1084.The Other(English,1972)

1084.The Other(English,1972)          Mystery,Phsychological Thriller.              ഹോളണ്ട് പെറിയും നൈൽസ് പെറിയും.ഇരട്ട കുട്ടികൾ ആണ്.അടുത്താണ് അവരുടെ പിതാവ് മരണപ്പെട്ടത്.മുപ്പതുകളുടെ മധ്യ ഭാഗം ആണ് കാലഘട്ടം.ഗ്രാമത്തിലെ വലിയ വീട്.അവിടെ ആണ് അവരുടെ കുടുംബം ജീവിക്കുന്നത്.ഇവരുടെ മൂത്ത സഹോദരി ഗർഭിണിയാണ്.’അമ്മ ജീവനോടെ ഉണ്ട്.ഇവരുടെ കുടുംബത്തിൽ “The Great Game” എന്നു വിശേഷിപ്പിക്കുന്ന ഒരു കളിയുണ്ട്.Astral Projection.അവരുടെ റഷ്യയിൽ നിന്നും ഉള്ള മുത്തശ്ശി ആണ് ഇതിൽ ഗുരു.അവയുടെ കുടുംബത്തിൽContinue reading “1084.The Other(English,1972)”

1077.Unsane(English,2018)

1077.Unsane(English,2018)          Mystery സോയർ വാലന്റീനിയുടെ അവസ്ഥ ഭീകരം ആണ്.ചെറിയ മാനസിക പിരിമുറുക്കങ്ങൾ,അവളെ സ്ഥിരമായി പിന്തുടരുന്ന ശല്യക്കാരൻ.ഇവ രണ്ടും അവൾക്കു മാനസികമായ സമ്മർദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാൽ അവൾ അത് കാരണം എത്തി ചേർന്ന സ്ഥലം ആണ് ക്രൂരം ആയി പോയത്.പ്രത്യേകിച്ചും ഇൻഷുറന്സിന്റെ പേരിൽ മാത്രം മനുഷ്യ ജീവനുകൾക്കു വില കൽപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി കൂടി ആയപ്പോൾ അവൾ നേരിടേണ്ടി വന്ന ഭീകരതയുടെ ആഴം കൂടിയതെ ഉള്ളൂ.    സ്റ്റിവൻ സോഡാൻബെർഗ് എന്നContinue reading “1077.Unsane(English,2018)”

​​1080.Incident in a Ghostland(English,2018)

​​1080.Incident in a Ghostland(English,2018)         Mystery,Thriller.      കുടുംബ സ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുക ആയിരുന്നു ആ അമ്മയും രണ്ടു മക്കളും.അതിൽ ബെത് ,ലോവർക്രാഫ്റ്റിന്റെ ആരാധക ആയിരുന്നു.അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി.അവൾ ആ യാത്രയിൽ,പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുക ആയിരുന്നു.സഹോദരി ആയ വേര ,എന്നാൽ അവളെ കളിയാക്കി കൊണ്ടിരുന്നു.എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി.എന്നാൽ അന്ന്Continue reading “​​1080.Incident in a Ghostland(English,2018)”

1075.Lake Placid(English,1999)

1075.Lake Placid(English,1999)         Thriller     ഇപ്പോൾ കാണുമ്പോൾ കുറെ സാധ്യതകൾ ഉണ്ടായിരുന്ന കഥ ഇങ്ങനെ ഏടുത്തൂ എന്നു തോന്നും പഴയകാല പല കൾട്ട് ചിത്രങ്ങളും കാണുമ്പോൾ.പഴയ കള്ള സി ഡി യുഗത്തിൽ ആണ് Lake Placid ആദ്യമായി കാണുന്നത്.ഇറങ്ങിയ സമയം കുറെ പരസ്യം ഒക്കെ കണ്ടത് ഓർമയുണ്ട് ട്രെയിലർ ആയി.അതു കൊണ്ടു തന്നെ Lake Placid ലെ കൊലയാളിയെ കാണാൻ തിടുക്കവും ആയിരുന്നു.അന്ന് കണ്ടു ഇഷ്ടപ്പെട്ട സിനിമ,ഏകദേശം 20 വർഷങ്ങൾക്കു ശേഷംContinue reading “1075.Lake Placid(English,1999)”

1073.Don’t Hang Up(English,2016)

1073.Don’t Hang Up(English,2016)         Thriller     കാനഡയിൽ വന്ന സമയം മുതൽ Region Preference വച്ചാണോ എന്നു അറിയില്ല,ഇവിടെ ഉള്ള ലോക്കൽ ആയുള്ള ധാരാളം പേജുകൾ സജഷൻ ആയി വരാറുണ്ട്.അതിൽ പലതിലും കണ്ടിരുന്ന ഒരു സംഭവം ആണ് പഴയ ‘തരികിട’ പോലത്തെ പരിപാടിയുടെ കുറെ കൂടി extreme ആയ സംഭവങ്ങൾ ഉള്ള പേജുകൾ.Extreme എന്നു പറയുമ്പോൾ ഒരു മര്യാദയും ഇല്ലാതെ തന്നെ അന്യന്റെ പ്രൈവസിയിൽ ഒക്കെ കയറി prank ചെയ്യുന്ന പരിപാടിയുടെContinue reading “1073.Don’t Hang Up(English,2016)”

1070.Lion(English,2016)

1070.Lion(English,2016)          Drama   ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ,ഏറ്റവും മോശമായ അവസ്ഥ.കുട്ടിക്കാലത്തിന്റേതായ ഒരു നന്മയും സന്തോഷവും ഇല്ലായിരുന്നു.ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ.ആ അവസ്ഥയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത ഒരു ജീവിതം സരൂവിനു ലഭിക്കുന്നു.പക്ഷെ അവന്റെ ജീവിതത്തെ മുന്നോട്ടു നല്ല രീതിയിൽ കൊണ്ടു പോകാൻ പുതുതായി ലഭിച്ച ജീവിതത്തിനു കഴിയുമായിരുന്നോ?      എണ്പതുകളുടെ പകുതിയിൽ ഉള്ള ഇന്ത്യ.ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു ജനതയുടെ പ്രതീകം ആയിരുന്നു സരൂവും ഗുഡ്ഡുവും അവളുടെContinue reading “1070.Lion(English,2016)”

1064.Bad Samaritan(English,2018)

1064.Bad Samaritan(English,2018)          Thriller      രണ്ടു യുവാക്കൾ.ജീവിതത്തിൽ എളുപ്പ വഴിക്ക് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനായി അവർ കണ്ടെത്തുന്ന വഴി ആയിരുന്നു രസകരം.ഹോട്ടലിൽ വരുന്ന അതിഥികളുടെ വണ്ടി  പാർക്ക് ചെയ്യാൻ കൊണ്ടു പോകുന്ന വഴി അവരുടെ വീടുകളിൽ ആരും ഇല്ലെങ്കിൽ മോഷണം നടത്തുക.എന്നാൽ എല്ലാ ദിവസവും ഒരു പോലെ ആകില്ലല്ലോ.ഇത്തരത്തിൽ ഉള്ള ഒരു ശ്രമത്തിൽ ആണ് അവർ അപകടകരമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്.മരണത്തെ പോലും നേരിട്ട് കാണേണ്ടി വരുന്ന അവസ്ഥ…Continue reading “1064.Bad Samaritan(English,2018)”

1063.The Skeleton Key(English,2005)

1063.The Skeleton Key(English,2005)          Mystery,Drama   സിനിമയുടെ അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളിൽ ഒരാൾ പറയുന്നത് പോലെ.”വിശ്വസിക്കണം.വിശ്വസിച്ചാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് നടക്കൂ”.അതേ രീതിയിൽ ആണ് Skeleton Key എന്ന സിനിമയും അവതരിപ്പിച്ചിരിക്കുന്നത്.സ്ട്രോക് വന്നു കിടക്കയിൽ ആയ വൃദ്ധനെ ശുസ്രൂശിക്കൻ ആയി വരുന്ന നേഴ്‌സ് ,എന്നാൽ താൻ വന്നിരിക്കുന്ന പ്ലാന്റേഷനു നടുവിൽ ഉള്ള വലിയ വീടിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്.അതിലേക്കു അവളെ നയിച്ചത് എന്തായിരിക്കും?    വിശ്വാസിക്കാവുന്ന രീതിയിൽ ഒരു സാധാരണContinue reading “1063.The Skeleton Key(English,2005)”

1062.Escape Room(English,2019)

1062.Escape Room(English,2019)           Thriller,Mystery    സിനിമ കണ്ടു കഴിഞ്ഞു ഗൂഗിളിൽ തപ്പിയപ്പോൾ ആണ് എസ്‌ക്കേപ് റൂമുകൾ ഇവിടെ അടുത്തും ഉണ്ടെന്നും മനസ്സിലായത്.ആദ്യത്തെ ഒന്നു പേടിച്ചു പോയി.ഇനി എങ്ങാനും ഇവന്മാർ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നമ്മളെ തട്ടി കൊണ്ടു പോയി എങ്ങാനും?എന്തായാലും കുറച്ചു നല്ല രീതിയിൽ ഗൂഗിളിൽ പരതി.ടീം ബിൽഡിങ് പോലുള്ള കാര്യങ്ങൾക്കും മറ്റു വിനോദ മാർഗം എന്ന നിലയിലും ഒക്കെ ആണ് ഈ എസ്‌ക്കേപ് റൂമുകൾ ഉപയോഗിക്കുന്നത്.നിശ്ചിത സമയത്തിനുള്ളിൽContinue reading “1062.Escape Room(English,2019)”

1060.Brightburn(English,2019)

1060.Brightburn(English,2019)         Thriller,Horror   ഒരു മുന്വിധികളും ഇല്ലാതെ,അധികം കേട്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ സിനിമ കാണാൻ ഇരുന്നു.സഫ്ധ്യം പറഞ്ഞാൽ,തിയറ്ററിൽ വച്ചു പോസ്റ്റർ കണ്ടു മകൻ ഇതെറ്റു കാരക്റ്റർ ആണെന്ന് ചോദിച്ചപ്പോൾ ആണ് ഈ സിനിമയെ കുറിച്ചു ശ്രദ്ധിക്കുന്നത് പോലും എന്നു പറയാം.പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരു ഹൊറർ ചിത്രം പോലെ തോന്നി,തുടക്കത്തിലേ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ ബില്ഡപ് പോലെ തന്നെ.   പക്ഷെ പിന്നീട് കഥയുടെ സ്വഭാവം മൊത്തത്തിൽ മാറി.ഒരുContinue reading “1060.Brightburn(English,2019)”

1018.Creed II(English,2018)

1018.Creed II(English,2018)Action,Sports റോക്കി-അപ്പോളോ ക്രീഡ് legacy ‘Creed’ ആദ്യ ഭാഗത്ത് വന്നതാണ്.ചാംപ്യനിൽ നിന്നും മുൻ ചാമ്പ്യനായി റോക്കിയുടെ മുന്നിൽ അപ്പോളോ മുട്ടു മടക്കിയപ്പോൾ പിറന്നത് ചരിത്രം ആയിരുന്നു സിനിമയിൽ.റോക്കി എന്ന സിൽവസ്റ്റർ കഥാപാത്രം ലോകം മുഴുവനും പ്രശസ്തമായി.പിന്നീട് റോക്കിയുടെ മുന്നിൽ വച്ചു തന്നെ അപ്പോളോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.റഷ്യക്കാരൻ ആയ ഇവാൻ ഡ്രാഗോ ആയിരുന്നു അപ്പോളോയെ റിങ്ങിൽ വച്ചു കീഴ്പ്പെടുത്തിയത്.അപ്പോളോ മരണപ്പെട്ടെങ്കിലും പിന്നീട് റോക്കി അതിനു പകരം വീട്ടുകയും ചെയ്തു. സംഭവ ബഹുലമായ കുറെ ഭാഗങ്ങൾക്കു ശേഷംContinue reading “1018.Creed II(English,2018)”

1013.Vice(English,2018)

​​ 1013.Vice(English,2018)          Biography,Drama  Oscar Movies 4     കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽContinue reading “1013.Vice(English,2018)”

Design a site like this with WordPress.com
Get started