DAIVATHINTE SWANTHAM CLEETUS (MALAYALAM,2013) Drama|Comedy .Dir:-G.Marthandan, *ing :- Mammootty,Suraj,Sidique,Rajith,Kailash ,Honey Rose
ഗണപതിക്ക് ഓണത്തിന് നേര്‍ന്ന് കൊണ്ട് ക്ലീറ്റസ് ….
മമ്മൂട്ടി എന്ന മഹാനടനെ മെഗാസ്റ്റാര്‍ എന്ന പദവി നല്‍കി ആദരിച്ച മലയാളികള്‍ക്ക് ക്ലീറ്റസ് എന്ന അദ്ദേഹത്തിന്റെ വേഷം എന്താണ് നല്‍കുന്നത് എന്നാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം …ബിഗ് ബി എന്ന ചിത്രം തിയറ്ററില്‍ പോയി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച എനിക്ക് ഇന്ന് സ്ലോ മോഷനില്‍ വന്ന ക്ലീട്ടസിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല..ഒരു പക്ഷേ സിനിമ ആസ്വാദനത്തില്‍ വന്ന തകരാറായിരിക്കും ..കുഞ്ഞനതന്റെ കട മമ്മൂട്ടി എന്ന നടന്‍റെ തിരിച്ചു വരവിന്‍റെ പാത തുറന്ന ചിത്രമാണ് എന്ന് പറഞ്ഞ എനിക്കിന്ന് പറയാനുള്ളത് ഒരു മമ്മൂട്ടി ചിത്രം എന്ന നിലയ്ക്ക് അദ്ദേഹം ഒരിക്കലും ചെയ്യരുതായിരുന്ന ഒരു ചിത്രം ആയിരുന്നു ക്ലീറ്റസ്…സിനിമയുടെ ആദ്യ ദിവസ തിരക്കുകള്‍ ഒന്നും ഇല്ലാതെ കോട്ടയം അഭിലാഷ് ..ബാല്‍ക്കണിയും ഫസ്റ്റ് ക്ലാസും പകുതി ശൂന്യമായ മാറ്റിനി ഷോ …
കഥ ചുരുക്കത്തില്‍ ..രൂപതയുടെ സൌണ്ട് ആന്‍ഡ് ഷോ നാടകമായ മിശിഹാ ചരിതത്തിന് യേശു ക്രിസ്തു ആയി വേഷമിടാന്‍ ഉള്ള ആളെ നോക്കി പോയ പാതിരി ആയ സിദ്ധിക്കും ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ ആയ സുരാജും കണ്ടു മുട്ടുന്നത് മുടി നീട്ടി വളര്‍ത്തി,താടിയോടെ ഉള്ള മമ്മൂട്ടിയെ ആണ് …മമ്മൂട്ടിയുടെ ഇന്ട്രോ ഒക്കെ കാണുമ്പോള്‍ ഒരു നന്മ ചിത്രത്തിന്‍റെ ഓര്മ ഉണ്ടാകും …അതായത് ..ബാവൂട്ടിയിലെയും ,രാപ്പകളിലെയും ,കുഞ്ഞനന്തന്‍ ഒക്കെ വേഷങ്ങള്‍ ഓര്മ വരും ..എന്നാല്‍ അതിനെക്കാളും ഒക്കെ എന്ത് ഗാംഭീര്യം ,സൌന്ദര്യം …നല്ല ലുക്ക് …നാടകത്തിലെ യേശു ആയി അഭിനയിക്കാന്‍ ക്ലീറ്റസ് സമ്മതിക്കുന്നു …നാടക ക്യാമ്പില്‍ എത്തുന്ന ക്ലീറ്റസ് എന്നാല്‍ പെരുമാറുന്നത് വിചിത്രം ആയാണ് …അപ്പോഴൊക്കെ സമാധാനം തോന്നി ..മമ്മൂട്ടി എന്ന മെഗാ സ്റ്റാര്‍ തിരിച്ചു വന്നു എന്ന തോന്നല്‍ അപ്പോള്‍ ഉണ്ടാകും …രാജമാണിക്യം ,മായാവി തുടങ്ങിയ സിനിമകളിലെ ആ സാമ്പത്തിക വിജയങ്ങളുടെ ശില്‍പ്പി വീണ്ടും വന്നു എന്ന് ആശ്വസിച്ചു ഇരുന്ന് ആദ്യത്തെ പകുതി പോയി …സുരാജ് എന്ന നടന്‍റെ മാറ്റം ആണ് മുഖ്യമായുള്ളത് …വളിപ്പുകള്‍ കളഞ്ഞ് സിറ്റുവേഷന്‍ തമാശകളുമായി ഒരു പകുതി ..ചിരിക്കാന്‍ അധികം ഇല്ലെങ്കിലും ..അഥവാ മണ്ടത്തരങ്ങള്‍ ഇല്ലാത്ത പകുതി ..എന്നാല്‍ അണ്ണന്‍ തമ്പിയിലെ നാടക ട്രൂപ്പും ,താപ്പാനയും ഒക്കെ ഓര്‍മിപ്പിച്ച ഒരു പകുതി …ആശ്വാസത്തോടെ ന്യൂ generation സിനിമകളുടെ സ്വാധീനത്തില്‍ നിന്നും പഴയ ഒരു മാസ്സ് സിനിമയുടെ പ്രതീതി …
എന്നാല്‍ രണ്ടാം പകുതി ക്ലീട്ടസിനു മാത്രമായി അവശേഷിപ്പിച്ച് സംവിധായകന്‍ മടങ്ങി .. രണ്ടാം പകുതി മുതല്‍ സിനിമയ്ക്ക് എന്ത് പറ്റി എന്ന് പെട്ടന്ന് സംശയിക്കും …അവിടെ മമ്മൂട്ടി എന്ന നടന് ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു …ഭാഷ ഉപയോഗിച്ചുള്ള കോപ്രായങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് സംവിധായകന്റെയും ക്യാമറ ചലിപ്പിച്ച ആളിന്റെയും ഇഷ്ട്ടത്തോടെ ഒരു പകുതി ..ചമയം എന്ന ചലച്ചിത്രത്തിനെ ഒക്കെ ഓര്‍മ്മിപ്പിച്ച ഒരു പകുതി ..തുടക്കത്തില്‍ നരനില്‍ മോഹന്‍ലാല്‍ വെള്ളത്തില്‍ ചാടിയത് പോലത്തെ സീനുകള്‍ ഒക്കെ കാരണം കയ്യടിച്ച ആരാധകര്‍ രണ്ടാം പകുതിയില്‍ വെള്ളം കുടിച്ചത് പോലെ ഇരുന്നു …ട്വിസ്റ്റ് എന്ന് പറഞ്ഞ് അവതരിപ്പിച്ച രംഗങ്ങള്‍ ഒക്കെ എന്‍റെ കൂടെ വന്ന സുഹൃത്ത് അപ്പപ്പോള്‍ പറയുന്നുണ്ടായിരുന്നു …രജിത് കൈലാഷ് തുടങ്ങിയ നടന്മാര്‍ ഒരു സിനിമയ്ക്ക് എന്ത് മാത്രം ബാധ്യത ആകുന്നു എന്നും കാണിച്ചു തന്നു …പതിവ് പോലിസ് വേഷത്തില്‍ വിജയരാഘവന്‍ …ഹണി റോസ് നായിക ആണോ എന്നൊരു സംശയം ..ഒരു മരത്തടി പോലെ ആയിരുന്നു ആ വേഷം …സ്ഥിരം വെടി വേഷത്തില്‍ തെസ്നി ഖാന്‍ …അജു സുരാജിന് പകരം മമ്മൂട്ടിയുടെ കൂട്ടുകാരന്‍ ആയി വന്നു ..എന്നാല്‍ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത കഥാപാത്രമായി ഒതുങ്ങി …എന്തായാലും കഥയുടെ അവസാനം ഞാന്‍ പറയുന്നില്ല ..കാശ് മുടക്കി കാണുന്നവര്‍ കാണട്ട് …ക്ലൈമാക്സ് ഒക്കെ പ്രവചിക്കാന്‍ പറ്റിയത് പോലെ ആയി …അവസാനം ഒരു നന്മ സിനിമയും ….
കര്‍മയോധയിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന ഒരു ഗെറ്റ് അപ്പ് രണ്ടാം പകുതിയില്‍ മമ്മൂട്ടിക്കുണ്ട് ..ഏതാണ് കിടിലം എന്ന് പ്രേക്ഷകര്‍ തീരുമാനിക്കണം …എനിക്ക് ഇക്കയുടെ മീശ പിരി ഇഷ്ട്ടപ്പെട്ടു ..എന്നാല്‍ ഒന്നിനും സമയം നല്‍കാതെ സംവിധായകന്‍ ആ വേഷം പെട്ടന്ന് പെട്ടിയില്‍ കയറ്റി ..ഒന്ന് സമ്മതിക്കാതെ തരമില്ല …ഈ പ്രായത്തിലും മമ്മൂട്ടി എന്ന നടന്‍ കാണിക്കുന്ന ഉത്സാഹം …മമ്മൂട്ടി കാലു പൊക്കി ചവിട്ടുന്നില്ല എന്ന് പറയുന്നവര്‍ ഈ സിനിമ കാണണം ..അദ്ദേഹം ഒരു മനുഷ്യന്‍ ആണ് ..ഈ പ്രായത്തില്‍ നമ്മള്‍ ഒന്നും ഒരു ഏമ്പക്കവും വിടാതെ നില്‍ക്കുമ്പോള്‍ അദ്ദേഹം പ്രയത്നിക്കുന്നത് നയന മനോഹരം ആണ് ..എന്നാല്‍ രണ്ടാം പകുതി …എന്താണെന്ന് സംവിധായകന്‍ പ്ലാന്‍ ചെയ്തില്ലന്നു തോന്നുന്നു ..ക്യാമറയും വെള്ളത്തില്‍ ചാടിക്കോ എന്ന ശ്രീനിവാസ ഉപദേശം പോലെ തോന്നി …സംവിധായകന്‍ ഒരു മസാല സിനിമ ആണ് പ്രതീക്ഷിച്ചത് …ബെന്നി പി നായരമ്പലം സ്ഥിരം ഫോര്‍മുലകളില്‍ തന്നെ ..ഒരു മാറ്റവും ഇല്ലാതെ ..പച്ചപ്പുള്ള ലൊക്കേഷന്‍ മാത്രം ഉണ്ട് കാണാന്‍ ..എന്നാല്‍ നാടകത്തിലെ യേശു ക്രിസ്തുവിന്റെ തേജസ് ആ നടന് ഇപ്പോഴും ഉണ്ട് ..അതാണ് മമ്മൂട്ടി ..എന്നാല്‍ കഥയും സംവിധാനവും എവിടെ എന്ന് ചോദിക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹത്തിന് എന്ത് ചെയ്യാന്‍ …
മമ്മൂട്ടി എന്ന മഹാ നടന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാന്‍ നമ്മള്‍ ആരും അല്ല …ഒന്നെങ്കില്‍ ഒരു മാസ്സ് ചിത്രം ..അല്ലെങ്കില്‍ ഒരു ക്ലാസ് ..ആതാണ് സാധാരണ പ്രേക്ഷകര്‍ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത് ..അവര്‍ക്ക് രണ്ടു പേര്‍ക്കും ഇന്ന് മുംബൈ പോലീസിലെ പ്രിഥ്വിയുടെ വേഷമോ ..മായാമോഹിനിയിലെ ദിലീപിന്റെ വേഷമോ അവതരിപ്പിക്കാന്‍ കഴിയില്ല ….കാരണം അവര്‍ ആ വേഷങ്ങളില്‍ നിന്നും ഒക്കെ അകലെയാണ് …മലയാള സിനിമയെ മറു ഭാഷ ചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്നും രക്ഷിക്കാന്‍ ഇവരുടെ മികച്ച സിനിമകള്‍ക്ക് മാത്രമേ സാധിക്കൂ …സിംഗവും ,തലൈവയും ഒക്കെ ആഘോഷ സമയത്ത് വാരി കൊണ്ട് പോകുന്ന കാശ് തിരിച്ചു പിടിക്കാന്‍ ഇവര്‍ മികച്ച ചിത്രങ്ങളുമായി വരണം …യുവ നടന്മാര്‍ ഇന്നും ചട്ട കൂട്ടില്‍ ആണ് ….അവസാനം മാര്‍ക്ക് ഇടുമ്പോള്‍ …ഒന്നാം പകുതിക്ക് അഞ്ചില്‍ മൂന്ന് മാര്‍ക്ക് കൊടുക്കാം ..രണ്ടാം പകുതിക്ക് ഒരു മാര്‍ക്കും …അഞ്ചില്‍ ..അങ്ങനെ എന്‍റെ മാര്‍ക്ക് 4/10 … ..
NB:- ഇത് ആഘോഷ സിനിമ ആണെന്ന് പറയുന്നവര്‍ മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് …ആഘോഷിക്കാന്‍ രാജമാണിക്ക്യം ,മായാവി ,അണ്ണന്‍ തമ്പി ,പോക്കിരി രാജ തുടങ്ങിയ സിനിമകള്‍ നല്‍കിയ ഒരു മാസ്സ് നടനെ ഇങ്ങനെ ആക്ഷേപിക്കരുത് …
More reviews @ www.movieholicviews.blogspot.com

അപോ അതും തീരുമാനമായിരിക്കുന്നു
LikeLike
സിനിമയില്‍ മാത്രം ഒതുങ്ങാതെ ..സിനിമാ പറയുന്ന സാമൂഹ്യ രാഷ്ട്രിയ ചിന്തകളും കൂടി ചേര്‍ത്താല്‍ നിരൂപണം ഒന്നുകൂടി നന്നാവും ….ആശംസകള്‍.
LikeLike
അങ്ങനെ അതും…
LikeLike
🙂
LikeLike
@ aneesh kaathi …. opinions may vary…so hope it won't disappoint you during your watch
LikeLike
@ തുളസി ..ഈ സിനിമയ്ക്ക് ഒരു സാമൂഹ്യ മുഖം പോലും ഇല്ല…കാരണം ഒന്നുമില്ലാതെ ഒരു പെണ്ണിനെ നശിപ്പിക്കുന്ന നായകന്‍ … 🙂 വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി !!
LikeLike
Asrus Irumbuzhi & ഷൈജു നമ്പ്യാര്‍ .. 🙂
LikeLike
shringaravelanu 7 cleetusinu 4 ithetha bhaiiii
LikeLike