176.THE SUSPECT(KOREAN,2013),|Thriller|Crime|Action|,Dir:-Shin Yeon Won.*ing:-Yoo Gong,Jae Yun Jo. ചാരന്മാരുടെ കഥകള്‍ പലപ്പോഴും സിനിമകള്‍ക്ക് പ്രധാനമായ ഒരു പ്രമേയം ആണ്.തീര്‍ച്ചയായും അവരുടെ ജീവിതം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കോര്‍ത്ത് ഇണക്കി ഉള്ള സംഭവങ്ങളും ആയി ഇറങ്ങുന്നത് സാധാരണം.”ജെയിംസ് ബോണ്ട്,”ജേസന്‍ ബോണ്‍” തുടങ്ങിയ പ്രശസ്തരായ ചാരന്മാരുടെ കഥകള്‍ പല ആവര്‍ത്തി കണ്ടതും കേട്ടതും ആണ്.ഇവര്‍ മാത്രമല്ല ഹോളിവുഡ് മേഖലയില്‍ ഉള്ള ചാര സാധ്യതകള്‍.കൊറിയന്‍ സിനിമകളില്‍ ഇത്തരം കഥാതന്തു കുറവാണെന്ന് തോന്നുന്നു.”ബോണ്‍ പരമ്പരയിലെ” ജേസന്‍ ബോണിന്റെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്നContinue reading “176.THE SUSPECT(KOREAN,2013)”
Tag Archives: KOREAN
149.THE SCENT(KOREAN,2012)
149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park. വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും നല്ലത്.പറഞ്ഞു വരാന്‍ കാരണം “The Scent” എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയിContinue reading “149.THE SCENT(KOREAN,2012)”
144.THE NEIGHBORS(KOREAN,2012)
144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin. കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍ എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു.”Azooma”, “Psychometry”,”Memories of Murder”,”Monatge”,”Missing”,”NoContinue reading “144.THE NEIGHBORS(KOREAN,2012)”
141.THE CLIENT(KOREAN,2011)
141.THE CLIENT(KOREAN,2011),|Thriller|Crime|Mystery|,Dir:-Young Sung Sohn,*ing:-Jung Woo Ha,Hee Soon Park. സങ്കീര്‍ണമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് 2011 ല്‍ ഇറങ്ങിയ “The Client” എന്ന കൊറിയന്‍ ചിത്രം.ആദ്യം തന്നെ പറയട്ടെ അടുത്തിറങ്ങിയ ഒരു മലയാളം സിനിമ ഈ ചിത്രത്തിലെ തന്ത്രപ്രധാനമായ ട്വിസ്റ്റ് മുതല്‍ ചിലയിടങ്ങളില്‍ ഉള്ള സാദൃശ്യം മൂലം ഒരു സാധാരണ മലയാളി പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കും ഈ സിനിമയുടെ ട്വിസ്റ്റ് മുതല്‍ ഉള്ള ഭാഗങ്ങള്‍.തന്‍റെ വിവാഹ വാര്‍ഷികത്തിന്റെ അന്ന് “ഹാന്‍ ചുല്‍” വീട്ടിലേക്കു വന്നുContinue reading “141.THE CLIENT(KOREAN,2011)”
138.RUNNING MAN(KOREAN,2013)
138.RUNNING MAN(KOREAN,2013),|Action|Thriller|,Dir:-Dong -oh Jo,*ing:-Sin Ha Gyoon,Eun Ji Jo. മാറുന്ന കൊറിയന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നാണ്, നമ്മുടെ നാട്ടില്‍ വന്നിരുന്നു എങ്കില്‍ ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന “Running Man” എന്ന സിനിമ.കൂടുതല്‍ ജനകീയവും വിശാലവുമായ ഒരു മാര്‍ക്കറ്റ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പതിഞ്ഞ താളത്തില്‍ മഴയില്‍ നനഞ്ഞ കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ അവരുടെ മുഖമുദ്ര ആയിരുന്നു.എന്നാല്‍ ഒരു മാറ്റം വരണം എന്ന് തോന്നിയത് കൊണ്ടാകാം തമാശയും ആക്ഷനും ഒക്കെ കലര്‍ന്ന ചിത്രങ്ങള്‍ ഈ അടുത്തായി ഇറങ്ങുന്നത്.കൊറിയയില്‍Continue reading “138.RUNNING MAN(KOREAN,2013)”
137.AZOOMA(KOREAN,2012)
137.AZOOMA(KOREAN,2012),|Crime|Thriller|,Dir:-Ji Seung Lee,*ing:-Seong Woo Bae,Taekwang Hwang. 2012 ലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആണ് “അസൂമ” എന്ന കൊറിയ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.ഈ ചിത്രം അവതരിപ്പിച്ച രീതി വളരെയധികം വ്യത്യസ്ഥമായിരുന്നു.സാധാരണ രീതിയില്‍ ഒരു പ്രത്യേക ഘടനയില്‍ കഥ അവതരിപ്പിക്കുന്നതിനു പകരം ഓരോ സീനില്‍ നിന്നും അതിന്‍റെ ഫ്ലാഷ്ബാക്ക് അല്ലെങ്കില്‍ ആ സീനിലേക്ക് എത്തിയത് എങ്ങനെ എന്നാണു അവതരിപ്പിച്ചിരുന്നത്.ഇത്തരം ഒരു അവതരണ ശൈലിയിലും കഥ ആരെയും കുഴപ്പിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടും ഉണ്ട്.ഒരു പക്ഷേ ഓരോContinue reading “137.AZOOMA(KOREAN,2012)”
136.PSYCHOMETRY(KOREAN,2013)
136.PSYCHOMETRY(KOREAN,2013),|Thriller|Sci-fi|,Dir:-Ho Young-Kweon,*ing:-Kang Woo Kim,Bum Kim,Esom. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ Sci-fi ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Psychometry”.Psychometry പാരാ നോര്‍മല്‍ ശാഖയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.ഒരു വസ്തു അല്ലെങ്കില്‍ സബ്ജെക്ട്ടിനെ സ്പര്‍ശിക്കുമ്പോള്‍ അതില്‍ കൂടുതല്‍ സ്വാധീനം ഉള്ള മാഗ്നറ്റിക് ഫീല്‍ഡിനെ കുറിച്ച് അറിയാന്‍ സാധിക്കും എന്ന്‍ കരുതുന്ന ഒരു വിഷയമാണ് Psychometry.സാധാരണ ഗതിയില്‍ അവിശ്വസനീയമായ ഒരു വിഷയമാണ് ഇതും.ഒരു വസ്തുവിന്‍റെ ഭൂതക്കാലം ഇത്തരത്തില്‍ ഉള്ള സ്പര്‍ശനങ്ങളില്‍ കൂടി അറിയാവുന്നതിലെ അസ്വാഭാവികത സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നുംContinue reading “136.PSYCHOMETRY(KOREAN,2013)”
134.MOSS(KOREAN,2010)
134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park 2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് “Moss”.കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക്Continue reading “134.MOSS(KOREAN,2010)”
130.MISSING(KOREAN,2009)
130.MISSING(KOREAN,2009),|Crime|Thriller|,Dir:-Sung-Hong Kim,*ing:-Ja-Hyeon Chu,Min-hee Ha 2007 ല്‍ കൊറിയയില്‍ നടന്ന 4 സ്ത്രീകളുടെ കൊലപാതകത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് Missing (Sil-Jong).ആ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം മാറിയിരിക്കുന്നു.യഥാര്‍ത്ഥ സംഭവങ്ങളില്‍ 70 വയസ്സുള്ള ഒരു മീന്ക്കാരന്‍ ആയിരുന്നു പ്രതി .ചില ഹോളിവുഡ്/സെര്‍ബിയന്‍/കൊറിയന്‍ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള സാഡിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കുന്ന ഒരു പരമ്പര കൊലപാതകി ഇതില്‍ ഉണ്ട്.നാട്ടുകാരുടെ മുന്നില്‍ ഒരു പാവത്താന്‍ പരിവേഷം ഉള്ള അയാള്‍ എന്നാല്‍ ഉള്ളില്‍ ഒരു ചെകുത്താന്‍Continue reading “130.MISSING(KOREAN,2009)”
124.PARADISE MURDERED (KOREAN,2007)
124.PARADISE MURDERED(KOREAN,2007),|Thriller|Mystery|,Dir:-Han-min Kim,*ing :-Hae-il Park,Sol-Mi Park,Ji Ru Sung. കൊറിയന്‍ ത്രില്ലറുകളുടെ സ്ഥിരം ശൈലികളില്‍ നിന്നും വിഭിന്നമായാണ് സ്വര്‍ഗത്തില്‍ നടന്നതെന്ത് എന്നുള്ളതിന് ഉത്തരം നല്‍കുന്ന ഈ ചിത്രം ആരംഭിക്കുന്നത്.ദക്ഷിണ കൊറിയയിലെ ഒരു ദ്വീപിന്റെ പേരാണ് പാരദൈസ് ദ്വീപ്.പേര് അന്വര്‍ത്ഥം ആക്കും വിധം ആയിരുന്നു ആ ദ്വീപിലെ ആളുകളുടെ ജീവിതവും.മലകളും കടലുകളും അതിര്‍ത്തി ആയുള്ള ആ ദ്വീപില്‍ സമാധാനവും സന്തോഷവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഒരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ ആ ദ്വീപില്‍ ഉണ്ടായിരുന്ന 17 ആളുകളെയുംContinue reading “124.PARADISE MURDERED (KOREAN,2007)”
119.CHILDREN(KOREAN,2011)
119.CHILDREN(KOREAN,2011),|Mystery|Thriller|Drama|,Dir:-Kyu-maan Lee,*ing:-Yong-woo Park, Ryu Seung-Ryong, Dong-il Song യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള സിനിമകള്‍ക്ക് ഫിക്ഷന്റെ ചേരുവകകള്‍ കൂടി കൊടുത്താണ് സിനിമയായി ഇറങ്ങുന്നത്.നിയമത്തിന്‍റെ മുന്നില്‍ ഉള്ള സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ അവയില്‍ വിവാദങ്ങള്‍ സാധാരണം ആണ്.അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഉള്ള കൂട്ടി ചേരലുകള്‍ ആണ് അനിവാര്യം.ആ ചേരുവകകള്‍ ഇല്ലെങ്കില്‍ ഒരു സിനിമ ഡോക്യുമെന്‍ററിയുടെ നിലവാരത്തില്‍ ആവുകയും ചെയ്യുന്നു.സോഡിയാക്,മെമ്മറീസ് ഓഫ് മര്‍ഡര്‍,വോയിസ് ഓഫ് എ മര്‍ഡറര്‍ തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്തിയ മികച്ചContinue reading “119.CHILDREN(KOREAN,2011)”
117.TELL ME SOMETHING(KOREAN,1999)
117.TELL ME SOMETHING(KOREAN,1999),|Thriller|Mystery|Crime|,Dir:-Youn-hyun Chang,*ing:-Suk-kyu Han, Eun-ha Shim, Hang-Seon Jangകൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക തരം അനുഭവം കൊടുക്കുവാനായി പലപ്പോഴും അവര്‍ മഴയുടെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷവും അവതരിപ്പിക്കാറുണ്ട്.എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്ന് നില്‍ക്കുന്ന മേഘങ്ങള്‍ പോലെയാണ് പല സിനിമകളും.സസ്പന്‍സ് മിക്കവാറും വരുന്നത് ഇത് പോലെ ആയിരിക്കും.ഒരു സിനിമയില്‍ ആര്‍ വേണമെങ്കിലും സംശയിക്കാവുന്ന കഥാതന്തു.ചിലപ്പോള്‍ നമ്മള്‍ കുറ്റവാളികളെ ഒക്കെ സ്വയം കണ്ടെതുമെങ്കിലും പലപ്പോഴും അവരില്‍ നിന്നും കഥ വഴുതി പോകാറും ഉണ്ട്.അത്തരത്തില്‍Continue reading “117.TELL ME SOMETHING(KOREAN,1999)”