635.TAXI TEHRAN(PERSIAN,2015)

635.TAXI TEHRAN(PERSIAN,2015),|Comedy|Drama|,Dir:-Jafar Panahi,*ing:-Jafar Panahi.    ഇറാനിലെ  ഭരണകൂടം  ഏറ്റവും  അധികം  എതിര്‍ക്കുന്ന  സിനിമ  സംവിധായകന്‍  ആണ്  ജാഫര്‍ പനാഹി  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതിശയോക്തി ആകില്ല.മതത്തിന്റെ  ചട്ടക്കൂടില്‍  തളയ്ക്കപ്പെട്ട  ഒരു  രാജ്യത്തിലെ  അനീതികള്‍ക്കു  എതിരെ  പനാഹി  തന്റെ   സിനിമകളിലൂടെ  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു  പലപ്പോഴും.സാമൂഹിക ജീവിതത്തില്‍  ഉള്ള  ഇത്തരം അനീതികളെ,അത്  ഏതു  മേഖലയില്‍  ആണെങ്കിലും  അദ്ദേഹം  ശരിക്കും  ഒരു  സിനിമ  എന്നതിലുപരി അതിന്‍റെ  വിവിധ  തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലാനും  ശ്രമിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്  ഭരണകൂടം  ശിക്ഷ  ആയി  Continue reading “635.TAXI TEHRAN(PERSIAN,2015)”

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh   “അന ലിലി അമിര്‍പോര്‍ ” സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ്Continue reading “345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)”

322.THE PRESIDENT(PERSIAN,2014)

322.THE PRESIDENT(PERSIAN,2014),|Drama|Comedy|,Dir:-Mohsen Makhmalbaf,*ing:-Misha Gomiashvili.   The President എന്ന ചിത്രത്തിലൂടെ മോഹ്സീന്‍ മഖ്മല്ബാഫ് പറയാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ കഥയാണ്.തന്‍റെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ ചിലവഴിച്ചത് ജനങ്ങളുടെ ജീവിതം ആയിരുന്നു.അതിന്റെ പ്രതിഫലം ആയിരുന്നു ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍.രാജ്യത്തിന്റെ ഏകാധിപതിയെ ദൈവത്തെ പോലെ കണ്ടു ആരാധിച്ചിരുന്ന ജനങ്ങള്‍ ഒരു ദിവസം സംഘടിച്ചു.തങ്ങളുടെ ജീവിതത്തിനും ജീവനും വില കൊടുക്കാത്ത ഒരു ഭരണാധികാരി തങ്ങള്‍ക്കു വേണ്ട എന്ന തീരുമാനം എടുത്ത ദിവസം ആണ് ആ ഏകാധിപതി സുരക്ഷിതമായ ഒരുContinue reading “322.THE PRESIDENT(PERSIAN,2014)”

318.OBLIVION SEASON(PERSIAN.2014)

318.OBLIVION SEASON(PERSIAN.2014),|Drama|,Dir:-Abbas Rafei,*ing:-Sareh Bayat, Amin Zendegani, Shahin Taslimi   ജീവിതത്തിലെ ഒരു സമയം തെരുവകളുടെ പ്രിയങ്കരിയായിരുന്ന ഫരിബ അവളെ ഒരിക്കല്‍ സ്നേഹിച്ചിരുന്ന മോര്‍ടസയുടെ ഭാര്യ ആയതിനു ശേഷം പഴയ ജീവിതം ഓര്‍മകളില്‍ പോലും ഇല്ലാതെ ജീവിക്കുകയായിരുന്നു.മോശക്കാരി ആയി കരുതുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തതിലൂടെ മോര്‍ടാസ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അനഭിമതനായി മാറി.ആ കാരണം കൊണ്ട് തന്നെ ആണ് മൊര്‍ടാസ ഫരീബയെ വെറുക്കുന്നതും അവളെ സംശയിക്കുന്നതും.ഫരിബ പഴയക്കാല ജീവിതത്തിലേക്ക് തിരിച്ചു പോകും എന്ന ഭയം കാരണംContinue reading “318.OBLIVION SEASON(PERSIAN.2014)”

125.OFFSIDE(PERSIAN,2006)

125.OFFSIDE(PERSIAN,2006),|Drama|Sports|,Dir:-Jafar Panahi,*ing:-Sima Mobarak-Shahi, Shayesteh Irani, Ayda Sadeqi   ഒരു രാജ്യത്തിന്‍റെ പൊതുവായ നിയമങ്ങള്‍ എന്ന പേരില്‍ നമ്മള്‍ അറിയുന്നത്  അവിടത്തെ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ആണ്.അതില്‍ ഭൂരിപക്ഷ ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുക എളുപ്പമല്ല.പ്രത്യേകിച്ചും ആ നിലപാടുകളില്‍ മതത്തിന്‍റെ നിഴലുകള്‍ വരുമ്പോള്‍.സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനങ്ങള്‍ ആണ് ഭൂരിഭാഗവും.ഒന്നുമില്ലെങ്കില്‍ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള ത്വര കൂടുതല്‍ ജനസമൂഹത്തിലും കാണും.അത്തരം ഒരു സ്വാതന്ത്ര്യം നഷ്ടമായ ഇറാനിലെ സ്ത്രീകളെ കുറിച്ചുള്ള കഥയാണ് പ്രശസ്ത സംവിധായകന്‍ ആയ “ജാഫര്‍ പനാഹിയുടെ” “ഓഫ്സൈഡ്” എന്നContinue reading “125.OFFSIDE(PERSIAN,2006)”

Design a site like this with WordPress.com
Get started