1123. Margamkali(Malayalam,2019)

1123. Margamkali(Malayalam,2019)      ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി  – സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു.    പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾContinue reading “1123. Margamkali(Malayalam,2019)”

1113.Ittymaani: Made in China(Malayalam,2019)

1113.Ittymaani: Made in China(Malayalam,2019)   50,100,150,200 കോടി ക്ലബുകളിലേക്കു മലയാള സിനിമയെ കയറ്റിയ ലാലേട്ടൻ ഇടയ്ക്ക് ഇങ്ങനെ കുറെ സിനിമകളും ചെയ്യും.സാധാരണ പ്രേക്ഷകർക്ക് വേണ്ടി.തന്റെ എല്ലാം എല്ലാമായ ഫാൻസിന് വേണ്ടി.സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്റെ ആരാധകരെ കാണുന്ന ആ ഏട്ടൻ,അവരുടെ ഒരേ ഒരു രാജാവിന്റെ ഓണ സമ്മാനം ആയിരുന്നു ഇട്ടിമാണി എന്ന സിനിമ. വെളിപ്പാടിന്റെ പുസ്തകം,ഡ്രാമ,നീരാളി ഒക്കെ പോലെ ആരാധകർ മാത്രം ആസ്വദിച്ച സിനിമ,ആരാധകർക്ക് വേണ്ടി മാത്രം ഈ അടുത്തായി ഏട്ടൻ ചെയ്യുന്ന സിനിമ. (ആരാധകർക്ക്Continue reading “1113.Ittymaani: Made in China(Malayalam,2019)”

1110.Brother’s Day (Malayalam,2019)

1110.Brother’s Day (Malayalam,2019)          കലാഭവൻ ഷാജോണ് കുറെ സിനിമകൾ കണ്ടു ആണ് ഈ സിനിമയുടെ കഥ എഴുതിയതെന്ന് തോന്നും.കുറച്ചു ദൂരം ഒരു സിനിമയുടെ കഥ എഴുത്തും.പിന്നെ ഉറങ്ങി എഴുന്നേൽക്കും അടുത്ത സിനിമ കാണും.ആ കഥ ആദ്യത്തെ കഥയിലേക്ക് എഴുത്തും.അങ്ങനെ അങ്ങനെ ഏകദേശം ഒരാഴ്ച.അപ്പോഴാണ് ക്ളൈമാക്‌സ് ഒക്കെ വേണമല്ലോ എന്നു തോന്നിയത്. ഒന്നിനൊന്നു മികച്ച അഞ്ചാറു കഥകൾ ആണല്ലോ?ഇടയ്ക്കു എവിടെയോ വച്ചു ഫുൾ ഫ്ലോയിൽ കഥ മാറുന്നു.ഒരു തട്ടു പൊളിപ്പൻ പടത്തിൽ നിന്നുംContinue reading “1110.Brother’s Day (Malayalam,2019)”

1096.Thamaasha(Malayalam,2019)

1096.Thamaasha(Malayalam,2019)       “ഒണ്ടു മോട്ടേയ കഥ”(Ondu Moteya Kathe)കണ്ടു ഇഷ്ടം ആയതു കൊണ്ട് തന്നെ ,അതു മലയാളത്തിൽ “തമാശ” ആയി വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും കാണേണ്ട എന്നു കരുതിയിരുന്നു.പക്ഷെ വിനയ് ഫോർട്ടിന്റെ നല്ല നാച്ചുറൽ ആയി തമാശ അവതരിപ്പിക്കുന്ന രീതി ഇഷ്ടം ആയതു കൊണ്ട് വെറുതെ ഒന്ന് കാണാൻ തീരുമാനിച്ചു.കഥ അറിയാവുന്നത് കൊണ്ടു മൊബൈലിൽ ഒക്കെ നോക്കി ആണ് കണ്ടു കൊണ്ടിരുന്നത്.പക്ഷെ സിനിമ കുറച്ചു ആയപ്പോൾ, പതിയെ മൊബൈൽ മാറ്റി വച്ഛ് സിനിമ കണ്ടുContinue reading “1096.Thamaasha(Malayalam,2019)”

​​1091.Oru Kuprasidha Payyan(Malayalam,2018)

​​1091.Oru Kuprasidha Payyan(Malayalam,2018)          ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത ഒരാളെ കേസിൽ കുടുക്കിയാൽ പ്രത്യേകിച്ചു പ്രശ്നം ഒന്നുമില്ല എന്നും കേസ് തെളിഞ്ഞത് തന്റെ ജോലിയിൽ ഒരു നേട്ടം ആകും എന്നു കരുതി കാണും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.കാരണം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉള്ള സമ്മർദ്ദം.അവരുടെ profiling നു ചേരുന്ന ഒരാളെ പ്രതിയായി മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല.അയാൾ ആയി കൊലപാതകി.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കൊലപാതകി.  Continue reading “​​1091.Oru Kuprasidha Payyan(Malayalam,2018)”

1019.Thattumpurath Achuthan(Malayalam,2018)

1019.Thattumpurath Achuthan(Malayalam,2018) കുഞ്ചാക്കോ ബോബന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളെ ഒരൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.(അള്ളു രാമെന്ദ്രൻ കണ്ടിട്ടില്ല).കാരണം മറ്റൊന്നുമല്ല ഓരോ സിനിമയും മുൻ സിനിമയുടെ തുടർച്ച പോലെയോ അല്ലെങ്കിൽ പരിചിതമായ കഥ പോലെയോ ഒക്കെ തോന്നാം.കൂടുതലും ഒരു മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിൽ നിന്നും അടുത്ത എപ്പിസോഡിലേക്കു മാസങ്ങൾ കൊണ്ടു എത്തി ചേരുന്ന പ്രതീതി. ഇതു മോശമായി പറഞ്ഞ കാര്യമല്ല.മേൽപ്പറഞ്ഞ സീരിയൽ കൊണ്ടു ഉദ്ദേശിച്ചത് കുടുംബ പ്രേക്ഷകരെ കൂടി ആണ്.തിയറ്ററിൽ എത്ര ദിവസം ഈContinue reading “1019.Thattumpurath Achuthan(Malayalam,2018)”

986.Varathan(Malayalam,2018)

986.Varathan(Malayalam,2018)      വരത്തന്‍, സ്ട്രോ ഡോഗ്സ് (1971)  ന്‍റെ   “ഈച്ച കോപ്പി” ആണെന്ന് പറയാമെങ്കിലും അമല്‍ നീരദ് മലയാളം പതിപ്പ് അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടൂ.’Four Brothers’ ‘Big B’ ആയപ്പോഴും വിദഗ്ധമായി അത് പ്രാദേശിക രീതികളോട് ഇണങ്ങുന്ന രീതിയില്‍ പറിച്ചു നട്ടത് നന്നായിരുന്നു.ഇവിടെയും അതാണ്‌ സംഭവിച്ചിരിക്കുന്നത്.നായികയുടെ കുട്ടിക്കാലം ചിലവഴിച്ച നാട്ടിലേക്ക് അവള്‍ കാമുകനോടൊപ്പം(SD),ഭര്‍ത്താവിനു ഒപ്പം (വരത്തന്‍) എത്തുന്നു.സ്ട്രോ ഡോഗ്സില്‍ ,തുടക്കത്തില്‍ തന്നെ അമേരിക്കന്‍ ആയ നായകനോടുള്ള അപ്രിയത ആ ചെറിയ ഇംഗ്ലീഷ് ഗ്രാമത്തിലെ ആളുകള്‍ കാണിക്കുന്നുണ്ട്.സായിപ്പന്മാരുടെContinue reading “986.Varathan(Malayalam,2018)”

935.EEDA(MALAYALAM,2018)

935.EEDA(MALAYALAM,2018)       വാര്‍ത്തകളില്‍ നിറയുന്ന ആക്രമണകാരികള്‍ ആയ രാഷ്ട്രീയ  പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നും ഭയം ഉളവാക്കുന്നത് ആണ്.പേരില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയും,വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതികള്‍ ആളുകളിലേക്ക്‌ ഇറക്കി വിടുകയും ചെയ്യുന്ന എല്ലാ പാര്‍ട്ടികളെയും സമാസമം കാഴ്ചയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് ‘ഈട’.സാമാന്യബുദ്ധിയ്ക്കും അപ്പുറം ആണ് കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന് തോന്നുന്നു.ആക്രമണ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത് കൊണ്ട് ഉള്ള മനസ്സുമായി ആണ് ‘ഈട’ കണ്ടു തുടങ്ങിയത്.    ഒരു പ്രണയകഥയാണ് ചിത്രത്തില്‍ നായിക-നായക കഥാപാത്രങ്ങള്‍ക്ക് വേണ്ടി Continue reading “935.EEDA(MALAYALAM,2018)”

919.MOHANLAL(MALAYALAM,2018)

919.മോഹൻലാൽ “Celebrity Worship Syndrome”.വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും “ഫാനാരന്മാർ” എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും “മോഹൻലാൽ” എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. “പാവങ്ങളുടെ നോളൻ” എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.’സാജിദ് യാഹിയ’.ആദ്യ സിനിമ ആയ ‘ഇടി’ ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആContinue reading “919.MOHANLAL(MALAYALAM,2018)”

915.ARAVINDANTE ATHITHIKAL(MALAYALAM,2018)

915.Aravindante Athithikal(Malayalam,2018) Comedy,Drama “അരവിന്ദന്റെ അതിഥികൾ”-പെട്ടെന്ന് അവസാനിപ്പിച്ച അതിഥി!!   അരവിന്ദന്റെ ജീവിതത്തിൽ എല്ലാവരും അതിഥികൾ ആയി മാറുന്നു.ജന്മം നൽകിയവർ പോലും അവന്റെ ജീവിതത്തിൽ അതിഥികൾ ആയി മാറുന്നു.ഈ അടുത്തു തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം എന്നാൽ  പെട്ടെന്ന് അവസാനിച്ചു എന്ന പ്രതീതി ആണ് ഉണ്ടായത്.  മിസ്റ്ററി/ഡ്രാമ ഴോൻറെയിൽ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രത്തിൽ തുടക്കത്തിൽ നല്ല രസം ഉണ്ടായിരുന്നു.സിംപിൾ തമാശകൾ ഒക്കെ ആയി തന്നെ വിനീതിന്റെ അരവിന്ദൻ എന്ന കഥാപാത്രം മുന്നോട്ടു പോയി.അഭിനയത്തിൽ ഏറ്റവുംContinue reading “915.ARAVINDANTE ATHITHIKAL(MALAYALAM,2018)”

910.UNCLE(MALAYALAM,2018)

910.Uncle(Malayalam,2018) “അങ്കിളിന്റെ ഒപ്പം ദൂരം കൂടിയ യാത്ര”.     സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയവും ആയിട്ടാണ് ജോയ് മാത്യു ഇത്തവണ ‘അങ്കിൾ’ എന്ന ചിത്രം അവതരിപ്പിച്ചത്.സ്ഥിരം,പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ അല്ല മമ്മൂട്ടി എന്ന നടൻ ചെയ്യുന്നത് എന്ന വിമർശകരുടെ മാനിച്ചു എന്നു തോന്നി പോയി ഇതിലെ കെ.കെ എന്ന കഥാപാത്രം കണ്ടപ്പോൾ.എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ള തരത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമം കാരണം മമ്മൂട്ടി എന്നത്തേയും പോലെ സുന്ദരമുഖനായിContinue reading “910.UNCLE(MALAYALAM,2018)”

903.DIWANJIMOOLA GRAND PRIX(MALAYALAM,2018)

903.Diwanjimoola Grand Prix(Malayalam,2018) “എന്തിനോ വേണ്ടി തിളച്ച സാമ്പാർ”…  വെറും ക്ളീഷേ ആയി മാറിയ ഡയലോഗ് ആണിത്..അതിനെക്കാളും ക്ളീഷേ കഥയും,തീരെ നിലവാരം ഇല്ലാത്ത അവതരണവും.”ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ്” ഇതിന്റെ അപ്പുറം ഒന്നുമായി തോന്നിയില്ല…   സിനിമയിലെ അൽപ്പമെങ്കിലും രസമുള്ളത് പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്നതായിരുന്നു.പക്ഷെ ആ കൗതുകത്തിനും അപ്പുറമുള്ള പ്രാധാന്യം ഒന്നും അവരിൽ ഭൂരിഭാഗത്തിനും ഇല്ലായിരുന്നു.സാജൻ ജോസഫ് ആലുക്ക(കസ്തൂരിമാൻ) ആയിരിക്കാം ഇതിലെ കളക്ടർ കഥാപാത്രം എന്നു കരുതുന്നു.അതാണ് ഭൂരിഭാഗം എന്നു പറഞ്ഞത്.Continue reading “903.DIWANJIMOOLA GRAND PRIX(MALAYALAM,2018)”

Design a site like this with WordPress.com
Get started