787.SON OF CAIN(SPANISH,2013)

787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González.    കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്നContinue reading “787.SON OF CAIN(SPANISH,2013)”

786.JULIA’S EYES(SPANISH,2010)

786.JULIA’S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലുംContinue reading “786.JULIA’S EYES(SPANISH,2010)”

783.EL BAR(SPANISH,2017)

770.EL BAR(SPANISH,2017),|Thriller|Dir:-Álex de la Iglesia,*ing:-Jorge Guerricaechevarría, Álex de la Iglesia. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മനുഷ്യരില്‍ ഉണ്ടാകാറുണ്ട്.അതില്‍  തന്നെ ഭയം ഉള്ള അവസ്ഥയില്‍ ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറുന്നു എന്നത് സസൂക്ഷ്മം  നിരീക്ഷിക്കപ്പെടെണ്ട ഒന്നാണ്.ഒരു പക്ഷെ മനുഷ്യസ്വഭാവം മറകള്‍ ഒന്നും ഇല്ലാതെ പുറത്തു വരുന്ന ഒരേ ഒരു അവസ്ഥ അവന്റെ ഭയത്തില്‍ ആയിരിക്കാം.തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന് മറയായി അവതരിപ്പിക്കുന്ന ജീവിത വീക്ഷണങ്ങള്‍ ആകില്ല ഭയത്തെ നേരിടേണ്ട സന്ദര്‍ഭത്തില്‍എത്തുമ്പോള്‍.El bar എന്ന സ്പാനിഷ് ത്രില്ലര്‍ ചിത്രം അത്തരംContinue reading “783.EL BAR(SPANISH,2017)”

782.SLEEP TIGHT(SPANISH,2011)

782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan.     പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക്‌ തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ളContinue reading “782.SLEEP TIGHT(SPANISH,2011)”

780.HERMANO(SPANISH,2010)

780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón.   When Soccer Meets “City of God”,it’s Hermano from Venenzula.  മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ “കുട്ടി കുറ്റവാളികള്‍” പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍Continue reading “780.HERMANO(SPANISH,2010)”

769.TO STEAL FROM A THIEF(SPANISH,2016)

769.TO STEAL FROM A THIEF(SPANISH,2016),|Crime|thriller|,Dir:-Daniel Calparsoro,*ing:-Luis Tosar, Rodrigo De la Serna, Raúl Arévalo.     സമ്പന്നര്‍ നിയന്ത്രിക്കുന്ന ലോകത്ത് പ്രക്ഷുബ്ധമായ മനസ്സോടെ അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും വഴികള്‍ തുറന്നു കൊടുക്കപ്പെട്ടവര്‍ ആകും ഭൂരിഭാഗവും.സാമ്പത്തികമായ അസ്ഥിരത അവരില്‍ കുറച്ചു ശതമാനം ആളുകളെ എങ്കിലും മോഷണത്തിന്റെ വഴിയില്‍ എത്തിക്കുന്നു.പല Heist സിനിമകളുടെയും പൊതുവായ പ്രമേയം ഇതില്‍ നിന്നും ആയിരിക്കും തുടങ്ങുക.   പ്രകൃതിയും അന്ന്  അസ്വസ്ഥ ആയിരുന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ആ ബാങ്കിലെ ജോലിക്കാരെ പോലെ.സാമ്പത്തിക ക്രമക്കേടുകള്‍Continue reading “769.TO STEAL FROM A THIEF(SPANISH,2016)”

760.THE INVISIBLE GUEST(SPANISH,2016)

760.THE INVISIBLE GUEST(SPANISH,2016),|Crime|Mystery|Thriller|,Dir:-Oriol Paulo,*ing:-Mario Casas, Ana Wagener, José Coronado . വക്കീലിനോടും ഡോക്ക്റ്ററോടും കള്ളം പറയരുത് എന്നു എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.രണ്ടു പേരുടെയും സേവനം ആവശ്യമായ ആൾ ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിർണായകം ആയ കാര്യങ്ങളിൽ ആയിരിക്കും.പ്രത്യേകിച്ചും കുറ്റവാളി എന്നു സംശയിക്കപ്പെടുന്ന ആൾ.ഓരോ രാജ്യത്തേയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളിൽ അയാളെ രക്ഷിക്കാൻ കഴിയുക അയാൾക്കായി വാദിക്കുന്ന വക്കീലിന് മാത്രം ആകും.   കുറ്റകൃത്യം നടന്നാൽ പോലും നിയമത്തിന്റെContinue reading “760.THE INVISIBLE GUEST(SPANISH,2016)”

752.BOY MISSING(SPANISH,2016)

752.BOY MISSING(SPANISH,2016),|Thriller|Crime|,Dir:-Mar Targarona,*ing:-Blanca Portillo, Antonio Dechent, Vicente Romero. ലോകത്തു ഏറ്റവും അധികം “Compromise” വേണ്ടി വരുന്ന ഉത്തരവാദിത്തം ആകും അമ്മമാർക്ക് ഉള്ളത്.ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണെങ്കിലും ഭൂരിഭാഗം അമ്മമാരും തങ്ങളുടെ ശരീരത്തിന്റെ ഭാഗമായിരുന്നതും പിന്നീട് വേർപ്പെട്ടതും ആയ ‘ജീവനോട്’ ഒരു പ്രത്യേക മമത എന്നും കാണിക്കുന്നുണ്ടായിരുന്നിരിക്കും.   പട്രീഷ്യ എന്ന പ്രശസ്തയായ അഭിഭാഷകയും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് അവരുടെ മകനാണ്.ഒരു ദിവസം ആക്രമിക്കപ്പെട്ട നിലയിൽ ഒരു തരം മരവിപ്പോടെ വഴിയിൽ അലഞ്ഞു നടന്നContinue reading “752.BOY MISSING(SPANISH,2016)”

653.EL CUERPO/THE BODY(SPANISH,2012)

653.EL CUERPO/THE BODY(SPANISH,2012),|Thriller|Mystery|,Dir:-Oriol Paulo,*ing:-José Coronado, Hugo Silva, Belén Rueda.       രഹസ്യങ്ങള്‍  ചിലപ്പോള്‍  അങ്ങനെയാണ്.രഹസ്യങ്ങള്‍  സൂക്ഷിക്കുന്നു  എന്ന്  കരുതുന്ന  ആള്‍  പോലും  അയാള്‍  അറിയാതെ  വലിയ  രഹസ്യങ്ങള്‍  അയാളെ  പിന്തുടരുന്നുണ്ടാകും.ഒരു  Thriller/Mystery  ചിത്രത്തിന്  ചേര്‍ന്ന  ഏറ്റവും  മികച്ച  പ്രമേയങ്ങളില്‍  ഒന്നായിരിക്കും  ഇത്.പ്രേക്ഷകന്റെ  മുന്നില്‍  ഉള്ള  കഥയുടെ  പിന്നില്‍  അതിലും  ത്രസിപ്പിക്കുന്ന  മറ്റൊരു  കഥ.അലക്സിന്റെ  ഭാര്യ ഹൃദയാഘാതം  മൂലം  മരിക്കുന്നു.അന്ന്  രാത്രി  മോര്‍ച്ചറി  കാവല്‍ക്കാരന്‍  ആയ ടോറസ്  എന്തോ  കണ്ടു  പേടിച്ചു  ഓടിContinue reading “653.EL CUERPO/THE BODY(SPANISH,2012)”

642.LA ISLA MINIMA(SPANISH,2014)

642.LA ISLA MINIMA(SPANISH,2014),|Thriller|Mystery|,Dir:-Alberto Rodríguez,*ing:-Javier Gutiérrez, Raúl Arévalo, María Varod .   ഭയപ്പെടുത്തുന്ന  ശാന്തത  എന്ന്  പറയുന്നതാകും  ആ  ചെറിയ  പട്ടണത്തിന്‍റെ  അന്തരീക്ഷത്തെ  എളുപ്പം  വര്‍ണിക്കാന്‍  കഴിയുന്ന   വാക്ക്.ഒരു  വശത്ത്  വഷളായിക്കൊണ്ടിരിക്കുന്ന   തൊഴില്‍  മേഖല.Guadalquivir ന്റെ  തീരത്തുള്ള  ഈ  ചെറിയ  പട്ടണത്തില്‍   എന്നാല്‍  ഉറങ്ങി  കിടക്കുന്ന  രഹസ്യങ്ങള്‍  വേറെ  ഉണ്ടായിരുന്നു.ഒരു  പക്ഷെ  അപരിചിതരായവരില്‍  പോലും  പരിചയക്കാരെ  കണ്ടെത്താന്‍  സാധിക്കുന്ന  ഈ  പട്ടണത്തില്‍  1980  ല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്Continue reading “642.LA ISLA MINIMA(SPANISH,2014)”

638.RETRIBUTION(SPANISH,2015)

538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez.    എന്നത്തേയും  പോലെ കാര്‍ലോസിന്റെ  ദിവസം  തുടങ്ങിയത്  പതിവ് രീതികളിലൂടെ  ആയിരുന്നു.രാവിലെ  തന്നെ  വരുന്ന  ഫോണ്‍കോളുകള്‍,അയാളുടെ  തിരക്കേറിയ  ബാങ്ക്  ജീവിതത്തിന്റെ  ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍  കൊണ്ട്  പോകാന്‍  അയാള്‍  തീരുമാനിക്കുന്നു.ഭാര്യയും  ആയി  അത്ര  രസത്തില്‍  അല്ലായിരുന്നു  കാര്‍ലോസ്.ജോലിയില്‍  നിന്നും  ലഭിക്കുന്ന   ശമ്പളത്തിന്റെ  അവസാനമുള്ള  പൂജ്യങ്ങള്‍   അവരുടെ  ബന്ധത്തിന്റെ   വില  ആയി  നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ  എന്നത്തേയും  പോലെ  തിരക്കേറിയ  ആ  ദിവസത്തിന്‍റെ  ഗതിContinue reading “638.RETRIBUTION(SPANISH,2015)”

602.THE CORPSE OF ANNA FRITZ(SPANISH,2015)

602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra.     Necrophilia-വല്ലാത്ത  ഒരു  അവസ്ഥ  ആയാണ്  തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത  ശരീരങ്ങളോട് തോന്നുന്ന  ലൈംഗികമായ  ആസക്തി.പരിഷ്കൃത  സമൂഹത്തിന്‍റെ  നിര്‍വചനങ്ങളെ  കുറിച്ച്  വ്യത്യസ്തമായ  അഭിപ്രയങ്ങള്‍  ഉണ്ടെങ്കിലും  ഇത്തരം  ഒരു  ആസക്തിയെ ഭൂരിപക്ഷം  ആളുകളും  എതിര്‍ക്കുന്നുണ്ട്  എന്ന്  തന്നെയാണ്  വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍  ഒക്കെ  സുന്ദരികളായ  സ്ത്രീകളുടെ  മൃതദേഹം മൂന്നു  നാല്  ദിവസം  അഴുകിയതിനു  ശേഷം  മാത്രം  ആയിരുന്നു  Embalm ചെയ്തിരുന്നതത്രേ!!ജോസഫ്Continue reading “602.THE CORPSE OF ANNA FRITZ(SPANISH,2015)”

Design a site like this with WordPress.com
Get started