524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg,    സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത്‌ അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍Continue reading “524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)”

514.PIXELS(ENGLISH,2015)

514.PIXELS(ENGLISH,2015),|Comedy|Sci-Fi|,Dir:-Chris Columbus,*ing:-Adam Sandler, Kevin James, Michelle Monaghan .   തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നു പോയ ആളുകള്‍ക്ക് ഉള്ള നോസ്ടാല്‍ജിയയില്‍ ഒന്നാണ് വീഡിയോ ഗെയിമുകള്‍.സൂപ്പര്‍ മരിയോ,ഫ്ലിന്റ്സ്ട്ടോന്‍സ്,ഡോങ്കി കോംഗ്,സ്ട്രീറ്റ് ഫൈറ്റര്‍,ഡക്ക് ഹണ്ട്,പാക്-മാന്‍ തുടങ്ങി കുറേ കളികള്‍ catridge ല്‍ വരുമ്പോള്‍ നോക്കുന്നത്  സത്യം അല്ല എന്നറിയാതെ അതിന്‍റെ പുറത്തു എഴുതി വച്ചിരിക്കുന്ന 10000-in-one എന്നൊക്കെ ഉള്ള സ്റ്റിക്കര്‍ ആയിരുന്നു.കൂടുതല്‍ ഗെയിം ഉള്ള catridge കയ്യില്‍ ഉണ്ടെന്നു പറയാന്‍ ഒരു അഭിമാനവും ഉണ്ടായിരുന്നു.ഇന്നത്തെ PS,X Box മുതലായവയിലെ പോലെContinue reading “514.PIXELS(ENGLISH,2015)”

510.QUEEN(HINDI,2014)

510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon,  “ഫിര്‍ സിന്ദഗി ” എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ “ക്വീന്‍” എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്‌.  നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്‌.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ്Continue reading “510.QUEEN(HINDI,2014)”

509.FILMISTAAN(HINDI,2013)

509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |.   സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട്‌ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ  ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ “ബജ്രംഗി ഭായ്ജാന്‍” പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരുContinue reading “509.FILMISTAAN(HINDI,2013)”

504.MIRACLE OF GIVING FOOL(KOREAN,2008)

504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi     “A Man Who Was Superman”,”Miracle on Cell No 7″ തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്നContinue reading “504.MIRACLE OF GIVING FOOL(KOREAN,2008)”

502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright    എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!   1996Continue reading “502.EVEREST(ENGLISH,2015)”

498.A BAREFOOT DREAM(KOREAN,2010)

498.A BAREFOOT DREAM(KOREAN,2010),|Sports|Drama|,Dir:-Tae-gyun Kim,*ing:-Gabriel Da Costa, Junior Da Costa, Zefancy Diaz     ലോക ഭൂപടത്തിലെ ചെറിയ രാജ്യമായ കിഴാക്കാന്‍ തിമൂര്‍ ധാരാളം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്ന കൊച്ചു രാജ്യമാണ്.പോര്‍ച്ചുഗലും ഇന്തോനേഷ്യയും അവരുടെ ഭാഗം ആയി കരുതിയിരുന്ന ഈ കുഞ്ഞു രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം കിട്ടിയ ആദ്യ  സ്വന്തന്ത്ര രാഷ്ട്രം ആയി മാറി.ദാരിദ്ര്യവും വിദ്യാഭ്യാസമില്ലയ്മയും ആ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ദോഷകരമായി മാറി.ആഭ്യന്തര കലാപങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണമായി.ലോകത്തിലെ ദരിദ്രContinue reading “498.A BAREFOOT DREAM(KOREAN,2010)”

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.   2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് “കോര്‍ട്ട്”.അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍Continue reading “497.COURT(MARATHI,2014)”

495.CANADIAN BACON(ENGLISH,1995)

495.CANADIAN BACON(ENGLISH,1995),|Comedy|,Dir:-Michael Moore,*ing:-John Candy, Alan Alda, Rhea Perlman .    Canadian Bacon എന്ന സിനിമയുടെ തീം ഇന്നത്തെ  ലോകത്തില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഉള്ള സിനിമയായി എടുത്താല്‍ എവിടെ നിന്നെങ്കിലും ഒരു വിവാദം പൊട്ടി മുളയ്ക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ഉള്ളതാണ്.അമേരിക്കന്‍ ദേശീയത എന്നത് പലപ്പോഴും ട്രോള്‍ ഒക്കെ ആയി മാറുമ്പോള്‍ ആ രീതിയില്‍ തന്നെയുള്ള കളിയാക്കലുകളും പരിഹാസവും ഒക്കെ മറ്റു രാജ്യങ്ങളെ കുറിച്ച് ആകാറുണ്ട്.ലോക ശക്തി ആണെന്നുള്ള അമേരിക്കയുടെContinue reading “495.CANADIAN BACON(ENGLISH,1995)”

486.SOUTHPAW(ENGLISH,2015)

486.SOUTHPAW(ENGLISH,2015),|Sports|Action|Drama|,Dir:-Antoine Fuqua,*ing:-Jake Gyllenhaal, Rachel McAdams, Oona Laurence   സ്പോര്‍ട്സ് മുഖ്യ പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം ഫോര്‍മുല ഉണ്ട്.മികച്ച കരിയര്‍ ഉള്ള നായക കഥാപാത്രം/കഥാപാത്രങ്ങള്‍.പിന്നീട് അവരുടെ കരിയറിലെ മോശം സമയം ,അവിടെ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു മിശ്രിതം ആയിരിക്കും ഈ ചിത്രങ്ങള്‍.ഒരു പരിധി വരെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന ചിത്രങ്ങള്‍ ആണ് ഭൂരിഭാഗം സ്പോര്‍ട്സ് ചിത്രങ്ങളും.പക്ഷെ പിന്നെയും പിന്നെയും ഇത്തരം ഫോര്‍മുല ചിത്രങ്ങള്‍ പ്രേക്ഷകന്‍റെ അടുക്കല്‍Continue reading “486.SOUTHPAW(ENGLISH,2015)”

482.X+Y(ENGLISH,2014)

482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins     X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്‌.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവുംContinue reading “482.X+Y(ENGLISH,2014)”

476.MANJHI:THE MOUNTAIN MAN(HINDI,2015)

476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya .    ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്‌.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യംContinue reading “476.MANJHI:THE MOUNTAIN MAN(HINDI,2015)”

Design a site like this with WordPress.com
Get started