“The Commuter”-“ലിയാം നീസന്റെ രക്ഷകൻ മൊഞ്ചൊന്നും അത്ര എളുപ്പത്തിൽ പോയ്‌പോകില്ല” ഒരേ പാറ്റേർനിൽ എത്ര സിനിമ വന്നാലും ‘ലിയാം നീസൻ’ എന്ന ഫാക്റ്റർ കാരണം സിനിമകൾ അധികം മടുക്കില്ല.പ്രത്യേകിച്ചും ‘രക്ഷകൻ’ റോളുകൾ മുഖമുദ്ര ആക്കിയ ഒരാൾ ഈ പ്രായത്തിലും,ക്ഷീണിതന് ആയി ഇടയ്ക്കു കാണപ്പെട്ടെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് പ്രേക്ഷകരുടെ മുന്നിൽ നിയന്ത്രിച്ചു കൊണ്ടു പോകുന്ന ചിത്രമാണ് “The Commuter”. മുൻ പോലീസ് ഉദ്യോഗസ്ഥനായ മൈക്കിൾ,കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്ന ജോലിക്കായി ട്രെയിനിനെ ആശ്രയിക്കുന്നു.സ്ഥിരം യാത്രക്കാർ പലരുമായുംContinue reading “865.THE COMMUTER(ENGLISH,2018)”
Tag Archives: English Movies
861.DOUBLE INDEMNITY(ENGLISH,1944)
നെഫ് ആദ്യമായി ഫില്ലിസിനെ കാണുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്തരത്തില്‍ ഒരു കുറ്റസമ്മതം ദിക്റ്റഫോണിലൂടെ നടത്തുമെന്ന്.ആ രാത്രി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം രാത്രികളിയുടെ ശേഷിപ്പുകള്‍ ആയിരുന്നു.പുരുഷ സഹജമായ മന:ചാഞ്ചല്യം അയാളെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.ഒരു ഇന്ഷുറന്സ് എജന്റ്റ് ആയിരുന്ന നെഫ്,തന്റെ ജോലിയില്‍ സമര്‍ത്ഥനായിരുന്നു.തന്റെ വാക്ചാതുരിയില്‍ അഭിമാനിച്ചിരുന്ന,ആത്മവിശ്വാസം ഉണ്ടായിരുന്ന അയാള്‍ മികച്ച ഒരു കച്ചവടക്കാരന്‍ കൂടി ആയിരുന്നു.ഒരു ഇന്ഷുറന്സ് പോളിസിയുടെ കാര്യം സംസാരിക്കാനായി കോടീശ്വരനായ ടിചെര്‍സനെ കാണാനായി എത്തിയപ്പോള്‍ ആണ് നെഫ് അയാളുടെ ഭാര്യയായ ഫില്ലീസിനെ കണ്ടുContinue reading “861.DOUBLE INDEMNITY(ENGLISH,1944)”
860.WITNESS FOR THE PROSECUTION(ENGLISH,1957)
‘നിങ്ങള്‍ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കരുത്”.ക്ലൈമാക്സിലെ ഒരു പത്തു മിനിട്ട് കൊണ്ട് ഒരു ചിത്രത്തിന് എത്ര മാത്രം ട്വിസ്റ്റുകള്‍ നല്‍കാം എന്ന് മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു ‘ബില്ലി വില്ദര്‍’ സംവിധാനം ചെയ്ത, ‘അപസര്‍പ്പക കഥകളുടെ രാജ്ഞി’ ആയിരുന്ന “അഗത ക്രിസ്റ്റിയുടെ” കഥയുടെ ദൃശ്യാവിഷ്ക്കാരത്തില്‍.കാലത്തിനെ അതിജീവിക്കുന്ന സൃഷ്ടികള്‍ എന്നൊക്കെ പറയാറില്ലേ?അത്തരത്തില്‍ ഒരു മാസ്റ്റര്‍പീസ് ആണ് ‘Witness for the Prosecution’.1957 ല്‍ റിലീസ് ആയ ചിത്രം പിന്നീട് അതിന്റെ പല വകഭേദങ്ങള്‍ ആയി ടിContinue reading “860.WITNESS FOR THE PROSECUTION(ENGLISH,1957)”
859.MOLLY’S GAME(ENGLISH,2017)
‘പോക്കര്‍ മത്സരങ്ങളിലെ രാജ്ഞിയുടെ കുപ്രസിദ്ധ കഥ’-Molly’s game അര്‍ദ്ധ രാത്രി ഉറക്കത്തില്‍ പോലീസ് മോളിയുടെ വീട് വളഞ്ഞിരിക്കുക ആണെന്നും ഇഉടന്‍ തന്നെ പുറത്തേക്കു വരാനും ആവശ്യപ്പെടുന്നു.വലിയ സന്നാഹങ്ങളോടെ വന്ന പോലീസ് അവളെ അറസ്റ്റ് ചെയ്തു.ആരാണ് മോളി ബ്ലൂം?എന്താണ് അവള്‍ ചെയ്ത കുറ്റം?സ്പോര്‍ട്സില്‍ ഏറ്റവും നിരാശാജനകമായ അവസ്ഥ എന്താണ് എന്നുള്ള ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും ‘മേരി ബ്ലൂം’ ഒരു കഥ പറഞ്ഞു തുടങ്ങുന്നു.പ്രേക്ഷകന് ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്താന്‍ ഉള്ള ഒരു അവസരം.ആContinue reading “859.MOLLY’S GAME(ENGLISH,2017)”
856.THE BREADWINNER(ENGLISH,2017)
സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് ‘The Breadwinner” എന്ന അനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്.അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണം നേടിയ കുപ്രസിദ്ധി പ്രസിദ്ധമാണ്.അവരുടെ ശരിയത്ത് നിയമങ്ങളിലെ ഏറ്റവും പ്രാകൃതം ആയിരുന്ന ഒന്നായിരുന്നു സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരിട്ട കൂച്ചുവിലങ്ങ്.മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന എന്തെങ്കിലും സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ അവര്‍ കഠിന ശിക്ഷയ്ക്ക് വിധേയര്‍ ആകണം എന്നായിരുന്നു അവരുടെContinue reading “856.THE BREADWINNER(ENGLISH,2017)”
852.THE CROW(ENGLISH,1995)
സാറ പറയുന്നത് പോലെ.’ആളുകള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു മരിച്ചവരുടെ ആത്മാവ് കാക്കകള്‍ മരണത്തിന്‍റെ നാട്ടിലേക്ക് എത്തിക്കുമെന്ന്.പക്ഷെ ചിലപ്പോള്‍ വളരെ മോശമായ എന്തെങ്കിലും സംഭവിക്കുകയും ആത്മാവിനു നിത്യശാന്തി ലഭിക്കാതെയും വരുമ്പോള്‍ ,ചിലപ്പോള്‍ കാക്കകള്‍ ആ ആത്മാവിനെ തിരിച്ചു കൊണ്ട് വരും,തെറ്റായ സംഭവങ്ങള്‍ നേരെ ആക്കാന്‍’.എറിക് ട്രെവനെയും(Brandon Lee) അടുത്ത ദിവസം വിവാഹം ചെയ്യാന്‍ പോകുന്ന ഷെല്ലിയെയും(Sofia Shinas) ഗുണ്ടകള്‍ ആക്രമിച്ചു കൊല്ലപ്പെടുത്തുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആരും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അങ്ങനെ ഒരു മരണം അവിടെ സംഭവിക്കുമെന്ന്.ഫന്‍ബോയ്(MichaelContinue reading “852.THE CROW(ENGLISH,1995)”
848.THE GAME(ENGLISH,1997)
“ജീവിതത്തില്‍ എല്ലാം നേടിയ ആള്‍ക്ക് നല്‍കാന്‍ ഇനി എന്താണ് ഉള്ളത്?-‘The Game’ പറയുന്ന കഥ. നിക്കോളാസ് വാന്‍ ഓര്‍ട്ടന്‍(Michael Douglas) തന്റെ ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള വിശ്വാസത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഏറെ കാലത്തിനു ശേഷം അയാളെ കാണാന്‍ വരുന്ന സഹോദരന്‍ കൊണ്രാട്(Sean Penn) ആ കളിയിലേക്ക് ക്ഷണിക്കുന്നത്.തന്റെ ജീവിതത്തില്‍ പിന്നീടു നടന്ന സംഭവങ്ങള്‍ക്ക് ആ കളിയും ആയി ബന്ധം ഉണ്ടെന്നു അയാള്‍ മനസ്സിലാക്കിയെങ്കിലും ഇത് വരെ ജീവിതത്തില്‍ നേടിയവയൊക്കെയുംContinue reading “848.THE GAME(ENGLISH,1997)”
845.LIMITLESS(ENGLISH,2011)
“Limitless’ ബുദ്ധിയുടെ അതിരുകള്‍ ഭേദിച്ച എഡിയുടെ കഥ. IQ (Intelligence Quotient)-മനുഷ്യ ബുദ്ധിയുടെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.മനുഷ്യരില്‍ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യത്യസ്തപ്പെട്ടിരിക്കും.പല പ്രവൃത്തികളിലും ഉള്ള മികവിന്റെ വ്യതിയാനത്തിന് കാരണ ഹേതു ഇത്തരം ഒരു കഴിവിന്റെ വ്യത്യാസം ആയിരുന്നിരിക്കണം.എന്തായാലും പല പരീക്ഷകളിലും IQ പരീക്ഷിക്കാന്‍ ഉള്ള മാര്‍ഗത്തില്‍ രൂപപ്പെടുത്തിയ ചോദ്യങ്ങള്‍ കാണാന്‍ സാധിക്കും.ഒരു കാര്യത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ ഉള്ള അവലോകനം നടത്താന്‍ കഴിയുന്നതും ഇത്തരം ഒന്നിന്റെ ഏറ്റ കുറച്ചിലുകള്‍ കാരണംContinue reading “845.LIMITLESS(ENGLISH,2011)”
843.WONDER(ENGLISH,2017)
“ഓഗിയുടെ അത്ഭുതലോകത്തിന്റെ കഥ -Wonder” ജീവിതം ചിലപ്പോള്‍ ഒരു വികൃതിക്കുട്ടിയെ പോലെയാണ്.ഓഗിയുടെ ജീവിതവും അത്തരത്തില്‍ ഉള്ള ക്രൂരമായ ഒരു കുസൃതി ആണ്.ജന്മന ഉള്ള ചില പ്രശ്നങ്ങള്‍ കാരണം ചെയ്യേണ്ടി വന്ന അനേകം ശസ്ത്രക്രിയകള്‍ ആണ് അവനെ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് എത്തിച്ചത്.’ആദ്യ ദര്‍ശനത്തിലെ താല്‍പ്പര്യം’ പലര്‍ക്കും അവനോടു തോന്നില്ലെങ്കിലും അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അവന്‍ സമര്‍ത്ഥനാണ്.വലുതാകുമ്പോള്‍ ഒരു ബഹിരാകാശ സഞ്ചാരി ആയി തീരണം എന്ന് ആഗ്രഹിക്കുന്ന അവന്‍ ശാസ്ത വിഷയങ്ങളില്‍ സമര്‍ത്ഥന്‍ ആണ്.വര്‍ഷങ്ങളായിContinue reading “843.WONDER(ENGLISH,2017)”
841.THE LUCKY MAN(ENGLISH,2018)
‘The Lucky Man’ ,ഫാന്ടസിയില്‍ പൊതിഞ്ഞ ക്രൈം സിനിമ. ‘ദൈവ വിളി’ ലഭിച്ചു എന്ന് പറഞ്ഞു പലരും നടത്തുന്ന പൊള്ളയായ അത്ഭുത പ്രവൃത്തികള്‍ അല്‍പ്പം ലോജിക്കിലൂടെ ചിന്തിക്കുമ്പോള്‍ അതിന്റെ എല്ലാം അര്‍ത്ഥ ശൂന്യത മനസ്സിലാകും.എന്നാല്‍ ഇത്തരം അത്ഭുത പ്രവൃത്തികള്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ,അതും അത്യാവശ്യം വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉണ്ടെന്നുള്ളത് ആണ് ഏറ്റവും വലിയ അത്ഭുതം.ഈ അടുത്ത് മരണപ്പെട്ടു പോയ ഒരു കുഞ്ഞിനെ ജീവിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിനിധിയുടെ വീഡിയോ കണ്ടിരുന്നു.മുന്ക്കാലത്ത് അന്തരീക്ഷത്തില്‍ നിന്നുംContinue reading “841.THE LUCKY MAN(ENGLISH,2018)”
839.ATOMIC BLONDE(ENGLISH,2017)
“Atomic Blonde”, അവസാന പകുതിയിലെ മികവുറ്റ ആക്ഷന്‍. അവള്‍ക്ക് ഐസ് കട്ടകളോട് വല്ലാത്ത ഒരു പ്രണയം ആണെന്ന് തോന്നിപ്പോകും.പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവള്‍ സ്വയം തണുപ്പിക്കാന്‍ ആശ്രയിക്കുന്നത് അതിനെയാണ്.അന്നവള്‍ നേരിടേണ്ടി വരുന്നത് കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളിലെ വൈരുധ്യങ്ങളും ആണ്.ലോറൈന്‍(Charlize Theron) MI 6 ലെ ചാര വനിതയാണ്.അവള്‍ ഉള്‍പ്പെട്ട ഒരു ഉദ്യമത്തിന്റെ കഥ ആണ് Atomic Blonde ല ചുരുളഴിയുന്നത്. ‘ചുറ്റും ഉള്ളതിനെ ഒന്നും വിശ്വസിക്കരുത്’ എന്ന് അവളെ പഠിപ്പിച്ചത് ഡേവിഡ് പെര്സിവല്‍(James McAvoy)Continue reading “839.ATOMIC BLONDE(ENGLISH,2017)”
838.THE BLUEBERRY HUNT(ENGLISH,2016)
‘The Blueberry Hunt’ ഗ്രാഫിക്സ് നോവല്‍ രീതിയില്‍ പാകപ്പെടുത്തിയ ദൃശ്യാവിഷ്ക്കാരം, സിനിമ എന്ന കലയോട് നീതി പുലര്‍ത്തിയിരുന്നോ? സ്വന്തം വളര്‍ത്തു നായ്ക്കു ‘കുട്ടപ്പന്‍ പട്ടി’ എന്ന വ്യത്യസ്തമായ പേര് തിരഞ്ഞെടുത്ത അയാളെ എല്ലാവരും ‘കേണല്‍’ എന്നാണു വിളിച്ചിരുന്നത്.നാട്ടുകാര്‍ക്ക് അതില്‍ കൂടുതല്‍ വിവരം അയാളെ കുറിച്ചില്ലായിരുന്നു.എന്നാല്‍ ഒറ്റപ്പെട്ട സ്ഥലത്ത്,CCTV ക്യാമറകളുടെ സഹായത്തോടെ ശത്രുക്കളെ നേരിടാന്‍ അയാള്‍ ഒരുങ്ങിയിരുന്നു.അയാള്‍ക്ക് വിലപെട്ട ഒന്ന് സംരക്ഷിക്കാനായി. തന്റെ ഏകാന്തമായ ജീവിതം,അതിനു ഒരു വലിയ വില ഇട്ടു ‘കേണല്‍’ ആ തോട്ടത്തില്‍Continue reading “838.THE BLUEBERRY HUNT(ENGLISH,2016)”