NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)

NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala

 യാത്രയുടെ രസിപ്പിക്കുന്ന  സുഖവുമായി  “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി “

ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു …അല്ലെങ്കില്‍ ആ യാത്ര അവസാനിക്കില്ലല്ലോ ..ലക്‌ഷ്യം നേടാനായി വീണ്ടും മുന്നോട്ട് യാത്ര ചെയ്യുക  തന്നെ ആവും പലരും ചെയ്യുക.ഓരോ ലക്ഷ്യവും ഓരോ യാത്രയാണ് ..മനസ്സ് കൊണ്ട് ഒരു യാത്ര നടത്തിയാല്‍ മാത്രമാണ് ലക്‌ഷ്യം കൈക്കുമ്പിളില്‍ വരുകയുള്ളു ..അത്തരത്തില്‍ ഒരു യാത്രയില്‍ തന്‍റെ ഭാവി ജീവിതം തേടി പോകുന്ന കാസിയും കൂട്ടിനായി പോകുന്ന സുനിയും  കടന്ന് പോകുന്ന വഴികളും അതിന്‍റെ രസങ്ങളുമായി ഒരു നല്ല സിനിമ ആണ് നീലാകാശം…പച്ചക്കടല്‍ ചുവന്ന ഭൂമി …

  ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മികച്ച ഒരു റോഡ്‌ മൂവി ആയിരിക്കും എന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു …എന്നാല്‍ സമാനമായ റോഡ്‌ മൂവി എന്ന് പൂര്‍ണമായി വിളിക്കാന്‍ കഴിയാത്ത കുറച്ചു മലയാള സിനിമകള്‍ ഉള്ളത് കൊണ്ട് ആകെ മൊത്തം കണ്ഫ്യുഷനില്‍ ആവുകയും ചെയ്തു…ലക്ഷ്യത്തില്‍ എത്താന്‍ വേണ്ടി റോഡ്‌ മാര്‍ഗ്ഗം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ഉള്ള സിനിമകലെയാണ് പൊതുവേ റോഡ്‌ മൂവി എന്ന വിഭാഗത്തില്‍ പെടുത്തുന്നത് …എന്നാല്‍ മലയാളത്തില്‍ കാലാകാലങ്ങളായി ഇറങ്ങിയ ഇത്തരം ചിത്രങ്ങള്‍ പലതും അത്തരം ലക്ഷ്യങ്ങള്‍ കഴിഞ്ഞാലും കച്ചവട സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വഴി തിരിച്ചു വിടാറുണ്ട്..നല്ല സിനിമകള്‍ വന്നിട്ടില്ല എന്നല്ല അതിന്‍റെ അര്‍ത്ഥം …

 യാത്രാ പ്രാധാന്യമുള്ള സിനിമകള്‍ ഞാന്‍  കൂടുതലും കണ്ടിട്ടുള്ളത് ഇംഗ്ലിഷ് സിനിമകളില്‍ ആണ് ..തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മുതല്‍ ഗൌരവം നിറഞ്ഞ പ്രമേയങ്ങള്‍ വരെ കണ്ടപ്പോള്‍ ഒക്കെ ആസ്വാദ്യമായി തോന്നിയിട്ടുണ്ട് …പോകുന്ന സ്ഥലങ്ങളില്‍ ഉള്ള ജിവിത രീതികളുമായി മുന്നോട്ടു പോകുന്ന ആ കഥകള്‍ ഒക്കെ തന്നെ ഒരു യാത്രയുടെ അനുഭൂതി നല്‍കാറുമുണ്ട് …അത്തരം ഒരു അനുഭവം ആയിരുന്നു നീലാകാശം…നല്‍കിയത്…ആദ്യം തന്നെ പറയട്ടെ..മലയാളിക്ക് പരിചിതമായ തമാശകള്‍ ,അടി,ഇടി ഒന്നുമില്ലാത്ത..എന്തിന് രണ്ടു തല്ല് നേരെ കൊടുക്കാന്‍ പോലും കഴിയാത്ത സാധാരണക്കാരാണ് നായകനും സുഹൃത്തും …നായകാനായ് കാസിയ്ക്ക് നായികയായ അസ്സിയെ നാഗാലാന്‍ഡില്‍ ചെന്ന് വേണമെങ്കില്‍ വില്ലന്മാരെ ഒക്കെ തല്ലി അടിച്ചു ഓടിച്ചു കൊണ്ടുവരാമായിരുന്നു …എന്നാല്‍ ഒരു ലക്ഷ്യത്തോടെ യാത്ര തിരിക്കുന്ന കാസി കണ്ടു മുട്ടുന്ന ജീവിതങ്ങളില്‍ നിന്നും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പിന്നീട് ഒരു വിങ്ങലായി നില്‍ക്കും എന്ന് മനസ്സിലാക്കുന്നു …അത്തരത്തില്‍ വന്ന ഒരു മാറ്റം നായകനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു ലക്ഷ്യത്തിലേക്ക് ആണ് …താന്‍ താങ്ങായി നില്‍കുന്നു എന്ന് വിചാരിക്കുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ തനിക്കൊരു താങ്ങാണെന്ന് കാസി മനസ്സിലാകുന്നതൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു …

  ചിലയിടങ്ങളില്‍ വലിച്ചിഴച്ചത് ചിത്രത്തിന് ഒരു പോരായ്മ തന്നെ ആണ് …ചിലപ്പോള്‍ ഇംഗ്ലിഷ് സിനിമകളെ അനുകരിച്ചുള്ള ഒരു സിനിമ ചിത്രീകരണം ആയിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചത് …തീര്‍ച്ചയായും ഇത് എല്ലാവര്‍ക്കും ഉള്ള സിനിമ എന്ന് പറയാന്‍ പറ്റില്ല …കാരണം പലരും ഇപ്പോള്‍ തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങളുടെ പുറകെ ആയതു കൊണ്ട് …എന്നാല്‍ ഒരു വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകന് തീര്‍ച്ചയായും കാണാന്‍ ഇഷ്ട്ടമുള്ള രീതിയില്‍ ആണ് മേക്കിംഗ് …പതിവ് ക്ലിശേകള്‍ ഇല്ല എന്നല്ല അതിനര്‍ത്ഥം …സല്‍ഗുണ സമ്പന്നന്‍ ആയ നായകനും അലവലാതിയായ കൂട്ടുകാരനും എല്ലാം പരിചിതം ആണ് …എന്നാല്‍ ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്‌ വ്യത്യസ്തത എന്ന ആശയം ആയിരിക്കാം ..അത് ചിത്രീകരണത്തില്‍ പ്രതിഫലിക്കുന്നുമുണ്ട് …കാസിയായി ദുല്‍ക്കര്‍ , സുനി ആയി സണ്ണി എന്നിവര്‍ കുഴപ്പമില്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട് …ഒരു സമ്പന്ന യുവാവ് എന്ന ഇമേജില്‍ ഉള്ള റോളുകള്‍ ദുല്‍ക്കര്‍ തിരഞ്ഞെടുക്കുന്നത് കാണുമ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്ത് ഈ നടന്‍ മാറുമോ എന്നൊരു ഭയം ഉണ്ട് …സണ്ണിയ്ക്ക് കലക്കാന്‍ കുറച്ച് അലമ്പ് കാണിച്ചാലേ മതി ആകു എന്ന അവസ്ഥയില്‍ എത്താതെ ഇരിക്കട്ട് എന്ന് പ്രതീക്ഷിക്കുന്നു ..

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അതില്‍ പ്രതിപാദിക്കുന്ന സാമൂഹിക പ്രശ്നങ്ങളും എല്ലാം മികച്ചതായി ചെയ്തിട്ടുണ്ട് ..ഒരു ഡോക്യുമെന്‍ററിയുടെ നിലവാരത്തിലേക്ക് പോകും എന്ന് തോന്നിച്ചപ്പോള്‍ ഒക്കെ ഒരു സിനിമയിലേക്കുള്ള ദൂരം വ്യക്തമായി കണ്ടറിഞ്ഞ് അതിനനുസരിച്ച് ചിത്രം നീങ്ങുന്നുണ്ട് …”കോമഡി ഇല്ല സസ്പന്‍സ് ഇല്ല…പിന്നെ എന്ത് പടം ..”എന്ന് പലരും പറയുമ്പോള്‍…ചിലര്‍ക്കെങ്കിലും ഈ ഉദ്യമം ഇഷ്ട്ടപെട്ടില്ല എന്ന് മനസ്സിലാകും ..എന്നാല്‍ എന്നും ഇതൊക്കെ മാത്രം മതിയോ സിനിമയില്‍ എന്ന് ഒരു മറു ചോദ്യം ചോദിക്കുന്ന അവസ്ഥയില്‍ ഈ ചിത്രം ഒക്കെ വ്യത്യസ്തം ആണെന്ന് പലരും പറയും …

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അത് പോലെ കൈ കാര്യം ചെയ്യുന്ന വിഷയത്തിന്‍റെ വിനോദ വിഭാഗം ശുഷ്ക്കം ആണെന്നും മനസ്സില്‍ കരുതി വേണം ഈ ചിത്രത്തെ സമീപിക്കാന്‍ .. ഒരിക്കലും ഒരു ആര്‍ട്ട്‌ പടം അല്ല …ഇതില്‍ പ്രതിനിധീകരിക്കുന്ന   ചുവപ്പന്‍ ആശയങ്ങളുടെ കാലാന്തരത്തില്‍ ഉണ്ടായ അപചയങ്ങളും വിഷയമായിട്ടുണ്ട് …സമൂഹത്തിലെ നന്മയും തിന്മയും ആ ചുവപ്പ് നിറം പ്രതിനിധികരിക്കുന്നു …എല്ലാം കൂടി കുറേ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിച്ച ചിത്രം ആയിരുന്നു നീലാകാശം….ത്രസിപ്പിക്കുന്ന ബുള്ളറ്റ് യാത്ര …എന്നാല്‍ ആശയവിനിമയത്തിന് അവലംബിച്ച രീതി പരിചിതം ആകാത്തതിനാല്‍ ഉള്ള ഒരു നിരാശ ഇന്ന് നൂണ്‍ ഷോയ്ക്ക് കോട്ടയം അനുപമയില്‍ നിന്നും ഇറങ്ങിയവരില്‍ കണ്ടോ എന്നൊരു സംശയം …ബഹളങ്ങള്‍ ഇല്ലാതെ ചിത്രം അവസാനിച്ചപ്പോള്‍ ഇഷ്ട്ടം കൊണ്ട് ഒന്ന് കയ്യടിക്കാം എന്ന് കരുതി…എന്നാല്‍ കൂടെ കയ്യടിക്കാന്‍ ആരും ഇല്ലാത്തത് പോലെ തോന്നി ..

  മറ്റു ഭാഷകളിലെ വ്യത്യസ്തമായ ഉദ്യമങ്ങള്‍ കൈ നീട്ടി സ്വീകരിച്ച മലയാളി പലപ്പോഴും സ്വന്തം നാട്ടിലെ ഇത്തരം ഉദ്യമങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് പോലെ തോന്നുന്നു ..മലയാളത്തിലെ ക്ലാസ് പടം ആണ് നീലാകാശം എന്നൊന്നും പറഞ്ഞില്ല …എന്നാലും നല്ല ഒരു സിനിമ ആണ് നീലാകാശം പച്ച ഭൂമി ചുവന്ന കടല്‍ ….മനസ്സില്‍ നീലാകാശത്തിന്റെ കുളിര്‍മ്മ എനിക്ക്  സമ്മാനിച്ചായിരുന്നു ചിത്രം അവസാനിച്ചത്‌ …

A quest for variety from Sameer Tahir..This time with a road movie..Impressive music to suit the picturization from Rex Vijayan…Yep,he is a trend setter with such rocking music to new gen movies ….Anyways as the co-producer of the movie,Sameer was bold enough to make a movie of his own likes..without the usual masala flavors ..Nice try from the crew…Expecting more like this in future..but beware..it will take time for most to digest the way one watches a movie..My rating for the movie is 7/10!!

More reviews @ http://www.movieholicviews.blogspot.com

MEMORIES (2013,MALAYALAM)

MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER 
Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan 

പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ 
ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ്‌ ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു …പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കി വച്ചായിരുന്നു അവസാനിപ്പിച്ചിരുന്നത് ..അത് അല്ലെങ്കില്‍ മനപ്പൂര്‍വം ഉള്ള മറവികള്‍ ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു …ഈ ചിത്രത്തില്‍ ക്ലിഷെകള്‍ ഇല്ലാന്നല്ല അതിനര്‍ത്ഥം …എന്നാല്‍ ഒരു പരിധി വരെ കഥയ്ക്കനുയോജ്യമായ ക്ളിഷേകള്‍ ആയിരുന്നു കൂടുതലും ….എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള മറുപടികള്‍ തന്നുമാണ് ഈ ചിത്രം മുന്നേറിയത് …

മദ്യപാനിയായ പ്രിഥ്വി ,സ്പിരിറ്റിലെ മോഹന്‍ ലാലിനെ വെള്ളമടിച്ചു തോല്‍പ്പിക്കുമോ എന്ന് ആദ്യം തോന്നിയിരുന്നു …എന്നാല്‍ വെള്ളം ആകെ മൊത്തം തൊടുന്നത് മദ്യം മിക്സ് ചെയ്യാന്‍ വേണ്ടി മാത്രം എന്ന രീതി ആയിരുന്നു പ്രിത്വിക്ക് …അതിനാല്‍ തറവാടിത്തം ഉള്ള ഒരു കുടിയന്‍ ആയി ഈ കഥാപാത്രത്തെ കരുതാനാവില്ല..കുടിയോടു കുടി ..അങ്ങനെത്തെ ഒരു കഥാപാത്രത്തെ നായകനാക്കി ഒരു നല്ല ത്രില്ലര്‍ ചെയ്ത സംവിധായകന്‍ കലക്കി ..പിന്നെ കലക്കിയത് ആ കഥാപാത്രത്തെ കൈപ്പിടിയില്‍ ഒതുക്കിയ പ്രിത്വിയും …തീര്‍ച്ചയായും ഇപ്പോഴുള്ള യുവ താരങ്ങളില്‍ (അങ്ങനെ വിളിക്കാമോ?)ഇത്തരം ഒരു വേഷം ചെയ്യാന്‍ ഈ നടന് മാത്രമേ സാധിക്കൂ എന്ന് തോന്നുന്നു …കാരണം യുവതാരങ്ങളില്‍ പലരും ഇപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നത് പോലെ തോന്നുന്നു …മറിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നുമുണ്ട് ..എന്നാല്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ഉള്ള പക്വത പ്രിത്വിക്ക് മാത്രം …ചില രംഗങ്ങളില്‍ കയ്യടി വാങ്ങിക്കാനും പ്രിത്വിക്കായി ….പക്ഷെ ഈ നടന്‍റെ അഭിനയം കാണുമ്പോള്‍ മികച്ചത് മാത്രം ആണ് ഇപ്പോള്‍ കണ്ടെത്തുന്നത് എന്ന് തോന്നും…തുടര്‍ച്ചയായുള്ള നല്ല സിനിമകള്‍ അതിനു തെളിവാണ് ..

ചിത്രം പോകുന്നത് മൊത്തത്തില്‍ ഒരു കൊറിയന്‍ സിനിമയുടെ സ്റ്റൈലില്‍ ആണ് ..തീര്‍ച്ചയായും കോപ്പി ഒന്നുമല്ല..എന്നാലും മലയാള സിനിമയ്ക്ക് അപരിചിതമായ ഒരു അവതരണ ശൈലി ആണ് ചിത്രത്തിനു …ഇത്തരം പരീക്ഷണങ്ങള്‍ തീര്‍ച്ചയായും ഒരു പുതുമ കൊണ്ട് വരും നമ്മുടെ സിനിമയിലും …സംവിധായകന്‍ എന്ന നിലയില്‍ ജിത്തു കലക്കി ….പ്രേക്ഷകനെ അമ്പരിപ്പിക്കുന്ന പലതും നിമിഷ നേരത്തില്‍ കണ്ണിന്‍ മുന്നിലൂടെ മാറി മറിഞ്ഞു ….ചുരുക്കത്തില്‍ നല്ല ഹോം വര്‍ക്ക് ചെയ്തെടുത്ത ചിത്രം ..പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതിന് ഒരു കയ്യടി …

നായികമാരായി മിന്നി തെളിഞ്ഞു മേഘ്നയും മിയയും …മുഴു നീള പ്രധാനപ്പെട്ട മറ്റൊരു വേഷമായി വിജയ രാഘവന്‍ …അത് പോലെ ഇടയ്ക്ക് ചിരിപ്പിച്ച് സുരേഷ് കൃഷ്ണ …പിന്നെ ശ്രീജിത്ത്‌ രവിയുടെ പോലീസ് വേഷവും മികച്ചതായി …പുതു രൂപഭാവങ്ങളില്‍ വന്നപ്പോള്‍ വല്ലാത്തൊരു മാറ്റം …എടുത്തു പറയേണ്ട മറ്റൊന്നാണ് പശ്ചാത്തല സംഗീതവും ,അത് പോലെ തന്നെ ക്യാമറയും …ചടുലമായിരുന്നു ക്യാമറ ..വിരസത ഉള്ള രംഗങ്ങള്‍ ഒഴിവാക്കിയ എഡിറ്റിങ്ങും മികച്ചതായിരുന്നു …അങ്ങനെ മികച്ച ഒരു കൂട്ടുക്കെട്ടില്‍ പിറന്നതാണ് ഈ ചിത്രം …

അവലോകനങ്ങളില്‍ ഈ ചിത്രത്തിന്‍റെ കഥ ഒരിക്കലും അവതരിപ്പിക്കുവാന്‍ പറ്റിലാത്ത രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ….ചിത്രത്തിന്‍റെ രസക്കൂട്ട്‌ ഒരിക്കലും കാണാതെ മനസ്സിലാക്കരുത് എന്ന് കരുതുന്നു..അത് ഈ ചിത്രത്തോട് ചെയ്യുന്ന ക്രൂരത ആയിരിക്കും …അങ്ങനെ എല്ലാം കൊണ്ടും നോക്കിയാല്‍ ഈ റംസാന്‍ പ്രിത്വിയുടെതായി മാറി എന്ന് പറയേണ്ടി വരും …മികച്ച ചിത്രങ്ങള്‍ വേറെയും ഉണ്ടാക്കും ..എന്നാല്‍ ഇതിലെ അവതരണ പുതുമ മറ്റുള്ളവയില്‍ ഉണ്ടോ എന്ന് സംശയമാണ് …പുതിയ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു …തളര്‍ച്ചയില്‍ നിന്നും കര കയറിയ മലയാള സിനിമയ്ക്ക് നല്ല അഭിനേതാക്കളെയും നവ സംവിധായകരെയും എല്ലാം ലഭിച്ചു …ഇനി വേണ്ടത് വ്യത്യസ്തത് ആണ് …വരും ദിവസങ്ങളില്‍ അത് മലയാള സിനിമയില്‍ വരും എന്ന് ആഗ്രഹിക്കാം ..

നിരാശ തോന്നിയ ഒരു ഘടകം രാവിലത്തെ ഷോയില്‍ കോട്ടയം ആനന്ദില്‍ വന്ന ശുഷ്ക്കമായ ജനക്കൂട്ടം ആണ് ..തിരക്കാണെന്ന് കരുതി ടിക്കറ്റ് ബുക്ക്‌ ചെയ്താണ് ഞാന്‍ പോയത് …എന്നാല്‍ സിനിമയുടെ ക്വാളിറ്റിയും ആ ജനത്തിരക്കും തമ്മില്‍ സാമ്യതകള്‍ ഒന്നും ഇല്ലായിരുന്നു …നല്ല മലയാളം ചിത്രങ്ങള്‍ ഉള്ളപ്പോള്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ പോലെ ഇറങ്ങുന്ന അന്യഭാഷാ ചിത്രങ്ങളെ ഇത്രമാത്രം വിജയിപ്പിക്കണോ എന്ന് ഒരു വട്ടം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും …നയന വിസ്മയങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്ന കാശ് നമുക്കില്ലെങ്കിലും നല്ല സിനിമകള്‍ ഈ കൊച്ചു ഭാഷയില്‍ എന്നും ഉണ്ടാകും എന്നുള്ളത് മറക്കരുത് …അത് മറന്നാല്‍ പിന്നെ ഈ കൊച്ചു ഭാഷയ്ക്ക് കന്നഡ സിനിമയുടെ കൂട്ടത്തില്‍ ആയിരിക്കും സ്ഥാനം ..തെലുഗു ചിത്രങ്ങളുടെയും തമിഴ് ചിത്രങ്ങളുടെയും ഹിന്ദി ചിത്രങ്ങളുടെയും ഇടയില്‍ കിടന്ന് കഷ്ട്ടപ്പെടുന്ന കന്നഡ സിനിമയുടെ ഗതി മലയാള സിനിമയ്ക്കും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു …

An intelligent thriller showing an episode of a Police Officer’s life..The movie was thrilling and a provided a much needed freshness to the Malayalam cinema..It was nice watching Prithvi coming up with roles which suits his age and caliber.He is a lot selective now and so the quality is doing wonders in his career now..One more step ahead of others to be the supreme star in the future..Memories leaves us with the memory of watching a nice movie..My rating is 8/10 for the movie.

More reviews @ http://www.movieholicviews.blogspot.com

ADAM’S APPLES(2005,DANISH)

ADAM’S APPLES aka “Adams æbler”(2005,DANISH) ,Genre:- Comedy | Crime | Drama
Dir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro

സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്…പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴും ഇത്തരം ഒരു അവസ്ഥയില്‍ ആണ്..പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നാക്കിന്‍ തുമ്പത്ത് ഇല്ലെങ്കില്‍ അത് തന്നെ വഴി എന്ന് കരുതുന്നവരും ഉണ്ടാകാം..വിശ്വാസങ്ങള്‍ പലപ്പോഴും അങ്ങനെ ആണ്..സുഖമായി ഇരിക്കുവാന്‍ ഒരു പതുപതുത്ത കസേരയില്‍ ഇരിക്കുന്നത് പോലെ ആണ് വിശ്വാസങ്ങളും..നന്മയും തിന്മയും ആരാധനാ വസ്തുക്കള്‍ ആകുന്നതു അത്തരം ഒരു അവസ്ഥയിലാണ്…പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസങ്ങളില്‍ മുറുക്കി പിടിക്കുവാന്‍ പലര്‍ക്കും തോന്നുന്നത്…പ്രശ്നങ്ങളെ എങ്ങനെ അഭിമുഖരിക്കണം എന്ന് ഒരാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നത് അത്തരം വിശ്വാസങ്ങള്‍ ആണ്…വിശ്വാസങ്ങള്‍ തെറ്റുമ്പോള്‍ ഉള്ള നിരാശ പലരെയും ജീവിതത്തിന്‍റെ കറുത്ത ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നത് തന്‍റെ നിലപാടുകള്‍ തെറ്റായിരുന്നു എന്ന ബോധം വരുമ്പോഴും..അത് കൊണ്ട് തന്നെ വിശ്വാസങ്ങള്‍ ഒരേ സമയം ജീവദാതാവും ജീവന്‍റെ അന്തകനും ആകുന്നു..ഇത്തരം വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ള ഒരു മല്‍പ്പിടുത്തം ആണ് ADAM’S APPLES എന്ന ഡാനിഷ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്..

ചെറിയ ഒരു കഥയിലൂടെ ആണ് നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടം അവതരിപ്പിക്കുന്നത് .. നാസി ആഭിമുഖ്യം ഉള്ള ആദം ജയിലില്‍ നിന്നും പരോളില്‍ കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പരിപാടിക്കായി ഗ്രാമാപ്രാന്തത്തില്‍ ഉള്ള ഒരു പള്ളിയില്‍ എത്തുന്നു..അവിടെ ആദമിനെ കൊണ്ട് പോകാനായി വരുന്നത് വൈദികന്‍ ആയ ഇവാന്‍ ആണ് ..പ്രസ്സന്നത ആണ് ഇവാന്‍റെ മുഖമുദ്ര ..ആദമിന്‍റെ സ്വഭാവം വെറുപ്പും ദേഷ്യവും നിറഞ്ഞതാണ്‌ …പള്ളിയിലേക്കുള്ള യാത്രയില്‍ സൌമ്യനും സന്തോഷവാനും ആയി പെരുമാറുന്ന ഇവാനെ ആദമിന് ഇഷ്ട്ടപ്പെടുന്നില്ല .. ഇവാന്‍ കാറില്‍ വയ്ക്കുന്ന ഗാനത്തോട്‌ പോലും ആദമിന് വെറുപ്പ്‌ തോന്നുന്നു …അവസാനം പള്ളിയില്‍ എത്തി ചേരുമ്പോള്‍ ഇവാന്‍ ആദമിന് അവരുടെ ആപ്പിള്‍ മരം കാണിച്ചു കൊടുക്കുന്നു ..താമസത്തിന് ആദമിന് കൂട്ടായി അവിടെ ഉള്ളത് റോബിന്‍ഹൂഡിന്റെ അറബി പതിപ്പായ കള്ളന്‍ കാസിമും റേപ് കേസില്‍ ശിക്ഷിക്കപ്പെട്ട നിക്കോളാസും ആണ്..അധിവാസ പരിപാടിയുടെ ഭാഗം ആയി എന്ത് ജോലി ചെയ്യാനാണ് ആദമിന് ഇഷ്ട്ടം എന്ന് ചോദിക്കുന്ന ഇവാനോട് പരിഹാസരൂപേണ തനിക്ക് ഒരു ആപ്പിള്‍ കേക്ക് ഉണ്ടാക്കാനാണ് താല്‍പ്പര്യം എന്ന് പറയുന്നു..കളിയാക്കിയാതാണെന്ന് മനസ്സിലാക്കാതെ ഇവാന്‍ അതിനുള്ള സഹായങ്ങള്‍ ആദമിന് ചെയ്തു കൊടുക്കാം എന്ന് സമ്മതിക്കുന്നു…

എന്നാല്‍ അവിടത്തെ ജീവിതം ആദമിന് അസഹനിയം ആയിരുന്നു …തെറ്റുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും വഴുതി വീഴും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കാസിമും നിക്കോളാസും ..എന്നാല്‍ എന്തിനേയും നന്മയുടെ രൂപത്തില്‍ മാത്രം കാണുന്ന ഇവാന്‍ കാരണം അവര്‍ മോശമായ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നില്ല എന്ന് മാത്രം …ജീവിതത്തില്‍ സംഭവിക്കുന്ന മോശം സംഭവങ്ങള്‍ തിന്മയും ആയുള്ള പോരാട്ടം ആണ് എന്നാണ് ഇവാന്‍ അവരെ എല്ലാം പഠിപ്പിച്ചത് ..എന്നാല്‍ വിദ്വേഷം മനസ്സില്‍ വച്ച് നടക്കുന്ന ആദമിന് ഇതൊന്നും സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു ..ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കാന്‍ ആപ്പിള്‍ എടുക്കാന്‍ വച്ചിരുന്ന അപ്പിള്‍ മരത്തിലെ ആപ്പിളുകള്‍ എല്ലാം കാക്ക കൊതി തിന്നുന്നു…പിന്നീട് അവയ്ക്ക് പുഴുക്കളുടെ ആക്രമണവും ഉണ്ടാകുന്നു …കുക്കറില്‍ നിന്നും ചെറുതായി പൊള്ളല്‍ ഏല്‍ക്കുന്ന ആദമിനോട് ഇവാന്‍ ” ദൈവത്തിന് ആദം കേക്ക് ഉണ്ടാക്കുന്നത്‌ ഇഷ്ട്ടമില്ല ..അത് കൊണ്ടാണ് കുക്കറില്‍ നിന്നും അപകടം പറ്റിയതെന്നും , ആപ്പിള്‍ മരത്തില്‍ കാക്കകളുടെയുടെ പുഴുക്കളുടെയും ആക്രമണങ്ങള്‍ ഉണ്ടായതെന്നും പറയുന്നു …നല്ല എല്ലാ കാര്യവും ദൈവത്തിന്‍റെ പ്രവര്‍ത്തി ആണെന്ന് പറയുകയും മോശം സംഭവങ്ങള്‍ തിന്മ നമ്മോട് പോരടിക്കുന്നതാണ് എന്നും പറയുന്ന ഇവാന്റെ ആശയങ്ങളില്‍ വീര്‍പ്പു മുട്ടി അവസാനം ആദം ഇവാനെ മാനസികമായി തകര്‍ക്കാന്‍ തീരുമാനിക്കുന്നു …

ദുരിതം നിറഞ്ഞ കുട്ടിക്കാലവും ,ആത്മഹത്യ ചെയ്ത ഭാര്യയും സഹോദരിയും ,വൈകല്യം ഉള്ള കുട്ടിയും , ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത ട്യുമര്‍ എന്നിവയാണ് ഇവാന്റെ ജീവിതം ചുരുക്കി പറഞ്ഞാല്‍ …എന്നാല്‍ അതെല്ലാം തിന്മയുടെ കളി ആണെന്നും ,പിശാച് തന്നെ പരീക്ഷിക്കുകയാണ് എന്നും ഇവാന്‍ ആശ്വസിക്കുന്നു …തിന്മയ്ക്കെതിരെ വിജയിക്കുവാന്‍ പിശാചിനോട്‌ തന്‍റേതായ രീതിയില്‍ ചുറ്റും സന്തോഷം മാത്രം പകര്‍ന്നു കൊടുത്തു നടക്കുന്നു ഇവാന്‍ …തന്‍റെ ദുരിതങ്ങള്‍ക്ക് മറ്റൊരു ഭാഷ്യം നല്‍കുന്നു ….എന്നാല്‍ “ബുക്ക് ഓഫ് ജോബ് ” എന്ന ബൈബിള്‍ അദ്ധ്യായം വായിക്കാന്‍ അവസരം ഉണ്ടായ ആദം ജോബിന് സംഭവിച്ചത് പോലെ ഇവാനോടും ദൈവത്തിന് ഇഷ്ട്ടമില്ലാത്തത് കൊണ്ടാണ് ദുരിതങ്ങള്‍ എന്നും അല്ലാതെ പിശാച് കാരണം അല്ല എന്നും പറയുന്നു … ഇവാന്റെ മനസ്സ് തളരുന്നു …ഇവാന്റെ തളര്‍ച്ച കാസിം നിക്കോളാസ് എന്നിവരെ പഴയ രീതികളിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന അവസ്ഥയില്‍ എത്തിക്കുന്നു …

ആദമിന് തന്‍റെ ചെയ്തികള്‍ തെറ്റായി പോയി എന്ന് മനസ്സിലാകുന്നു …പക്ഷെ ആദമിന് എന്ത് ചെയ്യാന്‍ കഴിയും എല്ലാം പഴയത് പോലെ ആകാന്‍ ???ആദമിന് ആപ്പിള്‍ കേക്ക് ഉണ്ടാക്കുവാന്‍ സാധിക്കുമോ ???തന്‍റെ വിശ്വാസങ്ങള്‍ തെറ്റായി എന്ന് കരുതുന്ന ഇവാന് എന്ത് സംഭവിക്കും ???വൈകല്യം ഉള്ള മകന് എന്ത് സംഭവിക്കും ??നിക്കോളാസും കാസിമും ഏതവസ്ഥയില്‍ ആകും ???ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം ആണ് ബാക്കി ചിത്രം ..ആദ്യം പറഞ്ഞ നന്മയും തിന്മയും തമ്മില്‍ ഉള്ള പോരാട്ടത്തിന് എന്ത് സംഭവിക്കും എന്നുള്ളതും പരമപ്രധാനമായി വിശ്വാസങ്ങള്‍ മനുഷ്യനെ എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്ന് ബാക്കി ചിത്രം പറയുന്നു …

” ബിഗ്‌ ഫിഷ്‌ ” പോലെ പ്രത്യാശ ആണ് ജീവിതത്തില്‍ വേണ്ടത് എന്ന് ഉദ്ഘോഷിക്കുന്നു ഈ ചിത്രം …ഗൌരവം നിറഞ്ഞ പ്രമേയം ആണെങ്കിലും അവിചാരിതമായി ഉണ്ടാകുന്ന തമാശകള്‍ ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു ..തമാശയ്ക്ക് വേണ്ടി തമാശ ഒരുക്കുകയല്ല സംവിധായകന്‍ ഇവിടെ .. പകരം വിഷ്വലുകള്‍ അത് ചെയ്യുന്നു …നിഷ്ക്കളങ്കതയുടെ ചിരികളും വിശ്വാസത്തിന്‍റെ ഭാരവും ഒരേ സമയം ഈ ചിത്രത്തില്‍ കാണാം …വിശ്വാസങ്ങള്‍ക്ക് അതിന്‍റേതായ പരിമിതികള്‍ ഉണ്ടെന്നും ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാളില്‍ പകര്‍ന്നു നല്‍കുമ്പോള്‍ അതിനു നല്‍കേണ്ട വില വലുതാണെന്ന് ഇവാനും ആദമും കാണിച്ച് തരുന്നു …അഭിനയം ആണെങ്കിലും കഥ അവതരിപ്പിക്കുന്ന ശൈലി ആണെങ്കിലും മനോഹരമായി നിര്‍വഹിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ …മികച്ച ഒരു ഫീല്‍ ഗുഡ് മൂവി എന്ന് തീര്‍ച്ചയായും ഈ ചിത്രത്തെ പറയാം …എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ ചിത്രം …സമാധാനമായി സങ്കീര്‍ണതകള്‍ ഇല്ലാതെ ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ചിത്രം …

Life has different plans to offer in different people’s life …The way we accepts it;whether its good or bad,that’s where all the differences lies …A wonderful movie which recites repeatedly that the way one narrates his/her life creates paradise and hell for all.A well crafted ,yet simple story has lots to offer to one’s life ….a great perspective on life and as a movie with its direction,cast,actors and everything..Even the song that was played inside the car has to offer surprises for the viewers..A really interesting theme that leads to redemption provides one of the great movies of all time…One may wonder how a small movie like this could get praises from critics around the world…The answer is simple…after watching the movie …you could really feel that in your heart!! My rating for this wonderful movie is 9.5/10 !!

torrent link :- http://thepiratebay.sx/torrent/4531435/Adams_Aebler___Adam__s_Apples_%5BEnglish_subs%5D

More reviews @ http://www.movieholicviews.blogspot.com

2046 (2004, Cantonese | Japanese | Mandarin)

2046 (2004, CANTONESE), Genre:-Drama | Fantasy | Romance
Dir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong

 സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍ ആയിരിക്കും പ്രകടിപ്പിക്കുക..അതില്‍ പലതും ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍  കഴിയുന്നവ ആയിരിക്കും..ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി എടുത്താല്‍ കിട്ടുന്നത് പലപ്പോഴും പൊലിഞ്ഞ സ്വപ്‌നങ്ങള്‍ എന്ന ഭാഗം നിറയ്ക്കുവാന്‍ കഴിയുന്ന അത്ര വലിയ ഒരു കുന്നായിരിക്കും..ആ കുന്നില്‍ ഉള്ള ഓര്‍മ്മകള്‍ എന്നും നീറുന്നതായിരിക്കും ..എന്നിരുന്നാലും അതൊരു സ്വാഭാവിക പ്രക്രിയ പോലെ പോകും..ഉള്ളിലൊതുക്കി… ആരോടും പരിഭവം പറയാതെ..!! അത്തരം ഒരു പ്രക്രിയ പുതുമയുള്ളതും..അതെ സമയം തന്നെ വ്യക്തത ഉള്ള നീളന്‍ കുരുക്കില്‍ കെട്ടിയിട്ടുണ്ടാക്കിയ ഒരു സിനിമ ആണ് “2046”…സിനിമയുടെ പേര് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത ഉണ്ട്…ഒരു ഫിക്ഷന്‍ ചിത്രം പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിച്ചാല്‍ നമുക്ക് കിട്ടുക പാഴായി പോയ കുറച്ചു സമയം മാത്രം ആണ്…ഭാവിയില്‍ സംഭവിക്കാവുന്ന  ഒരു സയന്‍സ് ഫിക്ഷന്‍ കഥ  എഴുതുന്ന ചോ എന്ന എഴുത്തുകാരന്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഭൂത കാലത്തെ സംഭവങ്ങളും ഭൂത കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് ഭാവി കേന്ദ്ര കഥാപാത്രമായി നടക്കുന്ന കഥയിലും..ഒറ്റ വരിയില്‍ ഈ ചിത്രത്തിന്‍റെ കഥ ഇങ്ങനെ അവതരിപ്പിക്കാം.

കഥ ഇങ്ങനെ..മനുഷ്യര്‍ സമീപ ഭാവിയില്‍ നഷ്ട്ടപെട്ടു  പോയ ഓര്‍മകളെ കയ്യില്‍ എത്തി പിടിക്കുവാന്‍ 2046 ലേക്ക് യാത്ര ചെയ്യും…2046ഇല്‍ ഒന്നും മാറുന്നില്ല…അവിടെ തങ്ങള്‍ക്കു കിട്ടുവാന്‍ ഉള്ളത് കണ്ടെത്തുവാന്‍ കഴിയും എന്നവര്‍ കരുതുന്നു..അവിടെ എന്ത് സംഭവിക്കുന്നു എന്നും പുറം ലോകം അറിയുന്നില്ല..എന്നാല്‍ അവിടെ നിന്നും ഒരു മനുഷ്യന്‍ തിരികെ വരുന്നു…ഒരു ജാപ്പനീസ് …അയാളുടെ കഥയില്‍ ഈ സിനിമ തുടങ്ങും…

എന്നാല്‍ പിന്നീട് നമ്മള്‍ സഞ്ചരിക്കുന്നത് അറുപതുകളിലെ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ആണ്…ചോ ഒരു എഴുത്തുക്കാരന്‍ ആണ്..”സൂ” എന്ന കാമുകിയെ നഷ്ട്ടപെട്ട ചോ ഹോങ്കോങ്ങില്‍ എത്തുന്നു…അവിടെ വച്ച് “ലുലു” എന്ന സ്ത്രീയെ കണ്ടു മുട്ടുന്നു..സ്ത്രീകള്‍ ഒരു ദൌര്‍ബല്യം ആയ ചോ അവരില്‍ ആകൃഷ്ട്ടനാകുന്നു ..ഒരിക്കല്‍ അവരുടെ കൂടെ അവരുടെ 2046 എന്ന മുറിയില്‍ എത്തുന്നു ചോ..പിന്നീടു അവരെ കാണാന്‍ വന്നപ്പോള്‍ 2046 ഇല്‍ ആരും ഉണ്ടായിരുന്നില്ല    ..എന്നാല്‍ അവിടത്തെ ഉടമ അയാള്‍ക്ക്‌ താമസിക്കാന്‍ അവിടെ സൗകര്യം ഉണ്ടാക്കി തരാം എന്ന് പറയുന്നു…കുറച്ചു പണികള്‍ അവിടെ ഉള്ളത് കൊണ്ട് 2047 നമ്പര്‍ മുറി എടുക്കാന്‍ ഉടമ ആവശ്യപ്പെടുന്നു..എങ്കിലും,2046 എന്ന സംഖ്യയോടു ഒരിഷ്ട്ടം തോന്നിയ ചോ ആദ്യം അതിനു വിസ്സമ്മതിക്കുന്നു ..എങ്കിലും പിന്നീട് അയാള്‍ 2047 ഇല്‍ താമസിക്കുന്നു..”സൂ” വിന് എന്ത് സംഭവിച്ചു എന്നുള്ളത് അയാള്‍ക്ക് ഒരു ചോദ്യചിഹ്ന്നം ആയി നില്‍ക്കുന്നു..

 പിന്നീട് ചോ 2046 ലെ താമസക്കാരി ആയി കാണുന്നത് കെട്ടിട ഉടമസ്ഥന്റെ മകള്‍ “വാങ്ങിനെ ആണ്..അവള്‍ ഒരു ജപ്പാന്‍ക്കാരനുമായി പ്രണയത്തിലാണ്..എന്നാല്‍ ജപ്പാന്‍ വിരോധി ആയ അവളുടെ പിതാവ് ആ ബന്ധത്തിന് എതിര് നില്‍ക്കുന്നു…അവള്‍ പതുകെ ഒരു മനോരോഗി ആകുന്നു…പിന്നീട് അവളുടെ അനുജത്തി ആയി 2046 ല്‍ …അവള്‍ പ്രായത്തില്‍ കവിഞ്ഞ വികാരങ്ങള്‍ ചോയുടെ അടുത്ത് കാണിച്ചു തുടങ്ങി…എന്നാല്‍ അയാള്‍ അത് നിരസിച്ചു…അവള്‍ ഒരാളുടെ കൂടെ ഓടി പോകുന്നു…
ദിവസങ്ങള്‍ കഴിഞ്ഞു..ചോ സാമ്പത്തികമായി മോശമായ അവസ്ഥയില്‍ എത്തി..അയാള്‍ കൂടുതല്‍ കാശ് ഉണ്ടാക്കുവാന്‍ താന്‍ ചെയ്യുന്ന പത്രപ്രവര്‍ത്തനം കൂടാതെ 2046 എന്ന പേരില്‍ ഒരു ഫിക്ഷന്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു…പിന്നീട് അയാള്‍ ബായ് ലിങ്ങ് എന്ന സ്ത്രീ 2046 ലെ അന്തേവാസിയായി കാണുന്നു…ശരീരം വിറ്റ് ജീവിക്കുന്ന അവള്‍ക്ക് ചോയോടു ഇഷ്ട്ടം തോന്നുന്നു..അവള്‍ തന്‍റെ ജീവിത രീതികള്‍ മാറ്റി ചോയുടെ കൂടെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നു..എന്നാല്‍ ചോ അത്തരം ഒരു ജീവിതത്തോട് വിമുഖത കാണിക്കുന്നു…ഒരു ഭോഗ വസ്തു മാത്രമായി അവളെ കാണുന്നു…അവള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ബാക്കി കഥ..
അവള്‍ക്കു ശേഷം വീണ്ടും ഉടമസ്ഥന്റെ മൂത്ത മകള്‍ 2046ല്‍ താമസിക്കുവാന്‍ വരും..ഇത്തവണ ചോ അവളോട്‌ അടുപ്പം കാണിക്കുന്നു..എന്നാല്‍ അവള്‍ ചോയുടെ ഇഷ്ട്ടതോട് മുഖം തിരിക്കുന്നു…എന്നാല്‍ അവള്‍ ചോയെ അയാളുടെ എഴുത്തില്‍ ഒകെ സഹായിക്കുന്നു..അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുന്നു…ഒരു ദിവസം അവളും പോകുന്നു..ജീവിതത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരുന്ന ചോ തന്‍റെ കഥ എഴുതി കൊണ്ടേ ഇരുന്നു..അവള്‍ക്കു എന്ത് സംഭവിച്ചു എന്നുള്ളത് അവളുടെ കഥ..
2046 എന്ന കഥയില്‍ ആണ് 2046ലേക്ക് പോകുന്ന യാത്രക്കാരെ കുറിച്ച് പരാമര്‍ശം ഉള്ളത്.യഥാര്‍ത്ഥത്തില്‍ അത് ചോയുടെ കഥ തന്നെ ആണ്.ആ കഥയിലെ കഥാപാത്രങ്ങള്‍ ചോ ജീവിതത്തില്‍ പരിചയപ്പെട്ട ആളുകളും…അവരെ എല്ലാം യാന്ത്രികമായി പോകുന്ന ജീവിതത്തിലെ യന്ത്ര മനുഷ്യരായി അവതരിപ്പിച്ചിരിക്കുന്നു..കഥയുടെ പ്രധാന ഭാഗം ചോയുടെ ജീവിതത്തില്‍ വന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ്..അവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് സിനിമ കണ്ടു തന്നെ മനസ്സിലാക്കണം…അല്ലെങ്കില്‍ അത് രസ ചരട് പൊട്ടിക്കും…ജീവിത കഥ ഒരു സയന്‍സ് ഫിക്ഷന്‍ ആയി മാറ്റുന്ന ചോയ്ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ പതുക്കെ മാറുന്നുമുണ്ട്…അങ്ങനെ ജീവിതത്തിലെ യാഥാര്‍ത്യങ്ങള്‍ കണ്ടെത്തുവാന്‍ ചോയെ ആ സയന്‍സ് ഫിക്ഷന്‍ നോവല്‍ സഹായിക്കുന്നു..
  ഇതിന്‍റെ ഇടയ്ക്ക് ചോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി.ആ സമയത്താണ്  കറുത്ത ചിലന്തി എന്ന് പേരുള്ള സൂ എന്ന തന്‍റെ മുന്‍ കാല കാമുകിയുടെ പേരുള്ള സ്ത്രീയെ കണ്ടു മുട്ടുന്നു.അവര്‍ ചോയെ ചൂതില്‍ സഹായിക്കുന്നു.ചോ തന്‍റെ സാമ്പത്തിക കഷ്ട്ടപ്പാടുകളില്‍ നിന്നും കരകയറുന്നു.തന്‍റെ മുന്നില്‍ ഉള്ള സൂ ആരാണെന്ന് ചോദിക്കുമ്പോള്‍ അവള്‍ നല്‍കുന്ന മറുപടിയും കഥയിലെ മറ്റൊരു വഴിത്തിരിവാകുന്നു.ഓരോ കഥാപാത്രവും അവരുടെ വഴിക്ക് ചിത്രത്തെ കൊണ്ട് പോകുന്നു.എന്നാല്‍ എല്ലാം എത്തി ചേരുന്നത് ചോയ്ക്ക് ജീവിതത്തില്‍ വന്ന സംശയങ്ങളെ മാറ്റിക്കൊണ്ടാണ്..
എന്ത് സംഭവിക്കുന്നു ലുലുവിനും,വാങ്ങിനും,ബായ് ലിങ്ങിനും ,സുവിനും എന്നുള്ളത് തന്‍റെ കാല്‍പ്പനിക കഥകളിലെ പ്രതികരിക്കുവാന്‍ സമയം എടുക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ തന്നെ സ്നേഹിക്കാത്തത് കഴിയാത്തതോ ആയ യാന്ത്രിക പാവകളില്‍ കൂടി അവതരിപ്പിക്കുന്നു 2046 എന്ന നോവലില്‍ …
  കഥയെ കുറിച്ച് പറയുവാന്‍ ധാരാളം ഉണ്ട്..എന്നാല്‍ പലതും സിനിമ കണ്ടു തന്നെ ആസ്വദിക്കുവാന്‍ ഉള്ള സംഭവങ്ങള്‍ ആണ്..ഇതൊരു കാല്‍പനിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ട് പറയുന്ന ഒരു പ്രണയ കഥ ആണ്..ഒരിക്കലും ഇങ്ങനെ ഒരു കഥാഗതി മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല..freeze frames ധാരാളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍..അവയെല്ലാം തീര്‍ച്ചയായും ഓരോ കഥ പറയുന്നുണ്ട്..ഓരോ സംഗീതവും ഓരോ ചലനങ്ങളും ഓരോ കഥ ആണ് ഈ ചിത്രത്തില്‍ …സങ്കീര്‍ണമായി തോന്നുമെങ്കിലും പലതരത്തില്‍ ഉള്ള ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്ന ഓരോ മനുഷ്യനും ഒന്നാലോചിച്ചാല്‍ തന്‍റെ ജീവിതവും ഇത്തരത്തില്‍ ഉള്ള ഒന്നാണെന്ന് തീര്‍ച്ചയായും തോന്നാന്‍ സാധ്യത ഉണ്ട്….ഇതൊരു ബുദ്ധി ജീവി ചിത്രം അല്ല…പ്രണയ കഥയില്‍ പ്രണയിക്കുന്നവര്‍ക്കും സസ്പന്‍സ് കൊടുത്ത സംവിധായകന്‍ Kar Wai Wong തന്‍റെ മുന്‍ ചിത്രങ്ങള്‍ ആയ Days of Being Wild ഇല്‍ തുടങ്ങി  In the Mood for Love എന്ന  ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആണ് മുഖ്യമായും 2046 എന്ന ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്…”Infernal Affairs Trilogy” ,”Murderer” തുടങ്ങിയ ചിത്രങ്ങള്‍ ആണ് എനിക്ക് ഹോങ്കോങ്ങ് എന്ന രാജ്യത്ത് നിന്നും എന്നെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ ,എന്നാല്‍ 2046 എന്ന ചിത്രം എല്ലാം മാറ്റി മറിച്ചിരിക്കുന്നു…ഈ ചിത്രത്തിന്‍റെ തന്നെ  മുന്‍ഭാഗങ്ങളെ മറ്റൊരു തരത്തില്‍ അതിന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അപ്പോള്‍  അത് തീര്‍ച്ചയായും മനോഹരമായ ഒരു പ്രണയ കഥയില്‍ ആണ് അവസാനിച്ചത്‌… 
എഴുതിയാല്‍ തീരാത്തത്ര പറയുവാന്‍ ഉണ്ട് ഈ ചിത്രത്തെ കുറിച്ച്…സിനിമകളോടുള്ള സ്വാഭാവിക സമീപനങ്ങളെ  മാറ്റുവാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്..എന്നെ പോലെ ഒരു കാഴ്ചക്കാരന് തീര്‍ച്ചയായും ഈ ചിത്രം ഒരു പുതു അനുഭവം ആയിരുന്നു..ഒരു അന്വേഷണവും…കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന്..എല്ലാ ഓര്‍മകളും ഓരോ കണ്ണുനീര്‍ തുള്ളികള്‍ ആണ്…ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയവും അത് തന്നെ…രാഷ്ട്രീയമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എങ്കില്‍ പോലും ഓര്‍മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ആണ്  എനിക്ക് ഈ ചിത്രം ആകര്‍ഷകം ആയി തോന്നിയത്…

A movie providing a real out of the words experience for a viewer.This movie should be watched to experience one of the brilliant experiments in world cinema.An attempt to realize what had happened to one’s own characters after a time.A brave and daring attempt fledged with the best visuals in red and green at times to immerse one into the story…The nominations and winnings of this movie in world arena shows how much this movie had an impact on its viewers..Surely a movie not for everyone..but for the one who wants to be a bit away from the usual movie gimmicks…My rating for the movie is 9.5/10….
            
                     “All Memories Are Traces of Tears”

More reviews at http://www.movieholicviews.blogspot.com

torrent:-http://1337x.org/torrent/75117/0/

Il MARE (2000,KOREAN)

Il MARE (2000,KOREAN), Drama | Fantasy | Romance,Dir:- Hyun-seung Lee,*ing:- Jung-Jae Lee, Gianna Jun, Mu-saeng Kim 

” സമയം”-നമുക്കെല്ലാം ബാധ്യത ആയ എന്തോ ഒന്ന്.അത് കാണിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.എന്നാല്‍ നമ്മുടെ ചിന്താശക്തിയുടെ അപ്പുറം യാത്ര ചെയ്യുന്ന സമയം നമുക്കെല്ലാം ബാധ്യത ആകാറും ഉണ്ട്.എന്തിനേറെ പറയുന്നു ഓരോ ജീവജാലത്തിന്റെയും തുടക്കവും ഒടുക്കവും സമയത്തില്‍ അധിഷ്ഠിതമായ ഒന്നാണ്.ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നുണ്ട്.അത് സമയം ആണ്.ആദിയും അന്ത്യവും എല്ലാം സമയം ആകുന്നു.പക്ഷെ സമയത്തെ നിയന്ത്രിക്കുന്ന മനോഹരമായ അവസ്ഥ സാധ്യമാകുന്ന ഒരു സ്ഥലം ഉണ്ട്-കല അഥവാ ഭാവന ..അവിടെ സമയത്തിന് എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാം.കാലാന്തരങ്ങള്‍ മുന്നോട്ടും,അത് പോലെ പുറകോട്ടും നമ്മളെ കൊണ്ട് പോകാന്‍ സമയത്തിന് ഒരു കലാകാരന്‍റെ സൃഷ്ട്ടിയില്‍ കഴിയുന്നു.”ടൈം ട്രാവല്‍”-മുന്നോട്ടും പിന്‍പോട്ടും ഉള്ള സമയ സഞ്ചാരം പലപ്പോഴായി സിനിമകളില്‍ കടന്ന് കൂടിയിട്ടും ഉണ്ട്.അവിടെയെല്ലാം പലപ്പോഴും മുഖ്യ കഥാപാത്രങ്ങളുടെ അപരനെ ആ സമയ സഞ്ചാരത്തില്‍ കാണുവാനും സാധിക്കും.സമയ സഞ്ചാരം മുഖ്യ വിഷയം ആക്കുകയും,എന്നാല്‍ അതില്‍ അതിഭാവുകത്വം കൊടുക്കാതെ മനോഹരമായി ഒരു മുത്തശ്ശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് Il Mare…

കഥ ഇങ്ങനെ..ഇറ്റാലിയന്‍ ഭാഷയില്‍ കടല്‍ എന്ന് അര്‍ഥം വരുന്ന “Il Mare” എന്ന പേരുള്ള വീട്ടില്‍ നിന്നും യൂന്‍ ജൂ എന്നാ യുവതി താമസം മാറി പോകുന്നു.അവള്‍ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു എഴുത്ത് ലഭിക്കുവാനായി അവള്‍ തന്‍റെ പുതിയ മേല്‍വിലാസം ഒരു ക്രിസ്ത്മസ് കാര്‍ഡില്‍ ആക്കി അവിടെ ഉള്ള മെയില്‍ ബോക്സില്‍ ഇടുന്നു.അവള്‍ അത് പോസ്റ്റ്‌ ചെയ്യുന്നത് 1999 ലെ ഒരു ക്രിസ്ത്മസ് കാലത്താണ്.അവള്‍ പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നു.അവള്‍ക്ക് അവിടെ ഒരു മറുപടി കത്ത് ലഭിക്കുന്നു.പക്ഷെ വര്‍ഷം 1997.കത്തെഴുതിയത് അവിടത്തെ പുതിയ താമസക്കാരന്‍ ആയ സാന്ഗ് ഹ്യുന്‍ ആണെന്ന് അവള്‍ കരുതുന്നു.1997 എന്നുള്ളത് അയാള്‍ പറ്റിക്കാന്‍ വേണ്ടി ഇട്ടതാണെന്നും.എന്നാല്‍ പിന്നീട് അവള്‍ക്കു മനസ്സിലാകുന്നു,ഹ്യുന്‍ അവിടത്തെ ആദ്യത്തെ താമസക്കാരന്‍ ആണെന്നും.അയാള്‍ 1997 ല്‍ ആണെന്നും …തീര്‍ച്ചയായും അവര്‍ അമ്പരക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന അവര്‍ ഒടുവില്‍ ആ സത്യം കണ്ടെത്തുന്നു.അവര്‍ കത്തുകള്‍ അയക്കുന്ന ആ മെയില്‍ ബോക്സ് ആണ് കാലങ്ങളുടെ ഇടയില്‍ ഉള്ള സന്ദേശ വാഹിനി എന്ന്.അവര്‍ പുതിയ സൌഹൃദം ആസ്വദിക്കുവാന്‍ തുടങ്ങി.ജീവിതത്തിലെ പല കാര്യങ്ങളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു.അവര്‍ പരസ്പരം ജിവിതത്തില്‍ സഹായം ചെയ്യുന്നു.ഹ്യുന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന അച്ഛന്‍ മരിച്ചപ്പോള്‍ അച്ഛന്‍ ഹ്യുനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഭാവിയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ നിന്നും യുന്‍ ജൂ ഹ്യുന് മനസ്സിലാക്കി കൊടുക്കുന്നു.അത് അവന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുന്നു.അവര്‍ പിന്നീടൊരിക്കല്‍ dating നും ശ്രമിക്കുന്നു.ഒരാള്‍ മറ്റൊരാളോട് അവര്‍ക്ക് ഇഷ്ട്ടമുള്ള സ്ഥലത്ത് വന്നു എങ്ങനെ ഒക്കെ പെരുമാറണം എന്ന് പറയുന്നു.അവര്‍ കാലത്തെ തോല്‍പ്പിച്ച് നല്ലൊരു സൌഹൃദം അവരുടെ ഇടയില്‍ വളര്‍ത്തി എടുക്കുന്നു.പിന്നീടൊരിക്കല്‍ അവര്‍ പരസ്പരം കണ്ടു മുട്ടാന്‍ ശ്രമിക്കുന്നു.എന്നാല്‍ ഭൂതകാലത്തില്‍ യുന്‍ ജൂവിന് ഹ്യുനെ മനസ്സിലാകുന്നില്ല.അവസാനം യുന്‍ ജൂ ,ഹ്യുനോട് കടല്‍ക്കരയില്‍ വരാന്‍ പറയുന്നു.ആദ്യം ഹ്യുന്‍ അവിടെ പോയി.പിന്നീട് യുന്‍ ജൂവും.എന്നാല്‍ യുന്‍ ജൂവിനു അവിടെ കാണാന്‍ കഴിഞ്ഞത് തന്‍റെ കാമുകിക്ക് വേണ്ടി ഒരാള്‍ നിര്‍മ്മിക്കുന്ന വീടാണ്.

അങ്ങനെ ഇരിക്കുമ്പോള്‍ പഠനത്തിനായി അമേരിക്കയില്‍ പോവുകയും ,പിന്നീട് മറ്റൊരു കല്യാണം കഴിച്ച തന്‍റെ കാമുകനെ അവര്‍ പിരിയുന്ന ദിവസം ഹ്യുന്‍ വന്നു ശരി ആക്കണമെന്ന് യുന്‍ ജൂ ആവശ്യപ്പെടുന്നു.എന്നാല്‍ യുന്‍ ജൂ മനസ്സിലാക്കുന്നു അന്നേ ദിവസം ഹ്യുന് ദോഷകരം ആയ എന്തോ ഉണ്ടാകുമെന്ന്.യുന്‍ ജൂ ഹ്യുന് മുന്നറിയിപ്പ് നല്‍കുന്നു.ആ അപകടത്തില്‍ നിന്നും ഹ്യുന്‍ രക്ഷപ്പെടുമോ എന്നും അവരുടെ ബന്ധത്തില്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് ബാക്കി കഥ.

കൊറിയന്‍ ചിത്രങ്ങള്‍ എന്നും എന്നെ അമ്പരിപ്പിക്കുന്നു.സിനിമകളെ കുറിച്ച് വലിയ അറിവില്ലാത്തത്‌ കൊണ്ടായിരുന്നിരിക്കാം ഈ സിനിമകള്‍ എല്ലാം എനിക്ക് ഇപ്പോഴും അമ്പരപ്പ് മാത്രം സമ്മാനിക്കുന്നത്.ഒരു നിമിഷം പോലും ബോര്‍ അടിപ്പികാതെ..അത് ത്രില്ലര്‍ ആയാലും ഫാന്റസി ആയാലും അവര്‍ നിര്‍മ്മിക്കുന്നു എന്ന് നിസ്സംശയം പറയാം..പല കൊറിയന്‍ പടങ്ങളും ഹോളിവുഡ് എന്നാ മഹാ പ്രപഞ്ചത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട് ..അത് പോലെ തന്നെ ഇതും..എന്നാല്‍ കീനു റീവ്സ് ,സാന്ദ്ര ബുള്ലോക് എന്നിവര്‍ അഭിനയിച്ച ഇതിന്‍റെ പുനര്‍ജനി Lake House(2006)..താര സമ്പന്നം ആയിരുന്നിട്ടും ഇതിന്‍റെ നിലവാരം നേടാനായില്ല.തീര്‍ച്ചയായും ഇത്തരം സിനിമകള്‍ കൊറിയന്‍ നിറങ്ങളില്‍ മാത്രമേ ശോഭിക്കാന്‍ സാധ്യത ഉള്ളു.ഫാന്റസി സിനിമകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമകളില്‍ ഒന്ന് തന്നെ ആണിത്.ഇതിന്‍റെ ചായാഗ്രഹണം ,സംഗീതം എന്നിവ എടുത്തു പറയേണ്ടതാണ്.മികച്ചത് എന്ന് മാത്രമേ അതിനെ കുറിച്ച് പറയുവാന്‍ കഴിയൂ.

I wasn’t a Korean movie lover earlier.But now,for me they entertains me a lot.The Kim-Ki-Duk factor is not what Korean movies are meant to me.They are all real entertainers in their own aspects.Feel the love-time travel story in Il Mare.I rate it by a 9/10..Simply awesome!!

 Torrent Link :-http://pirateproxy.net/torrent/6824275/Il_Mare_(2000)_korean

For more reviews of movies in Malayalam visit www.movieholicviews.blogspot.com

THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)

THE BAND’S VISIT(2007,ARABIC), |Comedy | Drama | Music,Dir:- Eran Kolirin,*ing:-Sasson Gabai, Ronit Elkabetz, Saleh Bakri

മനുഷ്യന്‍റെ ജീവിതം അവര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികള്‍ക്ക് അനുസൃതമായി വളരെയധികം വ്യത്യാസം വരാറുണ്ട്..ചിന്തകളിലും,സംഗീതത്തിലും എന്തിനേറെ ചിരിയില്‍ വരെ ആ വ്യത്യാസം കാണാറുണ്ട്…എന്നാല്‍ ഇവരെയെല്ലാം ഒരു പരിധി വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്…തീര്‍ച്ചയായും അത് മറ്റൊന്നും അല്ല…മനുഷ്യന്‍ ആണെന്ന വികാരം.സഹ ജീവിയോടു മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നാകുന്നു..ഇന്നത്തെ ലോകത്തില്‍ ഇത്തരം ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടെന്ന് ഞാന്‍ ഉറപ്പായും കരുതുന്നു..വിശ്വാസങ്ങളും ജീവിത രീതികളും ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ്..അതിനെ പരസ്പരം ബഹുമാനിക്കുന്നതിലൂടെ നേടാവുന്നത് പരസ്പര വിദ്വേഷത്തില്‍ നേടുന്നതിലും കൂടുതലാണ്…അറബ്-ജൂത വിരോധം ചരിത്രത്താളുകളില്‍ ചുവന്ന രേഖയാല്‍ അടയാളപ്പെടുത്തിയ അദ്ധ്യായം ആണ്..രാഷ്ട്രീയ കാരണങ്ങള്‍ ചിട്ടപ്പെടുത്തിയ ഈ വിരോധം അവിടത്തെ ജനങ്ങളുടെ രക്തത്തില്‍ വരെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു…The Band’s Visit കൈകാര്യം ചെയ്യുന്നത് ഇത്തരം ഒരു വിഷയമാണ്..

കഥ ഇങ്ങനെ..ഇജിപ്റ്റില്‍ നിന്നും ഇസ്രയേലിലേക്ക് ,പുതുതായി തുടങ്ങുന്ന അറബ് കള്‍ച്ചര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തി ചേരുന്ന അലക്സാണ്ട്രിയ പോലീസ് സംഗീത സംഘം വഴി തെറ്റി പോകുന്നു…എയര്‍ പോര്‍ട്ടില്‍ എത്തുന്ന അവര്‍ പോകേണ്ട വഴി ചോദിക്കുമ്പോള്‍ അറബിയിലെയും മറ്റു ഭാഷകളിലെയും ഉച്ചാരണ വ്യത്യാസം കാരണം മറ്റൊരു സ്ഥലത്തെത്തി ചേരുന്നു..എട്ടു പേര്‍ അടങ്ങുന്ന ആ സംഘം എത്തി ചേരുന്നത് ഗതാഗത സൌകര്യങ്ങള്‍ പോലും വല്ലപ്പോഴും ഉള്ള ഒരു കൊച്ചു നാട്ടിലാണ്..അവിടെ ഒരു ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആ സംഘത്തോട് പിറ്റേ ദിവസം മാത്രമേ അടുത്ത ബസ് ഉള്ളു എന്ന് അതിന്‍റെ ഉടമയായ ഡിന പറയുന്നു..ജന്മ ശത്രുക്കളായി കാണുന്ന അറബ് വംശജര്‍ക്ക് അന്ന് അവര്‍ അഭയം കൊടുക്കാന്‍ തയ്യാറാകുന്നു…മടിയോടെ ആണെങ്കിലും സംഗീത സംഘം അതിനു സമ്മതിക്കുന്നു…കുറച്ച പേര്‍ ആ ചെറിയ ഹോട്ടലിലും,തലവനായ തൌഫീക്കും സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹലെദ് എന്നിവര്‍ ഡിനയുടെ കൂടെ താമസിക്കുന്നു..മറ്റുള്ളവര്‍ ജോലിയില്ലാത്ത ഡിനയുടെ സുഹൃത്തിന്‍റെ കൂടെയും…പരസ്പര വിദ്വേഷം കൊണ്ട് നടന്ന അവര്‍ക്കെല്ലാം ആ രാത്രി തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാറാന്‍ ഉള്ള കാരണമായി മാറുന്നു…രാഷ്ട്രീയം പതിച്ചു കൊടുത്ത അവരുടെ വിരോധങ്ങള്‍ എല്ലാം വെറുതെ ആണെന്ന് അവര്‍ക്ക് മനസ്സിലാകുന്നു…പരസ്പരം മനസ്സിലാക്കുന്നതോട് കൂടി തങ്ങളുടെ ജീവിതത്തില്‍ ഒരു രാത്രിയ്ക്കുള്ള വില അവര്‍ക്ക് മനസ്സിലാകുന്നു…ദേശങ്ങള്‍ ചാര്‍ത്തി കൊടുത്ത ഈ വെറുപ്പ്‌ തെറ്റാണെന്നും..മാനസികമായി എല്ലാവരും ഒന്നാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നു…അതിലേക്കു അവരെ നയിച്ച സംഭവങ്ങള്‍ ആണ് ബാക്കി ഉള്ള ചിത്രം…

തന്‍റെ മുന്‍കോപം കാരണം നഷ്ട്ടമായ ജീവിതം,വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച ക്ലാരിനെറ്റ് കോമ്പോസിഷന്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന സിമോണ്‍ ,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള യുവാവ്,കാമുകിയുടെ ഫോണ്‍ വിളിക്കായി കാത്തു നില്‍ക്കുന്ന മറ്റൊരു യുവാവ് ..ഒറ്റക്കിരുന്നു പാട്ട് പാടുന്ന സംഘത്തിലെ മുതിര്‍ന്ന ആള്‍ എന്നിവരെല്ലാം അന്നത്തെ രാത്രിയില്‍ ആനന്ദം കണ്ടെത്തുന്നു..ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആ ഇസ്രായേലി ഹോട്ടലില്‍ ഉള്ള ഇസ്രായേലി ഫോട്ടോയുടെ മുകളില്‍ തന്‍റെ തൊപ്പി വച്ച് മറയ്ക്കുന്ന ദേശിയവാദി സംഗീതജ്ഞനില്‍ തുടങ്ങുന്ന വിരോധം സ്നേഹത്തില്‍ എത്തി ചേരുന്ന മനോഹരമായ അന്ത്യം ആണ് ഈ ചിത്രത്തിനുള്ളത്…എടുത്തു പറയേണ്ടതാണ് ഇതിലെ കോമഡി..തുടക്കം മുതല്‍ എല്ലാ രംഗങ്ങളിലും ചൂഴ്ന്നു നില്‍ക്കുന്ന തമാശ ഈ ചിത്രത്തിന്‍റെ പ്രത്യേകത ആണ്…അതൊരിക്കലും പിന്നില്‍ നിന്നുള്ള പൊട്ടി ചിരികളില്‍ നിന്നും വരുന്നവ അല്ല എന്നുള്ളതും ശ്രദ്ധേയം ആണ്..ഓരോ രംഗവും മികവുള്ളതാക്കുവാന്‍ സംവിധായകന്‍ ഏറാന്‍ കോളിരിന്‍ ശ്രമിച്ചിട്ടുണ്ട്..ഒരു ചെറിയ കഥ…അത് ചരിത്രം ആകുന്നു The Band’s Visit എന്ന ചിത്രത്തില്‍…

സങ്കീര്‍ണമായ കഥ പ്രത്യക്ഷത്തില്‍ ഈ ചിത്രം പറയുന്നില്ലെങ്കിലും…സങ്കീര്‍ണമായ ഒരു രാഷ്ട്രീയം ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്…എക്കാലവും പ്രസക്തമായ ഒരു രാഷ്ട്രീയം..എന്നാല്‍ ഈ രാഷ്ട്രീയ ഭിന്നതകളുടെ ഇടയിലും പരസ്പരം മനസ്സിലാക്കുവാന്‍ മനുഷ്യ മനസ്സുകള്‍ക്ക് കഴിയുന്നുണ്ട് എന്ന് ഈ ചിത്രം പറയുന്നു…സംഗീതം എന്നും ഭാഷ,ദേശം എന്നിവയ്ക്ക് അതീതമായി നിലക്കൊള്ളുന്ന ഒന്നാണ്…അതാകും ഈ മനസ്സുകളെ ഒന്നിപ്പിക്കുന്നതും..ഇസ്രയേല്‍-അറബ് ചിത്രം എന്ന് കേട്ടപ്പോള്‍ വെടിയും പുകയും ഉള്ള ഒരു ചിത്രം ആണ് മനസ്സില്‍ വന്നത്…എന്നാല്‍ എനിക്ക് കിട്ടിയ മികച്ച ഒരു ദൃശ്യാനുഭവം ആയിരുന്നു The Band’s Visit…ഓസ്കാറില്‍ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തില്‍ നിന്നും അയോഗ്യരാക്കപ്പെട്ട ചരിത്രവും ഈ ചിത്രത്തിനുണ്ട്..അമ്പത് ശതമാനത്തില്‍ കൂടുതല്‍ എങ്കിലും പ്രാദേശിക ഭാഷ വേണം ഒരു ചിത്രത്തില്‍ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍..എന്നാല്‍ അമ്പതു ശതമാനം ഇംഗ്ലിഷ് സംസാരിച്ച ഈ ചിത്രം അങ്ങനെ പുറന്തള്ളപ്പെട്ടു…

A nice,simple movie without any twists and turns..just life..pure and simple souls wandering in the road of life..One can’t resist what the day has to offer in a short span of time…Indeed,the members of Orchestra never thought of them being the life changers for someone and for themselves…A real class is on the hands of The Band’s Visit..A comical mirror to one of the oldest indifference between two races…I rate it by a 8.5/10….

More reviews @ www.movieholicviews.blogspot.com 

GROUNDHOG DAY (1993,ENGLISH)

GROUNDHOG DAY (1993,ENGLISH),Comedy | Drama | Fantasy | Romance,Dir:- Harold Ramis,*ing:- Bill Murray, Andie MacDowell, Chris Elliott

ഒരു മികച്ച ഫാന്റസി ചിത്രം എന്ന് നിരൂപകര്‍ വാഴ്ത്തുന്ന Groundhog Day കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ സംശയം.. മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം എന്താണ്??ചെറുപ്പം മുതല്‍ ഉള്ള അറിവ് വച്ച് നമ്മള്‍ പലപ്പോഴും ദൈവം തെറ്റുകള്‍ക്ക് അതീനനാണ് എന്ന് കരുതുന്നു..ദൈവത്തിന് നമുക്ക് വേണ്ടത് എന്താണെന്ന് അറിയാം എന്ന് പറഞ്ഞു പലപ്പോഴും പ്രശ്നങ്ങള്‍ വന്നു ചേരുമ്പോള്‍ കുറച്ചു പേരെങ്കിലും ആശ്വസിക്കാറുണ്ട് ..ഈ ചിത്രം കണ്ടപ്പോള്‍ എനിക്കൊരു സംശയം ..ദൈവം Trial and Error പ്രക്രീയയിലൂടെ ആണോ ഈ മേധാവിത്വം മനുഷ്യന്‍റെ മേലെ നേടിയതെന്ന്..ചിലപ്പോള്‍ ആയിരിക്കാം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ മാത്രമേ പലപ്പോഴും നമ്മള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള പോംവഴി നോക്കു..ആലെങ്കില്‍ ആ തെറ്റുകള്‍ വീണ്ടും സംഭവിക്കാതെ ഇരിക്കാന്‍ എങ്കിലും ചുരുക്കം ചിലര്‍ ശ്രമിക്കും..ഞാന്‍ പറഞ്ഞു വരുന്ന ഈ ചിത്രം ഒരിക്കലും ദൈവത്തെ ചുറ്റി പറ്റി ഉള്ള ഒന്നല്ല..പക്ഷെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം മാത്രമാണ്..

ഇനി കഥയിലേക്ക്..ഫില്‍ കോളിന്‍സ് ഒരു കാലാവസ്ഥ അവതാരകന്‍ ആണ് ടി വി ചാനലില്‍..സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യന്‍..ആരോടും അയാള്‍ക്ക് മൃദുല വികാരങ്ങള്‍ ഇല്ല.. ..ഫെബ്രുവരി രണ്ടാം തീയതി Punxsutawney യില്‍ നടക്കുന്ന ഗ്രൌണ്ട് ഹോഗ് ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഫില്‍ തന്‍റെ producer ആയ റിത്തയും ക്യാമറ മാന്‍ ലാറിയും ആയി യാത്ര തിരിക്കുന്നു..ഗ്രൌണ്ട് ഹോഗ് ദിവസത്തിന്‍റെ പ്രത്യേകത എന്തെന്ന് വച്ചാല്‍ ഗ്രൌണ്ട് ഹോഗ് എന്ന ബീവര്‍ വര്‍ഗ്ഗത്തില്‍ ഉള്ള ജീവി നിഴല്‍ നോക്കി വസന്ത കാലം എന്ന് വരുമെന്ന് പ്രവചിക്കും എന്നതാണ് വിശ്വാസം..പതിവ് പോലെ റിപ്പോര്‍ട്ടിംഗ് കഴിഞ്ഞു തിരിച്ചു പോകുന്ന വഴിക്ക് കൊടും ശൈത്യം കാരണം അവര്‍ യാത്ര പാതി വഴിക്ക് ഉപേക്ഷിച്ച് തിരിച്ചു പോകുന്നു…എന്നാല്‍ രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റ ഫില്ലിന്റെ ജീവിതം തികച്ചും അസാധാരണം ആയി മാറി..തലേ ദിവസത്തെ കാര്യങ്ങള്‍ അത് പോലെ തന്നെ ആവര്‍ത്തിക്കപ്പെടുന്നു..രാവിലെ ആര് മണിക്ക് റേഡിയോ സംഗീതം “I Got you Babe” എന്ന തലേ ദിവസത്തെ പാട്ടില്‍ തുടങ്ങി പിന്നീട് അതിലെ സംസാരവും ഹോട്ടലിലെ സ്ത്രീ പതിവ് ചോദ്യങ്ങളായും ,വഴിയില്‍ കാണുന്ന പ്രായം ചെന്ന ഭിക്ഷക്കാരനും സ്കൂളില്‍ കൂടെ പഠിച്ച ഇന്‍ഷുറന്‍സ് എജന്റ്റും എന്ന് വേണ്ട കൂടെ വന്ന റീത്തയും ലാറിയും വരെ ഫെബ്രുവരി രണ്ടില്‍ നില്‍ക്കുന്നു…ഫില്‍ ആകെ മൊത്തം ആശയകുഴപ്പത്തില്‍ ആകുന്നു..ഇത് പിന്നീടുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കുന്നു..ഫില്‍ രാവിലെ ആര് മണിക്ക് എഴുനേല്‍ക്കുന്നു…പതിവായി ഇവരെ എല്ലാം കാണുന്നു..ഗ്രൌണ്ട് ഹോഗ് ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു..ഫില്‍: ടൈം ലൂപ് എന്ന സങ്കീര്‍ണമായ അവസ്ഥയില്‍ എത്തി ചേരുന്നു..ഒരു ദിവസം തന്നെ ആവര്‍ത്തിക്കപ്പെടുന്ന സങ്കീര്‍ണമായ അവസ്ഥ …ഇവിടെ ഫില്ലിനു മാത്രമേ ഇത് അനുഭവിക്കാന്‍ കഴിയുന്നുള്ളൂ..ചുറ്റും ഉള്ളവര്‍ക്കെല്ലാം എന്നും ഫെബ്രുവരി രണ്ടു തന്നെ..

അടുത്ത ദിവസം വീണ്ടും പഴയത് പോലെ തന്നെ ആകും എന്ന് മനസ്സിലാക്കിയ ഫില്‍ മനുഷ്യ സഹജമായ ധാരാളം വികൃതികള്‍ ചെയുന്നു..തന്‍റെ ഗൌരവം നിറഞ്ഞ സ്വഭാവം മാറ്റി വച്ചിട്ട് അയാള്‍ മദ്യപിക്കാന്‍ പോയിട്ട് പോലീസുകാരെ കളിപ്പിക്കുന്നു,ഗ്രൌണ്ട് ഹോഗിനെ മോഷ്ട്ടിച്ചു ആത്മഹത്യ ചെയുന്നു.അങ്ങനെ പലതും..രീത്തയോട് പറയുന്ന കഥ അവള്‍ വിശ്വസിക്കുന്നുമില്ല…വിശ്വസിച്ചാല്‍ തന്നെ പിറ്റേ ദിവസം അത് മറന്നു പോവുകയും ചെയ്യുന്നു.എന്നാല്‍ ഈ അവസ്ഥ ഫില്ലിനെ പുതിയ മനുഷ്യന്‍ ആക്കുന്നു ..സ്വതവേ അഹങ്കാരിയും സ്വന്തം കാര്യം മാത്രം നോക്കുന്ന ഫില്ലിനു പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്നുള്ളതാണ് ബാക്കി കഥ..

പണ്ട് ഞാന്‍ ഈ ചിത്രം കണ്ടിരുന്നെങ്കിലും ഇത്രയും മനോഹരമായി തോന്നിയിരുന്നില്ല…കഥ മറന്നു പോവുകയും ചെയ്തു..എന്നാല്‍ ഈ തവണ പഴയ ഓര്‍മയും സിനിമ കാഴ്ചയും പുതുമ ആണ് സമ്മാനിച്ചത്‌.. തീര്‍ച്ചയായും നല്ലൊരു സിനിമാനുഭവം ആയിരുന്നു ഈ ചിത്രം..തികച്ചും വ്യത്യസ്തമായ കഥ..നമുക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം കൂടി കിട്ടിയിയിരുന്നെങ്കില്‍ എന്തെല്ലാം ചെയ്തേനെ എന്ന് തീര്‍ച്ചയായും ഈ ചിത്രം കാണുമ്പോള്‍ ആലോചിക്കും..മേല്‍ പറഞ്ഞ ദൈവത്തിനെ കുറിച്ചുള്ള സംശയവും അതാണ്.തെറ്റുകള്‍ പുതിയ അറിവ് ആണ് നല്‍കുന്നത്..അത് മായ്ക്കുവാന്‍ നമുക്ക് വേറൊരു ദിവസം കിട്ടുകയുമില്ല..ഇവിടെ ഫില്ലിനു ആ അവസരം ലഭിച്ചു..ബില്‍ മുറൈയുടെ മികച്ച അഭിനയം തന്നെ ആണ് ഈ കഥയുടെ മുതല്‍ക്കൂട്ട്…തമാശ കലര്‍ന്ന രംഗങ്ങള്‍ എല്ലാം തന്നെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്…പിന്നെ എടുത്തു പറയേണ്ടത് കഥ ആണ്..മികച്ച കഥ ഈ ചിത്രത്തെ അനശ്വരമാക്കി എന്ന് തന്നെ പറയാം…ഇറങ്ങിയ സമയത്ത് അധികം അംഗീകാരങ്ങള്‍ കിട്ടിയില്ലെങ്കില്‍ പോലും ഈ അടുത്തായി സൂക്ഷിച്ചു വയ്ക്കണ്ട സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയത് ഈ ചിത്രത്തിന്‍റെ മികവിന് ലഭിച്ച അംഗീകാരം തന്നെ ആണ്.ഫില്‍ എന്നാ കഥാപാത്രതിനുണ്ടാകുന്ന മാറ്റങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു…തീര്‍ച്ചയായും ഫാന്റസി ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ട്ടപെടും ഈ ചിത്രം..

This is considered as one of the best comedy movies released in Hollywood..Bill Murray really lived as Phill in the movie.The alterations he provided to his life to overcome the situation was amazing. This is a case of true classic movie which is entertaining and tickles your bones at times..The repeated daily deeds are a worth to watch..For me ,this is rated as a 9/10 …A nice watch flick!!

CONFESSION OF MURDER (2012,KOREAN)

CONFESSION OF MURDER (2012,KOREAN), Action | Thriller,Dir:- Byeong-gil Jeong,*ing:- Won-yeong Choi, Gwang Jang, Jae-yeong Jeong

നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന കുറ്റവാളികള്‍ പലപ്പോഴും സമൂഹത്തിനു ബാധ്യത ആകാറുണ്ട്…ചിലര്‍ അവരെ വീര നായകന്മാരായും മറ്റു ചിലര്‍ അവരെ വെറുക്കുകയും ചെയ്യുന്നു..കുറ്റം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പലതും ഉണ്ടാകും.എന്നാല്‍ കൂടി ഒരു സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ നിയമ സംഹിതകള്‍ ഒരുക്കിയാണ്…ഇവ പലതും നിരപരാധി ആയ ഒരാള്‍ ശിക്ഷിക്കപ്പെടരുത്‌ എന്നാ ഉദ്ദേശ്യത്തോടെ ആണ്..എന്നാല്‍ കുറ്റം ചെയ്തവര്‍ക്കും രക്ഷപ്പെടാന്‍ ഒരു നിയമം ഉണ്ട്..അതിനു “Statute of Limitations” എന്ന് പറയുന്നു.. കുറ്റം ചെയ്തതിനു ശേഷം ഒരു പ്രത്യേക കാലാവധിക്ക് ശേഷവും നിയമത്തിന്‍റെ മുന്നില്‍ തെളിവുകളോടെ കുറ്റവാളിയെ നിര്‍ത്താന്‍ സാധിച്ചില്ല എങ്കില്‍ പിന്നീട് അയാള്‍ക്ക്‌ ശിക്ഷ ലഭിക്കില്ല ,അത് ആ സമയ പരിധിക്കപ്പുറം ലഭിക്കുന്ന തെളിവുകള്‍ നിരത്തിയാല്‍ പോലും..ഇത് ഇന്ത്യയില്‍ ഉണ്ടോ എന്നറിയില്ല ..എന്നാല്‍ ഇത്തരം ഒരു സന്ദര്‍ഭത്തെ ചുറ്റി പറ്റി കൊറിയയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് “Confession of Murder” കൈകാര്യം ചെയ്യുന്നത്..നിയമത്തിന്‍റെ പഴുതുകളിലൂടെ സുന്ദരമായി രക്ഷപ്പെട്ട ഒരു കുറ്റവാളി തിരിച്ചെത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രമേയം…

കഥ ഇങ്ങനെ..ചോയി ഒരു കുറ്റാന്വേഷകന്‍ ആണ്..കഥ തുടങ്ങുമ്പോള്‍ പത്തോളം സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റവാളിയെ പിടിക്കുവാന്‍ ചോയി ശ്രമിക്കുന്നു..എന്നാല്‍ അതില്‍ പരാജയപ്പെടുകയും കുറ്റവാളി ചോയിയെ പരുക്കേല്‍പ്പിച്ചു രക്ഷപ്പെടുന്നു..അതിന്‍റെ ഭാഗമായി മുഖത്ത് ഉണ്ടായ മുറിവ് ചോയി തന്‍റെ പകയുടെ അടയാളമായി കൊണ്ട് നടക്കുന്നു..കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മകന്‍ പിന്നീട് ആത്മഹത്യ ചെയ്യുന്നു..ഇതിനെല്ലാം ചോയി സാക്ഷി ആകുന്നു..സ്വന്തം കഴിവില്‍ നിരാശനായ ചോയി അതിന്‍റെ എല്ലാം സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്നു..അങ്ങനെ Statute of Limitations ന്‍റെ ദിവസ പരിധി കഴിയുമ്പോള്‍ താന്‍ ആണ് കൊലപാതകി എന്നും അവകാശപ്പെട്ടു കൊണ്ട് ഒരാള്‍ പ്രത്യക്ഷപ്പെടുന്നു..അയാള്‍ തന്‍റെ കൊലപാതകങ്ങളുടെ കഥ “I am the Murderer” എന്നൊരു പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു…സുമുഖനായ ആ കൊലപാതകിയുടെ പുസ്തകം വളരെയധികം വായനക്കാരെ ആകര്‍ഷിക്കുന്നു…ആ പുസ്തകം അയാളെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നു..കൊലപാതകത്തിന്റെ എല്ലാം വിവരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും നിയമത്തിന്‍റെ പഴുതുകളിലൂടെ അയാള്‍ അജയന്‍ ആകുന്നു..സുമുഖന്‍ ആയ ആ എഴുത്തുകാരനെ ആരാധിക്കാന്‍ വരെ ആളുകള്‍ ഉണ്ടായി..പതിവ് പോലെ പ്രതിഷേധവുമായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളും..പലരും അയാളെ വധിക്കാന്‍ ശ്രമിക്കുന്നു..എന്നാല്‍ അയാള്‍ അതില്‍ നിന്നെല്ലാം വിദഗ്ദ്ധമായി രക്ഷപ്പെടുന്നു..പ്രശസ്തിയുടെ കൊടുമുടിയില്‍ അയാള്‍ നില്‍ക്കുമ്പോള്‍ താനാണ് യഥാര്‍ത്ഥ കൊലപാതകി എന്നും അവകാശപ്പെട്ടു കൊണ്ട് മൂന്നാമതൊരാള്‍ വരുന്നു..തന്‍റെ അവകാശവാദം ചോയിയും എഴുത്തുകാരനും പങ്കെടുത്ത ഒരു ടി വി ചാറ്റ് ഷോയുടെ സമയത്ത് അയാള്‍ ഫോണിലൂടെ അവതരിപ്പിക്കുന്നു..പിന്നീട് മാധ്യമങ്ങള്‍ അയാളെ തേടി യാത്രയാകുന്നു..J എന്ന ആ അജ്ഞാതന്റെ അവകാശവാദങ്ങളെ എഴുത്തുകാരന്‍ തള്ളി കളയുന്നു.കൊലപാതകം ചെയ്ത തനിക്കു മാത്രം ആണ് അത് പോലെ ഒരു പുസ്തകം എഴുതാന്‍ സാധിക്കൂ എന്ന് അയാള്‍ അവകാശവാദം ഉന്നയിക്കുന്നു ..കഥ കൂടുതല്‍ സങ്കീര്‍ണം ആകുന്നു…എഴുത്തുകാരനെ വധിക്കാന്‍ നടന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആശയകുഴപ്പത്തില്‍ ആകുന്നു..ചോയിയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ കുഴയുന്നു..ആരാണ് യഥാര്‍ത്ഥ കുറ്റവാളി??നിയമത്തിനു മുകളില്‍ നില്‍ക്കുന്ന ആ കുറ്റവാളി ആരാണ്??അവകാശവാദം ഉന്നയിച്ചു വന്ന പുതിയ ആളുടെ ഉദ്ദേശ്യം എന്ത് എന്നുള്ളതൊക്കെ ആണ് കഥയുടെ ബാക്കി…

കുറ്റവാളി താന്‍ ആണെന്ന് അവകാശപ്പെട്ടു രണ്ടു പേര്‍ വന്നിട്ടും…അതിനു പത്തോളം പേര്‍ ഇര ആയിട്ടും നോക്കുക്കുത്തി പോലെ നില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്‍റെ അവസ്ഥ ആണ് ഇവിടെ ചിത്രീകരിക്കുന്നത്..Confession of Murder എന്ന ചിത്രത്തിന്‍റെ വിജയവും അവിടെ ആണ്..സാധാരണ ഒരു ആക്ഷന്‍ ചിത്രം പോലെ തുടങ്ങുകയും..പിന്നീട് എഴുത്തുകാരന്റെ വരവോടു കൂടി ഒരു ക്ലിഷേ കുറ്റാന്വേഷണ കഥ ആകും എന്ന് കരുതിയ സ്ഥലത്ത് രണ്ടാമതൊരു കുറ്റവാളിയെ അവതരിപ്പിക്കുന്നതോട് കൂടി കഥ പുതിയ ഒരു തലത്തില്‍ എത്തുന്നു…തുടക്കം ഉള്ള ആക്ഷന്‍ രംഗങ്ങള്‍ ഒരു സാധാരണ ഇംഗ്ലീഷ് ആക്ഷന്‍ സിനിമ പോലെ തോന്നിച്ചു എങ്കിലും പിന്നീട് ഈ ചിത്രം പതിവ് കൊറിയന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്തുന്നു..Chaser (2008)ഇല്‍ ഉള്ളത് പോലെ കുറ്റവാളിക്ക് നിയമത്തിന്‍റെ പരിരക്ഷ മാനുഷിക കാരണങ്ങളാല്‍ ലഭിക്കുന്ന അവസ്ഥ ആണ് ഇവിടെയും..അത് നിയമപാലകരുടെ ജോലി കഠിനം ആക്കുകയും ..പലപ്പോഴും അവര്‍ കുറ്റവാളിയെ പിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു… തീര്‍ച്ചയായും മടുപ്പിക്കും എന്ന ഒരു അവസ്ഥയില്‍ പ്രേക്ഷകനെ കൊണ്ട് എത്തിക്കുകയും ..പ്രത്യേകിച്ച് ഒന്നും ഈ ചിത്രത്തില്‍ ഇല്ലാ എന്നാ തോന്നലില്‍ നിന്നും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു തലത്തിലേക്ക് ഈ ചിത്രം തീര്‍ച്ചയായും കൊണ്ട് പോകും..

NB:-(ഞാന്‍ Statute of Limitations എന്ന നിയമത്തെ കുറിച്ച് വിവരണം തുടക്കം തന്നത് എന്ത് കൊണ്ടെന്നാല്‍ ചിത്രത്തിന്‍റെ തുടക്കം എനിക്ക് ആ നിയമത്തെ കുറിച്ച് അറിവില്ലാത്തത്‌ കൊണ്ട് ഒന്നും മനസ്സിലായില്ല ..പിന്നീട് വിക്കിപീഡിയയില്‍ നിന്നും ചുരണ്ടി എടുത്തപ്പോഴാണ് സംഭവം മനസ്സിലായത്‌..ചിത്രം കാണുന്ന ആര്‍ക്കെങ്കിലും ഉപയോഗം ആകും എന്ന് പ്രതീക്ഷിക്കുന്നു )

Like the Chaser Movie,surely this flick will also catch the eyes of Hollywood and will be having a re-make later for sure..The plot of story might be some times unfamiliar to us,but the reveals that the story exhibits at the end provides us one of the best thrillers to watch…My rating will be 7.5/10..It would have been better if the action sequels picturized as a Hollywood flick be avoided and be in with the standard Korean patterns..But a smart thrilling story line saved the day for “Confession of Murder”

More at www.movieholicviews.blogspot.com

THE CHASER (2008,KOREAN)

 THE CHASER (2008,KOREAN) Genre: Thriller ,Dir:-Hong-jin Na,*ing:-Yun-seok Kim, Jung-woo Ha, Yeong-hie Seo

   കൊലപാതകങ്ങള്‍ പണ്ട് മുതലേ ചലച്ചിത്രക്കാരന്മാരുടെ പ്രിയപ്പെട്ട തീം ആയിരുന്നു..ഒരു പ്രണയ കഥ;അല്ലെങ്കില്‍ കോമഡി ചിത്രം സൃഷ്ട്ടിക്കുന്നതിലും എളുപ്പം ആയിരിക്കും ഈ കൊലപാതക ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..”മീരാസ് പാ” എന്ന ട്വിസ്റ്റ്‌ ഒക്കെ ഇട്ടു വന്ന ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതാണ്‌ തോന്നിയിട്ടുള്ളത്..പിന്നെ കുറെ വെടിയും പുകയും..അതിന്‍റെ ഇടയ്ക്ക് ചെറിയ ട്വിസ്സുകള്‍ ഉണ്ടാക്കി പ്രേക്ഷകനെ ഹരം പിടിപ്പിക്കുന്ന കുറേ ചിത്രങ്ങള്‍…. കണ്ടിട്ടുണ്ട്..അവയൊന്നും ഒരിക്കലും മോശം ആയിരുന്നില്ല..എനിക്ക് ഇത്തരം ചിത്രങ്ങള്‍ വളരെ ഇഷ്ട്ടമാണ്…അങ്ങനെ ഒരു ദിവസം “Memories of Murder” എന്ന ചിത്രം കണ്ടു..അതോടു കൂടി ഇത്തരം ചിത്രങ്ങളോടുള്ള സമീപനം കുറച്ചൊക്കെ മാറി..നേരത്തെ കണ്ടിട്ടുള്ളതിലും നിന്നും വ്യത്യസ്തമായി ജീവിതം കൂടുതല്‍ അതില്‍ ഉണ്ടായിരുന്നു എന്ന് തോന്നി…പിന്നെ ആ ചിത്രം മനസ്സിന് തരുന്ന പിരി മുറുക്കവും.അതെനിക്കിഷ്ട്ടപെട്ടു ..കൊറിയന്‍ സിനിമകള്‍ എന്ന് പറഞ്ഞാല്‍ കിം-കി-ഡുക് എന്നാ സംവിധായകന്‍റെ മുഖം മനസ്സില്‍ വരുന്ന ഒരു സമയം എനിക്ക്  ഉണ്ടായിരുന്നു…എന്നാല്‍ ആ ചിന്ത” Memoreis of Murder”,”Vengeance Trilogy” ഒക്കെ മാറ്റിയെടുത്തു..ആ ഗണത്തില്‍ കൂട്ടാന്‍ പറ്റുന്ന ചിത്രമാണ് The Chaser..

   കഥ ഇങ്ങനെ..പോലീസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ആണ് ജൂംഗ്-ഹോ..അയാള്‍ പണം മുടക്കി വാങ്ങിച്ച രണ്ടു പെണ്‍കുട്ടികളെ കാണാതാകുന്നു…അവര്‍ ഒളിച്ചോടി പോയതായിരിക്കാം അല്ലെങ്കില്‍ അവരെ ആരെങ്കിലും തട്ടിയെടുത്ത് വിറ്റതായിരിക്കാം എന്ന് അയാള്‍ വിചാരിക്കുന്നു..ഒരിക്കല്‍ പെണ്‍ക്കുട്ടിയെ ആവശ്യപ്പെട്ടു വിളിച്ച ഒരു യുവാവാണ് നേരത്തെ ഉണ്ടായ തിരോധാനങ്ങള്‍ക്ക് പിന്നില്‍ എന്ന് അയാള്‍ കരുതുന്നു..എന്നാല്‍ ആ യുവാവ് ആവശ്യപ്പെട്ടത് പോലെ ഒരു പെണ്‍ക്കുട്ടിയെ ഈ കാര്യം മനസ്സിലാക്കുന്നതിന് മുന്‍പ് അയക്കുകയും ചെയ്യുന്നു…എന്നാല്‍ ജൂംഗ് -ഹോ ആ സ്ത്രീയോട് അവിടെ എത്തിയതിനു ശേഷം തന്നെ വിളിക്കാന്‍ ആവശ്യപ്പെടുന്നു..എന്നാല്‍ അവിടെ നിന്നും വിളി വരുന്നില്ല…സംശയത്തില്‍ ഉള്ള യുവാവിനെ ജൂംഗ്-ഹോ ആകസ്മികമായി  കണ്ടെത്തുന്നു…അയാള്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കളോട് സഹായം ചോദിക്കുന്നു ..എന്നാല്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് അയാളെ സഹായിക്കാന്‍ കഴിയുന്നതിനു മുന്‍പ് അവിടത്തെ രാഷ്ട്രീയ സ്ഥിതി മോശമാകുന്നു..പോലീസിന്‍റെ  മുന്നില്‍ കൊണ്ട് വന്ന യുവാവ് താന്‍ കുറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയുന്നു..രാഷ്ട്രീയ സംഭവ വികാസങ്ങളില്‍  നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി തെളിയാതെ കിടക്കുന്ന കേസുകള്‍ കുത്തിപ്പൊക്കി അയാളാണ് അതെല്ലാം ചെയ്തതെന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുന്നു…എന്നാല്‍ ആ യുവാവ് കൊലപതാകത്തിന്റെ എണ്ണം വീണ്ടും കൂട്ടുന്നു..കൂടുതല്‍ കൊലപാതകങ്ങള്‍ അയാള്‍ ഏറ്റു പറയുന്നു…എന്നാല്‍ തെളിവുകള്‍ ഒന്നും ഇല്ല അത് സ്ഥാപിക്കാന്‍…

അവിടത്തെ നിയമം അനുസരിച്ച് പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ തെളിവുകള്‍ കിട്ടി ഇല്ലെങ്കില്‍ ആ യുവാവിനെ വെറുതെ വിടേണ്ടി വരും..അയാള്‍ പറഞ്ഞത് വിശ്വസിക്കാതെ ജൂംഗ് -ഹോ തന്‍റേതായ രീതിയില്‍ അന്വേഷിക്കുന്നു..പോലീസ് അവരുടെ രീതിയിലും…ആ യുവാവ് പറഞ്ഞതാണോ സത്യം???അതോ മറ്റു വല്ലതും ഇതിലുണ്ടോ???പന്ത്രണ്ടു മണിക്കൂറില്‍ തെളിവുകള്‍ കിട്ടുമോ???സത്യങ്ങളുടെ കുരുക്കഴിക്കാന്‍ അവര്‍ക്ക് സാധിക്കുമോ???ആ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു???അവരുടെ തിരോധാനത്തില്‍ യുവാവിന്‍റെ പങ്കെന്ത്???ഇത്രയും ചോദ്യങ്ങളുടെ ഉത്തരം ആണ് ചിത്രം…

 കൊറിയന്‍ ചിത്രങ്ങളില്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നായകന്‍റെ അവതരണം…നമ്മുടെ സിനിമകളില്‍ കാണുന്ന സല്‍ഗുണ സമ്പന്നന്‍ ആയ നായകന്മാരില്‍ നിന്നും പലപ്പോഴും വിഭിന്നം ആണവര്‍… ;പലരും വില്ലന്മാരെക്കാളും വൃത്തിക്കെട്ടവര്‍ എന്ന് തോന്നി പോകും…കൊറിയന്‍ ചിത്രങ്ങളിലെ ക്ലിഷേ ആയിട്ടുണ്ട്‌ നായകാവതരണം…പക്ഷെ അത് കൊണ്ടായിരിക്കാം യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്ന കഥ ആണെങ്കിലും വിശ്വസനീയത ഈ ചിത്രങ്ങളില്‍ തോന്നുന്നത്..വളരെയധികം മികച്ച ഒരു ത്രില്ലര്‍ എന്ന് തന്നെ പറയാം ഈ ചിത്രത്തിനെക്കുറിച്ച്…കൊറിയന്‍ ചിത്രങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ പെടുത്താവുന്ന ഒരു ചിത്രം…നായകനും വില്ലനും എല്ലാം ഈ ചിത്രത്തില്‍ നമ്മളില്‍ കാണപ്പെടുന്ന ആരൊക്കെയോ ആയി തോന്നി…മരണത്തിന്‍റെ ഭീകരത കാണിക്കുന്ന ചോരയും ഈ ചിത്രത്തില്‍ കുറവാണ്..എന്നാല്‍ കാണിക്കുന്ന ചോരയ്ക്ക് അതിന്റെ ഭീകര മുഖവും കാണിക്കുന്നു…ചില കൊലപാതക  ഭാഗങ്ങള്‍ അലോസരപ്പെടുത്തും…പക്ഷെ ഈ ചിത്രത്തിന് അത്യാവശ്യം ആയ രീതിയില്‍ ആണ് അത് അവതരിപ്പിച്ചിരിക്കുന്നത്..തീര്‍ച്ചയായും കാണേണ്ട ഒന്ന് ആണിത്…

  An amazing thriller…sometimes we forget that its a movie due to the lack luster of heroic deeds as we expect from most of the thriller flicks out there…Catch this flick in your movie collection..it won’t disappoint the one’s who needs a variety experience in watching a thriller..My rating to this movie is 9/10…These are the movies where I might feel bad with imdb ratings..

More reviews @ http://www.movieholicviews.blogspot.com

LOFT (2008,DUTCH)

LOFT (2008,DUTCH),Genres: Crime | Drama | Mystery | Romance | Thriller
Dir:Erik Van Looy,Stars: Koen De Bouw, Filip Peeters, Matthias Schoenaerts

സൗഹൃദം ;അതിന്‍റെ രസകരമായ പതിവ് രീതികള്‍ വെടിഞ്ഞ് മരണത്തിന്‍റെ കാവലാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പലപ്പോഴും കാണാറും വായിക്കാറും ഉണ്ട്..പലപ്പോഴും പരസ്പരം അറിയാവുന്നവര്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ മനസ്സുകളില്‍ യുദ്ധ സമാനമായ ചിന്തകള്‍ ഉണ്ടാക്കുന്നു…ഏതുകാര്യത്തിനും;നല്ലതിനോ ചീത്തയ്ക്കോ..ഒരുമിച്ചു നില്‍ക്കുക എന്നതാണ് സൗഹൃദം എന്ന പദത്തെ കൂടുതല്‍ ഊഷ്മളം ആക്കുന്നതും മറ്റുള്ള ബന്ധങ്ങളില്‍ നിന്നും വ്യത്യസ്തം ആക്കുന്നതും….പ്രണയം എന്നുള്ളത് പലപ്പോഴും ഒന്നോ രണ്ടോ ആളുകളെ സംബന്ധിക്കുന്ന വിഷയം ആണ്…സമൂഹത്തിനു അതില്‍ സദാചാരം എന്ന കപട മുഖം ചാര്‍ത്തി കൊടുക്കാറുമുണ്ട്..സൌഹൃദങ്ങള്‍ ഒരു കാലഘട്ടത്തിന്‍റെ തുടിപ്പാണ് …അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം ആണ്…അത് കൊണ്ട് തന്നെ സൌഹൃദം വരുത്തി വയ്ക്കുന്ന ആപത്തുക്കള്‍ സമൂഹത്തിനെ പലപ്പോഴും ബാധിക്കാറുണ്ട്…അത്തരം ഒരു സന്ദര്‍ഭം ആണ് ലോഫ്റ്റ് എന്ന ഡച്ച്‌ ഭാഷയില്‍ ഉള്ള ഈ ബെല്‍ജിയന്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌..

കഥ ആരംഭിക്കുന്നത് ഒരു കൊലപാതകത്തോടെ ആണ്..കട്ടിലില്‍ വിലങ്ങു കൊണ്ട് ബന്ധിക്കപ്പെട്ടു കിടക്കുന്ന ഒരു സ്ത്രീ..ആ സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നത് 5 വിവാഹിതരായ സുഹൃത്തുക്കള്‍ തങ്ങളുടെ വിവാഹേതര ജീവിതത്തിനായി ഉപയോഗിക്കുന്ന ഫ്ലാറ്റില്‍ ..അവിടെ രാവിലെ എത്തി ചേരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ഇത് കാണുന്നു…അയാള്‍ മറ്റുള്ളവരെ വിളിച്ചറിയിക്കുന്നു…അവരെല്ലാം എത്തി ചേരുന്നു…ആ ഫ്ലാറ്റില്‍ കയറാന്‍ ആകെ ഉള്ളത് 5 താക്കോലുകള്‍…. …ആധുനിക സംവിധാനങ്ങള്‍ എല്ലാം ഉള്ള ആ ഫ്ലാറ്റില്‍ അനധികൃതമായി കടന്നു ചെന്നാല്‍ പ്രവര്‍ത്തിക്കുന്ന അലാറം ഓഫും ആണ്..അതിനാല്‍ അവരില്‍ ഒരാളായിരിക്കും ഈ കൊലപാതകം ചെയ്തത് എന്ന സംശയo അവരില്‍ ഉടലെടുക്കുന്നു…എന്നാല്‍ കൊലപാതകം ആര് ചെയ്തു എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല..പിന്നീട് പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങുന്നു…അവരെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുന്നു… അവര്‍ തമ്മില്‍ ഉള്ള ബന്ധങ്ങളും ഇവിടെ വിഷയം ആകുന്നു…ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ളതല്ലാതെ അവര്‍ ഓരോരുത്തരും തമ്മില്‍ ഉള്ള സൗഹൃദത്തിന്റെ കഥ പുറത്തു വരുന്നു…വര്‍ത്തമാന കാലത്ത് നിന്ന് ഭൂത കാലത്തിലേക്കുള്ള സഞ്ചാരം അവരെ പലതിലും ചെന്നെത്തിക്കുന്നു…അവിഹിത ബന്ധങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം പരാമര്‍ശ വിധേയം ആകുന്നു…പിന്നെ കഥ നീങ്ങുന്നത്‌ പല തലങ്ങളില്‍ ആണ്…കഥാപാത്രങ്ങളെ എല്ലാം തന്നെ സംശയത്തിലേക്ക് നയിക്കുന്നു..കൊല്ലപ്പെട്ടത് ആരുടെ കാമുകി ആണ്…..കൊലപാതകി ആരാണ് എന്നുള്ളത് കണ്ടു പിടിക്കാന്‍ അവര്‍ക്ക് കഴിയുമോ അതോ മറ്റൊരാള്‍ ആയിരിക്കുമോ ആ കൊലപാതകം ചെയ്തിട്ടുണ്ടാവുക ??? ഇതൊക്കെയാണ് ബാക്കി കഥ…

ഒരു പരിധിക്കപ്പുറം ഈ ചിത്രത്തിന്‍റെ കഥ അവലോകനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്…ഓരോ സീനിലും പ്രേക്ഷകനെ ഇയാള്‍ ആയിരിക്കും കൊലപാതകി എന്ന് തോന്നിപ്പിക്കും..ഇവിടെ ഒരാളെ സംശയത്തിന്‍റെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തിട്ട് മറ്റൊരാളെ അവസാനം ചൂണ്ടി കാണിച്ച് ഇവനാണ് കൊലപാതകി എന്ന് പറയുന്ന സ്ഥിരം രീതിയല്ല ഈ കഥയില്‍ അവലംബിച്ചിരിക്കുന്നത്… അത് പോലെ തന്നെ ക്ലീഷേ ആയിട്ടുള്ള ക്ലൈമാക്സില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു അവസാനവും ഈ ത്രില്ലറിന് അവകാശപ്പെടാം..ആഴത്തില്‍ ചില ബന്ധങ്ങള്‍ അവതരിപ്പിച്ചതില്‍ ഉണ്ടായ ചില ഇഴച്ചിലുകള്‍ മാത്രമാണ് ചിലര്‍ക്ക് മുഷിപ്പുണ്ടാക്കുന്ന ഘടകം….ഫ്ലെമിഷ് ചിത്രങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ആണ് ഈ ചിത്രത്തിനുള്ളത് …പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് റിമേക്ക് ചെയ്തെങ്ങിലും ഈ ചിത്രം അവിടെ അത്രയ്ക്ക് സ്വീകരിക്കപ്പെട്ടില്ല…കഥയേക്കാളും ഈ ചിത്രത്തിന് ജീവന്‍ നല്‍കിയത് ഈ ചിത്രത്തെ അതിന്‍റെ അണിയറക്കാര്‍ സമീപിച്ച രീതി ആണെന്ന് തോന്നുന്നു…പടം കാണുന്നവരുടെ ഉള്ളില്‍ ഉള്ള കുറ്റാന്വേഷകന്‍ പലപ്പോഴും പുറത്തു വരുകയും ..ആകാംക്ഷ പ്രേക്ഷകനില്‍ ഉണ്ടാകാന്‍ ഈ ചിത്രത്തിന് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.. രണ്ടു മണിക്കൂര്‍ കഴിഞ്ഞു എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാത്തതും ഈ അന്വേഷണത്തില്‍ കുടുങ്ങി പോയ നമ്മുടെ മനസ്സാണ്..എല്ലാവരും സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്നത് തന്നെ ഈ ചിത്രത്തിന്‍റെ വിജയങ്ങളില്‍ ഒന്നാണ്…എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു ലോഫ്റ്റ്…ത്രില്ലര്‍ ജനുസ്സില്‍ ഉള്ള ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും സമയ നഷ്ടം വരുത്തി വയ്ക്കാത്ത ഒരു ചിത്രമാണ് ലോഫ്റ്റ്…

A mystery behind a murder and the doubts raise towards the 5 friends…Who is the black sheep ??or is there someone else who bears a part???A thrilling experience while watching…Not so easy to guess the culprit as its perfectly committed…My rating for this thriller is 7.5/10..
More reviews @ www.movieholicviews.blogspot.com

TRANCE (2013,ENGLISH)

TRANCE (2013,ENGLISH), Crime | Drama | Mystery ,
Dir:Danny Boyle,Stars: James McAvoy, Vincent Cassel, Rosario Dawson

മനുഷ്യ മനസ്സിന്‍റെ നിഗൂഡത എന്നും സിനിമകള്‍ക്ക്‌ വിഷയം ആയിരുന്നു .Fight Club,Memento,The Sixth Sense,Inception,Machinist തുടങ്ങി ധാരാളം ചിത്രങ്ങള്‍ ആ ശ്രേണിയില്‍ വന്നിട്ടുമുണ്ട്..അവയുടെ എല്ലാം തീം ചിത്രത്തിന്‍റെ അവസാനം വരെ പലപ്പോഴും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടും ഉണ്ട്..ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ് Trance..സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍ ചിന്തകളുടെയും ഓര്‍മയുടെയും ഒരു പേടകം തീര്‍ച്ചയായും കാണും..എന്നാല്‍ ആ പേടകം ആര്‍ക്കും തുറക്കാന്‍ ആകാത്ത രീതിയില്‍ മൂടപ്പെട്ടാലോ??പലതരം വികാരങ്ങളുടെ സമ്മര്‍ദം മൂലം അത്തരം ഒരു അവസ്ഥയില്‍ വരുന്ന കഥാപാത്രം ആണ് Trance ലെ നായകന്‍…..
.ആ ഓര്‍മ്മകള്‍ പലര്‍ക്കും വേണ്ടത് കൂടി ആകുമ്പോള്‍ അത് തുറക്കുന്നതില്‍ അതിന്‍റെ പ്രാധാന്യം പലപ്പോഴും അവിചാരിതമായ സംഭവങ്ങളില്‍ അവരെ കൊണ്ടെത്തിക്കും..ചുരുക്കത്തില്‍ Trance കൈ കാര്യം ചെയ്യുന്നത് അത്തരമൊരു പ്രമേയം ആണ്..

കഥ ഇങ്ങനെ…ലണ്ടനില്‍ നടക്കുന്ന ഒരു ചിത്ര വില്‍പ്പനയില്‍ അവിടത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്ന ” സൈമണ്‍ ന്യൂട്ടണ്‍ ” തന്‍റെ കുത്തഴിഞ്ഞ ജീവിതത്തിന്‍റെ ഫലമായി വന്ന സാമ്പത്തിക ബാധ്യതകള്‍ മറികടക്കുവാനായി ഫ്രാങ്ക് എന്ന കള്ളനു വേണ്ടി വിലയേറിയ ഒരു ചിത്രം മോഷ്ട്ടിക്കുന്നു..എന്നാല്‍ അതിന്‍റെ ഇടയ്ക്ക് ഫ്രാങ്കിന് ആ ചിത്രം കയ്യില്‍ കിട്ടുന്നതിനു മുന്‍പ് കാണാതാകുന്നു..അതെവിടെ ആണുള്ളതെന്ന് അറിയാവുന്നത് സൈമണിന്റെ ഓര്‍മകള്‍ക്ക് മാത്രം..എന്നാല്‍ മോഷണ ശ്രമത്തിന്‍റെ ഇടയില്‍ നടന്ന ഒരു അപകടത്തില്‍ സൈമണിന്റെ ഓര്‍മ ശക്തി നഷ്ട്ടപ്പെടുന്നു..ഓര്‍മ എപ്പോള്‍ തിരിച്ചു കിട്ടും എന്ന് അറിയാതെ കുഴയുന്ന ഫ്രാങ്കിന്‍റെ മുന്നിലേക്ക്‌ എലിസബത്ത്‌ ലാംബ് എത്തുന്നു..അവര്‍ സൈമണിന്റെ ഓര്‍മയുടെ ചെപ്പു തുറക്കാം എന്ന് ഫ്രാങ്കിന് ഉറപ്പു കൊടുക്കുന്നു…എന്നാല്‍ ആ ചിത്രം എവിടെ ആണെന്ന് പറയുന്ന നിമിഷം തന്‍റെ അന്ത്യം ഉണ്ടാകാം എന്ന് സൈമണ്‍ വിശ്വസിക്കുന്നു..അതിന്‍റെ ഫലമായി സ്വയം തീര്‍ത്ത ഓര്‍മയുടെ അടച്ചിട്ട പേടകത്തില്‍ ആണ് സൈമണ്‍….

എന്നാല്‍ സൈമണ്‍ ആ ഓര്‍മ ചെപ്പു തുറക്കാന്‍ ആകാതെ വിഷമിക്കുന്നു…മനുഷ്യ മനസ്സിനെ ഹിപ്നോട്ടിസം ചെയ്തു തന്‍റെ വരുതിയില്‍ വരുത്തുന്ന എലിസബത്ത്‌ തന്‍റെ ജോലി ആരംഭിക്കുന്നു…ഭയത്താല്‍ അടയ്ക്കപെട്ട ഓര്‍മയുടെ ആ ചെപ്പ്‌ തുറക്കാനുള്ള ശ്രമത്തിന്റെ ഇടയില്‍ നടക്കുന്നത് അതിലും സങ്കീര്‍ണമായ സംഭവങ്ങള്‍ ആണ്…ഓരോ നിമിഷവും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അവരുടെ അന്വേഷണത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു..പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നതിന്റെ അപ്പുറം കഥ മാറി മറിയുന്നു…ഈ മൂന്നു കഥാപാത്രങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥകള്‍ ആണ് Trance കൈ കാര്യം ചെയ്യുന്നത്…

സാധാരണ ഒരു മോഷണത്തിന്റെ കഥയില്‍ ആരംഭിക്കുന്ന Trance പിന്നീട് ആസ്വാദനത്തിന്റെ മറ്റൊരു മേഖലയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു…തീര്‍ച്ചയായും അടുത്തത് എന്ത് എന്ന് നമ്മള്‍ സങ്കല്‍പ്പിച്ചു എടുക്കുമ്പോഴേക്കും കഥ മറ്റൊരു രീതിയിലേക്ക് മാറിയിട്ടുണ്ടാകും…ഒറ്റ ഇരുപ്പിന് കാണാന്‍ പറ്റിയ ചിത്രo എന്ന് പറയാം…ഒരു നിമിഷം പോലും മടുപ്പിക്കാതെ അടുത്ത രംഗങ്ങളില്‍ നിഗൂഡത ഒളിപ്പിച്ചു വച്ചിട്ടുണ്ട് Trance എന്ന ചിത്രത്തില്‍…

ഭാരതത്തിനു അഭിമാനമായി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരി കൂട്ടിയ Danny Boyle സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം Slumdog Millionaire ന്‍റെ പതിവ് മസാലകള്‍ ഇല്ലാതെ Danny യുടെ പഴയകാല ചിത്രങ്ങളുടെ (28 days later,127 Hours) ചടുലതയോടാണ് ഉപമിക്കാന്‍ കഴിയുക…A R Rahmante സംഗീതം ഇല്ലാതെ ആണ് ഈ തവണ ബോയല്‍ എത്തിയിരിക്കുന്നത്…പക്ഷെ Rick Smith ലണ്ടന്‍ ഒളിമ്പിക്സിനു ശേഷം ബോയലിന്റെ കൂടെ കൂടി ചെയ്ത സംഗീതം ശരിക്കും ഞെട്ടിക്കും..തിയേറ്ററില്‍ ഈ സിനിമ കാണാന്‍ പറ്റിയില്ലല്ലോ എന്ന് പലപ്പോഴും വിഷമിച്ചു…അത്രയ്ക്കും സ്വാധീനം ഉണ്ട് സംഗീതത്തിനു ഈ ചിത്രത്തില്‍..ഒരു പക്ഷെ കഥയുടെ വേഗം പലപ്പോഴും സംഗീതം ആയിരുന്നു നിയന്ത്രിച്ചു കൊണ്ടിരുന്നത്…District B13 പരമ്പരയില്‍ BGM കൊണ്ട് വന്ന വേഗത ഈ ചിത്രത്തിലും ഉണ്ട്..പിന്നീട് എടുത്തു പറയേണ്ടത് അഭിനേതാക്കളെ ആണ്.Oceans 13 ലെ വില്ലനെ അവതരിപ്പിച്ച Vincent Cassel ഫ്രാങ്കായും ,Wanted ലെ James McAvoy സൈമണ്‍ ആയും Seven Pounds ലെ Rosario Dawson എലിസബത്തിനെയും അവതരിപ്പിക്കുന്നു..Vincent Casselന്‍റെ കഥാപാത്രത്തിന് തുടക്കം Oceans 13 ലെ കഥാപാത്രത്തോട് സാമ്യം തോന്നിയെങ്ങിലും പിന്നീട് അത് മാറി.. James McAvoy യും Rosario Dawson ഉം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആയി തകര്‍ത്തു.. .എന്‍റെ അഭിപ്രായത്തില്‍ അമാനുഷികര്‍ അരങ്ങുവാണ 2013 ഇല്‍ എനിക്ക് വളരെയേറ ഇഷ്ട്ടപെട്ട ചിത്രമാണ് Trance…ഉറപ്പായും സൈക്കോ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Trance..നിഗൂഡതകള്‍ നിറഞ്ഞ ഒരു സിനിമ കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഇത് അവര്‍ക്കുള്ളതാണ്‌…..

This is a sexy,suspenseful and a dazzling brain scrambling mystery…Danny Boyle back to his usual way of film making in this thriller..Truly, for me this the best picture released in English flicks for the year 2013…There may be better ones..but I might have missed them…My rating is 9/10 for the movie

BIG FISH (2003,ENGLISH)

                        BIG FISH (2003,ENGLISH)
                        Genres: Adventure | Drama | Fantasy
                        Crew:-Dir:-TIM BURTON,
                                 *ing :- Ewan McGregor, Albert Finney, Billy Crudup

      കുട്ടിക്കാലത്തു കേള്‍ക്കുന്ന മുത്തശ്ശി കഥകള്‍ എല്ലാം തന്നെ കള്ളമാണെന്ന് മനസ്സിലാകുന്ന പ്രായം-പലപ്പോഴും നമ്മുടെ ഉള്ളിലെ നന്മകള്‍ കുറച്ചൊക്കെ മാഞ്ഞു പോകുന്ന ആ അവസ്ഥ..ജീവിതത്തിലെ നന്മകള്‍ പലതും നമുക്ക് ലഭിച്ചത് കുട്ടിക്കാലത്തെ ആ മുത്തശ്ശി കഥകളിലൂടെ ആയിരിക്കാം പലര്‍ക്കും..ജീവിതത്തെ വേറെ ഒരു കണ്ണ് കൊണ്ട് നോക്കുന്ന പ്രായത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു തരുന്ന കഥകളില്‍ പലപ്പോഴും ആ അതിശയോക്തി കാണാം..അത്തരമൊരു പ്രമേയം ആണ് Big Fish കൈകാര്യം ചെയ്യുന്നതും..മായികമായ ലോകങ്ങളുടെ കഥ പറയുന്നതില്‍ പലപ്പോഴും അതിശയിപ്പിച്ചിട്ടുള്ള Tim Burton എന്ന മാന്ത്രികന്‍റെ സംവിധാനത്തില്‍ വന്ന ചിത്രം…കുട്ടിക്കാലത്ത് കണ്ട Edward Scissorhands,Batman,Batman Returns, പിന്നീട് വന്ന Charlie and the Chocolate Factory,Alice in Wonderland ,Sweeney Todd എന്നിവയുടെ സംവിധായകന്‍ ആണ് ടിം..ചിത്രങ്ങള്‍ എല്ലാം കൈകാര്യം ചെയ്തിരുന്നത് മാന്ത്രികമായ ഒരു ലോകം ആയിരുന്നു…പലപ്പോഴും സ്വപ്നങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന ലോകം..എന്നാല്‍ Big Fish അത്തരം ഒരു കഥ പറയുന്ന അച്ഛന്റെയും…അത് അവിശ്വസിക്കുന്ന പ്രായത്തില്‍ എത്തിയ മകന്റെയും കഥ പറയുന്നു…

    കഥ ഇങ്ങനെ..Ed Bloom തന്‍റെ ജീവിത കഥ മകനായ വില്ലിന് പറഞ്ഞു കൊടുക്കുന്നത് രസകരമായ രീതിയിലാണ്…അതിശയോക്തി നിറഞ്ഞു നില്‍ക്കുന്നതായി തോന്നാവുന്ന കഥകള്‍….. ആണ് Ed പറഞ്ഞു കൊടുക്കുന്നത്..മനോഹരമായി കഥ പറയുന്ന Edന്‍റെ കഥകള്‍ എല്ലാര്‍ക്കും ഇഷ്ടം ആണ്..ഭാര്യയെ കണ്ടു മുട്ടിയത്‌ മുതല്‍ വില്‍ ജനിച്ചത് ..എന്ന് വേണ്ട Ed തന്‍റെ ജീവിതം മുഴുവന്‍ മനോഹരമായ ഒരു മുത്തശ്ശി കഥ പോലെയാണ് അവതരിപ്പിച്ചിരുന്നത്..ഒരു  വലിയ മീനാണ് Edഇന്‍റെ കഥകളിലെ പ്രധാന  കഥാപാത്രം…അത് മാത്രമല്ല നീളം കൂടിയ മനുഷ്യന്‍,രാത്രിയില്‍ Werewolf ആയി മാറുന്ന മനുഷ്യന്‍,രണ്ടു തലയും ഒരു ഉടലും ഉള്ള സഹോദരിമാര്‍ ഒക്കെയും Edന്‍റെ കഥാപാത്രങ്ങള്‍ ആണ്..വില്ലിന്റെ ജനനം നടന്ന ദിവസത്തെ കുറിച്ചും പറയാനുണ്ട് Edന്‍റെ കഥ…

  എന്നാല്‍ വില്‍ മുതിര്‍ന്നപ്പോള്‍ കുട്ടി കാലത്ത് വിശ്വസിച്ചിരുന്ന കഥകള്‍ എല്ലാം ഒരു വലിയ കള്ളം ആണെന്ന് മനസ്സിലാക്കുന്നു…വിവാഹ നാളില്‍ തന്‍റെ വധുവിനോടും കഥകള്‍ പറയുന്ന Edനോട് കഥ പറയുന്ന വില്ലിന് അച്ഛനോട് ദേഷ്യം തോന്നുന്നു..അങ്ങനെ അവര്‍ 3 വര്‍ഷത്തോളം സംസാരിക്കാതെ ഇരിക്കുന്നു…അവസാനം Ed മരിക്കാറായപ്പോള്‍ ഗര്‍ഭിണി ആയ ഭാര്യയേയും കൂട്ടി വില്‍ അച്ഛന്റെ അടുക്കല്‍ വരുന്നു..വില്ലിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും Edന്‍റെ കഥകള്‍ ഇഷ്ടമായിരുന്നു…വില്‍ Ed നോട് കുട്ടിക്കാലത്തെ ആ കഥകളുടെ സത്യാവസ്ഥ ചോദിക്കുന്നു..അവയൊക്കെ സത്യം ആണെന് Ed പറയുന്നു..അച്ഛന്റെ ജീവിതം വില്ലിന് തികച്ചും അജ്ഞാതം ആയിരുന്നു…അതിശയോക്തി ഉള്ള കഥകളിലൂടെ ആയിരുന്നു Ed ജീവിച്ചിരുന്നത്…തന്നെ മനസ്സിലാക്കാത്തത് ആണ് വില്ലിന്റെ തെറ്റ് എന്ന് Ed പറയുന്നു…അങ്ങനെ വില്‍ അച്ഛന്റെ ജീവിത സത്യം അന്വേഷിച്ചു ഇറങ്ങുന്നു…പലപ്പോഴും ;തന്‍റെ ജനന സമയത്ത് പോലും അടുത്തില്ലാതിരുന്ന അച്ഛന് മറ്റൊരു കുടുംബം ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന വില്‍  സത്യാവസ്ഥ അന്വേഷിച്ചു പോകുന്നു…എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍ കുറച്ചൊക്കെ തെറ്റായിരുന്നു എന്ന് വില്‍ മനസ്സിലാക്കുന്നു…തിരിച്ചെത്തുന്ന വില്‍ മരണ കിടക്കയില്‍ ആയ Ed ന്‍റെ അടുത്തേക്ക് പോകുന്നു…അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ വില്ലിന്റെ വിശ്വാസങ്ങളെ മാറ്റി മറിക്കുന്നു..ശരിക്കും ആ കഥകളില്‍ ഉണ്ടായിരുന്നത് എന്തായിരുന്നു???.അതാണ്‌ ബാക്കി ഉള്ള കഥ…

      ജീവിതത്തിലെ സംഭവങ്ങള്‍ എല്ലാം അതിന്‍റെ നേരായ രീതിയില്‍ പറയുന്നതിലും ഒരു കഥയുടെ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഉള്ള ഗുണങ്ങള്‍” ” Life of Pi യില്‍ കണ്ടതാണ്…അത്തരമൊരു രീതി ആണ് ഇതിലും അവലംബിച്ചിരിക്കുന്നത്…എനിക്ക് ലൈഫ് ഓഫ് പൈ പോലെ തന്നെ വളരെയധികം ഇഷ്ടമായി ബിഗ്‌ ഫിഷും…പശ്ചാത്തല സംഗീതം വളരെയധികം പ്രശംസയും അംഗീകാരവും നേടിയതാണ്…ഒരു കഥ പറയുന്ന ലാഘവത്തോടെ ജീവിതത്തെ സമീപിച്ച  Ed എന്ന കഥാപാത്രവും…അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളും എല്ലാം ചിത്രം തീര്‍ന്നാലും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്..നിറം കുറഞ്ഞ ജീവിതം എല്ലാവരിലും മുഷിപ്പ് ഉണ്ടാക്കുന്നു..എന്നാല്‍ നിറം പിടിപ്പിച്ച ജീവിതങ്ങള്‍…. പലപ്പോഴും ജീവിതത്തോടുള്ള സമീപനം മാറ്റുന്നു …ജീവിതത്തെ നാം എങ്ങനെ സമീപിക്കുന്നുവോ അതാണ്‌ നമുക്ക് ജീവിതവും തിരിച്ചു നല്‍കുന്നത് എന്നുള്ള ഒരു കൊച്ചു സന്ദേശം ഈ ചിത്രം നമുക്ക് നല്‍കുന്നുണ്ട്…ഞാനും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു..ആരാലും പിടിക്കാന്‍ കഴിയാത്ത ആ വലിയ മത്സ്യം ആകുവാന്‍ വേണ്ടി…കണ്ടു നോക്കു ..തീര്‍ച്ചയായും നിങ്ങള്‍ക്കും തോന്നും…മരണത്തെ പോലും തോല്‍പ്പിച്ചു അമരത്വം വാങ്ങുന്ന Ed ആകാന്‍ ഉള്ള കൊതി…(അമൃത് കഴിച്ചല്ല അങ്ങനെ ആകുന്നത് ..അതെങ്ങനെ ആണെന്നുള്ളത്‌ ചിത്രം കാണുമ്പോള്‍ മനസ്സിലാകും)

     A visual treat,surely for the fans of Fantasy/Adventure movies..Films like this bears the “Feel Good” tag and always pass positive energy onto the viewers…Kudos to the brilliant story telling of Tim Burton… It’s a movie that shouldn’t be missed in one’s life..My rating for the movie is 9.5/10….This movie keeps on coming with me!!
 
My movie reviews on http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started