596.AIRLIFT(HINDI,2016)

596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir.   ലോക ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  Civilian  Evacuation  ആയിരുന്നു കുവെത്ത് ,ഇറാഖ്  ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ  രക്ഷിക്കാന്‍  ആയി  നടന്നത്.മാത്തുണ്ണി  മാത്യൂസ്  എന്ന  ബിസിനസുകാരന്‍  ആയ  മലയാളി  ഈ  സംഭവങ്ങള്‍ക്ക് മുന്‍പ്  ബിസിനസിനു  പ്രാമൂഖ്യം  കൊടുക്കുകയും ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  ആളും  ആയിരുന്നു.എന്നാല്‍  താന്‍  പടുത്തുയര്‍ത്തുന്ന  സാമ്രാജ്യം  ഉപേക്ഷിച്ചു  കുടുംബവും  ആയി  ഇന്ത്യയിലേക്ക്‌  പാലായനം  ചെയ്യേണ്ട  അവസ്ഥ  എത്തിയപ്പോള്‍  ആണ് അദ്ദേഹം  തനിക്കു  വേണ്ടിContinue reading “596.AIRLIFT(HINDI,2016)”

595.PIKU(HINDI,2015)

595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan .    രസകരമായ  ഒരു  പശ്ചാത്തലം  ആണ്  Piku എന്ന  സിനിമയ്ക്ക്  ഉള്ളത്.ഈ  ചിത്രം Piku  എന്ന  യുവതിയുടെ  കഥയാണ്.ജീവിതത്തില്‍   ചില  കര്‍ക്കശമായ,അതിലുമുപരി  ശല്യക്കാരന്‍  ആയി  മാറുന്ന ഭാസ്ക്കര്‍  എന്ന പിതാവിനോടൊപ്പം ആണ്  അവള്‍  ജീവിക്കുന്നത്.ശരിക്കും  വയറ്റില്‍  നിന്നും  പോകാത്ത  അയാള്‍  അത്  ആണ്  ജീവിതത്തിലെ  ഏറ്റവും  വലിയ   പ്രശ്നം  എന്ന്  വിചാരിക്കുന്നു.ഭാസ്ക്കറിന്റെ  ഈ പ്രശ്നം  കാരണം   സിനിമയിലുടന്നീളം ഈ വിഷയം  സംസാരംContinue reading “595.PIKU(HINDI,2015)”

590.MAIN AUR CHARLES(HINDI,2015)

590.MAIN AUR CHARLES(HINDI,2015),|Crime|,Dir:-Prawaal Raman,*ing:-Richa Chadda, Tisca Chopra, Dijana Dejanovic   ചാള്‍സ്  ശോഭരാജ്-അപസര്‍പ്പക കഥ പോലെ അവിശ്വസനീയം  ആയ  ജീവിതം ആയിരുന്നു  അയാള്‍  നയിച്ചിരുന്നത്.ചാള്‍സ്   ആരായിരുന്നു?ഒരു  സീരിയല്‍-കില്ലര്‍?സ്ത്രീകളെ  വശീകരിക്കുന്ന  ആള്‍ ?കൂര്‍മ  ബുദ്ധിയുള്ള മനുഷ്യന്‍ ?അയാള്‍  ബുദ്ധ  ഭഗവാനെ  പോലെ  ആണെന്നും  അല്ല  ഒരു  മാജിക്കുകാരന്‍  ആയിരുന്നു  എന്ന് പോലും  പലരും  അഭിപ്രായപ്പെടുന്നു.സംഭവ  ബഹുലമായിരുന്നു  ചാള്‍സ്  ശോഭാരജിന്റെ  കഥ.പല പേരുകളില്‍,പല രാജ്യങ്ങളില്‍.ചെയ്ത  കുറ്റ  കൃത്യങ്ങളില്‍  നിന്നും  വിദഗ്ധമായി അയാള്‍  രക്ഷപ്പെട്ടിരുന്നു.    ചാള്‍സ്Continue reading “590.MAIN AUR CHARLES(HINDI,2015)”

583.WAZIR(HINDI,2016)

583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao   2016 ലെ  ആദ്യ  ഹിന്ദി  ചിത്രം  എന്ന  പ്രതീക്ഷയില്‍  നിന്നും അധികമായി  സിനിമയിലെ അഭിനേതാക്കളും  പ്രതീക്ഷ  ഉണര്‍ത്തുന്ന സംവിധായകനും  ആയിരുന്നു “വസീര്‍  എന്ന ചിത്രത്തിന്റെ  പ്രതീക്ഷകളെ  വാനോളം  ഉയര്‍ത്തിയത്‌.ചിത്രം  ആരംഭിക്കുമ്പോള്‍  മുതല്‍  ആ  ഒരു  മൂഡ്‌  നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും  ആദ്യ  സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ്  അലിയും  കുടുംബവും  സഞ്ചരിച്ചിരുന്ന  കാറിനു  നേരെ  നടന്ന  തീവ്രവാദി  ആക്രമണം  മുതല്‍  അമിതാഭ്  ബച്ചന്റെ പണ്ഡിറ്റ്‌ ഒംകാര്‍Continue reading “583.WAZIR(HINDI,2016)”

543.TALVAR(HINDI,2015)

543.TALVAR(HINDI,2015),|Crime|Mystery|,Dir:-Meghna Gulzar,*ing:-Irrfan Khan, Konkona Sen Sharma, Neeraj Kabi .   ആരുഷി തല്‍വാര്‍ കൊലപാതക കേസ്; നോയിഡ ഇരട്ട കൊലപാതകം ആയി മാറുന്നത് ആദ്യം പ്രതി എന്ന് സംശയിച്ച വീട്ടു ജോലിക്കാരന്‍  ഹേമരാജ് കൊല്ലപ്പെട്ട  നിലയില്‍  പിന്നീട്  വീട്ടില്‍  തന്നെ കണ്ടെത്തിയപ്പോള്‍  ആയിരുന്നു.ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പോലും ഈ കൊലപാതകം ചര്‍ച്ചാ വിഷയം ആയതു ഈ സംഭവത്തിന്‌ ലഭിച്ച അമിതമായ മാധ്യമ ശ്രദ്ധ കാരണം ആയിരുന്നു.പെണ്‍ക്കുട്ടികളുടെ ജീവന്‍  വീടുകളില്‍ പോലും സുരക്ഷ ഇല്ലContinue reading “543.TALVAR(HINDI,2015)”

510.QUEEN(HINDI,2014)

510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon,  “ഫിര്‍ സിന്ദഗി ” എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ “ക്വീന്‍” എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്‌.  നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്‌.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ്Continue reading “510.QUEEN(HINDI,2014)”

509.FILMISTAAN(HINDI,2013)

509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |.   സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട്‌ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ  ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ “ബജ്രംഗി ഭായ്ജാന്‍” പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരുContinue reading “509.FILMISTAAN(HINDI,2013)”

485.PHANTOM(HINDI,2015)

485.PHANTOM(HINDI,2015),Dir:-Kabir Khan,*ing:-Saif Ali Khan,Katrina Kaif.    “A Story You Wish Were True”-Phantom സിനിമയുടെ ടാഗ് ലൈന്‍ ഇതാണ്.26/11 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞിട്ട് 7 വര്‍ഷം കഴിഞ്ഞെങ്കിലും അതിനു ഉത്തരവാദികള്‍ ആണെന്ന് കരുതുന്ന പലരും നിയമത്തിന്‍റെ മുന്നില്‍ വന്നിട്ടില്ല.സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് പോലെ അന്ന് കുറ്റവാളികള്‍ ആയിരുന്നവറോഡു പകരം വീട്ടിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണു സാങ്കല്‍പ്പികമായ ഈ കഥയില്‍ ഉള്ളത്.ദേശ സ്നേഹം എന്ന വാക്ക് കോമഡി ആയ തെക്കേ ഇന്ത്യയില്‍ ,ശരിക്കുംContinue reading “485.PHANTOM(HINDI,2015)”

476.MANJHI:THE MOUNTAIN MAN(HINDI,2015)

476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya .    ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്‌.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യംContinue reading “476.MANJHI:THE MOUNTAIN MAN(HINDI,2015)”

447.MASAAN(HINDI,2015)

447.MASAAN(HINDI,2015),|Drama|,Dir:-Neeraj Ghaywan,*ing:-Richa Chadda, Sanjay Mishra, Vicky Kaushal.   ജീവിതത്തില്‍ നേരിടുന്ന അപ്രതീക്ഷിതമായ ദുരിതങ്ങള്‍ അവരെ മാനസികമായി തളര്‍ത്തുന്നു.സാമൂഹിക വ്യവസ്ഥിതിയെ ഭയക്കുന്ന ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ ജീവിക്കുന്ന അവരുടെ ജീവിതം പല ബന്ധങ്ങളാല്‍ പിണഞ്ഞു കിടക്കുന്നു.മസാനിലെ മുഖ്യ രണ്ടു കഥാപാത്രങ്ങളായ ദേവിയും ദീപകും പരസ്പ്പരം പരിചയം ഇല്ലെങ്കിലും അവരുടെ ലോകം ഒരു പരിധി വരെ ഒന്നാണ്.എന്നാല്‍ സ്വഭാവ രീതികളില്‍ വലിയ അന്തരം കാണാനും സാധിക്കും.ജീവിതത്തില്‍ അപാരമായ ധൈര്യം കാണിക്കുന്ന ദേവി അവള്‍ വളര്‍ന്ന പരിതസ്ഥിതി അനുസരിച്ച്Continue reading “447.MASAAN(HINDI,2015)”

430.BAJRANGI BHAIJAAN(HINDI,2015)

430.BAJRANGI BHAIJAAN(HINDI,2015),Dir:-Kabir Khan,*ing:-Salman Khan, Kareena Kapoor,Nawazuddin Siddiqui.    ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍Continue reading “430.BAJRANGI BHAIJAAN(HINDI,2015)”

429.MANORAMA SIX FEET UNDER(2007,HINDI)

429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen   റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക്  “ചൈന ടൌണ്‍”  ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം.”ചൈന ടൌണ്‍ ” ആയി മൂല കഥയില്‍Continue reading “429.MANORAMA SIX FEET UNDER(2007,HINDI)”

Design a site like this with WordPress.com
Get started