518.THE SUBJECTS(ENGLISH,2015)

518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O’Brien, Charlotte Nicdao, Emily Wheaton.   ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെContinue reading “518.THE SUBJECTS(ENGLISH,2015)”

517.VIDOCQ(FRENCH,2001)

517.VIDOCQ(FRENCH,2001),|Mystery|Thriller|Fantasy|Action|Crime|,Dir:-Pitof,*ing:-Gérard Depardieu, Guillaume Canet, Inés Sastre .   Digital cinematography സാങ്കേതികത ആദ്യമായി ഉപയോഗിച്ച് റിലീസ് ആയ മുഴുനീള ചിത്രം ആണ് വിഡോക്.ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലം ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.വിഡോക്, ഫ്രഞ്ച് ജനതയുടെ മുന്നില്‍ നായക തുല്യ പരിവേഷം ഉള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.എന്നാല്‍ ചില പ്രശ്നങ്ങള്‍ മൂലം വിഡോക് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.പിന്നീട് വിഡോക് സ്വതന്ത്രമായി കേസുകള്‍ അന്വേഷിക്കുന്ന ജോലി ആരംഭിക്കുന്നു തന്‍റെContinue reading “517.VIDOCQ(FRENCH,2001)”

516.THE SERPENT AND THE RAINBOW(ENGLISH,1988)

516.THE SERPENT AND THE RAINBOW(ENGLISH,1988),|Mystery|Horror|,Dir:-Wes Craven,*ing:-Bill Pullman, Cathy Tyson, Zakes Mokae.   അന്ധ വിശ്വാസങ്ങള്‍ ഒരു വിധം എല്ലാ സമൂഹത്തിലും കാണപ്പെടാറുണ്ട്.അത്തരം ചിലത് കാലക്രമേണ പേരിനുള്ള ഒരു ചടങ്ങായി മാറാറുണ്ട്.മനുഷ്യന്‍ പരിഷ്കൃത സമൂഹത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പല അന്ധവിശ്വാസങ്ങളും ഇങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.ഹെയ്തി എന്ന രാഷ്ട്രീയ അസ്ഥിരത ഉള്ള പട്ടിണി പാവങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ഉള്ള രാജ്യത്ത് ഒരിക്കല്‍ യഥാര്‍ത്ഥത്തില്‍ സിനിമകളിലും പാശ്ചാത്യ കഥകളിലും മാത്രം കണ്ടിട്ടുള്ള Zombie ആയി ആളുകള്‍ മാറുന്നതിനെContinue reading “516.THE SERPENT AND THE RAINBOW(ENGLISH,1988)”

512.SLEEPLESS NIGHT(FRENCH,2011)

512.SLEEPLESS NIGHT(FRENCH,2011),|Thriller|Crime|,Dir:- Frédéric Jardin,*ing:-Tomer Sisley, Serge Riaboukine, Julien Boisselier . ഏതാനും മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Sleepless Night .പോലീസുകാരന്‍ ആയ വിന്‍സെന്റ്‌ മറ്റൊരു പോലീസുകാരന്‍ ആയ മാനുവലും ഒരുമിച്ചു നടത്തുന്ന മയക്കുമരുന്ന് മോഷണം ആണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്‌.മാര്‍സിയാനോ എന്ന മാഫിയ തലവന്‍റെ കൂട്ടാളികളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് തട്ടി എടുക്കാന്‍ ഉള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.വിന്‍സെന്റും ആ ശ്രമത്തിനിടയില്‍ അപകടപ്പെടുന്നു.പരുക്കുമായി വീട്ടില്‍ എത്തിയ വിന്‍സെന്റിനെ കാത്തിരുന്നത്Continue reading “512.SLEEPLESS NIGHT(FRENCH,2011)”

511.THE GIFT(ENGLISH,2015)

511.THE GIFT(ENGLISH,2015),|Thriller|Mystery|,Dir:-Joel Edgerton,*ing:-Jason Bateman, Rebecca Hall, Joel Edgerton .    ചിലര്‍ക്കെങ്കിലും ഭൂതക്കാലം ഒരു ചോദ്യ ചിഹ്നമായി മുന്നില്‍ വരാറുണ്ട്.പലപ്പോഴും ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ ഉള്ള ചില കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് അവരെ പിന്തുടരുന്നു.എന്നാല്‍ ചിലര്‍ ഭൂതക്കാലത്ത് ചെയ്ത നന്മകള്‍ അനുഗ്രഹം ആയി മാറുകയും ചെയ്യാറുണ്ട്.നന്മയും തിന്മയും വേര്‍തിരിക്കുന്നത് ഏതു അളവ് കോലില്‍ ആണെങ്കിലും അതിന്‍റെ ഫലം വരുക പ്രതികാരം ആയോ സഹായം ആയോ ആകും.ഇനി ഈContinue reading “511.THE GIFT(ENGLISH,2015)”

508.MURDER BY DEATH(ENGLISH,1976)

508.MURDER BY DEATH(ENGLISH,1976),|Mystery|Comedy|Thriller|,Dir;-Robert Moore,*ing:-Peter Falk, Alec Guinness, Peter Sellers.    വിശ്വവിഖ്യാത കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ മറ്റൊരു പതിപ്പിനെ ഉപയോഗിച്ച് സ്പൂഫ് രീതിയില്‍ അവതരിപ്പിച്ച കോമഡി/മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണ് റോബര്‍ട്ട് മൂറിന്‍റെ Murder By Death.ഈ സിനിമയെ സമീപിക്കുമ്പോള്‍ ഒരു സ്പൂഫ് എന്നതില്‍ ഉപരി ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ഉണ്ട്.ചിത്രത്തിലെ ഒരു കഥാപാത്രം തന്നെ പറയുന്നത് പോലെ വായിക്കുന്ന കഥയുടെ അവസാന അഞ്ചു പേജുകളില്‍ ആണ് പല കുറ്റാന്വേഷണ കഥയുടെയും ഗതി നിയന്ത്രിക്കുന്നത്‌ എന്ന്.അത് വരെContinue reading “508.MURDER BY DEATH(ENGLISH,1976)”

506.FIVE FINGERS(ENGLISH,2006)

506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud     തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍Continue reading “506.FIVE FINGERS(ENGLISH,2006)”

503.A SCANNER DARKLY(ENGLISH,2006)

503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson.   ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക്‌ അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറുംContinue reading “503.A SCANNER DARKLY(ENGLISH,2006)”

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974),|Crime|Action|Thriller|,Dir:-Joseph Sargent,*ing:-Walter Matthau, Robert Shaw, Martin Balsam    മോര്‍ട്ടന്‍ ഫ്രീഗുഡ് എഴുതിയ നോവലിനെ അവലംബിച്ച് എടുത്ത ചിത്രം ആണ് The Taking of Pelham 123.ഹൈ  ജാക്ക് ചെയ്ത പ്ലെയിനുകളുടെ കഥകള്‍ സിനിമയായി വരാറുണ്ട്.ഒരു പക്ഷെ ചിന്തിച്ചു നോക്കുമ്പോള്‍ ഏറ്റവും അപകടകരമായ ഹൈ ജാക്ക് എന്നൊക്കെ പ്ലെയിനുകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പറയാം.എന്നാല്‍ പെട്ടന്ന് മനസ്സില്‍ തോന്നാത്ത ഒരു തരം ഹൈ ജാക്കിംഗ് ആണ് ഒരുContinue reading “501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)”

500.RIFIFI(FRENCH,1955)

500.RIFIFI(FRENCH,1955),|Crime|Thriller|,Dir:-Jules Dassin,*ing:-Jean Servais, Carl Möhner, Robert Manuel   Auguste Le Breton എഴുതിയ അതെ പേരില്‍ ഉള്ള നോവലിന്റെ സിനിമ രൂപം ആണ് French/Noir /Crime ചിത്രം ആയ RIFIFI.ആധുനിക Heist ചിത്രങ്ങളുടെ തുടക്കം എന്ന് പറയാവുന്ന ഈ ഫ്രഞ്ച് ചിത്രം ആണ് ആ ജോണറില്‍ ഉള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ചതായി നിരൂപകര്‍ കരുതുന്നതും.Heist ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കാലത്ത് വലിയ ബട്ജറ്റ് ആവശ്യമായി വരുമ്പോള്‍ RIFIFI നിര്‍മ്മിച്ചത്‌ വളരെയധികം താഴ്ന്ന ചിലവില്‍  ആയിരുന്നു.സംവിധായകന്‍ ആയContinue reading “500.RIFIFI(FRENCH,1955)”

499.SHADOW OF A DOUBT(ENGLISH,1943)

499.SHADOW OF A DOUBT(ENGLISH,1943),|Crime|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Teresa Wright, Joseph Cotten, Macdonald Carey.    “ചാര്‍ളി-ചാര്‍ളി”.ഒരാള്‍ ഷാര്‍ലറ്റ് “ചാര്‍ളി” ന്യൂട്ടണ്‍,മറ്റെയാള്‍ അവളുടെ അമ്മാവന്‍ ആയ ചാള്‍സ് “ചാര്‍ളി” ഓക്കേലേ. ഷാര്‍ലറ്റ് അമേരിക്കയിലെ ഒരു സാധാരണ നഗരത്തില്‍ ആണ് ജീവിക്കുന്നത്.മൂന്നു കുട്ടികളില്‍ മൂത്തവളായ ഷാര്‍ലറ്റ് നിരാശയില്‍ ആണ്.ജീവിതത്തിനു ഒരു അര്‍ത്ഥം ഇല്ലാതെ ആയതു പോലെ അവള്‍ക്കു തോന്നുന്നു.ഒരേ കാര്യങ്ങള്‍ തന്നെ എല്ലാ ദിവസവും ചെയ്യുമ്പോള്‍ തോന്നുന്ന ഒരു വിരസത ആണ് അവള്‍ക്കു.ബാങ്കര്‍ ആയ പിതാവും,വീട്ടിലെ ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുന്ന അവളുടെContinue reading “499.SHADOW OF A DOUBT(ENGLISH,1943)”

496.ULIDAVARU KANDANTHE(KANNADA,2014)

496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .    ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക്‌ സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്‌,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്തContinue reading “496.ULIDAVARU KANDANTHE(KANNADA,2014)”

Design a site like this with WordPress.com
Get started