INVENTION OF LYING (2009,ENGLISH)
ആർക്കും കള്ളം പറയാൻ അറിയാത്ത ഒരു ലോകം…അതെങ്ങനുണ്ടാകും?? അവിടെ ഒരാൾ നിലനില്പ്പിനു വേണ്ടി കള്ളം പറയുന്നു ….ഇതാണു ഈ സിനിമയുടെ കഥ….കള്ളങ്ങൾ ;അത് അപ്രിയമാകാം ഒരാൾക്ക് ..മറ്റൊരാൾക്ക് മറിച്ചും …പക്ഷെ അതിലും കഷ്ടമാണ് സത്യങ്ങൾ മാത്രമുള്ള ലോകത്തിൽ ജീവിക്കുന്നത് …മരിക്കാൻ പോകുന്നവനോട് “നീ ഇപ്പോൾ മരിക്കുമെന്ന് ” പറയുന്ന ലോകം..ഒരാളുടെ മുഖത്ത് നോക്കി അയാളുടെ വൈരൂപ്യത്തെ കുറിച്ച് സംസാരിക്കുന്ന ലോകം…സത്യം മാത്രം പറഞ്ഞു ഏതു നേരവും വഴക്കുണ്ടാക്കുന്ന കമിതാക്കളുടെ ലോകം..ഒരുവൻ ജീവിതത്തിൽ പരാജയമാണെന്ന് പറയുന്ന ലോകം..ആ ലോകത്തിൽ ഒരാൾ ആദ്യമായി കള്ളം പറയുന്നു…സത്യസന്ധതയുടെ അവസാന വാക്കായ ആ ലോകത്തിൽ ബാങ്കിൽ ചെക്ക് ബുക്ക് പോലും ഉപയോഗിക്കുന്നില്ല ….അപ്പോൾ ഓർക്കണം അയാൾ ആദ്യത്തെ കള്ളം പറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ….!! വളരെയധികം സാധ്യതകൾ ഉള്ള ഒരു fantasy കോമഡി ആയി ചിത്രീകരിച്ചപ്പോൾ ഉള്ള പാളിച്ചകൾ ഈ സിനിമയെ പിന്നോട്ടാക്കി….പ്രത്യാശ നല്ല്കാനായി “A man who looks up from sky” എന്ന ആശയം അയാൾ ആ ലോകത്തിനു നൽകുന്നു …വ്യത്യസ്തമായ ആശയമാണ് ഒരു സിനിമ എന്നതിലുപരി ഈ സൃഷ്ടിയെ എനിക്ക് ഇഷ്ടമായത്… കള്ളങ്ങൾ ഉള്ള ലോകമാണ് സത്യം മാത്രം പറയുന്ന ലോകത്തെക്കാളും നല്ലത്…ശരിക്കും ഈ സിനിമ കണ്ടാൽ തോന്നും …ഇതൊരു ക്ലാസ്സിക് അല്ല..മഹത്തായൊരു സൃഷ്ടിയും …പക്ഷെ അവർ പറയാൻ ഉദ്ദേശിച്ച കാര്യം എനിക്കിഷ്ട്ടപെട്ടു … I will give 10/10 for the creativity…but as a film..its just an average!!! It’s spoilt due to its comedy background!!!
SNITCH (2013,ENGLISH)
SNITCH (2013,ENGLISH)
“How far would you go to save your son”???? SNITCH :- യഥാർത്ഥ സംഭവങ്ങളിൽ നിന്നും അകന്നു നില്ക്കുന്ന ഒരു പ്രവണത പലപ്പോഴും ഹോളിവുഡ് പടങ്ങളിൽ കാണാം..അത്തരത്തിൽ ഉള്ള ഒരു പടം ആണെന്ന് പറയാം..ഇതിൽ ഏറ്റവും മികച്ചതായി തോന്നിയത് നമ്മുടെ എല്ലാം പ്രിയപ്പെട്ട “റോക്ക്” ഡ്വയ്ന് ജോൻസന്റെ അച്ഛൻ വേഷം ആണു.പതിവ് രീതികളിൽ നിന്നും മാറി മകനെ രക്ഷിക്കാൻ ആയി നടക്കുന്ന അച്ഛന്റെ റോൾ അദ്ദേഹം മോശമില്ലാതെ ചെയ്തു എന്ന് പറയാം..പക്ഷെ വിശ്വാസിക്കാൻ കഴിയാത്ത ഒരു കഥ തന്തു ഒരു വില്ലനായോ എന്ന് സംശയം…മയക്കു മരുന്ന് കേസിൽ പിടിക്കപെട്ട മകനെ രക്ഷിക്കാനായി അണ്ടർ കവർ ആയി മയക്കു മരുന്നു മാഫിയയെ പിടിക്കാൻ പോകുന്ന അച്ഛന്റെ കഥയാണ് “സ്നിച്”.
ചിന്താശക്തി അല്പ്പം മാറ്റി വച്ചാൽ ഒരു അഭിനേതാവ് എന്ന നിലയിൽ റോക്കിന്റെ മികച്ച ചിത്രം എന്ന് പറയാം …ഭീമൻ രഘുവിനെ പള്ളീൽ അച്ചന്റെ വേഷം ചെയ്യിപിച്ചു മനോഹരമാക്കുന്ന ഒരു പ്രതീതി (തമാശ രൂപേണ അല്ല)...വൈകാരികമായ ഒരു താളവും ഒരുക്കാൻ ഈ ആക്ഷൻ പടത്തിൽ ശ്രമിച്ചിട്ടുണ്ട് … ഒരു ആക്ഷൻ -കുടുംബ ഡ്രാമ എന്ന് പറയാം ചുരുക്കത്തിൽ ഈ ചിത്രത്തിനെ..നിർമാതാക്കളിൽ ഒരാളായ റോക്ക് പടത്തിനായി തന്റെ പതിവ് രീതികളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നല്ലതായിരുന്നു….മികച്ചത് എന്ന് പറയാൻ പറ്റില …എങ്കിലും മോശമല്ലാത്ത ഒരു ചിത്രം….കൂടെയുള്ള പല താരങ്ങളും പ്രശസ്തർ അല്ലായിരുന്നു എങ്കിലും അവരെല്ലാം നന്നായി ചെയ്തിട്ടുണ്ട്…ഒരു ക്ലാസ്സിക് ഒക്കെ തേടി ഒരിക്കലും Rockinte പടങ്ങൾ കാണരുത്…അവരൊക്കെ perfect entertainers ആണ് ..കത്തി അല്ലായിരുന്നു ഞാൻ ഇവിടെ പറഞ്ഞ വിശ്വാസ യോഗ്യം അല്ലാത്ത ഭാഗം…പകരം മയക്കു മരുന്ന് മാഫിയക്കാരുടെ വിശ്വസ്തനാകാൻ ആകാൻ നായകന് എടുത്ത സമയം,സന്ദർഭങ്ങൾ എന്നിവയാണു..
Anyways this falls into the genre of an action-family drama…and honestly I will rate it 6.5/10…
WRECK-IT-RALPH (2013,ENGLISH)
Wreck-it-Ralph (2012)
കുട്ടി കാലത്ത് വിഡിയോ ഗെയിംസ് ഇഷ്ട്ടപെട്ടവരാണ് നമ്മള്‍ പലരും…തൊണ്ണൂറുകളില്‍ഉണ്ടായിരുന്ന വീഡിയോ ഗെയിംസ് കാലാന്തരത്തില്‍ രൂപ മാറ്റം പ്രാപിച്ച് കമ്പ്യൂട്ടര്‍ ഗയിംസ് പ്ലേ സ്റ്റേഷനും എക്സ് ബോക്സ് ഒക്കെ ആയി രൂപാന്തരം പ്രാപിച്ചു…ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉള്ള ഗയിംസ് പലര്‍ക്കു ഇഷ്ട്ടമാണ്…ഈ ഗെയിംസില്‍ എല്ലാം ഉള്ള കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍ എന്താകും???അതാണ് Wreck-it-ralph…
Ralph ,Fix it Felix എന്ന പഴയ ഗയിമിലെ വില്ലന്‍ ആണ്..എന്നാല്‍ പെട്ടന്നൊരു ദിവസം Raalfinu ഒരു മോഹം..എന്നും വില്ലനായി നില്‍ക്കാതെ നായകന്‍ ആകണം എന്ന്…പക്ഷെ അവന്റെ ആഗ്രഹം ആ ഗയിം സ്റ്റേഷനില്‍ ഉള്ള എല്ലാ ഗയിമ്സിനും ഭീഷണി ആകുന്നു…പ്രോഗ്രാം ചെയ്ത ഗയിമില്‍ നിന്നുള്ള മാറ്റം ആ ഗയിമിന്റെ അന്ത്യത്തിന് തന്നെ കാരണം …അവന്‍ ഒരു മെഡല്‍ നേടിയാല്‍ അവനും നായകന്‍ ആകാം..അതിനായുള്ള Ralphinte ശ്രമങ്ങള്‍ ആ പഴയ ഗെയ്മില്‍ ഉള്ളവരുടെ ഇടയ്ക്ക് അവനെ ശത്രു ആക്കുന്നു..അവന്‍ ആ ഗയിം വിട്ടു മറ്റുള്ള ഗെയ്മില്‍ പോയി മെഡല്‍ നേടാന്‍ ശ്രമിക്കുന്നു..ആ നീക്കം മറ്റുള്ള ഗെയിമുകള്‍ക്കും ഭീഷണി ആകുന്നു..അവസാനം അവന്‍ എത്തുന്ന ഷുഗര്‍ റഷ് എന്ന ഗെയ്മില്‍ അവിടത്തെ glitch (A sudden, usually temporary malfunction or irregularity of equipment) ആയ Vaneloppeയെ ഒരു ഗെയ്മില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു ..ആ ഗെയ്മില്‍ അവളെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു….എന്നാല്‍ Vaneloppe ശരിക്കും ഒരു ഗ്ലിച് ആയിരുന്നില്ല…അവിടെ ഒരു വില്ലന്‍ ഉണ്ടായിരുന്നു..പിന്നെ ഉദ്വേഗജനകമായ സംഭവങ്ങള്‍ ആണവിടെ നടക്കുന്നത്….Ralphine സഹായിക്കാന്‍ മറ്റുള്ള ഗെയിംസിലെ കഥാപാത്രങ്ങളും എത്തുന്നു….പിന്നീട് എന്തായി എന്നുള്ളതാണ് കഥ…
പഴയ ഗെയ്മ്സിലെ പല കഥാപാത്രങ്ങളെയും അറിയാവുന്നത് കൊണ്ട് എനിക്ക് ഈ സിനിമ ശരിക്കും ഒരു nostalgia ആയിരുന്നു….അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ചത് ആണെങ്കിലും എനിക്കും ഇഷ്ട്ടപെട്ടു..(പിന്നെ നമുക്ക് പണ്ടേ മനസ്സിനു യുവത്വം ആണല്ലോ)…പഴയ ഗെയിംസിലെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും സാധിച്ചു…തീര്‍ച്ചയായും ഈ അടുത്തിറങ്ങിയ മനോഹരമായ ഒരു അനിമേഷന്‍ ചിത്രം ആണ് Wreck-it-Ralph…
Its an animation movie…But it is having a lot of nostalgic old games along with modern games in a virtual game world…I liked this one….Its a nice watch..And my rating to this movies is 8/10….Its a nice flick for animation and fun movie lovers..offcourse ,to game lovers
imdb link:-http://www.imdb.com/title/tt1772341/?ref_=fn_al_tt_2
2.PIETA (2012,KOREAN)
2.PIETA (2012,KOREAN)
കിം-കി-ഡുക് …പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത സിനിമകൾ ഒരുക്കിയ സംവിധായകാൻ…ആദ്യമായി കിം-കി-ഡുകിന്റെ BAD GUY കണ്ടപ്പോൾ അതാണു കൊറിയൻ സിനിമ എന്ന് കരുതി…പിന്നീട് എത്രയോ ചിത്രങ്ങൾ…Sping,Summer,Fall and Winter…3 Iron,Samaritan Girl…അങ്ങനെ പോകുന്നു ആ ലിസ്റ്റ് ..എന്നാൽ ഇടയ്ക്ക് എപ്പോഴോ Memories of Murder (Joon-ho Bong) .Vengeance Trilogy(Chan-Wook Park) എന്നീ ചിത്രങ്ങൾ കണ്ടതോട് കൂടി കിം-കി-ടുകിനോടുള്ള ഇഷ്ടം കുറച്ചു കുറഞ്ഞിരുന്നു…അതാണു PIETA കാണാൻ താമസിച്ചത്..എന്നാൽ ആ മനുഷ്യൻ വീണ്ടും എന്നെ ഞെട്ടിച്ചു PIETA യിലൂടെ ….അദ്ദേഹത്തിന്റെ കഥ പറച്ചിൽ ..അത് ഒരസാധാരണ കഴിവ് തന്നെ…ഭാഷയ്ക്ക് അതീതമായി എന്നും മനുഷ്യന്റെ കഥ ഒന്ന് തന്നെ ആണു എന്ന് ആ പ്രതിഭ തെളിയിച്ചിരിക്കുന്നു…
നായകൻ നായിക എന്നിവരെക്കാളും പ്രാധാന്യം കഥയ്ക്ക് ആണെന്ന് അദ്ദേഹത്തിന്റെ മുന് കാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും…അത് തന്നെ ആണു ഇവിടെയും ..ഒന്നും വ്യത്യാസം ഇല്ല …കഥ ഒഴികെ …കഥ ഇങ്ങനെ …ഗാങ്ങ് ഡോ എന്നാ ഒരു ചെറുപ്പക്കാരൻ …അവന്റെ തൊഴിൽ പലിശയ്ക്കു കടം കൊടുത്തിട്ടുള്ളവരോട് അത് തിരിച്ചു വാങ്ങാൻ പോകുന്ന ഗുണ്ട …എന്നും മുതലിന്റെ പത്തിരട്ടി ആണു പലിശ …പലിശയ്ക്കു പണം വാങ്ങിയവർ എല്ലാം തന്നെ എന്തെങ്കിലും ചെറിയ യന്ത്രങ്ങളിൽ പണി ചെയ്യുന്നവരും …പലിശയ്ക്കു പണം കൊടുക്കുമ്പോൾ അവരെ കൊണ്ട് പലിശ ഉൾപ്പടെ ഉള്ള തുകയ്ക്ക് ഇന്ഷുറന്സ് എടുപ്പിക്കുകയും ചെയ്യും .പലിശയും മുതലും അടയ്ക്കാൻ കഴിയാതെ വരുമ്പോൾ അവരുടെ കയ്യോ കാലോ യന്ത്രങ്ങളിൽ കുരുക്കി തത്തുല്യമായ പണം ഇൻഷുറൻസിൽ നിന്നും വാങ്ങുന്നു..ഒരിക്കലും അടയ്ക്കാൻ സാധിക്കാത്ത തുകയ്ക്കായി അവർ ജീവിതം മുഴുവൻ വികലാംഗരായി ജീവിക്കുന്നു…
അങ്ങനെ ഇരിക്കെ ഒരു ദിവസം അവനെ ഉപേക്ഷിച്ചു പോയ അമ്മ ആണെന്ന് പറഞ്ഞു ഒരു സ്ത്രീ അവനെ കാണാൻ വരുന്നു..എന്നാൽ താൻ ദ്രോഹിച്ച ആരെങ്കിലും പകരം വീട്ടാൻ വരുകയാണോ എന്നെ സംശയത്തിൽ അവൻ അവരെ അകറ്റി നിർത്തുന്നു …എന്നാൽ അവന്റെ ആവശ്യപ്രകാരം ക്രൂരവും മ്ലേച്ചവും പ്രവര്ത്തികളിലൂടെ അവർ അവന്റെ അമ്മ തന്നെ ആണെന്ന് തെളിയിക്കുന്നു ….അവൻ പതുക്കെ ഒരു മനുഷ്യൻ ആകുന്നു..ആ അമ്മ അവനിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാസ്മരികത പകര്ന്നു നൽകുന്നു …അങ്ങനെ ഇരിക്കെ പെട്ടന്നു ഒരു ദിവസം അവന്റെ അമ്മയെ കാണാതെ പോയി….അവനു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..അവൻ ആ അമ്മയെ അന്വേഷിച്ചിറങ്ങുന്നു ..ആ അന്വേഷണം അവൻ പണ്ട് ദ്രോഹിച്ചവരുടെ ഇടയിലേക്ക് അവനെ എത്തിക്കുന്നു…അവന്റെ പ്രവര്ത്തി മൂലം ജീവിക്കാൻ കഷ്ട്ടപെടുന്ന ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടുന്നു..അവന്റെ സംശയം അവരിൽ ആരെങ്ങിലും പകരം വീട്ടാൻ ആയിരിക്കും തന്റെ അമ്മയെ കടത്തി കൊണ്ട് പോയതു എന്നാണു….പലപ്പോഴും അവൻ തന്റെ തെറ്റുകൾ മനസിലാക്കുന്നുമുണ്ട് …എന്നാൽ പിന്നീട് അവന്റെ അമ്മയ്ക്ക് സംഭവിക്കുന്നത് എന്താണു എന്നുള്ളതാണ് ബാക്കി കഥ…
റിയാലിറ്റിയും ആയി ഒരു കോംപ്രമൈസിനും ഇല്ലാത്ത ആളാണ് കിം-കി-ഡുക് എന്ന് പലപ്പോഴും തോന്നി പോകും…ഒരു കവിത പോലെ പ്രേക്ഷകന്റെ ഭാവനയെ ചൂഷണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ..രക്തത്താൽ നിറഞ്ഞ ധാരാളം രംഗങ്ങൾ കാണിക്കാമായിരുന്നു എങ്കിലും അതിനു പകരം പ്രേക്ഷകന്റെ ഭാവനയ്ക്ക് അതെല്ലാം വിട്ടു കൊടുത്തിരിക്കുകയാണ് സംവിധായകൻ …പലപ്പോഴും ക്യാമറ ഒരു സിനിമയ്ക്ക് വേണ്ടി ആണോ ചലിക്കുന്നതെന്ന് തോന്നും..പക്ഷെ അതെല്ലാം പടത്തിന്റെ റിയാലിട്ടിക്കു വേണ്ടി ആണെന്ന് കരുതാം …അല്ലെങ്കിൽ ഒരു സിനിമ എന്നതിൽ ഉപരി നേരിട്ട് കാണുന്ന ഒരു കാഴ്ച്ചയുടെ അനുഭവം പ്രകടിപ്പിക്കാൻ ആണെന്നും കരുതാം….
തികച്ചും ക്രൂരനായ നായകനോട് ഒരു സഹതാപവും തോന്നിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് …നായകന് ആയി അഭിനയിക്കുന്ന ജിയോങ്ങ് ജിൻ ലീയും അമ്മയായി അഭിനയിക്കുന്ന മി-സണും നന്നായി അഭിനയിച്ചിട്ടുണ്ട്…അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്ന ക്രൂരനെ ആ സ്നേഹം എത്ര മാത്രം മാറ്റും എന്നുള്ളത് ആണു ഈ ചിത്രത്തിന്റെ വിജയം… സ്വന്തമായ ഒരു തിരിച്ചറിവിലൂടെ അവൻ ചെയ്യുന്ന പ്രായശ്ചിത്തവും അവനുണ്ടാകുന്ന മാറ്റങ്ങളും ..അത് അവനെ എവിടെ കൊണ്ട് എത്തിക്കും എന്നുള്ളതും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..
ഒരു മനോഹരമായ പ്രണയ ചിത്രം ആസ്വദിക്കുവാനായി ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ ഈ അത് പോലെ ഒരു സ്ഥലത്ത് ശാന്തമായി ഇരുന്നു കാണണം..എങ്കിൽ മാത്രമേ ഈ സിനിമയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയു …പ്രേക്ഷകന്റെ മനസ്സിൽ ആണ് ചിത്രം നടക്കുന്നത്…ഏതു രീതിയിൽ സമീപിക്കും എന്നത് മനുഷ്യൻ എന്ന ജീവിയുടെ മനസ്സിനെ ആശ്രയിച്ചും ഇരിക്കും..
This movie was the official entry from South Korea for the recently held academy awards…Though it didn’t make it to the top,its widely acclaimed by critics all over the world in many International film festivals…Some might feel dizzy with the camera work and the absence of BGM’s to flourish the silver screen…But surely this is also an experimental film by Kim-Ki-Duk…He presented it in his own way…I will rate it 8.5..Watch it if you are clear in your mind to draw a violent-lovable picture…
imdb ലിങ്ക്: http://www.imdb.com/title/tt2299842/?ref_=sr_1




