുന്നു.നിഷ്ക്കളങ്കത തോന്നുന്ന ആ മുഖം വച്ചു കൊണ്ടു ഇത്രയേറെ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ അവരുടെ ബോക്സിങ് വൈദഗ്ധ്യം അറിയില്ലായിരുന്നു എന്നതാണ് സത്യം.ബോറടിക്കാതെ ഇരുന്ന് കാണാൻ ആക്ഷൻ രംഗങ്ങൾ മാത്രം മതി.നല്ല വേഗതയിൽ ആണ് ചിത്രം പോകുന്നതും.ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടമാകും ചിത്രം.ക്ളീഷേ കഥയോട് ക്ഷമിക്കുമെങ്കിൽ!!!

The Lady in Red …She kills too!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews

    

1047.Vinci Da(Bengali,2019)

1047.Vinci Da(Bengali,2019)
         Crime,Thriller.
  മരണം ആണ് അയാൾ ഇപ്പോൾ മുഴുവൻ സമയവും കേൾക്കുന്നത്.അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ആ മരണങ്ങൾക്കു കാരണം അയാൾ കൂടി ആണ്.അതും തന്റെ പ്രവർത്തികൾക്ക് ന്യായീകരണം കൊണ്ടു വരുന്ന കൊലയാളിയോട്.അതും ഒരു പ്രത്യേക തരം കൊലയാളി.സാധാരണ സീരിയൽ കില്ലറുമാറിൽ നിന്നും വ്യത്യസ്തൻ ആയ ഒരാൾ.പക്ഷെ ഇവിടെ തീർച്ചയായും സംശയം ഉണ്ടാകും.ചെയ്യുന്നതിലെ നീതി.
   മനുഷ്യന്റെ മുഖം മികവോടെ ഉണ്ടാക്കുവാൻ കഴിയുന്ന ഒരാൾക്ക്.അതും ലിയോനാർഡോ ഡാവിഞ്ചിയുടെ വലിയ ആരാധകനു തന്റെ ജോലിയിൽ അത്ര പൂർണത കൈ വരിക്കാൻ ഉള്ള ത്വര ഉണ്ടാകാം.സ്വാഭാവികം.അതു കാരണം അയാളുടെ മുന്നിൽ ഉണ്ടായിരുന്ന സിനിമ ലോകം പോലും അന്യമായി തീർന്നു.എന്നാൽ,അയാൾ ഇപ്പോൾ മനസ്സിലാക്കുന്നു കുറെ ആളുകളുടെ ജീവൻ ചില സംഭവങ്ങളുടെ പിന്നിൽ ഉള്ള Collateral Damage മാത്രം ആയി മാറാൻ താൻ ആണ് കാരണം എന്ന്.
  ഒരു ദിവസം ഉറക്കം എണീക്കുമ്പോൾ താൻ കാണുന്ന കാഴ്ച തലേ ദിവസം കണ്ടതും ആയി ഒരു ബന്ധവും ഇല്ല എന്നു മനസ്സിലാക്കുക.ഒരു കടങ്കഥ പോലെ തോന്നുന്നുണ്ട് അല്ലെ ഈ കഥ?അതേ ഒരു കടങ്കഥ ആണ് ശ്രീജിത്ത് മുഖർജിയുടെ ക്രൈം ത്രില്ലർ ചിത്രമായ Vinci Da.മനുഷ്യ മനസ്സിന്റെ വേര്തിരിഞ്ഞ ചിന്തകൾ,ഒരു സംഭവത്തെ കാണുന്ന കാഴ്ചയിലെ വ്യത്യാസങ്ങൾ ഒക്കെ ചേർന്ന ഒരു കടങ്കഥ.
  രണ്ടു പ്രധാന കഥാപത്രങ്ങൾ ആണുള്ളത്.ഒരാൾ നിയമത്തിനോട് അമിതമായ ആരാധന ഉള്ള ആൾ.അതു അയാളെ കൊണ്ടെത്തിക്കുന്നത് ഭ്രാന്തിലേക്കു ആണ്.അതെങ്ങനെ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിൽ സിനിമ കാണണം.ഉത്തരം ലഭിക്കും.മറ്റേ ആൾ സ്വന്തം അച്ഛന്റെ നിഴലിൽ നിന്നും ഇറങ്ങി സ്വന്തമായി പൂര്ണതയ്ക്ക് വേണ്ടി ശ്രമിക്കുന്ന ഒരു കലാകാരൻ.ഓരോ കഥാപാത്രത്തിന്റെ പൂർണതയും എവിടെ ആണെന്ന് വ്യക്തമായ അറിവുള്ള ആൾ.ഇവർ രണ്ടു പേരും ഒരിക്കൽ കണ്ടു മുട്ടുന്നു.അതും പ്രത്യേക തരം ഒരു മേയ്ക്കപ്പിന്റെ ആവശ്യത്തിനു.ഇവിടെ മാറി മറിയുന്നത് കുറച്ചു പേരുടെ ജീവിതം ആണ്.അതിനോടൊപ്പം മരണങ്ങളും.
    അതിനൊക്കെ എത്ര ന്യായീകരണം കണ്ടെത്തിയെങ്കിലും അവസാനം….ചിത്രം കാണുക.ബംഗാളി ക്രൈം ത്രില്ലറുകളിൽ മികച്ച ഒരു ചിത്രമാണ് Vinci Da.സസ്പെൻസ് കുറവാണെങ്കിലും ക്രൈം ത്രില്ലർ എന്ന നിലയിൽ സമീപിച്ചാൽ തന്നെ ചിത്രം നന്നായി തോന്നും.പ്രത്യേകിച്ചും ക്ളൈമാക്സിലേക്കു പോകുമ്പോൾ കഥാപാത്രങ്ങൾ ശരിക്കും ഞെട്ടിക്കും.
  Chothushkone,Baishe Srabon തുടങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രങ്ങളിലൂടെ എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ശ്രീജിത് മുഖർജി ഇത്തവണയും നിരാശപ്പെടുത്തിയില്ല.അദ്ദേഹത്തിന്റെ കയ്യൊപ് പതിഞ്ഞ ചിത്രം തന്നെ.ഒരു സൈക്കോ ത്രില്ലർ ചിത്രത്തിൽ പരമ്പര കൊലപാതകിക്കു നൽകുന്ന പുതിയ നിർവചനം ഒക്കെ മികച്ച ഐഡിയ ആയാണ് തോന്നിയത്.
  ക്രൈം ത്രില്ലർ സിനിമകളുടെ ആരാധകരെ,ഇതു വഴി കൂടി……!!
More movie suggestions @www.movieholicviews.blogspot.ca
ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

1048.Mard Ko Dard Nahi Hota(Hindi,2019)

1048.Mard Ko Dard Nahi Hota(Hindi,2019)
         Action,Comedy,Crime.

    ക്ളീഷേ കഥ!!നായകൻ തന്റെ നഗരത്തിലെ അനീതികൾക്കു എതിരെ പ്രതികരിക്കാൻ ഒരുങ്ങുന്നു.സ്വന്തമായി ചെറുപ്പം മുതലേ ഉള്ള മാർഷ്യൽ ആർട്‌സ് പരിശീലനം.മദ്യപാനിയായ നായികയുടെ അച്ഛൻ.കള്ളന്മാരാൾ കൊല്ലപ്പെട്ട ‘അമ്മ.വില്ലന്മാർ പോലും ക്ളീഷേ.ഇത്രയും ക്ളീഷേകൾക് ഇടയിലും വാസൻ ബാല എന്ന സംവിധായകൻ അവതരിപ്പിച്ച ഒരു സിനിമയുണ്ട് ‘Mard Ko Dard Nhi Hota’.എണ്പതുകളിലെ സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിൽ.അതും ആ ക്ളീഷേ കഥയ്ക്കും നായകനും നൽകാവുന്ന മികച്ച വിശദീകരണത്തിലൂടെ.

   ഇവിടെ നായകൻ സൂര്യയുടെ പ്രത്യേക അവസ്ഥ ആണ് അവനെ ഇങ്ങനെ ആക്കുന്നത്.ഒരു രോഗമായി കരുതി സഹതാപം പിടിക്കൻ അല്ല.പകരം അതിന്റെ വലിയ സാധ്യതകൾ ആണ് സിനിമ അവതരിപ്പിക്കുന്നത്.എണ്പതുകളിലെ സൗത്ത് ഇൻഡ്യൻ സിനിമകൾക്കു ഉള്ള ഒരു homage ആയി ചിത്രത്തെ കാണാനും സാധിക്കും.പ്രത്യേഏകിച്ചും നൊസ്റ്റാൾജിയ ഉണർത്തുന്ന പല രംഗങ്ങളും,ഗോൾഡൻ എറയിലെ ആക്ഷൻ രംഗങ്ങളിലെ സംഗീതം ഒക്കെ.
   

അതു പോലെ ശരാശരി ഇൻഡ്യൻ കുടുംബങ്ങളിലെ അച്ഛൻ-മകൻ ബന്ധം ഒക്കെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പഴയ ഇന്ത്യൻ സിനിമകളുടെ ഒരു സ്പൂഫ് എന്ന നിലയിലോ അല്ലെങ്കിൽ വേറിട്ടു നിൽക്കുന്ന അവതരണ രീതി ആയോ സിനിമയെ കണക്കാക്കാം.Either way ,സിനിമ പ്രേക്ഷകനെ ആകർഷിക്കും.പ്രത്യേകം എടുത്തു പറയേണ്ടത് effort എടുത്തു ചെയ്ത സംഘട്ടന രംഗങ്ങൾ ആണ്.നായകനായ അഭിമന്യൂ ( നടി ഭാഗ്യശ്രീയുടെ മകൻ) ആക്ഷൻ രംഗങ്ങളിൽ തകർത്തൂ എന്നു തന്നെ പറയാം.അതു പോലെ നായിക രാധിക ,കരാട്ടെ മാൻ ആയി വന്ന ഗുൽഷൻ ആണെങ്കിലും ഒന്നിനൊന്നു മെച്ചമായിരുന്നു.

  ഒരു സൂപ്പർ ഹീറോ സിനിമ ആയി ബ്രാൻഡ് ചെയ്യാൻ ഉള്ളതൊക്കെ ഒപ്പിക്കാമായിരുന്നെങ്കിലും അവിടെയും സ്പൂഫ് ആണ് കൂടുതൽ workout ആയതിനു തോന്നുന്നു.വെള്ളം കുടിച്ചാൽ ശക്തി വീണ്ടെടുക്കുന്ന സൂപ്പർ ഹീറോ ഒക്കെ കിടിലം concept അല്ലെ?എന്തായാലും കഥയിൽ പുതുമ ഒന്നും ഇല്ലാത്ത,എന്നാൽ വളരെയേറെ പുതുമ തോന്നിപ്പിക്കുന്ന ഒരു ചിത്രമായി തോന്നി ‘Mard Ko Dard Nahi Hota’.കണ്ടു നോക്കൂ ഇഷ്ടമാകും!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

t.me/mhviews

1049.Socialphobia(Korean,2015)

1049.Socialphobia(Korean,2015)
         Mystery.

   അവൾ മരണപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടൂ.ലൈവ് ആയി ഒരു കൂട്ടം ചെറുപ്പക്കാർ അവളുടെ അപാർട്മെന്റിലേക്കു പോകുമ്പോൾ ഉദ്ദേശം വേറൊന്നായിരുന്നു.എന്നാൽ സംഭവിച്ചത് ,വളരെ അപ്രതീക്ഷിതമായി കണ്ട ഈ മരണം/കൊലപാതകം ആയിരുന്നു.സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രതികരണം പല രീതിയിൽ ആയിരുന്നു.ചിലർ ആത്മഹത്യ ആണെന്നും എന്നാൽ അതല്ല കൊലപാതകം ആണെന്ന് മറ്റൊരു മതം.ഇതിന്റെ പിന്നിൽ ഉള്ള രഹസിഎം എന്തായിരുന്നു??

  സോഷ്യൽ മീഡിയ വെറും സൗഹൃദക്കൂട്ടങ്ങളിൽ നിന്നും മാറിയിട്ട് വളരെയേറെ കാലം ആയി.തുടക്കത്തിൽ സൂക്ഷിച്ചിരുന്ന Virtual Club എന്ന രീതിയിൽ നിന്നും വർഷങ്ങളോളം ഉള്ള പരിണാമത്തിലൂടെ ഇന്ന് രാഷ്ട്രീയവും കടന്നു രാഷ്ട്രം പോലും നിയന്ത്രിക്കാൻ അല്ലെങ്കിൽ അതിനെ സ്വാധീനിക്കാൻ ഉള്ള ശക്തിയായി മാറിയിരിക്കുന്നു.രാഷ്ട്രീയം,മതം എല്ലാം ഒരു പരിചയവും ഇല്ലാത്ത കൂട്ടങ്ങൾ ഇരുന്നു സംസാരിക്കുമ്പോൾ അതു നേരിൽ കണ്ടിരുന്നെങ്കിൽ കൊലപാതകം പോലും നടന്നേനെ എന്ന സ്ഥിതിയിൽ ആണ് കൂടുതൽ ഓണ്ലൈന് ചർച്ചകളും.

    ഈ ഒരു ഘടകം ഈ കൊറിയൻ ചിത്രത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം.കഥയും അതിന്റെ പരിസരങ്ങളും,കഥാപാത്രങ്ങളും എല്ലാം ഈ സാഹചര്യത്തിൽ ഉള്ളവർ ആണ്.ഓരോ സമയ്ഡ്ജ് ട്രെൻഡ് അനുസരിച്ഛ് സോഷ്യൽ മീഡിയയിൽ വൈറലുകൾ ഉണ്ടാകുമ്പോൾ/ഉണ്ടാക്കപ്പെടുമ്പോൾ മാത്രം ഓർമ വരുന്ന പലതും ഉണ്ടാകാം.ഇതൊക്കെ സോഷ്യൽ മീഡിയയുടെ കുറച്ചു സ്വഭാവ വിശേഷങ്ങൾ മാത്രം ആണ്.സിനിമ കണ്ടപ്പോൾ പലപ്പോഴും മനസ്സിൽ വന്നത് ഇത്തരം സ്വഭാവ വിശേഷങ്ങൾ ആയിരുന്നു താനും.

  ഒരു യാഥാസ്ഥിക കുറ്റാന്വേഷണ സിനിമ അല്ല സോഷ്യൽഫോബിയ.ചിത്രം ആ ലെവലിലേക്കു പോകുന്നു ഇല്ല.പോലീസ് അക്കാദമിയിൽ പഠിക്കുന്ന രണ്ടു യുവാക്കൾ ഉണ്ടെന്നു മാത്രം.എന്നാൽ ചിത്രം വ്യക്തമായി പറയാൻ ശ്രമിക്കുന്ന ഒന്നുണ്ട്.ഒരു സംഭവത്തെ വിശകലനം ചെയ്യുന്ന സോഷ്യൽ മീഡിയയുടെ മുഖം.മേൽപ്പറഞ്ഞ സംഭവത്തിൽ അതു എങ്ങനെ ആണെന്ന് കാണാൻ ചിത്രം കാണുക.മികച്ച ഒരു ഓഡിറ്റിങ് ആണ് സോഷ്യൽ മീഡിയയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിക്കുന്നതും.വർത്തകളെയും,സംഭവങ്ങളെയും എങ്ങനെ കാണുന്നു എന്നുള്ളത് മുഖങ്ങളില്ലാത്ത,വിരലുകളിലൂടെ യുദ്ധം ചെയ്യുന്ന കീബോർഡ് യോദ്ധാക്കളെ കുറിച്ചു നല്ലൊരു പഠനം. ഓരോരുത്തരും സ്വയം കുറ്റാന്വേഷണ ഉദ്യോഗസ്ഥർ ആകുന്ന സോഷ്യൽ മീഡിയയെ മികച്ച രീതിയിൽ തന്നെ പ്രാധാന്യം കൊടുത്തു കൊണ്ടു പ്രേക്ഷകനെ convince ചെയ്യിക്കുന്ന ചിത്രം ആണ് സോഷ്യൽഫോബിയ.

  കണ്ടു നോക്കുക!!

More movie suggestions @movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

1020.Jar City(Icelandic,2006)

1020.Jar City(Icelandic,2006)
Mystery,Crime

രണ്ടു ദിവസത്തോളം പഴകിയ നിലയിൽ ആണ് അയാളുടെ ശവ ശരീരം കണ്ടെത്തിയത്.തലയ്ക്കു ഏറ്റ ക്ഷതം കാരണം മരണപ്പെട്ട ഹോൾബെർഗ് ഒരു മുൻകാല കുറ്റവാളി ആണ്.കേസ് അന്വേഷിക്കാൻ എത്തിയ ഏർലണ്ടറും സംഘവും തെളിവുകൾ ഇല്ലാതെ കുഴയുന്നു.

നിഗൂഢമായ ധാരാളം കാര്യങ്ങൾ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു.ഒരു പക്ഷെ കുറെ വർഷങ്ങൾക്കു മുൻപ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ബോധ്യം ഇല്ലാത്ത ആളുകൾ,അവരുടെ ചില രഹസ്യങ്ങൾ.അതിൽ നിന്നും ഉരുത്തിരിഞ്ഞ കേസുകൾ.അതിന്റെ ബാക്കി പത്രം ആയി കാലം മനുഷ്യരിലൂടെ തന്നെ രേഖപ്പെടുത്തിയ തെളിവുകൾ.സിനിമയുടെ കഥയിലെ നിഗൂഢത ഒരു കടങ്കഥ പോലെ , തെളിയിക്കാൻ ബുദ്ധിമുട്ടുള്ള കേസുകളിലെ, അല്ലെങ്കിൽ ഒരു സംഭവത്തിന്റെ പിന്നാലെ ഉള്ള രഹസ്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും ‘ദൈവത്തിന്റെ കയ്യൊപ്പ്’ എന്ന മാജിക് കാരണം വ്യക്തത വരുമെന്ന് ഊട്ടി ഉറപ്പിക്കുന്നു ഈ ചിത്രം.

പ്രേക്ഷകനെ കാത്തിരിക്കുന്നതും ഇത്തരത്തിൽ ഉള്ള രഹസ്യങ്ങളിലേക്കുള്ള വഴിയാണ്.നമുക്ക് അപരിചിതരായ കഥാപാത്രങ്ങൾ,അവരുടെ കഥ ആദ്യമായി കേൾക്കുക ആണെങ്കിലും അവരുടെ പിന്നിൽ ഉള്ള രഹസ്യങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തെളിയാതെ കിടക്കുമ്പോൾ അതിന്റെ സത്യം അറിയാൻ ഉള്ള ആഗ്രഹം ആണ് ഓരോ മിസ്റ്ററി ചിത്രങ്ങളെയും പ്രിയപ്പെട്ടവ ആക്കുന്നത്.ഇവിടെ ‘Jar City’ പൂർണമായും വിജയിച്ചു എന്നു തോന്നും.

ഹോൾബെർഗിനെ ആരാണ് കൊലപ്പെടുത്തിയത്?എന്തായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെ രഹസ്യം?വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ പിന്നിലെ രഹസ്യം എന്താണ്?കൂടുതൽ അറിയാൻ ചിത്രം കാണുക.

‘Arnaldur Indriðason’ രചിച്ച ‘Myrin’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ഐസലാണ്ടിക് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഐസലാണ്ടിക് സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം നേടിയ ചിത്രം മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കുന്നതിനോടൊപ്പം ‘deCODE genetics’ എന്ന ഐസ്‌ലാണ്ട് കമ്പനിയുടെ പ്രവർത്തനങ്ങളെ പരോക്ഷമായി പ്രതിപാദിച്ചു കൊണ്ടും ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആർലണ്ടറുടെ കുറ്റാന്വേഷണ കഥാപാത്രമായ ഏർലണ്ടറുടെ കഥകളിലെ ആദ്യ ഭാഗം ആണ് സിനിമ ആയി മാറിയത്.

നോർഡിക് സിനിമകളുടെ ദൃശ്യഭംഗിയും ഇരുളിമ നിറഞ്ഞ ഫ്രയിമുകളിലെ മരണത്തിന്റെ,നിഗൂഢതയുടെ പ്രതിഫലനവും എല്ലാം ചേരുമ്പോൾ ഇത്തരം ഒരു ചിത്രത്തിന് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ഒരു അമ്പിയൻസ് സിനിമയിലൂടെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നുണ്ട്.കാണാതെ ഇരിക്കരുത്.മികച്ച ഒരു നോർഡിക് ചിത്രം തന്നെയാണ് ‘Jar City’.

MHV rating :4/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

1019.Thattumpurath Achuthan(Malayalam,2018)

1019.Thattumpurath Achuthan(Malayalam,2018)
കുഞ്ചാക്കോ ബോബന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളെ ഒരൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.(അള്ളു രാമെന്ദ്രൻ കണ്ടിട്ടില്ല).കാരണം മറ്റൊന്നുമല്ല ഓരോ സിനിമയും മുൻ സിനിമയുടെ തുടർച്ച പോലെയോ അല്ലെങ്കിൽ പരിചിതമായ കഥ പോലെയോ ഒക്കെ തോന്നാം.കൂടുതലും ഒരു മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിൽ നിന്നും അടുത്ത എപ്പിസോഡിലേക്കു മാസങ്ങൾ കൊണ്ടു എത്തി ചേരുന്ന പ്രതീതി.
ഇതു മോശമായി പറഞ്ഞ കാര്യമല്ല.മേൽപ്പറഞ്ഞ സീരിയൽ കൊണ്ടു ഉദ്ദേശിച്ചത് കുടുംബ പ്രേക്ഷകരെ കൂടി ആണ്.തിയറ്ററിൽ എത്ര ദിവസം ഈ സിനിമകൾ ഓടുന്നു എന്നു അറിയില്ല.കാരണം ആദ്യ ദിവസങ്ങളിൽ തന്നെ ഫേസ്ബുക് നിരൂപണങ്ങൾ ആ ചിത്രങ്ങളെ നിഷ്ക്കരുണം ദയാവധം ചെയ്യാറുള്ളതായി തോന്നിയിട്ടുണ്ട്.വീടുകളിൽ സി ഡി/ ഡി വി ഡി ഇറങ്ങുമ്പോൾ നല്ലതു പോലെ ഓടുകയും ചെയ്യുന്നു.ടി വി യിൽ കാണിക്കുമ്പോഴും അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ സമാധാനമായി കാണാനും പ്രേക്ഷകർ ഉണ്ട്.അതു കൊണ്ടൊക്കെ ആയിരിക്കും മിയ്ക്ക മാസവും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇറങ്ങുന്നതും.അങ്ങനെ ഒരു മാർക്കറ്റ് ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.
വിജയുടെ ‘രക്ഷകൻ യൂണിവേഴ്‌സ് സിനിമകൾ’ (RAC) പോലെ തന്നെ പ്രാധാന്യം ഉണ്ട് KBUC യ്ക്കും.’കുഞ്ചാക്കോ ബോബൻ യൂണിവേഴ്‌സ് സിനിമകൾ’ ഒരു പ്രത്യേക pattern പിന്തുടരുന്നുണ്ട്.ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് സമാന്തരമായി ഒരു “Parallel Mega Serial Universe”.ഇതിന്റെ പ്രത്യേകത ആണ് ഒരേ രീതിയിൽ തന്നെ ഉള്ള നിർമാണം.ആകെ മൊത്തം വ്യത്യാസം ചേരുവകകളിൽ ആണ്.ചേരുവകൾ എന്നു പറയുമ്പോൾ അതിലും വ്യത്യസ്തത ഒന്നുമില്ല.Substitute ചെയ്യുന്നു എന്ന് മാത്രം.നന്മയും,കുടുംബവും,ഇടയ്ക്കു മാസ് കാണിക്കുന്ന നായകനും ഒക്കെ എല്ലാ സിനിമയിലും കാണാം.എന്നാൽക്കൂടിയും തരക്കേടില്ലാതെ വീട്ടിൽ ഇരുന്നു കാണാനും കഴിയും.’90 കളിലെ ജഗദീഷ്-സിദ്ധിഖ്-മുകേഷ് സിനിമകളെ പോലെ.(ആ സിനിമകളിലെ കോമഡികൾ ഇപ്പോഴും പുതുമ ഉള്ളതാണ്.അതല്ല ഇവിടെ ഉദ്ദേശിച്ചത്.) വെറുതെ ഇരുന്നു കാണാവുന്ന സിനിമകൾ.
‘തട്ടുംപുറത്തു അച്യുതൻ’ കണ്ടൂ.ലാൽ ജോസ് രണ്ടായിരത്തിന്റെ തുടക്കത്തിലേക്കു തന്റെ സിനിമയെ കൊണ്ടു പോകാൻ ശ്രമിച്ചത് പോലെ തോന്നി.തെറ്റിദ്ധരിക്കപ്പെടുന്ന നായകൻ,പിന്നെ നന്ദനം ലാൽ ജോസ് വേർഷൻ പോലെ.കുഞ്ചാക്കോ ബോബനും പതിവ് പോലെ.പഴയകാല ദിലീപ് ചിത്രങ്ങളുടെ ചെറിയ ചായ കാച്ചലും തോന്നി.രാഷ്ട്രീയമായി വേറെ ആംഗിളിൽ ചിന്തിക്കാവുന്നത് ഒക്കെ ഉണ്ടെങ്കിലും അങ്ങോട്ട് കടക്കുന്നില്ല.മേൽപ്പറഞ്ഞ കാര്യങ്ങൾ ആണ് പ്രധാനം.സിനിമ മൊത്തം ഫാന്റസി ആണ്.സ്വപ്നങ്ങൾ യാഥാർഥ്യം ആകുന്ന പയ്യനിൽ തുടങ്ങുന്ന ഫാന്റസി. എന്തിനു വേറെ, നായകന്റെ പ്രേമം പോലും ഫാന്റസി ആണ്.അതിനൊപ്പം കാശുകാരനായ വലിയ വീടുള്ള സ്ഥിരം വില്ലൻ ചെക്കനും.ഇതൊന്നും കൂടാതെ പല തരത്തിൽ ഉള്ള മെസേജുകൾ കൂടി ഫ്രീ ആയി കിട്ടും.ഉദാ:കാശ് കെട്ടി വച്ചിരിക്കുന്ന അച്ഛനും മോനും പോലത്തെ കഥ.
തിയറ്റർ കാഴ്ച്ച ഒന്നും ചിത്രം ഡിമാൻഡ് ചെയ്യുന്നതായി പോലും തോന്നിയില്ല.വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഇടയ്ക്കു പിള്ളേരുടെ കൂടെ കളിച്ചും കുറച്ചു ഫുഡ് കഴിച്ചും ഒക്കെ കാണേണ്ട പടം.അങ്ങനെ ചെയ്താൽ എന്തായാലും ബോർ ഒന്നും അടിക്കില്ല.ഇങ്ങനെ ഒക്കെ ഇരുന്ന് സിനിമ കാണാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നു.അതു കൊണ്ടു ഇഷ്ടപ്പെട്ടൂ.ഉറങ്ങിയൊന്നുമില്ല.ഭജന പാട്ടു കൊള്ളാമായിരുന്നു.മകന്റെ കൂടെ ബോൾ എറിഞ്ഞു പിടിക്കുന്ന കളി ആണ് കളിച്ചത്.കപ്പയും ബീഫും കഴിക്കാൻ ഉണ്ടായിരുന്നു. സോറി.വിഷയത്തിൽ നിന്നും അകന്നു.
പറഞ്ഞു വന്നത് ഓവർ ആയി യാഥാർഥ്യത്തോട്‌ ചേർന്നു നിൽക്കാൻ കുറെ ഏറെ സിനിമകൾ മത്സരിക്കുമ്പോൾ നൊസ്റ്റാൾജിയ ഉണർത്തുന്ന ഇതു പോലെ ഉള്ള സിനിമകളും ഇടയ്ക്കു വരട്ടെ.ഓവർ യാഥാർഥ്യ സിനിമകൾ ടി വി പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല.അതു പോലെ ഇത്തരം ചിത്രങ്ങൾ സിനിമ കുതുകികളായ ആൾക്കാർക്കും.അതു കൊണ്ടു ഇത് ഇഷ്ടപ്പെടുന്ന വിഭാഗം ഇഷ്ടപ്പെട്ടോട്ടെ.അല്ലാത്തവർക്ക് ഉറക്ക കഥകളും പുച്ഛവും കലർത്തി സാധാരണ മലയാളികളെ പുച്ഛിക്കാം!
കുഞ്ചാക്കോ ബോബൻ സിനിമാറ്റിക് യൂണിവേഴ്‌സ് ഒരു യാഥാർഥ്യം ആണ്.മലയാള സിനിമയുടെ ചരിത്രത്തിൽ ഭാവിയിൽ രേഖപ്പെടുത്താൻ പോകുന്ന ഒന്നാണത്.

1018.Creed II(English,2018)

1018.Creed II(English,2018)
Action,Sports
റോക്കി-അപ്പോളോ ക്രീഡ് legacy ‘Creed’ ആദ്യ ഭാഗത്ത് വന്നതാണ്.ചാംപ്യനിൽ നിന്നും മുൻ ചാമ്പ്യനായി റോക്കിയുടെ മുന്നിൽ അപ്പോളോ മുട്ടു മടക്കിയപ്പോൾ പിറന്നത് ചരിത്രം ആയിരുന്നു സിനിമയിൽ.റോക്കി എന്ന സിൽവസ്റ്റർ കഥാപാത്രം ലോകം മുഴുവനും പ്രശസ്തമായി.പിന്നീട് റോക്കിയുടെ മുന്നിൽ വച്ചു തന്നെ അപ്പോളോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.റഷ്യക്കാരൻ ആയ ഇവാൻ ഡ്രാഗോ ആയിരുന്നു അപ്പോളോയെ റിങ്ങിൽ വച്ചു കീഴ്പ്പെടുത്തിയത്.അപ്പോളോ മരണപ്പെട്ടെങ്കിലും പിന്നീട് റോക്കി അതിനു പകരം വീട്ടുകയും ചെയ്തു.
സംഭവ ബഹുലമായ കുറെ ഭാഗങ്ങൾക്കു ശേഷം ആണ് അപ്പോളോയുടെ മകൻ അഡോണിസ് Creed ആദ്യ ഭാഗത്തിൽ റോക്കിയുടെ മുന്നിൽ എത്തുന്നത്.അഡോണീസ് ഇപ്പോൾ ലോക ചാമ്പ്യൻ ആണ്.കാമുകിയുമായി ഒരു കുടുംബം കെട്ടിപ്പെടുത്താൻ ശ്രമിക്കുന്നു.അപ്പോഴാണ് അഡോണീസിന്റെ ചാമ്പ്യൻ പട്ടത്തിന്‌ ഒരു എതിരാളി വരുന്നത്.അപ്പോളോയെ കീഴടക്കിയ,റോക്കിയുടെ കൈകളാൽ പരാജയത്തിന്റെ രസം അറിഞ്ഞ ഇവാൻ ഡ്രാഗോയുടെ മകൻ വിക്റ്റർ ഡ്രാഗോ ആണ് അത്.റോക്കി IV ന്റെ direct sequel എന്നു പറഞ്ഞാലും തെറ്റില്ല
മുപ്പത്തിമ്മൂന്നു വർഷത്തെ പക ഇവാൻ ഡ്രാഗോയുടെ മുന്നിലുണ്ട്.റോക്കിയിൽ നിന്നേറ്റ പരാജയം അയാളുടെ ജീവിതത്തെ തന്നെ നശിപ്പിച്ചു.പരാജിതനായി,തെരുവിൽ അലയേണ്ടി വന്ന അയാളുടെ ഒരേ ഒരു സ്വത്ത് അയാളുടെ മകൻ വിക്റ്റർ ആണ്.അവന് അറിയുന്നത് ബോക്‌സിങ്ങും.തന്റെ പിതാവിന്റെ മരണത്തിനു കാരണം ആയവരോട് പക വീട്ടാൻ ഉള്ള അവസരം ആയിരുന്നു അഡോണീസിന്.എന്നാൽ ട്രെയിനർ ആയി ഇത്തവണ റോക്കി ഇല്ല!!അതിനു കാരണം?റോക്കിയില്ലാതെ അഡോണീസ് ലക്ഷ്യം കാണുമോ?കൂടുതൽ അറിയാൻ ചിത്രം കാണുക.
റോക്കി പരമ്പരയിലെ പഴയ ചിത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളെ കൊണ്ടു വന്നു റോക്കി legacy നില നിർത്തുന്നതിനോടൊപ്പം Creed legacy തുടർന്ന് കൊണ്ടു പോകാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്.പഴയ ഫോർമാറ്റിൽ ആണ് ചിത്രം എങ്കിലും എപ്പോഴും മടുക്കാത്ത റോക്കി മ്യൂസിക്കും ട്രെയ്നിങ്ങും എല്ലാം തന്നെ സാധരണ ബോക്‌സിങ് ചിത്രങ്ങളിൽ നിന്നും ഈ ഭാഗത്തെയും വേർതിരിച്ചു നിർത്തുന്നുണ്ട്.എന്നത്തേയും പോലെ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥയിൽ ഭാവിയിലേക്ക് വേണ്ടി പോലും ഒരു പക്ഷെ കഥാപാത്രങ്ങളെ കൊണ്ടു വരാൻ സാധിക്കുന്ന രീതിയിൽ ഇപ്പോൾ തന്നെ സൂചനകൾ ഉണ്ട്.
റോക്കി പരമ്പര ഒരിക്കലും തീരില്ല.അതു സിൽവസ്റ്റർ ഇല്ലെങ്കിൽ പോലും തുടരും.റോക്കിയുടെ കുറച്ചു ഡയലോഗും ആ മാസ് ബി ജി എമ്മും മതി.കഥാപാത്രങ്ങൾ മുൻ സിനിമകളിൽ നിന്നും അടർത്തി എടുക്കാനും ധാരാളമുണ്ട്.അതു തന്നെ ആണ് റോക്കി സിനിമയുടെ വിജയവും.One -Man-Show എന്നതിനും അപ്പുറം വ്യക്തിത്വം ഉള്ള ധാരാളം കഥാപാത്രങ്ങളെ സിൽവസ്റ്റർ അണിയികച്ചൊരുക്കിയിട്ടുണ്ട്. ചിത്രം വേറെ ലെവൽ ആകും.തീർച്ച.റോക്കിയുടെ ആരാധകർക്ക് വീണ്ടും ഇതിഹാസ നായകനെ സ്‌ക്രീനിൽ കാണാൻ ഉള്ള അവസരം ആണ് ഇത്.അതിനോടൊപ്പം ക്ളീഷേ (സ്പോർട്സ് സിനിമ കഥയിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ) ആണെങ്കിലും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.മറക്കാതെ കാണുക.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രം ചാനലിലും ലഭ്യമാണ്.

1017.Pahuna:The Little Visitors(Nepali,2017)

1017.Pahuna:The Little Visitors(Nepali,2017)
Drama,Comedy

ആ രണ്ടു കുട്ടികളുടെ കൈയിൽ ആണ് കൈ കുഞ്ഞായ അനുജന്റെ ചുമതല.അവർ ജനിച്ചു വളർന്ന സ്ഥലത്തു നിന്നും രക്ഷപ്പെടുക ആണ്.അച്ഛന് അപകടം ഉണ്ടായി എന്ന് കരുതി ‘അമ്മ ആ പിഞ്ചു കുഞ്ഞിനെ അവരെ ഏൽപ്പിച്ചു അവിടെ നിന്നും രക്ഷപ്പെടുന്ന കൂട്ടരുടെ കൂടെ അയക്കുന്നു.

പ്രക്ഷുബ്ധമായ ,യുദ്ധ സമാനമായ ഒരു സിനിമ ആയിരിക്കും ഈ രംഗങ്ങൾ തുടക്കത്തിൽ കാണുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ ഉണ്ടാവുക.പ്രത്യേകിച്ചും മാറിക്കൊണ്ടിരിക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയ മുഖങ്ങൾ കൂടി ആകുമ്പോൾ. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു സിനിമ മുന്നോട്ട് പോവുക ആണ്.മുതിർന്നവരുടെ ചിന്തകളിൽ നിന്നും ലഭിച്ച ആശയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആ കുട്ടികൾ അവരിൽ നിന്നും മാറുന്നു.അവർ ഒരു കേടായി കിടക്കുന്ന ചെറിയ വാനിൽ ജീവിച്ചു തുടങ്ങുന്നു.

ഇവിടെ മുതൽ ചിത്രം വളരെ നിഷ്ക്കളങ്കം ആണ്.ബാല്യത്തിന്റെ നിഷ്ക്കളങ്കത ആണ് എങ്ങും.ഇരുട്ടിനെ ഭയപ്പെടുന്ന ആണ്കുട്ടി.അപ്പോഴും ധൈര്യത്തോടെ നിൽക്കുന്ന മൂത്ത പെണ്ക്കുട്ടി.ഭീകര സത്വം ആയി മനസ്സിൽ വരച്ചിട്ട പാതിരി.ഇന്ത്യൻ കറന്സിയും നേപ്പാളി കറന്സിയും തമ്മിൽ ഉള്ള വ്യത്യാസം പോലും അറിയാത്ത ബാല്യം.നിഷ്കളങ്കതയിൽ നിന്നും ഉയരുന്ന ധാരാളം സന്ദർഭങ്ങൾ ചിത്രത്തിന്റെ മുഖ മുദ്ര ആണ്.

ഇതിൽ നിന്നും എല്ലാം അവർ ജീവിതത്തെ കുറിച്ചു അറിയാൻ ശ്രമിക്കുന്നു.സിനിമ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം സരളമായി തന്നെ ഈ സന്ദര്ഭങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നും ഉണ്ട്.രണ്ടാം തരം പൗരന്മാരായി സ്വത്ര്യലബ്ധിക്കു ശേഷം ഇൻഡ്യയിൽ ജീവിക്കേണ്ടി വരുന്ന അവസ്‌ഥ സാമൂഹികമായ ചില വേർത്തിരിക്കലുകൾ അനുഭവിക്കുന്ന ജനതയെ കുറിച്ചൊക്കെ ധാരാളം കാര്യങ്ങൾ സിക്കിം ജനതയെ ആസ്പദമാക്കി എടുത്ത ഈ നേപ്പാളി ഭാഷ ചിത്രത്തിന് പ്രകടമായി പറയാമായിരുന്നു.എന്നാൽ ആദ്യ സിനിമയിൽ പാഖി ടൈർവാല എന്ന സംവിധായിക കഥ സന്ദര്ഭങ്ങളിലൂടെ അധികം പ്രക്ഷുബ്ധം ആകാതെ അവതരിപ്പിച്ചു എന്നാണ് അഭിപ്രായം.Yet Relevant!

നിഷ്‌കളങ്കമായ ബാല്യം,അവയുടെ രസ ചരടുകൾ പൊട്ടാതെ പ്രേക്ഷകന്റെ മുന്നിൽ സമാധാനത്തോടെ അവതരിപ്പിക്കപ്പെട്ട കുഞ്ഞു അതിഥികളുടെ കഥ തീർച്ചയായും കണ്ടിരിക്കണം.നല്ല ചിത്രമാണ്.

Movieholic Rating: 4/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

1016.Journal 64(Danish,2018)

1016.Journal 64(Danish,2018)
         Mystery,Suspense

      ആ മുറിയിൽ ഉണ്ടായിരുന്നത് പകയുടെ ഗന്ധം ആയിരുന്നു.മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായിരുന്നു ആ മുറിക്കുള്ളിൽ ,ആ മേശയുടെ ചുറ്റും ഉണ്ടായിരുന്നത്.’മമ്മി’ ആയി മാറ്റി ജനനേന്ദ്രിയം ഉൾപ്പടെ ഉൾപ്പടെ ഉള്ള ആന്തരിക അവയവങ്ങൾ ഒരു കുപ്പിയിൽ ആക്കിയും വച്ചിരുന്നു.അവരെ കണ്ടെത്തിയത് ഒരു അപാർട്മെന്റിന്റെ പുതുതായി അടച്ചു കെട്ടിയ മുറിയിലും.

  ഡിപ്പാർട്ടമെന്റ് Q വീണ്ടും പ്രേക്ഷകന്റെ മുന്നിൽ വരുകയാണ്.കാർൾ,ആസാദ് എന്നിവർ ഇപ്പോൾ ഒരു വേർപ്പിരിയലിൽ ആണ്.ആസാദ് തന്റെ ജോലിയുടെ പടവുകൾ കയറാൻ അവസരം വന്നപ്പോഴും ,കാർൾ തന്റെ മുരട് സ്വഭാവം വച്ചു Q വിൽ തന്നെ തുടരുന്നു.ആസാദ് ഇനി ഒരാഴ്ച കൂടിയേ കാർളിന്റെ ഒപ്പം ഉള്ളൂ.അതേ സമയം റോസ് Q വിൽ തുടരുന്നു. ‘Jussi Adler-Olsen’ എഴുതിയ 2010 ലെ നോവൽ ആണ് നാലാമത്തെ ഭാഗത്തിന് ആധാരം.

      ഇത്തവണ ചിത്രം കൈകാര്യം ചെയ്യുന്നത് അൽപ്പം സങ്കീർണമായ ഒരു കഥയാണ്.പല വികസിത രാജ്യങ്ങളും ഒരിക്കൽ എങ്കിലും ഭൂതകാലത്തിൽ ഒരു കറ പോലെ കാത്തു സൂക്ഷിക്കേണ്ടി വന്ന ഒന്ന്.വംശീയപരമായി ഉള്ള മേൽക്കോയ്മ ആയി അതൊക്കെ ഇന്ന് മാറിയെങ്കിലും.പഴയകാലത്തെ Social Misfit എന്നു കരുതുന്നവരെ എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ മറ്റൊരു രൂപം.പല സിനിമകളിലും കണ്ട പ്രമേയം ആണെങ്കിലും ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി/സസ്പെൻസ് നിലനിർത്താൻ സാധിച്ചിരുന്നു.സമാന്തരമായി മിസ്റ്ററി ഫാക്റ്റർ പൊളിക്കാൻ ശ്രമിക്കുന്നും ഉണ്ട്.കഥയിൽ ചെറിയ ട്വിസ്റ്റുകൾ ആണ് ഉല്ലാതെങ്കിലും കഥയുടെ പ്രമേയത്തിന്റെ ഗൗരവം ഏറെയാണ്.പ്രത്യേകിച്ചും കുടിയേറ്റക്കാർ വികസിത രാജ്യങ്ങളിൽ കൂടുന്നത് അനുസരിച്ചു സമകാലീന പ്രസക്തി ഉള്ള ഒന്നു.

അവിടെ ആണ് Journal 64 കടന്നു വരുന്നത്.Journal 64 രഹസ്യങ്ങളുടെ കലവറ ആണ്.ഈ മരണങ്ങളിലേക്കു നയിച്ച സംഭവങ്ങളിലേക്കു  ഉള്ള ഒരു താക്കോൽ.ആ താക്കോലിലൂടെ രഹസ്യങ്ങളുടെ വാതിൽ തുറക്കാൻ ഡിപ്പാർട്ടമെന്റ് Q ഇറങ്ങുകയാണ്.എന്താണ് ആ രഹസ്യം?അവർ എങ്ങനെ അതിലേക്കു ചെന്നെത്തും?കാണുക!!

   അടുത്ത തവണ കാർളിനെയും അസാദിനെയും കാണാനാവുമോ എന്നറിയില്ല.പക്ഷെ ഡാനിഷ് സിനിമകളിലെ ഹോംസ്-വാട്സൻ ജോഡികൾ ആയി എന്നെന്നും മനസ്സിലുണ്ടാകും അവർ.അത്രയേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ആണ് 2014 ൽ ഇവരെ ആദ്യം കണ്ടത് മുതൽ.എല്ലാ ഭാഗവും ആസ്വദിച്ചു തന്നെയാണ് കണ്ടതും.അതേ ഇഷ്ടം ഈ ചിത്രത്തോടും ഉണ്ട്.ഒരു ആരാധകൻ എന്ന നിലയിൽ പൂർണ തൃപ്തി നൽകിയ ചിത്രത്തിന് ഇത്തവണ ഡാർക് മൂഡ് കുറവായിരുന്നു എന്നത് ഒരു കുറവായി തോന്നി എന്നു മാത്രം.

  ഡിപ്പാർട്ടമെന്റ് Q ആരാധകർ മടിക്കാതെ തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ കാണുക!!

Movieholics Rating: 3/4

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

1015.Jeziorak(Polish,2014)

1015.Jeziorak(Polish,2014)
          Mystery,Crime

  മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്.

 1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ.
 2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം.
 3. പോലീസിനെ വെടി വച്ച അജ്ഞാതൻ.

    പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് ‘ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് ‘ഇസ ഡറേൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായ അവരുടെ പ്രിയപ്പെട്ടവൻ കാണാതായ പോലീസുകാരിൽ ഒരാളാണ്.അന്വേഷണം ഏറ്റെടുത്തത് മുതൽ നിഗൂഢമായ പല രഹസ്യങ്ങൾക്കും ഈ സംഭവങ്ങളുമായി ഉള്ള ബന്ധം മനസ്സിലാകുന്നു.അതിലൊന്നായിരുന്നു ഏറെ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന ഒരു തീ പിടുത്തം.

  രഹസ്യങ്ങൾ ഏറെയുണ്ട് ജെസിയോരക്കിന്റെ അടുക്കൽ ജീവിക്കുന്ന പലർക്കും.പലരുടെയും ജീവിതം മാറ്റി മറിക്കുന്നവ.എന്തൊക്കെ ആണ് ആ രഹസ്യങ്ങൾ?സിനിമ കാണുക!!

    യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം ചിത്രത്തിന്റെ പശ്ചാത്തലത്തെ കുറിച്ചു.

  യോവിറ്റ ബട്ണിക് എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ടത്.അന്വേഷണം നടത്തുന്നതിനോടൊപ്പം അവരുടെ ജീവിതവും,ഭാവിയും എല്ലാം പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറുന്ന കഥാപാത്രമായി മികച്ച പ്രകടനം ആയിരുന്നു.ക്ളൈമാക്സിലേക്കു പോകുന്നതിനു മുന്നേ പല കണ്ണികളും യോജിച്ചു വരുന്നത് ഒരു ജിഗ്‌സോ പസിൽ പോലെ തോന്നാം.ഇത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ പലപ്പോഴും നിർബന്ധപൂർവം ചേർക്കപ്പെടുന്ന കൂട്ടിയിണക്കൽ ആയി തോന്നില്ല പലതും.

    പതിഞ്ഞ താളത്തിൽ ആണെങ്കിലും ആ സംഭവങ്ങൾ ആവശ്യപ്പെടുന്ന വേഗതയിൽ അവതരിപ്പിച്ച മികച്ച ഒരു പോളിഷ് സിനിമ ആണ് ജെസിയോരാക്.ക്രൈം/മിസ്റ്ററി ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടപ്പെടും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

  t.me/mhviews

1014.Killing Words(Spanish,2003)

1014.Killing Words(Spanish,2003)
          Mystery

      താൻ ഒരു സീരിയൽ കില്ലർ ആണെന്നുള്ള തുറന്നു പറച്ചിൽ പ്രൊഫസർ റമോൻ നടത്തുന്ന വീഡിയോ പൊലീസിന് കിട്ടുന്നു.ഫിലോസഫി അധ്യാപകൻ ആയ റാമോണിന്റെ മുൻ ഭാര്യയും സൈക്കോളജിസ്റ്റും ആയ ലോറയെ ഈ സമയത്തു കാണാതാകുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.

  Killing Words എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ഒരു കേസ് അന്വേഷണം ആണ്.പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇരിക്കുന്ന റാമോണിന്റെ ശരീര ഭാഷയും അയാളുടെ കഥയും പൊലീസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.അവർ കരുതിയിരുന്നത് പോലെ അല്ല കാര്യങ്ങൾ എന്നു അവരെ ചിന്തിപ്പിക്കുന്നു.റാമോൻ അയാളുടെ മുൻ ഭാര്യയെ കണ്ടിരുന്നു എന്നും.ചില കാരണങ്ങൾ കൊണ്ട് അവരുമായി ആരും ഇല്ലാതിരുന്ന സ്‌ഥലത്തു വച്ചാണ് കാണേണ്ടി വരുന്നത് എന്നും  അയാൾ അവരോടു കള്ളങ്ങൾ പറഞ്ഞു എന്നും സമ്മതിക്കുന്നു.ചില സത്യങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു അതെന്നും അവർ അന്ന് വാക്കുകൾ കൊണ്ടുള്ള ഒരു കളി കളിച്ചതായും പറയുന്നു.

   പൊലീസിന് റാമോണിനെ കുടുക്കാൻ പര്യാപ്തമായ ഒന്നും ലഭിക്കുന്നില്ല.ആ സമയം ആണ് നിർണായകമായ ഒരു തെളിവ് ലഭിക്കുന്നത്.റാമോൻ യഥാർഥത്തിൽ നിരപരാധി ആണോ?ലോറയ്ക്ക് എന്താണ് സംഭവിച്ചത്?കൂടുതൽ അറിയാനായി ചിത്രം കാണുക.

  മുകളിൽ കൊടുത്തിരിക്കുന്ന കഥയുടെ സത്യാവസ്ഥകൾ പ്രേക്ഷകന് കണ്മുന്നിൽ തന്നെ കാണാവുന്നതാണ്.എന്നാൽ ഒരു കേസന്വേഷണത്തെ സംബന്ധിച്ച് ആ കാര്യങ്ങൾ കോർത്തിണക്കുമ്പോൾ ഒരു സമയം ,കണ്ട കഥ തന്നെ ആണോ സിനിമ എന്ന സംശയത്തെ ഉണ്ടവുകയും ചെയ്യും.മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് Killing Words എന്നു പറഞ്ഞാലും അതിശയോക്തി ഇല്ല.വെറും രണ്ടോ മൂന്നോ മുറികളിൽ മാത്രം നടക്കുന്ന സംഭവങ്ങൾ മാത്രമേ ചിത്രത്തിന് ഉള്ളൂ.ഒന്നര മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള ചിത്രത്തിൽ എടുത്തു പറയേണ്ടത് ഡാരിയോ ഗോറിഡനിറ്റിയുടെയും ഗോയ ടോലേടയുടെയും അഭിനയ മികവിനെ കുറിച്ചാണ്.

  ഒരു നാടകം കാണുന്ന പോലെ (ജോടി ഗാലർസെർന് എഴുതിയ നാടകത്തിന്റെ സിനിമ രൂപം ആണ് ചിത്രം) രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മാത്രമായി മാറേണ്ടിയിരുന്ന ഒന്നായി മാറുമായിരുന്ന ചിത്രം എന്നാൽ മികച്ച രീതിയിൽ ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ അവതരിപ്പിച്ചിട്ടുണ്ട്.അതു കഥാപാത്രങ്ങൾ എല്ലാവരും തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ വ്യക്തവും ആണ്.കൂടുതൽ ഇനി ഒന്നും പറയുന്നില്ല.പ്ലോട്ട് ട്വിസ്റ്റുകൾ ഓരോ സീനിലും വരുന്നു എന്ന് ഏറെക്കുറെ പറയാം ചിത്രത്തെ കുറിച്ചു.അല്ലെങ്കിൽ ഒരു ഇലൂഷൻ അത്തരത്തിൽ ഉണ്ടാക്കുന്നും ഉണ്ട്.ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ് : t.me/mhviews

1013.Vice(English,2018)

​​ 1013.Vice(English,2018)
          Biography,Drama

 Oscar Movies 4

    കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽ കുറച്ചു വര്ഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ഉണ്ടായി.ബുഷ് ജൂനിയർ ഭരണത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന ‘ഡിക് ചെനി’ “Washington Nationals’ Major League Baseball” ടൂർണമെന്റിന്റെ First Pitch ചെയ്യാൻ പോയപ്പോൾ ആണ് സംഭവം നടന്നത്.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് ആയി കണക്കാക്കപ്പെടുന്ന,ജനങ്ങൾ കണ്ണും അടച്ചു പിന്തുണച്ച ഒരാൾക്ക് എങ്ങനെ ആണ് പൊതു സ്ഥലത്തു കൂവൽ ഏറ്റു വാങ്ങേണ്ട അവസ്ഥ വന്നെത്തിയത്?

   ലിബറൽ/കോണ്സപിറസി തിയറി ആയി തള്ളി കളയാൻ പോലും തോന്നുന്ന കഥയിൽ പല സംഭവങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിൽ ഇരുന്നവർ ചെയ്തതിനെ ബന്ധിപ്പിച്ചു കൊണ്ടാണ് ശ്രമകരമായ ഈ സിനിമ സംരംഭം ഒരുക്കിയിരിക്കുന്നത്.’ഡിക് ചെനി’ യെ ഗ്ലോറിഫൈ ചെയ്യാൻ ആയി ഒന്നുമില്ല.ഒരു പക്ഷെ ആരോ പറഞ്ഞതു പോലെ.”ശാന്തനായി ഇരിക്കുന്ന ആളായിരിക്കും ഏറ്റവും അപകടകാരി”.ഡിക് ചെനി അത്തരം ഒരാളായിരുന്നു.കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ശക്തി കേന്ദ്രം ആയി മാറിയ ആളെ കുറിച്ചു നല്ലതൊന്നും പറയാൻ ഇല്ല എന്നു പറയുന്നത് വലിയ അതിശയോക്തി ആണ്.ഒരു പരിധി വരെ അതാണ് സത്യവും.ഇന്നത്തെ ലോകം ഇങ്ങനെ ആയതിനു പിന്നിൽ അയാളുടെ ബുദ്ധി ആണുള്ളത്.നല്ലതായാലും ചീത്ത ആയാലും.(നന്മ കുറവാണ് എന്നു മാത്രം).

    വെറും റബർ സ്റ്റാമ്പ് ആയിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന പദവിയ്ക്കു ഭരണഘടനയിലെ Interpretation അനുസരിച്ചു സ്വയം അധികാര പരിധി തീരുമാനിച്ച,Unitary Executive Theory യുടെ പ്രയോക്താവ് ആയി മാറിയ ആളെ ‘ക്രിസ്ത്യൻ ബേൽ’ സ്വന്തം ശരീരത്തിലൂടെ അവതരിപ്പിച്ചപ്പോൾ അതു പൂർണത ഉള്ള കഥാപാത്ര സൃഷ്ടി ആയി മാറുകയായിരുന്നു.ഒരു യുദ്ധ കൊതിയനായ,പ്രത്യേകിച്ചു കഴിവുകൾ ഒന്നും ഇല്ലെങ്കിലും അധികാരത്തോട് ഉള്ള ആർത്തി ഒരു മനുഷ്യനെ എത്ര മാത്രം അപകടകാരി ആക്കാം എന്നു സ്‌ക്രീനിൽ അവതരിപ്പിക്കാൻ ബേലിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.നന്മയുടെ നിറകുടമോ,ഹീറോയിക് പരിവേഷമോ ഒന്നും അല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ടു ഓസ്ക്കറിൽ ലഭിച്ച മികച്ച നടനുള്ള നാമനിർദേശം ഫലം ചെയ്യുമോ എന്നു കാത്തിരുന്നു കാണണം.

  മികച്ച നടൻ ഉൾപ്പടെ എട്ടു വിഭാഗത്തിൽ ആണ് ചിത്രത്തിന് നാമനിർദേശം ലഭിച്ച.ആമി ആഡംസിന് ലഭിച്ച മികച്ച  സഹനടി.ബുഷ് ജൂനിയർ ആയി വന്ന സാം റോക്ക്വല്ലിനു ലഭിച്ച സഹനടൻ എന്നീ നാമനിർദേശങ്ങൾക്ക് പുറകെ ആണിത്.രാഷ്ട്രീയ സംഭവങ്ങൾ കൊണ്ടു ത്രില്ലർ ആയി മാറുകയും,അതിനു ശേഷം നടന്ന പല കാര്യങ്ങളും ഒരു ഹൊറർ ചിത്രം പോലെ പ്രേക്ഷകന്റെ മുന്നിൽ transform ചെയ്ത ചിത്രമാണ് “Vice”.ഡിക് ചെനിയുടെ ജീവിതത്തെ,വോയ്‌സ് ഓവറിലൂടെ ,ചാനലിൽ നടക്കുന്ന ലൈവ് ഷോ പോലെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നു.അഫ്‌ഗാൻ,ഇറാഖ് യുദ്ധ കാലഘട്ടത്തിലെ പല തീരുമാനങ്ങളും വിമർശന വിധേയം ആകുന്നുണ്ട്.

 ഈ വർഷത്തെ ഓസ്‌കാർ നാമനിർദേശങ്ങളിൽ നിന്നും കണ്ട 4 ചിത്രങ്ങളും ഒന്നിനൊന്നു മികച്ച ബയോഗ്രാഫികൾ ആയിരുന്നു.വ്യക്തമായ രാഷ്ട്രീയത്തോടെ കഥകൾ പറഞ്ഞ സിനിമകൾ.അതൊക്കെ ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ ആണെന്ന് അറിയുമ്പോൾ ആണ് സിനിമയിലൂടെ ലഭിച്ച ചരിത്ര ആഖ്യാനങ്ങളും യാഥാർഥ്യ സംഭവങ്ങളും ആയുള്ള സാദൃശ്യങ്ങളും മനസ്സിലാക്കി പ്രസ്തുത വിഷയങ്ങളിൽ ഉള്ള നിലപാടുകളെ കുറിച്ചു മനസ്സിലാക്കുവാൻ സാധിക്കുക.Vice ഉം അത്തരത്തിൽ ഒന്നാണ്.മികച്ച ഒരു ചിത്രം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

Design a site like this with WordPress.com
Get started