981.Mindfulness and Murder(Thai,2011)

981.Mindfulness and Murder(Thai,2011)      മൃതദേഹം കാണപ്പെട്ടത് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി ,ശിരസ്സ്‌ ജലസംഭരണിയുടെ ഉള്ളിലേക്ക് ആക്കി വായില്‍ കാരറ്റ് കുത്തി വച്ച രീതിയില്‍ ആയിരുന്നു.ശരീരത്തില്‍ ആകമാനം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍,സൂചി കൊണ്ടുള്ള പാടുകള്‍ എന്നിവയൊക്കെ ആയിരുന്നു.ആരാണിയാള്‍?അയാള്‍ എങ്ങനെ കൊല്ലപ്പെട്ടു?    ‘Mindfulness and Murder’ എന്ന തായ് ചിത്രത്തിന്‍റെ പ്രമേയം ആണിത്.ഒരു ബുദ്ധ സന്യാസി മഠവും.അവിടെ ഉണ്ടാകുന്ന കൊലപാതകങ്ങളിലേക്കും വെളിച്ചം വീശുകയാണ് ഈ ചിത്രത്തില്‍.പോലീസ് ,കേസുകളുടെ ആധിക്യം കാരണം ആരോരുമില്ലാത്ത ഒരാള്‍ മരണപ്പെട്ടുContinue reading “981.Mindfulness and Murder(Thai,2011)”

943.6ixty Nin9(Thai,1999)

943.6ixty Nin9(Thai,1999)       Mystery,Thriller     മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്‌.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല ‘തും’  എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായിContinue reading “943.6ixty Nin9(Thai,1999)”

929.Slice(Thai,2009)

929.Slice(Thai,2009)       Mystery,Thriller.  “ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റും ആയി ഒരു തായ് ചിത്രം-Slice”   നദിയിലൂടെ ഒഴുകിയെത്തിയ ചുവപ്പു നിറമുള്ള പെട്ടിയിൽ ആണ് ആദ്യം ശവശരീരം കാണപ്പെട്ടത്. നഗരത്തിൽ അതിനു പുറകെ കൊലപാതകങ്ങൾ നടക്കുന്നു.ഒരു ചുവന്ന പെട്ടിയിൽ വികൃതമാക്കപ്പെട്ട നിലയിൽ അതിക്രൂരം ആയി കൊലപ്പെടുത്തിയ പുരുഷന്മാരുടെ മൃതദേഹങ്ങൾ പലയിടത്തും നിന്നും ലഭിക്കുന്നു.പലരും സമൂഹത്തിൽ സ്വാധീനം ഉള്ള ഉന്നതർ.കൊല്ലപ്പെട്ടവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തെളിവും പ്രത്യക്ഷത്തിൽ ഇല്ലായിരുന്നു.എന്നാൽ മൃതദേഹങ്ങൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ചുവന്ന പെട്ടികൾ ഒരു സീരിയൽContinue reading “929.Slice(Thai,2009)”

803.BAD GENIUS(THAI,2017)

803.BAD GENIUS(THAI,2017),|Thriller|Crime|,Dir:- Nattawut Poonpiriya,*ing:-Chutimon Chuengcharoensukying, Eisaya Hosuwan, Teeradon Supapunpinyo.  ഒറ്റ വരിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കഥ.”പരീക്ഷ എഴുതാന്‍ നിയമവിരുദ്ധമായ രീതിയില്‍ ,പണം വാങ്ങി സഹായം ചെയ്ത ബുദ്ധിശാലികളുടെ കഥ”.ഏറ്റവും വിരസമായ പരീക്ഷകളെ രണ്ടു മണിക്കൂറില്‍ അധികം ഉള്ള ഒരു സിനിമയായി അവതരിപ്പിച്ച് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത മികച്ച ചിത്രമായി മാറിയ തായ് സിനിമയാണ് Bad Genius.   ശരിക്കും ഈ ചിത്രം അത്ഭുതപ്പെടുത്തി കളഞ്ഞൂ.എഡിറ്റിംഗ് വേഗത ഒക്കെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച്Continue reading “803.BAD GENIUS(THAI,2017)”

454.PEE MAK PHARAKANONG(THAI,2013)

454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong.    തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ  സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനംContinue reading “454.PEE MAK PHARAKANONG(THAI,2013)”

278.PHOBIA 2(THAI,2009)

278.PHOBIA 2(THAI,2009),|Horroe|Mystery|,Dir:-Various,*ing”-Various/ നാല്  കഥകള്‍ ഉള്ള ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ഫോബിയ പരമ്പര(ആദ്യ  ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം:-http://www.movieholicviews.blogspot.in/2015/01/2764biapart-ithai2008.html)  എത്തുമ്പോള്‍ അഞ്ചു കഥകള്‍ ആണ് ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്,ഇത്തവണ എല്ലാ കഥകളിലും പൊതുവായുള്ള കഥാപാത്രം ആണ് വാഹനങ്ങള്‍.പല വാഹനങ്ങളും പലരുടെയും ജീവിതത്തില്‍ നിര്‍ണായക ശക്തികള്‍ ആകാന്‍ കാരണം ആകുന്നു ഈ ഭാഗത്തില്‍. ഇനി ഓരോ ഭാഗവും അവതരിപ്പിക്കാം.. 1)Novice,Dir:-Paween Purijitpanya.:-ബുദ്ധ മത ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെയ് എന്ന കുട്ടിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതക്കാലം ഉണ്ട്.അതില്‍Continue reading “278.PHOBIA 2(THAI,2009)”

276.4BIA:PART I(THAI,2008)

276.4BIA:PART I(THAI,2008),|Horror|Mystery|,Dir:-Various,*ing:-Various.   തായ് സിനിമയിലെ നാല് പ്രഗല്‍ഭ സംവിധായകര്‍ ഒരുക്കിയ നാല് പ്രേത കഥകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഭയം എന്ന മനുഷ്യന്‍റെ വികാരത്തെ ഒരു വിധം മുതലെടുക്കാന്‍ ഈ നാല് കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടാമത്തെ കഥയില്‍ ഉപയോഗിച്ച അത്ര നിലവാരമില്ലാത്ത ചില ഗ്രാഫിക്സ് രംഗങ്ങള്‍ ഒഴിച്ച് മാറ്റിയാല്‍ മറ്റു മൂന്നെണ്ണവും നല്ല നിലവാരം പുലര്‍ത്തിയതായി തോന്നി.രണ്ടാമത്തെ കഥയില്‍ സത്യത്തില്‍ അനാവശ്യം ആയി തോന്നി ആ ഗ്രാഫിക്സ് രംഗങ്ങള്‍.ഒരു പ്രേത സിനിമ എന്നതില്‍ ഉപരി ഈ സിനിമകളുടെContinue reading “276.4BIA:PART I(THAI,2008)”

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010),|Fantasy|Drama|,Dir:-Apichatpong Weerasethakul,*ing:- Thanapat Saisaymar, Jenjira Pongpas, Sakda Kaewbuadee.   തായ് ഭാഷയില്‍ ഉള്ള ആക്ഷന്‍ സിനിമകള്‍ ആണ് നമുക്കെല്ലാം കൂടുതല്‍ പരിചയം എന്ന് തോന്നുന്നു.പ്രത്യേകിച്ചും ടോണി ജായുടെ സിനിമകള്‍ക്കെല്ലാം നല്ലൊരു മാര്‍ക്കറ്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍.”A Man Who Can Recall Past Lives” എന്ന  Phra Sripariyattiweti യുടെ ബുക്കില്‍ നിന്നും ആണ് ഈ സിനിമയുടെ കഥ എടുത്തിട്ടുള്ളത്.”Unique” എന്ന് പറയാം ഈ  ചിത്രത്തെ മുഴുവനായുംContinue reading “212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)”

Design a site like this with WordPress.com
Get started