982.Status Update(English,2018)

982.Status Update(English,2018)       Fantasy,Comedy      ‘അലാവുദ്ധീനും അത്ഭുതവിളക്കും’ കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെContinue reading “982.Status Update(English,2018)”

977.BlacKkKlansman(English,2018)

977.BlacKkKlansman(English,2018)        Biography,Comedy,Crime    #Oscar 1    Anglo-Saxon,Protestant വിഭാഗങ്ങളുടെ വംശീയവാദ സംഘടന ആയിരുന്ന KKK(Ku Klax Klan) യില്‍ ഒരിക്കല്‍ ഒരു കറുത്ത വംശജന് മെമ്പര്‍ഷിപ്പ് ലഭിച്ചു.ജൂതന്മാര്‍ ഉള്‍പ്പടെ,തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി ഉണ്ടായിരുന്ന KKK യില്‍ ഒരു കറുത്ത വര്‍ഗക്കാരന് എങ്ങനെ ആണ് അംഗത്വം ലഭിക്കുക?അയാള്‍ എങ്ങനെ ആണ് അവരുടെ നേതാവായി മാറുക? ഇത്തരം  കൗതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ‘BlacKkKlansman”.    ‘Denzel Washington’ ന്‍റെContinue reading “977.BlacKkKlansman(English,2018)”

976.If Only(English,2004)

976.If Only(English,2004)        Fantasy,Romance       തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട്  രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ?  Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരംContinue reading “976.If Only(English,2004)”

971.Peppermint(English,2018)

971.Peppermint(English,2018)      Action,Thriller     രാവിലെ നഗരത്തില്‍ എല്ലാവര്ക്കും കാണാവുന്ന രീതിയില്‍,കൊല്ലപ്പെടുത്തിയ ശേഷം മൂന്നു പേരുടെ മൃതദേഹം കാണപ്പെട്ടൂ.സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്നതിലും ഏറെ പക ഉള്ളതായി കാണാം ആ മരണങ്ങളില്‍.അതിനോടൊപ്പം ആര്‍ക്കെക്കെയോ വേണ്ടിയുള്ള മുന്നറിയിപ്പ് കൂടി ആയിരുന്നു അത്.പോലീസ് ,കേസിന്‍റെ പിന്നാല്‍ കൂടി.കൊല്ലപ്പെട്ടവരുടെ മുന്ക്കാല ജീവിതം വച്ച് നോക്കുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത്.അത് ‘അവള്‍’ ആണ്.’അവള്‍’ തിരിച്ചു വന്നിരിക്കുന്നു.ആരാണ് ‘അവള്‍’?   ജെനിഫര്‍ ഗാര്‍നര്‍ അഭിനയിച്ച Revenge Thriller ആണ് “Peppermint”.എല്ലാ പ്രതികാരContinue reading “971.Peppermint(English,2018)”

967.Searching(English,2018)

967.Searching(English,2018)       Mystery,Thriller.     ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കൊണ്ടിരുന്ന സിനിമ കഴിയുമ്പോള്‍ സംവിധായകന്റെ പേര് കാണുമ്പോള്‍ ‘Aneesh Changanty’.അനീഷ്‌,എങ്ങാനും മലയാളി ആണോ എന്ന് നോക്കുക ആയിരുന്നു ആദ്യം ചെയ്തത്.ആന്ധ്ര വേരുകള്‍ ഉള്ള അമേരിക്കന്‍-ഇന്ത്യന്‍ ആണെന്ന് മനസ്സിലാക്കി പിന്നീട്.ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ത്രില്ലര്‍ അവാതരിപ്പിച്ച സംവിധായകന്‍ ശരിക്കും ഞെട്ടിച്ചു എന്ന് വേണം പറയാന്‍.2014 ല്‍ റിലീസ് ചെയ്ത ‘Unfriended’ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു.ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍,വീഡിയോ ചാറ്റിലൂടെ ഒക്കെ കഥ അവതരിപ്പിച്ചു എന്നാണുContinue reading “967.Searching(English,2018)”

964.17 Again(English,2009)

964.17 Again(English,2009)        Fantasy,Comedy        മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക്‌ ഒരു രണ്ടാം അവസരം ലഭിക്കുമോ?       Continue reading “964.17 Again(English,2009)”

954.The Passengers(English,2008)

954.The Passengers(English,2008)       Mystery,Drama.     ക്ലെയര്‍ ഒരു മനശാസ്ത്ര വിദഗ്ധ ആണ്.ഒരു വലിയ പ്ലെയിന്‍ അപകടത്തിനു ശേഷം ജീവിച്ചിരുന്ന കുറച്ചു പേര്‍ക്ക് വേണ്ടി അവളെ കൌണ്‍സിലിംഗിനു നിയോഗിക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം ആണ് അവള്‍ ആ രഹസ്യം മനസ്സിലാക്കിയത്.തന്‍റെ അടുക്കല്‍ ഗ്രൂപ്പ് കൌണ്‍സിലിംഗിനു വന്നവരെ ഓരോരുത്തര്‍ ആയി കാണുന്നില്ല.രണ്ടാമത്,അജ്ഞാതന്‍ ആയ ഒരാള്‍ അവരില്‍ പലരെയും പിന്തുടരുന്നു.ക്ലെയരിനും ചില സംശയങ്ങള്‍ തോന്നി തുടങ്ങുന്നു.   ‘The Passengers’ എന്ന സിനിമയുടെ പ്രമേയം ആണ് മുകളില്‍ ചുരുക്കത്തില്‍Continue reading “954.The Passengers(English,2008)”

953.Super Dark Times(English,2017)

953.Super Dark Times(English,2017)       Drama,Thriller.      കുറച്ചു സുഹൃത്തുകള്‍ തമ്മില്‍ എന്നത്തേയും പോലെ  സമയം ചിലവഴിക്കുക്കുമ്പോള്‍ ആണ് ഒരു ദുരന്തം പോലെ ആ സംഭവം ഉണ്ടാകുന്നത്.അപകടം ആയിരുന്നു അതിന്റെ മൂല കാരണം എങ്കിലും അവരുടെ പ്രായം ഒരു പ്രശ്നം ആയിരുന്നു.ടീനേജില്‍ ഉള്ള ആണ്‍ക്കുട്ടികള്‍.അവര്‍ക്ക് പരിമിതികള്‍ ഏറെ ആണ്.പ്രധാനമായും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ലോകത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കാലഘട്ടം.തൊണ്ണൂറുകളുടെ തുടക്കം ഉള്ള അമേരിക്ക!!അന്നത്തെ സംഭവങ്ങള്‍ മറ്റു പലതിനും തിരി കൊളുത്തി തുടങ്ങി.കൂടുതല്‍ അപകടകരമായContinue reading “953.Super Dark Times(English,2017)”

951.Killing Ground(English,2016)

951.Killing Ground(English,2016)       Thriller,Horror          അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നായകനും നായികയും.വിജനമായ സ്ഥലത്ത് ടെന്റ് ഉണ്ടാക്കി താമസിക്കുന്നു.വില്ലന്മാര്‍ വരുന്നു.ശുഭം!!    മേല്‍പ്പറഞ്ഞ കഥകള്‍ പ്രമേയമായി ധാരാളം സിനിമകള്‍ വന്നിട്ടുള്ളത് കൊണ്ട് തന്നെ ക്ലീഷേ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രവചനാത്മകമായ കഥകളില്‍ അവതരിപ്പിക്കുന്ന സംഭവങ്ങളുടെ മേന്മ മാത്രമാകും ഇത്തരം ചിത്രങ്ങളില്‍ അല്‍പ്പം താല്‍പ്പര്യം ഉണ്ടാക്കാന്‍ സാധിക്കുക.Killing Ground ന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനായി ഒരു ശ്രമം നടത്തിയിട്ടുണ്ടെന്നാണ്Continue reading “951.Killing Ground(English,2016)”

950.UPGRADE(ENGLISH,2018)

950.UPGRADE(ENGLISH,2018)       Sci-Fi,Thriller,Action.Mystery   തന്‍റെ ഭാര്യയോടൊപ്പം സുഹൃത്തിനെ കാണാന്‍ പോയിട്ട് വരുന്ന വഴി ആയിരുന്നു ആ അപകടം അവര്‍ക്ക് ഉണ്ടായത്.അപകടം നടന്ന ഉടന്‍ തന്നെ കുറച്ചാളുകള്‍ അവിടെ എത്തി.ഭാര്യയെ കൊല്ലപ്പെടുത്തുകയും ഭര്‍ത്താവായ ഗ്രേ ട്രേസിനെ അപകടകരമാം വിധത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.എന്തിനു വേണ്ടി ആണ് അവര്‍ അങ്ങനെ ചെയ്തത്?ആരായിരുന്നു അവര്‍?സാധാരണ ഗതിയില്‍ ഇത്തരം ഒരു ചിത്രത്തിനുള്ള ഉത്തരങ്ങള്‍ ഭൂതക്കാലത്തിന്റെയും ഇപ്പോഴത്തെയും സംഭവങ്ങളെ ആധാരമാക്കിയാകും ഉണ്ടാവുക.എന്നാല്‍ Upgrade അങ്ങനെ ഒരു ചിത്രമാണോ?    ഭാവി ലോകം ഇങ്ങനെContinue reading “950.UPGRADE(ENGLISH,2018)”

949.Straw Dogs(English,1971)

949.Straw Dogs(English,1971)       Thriller,Action              എത്ര പാവത്താന്‍ ആയ മനുഷ്യനും ഒരു ‘ബ്രേക്കിംഗ് പോയിന്റ്’ ഉണ്ടാകും.അയാളെ കുറിച്ച് ലോകത്തിനു പരിചിതമായ ഒരു മുഖം ഉണ്ടാകും.അയാളുടെ വ്യക്തിത്വം ആയി നിര്‍വചിക്കുന്നത് ആ ഒരു വശം ആയിരിക്കും.Dustin Hoffman,Straw Dogs ല്‍ അവതരിപ്പിച്ച ‘ഡേവിഡ് സംനര്‍’ എന്ന കഥാപാത്രത്തിനും ഇത്തരത്തില്‍ ഉള്ള സ്വഭാവം ആയിരുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് തോന്നി പോകും ‘Straw Dogs’ കാണുമ്പോള്‍.Continue reading “949.Straw Dogs(English,1971)”

948.Time Trap(English,2017)

948.Time Trap(English,2017)      Thriller,Mystery,Adventure,Sci-Fi/Fantasy          അവര്‍ അഞ്ചു പേരും യാത്ര തിരിക്കുന്നത് ‘ഹോപ്പര്‍’ എന്ന ആളെ അന്വേഷിച്ചായിരുന്നു.ഒരു സാധാരണ യാത്ര ആയി തുടങ്ങിയ അവരെ കാത്തിരുന്നത് അവിശ്വസനീയം ആയ സംഭവങ്ങള്‍ ആയിരുന്നു.ഹോപ്പറിനെ അന്വേഷിച്ചു ആ ഗുഹയ്ക്കുള്ളിലേക്ക്‌ കയറിയ അവര്‍ ഏതാനും മിനിറ്റുകള്‍ക്കും അപ്പുറം ആ രഹസ്യം മനസ്സിലാക്കുന്നു.അതിനായി നല്‍കിയ വില അവരുടെ കൂട്ടത്തിലെ അഞ്ചാമന്റെ ജീവനായിരുന്നു.എന്ത് രഹസ്യം ആണ് അവര്‍ മനസ്സിലാക്കിയത്?    ഇത്രയും വായിച്ചിട്ട് ഈ സിനിമ കാണാന്‍Continue reading “948.Time Trap(English,2017)”

Design a site like this with WordPress.com
Get started