BLACK CAT,WHITE CAT aka “Crna macka, beli macor” (1998,ROMANI, Comedy | Music | Romance CREW:-Dir: Eric Kusturica,Starring :- Bajram Severdzan, Srdjan Todorovic, Branka Katic)
പലപ്പോഴും മറു ഭാഷകളിലെ തമാശ പടങ്ങള്‍ കാണുമ്പോഴാണ് മലയാള സിനിമയിലെ തമാശകളുടെ വില അറിയുന്നത്..സ്ലാപ്സ്ടിക് കോമഡിയുടെ പേരില്‍ പടച്ചു വിടുന്നത് അവരുടെ ഭാഷകളില്‍ വലിയ കാര്യം ആയിരിക്കും…പക്ഷെ മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള കുറെ ഏറെ ചിത്രങ്ങള്‍ നമ്മുടെ ഈ കൊച്ചു സിനിമ ലോകത്തുനിന്നും വന്നിട്ടുണ്ട്..അവയൊക്കെ മറ്റുള്ള ലോക ഭാഷകളില്‍ അവതരിപ്പിക്കാന്‍ പോന്ന നടന്മാര്‍ വിരളമാണ് ..അത് കൊണ്ട് തന്നെ ഞാന്‍ പലപ്പോഴും മറ്റു ഭാഷകളിലെ തമാശ പടങ്ങള്‍ കാണാന്‍ താല്പര്യം കാണിക്കാറും ഇല്ല..ചാപ്ലിന്‍ സിനിമകളും..പിന്നെ ജിം കാരി ,ആദം സാന്റ്ലര്‍ തുടങ്ങി കുറച്ചു നടന്മാരുടെ ചിത്രങ്ങള്‍ കാണാറുണ്ട്…. .. . ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയത് മുതല്‍ കാണുന്നത് കൊണ്ടാകാം അവരോടൊക്കെ ഒരിഷ്ടം..വേറെയും നടന്മാര്‍ ഉണ്ടാകാം..എന്നാലും ഞാന്‍ അധികം കണ്ടിട്ടില്ല…
ഇത്രയൊക്കെ പറഞ്ഞത് ഇന്ന് ഞാന്‍ കണ്ട ചിത്രത്തെക്കുറിച്ച് പറയാന്‍ ഒരു മുഖവുര ആവശ്യം ആണെന്ന് തോന്നി..എമിര്‍ കുസ്ടുരിക എന്ന സംവിധായകനെ കുറിച്ച് കേട്ടിട്ടാണ് Black Cat White Cat ,Underground,Time of Gypsies ഒക്കെ ഡൌണ്‍ ലോഡ് ചെയ്തത്..എന്നാല്‍ തമാശയുടെ പിന്‍ബലത്തില്‍ ഉള്ള ആ ചിത്രങ്ങള്‍ ഒക്കെ മേല്‍ പറഞ്ഞ കാരണങ്ങളാല്‍ കാണാന്‍ തോന്നിയില്ല..പലപ്പോഴും അടിവസ്ത്രം ഇട്ടു ഓടുന്നതും തല്ലു കൊള്ളുന്നതും ഒക്കെ ആണ് അവരുടെ തമാശ എന്നൊരു തോന്നല്‍ ഉള്ളതാകാം കാരണം..സിനിമയെക്കുറിച്ച് ആധികാരികമായി പറഞ്ഞു തന്നിരുന്ന ഒരു സുഹൃത്ത് അല്ലെങ്കില്‍ ഇത്തരം സിനിമകള്‍ എനിക്ക് പറഞ്ഞു തരുന്ന റോക്കി ചേട്ടന്‍ ആണ് ഇന്നലെ ഈ പടം ഇന്നലെ suggest ചെയ്തത്..അസാധ്യ കോമഡി ആണെന്ന് പറഞ്ഞപ്പോള്‍ കാണാന്‍ ഒരു താല്പര്യം തോന്നി…ലിജോ ഈ പടം ഒക്കെ കണ്ടിട്ടാണ് അമേന്‍ എടുത്തത് എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആഗ്രഹം തോന്നി…അങ്ങനെ അത് സംഭവിച്ചു…ഞാന്‍ Black Cat White Cat കണ്ടു..
ആദ്യം തന്നെ അമേന്‍ ഇതിന്‍റെ കോപി ഒന്നും അല്ല..പക്ഷെ ഇതിന്റെ അതെ ambience ആണ് അമേനും..ഇനി കഥയിലേക്ക്..പേര് എഴുതി കാണിക്കുന്നത് മുതല്‍ തുടങ്ങുന്നു ഇതിന്‍റെ വ്യത്യസ്തത…ഒരു കറുത്തതും വെളുത്തതും ആയ പൂച്ചകളെ കാണിച്ച് ചിത്രത്തിന്‍റെ പേര് പറയാതെ പറഞ്ഞു…കഥ എന്ന് പറയാന്‍ ഭയങ്കര സംഭവം ഒന്നുമില്ല…തരികിട പരിപാടികളുടെ ഉസ്താദ് ആയ മാട്കോ തന്‍റെ 17 വയസ്സുകാരന്‍ മകനുമായി ജീവിക്കുന്നു…തട്ടിപ്പുകള്‍ എല്ലാം തകര്‍ന്നു പാപ്പരാണ് മാട്കോ …അയാള്‍ ഒരു മാഫിയ തലവന്‍ ആയ Dadanഉം കൂടി ഒരു പുതിയ തട്ടിപ്പിന് ആസൂത്രണം ചെയ്യുന്നു..എന്നാല്‍ Dadan മട്കൊയെ പറ്റിക്കുന്നു;മാട്കോ അറിയാതെ..Dadanഉ പണം തിരിച്ചു നല്‍കാന്‍ ആകാതെ വരുന്ന മറ്റ്കൊയോട് അയാളുടെ മകന്‍ സാരെയേ Dadan ന്‍റെ കുള്ളയും പ്രായത്തില്‍ മൂത്തതും ആയ സഹോദരി അഫ്രോടിടയെ കല്യാണം കഴിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു…എന്നാല്‍ സാരയ്ക്ക് ഐടയെ ആണിഷ്ട്ടം ..കുള്ളയായ അഫ്രോടിട്ടയ്ക്ക് നല്ല നീളമുള്ള വരന്‍ വേണമെന്ന് വാശിയും..എന്നാല്‍ എല്ലാ എതിര്‍പ്പിനെയും അവഗണിച്ചു അവരുടെ കല്യാണം നടത്താന്‍ തീരുമാനിക്കുന്നു..എന്നാല്‍ കല്യാണ ദിവസം കുറെ സംഭവങ്ങള്‍ ഉണ്ടാകുന്നു..പ്രശസ്ത മാഫിയ തലവന്‍ ഗ്രെഗയും കൊച്ചു മക്കളും എതുന്നതോട് കൂടി കഥ മാറുന്നു…പിന്നെ നടക്കുന്നതൊക്കെ രസകരം ആണ്…ചിരിക്കാന്‍ ധാരാളം ഉണ്ട്…സാരയുo ഐടയും ഒന്നിക്കുമോ ;അഫ്രോടിട്ടയ്ക്ക് നീളമുള്ള വരനെ കിട്ടുമോ എന്നുള്ളതൊക്കെ ബാക്കിയുള്ള കഥ…
സിനിമയുടെ പേരും കഥയുമായി ഉള്ള ബന്ധം പറയേണ്ട ഒന്നാണ്…എല്ലാത്തിനും സാക്ഷിയായി രണ്ടു പൂച്ചകള്‍;കറുത്തതും വെളുത്തതും…അവര്‍ മിക്ക രംഗങ്ങളും പിടിച്ചടുക്കിയിരിക്കുന്നു…ക്ലൈമാക്സില്‍ പ്രാധാന്യം ഉള്ള പാത്രങ്ങള്‍ ആണവര്‍……അത് പോലെ തന്നെ പൊളിഞ്ഞ കാര്‍ തിന്നുന്ന ഒരു പന്നി..അതിനെയും സ്ഥിരം കാണിക്കുന്നുണ്ട്…അഭിനയം എടുത്തു പറയേണ്ടതാണ്..ഇവരെ ഒക്കെ കണ്ടപ്പോള്‍ ശരിക്കും കൂതറ ലുക്ക് തോന്നും..എന്നാല്‍ അഭിനയവും മുഖത്ത് വരുത്തിയ മാറ്റങ്ങളും ആണ് യഥാര്‍ത്ഥ കാരണം..സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത..നേരത്തെ പറഞ്ഞ അമേന്‍ ambience അതിലാണ്…അമേനില്‍ ഉപയോഗിച്ചിരിക്കുന്ന സംഗീത pattern ഇതിനോട് സാമ്യം ഉള്ളതായി തോന്നി..കോപ്പി അല്ല ഉദ്ദേശിച്ചത്…പക്ഷെ അതെ ഒരു ഫീലിംഗ് ഉണ്ട് ഇതില്‍……..
കുസ്ടുരിക എന്നാ സംവിധായകന്‍റെ മികവ് ചിത്രത്തില്‍ മുഴുവനും കാണാം…കഥയില്ലായ്മ അദ്ദേഹം സിറ്റുവേഷന്‍ കോമഡി ഉപയോഗിച്ച് പരിഹരിച്ചു..ഒരു പക്ഷെ അതായിരിക്കും അദ്ധേഹത്തിന്റെ സ്റ്റൈല്‍……എന്തായാലും ഒരു നഷ്ട്ടം ആകില്ല ഈ ചിത്രം കാണുന്നത് കൊണ്ട്..എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു…ഇനി കുസ്ടുരികയുടെ ബാക്കിയുള്ള സിനിമകള്‍ കാണാന്‍ ഒരു താല്പര്യം തോന്നി തുടങ്ങി…എനിക്ക് പരിചയം ഇല്ലാന്ന് കരുതി മഹാന്മാര്‍ അങ്ങനെ ആകാതെ ആകുന്നില്ലല്ലോ..
A movie blended with situational comedies and it also pleases the audience,resulting in a nice musical comedy…watch this for the variety of music and comedy it presents to the audience..My rating for the movie is 9/10!!
ROPE (1948,ENGLISH, Crime | Drama | Thriller)
ROPE (1948,ENGLISH, Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger)
ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം..”Rope” ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം…ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല…പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope…സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും…പിന്നീട് അതിലേക്കു അടുക്കുന്ന വ്യക്തിക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യാപാരങ്ങളും ആണ് ചിത്രം.. സാധാരണ ഹിച്ച്കോക്ക് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി സസ്പന്‍സ് നേരത്തെ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്ന ഈ ചിത്രം പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു പരീക്ഷണ ചിത്രമായാണ് കാലം വാഴ്ത്തുന്നത്..ഒറ്റ ടേക്കില്‍ എടുത്ത നീളമുള്ള രംഗങ്ങള്‍ ആണ് പലതും..ആ കാലഘട്ടത്തിലെ ധീരമായ ഒരു പരീക്ഷണം ആയിരുന്നു ഈ ചിത്രം…
ഇനി കഥയിലേക്ക്…ഒരിക്കലും കണ്ടെത്താനാവാത്ത …ഒരു തെളിവും അവശേഷിപ്പിക്കാനാവാത്ത ഒരു കൊലപാതകം നടത്താന്‍ രണ്ടു സുഹൃത്തുക്കള്‍– – തീരുമാനിക്കുന്നു…അവര്‍ സ്വയം കണക്കാക്കിയിരുന്നത്, അവര്‍ മറ്റുള്ള മനുഷ്യരേക്കാളും ഭൌതികമായി ഉന്നത നിലവാരത്തില്‍ ഉള്ളവര്‍ ആണെന്നാണ്… ….Brandon ,Philip എന്നിവരാണ് ആ സുഹൃത്തുക്കള്‍.. സമ്പന്നരായ അവര്‍ അവരുടെ കുട്ടിക്കാലത്തെ അധ്യാപകനായ Rupert Kardell മനുഷ്യരെ കുറിച്ച് പറഞ്ഞു കൊടുത്ത ഒരു തത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു…”കൊലപാതകം എന്നുള്ളത് ഉയര്‍ന്ന ഭൌതിക നിലവാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച ഒന്നാണ്..താഴ്ന്ന നിലവാരത്തില്‍ ഉള്ളവര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്താല്‍പ്പോലും ഒരു പ്രശ്നവും ഇല്ല…സമൂഹത്തിലെ തെറ്റും കുറ്റവും ഉയര്‍ന്ന ഭൌതിക നിലവാരം ഉള്ളവരെ ബാധിക്കുന്നില്ല..അവര്‍ അതിന് അതീതര്‍ ആണ്..”
ഈ ചിന്തയില്‍ ജീവിച്ച ബ്രണ്ടന്‍ -സ്വയം ഉയര്‍ന്ന ഒരു വ്യക്തിതമായി തന്നെ കരുതുന്നു..സാമ്പത്തികവും വിദ്യാഭ്യാസപരവും ആയി മുന്നില്‍ നില്‍ക്കുന്ന ബ്രണ്ടന്‍ സ്വയം അങ്ങനെ വിശ്വസിപ്പിക്കുന്നു…തന്‍റെ സുഹൃത്തായ ഫിലിപ്പില്‍ ഈ ആശയം പകരുന്നു…അവരുടെ സാമൂഹികമായ മേല്‍കോയ്മ ലോകത്തെ കാണിക്കുവാന്‍ അവര്‍ തീരുമാനിക്കുന്നു.സഹപാഠിയായ ഡേവിഡ്‌ന്‍റെ കൊലപാതകത്തിന് അവര്‍ ആസൂത്രണം ചെയ്യുന്നു..സമൂഹത്തിലെ മേല്‍കോയ്മ സ്വയം മനസിലാക്കുവാന്‍ അവര്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം കയര്‍ ഉപയോഗിച്ച് നടത്തുന്നു …കൊലപാതകം നടത്തിയതിനു ശേഷം അവര്‍ ഒരു വിരുന്നു സംഘടിപ്പിക്കുന്നു .. കൊലയ്ക്കിരയായ ഡേവിഡ്ന്‍റെ അച്ഛനേയും ബന്ധുക്കളെയും കാമുകിയേയും അവര്‍ വിരുന്നിനു വിളിക്കുന്നു..കൂടെ അവരുടെ പഴയ അദ്ധ്യാപകന്‍ Rupert ഉം അതിഥി ആയി വരുന്നു…കൊലപാതകത്തിന് ശേഷം ഡേവിഡ് ന്റെ ശവം ഒളിപ്പിച്ച പെട്ടിയുടെ മുകളില്‍ അവര്‍ ഭക്ഷണം വിളമ്പുന്നു…
വിരുന്നിനു വരാത്ത ഡേവിഡ് അവിടെ ഒരു സംസാര വിഷയം ആകുന്നുണ്ട്..എങ്കിലും അവര്‍ ഭക്ഷണം കഴിക്കുന്ന പെട്ടിയുടെ ഉള്ളില്‍ ഡേവിഡ് ശവമായി ഇരിക്കുന്ന കാര്യം അറിയാതെ അവര്‍ വിരുന്നില്‍ പങ്കെടുക്കുന്നു..എന്നാല്‍ അവിടെ വരുന്ന ചില സംസാരങ്ങള്‍ അദ്ധ്യാപകന്‍ ആയ Rupert ന്‍റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കുന്നു..ഫിലിപ്പിനുണ്ടാകുന്ന ചില മാറ്റങ്ങള്‍ ആ സംശയം കൂട്ടുന്നു…Rupert ആ കൊലപാതകം എങ്ങനെ കണ്ടു പിടിക്കും എന്നുള്ളതാണ് ബാക്കി ചിത്രം…
സമാന കഥാസന്ദര്‍ഭം ഉള്ള Murder by Numbers (2002) കണ്ടിട്ടുണ്ടെങ്ങിലും അതിനെക്കാളും വളരെയധികം മികച്ചതായി തോന്നി ഈ ചിത്രം…2002 ഇല്‍ ഇറങ്ങിയ ചിത്രം പതിവ് ഹോളിവുഡ് മസാല ഒക്കെ ചേര്‍ത്തപ്പോള്‍ മോശമായി പോവുകയാണ് ചെയ്തത്…Anthony Hopkins , Dr .Hannibal Lecter ആയി അഭിനയിച്ച” Manhunter” പരമ്പരയില്‍ സമാനമായ കൊലപാതകം ഉണ്ട്..പക്ഷെ അത് കുറച്ചു കൂടി ഭീകരം ആയിരുന്നു…കൊലയ്ക്കിരയായവരെ ഭക്ഷണം ആക്കി അതിഥികള്‍ക്ക് വിളംബുന്നുണ്ട് Lecter ….പക്ഷെ രംഗങ്ങളില്‍ അത്ര ക്രൂരത കാണിക്കുന്നില്ല Rope ഇല്‍ ..എന്നാല്‍ പോലും ഹിച്ച്കൊകിന്റെ കഥ പറച്ചിലില്‍ ആ ക്രൂരത നമ്മുടെ മനസ്സില്‍ വരുന്നുമുണ്ട്….സമൂഹത്തിലെ ഉന്നത നിലവാരം എന്നുള്ള Rupert ന്‍റെ വാക്കുകളെ തെറ്റിദ്ധരിച്ചു ഏറ്റവും പൂര്‍ണത ഉള്ള കൊലപാതകം നടത്തി എന്ന് സ്വയം വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ നടത്തിയ കൊടിയ പാതകത്തിലും അവശേഷിപ്പിച്ച മാനുഷികമായ തെളിവുകള്‍ ചികഞ്ഞെടുക്കുന്ന James Stewart ,Rupert എന്നാ കഥാപാത്രമായി മികച്ചു നിന്നു..അകമ്പടി ആയി മറ്റുള്ള കഥാപാത്രങ്ങളും…മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍,മികച്ച കഥ അവതരണം,സംവിധാനം എന്ന് വേണ്ട സെറ്റ് ഇട്ടിരിക്കുന്ന ആ മുറിയില്‍ ജനലില്‍ കൂടി വരുന്ന പ്രകാശം പോലും ഓരോ സമയത്തിനനുസരിച്ച് മാറ്റി സാങ്കേതികമായ പൂര്‍ണതയ്ക്കും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്..പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രം ഹിച്ച്കൊകിന്റെ മാസ്റ്റര്‍പിസ് ചിത്രം തന്നെ ആണ് “Rope”…
The various dimensions a movie talks about life shows the quality of the film..Here, in quest of a perfect murder theory,the characters are living to show that they are superior to other inferior human beings,while one is working to prove that his words are twisted for their selfishness…A technical brilliance and master craft from the master himself-Alfred Hitchcock…Kudos to the great!!!My rating for the flick is 9.5/10…
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER
REAR WINDOW ( 1954–ENGLISH–MYSTERY/THRILLER–CREW :Dir-Hitchcock,Stars: James Stewart, Grace Kelly )
ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ് ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം…അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചു കാണിച്ചത്…
തന്‍റെ വഴികളില്‍ സിനിമ എന്നാ കലാരൂപത്തെ ജനകീയവും അതേ സമയം ഒരു രസം കൊല്ലി എന്നതിനുമപ്പുറം കാഴ്ചക്കാരന്റെ മനസ്സില്‍ ജനിക്കുന്ന സംഭവ വികാസങ്ങള്‍ ആയി അവയെ അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത ആണ്..അത്തരത്തില്‍ ഉള്ള ഒരു ചിത്രം ആണ് Rear Window..ഒളിഞ്ഞു നോട്ടം എന്നും മനുഷ്യന് ഇഷ്ട്ടമാണ്..അത് ഏതു തരത്തില്‍ ആണെങ്കിലും.ജാതിമതഭേദമന്യേ എല്ലാവരും അതില്‍ വിദഗ്ദ്ധരും ആണ്..മറ്റുള്ളവരുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ മുന്നില്‍ തുറന്നു വയ്ക്കുന്ന ഒരവസ്ഥ ഉണ്ടായാല്‍ തീര്‍ച്ചയായും നമ്മള്‍ ആ ജീവിത താളുകളില്‍ തീര്‍ച്ചയായും നമ്മുടേതായ ഒരു കഥ രചിക്കും..അതാണ് Rear Window എന്നാ ചിത്രത്തിന്റെ പ്രമേയം..സാഹസികമായ ഒരു ഫോട്ടോ ഷൂട്ടില്‍ കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന ജെഫ് എന്ന നായകനില്‍ കഥ ആരംഭിക്കുന്നു..ജെഫിന്റെ കാമുകി , സുന്ദരിയായ ഫാഷന്‍ consultant ലിസ ,സ്റെല്ല എന്നാ നേഴ്സ് ,സുഹൃത്തായ detective ഡോയല്‍ എന്നിവരിലൂടെ ആണ് കഥ വികസിക്കുന്നത്..തുറന്നിട്ട ജനലുകളിലൂടെ അയല്‍ക്കാരെ അവര്‍ കാണാതെ നോക്കുകയാണ് ജെഫ്..സമയം കൊല്ലി എന്നാ നിലയില്‍ മാത്രം മറ്റുള്ളവരുടെ ജീവിതം-നിരാശയായ യുവതി,സംഗീതജ്ഞന്‍ ,നര്‍ത്തകി,പുതുതായി വിവാഹിതരായ ദമ്പതികള്‍,ബാല്‍കണിയില്‍ കിടന്നുറങ്ങുന്ന ദമ്പതികള്‍ ;അവരുടെ നായ,പൊരുത്തം ഇല്ലാതെ ജീവിക്കുന്ന ആഭരണ കച്ചവടക്കാരനും ഭാര്യയും എന്നിവരെ കാണുകയാണ് ജെഫ് …ഇവരൊക്കെ ആണ് വിശ്രമത്തില്‍ കഴിയുന്ന ജെഫിന്റെ ജീവിതത്തെ സംഭവബഹുലം ആക്കുന്നത്…ജെഫ് ഒരു ക്യാമറമാന്‍ ആണ് ;പ്രശസ്തന്‍,സാഹസികനും…ഒരു ദിവസം തന്‍റെ പതിവ് ‘ഒളിഞ്ഞു നോട്ടത്തിന്‍റെ ” ഇടയില്‍ തന്‍റെ അയല്‍ വക്കത്തുള്ള apartmentil ഒരു കൊലപാതകം നടന്നു എന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നു..എന്നാല്‍ കണ്ണിനു മുന്നില്‍ ഉള്ള തെളിവുകളുടെ അഭാവം ജെഫിനെ കാമുകിയുടെയും സുഹൃത്തായ detective ന്റെ മുന്നിലും ചെറിയ രീതിയില്‍ പരിഹാസ്യന്‍ ആക്കുന്നു..എന്നാല്‍ പിന്നീട് എന്തോ ഒരു സത്യം അതിനു പിന്നില്‍ ഉണ്ടെന്നു കാമുകിക്ക് സ്ത്രീസഹജമായ തെളിവുകളിലൂടെ മനസ്സിലാകുന്നു…എന്നാല്‍ സുഹൃത്തായ നിയമപാലകന് അത് മനസ്സിലാകാതെ പോകുന്നു..ജെഫ് പറഞ്ഞ പല തെളിവുകളും ഡോയല്‍ ഭേദിക്കുന്നു…
എന്നാല്‍,ലഭിക്കുന്ന സാഹചര്യ തെളിവുകള്‍ common sense ഉപയോഗിച്ച് വിശകലനം ചെയ്തു ജെഫ് കൊലപാതകിയുടെ അടുത്തെത്തുന്നു…വീല്‍ചെയറില്‍ ഇരുന്നു കൊണ്ട് തന്നെ ഒരിക്കലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു കൊലപാതകം ജെഫ് കണ്ടെത്തുന്നു..ജെഫിന്റെ താല്പര്യം കാണുമ്പോള്‍ ഒരു കൊലപാതകം ജെഫ് ആഗ്രഹിച്ചിരുന്നത് പോലെ തോന്നും…നമ്മളില്‍ പലരും അങ്ങനെയാണ്…കൊലപാതകം നടത്താന്‍ പേടി ആണെങ്കിലും അത് ആരെങ്കിലും നടത്തിയാല്‍ താല്പര്യത്തോടെ അതിനെ സമീപിക്കുന്നവര്‍…
മനുഷ്യന്റെ ഇത്തരത്തില്‍ ഉള്ള ബലഹീനത എന്ന് പറയാവുന്ന സ്വഭാവത്തെ അതി ദാരുണം ആയ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാനായി ഹിച്ച്കോക്ക് ഉപയോഗപ്പെടുതിയിരിക്കുന്നു…ഇവിടെ ഹിച്ച്കൊകിന്റെ ക്യാമറ കണ്ണുകളിലൂടെ നമ്മള്‍ തന്നെ ആണ് ഈ കൊലപാതകം കാണുന്നത്…നമുക്ക് തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ആണ് നായകനും തോന്നുന്നത്…തന്‍റെ ക്യാമറ നമുക്ക് നേരെ നീട്ടിയിട്ട് അതിന്റെ ലെന്‍സിലൂടെ കാഴ്ചക്കാരനെ കൊണ്ട് തന്നെ കഥ പറയിപ്പിക്കുകയാണ് ഹിച്ച്കോക്ക്..അത്തരത്തില്‍ തികച്ചും വ്യത്യസ്തവും അതെ സമയം നമ്മളെ പുതിയതെന്തോ തിരയാന്‍ പ്രേരിപ്പിക്കുകയാണ് സംവിധായകന്‍……
Here,we are the heroes in the movie.While watching,we takes the place of Jeff in investigating..This prime investigating thriller rates much above the usual thrillers fledged with mystery..This is a must watch for all the movie lovers of thriller/mystery genre…Do watch the flick when you want to see others life …My rating is 9.5/10 for the movie brilliance..Kudos to Alfred Hitchcock…!!!! You really changed up our movie watching!!!
GOODBYE LENIN (2003,GERMAN)
GOODBYE LENIN (2003,GERMAN)
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു..”എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍” ആയി മാറുകയാണ് ഞാനിപ്പോള്‍….
…ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു…Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്….വെറുതെ ഡൌണ്‍ ലോഡ് ചെയ്തു….കഥ വായിച്ചു നോക്കി…മഹേഷ് ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..
കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെ സോഷ്യലിസ്റ്റ് ഭരണം നടക്കുന്ന ഈസ്റ്റ് ജെര്‍മനിയില്‍ ആണ്..സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മടുത്തു നാട് വിട്ടു ഈസ്റ്റ് ജെര്‍മനിയിലേക്ക് പോയ റോബര്‍ട്ട് കേര്‍നെരിന്റെ ഭാര്യയും രണ്ടു കുട്ടികളും ഈസ്റ്റ് ജെര്‍മനിയില്‍ തങ്ങുന്നു…വേറെ വഴിയില്ലാതെ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ടിയെന്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരി ആകുന്നു..അവര്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രധാന idealist ആയി മാറുന്നു…കുട്ടികള്‍ മുതിര്‍ന്നു..മകനായ അലക്സ് സോഷ്യലിസ്റ്റ് ആശയങ്ങളോട് എതിരായി…മകള്‍ മരിയന്‍ തന്റെ കുട്ടിയുമായി അവരോടൊപ്പം ജീവിക്കുന്നു..സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് എതിരായ സമരത്തില്‍ പങ്കെടുത്ത അലെക്സിനെ പോലിസ് അറസ്റ്റ് ചെയ്യുന്നു..അത് കണ്ട ക്രിസ്ടിയെനു ഹൃദയാഘാതം ഉണ്ടാകുന്നു..അവര്‍ കോമയില്‍ ആയി..8 മാസങ്ങള്‍ക്ക് ശേഷം അവര്‍ കണ്ണ് തുറക്കുന്നു…പക്ഷെ അപ്പോഴേക്കും ബെര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റി ഈസ്റ്റ് ജെര്‍മനിയും ക്യാപിറ്റലിസ്റ്റ് ആയി മാറുന്നു..ഇനിയൊരു ഹൃദയാഘാതം താങ്ങാന്‍ ക്രിസ്ടിയെനു കഴിയില്ലെന്ന് ഡോക്ടര്‍ പറയുന്നു..ജെര്‍മനിക്ക് 8മാസത്തിനുള്ളില്‍ സംഭവിച്ച മാറ്റം അമ്മ അറിഞ്ഞാല്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാകുമെന്ന് കരുതിയ അലക്സ് അത് അമ്മയില്‍ നിന്നും മറച്ചു വച്ച് 8 മാസം മുന്‍പുള്ള ജെര്‍മനിയെ അമ്മയുടെ മുന്നില്‍ പുനരവതരിപ്പിക്കുന്നു . അതിനായുള്ള അലെക്സിന്റെ ശ്രമങ്ങള്‍ ആണ് പിന്നീട്…
റെക്കോര്‍ഡ് ചെയ്തു വച്ച വാര്‍ത്ത അമ്മയെ ടി വി യിലൂടെ കാണിക്കുകയും ,എന്തിനു മാറിയ വസ്ത്രധാരണ രീതി പോലും അമ്മയെ അറിയിക്കാതെ അവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു…കെട്ടിടത്തിനു മുകളില്‍ കണ്ട കൊക്കോ കോളയുടെ പോസ്റ്റര്‍ അമ്മ കണ്ടപ്പോള്‍ അത് പാര്‍ട്ടി ഔദ്യോഗിക പാനീയം ആയി അംഗീകരിച്ചു എന്നുള്ള വാര്‍ത്ത അമ്മയെ കാണിക്കുന്നു.. അങ്ങനെ പല കള്ളങ്ങളിലൂടെ അമ്മയ്ക്ക് സംഭവിക്കാമായിരുന്ന ഹൃദയാഘാതം അലെക്സ് തടഞ്ഞു നിര്‍ത്തുന്നു …അവസാനം എന്ത് സംഭവിക്കും എന്നതാണ് ബാക്കി കഥ..അലെക്സിന്റെ കള്ളത്തരങ്ങള്‍ വിജയിക്കുമോ???ക്രിസ്ടിയെന്‍ സത്യങ്ങള്‍ അറിയുമോ??കഥയില്‍ നിന്നും മാറി പോയി മോശം ആകാമായിരുന്ന പലസന്ദര്‍ഭങ്ങളിലും മികച്ച തിരക്കഥ ചിത്രത്തിന് തുണയായി…
വിഘടിച്ചു നിന്ന ആശയങ്ങള്‍ ഒന്നിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ..മാറിയ സാഹചര്യത്തില്‍ അവരുടെ ജീവിതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ഒരമ്മയുടെയും മകന്‍റെയും കഥയിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് Wolfgang Becker..ചിരിക്കാന്‍ ധാരാളം ഉണ്ട്..പലപ്പോഴും ഒരു ടോം ആന്‍ഡ് ജെറി ആകുന്നുണ്ട് കഥ…അമ്മയുടെ മുന്നിലെ കള്ളത്തരങ്ങള്‍ പൊളിയും എന്നാ അവസ്ഥയില്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ അമ്മയെ സമാധാനിപ്പിക്കുന്ന മകന്‍… ഒരമ്മയുടെ ജീവിതം നീട്ടി കൊടുക്കുന്നു…തീര്‍ച്ചയായും ഈ സമയത്തും വളരെയധികം പ്രാധാന്യം ഉള്ളതാണ് ഈ ചിത്രം..ലോകത്തിന്‍റെ പല ഭാഗത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ ലെനിന്‍റെ ആശയങ്ങളുടെ അവസാനം ആണ് ജെര്‍മനി എന്ന് പറയാം…തകര്‍ക്കപെട്ട ലെനിന്‍റെ പ്രതിമയുമായി പോകുന്ന ഹെലികോപ്ടറില്‍ ഗുഡ് ബൈ എന്ന് കൈ കൊണ്ട് കാണിച്ചിരിക്കുന്ന പ്രതിമ അതിനു മികച്ച ഉദാഹരണം ആണ്…അത് മനോഹരമായും ഒരല്‍പം പരിഹാസരൂപത്തിലും ഇതില്‍ കാണാം…ആശയങ്ങളുടെ വൈരുധ്യം പലയിടത്തും പ്രകടം ആകുന്നുമുണ്ട് ഈ ചിത്രത്തില്‍…
ഞാന്‍ ആദ്യം പറഞ്ഞത് പോലെ ഈ ചിത്രവും എന്നെ പറ്റിച്ചു..എന്റെ മുന്‍വിധികള്‍ ഈ ചിത്രം തകര്‍ത്തു..കലാപമുഖരിതവും ആശയങ്ങളുടെ
വൈരുദ്ധ്യങ്ങളും ഉള്ള ഒരു സീരിയസ് സിനിമ ആണ് ഞാന്‍ പ്രതീക്ഷിച്ചത്..പക്ഷെ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചപ്പോള്‍ ഈ ചിത്രം മനോഹരമായി…അമ്മയും മകനും…അച്ഛനും മകനും തമ്മില്‍ ഉള്ള സ്നേഹം ഇതൊരു മികച്ച ഡ്രാമയും ആക്കി…Dookuduവില്‍ മഹേഷ് അച്ഛനായ പ്രകാശ് രാജിനെയും സമാന രീതിയില്‍ സംരക്ഷിക്കുന്നുണ്ട്…ഈ ചിത്രം ആശയങ്ങള്‍ക്ക് വേണ്ടിയും Dookudu കച്ചവടത്തിന് വേണ്ടിയുമെന്നുള്ള വ്യത്യാസം മാത്രം…
ഒരു Family-Comedy-Drama കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ഈ ചിത്രം…ഹോളിവൂടിനും കൊറിയനും അപ്പുറം ഉള്ള ഇത്തരം ചിത്രങ്ങള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു..
This is one of the best movies I ever watched in the mentioned genre..I came to know about it a week ago or so..yet without much expectations,I liked this movie and my rating is 9/10 !!!
BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)
CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}
CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}
Father’s Day ആണെന്നു മുഖ പുസ്തകത്തിൽ കണ്ടപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് ഓർമ വന്നത്..ശനിയാഴ്ചകളിൽ മാംഗോയിൽ ഉള്ള സിനിമ കാഴ്ചകളിൽ നിന്നൊരു ചിത്രം..അന്ന് വേണാട് എക്സ്പ്രസ്സ് പിടിക്കാനുണ്ടായിരുന്നത് കൊണ്ട് മുഴുമിപ്പിക്കാൻ പറ്റാതിരുന്ന ചിത്രം..അന്ന് കണ്ട ഭാഗങ്ങൾ മനസ്സിൽ എവിടെയോ കിടന്നിരുന്നു …പക്ഷെ സിനിമയുടെ പേര് മറന്നും പോയി …അങ്ങനെ ഒരു വിധം പടത്തിന്റെ പേര് തപ്പി എടുത്തു ..Central Station..ഡൌണ്‍ ലോഡും ചെയ്തു..പക്ഷേ കാണാൻ സാധിച്ചത് ഇന്നലെ മാത്രം ..പകുതി നേരത്തെ കണ്ടിരുന്നു..എന്നാലും ഞാൻ ഈ പ്രാവശ്യം മുഴുവനായി തന്നെ കണ്ടു …
ഈ സിനിമ എൻറെ മനസ്സിൽ എന്നും ഒരു ചോദ്യ ചിഹ്ന്നമായി എന്നും ഉണ്ടായിരുന്നു..മൂന്നു നാല് വർഷം അതങ്ങനെ തന്നെ കിടക്കുകയും ചെയ്തു..കഥ ഇങ്ങനെ…ഡോറ – ബ്രസീലിലെ റിയോയിൽ ഉള്ള സെൻട്രൽ സ്റ്റേഷനിൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്കായി കത്തുകൾ എഴുതി കൊടുത്തു ജീവിക്കുന്നു..പലരും അവരുടെ കഷ്ട്ടതകളും സുഖങ്ങളും നേട്ടങ്ങളും എല്ലാം ഉറ്റവരെ അറിയിക്കുന്നത് ഡോറ വഴി ആണ് …എന്നാൽ ഡോറ അവരെയെല്ലാം വെറും ശല്യങ്ങൾ ആയി ആണ് കരുതുന്നത്..പ്രതീക്ഷകളോടെ അവരെ കൊണ്ട് എഴുതിക്കുന്ന എഴുത്തുകൾ പലപ്പോഴും അവർ അയക്കാറുമില്ല ..തികച്ചും നിരാശ ജനകം ആണു അവരുടെ ജീവിതം..കുട്ടികളും ഭർത്താവും ഒന്നുമില്ലാതെ ജീവിക്കുന്ന അവർക്ക് കൂട്ടായുള്ളത് മരിലിയ പെരേ അവതരിപ്പിക്കുന്ന ഐറിൻ ആണ് ..ദിവസവും കിട്ടുന്ന എഴുത്തുകൾ വായിച്ചു നോക്കി അവരെ കുറിച്ച് പരദൂഷണം പറയുന്നത് ആണ് ഡോറയുടെ പ്രധാന വിനോദം..ഒരിക്കൽ അവരുടെ അടുത്ത് എഴുത്ത് എഴുതാനായി ഒരു സ്ത്രീയും കുട്ടിയും എത്തുന്നു…അവരിൽ നിന്നും അകന്നു കഴിയുന്ന ഭർത്താവിന് വേണ്ടി ആയിരുന്നു ആ എഴുത്ത്…അച്ഛനെ കാണാനായി കൊതിക്കുന്ന ആ 9 വയസ്സുകാരന് വേണ്ടി ഉള്ള എഴുത്തുകൾ..ആദ്യത്തെ പ്രാവശ്യം ഡോറ എഴുത്ത് എന്നത്തേയും പോലെ അയക്കുന്നില്ല..ഒരിക്കലും വരാത്ത ഒരു മുഴുക്കുടിയന് വേണ്ടിയുള്ള എഴുത്ത് ആവശ്യമില്ലാത്തത് ആണെന്നാണ് അവരുടെ അഭിപ്രായം..എന്നാൽ അടുത്ത ദിവസവും ആ അമ്മയും കുട്ടിയും ഡോറയുടെ അടുക്കൽ വരുന്നു..അന്നും പതിവ് പോലെ എഴുത്ത് എഴുതിപ്പിക്കുന്നു..എന്നാൽ അന്നൊരു അപകടത്തിൽ ആ കുട്ടിയുടെ അമ്മ മരിക്കുന്നു..ജോസുവെ എന്നായിരുന്നു അവന്റെ പേര്..
ഡോറ പിന്നീട് അവൻറെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഭാവിച്ചു അവനെ അവയവ മോഷ്ട്ടാക്കളുടെ അടുക്കൽ എത്തിക്കുന്നു..എന്നാൽ വീണ്ടു വിചാരം ഉണ്ടായ അവർ അവനെ അവിടെ നിന്നും രക്ഷിക്കുന്നു….അവൻറെ ഏറ്റവും വലിയ ആഗ്രഹം അച്ഛനെ കാണണം എന്നതാണു..പ്രായശ്ചിത്തം എന്നോണം അവർ അവനെ അച്ഛന്റെ അടുക്കലേക്കു എത്തിക്കാൻ തീരുമാനിക്കുന്നു..ശേഷം അവർ യാത്ര തിരിക്കുന്നു…പിന്നീട് അവർ നടത്തുന്ന യാത്രയും അതിലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും …കാശില്ലാതിരുന്നപ്പോൾ അവർ കാണിക്കുന്ന കൊച്ചു കൊച്ചു കള്ളങ്ങളും ആയി മുന്നോട്ടു പോകുന്ന അവർക്ക് അവസാനം എന്ത് സംഭവിച്ചു എന്നതാണു കഥ….
ഇതിൽ ഡോറ ആയി അഭിനയിക്കുന്ന Fernando Montenegro യും ജോസുവേ ആയി അഭിനയിക്കുന്ന Vinicius De Olivieraയും ഉജ്ജ്വലമായാണു തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്..അവർ തമ്മിൽ ഉള്ള അഭിനയ മുഹൂർത്തങ്ങൾ മികച്ചതായിരുന്നു..ആരോരും ഇല്ലാതെ നിരാശയിൽ ജീവിക്കുന്ന ഡോറയും തന്റെ അച്ഛനാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ലതെന്ന് കരുതുന്ന 9 വയസ്സുകാരൻ ജോസുവയും സിനിമ അവസാനിക്കുമ്പോൾ ഒരു ചെറു തേങ്ങലായി മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.. നല്ല സിനിമയെ ഇഷ്ട്ടപെടുന്നവർക്കായി സമർപ്പിക്കുന്നു …തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം..പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു…
NB:- ഇതിൽ അരോചകം ആയി തോന്നിയത് പല ഹോളിവുഡ് സിനിമകളിലും ഇന്ത്യയെ വളരെ അപരിഷ്കൃതവും വിദ്യാഭ്യാസം കുറഞ്ഞവരും ചേരികളിൽ താമസിക്കുന്നവരും ആയിട്ടാണ്..ഏകദേശം അത് പോലെ തന്നെ ആണ് ബ്രസീലിലെ പ്രശസ്ത നഗരമായ റിയോ ഡി ജെനേരിയോയെയും ചിത്രീകരിച്ചിരിക്കുന്നത് …എത്ര ആലോചിച്ചിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല
After City of God,this is surely one of my favorite flick from Brazil…The power of this movie lasted in me for the last 3 years after watching the half..My rating to this movie is 9/10…This is surely a nice watch for movie lovers!!
RUBY SPARKS (2012,ENGLISH)
THE ELEPHANT MAN (1980,ENGLISH,B&W)
ORDINARY DECENT CRIMINAL (2000,ENGLISH)
ORDINARY DECENT CRIMINAL (2000,ENGLISH)
കെവിൻ സ്പേസി …പലപ്പോഴും അഭിനയം കാണുമ്പോൾ ഓർമ വരുന്നത് മോഹൻ ലാലിനെ ആണ് …ഒരു ചെറു പുഞ്ചിരിയുമായി എത്ര ആഴമേറിയ കഥാപാത്രത്തെയും അനശ്വരൻ ആക്കുന്ന മാന്ത്രികൻ എന്ന് പറയാം …അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ച Usual Suspects (1995) അതിനു മികച്ച ഉദാഹരണം ആണു..തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു പടം ആണു Usual Suspects…അഭിനയവും അവതരണ ശൈലിയും ഒന്നിനൊന്നു മികച്ചതായിരുന്നു ആ ചിത്രം…പ്രതീക്ഷിക്കാത്ത ക്ലൈമാക്ക്സ് ആണ് ..മോഹൻലാൽ എന്ന നടൻ മികച്ച കഥകളിൽ വില്ലൻ വേഷം ചെയ്യുന്നു എന്ന് കരുതുക..അത്തരത്തിൽ ഉള്ള അഭിനയം ആണു കെവിൻ സ്പെസിയുടെത് .IMDB rating കുറവായിരുന്നിട്ടും കെവിൻ സ്പെസിക്ക് വേണ്ടി ആണ് Ordinary Decent Criminal കണ്ടത്…
Martin Cahill എന്ന അയർലാൻഡിലെ കൊള്ളക്കാരന്റെ ജീവിതമാണ് ഈ കഥയിൽ…യഥാര്ത ജീവിത കഥയാണ് ഈ ചിത്രം….”മൈക്കൾ ലിഞ്ച് ” എന്നാണു ഇതിലെ കെവിന്റെ പേര്..ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ തന്ത്രപരമായി മോഷണം നടത്തുന്ന ഒരു കള്ളൻ ..കള്ളന്മാരുടെ കഥകൾ ധാരാളം സിനിമ രൂപത്തില വന്നിട്ടുണ്ട്..എന്നാലും ഇതിലെ കള്ളനെ വ്യത്യസ്തനാകുന്നത് അയാളുടെ മോഷണ രീതികൾ ആണു..മനസ്സിൽ അയർലണ്ട് പോലീസായ Gardai യോട് പക വച്ച് നടക്കുന്ന ഒരു കള്ളൻ…സഹോദരിമാരായ സ്ത്രീകളെ വിവാഹം കഴിച്ചു അവരുടെ കുട്ടികളുമായി സന്തോഷമായി കഴിയുകയും തരം കിട്ടുമ്പോൾ എല്ലാം Gardai ക്ക് പണി കൊടുക്കുകയും ചെയ്യുന്ന കള്ളൻ..പിടിയിൽ ആയപ്പോഴെല്ലാം തന്ത്രപരമായി അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു..പോലീസിനിട്ടു പണി കൊടുക്കുന്നതെല്ലാം നല്ല രസമായി എടുത്തിട്ടുണ്ട് ….ലിഞ്ചിന് മോഷണത്തിൽ കൂട്ടായി നാല് സുഹൃത്തുക്കളും ഉണ്ട്..പക്ഷെ ഒരിക്കൽ പോലീസുകാർ തിരിച്ചു പണി കൊടുത്തു തുടങ്ങി ..Lynch മോഷ്ടിച്ച ഒരു ചിത്രം വില്ക്കാനാകാതെ വരുന്നു…അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ആണു കഥ….ശവ ശരീരം തിരിച്ചറിയാൻ പോകുന്ന സഹോദരിമാരുടെ രംഗം തമാശയാണ്..അത് പോലെ തന്നെ പിന്തുടരുന്ന പോലീസുകാർക്ക് കൊടുക്കുന്ന പണിയും…Oceans XI പരമ്പരയിലെ പടങ്ങളിൽ ഒക്കെ ഉള്ളതു പോലെ ആധുനിക രീതിയിൽ ഉള്ള മോഷണം ഒന്നുമല്ല ഈ ചിത്രത്തിൽ …എന്നാൽ രസകരമായ രീതിയിൽ ആണു മോഷണങ്ങൾ എല്ലാം…
May not be the best of Kevin Spacey..yet this movie is worth watchable and deserves more score than that of IMDB…I rate it as 7.5/10….It’s a good watchable movie for the one’s who like comedy-crime movie genre….
Soodhu Kavvum (2013,Tamil)
Soodhu Kavvum (2013,Tamil)
തമിഴിൽ ഈ ഇടയ്ക്ക് ഇറങ്ങിയ വ്യത്യസ്തമായ ഒരു comedy-thriller..നായകനായ “പിസ്സയുടെ”യും ” നടുവിലെ കൊഞ്ചം പക്കത്തെ കാണും ” എന്നിവയുടെ വിജയത്തിന് ശേഷം വിജയ് സേതുപതിയുടെ പുതിയ ചിത്രം..മുന്പുള്ള പടങ്ങളെ പോലെ തന്നെ വ്യത്യസ്തമായ ഒരു പ്ലോടുമായാണു ഈ തവണയും വിജയുടെ വരവ്..കഥ ഇങ്ങനെ..ചെന്നൈയിലേക്ക് സ്വന്തം നാട്ടിൽ നയൻ താരയ്ക്ക് ക്ഷേത്രം പണിതു കുപ്രസിദ്ധി നേടിയ പകലവൻ നാട്ടിൽ നില്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ സുഹൃത്തായ ഐ.ടി ജോലിക്കാരൻ കേശവനെ കാണാൻ എത്തുന്നു..കേശവന്റെ കൂടെ താമസിക്കുന്നത് ജാഗുവർ 100 മീറ്റർ എങ്കിലും ഓടിക്കണം എന്നാ മോഹവുമായി നടന്നു പിന്നീട് അതിന്റെ പേരില് ജോലി പോയ ശേഖറും..പകലവൻ വന്ന അന്ന് തന്നെ സഹപ്രവർത്തകയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കേശവന്റെ കൈ ആ പെണ്‍കുട്ടി മുറിക്കുകയും കേശവന്റെ ജോലി പോവുകയും ചെയ്യുന്നു…
പിന്നീട് അവർ കിട്നാപ്പിങ്ങിൽ സ്വന്തമായ തിയറി ഉണ്ടാക്കി അതനുസരിച്ച് വ്യത്യസ്തമായ രീതിയിൽ kidnapping ചെയ്യുന്ന ദാസിനെ (വിജയ് സേതുപതി) യെ പരിചയപ്പെടുന്നു…വേറെ വഴി ഒന്നുമില്ലാത്തത് കൊണ്ട് ആ മൂന്ന് സുഹൃത്തുക്കളും ദാസിന്റെ സഹായികളാകുന്നു ….സ്വസ്ഥമായി ജോലി ചെയ്തു പോയി കൊണ്ടിരുന്ന അവർ ഒരിക്കൽ ദാസിന്റെ തിയറി മാറ്റിവച്ചു ഒരു ജോലി ഏറ്റെടുക്കുന്നു..അതവരെ എവിടെ കൊണ്ട് എത്തിക്കുന്നു എന്നതാണു സിനിമ…അത് വ്യത്യസ്തവും അത് പോലെ തന്നെ തമാശ കലര്ന്നതുമായ ഒരു ട്രാക്കിലൂടെ പോകുന്നു…
എനിക്കീ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു…എല്ലാര്ക്കും ഇഷ്ടപെടണം എന്നുമില്ല ..ഇതിന്റെ അവതരണവും പശ്ചാത്തല സംഗീതവും അത് പോലെ ഗാനങ്ങളും..എല്ലാം തന്നെ വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് ….തമിഴ് ഗാനാ പാട്ടുകളുടെ രീതിയിൽ അതിനെ Dev-D സ്റ്റൈലിൽ ആണു അവതരിപ്പിച്ചിരിക്കുന്നത് …സിറ്റുവെഷൻ കോമഡി ധാരാളം ഉണ്ട്..ഇതൊരിക്കലും വിജയ്,സൂര്യ ,അല്ലു അർജുൻ ആരാധകർക്കുള്ളതല്ല..അവര്ക്ക് ബോർ അടിക്കും..ഇതിൽ ഡാൻസ് ഇല്ലാ…കുത്ത് പാട്ടില്ലാ അത് പോലെ തന്നെ കത്തി സ്റ്റന്റുകളും ..ഒരു കളിപ്പാട്ട ഹെലികോപ്റ്റെറിന്റെ സീൻ മാത്രം അങ്ങനെ തോന്നാം…..
പിന്നെ എടുത്തു പറയേണ്ടത് characterization ആണു…ഭാവനയിൽ മാത്രമുള്ള ഒരു നായിക…സത്യസന്ധനും അതെ സമയം പാർട്ടിക്ക് ബാദ്ധ്യതയും ആയ ഒരു മന്ത്രി… ഉഡായിപ്പു മാത്രം കയ്യില ഉള്ള മന്ത്രി പുത്രൻ …സിനിമ എടുക്കാൻ നടക്കുന്ന ഗുണ്ട ..എല്ലാവരെയും encounteril കൊല്ലാൻ നടക്കുന്ന പോലീസുകാരൻ ….അയാളാണ് വില്ലൻ എന്ന് പറയാം…encounteril നായകനെയും കൂട്ടുകാരെയും കൊല്ലാൻ ശ്രമിച്ച ബ്രഹ്മ എന്നാ വില്ലാൻ പോലീസുകാരനു സംഭവിക്കുന്നത് ശെരിക്കും രസിപ്പിച്ചു..
എല്ലാം കങ്ങി തെളിഞ്ഞു എല്ലാരും ഒരു ജീവിതം കെട്ടി പിടിക്കുമ്പോൾ വീണ്ടും ദാസ് തന്റെ kidnapping തിയറി തെറ്റിക്കുന്നു..അവിടെ ഈ സിനിമ അവസാനിക്കുന്നു….പുതിയ പ്രശ്നങ്ങളിലേക്ക് ദാസും…വ്യത്യസ്തമായി എന്തെങ്ങിലും ചെയാൻ വിജയ് സേതുപതി ഈ കഥ തിരഞ്ഞെടുത്തതിലൂടെ ശ്രമിച്ചിട്ടുണ്ട്… കഥ ഒന്നും ഇല്ലെങ്കിലും കണ്ടു കൊണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ ആണു “സൂത് കവ്വും “…..Kudos to directorNalan kumaraswamy, Vijay Sethupathi ,Music director Santhosh Narayanan ..without them,it wouldn’t have been possible for the crew to get a gross of 8 crore INR in the first day itself..though it failed in the overseas due to lack of big hero..Anyways my rating is 7.5/10…..
Murderer (2009,Hong Kong)
Murderer (2009,Hong Kong)
മുംബൈ പോലിസ് ഇറങ്ങിയത് മുതൽ അത് ഒരു ഹോങ്ങ് കോങ്ങ് പടത്തിന്റെ കോപ്പി ആണെന്നു കേട്ടിരുന്നു..മുംബൈ പോലീസ് കാണാൻ ഒരു വഴിയും ഇലാത്തത് കൊണ്ട് പ്ലോട്ട് എങ്കിലും കാണാം എന്ന് കരുതി ആണു കഷ്ടപ്പെട്ടു സീഡ് ഇല്ലാഞ്ഞിട്ടും കുത്തി ഇരുന്നു ഡൌണ്‍ലോഡ് ചെയ്തു എടുത്തത് …traileril കാണുന്നതു പോലെ പ്രിത്വിരാജ് ചെയ്ത പോലിസ് കഥാപാത്രത്തിന് ഓർമ നഷ്ടപ്പെടുന്നതൊക്കെ ഇതിലും ഉണ്ട്.അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിന്റെ കാര്യങ്ങൾ മറക്കുന്നതൊക്കെ അത് പോലെ തന്നെ….(ഇനി ഉള്ളതു മുംബൈ പോലീസിൽ ഉണ്ടോ എന്നറിയില്ല..കാരണം തിയേറ്റർ ഇല്ലാത്ത നാട്ടിലാണ് ഞാൻ 😦 )
കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയം കൂടെ ഉണ്ടായിരുന്ന പോലീസുകാരന് അപകടം പറ്റി കോമയിലും …അന്വേഷണത്തിന്റെ ഇടയ്ക്ക് നടക്കുന്ന സംഭവങ്ങൾ കൂടുതൽ പ്രശ്നങ്ങളിൽ നായകനെ എത്തി ചേർക്കുന്നു …പിന്നെ മൊത്തം confusion ആണു…അതിന്റെ ഇടയ്ക്ക് ഒരു വല്ലാത്ത ട്വിസ്റ്റും…ആ ട്വിസ്റ്റ് ആണു മലയാളത്തിൽ എടുത്തതെന്ന് ഞാൻ കരുതുന്നില്ല.കാരണം..അത് ദഹിക്കാൻ കുറച്ചു പാടാണ് എന്നത് തന്നെ…എന്തായാലും ആ ട്വിസ്റ്റ് ഞാൻ ഇവിടെയും പറയുന്നില്ല…എനിക്ക് അത് ദഹിക്കാൻ കുറച്ചു വിഷമം തോന്നി…പക്ഷെ ആ ട്വിസ്ടിനു മുൻപ് പടം മികച്ചതായിരുന്നു…..
“Saat Yaan Faan” എന്നാണു പടത്തിന്റെ ശരിക്കുള്ള പേര് ..Aron Kwok എന്നാണ് നായകൻറെ പേരു..ഈ പടത്തിനു മുൻപ് ഞാൻ കേട്ടിട്ടില്ല…പക്ഷെ ആള് കുഴപ്പമില്ലായിരുന്നു…ഒരു ഡീസെന്റ് പടം..പക്ഷെ അവസാനം എന്നെ നിരാശപ്പെടുത്തി…..അതിൽ അതിൽ പറയുന്നത് പോലത്തെ സംഭവം ശെരിക്കും ഉണ്ടോ എന്ന് ഗൂഗിളിൽ തപ്പിയപ്പോൾ ഒരു അസാധാരണ സംഭവം ആയി ഉള്ള പോസ്റ്റുകൾ കണ്ടു…മൊത്തത്തിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു പടം ..സമയം കിട്ടുമ്പോൾ തീര്ച്ചയായും കാണാൻ പറ്റിയ ഒന്നാണു..എന്തായാലും മുംബൈ പോലീസ് കാണാൻ എന്നെങ്കിലും അവസരം കിട്ടിയാൽ ക്ലൈമാക്സ് കോപ്പി ആണോ എന്ന് പറയാം… 🙂 …..
My rating for this movie: 6/10…would have been 6.5 without the twist!!A nice Police Story!!
A GOOD DAY TO DIE HARD (2013),ENGLISH
A GOOD DAY TO DIE HARD (2013)-
Die hard പരമ്പരയിലെ അഞ്ചാമത്തെ പടം…സ്റ്റല്ലോണിനു Rambo പരമ്പര എങ്ങനെയോ അങ്ങനെയാണു ബ്രൂസ് വില്ലിസിനു Die Hard.. ആദ്യത്തെ നാല് ഭാഗവും കണ്ടതിന്റെ പ്രതീക്ഷയിലാണ് അഞ്ചാം ഭാഗം കണ്ടത്..ഈ നാലു ഭാഗങ്ങളും എന്നെ Die Hardന്റെ പങ്കൻ ആക്കിയിരുന്നു..എന്നാൽ അഞ്ചാം ഭാഗം കുറച്ചു നിരാശപ്പെടുത്തി..IMDB യിൽ 5.4 rating കണ്ടു ..എന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു …CIA Agent ആയ മകനെ രക്ഷിക്കാൻ പോകുന്ന അച്ഛന്റെ റോൾ ആയിരുന്നു ഇത്തവണ ജോണ് മക്ലെയ്നു … മകനായി Jai Courtneyയും ..Max Payne എടുത്തു നശിപ്പിച്ചത് പോലെ John Moore ഈ നശിപ്പിച്ചു എന്ന് തന്നെ പറയാം..John McTiernan സംവിധാനം ചെയ്ത 1 & 3 ഭാഗങ്ങളുടെ ഏഴയലത്ത് പോലും ഇത് എത്തിയില്ല.ടെക്നോളജി ഇത്രയും വളർനിട്ടും അത് നേരാം വണ്ണം ഉപയോഗിക്കാതെ വീഡിയോ ഗെയിം stunte ന്റെ നിലവാരം മാത്രമായിരുന്നു ആക്ഷൻ രംഗങ്ങളിൽ …ആദ്യത്തെ മൂന്നു ഭാഗങ്ങളെയും...പിന്നെ ഒരു പരിധി വരെ നാലാം ഭാഗത്തിന്റെയും ഹൈലൈറ്റ് ആക്ഷൻ രംഗങ്ങൾ ആയിരുന്നു….എന്നാൽ ഇന്റർനാഷണൽ കേസ് ആയപ്പോൾ ഇതൊരു Die Hard Series പടം ആണൊ എന്ന സംശയം പോലും ഉണ്ടാവും…
December 25നു നടക്കുന്ന സംഭവം പ്രമേയം ആക്കി വന്ന ആദ്യ രണ്ടു ഭാഗങ്ങളും ജൂലൈ 4നെ പ്രമേയമാക്കി വന്ന നാലാം ഭാഗവും…ഒന്നാം ഭാഗത്തിന്റെ ബാക്കിയായി വന്ന മൂന്നാം ഭാഗവുമൊക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു….സ്റ്റല്ലോണ്‍ ,അർണോൾഡ് എന്നിവര്ക്കൊക്കെ സംഭവിച്ചത് ബ്രൂസിനും സംഭവിച്ചു..അവരുടെ Style ആയിരുന്നു അവരെ പ്രിയപെട്ടവർ ആക്കിയത്..എന്നാൽ ഗ്രാഫിക്സ് അധികമായി ഉപയോഗിച്ചതോടെ അവരും സാധാരണ നടന്മാരായി …Jack Reacherഇൽ അഭിനയിച്ച Jai Courtney പ്രതീക്ഷ നല്കുന്നുണ്ട്…ആറാം ഭാഗത്തിൽ ധൈര്യമായി ഉൾപ്പെടുത്താം ജൂനിയർ മക്ലയ്ൻ ആയി…പക്ഷെ സംവിധാനം John McTiernan ആയാൽ നല്ലത്..പ്രധാനമായി ബ്രൂസ് വില്ലിസ് അതായിരിക്കും അവസാന ഭാഗം എന്ന് പറഞ്ഞത് കൊണ്ട്…DIE HARD പങ്കന്മാർക്കു അധികം ഇഷ്ടപ്പെടില്ല ഈ ഭാഗം… ഇപ്പോൾ ഇറങ്ങുന്ന സാധാരണ പടം പോലെ തന്നെ..,,,
എന്റെ rating 5.5/10…Yipee-Ki-Yay!!!











