116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won Cha, Yong-woo Park, Seong Ji പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് “ബ്ലഡ് റെയിന്‍” എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതംContinue reading “116.BLOOD RAIN(KOREAN,2005)”
Tag Archives: KOREAN
115.H (KOREAN,2002)
115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah Yum, Jin-hee Ji, Ji-ru Sung “H” ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെContinue reading “115.H (KOREAN,2002)”
106.THE UNJUST(KOREAN,2010)
106.THE UNJUST(KOREAN,2010),|Crime|Thriller|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Seung-beom Ryu, Hae-jin Yu നീതി എന്നുളത് പലതിനോടും പലരോടും സന്ധി ചെയ്തു ലഭിക്കുന്ന അവസ്ഥയില്‍ സമൂഹത്തില്‍ അരാജകത്വം ഉത്ഭവിക്കുന്നു.അത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുകയാണ് The Unjust എന്ന ഈ കൊറിയന്‍ ചിത്രം.ഒരു പെണ്‍ക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.അതിനു ശേഷം അവളെ കൊലപ്പെടുകയും ചെയ്യുന്നു.തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന ആ കേസില്‍ നിയമവ്യവസ്ഥ മുഴുവന്‍ ഇരുട്ടില്‍ തപ്പുന്നു.ഭരണകൂടത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന അവസ്ഥയില്‍ അന്വേഷണം ത്വരിതപ്പെടുത്തുന്നു.ആ അവസരത്തില്‍ മരണപ്പെട്ട പെണ്‍ക്കുട്ടിയുടെ ബന്ധുവായ പോലീസുകാരന്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ കൊല്ലപ്പെടുത്തുന്നു.അതോടെContinue reading “106.THE UNJUST(KOREAN,2010)”
105.SNOWPIERCER(ENGLISH/KOREAN,2013)
105.SNOWPIERCER(ENGLISH/KOREAN,2013),|Sci-Fi|Action|Drama|,Dir:-Joon-ho Bong,*ing:-Kang Ho Song,Chris Evans, Tilda Swinton, Jamie Bellഹോളിവുഡ് sci-fi സിനിമകളുടെ ഇടയില്‍ കൊറിയയില്‍ നിന്നും വന്ന അതെ ജോനരില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് “Snowpiercer”.മഞ്ഞിനെ കീറി മുറിക്കുക എന്ന അര്‍ത്ഥത്തില്‍ പേര് വരുന്ന ഈ സിനിമ അതി ശൈത്യക്കാലത്ത് അവയെ കീറി മുറിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കുറച്ചാളുകളുടെ കഥയാണ് അവതരിപ്പിക്കുന്നത്.ആഗോളതാപനം ഭാവിയില്‍ വളരെയധികം കൂടുകയും അതിനെ കുറയ്ക്കാന്‍ വേണ്ടി ലോകരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് CW7 എന്ന പദാര്‍ത്ഥം അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്നു.എന്നാല്‍ അതിന്‍റെ ഫലമായി ഭൂമി മുഴുവന്‍ മഞ്ഞുContinue reading “105.SNOWPIERCER(ENGLISH/KOREAN,2013)”
101.MIRACLE IN CELL NO.7(KOREAN,2013)
101.MIRACLE IN CELL NO.7(KOREAN,2013),|Comedy|Drama|,Dir:-Hwan-kyung Lee,*ing:-Ryu Seung-Ryong, Kal So-Won, Dal-su Oh കൊറിയന്‍ സിനിമകളുടെ പൊതുവായുള്ള സാമ്യം എന്ന് പറയാവുന്നത് വൈകാരികമായ രീതിയില്‍ കഥാപാത്രങ്ങളോട് കാണിക്കുന്ന അനുകമ്പയാണ്.അത് കഥയിലെ നായകനും വില്ലനും എല്ലാം ഒരേ പോലെ ലഭിക്കുന്നുണ്ട് പലപ്പോഴും.കഥാപാത്ര രൂപീകരണത്തില്‍ അത്തരമൊരു സാധ്യത അവര്‍ മിയ്ക്കവാറും എല്ലാ ചിത്രങ്ങളിലും കാത്തു സൂക്ഷിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു ജോണരില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കും.ഒരു ഡ്രാമ-കോമഡി ജോണരില്‍ ഉള്‍പ്പെടുത്താവുന്ന “മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍.7 എന്നContinue reading “101.MIRACLE IN CELL NO.7(KOREAN,2013)”
98.THE TRAFFICKERS(KOREAN,2012)
98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung Lim, Daniel Choi, Dal-su Oh“ദി ട്രാഫിക്കര്‍സ്”,പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തിContinue reading “98.THE TRAFFICKERS(KOREAN,2012)”
93.THE TERROR LIVE(KOREAN,2013)
93.THE TERROR LIVE(KOREAN,2013),|Thriller|Crime|,Dir:-Byeong-woo Kim,*ing:-Duek-mun Choi, Jin-ho Choi, Jung-woo Ha The Terror Live,മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയുടെ അടുക്കല്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉള്ള പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള വിടവ് നീതിയുടെ കാര്യത്തില്‍ കൂടി വരുന്നു.രമ്യഹര്‍മ്യങ്ങള്‍ പണിതു പൊക്കുന്ന സമ്പദ് വ്യവസ്ഥ പലപ്പോഴും കുടിലുകളുടെ പുറത്ത് നികുതികളിലൂടെയും വിലക്കയറ്റം തുടങ്ങിയവയിലൂടെ സാധാരണ മനുഷ്യന്‍റെ ചോര കുടിക്കുന്നു.കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടുംContinue reading “93.THE TERROR LIVE(KOREAN,2013)”
91.THE THIEVES(KOREAN,2012)
91.THE THIEVES(KOREAN,2012),|Crime|Thriller|,Dir:-Dong-Hoon Choi,*ing:-Yun-seok Kim, Jung-Jae Lee, Hye-su Kim കൊറിയന്‍ ചിത്രങ്ങള്‍ അതിന്‍റെ മെലോഡ്രാമ ,ത്രില്ലര്‍ സിനിമ വിഭാഗങ്ങളാല്‍ സമ്പന്നം ആണ്.എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് “ദി തീവ്സ്”.പേര് പോലെ തന്നെ ഇത് കള്ളന്മാരുടെയും അവരുടെ നവീന രീതിയില്‍ ഉള്ള മോഷണങ്ങളുടെയും കഥയാണ്.ഈ സിനിമ കൊറിയയിലെ സര്‍വകാല പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഉള്ളതാണ്.ഈ ചിത്രം Heist ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.ആസൂത്രിതമായി വളരെയധികം വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരു കൂട്ടം കള്ളന്മാര്‍ ആണ്Continue reading “91.THE THIEVES(KOREAN,2012)”
87.HIDE AND SEEK(KOREAN,2013)
87.HIDE AND SEEK(KOREAN,2013),|Thriller|,Dir:-Jung Huh,*ing:- Mi-seon Jeon, Jung-Hee Moon, Hyeon-ju Son കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ സിനിമകള്‍ എന്ന ശാഖയില്‍ വരുന്നവയെല്ലാം ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് .പലപ്പോഴും ഒരു കഥയുടെ ആരംഭത്തില്‍ പ്രേക്ഷകന്‍ ഒരു കഥയെക്കുറിച്ച് പ്രതീക്ഷിക്കുന്നതല്ല സിനിമയുടെ അവസാനം സംഭവിക്കുന്നത്.ത്രില്ലര്‍ സിനിമകള്‍ കണ്ടിട്ടുള്ളപ്പോള്‍ എല്ലാം തന്നെ ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.പലപ്പോഴും ഒരു ചിത്രത്തിന്‍റെ തുടക്കത്തിലെ രംഗങ്ങളില്‍ നിന്നും ആ സിനിമയുടെ അവസാന രംഗങ്ങളിലേക്ക് മനസ്സില്‍ ഒരു യാത്ര നടത്തിയാല്‍ പലപ്പോഴും വഴി തെറ്റാന്‍ ഇടയാകാറുണ്ട്.അത്Continue reading “87.HIDE AND SEEK(KOREAN,2013)”
81.A MAN WHO WAS SUPERMAN(KOREAN,2008)
81.A MAN WHO WAS SUPERMAN (2008,KOREA),|Comedy|Drama|,Dir:- Yoon-Chul Chung,*ing:- Jeong-min Hwang, Gianna Jun, Gil-seung Bangതീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണ് ഇത് .എഴുത്തിനുമപ്പുറം ആണ് ഈ ചിത്രം . . ഒരു സാധാരണ മനുഷ്യന്‍ എങ്ങനെ ആണ് അമാനുഷികനായ സൂപ്പര്‍മാന്‍ ആകുന്നത് ?ജീവിതത്തില്‍ ഗ്രാഫിക്സും മറ്റു സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് എളുപ്പത്തില്‍ സൂപ്പര്‍മാന്‍ ആകാന്‍ കഴിയുകയുമില്ല .ജീവിതത്തില്‍ അമാനുഷികത അഥവാ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായി നല്ലത് മാത്രം ചെയ്യാന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഒരു സൂപ്പര്‍മാന്‍ ആകാന്‍Continue reading “81.A MAN WHO WAS SUPERMAN(KOREAN,2008)”
80.MONTAGE (KOREAN,2013)
80.MONTAGE(KOREAN,2013),|Crime|Thriller|,Dir:-Jeong Geun-Seop,*ing:- Jeong-hwa Eom, Sang-kyung Kim, Young-chang Songമൊണ്ടാഷ് -ഈ ചിത്രത്തിന്‍റെ തുടക്കത്തില്‍ നേരത്തെ കണ്ട ചില സിനിമകളുടെ (The Silence(German),Confessions of a Murder (Korean) )എന്നിവയുടെ കഥ പോലെ തോന്നിച്ചിരുന്നു .എന്നാല്‍ ആ തോന്നല്‍ തുടക്കം കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മാറി .ഈ ചിത്രം പിന്നീട് ചലിച്ചത് ഉദ്വേഗജനകമായ കഥയിലൂടെ ആയിരുന്നു .ഈ ചിത്രത്തില്‍ പറയുന്നത് മൂന്നു പേരുടെ കഥയാണ് ,ജീവിതത്തിലെ ദൈര്‍ഖ്യം ഏറിയ ദുരന്തങ്ങളില്‍ പങ്കാളികള്‍ ആകേണ്ടി വരുന്നവരുടെ കഥ .അതില്‍ ഒരാള്‍ ഒരമ്മയാണ് .പതിനഞ്ചുContinue reading “80.MONTAGE (KOREAN,2013)”
74.PERFECT NUMBER (KOREAN,2012)
74.PERFECT NUMBER (KOREAN,2012),|Thriller|Drama|,Dir:-Eun-jin Pang,*ing:-Seung-beom Ryu, Yu-won Lee, Jin-woong Jo ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും അയാള്‍ക്ക് പ്രിയപ്പെട്ടവ ആകും എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശം ആണ് .തന്‍റെContinue reading “74.PERFECT NUMBER (KOREAN,2012)”