1127. One Must Fall(English,2019) Slasher,Black Comedy. നേരത്തെ ഉണ്ടായിരുന്ന ജോലി ശല്യക്കാരനായ ബോസ് കാരണം പോയ സാറ പുതിയ ജോലിയിലേക്ക് കയറി.ക്രൈം സീൻ ക്ളീൻ അപ് ആണ് ജോലി.സ്ക്കൂൾ മുതലേ സുഹൃത്തായ ആൾട്ടനും സാറയുടെ ഒപ്പം ഉണ്ട്.കൊലപാതകങ്ങളോ ആത്മഹത്യകളോ ഉണ്ടായതിനു ശേഷം അവിടെ ബാക്കി വരുന്ന ശരീര ഭാഗങ്ങൾ,രക്തം തുടങ്ങിയവ കഴുകി വൃത്തിയാക്കി ആ സ്ഥലം പഴയത് പോലെ ആക്കുക എന്നതാണ് സാറയുടെ പുതിയ ജോലിയിൽ ഉള്ളത്. ആദ്യ ജോലിയ്ക്ക് ശേഷം ഇനിContinue reading “1127. One Must Fall(English,2019)”
Tag Archives: English Movies
1124.Joker (English,2019)
1124.Joker (English,2019) Drama,Thriller. “In a white room with black curtains near the station…” ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോContinue reading “1124.Joker (English,2019)”
1120. Mouse Hunt( English, 1997)
1120. Mouse Hunt( English, 1997) Comedy എലി ഒരു സിനിമയിലെ സമാന്തരമായ മറ്റൊരു കഥയായി വന്ന ചിത്രമാണ് ഈ പറക്കും തളിക.സുന്ദരനും എലിയും തമ്മിൽ ഉള്ള ടോം ആൻഡ് ജെറി കഥ ഇപ്പോഴും ഓർമയിൽ ഉള്ള ഒന്നാണല്ലോ.അതു പോലെ ഈ അടുത്തു എസ് ജെ സൂര്യ നായകനായ Monster എന്ന സിനിമയും ഒരു എലി ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കഥയായിരുന്നു.തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചContinue reading “1120. Mouse Hunt( English, 1997)”
1118.Ready or Not (English,2019)
1118.Ready or Not (English,2019) Thriller, Horror സാധാരണയായി ജോലി സമയത്തു ഉള്ള ബ്രേക്ക് സമയം സിനിമകൾ കാണാറുണ്ട്.ഇടയ്ക്കു ഒരു മണിക്കൂറിൽ ബ്രേക്ക് സമയത്തു ചില സിനോമകൾ കണ്ടു ഉറങ്ങി പോകാറും ഉണ്ട്.പക്ഷെ, ഇന്ന് ഒരു സിനിമ കണ്ടൂ.കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആകെ മൊത്തത്തിൽ സിനിമ ഇഷ്ടമായി.ഒരു ത്രില്ലറിന് വേണ്ട പശ്ചാത്തലം.താല്പര്യത്തോടെ ഇരുന്നു കണ്ടൂ.ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ നിർത്തി.വീട്ടിൽ പോയി ടി വിയിൽContinue reading “1118.Ready or Not (English,2019)”
1117.The 39 Steps(English,1935)
1117.The 39 Steps(English,1935) Mystery ,Thriller #2. #Hitchcock_The_Master_of_Suspense കാനഡയിൽ നിന്നുമുള്ള റിച്ചാർഡ് ഹാനെയുടെ ഒപ്പം അന്ന് റൂമിലേക്ക് പോകുമ്പോൾ ഒരു സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.ഇടയ്ക്കിടെ ആ മുറിയിലേക്ക് വരുന്ന ഫോണ് കോളുകൾ എടുക്കരുത് എന്നും അതു അവൾക്കു ഉള്ളതാണെന്നും പറയുന്നു. അന്നബെല്ല എന്ന ആ സ്ത്രീ ഹാനെയുടെ ഒപ്പം അയാളുടെ റൂമിൽ നിൽക്കുമ്പോൾ വെടിയേൽക്കുന്നു.ആ മുറിയിൽ എത്തിയതിനു ശേഷം അവർ ഹാനെയോട് അവർ യഥാർത്ഥത്തിൽ ആരാണെന്നും ആContinue reading “1117.The 39 Steps(English,1935)”
1116.The Man Who Knew Too Much(1934,English)
1 #Hitchcock_The_Master_of_Suspense “The Master of Suspense”. ആൽഫ്രഡ് ഹിച്കോക്ക് അവതരിപ്പിച്ച സിനിമകൾ എല്ലാം തന്നെ സ്വീകരിച്ച ഒരു ഫോർമാറ്റ് ഉണ്ട്. അതിന്റെ പ്രതിഫലനം ആണ് സിനിമ കണ്ടതിനു ശേഷം അത്ഭുതപ്പെട്ടിരിക്കുന്ന കാണികൾ. സിനിമയുടെ ഭാഷ ഒക്കെ വർഷങ്ങൾ കഴിയും തോറും മാറും.പക്ഷെ ഏതു കാലത്തിനും മനസ്സിലാകുന്ന സിനിമകൾ ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ടെക്‌നോളജി പോലെ ഉള്ള സംഭവങ്ങൾ കഥാഗതിയിൽ നിർണായകം ആകുന്ന സ്ഥലങ്ങളിൽ മാത്രമായിരിക്കും ഹിച്കോക് സിനിമകൾ കാലത്തെ അതിജീവിക്കാതെContinue reading “1116.The Man Who Knew Too Much(1934,English)”
1114.An Inspector Calls(English,1954)
1114.An Inspector Calls(English,1954) Mystery ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുന്നു.താൻ ആണ് ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞാണ് ഇൻസ്‌പെക്‌ടർ പൂളെ ബെര്ളിങ്ങിന്റെ വീട്ടിൽ എത്തുന്നത്. ധനികനായ ബിർലിംഗ് വളരെയധികം സ്വാധീനം ഉള്ള വ്യക്തിയാണ്.ഉടൻ തന്നെ Knighthood വരെ കിട്ടാൻ സാധ്യത ഉള്ള ആൾ.പോലീസ് കേസുകളിൽ നിന്നും കുടുംബത്തിന് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിന്നാൽ മാത്രം മതി അയാൾക്ക് ആ പദവി ലഭിക്കുവാൻ. പക്ഷെ അപ്രതീക്ഷിതമായി അവിടെContinue reading “1114.An Inspector Calls(English,1954)”
1109.Unbelievable(English,2019)
1109.Unbelievable(English,2019) Crime,Drama ആദ്യത്തെ എപ്പിസോഡ് കാണുമ്പോൾ മാരി അഡ്‌ലർ എന്ന പെണ്കുട്ടിയോട് തോന്നിയ അത്ര ദേഷ്യം വേറൊന്നിനോടും ഉണ്ടാകില്ല.പക്ഷെ അതിനു ശേഷം ആ കഥാപാത്രം സ്‌ക്രീനിൽ എപ്പോഴും ഇല്ലെങ്കിലും അവളെ കുറിച്ചായിരുന്നു ചിന്ത.അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ ഇവിടെ നിന്നെങ്കിലും കാര്യങ്ങൾ വേറെ രീതിയിൽ ട്വിസ്റ്റ് വന്നു പോകുമോ എന്നു. ആരും അവളെ വിശ്വസിക്കുന്നില്ല.വിശ്വസിക്കാൻ കഴിയും എന്ന് അവൾ കരുതിയവർ പോലും കൈവിട്ടു.ഒരു പക്ഷെ marginalized,vulnerable ആയ യൂത്തിനെContinue reading “1109.Unbelievable(English,2019)”
1101.The Wicker Man(English,1973)
1101.The Wicker Man(English,1973) Mystery,Horror പോലീസ് ഉദ്യോഗസ്ഥനായ നീൽ ആ ദ്വീപിലേക്ക് വന്നത് ഒരു അന്വേഷണത്തിന് ആയിരുന്നു.ഒരു പെണ്ക്കുട്ടിയെ കാണാതായിരുന്നു എന്ന രീതിയിൽ ലഭിച്ച അജ്ഞാത കത്തു കാരണം ആണ് അയാൾ അവിടെ എത്തുന്നത്.സമറൈൽ എന്ന ദ്വീപിലെ റോവൻ ഹോറിസൻ എന്ന കൗമാരക്കാരിയുടെ തിരോധാനം അന്വേഷിച്ചു വന്ന നീലിനെ അവിടത്തെ ആളുകൾ തീരെ ഗൗനിക്കുന്നത് ആയി തോന്നിയില്ല.അതിലും വിചിത്രം അവിടെ അങ്ങനെ ഒരു പെണ്ക്കുട്ടി ഇല്ല എന്നും,അതു കൊണ്ടുContinue reading “1101.The Wicker Man(English,1973)”
1100.Crawl (English,2019)
1100.Crawl (English,2019) Thriller,Horror ഒരച്ഛൻ,ഒരമ്മ,രണ്ടു പെണ്ക്കുട്ടികൾ.ഒരു കൊച്ചു കുടുംബം.സംതൃപ്തമായ കുടുംബം.ഒരു ഉച്ച ഉച്ചരയോട് അടുത്തു കനത്ത മഴ.ഭയങ്കര മഴ.അതാ അങ്ങു ബേസ്മെന്റിലെ വെള്ളത്തിന്റെ അടിയിൽ നിന്നും ഒരു മുതല പ്രത്യക്ഷപ്പെടുന്നു.അതാ രണ്ടു മുതല,മൂന്നു മുതല.മൊത്തം മുതലകൾ,വെള്ളത്തിന്റെ അടിയിൽ നിന്നും.മൊത്തം ചോരമയം. Crawl എന്ന സിനിമ ഇതു പോലത്തെ മൃഗങ്ങളുടെ ക്രൂര വിനോദത്തിനു ഇരയാകുന്ന മനുഷ്യരുടെ കദന കഥ തന്നെയാണ്.അതിജീവനത്തിന്റെയും.ഒടുക്കത്തെ ക്ളീഷേ കഥ അല്ലെ??ഒന്നും നോക്കാനില്ല.കാണരുത് എന്നുContinue reading “1100.Crawl (English,2019)”
1095.The House(English,2017)
1095.The House(English,2017) Comedy. പ്രശസ്തമായ ബക്നൽ സർവകലാശാലയിൽ അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന അലക്സ് എന്ന വിദ്യാർത്ഥിനിയുടെ “കദന” കഥയാണ് The House എന്ന സിനിമയുടെ ഇതിവൃത്തം.കദന കഥയോ?കോമഡി ഴോൻറെ എന്നു എഴുതി വച്ചിട്ട്?സംഭവം ഡാർക്ക് ആയിരുന്നു.കാരണം,അഡ്മിഷൻ കിട്ടിയെങ്കിലും അവസാന സമയം ടൗണ് കൗണ്സിൽ എല്ലാ വർഷവും ആ ടൗണിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന സ്‌കോളർഷിപ്പ് ഈ പ്രാവശ്യം നിർത്തി വച്ചു.ആകെ കുടുങ്ങിയില്ലേ? വീടിന്റെ കടം ഉൾപ്പടെ അടയ്ക്കാൻContinue reading “1095.The House(English,2017)”
1094.Yesterday(English,2019)
1094.Yesterday(English,2019) Fanatasy,Romance വെറും 12 നിമിഷത്തിൽ ലോകം മാറി എന്നു കരുതുക.അതായത്,നമുക്ക് പ്രിയപ്പെട്ടവ ആയിരുന്ന പലതും ലോകത്തിൽ ഉണ്ടായിരുന്നതായി പോലും ഓർമ ഇല്ല.ഉദാഹരണത്തിന് നമ്മുടെ ഇഷ്ട സിനിമകൾ,കഥകൾ,പാട്ടുകൾ,പ്രണയം അങ്ങനെ പലതും.ആ അവസ്ഥ ഉറപ്പായും ഒരു ശൂന്യത സൃഷ്ടിക്കും.ഒരു പക്ഷെ ന്യൂ ഡൽഹി, രാജാവിന്റെ മകൻ, കമ്മീഷണർ,രാംജി റാവു സ്പീക്കിങ് പോലെ അനേകം സിനിമകളിൽ ഏതെങ്കിലും ഒക്കെ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ ഉണ്ടായിരുന്നതായി പോലും ഭൂരിപക്ഷം ആളുകൾക്കുംContinue reading “1094.Yesterday(English,2019)”