728.JOMONTE SUVISHESHANGAL(MALAYALAM,2017)

728.JOMONTE SUVISHESHANGAL(MALAYALAM,2017),Dir:-Sathyan Anthikkad,*ing:-Dulquer Salman,Mukesh.      ഒരിക്കല്‍ വിജയിച്ച  ഫോര്‍മുലയുടെ മേലെ ചാരി നിന്ന്  കൊണ്ട്  സിനിമ  എടുക്കുന്ന  സംവിധായകരില്‍  പ്രശസ്തന്‍  ആണ്  സത്യന്‍  അന്തിക്കാട്.നന്മ,ദയ,കാരുണ്യം  എന്നിവയുടെ മൊത്ത  വിതരണക്കാരന്‍ ആയി  തന്‍റെ  കരിയറിന്‍റെ  ഭൂരിഭാഗവും  ചിലവഴിച്ച  അദ്ദേഹം  എന്നാല്‍ കുടുംബ  പ്രേക്ഷകര്‍ക്ക്‌  തന്നില്‍  ഉള്ള  വിശ്വാസത്തില്‍ പഴയ  താരങ്ങള്‍ക്ക്  പകരം  പുതിയ  താരങ്ങള്‍ വന്നൂ  എന്ന  വ്യത്യാസത്തില്‍   മാത്രം ആണ്  മാറി  കൊണ്ടിരിക്കുന്ന  സിനിമ  രീതികളില്‍  മത്സരിക്കാന്‍  എത്തിയത്.”ജോമോന്റെ  സുവിശേഷങ്ങള്‍” ,മലയാള  സിനിമയിലെContinue reading “728.JOMONTE SUVISHESHANGAL(MALAYALAM,2017)”

640.CR NO:89(MALAYALAM,2013)

540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi.   മുത്തശ്ശി കഥകളെ  വെല്ലുന്ന  രീതിയിലാണ്  CR  NO:89  എന്ന  ചെറിയ  മലയാള  ചിത്രം  പ്രശംസകള്‍  ഏറ്റു  വാങ്ങിയത്.IFFK  യിലെ  മികച്ച  മലയാള  ചലച്ചിത്രം,സംസ്ഥാന  പുരസ്ക്കരങ്ങളിലെ  മികച്ച  മലയാള  ചിത്രം,മികച്ച  രണ്ടാമത്തെ  നടന്‍  ആയി  ഈ  ചിത്രത്തിലെ  അശോക്‌  കുമാര്‍  തിരഞ്ഞെടുക്കപ്പെട്ടത്  ഒക്കെ  ഒരിക്കലും  ഈ  ചിത്രത്തിന്റെ  അണിയറയില്‍  പ്രവര്‍ത്തിച്ചവര്‍ക്ക്  സ്വപ്നം  ആയി  പോലും  ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും  കോടികള്‍  കിലുങ്ങുന്ന  സിനിമ  വ്യവസായത്തില്‍  വെറും  7  ലക്ഷം  രൂപ  മുതല്‍മുടക്കില്‍  ഒരുContinue reading “640.CR NO:89(MALAYALAM,2013)”

593.PATHEMARI(MALAYALAM,2015)

593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary.   എണ്ണ  ഉല്‍പ്പാദനം ഗള്‍ഫ്  രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി  മാറ്റി. “From Camel to Cadillac” എന്ന അവസ്ഥയില്‍  ആയപ്പോള്‍  ആ പുരോഗതി  ഏറ്റവും  കൂടുതല്‍  ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത്‌  പാവയ്ക്കയുടെ  രൂപത്തില്‍  ഉള്ള  ഒരു  കൊച്ചു  സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും  അതിനോട്  അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും  എല്ലാം നിധി  കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു  തുള്ളികളുടെ ഫലം  ആയിരുന്നു.ഇന്ത്യയിലെ  മറ്റുContinue reading “593.PATHEMARI(MALAYALAM,2015)”

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)

560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)   മോഷണം പ്രമേയം ആയി വന്ന രണ്ടു ചിത്രങ്ങള്‍ ആയിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല,കോഹിനൂര്‍ എന്നിവ.മോഷണക്കലയെ കുറിച്ചൊക്കെ ആധികാരികം എന്ന് “തോന്നിക്കുന്ന”  രീതിയില്‍(അതാണോ മോഷണക്കല എന്നത് കൊണ്ട് മനസ്സിലാകാത്തത് കൊണ്ടാണ് “തോന്നിക്കുന്ന” എന്ന വാക്ക് ഉപയോഗിച്ചത്) ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ പകുതി അവതരിപ്പിച്ചത്.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്‌,സുധീര്‍ കരമന,അജൂ വര്‍ഗീസ്‌  എന്നിവരൊക്കെ ഇന്നത്തെ  മലയാള സിനിമയുടെ അവിഭാജ്യ  ഘടകം ആണെന്ന് അടിവരയിടുന്നു അവരുടെ ചിത്രത്തിലെ പ്രകടനങ്ങള്‍.മോശമായി ഒന്നും തോന്നിയില്ല.ചെമ്പന്‍ വിനോദ് ഒക്കെ പക്കാ ഗ്രാമീണനായContinue reading “560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)”

507.LIFE OF JOSUTTY(MALAYALAM,2015)

507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt.     സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ്‌ ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ “ലൈഫ് ഓഫ് ജോസൂട്ടിയില്‍ ” പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക്   ജീത്തൂ ജോസഫിന്‍റെ “ആല്‍ഫ്രെഡ് ഹിച്ച്കോക്ക്” സാനിധ്യവും.   ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരുContinue reading “507.LIFE OF JOSUTTY(MALAYALAM,2015)”

505.ENNU NINTE MOIDEEN(MALAYALAM,2015)

505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon.   അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയContinue reading “505.ENNU NINTE MOIDEEN(MALAYALAM,2015)”

493.DOUBLE BARREL(MALAYALAM,2015)

493.DOUBLE BARREL(MALAYALAM,2015),Dir:-Lijo Jose Pellissery,*ing:-Prithviraj,Indrajith,Arya.   “ഡബിള്‍ ബാരല്‍ “,ഓണ റിലീസുകളിലെ ബോക്സ്  ഓഫീസ് ദുരിതം ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് അത് ട്രിം ചെയ്തു പ്രദര്‍ശിപ്പിക്കുന്നു എന്ന് അറിഞ്ഞത്.എന്തായാലും ട്രിം ചെയ്തിട്ടും തിയറ്ററില്‍ കൈ അടിക്കാനോ ഒന്നും ആളുണ്ടായിരുന്നില്ല.(ട്രിം ചെയ്യാത്ത വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടും ഇല്ല).ഇത് ഈ സിനിമയുടെ തിയറ്ററിലെ അവസ്ഥ.ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുള്ള സംവിധായകന്‍ അവതരിപ്പിച്ച വ്യത്യസ്ത “മലയാള” ചിത്രം മാത്രം ആയി “ഡബിള്‍ ബാരല്‍” മാറുന്നു.അതിന്‍റെ കാരണങ്ങള്‍ പലതാകാം.ആരുടേയും കുറ്റംContinue reading “493.DOUBLE BARREL(MALAYALAM,2015)”

489.KUNJIRAMAYANAM(MALAYALAM,2015)

489.KUNJIRAMAYANAM(MALAYALAM,2015),Dir:-basil Joseph,*ing:-Vineeth Srinivasan,Dhyan Sreenivasan,Aju Varghese.   മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഓണക്കാല റിലീസുകളും ആയി എത്തിയപ്പോള്‍ “കുഞ്ഞിരാമയണം” എന്ന കുഞ്ഞു സിനിമയുടെ വിധി എന്താകും എന്ന് പലരും സംശയിച്ചിരുന്നു.എന്നാല്‍ മികച്ച സിനിമ എന്ന അഭിപ്രായങ്ങള്‍ നേടാതെ ഭിന്നാഭിപ്രായം വന്നപ്പോള്‍ മികച്ചു നിന്നത് “കുഞ്ഞിരാമയണം” എന്ന കറുത്ത കുതിര ആയിരുന്നു.”വിനീത് ശ്രീനിവാസന്‍ സ്ക്കൂള്‍ ഓഫ് മൂവീസില്‍”നിന്നും വന്ന ബേസി ല്‍ ആദ്യമായി സിനിമയുടെ സംവിധായകന്‍ ആയി ഈ ചിത്രത്തിലൂടെ മാറി എങ്കിലും യൂടൂബില്‍ ഉള്ള ഷോര്‍ട്ട് ഫിലിംസില്‍Continue reading “489.KUNJIRAMAYANAM(MALAYALAM,2015)”

475.LOHAM(MALAYALM,2015)

475.LOHAM(MALAYALM,2015),Dir:-Renjith,*ing:-Mohanlal,Renji Panicker,Siddique.       ഈ ഓണത്തിലെ  ആദ്യ  ചിത്രം എന്ന ടാഗില്‍ ഇറങ്ങിയ ലോഹം കഥാപ്രമേയം  ആക്കിയിരിക്കുന്നത് മനുഷ്യ  യുഗത്തിന്റെ ആരംഭം മുതല്‍ കണ്ണ്  മഞ്ഞളിപ്പിക്കുന്ന ആ മഞ്ഞ ലോഹത്തിന്റെ കഥയാണ്.കാണുംതോറും മനുഷ്യന് ആര്‍ത്തി തോന്നുന്ന ലോഹം.സ്ത്രീകള്‍ക്ക് അത് ആഭരണം ആണെങ്കില്‍ മനുഷ്യക്കുലത്തിനു മുഴുവന്‍ അത് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും വഴിയും ആണ്.ഇത് സ്വര്‍ണം.രഞ്ജിത്ത് “ഇന്ത്യന്‍ റുപ്പിയില്‍” റിയല്‍ എസ്റ്റേറ്റ് മാഫിയയെ പശ്ചാത്തലം ആക്കി സിനിമ ചെയ്തെങ്കില്‍  ഇത്തവണയും അത്തരം ഒരു മാഫിയയെ ആണ്Continue reading “475.LOHAM(MALAYALM,2015)”

418.CHIRAKODINJA KINAVUKAL(MALAYALAM,2015)

418.CHIRAKODINJA KINAVUKAL(MALAYALAM,2015),Dir:-Santhosh Viswanath,*ing:-Kunchako Boban,Reema Kallingal,Sreenivasan.    1996 ല്‍ അഴകിയ രാവണനില്‍ ഹാസ്യാത്മക സന്ദര്‍ഭം ഒരുക്കാനായി മെനഞ്ഞെടുത്ത അമ്പുജാക്ഷന്റെ “ചിറകൊടിഞ്ഞ കിനാവുകള്‍” ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക് പുനരവതരിക്കുമ്പോള്‍ പിറവി എടുത്തത്‌ മലയാള സിനിമയിലെ ക്ലീഷകളെ നിരത്തി പരിഹസിക്കുന്ന സ്പൂഫ് വിഭാഗത്തില്‍ ഉള്ള ചിത്രം ആണ്.തങ്ങളെ വിശ്വസിച്ചു പടം കാണാന്‍ ഇറങ്ങി തിരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞു തുടങ്ങിയ ചിത്രം യാഥാസ്ഥിതിക സിനിമയിലെ നന്ദി പറച്ചിലുകള്‍ക്ക് പ്രഹരം നല്‍കി ആണ് തുടങ്ങിയത്.   അമ്പുജാക്ഷന്റെContinue reading “418.CHIRAKODINJA KINAVUKAL(MALAYALAM,2015)”

373.PREMAM(MALAYALAM,2015)

373.PREMAM(MALAYALAM,2015),Dir:-Alphonse Puthren,*ing:-Nivin Pauly,Anupama,Sai Pallavi,Madonna.   അല്‍ഫോന്‍സ്‌ പുത്രന്‍-മലയാള സിനിമയില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രത്തിന്‍റെ പ്രോമോ വര്‍ക്ക് ചെയ്തത് ഫലിച്ചു എന്ന് വേണം ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.പ്രണയം എന്ന പേരിനോട് നീതി പുലര്‍ത്തുന്ന,എന്നാല്‍ പ്രണയത്തിലെ നിരാശ വരെ രസകരമായി അവതരിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടി മാസ് സീനുകളും നിറച്ച ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ്.ചിത്രത്തിനുള്ള ഇന്നത്തെ തിരക്ക് ഒന്ന് മതി “വ്യത്യസ്തത ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ ചിത്രത്തെ” വലിയ ഒരു ഹിറ്റ് ആക്കാന്‍.നിവിന്‍ പോളിയുടെContinue reading “373.PREMAM(MALAYALAM,2015)”

372.IVIDE(MALAYALAM,2015)

372.IVIDE(MALAYALAM,2015),Dir:-Shyamaprasad,*ing:-Prithviraj,Nivin ,Bhavana.    മലയാളത്തിലെ രണ്ടു പ്രമൂഖ നായകന്മാര്‍ ഈ തലമുറയിലെ സംവിധായകരില്‍ തന്‍റേതായ ശൈലിയില്‍ ചിത്രം ഒരുക്കുന്ന ശ്യാമപ്രസാദിന്റെ ഒപ്പം ഒരു ക്രൈം ത്രില്ലര്‍ അവതരിപ്പിച്ചപ്പോള്‍  കൈ വന്നത് അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉള്ള ഒരു മലയാള ചിത്രം ആണ്.അറ്റ്ലാന്‍റ നഗരത്തില്‍ നിന്നും മലയാളി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ച ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ചെയ്യുന്ന ചിത്രത്തിന്‍റെ ഗുണമേന്മ ആണ് മുഴച്ചു നില്‍ക്കുക.ഒരു സിനിമയുടെ ആത്യന്തിക ലക്‌ഷ്യം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണെങ്കില്‍ ആContinue reading “372.IVIDE(MALAYALAM,2015)”

Design a site like this with WordPress.com
Get started